ബൈബിൾ അറിവുകൾ 𝟚

എൻ്റെ ദൈവം: 
➦ യേശുക്രിസ്തു എന്ന പാപരഹിതനായ ഏകമനുഷ്യൻ പിതാവായ യഹോവയെ ❝എൻ്റെ ദൈവം❞ എന്ന് അഞ്ചുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്: (1യോഹ, 3:5; റോമ, 5:15)
❶ യേശു അവളോടു: ❝എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17
➦ പഴയനിയമത്തിൽ യഹോവയെ ❝എൻ്റെ ദൈവം❞ (My God) എന്ന് സംബോധന ചെയ്യാൻ പ്രധാനമായും രണ്ട് എബ്രായപദം നൂറിലേറെ പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഒന്നാമത്, ❝ഏലി❞ (אֵלִי – Eli) ആണ്: ❝എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവൻ എനിക്കു രക്ഷയായ്തീർന്നു. അവൻ എന്റെ ദൈവം (Eli); ഞാൻ അവനെ സ്തുതിക്കും; അവൻ എന്റെ പിതാവിൻ ദൈവം; ഞാൻ അവനെ പുകഴ്ത്തും.❞ (പുറ, 15:2). രണ്ടാമത്, ❝എലോഹായ്❞ (אֱלֹהָי – Elohy/Elohai). ❝നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിങ്ങൾ അനുസരിച്ചു നടപ്പാനായി എന്റെ ദൈവമായ (Elohai) യഹോവ എന്നോടു കല്പിച്ചതുപോലെ ഞാൻ നിങ്ങളോടു ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു.❞ (ആവ, 4:5). ഈ രണ്ടുപദവും യേശുവിൻ്റെ ക്രൂശിലെ വിലാപത്തോടുള്ള ബന്ധത്തിൽ പറഞ്ഞിട്ടുണ്ട്:
❷, ❸ ❝എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? (אֵלִי אֵלִי לָמָה עֲזַבְתָּנִי – eli eli lama shevaktani) എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നു നില്ക്കുന്നതെന്തു?❞ (സങ്കീ, 22:1മത്താ, 27:46) ❝ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നർത്ഥം.❞
❹, ❺  ❝ആറാം മണിനേരമായപ്പോൾ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലാം ഇരുട്ടു ഉണ്ടായി. ഒമ്പതാം മണിനേരത്തു യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു.❞ (മർക്കൊ, 15:33-34). ബന്ധം വ്യത്യസ്തമാണെങ്കിലും, നമ്മുടെ കർത്താവും രക്ഷിതാവുമായ ക്രിസ്തുവിൻ്റെയും നമ്മുടെയും ❝ദൈവം❞ യഹോവ ഒരുത്തൻ മാത്രമാണ്: (യോഹ, 20:17മർക്കൊ, 12:29). 

എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ:
➦ ദൈവപുത്രനായ യേശു ആരെയാണോ ❝എൻ്റെ ദൈവം❞ (My God) എന്ന് സംബോധന ചെയ്തത്, അവനെത്തന്നെയാണ് തോമാസും ❝എൻ്റെ ദൈവം❞ (My God) എന്ന് ഏറ്റുപറഞ്ഞത്. രണ്ട് സത്യദൈവമില്ല; ഒരേയൊരു സത്യദൈവമാണുള്ളത്: (യോഹ, 17:3). ➟ദൈവപുത്രൻ്റെയും തോമാസിൻ്റെയും ദൈവവും പിതാവും ഒന്നുതന്നെയാണ്: (യോഹ, 20:17). ➟ഒന്നുകൂടി വ്യക്തമാക്കിയാൽ, ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെയാണ്, തോമാസ് എൻ്റെ ദൈവം എന്ന് സംബോധന ചെയ്തത്.
തെളിവുകൾ കാണുക: ❝ദൈവം❞ എന്ന് ബൈബിൾ പലരെയും വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു യെഹൂദൻ യഹോവയായ ഏകദൈവത്തെയല്ലാതെ ❝എൻ്റെ ദൈവം❞ (My God) അഥവാ, ❝ഹോ തെയോസ് മൂ❞ (ὁ θεός μου – Ho Theós Mou) എന്ന് മറ്റാരെയും സംബോധന ചെയ്യില്ല. ❝എൻ്റെ ദൈവം❞ (My God) എന്ന പ്രയോഗം പഴയനിയമത്തിൽ നൂറിലധികം പ്രാവശ്യം കാണാൻ കഴിയും. ഉദാ: (ആവ, 4:5; 18:16; 26:14; യോശു, 14:8; 2ശമൂ, 24:24; 1രാജാ, 3:7). പുതിയനിയമത്തിൽ തോമാസ് പറയുന്നതൊഴികെ, പതിനാറ് പ്രാവശ്യം കാണാൻ കഴിയും. ദൈവപുത്രനായ ക്രിസ്തു അഞ്ചുപ്രാവശ്യവും (മത്താ, 27:46; മർക്കൊ, 15:33; യോഹ, 20:17) പൗലൊസ് ആറുപ്രാവശ്യവും (റോമ, 1:8; 1കൊരി, 1:4; 2കൊരി, 12:21; ഫിലി, 1:6; ഫിലി, 4:19; ഫിലേ, 1:6) മനുഷ്യപുത്രനോട് സദൃശൻ അഞ്ചുപ്രാവശ്യവും (വെളി, 3:2; വെളി, 3:12) പിതാവിനെ ❝എൻ്റെ ദൈവം❞ എന്നു സംബോധന ചെയ്തിട്ടുണ്ട്. തന്നെയുമല്ല, ❝യേശുക്രിസ്തുവിൻ്റെ ദൈവം❞ എന്ന പ്രയോഗം ഏഴുപ്രാവശ്യം കാണാം: (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). ➟ആരെയാണോ പഴയനിയഭക്തന്മാരും മനുഷ്യനായ ക്രിസ്തുയേശുവും പൗലൊസും മനുഷ്യപുത്രനോട് സദൃശനായവനും ❝എൻ്റെ ദൈവം❞ എന്ന് സംബോധന ചെയ്തത്, ആരെയാണോ ❝യേശുക്രിസ്തുവിൻ്റെ ദൈവം❞ എന്ന് അപ്പൊസ്തലന്മാർ സംബോധന ചെയ്തത് അവനെത്തന്നെയാണ് യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, ❝എൻ്റെ ദൈവം❞ (My God) എന്നേറ്റുപറഞ്ഞത്. ഒന്നുകൂടി വ്യക്തമാക്കിയാൽ: ❝ബന്ധം വ്യത്യസ്തമാണെങ്കിലും, ദൈവപുത്രനായ യേശുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും ഒരുവനാണ്. ഇത് ദൈവപുത്രനായ യേശുക്രിസ്തു സ്വന്തവായ്കൊണ്ട് അരുളിച്ചെയ്ത വസ്തുതയാണ്.❞ (യോഹ, 20:17). ➟സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവമേയുള്ളു: ❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➟[കാണുക: യേശുക്രിസ്തുവിൻ്റെ ദൈവം]
തോമാസും യേശുവും:
➦ തോമാസ് യേശുവിനോടു: ❝എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.❞ (യോഹ, 20:28). ഈ വേദഭാഗം മനസ്സിലാകണമെങ്കിൽ ദൈവപുത്രനെക്കുറിച്ച് അല്പമായി അറിയണം:
➦ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16), പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനും (മത്താ, 1:20; ലൂക്കൊ, 2:21) ആത്മാവിനാൽ ഉത്ഭവിച്ചവനും (ലൂക്കൊ, 1:35), ആത്മാവിൽ ബലപ്പെട്ട് വളർന്നവനും (ലൂക്കൊ, 2:40) ആത്മാവിനാൽ അഭിഷേകം പ്രാപിച്ചവനും (ലൂക്കൊ, 3:22 പ്രവൃ, 10:38) ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടുമടങ്ങിയവനും (ലൂക്കൊ, 4:1) ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടവനും (മത്താ, 4:1; ലൂക്കൊ, 4:1) ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചവനും (ലൂക്കൊ, 4:14-15) ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവനും (മത്താ, 12:28) ആത്മാവിനാൽ തന്നെത്താൻ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചവനും (എബ്രാ, 9:14) ആത്മാവിനാൽ മരണത്തിൽനിന്ന് ജീവിപ്പിക്കപ്പെടുകയും ചെയ്ത (1പത്രൊ, 3:18), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് ദൈവപുത്രനായ യേശുക്രിസ്തു: (റോമ, 5:15). ➟❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). യേശു മനുഷ്യനാണെന്ന് അർപതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. [കാണുക: മനുഷ്യനായ ക്രിസ്തു യേശു].
➦ ദൈവാത്മാവിനാൽ ഉയിർപ്പിക്കപ്പെട്ട ദൈവപുത്രൻ അന്നുതന്നെ തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി തൻ്റെ പിതാവും ദൈവവുമായൊൻ്റെ അടുക്കലേക്ക് കരേറി അപ്രത്യക്ഷമായതോടെ, യേശു എന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി: (യോഹ, 20:17; എബ്രാ, 9:11-12 →  എബ്രാ, 7:27; എബ്രാ, 10:10). ➟പിന്നീട് സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് ദൈവപുത്രനായ മനുഷ്യനല്ല; ദൈവമാണ്. അവനെയാണ്, ❝എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ❞ (My Lord and My God) എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ഒരുകാര്യംകൂടി അറിയുക: പുതിയതിയമത്തിൽ ❝യേശു, അഥവാ, യേശുക്രിസ്തു❞ എന്ന നാമം പിതാവിൻ്റെയും പുത്രൻ്റെയും നാമമാണ്: (യോഹ, 5:43; യോഹ, 17:11; യോഹ, 17:12). ➟[കാണുക: യേശുക്രിസ്തു എന്ന നാമം, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, നാല്പതുനാൾ പ്രത്യക്ഷനായതു് ദൈവപുത്രനോ, ദൈവമോ?]

☛ എൻ്റെ പിതാവ്: 
➦ ദൈവം ക്രിസ്തുവിൻ്റെയും പിതാവാണ്. ക്രിസ്തു ദൈവത്തെ ❝എൻ്റെ പിതാവു❞ എന്ന് മത്തായി 7:21-മുതൽ യോഹന്നാൻ 20:17-വരെ അമ്പതോളം പ്രാവശ്യം സംബോധന ചെയ്തിട്ടുണ്ട്: ❝എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗരാജ്യത്തിൽ കടക്കുന്നത്.” (മത്താ, 7:21). ക്രിസ്തു തൻ്റെ പിതാവായ ദൈവത്തെക്കുറിച്ച് പറയുന്ന ചില പ്രസ്താവനകൾ കാണുക:
➦ ❝പിതാവു എന്നെക്കാൾ വലിയവനല്ലോ.❞ (യോഹ, 14:28).
➦ ❝എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല.❞ (യോഹ, 10:29
➦ ❝പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല.❞ (യോഹ, 5:19)
➦ ❝പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു.❞ (യോഹ, 5:26)
➦ ❝എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു.❞ (യോഹ, 5:30)
➦ ❝പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.❞ (യോഹ, 8:28)
➦ ❝ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.❞ (യോഹ, 12:49)
➦ ❝ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.❞ (യോഹ, 12:50
➦ ❝ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.❞ (യോഹ, 15:10)
➦ ❝ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.❞ (മത്താ 24:36)
➦ ❝എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല.❞ (മർക്കൊ, 10:18)
➦ ❝എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു.❞ (യോഹ, 20:17). ബന്ധം വ്യത്യസ്തമാണെങ്കിലും, നമ്മുടെ കർത്താവും രക്ഷിതാവുമായ ക്രിസ്തുവിൻ്റെയും നമ്മുടെയും പിതാവു❞ യഹോവ ഒരുത്തൻ മാത്രമാണ്: (യോഹ, 20:17 എബ്രാ, 2:11). 

എബ്രായർ 1:8-ലെ ദൈവം ആരാണ്?
➦ എബ്രായരിലെ യേശു ദൈവമാണെന്ന് കരുതുന്നവരുണ്ട്: ❝പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.❞ (എബ്രാ, 1:8). ➟ആദ്യമേ പറയട്ടെ: ഈ വേദഭാഗത്ത് പറയുന്ന ❝ദൈവം❞ യേശുക്രിസ്തുവുമല്ല; സത്യദൈവവുമല്ല. ➟ദൈവവപുത്രനും ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും കർത്താവുമായ (യജമാനൻ) ഒരു ഭൗമികരാജാവ് ബൈബിളിലുണ്ട്: (2ശമൂ, 7:8-17; 1ദിന, 17:7-15). ➟എന്നേക്കും സിംഹാസനമുള്ള ഈ വാഗ്ദത്ത രാജാവ് യേശുക്രിസ്തുവല്ല; ദൈവപുത്രനായ മറ്റൊരു സന്തതിയാണ്. ➟അതിനനേകം തെളിവുകളുണ്ട്; വിഷയം അതല്ലാത്തതിനാൽ ഒരു തെളിവുമാത്രം തരാം: ❝ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.❞ (2ശമൂ, 7:14). ➟തൻ്റെ പുത്രനായ വാഗ്ദത്ത രാജാവിനെക്കുറിച്ച് ദൈവം പറയുന്നതാണ് ഈ വാക്യത്തിലുള്ളത്. ➟പാപം അറിയാത്ത ക്രിസ്തുവിനെ ദൈവം നമുക്കുവേണ്ടി പാപമാക്കിയതുകൊണ്ടാണ് അവൻ ശിക്ഷയേറ്റത്; അല്ലാതെ അവൻ കുറ്റം ചെയ്തിട്ടല്ല; ദൈവം അവനെ ശിക്ഷിച്ചിട്ടുമില്ല; ശിക്ഷിക്കാൻ ആവശ്യവുമില്ല: (2കൊരി, 5:21). ➟എന്നാൽ കുറ്റം ചെയ്തിട്ട് ശിക്ഷയേല്ക്കുന്ന ഒരു ദൈവപുത്രനാണ് വാഗ്ദത്തരാജാവും പ്രസ്തുതവാക്യത്തിലെ ദൈവവും: (എബ്രാ, 12:7-8). ➟രണ്ട്, നാല്പത്തഞ്ച്, എഴുപത്തിരണ്ട്, എൺപത്തൊൻപത്, നൂറ്റിപ്പത്ത് മുതലായ അനേകം സങ്കീർത്തനങ്ങൾ ഈ രാജാവിനെക്കുറിച്ചാണ്.
➦ ട്രിനിറ്റി വിചാരിക്കുന്നപോലെ എബ്രായർ 1:8-ലുള്ളത് സത്യദൈവമല്ല; അതിൻ്റെ തെളിവാണ് അടുത്തവാക്യം. ➟എബ്രായർ 9-ാം വാക്യം സത്യവേദപുസ്തകത്തിൽ പഴയനിയമത്തിലെ ഉദ്ധരണി തെറ്റായാണ് പരിഭാഷ ചെയ്തിരിക്കുന്നത്. എങ്കിലും മനസ്സിലാക്കാൻ കഴിയും: ➟❝നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാൽ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.❞ (എബ്രാ, 1:9). ➟8-ാം വാക്യത്തിൽ പറയുന്നത് സത്യദൈവമാണെങ്കിൽ, 9-ാം വാക്യത്തിൽ ആ ദൈവത്തിനു് മറ്റൊരു ദൈവം ഉണ്ടാകില്ല. ➟സത്യദൈവം ഒന്നല്ലേയുള്ളു (𝗧𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱): (യോഹ, 17:3). 
☛ സങ്കീർത്തനത്തിലെ രണ്ട് വാക്യവും ചുവടെ ചേർക്കുന്നു:
➦ ❝ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു. നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.❞ (സങ്കീ, 45:-6-7). ➟ഏഴാംവാക്യം ശ്രദ്ധിക്കുക: ❝ദൈവം, നിൻ്റെ ദൈവം തന്നേ❞ എന്നാണ്. ➟എബ്രായരിലെ ❝ദൈവമേ, നിൻ്റെ ദൈവം❞ എന്നത് തെറ്റായ പരിഭാഷയാണ്. [കാണുക: സത്യവേദപുസ്തകം CL, വിശുദ്ധഗ്രന്ഥം, പി.ഒ.സി, KJV, NKJV, NIV]. 
➦ അതായത്. സങ്കീർത്തനം 45-ൻ്റെ 6-ാം വാക്യത്തിൽ പറയുന്ന ❝എലോഹീം❞ (ദൈവം) യഹോവയുടെ ഒരു ഭൗമിക രാജാവാണ്. ➟ദൈവപുത്രനായ ആ രാജാവിനെയും അവൻ്റ ദൈവമായ യഹോവയെയും കുറിച്ചാണ് കോരെഹ് പുത്രന്മാരുടെ സങ്കീർത്തനം. ➟45-ാം സങ്കീർത്തനം താഴോട്ട് വായിച്ചാൽ അത് മനസ്സിലാകും. 
➦ സങ്കീർത്തനം 45:7-ൽ രണ്ടുപ്രാവശ്യം ❝എലോഹീം❞ (ദൈവം) എന്ന് പറയുന്നതും യഹോവയെക്കുറിച്ചാണ്. ➟അതായത്, 6-ാം വാക്യത്തിൽ പറയുന്ന എലോഹീമായ ഭൗമിക രാജാവിൻ്റെ ദൈവമായ യഹോവയെക്കുറിച്ചാണ് ❝ദൈവം നിൻ്റെ(രാജാവിൻ്റെ) ദൈവം❞ എന്ന് പറയുന്നത്. 
☛ 6-ാം വാക്യത്തിലുള്ളത് സത്യദൈവം ആണെങ്കിൽ, ആ ❝ദൈവത്തിന്റെ ദൈവം❞ എന്ന പ്രയോഗം പരമാബദ്ധമാകും. ഒരേയൊരു സത്യദൈവമായ പിതാവിനു് (𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱) തനിക്കുതന്നെ ദൈവമായിരിക്കാൻ എങ്ങനെ കഴിയും? അതിനാൽ, എബ്രായർ 1:8 യേശുവിനെക്കുറിച്ചല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. 
➦ ❝പിതാവാണ് ഏകസത്യദൈവം❞ (𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱) അഥവാ, പിതാവ് മാത്രമാണ് സത്യദൈവമെന്നും താൻ മനുഷ്യനാണെന്നും പറയുന്ന യേശുവിനെ (യോഹ, 17:3യോഹ, 8:40) വചനവിരുദ്ധമായി എബ്രായർ 1:8-ലെ ദൈവത്തെ ക്രിസ്തു ആക്കിയാലും ❝ഒരു ദൈവമുള്ള അവൻ❞ (ദൈവം, നിൻ്റെ ദൈവം തന്നേ) സത്യദൈവം ആകില്ല. മോശെയെപ്പോലെ ഒരു മനുഷ്യദൈവമേ ആകയുള്ളു: (പുറ, 4:16; പുറ, 7:1).
എബ്രായർ 1:1-4-വരെ ദൈവപുത്രനായ ക്രിസ്തുവിനെക്കുറിച്ചും, 1:5-9-വരെ ക്രിസ്തുവിലൂടെ വാഗ്ദത്തനിവൃത്തി പ്രാപിക്കാനിരിക്കുന്ന ഭൗമികരാജാവിനെക്കുറിച്ചുമാണ് പ്രതിപാദിച്ചിരിക്കുന്നത്. അതായത്, ദൂതന്മാരും ദൈവത്തിൻ്റെ വാഗ്ദത്തപുത്രനും തമ്മിലുള്ള താരതമ്യമാണ് എബ്രായർ 1-ൻ്റെ 5-മൂതൽ 9-വരെയുള്ള വേദഭാഗം.
എബ്രായലേഖനത്തിലെ ക്രിസ്തു: 
❶ ❝എങ്കിലും ദൈവകൃപയാൽ എല്ലാവർക്കുംവേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ച വന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ട് അവനെ മഹത്ത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.❞ (എബ്രാ, 2:9). ➟എബ്രായലേഖകൻ പറയുന്ന ക്രിസ്തു ദൂതന്മാരിൽ അല്പമൊരു താഴ്ചവന്നവനാണ്. ➟എന്നാൽ സത്യദൈവം ദൂതന്മാരെ സൃഷ്ടിച്ചവനാണ്: (നെഹെ, 9:6). ➟ദൂതന്മാരെക്കാൾ താഴ്ചവന്ന ഒരു ദൈവമാണ് ദൈവപുത്രനായ ക്രിസ്തു എന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്? ➟അതിൽഭേദം, ദൈവപുത്രൻ മനുഷ്യനാണെന്ന് അക്ഷരംപ്രതി ആലേഖനം ചെയ്തുവെച്ചിരിക്കുന്ന വചനം വിശ്വസിക്കുന്നതല്ലേ? (മർക്കൊ, 15:39). ➟ദൈവപുത്രൻ മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. 
❷ ❝വിശുദ്ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവ്; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്ന് വിളിപ്പാൻ ലജ്ജിക്കാതെ:❞ (എബ്രാ, 2:11യോഹ, 20:17). ➟നമ്മെ തന്റെ രക്തത്താൽ വിശുദ്ധീകരിച്ച ക്രിസ്തുവിൻ്റെയും വിശുദ്ധീകരികപ്പെട്ട നമ്മുടെയും പിതാവാണ് ദൈവം. ➟ബന്ധം വ്യത്യസ്തമാണെങ്കിലും, ക്രിസ്തുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും ഒരുവനാണ്. ➟ഇത് നമ്മുടെ കർത്താവ് സ്വന്തവായ്കൊണ്ട് അരുളിച്ചെയ്തതാണ്: (യോഹ, 20:17). ➟ക്രിസ്തുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും ഒരുവനാണെങ്കിൽ, ക്രിസ്തു എങ്ങനെ ദൈവമാകും? (യോഹ, 17:3). [കാണുക: എൻ്റെ ദൈവം, എൻ്റെ പിതാവ്, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും].
❸ ❝മോശെ ദൈവഭവനത്തിൽ ഒക്കെയും വിശ്വസ്തനായിരുന്നതുപോല യേശുവും തന്നെ നിയമിച്ചാക്കിയവന്നു വിശ്വസ്തൻ ആകുന്നു.❞ (എബ്രാ, 3:2). ➟ഒരു ദൈവത്തെ മറ്റൊരു ദൈവം നിയമിച്ചാക്കി എന്നൊക്കെ പറയാൻ പറ്റുമോ? ➟ക്രിസ്തുവിനെ സ്ത്രീയുടെ സന്തതിയെന്നും ❝മോശെയെപ്പോലൊരു പ്രവാചകൻ❞ എന്നുമാണ് യഹോവ പറയുന്നത്: (ഉല്പ, 3:15; ആവ, 18:18ഗലാ, 4:4; എബ്രാ, 2:14-15). ➟ ❝എന്നെപ്പോലെ ഒരു പ്രവാചകൻ❞ എന്നാണ് മോശെ പ്രവചിക്കുന്നത്: (ആവ, 18:15). [കാണുക: യഹോവയും ക്രിസ്തുവും, ക്രിസ്തുവും മോശെയും]
❹ ❝ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.❞ (എബ്രാ, 5:7). ➟ദൂതന്മാർ ദൈവത്തിൻ്റെ സൃഷ്ടികളും ദൈവത്തെ നിത്യം ആരാധിക്കുന്നവരും ആണെങ്കിലും അവർക്കുപോലും പ്രാർത്ഥന ആവശ്യമുള്ളതായി ബൈബിൾ പറയുന്നില്ല: (വെളി, 4:8; യെശ, 6:3). ➟എന്നാൽ ക്രിസ്തു ഇടവിടാതെ പ്രാർത്ഥിച്ചിരുന്നതായി കാണാം. ➟അവൻ ദൈവമല്ല; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യൻ (റോമ, 5:15) ആയതുകൊണ്ടാണ് പ്രാർത്ഥന ആവശ്യമായിരുന്നത്: (യോഹ, 8:40). [കാണുക: ക്രിസ്തുവും പ്രാർത്ഥനയും]
❺ ❝ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ.❞ (എബ്രാ, 7:26). ➟ഒന്നാമത്, ❝പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ❞ എന്നീ പ്രയോഗങ്ങൾ, സ്വഗ്ഗംപോലും തൃക്കണ്ണിനു നിർമ്മലമല്ലാത്തെ ദൈവത്തെ കുറിക്കുന്നതല്ല; പാപരഹിതനായ മനുഷ്യനെ കുറിക്കുന്നതാണ്: (ഇയ്യോ, 15:15). ➟രണ്ടാമത്, ❝ദൈവപുത്രൻ സ്വർഗ്ഗത്തെക്കാൾ ഉന്നതൻ ആണെന്നല്ല; സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നു❞ (made higher than the heavens) എന്നാണ്. ➟അവൻ ദൈവമാണെങ്കിൽ, സ്വർഗ്ഗത്തെക്കാൾ ഉന്നതൻതന്നെ ആയിരിക്കുമല്ലോ; പിന്നെ ഉന്നതനായിത്തീരേണ്ട ആവശ്യമെന്താണ്? ➟യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ട്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ്, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നത്: (പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:30-31). 
❻ ❝നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?❞ (എബ്രാ, 9:14). ➟സത്യദൈവം മരണമില്ലാത്തവനാണ്: (1തിമൊ, 6:16). ➟എന്നാൽ ക്രിസ്തു നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ചവനാണ്. അഥവാ, ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട് തന്നെത്താൻ മറുവിലയായി മരണത്തിന് ഏല്പിച്ചുകൊടുത്തവനാണ്: (1തിമൊ, 2:5-6). ➟മൂന്നാം ദിവസം ദൈവത്മാവിനാൽ അഥവാ, ദൈവത്താലാണ് അവൻ ഉയിർത്തെഴുന്നേറ്റത്: (1പത്രൊ, 3:18; പ്രവൃ, 10:40). [കാണുക: മരിച്ചിട്ട് ഉയിർത്തവൻ]. ➟ദൈവത്തിൻ്റെ സൃഷ്ടികളായ ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോയില്ല; എന്നാൽ ക്രിസ്തു വംശാവലിയോടെ ജനിച്ചുജീവിച്ച് മരിച്ചിട്ട് ദൈവത്താൽ മരണത്തിൽനിന്ന് ഉയിർത്തവനാണ്. ➟അതിനാൽ എബ്രായലേഖകൾ പറയുന്ന ക്രിസ്തു ദൈവമല്ല; പാപരഹിതനായ മനുഷ്യനാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: (എബ്രാ, 9:14; എബ്രാ, 7:26). ➟ക്രിസ്തു ആരാണെന്നറിയാത്തതാണ് പലരുടെയും പ്രശ്നം. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

ഒരേയോരു സത്യദൈവവും പിതാവുമായ യഹോവ:
❶ ❝ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവെക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.❞ (ആവ, 32:6).
❷ ❝നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതൽ ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നാകുന്നു നിന്റെ നാമം.❞ (യെശ, 63:16)
❸ ❝എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;❞ (യെശ, 64:8)
❹ ❝ഞാൻ യിസ്രായേലിന്നു പിതാവും എഫ്രയീം എന്റെ ആദ്യജാതനുമല്ലോ.❞ (യിരെ, 31:9)
❺ ❝മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കേണ്ടതല്ലോ. ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ എന്നു സൈന്യങ്ങളുടെ യഹോവ, അവന്റെ നാമത്തെ തുച്ഛീകരിക്കുന്ന പുരോഹിതന്മാരേ, നിങ്ങളോടു ചോദിക്കുന്നു; അതിന്നു നിങ്ങൾ: ഏതിനാൽ ഞങ്ങൾ നിന്റെ നാമത്തെ തുച്ഛീകരിക്കുന്നു എന്നു ചോദിക്കുന്നു.❞ (മലാ, 1:6)
❻ ❝നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു #\ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിന്നു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്നു?❞ (മലാ, 2:10)
❼ ❝യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും, യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്നും പഴയനിയമം പറയുന്നു: (2രാജാ, 19:15; 2രാജാ, 19:19നെഹെ, 9:6; യെശ, 44:24). ഒരേയൊരു സത്യദൈവം പിതാവാണെന്നും ദൈവവും പിതാവുമായവൻ ഒരുവനാണെന്നും (യോഹ, 17:3; എഫെ, 4:6) സകലത്തിനും കാരണഭൂതൻ അഥവാ, സർവ്വത്തിൻ്റെയും സ്രഷ്ടാവ് പിതാവായ ഏകദൈവമാണെന്നും പുതിയനിയമവും പറയുന്നു.❞ (1കൊരി, 8:6; 1കൊരി, 11:12; എബ്രാ, 2:10; വെളി, 4:11; വെളി, 10:7). ➦തന്മൂലം, യഹോവ തന്നെയാണ് പിതാവെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാമല്ലോ❓ [കാണുക: നാം നമ്മുടെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ ഉണ്ടാക്കുക, ദൈവം സമത്വമുള്ള വ്യക്തികളോ, വ്യക്തിത്വങ്ങളോ ആണോ?]

കർത്താവ് ആത്മാവാകുന്നു: 
➦ ❝മോശെയുടെ പുസ്തകം വായിക്കുമ്പോൾ മൂടുപടം ഇന്നേയോളം അവരുടെ ഹൃദയത്തിന്മേൽ കിടക്കുന്നു. കർത്താവിങ്കലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും. കർത്താവു ആത്മാവാകുന്നു; കർത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു. എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.❞ (2കൊരി, 3:15-18). ➟ഈ വാക്യത്തിൽ പറയുന്ന ❝കർത്താവു❞ ക്രിസ്തുവാണെന്ന് ട്രിനിറ്റി കരുതുന്നു. ❝പഴയനിയമം വായിക്കുമ്പോഴൊക്കെയും ആ മൂടുപടം നീങ്ങാതെ ഇന്നുവരെ ഇരിക്കുന്നുവല്ലോ; അതു ക്രിസ്തുവിൽ നീങ്ങിപ്പോകുന്നു❞ എന്ന് 14-ആം വാക്യത്തിൽ കാണാം. 16-ാം വാക്യത്തിൽ: ❝കർത്താവിങ്കലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും❞ എന്നും കാണാം. ➟അതുകൊണ്ടാണ് അവിടെപ്പറയുന്ന ക്രിസ്തുവും കർത്താവും ഒന്നാണെന്ന് പലരും കരുതുന്നത്. ➟ക്രിസ്തുവിലൂടെ അഥവാ, ക്രിസ്തു അടിസ്ഥനമിട്ട (1കൊരി, 15:3-4), ക്രിസ്തുവാകുന്ന (1തിമൊ, 2:8), അവൻ്റെ നാമത്തെക്കുറിച്ചുള്ള (പ്രവൃ, 8:12) സുവിശേഷത്താലാണ് കർത്താവിങ്കലേക്ക് (ജീവനുള്ള ദൈവം) തിരിയുന്നത്: (പ്രവൃ, 14:15). ➟അതുകൊണ്ടാണ്, ❝മൂടുപടം ക്രിസ്തുവിൽ നീങ്ങിപ്പോകുന്നു❞ എന്നും ❞കർത്താവിങ്കലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും❝ എന്നും അഭിന്നമായി പറഞ്ഞിരിക്കുന്നത്. ➟അല്ലാതെ അവിടുത്തെ കർത്താവ് ക്രിസ്തുവല്ല. 
➦ പ്രസ്തുത വേദഭാഗത്തെ ❝കർത്താവു❞ ക്രിസ്തു അല്ലെന്നതിന്റെ തെളിവ് അവിടെത്തന്നെയുണ്ട്:
17-ൻ്റെ ആദ്യഭാഗത്ത്, ❝കർത്താവു ആത്മാവാകുന്നു❞ എന്നുകാണാം. ➟ആരാണ് ആത്മാവ്: ❝ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.❞ (യോഹ, 4:24). ➟എന്നാൽ ക്രിസ്തു ആത്മായ ദൈവമല്ല; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) താൻ മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്: (Joh, 17:3യോഹ, 8:40). പിന്നെങ്ങനെയാണ് ക്രിസ്തു ആത്മാവാണെന്ന് പറയാൻ കഴിയുന്നത്❓ [കാണുക: മനുഷ്യനായ ക്രിസ്തുയേശു].
17-ൻ്റെ അടുത്തഭാഗം, ❝കർത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു.❞ ➟വേദഭാഗം ശ്രദ്ധിക്കുക: ❝കർത്താവു ആത്മാവാകുന്നു❞ എന്ന് പറഞ്ഞശേഷം, കർത്താവിന്റെ ആത്മാവിനെക്കുറിച്ച് (പരിശുദ്ധാത്മാവ്) പറയുന്നത് നോക്കുക. ➟പരിശുദ്ധാത്മാവ് പുത്രൻ്റെ ആത്മാവല്ല; പിതാവിൻ്റെ ആത്മാവാണ്: (മത്താ, 10:20പ്രവൃ, 5:9; പ്രവൃ, 8:39). ➟ക്രിസ്തു പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവനാണ്: (മത്താ, 1:20; ലൂക്കൊ, 2:21മത്താ, 1:18). ➟പുത്രനെ കന്യകയിൽ ഉല്പാദിപ്പിച്ചവൻ പുത്രൻ്റെ ആത്മാവാകുന്നത് എങ്ങനെയാണ്❓  
❸ യേശു എന്ന മനുഷ്യനെ യോർദ്ദാനിൽവെച്ച് പ്രവചനംപോലെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു (അഭിഷിക്തൻ) ആയത്: (യെശ, 61:1; ലൂക്കൊ, 3:22; പ്രവൃ, 10:38പ്രവൃ, 4:27). ➟പുത്രൻ പറയുന്നത് നോക്കുക: ❝കർത്താവ് (യഹോവ) തന്നെ അഭിഷേകം ചെയ്തിരിക്കയാൽ കർത്താവിൻ്റെ (യഹോവ) ആത്മാവ് തൻ്റെമേൽ ഉണ്ടു.❞: (ലൂക്കൊ, 4:18-21). ➟യേശുവിൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിലായിരുന്നു. ➟പരിശുദ്ധാത്മാവിനാൽ ജനിച്ചുജീവിച്ച് മരിച്ചുയിർത്തവൻ്റെ ആത്മാവാണ് പരിശുദ്ധാത്മാവെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും❓ മറിയ പ്രസവിച്ചതും (ലൂക്കൊ, 2:7) ദൈവത്തിൻ്റെയും മനുഷ്യരുടെ കൃപയിൽ മുതിർന്നതും (ലൂക്കൊ, 2:52) ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചതും (ലൂക്കൊ, 4:14-15) മരിച്ചതും (റോമ, 5:6) ദൈവം മൂന്നാംദിവസംഉയർപ്പിച്ചതും (പ്രവൃ, 10:40) ഒരു ആത്മാവിനെയാണെന്ന് പറഞ്ഞാൽ ശരിയാകുമോ❓ [കാണുക: പരിശുദ്ധാത്മാവും ക്രിസ്തുവും
18-ാം വാക്യത്തിൽ, ❝നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു❞ എന്ന് പറഞ്ഞിട്ടുണ്ട്.➟ പുരുഷൻ ദൈവത്തിൻ്റെ പ്രതിമയാണ്: (1കൊരി, 11:7). ➟സൃഷ്ടാവായ ദൈവത്തിൻ്റെ പ്രതിമ (eikōn) പ്രകാരമുള്ള പുതുമനുഷ്യനെയാണ് നാം ധരിച്ചിരിക്കുന്നത്: (കൊലൊ, 3:10). ➟അതിനാൽ, നാം ആത്മാവാകുന്ന കർത്താവിന്റെ (ദൈവം) അതേ പ്രതിമയായി രൂപാന്തരപ്പെടുന്നവരാണ്: (2കൊരി, 3:18). ➟ക്രിസ്തുവിൻ്റെ സ്വരൂപത്തോടു നാം അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു എന്നും പറഞ്ഞിട്ടുണ്ട്: (റോമ, 8:29). ➟എന്നാൽ ഇവിടെപ്പറയുന്നത്, ആത്മാവായ ദൈവത്തിൻ്റെ അതേ പ്രതിമയായി രൂപാന്തരപ്പെടുന്നതിനെ കുറിച്ചാണ്. ➟ക്രിസ്തു ദൈവമല്ല; ദൈവത്തിൻ്റെ പ്രതിമയാണ്: (2കൊരി, 4:4). ➟ക്രിസ്തു ആത്മാവായ കർത്താവ് (ദൈവം) ആണെങ്കിൽ അവനെ ദൈവം എന്നല്ലാതെ, ദൈവത്തിൻ്റെ പ്രതിമ (The image of God) എന്ന് പറയില്ലായിരുന്നു. ➟മനുഷ്യനെ മനുഷ്യൻ എന്നല്ലാതെ, മനുഷ്യൻ്റെ പ്രതിമ എന്ന് ആരെങ്കിലും ഏതെങ്കിലും മനുഷ്യനെ പറയുമോ❓ 
❺ ചില ഇംഗ്ലീഷ് പരിഭാഷകളിൽ 1കൊരിന്ത്യർ 3:16-18 വാക്യങ്ങളിൽ പറയുന്ന കർത്താവ് ❝THE LORD JEHOVAH❞ ആണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: [Aramaic Bible in Plain English, RNKJV, SNKJV]. മറ്റുചില പരിഭാഷകളിൽ കർത്താവ്, പിതാവായ ദൈവമാണെന്ന് മനസ്സിക്കാൻ ❝LORD❞ എന്ന് വലിയക്ഷരമാണ് (Capital Letter) ആണ് ഉപയോഗിച്ചിരിക്കുന്നത്: [Lamsa Bible, Literal Standard Version, Coverdale Bible of 1535]. അതിനാൽ, 2കൊരിന്ത്യൻ 3:16-18-ൽ പറയുന്ന ❝കർത്താവു❞ പുത്രനല്ല; പിതാവാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ക്രിസ്തു ആരാണ്❓ അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്❓ എന്നറിയാത്തതാണ് ക്രിസ്ത്യാനിയുടെ പ്രശ്നം. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

ക്രിസ്തു നല്കിയ പാപമോചനം:
➦ ❝ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.❞ (ലൂക്കോ, 5:21). ➨ഈ വാക്യത്തിൽ ❝ദൈവം ഒരുവൻ” എന്ന് പറയുന്നത് ഗ്രീക്കിൽ, “മോണോസ് ഹോ തിയൊസ്❞ (μόνος ὁ θεός – Mónos ho theos – The only God) ആണ്. [STRNIV]. ➟ഒന്നിനെ (one) കുറിക്കുന്ന ❝ഹൈസ്❞ (heis) അല്ല; ❝ഒറ്റയെ❞ (alone) കുറിക്കുന്ന പഴയനിയമത്തിലെ ❝യാഹീദ്❞ (יָחִיד – yahid) എന്ന എബ്രായ പദത്തിനു് തുല്യമായ ❝മോണോസ്❞ (μόνος – Mónos) ആണ് ഉപയോഗിച്ചിരിക്കുന്നത്. The New Messianic Version-നിൽ ❝God-The Father only❞ എന്നാണ്. [കാണുക: NMV]. ➨തന്മൂലും, ഈ വേദഭാഗത്ത് പറയുന്ന ദൈവം പുത്രനല്ല; പിതാവാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: (യോഹ, 17:3; 1കൊരി, 8:6)
➦ ക്രിസ്തു പക്ഷവാദരോഗിക്ക് പാപമോചനം നല്കിയതിനാൽ, ക്രിസ്തുവാണ് പ്രസ്തുത വാക്യത്തിൽപ്പറയുന്ന ❝ഏകദൈവം❞ (𝗧𝗵𝗲 𝗼𝗻𝗹𝘆 𝗚𝗼𝗱) എന്ന് വിചാരിക്കുന്നവരുണ്ട്. ➟എന്നാൽ മത്തായി സുവിശേഷത്തിൻ്റെ സമാന്തരവാക്യത്തിൽ, പക്ഷവാതക്കാരൻ സൗഖ്യമായി തൻ്റെ കിടക്കയെടുത്ത് വീട്ടിൽപ്പോയതുകണ്ട  പുരുഷാരത്തിൻ്റെ പ്രതികരണം ഇപ്രകാരമാണ്: ❝പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്ത്വപ്പെടുത്തി.❞ (മത്താ, 9:8). ➟ആരാണോ, ❝ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ❞ എന്നു ഹൃദയത്തിൽ ചിന്തിച്ചത്, അവർ തന്നെയാണ് യേശുവെന്ന മനുഷ്യനു് ദൈവം കൊടുത്ത അധികാരമാണെന്ന് പറഞ്ഞുകൊണ്ട്, ദൈവത്തെ മഹത്വപ്പെടുത്തിയത്. ➟ഇവിടെപ്പറയുന്ന ❝ഒരേയൊരു ദൈവം❞ (𝗧𝗵𝗲 𝗼𝗻𝗹𝘆 𝗚𝗼𝗱) ക്രിസ്തുവല്ല; പിതാവാണെന്നും, ദൈവം കൊടുത്ത അധികാരത്താലാണ് മനുഷ്യനായ ക്രിസ്തുയേശു പാപമോചനം നൽകിയതെന്നും സംശയലേശമെന്യേ മനസ്സിലാക്കാം: (1തിമൊ, 2:6). 
➦ അപ്പൊസ്തലന്മാർക്കും പാപമോചനത്തിനുള്ള അധികാരം കൊടുത്തതായി കാണാം. (യോഹ, 20:23). 
➦ മേല്പറഞ്ഞ രണ്ട് വേദഭാഗങ്ങളും ചേർത്തുപഠിച്ചാൽ രണ്ട് കാര്യങ്ങൾ വ്യക്തമാമാകും: ❶ദൈവം ത്രിത്വമല്ല; പിതാവു് ഒരുത്തൻ മാത്രമാണ് ദൈവം (The only God). ക്രിസ്തുതന്നെ അത് പറഞ്ഞിട്ടുള്ളതാണ്: (യോഹ, 5:44; യോഹ, 17:3). ❷ക്രിസ്തു ദൈവമല്ല; മനുഷ്യനാണ്. പിതാവ് മാത്രമാണ് സത്യദൈവം (𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱), താൻ മനുഷ്യനാണെന്നും ക്രിസ്തുതന്നെ സംശയലേശമെന്യേ പറഞ്ഞിട്ടുണ്ട്: (യോഹ, 17:3യോഹ, 8:40)

പിതൃപുത്രാത്മാവിൻ്റെ അസ്തിത്വവും (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) പ്രകൃതിയും (𝗡𝗮𝘁𝘂𝗿𝗲) എന്താണ്
❶ പിതാവ് ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്❓ 
➦ പിതാവ് സകലത്തിൻ്റെയും ഏകസ്രഷ്ടാവാണ്: ➟❝എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ.❞ (യെശ, 64:8). ➟❝നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ (𝗔𝗹𝗼𝗻𝗲) ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?❞ (യെശ, 44:241കൊരി, 8:6; 1കൊരി, 11:12; വെളി, 4:11; ഉല്പ, 1:27; 2രാജാ, 19:19; യെശ, 37:16; മലാ, 2:10)
☛ പിതാവിൻ്റെ പ്രകൃതി (സ്വരൂപം) എന്താണ്❓ 
➦ ഏകദൈവം: ➟❝പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:6). ➟❝പിതാവാണ ഒരേയൊരുസത്യദൈവം.❞ (𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱)❞ (യോഹ, 17:3). ➟❝നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു.❞ (മലാ, 2:10യോഹ, 5:44; റോമ, 16:26; എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24; 2രാജാ, 19:19; യെശ, 37:20). 
❷ പുത്രൻ ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്❓
➦ പുത്രൻ ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ്: ➟❝ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു.❞ (1തിമൊ, 3:15-16). ➟ഈ വേദഭാഗത്തെ, ❝അവൻ ജഡത്തിൽ വെളിപ്പെട്ടു❞ എന്നതിലെ ❝അവൻ❞ എന്ന സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത് ❝നാമം❞ ചേർത്താൽ ❝ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ എന്നുകിട്ടും. ➟ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയായ ഏകദൈവമാണ്: (യിരെ, 10:10). [കാണുക: ദൈവഭക്തിയുടെ മർമ്മം]
☛ പുത്രൻ്റെ പ്രകൃതി (സ്വരൂപം) എന്താണ്❓
➦ മനുഷ്യൻ: ➟❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➟ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: [കാണുക: മനുഷ്യനായ ക്രിസ്തുയേശു]
❸ പരിശുദ്ധാത്മാവ് ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്❓
➦ ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാട്: അഥവാ, ദൈവം മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവൃത്തികൾ ചെയുന്നത് അദൃശ്യമായ ആത്മാവെന്ന നിലയിലാണ്: ❝ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്റെ ചട്ടങ്ങളിൽ നടക്കുമാറാക്കും; നിങ്ങൾ എന്റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിക്കും.❞ (യെഹെ, 36:27). ➟❝കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു” എന്നു ഉത്തരം പറഞ്ഞു.❞ (യോഹ, 3:8യോഹ, 1:6)
☛ പരിശുദ്ധാത്മാവിൻ്റെ പ്രകൃതി (സ്വരൂപം) എന്താണ്❓ 
➦ ദൈവം: ❝നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?❞ (1കൊരി, 3:16). ➟❝പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു?…… മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.❞ (പ്രവൃ, 5:3-4). ➟പിതാവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് അനേകം വാക്യങ്ങളിൽനിന്ന് പറഞ്ഞിട്ടുണ്ട്. [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]

മരിച്ചിട്ട് ഉയിർത്തവൻ:
➦ ❝ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻതന്നെ.❞ (റോമ, 8:34). ➟ക്രിസ്തു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റു എന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്: ❝ദാവീദിൻ്റെ സന്തതിയായി ജനിച്ച് മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവാണ് സുവിശേഷം.❞ (2തിമൊ, 2:8). ➟എന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം അനാദിയായും ശാശ്വതമായും ഉള്ളവനും (സങ്കീ, 90:2) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 4:10) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും (2തിമൊ, 3:13) മാറ്റമില്ലാത്തവനും (മലാ, 3:6) മരണമില്ലാത്തവനുമാണ് (1തിമൊ, 6:16). അതിനാൽ, ക്രൂശിൽമരിച്ച ക്രിസ്തു ദൈവമല്ല; മനുഷ്യനാണെന്ന് മനസ്സിലാക്കാം: (യോഹ, 17:3യോഹ, 8:40; 1തിമൊ, 2:6). [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ➟ക്രിസ്തു തന്നെത്താൻ മരണത്തിന് ഏല്പിച്ചു എന്നല്ലാതെ, തന്നെത്താൻ ഉയിർത്തെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ദൈവമാണ് അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചത്. ➦മരണമില്ലാത്ത ദൈവം മരിച്ചു എന്ന് പറയുന്നത് വലിയ ദുരുപദേശമാണ്. ➟ഒരു ദൈവം മരിച്ചിട്ട് മറ്റൊരു ദൈവം ഉയിർപ്പിച്ചു എന്ന് പറയുന്നത് അതിലും വലിയ ദുരന്തവിശ്വാസമാണ്. ➟ദൈവപുത്രനായ ക്രിസ്തു മരണമില്ലാത്ത ദൈവമല്ല; പാപരഹിതനായ മനുഷ്യനായിരുന്നു: (യോഹ, 8:6; 1യോഹ, 3:5). ➟പാപമറിയാത്ത അവൻ്റെമേൽ മാനവകുലത്തിൻ്റെ പാപമെല്ലാം ചുമത്തി പാപമാക്കിയതുകൊണ്ടാണ് അവൻ മരിക്കുകയും, പിതാവിനാൽ ജീവിച്ചെഴുന്നേല്ക്കുകയും ചെയ്തു: (2കൊരി, 5:21ഗലാ, 1:1; റോമ, 6:4).
☛ ക്രിസ്തുവിന് തൻ്റെ ജീവനെ കൊടുക്കാനും അതിനെ തിരികെ പ്രാപിക്കാനുമുള്ള ❝അധികാരം അല്ലെങ്കിൽ വരം❞ പിതാവിൽനിന്ന് ലഭിച്ചിട്ടുള്ളതാണ്. (യോഹ, 10:17-18). ❝പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു.❞ (യോഹ, 5:26). ➟ആ നിലയിൽ ക്രിസ്തുവിനു് വേണമെങ്കിൽ തന്നെത്താൻ ഉയിർക്കാമായിരുന്നു. ➟എങ്കിലും ക്രിസ്തു തന്നെത്താനാണ് ഉയിർത്തതെന്ന് ഖണ്ഡിതമായി എവിടെയും പറഞ്ഞിട്ടില്ല. ➟ദൈവമാണ് അവനെ ഉയിർപ്പിച്ചതെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുമുണ്ട്:
❶ ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. (പ്രവൃ, 2:24)
❷ ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു. (പ്രവൃ, 2:31).
❸ ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ. (പ്രവൃ, 4:10).
❹ യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു: (പ്രവൃ, 5:30)
❺ ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു: (പ്രവൃ, 10:40)
❻ ദൈവമോ അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു: (പ്രവൃ, 13:30)
❼ ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവൃത്തിച്ചിരിക്കുന്നു: (പ്രവൃ, 13:32)
❽ ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല: (പ്രവൃ, 13:37)
❾ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവനിൽ വിശ്വസിക്കുന്ന: (റോമ, 4:25)
❿ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവന്റെ ആത്മാവ്: (റോമ, 8:11)
⓫ ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു: (റോമ, 10:9)
⓬ ദൈവം കർത്താവിനെ ഉയിർപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിർപ്പിക്കും: (1കൊരി, 6:14)
⓭ കർത്താവായ യേശുവിനെ ഉയിർപ്പിച്ചവൻ: (2കൊരി, 4:14)
⓮ യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ: (ഗലാ, 1:1)
⓯ അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച തന്റെ പുത്രനും: (1തെസ്സ, 1:9)  
☛ ശ്രദ്ധേയമായ ഒരു വാക്യം കാണിക്കാം: ❝ദൈവം കർത്താവിനെ ഉയിർപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിർപ്പിക്കും.❞ (1കൊരി, 6:14റോമ, 8:11; 2കൊരി, 4:14). ➟വാക്യം ശ്രദ്ധിക്കുക: ദൈവം നമ്മുടെ കർത്താവിനെ ഉയിർപ്പിച്ചപോലെ നമ്മെയും ഉയിർപ്പിക്കുമെന്നാണ്. ➟അല്ലാതെ കർത്താവ് തന്നെത്താൻ ഉയിർത്തപോലെ, നമ്മളും തന്നെത്താൻ ഉയിർക്കണമെന്നല്ല.

യിസ്രായേൽ ദൈവത്തിൻ്റെ പുത്രനും പുത്രന്മാരും:
➦ യിസ്രായേൽ ജനത്തെ മുഴുവനുമായ ദൈവം തൻ്റെ ഏകപുത്രനായും പുത്രന്മാരുമായുമാണ് കണക്കാക്കുന്നത്. പുത്രനെന്നും പുത്രന്മാരെന്നും ഏകവചനത്തിലും ബഹുവചനത്തിലും പറഞ്ഞിരിക്കുന്നത് കാണുക:
ദൈവത്തിൻ്റെ ആദ്യജാതൻ: 
❝യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.❞ (പുറ, 4:22എബ്രാ, 1:6. ഒ.നോ: ആവ, 32:43 LXX)
ദൈവത്തിൻ്റെ പുത്രൻ: 
❝എനിക്കു ശുശ്രൂഷ ചെയ്‍വാൻ എന്റെ പുത്രനെ വിട്ടയക്കേണമെന്നു ഞാൻ നിന്നോടു കല്പിക്കുന്നു.❞ (പുറ, 4:23പുറ, 4:22; സങ്കീ, 2:7; ഹോശ, 11:1. ഒ.നോ: 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:12). പഴയനിയമത്തിൽ ദൈവം ❝എൻ്റെ പുത്രൻ❞ എന്ന് വിളിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്.
ദൈവത്തിൻ്റെ മക്കൾ: 
❝നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു മക്കൾ ആകുന്നു.❞ (ആവ, 14:1സങ്കീ, 82:6; യെശ, 43:6; ഹോശേ, 1:10; മത്താ, 15:26; മർക്കൊ, 7:27; ലൂക്കൊ, 20:36; പ്രവൃ, 13:32; റോമ 9:4; റോമ, 9:26; 2കൊരി, 6:18; എബ്രാ, 2:14
യിസ്രായേലിൻ്റെ പിതാവ്:
❝ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവയ്ക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.❞ (ആവ, 32:62ശമൂ, 7:14; 1ദിന, 17:13; യെശ, 63:16; യെശ, 64:8; യിരെ, 31:9; മലാ, 1:6; മലാ, 2:10; യോഹ, 8:41;; 2കൊരി, 6:18 )
❺ ❝യെഹൂദന്നു എന്തു വിശേഷത? സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.❞ (റോമ, 3:1-2). “പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതിയാണ് യിസ്രായേൽ.” (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4). [കാണുക: യെഹൂദന്നു എന്തു വിശേഷത?]

യെഹൂദന്മാർ പിശാചിൻ്റെ മക്കളോ?
➦ ❝നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കുലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽ നിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.❞ (യോഹ, 8:44). ➟യേശു യെഹൂദന്മാരെ ❝പിശാചെന്ന പിതാവിന്റെ മക്കൾ❞ എന്ന് വിശേപ്പിച്ചിരിക്കയാൽ, യെഹൂദന്മാർ പിശാചിൻ്റെ മക്കളാണെന്ന് കരുതുന്നവരുണ്ട്. ➟എന്നാൽ യിസ്രായേൽ ജനത്തിൻ്റെ അവിശ്വാസത്തിനും ഹൃദയകാഠിന്യത്തിനും എതിരെയുള്ള യേശുവിൻ്റെ സ്വഭാവികമായ ഭത്സനം മാത്രമാണത്. അല്ലാതെ, അവർ പിശാചിൻ്റെ സന്തതികളല്ല; ദൈവത്തിൻ്റെ മക്കളാണ്. 
രണ്ട് തെളിവുകൾ കാണിക്കാം:
❶ യേശുവോ തിരിഞ്ഞു പത്രൊസിനോടു; ❝സാത്താനേ, എന്നെ വിട്ടുപോ; നീ എനിക്കു ഇടർച്ചയാകുന്നു; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രെ കരുതുന്നതു” എന്നു പറഞ്ഞു.❞ (മത്താ, 16:23). ➟ക്രിസ്തുവിൻ്റെ മരണത്താൽ തൻ്റെ തല തകരുമെന്ന് അറിയാവുന്നതിനാൽ. അവൻ്റെ മരണം നടക്കരുതെന്ന് ഇച്ഛിക്കുന്ന ഒരേയൊരുത്തൻ സാത്താനാണ്: (ഉല്പ, 3:15; എബ്രാ, 2:14-15). ➟സാത്താൻ്റെ ചിന്ത പത്രൊസിൻ്റെ നാവിലൂടെ വന്നതുകൊണ്ടാണ്, യേശു അവനെ സാത്താനെന്ന് വിളിച്ചത്. അല്ലാതെ, അവൻ സാത്താൻ ആയതുകൊണ്ടല്ല. ➟അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസിനെ യേശു ❝സാത്താൻ❞ എന്ന് വിളിച്ചകാരണത്താൽ ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളഞ്ഞ സാത്താനാണ് പത്രൊസെന്ന് ആരെങ്കിലും പറയുമോ? (വെളി, 12:9)
❷ ❝അവർ വീട്ടുടയവനെ ബെയെത്സെബൂൽ എന്നു വിളിച്ചു എങ്കിൽ വീട്ടുകാരെ എത്ര അധികം?❞ (മത്താ, 10:25മത്താ, 12:24; മർക്കൊ, 3:22; ലൂക്കൊ, 11:15). ➟യെഹൂദന്മാർ യേശുവിനെ ❝ബെയെത്സെബൂൽ❞ എന്ന് വിളിച്ചകാരണത്താൽ, യേശു ബെയെത്സെബൂൽ ആകുമോ?
യിസ്രായേലിൻ്റെ പിതാവും ദൈവവും യഹോവയാണ്:
➦ ❝നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതൽ ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നാകുന്നു നിന്റെ നാമം.❞ (യെശ, 63:16ആവ, 32:6; യെശ, 64:8; യിരെ, 31:9; മലാ, 1:6; മലാ, 2:10) ➟❝യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്ന നിന്നെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.❞ (1രാജാ, 8:232രാജാ, 19:15; സങ്കീ, 72:18; യെശ, 37:16). ➟യെഹൂദന്മാരുടെ പിതാവ് പിശാചാണെന്ന് പറയുന്നവർ, ഒരേയൊരു സത്യദൈവവും പിതാവുമായ യഹോവയ്ക്കെതിരെ ദൂഷണം പറയുകയാണ്. [കാണുക: യിസ്രായേൽ ദൈവത്തിൻ്റെ പുത്രനും പുത്രന്മാരും]

യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും:
➦ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും ആയവനെ അപ്പൊസ്തലന്മാർ മഹത്വപ്പെടുത്തുന്നതും വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴുവാക്യങ്ങൾ ബൈബിളിൽ കാണാം. സത്യവേദപുസ്തകത്തിൽ ചില വാക്യങ്ങൾ ചെറിയൊരു വ്യത്യാസമുണ്ട്. എന്നാൽ ഗ്രീക്കിൽ എല്ലായിടത്തും, ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും❞ എന്നാണ്:
Romans 15:6: ton Theon kaí Patera tou kyríou hēmōn Iēsou Christoú ➖ τὸν θεὸν καὶ πατέρα τοῦ κυρίου ἡμῶν Ἰησοῦ Χριστοῦ ➖ The God and Father of our Lord Jesus Christ. [കാണുക: Greek English Transliteration & TranslationGreek Parallel Bibles]. സത്യവേദപുസ്തകത്തിൽ, ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം❞ എന്നാണ്: (റോമ, 15:5). കത്തോലിക്കരുടെ ബൈബിൾ കാണുക: [Manova Bible]
2Corinthians 1:3: ho Theos kaí Patēr tou kyríou hēmōn Iēsou Christoú ➖ ὁ θεὸς καὶ πατὴρ τοῦ κυρίου ἡμῶν Ἰησοῦ Χριστοῦ ➖ The God and Father of our Lord Jesus Christ. [കാണുക: Greek English Transliteration & TranslationGreek Parallel Bibles]. സത്യവേദപുസ്തകത്തിൽ, ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം❞ എന്നാണ്: (2കൊരി, 1:3). കത്തോലിക്കരുടെ ബൈബിൾ കാണുക: [Manova Bible]
2Corinthians 11:31: ho Theos kaí Patēr tou kyríou hēmōn Iēsou ➖ ὁ θεὸς καὶ πατὴρ τοῦ κυρίου ἡμῶν Ἰησοῦ ➖ The God and Father of our Lord Jesus. [കാണുക: Greek English Transliteration & TranslationGreek Parallel Bibles]. ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ❞ (2കൊരി, 11:31). ഗ്രീക്കിൽ ❝യേശു❞ എന്നും ❝യേശുക്രിസ്തു❞ കാണാം: [കാണുക: Greek Parallel Bibles]
Ephesians 1:3: ho Theos kaí Patēr tou kyríou hēmōn Iēsou Christoú – ὁ θεὸς καὶ πατὴρ τοῦ κυρίου ἡμῶν Ἰησοῦ Χριστοῦ – The God and Father of our Lord Jesus Christ.  [കാണുക: Greek English Transliteration & TranslationGreek Parallel Bibles].❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ❞ (എഫെ, 1:3
Ephesians 1:17: ho Theos tou kyríou hēmōn Iēsou Christou, ho Patēr tēs doxēs ➖ ὁ θεὸς τοῦ κυρίου ἡμῶν Ἰησοῦ Χριστοῦ, ὁ πατὴρ τῆς δόξης ➖ The God of our Lord Jesus Christ, the Father of glory. [കാണുക: Greek English Transliteration & TranslationGreek Parallel Bibles]. ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ❞ (എഫെ, 1:17)
Colossians 1:3: Theō Patri toú kyríou hēmōn Iēsou Christou ➖ θεῷ πατρὶ τοῦ κυρίου ἡμῶν Ἰησοῦ Χριστοῦ ➖ the God and Father of our Lord Jesus Christ. [കാണുക: Greek English Transliteration & TranslationGreek Parallel Bible]. സത്യവേദപുസ്തകത്തിൽ, ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം❞ എന്നാണ്: (കൊലോ, 1:5)
1Peter 1:3: ho Theos kaí Patēr tou kyríou hēmōn Iēsou Christoú ➖ ὁ θεὸς καὶ πατὴρ τοῦ κυρίου ἡμῶν Ἰησοῦ Χριστοῦ ➖ The God and Father of our Lord Jesus Christ. [കാണുക: Greek English Transliteration & TranslationGreek Parallel Bible]. സത്യവേദപുസ്തകത്തിൽ, ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം❞ എന്നാണ്: (1പത്രൊ, 1:3). 

 ☛ സ്വരൂപവും (Image) സാദൃശ്യവും (Likeness):
➦ ❝നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക❞ എന്ന് ദൈവം ബഹുവചനത്തിൽ പറഞ്ഞിരിക്കുകയാൽ (ഉല്പ, 1:26), ദൈവത്തിനു് മനുഷ്യനെപ്പോലെ ദേഹം, ദേഹി, ആത്മാവ് എന്നിങ്ങമെ മൂന്ന് ഘടകങ്ങൾ (ഭാഗങ്ങൾ) ഉണ്ടെന്നും, അതാണ് ദൈവത്തിൻ്റെ ത്രിത്വമെന്നും, ആ സ്വരൂപത്തിലാണ് മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നതെന്നും ട്രിനിറ്റി വിശ്വസിക്കുന്നു.
➦ രണ്ട് കാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം: ❶ഉല്പത്തി 1:26-ൽ സൃഷ്ടിയിൽ തൻ്റെ കൂടെ ഉണ്ടായിരുന്ന തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമുള്ള ദൂതന്മാരെയും ചേർത്താണ്, ❝നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക❞ എന്ന് ദൈവം ബഹുവചനത്തിൽ പറയുന്നത്: (ഇയ്യോ, 38:6-7). അതിനാൽ, ദൈവത്തിനു് ദേഹവും ദേഹിയും ആത്മാവുമുണ്ടെന്നും ആ വിധത്തിൽ ദൈവം ത്രിത്വമാണെന്നുമുള്ളത് ട്രിനിറ്റിയുടെ സങ്കല്പം മാത്രമാണ്. [കാണുക: നാം നമ്മുടെ സ്വരൂപത്തിൽ]. ❷അതിൻ്റെ തെളിവാണ് അടുത്തവാക്യത്തിൽ, ദൈവം ഒറ്റയ്ക്ക് ആദാമിനെ സൃഷ്ടിച്ചത്:  ❝ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.❞ (ഉല്പ, 1:27). വേദഭാഗം ശ്രദ്ധിക്കുക: ❝ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു – God created man in His own image.❞ ദൈവം ❝അവന്റെ❞ (His) സ്വരൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചത്. അല്ലാതെ ❝അവരുടെ❞ (Their) സ്വരൂപത്തിലല്ല സൃഷ്ടിച്ചച്ചത്. ഉല്പത്തി 1:26-ൽ പറയുന്ന ❝നാം, നമ്മുടെ❞ എന്ന ബഹുവചനം (Plural) ദൈവത്തിൻ്റെ ആയിരുന്നെങ്കിൽ, ഉല്പത്തി 1:27-ൽ സൃഷ്ടി നടത്തുമ്പോൾ, അതേ ബഹുവചനം പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. [കാണുക: ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു]
സ്വരൂപം (Image):
➦ സത്യവേദപുസ്തകത്തിൽ ❝നമ്മുടെ സ്വരൂപത്തിൽ❞ എന്ന് പരിഭാഷ ചെയ്തിരിക്കുന്ന എബ്രായപദം ❝b’tzalmeinu❞ (בְּצַלְמֵ֖נוּ) എന്നാണ്. ➟❝tzelem❞ (צֶלֶם) എന്ന പദത്തോടൊപ്പം ❝നമ്മുടെ❞ എന്നർത്ഥമുള്ള ❝einu❞ (נוּ) എന്ന ഉത്തമപുരുഷ ബഹുവചന പ്രത്യയവും (1st person plural suffix) ❝ഇൽ❞ എന്നർത്ഥമുള്ള ❝bə❞ (בְּ) എന്ന ഉപസർഗ്ഗവും (prefix) ചേർന്നാണ്, ❝നമ്മുടെ സ്വരൂപത്തിൽ❞ എന്ന് പരിഭാഷ ചെയ്തിരിക്കുന്ന ❝b’tzalmeinu❞ (בְּצַלְמֵ֖נוּ) എന്ന പദമുണ്ടായത്.
➦ tzelem (צֶלֶם) എന്ന പദത്തിൻ്റെ അർത്ഥം: ചിത്രം, പ്രതിമ, ഛായ, സാദൃശ്യം (Image) എന്നൊക്കെയാണ് അർത്ഥം. അല്ലാതെ, സത്യവേദപുസ്തകം പരിഭാഷ ചെയ്തിരിക്കുന്നപോലെ  ❝സ്വരൂപം/സ്വന്തരൂപം❞ എന്നല്ല. ➟❝tzelem❞ എന്ന പദത്തെ സത്യവേദപുസ്തകം നാല് വാക്യങ്ങൾ ഒഴികെ: (ഉല്പ, 1:26; 1:27; 5:3; 9:6) മറ്റ് സ്ഥലങ്ങളിൽ: ബിബം (സംഖ്യാ, 33:52), പ്രതിമ (1ശമൂ, 6:5), വിഗ്രഹം (2ദിന, 23:17; യെഹെ, 7:20; ആമോ, 5:26), രൂപം (സങ്കീ, 73:20; യെഹെ, 16:17), ചിത്രം (യെഹെ, 23:14) എന്നിങ്ങനെയാണ് പരിഭാഷ ചെയ്തിരിക്കുന്നത്. ➟ഈ പരിഭാഷകൾ, ആ പദത്തിൻ്റെ യഥാർത്ഥ അർത്ഥം, ❝സ്വരൂപം❞ എന്നല്ല എന്ന് തെളിയിക്കുന്നതാണ്. ➟അതിനാൽ ദൈവത്തിൻ്റെ യഥാർത്ഥ സ്വരൂപത്തിലല്ല; സ്വരൂപത്തിൻ്റെ ഛായയിലാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് മനസ്സിലാക്കാം.
➦ ശരിയായ പരിഭാഷ നോക്കുക: സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ: ❝നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്‍ടിക്കാം❞ എന്നാണ്. (കാണുക: ഉല്പ, 1:26). ❝ദൈവം തന്‍റെ ഛായയില്‍ മനുഷ്യനെ സൃഷ്‍ടിച്ചു;❞ (ഉല്പ, 1:27). ❝മനുഷ്യന്‍ സൃഷ്‍ടിക്കപ്പെട്ടത് ദൈവത്തിന്‍റെ ഛായയിലാണ്;❞ (ഉല്പ, 9:6). ➟പി.ഒ.സിയും കാണുക: (ഉല്പ, 1:26; ഉല്പ, 1:27; ഉല്പ, 5:1; ഉല്പ, 9:6). ➟അതായത്, ദൈവത്തിന്റെ സമ്പൂർണ്ണമായ പ്രകൃതി അല്ലെങ്കിൽ സ്വരൂപം (Nature/Essence) എന്നർത്ഥം പദത്തിനില്ല.
സാദൃശ്യം (Likeness):
➦ ❞നമ്മുടെ സാദൃശ്യത്തിൽ❞ എന്ന് പരിഭാഷ ചെയ്തിരിക്കുന്ന പദം ❝kid’muteinu❞ (כִּדְמוּתֵ֑נוּ) എന്നാണ്. ➟❝d’mut❞ (דְּמוּת) എന്ന പദത്തോടൊപ്പം ❝നമ്മുടെ❞ എന്നർത്ഥമുള്ള ❝einu❞ (נוּ) എന്ന ഉത്തമപുരുഷ ബഹുവചന പ്രത്യയവും (1st person plural suffix) ❝ഇൽ❞ എന്നർത്ഥമുള്ള ❝k’❞ (כְּ) എന്ന ഉപസർഗ്ഗവും (prefix) ചേർന്നാണ്, ❝നമ്മുടെ സാദൃശ്യത്തിൽ❞ എന്നർത്ഥമുള്ള ❝kid’muteinu❞ (כִּדְמוּתֵ֑נוּ) എന്ന പദമുണ്ടായത്. ➟❝d’mut❞ (דְּמוּת) എന്ന പദത്തിന് ❝സാദൃശ്യം, പോലെ, പ്രതിരൂപം, പ്രതിച്ഛായ, സാമ്യം❞ എന്നൊക്കെയാണ് അർത്ഥം. സാദൃശ്യം (ഉല്പ, 1:26; 5:1; 5:3), പ്രതിമ (2രാജാ, 16:10), പോലെ (സങ്കീ, 58:4; യെഹെ, 1:13; 1:16) എന്നൊക്കെ സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിട്ടുണ്ട്.
➦ ദൈവം തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു എന്ന് പറഞ്ഞിരിക്കുന്ന അതേ പദംകൊണ്ടാണ്, ആദാം തൻ്റെ മകനായ ശേത്തിനെ ജനിപ്പിച്ചു എന്ന് പറഞ്ഞിരിക്കുന്നത്: ➦❝ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ (tzelem) മനുഷ്യനെ സൃഷ്ടിച്ചു,❞ (ഉല്പ, 1:27). ➟❝ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ (d’mut) അവനെ ഉണ്ടാക്കി.❞ (ഉല്പ, 5:1}. ➟❝ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ  (d’mut) തന്റെ സ്വരൂപപ്രകാരം (tzelem) ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു.❞ (ഉല്പ, 5:3). ➟അതുകൊണ്ട്, ശേത്തിന് ആദാമിൻ്റെ സാക്ഷാൽ പ്രകൃതി ലഭിച്ചപോലെ, ആദാമിന് ദൈവത്തിൻ്റെ സാക്ഷാൽ പ്രകൃതിയാണെന്ന് പറയാൻ പറ്റുമോ❓
ദൈവപ്രകൃതിയുടെ സവിശേഷതകൾ:
ദൈവത്തിൻ്റെ സാക്ഷാൽ പ്രകൃതിയും (സ്വരൂപം) അതിൻ്റെ സവിശേഷതകളും അറിയാത്തതുകൊണ്ടാണ്, ദൈവത്തിൻ്റെ സാക്ഷാൽ സ്വരൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് എന്ന് പലരും വിചാരിക്കുന്നത്. 
➦ ❝അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അമർത്യനും (1തിമൊ, 6:16) ആത്മാവും (യോഹ, 4:24) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും (2തിമൊ, 2:13) നിത്യനും (ഉല്പ, 21:33) മാറാത്തവനുമായ (മലാ, 3:6) ഒരേയൊരു ദൈവമാണ് (Mónos TheósThe only God) നമുക്കുള്ളത്:❞ (യോഹ, 5:44). ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). ➟ദൈവത്തിൻ്റെ ഈ സ്വരൂപത്തിനു് മനുഷ്യൻ്റെ സ്വരൂപവുമായി വല്ല ബന്ധവുമുണ്ടോ❓
നമ്മുടെ സ്വരൂപം:
➦ നമ്മൾ, ❝മനുഷ്യൻ❞ (Man) ആണ്. എബ്രായയിൽ, ❝ആദം❞ (אָדָם – āḏām) ആണ്. നമുക്ക് ആത്മാവ് (Spirit – πνεῦμα – pneuma), പ്രാണൻ/ദേഹി, (Soul – ψυχὴ – psychē) ദേഹം (Body – σῶμα – sōma) എന്നിങ്ങനെ മൂന്ന് ഘടകമുണ്ട്: (1തെസ്സ, 5:23). ➟എന്നാൻ ദൈവം മനുഷ്യനോ മനുഷ്യപുത്രനോ അല്ല. ❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ❞ എന്നാണ് ദൈവം പറയുന്നത്: (ഹോശ, 11:9; ഇയ്യോ, 9:32). ➟❝വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല; താൻ കല്പിച്ചതു ചെയ്യാതിരിക്കുമോ? താൻ അരുളിച്ചെയ്തതു നിവർത്തിക്കാതിരിക്കുമോ?❞ (സംഖ്യാ, 23:191ശമൂ, 15:29). ➟പിന്നെങ്ങനെയാണ് ദൈവത്തിൻ്റെ സ്വരൂപവും മനുഷ്യൻ്റെ സ്വരൂപവും യഥാർത്ഥത്തിൽ ഒന്നാകുന്നത്❓
ദൈവത്തിൻ്റെ പ്രത്യക്ഷത:
➦ അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവത്തിനു് പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലും നിത്യമായ ഒരു പ്രത്യക്ഷതയുണ്ട്: ➟❝അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിന്നു മീതെ മനുഷ്യസാദൃശ്യത്തിൽ (d’mut) ഒരു രൂപവും ഉണ്ടായിരുന്നു.❞ (യെഹെ, 1:26). ➟❝യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.❞ (യെഹെ, 1:28). ➟ദൈവത്തിൻ്റെ ഈ പ്രത്യക്ഷതയെക്കുറിച്ചാണ് ❝എൻ്റെ പിതാവിൻ്റെ മുഖം ദൂതന്മാർ എപ്പോഴും കാണുന്നു❞ എന്ന് ദൈവപുത്രനായ യേശുക്രിസ്തു പറഞ്ഞതും (മത്താ, 18;11), പഴയപുതിയനിയമഭക്തന്മാർ സ്വർഗ്ഗത്തിൽ ദൂതന്മാരുടെ മദ്ധ്യേ കണ്ടതും: (1രാജാ, 22:19; യെശ, 6:1-3; ദാനീ, 7:9-10; വെളി, 4:2; 4:8). ➟യെശയ്യാവും യോഹന്നാനും ദൂതന്മാർ നിത്യം ദൈവത്തെ ആരാധിക്കുന്നതാണ് കണ്ടത്: (യെശ, 6:3; വെളി, 4:8). ➟ഇതാണ്, ദൈവത്തിൻ്റെ സ്വർഗ്ഗത്തിലെ നിത്യമായ പ്രത്യക്ഷത. ➟ഈ പ്രത്യക്ഷതയ്ക്ക് മനുഷ്യൻ്റെ (אָדָ֛ם – āḏām – Man) സാദൃശ്യമാണുള്ളത്: (യെഹെ, 1:26). ➟ശ്രദ്ധിക്കുക: ദൈവം മനുഷ്യനല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയ്ക്ക് മനുഷ്യസാദൃശ്യം മാത്രമാണുള്ളത്: (ഹോശ, 11:9). 
അകത്തെ മനുഷ്യനും പുറത്തെ മനുഷ്യനും:
➦ ❝അകത്തെ മനുഷ്യനും❞ (The inner man – τὸν ἔσω ἄνθρωπος – ton esō anthrōpos) ❝പുറത്തെ മനുഷ്യനും❞ (The outer man – ὁ ἔξω ἄνθρωπος – ho éxō ánthrōpos) ഉണ്ട്: (റോമ, 7:22; എഫെ, 3:162കൊരി, 4:16). 
അകത്തെ മനുഷ്യൻ: അകത്തെ മനുഷ്യൻ എന്ന് പറഞ്ഞാൽ ആത്മാവ് മാത്രമല്ല; ദൈവത്തോട് ബന്ധപ്പെടാൻ കഴിവുള്ള ആത്മാവും ദേഹിയും ഉൾപ്പെടുന്ന ഭാഗമാണ്. അതിൽ മനസ്സ്, ഇച്ഛ, വികാരം, വിവേചനബുദ്ധി, സ്വയംനിർണ്ണയബോധം എന്നിവയെല്ലാം ഉൾപ്പെടുന്നു. ➟അകത്തെ മനുഷ്യൻ അനശ്വരനാണ്.
പുറത്തെ മനുഷ്യൻ: നമ്മുടെ പുറത്തെ മനുഷ്യൻ എന്ന് പറയുന്നത്, നമ്മുടെ ബാഹ്യ ശരിരത്തെയും ലോകത്തോട് ബന്ധപ്പെട്ട ഭൗതിക ജീവിതത്തെയുമാണ് സൂചിപ്പിക്കുന്നത്. ➟പുറത്തെ മനുഷ്യൻ നശ്വരമാണ്. ➟❝അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു.❞ (1കൊരി, 4:16)
ദൈവത്തിൻ്റെ സ്വരൂപവും സാദൃശ്യവും:
➦ ദൈവത്തിൻ്റെ ആത്മസ്വരൂപത്തിൻ്റെ ഛായയിലും (യോഹ, 4:24) സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന മനുഷ്യസാദൃശ്യത്തിലുമാണ് (യെഹെ, 1:26) യഹോവയായ പിതാവ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്: (യെശ, 64:8; മലാ, 2:10; 1കൊരി, 8:6; 1കൊരി, 11:12). ➟❝യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.❞ (ഉല്പ, 2:7). ➟❝പ്രവാചകം, യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാടു; ആകാശം വിരിക്കയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്റെ ആത്മാവിനെ (ruah – Spirit) അവന്റെ ഉള്ളിൽ നിർമ്മിക്കയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാടു.❞ (സെഖ, 12:1). ➟അതായത്, ദൈവത്തിൻ്റെ ഛായ (Image) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ദൈവവുമായി മനുഷ്യനെ ബന്ധിപ്പിക്കുന്ന ദൈവത്തിൻ്റെ ഒരംശം നമ്മടെ അകത്തെ മനുഷ്യനിൽ ഉണ്ടെന്നാണ്. ➟ദൈവത്തിൻ്റെ സാദൃശ്യം (Likeness) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തിൻ്റെ മനുഷ്യസാദൃശ്യത്തിലാണ് നമ്മുടെ ബാഹ്യമനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് എന്നാണ്. ➟നമ്മുടെ ബാഹ്യമനുഷ്യൻ നിലത്തെ പൊടികൊണ്ടും, ആന്തരികമനുഷ്യൻ ദൈവാംശത്തിലുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ➟അല്ലാതെ, ദൈവത്തിനു് മനുഷ്യരെപോലെ ദേഹവും ദേഹിയും ആത്മാവുമെന്ന മൂന്നു ഘടകങ്ങൾ (ഭാഗങ്ങൾ) ഇല്ല. 


Leave a Reply

Your email address will not be published. Required fields are marked *