പിതാവും പുത്രനും ഒന്നാകുന്നു

☛ ❝ഞാനും പിതാവും ഒന്നാകുന്നു❞ എന്ന യേശുവിൻ്റെ പ്രശസ്തമായ പ്രഖ്യാപനം എല്ലാവർക്കും അറിയാം: (യോഹ, 10:30). ➟എന്നാൽ എപ്പോൾ എങ്ങനെ ഒന്നാകുന്നു എന്ന് എല്ലാവർക്കും അറിയില്ല. ➟സുവിശേഷചരിത്രകാലത്ത് പിതാവും പുത്രനും ഏകദൈവവും (1കൊരി, 8:5-6) ഏകമനുഷ്യനും (റോമ, 5:15) എന്നനിലയിൽ വിഭിന്നരായിരുന്നു. ➟മനുഷ്യനായ ക്രിസ്തുയേശുതന്നെ (1തിമൊ, 2:6) അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 24:36; മത്താ, 26:39; ലൂക്കൊ, 23:46; യോഹ, 8:16; യോഹ, 8:19; യോഹ, 12:28; യോഹ, 14:6; യോഹ, 14:23; യോഹ, 16:32; യോഹ, 17:3; യോഹ, 17:11; യോഹ, 17:21; യോഹ, 17:23; യോഹ, 20:17). ➟എന്നാൽ ക്രിസ്തു പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാകയാൽ (1തിമൊ, 3:15-16) [𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡 ⁃⁃ 3:16,NMV] അഥവാ, ഏകദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാകയാൽ (റോമ, 5:15), സുവിശേഷചരിത്രകാലം ഒഴികെ പിതാവും പുത്രനും ഒന്നുതന്നെയാണ്: (യോഹ, 8:24; 8:28; 8:58; 10:30; 14:9). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:15-16). ➤[കാണുക: ഞാനും പിതാവും ഒന്നാകുന്നു]. ➟അതിൻ്റെ ഏറ്റവും വ്യക്തമായ ഒരു തെളിവുതരാം:
➦ ❝ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുവിൻ.❞ [𝐆𝐨 𝐲𝐨𝐮 𝐭𝐡𝐞𝐫𝐞𝐟𝐨𝐫𝐞, 𝐚𝐧𝐝 𝐭𝐞𝐚𝐜𝐡 𝐚𝐥𝐥 𝐧𝐚𝐭𝐢𝐨𝐧𝐬, 𝐛𝐚𝐩𝐭𝐢𝐳𝐢𝐧𝐠 𝐭𝐡𝐞𝐦 𝐢𝐧 𝐭𝐡𝐞 𝐧𝐚𝐦𝐞 𝐨𝐟 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫, 𝐚𝐧𝐝 𝐨𝐟 𝐭𝐡𝐞 𝐒𝐨𝐧, 𝐚𝐧𝐝 𝐨𝐟 𝐭𝐡𝐞 𝐇𝐨𝐥𝐲 𝐒𝐩𝐢𝐫𝐢𝐭:] (മത്താ, 28:19 ⁃⁃ KJV). ➤❝പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുവിൻ❞ എന്നത് മൂലഭാഷയിൽ ഇപ്രകാരമാണ്: ➤❝baptizontes autous eis to onoma tou Patros kai tou Huiou kai tou Hagiou Pneumatos (βαπτίζοντες αὐτοὺς εἰς τὸ ὄνομα τοῦ πατρὸς καὶ τοῦ υἱοῦ καὶ τοῦ ἁγίου πνεύματος) എന്നാണ്. ➟പദാനുപദ വിവർത്തനവും കാണുക: [BLBGNT]. ➟അതിൽ, ❝നാമം❞ (𝐍𝐚𝐦𝐞) എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നത്, ❝ഒനോമ❞ (ὄνομα ⁃⁃ onoma) എന്ന പദം പ്രതിഗ്രാഹിക വിഭക്തിയിലും (𝐀𝐜𝐜𝐮𝐬𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) ഏകവചനത്തിലുമുള്ള നാമപദം (𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐍𝐞𝐮𝐭𝐞𝐫 𝐍𝐨𝐮𝐧) ആണ്. 
➦ വിഭിന്നരായരെച്ചേർത്ത് ➤❝നാമം❞ (𝐨𝐧𝐨𝐦𝐚 ⁃⁃ 𝐍𝐚𝐦𝐞) എന്ന ഏകവചനം (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) ഉപയോഗിക്കാൻ ഒരു ഭാഷയിലെയും വ്യാകരണത്തിൽ വ്യവസ്ഥയില്ല. ➤❝നാമങ്ങൾ❞ (𝐍𝐚𝐦𝐞𝐬) എന്ന ബഹുവചനമാണ് (𝐏𝐥𝐮𝐫𝐚𝐥) ഉപയോഗിക്കേണ്ടത്. ➤❝നാമങ്ങൾ❞ എന്ന ബഹുവചനത്തെ കുറിക്കുന്ന ❝ഒനോമാറ്റ❞ (ὀνόματά – onómatá) എന്ന ഗ്രീക്കുപദം പത്തുപ്രാവശ്യവും (മത്താ, 10:2; മർക്കൊ, 3:17; ലൂക്കൊ, 10:20; ഫിലി, 4:3; വെളി, 3:4; 11:13; 13:8; 17:8; 21:12; 21:14). ➤❝ഒനോമാറ്റോൺ❞ (ὀνομάτων – onomatōn) എന്ന പദം മൂന്നുപ്രാവശ്യവുമുണ്ട്: (പ്രവൃ, 1:15; 18:15; വെളി, 17:3). ➟അതിൽ, ➤❝ഒനോമാറ്റ❞ (onómatá) എന്ന പദം പ്രതിഗ്രാഹിക വിഭക്തിയിലുള്ള ബഹുവചന നാമപദം (𝐀𝐜𝐜𝐮𝐬𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞 𝐏𝐥𝐮𝐫𝐚𝐥 𝐍𝐨𝐮𝐧) ആണ്. ➟സത്യവേദപുസ്തകത്തിൽ ഏകവചനവും ബഹുവചനവും മനസ്സിലാക്കാൻ പ്രയാസമാണ്. ➟മൂലഭാഷയും, 𝐊𝐉𝐕 മുതലായ ഇംഗ്ലീഷ് പരിഭാഷകളും സത്യവേദപുസ്തകം സമകാലിക പരിഭാഷ, പി.ഒ.സി, വിശുദ്ധഗ്രന്ഥം മുതലായ മലയാളം പരിഭാഷകളും പരിശോധിക്കുക.
❶ ❝പന്ത്രണ്ട് അപ്പോസ്തോലന്മാരുടെ പേരുകള്‍ ഇവയാണ്:❞ (സത്യവേദപുസ്തകം സമകാലിക പരിഭാഷ കാണുക: ➤മത്താ, 10:2). ➟സത്യവേദപുസ്തകത്തിൽ ❝പേരാവിതു❞ എന്നാണ് കാണുന്നത്. ഗ്രീക്കിൽ, ➤❝ഒനോമാറ്റയും❞ (onómatá) ഇംഗ്ലീഷിൽ 𝐍𝐚𝐦𝐞𝐬-ഉം ആണ്: [കാണുക: BIBGNT ⁃⁃ KJV]. ➟സത്യവേദപുസ്തകം സമകാലിക പരിഭാഷ, മലയാളം ഓശാന, വിശുദ്ധഗ്രന്ഥം, പി.ഒ.സി മുതലായവ നോക്കുക. [കാണുക: വി.ഗ്രന്ഥം]. ➟അപ്പൊസ്തലന്മാർ പന്ത്രണ്ടുപേർ ഉള്ളതുകൊണ്ടാണ് ❝പേരു❞ (𝐍𝐚𝐦𝐞) എന്ന ഏകവചനം ഉപയോഗിക്കാതെ, ❝പേരുകൾ❞ (𝐍𝐚𝐦𝐞𝐬) എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്നത്. 
❷ “എങ്കിലും ദുഷ്ടാത്മാക്കള്‍ നിങ്ങള്‍ക്കു കീഴടങ്ങുന്നതിൽ അല്ല, നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതിയിരിക്കുന്നതില്‍ ആണ് സന്തോഷിക്കേണ്ടത്.❞ (സ.വേ.പു.സ.പ കാണുക: ➤ലൂക്കോ, 10:20). ➟സത്യവേദപുസ്തകത്തിൽ ഈ വാക്യത്തിനും പേർ എന്ന ഏകവചനമാണ് കാണുന്നത്. ➟എന്നാൽ ഗ്രീക്കിൽ ഒനോമാട്ടയും ഇംഗ്ലീഷിൽ പേരുകളും ആണ്:  [കാണുക: BIBGNT ⁃⁃ KJV]. സത്യവേദപുസ്തകം സമകാലിക പരിഭാഷ, മലയാളം ഓശാന, വിശുദ്ധഗ്രന്ഥം, പി.ഒസി മുതലായവ നോക്കുക. [കാണുക: വി.ഗ്രന്ഥം]. ➟സ്വർഗ്ഗത്തിലും വ്യത്യസ്തരായവർക്ക് ➤❝നാമം❞ (𝐍𝐚𝐦𝐞) എന്ന ഏകവചനമല്ല; ➤❝നാമങ്ങൾ❞ (𝐍𝐚𝐦𝐞𝐬) എന്ന ബഹുവചനമാണ്.
❸ ❝നഗരത്തിന്‍റെ മതിലിന് പന്ത്രണ്ട് അടിസ്ഥാനശിലകളും അവയില്‍ കുഞ്ഞാടിന്‍റെ പന്ത്രണ്ട് അപ്പോസ്തൊലന്മാരുടെ പേരുകളും ഉണ്ട്.❞ (സ.വേ.പു.സ.പ കാണുക: വെളി, 21:14). ➟പന്ത്രണ്ട് അപ്പൊസ്തലന്മാർക്ക് പുത്തനെരുശലേമിൽപ്പോലും പേരല്ല; പേരുകളാണുള്ളത്. ➟വ്യത്യസ്തരായവരോ, വ്യത്യസ്തരായവരുടെ പദവികളെയോ ചേർത്ത് ഒരു സാഹചര്യത്തിലും ➤❝പേർ❞ (ഒനോമ) എന്ന ഏകവചനം പറയാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. ➟അതുപോലെ, സുവിശേഷചരിത്രകാലം കഴിഞ്ഞും പിതാവും പുത്രനും വിഭിന്നരായിരുന്നു എങ്കിൽ, ❝പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും ➤❝നാമം❞ (𝐍𝐚𝐦𝐞 ⁃⁃ 𝐨𝐧𝐨𝐦𝐚) എന്ന ഏകവചനമല്ല (Singular); ➤❝നാമങ്ങൾ❞ എന്ന ബഹുവചനം (𝐏𝐥𝐮𝐫𝐚𝐥) ഉപയോഗിക്കുമായിരുന്നു. ➟ഈ വസ്തുതയ്ക്ക് ആന്തരികവും ബാഹ്യവുമായ മറ്റു തെളിവുകളുമുണ്ട്: [കാണുക: ഒനോമയും (Name) ഒനോമാറ്റയും (Names)]
❹ യെശയ്യാവ് ഒരുത്തൻ്റെ നാല് പ്രാവചനിക നാമം (𝐏𝐫𝐨𝐩𝐡𝐞𝐭𝐢𝐜 𝐍𝐚𝐦𝐞) പറയുമ്പോൾ, ➤❝നാമം❞ (𝐍𝐚𝐦𝐞) എന്നർത്ഥമുള്ള ➤❝ഷേം❞ (שֵׁם ⁃⁃ Shēm) എന്ന ഏകവചനം (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) പറയുന്നത് കാണാം: ➤❝അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്ന് പേർ വിളിക്കപ്പെടും.❞ (യെശ, 9:6). ➟ഈ വേദഭാഗത്ത്, ➤❝പേർ❞ എന്ന ഏകവചനം പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. ➟ഈ നാലു പ്രാവചനിക നാമവും വ്യത്യസ്തരായവരെക്കുറിച്ചല്ല; ഏകനെക്കുറിച്ചാണ്. ➤❝അവന്നു❞ (𝐡𝐢𝐬) എന്ന ഏകനു് വിളിക്കപ്പെടുന്ന നാല് ➤❝പ്രാവചനിക നാമം❞ (𝐏𝐫𝐨𝐩𝐡𝐞𝐭𝐢𝐜 𝐍𝐚𝐦𝐞) ആയതുകൊണ്ടാണ്, ➤❝പേർ❞ (𝐒𝐡ē𝐦 ⁃⁃ 𝐍𝐚𝐦𝐞) എന്ന ഏകവചനം പറഞ്ഞിരിക്കുന്നത്. ➟വ്യത്യസ്തരായവരുടെ പ്രാവചനിക നാമങ്ങളെക്കുറിച്ച് ആയിരുന്നെങ്കിൽ, ➤❝പേരുകൾ❞ (𝐍𝐚𝐦𝐞𝐬) എന്നർത്ഥമുള്ള ➤❝ഷ്മോത്❞ (שְׁמוֹת ⁃⁃ Sh’mot) എന്ന ബഹുവചനം (Plural) പറയുമായിരുന്നു. ➟പ്രവാചകൻ ദൈവത്തിൻ്റെ വായും പ്രവചനം ദൈവത്തിൻ്റെ വാക്കുകളും ആണെന്നോർക്കുക. ➟ആർക്ക് തെറ്റുപറ്റിയാലും ദൈവത്തിന് തെറ്റുപറ്റില്ല. 
❺ പിതാവും പുത്രനും സുവിശേഷചരിത്രകാലത്ത് വിഭിന്നരായിരുന്ന കാര്യം യേശുതന്നെപറഞ്ഞത് തുടക്കത്തിൽ കണ്ടതാണ്. ➤❝ഞങ്ങൾ ⁃⁃ 𝐖𝐞❞ ( യോഹ, 14:23), ➤❝നാം ⁃⁃ 𝐖𝐞❞ (യോഹ, 17:11), ➤❝നമ്മിൽ ⁃⁃ 𝐈𝐧 𝐮𝐬❞ (യോഹ, 17:21), ➤❝നാം ⁃⁃ 𝐖𝐞❞ (യോഹ, 17:23) എന്നിങ്ങനെ പിതാവിനെയും തന്നെയും വ്യക്തമായി വേർതിരിച്ചാണ് അവൻ പറഞ്ഞത്. ➟എന്നാൽ ➤❝ഒനോമ❞ (𝐨𝐧𝐨𝐦𝐚) എന്ന ഏകവചനം വിന്നരായവർക്ക് ഉപയോഗിക്കാൻ ഒരു ഭാഷയിലെയും വ്യാകരണത്തിൽ വ്യവസ്ഥയില്ല. ➟രണ്ടുപേരെ കുറിക്കാൻ ഗ്രീക്കിൽ നാമപദം മാത്രമല്ല; ക്രിയാപദവും ഉപയോഗിക്കാൻ പറ്റില്ല. ➟അതുകൊണ്ടാണ്, പിതാവിനെയും തന്നെയും ചേർത്ത് ➤❝ഞങ്ങൾ വരും❞ ( 𝐰𝐞 𝐰𝐢𝐥𝐥 𝐜𝐨𝐦𝐞) എന്നർത്ഥമുള്ള ➤❝എലെയൂസോമേത്ത❞ (ἐλευσόμεθα ⁃⁃ eleusometha) എന്ന ഉത്തമപുരഷ ബഹുവചന ക്രിയാപദം (𝟏𝐬𝐭 𝐏𝐞𝐫𝐬𝐨𝐧 𝐏𝐥𝐮𝐫𝐚𝐥 𝐕𝐞𝐫𝐛) യേശു ഉപയോഗിച്ചത്: (യോഹ, 14:23). ➟വിഭിന്നരായവരെച്ചേർത്ത്, ഏകവചന സർവ്വനാമം ഉപയോഗിക്കാനും ഒരു ഭാഷയിലും വ്യവസ്ഥയില്ല. ➟അതിനാലാണ്, ➤❝ഹെമെയിസ്❞(ἡμεῖς ⁃⁃ hēmeis) എന്നും, ➤❝ഹെമീൻ❞ (ἡμῖν ⁃⁃ hēmin) എന്നുമുള്ള ഉത്തമപുരുഷ ബഹുവചന സർവ്വനാമം (𝟏𝐬𝐭 𝐏𝐞𝐫𝐬𝐨𝐧 𝐏𝐥𝐮𝐫𝐚𝐥 𝐏𝐫𝐨𝐧𝐨𝐮𝐧) യേശു ഉപയോഗിച്ചത്: (യോഹ, 17:11; യോഹ, 17:23 ⁃⁃ യോഹ, 17:21). 
☛ പിതാവും പുത്രനും പരിശുദ്ധാത്മാവും: 
➦ പിതാവായ ഏകദൈവവും പരിശുദ്ധാത്മാവും ഒന്നാണ്: (1കൊരി, 8:5-6 ⁃⁃ പ്രവൃ, 5:3-4; 1കൊരി, 3:16). ➟പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്. ➟അഥവാ, വ്യക്തികളിൽ ദൈവം തൻ്റെ പ്രത്യേക പ്രവൃത്തികൾ ചെയ്യുന്നത് അദൃശ്യമായ ആത്മാവെന്ന നിലയിലാണ്: (യോഹ, 3:6-8 ⁃⁃ 2ശമൂ, 23:2). ➟പിതാവായ ദൈവവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് തെളിയിക്കുന്ന അനേകം വേദമാഗങ്ങളുണ്ട്. [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]. ➟പുത്രൻ ദൈവത്തിൻ്റെ ജഡത്തിലെ (മനുഷ്യനായുള്ള) വെളിപ്പാടാണ്: (1തിമൊ, 3:15-16). ➤❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16; യോഹ, 1:18യോഹ, 8:40). ➟അതായത്, യഹോവയായ ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച പാപരഹിതനായ മനുഷ്യനാണ് യേശു: (മത്താ, 1:20, ലൂക്കൊ, 2:21 ⁃⁃ 1യോഹ, 3:5; യോഹ, 8:40) ➤[കാണുക: പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു]. ➟പുതിയനിയമത്തിൽ പിതാവിൻ്റെയും (യോഹ, 5:43 ⁃⁃ യോഹ, 17:11; 17:12) പുത്രൻ്റെയും (മത്താ, 1:21) പരിശുദ്ധാത്മാവിൻ്റെയും (യോഹ, 14:26) നാമം ഒന്നാണ്. ➤[കാണുക: യേശുക്രിസ്തു എന്ന നാമം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാവിൻ്റെയും നാമം]. ➟പുത്രൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, പൂർവ്വാസ്തിത്വത്തിലും സുവിശേഷചരിത്രകാലം ഒഴികെയുള്ള നിത്യമായ അസ്തിത്വത്തിലും പിതാവും പുത്രനും ഒന്നുതന്നെയാണ്. അതുകൊണ്ടാണ്, താൻ ➤❝എഗോ എയ്മി❞ (ἐγώ εἰμι ⁃⁃ egō eimi) ആണെന്നും (യോഹ, 8:24: 8:28) അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള ➤❝എഗോ എയ്മി❞ ആണെന്നും (യോഹ, 8:58) ➤ഞാനും പിതാവും ഒന്നാകുന്നു എന്നും (യോഹ, 10:30) ➤എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പറഞ്ഞത്: (യോഹ, 14:9). ➟സുവിശേഷചരിത്രകാലം കഴിഞ്ഞാൽ, പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെ ആകയാലാണ്, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ (𝐨𝐧𝐨𝐦𝐚 ⁃⁃ 𝐍𝐚𝐦𝐞) സ്നാനം കഴിപ്പിപ്പാൻ പറഞ്ഞതും, അപ്പൊസ്തലന്മാർ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചതും: (മത്താ, 28:18 ⁃⁃ പ്രവൃ, 2:32; 8:16; 10:48; 19:5). ➟ദൈവം മനുഷ്യർക്കുവേണ്ടി മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് ബൈബിൾ എഴുതിച്ചത് മനുഷ്യർ മനസ്സിലാക്കാനാണ്. ➤[കാണുക: ഞാനും പിതാവും ഒന്നാകുന്നു, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കുമെന്ന് പറയുന്നില്ല:
➦ യോഹന്നാൻ്റെ സുവിശേഷത്തിൽ യേശു അപേക്ഷയെക്കുറിച്ച് ഏഴു വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്: (യോഹ, 14:13, യോഹ, 14:14, യോഹ, 15:7, യോഹ, 15:16, യോഹ, 16:24 ⁃⁃ യോഹ, 16:23, യോഹ, 16:26). ➤❝അപേക്ഷിക്കുക❞ (𝐚𝐬𝐤) എന്ന അർത്ഥത്തിൽ മേല്പറഞ്ഞ വേദഭാഗങ്ങളിൽ ഉപയോഗിക്കിച്ചിരിക്കുന്ന ❝ഐറ്റെഓ❞ (αἰτέω – aiteō) എന്ന ഗ്രീക്ക് ക്രിയാപദത്തിന്, ദൈവത്തോടോ, മനുഷ്യരോടോ എന്തെങ്കിലും ❝അഭ്യർത്ഥിക്കുക, അപേക്ഷിക്കുക, ആവശ്യപ്പെടുക, ചോദിക്കുക❞ എന്ന അർത്ഥമാണുള്ളത്. (യോഹ, 4:9-10യോഹ, 11:22). ➟അതായത്. ദൈവത്തോട് പ്രാർത്ഥനാപരമായി അപേക്ഷിക്കാനും യാചിക്കാനും, മനുഷ്യനായ ക്രിസ്തുയേശുവിനോടും സാമാന്യമനുഷ്യരോടും അപേക്ഷിക്കാനും/ചോദിക്കാനും അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്. ➟ഉദാ: പെരുനാളിൽ നമസ്കരിക്കാൻ വന്ന യവനന്മാർ യേശുവിനെ കാണണമെന്ന് ഫിലിപ്പോസിനോട് അപേക്ഷിച്ചത് ഈ പദംകൊണ്ടാണ്: (യോഹ, 12:20-21).
അതിലെ ആദ്യ അഞ്ച് വാക്യങ്ങളിൽ: ➤❝പുത്രൻ്റെ നാമത്തിൽ അപേക്ഷിക്കുന്നത് പിതാവിൻ്റെ മഹത്വത്തിനായി പുത്രൻ ചെയ്തുതരും; പുത്രൻ്റെ നാമത്തിൽ പുത്രനോട് അപേക്ഷിക്കുന്നത് പുത്രൻ ചെയ്തുതരും; നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു അപേക്ഷിച്ചാൽ കിട്ടും; പുത്രൻ്റെ നാമത്തിൽ പിതാവിനോട് അപേക്ഷിക്കുന്നത് പിതാവ് ചെയ്തുതരും; പുത്രൻ്റെ നാമത്തിൽ അപേക്ഷിപ്പിൻ നിങ്ങൾക്ക് ലഭിക്കും❞ എന്നൊക്കെയാണ് യേശു പറയുന്നത്. ➟അടുത്തരണ്ട് വാക്യങ്ങൾ ശ്രദ്ധിക്കുക: 
ആദ്യവാക്യം: ➤❝അന്നു നിങ്ങൾ എന്നോടു ഒന്നും ചോദിക്കയില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും.❞ (യോഹ, 16:23). ➟❝അന്നു❞ എന്നാൽ സഭ സ്ഥാപിതമായ ശേഷം. ➤❝അന്നു നിങ്ങൾ എന്നോടൊന്നും ചോദിക്കുകയില്ല.❞ ➟അതെന്തുകൊണ്ടാണ്❓ ➤❝ഞാനും പിതാവും ഒന്നാകുന്നു.❞ (യോഹ, 10:30 ⁃⁃ യോഹ, 14:9). ➟സുവിശേഷചരിത്രകാലം കഴിഞ്ഞാൽ, ❝പിതാവും പുത്രനും ഒന്നുതന്നെയാണ് അഥവാ, പുത്രൻ പിതാവിൽനിന്നു വിഭിന്നനായിരിക്കില്ല.❞ ➟അഥവാ, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പുത്രൻ, പിതാവിൽ മറഞ്ഞ് പിതാവിൽ ഒന്നാകുകയാണ്: (1തിമൊ, 3:15-16; കൊലൊ, 3:3). ➟ഒന്നുകൂടി വ്യക്തമാക്കിയാൽ, അന്നു പുത്രൻ പിതാവിൽനിന്ന് വിഭിന്നനായിരിക്കില്ല. ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:15-16). ➟അതുകൊണ്ടാണ് അന്ന് പുത്രനോട് നേരിട്ട് അപേക്ഷിക്കാത്തത്. ➟അടുത്തഭാഗം: ➤❝നിങ്ങൾ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും.❞ ➟പുത്രൻ്റെ നാമത്തിലാണ് പിതാവിനോട് അപേക്ഷിക്കുന്നതും പുത്രൻ്റെ നാമത്തിലാണ് പിതാവ് മറുപടി നല്കുന്നതും: (യോഹ, 15:16 ⁃⁃ യോഹ, 16:23; യോഹ, 16:26). 
അടുത്തവാക്യം: ❝അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.❞ (യോഹ, 16:26). ➟ആദ്യഭാഗം ശ്രദ്ധിക്കുക: ➤❝അന്നു നിങ്ങൾ എന്നോടു അപേക്ഷിക്കും❞ എന്നല്ല; ❝അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും❞ എന്നാണ് പറയുന്നത്. ➟അപേക്ഷിക്കുന്നത് എല്ലായ്പ്പോഴും പുത്രൻ്റെ നാമത്തിലാണ്. ➟സുവിശേഷചരിത്രകാലത്ത് പുത്രനോട് അപേക്ഷിച്ചിരുന്നത് പിതാവിൻ്റെ മഹത്വത്തിനായി പുത്രൻ ചെയ്തുതരുമായിരുന്നു: (യോഹ, 14:13, യോഹ, 14:14). എന്നാൽ സുവിശേഷചരിത്രകാലം കഴിഞ്ഞാൽ, പുത്രൻ പിതാവിൽനിന്ന് വിഭിന്നനല്ലാത്തതുകൊണ്ട്, പുത്രനോടല്ല; പത്രൻ്റെ നാമത്തിലാണ് അപേക്ഷിക്കേണ്ടത്. ➟അടുത്തവാക്യം വളരെ ശ്രദ്ധിക്കുക: ➤❝ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.❞ ➟ശ്രദ്ധിക്കുക: ➤❝അന്നു നിങ്ങൾ എന്നോട് അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.❞ ➟അതെന്തുകൊണ്ടാണ്❓ ❝ഞാനും പിതാവും ഒന്നാകുന്നു, എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു.❞ (യോഹ, 10:30; യോഹ, 14:9). ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവിൻ്റെ ഇഹലോകദൗത്യം പുർത്തിയായിക്കഴിഞ്ഞാൽ, പിതാവും പുത്രനും ഒന്നുതന്നെയാണ്. ➟അതാണ് ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:15-16). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം]
☛ സുവിശേഷചരിത്രകാലം കഴിഞ്ഞാൽ പിതാവും പുത്രനും വിഭന്നരല്ല എന്നതിന്നെ വ്യക്തമായ തെളിവ് മത്തായി 28:19-ൽത്തന്നെയുണ്ട്. ➟അവിടെ, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാൻ പറഞ്ഞശേഷം, ➤❝ഞാനോ, ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ടു❞ എന്നാണ് കർത്താവ് അരുളിച്ചെയ്തത്. (മത്താ, 28:19). ➟പിതാവും പുത്രനും പരിശുദ്ധാത്മാവും വിഭിന്നർ ആയിരുന്നെങ്കിൽ, അടുത്തഭാഗത്ത് ➤❝ഞാൻ❞ എന്ന ഏകവചനമല്ല; ➤❝ഞങ്ങൾ❞ എന്ന ബഹുവചനം പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. ➟അതായത്, വ്യത്യസ്തരായവരുടെ സ്ഥാനപ്പേരിലാണ് സ്നാനം കഴിപ്പിക്കാൻ പറഞ്ഞതെങ്കിൽ, ഞാനോ എന്ന ഏകവചനമല്ല; ഞങ്ങളോ, ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടെന്ന് ബഹുവചനത്തിൽത്തന്നെ പറയുമായിരുന്നു. ➟അതിനാൽ, ഭാഷാപരമായും വിഭിന്നരായവർ ആ വാക്യത്തിൽ ഇല്ലെന്നത് വ്യക്തമാണ്. ➟ദൈവത്തിൻ്റെ മന്ദിരമായ വിശ്വാസികളിൽ വസിക്കുന്നത്, മൂന്നിൽ ഒരുത്തനല്ല; ഏകദൈവമാണ്: (1കൊരി, 3:16-17; 2കൊരി, 6:16-17). ➟അതിൻ്റെ തെളിവിതാ: ➤❝യേശു അവനോടു എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും.❞ (യോഹ, 14:23). ➟സുവിശേഷകാലത്ത് പിതാവും പുത്രനും വിഭിന്നർ ആയിരുന്നതുകൊണ്ടാണ്, ➤❝ഞങ്ങൾ (we) അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും❞ എന്ന് ബഹുവചനത്തിൽ പറഞ്ഞത്. ➟സുവിശേഷചരിത്രകാലംകാലം കഴിഞ്ഞാൽ, പിതാവും പുത്രനും ഒനുതന്നെ ആകയാലാണ്, ➤❝ഞാനോ, ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ടു❞ (, I am with you always) എന്ന് ഏകവചനത്തിൽ പറഞ്ഞത്.
പരിശുദ്ധാത്മാവും യേശുവിൻ്റെ ആത്മാവും:
➦ ദൈവപുത്രനായ യേശു ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) മനുഷ്യനാണ്: (യോഹ, 840 ⁃⁃ മർക്കൊ, 15:39). യേശുവിൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിലായിരുന്നു. പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായി: (മത്താ, 1:20; ലൂക്കൊ, 2:21), ആത്മാവിനാൽ അവളിൽനിന്ന് ഉത്ഭവിച്ചു: (ലൂക്കൊ, 1:35), ആത്മാവിൽ ബലപ്പെട്ട് വളർന്നു: (ലൂക്കൊ, 2:40), ആത്മാവിനാൽ അഭിഷേകം പ്രാപിച്ചു (ലൂക്കൊ, 3:22പ്രവൃ, 10:38), ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടുമടങ്ങി: (ലൂക്കൊ, 4:1), ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടു: (മത്താ, 4:1; ലൂക്കൊ, 4:1), ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചു: (ലൂക്കൊ, 4:14-15), ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു: (മത്താ, 12:28), ആത്മാവിനാൽ തന്നെത്താൻ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചു: (എബ്രാ, 9:14), ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടു: (1പത്രൊ, 3:18). ➟മനുഷ്യനായ ക്രിസ്തുയേശു തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ ആത്മാക്കളുടെ ഉടയവനായ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിനാൽ ക്രൂശിൽ മരിച്ച് ദൈവാത്മാവിനാൽ ഉയിർത്തവനാണ്: (ലൂക്കൊ, 23:46). ➟എന്നാൽ ആസ്യയിലെ ഒരു സംഭവം ഇപ്രകാരമാണ്: ➤❝അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവു വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ചു, മുസ്യയിൽ എത്തി ബിഥുന്യെക്കു പോകുവാൻ ശ്രമിച്ചു; യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല.❞ (പ്രവൃ, 16:6-7). ➟ഈ വേദഭാഗത്തുനിന്ന് ശ്രദ്ധേയമായ ചില കാര്യങ്ങൾ മനസ്സിലാക്കാം: 𝟏.പൗലൊസിൻ്റെയും ശീലാസിൻ്റെയും ശുശ്രൂഷ നിയന്ത്രിക്കുന്നത് പരിശുദ്ധാത്മാവാണെന്നും യേശുവിൻ്റെ ആത്മാവാണെന്നും അഭിന്നമായിട്ടാണ് പറഞ്ഞിരിക്കുന്നത്. ➟പരിശുദ്ധാത്മാവിനാൽ ജിനിച്ചുജീവിച്ചു മരിച്ചുയിർത്ത മനുഷ്യൻ്റെ ആത്മാവിനു് ആരെയും നിയന്ത്രിക്കാൻ കഴിയില്ല. ➟അതിനാൽ, പരിശുദ്ധാത്മാവെന്നും യേശുവിൻ്റെ ആത്മാവെന്നും പറഞ്ഞിരിക്കുന്നത് ഒന്നുതന്നെയാണെന്ന് മനസ്സിലാക്കാം. 𝟐.ഇതേ പ്രയോഗം പ്രവൃത്തികളിൽ തന്നെയുണ്ട്: ➤❝പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു? അതു വില്ക്കും മുമ്പെ നിന്റേതായിരുന്നില്ലെയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവെച്ചതു എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.❞ (പ്രവൃ, 5:3-4). ➟ഈ വേദഭാഗത്ത്, പരിശുദ്ധാത്മാവിനോടു വ്യാജം കാണിച്ചുവെന്നും ദൈവത്തോടത്രേ വ്യാജം കാണിച്ചതെന്നും അഭിന്നമായി പറയുന്നതിനാൽ, പരിശുദ്ധാത്മാവ് ദൈവംതന്നെയാണ് എന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: (1കൊരി, 3:16). ➟അപ്പോൾ, ആദ്യഭാഗത്ത് പറയുന്ന പരിശുദ്ധാത്മാവും യേശുവിൻ്റെ ആത്മാവും ഒന്നാണെന്നും സുവിശേഷചരിത്രകാലം കഴിഞ്ഞാൽ, പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെ ആണെന്നും സംശയലേശമന്യേ മനസ്സിലാക്കാം. 𝟑.പിതാവിൻ്റെയും (യോഹ, 5:43 ⁃⁃ യോഹ, 17:11; 17:12) പുത്രൻ്റെയും (മത്താ, 1:21) പരിശുദ്ധാത്മാവിൻ്റെയും (യോഹ, 14:26) നാമം ഒന്നാണെന്നതും കുറിക്കൊള്ളുക: (മത്താ, 28:18 ⁃⁃ പ്രവൃ, 2:32; 8:16; 10:48; 19:5).
മനുഷ്യനും ദൈവവം:
➦ യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ദൈത്മാവിനാൽ മരിച്ചുയിയിർത്ത അന്നുതന്നെ തൻ്റെ ദൈവവു. പിതാവുമായവൻ്റെ അടുക്കലേക്ക് കരേറി അപ്രത്യക്ഷമായതോടെ ഒരിക്കലായി പൂർത്തിയായി: (യോഹ, 20:17 ⁃⁃ എബ്രാ, 9:11-12; 7:27; 10:10). ➟പിന്നിട് സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. ➟അവനെയാണ് അപ്പൊസ്തലനായ തോമാസ് ❝എൻ്റെ കർത്താവും എൻ്റെ ദൈവവുമായുള്ളോവേ❞ എന്നേറ്റുപറഞ്ഞത്: (യോഹ, 20:28). ➟സ്തെഫാനോസ് സ്വർഗ്ഗത്തിൽക്കണ്ട് തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്തതും ആത്മാക്കളുടെ ഉടയവനായ ദൈവത്തിൻ്റെ കയ്യിലാണ്: (പ്രവൃ, 7:59). [കാണുക: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ!, സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടതാരെയാണ്?]. 
☛ പൗലൊസിനും അനന്യാസിനും യേശു എന്ന നാമത്തിൽ പ്രത്യക്ഷനായത് ദൈവം തന്നെയാണെന്ന് മനസ്സിലാക്കാം: (പ്രവൃ, 9:3-6; 9:10-18; 22:6-10; 22:13-21). ➟അതിന് പ്രധാനപ്പെട്ട ചില തെളിവുകളുണ്ട്: ➤❝കർത്താവു അവനോടു: നീ എഴുന്നേറ്റു നേർവ്വീഥി എന്ന തെരുവിൽ ചെന്നു, യൂദയുടെ വീട്ടിൽ തർസൊസുകാരനായ ശൌൽ എന്നു പേരുള്ളവനെ അന്വേഷിക്ക;…… കർത്താവു അവനോടു: നീ പോക; അവൻ എന്റെ നാമം ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിപ്പാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു.❞ (പ്രവൃ, 9:11⁃⁃9:15). ➟അനന്യാസിനെ പൗലൊസിൻ്റെ അടുക്കലേക്ക് അയച്ചത് യേശുവാണ്: (പ്രവൃ, 9:15-17). ➟പൗലൊസിനെ ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ തൻ്റെ നാമം വഹിക്കാൻ ഒരു പാത്രമായി തിരഞ്ഞെടുത്തതും (പ്രവൃ, 9:15), ➟ജാതികൾക്ക് ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശം ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ജാതികളുടെ അടുകലേക്ക് അയച്ചതും (ജാതികളുടെ അപ്പൊസ്തലൻ) (പ്രവൃ, 26:17-18; 22:21), ➟പൗലൊസ് ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു അവനെ ജാതികളുടെ വെളിച്ചമാക്കി വെച്ചതും യേശുവാണ്: (പ്രവൃ, 13:47). ➟എന്നാൽ ദൈവമാണ് ജാതികളുടെ രക്ഷയ്ക്കായി തന്നെ പ്രസംഗിയും അപ്പൊസ്തലനുമായി നിയമിച്ചതെന്നാണ് പൗലൊസ് പറയുന്നത്: (1തിമൊ, 2:4-7). ➟അതിനാൽ, ദൈവവും മനുഷ്യനുമെന്ന നിലയിൽ സുവിശേഷചരിത്രകാലത്ത് മാത്രമാണ് പിതാവും പുത്രനും വിഭിന്നരായിരുന്നതെന്ന് മനസ്സിലാക്കാം. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].

Footnote: ➤❝ഞാനും പിതാവും ഒന്നാകുന്നു❞ എന്ന വേദഭാഗം ഉദ്ധരിച്ചുകൊണ്ട്, ➤❝പിതാവും പുത്രനും ഒരു വ്യക്തിയാണെന്ന് നമുക്കറിയാം❞എന്ന് വ്യവസ്ഥിതദൈവശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. [കാണുക: Systematic theology, പേജ്, 159]. വ്യവസ്ഥിത ദൈവശാസ്ത്രത്തിൻ്റെ രചയിതാവായ ❝ജീ. സുശീലൻ❞ ത്രിത്വവിശ്വാസിയാണെങ്കിലും, അദ്ദേഹം ഭാഷാപണ്ഡിതനാകയാൽ; ❝ഞാനും പിതാവും ഒന്നാകുന്നു❞ എന്ന പ്രയോഗം ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണെന്ന് പുള്ളിക്കറിയാം. ➟പള്ളിയുടെ വിശാസത്തിന് വിരുദ്ധമാണെങ്കിലും, ഇതുപോലെ പല സത്യങ്ങളും പുള്ളി ദൈവശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. ➟ഉദാ: ➤❝സ്നാനം യേശുവിൻ്റെ നാമത്തിലാണു❞ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ➟അതും ത്രിത്വവിശ്വാസത്തിന് എതിരാണ്. (കാണുക: പേജ്, 630). ➟അതായത്, ❝പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം❞ എന്ന പ്രയോഗം വ്യത്യസ്ത വ്യക്തികളെ കുറിക്കുന്നതല്ല; ഒരു സംജ്ഞാനാമത്തെ (proper noun) കുറിക്കുന്നതാണെന്ന് പുള്ളിക്കറിയാം. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക! [കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാവിൻ്റെയും നാമം, ഒനോമയും (Name) ഒനോമാട്ടയും (Names)].

One thought on “പിതാവും പുത്രനും ഒന്നാകുന്നു”

Leave a Reply

Your email address will not be published. Required fields are marked *