☛ അവതാരവും വെളിപ്പാടും:
➦ ദൈവം മൂന്ന് വ്യക്തിയാണെന്ന് വിചാരിക്കുന്നവരാണ് ദൈവത്തിൻ്റെ അവതാരമാണ് ക്രിസ്തു എന്ന് പഠിപ്പിക്കുന്നത്. ➟❝അവതാരം❞ (Incarnation) ബൈബിളിൻ്റെ വിഷയമല്ല; അങ്ങനെയൊരു പദംപോലും ബൈബിളിൽ കാണാൻ കഴിയില്ല. ➟ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പറയുന്നില്ല. ➟❝വ്യക്തി❞ (Person) എന്ന പദം ദൈവത്തെ കുറിക്കുന്നതല്ല; സാധാരണയായി മനുഷ്യരെ കുറിക്കുന്നതാണ്. ➟ഏകദൈവത്തിനു് ❝വെളിപ്പാടുകൾ❞ (Manifestations) അഥവാ, പ്രത്യക്ഷതകളാണുള്ളത്. ➟ദൈവത്തെ മനുഷ്യരെപ്പോലെ വ്യക്തികളാക്കുന്നവർക്ക് എന്ത് ചാണാപ്പുളി ഉപദേശവും പറയാൻ പറ്റും!
☛ അവതാരം:
➦ ❝ഒരുത്തൻ തൻ്റെ സ്വരൂപം ത്യജിച്ചിട്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം.❞ ➟അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; ജാതികളുടെ സങ്കല്പമാണ്; അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല; അതാണ് സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും ശ്രമിക്കുന്നത്. ➟ത്രിത്വം (Trinty) എന്ന പദമോ, ആശയമോ ബൈബിളിൽ ഇല്ലാത്തപോലെ, അവതാരം (Incarnation) എന്ന പദമോ, ആശയമോ ബൈബിളിൽ ഉള്ളതല്ല. ➟മാറ്റമില്ലാത്തവനും ഗതിഭേദത്താൽ ആഛാദനമില്ലാത്തവനുമായ സത്യേകദൈവത്തിനു് തൻ്റെ സ്വഭാവവും സ്വരൂപവും ത്യജിച്ചുകൊണ്ട് അവതാരമെടുക്കാൻ കഴിയില്ലെന്നു ട്രിനിക്കറിയില്ല.
☛ ട്രിനിറ്റിയുടെ ദൈവം:
➦ ട്രിനിറ്റിയുടെ ദൈവം സ്വയംഭൂവും പൗരുഷേയനുമായ ദൈവമാണ്. ➟❝സ്വയംഭൂ❞എന്നാൽ: സ്വയം ജനിച്ചവൻ, തന്നത്താൻ പിറന്നവൻ എന്നൊക്കെയാണർത്ഥം. ➟പൗരുഷേയൻ എന്നാൽ: പുരുഷൻ, പുരുഷത്വമുള്ളവൻ എന്നൊക്കയാണ്. [കാണുക: Systematic Theology, Page 97). ➟എന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം അനാദിയായും ശാശ്വതമായും ഉള്ളവനാണ്: ❝പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.❞ (സങ്കീ, 90:2). ➟ദൈവം എന്നെന്നേക്കും ഉള്ളവനാണ്. ദൈവം ഇല്ലാതിരുന്ന ഒരു കാലമില്ല; ഇനി ഇല്ലാതിരിക്കുന്ന ഒരുകാലം ഉണ്ടാകുകയുമില്ല. ➟പിന്നെങ്ങനെ സ്വയംഭൂ ആണെന്ന് പറയാൻ പറ്റും? ➟ദൈവം മനുഷ്യനല്ല, ദൈവത്തിനു് ജെൻ്ററുമില്ല; ദൈവം പുരുഷനോ, സ്ത്രീയോ അല്ല: (ഹോശേ, 11:9; ഇയ്യോ, 9:32). ➟ദൂതന്മാർക്കും ജെൻ്ററില്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽ മനസ്സിലാക്കാം: (മത്താ, 22:30; ലൂക്കൊ, 20:35-36). ➟പിന്നെങ്ങനെ ദൈവം പൗരുഷേയനാണെന്ന് പറയാൻ പറ്റും? ➟ചുരുക്കിപ്പറഞ്ഞാൽ, ട്രിനിറ്റിയുടെ ദൈവത്തിനു് ബൈബിളിലെ ദൈവവുമായി യാതൊരു ബന്ധവുമില്ല. ➟സ്വയം ജനിച്ച ഒരു ദൈവത്തിനു് തൻ്റെ സ്വഭാവവും സ്വരൂപവും ത്യജിച്ചുകൊണ്ട് അവതാരം എടുക്കാനും സ്വയം ഇല്ലാതാകാനും കഴിയും. ➟പുരുഷനായ ദൈവത്തെ വ്യക്തിയാണെന്നും പറയാം. ➟അതിപ്പോൾ, മൂന്ന് വ്യക്തിയെന്നോ, മൂന്നൂറ് വ്യക്തിയെന്ന് പറഞ്ഞാലോ കുഴപ്പമില്ല; ആളൊരു പുരുഷനാണല്ലോ!
☛ സത്യേകദൈവം:
➦ ദൈവത്തിൻ്റെ വെളിപ്പാട് (പ്രത്യക്ഷത) എന്താണെന്നും എന്തിനാണെന്നും മനസ്സിലാകണമെങ്കിൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപ്രകൃതിയുടെ സവിശേഷതകൾ ആദ്യമറിയണം: ➟❝അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അനാദിയായും ശ്വാശ്വതമായുമുള്ളവനും (സങ്കീ, 90:2) അമർത്യനും (1തിമൊ, 6:16) ആത്മാവും (യോഹ, 4:24; 2കൊരി, 3:17-18) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും (1തിമൊ, 6:16) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും (2തിമൊ, 2:13) മാറ്റമില്ലാത്തവനും (മലാ, 3:6) നമ്മുടെ ഹൃദയത്തെക്കാൾ വലിയവനുമായ ⟦നമ്മുടെ ചിന്തകൾക്കും വിചാരങ്ങൾക്കും യുക്തിക്കും ബുദ്ധിക്കും അതീതൻ⟧ (1യോഹ, 3:20) ഒരേയൊരു ദൈവമാണ് (Mónos Theós – The only God) നമുക്കുള്ളത്:❞ (യോഹ, 5:44). ➟ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). ➟❝യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.❞ (യെശ, 45:15). ➟തന്നെത്താൻ ത്യജിക്കാൻ കഴിയാത്ത ഈ ദൈവം എങ്ങനെ അവതാരമെടുക്കും❓
☛ വെളിപ്പാട്:
➦ ❝ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത അഗോചരനായ ഏകദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് ബൈബിൾ പറയുന്നത്.❞
➦ ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല, കാണ്മാൻ കഴിയില്ല എന്ന് പറയുമ്പോൾത്തന്നെ, ദൈവത്തെ അനേകംപേർ കണ്ടതായി പറഞ്ഞിട്ടുണ്ട്: മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1), യെഹെസ്ക്കേൽ (1:28), ദാനീയേൽ (7:9), ആമോസ് (9:1), യോഹന്നാൻ (വെളി, 4:2) മുതലായവർ ദൈവത്തെ കണ്ടവരാണ്. ➟സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെക്കണ്ട യോഹന്നാനാണ്, ❝ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല❞ എന്ന് രണ്ടുപ്രാവശ്യം പറഞ്ഞിരിക്കുന്നത്: (യോഹ, 1:18; 1യോഹ, 4:12 – വെളി, 4:2).
➦ ക്രിസ്തു പറയുന്നു: ❝സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു.❞ (മത്താ, 18:11). ➟ക്രിസ്തു പറഞ്ഞ, ദൂതന്മാർ എപ്പോഴും മുഖം കാണുന്ന അഥവാ, ദൂതന്മാരുടെ മദ്ധ്യേയിരിക്കുന്ന ദൈവത്തെയാണ്; മീഖായാവ്, യെശയ്യാവ്, യെഹെസ്ക്കേൽ, ദാനീയേൽ, യോഹന്നാൻ മുതലായവർ കണ്ടത്. ➟ദൈവത്തെ ദൂതന്മാർ രാപ്പകൽ അഥവാ, നിത്യം ആരാധിക്കുന്നതായാണ് യോഹന്നാനും യെശയ്യാവും കണ്ടത്. (വെളി, 4:8; യെശ, 6:3). ➟അദൃശ്യനായ ദൈവത്തെയല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയെയാണ് ഭക്തന്മാർ കണ്ടത്. ➟❝ദൈവത്തെ കണ്ടു❞ എന്ന് പറയാതെ, ദൈവം പലർക്കും പ്രത്യക്ഷനായതായും പറഞ്ഞിട്ടുണ്ട്: അബ്രാഹാം (പ്രവൃ, 7:2; ഉല്പ, 12:7), യിസ്ഹാക്ക് (ഉല്പ, 26:2; 26:24), യാക്കോബ് (ഉല്പ, 35:9; 48:3), മോശെ (പുറ, 4:5; സംഖ്യാ, 12:8), ബിലെയാം (സംഖ്യാ, 23:4; 23:16), ദാവീദ് (2ദിന, 3:1), ശലോമോൻ (2ദിന, 7:12; 1രാജാ, 11:9) മുതലായവർക്ക് ദൈവം പ്രത്യക്ഷനായതായി പറഞ്ഞിട്ടുണ്ട്.
➦ ദൈവത്തിൻ്റെ പലനിലകളിലുള്ള പ്രത്യക്ഷതകൾ ബൈബിളിൽ കാണാം. ➟ദൈവത്തിനു് മനുഷ്യപ്രത്യക്ഷത എടുക്കാനും ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. ➟അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത് സ്ത്രീയിലൂടെയല്ല: (ഉല്പ, 18:1-33; 19:1). ➟എന്നാൽ ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച ❝പാപരഹിതനായ ഒരു മനുഷ്യനു❞ മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147:19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4). ➟അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, ഒരു യെഹൂദാ കന്യകയുടെ ഉദരത്തിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി, ദൈവം ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്: (മത്താ, 1:1; 1:16; 1തിമൊ, 3:15-16). [കാണുക: യെഹൂദന്നു എന്തു വിശേഷത?].
➦ അതായത്, ദൈവം തൻ്റെ പ്രത്യക്ഷതയ്ക്കായി കന്യകയുടെ ഉദരത്തിലൂടെ ഒരുക്കിയ അഥവാ, ഉല്പാദിപ്പിച്ച ശരീരം അല്ലെങ്കിൽ, മനുഷ്യനാണ് യേശു: (യെശ, 25:8 → എബ്രാ, 2:14-15; യെശ, 25:9 → ലൂക്കൊ, 1:68; യെശ, 35:4-6 → മത്താ, 11:3-5 → ലൂക്കൊ, 7:21-22; യെശ, 40;3; മലാ, 3:1 → ലൂക്കൊ, 1:75-77; മത്താ, 1:18; മത്താ, 1:20; ലൂക്കൊ, 2:21; യെശ, 7:14; സങ്കീ, 40:6 → എബ്രാ, 10:5; യെശ, 7:14 → മത്താ, 1:21-22; യോഹ, 8:40. ഒ.നോ: ഉല്പ, 3:15 → എബ്രാ, 2:14-15; ആവ, 18:15 → പ്രവൃ, 7:37; ആവ, 18:18-19 → പ്രവൃ, 3:22-23; യോഹ, 12:49). ➟അല്ലാതെ, സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയിൽ അവതാരം എടുത്തതല്ല. [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]
☛ ക്രിസ്തു പുരാതനകാലത്ത് ഉത്ഭവിച്ചവനാണോ❓
➦ ❝നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.❞ (മീഖാ, 5:2). ➟ഈ വേദഭാഗപ്രകാരം, യേശു പണ്ടേയുള്ളവനാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ➟നമുക്ക് ഈ വേദഭാഗം ഒന്ന് പരിശോധിക്കാം. ➟ആദ്യഭാഗം: ❝നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും.❞ ➟ഇത് ക്രിസ്തുവിൻ്റെ ജനനത്തെക്കുറിച്ചുള്ള പ്രവചനമാണ് (മത്താ, 2:6). ➟❝എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും❞ (out of you shall come forth to Me) എന്നതിൻ്റെ എബ്രായ രൂപം: ❝മിംമ്ഖാ ലി യെറ്റ്സെ❞ (מִמְּךָ לִי יֵצֵא – miM’khä liy yëtzë) എന്നാണ്. ➟ഇത് വ്യക്തമായി ഭാവികാലത്തിലാണ് (𝐅𝐮𝐭𝐮𝐫𝐞 𝐭𝐞𝐧𝐬𝐞) പറഞ്ഞിരിക്കുന്നത്. ➟പ്രവചനം ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രം (യാഥാർത്ഥ്യം) ആകുന്നത്: (സംഖ്യാ, 24:14; ദാനീ, 2:28). ➟അടുത്തഭാഗം: ❝അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.❞ ➟ഈ വേദഭാഗമാണ്, അവൻ പണ്ടേ ഉത്ഭവിച്ചവനാണെന്ന് വിചാരിക്കാൻ കാരണം. ➟മൂന്ന് കാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം: ❶ക്രിസ്തു പണ്ടേ ഉത്ഭവിച്ചവനായാലും പിൽക്കാലത്ത് ഉത്ഭവിച്ചവനായാലും, ഉത്ഭവമുള്ള (𝐎𝐫𝐢𝐠𝐢𝐧) അഥവാ, ആരംഭം/തുടക്കം ഉള്ള ഒരുത്തനു് മോശെയെപ്പോലെ ഒരു മനുഷ്യദൈവം ആകാനല്ലാതെ, സത്യദൈവം ആയിരിക്കാൻ കഴിയില്ല: (പുറ, 4:16; 7:1). ➟സത്യദൈവം ആരംഭവും അവസാനവും ഇല്ലാത്തവനാണ്: (സങ്കീ, 90:2; യെശ, 46:10). ➟പുരാതനനായ ഒരു മനുഷ്യൻ ഉണ്ടാകുവാനും സാദ്ധ്യമല്ല. ➟യഹോവസാക്ഷികൾ പറയുംമ്പോലെ, അവൻ ആദ്യസൃഷ്ടിയായ ദൂതനാണെന്ന് പറഞ്ഞാലും നടക്കില്ല. ക്രിസ്തു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟തന്മൂലം, ക്രിസ്തുവിൻ്റെ ഉത്ഭവം പുരാതനകാലത്തല്ലായിരുന്നു എന്ന് വ്യക്തമാണ്.
❷ക്രിസ്തു പണ്ടേ ഉത്ഭവിച്ചവനായിരുന്നെങ്കിൽ, ❝എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും❞ (out of you shall come forth to Me) എന്ന് ആദ്യഭാഗത്ത് ഭാവികാലത്തിൽ പറയില്ലായിരുന്നു. ➟അത് പൂർവ്വാപരവൈരുദ്ധ്യമാകും. ❸എബ്രായയിൽ ഈ വേദഭാഗം: ❝ഉമോറ്റ്സോതാവ് മിക്കെദെം മിമെ ഓലാം❞ (וּמוֹצָאֹתָיו מִקֶּדֶם מִימֵי עוֹלָם – ûmôtzäotäyw miQedem miymëy ôläm) എന്നാണ്. ➟അതിൽ, ❝ഉമോറ്റ്സോതാവ്❞ (וּמוֹצָאֹתָיו – ûmôtzäotäyw) എന്ന പദത്തിന് ❝അവന്റെ ഉത്ഭവങ്ങൾ❞ എന്നാണർത്ഥം. ➟ഈ പദത്തോടുള്ള ബന്ധത്തിൽ രണ്ട് കാര്യങ്ങൾ ശ്രദ്ധേയമാണ്: ❶ഈ പദത്തിൻ്റെ മൂലധാതുവായ ❝മോറ്റ്സാഅാ❞ (מוֹצָאֹת – motsaah) എന്ന പദം സ്ത്രീലിംഗ നാമം (𝐅𝐞𝐦𝐢𝐧𝐢𝐧𝐞 𝐍𝐨𝐮𝐧) ആണ്: [കാണുക: Biblehub]. ❷ഈ പദം ഒരു ബഹുവചന രൂപമാണ്. ➟എന്നുവെച്ചാൽ, ❝മോറ്റ്സാഅാ❞ (מוֹצָאֹת – motsaah) എന്ന സ്ത്രീലിംഗ പദത്തോടൊപ്പം, ❝ഓത്❞ (וֹת – ot) എന്ന ബഹുവചന പ്രത്യയവും (𝐏𝐥𝐮𝐫𝐚𝐥 𝐒𝐮𝐟𝐟𝐢𝐱), ❝അവൻ്റെ❞ എന്നർത്ഥമുള്ള ❝ആവ്❞ (יו – ayw) എന്ന മറ്റൊരു പുല്ലിംഗ പ്രത്യയവും (𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞 𝐒𝐮𝐟𝐟𝐢𝐱), ❝ഉ❞ (וּ – û) എന്ന ഉപസർഗ്ഗവും (𝐩𝐫𝐞𝐟𝐢𝐱) ചേർന്നാണ് ❝ഉമോറ്റ്സോതാവ്❞ (ûmôtzäotäyw) എന്ന പദമുണ്ടായത്. ➟അതായത്, ഒരു സ്ത്രീലിംഗ മൂലപദത്തിൽ നിന്ന് ❝അവൻ്റെ ഉത്ഭവങ്ങൾ അഥവാ, പുറപ്പാടുകൾ❞ എന്ന ബഹുവചനമാണ് കാണുന്നത്. ➟മലയാളത്തിൽ 1841-ൽ പരിഭാഷ ചെയ്ത ബെഞ്ചമിൻ ബെയ്ലിയിൽ ❝പുറപ്പാടുകൾ❞ എന്ന ബഹുവചനമാണ്: [കാണുക: ബെ.ബെ]. ➟ഇംഗ്ലീഷിലെ ഭൂരിഭാഗം പരിഭാഷകളിലും ❝𝐖𝐡𝐨𝐬𝐞 𝐨𝐫𝐢𝐠𝐢𝐧𝐬❞ (BSB, GWT, NET, NIV, NLT) ❝𝐖𝐡𝐨𝐬𝐞 𝐠𝐨𝐢𝐧𝐠𝐬 𝐟𝐨𝐫𝐭𝐡❞ (AB, AFV, AKJV, ASV, BST, DBT, ERV, GB1587, JPS Tanakh, KJV, LB, NASB, NKJV, NHEB, SLT, WBT, WEB), ❝𝐇𝐢𝐬 𝐜𝐨𝐦𝐢𝐧𝐠𝐬 𝐟𝐨𝐫𝐭𝐡❞ (LSV, YLT) എന്നിങ്ങനെ ബഹുവചനമാണ് കാണുന്നത്. ➟യഥാർത്ഥത്തിൽ ക്രിസ്തുവിൻ്റെ പണ്ടേയുള്ള ജനനമാണ് അവസാനഭാഗത്തെ വിഷയമെങ്കിൽ, ബഹുവചനം (𝐏𝐥𝐮𝐫𝐚𝐥) ഒരിക്കലും പറയില്ലായിരുന്നു. ➟ക്രിസ്തുവെന്ന ഏകനു് പലവിധ ഉത്ഭവം ഉണ്ടാകുമോ❓ ➟ക്രിസ്തുവിൻ്റെ ജനനത്തെക്കുറിച്ച് പണ്ടേയുള്ളതും പുരാതനവുമായ മുൻനിർണ്ണയമാണ് പ്രസ്തുതഭാഗത്തെ വിഷയം. ➟അഥവാ, ആദിമുതൽ ക്രിസ്തുവും ക്രിസ്തുവിലൂടെ തിരഞ്ഞടുക്കപ്പെട്ടവരും ഉണ്ടായിരുന്നത് ദൈവത്തിൻ്റെ ഹൃദയത്തിലാണ്: (എഫെ, 1:4). ➟അതായത്, അവൻ്റെ ഉത്ഭവം പുരതനമേ നിർണ്ണയിക്കപ്പെട്ടതാണ് എന്നാണ് അതിൻ്റെ ആശയം. ➟അതിൻ്റെ വ്യക്തമായ രണ്ട് തെളിവ് പുതിയനിയമത്തിലുണ്ട്: ❶❝അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ (1പത്രൊ, 1:20). ➟പത്രൊസ് പറയുന്നത് ശ്രദ്ധിക്കുക: ലോകസ്ഥാപനത്തിന്നു മുമ്പെ ക്രിസ്തു ഉണ്ടായിരുന്നു എന്നല്ല; മുന്നറിയപ്പെട്ടവൻ അഥവാ, പ്രവചനങ്ങളിലൂടെ മുമ്പേകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനും എന്നാണ് പറയുന്നത്. ➟മനുഷ്യരുടെ രക്ഷയ്ക്കായി അന്ത്യകാലത്ത് മാത്രം വെളിപ്പെട്ടവൻ എങ്ങനെയാണ് പുരാതനകാലത്ത് ഉത്ഭവിക്കുന്നത്❓ [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]. ➟ദൈവപുത്രനായ യേശു ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി എ.എം. 3755-ൽ (ബി.സി. 6) മറിയയുടെ മൂത്തമകനായി ബേത്ത്ളേഹേമിൽ ജനിച്ചവനാണ്: (ലൂക്കൊ, 2:5-7). ➟പഴയനിയമത്തിൽ അവനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശു എന്ന വ്യക്തിയെ കാണാൻ കഴിയില്ല. ➟പിന്നെങ്ങനെയാണ് അവൻ പുരാതനകാലത്ത് ഉത്ഭവിച്ചു എന്ന് പറയാൻ കഴിയുന്നത്❓ ➟പുരാതനകാലത്ത് യേശു ഉണ്ടായിരുന്നെങ്കിൽ, മറിയയിലൂടെ വീണ്ടും ഉത്ഭവിക്കുന്നത് എന്തിനാണ്❓ (ലൂക്കൊ, 1:35). ➟ഉത്ഭവത്തിനുമുമ്പെ ഉത്ഭവിച്ചവൻ ഉണ്ടാകില്ലെന്ന് അറിയാത്തത് ദൈവത്തിൻ്റെ വചനത്തെക്കുറിച്ചോ, പ്രവചനത്തെക്കുറിച്ചോ, മനുഷ്യരുടെ ഭാഷയെക്കുറിച്ചോ, ഭാഷയുടെ വ്യാകരണത്തെക്കുറിച്ചോ യാതൊരു ധാരണയും ഇല്ലാഞ്ഞിട്ടാണ്. [കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?]. ❷❝യെഹൂദ്യദേശത്തിലെ ബേത്ത്ളേഹെമേ, നീ യെഹൂദ്യപ്രഭുക്കന്മാരിൽ ഒട്ടും ചെറുതല്ല; എന്റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവൻ നിന്നിൽ നിന്നു പുറപ്പെട്ടുവരും❞ എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം എഴുതിയിരിക്കുന്നു എന്നു പറഞ്ഞു. (മത്താ, 2:6). ➟ഈ വേദഭാഗം ശ്രദ്ധിച്ചാൽ: മീഖാ പ്രവചനത്തിൻ്റെ അവസാനഭാഗം മത്തായി വിട്ടുകളഞ്ഞതായി കാണാം. ➟അത് യഥാർത്ഥത്തിൽ പ്രവചനത്തിൻ്റെ ഭാഗമായിരുന്നെങ്കിൽ, മത്തായി ഒരിക്കലും അത് വിട്ടുകളയില്ലായിരുന്നു. ➟അതായത്, യേശു പുരാതനകാലത്ത് ഉത്ഭവിച്ചവനാണെന്ന് അപ്പൊസ്തലനും പ്രഥമസുവിശേഷത്തിൻ്റെ എഴുത്തുകാരനുമായ മത്തായിക്കുപോലും അറിയില്ല. ➟പന്നെങ്ങനെയാണ് അവൻ പുരാതനകാലത്ത് ഉത്ഭവിച്ചതാണെന്ന് പറയും❓ ➟യേശു സർവ്വലോകങ്ങൾക്കുംമുമ്പെ സത്യദൈവത്തിൽനിന്നും ജനിച്ച സത്യദൈവം ആണെന്ന് പഠിപ്പിച്ചത് ബൈബിളല്ല; നിഖ്യാസുനഹദോസാണ്. ➟ഖുറാനിലെ ഈസാനബിക്കും നിഖ്യായിലെ യേശുവിനും ബൈബിളുമായി യാതൊരു ബന്ധവുമില്ല. ➟യേശു ആരാണെന്ന് അറിയാത്തതാണ് ഇതുപോലുള്ള മാരക ദുരുപദേശങ്ങൾക്ക് കാരണം. ➟പിതാവായ ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷയാണ് യേശു. (1തിമൊ, 3:15-16). ➟അതായത്, ദൈവം തൻ്റെ പ്രത്യക്ഷതയ്ക്കായി കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟ദൈവം മനുഷ്യപ്രത്യക്ഷത എടുക്കുംമുമ്പെ ആ പ്രത്യക്ഷത എങ്ങനെയുണ്ടാകും❓ ➟യേശു പിതാവിൻ്റെ മനുഷ്യപ്രത്യക്ഷതയാണെന്ന് അറിയാത്തതുകൊണ്ടാണ് അവനും ദൈവമാണെന്നും പുരാതനകാലംമുതൽ അവനുണ്ടായിരുന്നു എന്നും അനേകരും കരുതുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]
☛ ക്രിസ്തുവും അത്ഭുതങ്ങളും:
➦ ദൈവപുത്രനായ ക്രിസ്തു സ്വന്തശക്തിയാലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്നും അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചതുകൊണ്ട് ദൈവമാണെന്നും പലരും കരുതുന്നു. ➟എന്നാൽ ക്രിസ്തു പറയുന്നത് നോക്കുക: ❝ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം.❞ (മത്താ, 12:28). ➟യേശു താൻ എങ്ങനെയാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്ന് ഈ വേദഭാഗത്ത് വ്യക്തമാണല്ലോ? ട്രിനിറ്റിയുടെ ഭാഷയിൽ: ദൈവാത്മാവ് ക്രിസ്തുവിനോട് സമത്വമുള്ള മറ്റൊരു വ്യക്തിയും ദൈവവുമാണ്. ഒരു ദൈവത്തിനു് അത്ഭുതം പ്രവർത്തിക്കാൻ മറ്റൊരു ദൈവത്തിൻ്റെ സഹായം വേണമോ? ➟കാറ്റിനെയും കടലിനെയും ശാന്തമാക്കുവാൻ അഥവാ, പ്രകൃതിശക്തികളെ നിയന്ത്രിക്കുവാൻ ദൈവത്തിനു് നേരിട്ട് മാത്രമേ സാധിക്കുകയുള്ളു എന്നാണ് പലരുടെയും വിചാരം. ➟എന്നാൽ ഏലീയാവ് കല്പിച്ചിട്ട് മൂവാണ്ടും ആറുമാസവും ദേശത്ത് മഴ പെയ്യാതിരുന്നിട്ടുണ്ട്: (1രാജാ, 17:1; ലൂക്കൊ, 4:25). ➟ഏലീയാവ് ചെയ്തതിലും ഇരട്ടി അത്ഭുതങ്ങൾ ചെയ്തവനാണ് എലീശ: (1രാജാ, 19:16). ➟മോശെ ചെങ്കടലിനെ രണ്ടായിട്ട് വിഭാഗിച്ച് നാല്പതു ലക്ഷത്തോളം വരുന്ന ജനങ്ങളെ രക്ഷപെടുത്തിയ മനുഷ്യനാണ്: (പുറ, 14:21-22). ➟❝മോശെ മിസ്രയീമിലും ചെങ്കടലിലും നാല്പതു സംവത്സരം മരുഭൂമിയിലും അതിശയങ്ങളും അടയാളങ്ങളും ചെയ്തു അവരെ നടത്തിക്കൊണ്ടുവന്നു❞ എന്നാണ് വചനം പറയുന്നത്: (പ്രവൃ, 7:36). ➟എന്നാൽ യേശു മൂന്നര വർഷമാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്. ➟മോശെ യേശുവിനെക്കാൾ വലിയ ദൈവമാണെന്ന് നിങ്ങൾ സമ്മതിക്കുമോ? ➟മോശെയെ ❝ദൈവം❞ (elohim) എന്ന് രണ്ടുപ്രാവശ്യം പറഞ്ഞിട്ടുമുണ്ട്: (പുറ, 4:16; 7:1). ➟അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ച ഏലീയാവും എലീശയും പത്രൊസും പൗലൊസുമൊക്കെ ദൈവങ്ങളാണെന്ന് നിങ്ങൾ പറയാത്തതെന്താ? ➟അപ്പോൾ പറയും: അവരൊക്കെ ദൈവത്താലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്. ➟യേശു പിന്നെ ആരാലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്❓ ➟❝ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു❞ എന്ന് ക്രിസ്തു പറഞ്ഞത് നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ലേ? (മത്താ, 12:28). ➟❝സൌഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു❞ എന്നാണ് ലൂക്കൊസ് പറയുന്നത്: (ലൂക്കൊ, 5:17). ➟ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്ന് പത്രൊസും നിക്കോദേമൊസും പറയുന്നു: (യോഹ, 3:2; പ്രവൃ, 10:38). ➟അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസിൻ്റെ പ്രഥമപ്രസംഗത്തിലെ വാക്കുകൾ നോക്കുക: ❝യിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ടു കൊൾവിൻ. നിങ്ങൾ തന്നേ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവിൽ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി (Man) നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു. ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.❞ (പ്രവൃ, 2:22-23). ➟ഈ മൂന്ന് വാക്യത്തിൽ പ്രധാനപ്പെട്ട നാലു കാര്യങ്ങൾ പറയുന്നുണ്ട്: ❶ദൈവമാണ് യേശുവിനെക്കൊണ്ട് യെഹൂദന്മാരുടെ ഇടയിൽ അത്ഭുതങ്ങൾ ചെയ്യിച്ചത്; അല്ലാതെ, യേശു സ്വന്തശക്തിയാലല്ല അത്ഭുതങ്ങൾ പ്രവർത്തിച്ചത്: (പ്രവൃ, 2:22). ➟യേശുതന്നെ അത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: (മത്താ, 12:28). ❷ദൈവം യെഹൂദന്മാർക്ക് കാണിച്ചുകൊടുത്തത് നസറായനായ യേശു എന്ന പുരുഷനെയാണ്: (പ്രവൃ, 2:23 – മത്താ, 26:72). ➟ഇവിടെപ്പറയുന്ന ❝പുരുഷൻ❞ (𝐌𝐚𝐧) ഗ്രീക്കിൽ ❝അനീർ❞ (ἀνήρ – anēr) ആണ്. ➟❝അനീർ❞ മനുഷ്യരിലെ പുരുഷൻ ആണ്. ➟ദൈവം പുരുഷനോ, സ്ത്രീയോ അല്ല; ദൈവത്തിനു് ജെൻ്ററില്ല. ➟ദൂതന്മാർക്കും ജെൻ്ററില്ലെന്ന് യേശുവിൻ്റെ വാക്കിനാൽ വ്യക്തമാണ്: (മത്താ, 22:30; ലൂക്കൊ, 20:35-36). ➟❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ❞ എന്നാണ് യഹോവ പറയുന്നത്: (ഹോശേ, 11:9). ➟എന്നാൽ പിതാവ് മാത്രമാണ് സത്യദൈവം താൻ മനുഷ്യനാണെന്നാണ് ക്രിസ്തു പറഞ്ഞത്: (യോഹ, 17:3 – യോഹ, 8:40). ❸യേശു എന്ന മനുഷ്യനെയാണ് യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറപ്പിച്ചുകൊന്നതെന്ന് പത്രൊസ് പറയുന്നു: (പ്രവൃ, 2:23). ➟ക്രൂശിൽ മരിച്ചത് മനുഷ്യനായ ക്രിസ്തുയേശു ആണെന്ന് പൗലൊസും പറയുന്നു: (1തിമൊ, 2:6). ➟ദൈവത്തിനു് മരണമില്ലെന്നത് ശിശുസഹജമായ അറിവാണ്. ➟പൗലൊസ് അത് അക്ഷരംപ്രതി എഴുതിവെച്ചിട്ടുമുണ്ട്: (1തിമൊ, 6:16). ➟എന്നാൽ ❝ക്രൂശിൽമരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണു❞ എന്നാണ് ട്രിനിറ്റിയുടെ ദൈവശാസ്ത്രം പറയുന്നത്: [കാണുക: Systematic Theology]. ➟ത്രിത്വവിശ്വാസത്തിനു് ബൈബിളുമായി ഒരു ബന്ധവുമില്ലെന് മനസ്സിലായില്ലേ? [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ❹യേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചത് ദൈവമാണ്: (പ്രവൃ, 2:24 – 10:40). ➟അതായത്, ബൈബിളിൽ അത്ഭുതങ്ങൾ പ്രവർത്തിച്ച എല്ലാവരെയുപോലെ യേശുവും ദൈവത്താൽ അല്ലെങ്കിൽ, ദൈവാത്മാവിനാലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്ന് ദൈവശ്വാസീയമായ തിരുവെഴുത്തുകളിൽ അഞ്ചുപ്രാവശ്യം അസന്ദിഗ്ദ്ധമായി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: (2തിമൊ, 3:16 – മത്താ, 12:28, ലൂക്കൊ, 5:17, യോഹ, 3:2, പ്രവൃ, 2:22, പ്രവൃ, 10:38). ദൈവത്താൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവൻ എങ്ങനെയാണ് ദൈവമാകുന്നത്❓ അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, അവനു് അത്ഭുതം പ്രവർത്തിക്കാൻ മറ്റൊരു ദൈവത്തിൻ്റെ സഹായം വേണമായിരുന്നോ❓ ദൈവത്വത്തിൻ്റെ അളവുകോലല്ല അത്ഭുതങ്ങളെന്ന് ക്രൈസ്തവർ ഇനിയും എന്നാണ് മനസ്സിലാകുന്നത്❓ ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ഏകസത്യദൈവത്തെ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) ത്രിമൂർത്തി ബഹുദൈവമാക്കുക എന്നതാണ് എല്ലാ ദുരുപദേശങ്ങളുടെയും ആത്യന്തികമായ ലക്ഷ്യം!
☛ ഞാൻ അവരുടെ നടുവിൽ ഉണ്ടു:
➦ ❝ഭൂമിയിൽവെച്ചു നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ അതു സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽ നിന്നു അവർക്കു ലഭിക്കും; രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും ഞാൻ നിങ്ങളോടു പറയുന്നു.❞ (മത്താ, 18:19-20). ➟ഈ വേദഭാഗത്ത്, ❝രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു❞ എന്ന് ദൈവപുത്രനായ യേശു പറഞ്ഞിരിക്കയാൽ, അവൻ സർവ്വവ്യാപിയായ ദൈവം ആണെന്ന് കരുതുന്നവരുണ്ട്.
❶ ആദ്യവാക്യം നോക്കുക: ❝ഭൂമിയിൽവെച്ചു നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ അതു സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽ നിന്നു അവർക്കു ലഭിക്കും.❞ ➟വേദഭാഗം ശ്രദ്ധിക്കുക: ❝നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ അതു ഞാൻ നടത്തിത്തരും എന്നല്ല പറയുന്നത്; സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽ നിന്നു അവർക്കു ലഭിക്കും❞ എന്നാണ് പറയുന്നത്. ➟യേശു സർവ്വവ്യാപിയായ ദൈവമാണെങ്കിൽ, ❝ഞാൻ സാധിച്ചുതരും എന്നല്ലാതെ, എന്റെ പിതാവിങ്കൽ നിന്നു അവർക്കു ലഭിക്കും❞ എന്ന് പറയുന്നത് എന്തിനാണ്❓ ➟ഏതൊരുകാര്യവും പ്രാർത്ഥിക്കേണ്ടതും പ്രവർത്തിക്കേണ്ടതും യേശുവിൻ്റെ നാമത്തിലാണ്: (കൊലൊ, 3:17). ആ നാമത്തിൻ്റെ സാന്നിദ്ധ്യമാണ് അവിടുത്തെ വിഷയം. [കാണുക: യേശുക്രിസ്തുവിൻ്റെ നാമത്തിൽ]
❷ ഇത് പറയുന്നത് ദൈവമല്ല; യേശുവെന്ന മനുഷ്യനാണ്: ❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ➟❝രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു❞ എന്ന് പറഞ്ഞത് യേശുവെന്ന മനുഷ്യനാണ്; ആ അർത്ഥത്തിൽ വേണം അതിനെ മനസ്സിലാക്കാൻ. ➟❝എൻ്റെ നാമത്തിൽ കൂടിവരുന്നവരുടെ മദ്ധ്യത്തിൽ ഞാനുണ്ട്❞ എന്നു ഒരു മനുഷ്യൻ പറഞ്ഞാൽ; അവൻ യഥാർത്ഥത്തിൽ ലോകത്തുള്ള എല്ലാ പ്രാദേശിക സഭയിലും ഒരംഗമായി കൂടിവരുമെന്നല്ല മനസ്സിലാക്കേണ്ടത്. ➟ആ നാമത്തിൻ്റെ സാന്നിധ്യത്തിൽ നിങ്ങളുടെ പ്രാർത്ഥനയിൽ മദ്ധ്യസ്ഥനായി താനും ഉണ്ടാകും എന്ന ആത്മീയ അർത്ഥമാണ് അതിനുള്ളത്: (1തിമൊ, 2:5-6; എബ്രാ, 8:6; 9:15; 12:24).
❸ ❝ദൈവം ഒരുത്തൻ മാത്രം – 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 (യോഹ, 5:44), പിതാവാണ് ഒരേയൊരു സത്യദൈവം – 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝 (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നത് (മത്താ, 24:36), എന്റെ പിതാവു എല്ലാവരിലും വലിയവൻ (യോഹ, 10:29), പിതാവു് എന്നെക്കാൾ വലിയവൻ (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് എന്റെ ദൈവമാണ്❞ (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്. ➟𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱 എന്നുപറഞ്ഞാൽ, ❝പിതാവാണ് സത്യദൈവം❞ എന്നല്ല; ❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്നാണ്. ➟❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പറഞ്ഞാൽ; പിതാവല്ലാതെ, പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. ➟❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 → ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➟പിന്നെങ്ങനെ, പുത്രൻ സർവ്വവ്യാപിയായ ദൈവമാകും❓ പിന്നെങ്ങനെ അവനു് യഥാർത്ഥത്തിൽ കൂടിവരുന്നവരുടെ നടുവിൽ ഉണ്ടാകാൻ കഴിയും❓ [കാണുക: ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം]
☛ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയും:
➦ ❝ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.❞ (റോമ, 5:15). ➟ക്രിസ്തുവിനും രണ്ടായിരം വർഷംമുമ്പ് ജീവിച്ചിരുന്ന ഇയ്യോബ് എന്ന ഭക്തനായ മനുഷ്യൻ്റെ ഒരു ചോദ്യമുണ്ട്: ❝മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ?❞ (ഇയ്യോ, 14:14). ➟വീണ്ടും ആയിരം വർഷം കഴിഞ്ഞപ്പോൾ, സങ്കീർത്തനക്കാരായ കോരെഹ് പുത്രന്മാർ അതിനൊരു ഉത്തരം പറഞ്ഞു: ❝സഹോദരൻ ശവക്കുഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു അവനെ വീണ്ടെടുപ്പാനോ ദൈവത്തിന്നു വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും കഴികയില്ല. അവരുടെ പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയതു; അതു ഒരുനാളും സാധിക്കയില്ല.❞ (സങ്കീ, 49:7-9). ❝മനുഷ്യരുടെ പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയതു; അതു ഒരുനാളും സാധിക്കയില്ല❞ എന്ന് കോരെഹ് പുത്രന്മാർ അടിവരയിട്ടുപറഞ്ഞു. ➟വിണ്ടും ആയിരം വർഷങ്ങൾക്കുശേഷം തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കാൻ ഒരു മനുഷ്യൻ ജനിച്ചു: (മത്താ, 1:21). ➟അവൻ പറഞ്ഞു: ❝ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല.❞ (യോഹ, 11:25-26). ➟ദൈവം കാണിച്ചുതന്ന ആ പുരുഷൻ്റെ (മനുഷ്യൻ) പേരാണ് നസറായനായ യേശു: (പ്രവൃ, 2:23). ➟ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവുമാണ് മനുഷ്യൻ്റെ രക്ഷ: (റോമ, 5:15 – പ്രവൃ, 15:11). ➟എകദൈവത്തിൻ്റെയും മനുഷ്യരുടെയും ഇടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട് തന്നെത്താൻ മറുവിലയായി ദൈവത്തിനു് അർപ്പിച്ചത് മനുഷ്യനായ ക്രിസ്തുയേശുവാണ്: (1തിമൊ, 2:5-6). ➟മനുഷ്യരുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ചിട്ട്, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയവനാണ് മനുഷ്യനായ ക്രിസ്തുയേശു: (1പത്രൊ, 2:24 – പ്രവൃ, 2:24; പ്രവൃ, 2:36; പ്രവൃ, 5:31). ➟ഏകദൈവമായ പിതാവിനെയും നമ്മുടെ ഏകകർത്താവും മനുഷ്യനായ ക്രിസ്തുയേശുവിനെയും അറിയുകയും അംഗീകരിക്കുകയും വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നതാണ് രക്ഷ: (യോഹ, 17:3; റോമ, 19:9; 1കൊരി, 8:6; 1തിമൊ, 2:4-7). യേശുക്രിസ്തു എന്ന ഏകമനുഷ്യനെ അറിയാത്തതുകൊണ്ടാണ് ഏകസത്യദൈവത്തെയും അറിയാത്തത്: (യോഹ, 8:19). [കാണുക: ദൈവത്തിൻ്റെ ഇച്ഛ, മനുഷ്യനായ ക്രിസ്തുയേശു]
☛ നിത്യത്വം, സർവ്വജ്ഞാനം, സർവ്വവ്യാപകത്വം, സർവ്വശക്തി:
➦ നിത്യത്വം (𝐄𝐭𝐞𝐫𝐧𝐢𝐭𝐲), സർവ്വജ്ഞാനം (𝐎𝐦𝐧𝐢𝐬𝐜𝐢𝐞𝐧𝐜𝐞), സർവ്വവ്യാപകത്വം (𝐎𝐦𝐧𝐢𝐩𝐫𝐞𝐬𝐞𝐧𝐜𝐞), സർവ്വശക്തി (𝐎𝐦𝐧𝐢𝐩𝐨𝐭𝐞𝐧𝐜𝐞) മുതലായ സവിശേഷ ഗുണങ്ങൾ ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച സത്യേകദൈവമായ പിതാവിനു് മാത്രം അവകാശപ്പെട്ടതാണ്: (യോഹ, 17:3; 1കൊരി, 8:6; എഫെ, 4:6). എന്നാൽ ദൈവപുത്രനായ ക്രിസ്തുവിനും ഈ സവിശേഷ ഗുണങ്ങൾ ഉണ്ടെന്ന് ട്രിനിറ്റി അവകാശപ്പെടുന്നു.
❶ ❝നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നേ; അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ.❞ (യെശ, 40:28). ➟❝നിത്യം❞ (𝐄𝐭𝐞𝐫𝐧𝐢𝐭𝐲, 𝐄𝐯𝐞𝐫𝐥𝐚𝐬𝐭𝐢𝐧𝐠, 𝐅𝐨𝐫𝐞𝐯𝐞𝐫) എന്ന അർത്ഥത്തിൽ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് ❝ഓലാം❞ (עוֹלָם – olam) എന്ന എബ്രായ പദമാണ്. ➟❝നിത്യദൈവം❞ (𝐄𝐯𝐞𝐫𝐥𝐚𝐬𝐭𝐢𝐧𝐠 𝐆𝐨𝐝) യഹോവ മാത്രമാണ്: (ഉല്പ, 21:33; സങ്കീ, 90:2; യെശ, 40:28). ➟❝നിത്യദൈവം❞ എന്നർത്ഥമുള്ള ❝ഐയോനിയോസ് തെയോസ്❞ (αἰώνιος θεός – Aiōnios Theos) പുതിയനിയമത്തിലും പിതാവായ ഏകദൈവത്തെ കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്: (റോമ, 16:24). ➦എന്നാൽ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി എ.എം 3755-ൽ (ബി.സി. 6) കന്യകയായ മറിയയിൽ പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവനും പിതാവാണ് ഒരേയൊരു സത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) താൻ മനുഷ്യനാണെന്നും പഠിപ്പിച്ച ക്രിസ്തു എങ്ങനെയാണ് നിത്യദൈവം ആകുന്നത്❓ (1തിമൊ, 3:15-16; മത്താ, 1:20; ലൂക്കൊ, 2:7 – യോഹ, 17:3; 8:40). [കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?]
❷ ❝മേഘങ്ങളുടെ ആക്കത്തൂക്കവും ജ്ഞാനസമ്പൂർണ്ണനായവന്റെ അത്ഭുതങ്ങളും നീ അറിയുന്നുവോ?❞ (ഇയ്യോ, 37:16). ➟യഹോവയായ ഏകദൈവത്തെ ❝സർവജ്ഞാനി/ജ്ഞാനസമ്പൂർണ്ണൻ❞ (𝐇𝐢𝐦 𝐰𝐡𝐢𝐜𝐡 𝐢𝐬 𝐩𝐞𝐫𝐟𝐞𝐜𝐭 𝐢𝐧 𝐤𝐧𝐨𝐰𝐥𝐞𝐝𝐠𝐞) എന്ന അർത്ഥത്തിൽ, ❝തെമീം ദേയീം❞ (תְּמִים דֵּעִים – temim deeim) എന്ന എബ്രായപദം കാണാം. ➦എന്നാൽ ❝ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല❞ എന്നാണ് ക്രിസ്തു പറഞ്ഞത്: (മത്താ, 24:36). ലോകാവസാനത്തിൻ്റെ നാളുംനാഴികയും ❝എൻ്റെ പിതാവു മാത്രം❞ (𝐌𝐲 𝐅𝐚𝐭𝐡𝐞𝐫 𝐨𝐧𝐥𝐲) അല്ലാതെ, ❝പുത്രനും കൂടെ അറിയുന്നില്ല❞ എന്ന് പറഞ്ഞവൻ എങ്ങനെ സർവ്വജ്ഞാനിയാകും❓
❸ ❝ഞാൻ കാണാതവണ്ണം ആർക്കെങ്കിലും മറയത്തു ഒളിപ്പാൻ കഴിയുമോ? എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.❞ (യിരെ, 23:24). ➟❝ഞാൻ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ❞ (𝐈 𝐟𝐢𝐥𝐥 𝐡𝐞𝐚𝐯𝐞𝐧 𝐚𝐧𝐝 𝐞𝐚𝐫𝐭𝐡?) ❝എത്-ഹഷ്മായിം വെ-എത്-ഹാ-ആരെത്സ് അനി മാലേ❞ (אֶת־הַשָּׁמַיִם וְאֶת־הָאָרֶץ אֲנִי מָלֵא – et-haSHämayim w’et-hääretz ániy mälë) എന്ന് യഹോവ പറയുന്നത് അവൻ്റെ സർവ്വവ്യാപകത്വത്തിൻ്റെ തെളിവാണ്. ➦എന്നാൽ ക്രിസ്തു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ഈ മനുഷ്യൻ എങ്ങനെയാണ് ആകാശങ്ങളുംഭൂമിയും നിൽഞ്ഞിരിക്കുന്ന ദൈവം ആകുന്നത്❓
❹ ❝അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.❝ (ഉല്പ, 17:1). ➟❝സർവ്വശക്തൻ❞ (𝐀𝐥𝐦𝐢𝐠𝐡𝐭𝐲, 𝐎𝐦𝐧𝐢𝐩𝐨𝐭𝐞𝐧𝐭) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝ഷഡ്ഡായി❞ (שַׁדַּי – Shaddai) എന്ന എബ്രായപദം 𝟰𝟴 പ്രാവശ്യവും ❝പാന്റോക്രാറ്റോർ❞ (παντοκράτωρ – pantokratōr) എന്ന ഗ്രീക്കുപദം 𝟭𝟬 പ്രാവശ്യവുമുണ്ട്. ➟❝സർവ്വശക്തൻ❞ എന്ന പദവും പിതാവിനല്ലാതെ മറ്റാർക്കും ഉപയോഗിച്ചിട്ടില്ല: (ഉല്പ, 17:1; 28:3; 35:11; 43:14; 48:3; 49:25; പുറ, 6:3; സംഖ്യാ, 24:4; 24:16; രൂത്ത്, 1:20; 1:21; ഇയ്യോ, 5:17; 6:4; 6:14; 8:3; 8:5; 11:7; 13:3; 15:25; 21:15; 21:20; 22:3; 22:17; 22:23; 22:25; 22:26; 23:16; 24:1; 27:2; 27:10; 27:11; 27:13; 29:4; 31:2; 31:35; 32:8; 33:4; 34:10; 34:12; 35:13; 37:23; 40:2; സങ്കീ, 68:14; 91:1; യെശ, 13:6; യെഹെ, 1:24; 10:5; യോവേ, 1:15) ➖ (2കൊരി, 6:17; വെളി, 1:8; 4:8; 11:17; 15:3; 16:7; 16:14; 19:6; 19:15; 21:22). ➦എന്നാൽ ❝എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല❞ എന്നാണ് ക്രിസ്തു പറഞ്ഞത്: (യോഹ, 5:30). സ്വതേ ഒന്നും ചെയ്യാൻ കഴിയാത്തവൻ സർവ്വശക്തനായ ദൈവമാകുമോ❓ യഹോവയായ ഏകദൈവത്തിനല്ലാതെ, മറ്റാർക്കും മേല്പറഞ്ഞ സവിശേഷ ഗുണങ്ങൾ കാണാൻ കഴിയില്ല. [കാണുക: പിതാവ് എന്നെക്കാൾ വലിയവൻ]
☛ ക്രിസ്തുവും അപ്പൊസ്തലന്മാരും:
➦ താൻ ദൈവമല്ല; മനുഷ്യനാണെന്ന് ദൈവപുത്രനായ ക്രിസ്തുവും, ക്രിസ്തു ദൈവമല്ല; മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്:
❶ ദൈവം ഒരുത്തൻ മാത്രം:
➦ ❝ദൈവം ഒരുത്തൻ മാത്രം – 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 (യോഹ, 5:44), പിതാവാണ് ഒരേയൊരു സത്യദൈവം – 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝 (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നത് (മത്താ, 24:36), എന്റെ പിതാവു എല്ലാവരിലും വലിയവൻ (യോഹ, 10:29), പിതാവു് എന്നെക്കാൾ വലിയവൻ (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് എന്റെ ദൈവമാണ്❞ (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്. ➟𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱 എന്നുപറഞ്ഞാൽ, ❝പിതാവാണ് സത്യദൈവം❞ എന്നല്ല; ❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്നാണ്. ❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പറഞ്ഞാൽ; പിതാവല്ലാതെ, പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. ❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 → ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➟പിന്നെങ്ങനെ, പുത്രൻ നിത്യനും, സർവ്വജ്ഞാനിയും സർവ്വവ്യാപിയും സർവ്വശക്തനുമായ ദൈവമാകും❓
❷ എന്റെ ദൈവവും നിങ്ങളുടെ ദൈവവും:
➦ ❝യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17). ➟മരണത്തിൽനിന്ന് ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട ക്രിസ്തുവിൻ്റെ വാക്കുകളാണ് ഈ വേദഭാഗത്ത് കാണുന്നത്: (പ്രവൃ, 10:40). തൻ്റെ പിതാവും ദൈവവും വിശ്വാസികളുടെ പിതാവും ഒരുവനാണെന്ന് യേശു പറഞ്ഞത്: (മത്താ, 27:46; മർക്കൊ, 15:33). ➟ബന്ധം വ്യത്യസ്തമാണെങ്കിലും നമ്മുടെയും ക്രിസ്തുവിൻ്റെയും പിതാവും ദൈവവും ഒരുവനാണെന്ന് പറയുന്നത് കർത്താവായ ക്രിസ്തുവാണ്: (യോഹ, 20:17). ➟ദൈവപുത്രനായ ക്രിസ്തുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും ഒരുവനാണെങ്കിൽ, ആ ദൈവപുത്രൻ എങ്ങനെ നിത്യനും സർവ്വജ്ഞാനിയും സർവ്വവ്യാപിയും സർവ്വശക്തനുമായ ദൈവമാകും❓[കാണുക: എൻ്റെ ദൈവം]
❸ യേശുക്രിസ്തുവിൻ്റെ ദൈവം:
➦ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴു വാക്യങ്ങൾ ബൈബിളിലുണ്ട്. ➟ഉദാ: ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17 – റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). ➟അപ്പൊസ്തലന്മാർ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്തത് ദൈവപുത്രനെയല്ല; യേശുക്രിസ്തു എന്ന ദൈവപുത്രനായ മനുഷ്യന്റെ ദൈവത്തെയാണ്: (മർക്കൊ, 15:39; യോഹ, 8:40). ➟യേശുക്രിസ്തുവിനു് ഒരു ദൈവമുണ്ടായിരിക്കെ, അവനെങ്ങനെ നിത്യനും, സർവ്വജ്ഞാനിയും സർവ്വവ്യാപിയും സർവ്വശക്തനുമായ ദൈവമാകും❓ [കാണുക: യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും]
❹ പിതാവായ ഏകദൈവം:
➦ ❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.❞ (1കൊരി, 8:5-6). ➟വാക്യം ശ്രദ്ധിക്കുക: ❝ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ (θεοὶ – gods) എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും, പിതാവായ ഏക ദൈവമേ നമുക്കുള്ളു❞ എന്നാണ് പൗലൊസ് പറയുന്നത്. ➟❝പിതാവായ ഏക ദൈവമേ നമുക്കുള്ളു❞ (𝐟𝐨𝐫 𝐮𝐬 𝐭𝐡𝐞𝐫𝐞 𝐢𝐬 𝐛𝐮𝐭 𝐨𝐧𝐞 𝐆𝐨𝐝, 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫) എന്നു പറഞ്ഞാൽ, മറ്റൊരു ദൈവം ഇല്ലെന്നാണ്. ➟പുത്രനും ദൈവമാണെങ്കിൽ, ❝പിതാവായ ഏക ദൈവമേ നമുക്കുള്ളു❞ എന്ന പ്രയോഗം പരമാബദ്ധമാണ്. ➟അടുത്തവാക്യം: ❝എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.❞ (എഫെ, 4:6). ➟ഈ വേദഭാഗവും ശ്രദ്ധിക്കുക: ❝എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ❞ (𝐎𝐧𝐞 𝐆𝐨𝐝 𝐚𝐧𝐝 𝐅𝐚𝐭𝐡𝐞𝐫 𝐨𝐟 𝐚𝐥𝐥) എന്നാണ് പറയുന്നത്. ➟മറ്റൊരു ദൈവമുണ്ടെങ്കിൽ, ഈ പ്രയോഗവും അബദ്ധമാണ്. ➟ഒരേയൊരു ദൈവം പിതാവാണെന്ന് ബൈബിൾ അസന്ദിഗ്ദ്ധമായി പറയുമ്പോൾ, ക്രിസ്തു എങ്ങനെ നിത്യനും, സർവ്വജ്ഞാനിയും സർവ്വവ്യാപിയും സർവ്വശക്തനുമായ ദൈവമാകും❓ [കാണുക: ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം]
❺ ദൈവവും മനുഷ്യനും:
➦ ❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ➟ഈ വേദഭാഗം ശ്രദ്ധിച്ചാൽ, ❝ദൈവം❞ (𝐆𝐨𝐝) എന്നത് ഏകസ്രഷ്ടാവും പിതാവുമായവൻ്റെ പ്രകൃതിയും (𝐍𝐚𝐭𝐮𝐫𝐞), ❝മനുഷ്യൻ❞ (𝐌𝐚𝐧) എന്നത് ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട് തന്നെത്താൻ ദൈവത്തിനു് മറുവിലയായി അർപ്പിച്ച ക്രിസ്തുയേശുവിൻ്റെ ❝പ്രകൃതി❞ ആണെന്നും മനസ്സിലാക്കാം. ➟മനുഷ്യൻ (മത്താ, 26:72), ദൈവപുത്രനായ മനുഷ്യൻ (മർക്കൊ, 15:39), യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), പുരുഷനായ (മനുഷ്യൻ) നസറായനായ യേശു (പ്രവൃ, 2:23), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിങ്ങനെയാണ് ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നത്. ➟സ്നാപകൻ (യോഹ, 1:30), പുരുഷാരം, (മത്താ, 9:8), ശമര്യസ്ത്രീ (യോഹ, 4:29), യെഹൂദന്മാർ, (യോഹ, 5:12), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ, (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തൊസ്, (യോഹ, 18:29), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28) അപ്പൊസ്തലന്മാർ, ബൈബിൾ എഴുത്തുകാർ ഉൾപ്പെടെ, ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുവിനെ നേരിട്ടുകണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സംശയലേശമന്യേ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ➟❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ❞ എന്ന് യഹോവ പറയുമ്പോൾ (ഹോശേ, 11:9), മനുഷ്യനായ ക്രിസ്തുയേശു എങ്ങനെ നിത്യനും, സർവ്വജ്ഞാനിയും സർവ്വവ്യാപിയും സർവ്വശക്തനുമായ ദൈവമാകും❓ യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]
☛ പിതാവ് എന്നെക്കാൾ വലിയവൻ:
❶ ❝പിതാവു എന്നെക്കാൾ വലിയവനല്ലോ.❞ (യോഹ, 14:28).
❷ ❝എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല.❞ (യോഹ, 10:29)
❸ ❝പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല.❞ (യോഹ, 5:19)
❹ ❝പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു.❞ (യോഹ, 5:26)
❺ ❝എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു.❞ (യോഹ, 5:30)
❻ ❝പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.❞ (യോഹ, 8:28)
❼ ❝ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.❞ (യോഹ, 12:49)
❽ ❝ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.❞ (യോഹ, 12:50)
❾ ❝ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.❞ (യോഹ, 15:10)
❿ ❝സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.❞ (യോഹ, 18:37)
⓫ ❝ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.❞ (മത്താ 24:36)
⓬ ❝എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല.❞ (മർക്കൊ, 10:18)
⓭ ❝പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നു പ്രാർത്ഥിച്ചു.❞ (മത്താ, 26:39)
⓮ ❝ഏകദേശം ഒമ്പതാംമണി നേരത്തു യേശു: ഏലീ, ഏലീ, ലമ്മാ ശബക്താനി എന്നു ഉറക്കെ നിലവിളിച്ചു; എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നർത്ഥം.❞ (മത്താ, 27:46)
⓯ ❝എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു.❞ (യോഹ, 20:17). ഇതെല്ലാം ക്രിസ്തുവിൻ്റെ വാക്കുകളാണ്. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ ❝എനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല, ഞാൻ ഇന്നത് സംസാരിക്കണമെന്ന് കല്പന തന്നിരിക്കുന്നു, പിതാവ് എന്നെക്കാൾ വലിയൻ, പിതാവ് എല്ലാവരിലും വലിയവൻ❞ എന്നൊക്കെ പുത്രൻ പറയുമായിരുന്നില്ല. പിതാവ് ഉപേശിക്കുന്നതും ചെയ്തു കാണുന്നതും അല്ലാതെ, തനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ക്രിസ്തുതന്നെ പറയുമ്പോൾ, അവനെ പിതാവിനോട് സമനായ ദൈവം ആക്കാൻ നോക്കുന്നവർ ഏതാത്മാവിന് അധീനരാണെന്ന് സ്വയം പരിശോധിക്കുക.
☛ യേശുക്രിസ്തുവിൻ്റെ നാമത്തിൽ:
➦ പുതിയനിയമത്തിൽ ഒന്നൊഴിയാതെ എല്ലാക്കാര്യങ്ങളും യേശുവിൻ്റെ നാമത്തിലാണ് ചെയ്യാൻ പറഞ്ഞിരിക്കുന്നത്. ➟പ്രവചനം: (മത്താ, 7:22), ജാതികളുടെ പ്രത്യാശ: (മത്താ, 12:20), കൂടിവരുന്ന നാമം: (മത്താ, 18:20), ഭൂതോച്ചാടനം: (മർക്കൊ, 9:38), വീര്യപ്രവൃത്തികൾ: (മർക്കൊ, 9:39), മാനസാന്തരവും, പാപമോചനവും പ്രസംഗിക്കേണ്ടത്: (ലൂക്കൊ, 24:47), പിതാവിനോട് അപേക്ഷിക്കുന്നത്: (യോഹ, 14:13), പരിശുദ്ധാത്മാവ് വന്നത്: (യോഹ, 14:26), പ്രാർത്ഥനയ്ക്കു മറുപടി ലഭിക്കുന്നത്: (യോഹ, 16:23), നിത്യജീവൻ ലഭിക്കുന്നത്: (യോഹ, 20:31; 1യോഹ, 5:13), സ്നാനം ഏല്ക്കുന്നത്: (പ്രവൃ, 2:38), രോഗസൗഖ്യം: (പ്രവൃ, 4:10), രക്ഷിക്കപ്പെടുന്നത്: (പ്രവൃ, 4:12), അടയാളങ്ങൾ, അത്ഭുതങ്ങൾ നടക്കുന്നത്: (പ്രവൃ, 4:30), സുവിശേഷം: (പ്രവൃ, 8:12. – പ്രവൃ, 4:17; പ്രവൃ, 4:18; പ്രവൃ, 5:40; പ്രവൃ, 9:27; പ്രവൃ, 9:28), പാപമോചനം ലഭിക്കുന്നത്: (പ്രവൃ, 10:43), ശുദ്ധീകരണവും നീതീകരണവും പ്രാപിക്കുന്നത്: (1കൊരി, 6:11), ദൈവവും പിതാവുമായവന്നു എല്ലായ്പോഴും സ്തോത്രം ചെയ്യുന്നത്: (എഫെ, 5:20), രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കേണ്ടത്: (യാക്കോ, 5:14), സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ മടങ്ങുന്നത്: (ഫിലി, 2:10). ➟യേശുവിൻ്റെ നാമത്തിലല്ലാതെ മറ്റൊരു നാമത്തിലും ഒന്നും ചെയ്യാൻ കല്പിച്ചിട്ടില്ലെന്ന് മാത്രമല്ല; പിതാവിനും പുത്രനും പരിശുദ്ധാത്മാവിനുംകൂടി ❝യേശു❞ എന്ന സംജ്ഞാനാമം (Proper Noun) അല്ലാതെ, മറ്റൊരു പേർപോലും പുതിയനിയമത്തിൽ പറഞ്ഞിട്ടില്ല: (മത്താ, 1:21 – യോഹ, 5:43; 17:11; 17:12 – യോഹ, 14:26). [കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാവിൻ്റെയും നാമം എന്താണ്?]
☛ യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ്റെ (ക്രിസ്തു) നിസ്തുല്യത:
➦ ക്രിസ്തു മനുഷ്യനായതുകൊണ്ട്, നമ്മെപ്പോലെ ഒരു സാധാരണ മനുഷ്യനാണെന്ന് ആരും വിചാരിക്കരുത്: (ഗലാ, 1:1-2; 1കൊരി, 11:3; യോഹ, 20:17). ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീയമായി ഉല്പാദിതനായ പരിശുദ്ധ മനുഷ്യനാണ്: (മത്താ, 1:18; 1:20; ലൂക്കൊ, 1:35; 2:21; യോഹ, 6:69; 8:40; 8:46; 1യോഹ, 3:5). ➟മനുഷ്യരെന്ന നിലയിൽ ക്രിസ്തുവിൻ്റെയും നമ്മുടെയും പ്രകൃതി (Nature) ഒന്നാണ്; അക്കാര്യത്തിൽ ആർക്കും സംശയം വേണ്ട; അല്ലെങ്കിൽ നമ്മുടെ പാപപരിഹാരം സാദ്ധ്യമാകില്ല: (എബ്രാ, 2:14-15). ➟എന്നാൽ അവൻ പാപരഹിതനും നാം പാപികളുമാണ്: (1യോഹ, 3:15 – റോമ, 3:12; 5:12). ➟അഥവാ, നമുക്ക് പാപജഡവും ക്രിസ്തുവിനു് പാപജഡത്തിൻ്റെ സാദൃശ്യവുമാണ് ഉണ്ടായിരുന്നത്: (റോമർ 8:3). ➟അതുകൊണ്ടാണ് പാപപരിഹാരം സാദ്ധ്യമായത്: (1പത്രൊ, 2:24). ➟ഒരു അടിമയ്ക്ക് അടിമയെയോ, പാപിക്ക് പാപിയെയോ വീണ്ടെടുക്കാൻ കഴിയില്ല. ➟ക്രിസ്തു മനുഷ്യനാണെങ്കിലും, അവനെ സാമാന്യമനുഷ്യരിൽനിന്ന് വേർതിരിച്ചും ശ്രേഷ്ഠനുമായാണ് പറഞ്ഞിരിക്കുന്നത്: (ഗലാ, 1:1; 1കൊരി, 11:3). ➟അപ്പൊസ്തലന്മാരായ പത്രൊസും പൗലൊസും യാക്കോബുമൊക്കെ തങ്ങളെത്തന്നെ ക്രിസ്തുവിൻ്റെ ദാസന്മാരായാണ് ഗണിച്ചിരുന്നത്: (റോമർ 1:2, യാക്കോ, 1:1, 2പത്രൊ, 1:1). ➟❝ദാസൻ❞ (Servent) എന്നത് ഗ്രീക്കിൽ, ❝ഡ്യൂലൊസ്❞ (δοῦλος – doulos) ആണ്. ➟അതിൻ്റെ ശരിയായ അർത്ഥം: ❝അടിമ❞ (slave) എന്നാണ്. ➟നമ്മുടെ കർത്താവായ ക്രിസ്തുവിൻ്റെ സ്വന്തസഹോദരന്മാരാണ് യാക്കോബും യൂദായും: (1കൊരി, 9:5; ഗലാ, 1:19). ➟അവർപോലും ❝ക്രിസ്തുവിൻ്റെ ദാസൻ❞ എന്നാണ് തങ്ങളെ പരിചയപ്പെടുത്തുന്നത്: (യാക്കോ, 1:1; യൂദാ, 1:1). ➟അതാണ്, നമ്മുടെ ഏകകർത്താവും ഏകമനുഷ്യനുമായ യേശുക്രിസ്തുവിൻ്റെ വൈശിഷ്ട്യം! (1കൊരി, 8:6 – റോമ, 5:15). ➟അവൻ്റെ നിസ്തുല്യതകൾ അനവധിയാണ്:
❶ അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനുമാണ്: (1പത്രൊ, 1:20 – എഫെ, 1:4; എബ്രാ, 1:1). ➟ആ നിലയിൽ അവൻ നിസ്തുല്യനാണ്.
❷ ക്രിസ്തു പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:15-16). അഥവാ, ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയ്ക്കായി പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിതമായവനാണ്: (മത്താ, 1:20; ലൂക്കൊ, 1:35, 2:21). ➟ആ നിലയിലും അവൻ നിസ്തുല്യനാണ്.
❸ അവൻ ജനനത്തിലും ജീവിതത്തിലും പവിത്രനും, നിർദോഷനും, നിർമ്മലനും, പരിശുദ്ധനും പാപമില്ലാത്തവനും, പാപികളോടു വേർവിട്ടവനും, പാപം അറിയാത്തവനും. വായിൽ വഞ്ചനയില്ലാത്തവനുമാണ്: (യോഹ, 6:69; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). ➟മനുഷ്യകുലത്തിൽ ജന്മപാപമോ (ആദാമ്യപാപം), കർമ്മപാപമോ ഇല്ലാതെ ജനിച്ചുജീവിച്ചു മരിച്ചുയിർത്ത ഒരേയൊരുത്തൻ ക്രിസ്തു മാത്രമാണ്. ➟❝നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?❞ എന്ന് ലോകത്തോട് ഉറക്കെ ചോദിക്കുവാൻ തക്കവണ്ണം ധാർമ്മികമായും കാർമ്മികമായും വിശുദ്ധിയുള്ള മറ്റൊരു മനുഷ്യൻ ലോകത്തിൽ ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല: (യോഹ, 8:46). ➟ആ നിലയിലും അവൻ നിസ്തുല്യനാണ്. ➟ദൈവം മാനവകുലത്തിൻ്റെ പാപം അവൻ്റെമേൽ ചുമത്തി അവനെ കുറച്ചുസമയത്തേക്ക് പാപം ആക്കിയതുകൊണ്ടാണ്, അവനു് മരിക്കാൻ കഴിഞ്ഞത്: (2കൊരി, 5:21). ➟അല്ലെങ്കിൽ, മരണത്തിനു് അവനെ തൊടാൻപോലും കഴിയില്ലായിരുന്നു. അഥവാ, മരണത്തിനു് അവൻ്റെമേൽ യാതൊരു അധികാരവും ഉണ്ടാകുമായിരുന്നില്ല: (റോമ, 6:23. ഒ.നോ: യെഹെ, 18:4; 18:20;), ➟അവൻ നമ്മുടെ പാപം ഏറ്റെടുത്ത് തന്നെത്തന്നെ സൗരഭ്യവാസനയായ യാഗമായി ദൈവത്തിനു് അർപ്പിച്ചതുകൊണ്ടാണ്, അവൻ്റെ കൃപയാലുമാണ് നമ്മുടെ രക്ഷയെന്ന് പറയുന്നത്: (എഫെ, 5:2; എബ്രാ, 2:9; റോമ, 5:15; പ്രവൃ, 15:11).
❹ അവൻ ദൈവത്തിൽനിന്ന് പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്യപ്പെട്ടവനാണ്: (ലൂക്കൊ, 3:22; പ്രവൃ, 10:38). ➟മശീഹമാർ (ക്രിസ്തുക്കൾ) അനവധിയുണ്ടെങ്കിലും ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും നേരിട്ട് അഭിഷേകം ചെയ്തു എന്ന് പറഞ്ഞിരിക്കുന്ന ഏകവ്യക്തി നമ്മുടെ കർത്താവായ യേശുവാണ്. ➟ആ നിലയിലും അവൻ നിസ്തുല്യനാണ്.
❺ അവൻ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിച്ചവനാണ്: (കൊലൊ, 2:9). ➟യോർദ്ദാനിലെ അഭിഷേക സമയത്താണ്, പരിശുദ്ധാത്മാവ് ദേഹരൂപമായി യേശുവിൻ്റെമേൽ ആവസിച്ചത്: (ലൂക്കൊ, 3:22). ➟അതിനെയാണ്, ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നു എന്ന് പൗലൊസ് പറഞ്ഞത്. ➟ആ നിലയിലും അവൻ നിസ്തുല്യനാണ്. [കാണുക: ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചവൻ].
❻ മരിച്ചിട്ട് ഇനിയും മരണമില്ലാത്തവനായി ഉയിർത്തെഴുന്നേറ്റ ഒരേയൊരുത്തൻ ക്രിസ്തുവാണ്: (റോമ, 6:9). ➟ആ നിലയിലും അവൻ നിസ്തുല്യനാണ്.
❼ അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവനാണ്: (എബ്രാ, 7:26). ➟ആ നിലയിലും അവൻ നിസ്തുല്യനാണ്. ➟യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറപ്പിച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ്, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായത്: (പ്രവൃ, 2:23-24; 2:36; 5:31). ➟ഇതുപോലെ അനവധി സവിശേഷതകൾ അവനുണ്ട്. തന്മൂലം, ക്രിസ്തുയേശു എന്ന പരിശുദ്ധ മനുഷ്യനൊപ്പം പറയാൻ ഭൂമുഖത്ത് ആരുമുണ്ടായിട്ടില്ല; ആരുമുണ്ടാകുകയുമില്ല.
☛ സഹോദരന്മാരിൽ ആദ്യജാതൻ:
➦ ❝ദൈവം മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.❞ (റോമ, 8:29). ➟ഈ വേദഭാഗത്ത്, സഹോദരന്മാരിൽ ആദ്യജാതൻ❞ എന്ന് ക്രിസ്തുവിനെ വിശേഷിപ്പിച്ചിരിക്കയാൽ, ഒരുവിധത്തിൽ അവൻ വിശ്വാസികളുടെ മൂത്തസഹോദരനാണ്. ➟അതുകൊണ്ട്, നമുക്കവനെ ❝ജേഷ്ഠൻ❞ (മൂത്തസഹോദരൻ) എന്ന് സംബോധന ചെയ്യാൻ കഴിയുമോ? ➟നാം ക്രിസ്തുവിലൂടെയാണ് ദൈവത്തിൻ്റെ മക്കളായത്: ❝ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.❞ (ഗലാ, 3:26). ➟ഉയിർത്തെഴുന്നേറ്റ ക്രിസ്തു പറയുന്നത് നോക്കുക: ❝യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: ഒന്നാമത്, ക്രിസ്തു വിശ്വാസികളെ ❝സഹോദരന്മാർ❞ എന്നാണ് സംബോധന ചെയ്തിരിക്കുന്നത്. രണ്ടാമത്, പിതാവും ദൈവവും നമ്മുടെ പിതാവും ദൈവവും ഒരുവനാണെന്നാണ് ദൈവപുത്രനായ ക്രിസ്തു പറയുന്നത്. ➟ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവുമായവനെ അപ്പൊസ്തലന്മാർ വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴു വാക്യങ്ങൾ കാണാം. ➟ഉദാ: ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17 – റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). ➟തന്മൂലം, ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും നമ്മുടെ ദൈവവും പിതാവും ഒരുവനാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟നമ്മെ തൻ്റെ രക്തത്താൽ വിശുദ്ധീകരിച്ച ക്രിസ്തുവിൻ്റെയും വിശുദ്ധീകരിക്കപ്പെട്ട നമ്മുടെയും പിതാവ് ഒരുവനാണ്. അതുകൊണ്ടാണ്, അവൻ നമ്മെ ❝സഹോദരന്മാർ❞ എന്നു വിളിപ്പാൻ ലജ്ജിക്കാഞ്ഞത്: (എബ്രാ. 2:11). ➟എന്നാൽ ദൈവപുത്രനായ ക്രിസ്തുവിനും വിശ്വാസികൾക്കും ദൈവവുമായി ഒരേ ബന്ധമല്ല ഉള്ളത്: ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി പരിശുദ്ധാത്മാവിനാൽ മറിയയിൽ ഉല്പാദിതമായവനും, നമ്മൾ ദൈവത്തിൻ്റെ സൃഷ്ടികളുമാണ്: (1തിമൊ, 3:15-16; മത്താ, 1:20 – ഉല്പ, 9:6). ➟ബന്ധം വ്യത്യസ്തമാണെങ്കിലും ക്രിസ്തുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും യഹോവയായ ഏകദൈവമാണ്: (യോഹ, 20:17 – മത്താ, 27:46; മർക്കൊ, 15:33). ➟അതുകൊണ്ടാണ്, ദൈവപുത്രനായ ക്രിസ്തു വിശ്വസികളെ ❝സഹോദരന്മാർ❞ എന്ന് സംബോധന ചെയ്തത്: (യോഹ, 20:17 – മത്താ, 12:49; മർക്കൊ, 3:33-34). ➟ക്രിസ്തു ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായിട്ടും; നമ്മൾ ക്രിസ്തു മുഖാന്തരവുമാണ് ദൈവത്തിന്റെ മക്കൾ ആയത്: (ലൂക്കൊ, 1:32; 1:35; 3:22 – ഗലാ, 3:26). ➟സകലത്തിന്നും ലാക്കും സകലത്തിന്നും കാരണഭൂതനുമായ ദൈവം അനേകം പുത്രന്മാരെ രക്ഷാനായകനായ ക്രിസ്തുവിലൂടെ തേജസ്സിലേക്കു നടത്തിയപ്പോൾ, ക്രിസ്തു ദൈവത്തിൻ്റെ ആദ്യജാതനും നമ്മൾ അനന്തരജാതരുമായി: (എബ്രാ, 2:10). ➟അങ്ങനെ, നാം ദൈവത്തിൻ്റെ മക്കളും അകവകാശികളും ദൈവപുത്രനായ ക്രിസ്തുവിൻ്റെ കൂട്ടവകാശികളുമായി: (റോമ, 8:17). ➟അതായത്, വിശ്വാസികൾ പിതാവായ ഏകദൈവത്തിൻ്റെ മക്കളും ദൈവപുത്രനും ഏകകർത്താവും ഏകമനുഷ്യനുമായ യേശുക്രിസ്തുവിൻ്റെ ഇളയ സഹോദരങ്ങളുമാണ്: (യോഹ, 17:3; 1കൊരി, 8:6; റോമ, 5:15; യോഹ, 8:40).
☛ എന്നാൽ നമുക്കവനെ ജേഷ്ഠൻ എന്ന് വിളിക്കാമോ❓
➦ ക്രിസ്തു നമ്മുടെ മൂത്തസഹോദരൻ ആകണമെന്നത് ദൈവഹിതമായിരുന്നു. ➟എന്നാൽ വിശ്വാസികൾക്ക് അവനെ ചേട്ടൻ/ജേഷ്ഠൻ (മൂത്ത സഹോദരൻ) എന്ന് സംബോധന ചെയ്യാമോ എന്ന് ചോദിച്ചാൽ, ❝ഇല്ല❞ എന്നാണ് ബൈബിളിൻ്റെ ഉത്തരം. ➟ചില തെളിവുകൾ കാണിക്കാം: ❶ക്രിസ്തു മനുഷ്യനാണെങ്കിലും, അവനെ സാമാന്യമനുഷ്യരിൽനിന്ന് വേർതിരിച്ചും ശ്രേഷ്ഠനുമായാണ് പറഞ്ഞിരിക്കുന്നത്: (ഗലാ, 1:1; 1കൊരി, 11:3). ❷അപ്പൊസ്തലന്മാരായ പത്രൊസും പൗലൊസും യാക്കോബുമൊക്കെ തങ്ങളെത്തന്നെ ക്രിസ്തുവിൻ്റെ ദാസന്മാരായാണ് ഗണിച്ചിരുന്നത്: (റോമർ 1:2, യാക്കോ, 1:1, 2പത്രൊ, 1:1). ➟❝ദാസൻ❞ (Servent) എന്നത് ഗ്രീക്കിൽ, ❝ഡ്യൂലൊസ്❞ (δοῦλος – doulos) ആണ്. ➟അതിൻ്റെ ശരിയായ അർത്ഥം: ❝അടിമ❞ (slave) എന്നാണ്. നമ്മുടെ കർത്താവായ ക്രിസ്തുവിൻ്റെ സ്വന്തസഹോദരന്മാരാണ് യാക്കോബും യൂദായും: (1കൊരി, 9:5; ഗലാ, 1:19). ➟അവർപോലും ❝ക്രിസ്തുവിൻ്റെ ദാസൻ❞ എന്നുപറഞ്ഞുകൊണ്ടാണ് തങ്ങളെ പരിചയപ്പെടുത്തുന്നഥ്: (യാക്കോ, 1:1; യൂദാ, 1:1). ➟അതാണ്, നമ്മുടെ ഏകകർത്താവും ഏകമനുഷ്യനുമായ യേശുക്രിസ്തുവിൻ്റെ വൈശിഷ്ട്യം! (1കൊരി, 8:6 – റോമ, 5:15). ❸ക്രിസ്തു മനുഷ്യരുടെ പാപപരിഹാരാരാർത്ഥം മനുഷ്യരോടു താദാത്മ്യം പ്രാപിച്ചു എന്നല്ലാതെ, മനുഷ്യർ ആരെങ്കിലും അവനോടു താദാത്മ്യം പ്രാപിച്ചു എന്ന് പറയാൻ പറ്റില്ല. (റോമ, 8:3; എബ്രാ, 2:14-15; എബ്രാ, 2:17). ➟അപ്പൊസ്തലന്മാരും സ്വന്തസഹോദരന്മാരും തങ്ങളെത്തന്നെ ക്രിസ്തുവിൻ്റെ ദാസന്മാരെന്ന് എണ്ണിയത് അതിൻ്റെ തെളിവാണ്. ➟തന്മൂലം, ദൈവം ക്രിസ്തുവിനെ സഹോദരന്മാരിൽ തൻ്റെ ആദ്യജാതൻ (മൂത്തപുത്രൻ) ആക്കിയെങ്കിലും, നമ്മുടെ രക്ഷിതാവും കർത്താവുമായവനെ ❝ജേഷ്ഠൻ❞ എന്ന് സംബോധന ചെയ്യാൻ നമുക്ക് അവകാശമില്ല. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]
◾പരമാർത്ഥജ്ഞാനം 𝟙
◾പരമാർത്ഥജ്ഞാനം 𝟚
◾പരമാർത്ഥജ്ഞാനം 𝟛
◾പരമാർത്ഥജ്ഞാനം 𝟜
◾പരമാർത്ഥജ്ഞാനം 𝟞
2 thoughts on “പരമാർത്ഥജ്ഞാനം 𝟝”