പരമാർത്ഥജ്ഞാനം 10

ദൈവത്തിനു് സമനായും സദൃശനായും ആരുമില്ല:
➦ എനിക്ക് സമനായും സദൃശനായും ആരുമില്ലെന്ന് യഹോവയായ ഏകദൈവവും ദൈവത്തോട് സമനായും സദൃശനായും ഒരുത്തനുമില്ലെന്ന് പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ആവർത്തിച്ച് പറയുന്നു:⏬
❶ ❝നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു.❞ (യെശ, 40:25). 
❷ ❝നിങ്ങൾ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും?❞ തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും?❞ (യെശ, 46:5)
❸ ❝എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നിൽക്കാകുന്ന ഇടയൻ ആർ?❞ (യിരെ, 49:19; 50:44)
❹ ❝ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല.❞ (പുറ, 8:10
❺ ❝യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല.❞ (1ശമൂ, 2:2)
❻ ❝യെശൂരൂന്റെ (യിസ്രായേൽ) ദൈവത്തെപ്പോലെ ഒരുത്തനുമില്ല.❞ (ആവ, 33:26)
❼ ❝കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല.❞ (2ശമൂ, 7:22)
❽ ❝യഹോവേ, നിനക്കു തുല്യൻ ആർ?❞ (സങ്കീ, 35:10)
❾ ദൈവമായ യഹോവേ, …..നിന്നോടു സദൃശൻ ആരുമില്ല.❞ (സങ്കീ, 40:5; 89:6,8)
❿ ❝ദൈവമേ, നിന്റെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങളെ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യൻ ആരുള്ളു?❞ (സങ്കീ, 71:19
⓫ ❝സ്വർഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവെക്കു തുല്യനായവൻ ആർ?❞ (സങ്കീ, 89:6)
⓬ ❝സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളു?❞ (സങ്കീ, 89:8
⓭ ❝ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു?❞ (സങ്കീ, 113:5)
⓮ ❝യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തിൽ വലിയതും ആകുന്നു.❞ (യിരെ, 10:6)
⓯ ❝അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു?❞ (മീഖാ, 7:18).
☛  ❝പിതാവു് എന്നെക്കാൾ വലിയവനാണ് (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് എന്റെ ദൈവമാണു❞ (യോഹ, 20:17 ⁃⁃ മത്താ, 27:46; മർക്കൊ, 15:33) എന്നൊക്കെയാണ് ദൈവപുത്രനായ യേശുക്രിസ്തു പഠിപ്പിച്ചത്.
➦ എന്നാൽ ദൈവം സമത്വമുള്ള മൂന്ന് വ്യക്തിയാണെന്നും ക്രിസ്തു ദൈവത്തോടു സമനായ ദൈവമാണെന്നും ക്രിസ്തു ആരാണെന്നറിയാത്ത ക്രൈസ്തവനാമധാരികൾ വിശ്വസിക്കുന്നു. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

Leave a Reply

Your email address will not be published. Required fields are marked *