☛ സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവൻ:
➦ ❝അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു❞ (എബ്രാ, 1:3). ➟ഈ വേദഭാഗത്ത്, ❝സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവൻ❞ എന്ന് പറഞ്ഞിരിക്കയാൽ, പുത്രൻ തൻ്റെ ശക്തിയുള്ള വചനത്താലാണ് സകലവും വഹിക്കുന്നതെന്നാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. ➟അതിൽ രസകരമായ കാര്യം എന്താണെന്ന് ചോദിച്ചാൽ: പുത്രൻ വചനമാണെന്ന് വിശ്വസിക്കുന്നവർ തന്നെയാണ്, വചനമായ പുത്രൻ തൻ്റെ വചനത്താലാണ് സകലത്തെയും വഹിക്കുന്നതെന്നും വിശ്വസിക്കുന്നത്. ➟വചനത്തിനും ഒരു വചനമുണ്ടോ❓ ➟എന്നാൽ ഈ വേദഭാഗത്ത് പറഞ്ഞിരിക്കുന്ന വചനം, പുത്രൻ്റെ വചനവുമല്ല; പുത്രൻ വചനവുമല്ല. [കാണുക: യേശു വചനമല്ല; വെളിച്ചമാണ്]
➦ who being the brightness of 𝗵𝗶𝘀 glory, and the express image of 𝗵𝗶𝘀 person, and upholding all things by the word of 𝗵𝗶𝘀 power. (KJV). ➟ഈ വേദഭാഗത്ത്, 𝘄𝗵𝗼 𝗯𝗲𝗶𝗻𝗴 എന്നത് ❝പുത്രൻ❞ എന്ന ❝കർത്താവിനെ❞ (subject) കുറിക്കുന്ന ഒരു പ്രയോഗമാണ്. ➟പിന്നെക്കാണുന്ന his എന്ന മൂന്ന് പ്രഥമപുരഷ സർവ്വനാമവും (3rd person Masculine) പിതാവായ ദൈവത്തെ കുറിക്കുന്നതാണ്. ➟അതായത്, ❝പുത്രൻ ദൈവത്തിൻ്റെ തേജസ്സിന്റെ പ്രഭയും ദൈവത്തിൻ്റെ തത്വത്തിന്റെ മുദ്രയും ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താൽ സകലത്തേയും വഹിക്കുന്നവനും ആകുന്നു❞ എന്നാണ് ശരിയായ പരിഭാഷ. ➟മറ്റു പരിഭാഷകൾ കാണുക:
➦ 𝗧𝗵𝗲 𝗦𝗼𝗻 is the radiance of 𝗚𝗼𝗱’𝘀 glory and the exact representation of 𝗵𝗶𝘀 being, sustaining all things by 𝗵𝗶𝘀 powerful word. (NIV).
➦ And 𝗛𝗲 is the radiance of 𝗛𝗶𝘀 glory and the exact representation of 𝗛𝗶𝘀 nature, and upholds all things by the word of 𝗛𝗶𝘀 power. (NASB)
➦ “അവന്‍ (പുത്രൻ) തന്‍റെ (ദൈവത്തിൻ്റെ) തേജസിന്‍റെ കിരണവും തന്‍റെ (ദൈവത്തിൻ്റെ) സ്വത്വത്തിന്‍റെ പ്രതിബിംബവും തന്‍റെ (ദൈവത്തിൻ്റെ) വചനത്തിന്‍റെ ശക്തിയാല്‍ സകലത്തേയും അടക്കി വാഴുന്നവനുമാകുന്നു.” (വിശുദ്ധഗ്രന്ഥം). ➟ഈ മലയാളം പരിഭാഷ ശ്രദ്ധിക്കുക: ❝അവൻ❞ എന്നതും ❝തൻ്റെ അഥവാ, അവൻ്റെ❞ എന്നതും പ്രഥമപുരഷസർവ്വനാമം (3rd person Masculine) ആണ്. ഇവിടെ, പുത്രനെ ❝അവൻ❞ പിതാവായ ദൈവത്തെ ❝തൻ്റെ❞ എന്നും വ്യക്തമായി വേർതിരിച്ച് പറഞ്ഞിട്ടുണ്ട്.
☛ ഇനി, സത്യവേദപുസ്തകം കാണുക:
➦ ❝അവൻ (പുത്രൻ) അവന്റെ (ദൈവത്തിൻ്റെ) തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ (ദൈവത്തിൻ്റെ) ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു.❞ ➟ഇംഗ്ലീഷിൽ ദൈവത്തെ കുറിക്കുന്ന മൂന്ന് സർവ്വനാമമുണ്ട്. എന്നാൽ സത്യവേദപുസ്തകത്തിൽ രണ്ട് സർവ്വനാമമാണുള്ളത്. ➟അതിലൊന്ന് ❝അവൻ്റെ❞ എന്നും മറ്റൊന്ന്, ❝തൻ്റെ❞ എന്നും മാറ്റിയെഴുതിയതാണ് സംശയത്തിന് ഇടയായത്.
☛ അതായത്, സകലത്തേയും പുത്രൻ വഹിക്കുന്നത് തന്റെ ശക്തിയുള്ള വചനത്താലല്ല; ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താലാണ്. ➟ഭാഷ അറിയാവുന്നവർ ഏത് പരിഭാഷ പരിശോധിച്ചു നോക്കിയാലും ഈ വസ്തുത വെളിപ്പെടും.