☛ അഭിഷേകദാതാവും അഭിഷിക്തനും:
➦❝നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.❞ (പ്രവൃ, 10:38). ➟ഈ വേദഭാഗത്ത്, അഭിഷേകദാതാവായ ദൈവത്തെയും ദൈവത്താൽ അഭിഷേകംപ്രാപിച്ച യേശുവെന്ന മനുഷ്യനെയും കാണാം: (യോഹ, 8:40). ➟യേശുവെന്ന മനുഷ്യനെ ദൈവം തൻ്റെ ആത്മാവിനാൽ അഭിഷേകം ചെയ്ത കാര്യമാണ് പത്രൊസ് അപ്പൊസ്തലൻ പറയുന്നത്. ➟❝ദൈവം അഭിഷേകം ചെയ്ത യേശു എന്ന പരിശുദ്ധദാസൻ❞ എന്നാണ് ആദിമസഭ ക്രിസ്തുവിനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27).
➦❝ഖ്രിസ്റ്റോസ്❞ (Χριστός – christos) എന്ന ഗ്രീക്കുപദത്തിനു് അഭിഷിക്തൻ എന്നാണർത്ഥം. ➟❝മശീയാഹ്❞ (מָשִׁיחַ – masiah) എന്ന എബ്രായ പദത്തിൻ്റെ ഗ്രീക്കുരൂപമാണ് ❝ഖ്രിസ്റ്റോസ് അഥവാ, ക്രിസ്തു❞ (Christ), ❝മശീയാഹ്❞ (masiah) എന്ന എബ്രായപദത്തിനും ❝ഖ്രിസ്റ്റോസ്❞ (christos) എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണർത്ഥം. ➟❝ദൈവം തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ മനുഷ്യരെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം.❞ ➟മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ❝ദൈവം തൻ്റെ ശുശ്രൂഷകരായി തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് കൊടുക്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം.❞ ➟പഴയനിയമത്തിൽ മോശെ മുതലുള്ള പ്രവാചകന്മാരും അഹരോൻ മുതലുള്ള പുരോഹിതന്മാരും ശൗൽ മുതലുള്ള രാജാക്കന്മാരും അഭിഷിക്തരാണ്. ➟പേർ പറയപ്പെട്ടിരിക്കുന്ന ഇരുപതോളം ക്രിസ്തുക്കൾ (മശീഹമാർ) ബൈബിളിലുണ്ട്; ക്രിസ്തു ദൈവമാണെന്ന് പറയുന്നവർ, എല്ലാ ക്രിസ്തുക്കളെയും ദൈവമായി അംഗീകരിക്കുമോ❓ ➟സൃഷ്ടികളെങ്കിലും ദൈവത്തിൻ്റെ ദൂതന്മാരിൽ ഒരാളെപ്പോലും ദൈവം അഭിഷേകം ചെയ്തതായി പറഞ്ഞിട്ടില്ല. അവർ സൃഷ്ടിയിൽത്തന്നെ ശക്തന്മാരാണ്; അതിനാൽ അഭിഷേകം ആവശ്യമില്ല. ➟ക്രിസ്തു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) മനുഷ്യൻ ആയതുകൊണ്ടാണ്, അവനു് അഭിഷേകം ആവശ്യമായിവന്നത്: (1തിമൊ, 2:6).
➦ വൺനെസ്സും ട്രിനിറ്റിയും കരുതുന്നപോലെ കന്യകയായ മറിയ പ്രസവിച്ചത്, ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അവളുടെ മൂത്തമകനായ ഒരു വിശുദ്ധപ്രജയെ അല്ലെങ്കിൽ, പാപരഹിതനായ ഒരു മനുഷ്യനെയാണ്: (മത്താ, 1:16; 1:25; ലൂക്കൊ, 1:35; 2:6-7; യോഹ, 8:40; 1യോഹ, 3:5). ➟യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, അവനു് ഏകദേശം മുപ്പതു വയസ്സുള്ളപ്പോൾ, യോർദ്ദാനിൽവെച്ച് ദൈവം അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ❝ക്രിസ്തു❞ (അഭിഷിക്തൻ) ആയത്: (പ്രവൃ, 10:38 – യെശ, 61:1; ലൂക്കൊ, 2:11; 3:22). ➟നസറെത്തിലെ പള്ളിയിൽവെച്ചുള്ള തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് താൻ അപ്പോഴാണ് ക്രിസ്തു ആയതെന്ന് യേശുതന്നെ സാക്ഷ്യംപറഞ്ഞിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟അഭിഷേകാനന്തരമാണ്, ദൈവദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി അവൻ പിതാവിനാൽ ❝ഇവൻ എൻ്റെ പ്രിയപുത്രൻ❞ എന്ന് വിളിക്കപ്പെട്ടത്: (ലൂക്കൊ, 1:32; 1:35; 3:22).
➦ യോർദ്ദാനിനിൽവെച്ച് ദൈവം കൊടുത്ത അഭിഷേകത്തിൻ്റെ ശക്തിയോടെയാണ്, യേശുവെന്ന മനുഷ്യൻ തൻ്റെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 3:22–പ്രവൃ, 10:38 → ലൂക്കൊ, 4:14-15). ➟ദൈവം അഭിഷിക്തനല്ല; അഭിഷേകതാതാവാണ്. ❝യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തു❞ എന്നതുതന്നെ, യേശു ദൈവമല്ല; അഭിഷേകം ആവശ്യമുള്ള മനുഷ്യനായിരുന്നു എന്നതിൻ്റെ അസന്ദിഗ്ദ്ധമായ തെളിലാണ്. ➟ദൈവം ത്രിത്വമാണെന്നും ക്രിസ്തു ദൈവമാണെന്നും വിശ്വസിക്കുന്നവർ, ഒരു ദൈവം മറ്റൊരു ദൈവത്തെ വേറൊരു ദൈവത്തെക്കൊണ്ട് ശക്തിപ്പെടുത്തിയെന്നും, ദൂതന്മാർക്കുപോലും ആവശ്യമില്ലാത്ത അഭിഷേകത്തിൻ്റെ ശക്തി ആവശ്യമുള്ള ബലഹീന ദൈവമാണ് ക്രിസ്തുവെന്നുമാണ് വിശ്വസിക്കുന്നത്.
➦ ❝ദൈവം ഒരുത്തൻ മാത്രം – The only God (യോഹ, 5:44), ഒരേയൊരു സത്യദൈവം പിതാവാണ് – Father, the only true God (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നത് (മത്താ, 24:36), എന്റെ പിതാവു എല്ലാവരിലും വലിയവൻ (യോഹ, 10:29), പിതാവു് എന്നെക്കാൾ വലിയവൻ (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് എന്റെ ദൈവമാണ് (യോഹ, 20:17) സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു❞ (യോഹ, 18:37) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്. ➟താൻ ദൈവമല്ല; മനുഷ്യനാണെന്നു പഠിപ്പിച്ച ക്രിസ്തുവിനെപ്പോലും വിശ്വസിക്കാത്തവർക്ക്, അഭിഷേകദാതാവായ ദൈവത്തെയും അഭിഷിക്തനായ യേശുവിനെയും എങ്ങനെ തിരിച്ചറിയാൻ കഴിയും❓[കാണുക: മശീഹമാർ]
☛ ആ പാറ ക്രിസ്തു ആയിരുന്നു:
10:1. ❝സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻ കീഴിൽ ആയിരുന്നു;
10:2. എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു
10:3. മോശെയോടു ചേർന്നു എല്ലാവരും
10:4. ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു–അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു –
10:5. എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.
10:6. ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവർ മോഹിച്ചതുപോലെ നാമും ദുർമ്മോഹികൾ ആകാതിരിക്കേണ്ടതിന്നു തന്നേ.❞ (1കൊരി, 10:1-5). ➟ഈ വേദഭാഗത്തുള്ള ❝പാറ❞ യഥാർത്ഥത്തിൽ യേശുക്രിസ്തു ആണെന്ന് പഠിപ്പിക്കുന്ന അനേകരുണ്ട്. ➟ചില കാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം:
❶ പൗലൊസ് പ്രസ്തുതവേദഭാഗത്ത് പറയുന്നതെല്ലാം ആത്മീയമായിട്ടാണ്: ❝ആത്മികാഹാരം, ആത്മികപാനീയം, ആത്മികപാറ❞ എന്നീ പ്രയോഗങ്ങൾ കാണുക. ➟എന്നാൽ പഴയനിയമത്തിൽ അങ്ങനെയൊരു പ്രയോഗം കാണാൻ കഴിയില്ല. ➟❝പാറ❞ ഒരു നിർജ്ജീവ വസ്തുവാണ്; ദൈവത്തിൻ്റെ ശക്തിയാൽ അതിൽനിന്ന് വെള്ളം പുറപ്പെട്ടുവന്നതാണ്. ➟ആ പാറയെ പൗലൊസ് ആത്മീയമായി ക്രിസ്തുവിനോട് ഉപമിക്കുന്നതാണ്. ➟അല്ലാതെ, ക്രിസ്തു യഥാർത്ഥത്തിൽ പാറയും കല്ലുമൊന്നുമല്ല.
❷ ❝അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു.❞ ആത്മികപാറ ❝അവരെ അനുഗമിച്ചു അഥവാ, പിൻതുടർന്നു (followed them)❞ എന്നാണ് പറയുന്നത്. ➟മരൂഭൂയിൽ ഒരു പാറയും അവരെ പിൻതുടന്നില്ല; അവർ പായുടെ അടുത്തെത്തി ദൈവം കല്പിച്ചപ്രകാരം ചെയ്തപ്പോൾ വെള്ളം പാറയിൽനിന്ന് പുറപ്പെട്ടുവരികയായിരുന്നു: (പുറ, 17:1-6). ➟തന്മൂലം, ❝അവരെ അനുഗമിച്ച പാറ❞ എന്നൊക്കെ പറയുന്നത് ആത്മീയ അർത്ഥത്തിലാണെന്ന് മനസ്സിലാക്കാം.
❸ ❝എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു.❞ ➟യഥാർത്ഥത്തിൽ ക്രിസ്തുവാകാകുന്ന പാറയിൽനിന്നാണ് അവർ വെള്ളം കുടിച്ചതെങ്കിൽ, ദൈവം എന്തുകൊണ്ടാണ് അവരിൽ പ്രസാദിക്കാതിരുന്നത്❓ ➟മരുഭൂമിയിലെ പാറ യഥാർത്ഥത്തിൽ ക്രിസ്തുവാണെങ്കിൽ, ആ പാറയിൽനിന്ന് വെള്ളംകുടിച്ച ജനത്തെ ദൈവം തള്ളിക്കളയുമായിരുന്നോ❓ ➟കാലേബും യോശുവയും ഒഴികെ പാറയിൽനിന്ന് വെള്ളംകുടിച്ച എല്ലാവരും വാഗ്ദത്തദേശം കാണാതെ മരുഭൂമിയിൽ പട്ടുപോയി: (സംഖ്യാ, 14:29-33). ➟അവർ കുടിച്ച പാറ യഥാർത്ഥത്തിൽ ക്രിസ്തു ആണെന്ന് പറയുന്നത് ക്രിസ്തുവിനുപോലും അപമാനമാണ്.
❹ ക്രിസ്തു ജീവജലനദിയുടെ (പരിശുദ്ധാത്മാവ്) ഉറവയാണ്: (യോഹ, 7:37-39 – പ്രവൃ, 2:33). ➟യിസ്രായേൽ ജനം ജീവരക്ഷയ്ക്കായി വെള്ളംകുടിച്ച പാറയെ, ജീവജലത്തിൻ്റെ ഉറവയായ ക്രിസ്തുവിനോട് ആത്മീയമായി പൗലൊസ് ബന്ധിപ്പിക്കുകയാണ്. ➟അതായത്, യഥാർത്ഥ നിത്യജീവൻ്റെ ഉറവയായ ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ മുൻകുറിയായിട്ടാണ് (നിഴൽ) മരുഭൂമിയിൽ യിസ്രായേൽ ജനം ജീവരക്ഷയ്ക്കായി വെള്ളംകുടിച്ച പാറയെ പൗലൊസ് കാണുന്നത്. ➟അതുകൊണ്ടാണ്, ❝ആ പാറ ക്രിസ്തു ആയിരുന്നു❞ എന്ന് ആത്മീയമായി പറയുന്നത്. ➟അല്ലാതെ, ആ പാറയ്ക്ക് നമ്മുടെ കർത്താവായ ക്രിസ്തുവുമായി നേരിട്ട് ബന്ധവുമില്ല.
❺ ❝ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവർ മോഹിച്ചതുപോലെ നാമും ദുർമ്മോഹികൾ ആകാതിരിക്കേണ്ടതിന്നു തന്നേ.❞ ➟മരുഭൂമിയിലെ സംഭവം നമുക്കൊരു ദൃഷ്ടാന്തമായാണ് പൗലൊസ് പറയുന്നത്. ➟അവരെപ്പോലെ നാമും ദുർമ്മോഹികളായിട്ട്, ക്രിസ്തു മുഖാന്തരം നമുക്കു ലഭിച്ച ജീവജലനദിയായ പരിശുദ്ധാത്മാവാനെ ദുഃഖിപ്പിക്കാനും ദൈവത്തെ ത്യജിച്ചുകളയാതിരിക്കാനും അപ്പൊസ്തലൻ നമുക്കു നല്കുന്ന ഭയനിർദ്ദേശമാണ് പ്രസ്തുത വേദഭാഗത്തുള്ളത്. ➟പഴയനിയമത്തിൽ അവനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ ക്രിസ്തു എന്ന വ്യക്തിയെയോ, അവൻ്റെ യാതൊരുവിധ പ്രവൃത്തിയെയോ കാണാൻ കഴിയില്ല. പിന്നെങ്ങനെയാണ് ഒരു പാറയായി ഉണ്ടായിരുന്നു എന്ന് പറയാൻ കഴിയുന്നത്❓ ➟ക്രിസ്തു ആരാണെന്നറിയാത്തതാണ് പലരുടെയും പ്രശ്നം! [കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
☛ കർത്താവ് (കുറിയോസ്) ദൈവമാണോ❓
➦ ❝കർത്താവു❞ എന്ന പദത്തിനു് ദൈവം എന്നാണർത്ഥം എന്ന് വിചാരിക്കുന്നവരുണ്ട്. ➟എന്നാൽ ❝കർത്താവു❞ (κύριος – kyrios) എന്ന പദത്തിനു് ❝ദൈവം❞ എന്നർത്ഥമില്ല. ➟പുതിയനിയമത്തിൽ ❝യഹോവ❞ എന്ന ദൈവനാമത്തിനു് പകരമായി ഇരുന്നൂറിലേറെ പ്രാവശ്യം കർത്താവെന്ന പദം കാണാം. ഉദാ: (മത്താ, 4:7 – ആവ, 6:16). ➟ദൈവപുത്രനായ യേശുവിനെ സുവിശേഷങ്ങളിൽ ❝യജമാനൻ❝ എന്ന അർത്ഥത്തിലും, ലേഖനങ്ങളിൽ സഭയുടെ ❝അധികാരി❞ എന്ന അർത്ഥത്തിലുമാണ് ❝കുറിയൊസ്❞ എന്ന പദം ഏറ്റവും അധികം ഉപയോഗിച്ചിരിക്കുന്നത്. ഉദാ: (മത്താ, 8:2 – പ്രവൃ, 2:36). ➟ഉപമകളിൽ: അപ്പൻ, ഉടയവൻ, കർത്താവ്, യജമാനൻ എന്നീ സാധാരണ അർത്ഥങ്ങളിൽ അറുപതോളം പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (മത്താ, 15:27; 21:30; ലൂക്കൊ, 12:45). ➟പീലാത്തൊസ് (മത്താ, 27:63), കഴുതക്കുട്ടിയുടെ ഉടയവൻ (ലൂക്കൊ, 19:33), ഫിലിപ്പോസ് (യോഹ, 12:21), ദൂതൻ (പ്രവൃ, 10:4), വെളിച്ചപ്പാടത്തിയുടെ യജമാനന്മാർ (പ്രവൃ, 16:16; 16:19), പൗലൊസും ശീലാസും (പ്രവൃ, 16:30), അഗ്രിപ്പാരാജാവ് (പ്രവൃ, 25:26), കർത്താക്കന്മാർ (1കൊരി, 8:4), അബ്രാഹാം (1പത്രൊ, 3:6), സ്വർഗ്ഗത്തിലെ മൂപ്പൻ (വെളി, 7:14) മുതലായവരെ ❝യജമാനൻ❞ എന്ന സാധാരണ അർത്ഥത്തിലും ഉപയോഗിച്ചിട്ടുണ്ട്. ➟കർത്താവ് എന്ന പദത്തിനു് ❝ദൈവം❞ എന്നാണ് അർത്ഥമെങ്കിൽ, ഇവരൊക്കെ ദൈവങ്ങളാകില്ലേ❓
➦ മറ്റൊരു തെളിവ്: മറിയയെ ❝കർത്താവിൻ്റെ മാതാവു❞ എന്നും, മറിയയുടെ മറ്റു മക്കളെ ❝കർത്താവിൻ്റെ സഹോദരന്മാർ❞ എന്നു പറയാനും ❝കുറിയോസ്❞ ഉപയോഗിച്ചിട്ടുണ്ട്: (ലൂക്കൊ, 1:43 – 1കൊരി, 9:5; ഗലാ, 1:19). ➟കുറിയോസ് എന്ന പദത്തിനു് ❝ദൈവം❞ എന്നാണ് അർത്ഥമെങ്കിൽ, മറിയ ദൈവമാതാവും മറ്റുമക്കൾ ദൈവത്തിൻ്റെ സഹോദരന്മാരും ആകില്ലേ❓ ➟ദൈവത്തിനു് മക്കൾ മാത്രമേയുള്ളൂ; അമ്മയും സഹോദരങ്ങളുമില്ല. ➟എന്നാൽ ക്രിസ്തുവിനു് വംശാവലിയും ജനനവും അമ്മയും വളർത്തച്ഛനും സഹോദരിമാരും സഹോദരന്മാരുമുണ്ട്. ➟ക്രിസ്തു ആരാണെന്ന് അറിയാത്തതാണ് പലരുടെയും പ്രശ്നം. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിനെ കുറിയോസ് എന്ന് വിശേഷിപ്പിക്കുന്നത് യഹോവ എന്ന അർത്ഥത്തിലാണോ?]
☛ ക്രിസ്തു ദൂതനാണോ❓
➦ ❝എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.❞ (മലാ, 3:1). ➟ഈ വേദഭാഗത്ത്, ❝നിയമദൂതൻ❞ എന്ന് ക്രിസ്തുവിനെ പറഞ്ഞിരിക്കയാൽ, അവൻ യഥാർത്ഥത്തിൽ ദൂതനാണെന്ന് കരുതുന്നവരുണ്ട്. ➟രണ്ടുമൂന്ന് കാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം:
❶ ❝നിയമദൂതൻ (The messenger of the covenant) അഥവാ, ഉടമ്പടിയുടെ ദൂതൻ❞ എന്ന അർത്ഥത്തിൽ എബ്രായയിൽ ഉപയോഗിച്ചിരിക്കുന്നത്, ❝മലാഖ് ഹബ്രിത്❞ (מַלְאַךְ הַבְּרִית – Malakh HaBrit) എന്നാണ്. ➟ഇത് ക്രിസ്തുവിൻ്റെ അനേകം പദവികളിൽ ഒന്നു മാത്രമാണ്; അല്ലാതെ, അവൻ്റെ അസ്തിത്വമോ, പ്രകൃതിയോ, പേരോ അല്ല. ➟❝നിയമദൂതൻ❞ എന്നു മാത്രമല്ല; ❝കർത്താവു❞ (אָדוֹן – adon – Lord) എന്നൊരു പദവികൂടി പ്രസ്തുത വേദഭാഗത്ത് അവനുണ്ട്. [കാണുക: യേശുവിൻ്റെ പദവികൾ].
❷ വാക്യത്തിൻ്റെ ആദ്യഭാഗം ഇപ്രകാരമാണ്: ❝എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു.❞ ➟ഇവിടെ സംസാരിക്കുന്നത് യഹോവയാണ്. ➟യഹോവയായ ദൈവത്തിനാണ് യോഹന്നാൻ വഴി ഒരുക്കേണ്ടതെന്ന് യെശയ്യാവും പരിശുദ്ധാത്മാവ് നിറഞ്ഞവനായ സെഖര്യാവും പ്രവചിച്ചിട്ടുണ്ട്: (യെശ, 40:3; ലൂക്കൊ, 1:76-77). ➟അങ്ങനെ നോക്കിയാൽ, ക്രിസ്തു യഹോവയാണെന്നല്ലാതെ ദൂതനാണെന്ന് എങ്ങനെ പറയും❓
❸ വഴിയൊരുക്കിയ യോഹന്നാനെയും ❝ദൂതൻ❞ (מַלְאָךְ – Malakh) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ➟അവൻ സെഖര്യാവിൻ്റെയും എലീശബെത്തിൻ്റെയും മകനായ മനുഷ്യനാണെന്ന് തർക്കമില്ലാത്ത കാര്യമാണ്. ➟അതിനാൽ, ❝ദൂതൻ❞ (messenger) എന്നത് യോഹന്നാൻ്റെയും പദവിയാണെന്ന് വ്യക്തമാണ്.
❹ ❝ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.❞ (എബ്രാ, 2:9). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: ❝ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചു❞ എന്ന് എബ്രായലേഖകൻ സംശയലേശമന്യേ പറഞ്ഞിട്ടുണ്ട്. ➟യേശു ദൂതനാണെങ്കിൽ, എങ്ങനെയാണ് ദൂതന്മാരെക്കാൾ താഴ്ചയുള്ളവനാണെന്ന് പറയാൻ കഴിയുന്നത്❓
❺ ദൈവശ്വാസീയമായ തിരുവെഴുത്തിൽ യേശുവിൻ്റെ പ്രകൃതി (Nature) അക്ഷരംപ്രതി ആലേഖനം ചെയ്ത് വെച്ചിട്ടുണ്ട്: ❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟ക്രിസ്തു ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟പിതാവാണ് ഒരേയൊരു സത്യദൈവമെന്നും (𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱) താൻ മനുഷ്യനാണെന്നും ദൈവപുത്രൻതന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (യോഹ, 17:3 – യോഹ, 8:40). ➟ക്രിസ്തു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം കാണാം. ➟തന്മൂലം, ക്രിസ്തു മനുഷ്യനാണെന്നും ❝നിയമദൂതൻ❞ എന്നത് അവൻ്റെ പദവിയാണെന്നും മനസ്സിലാക്കാം. [കാണുക: മനുഷ്യനായ ക്രിസ്തുയേശു, യേശു പഴയനിയമത്തിൽ ദൂതനായി ഉണ്ടായിരുന്നോ?]
☛ ക്രിസ്തുവും സാത്താനും:
➦ ❝സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.❞ (മത്താ, 4:10 – ലൂക്കൊ, 4:8). ➟ഈ വേദഭാഗത്ത്, ❝അവനെ അഥവാ, യഹോവയെ മാത്രം ആരാധിക്കണം❞ എന്നത് ഗ്രീക്കിൽ, ❝autō mono latrefseis❞ (αὐτῷ μόνῳ λατρεύσεις) ആണ്. [കാണുക: BIB]. ➟ഇംഗ്ലീഷിൽ ❝Him only you shall serve❞ ആണ്: (NKJV). ➟❝ലാട്രുവോ❞ (λατρεύω – latreuō) എന്ന ഗ്രീക്കുപദത്തിനു് ❝ആരാധന❞ (Worship) എന്നാണർത്ഥം: (കാണുക: ലൂക്കൊ, 1:74; 2:37; പ്രവൃ, 24:14; ഫിലി, 3:3). ➟തന്നെ നമസ്കരിക്കണമെന്ന ആവശ്യവുമായി സാത്താൻ ക്രിസ്തുവിൻ്റെ അടുക്കൽ വന്നപ്പോൾ, അവൻ പറഞ്ഞതാണ് ഈ വാക്യത്തിലുള്ളത്. ➟ഈ വേദഭാഗത്ത്, ശ്രദ്ധേയമായ ഒരു കാര്യമുണ്ട്: ആരാധനയെ കുറിക്കുന്ന പ്രധാനപ്പെട്ട രണ്ടു പദങ്ങൾ ഒരുപോലെ ഈ വാക്യത്തിൽ ഉപയോഗിച്ചിട്ടുണ്ട്. 𝟭.ദൈവത്തെ ആരാധിക്കുന്നതിനും മനുഷ്യനെ ആചാരപരമായി നമസ്കരിക്കുന്നതിനും അഭിന്നമായി ഉപയോഗിക്കുന്ന, ❝പ്രോസ്കുനിയൊ❞ (προσκυνέω- proskyneo) എന്ന പദവമാണ് ആദ്യം ഉപയോഗിച്ചിരിക്കുന്നത്. 𝟮.ദൈവത്തെ മാത്രം ആരാധിക്കുന്ന ❝ലാട്രുവോ❞ (λατρεύω – latreuo) എന്ന പദമാണ് അടുത്തതായി ഉപയോഗിച്ചിരിക്കുന്നത്. ➟പലർക്കും ആരാധനയും ആചാരപരമായ നമസ്കാരവും വേർതിരിച്ചറിയില്ല എന്നതാണ് യഥാർത്ഥ വസ്തുത. ➟തന്മൂലം, ക്രിസ്തു ആരാധന സ്വീകരിച്ചു എന്ന് പലരും വിശ്വസിക്കുന്നു. ➟അതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ ഈ വേദഭാഗത്തുനിന്ന് കാണിക്കാം:
❶ ദൈവത്തിൻ്റെ ഭക്തന്മാരെപ്പോലും, അനുവാദംകൂടാതെ തൊട്ടാൽ പണിമേടിക്കുമെന്ന് അറിയാവുന്നവനും ദൈവത്തെ ഭയപ്പെടുന്നവനുമാണ് സാത്താൻ. ➟ഇയ്യോബിനെ പരീക്ഷിക്കാൻ ദൈവത്തിൻ്റെ അനുവാദത്തിനായി പഞ്ചപുച്ഛമടക്കി കാത്തുനിന്നവൻ, ക്രിസ്തു ദൈവമായിരുന്നെങ്കിൽ, തന്നെ നമസ്കരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് അവനൊരിക്കലും ക്രിസ്തുവിൻ്റെ മുമ്പിൽച്ചെന്ന് നില്ക്കയില്ലായിരുന്നു: (ഇയ്യോ, 1:6-12). ➟ദൈവവും സാത്താനും തമ്മിലുള്ള അന്തരം പോലും പലർക്കും അറിയില്ല എന്നതാണ് പരമാർത്ഥം.
❷ ക്രിസ്തുവിൻ്റെ മറുപടി ശ്രദ്ധിക്കുക: ആവർത്തനപ്പുസ്തകം ഉദ്ധരിച്ചുകൊണ്ട്, ❝നിന്റെ ദൈവമായ കർത്താവിനെ അഥവാ, യഹോവയെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു❞ എന്നാണ് അവൻ പറഞ്ഞത്. (ആവ, 6:13). ➟എന്നെ ആരാധിക്കണമെന്നോ, ഞങ്ങളെ ആരാധിക്കണമെന്നോ അല്ല ക്രിസ്തു പറഞ്ഞത്. ➟പ്രഥമപുരുഷ സർവ്വനാമത്തിലും ഏകവചനത്തിലും, ❝അവനെ മാത്രം അഥവാ, യഹോവയെ മാത്രം ആരാധിക്കണം❞ എന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. ➟അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ സാത്താനോട്, പ്രഥമപുരുഷനായ (3rd Person) അഥവാ, മൂന്നാമനായ യഹോവയായ ഏകദൈവത്തെ ❝മാത്രമേ❞ ആരാധിക്കാവു എന്നാണ് പറഞ്ഞത്. ➟യഹോവയായ പിതാവിനെ മാത്രം ആരാധിക്കണമെന്ന് പ്രഥമപുരുഷനിൽ ഖണ്ഡിതമായി പറഞ്ഞ ക്രിസ്തു, ആരാധന സ്വീകരിച്ചു എന്ന് പറയുന്നവർ; അവൻ വലിയ വഞ്ചകനാണെന്നാണ് പറയുന്നത്.
❸ ❝ദൈവത്തെ ആരാധിക്കണം❞ എന്ന സാധാരണ അർത്ഥത്തിലല്ല അവൻ പറഞ്ഞത്. ➟അങ്ങനെയാണ് പറഞ്ഞിരുന്നതെങ്കിൽ, ഭാഷാപരമായി ക്രിസ്തുവിനോ, മറ്റാർക്കോ വേണമെങ്കിലും ആരാധന സ്വീകരിക്കുന്നതിന് തടസ്സമൊന്നുമില്ല. ➟എന്നാൽ അങ്ങനെയല്ല പറഞ്ഞിരിക്കുന്നത്. ❝അവനെ മാത്രം ആരാധിക്കണം❞ എന്നാണ് പറഞ്ഞത്. ➟അതായത്, ഒറ്റയെ (only) കുറിക്കുന്ന ❝മോണോസ്❞ (Mónos) എന്ന പദം കൊണ്ട്, ❝അവനെ അഥവാ, യഹോവയെ മാത്രം ആരാധിക്കണം❞ എന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. ➟❝യഹോവയെ മാത്രം ആരാധിക്കണം❞ എന്ന് പറഞ്ഞാൽ, സ്വർഗ്ഗത്തിലും ഭൂമിയിലും മറ്റാർക്കും ആരാധന സ്വീകരിക്കാൻ അവകാശമില്ലെന്നാണ് അർത്ഥം. ➟അതിനാൽ, ക്രിസ്തു ആരാധന സ്വീകരിച്ചു എന്നു പറഞ്ഞാൽ; ബൈബിൾ പരസ്പരവിരുദ്ധമാകും. ➟ലൂക്കൊസിൻ്റെ സമാന്തരഭാഗത്തും അത് കാണാം. (4:10). ➟ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ക്രിസ്തുവിൻ്റെ വാക്കുകൾക്ക് മാറ്റമുണ്ടാകില്ല. ➟തന്മൂലം, താൻ ആരാധനയ്ക്ക് യോഗ്യനായ ദൈവമല്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ വ്യക്തമായി മനസ്സിലാക്കാം. ➟ദൈവത്തെ മാത്രം ആരാധിക്കണമെന്ന് പ്രഥമപുരുഷനിൽ ക്രിസ്തു ഖണ്ഡിതമായി പറഞ്ഞിരിക്കെ, അവൻ ആരാധന സ്വീകരിച്ചു എന്ന് പറയുന്നവർ, അവനെ നുണയനും വഞ്ചകനും ആക്കാനാണ് നോക്കുന്നത്. ➟അതാണ്, നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിലൂടെ ഉപായിയായ സർപ്പം നുഴയിച്ചുകയറ്റിയ ബൈബിൾ വിരുദ്ധ ഉപദേശം. ➟ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ, ആരാധനയ്ക്ക് യോഗ്യനാണെങ്കിലോ ❝അവനെ മാത്രം അഥവാ, പിതാവിനെ മാത്രം ആരാധിക്കണം❞ എന്ന് ❝മോണോസ്❞ (Mónos) കൊണ്ട് ഖണ്ഡിതമായി പുത്രൻ പറയുമായിരുന്നില്ല. ➟അതാണ് ഭാഷയുടെ നിയമം.
☛ ദൈവം ഒരുത്തൻ മാത്രം:
➦ ❝ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം❞ എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. ➟പഴയനിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ: ❝യഹോവയായ ദൈവം ഏകൻ ആണെന്നതും അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും നമ്മുടെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കേണ്ടതും അതൊരു അടയാളമായി കൈയ്യിൽ കെട്ടേണ്ടതും ഒരു പട്ടമായി നെറ്റിയിൽ അണിയേണ്ടതും വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതുമാണ്.❞ (ആവ, 6:4-9)
☛ യഹോവ: ഞാൻ ഒരുത്തൻ മാത്രം ദൈവം:
➦ ❝യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്.❞ (പുറ, 20:2-3). ➟സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല (പുറ, 9:14), ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല (ആവ, 32:39), ഞാനല്ലാതെ ഒരു ദൈവവുമില്ല (യെശ, 45:5), എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല (യെശ, 40:25), എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല (യെശ, 43:10), ഞാൻ ഒരുത്തനെയും അറിയുന്നില്ല❞ എന്നൊക്കെയാണ് യഹോവ പഠിപ്പിച്ചത്: (യെശ, 44:8). ➟❝സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.❞ (യെശ, 45:22).
☛ ക്രിസ്തു: പിതാവു ഒരുത്തൻ മാത്രം ദൈവം:
➦ ❝എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.❞ (മർക്കൊ, 12:29). ❝ദൈവം ഒരുത്തൻ മാത്രം – The only God (യോഹ, 5:44), ഒരേയൊരു സത്യദൈവം പിതാവാണ് – Father, the only true God (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നത് (മത്താ, 24:36), എന്റെ പിതാവു എല്ലാവരിലും വലിയവൻ (യോഹ, 10:29), പിതാവു് എന്നെക്കാൾ വലിയവൻ (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് ❝എന്റെ ദൈവം❞ (My God) ആണ്❞ (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്.
☛ പഴയനിയമം: യഹോവ ഒരുത്തൻ മാത്രം ദൈവം:
➦ ❝യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു.❞ (2രാജാ, 19:15), ❝യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല (ആവ, 4:35), യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല (ആവ, 33:26), യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല (1രാജാ, 8:59), യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല (യിരേ, 10:6), യഹോവയോടു സദൃശൻ ആരുമില്ല❞ (സങ്കീ, 50:5) എന്നൊക്കെയാണ് പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പഠിപ്പിച്ചത്.
☛ പുതിയനിയമം: പിതാവു് ഒരുത്തൻ മാത്രം ദൈവം:
➦ ❝ദൈവം ഒരുവൻ (God alone) അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.❞ (ലൂക്കോ, 5:21). ❝ഏകജ്ഞാനിയായ ദൈവം – The only wise God (റോമ, 16:26), ഏകദൈവം – The only God (1തിമൊ, 1:17), പിതാവായ ഏകദൈവമേ നമുക്കുള്ളൂ (1കൊരി, 8:6), ദൈവവും പിതാവുമായവൻ ഒരുവൻ❞ (എഫെ, 4:6) എന്നൊക്കെയാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്.
☛ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവം:
➦ ❝ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 → ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). [കാണുക: മോണോതീയിസം, കേൾക്കുക: ഏൽ ഏഹാദ്].
☛ ദൈവത്തിൻ്റെ സാക്ഷികളും ക്രിസ്തുവിൻ്റെ അനുയായികളും:
➦ ഒരു ദൈവപൈതൽ ഏകദൈവത്തിൻ്റെ സാക്ഷിയും ക്രിസ്തുവിൻ്റെ അനുയായി അഥവാ, അവൻ്റെ കാൽച്ചുവടുകളെ പിൻതുടരുന്നവനും ആണ്: ❝നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.❞ (യെശ, 43:10). ➟അടുത്തവാക്യം: ❝നിങ്ങൾ “ഭയപ്പെടേണ്ടാ; പേടിക്കയും വേണ്ടാ; പണ്ടുതന്നേ ഞാൻ നിന്നോടു പ്രസ്താവിച്ചു കേൾപ്പിച്ചിട്ടില്ലയോ? നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു; ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.❞ (യെശ, 44:8 – 43:12; പ്രവൃ, 1:8). ➟യഹോവയായ ഏകദൈവമല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. (ആവ, 4:31). ➟സത്യത്തിനു് സാക്ഷിനില്ക്കാൻ ജനിച്ച, അതിനായി ലോകത്തിലേക്കുവന്ന ദൈവപുത്രനും ഏകമനുഷ്യനുനായ ക്രിസ്തു, പിതാവായ ഏകദൈവത്തെക്കുറിച്ചാണ് പഠിപ്പിച്ചത്. (യോഹ, 18:37; റോമ, 5:15 – മർക്കൊ, 12:29-30; യോഹ, 5:44; 17:3). ➟ക്രിസ്തു കഷ്ടം അനുഭവിച്ചത്, നമ്മെ വിശുദ്ധീകരിച്ച് സത്യേകദൈവത്തിൻ്റെ മക്കളാക്കാനാണ്. (എബ്രാ, 13:12). ➟അതുകൊണ്ടാണ്, ❝ക്രിസ്തു നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു❞ എന്ന് പത്രൊസ് പറയുന്നത്: (1പത്രൊ, 2:21). ➟ക്രിസ്തു പറയുന്നത് നോക്കുക: ❝എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.❞ (യോഹ, 8:31-32 – മത്താ, 11:29-30; മത്താ, 16:24; ലൂക്കൊ, 9:26; യോഹ, 13:15; 14:23; 1യോഹ, 2:6). ➟ക്രിസ്തുവിൻ്റെ അനുയായികൾ അഥവാ, അവൻ്റെ കൽച്ചുവടു പിൻതുടരുന്നവർ ക്രിസ്തു പഠിപ്പിച്ച ഏകസത്യദൈവമായ യഹോവയുടെ (പിതാവ്) സാക്ഷികളാണ്. (യോഹ, 17:3; 1കൊരി, 8:6). ➟ക്രിസ്തു ആരെയാണോ സാക്ഷിച്ചത്; അവനെയാണ് അവൻ്റെ അനുയായികളും സാക്ഷിക്കേണ്ടത്: (യോഹ, 4:21-24). ➟അതായത്, ഒരു ദൈവപൈതൽ പിതാവായ ഏകദൈവത്തിൻ്റെ സാക്ഷികളും ദൈവപുത്രനും ഏകമനുഷ്യനുമായ ക്രിസ്തുവിൻ്റെ അനുയായികളുമാണ്. (യെശ, 43:10; 1പത്രൊ, 2:21). ➟ദൈവത്തെക്കുറിച്ച് പൗലൊസ് പറയുന്നത് നോക്കുക: ❝ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു.❞ (റോമ, 11:33). ➟ദൈവത്തിൻ്റെ അറിവാകട്ടെ, ജ്ഞാനമാകട്ടെ, വഴികളാകട്ടെ മനുഷ്യൻ്റെ ഇന്ദ്രിയങ്ങൾകൊണ്ട് ഗ്രഹിക്കാൻ കഴിയുന്നതല്ല. ➟അതിനാൽ, ദൈവത്തിൻ്റെ സാക്ഷിയാകാനല്ലാതെ; അവൻ്റെ അനുയായിയാകാനോ, അവൻ്റെ ഇല്ലാത്ത കാൽച്ചുവടുകൾ പിൻതുടരുവാനോ ആർക്കും കഴിയില്ല. ➟എന്നാൽ ക്രിസ്തു മനുഷ്യനാകയാൽ, വ്യക്തമായ കാൽച്ചുവട് വെച്ചിട്ടാണ് പോയിരിക്കുന്നത്. ➟മനുഷ്യനല്ലാതെ, അഗോചരനായ ദൈവത്തിനു് തന്നെ പിൻതുടരുവാൻ ഒരു കാൽച്ചുവടു് വെയ്ക്കുവാൻ കഴിയില്ല. ➟❝ദൈവം ഒരുത്തൻ മാത്രം – The only God (യോഹ, 5:44), ഒരേയൊരു സത്യദൈവം പിതാവാണ് – Father, the only true God (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നത് (മത്താ, 24:36), എന്റെ പിതാവു എല്ലാവരിലും വലിയവൻ (യോഹ, 10:29), പിതാവു് എന്നെക്കാൾ വലിയവൻ (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് എന്റെ ദൈവമാണ് (യോഹ, 20:17), സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു❞ (യോഹ, 18:37) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്. ➟❝താൻ ദൈവമല്ല; മനുഷ്യനാണെന്നും സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു❞ എന്ന് പഠിപ്പിച്ച ക്രിസ്തുവിനെപ്പോലും വിശ്വസിക്കാത്തവർ യഥാർത്ഥത്തിൽ ക്രിസ്തുവിൻ്റെ അനുയായികളല്ല; ❝ക്രിസ്തുവിൻ്റെ അനുയായി❞ (ക്രിസ്ത്യാനി) എന്ന ഭോഷ്കിൽ വിശ്വസിക്കുന്നവരാണ്.
☛ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ❓
➦ ❝ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.❞ (ലൂക്കോ, 5:21). ➟ഈ വേദഭാഗത്ത്, ❝ശാസ്ത്രിമാരും പരീശന്മാരും ❝ദൈവം ഒരുവൻ❞ (God alone) അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങിയതായി പറഞ്ഞിട്ടുണ്ട്. ➟അടുത്തവാക്യം: ❝എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു – അവൻ പക്ഷവാതക്കാരനോടു: എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു പറഞ്ഞു.❞ (ലൂക്കൊ, 5:24). ➟ഈ വേദഭാഗത്ത്, ❝പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു❞ എന്നു പറഞ്ഞുകൊണ്ട്, ക്രിസ്തു അവൻ്റെ രോഗകാരണമായ പാപം മോചിക്കുകയും സൗഖ്യം നല്കുകയും ചെയ്തതായി കാണാം. ക്രിസ്തു പക്ഷവാതരോഗിയുടെ പാപം മോചിച്ചതിനാൽ, ❝ദൈവം ഒരുവൻ❞ എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് ക്രിസ്തുവാണെന്ന് പലരും വിചാരിക്കുന്നു. ചിലകാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം:
❶ ❝ദൈവം ഒരുവൻ❞ (God alone) എന്ന് പറയുന്നത് ഗ്രീക്കിൽ, ❝മോണോസ് ഹോ തെയൊസ്❞ (Mónos ho Theós) ആണ്. [കാണുക: BIB]. ➟അതായത്, ഒന്നിനെ (one) കുറിക്കുന്ന ❝ഹൈസ്❞ (heis) അല്ല; ❝ഒറ്റയെ❞ (alone) കുറിക്കുന്ന പഴയനിയമത്തിലെ ❝യാഹീദ്❞ (יָחִיד – yahid) എന്ന എബ്രായ പദത്തിനു് തുല്യമായ ❝മോണോസ്❞ (μόνος – Mónos) ആണ് ഉപയോഗിച്ചിരിക്കുന്നത്. ➟❝ദൈവം ഒരുത്തൻ മാത്രമാണ് – The only God (യോഹ, 5:44), ഒരേയൊരു സത്യദൈവം പിതാവാണ് – Father, the only true God (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നത് (മത്താ, 24:36), എന്റെ പിതാവു എല്ലാവരിലും വലിയവവനാണ് (യോഹ, 10:29), പിതാവു് എന്നെക്കാൾ വലിയവനാണ് (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് ❝എന്റെ ദൈവം❞ (My God) ആണ്❞ (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്. ➟❝ദൈവം ഒരുത്തൻ മാത്രമാണ് – The only God (റോമ, 16:26; 1തിമൊ, 1:17), പിതാവായ ഏകദൈവമേ നമുക്കുള്ളൂ (1കൊരി, 8:6), ദൈവവും പിതാവുമായവൻ ഒരുവനാണ്❞ (എഫെ, 4:6) എന്നൊക്കെയാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്. ➟തന്മൂലം, പ്രസ്തുത വാക്യത്തിലെ ❝പാപങ്ങളെ മോചിപ്പാൻ കഴിവുള്ള ഏകദൈവം❞ യഹോവയായ ഏകദൈവമാണെന്ന് മനസ്സിലാക്കാം. [കാണുക: ദൈവം സമത്വമുള്ള മുന്ന് വ്യക്തിയോ?, ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം]
❷ ❝ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചത്❞ ക്രിസ്തുവോ, അപ്പൊസ്തലന്മാരോ അല്ല; യേശുവിൽ വിശ്വസിക്കാത്ത യെഹൂദന്മാരാണ്. ➟യഹോവയല്ലാതെ മറ്റൊരു ദൈവം അവർക്കില്ല. ➟അവർ മറൊരു ദൈവത്തെയും അറിയുന്നില്ലെന്ന് പറഞ്ഞത് അവരുടെ ദൈവമായ യഹോവതന്നെയാണ്: ❝ഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല.❞ (ഹോശേ, 13:4). ➟യേശുവിനെ വിശ്വസിക്കാത്ത യെഹൂദന്മാരാണ് അത് ഹൃദയത്തിൽ ചിന്തിച്ചത് എന്നതിനാൽ, അത് യേശുവല്ല; പിതാവായ യഹോവയാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
❸ ❝ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു❞ എന്നാണ് യേശു പറഞ്ഞത്. ➟❝എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു.❞ (യോഹ, 5:30). ➟❝എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല❞ എന്ന് ക്രിസ്തു പറയുന്നത് നോക്കുക. ➟അവൻ പിതാവിൻ്റെ കല്പനപ്രകാരം പിതാവിൻ്റെ ഇഷ്ടമാണ് ചെയ്യുന്നത്: (യോഹ, 10:18). ➟ദൈവം ക്രിസ്തുവിനു് പാപമോചനത്തിനുള്ള അധികാരം കൊടുത്താൽ, ക്രിസ്തു ആ അധികാരം ഉപയോഗിച്ച് പാപമോചനം നല്കിയാൽ അവൻ ഏകദൈവമാകുമോ❓
❹ മത്തായി സുവിശേഷത്തിൻ്റെ സമാന്തരവാക്യത്തിൽ, പക്ഷവാതക്കാരൻ സൗഖ്യമായി തൻ്റെ കിടക്കയെടുത്ത് വീട്ടിൽപ്പോയതുകണ്ട പുരുഷാരത്തിൻ്റെ പ്രതികരണം ഇപ്രകാരമാണ്: ➟❝പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്ത്വപ്പെടുത്തി.❞ (മത്താ, 9:8). ➟❝ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു❞ എന്നാണ് യേശു പറഞ്ഞത്; മനുഷ്യനായ യേശുവിന് ദൈവം കൊടുത്ത അധികാരമാണെന്ന് യെഹൂദന്മാർ പറയുന്നു. ➟ആരാണോ, ❝ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ❞ എന്നു ഹൃദയത്തിൽ ചിന്തിച്ചത് അവർ തന്നെയാണ്, യേശുവെന്ന മനുഷ്യനു് ദൈവം കൊടുത്ത അധികാരമാണെന്ന് പറഞ്ഞുകൊണ്ട്, ദൈവത്തെ മഹത്വപ്പെടുത്തിയത്. ➟തന്മൂലം, ആ വാക്യത്തിൽപ്പറയുന്ന ഒരേയൊരു ദൈവം ക്രിസ്തുവല്ല; പിതാവാണെന്ന് സ്ഫടികസ്പുടം വ്യക്തമാണ്.
❺ അപ്പൊസ്തലന്മാർക്കും പാപമോചനത്തിനുള്ള അധികാരം കൊടുത്തിട്ടുണ്ട്. (യോഹ, 20:23). ➟മേല്പറഞ്ഞ വേദഭാഗങ്ങളിൽനിന്ന് രണ്ട് കാര്യങ്ങൾ വ്യക്തമാമാകും: 𝟭.ദൈവം ത്രിത്വമല്ല; പിതാവു് ഒരുത്തൻ മാത്രാണ് ദൈവം (God alone). അത് ക്രിസ്തുതന്നെ പറഞ്ഞിട്ടുള്ളതാണ്: (യോഹ, 5:44; 17:3). 𝟮.ക്രിസ്തു മനുഷ്യനാണ്. അതും താൻതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 8:40). പിന്നെങ്ങനെയാണ്, അവൻ പാപങ്ങളെ മോചിച്ചതുകൊണ്ട് ദൈവമാകുന്നത്❓
☛ മോണോതീയിസം (Monotheism):
➦ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം ❝ട്രിനിറ്റിയും❞ (Trinity) അല്ല, ❝വൺനെസ്സും❞ (Oneness) അല്ല; ❝മോണോതീയിസം❞ (Monotheism) ആണ്. ➟ദൈവം ട്രിനിറ്റിയാണെന്നോ, വൺനെസ്സ് ആണെന്നോ ബൈബിളിൽ എവിടെയും കാണാൻ കഴിയില്ല. എന്നാൽ ❝മോണോസ് തെയോസ് അഥവാ, ദൈവം ഏകൻ❞ (μόνος θεός – Mónos Theós – The only God) ആണെന്ന് ആവർത്തിച്ച് കാണാൻ കഴിയും. ➟The one and only God-ലുള്ള വിശ്വാസമാണ്, ❝മോണോതീയീസം❞ (Monotheism) അഥവാ, ഏകദൈവവിശ്വാസം:
☛ പഴയനിയമം:
➦ പഴയനിയമത്തിലെ ദൈവം ബഹുത്വമുള്ളവനല്ല; ഒരുത്തൻ മാത്രമാണ്: ❝യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു – O LORD God of Israel, thou art the God, even thou alone, of all the kingdoms of the earth.❞ (2രാജാ, 19:15). ➟ഈ വേദഭാഗത്ത്, ❝ദൈവം ഒരുത്തൻ മാത്രം❞ എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം ❝ഒന്നിനെ❞ കുറിക്കുന്ന (One) ❝എഹാദ്❞ (ehad – אֶחָד) അല്ല; ❝ഒറ്റയെ❞ (alone/only) കുറിക്കുന്ന ❝ബാദ്❞ (bad – בַּד) ആണ്. ➟പഴയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ അഥവാ, അദ്വിതീയതയെ (uniqueness) കുറിക്കാൻ ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം, തനിയെ, മാത്രം (only, alone) എന്നീ അർത്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ❝അക്❞ (ak), ❝റാഖ്❞ (raq), ❝ബാദ്❞ (bad), ❝ബദാദ്❞ (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 32 പ്രാവശ്യം കാണാം. ➟ദൈവത്തിനു് ഒരു ബഹുത്വമുണ്ടായിരുന്നെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിൽ പറയുമായിരുന്നോ❓ ➟അതിൽ ❝ബാദ്❞ (bad) ഉപയോഗിച്ചിരിക്കുന്ന 23 വാക്യങ്ങളിൽ 21 വാക്യത്തിലും ❝ബദാദ്❞ (badad) ഉപയോഗിച്ചിരിക്കുന്ന 2 വാക്യത്തിലും പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ ❝സെപ്റ്റ്വജിൻ്റിൽ❞ (Septuagint) ❝മോണോസ്❞ (μόνος – Mónos) ആണ് കാണുന്നത്: (പുറ, 22:20; ആവ, 32:12; 1ശമൂ, 7:3; 1ശമൂ, 7:4; 1രാജാ, 8:40; 2രാജാ, 19:15; 2രാജാ, 19:19; 2ദിന, 6:31; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; സങ്കീ, 51:4; സങ്കീ, 71:16; സങ്കീ, 72:18; സങ്കീ, 83:18; സങ്കീ, 86:10; സങ്കീ, 136:4; സങ്കീ, 148:13; യെശ, 2:11; യെശ, 2:17; യെശ, 37:16; യെശ, 37;20; യെശ, 44:24). ➟പഴയനിയമത്തിൽ അനന്യമായ, ഒന്നുമാത്രമായ (only) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝യാഹീദ്❞ (yahid – יָחִיד) എന്ന പദത്തിനു് തുല്യമായ പദമാണ് ഗ്രീക്കിലെ ❝മോണോസ്❞ (Mónos). ➟നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. അതിലാണ്, ❝ദൈവം ഒരുത്തൻ മാത്രം❞ (The only God) ❝മോണോസ്❞ (Mónos) ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 23 പ്രാവശ്യം പറഞ്ഞിരിക്കുന്നത്.
☛ പുതിയനിയമം:
➦ പുതിയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ (uniqueness) കുറിക്കാൻ “മോണോസ്” (Mónos) 13 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: ❝ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.❞ (ലൂക്കൊ, 5:21). ഈ വേദഭാഗത്ത് ഗ്രീക്കിൽ, ❝മോണോസ് ഹോ തെയോസ്❞ (μόνος ὁ θεός – Mónos ho Theós) അഥവാ, ❝ദൈവം ഒത്തൻ മാത്രം❞ (God alone) ആണ്. ➟ഈ വേദഭാഗത്തും, ❝ദൈവം ഒരുവൻ❞ എന്നു പറയാൻ ഉപയോഗിച്ചിരിക്കുന്ന പദം ❝ഒന്നിനെ❞ (One) കുറിക്കുന്ന “ഹെയ്സ്” (εἷς – heis) അല്ല; ❝ഒറ്റയെ❞ (alone/only) കുറിക്കുന്ന “മോണോസ്” (Mónos – μόνος) ആണ്. ➟പുതിയനിയമത്തിൽ ❝ദൈവം ഒരുത്തൻ മാത്രം❞ ആണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് ❝മോണോസ്❞ കൊണ്ടാണ്. (മത്താ, 4:10; മത്താ, 24:36; ലൂക്കോ, 4:8; ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 1തിമൊ, 6:15; 1തിമൊ, 6:16; യൂദാ, 1:4; യൂദാ, 1:24; വെളി, 15:14). ➟ഈ വേദഭാഗങ്ങൾ പരിശോധിച്ചാൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും, ആ ദൈവം പിതാവ് മാത്രമാണെന്നും കണ്ണുപൊട്ടനുപോലും മനസ്സിലാകും.
☛ ഉപസംഹാരം:
➦ ദൈവത്തിൻ്റെ അദ്വിതീയതയെ (uniqueness) കുറിക്കാൻ ❝യാഹീദിന്❞ (yahid) തുല്യമായ ❝മോണോസ്❞ (monos) പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 36 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ➟ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 23 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. ➟തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ (പിതാവായ ഏകദൈവം) മാത്രമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശങ്ങളും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല. ➟ട്രിനിറ്റിയുടെ വ്യാജവാദംപോലെ, ❝എഹാദിനും (ehad), ഹെയ്സിനും (heis)❞ ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, പഴയപുതിയനിയമങ്ങളിൽ ഖണ്ഡിതമായ അർത്ഥത്തിൽ ❝ഒറ്റയെ❞ (alone/only) കുറിക്കുന്ന ❝യാഹീദിനു❞ (yahid) തുല്യമായ ❝മോണോസ്❞ (Mónos) കൊണ്ട്, ❝ദൈവം ഒരുത്തൻ മാത്രം❞ (The only God) ആണെന്ന് പറയുമായിരുന്നില്ല. ➟പരിശുദ്ധാത്മാവ് ആലേഖനംചെയ്ത് വെച്ചിരിക്കുന്നതിന് വിരുദ്ധമായി, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവം ആക്കുന്നത് പരിശുദ്ധാത്മാവിനു് എതിരെയുള്ള ദൂഷണമാണ്. ➟ആത്മാവിനെതിരെയുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമിക്കപ്പെടാത്ത പാപമാണ്: (മത്താ, 12:32). [കാണുക: ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം (Monotheism) തെളിവുകൾ].
☛ സകല ആത്മാവിൻ്റെയും ദേഹിയുടെയും ജഡത്തിൻ്റെയും ദൈവം:
➦ സകല ജനത്തിൻ്റെയും ആത്മാക്കൾക്ക് ഉടയവനാകുന്ന ദൈവവും, സകല ജഡത്തിൻ്റെയും ദൈവവും, സകല ദേഹികളുടെയും അവകാശിയും യഹോവയായ ഏകദൈവമാണ്: 𝟭.❝അപ്പോൾ അവർ കവിണ്ണുവീണു: സകലജനത്തിന്റെയും ആത്മാക്കൾക്കു ഉടയവനാകുന്ന ദൈവമേ, ഒരു മനുഷ്യൻ പാപം ചെയ്തതിന്നു നീ സർവ്വസഭയോടും കോപിക്കുമേ എന്നു പറഞ്ഞു.❞ (സംഖ്യാ, 16:22 – സംഖ്യാ, 27:17; സങ്കീ, 31:5; 42:1-2; സഭാ, 12:7; സെഖ, 12:1; ലൂക്കൊ, 23:46; പ്രവൃ, 7:59; എബ്രാ, 12:9; 1പത്രൊ, 4:19; വെളി, 22:6). 𝟮.❝സകല ദേഹികളും എനിക്കുള്ളവർ; അപ്പന്റെ പ്രാണനും മകന്റെ പ്രാണനും ഒരുപോലെ എനിക്കുള്ളതു; പാപം ചെയ്യുന്ന ദേഹി മരിക്കും.❞ (യെഹെ, 18:4). 𝟯.❝ഞാൻ സകല ജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?❞ (യിരെ, 32:27 – സംഖ്യാ, 27:17).
☛ ക്രിസ്തുവിൻ്റെ ദൈവം:
➦ ക്രിസ്തു ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ❝എൻ്റെ ദൈവം❞ എന്ന് മനുഷ്യനായ ക്രിസ്തുയേശു സംബോധന ചെയ്തതും (യോഹ, 20:17; മത്താ, 27:46; മർക്കൊ, 15:33), മരണസമയത്ത് തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്തതും സകല ആത്മാവിൻ്റെയും ദേഹിയുടെയും ജഡത്തിൻ്റെയും ദൈവമായ യഹോവയുടെ കയ്യിലാണ്: (ലൂക്കൊ, 23:46 – സങ്കീ, 31:5). തന്മൂലം, ക്രിസ്തുയേശു എന്ന മനുഷ്യൻ്റെയും ദൈവം പിതാവായ യഹോവയായ.
☛ ക്രിസ്തുവിന്റെ പിതാവും ദൈവവും വിശ്വാസികളുടെ പിതാവും ദൈവവും:
➦ ക്രിസ്തുവിൻ്റെ പിതാവും ദൈവവും അപ്പൊസ്തലന്മാരുടെയും വിശ്വാസികളുടെ ദൈവവും പിതാവും ഒരുവനാണ്: ❝എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17). ഈ വേദഭാഗത്ത്, എൻ്റെ പിതാവും ദൈവവും നിങ്ങളുടെ പിതാവും ദൈവവും ഒരുവനാണെന്ന് അസന്ദിഗ്ദ്ധമായി പറയുന്നത് നമ്മുടെ കർത്താവായ ക്രിസ്തുവാണ്. അതിനെങ്ങനെ അംഗീകരിക്കാതിരിക്കും❓ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും ആയവനെ അപ്പൊസ്തലന്മാർ വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴു വാക്യങ്ങളുണ്ട്: (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17 – റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). യേശുക്രിസ്തുവിൻ്റെയും ദൈവവും പിതാവും അപ്പൊസ്തലന്മാരുടെയും നമ്മുടെയും ദൈവവും പിതാവും പിതാവായ യഹോവയാണ്. [കാണുക: എൻ്റെ ദൈവം, എൻ്റെ പിതാവ്, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും]
◾പരമാർത്ഥജ്ഞാനം 𝟙
◾പരമാർത്ഥജ്ഞാനം 𝟚
◾പരമാർത്ഥജ്ഞാനം 𝟛
◾പരമാർത്ഥജ്ഞാനം 𝟝
◾പരമാർത്ഥജ്ഞാനം 𝟞
6 thoughts on “പരമാർത്ഥജ്ഞാനം 𝟜”