പരമാർത്ഥജ്ഞാനം 12

എൻ്റെ വിശ്വാസപ്രഖ്യാപനം
എനിക്ക്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവുമാണുള്ളത്: 
➤ ❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.❞ (1കൊരി, 8:5-6). 
പിതാവ് ഏകദൈവവും യേശുക്രിസ്തു എനിക്കുവേണ്ടി മരിച്ച ഏകമനുഷ്യനുമാണ്: 
➤ ❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞(1തിമൊ, 2:5-6 ⁃⁃ റോമ, 5:15). 
വിശദമായി:
➤ പിതാവാണ് എൻ്റെ ഒരേയോരു സത്യദൈവം ⁃⁃ 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝: (യോഹ, 17:3). ➟പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലുമില്ല: ➟❝ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ⁃⁃ ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25; യോഹ, 5:44; എഫെ, 4:6).  
➦ മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4; 18:20), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഗതിഭേദത്താൽ ആഛാദനമില്ലാത്ത, മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ (യാക്കോ, 1:17; മലാ, 3:6; 1തിമൊ, 6:16) തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16 ⁃⁃ യോഹ, 1:18), യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ (മത്താ, 1:21ലൂക്കൊ, 1:30 ⁃⁃ യോഹ, 5:4317:1117:12), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യ പ്രത്യക്ഷത എടുത്തിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്: (മത്താ, 1:21ലൂക്കൊ, 1:68ഫിലി, 2:6-81തിമൊ, 3:15-16എബ്രാ, 2:14-16). ➟അതായത്, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയുടെ ഉദരത്തിലൂടെ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15; 2കൊരി, 11:2). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: (1Tim, 3:16 ⁃⁃ Col, 2:2).
➦ എൻ്റെ പാപങ്ങൾ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് എനിക്കുപകരം ക്രൂശിൽ മരിച്ച മനുഷ്യനായ (Man) നസറായനായ യേശുവിനെ പിതാവായ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ്, എൻ്റെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➟പിതാവായ ഏകദൈവത്തിൻ്റെയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെയും കൃപയാലാണ് ഞാൻ രക്ഷിക്കപ്പെട്ടത്: (റോമ, 5:15; പ്രവൃ, 15:11). 
➦ പിതാവായ ദൈവവും ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്:  (പ്രവൃ, 5:3 ⁃⁃പ്രവൃ, 5:4.1കൊരി, 3:16,1കൊരി, 6:19 ⁃⁃1കൊരി, 3:17. ഒ.നോ:സങ്കീ, 139:8-10,യെശ, 6:8-10 ⁃⁃പ്രവൃ, 28:26-27,യേശ, 44:24 ⁃⁃  ഇയ്യോ, 33:4,ലൂക്കൊ, 3:22 ⁃⁃യോഹ, 16:32,മത്താ, 12:28 ⁃⁃പ്രവൃ, 10:38,1പത്രൊ, 3:18 ⁃⁃ഗലാ, 1:1,യോഹ, 3:6 ⁃⁃1യോഹ, 5:1,18).➟ദൈവം എന്നെ വീണ്ടുംജനിപ്പിച്ചതും എന്നിൽ വസിക്കുന്നതും എന്നിൽ പ്രവർത്തിക്കുന്നതും എന്നിലൂടെ പ്രവർത്തിക്കുന്നതും അദൃശ്യമായ ആത്മാവെന്ന നിലയിലാണ്: (1യോഹ, 5:1; യോഹ, 3:7-8; 1കൊരി, 3:16-17; 1കൊരി, 6:19). ☛ വിശദമായറിയാൻ ആഗ്രഹമുണ്ടെങ്കിൽ ദയവായി ലിങ്കുകൾ പരിശോധിക്കുക:➤[ദൈവത്തിൻ്റെ ആത്മാവ്, പരിശുദ്ധാത്മാവ് ആരാണ്, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു]

ദൈവം തൻ്റെ പുത്രനെ അയച്ചു: 
➤ ❝ദൈവം തന്റെ പുത്രനെ ലോകത്തില്‍ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാല്‍ രക്ഷിക്കപ്പെടുവാനത്രേ.❞ (യോഹ, 3:17 ⁃⁃ യോഹ, 3:34; യോഹ, 5:36; യോഹ, 11:41; യോഹ, 17:3; യോഹ, 17:8; റോമ, 8:3; ഗലാ, 4:4-5; 1യോഹ, 4:9; 1യോഹ, :4:14). ➤❝ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു❞ എന്നു പറഞ്ഞിരിക്കയാൽ, ക്രിസ്തു മുമ്പെ ദൈവത്തിൻ്റെ അടുക്കൽ മറ്റൊരു വ്യക്തിയായി ഉണ്ടായിരുന്നവനാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ➟എന്നാൽ ❝ദൈവം തന്റെ പുത്രനെ ലോകത്തില്‍ അയച്ചു❞ എന്നത് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെ കുറിക്കുന്ന ആത്മീയ പ്രയോഗമാണ്: (1തിമൊ, 3:15-16). ➟അല്ലാതെ, അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിലോ, ഭൂമിയിലോ മുമ്പെ ഉണ്ടായിരുന്നവനല്ല. ➟തെളിവുകൾ കാണുക:
ദൈവത്താൽ അയക്കപ്പെട്ടവർ:
➦ ❝ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു❞ എന്ന പ്രയോഗത്തിന് അവൻ ദൈവത്തിൻ്റെ അടുക്കൽ (സ്വർഗ്ഗത്തിൽ) ഉണ്ടായിരുന്ന മറ്റൊരു വ്യക്തിയാണെന്ന അർത്ഥം ബൈബിളിലില്ല. ➟യേശുവിനെ മാത്രമല്ല; ന്യായപ്രമാണത്തിലെ ആദ്യപ്രവാചകനായ മോശെ മുതൽ അവസാനത്തെ പ്രവാചകനായ യോഹന്നാൻവരെ സകല പ്രവാചകന്മാരും ദൈവം അയച്ചിട്ട് വന്നതാണ്: (ആവ, 18:15 ⁃⁃ ലൂക്കൊ, 16:16). ➟അതിൽ ശ്രദ്ധേയമായ ഒരു കാര്യം എന്താണെന്നു ചോദിച്ചാൽ: ➤❝ഞാൻ എൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു❞ എന്ന് ദൈവം ഒരിടത്തും പറഞ്ഞിട്ടില്ല. ➟എന്നാൽ പഴയനിയമ പ്രവാചകന്മാരെയെല്ലാം, താൻ അയച്ചതാണെന്ന് ദൈവംതന്നെ പറഞ്ഞിട്ടുണ്ട്: ➤❝നിങ്ങളുടെ പിതാക്കന്മാർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചുവന്നു.❞ (യിരെ, 7:25). ➟വാക്യം ശ്രദ്ധിക്കുക: ➤❝ഞാൻ ഇവിടാതെ പ്രവാചകന്മാരായ എൻ്റെ സകല ദാസന്മാരെയും അയച്ചു❞ എന്ന് പറയുന്നത് യഹോവയായ ഏകദൈവമാണ്. ➟അടുത്തവാക്യം: ➤❝ഞാൻ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെ ഒക്കെയും നിങ്ങളുടെ അടുക്കൽ അയച്ചു: ഞാൻ വെറുക്കുന്ന ഈ മ്ളേച്ഛകാര്യം നിങ്ങൾ ചെയ്യരുതെന്നു പറയിച്ചു.❞ (യിരെ, 44:4 ⁃⁃ യിരെ, 25:4; യിരെ, 26:4-6; യിരെ, 26:12; യിരെ, 35:15; സെഖ, 2:8). ➟താൻ അയച്ചതാണെന്ന് ദൈവംതന്നെ പറയുന്ന പ്രവാചകന്മാർ ആരും മുമ്പെ സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഉണ്ടായിരുന്നവരല്ല. ➟പുതിയനിയമത്തിലും ദൈവം അയച്ച പ്രവാചകനുണ്ട്: ➤❝ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.❞ (യോഹ, 1:6). ➟യോഹന്നാൻ സ്നാപകൻ മുമ്പെ സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും പറയുമോ❓ ➤❝ദൈവപുത്രനായ യേശു മുമ്പെ ഇല്ലാതെങ്ങനെ ദൈവം അവനെ അയച്ചു❞ എന്ന് ചോദിച്ചാൽ, ബൈബിളിൻ്റെ ഉത്തരമിതാണ്: ➤❝ദൈവത്തോട് അഭിമുഖമായി സംസാരിച്ച മോശെ മുതൽ ന്യായപ്രമാണത്തിൻ്റെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ വരെയുള്ള സകല പ്രവാചകന്മാരും ദൈവം അയച്ചിട്ടു വന്നവരാണ്. അവരാരും മുമ്പെ സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഇല്ലായിരുന്നുവെങ്കിൽ, ദൈവപുത്രനായ യേശുവും മുമ്പെ ഇല്ലായിരുന്നു.❞ ➟ദൈവം അയച്ചവരാരും ദൈവങ്ങളല്ല. ➟ദൈവം അയച്ച എല്ലാ പ്രവാചകന്മാരെപ്പോലെ, അയക്കപ്പെട്ട വാക്കിലും പ്രവൃത്തിയിലും ശക്തിയുള്ള പ്രവാചകനായ യേശുവും ദൈവമല്ല; ഒരു മനുഷ്യനാണ്: (ലൂക്കൊ, 24:19; യോഹ, 8:40). ➟പക്ഷെ, എല്ലാ മനുഷ്യരെപ്പോലെ ഒരു മനുഷ്യനല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി പ്രകൃത്യാതീതമായി ഉല്പാദിതമായ പാപരഹിതനായ മനുഷ്യനായിരുന്നു: (1തിമൊ, 3:15-16; മത്താ, 1:20; ലൂക്കൊ, 2;21; 1യോഹ, 3:5; യോഹ, 8:40). അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് വന്ന പുത്രദൈവമോ, നിത്യപുത്രനോ, ദൂതനോ അല്ലെന്നതിന് അനേകം തെളിവുകളുണ്ട്. [കാണുക: നിസ്തുലനായ ക്രിസ്തു, പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും, ക്രിസ്തു ദൈവമാണോ?]. 
പ്രവചനങ്ങളിൽ മാത്രം ഉണ്ടായിരുന്നവൻ:
➦ യഥാർത്ഥത്തിൽ യേശുവിനെ സ്വർഗ്ഗത്തിൽനിന്ന് അയക്കാൻ അവൻ മുമ്പെ ഉണ്ടായിരുന്നവനല്ല; എ.എം. 𝟑𝟕𝟓𝟓-ൽ പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിതമായ (മത്താ, 1:20; ലൂക്കൊ, 2:21) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➟അവൻ്റെ ജന്മസ്ഥലം (മീഖാ, 5:2), ജനനം (യെശ, 7:14), ക്രിസ്തുത്വം (യെശ, 61:1), പുത്രത്വം (ലൂക്കൊ, 1:32; ലൂക്കൊ, 1:35), ശുശ്രൂഷ (യെശ, 42:1-3), അത്ഭുതങ്ങൾ (യെശ, 35:5-6), കഷ്ടാനുഭവം (യെശ, 52:14; യെശ, 53:2-8), മരണം (യെശ, 53:10-12), അടക്കം (യെശ, 53:9), പുനരുത്ഥാനം (സങ്കീ, 16:10), കർത്തൃത്വം (ലൂക്കൊ, 2:11⁃⁃പ്രവൃ, 2:36) പിൻവരുന്ന മഹിമ (1പത്രൊ, 1:11⁃⁃എബ്രാ, 2:9) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. അതിനുമുമ്പ് അവനെക്കുറിച്ച് സൂചനപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അതൊരു യാഥാർത്ഥ്യമാകുന്നത്. [കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?]
➦ പ്രവചനനിവൃത്തിയായി എ.എം. 𝟑𝟕𝟓𝟓-ലാണ് (ബി.സി. 6) യേശുവെന്ന മനുഷ്യൻ മറിയയുടെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟❝യേശു❞ (Ἰησοῦς – iēsous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). ജനനത്തിനുമുമ്പെ ഇല്ലാതിരുന്നവനെ യഥാർത്ഥത്തിൽ എങ്ങനെ സ്വർഗ്ഗത്തിൽനിന്ന് അയക്കും❓ [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]
ക്രിസ്തുവും ദൈവപുത്രനും:
➦ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് അവൻ ❝ക്രിസ്തു❞ (അഭിഷിക്തൻ) ആയത്: (യെശ, 61:1; ലൂക്കൊ, 2:11; ലൂക്കൊ, 3:22⁃⁃പ്രവൃ, 10:38; പ്രവൃ, 4:27). ➟നസറെത്തിലെ പള്ളിയിലെ തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് താൻ ❝ക്രിസ്തു❞ ആയത് അപ്പോഴാണെന്ന് യേശു തന്നെ സാക്ഷ്യം പറയുകയുണ്ടായി: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟അഭിഷേകാനന്തരം, ❝അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും, ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും❞ എന്നീ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, പിതാവായ ദൈവത്താൽ ❝ഇവൻ എന്റെ പ്രിയപുത്രൻ❞ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ ❝പുത്രൻ❞ എന്ന സവിശേഷ പദവിക്ക് അർഹനായത്: (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22). ➟പ്രവചനം ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്: (സംഖ്യാ, 24:14; ദാനീ, 2:28). ➟എ.എം. 𝟑𝟕𝟓𝟓-ൽ (ബി.സി. 6) ജനിച്ച്, 𝟑𝟕𝟖𝟗-ൽ (എ.ഡി. 29) ക്രിസ്തുവും ദൈവപുത്രനും ആയവവെനെ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് അയക്കാൻ എങ്ങനെ കഴിയും❓ [കാണുക: യേശുവിൻ്റെ ജീവചരിത്രം]. 
ഏഴുപേരുടെ പൂത്രൻ:
➦ യേശു ദൈവത്തിൻ്റെ മാത്രം പുത്രനല്ല; ഏഴുപേരുടെ പുത്രനാണ്. അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), മറിയയുടെ പുത്രൻ (മർക്കൊ, 6:3), യോസേഫിൻ്റെ പുത്രൻ (യോഹ, 1:45), ദൈവപുത്രൻ (മത്താ, 3:17), മനുഷ്യപുത്രൻ (മത്താ, 8:29), സ്ത്രീയുടെ സന്തതി (ഗലാ, 4:4). ➟കാലസമ്പൂർണ്ണതയിലെ സ്ത്രീ യിസ്രായേലാണ്: (ഉല്പ, 3:15; മീഖാ, 5:2-3; റോമ, 9:5). ➟ഒരുത്തനെ ഏഴുപേരുടെ പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ, അവൻ ആരുടെയും സാക്ഷാൽ പുത്രനല്ലെന്ന് ഭാഷയും വാക്കുകളും കൂടാതെ ആർക്കും മനസ്സിലാകും. ➤❝പുത്രൻ❞ അന്നത് യേശുവിൻ്റെ അസ്തിത്വമല്ല (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞), പദവി (𝐓𝐢𝐭𝐥𝐞) ആണ്. ➟അതിൽത്തന്നെ ശ്രദ്ധേയമായ ചില കാര്യങ്ങളുമുണ്ട്: ➤❶വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിച്ചാൽ, അവൻ്റെ പദവികളിൽ ഏറ്റവും അധികം പറഞ്ഞിരിക്കുന്നത് ❝മനുഷ്യപുത്രൻ❞ (𝐒𝐨𝐧 𝐨𝐟 𝐌𝐚𝐧) എന്നാണ്. അതിനാൽ അവൻ ഏതെങ്കിലും മനുഷ്യൻ്റെ സാക്ഷാൽ പുത്രനാണെന്ന് പറയാൻ പറ്റുമോ❓ ➤❷മറിയ പത്തുമാസം (9 മാസവും 9 ദിവസവും) വയറ്റിൽ വഹിച്ച് പ്രസവിച്ച അവളുടെ മൂത്തപുത്രനാണ് യേശു: (ലൂക്കൊ, 2:7). ❝മറിയയുടെ മകൻ, യേശുവിൻ്റെ അമ്മ❞ എന്നിങ്ങനെ 37 പ്രാവശ്യം പറഞ്ഞിട്ടുമുണ്ട്. മക്കളെ പ്രസവിക്കുന്നവളെയാണ് ❝അമ്മ❞ എന്ന് വിളിക്കുന്നത്. അവനെ ആരുടെയെങ്കിലും സാക്ഷാൽ പുത്രനാക്കണമെങ്കിൽ പ്രഥമപരിണന (𝐏𝐫𝐢𝐨𝐫𝐢𝐭𝐲) മറിയയ്ക്കല്ലാതെ മറ്റാർക്കാണുള്ളത്❓ [കാണുക: മറിയയുടെ മകൻ]. ➤❸അവൻ ജനനത്തിൽത്തന്നെ ആറുപേരുടെയും പുത്രനായിരുന്നു; എന്നാൽ ദൈവപുത്രനെന്ന സവിശേഷപദവി അവനുണ്ടായിരുന്നില്ല. ➟അവൻ ജനിച്ച് ഏകദേശം മുപ്പത് വർഷംകഴിഞ്ഞപ്പോൾ (ലൂക്കൊ, 3:23), ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി എ.ഡി. 29-ൽ യോർദ്ദാനിൽവെച്ചാണ് അവൻ ദൈവത്തിൻ്റെ പുത്രനായത്: (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22). ➟ജനിച്ച് മുപ്പത് വർഷംകഴിഞ്ഞ് ദൈവപുത്രനായവനെ, ദൈവം യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് അയച്ചതാണെന്ന് പറയാൻ പറ്റുമോ❓ ➟അല്ലെങ്കിൽ, അവനെ മുപ്പത് വയസ്സുള്ളവനായിട്ടാണ് ലോകത്തിലേക്ക് അയതെന്ന് പറഞ്ഞാൽ, ഏറെക്കുറേ ഒപ്പിച്ചെടുക്കാം. ➟വചനവിരോധികൾക്ക് വേണമെങ്കിൽ അങ്ങനെയും വാദിക്കാം. ➤യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്❓ എന്നറിയാത്തതാണ് പലരുടെയും പ്രശ്നം:
യേശുവിൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞): 
➤ ❝ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു;❞ (1തിമൊ, 3:15-16).
➦ ക്രിസ്തു ജീവനുള്ള ദൈവമായ പിതാവിൻ്റെ ജഡത്തിലെ വെളിപ്പാട് (𝐌𝐚𝐧𝐢𝐟𝐞𝐬𝐭𝐚𝐭𝐢𝐨𝐧) അഥവാ, മനുഷ്യപ്രത്യക്ഷതയാണ്: (മത്താ, 16:16) ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ, ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: (1Tim, 3:16). ➟അതായത്, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16; യോഹ, 1:18 ⁃⁃ യോഹ, 8:40).  [കാണുക: മനുഷ്യനായ ക്രിസ്തുയേശു, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു]. ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, പൂർവ്വാസ്തിത്വത്തിലും (𝐏𝐫𝐞-𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) സുവിശേഷ ചരിത്രകാലം ഒഴികെയുള്ള നിത്യമായ അസ്തിത്വത്തിലും (𝐄𝐭𝐞𝐫𝐧𝐚𝐥 𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) പിതാവും പുത്രനും ഒന്നുതന്നെയാണ്: ((യെശ, 40:3; ലൂക്കൊ, 1:16-17; 1:68; 1:76-77; യോഹ, 1:30 ⁃⁃ യോഹ, 10:30; 14:9). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി ഭൂമിയിൽ ഉല്പാദിതമായവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽ ഉണ്ടായിന്നവാനാണെന്നോ, അയക്കപ്പെട്ടവനാണെന്നോ പറയാൻ പറ്റുമോ❓ ➟തന്മൂലം, ❝ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു❞ എന്നത്, ആത്മീയ പ്രയോഗമാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➤[കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക, ക്രിസ്ത്യാനിയാകുക, ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം, ഞാനും പിതാവും ഒന്നാകുന്നു, പിതാവും പുത്രനും ഒന്നാകുന്നു]

രക്ഷിതാവായ ദൈവം യഹോവ മാത്രം:
➦ പഴയനിയമത്തിൽ ❝രക്ഷകൻ, രക്ഷിതാവു❞ (Saviour, deliverer) എന്നീ അർത്ഥത്തിൽ പ്രധാനമായി ❝മോഷിയ❞ (מוֹשִׁיעַ – Mošia) എന്ന പുല്ലിംഗ ക്രിയാപദമമാണ് (Masculine Verb) ഉപയോഗിച്ചിരിക്കുന്നത്. ഈ പദം ദൈവത്തിനും മനുഷ്യരക്ഷകന്മാർക്കും അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്: (യെശ, 43:11; 45:21 ⁃⁃ ന്യായാ, 3:9; ന്യായാ, 3:15; 2രാജാ, 13:5; യെശ, 10:20).
➦ പുതിയനിയമത്തിൽ ❝രക്ഷിതാവു❞ (Saviour) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝സോറ്റേർ❞ (σωτὴρ ⁃⁃ sōtēr) എന്ന പുല്ലിംഗനാമപദം (masculine noun) 𝟐𝟒 പ്രാവശ്യമുണ്ട്. ➟ഈ പദം ദൈവത്തിനും ക്രിസ്തുവിനും അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്.
പഴയപുതിയനിയമരക്ഷകൻ:
➦ പഴയപുതിയനിയമങ്ങളിലെ ഏകരക്ഷകൻ പിതാവായ യഹോവ ഒരുത്തൻ മാത്രമാണ്. ➟യഹോവയുടെ വാക്കുകൾ ശ്രദ്ധിക്കുക:  
➤❝ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.❞ (യെശ, 43:11). ➤❝യഹോവയായ ഞാൻ അല്ലയോ? ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല.❞ (യെശ, 45:21). ➤❝ഞാനല്ലാതെ ഒരു രക്ഷിതാവു ഇല്ലല്ലോ. ഞാൻ മരുഭൂമിയിൽ ഏറ്റവും വരണ്ട ദേശത്തു തന്നേ നിന്നെ മേയിച്ചു.❞ (ഹോശേ, 13:5 ⁃⁃ സങ്കീ, 106:22; യെശ, 45:15; 49:26; യിരെ, 14:8). ➤❝ന്യായപ്രമാണകർത്താവും ന്യായാധിപതിയും ഒരുവനേയുള്ളു: രക്ഷിപ്പാനും നശിപ്പിപ്പാനും ശക്തനായവൻ തന്നേ; കൂട്ടുകാരനെ വിധിപ്പാൻ നീ ആർ?❞ (യാക്കോ, 4:12). ➤❝അതിന്നായിട്ടു തന്നേ നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നു.❞ (1തിമൊ, 4:10 ⁃⁃ ലൂക്കോ, 1:47; 1തിമൊ, 1:1; 2:3; തീത്തൊ, 1:1; 2:9; 3:4; യൂദാ, 1:24). 
രക്ഷിതാവായ ദൈവം ത്രിത്വമല്ല; മോണോസ് തെയോസാണ്:
➦ പഴയനിയമത്തിൽ യഹോവ ഒരുത്തൽ മാത്രമാണ് രക്ഷകൻ. ➟അതുപോലെപോലെ, പുതിയനിയമത്തിലും രക്ഷിതാവ് ഒരുത്തൻ മാത്രമാണെന്ന് ❝മോണോസ്❞ (μόνος – Mónos) കൊണ്ട് ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്: ➤❝വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.❞ (യൂദാ, 1:24). ➟ഈ വാക്യത്തിൽ, ❝നമ്മുടെ രക്ഷിതാവായ ഏകദൈവം❞ (The only God Saviour) എന്നതിൻ്റെ ഗ്രീക്കുപ്രയോഗം, ❝മോണോ തേയോ സോറ്റീരി ഹേമോൻ❞ (μόνῳ θεῷ σωτῆρι ἡμῶν – monō Theō Sōtēri hēmōn) എന്നാണ്. ➟അതിൻ്റെയർത്ഥം: രക്ഷിതാവ് മുന്നുപേരാണെന്നല്ല; ❝നമ്മുടെ രക്ഷിതാവ് ഒരേയൊരു ദൈവം❞ (The only God Saviour) എന്നാണ്. ➟ഗ്രീക്കിൻ്റെ പദാനുപദ വിവർത്തനം കാണാൻ: [കാണുക: BLB]
രക്ഷകന്മാർ പലരുണ്ട്:
➦ പഴയനിയമത്തിൽ കെനസ്സിൻ്റെ മകൻ ഒത്നിയേലും (ന്യായാ, 3:9), ഗേരയുടെ മകൻ ഏഹൂദും (ന്യായാ, 3:15) രക്ഷകന്മാരാണ്. ➟ഇതും കാണുക: (2രാജാ, 13:5; യെശ, 10:20). ➤പുതിയനിയമത്തിൽ യേശുവിനെ രക്ഷയുടെ കൊമ്പ് (ലൂക്കൊ, 1:71), രക്ഷിതാവ് (ലൂക്കൊ, 2:11), രക്ഷ (ലൂക്കൊ, 2:31), ശരീരത്തിൻ്റെ രക്ഷിതാവ് (എഫെ, 5:23), രക്ഷാനായകൻ (എബ്രാ, 2:10), നിത്യരക്ഷയുടെ കാരണഭൂതൻ (എബ്രാ, 5:9), ലോകരക്ഷിതാവ് (1യോഹ, 4:14) എന്നൊക്കെ പറഞ്ഞിട്ടുണ്ട്. 
പഴയനിയമത്തിൽ യേശു എന്ന രക്ഷിതാവില്ല: 
➦ പഴയനിയമത്തിൽ യേശുവെന്ന രക്ഷിതാവിനെ കാണാൻ കഴിയില്ല. ➟പുതിയനിയമ രക്ഷയ്ക്കുവേണ്ടി എ.എം. 3755-ൽ (ബി.സി. 6) കന്യകയായ മറിയയുടെ മൂത്തമകനായി ജനിച്ചവനാണ് യേശു എന്ന് പേരുള്ള മനുഷ്യൻ: (ലൂക്കൊ, 2:7; യോഹ, 9:11). ➟പുതിയനിയമത്തിൽ യേശുവിനെയാണ് അധികംപ്രാവശ്യം രക്ഷിതാവെന്ന് പറഞ്ഞിരിക്കുന്നത്: ➤❝കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.❞ (ലൂക്കൊ, 2:11). ➤❝കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ. അവന്നു ഇപ്പോഴും എന്നെന്നേക്കും മഹത്വം. ആമേൻ.❞ (2പത്രൊ, 3:18 ⁃⁃ യോഹ, 4:42; പ്രവൃ, 5:31; 13:23; എഫെ, 5:23; 2തിമൊ, 1:10; തീത്തൊ, 1:4; 2:12; 3:7; 2പത്രൊ, 1:1; 1:11; 2:20; 3:2; 1യോഹ, 4:14). 
രക്ഷകന്മാരെ എഴുന്നേല്പിക്കുന്നതും അയക്കുന്നതും ദൈവമാണ്:
➦ പഴയനിയരക്ഷകന്മാരെ എഴുന്നേല്പിച്ചത് ഏകരക്ഷിതാവായ ദൈവമാണ്: (ന്യായാ, 3:9; ന്യായാ, 3:15). ➟അതായത്, ദൈവം തൻ്റെ ദൗത്യം നിർവ്വഹിക്കാൻ തൻ്റെ പ്രതിനിധികളായി എഴുന്നേല്പിക്കുന്നവരാണ് രക്ഷകന്മാർ. ➤പുതിയനിയമത്തിൽ ദൈവമാണ് യേശുവിനെ ലോകരക്ഷിതാവായി അയച്ചത്: ➤❝പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു.❞ (1യോഹ, 4:14). ➟ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് യേശു: ➤❝അവന്റെ സന്തതിയിൽനിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു.❞ (പ്രവൃ, 13:23 ⁃⁃ പുറ, 4:22-23). 
രക്ഷകന്മാർ മനുഷ്യരാണ്:
➦ ദൈവം ദൈവത്തെയല്ല രക്ഷകന്മാരായി എഴുന്നേല്പിച്ചത്; മനുഷ്യരെയാണ്. ➟എന്നാൽ മറ്റു രക്ഷകന്മാരിൽനിന്ന് വ്യത്യസ്തമായി യേശു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിതനായ പാപരഹിതനായ ഏകമനുഷ്യനാണ്: (1തിമൊ, 3:15-16; മത്താ, 1:20 ⁃⁃ 1യോഹ, 3:5, റോമ, 5:15). ➟ഒരേയൊരു സത്യദൈവം പിതാവാണെന്നും (Father, the only true God) താൻ മനുഷ്യനാണെന്നും യേശുതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 17:3 ⁃⁃ യോഹ, 8:40). ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➤❝യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.❞ (പ്രവൃ, 5:31). ➤[കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, മനുഷ്യനായ ക്രിസ്തുയേശു, ക്രിസ്തു ദൈവമാണോ?].
ഏകരക്ഷിതാവായ ദൈവവും ഏകരക്ഷിതാവായ മനുഷ്യനും: 
➦ ബൈബിൾ വെളിപ്പെടുത്തുന്ന പിതാവ് ഏകരക്ഷിതാവായ ദൈവവും പുത്രൻ ഏകരക്ഷിതാവായ മനുഷ്യനുമാണ്: ➤❝വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.❞ (യൂദാ, 1:24). ➟ഈ വാക്യത്തിൽ ❝രക്ഷിതാവായ ഏകദൈവം❞ എന്നത്, ➤❝മോണോ തെയോ സോറ്റീരി ഹേമോൻ❞ (The only God Saviour) ആണെന്ന് മുകളിൽ നാം കണ്ടതാണ്. ➟യേശുക്രിസ്തു മുഖാന്തരമാണ് രക്ഷിതാവായ ഏകദൈവത്തിനു് ❝തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ❞ എന്ന് യൂദാ പറയുന്നത്. ➤❝ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി (Man) നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു.❞ (പ്രവൃ, 2:23). ➤❝ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.❞ (പ്രവൃ, 2:36). ➤❝ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ. വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ തന്നേ. മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.❞ (പ്രവൃ, 4:10-12). ➤❝യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.❞ (പ്രവൃ, 5:31). ➟മേല്പഞ്ഞ വേദഭാഗങ്ങൾ ശ്രദ്ധിക്കുക: ➤യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്ന നസറായനായ യേശു എന്ന പുരുഷനെയാണ് (Man) ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്. അതായത്, ഏകരക്ഷിതാവും ഏകദൈവവുമായ പിതാവ് മനുസനായ നസറായനായ യേശുവിനെ മനുഷ്യരുടെ ഏകരക്ഷിതാവ് ആക്കുകയായിരുന്നു: (പ്രവൃ, 13:23; 1യോഹ, 4:14). ➟അഥവാ, ഏകരക്ഷിതാവായ ദൈവത്തിൻ്റെ പ്രതിനിധിയായി ഏകമനുഷ്യനായ യേശുക്രിസ്തുവിനെ അവൻ രക്ഷിതാവാക്കിയതാണ്: (റോമ, 5:15).
യേശുവിൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞): 
➦ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രനായ യേശുക്രിസ്തു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണെന്ന് ചോദിച്ചാൽ; അവൻ പിതാവായ ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണ് (ജഡത്തിലെ വെളിപ്പാട്): (1തിമൊ, 3:15-16). ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ, ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: (1Tim, 3:16). ➟അതായത്, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➟❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16; യോഹ, 1:18യോഹ, 8:40). ➟പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നുതന്നെയാണ്: (യോഹ, 5:43; യോഹ, 10:25⁃⁃ലൂക്കൊ, 10:17; യോഹ, 17:11; 17:12). ➟ക്രിസ്തു പിതാവിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ സുവിശേഷചരിത്രകാലം കഴിഞ്ഞാൽ, പിതാവും പുത്രനും ഒന്നുതന്നെയാണ്: (യോഹ, 10:30; 14:9). ➟പിതാവ് പുത്രനെ രക്ഷിതാവാക്കിയതുകൊണ്ടും, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നായതുകൊണ്ടുമാണ്, മറ്റൊരുത്തനിലും രക്ഷയില്ലെന്നും രക്ഷയ്ക്കായി യേശുക്രിസ്തു എന്ന നാമമല്ലാതെ മറ്റൊരു നാമമില്ലെന്നും അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് പറഞ്ഞത്: (പ്രവൃ, 4:10-12). ➤[കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, യേശുക്രിസ്തു എന്ന നാമം, ഞാനും പിതാവും ഒന്നാകുന്നു, പിതാവും പുത്രനും ഒന്നാകുന്നു]. 
ഉപസംഹാരം:
➦ ഏകദൈവത്തിൻ്റെ കൃപയാണ് നമ്മുടെ രക്ഷ: ➤❝നമുക്ക് ആത്മാവിനെ നല്കിയതും ക്രിസ്തുയേശുവിലൂടെ നമ്മെ രക്ഷിക്കുകയും വിശുദ്ധവിളികൊണ്ടു വിളിക്കയും ചെയ്തതു ദൈവത്തിൻ്റെ സ്വന്ത നിർണ്ണയത്തിന്നും കൃപെക്കും ഒത്തവണ്ണമാണ്.❞ (2തിമൊ, 1:7-10). ➟ഏകദൈവത്തിൻ്റെ കരുണയാണ് നമ്മുടെ രക്ഷ: ➤❝എന്നാൽ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോൾ അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു.❞ (തീത്തൊ, 3:4-5). ➟ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയുമാണ് നമ്മുടെ രക്ഷ: ➤❝ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.❞ (റോമ, 5:15). ➤❝കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതു പോലെ അവരും വിശ്വസിക്കുന്നു.❞ (പ്രവൃ, 15:11). ➟സ്വജീവൻ മറുവിലയായി നമുക്കുനല്കി നമ്മെ രക്ഷിച്ച യേശുക്രിസ്തു മുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിനാണ് നാം സ്തുതിസ്തോതങ്ങൾ അർപ്പിക്കേണ്ടത്:  ➤❝വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.❞ (യൂദാ, 1:24).

വീരനാം ദൈവം ആരാണ്❓ 
➦  ❝നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.❞ (യെശ, 9:6). ➟ഇവിടെപ്പറയുന്ന ശിശു/മകൻ യേശുക്രിസ്തു ആണെന്നും അവൻ വീരനാം ദൈവവും നിത്യപിതാവും ആണെന് വൺനെസ്സും ട്രിനിറ്റിയും വിചാരിക്കുന്നു. എന്നാൽ പ്രവചനം യേശുക്രിസ്തുവിനെക്കുറിച്ചല്ല; യിസ്രായേലിലെ ശ്രേഷ്ഠനായ ഒരു രാജാവിനെക്കുറിച്ചാണ്. 
➦ പ്രവചനം യേശുവിനെക്കുറിച്ചല്ല എന്നതിൻ്റെ ചില തെളിവുകൾ തരാം: 
പുതിയനിയമത്തിൽ തെളിവില്ല:
➦ പുതിയനിയമത്തിൽ യെശയ്യാ പ്രവചനത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ ഉദ്ധരണികൾ എടുത്തിരിക്കുന്നത്. ➟യെശയ്യാവിൻ്റെ നൂറിലേറെ ഉദ്ധരണികൾ പൂർണ്ണമായിട്ടോ, ഭാഗീകമായിട്ടോ പുതിയനിയമത്തിൽ കാണാം. ➟അതിൽ, യെശയ്യാവ് പറഞ്ഞു; യെശയ്യാപ്രവചനത്തിൽ എഴുതിയിരിക്കുന്നു എന്നിങ്ങനെ പറഞ്ഞിരിക്കുന്ന 𝟮𝟭 ഉദ്ധരണികളുണ്ട്. ➟ഉദാ: (മത്താ, 3:3⁃⁃യെശ, 40:3;മത്താ, 8:17⁃⁃യെശ, 53:4;മത്താ, 12:17-21⁃⁃യെശ, 42:1-4). ➟എന്നിട്ടും ഈ പ്രവചനം മാത്രം പുതിയനിയമത്തിൽ അപ്പൊസ്തലന്മാരോ, എഴുത്തുകാരോ ആരും ഉദ്ധരിച്ചിട്ടില്ല. ➟പരിശുദ്ധാത്മാവിനാൽ പുസ്തകം എഴുതിയവർ എടുക്കാതെ തള്ളിക്കളഞ്ഞ ഒരു പ്രവചനം ക്രിസ്തുവിൽ എങ്ങനെ ആരോപിക്കാൻ കഴിയും❓
പ്രാവചനികനാമം:
➦ ജനിക്കുന്ന ശിശു അത്ഭുതമന്ത്രിയും വീരനാംദൈവവും നിത്യപിതാവും സമാധനപ്രഭുവും ആയിരിക്കുമെന്നല്ല; അങ്ങനെ പേർ വിളിക്കപ്പെടും എന്നാണ്. ➟അതായത്, യെശയ്യാവ് പറയുന്ന നാല് നാമം (𝐍𝐚𝐦𝐞) ജനിച്ച ശിശുവിൻ്റെ അസ്തിത്വമോ (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞), പ്രകൃതിയോ (𝐍𝐚𝐭𝐮𝐫𝐞), സംജ്ഞാനാമമോ (𝐏𝐫𝐨𝐩𝐞𝐫 𝐍𝐨𝐮𝐧), പദവിയോ (𝐓𝐢𝐭𝐥𝐞) അല്ല; ജനിച്ച ശിശുവിൻ്റെ  പ്രാവചനികനാമം (𝐏𝐫𝐨𝐩𝐡𝐞𝐭𝐢𝐜 𝐍𝐚𝐦𝐞) ആണ്. ➟ഒരുത്തനെ ❝വീരനാം ദൈവം❞ എന്ന് പേർ വിളിച്ചാൽ അവൻ ദൈവം ആകില്ല. പേരും പ്രകൃതിയും വ്യത്യസ്തമാണ്. ➟യെശയ്യാവ് പറയുന്ന ജനിക്കുന്ന മകൻ ❝വീരനാം ദൈവം❞ അഥവാ, സത്യദൈവം ആണെങ്കിൽ, ❝വീരനാം ദൈവം എന്ന് പേർ വിളിക്കും❞ എന്ന് ഒരിക്കലും പറയില്ല; ❝വീരനാം ദൈവം ആയിരിക്കും❞ എന്നേ പറയുമായിരുന്നുള്ളൂ. ➟❝ദൈവം❞ എന്നത് പേരോ, പ്രാവചനിക നാമമോ അല്ല; പിതാവിൻ്റെ പ്രകൃതിയാണ്. ➟പേരും പ്രകൃതിയും തിരിച്ചറിയാത്തവർക്ക് എന്തുപദേശം വേണമെങ്കിലും പറയാം.
പിതാവിൻ്റെയും പുത്രൻ്റെയും പ്രകൃതി:
പിതാവിൻ്റെ പ്രകൃതി: ➤ ❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ➟❝ദൈവം❞ (𝐆𝐨𝐝) എന്നത് സകലത്തിൻ്റെയും കാരണഭൂതനായ യഹോവയുടെ മാത്രം ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ❝പിതാവു❞  (𝐅𝐚𝐭𝐡𝐞𝐫) എന്നത് ഏകദൈവമായ യഹോവയുടെ മാത്രം ❝പദവിയും❞ (𝐓𝐢𝐭𝐥𝐞) ആണ്. (യോഹ, 5:44;യോഹ, 17:3;എഫെ, 4:6;1തിമൊ, 2:5). പുത്രൻ്റെ പ്രകൃതി: ➤❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟❝മനുഷ്യൻ❞ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ❝പുത്രൻ❞ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ❝പദവിയും❞ (𝐓𝐢𝐭𝐥𝐞) ആണ് (റോമ, 5:15). ➤❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➤❝യേശു എന്നു പേരുള്ള മനുഷ്യൻ❞ (യോഹ, 9:11), ➤❝പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❞ (പ്രവൃ, 2:23), ➤❝ഏകമനുഷ്യനായ യേശുക്രിസ്തു❞ (റോമ, 5:15), ➤❝രണ്ടാം മനുഷ്യൻ❞ (1കൊരി, 15:47), ➤❝മനുഷ്യനായ ക്രിസ്തുയേശു❞ (1തിമൊ, 2:6) എന്നിവയും നോക്കുക. ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു]. 
➦ ദൈവം എന്ന പ്രകൃതി പിതാവിനല്ലാതെ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റാർക്കുമില്ലെന്ന് പൗലൊസ് അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: ➤❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.❞  (1കൊരി, 8:5-6). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: സ്വർഗ്ഗത്തിലോ ഭൂമിയിലോ (𝐢𝐧 𝐡𝐞𝐚𝐯𝐞𝐧 𝐨𝐫 𝐢𝐧 𝐞𝐚𝐫𝐭𝐡) ദൈവങ്ങൾ (𝐠𝐨𝐝𝐬) എന്ന് വിളിക്കപ്പെടുന്നവർ (𝐭𝐡𝐚𝐭 𝐚𝐫𝐞 𝐜𝐚𝐥𝐥𝐞𝐝) ഉണ്ടെന്നുവരികിലും ➤❝പിതാവായ ഏക ദൈവമേ നമുക്കുള്ളു❞ എന്നാണ് പൗലൊസ് പറയുന്നത്. പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ, മറ്റൊരുത്തനും ദൈവമല്ലെന്നാണ് അർത്ഥം. ➟ക്രിസ്തുവും അക്കാര്യം അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്: ➤❝ഏകസത്യദൈവമായ പിതാവിനെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ➟ഈ വേദഭാഗത്ത്, പിതാവ് സത്യദൈവമെന്നല്ല; പിതാവ് മാത്രം സത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) ആണെന്നാണ് ക്രിസ്തു പഠിപ്പിച്ചത്. ➟പിതാവ് മാത്രമാണ് സത്യദൈവം എന്ന് വായിൽ വഞ്ചനയില്ലാത്തെ യേശു പറഞ്ഞാൽ, അവനും ദൈവമാണെന്നാണോ മനസ്സിലാക്കേണ്ടത്❓ ➤❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➟ഈ വാക്യം ശ്രദ്ധിക്കുക: ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ യേശു വ്യക്തമായി വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ➟ചിലർ കരുതുന്നപോലെ, യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെങ്കിൽ, ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ചു പറയുമായിരുന്നോ❓ ➟മേല്പറഞ്ഞ രണ്ടു വാക്യങ്ങളിലൂടെ ഒരേയൊരു സത്യദൈവം പിതാവാണെന്നും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) താൻ മനുഷ്യനാണെന്നും (𝐌𝐚𝐧) ദൈവപുത്രൻതന്നെ സംശയലേശമന്യേ പഠിപ്പിച്ചിട്ടുണ്ട്. ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു, ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]
➦ പിതാവ് ഏകദൈവവും യേശുക്രിസ്തു നമ്മുടെ ഏകകർത്താവുമാണ്: (1കൊരി, 8:5-6). ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➟അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പഠിപ്പിച്ചത്. ➤[കാണുക: കർത്താവ് (kyrios) ദൈവമാണോ?]
പിതാവും നിത്യപിതാവും:
➦ യഥാർത്ഥത്തിൽ യെശയ്യാവ് പറയുന്ന നിത്യപിതാവ് യേശു ആണെങ്കിൽ, യേശുവിൻ്റെ പിതാവും ദൈവവുമായവൻ ആരായി❓ (യോഹ, 20:17). ➟നിങ്ങൾക്ക് പിതാവും ഒരു നിത്യപിതാവുണ്ടെന്ന് നിങ്ങൾ സമ്മതിക്കുമോ❓ ➟ഒരു ഭാഗത്ത് യേശു നിത്യപുത്രനാണെന്ന് നിങ്ങൾ പറയുന്നു; മറുഭാഗത്ത് അവൻ നിത്യപിതാവാണെന്നും നിങ്ങൾതന്നെ പറയുന്നു. നിങ്ങൾക്ക് ഉപദേശസ്ഥിരത എന്നൊന്നുണ്ടോ❓ ➟ബന്ധം വ്യത്യസ്തമാണെങ്കിലും നമ്മുടെ ദൈവമായ പിതാവ് യേശുക്രിസ്തുവിൻ്റെയും ദൈവമാണ്: (മത്താ, 27:47; മർക്കൊ, 15:33; യോഹ, 17:3). ➟യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴുവാക്യം ബൈബിളിലുണ്ട്. ➤❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17 ⁃⁃ റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). ➟പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (1കൊരി, 8:6; എഫെ, 4:6) യേശുക്രിസ്തു മനുഷ്യനാണെന്നുമാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്: (റോമ, 5:15; പ്രവൃ, 2:23; 1കൊരി, 15:21; 15:47; 1തിമൊ, 2:6). ➟അപ്പൊസ്തലന്മാരുടെ ദൈവം ദൈവപുത്രനായ യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമാണ്. ➟എന്നാൽ ക്രൈസ്തവസഭയിലെ പലരുടെയും ദൈവം യേശുക്രിസ്തുവാണ്. ➟എന്തൊരു വിരോധാഭാസമാണ്❓ ➤[കാണുക: എൻ്റെ ദൈവം, എൻ്റെ പിതാവ്, പൗലൊസിൻ്റെ ദൈവം, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, പിതാവു് മാത്രം സത്യദൈവം]
ചരിത്രവും പ്രവചനവും:
➦ ശിശു ⁃⁃ ❝ജനിച്ചിരിക്കുന്നു❞ (is born) എന്ന അർത്ഥത്തിൽ എബ്രായയിൽ ഉപയോഗിച്ചിരിക്കുന്ന ❝yulad❞ (יֶלֶד) എന്ന പദവും, മകൻ ⁃⁃ ❝നല്കപ്പെട്ടിരിക്കുന്നു❞ (is given) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝nitan❞ (נִתַּן) എന്ന പദവും എബ്രായ വ്യാകരണത്തിലെ ❞Perfect (qatal)❞ രൂപമാണ്. ➟അത് സാധാരണയായി ഭൂതകാലത്തെ (past tense) സൂചിപ്പിക്കുന്ന ക്രിയാപദമാണ്. ➟ഒരു പ്രവൃത്തി പൂർത്തിയായി (completed action) അഥവാ, അത് മുഴുവനായി നടന്നു കഴിഞ്ഞു എന്ന ആശയമാണ് അതിനുള്ളത്.
➦ അടുത്ത രണ്ട് ഭാഗത്തുള്ള, ആധിപത്യം തോളിൽ ⁃⁃ ❝ഇരിക്കും❞ (shall be) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝wattehi❞ (וַתְּהִי) എന്ന പദവും, പേർ ⁃⁃ ❝വിളിക്കപ്പെടും❞ എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝wayyiqra❞ (וַיִּקְרָא) എന്ന പദവും ❝Sequential imperfect❞ രൂപമാണ്. ➟അത് പ്രവർത്തി അപൂർണ്ണമോ, തുടർച്ചയായി നടക്കുന്നതോ, അല്ലെങ്കിൽ ഭാവികാലത്തോ ആണെന്ന് കാണിക്കുന്നു (incomplete, ongoing, or future action). ❝ശിശു ജിനിച്ചിരിക്കുന്നു, മകൻ നല്കപ്പെട്ടിരിക്കുന്നു❞ എന്ന ആദ്യഭാഗത്തെ പ്രയോഗങ്ങൾ ഭൂതകാലത്തിൽ (Perfect, Completed Action) ആകയാൽ, അടുത്ത രണ്ടു ഭാഗം ആദ്യഭാഗത്തിൻ്റെ തുടർച്ചയെന്നവണ്ണം വർത്തമാന കാലത്തിലോ, ആസന്ന ഭാവിയിലോ നടക്കുന്നതാണെന്ന് സൂചിപ്പിക്കുന്നു. ➟അതായത്, ആദ്യഭാഗം ചരിത്രവും അടുത്ത രണ്ടുഭാഗം ആസന്നഭാവിയിൽത്തന്നെ നടക്കേണ്ട പ്രവചനവുമാണ്. ➟അല്ലാതെ, എഴുന്നൂറ് വർഷംകഴിഞ്ഞ് നടക്കേണ്ട ഒരു കാര്യമല്ലത്.
❻ പ്രവചനം മൂന്നുകാലത്തിലും പറയാം; എന്നാൽ ഇതിൻ്റെ ആദ്യഭാഗം ചരിത്രമാണെന്നതിൻ്റെ തെളിവ് ആ ഭാഗത്തുതന്നെയുണ്ട്. ➟യെശയ്യാവിൻ്റെ പ്രവചചനം ഒരു ശിശുവിനെക്കുറിച്ചല്ല; അന്ന് ജനിച്ചകഴിഞ്ഞ ഒരു ബാലകനെക്കുറിച്ചാണ്. സത്യവേദപുസ്തകത്തിൽ, ❝ശിശു, മകൻ❞ എന്നിങ്ങനെ പരിഭാഷ ചെയ്തിക്കുന്നത് ❝യെലെദ്❞ (יֶלֶד ⁃⁃ yeleḏ), ❝ബെൻ❞ (בֵּן ⁃⁃ bēn) എന്നീ എബ്രായ പുല്ലിംഗ (Masculine) പദങ്ങളാണ്. ➟അതിൽ, ❝ശിശു❞ എന്ന് പരിഭാഷ ചെയ്തിരിക്കുന്ന, ❝യെലെദ്❞ (yeleḏ) എന്ന പദത്തിനു് യുവാവ് (young man ⁃⁃ ഉല്പ, 4:23), മകൻ (child ⁃⁃ ഉല്പ, 21:8), കുട്ടി (child ⁃⁃ ഉല്പ, 21:14), ബാലൻ (child ⁃⁃ ഉല്പ, 37:30) എന്നർത്ഥമാണ് മറ്റു ഭാഗങ്ങളിൽ കാണുന്നത്. ➟യാക്കോബിൻ്റെ പതിനൊന്ന് മക്കളെ കുറിക്കാനും (ഉല്പ, 32:22), പതിനേഴ് വയസ്സുള്ളവനായ യോസേഫിനെ കുറിക്കാനും ❝യെലെദ്❞ എന്ന പദം ഉപയോഗിച്ചിട്ടുണ്ട്: (ഉല്പ, 37:30). ➟മകൻ എന്ന് പരിഭാഷ ചെയ്തിരിക്കുന്ന ❝ബെൻ❞ (bēn) എന്ന പദത്തിനു് മകൻ (son) എന്ന അർത്ഥമാണുള്ളത്: (ഉല്പ, 4:17; 11:31; 14:12). ➟തേരഹിൻ്റെ മകനായ അബ്രാഹാമിനെ കുറിക്കാനും അവൻ്റെ സഹോദരൻ്റെ മകൻ ലോത്തിനെ കുറിക്കാനും ഈ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟രണ്ട് പദങ്ങൾക്കും ശിശു എന്ന ഖണ്ഡിതമായ അർത്ഥമല്ല; മകൻ എന്ന സാധാരണ അർത്ഥമാണ് ഉള്ളത്. ➟❝കുഞ്ഞ്, ശിശു❞ എന്നീ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ❝ഓലേൽ❞ (עוֹלֵל ⁃⁃ ʿôlēl) ആണ്. കുട്ടി (infant ⁃⁃ 1ശമൂ, 15:3), പൈതൽ (Child ⁃⁃ യിരെ, 44:7) എന്നീ അർത്ഥമാണുള്ളത്. ➟അതിനാൽ പ്രസ്തുത വാക്യത്തിൻ്റെ ആദ്യഭാഗമായ, ❝നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു❞ എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്, വിദൂരഭാവിയിൽ ജനിക്കുവാനുള്ള ഒരു ശിശുവിനെക്കുറിച്ചല്ല; അന്ന് ജനിച്ചുകഴിഞ്ഞ ബാലകനെക്കുറിച്ചാണെന്ന് മനസ്സിലാക്കാം. 
❼ എബ്രായയിലെ തനാഖിൻ്റെയും മസോറെറ്റിക് ടെക്സ്റ്റിൻ്റെയും ഇംഗ്ലീഷ് പരിഭാഷയിൽ എല്ലാ ഭാഗവും ഭൂതകാലത്തിലാണ് (past tense) പറഞ്ഞിരിക്കുന്നത്: ➤[കാണുക: Tanakh, Masoretic Text]. പ്രവചനത്തിൻ്റെ ഒരു ഭാഗവും വിദൂരഭാവിയിലേക്കുള്ളത് അല്ലാത്തതുകൊണ്ടാണ് അവർ എല്ലാ ഭാഗവും ഭൂതകാലത്തിൽ പരിഭാഷ ചെയ്തിരിക്കുന്നത്.
➦ വത്തിക്കാൻ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്നതും ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും പുരാതനവും വിശ്വസനീയവുമായ കയ്യെഴുത്തു പ്രതിയാണ് (𝐌𝐚𝐧𝐮𝐬𝐜𝐫𝐢𝐩𝐭) ➤❝കോഡക്സ് വത്തിക്കാനസ്❞ (𝐂𝐨𝐝𝐞𝐱 𝐕𝐚𝐭𝐢𝐜𝐚𝐧𝐮𝐬, 𝐀.𝐃. 𝟑𝟎𝟎-𝟐𝟐𝟓). ➟അതിൽ യെശയ്യാവ് 9:6 ഇപ്രകാരമാണ്: ➤ ❝OTI ΠAIAION EΓENNHΘH HMIN YIOC EΔOΘH HMIN OY H APXH EΓENHΘH EΠI TOY ΩMOY AYTOY KAI KAΛEITAI TO ONOMA AYTOY MEΓAΛHC BOYΛHC AΓΓEΛOC AΞΩ ΓAP EIPHNHN EΠI TOYC APXONTAC KAI YΓIEIAN AYTΩ❞ (Hoti paidion egennēthē Hēmin huios edothē Hēmin hou hē archē egenēthē epi tou ōmou autou Kai kaleitai to onoma autou Megalēs boulēs angelos Axō gar eirēnēn epi tous archontas kai hygieian autō). ❝എന്തെന്നാൽ നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു; അവന്റെ ആധിപത്യം അവന്റെ തോളിൽ ഇരിക്കുന്നു; അവന്റെ നാമം “മഹാ ഉപദേശത്തിന്റെ ദൂതൻ” (𝐀𝐧𝐠𝐞𝐥 𝐨𝐟 𝐆𝐫𝐞𝐚𝐭 𝐂𝐨𝐮𝐧𝐬𝐞𝐥) എന്നു വിളിക്കപ്പെടുന്നു. ഞാൻ പ്രഭുക്കന്മാർക്ക് സമാധാനവും അവന്നു ആരോഗ്യവും വരുത്തും.❞ ➟𝐋𝐗𝐗 എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സെപ്റ്റ്വജിന്റ് (𝐒𝐞𝐩𝐭𝐮𝐚𝐠𝐢𝐧𝐭) ബൈബിളിൻ്റെ കയ്യെഴുത്തുപ്രതിയാണ് കോഡക്സ് വത്തിക്കാനസ്.➟ 
➦ സെപ്റ്റ്വജിന്റ് (𝐒𝐞𝐩𝐭𝐮𝐚𝐠𝐢𝐧𝐭) എന്നാൽ, എബ്രായ ബൈബിളിൻ്റെ പുരാതന ഗ്രീക്ക് വിവർത്തനമാണ്. ➟ക്രിസ്തുവിനു് മുമ്പ് ബി.സി. മൂന്നാം നൂറ്റാണ്ടിൽ ഈജിപ്തിലെ അലക്സാണ്ട്രിയയിലാണ് 𝟕𝟐 എബ്രായപണ്ഡിതന്മാർ ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. ➟മൂന്നാം നൂറ്റാണ്ടിൽത്തന്നെ പഞ്ചഗ്രന്ഥങ്ങൾ പൂർത്തിയായെങ്കിലും ബി.സി. 𝟏𝟑𝟎-ഓടെയാണ് പഴയനിയമം മുഴുവൻ പൂർണ്ണരൂപത്തിലായത്. ➟സെപ്റ്റ്വജിന്റ് ബൈബിളിനു് ചില പ്രത്യേകതകളുണ്ട്:
❶ എബ്രായ ബൈബിളിൽനിന്ന് എബ്രായർതന്നെ വിവർത്തനം ചെയ്ത ആദ്യത്തെ ആധികാരിക ബൈബിളാണ്.
❷ യേശുവിൻ്റെ കാലത്ത് വളരെ പ്രചാരത്തിലിരുന്നതും യേശുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്നതുമായ ബൈബിളാണ്. 
❸ പുതിയനിയമത്തിലെ സിംഹഭാഗം (𝟖𝟎% – 𝟗𝟎%) ഉദ്ധരണികളും എടുത്തിരിക്കുന്നത് സെപ്റ്റ്വജിൻ്റിൽനിന്നാണ്. 
❹ ആദ്യകാല സഭാപിതാക്കന്മാർ സെപ്റ്റുവജിന്റിനെ ❝പരിശുദ്ധാത്മാവിനാൽ പ്രചോദിപ്പിക്കപ്പെട്ട വിവർത്തനം❞ ആയാണ് കണ്ടിരുന്നത്. ➟സെപ്റ്റ്വജിൻ്റിൻ്റെ കയ്യെഴുത്തുപ്രതിയായ കോഡക്സ് വത്തിക്കാനസിലെ വാക്യമാണ് മുകളിൽ നാം കണ്ടത്. ➟അതിൽ, എബ്രായ ബൈബിളിൽ പറയുന്ന ❝അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു❞ എന്നീ നാലുനാമം കാണാൻ കഴിയില്ല. ➟അതിൽ ചിന്തനീയമായ ചില കാര്യങ്ങളുണ്ട്: 
❶ യെശയ്യാവ് 𝟗:𝟔 യഥാർത്ഥത്തിൽ ക്രിസ്തുവിനെക്കുറിച്ച് ആയിരുന്നെങ്കിൽ, സെപ്റ്റ്വജിൻ്റ് ബൈബിൾ പരിഭാഷചെയ്ത എബ്രായപണ്ഡിതന്മാർ അവരുടെ മശീഹയെക്കുറിച്ചുള്ള ❝നാലുനാമം❞ കളഞ്ഞിട്ട് ❝മഹത്തായ ആലോചനയുടെ ദൂതൻ❞ (𝐀𝐧𝐠𝐞𝐥 𝐨𝐟 𝐆𝐫𝐞𝐚𝐭 𝐂𝐨𝐮𝐧𝐬𝐞𝐥) എന്ന പുതിയൊരു നാമം ചേർക്കുമായിരുന്നോ❓ 
❷ ആ പ്രവചനം യഥാർത്ഥത്തിൽ മശീഹയെക്കുറിച്ച് ആയിരുന്നെങ്കിൽ, ആ നാമം നീക്കികളഞ്ഞ ബൈബിൾ യേശുവും അപ്പൊസ്തലന്മാരും ഉപയോഗിക്കുമായിരുന്നോ❓ 
❸ പ്രവചനം യഥാർത്ഥത്തിൽ യേശുവിനെക്കുറിച്ച് ആയിരുന്നെങ്കിൽ, അത് നീക്കിക്കളഞ്ഞ സെപ്റ്റ്വജിൻ്റിൽനിന്ന് പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുക്കുമായിരുന്നോ❓ 
❹ പ്രവചനം യഥാർത്ഥത്തിൽ ക്രിസ്തുവിനെക്കുറിച്ച് ആയിരുന്നെങ്കിൽ, പുതിയനിയമ എഴുത്തുകാരും എബ്രായരുമായ മത്തായി, മർക്കൊസ്, യോഹന്നാൻ, പൗലൊസ്, യാക്കോബ്, പത്രൊസ് മുതലയവർ എബ്രായ ബൈബിളിൽനിന്ന് ആ വാക്യം പുതിയനിയമത്തിൽ ഉദ്ധരിക്കാഞ്ഞത് എന്താണ്❓ 
❺ യെശയ്യാവ് 𝟕:𝟏𝟒 യേശുവിൻ്റെ ജനനത്തോടു ബന്ധിപ്പിച്ച മത്തായി (𝟏:𝟐𝟐-𝟐𝟑). യേശയ്യാവ് 𝟗:𝟔 എന്തുകൊണ്ട് തള്ളിക്കളഞ്ഞു❓ 
❻ സെപ്റ്റ്വജിൻ്റിലെ വാക്യത്തിൻ്റെ അവസാനഭാഗത്ത്, ❝ഞാൻ പ്രഭുക്കന്മാർക്ക് സമാധാനവും അവന്നു ആരോഗ്യവും വരുത്തും.❞ എന്നാണ് പറയുന്നത്. അതായത്, യെശയ്യാവ് 𝟗:𝟔-ൽ പറയുന്നത് ആരെക്കുറിച്ചാണോ, അവൻ്റെ പ്രഭുകന്മാർക്ക് സമാധാനുവം അവനു് ആരോഗ്യവും വരുത്തുമെന്നാണ് പറയുന്നത്. അതൊരു സത്യദൈവം അല്ലാത്തതുകൊണ്ടാണ് ഇതൊക്കെ പറയുന്നതെന്ന് മനസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ❓[കാണുക: Codex Vaticanus (A.D. 300–325), Roman Sixtine Septuagint (1587), Septuagint 1879 Pdf, Brenton Septuagint]
➦ ബൈബിളിൽ ഒരു തെളിവുമില്ലാത്ത വാക്യമാണ് പലരും യേശുവിൽ ആരോപിക്കുന്നത്. ➟വചനത്തെ ദുർവ്യാഖ്യാനം ചെയ്താൽ, യേശു വീരനാം ദൈവമാകുമോ❓ ➟താൻ ദൈവമല്ല; മനുഷ്യനാണെന്ന് യേശുവും, അവൻ ദൈവമല്ല; മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും, ഞാൻ ഒരുത്തൻ മാത്രമാണ് ദൈവം; മറ്റൊരുത്തനുമില്ലെന്ന് യഹോവയും, യഹോവ ഒരുത്തൻ മാത്രമാണ് ദൈവം; മറ്റൊരുത്തനുമില്ലെന്ന് പഴയനിയമം പറയുന്നതും വെറുതെയോ❓ ➟യഹോവയായ ഏകദൈവത്തെയും പഴയനിയമത്തിലെ മശീഹമാരെയും ഭക്തന്മാരെയും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനായ ക്രിസ്തുയേശുവിനെയും അവൻ്റെ ശിഷ്യന്മാരെയും പണി പഠിപ്പിക്കാൻ നോക്കുന്നവരാണ് വൺനെസ്സും ട്രിനിറ്റിയും. ബൈബിൾ വെളിപ്പെടുത്തുന്ന ക്രിസ്തു ആരാണെന്ന് അറിയാത്തതാണ് പലരുടെയും പ്രശ്നം. അതുകൊണ്ടാണ് വല്ലവിധേനയും അവനെ ദൈവമാക്കാൻ നോക്കുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]
☛ അവിടെപ്പറയുന്നത് ആരെക്കുറിച്ചാണെന്ന് അറിയാൻ ആഗ്രഹിക്കുന്നവർ: ➤[കാണുക:യെശയ്യാവ് 9:6 ആരെക്കുറിച്ചാണ്?]

4 thoughts on “പരമാർത്ഥജ്ഞാനം 12”

Leave a Reply

Your email address will not be published. Required fields are marked *