എലോഹീം (Elohim), തെയോസ് (Theos)

☛ ദൈവത്തെ കുറിക്കുന്ന പല എബ്രായ പദങ്ങളിൽ ഒരു പദമായ ‘എലോഹീം’ (elohim) ബഹുവചനം ആയതുകൊണ്ട് ദൈവത്തിന് ബഹുത്വമുണ്ടെന്നും ദൈവം ഏകനല്ല; ത്രിത്വമാണെന്നും ട്രിനിറ്റി വാദിക്കുന്നു. ➟എന്നാൽ ദൈവത്തിൻ്റെ ആത്മാവുള്ള ഒരു പണ്ഡിതനും തൻ്റെ മനസ്സാക്ഷിയെ വഞ്ചിക്കാതെ ഇക്കാര്യം ദൈവത്തിൻ്റെ വചനത്തിൽനിന്ന് തെളിയിക്കാൻ സാദ്ധ്യമല്ല. ➤[കാണുക: ത്രിത്വമെന്ന ആശയം ബൈബിളിലുണ്ടോ?]. ➟നമുക്ക് ബൈബിൾ എന്തുപറയുന്നു എന്നുനോക്കാം:
➦ ❛ദൈവം❜ (𝐆𝐨𝐝) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❛എലോഹീം❜ (𝐄𝐥𝐨𝐡𝐢𝐦) എന്ന എബ്രായപദം ബഹുവചനത്തിലുള്ള (𝐏𝐥𝐮𝐫𝐚𝐥) പുല്ലിംഗനാമപദം (𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞 𝐍𝐨𝐮𝐧) ആണ്. ➟അതിനാലാണ് ദൈവത്തിനു് ബഹുത്വമുണ്ടെന്ന് ട്രിനിറ്റി വിചാരിക്കുന്നത്. ➟എന്നാൽ സത്യദൈവത്തിനു് ❛എലോഹീം❜ ഏകവചനത്തിലും ജാതികളുടെ ദൈവങ്ങൾക്ക് ഏകവചനത്തിലും ബഹുവചനത്തിലുമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟അതിൻ്റെ പ്രധാനപ്പെട്ട ചില വചനത്തെളിവുകൾ തരാം: 
ഏൽ, എലോഹ, എലാഹ്:
➦ ദൈവത്തെ കുറിക്കുന്ന മറ്റൊരു എബ്രായ പദമായ ❛ഏൽ❜ (𝐄𝐥) 𝟐𝟒𝟓 പ്രാവശ്യമുണ്ട്. ഉല്പത്തി 14:18-മുതൽ മലാഖി 2:10-വരെ 𝟐𝟏𝟑 പ്രാവശ്യം സത്യേകദൈവമായ യഹോവയ്ക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ➟❛ഏൽ❜ എന്ന പദം ഏകവചനം (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) ആണ്. ➟❛എലോഹീം❜ എന്ന ബഹുവചനരൂപം ബഹുവചനത്തിൽത്തന്നെയാണ് സത്യദൈവത്തിനു് ഉപയോഗിച്ചിരുന്നതെങ്കിൽ, ❛ഏൽ❜ ഏകവചനപദം 𝟐𝟏𝟑 പ്രാവശ്യം ദൈവത്തിനു് ഉപയോഗിക്കുമായിരുന്നോ❓ 
➦ ദൈവത്തെ കുറിക്കുന്ന മറ്റൊരു എബ്രായ പദമായ ❛എലോഹ❜ (𝐄𝐥𝐨𝐚𝐡) 𝟓𝟕 പ്രാവശ്യമുണ്ട്. ആവർത്തനം 32:15-മുതൽ ഹബ്ബക്കൂക് 3:3-വരെ 𝟓𝟐 പ്രാവശ്യം സത്യേകദൈവമായ യഹോവയ്ക്കാണ് ആ പദം ഉപയോഗിച്ചിരിക്കുന്നത്. ➟ഈ പദവും കൃത്യമായി ഏകവചനം (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) ആണ്. ➟❛എലോഹീം❜ എന്ന പദം ബഹുവചനത്തിലാണ് സത്യദൈവത്തിനു് ഉപയോഗിച്ചിരുന്നതെങ്കിൽ, ❛എലോഹ❜ എന്ന ഏകവചനം 𝟓𝟐 പ്രാവശ്യം ദൈവത്തിനു് ഉപയോഗിക്കുമായിരുന്നോ❓ 
➦ ദൈവത്തെ കുറിക്കുന്ന ഒരു അരമ്യ (Aramaic) പദമായ ❛എലാഹ്❜ (𝐄𝐥𝐚𝐡) 𝟗𝟓 പ്രാവശ്യമുണ്ട്. എസ്രാ 4:24-മുതൽ ദാനീയേൽ 6:26-വരെ 𝟕𝟗 പ്രാവശ്യം സത്യേകദൈവമായ യഹോവയ്ക്കാണ് ആ പദം ഉപയോഗിച്ചിരിക്കുന്നത്. ➟ഈ പദവും കൃത്യമായി ഏകവചനം (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) ആണ്. ➟❛എലോഹീം❜ എന്ന പദം ബഹുവചനത്തിലാണ് സത്യദൈവത്തിനു് ഉപയോഗിച്ചിരുന്നതെങ്കിൽ, ❛എലാഹ്❜ എന്ന ഏകവചനം 𝟕𝟗 പ്രാവശ്യം ദൈവത്തിനു് ഉപയോഗിക്കുമായിരുന്നോ❓ ➟ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും (യാക്കോ, 1:17) മാറാത്തത്തവനുമാണ്: (മലാ, 3:6). ➟എലോഹീം എന്ന ബഹുവചനം ഉപയോഗിക്കുന്നതുകൊണ്ട് ദൈവത്തിനു് ബഹുത്വം ഉണ്ടാകുമെങ്കിൽ, ഏകവചനം ഉപയോഗിക്കുമ്പോൾ ദൈവം ഏകനും ആകണം. ➟ഗതിഭേദത്താൽ ആഛാദനമില്ലാത്ത, മാറ്റമില്ലാത്ത ദൈവം ചിലപ്പോൾ ബഹുത്വമുള്ളവനും മറ്റുചിലപ്പോൾ ഏകനുമാകുമോ❓ 
ക്രിയകളുടെ ഉപയോഗം: 
➦ എബ്രായ ഭാഷയിൽ ഒരു വാചകത്തിലെ കർത്താവ് (𝐒𝐮𝐛𝐣𝐞𝐜𝐭) ബഹുവചനമാണെങ്കിൽ ക്രിയയും (𝐕𝐞𝐫𝐛) സാധാരണയായി ബഹുവചനമായിരിക്കും. ➟എന്നാൽ ❛എലോഹീം❜ സത്യദൈവത്തെക്കുറിച്ച് പറയുമ്പോഴെല്ലാം അതിനോടൊപ്പം ചേർത്തിരിക്കുന്ന ക്രിയകൾ ഏകവചനത്തിലാണ്. ➤❝ആദിയിൽ ദൈവം (എലോഹീം) ആകാശവും ഭൂമിയും സൃഷ്ടിച്ചു.❞ (ഉല്പ, 1:1). ➟ഈ വേദഭാഗത്ത്, ❛സൃഷ്ടിച്ചു❜ (created) എന്നതിൻ്റെ എബ്രായ പദം ❛ബാരാ❜ (𝐛𝐚𝐫𝐚) എന്ന ഏകവചന ക്രിയയാണ് (𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐕𝐞𝐫𝐛). ➟അതിനാൽ,❛എലോഹീം❜ എന്ന പദത്തിൻ്റെ ഉപയോഗം ഏകവചനത്തിലാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟പ്രത്യുത, ബഹുവചനമായിരുന്നെങ്കിൽ അത് ❛ബാരു❛ (𝐛𝐚𝐫𝐮) എന്ന ബഹുചനക്രിയ (𝐏𝐥𝐮𝐫𝐚𝐥 𝐕𝐞𝐫𝐛) ആകുമായിരുന്നു. ➟അല്ലെങ്കിൽ ഭാഷാപരമായി അബദ്ധമാണ്.
➦ ❛എലോഹീം❜ അന്യദൈവങ്ങളെ ബഹുവചനത്തിൽ സൂചിപ്പിക്കുമ്പോൾ ക്രിയ ബഹുവചനമായിരിക്കും. ➟അവിടെ അത് ഒന്നിലധികം ദൈവങ്ങളെയാണ് ഉദ്ദേശിക്കുന്നത്. ➤❝അവൻ അതു അവരുടെ കയ്യിൽനിന്നു വാങ്ങി, ഒരു കൊത്തുളികൊണ്ടു ഭാഷവരുത്തി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി. അപ്പോൾ അവർ: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം (𝐠𝐨𝐝𝐬) ആകുന്നു എന്നു പറഞ്ഞു.❞ (പുറ, 32:4). ➟ഈ വേദഭാഗത്ത്, അന്യദൈവങ്ങളെയാണ് സൂചിപ്പിക്കുന്നത്. ➟ഇവിടെ ❛നിന്നെ കൊണ്ടുവന്നു❜ എന്ന് പറയുന്നത് ❛ഹെയലൂഖ❜ (𝐡𝐞’𝐞𝐥𝐮𝐤𝐡𝐚) എന്ന പ്രഥമപുരുഷ ബഹുവചന ക്രിയാപദം (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧 𝐏𝐥𝐮𝐫𝐚𝐥 𝐕𝐞𝐫𝐛) കൊണ്ടാണ്. ➟പദത്തിൻ്റെ ശരിയായ അർത്ഥം ➤❛അവർ നിന്നെ കൊണ്ടുവന്നു❜ എന്നാണ്. ➟അതിനാൽ, സത്യേകദൈവത്തിനു് ❛എലോഹീം❜ (𝐄𝐥𝐨𝐡𝐢𝐦) എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്ന കാരണത്താൽ ദൈവത്തിനു് ബഹുത്വമുണ്ടെന്ന ട്രിനിറ്റിയുടെ ഉപദേശം ബൈബിളിൻ്റെ പ്രഥമവാക്യത്തിൽത്തന്നെ തകർന്ന് താളടിയാകും.
എലോഹീമും എലോഹീമിൻ്റെ ആത്മാവും:
➦ ഉല്പത്തി ഒന്നാംഅദ്ധ്യായം ഒന്നും രണ്ടും വാക്യങ്ങളിൽത്തന്നെ എലോഹീമിൻ്റെ ബഹുത്വം എന്ന ഉപദേശം ബൈബിൾവിരുദ്ധമാണെന്ന് മനസ്സിലാക്കാം: ➤❝ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.❞ (ഉല്പ, 1:1-2). ➟ഒന്നാം വാക്യത്തിൽ, എലോഹീമാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചത്. ➟ട്രിനിറ്റിയുടെ ഭാഷയിൽ ഒന്നാം വാക്യത്തിലെ ദൈവം ഏകനല്ല; മൂന്നുപേരാണ്. ➟എന്നാൽ അടുത്ത വാക്യത്തിൽ എലോഹിമിനെയും എലോഹീമിൻ്റെ ആത്മാവിനെയും കാണാം. ➟എലോഹീമിനു് ബഹുത്വമുണ്ടെങ്കിൽ, രണ്ടാം വാക്യത്തിൽ എലോഹീം എന്ന ത്രിത്വവും ത്രിത്വത്തിൻ്റെ ആത്മാവുമാണുള്ളത്. ➟അങ്ങനെവന്നാൽ, രണ്ടാം വാക്യത്തിലെ ആത്മാവ് നാലാമനായിമാറും. ➟അതെന്തൊരു ഉപദേശമായിരിക്കും❓
സർവ്വനാമങ്ങളുടെ ഉപയോഗം:
➦എബ്രായ ഭാഷയിലെന്നല്ല; ഏതൊരു ഭാഷയിലും ഏകവചന നാമപദത്തിനൊപ്പം ഏകവചന സർവ്വനാമവും ബഹുവചന നാമപദത്തിനൊപ്പം ബഹുവചന ക്രിയാപദവുമാണ് ഉപയോഗിക്കേണ്ടത്. ➤❝ദൈവം (എലോഹീം) തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ⁃⁃ 𝐆𝐨𝐝 (𝐄𝐥𝐨𝐡𝐢𝐦) 𝐜𝐫𝐞𝐚𝐭𝐞𝐝 𝐦𝐚𝐧 𝐢𝐧 𝐡𝐢𝐬 𝐨𝐰𝐧 𝐢𝐦𝐚𝐠𝐞.❞ (Gen, 1:27). ➟ഈ വേദഭാഗത്ത്, ➤❛എലോഹീം❜ (𝐄𝐥𝐨𝐡𝐢𝐦) എന്ന നാമപദം യഹോവയ്ക്ക് ഉപയോഗിച്ചിരിക്കുന്നത് ബഹുവചനത്തിൽ (𝐏𝐥𝐮𝐫𝐚𝐥𝐢𝐭𝐲) ആയിരുന്നെങ്കിൽ, എലോഹീമിനോട് ചേർത്ത് ➤❛അവൻ്റെ❜ (𝐇𝐢𝐬) എന്ന ഏകവചന സർവ്വനാമമല്ല; അവരുടെ (𝐓𝐡𝐞𝐢𝐫) എന്ന ബഹുവചന സർവ്വനാമം ഉപയോഗിക്കുമായിരുന്നു. ➟അതാണ് ഭാഷയുടെ നിയമം. ➟പിന്നെങ്ങനെയാണ്, എലോഹീം ബഹുവചനത്തിലാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് പറയാൻ കഴിയും❓
ഏകവചനത്തിൻ്റെ മറ്റ് തെളിവുകൾ കാണുക:
➦ ❝എന്റെ ദൈവമേ, നിന്നിൽ (𝐢𝐧 𝐭𝐡𝐞𝐞) ഞാൻ ആശ്രയിക്കുന്നു ⁃⁃  𝐎 𝐦𝐲 𝐆𝐨𝐝, 𝐈 𝐭𝐫𝐮𝐬𝐭 𝐢𝐧 𝐭𝐡𝐞𝐞:❞ (സങ്കീ, 25:2). ➤❝ദൈവമേ, നിന്റെ (𝐭𝐡𝐲) ദയ എത്ര വിലയേറിയതു! ⁃⁃ 𝐇𝐨𝐰 𝐞𝐱𝐜𝐞𝐥𝐥𝐞𝐧𝐭 𝐢𝐬 𝐭𝐡𝐲 𝐥𝐨𝐯𝐢𝐧𝐠𝐤𝐢𝐧𝐝𝐧𝐞𝐬𝐬, 𝐎 𝐆𝐨𝐝!❞ (സങ്കീ, 36:7). ➟ഈ വേദഭാഗങ്ങളിൽ, സത്യദൈവത്തിനു് ❛എലോഹീം❜ (Elohim) എന്ന നാമപദത്തിനുശേഷം ➤❛നിന്നിൽ (𝐓𝐡𝐞𝐞), നിൻ്റെ (𝐭𝐡𝐲)❜ എന്നിങ്ങനെ മധ്യമപുരുഷ ഏകവചന സർവ്വനാമം (𝟐𝐧𝐝 𝐩𝐞𝐫𝐬𝐨𝐧 𝐬𝐢𝐧𝐠𝐮𝐥𝐚𝐫 𝐩𝐫𝐨𝐧𝐨𝐮𝐧) ഉപയോഗിച്ചിരിക്കുന്നത് നോക്കുക. ➟ബൈബിളിൽ ❛എലോഹീം❜ ദൈവത്തിനു് ഉപയോഗിച്ചിരിക്കുന്നത് ബഹുവചനത്തിൽ ആയിരുന്നെങ്കിൽ, ഏകവചന സർവ്വനാമം ഉപയോഗിക്കില്ലായിരുന്നു. ➦വേറെയും അനേകം തെളിവുകളുണ്ട്: ➤(സങ്കീ, 40:8; സങ്കീ, 45:6; സങ്കീ, 48:9; സങ്കീ, 48:10). ➟ഏകവചന നാമപദത്തോടൊപ്പം ഏകവചന സർവ്വനാമവും ബഹുവചന നാമപദത്തോടൊപ്പം ബഹുവചന സർവ്വനാമവുമാണ് ഉപയോഗിക്കേണ്ടത്. ➟അതാണ് വ്യാകരണത്തിലെ വ്യവസ്ഥ. ➤❛എലോഹീം❜ എന്ന ബഹുവചന നാമപദം ബൈബിളിൽ സത്യദൈവത്തിനു് ഏകവചനത്തിൽ (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟അതുകൊണ്ടാണ് ഏകവചന സർവ്വനാമം (𝐏𝐫𝐨𝐧𝐨𝐮𝐧) ഉപയോഗിച്ചിരിക്കുന്നത്. 
മോശെ എന്ന എലോഹീം:
➦ മോശെ എന്ന മനുഷ്യനെ ❛ദൈവം❜ (𝐞𝐥𝐨𝐡𝐢𝐦) എന്ന് രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്: ➤❝നിനക്കു പകരം അവൻ ജനത്തോടു സംസാരിക്കും; അവൻ നിനക്കു വായായിരിക്കും, നീ അവന്നു ദൈവവും (𝐞𝐥𝐨𝐡𝐢𝐦) ആയിരിക്കും.❞ (പുറ, 4:16). ➟ഈ വാക്യത്തിൽ, മോശെയെ അഹരോൻ്റെ ദൈവം ആക്കിയിരിക്കയാണ്. ➤❝യഹോവ മോശെയോടു അരുളിച്ചെയ്തതു: നോക്കു, ഞാൻ നിന്നെ ഫറവോന്നു ദൈവം (𝐞𝐥𝐨𝐡𝐢𝐦) ആക്കിയിരിക്കുന്നു; നിന്റെ സഹോദരൻ അഹരോൻ നിനക്കു പ്രവാചകനായിരിക്കും.❞ (പുറ, 7:1). ➟ഇവിടെ, മോശെയെ ഫറവോൻ്റെ ദൈവം ആക്കിയിരിക്കയാണ്. ➟യഹോവയ്ക്ക് ❛എലോഹീം❜ എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്ന കാരണത്താൽ, യഹോവയ്ക്ക് ബഹുത്വമുണ്ടെന്ന് പറയുന്നവർ, മോശെയ്ക്കും ബഹുത്വമുണ്ടെന്ന് സമ്മതിക്കുമോ❓ ➟അല്ലെങ്കിൽ അതൊരു ഇരട്ടത്താപ്പല്ലേ❓ ➟യഹോവയ്ക്ക് ബഹുത്വമുണ്ടെന്ന ട്രിനിറ്റിയുടെ വ്യാജവാദംപോലെ, മോശെയെന്ന മനുഷ്യനു് ബഹുത്വമുണ്ടെന്ന് ഒരുത്തൻ വാദിച്ചാൽ, അവനു് ബഹുത്വമില്ലെന്ന് എങ്ങനെ തെളിയിക്കും❓ ➟അതിനാണ് ഭാഷയ്ക്ക് വ്യാകരണനിയമം ഉള്ളത്. ➟ഈ രണ്ട് വേദഭാഗങ്ങളിലായി മോശെയെ ❛നിനക്ക്, നീ, നിന്നെ, നിൻ്റെ❜ എന്നിങ്ങനെ ആറുപ്രാവശ്യം ഏകവചന സർവ്വനാമം (Singular Pronoun) ഉപയോഗിച്ചിട്ടുണ്ട്. ➟മോശെയ്ക്ക് എലോഹീം ബഹുവചനത്തിലല്ല ഉപയോഗിച്ചിരിക്കുന്നത് എന്നതിൻ്റെ ഭാഷാപരമായ തെളിവാണത്. ➟ഭാഷയെ അതിക്രമിച്ചാൽ പിടിക്കപ്പെടും. ➟അതുകൊണ്ടാണ് 𝟭,𝟳𝟬𝟬 വർഷമായിട്ടും ട്രിനിറ്റിയെന്ന ഉപദേശം ക്ലച്ച് പിടിക്കാത്തത് (നടപടിയാകാത്തത്). ➟ഭാഷയുടെ വ്യാകരണം അറിയാത്തവർ ബൈബിളെന്നല്ല; ബാലമംഗളം വായിച്ചാലും ഒന്നും മനസ്സിലാകില്ല.
ജാതീയ ദൈവവും ദൈവങ്ങളും:
➦ ❞ഉച്ചയായപ്പോൾ ഏലീയാവു അവരെ പരിഹസിച്ചു: ഉറക്കെ വിളിപ്പിൻ; അവൻ ദേവനല്ലോ; അവൻ ധ്യാനിക്കയാകുന്നു; അല്ലെങ്കിൽ വെളിക്കു പോയിരിക്കയാകുന്നു; അല്ലെങ്കിൽ യാത്രയിലാകുന്നു; അല്ലെങ്കിൽ പക്ഷെ ഉറങ്ങുകയാകുന്നു; അവനെ ഉണർത്തേണം എന്നു പറഞ്ഞു.❞ (1രാജാ, 18:27). ➟ഈ വാക്യത്തിൽ, ജാതീയ ❛ദേവനു❜ (𝐠𝐨𝐝) ❛എലോഹീം❜ (𝐞𝐥𝐨𝐡𝐢𝐦) ഏകവചനത്തിലാണണ് ഉപയോഗിക്കുന്നത്. ➟അതിൻ്റെ ഭാഷാപരമായ തെളിവാണ് ❛അവൻ❜ (𝐡𝐞) എന്ന പ്രഥമപുരുഷ ഏകവചന സർവ്വനാമം (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧 𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐏𝐫𝐨𝐧𝐨𝐮𝐧) രണ്ടുപ്രാവശ്യം ഉപയോഗിച്ചിരിക്കുന്നത്. 
➦ ❝അവരുടെ ദേവന്മാരെ നമസ്കരിക്കരുതു; അവയെ (𝐭𝐡𝐞𝐦) സേവിക്കരുതു ⁃⁃ 𝐓𝐡𝐨𝐮 𝐬𝐡𝐚𝐥𝐭 𝐧𝐨𝐭 𝐛𝐨𝐰 𝐝𝐨𝐰𝐧 𝐭𝐨 𝐭𝐡𝐞𝐢𝐫 𝐠𝐨𝐝𝐬, 𝐧𝐨𝐫 𝐬𝐞𝐫𝐯𝐞 𝐭𝐡𝐞𝐦.❞ (പുറ, 23:24). ➟വാക്യം ശ്രദ്ധിക്കുക: ഈ വേദഭാഗത്ത്, ജാതികളുടെ ദൈവങ്ങളെ കുറിക്കാൻ ❛എലോഹീം❜ (elohim) എന്ന ബഹുവചനപദം ബഹുവചനത്തിൽത്തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ➟അതുകൊണ്ടാണ്, ❛എലോഹീം❜ എന്ന് പറഞ്ഞശേഷം, ❛അവയെ (𝐭𝐡𝐞𝐦) നമസ്കരിക്കരുതു❜ എന്ന് ബഹുവചനത്തിൽ പറയുന്നത്. ➟വേറെയും അനേകം തെളിവുകളുണ്ട്: (ന്യായ, 2:17; 1രാജാ, 9:9; 2ദിന, 7:22). 
തെയോസ് (Theós), തെയോയി (theoi):
➦ പുതിയനിയമത്തിൽ ❛ദൈവം❜ (𝐆𝐨𝐝) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❛തെയോസ്❜ (𝐓𝐡𝐞𝐨𝐬) എന്ന പദം ഏകവചനത്തിലുള്ള (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) പുല്ലിംഗ നാമപദം (𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞 𝐍𝐨𝐮𝐧) ആണ്. ➟പഴയനിയമത്തിൽ ❛എലോഹീം❜ എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്നത് ദൈവത്തിന്റെ ബഹുത്വത്തെ (𝐏𝐥𝐮𝐫𝐚𝐥𝐢𝐭𝐲) കുറിക്കാൻ ആയിരുന്നെങ്കിൽ, പുതിയനിയമത്തിൽ ❛തെയോസ്❜ (𝐓𝐡𝐞𝐨𝐬) എന്ന ഏകവചനമല്ല (𝐒𝐢𝐧𝐠𝐮𝐥𝐚𝐫); ❛തെയോയി❜ (𝐭𝐡𝐞𝐨𝐢) എന്ന ബഹുവചനം (𝐏𝐥𝐮𝐫𝐚𝐥) ഉപയോഗിക്കുമായിരുന്നു. ➟അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ: ➟യെഹൂദന്മാരുടെ മതഗ്രന്ഥമാണ് പഴയനിയമം. ➟അതിൽ അവരുടെ ദൈവത്തിനു് ❛എലോഹീം❜ എന്ന ബഹുവചനപദം ഉപയോഗിച്ചിട്ടും അവർ ബഹുദൈവത്തിലല്ല; ഏകദൈവത്തിലാണ് വിശ്വസിക്കുന്നത്. ➟അവരുടെ സ്രഷ്ടാവായ ദൈവം ഏകനാണെന്ന് അവർക്കറിയാം. ➟എന്നാൽ പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് ❛തെയോസ്❜ എന്ന ഏകവചനംകൊണ്ടുതന്നെ എഴുതിവെച്ചിട്ടും പുതിയനിയമത്തിലൂടെ രക്ഷപ്രാപിച്ചവർ, ഏകദൈവത്തിലല്ല; ദൈവത്തിൻ്റെ ബഹുദൈവത്തിലാണ് വിശ്വസിക്കുന്നത്. ➟എന്തൊരു വിരോധാഭാസമാണ്. 
യിസ്രായേൽ എന്ന എലോഹീമും തെയോയിയും:
➦ ❝നിങ്ങൾ ദേവന്മാർ ആകുന്നു എന്നും നിങ്ങൾ ഒക്കെയും അത്യുന്നതന്റെ പുത്രന്മാർ എന്നും ഞാൻ പറഞ്ഞു.❞ (സങ്കീ, 82:6). ➟ഈ വാക്യത്തിൽ, ❛ദേവന്മാർ❜ (𝐠𝐨𝐝𝐬) എന്ന് ബഹുവചനത്തിൽ പറഞ്ഞിരിക്കുന്നത്, ❛എലോഹീം❜ (𝐞𝐥𝐨𝐡𝐢𝐦) എന്ന പദംകൊണ്ടാണ്. ➟ഇത് യിസ്രായേലിനെ കുറിച്ചാണ്. ➟ഇവിടുത്തെ എലോഹീമിൻ്റെ ഉപയോഗം ബഹുവചനത്തിൽ ആയതുകൊണ്ടാണ്, ➤❛നിങ്ങൾ❜ എന്ന ബഹുവചന സർവ്വനാമവും (plural Pronoun) ➤❛പുത്രന്മാർ❜ (𝐒𝐨𝐧𝐬) എന്ന ബഹുവചന പദവിയും (𝐏𝐥𝐮𝐫𝐚𝐥 𝐓𝐢𝐭𝐥𝐞) ഉപയോഗിച്ചിരിക്കുന്നത്. 
➦ ❝യേശു അവരോടു: നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ? ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ-തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ-❞ (യോഹ, 10:34-35). ➟ഈ വാക്യങ്ങളിൽ യിസ്രായേലിനെ ❛ദേവന്മാർ❜ (𝐠𝐨𝐝𝐬) എന്ന് പറയുന്നത് ❛തെയൊയി❜ (𝐭𝐡𝐞𝐨𝐢) എന്ന ഗ്രീക്കുപദം കൊണ്ടാണ്. ➟ഈ പദം ബഹുവചനം (𝐏𝐥𝐮𝐫𝐚𝐥) ആയതുകൊണ്ടാണ്, ❛നിങ്ങൾ❜ (Ye) ❛നിങ്ങളുടെ❜ (𝐘𝐨𝐮𝐫) എന്നീ ബഹവചന സർവ്വനാമങ്ങൾ ഉപയോഗിച്ചിരിക്കുന്നത്. ➟ഇതൊക്കെ ഭാഷയുടെ ബാലപാഠം അറിയാവുന്ന ആർക്കും മനസ്സിലാകുന്ന കാര്യമാണ്.
എലോഹീമും ക്രിസ്തുവും:
➦ ട്രിനിറ്റിക്ക് ദൈവം ഏകനല്ല, സമനിത്യരും വ്യത്യസ്തരുമായ മൂന്നുപേരാണ്. ➟അതിൽ, ➤ഒന്നാമൻ പിതാവായ യഹോവ, ➤രണ്ടാമൻ പുത്രനായ യേശു, ➤മൂന്നാമൻ ദൈവാത്മാവായ പരിശുദ്ധാത്മാവ്. ➟എന്നാൽ യഹോവയായ ❛യഹോവ എലോഹീം❜ (𝐘𝐞𝐡𝐨𝐯𝐚𝐡 𝐄𝐥𝐨𝐡𝐢𝐲𝐦 ⁃⁃ 𝐋𝐨𝐫𝐝 𝐆𝐨𝐝) എന്ന് ഉല്പത്തി 2:4 മുതൽ മലാഖി 2:16-വരെ അഞ്ചൂറിലേറെ പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം, ത്രിത്വത്തിലെ ഒരു വ്യക്തിയാണ് യഹോവ. ➟ആ യഹോവയെ അഞ്ചൂറിലേറെ പ്രാവശ്യം എലോഹീം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ➟മൂവരിൽ ഒരുത്തനായ യഹോവതന്നെ എലോഹീം അഥവാ, ത്രിത്വമായാൽ ബാക്കി രണ്ടുപേരെ എന്തുചെയ്യും❓ ➟മൊത്തത്തിൽ നിങ്ങൾക്ക് എത്ര ദൈവമുണ്ട്❓ ➟നിങ്ങളുടെ വ്യാഖ്യാനപ്രകാരംതന്നെ അഞ്ചുപേരാകും. ➟എന്നാൽ താൻ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് യഹോവയും, പിതാവായ യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് ക്രിസ്തുവും പഠിപ്പിച്ചിട്ടുള്ളത് കാണുക:
യഹോവയായ ഏകദൈവം:
➤ ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല. (ആവ, 32:39
➤ ഞാൻ അല്ലാതെ ഒരു ദൈവവുമില്ല. (യെശ, 44:6)
➤ ഞാൻ അല്ലാതെ ഒരു ദൈവം ഉണ്ടോ? 
➤ ഞാൻ ഒരുത്തനെയും അറിയുന്നില്ല. (യെശ, 44:8
➤ ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല;
➤ ഞാൻ അല്ലാതെ ഒരു ദൈവവുമില്ല. (യെശ, 45:5
➤ ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല. (യെശ, 45:6
➤ ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല. (യെശ, 45:18
➤ ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല;
➤ ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല. (യെശ, 45:21
➤ ഞാൻ അല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. (യെശ, 45:22
➤ ഞാൻ അല്ലാതെ വേറൊരു ദൈവമില്ല;
➤ ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. (യെശ, 46:9
➤ ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല. (യോവേ, 2:27)
➤ സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല. (പുറ, 9:14
➤ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? 
➤ ഞാൻ ആരോടു തുല്യനാകും. (യെശ, 40:25)
➤ നിങ്ങൾ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും?
➤ എന്നെ ആരോടു തുല്യമാക്കും? (യെശ, 46:5)
➤ ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല. (യെശ, 48:11)
➤ എനിക്കു സമനായവൻ ആർ? (യിരെ, 49:19; 50:44)
➤ എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല. (ഹോശേ, 13:4)
➤ എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല,
➤ എന്റെ ശേഷം ഉണ്ടാകയുമില്ല. (യെശ. 43:10). 
➦ മേല്പറഞ്ഞതൊക്കെ, വാക്കുമാറാൻ കഴിയാത്തവനും ഭോഷ്ക്ക് പറയാൻ കഴിയാത്തവനുമായ യഹോവയുടെ വാക്കുകളാണ്: (1ശമൂ, 15:29). ➟❛ഞാൻ, ഞാൻ, എനിക്കു, എന്നെ❜ എന്നീ ഉത്തമപുരുഷ ഏകവചന സർവ്വനാമങ്ങൾ (𝟏𝐬𝐭 𝐏𝐞𝐫𝐬𝐨𝐧 𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐏𝐫𝐨𝐧𝐨𝐮𝐧𝐬) ശ്രദ്ധിക്കുക. ➟ദൈവത്തിനു് ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, ഞാൻ മാത്രമാണ് ദൈവമെന്നും എനിക്കു സമനായും സദൃശനായും ആരുമില്ലെന്നും സത്യേകദൈവമായ യഹോവ പറയുമായിരുന്നോ❓ ➟ദൈവവചനത്തെയും ഭാഷയെയും അതിക്രമിച്ചുകൊണ്ടും ഭോഷ്ക്ക് പറയാൻ കഴിയാത്ത ഏകസത്യദൈവത്തെ ഭോഷ്ക്കു പറയുന്നവൻ ആക്കിക്കൊണ്ടും മാത്രമേ, ദൈവത്തിനു് ബഹുത്വം ഉണ്ടെന്ന് പറയാൻപോലും കഴിയുകയുള്ളു. 
ദൈവത്തിൻ്റെ ക്രിസ്തു:
➤ എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. (മർക്കൊ, 12:29
➤ ദൈവം ഒരുത്തൻ മാത്രം ⁃⁃ The only God. (യോഹ, 5:44)
➤ പിതാവാണ് ഒരേയൊരു സത്യദൈവം ⁃⁃ Father, the only true God.  (യോഹ, 17:3)
➤ ദൈവമായ യഹോവയെ മാത്രം ആരാധിക്കണം. (മത്താ, 4:10; ലൂക്കൊ, 4:8
➤ പിതാവു് മാത്രമാണ് സകലവും അറിയുന്നതു. (മത്താ, 24:36)
➦ മേല്പറഞ്ഞ അഞ്ച് (𝟒+𝟏) വാക്യങ്ങളിലും ❛ഒരേയൊരുവൻ, മാത്രം❜ (𝐓𝐡𝐞 𝐎𝐧𝐥𝐲 𝐎𝐧𝐞, 𝐎𝐧𝐥𝐲) എന്നൊക്കെ അർത്ഥമുള്ള ❛മോണോസ്❜ (𝐌𝐨𝐧𝐨𝐬) എന്ന ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟പഴയനിയമത്തിൽ ❛𝐎𝐧𝐥𝐲 𝐓𝐡𝐞 𝐎𝐧𝐥𝐲 𝐎𝐧𝐞❜ എന്നർത്ഥത്തിൽ ഉപയോഗിച്ചിരിരിക്കുന്ന ❛യാഹിദ്❜ (𝐘𝐚𝐡𝐢𝐝) എന്ന പദത്തിനു് തുല്യമായ ഗ്രീക്കുപദമാണ് 𝐌𝐨𝐧𝐨𝐬. ➟ആ പദംകൊണ്ടാണ്, പിതാവ് ഒരുത്തൻ മാത്രമാണ് ദൈവം, പിതാവ് മാത്രമാണ് സത്യദൈവം, അവനെ മാത്രം ആരാധിക്കണം, പിതാവ് മാത്രമാണ് സകലവും അറിയുന്നത് എന്ന് ❛മോണോസ്❜ കൊണ്ട് ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത്. ➟ദൈവത്തിനു് ബഹുത്വമുണ്ടെന്ന് പറയുന്നവൻ ദൈവത്തിലും അവൻ്റെ ക്രിസ്തുവിലും വിശ്വസിക്കുന്നവരേയല്ല. ➟ദൈവത്തെയും ക്രിസ്തുവിനെയും വിശ്വസിക്കാത്തവൻ അധികം ശിക്ഷാവിധി വരാതിരിക്കാൻ, വിശ്വാസം ത്യജിച്ചുകളയുന്നതാണ് പിന്നെയും നല്ലത്. 
➦ പഴയനിയമത്തിലെ മശീഹമാരുംഭക്തന്മാരും അപ്പൊസ്തലന്മാരും പറഞ്ഞിരിക്കുന്ന തെളിവുകൾ കാണുക: ➤[കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]
മോണോതീയിസം (Monotheism):
➦ കുലുങ്ങാതെ എന്നേക്കും നില്ക്കുന്ന സീയോൻ പർവ്വതം പോലത്തെ ഒരു തെളിവ് തരാം. ➟ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം ❛ട്രിനിറ്റിയും❜ (𝐓𝐫𝐢𝐧𝐢𝐭𝐲) അല്ല, ❛വൺനെസ്സും❜ (𝐎𝐧𝐞𝐧𝐞𝐬𝐬) അല്ല; ❛മോണോതീയിസം❜ (𝐌𝐨𝐧𝐨𝐭𝐡𝐞𝐢𝐬𝐦) ആണ്. ➟ദൈവം ട്രിനിറ്റിയാണെന്നോ, വൺനെസ്സ് ആണെന്നോ ബൈബിളിൽ എവിടെയും കാണാൻ കഴിയില്ല. ➟എന്നാൽ മോണോസ് തെയോസ് (𝐌𝐨𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 ⁃⁃ 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) ആണെന്ന് ആവർത്തിച്ച് കാണാൻ കഴിയും. ➟മോണോസ് തെയോസിലുള്ള ഉള്ള വിശ്വാസമാണ്, ❛മോണോതീയീസം❜ (𝐌𝐨𝐧𝐨𝐭𝐡𝐞𝐢𝐬𝐦) അഥവാ, ഏകദൈവവിശ്വാസം: ➤❝യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു ⁃⁃ O LORD God of Israel, thou art the God, even thou alone, of all the kingdoms of the earth.❞ (2രാജാ, 19:15). ➟ഈ വേദഭാഗത്ത്, ❛ദൈവം ഒരുത്തൻ മാത്രം❜ എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം ❛ഒന്നിനെ❜ (𝐎𝐧𝐞) കുറിക്കുന്ന ❛എഹാദ്❜ (𝐞𝐡𝐚𝐝) അല്ല; ❛ഒറ്റയ്ക്ക്, തനിയെ, മാത്രം❜ (𝐚𝐥𝐨𝐧𝐞, 𝐨𝐧𝐥𝐲) എന്നൊക്കെ അർത്ഥമുള്ള ❛ബാദ്❜ (𝐛𝐚𝐝) ആണ്. ➟പഴയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ (𝐔𝐧𝐢𝐪𝐮𝐞𝐧𝐞𝐬𝐬) ❛ഒറ്റയ്ക്ക്, തനിയെ, മാത്രം❜ (𝐚𝐥𝐨𝐧𝐞, 𝐨𝐧𝐥𝐲) എന്നീ അർത്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ❛അക്❜ (𝐚𝐤), ❛റാഖ്❜ (𝐫𝐚𝐪), ❛ബാദ്❜ (𝐛𝐚𝐝), ❛ബദാദ്❜ (𝐛𝐚𝐝𝐚𝐝) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 𝟰𝟱 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ➟അതിൽ ❛ബാദ്❜ (𝐛𝐚𝐝) ഉപയോഗിച്ചിരിക്കുന്ന 𝟮𝟰 വാക്യങ്ങളിൽ 𝟮𝟭 വാക്യത്തിലും ❛ബദാദ്❜ (badad) ഉപയോഗിച്ചിരിക്കുന്ന 𝟮 വാക്യത്തിലും പഴയനിയമത്തിൻ്റെ ആധികാരിക ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (𝐒𝐞𝐩𝐭𝐮𝐚𝐠𝐢𝐧𝐭) ❛മോണോസ്❜ (𝐌𝐨𝐧𝐨𝐬) ആണ് കാണുന്നത്. (പുറ, 22:20; ആവ, 32:12; 1ശമൂ, 7:3; 1ശമൂ, 7:4; 1രാജാ, 8:40; 2രാജാ, 19:15; 2രാജാ, 19:19; 2ദിന, 6:31; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; സങ്കീ, 51:4; സങ്കീ, 71:16; സങ്കീ, 72:18; സങ്കീ, 83:18; സങ്കീ, 86:10; സങ്കീ, 136:4; സങ്കീ, 148:13; യെശ, 2:11; യെശ, 2:17; യെശ, 37:16; യെശ, 37;20; യെശ, 44:24). ➟പഴയനിയമത്തിൽ ❛ഒരേയൊരു, മാത്രം❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞, 𝐨𝐧𝐥𝐲) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❛യാഹീദ്❜ (𝐲𝐚𝐡𝐢𝐝) എന്ന പദത്തിന് തുല്യമായ പദമാണ് ഗ്രീക്കിലെ ❛മോണോസ്❜ (𝐌𝐨𝐧𝐨𝐬). ➟നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ➟അതിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ❛𝐌𝐨𝐧𝐨𝐬❜ ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 𝟮𝟯 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. 
➦ പുതിയനിയമത്തിൽ ദൈവത്തിൻ്റെ അദ്വിതീയതയെ (𝐔𝐧𝐢𝐪𝐮𝐞𝐧𝐞𝐬𝐬) കുറിക്കാൻ ❛മോണോസ്❜ (𝐌𝐨𝐧𝐨𝐬) 𝟭𝟯 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: ➤❝ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.❞ (ലൂക്കൊ, 5:21). ➟ഈ വേദഭാഗത്ത് ഗ്രീക്കിൽ, ❛മോണോസ് ഹോ തെയോസ്❜ (𝐌𝐨𝐧𝐨𝐬 𝐡𝐨 𝐓𝐡𝐞𝐨𝐬) ആണ്. ➟❛ദൈവം ഒത്തൻ മാത്രം❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) എന്നാണർത്ഥം. ➟ഈ വേദഭാഗത്ത്, ❛ദൈവം ഒരുവൻ❜ എന്നു പറയാൻ ഉപയോഗിച്ചിരിക്കുന്ന പദം ❛ഒന്നിനെ❜ (𝐎𝐧𝐞) കുറിക്കുന്ന ❛ഹെയ്സ്❜ (heis) അല്ല; ❛ഒരേയൊരു❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞) എന്നർത്ഥമുള്ള ❛മോണോസ്❜ ആണ്. ➟പുതിയനിയമത്തിൽ ❛ദൈവം ഒരുത്തൻ മാത്രം❜ ആണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. (മത്താ, 4:10; മത്താ, 24:36; ലൂക്കോ, 4:8; ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 1തിമൊ, 6:15; 1തിമൊ, 6:16; യൂദാ, 1:4; യൂദാ, 1:24; വെളി, 15:14). ➟അതായത്, ദൈവത്തിൻ്റെ അതുല്യതയെ (𝐔𝐧𝐢𝐪𝐮𝐞𝐧𝐞𝐬𝐬) കുറിക്കാൻ ❛യാഹീദിന്❜ (𝐲𝐚𝐡𝐢𝐝) തുല്യമായ ❛മോണോസ്❜ (𝐌𝐨𝐧𝐨𝐬) പഴയപുതിയനിയമങ്ങളിൽ 𝟯𝟲 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ➟ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ  𝟮𝟯 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 𝟭𝟯 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. ➟അതിനാൽ, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും പിതാവായ യഹോവ മാത്രമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശങ്ങളും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല. ➟ട്രിനിറ്റിയുടെ വ്യാജവാദംപോലെ, ❛എഹാദിനും❜ (𝐞𝐡𝐚𝐝), ❛ഹെയ്സിനും❜ (𝐡𝐞𝐢𝐬) ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, പഴയപുതിയനിയമങ്ങളിൽ ഖണ്ഡിതമായ അർത്ഥത്തിൽ ❛ദൈവം ഒരുത്തൻ മാത്രം❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) ആണെന്ന് പറയുമായിരുന്നില്ല. ➟പരിശുദ്ധാത്മാവ് ആലേഖനംചെയ്ത് വെച്ചിരിക്കുന്നതിനു് വിരുദ്ധമായി, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവം ആക്കുന്നത്, പരിശുദ്ധാത്മാവിനു് എതിരെയുള്ള ദൂഷണമാണ്. ➟ആത്മാവിനെതിരെയുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമിക്കപ്പെടാത്ത പാപമാണ്: (മത്താ, 12:32). [കാണുക: മോണോതീയിസം (Monotheism) തെളിവുകൾ] 
ട്രിനിറ്റിയുടെ ഇരട്ടത്താപ്പ്:
➦ എലോഹീം എന്നപദം ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത് രണ്ടുവിധത്തിലാണ്. ➟യഹോവയെ കുറിക്കാൻ ദൈവം (𝐆𝐨𝐝) എന്ന് ഏകവചനത്തിലും, ജാതികളുടെ ദേവന്മാരെ കുറിക്കാൻ ദൈവങ്ങൾ (𝐠𝐨𝐝𝐬) എന്ന് ബഹുവചനത്തിലും. (ഉല്പ, 1:1 ⁃⁃ പുറ, 20:3). ➟ദൈവമെന്നും ദൈവങ്ങളെന്നും ഏകവചനത്തിലും ബഹുവചനത്തിലും മാത്രമാണ് എലോഹീം ഉപയോഗിച്ചിട്ടുള്ളത്. ➟എലോഹീമിനു് അഥവാ, ട്രിനിറ്റി വിശ്വസിക്കുന്ന ദൈവത്തിനു് ബഹുത്വമുണ്ടെന്ന് വിശ്വസിക്കുന്നത് നിഷ്പക്ഷമായിട്ടാണെങ്കിൽ, ദൈവം എന്ന ഏകവചനം തള്ളിയിട്ട്, ദൈവങ്ങൾ എന്ന ബഹുവചനമല്ലേ നിങ്ങൾ സ്വീകരിക്കേണ്ടത്❓ ➟അങ്ങനെ നിങ്ങൾ ഏകദൈവവിശ്വാസികളല്ല; ബഹുദൈവവിശ്വാസികൾ ആണെന്ന് ധൈര്യത്തോടെ സമ്മതിക്കുകയാണ് ചെയ്യേണ്ടത്. ➟മൂന്ന് ദൈവങ്ങൾ ഉണ്ടെന്ന് സമ്മതിക്കുന്ന ട്രിനിറ്റി പണ്ഡിതന്മാർ നിങ്ങളുടെ മദ്ധ്യേതന്നെ ഉണ്ടല്ലോ❓ ➟അല്ലാതെ, ദൈവത്തിനു് ബഹുത്വമുണ്ടെന്ന് വാദിക്കുകയും ഞങ്ങൾ ഏകദൈവവിശ്വാസികൾ ആണെന്ന് പറയുകയും ചെയ്താൽ എങ്ങനെ ശരിയാകും❓ ➟അത് പൂർവ്വാപരവൈരുദ്ധ്യമല്ലേ❓ ➟ബൈബിളിൽ എലോഹീമിനെ ദൈവം, ദൈവങ്ങൾ എന്നല്ലാതെ, വ്യക്തി (𝐏𝐞𝐫𝐬𝐨𝐧), വ്യക്തികൾ (𝐏𝐞𝐫𝐬𝐨𝐧𝐬) എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ➟എലോഹീമിന് ബഹുത്വമുണ്ടെന്ന് വാദിക്കുന്ന നിങ്ങൾ ബഹുദൈവ വിശ്വാസികളാണ്. അല്ലാതെ, ഏകദൈവവിശ്വാസികൾ ആകുന്നത് എങ്ങനെയാണ്❓ ➟യഥാർത്ഥത്തിൽ, എലോഹീമിൻ്റെ ബഹുത്വത്തിൽ വിശ്വസിക്കുന്ന നിങ്ങൾ ഏകദൈവമായ യഹോവയിലല്ല; ജാതികളുടെ പല ദൈവങ്ങളിലാണ് വിശ്വസിക്കുന്നത്. ➟ഞങ്ങളുടെ എലോഹീമിനു് ബഹുത്വമുണ്ട്; എന്നാൽ ഞങ്ങൾ ബഹുദൈവവിശ്വാസികളല്ല എന്ന് പറയുന്നത് ഭൂലോക ഇരട്ടത്താപ്പാണ്! [കാണുക: ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു]

ഉല്പത്തി പുസ്തകത്തിൽ ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിനു മുമ്പ് ❛നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക❜ എന്ന് പറഞ്ഞിരിക്കയാൽ ദൈവത്തിന് ബഹുത്വമുണ്ടെന്ന് ത്രിത്വവിശ്വാസികൾ കരുതുന്നു. [അതിലെ സത്യാവസ്ഥ അറിയാൻ കാണുക: ‘നാം നമ്മുടെ സ്വരൂപത്തിൽ

എഹാദ് (ehad) എന്ന ഒന്നിനെ കുറിക്കുന്ന എബ്രായ പദവും ഹെയ്സ് (heis) ഗ്രീക്കു പദവും ഒന്നല്ല; ഐക്യത്തിൽ ഒന്നാണെന്ന് ട്രിനിറ്റി പഠിപ്പിക്കുന്നു. [അതിലെ സത്യാവസ്ഥ അറിയാൻ കാണുക: എഹാദും (ehad) ഹെയ്സും (heis) ഐക്യത്തിൽ ഒന്നാണോ?]

ത്രിത്വമെന്ന ആശയം ബൈബിളിലുണ്ടോ?

പെന്തെക്കൊസ്ത് സഭയിലെ (AG) ഒരു പാസ്റ്റർ മൂന്നു ദൈവങ്ങളുണ്ടെന്നു വെല്ലുവിളിച്ചു പറയുന്ന വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക:

മൂന്നു ദൈവങ്ങൾ ഉണ്ടെന്നു പറയാൻ ധൈര്യംവേണം

സംഖ്യാപരമായി ദൈവം ഒന്നല്ല; മൂന്നാണ് എന്ന് പറയുന്ന ബ്രദ്റെൻ പണ്ഡിതൻ്റെ വോയ്സ് സന്ദേശം കേൾക്കാൻ:

സംഖ്യാപരമായി മൂന്നു ദൈവം

3 thoughts on “എലോഹീം (Elohim), തെയോസ് (Theos)”

  1. video and audio missing/not fond so kindly send to my e-mail.
    പെന്തെക്കൊസ്ത് സഭയിലെ (AG) ഒരു പാസ്റ്റർ മൂന്നു ദൈവങ്ങളുണ്ടെന്നു വെല്ലുവിളിച്ചു പറയുന്ന വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക:

    👇

    മൂന്നു ദൈവങ്ങൾ

    മൂന്നു ദൈവങ്ങൾ

    മുഹമ്മദ് ഈസയുമായി ഫോണിൽ സംസാരിക്കുമ്പോൾ ദൈവം സംഖ്യാപരമായി മൂന്നാണെന്നു സമ്മതിക്കുന്ന ഒരു ത്രിത്വപണ്ഡിതൻ്റെ ഓഡിയോ കേൾക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക:

    👇

Leave a Reply to JOHN Cancel reply

Your email address will not be published. Required fields are marked *