പരമാർത്ഥജ്ഞാനം 8

കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നു:
➦ ❝ദൂതൻ ഇടയന്മാരോടു: ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. നിങ്ങൾക്കു അടയാളമോ; ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു.❞ (ലൂക്കൊ, 2:10-12). ➟ദൂതൻ്റെ ഈ വാക്കുകളെ തെറ്റിദ്ധരിച്ചുകൊണ്ട്, യേശു ജനനത്തിൽത്തന്നെ ❝രക്ഷിതാവായ കർത്താവും ക്രിസ്തുവും❞ ആണെന്ന് കരുതുന്നവരുണ്ട്. ➟യഥാർത്ഥത്തിൽ ഇതൊരു പ്രവചനവും യേശുവിൻ്റെ ജനനത്തെക്കുറിച്ച് ഇടയന്മാർക്കുള്ള സദ്വാർത്തയുമാണ്. അതിൻ്റെ ചില തെളിവുകൾ കാണാം: 
❶ സെഖര്യാവിനോടും മറിയയോടും യോസേഫിനോടുളുള്ള ദൂതൻ്റെ വാക്കുകളെല്ലാം പ്രവചനങ്ങളാണ്. ➟ഈ വേദഭാഗവും പ്രവചനമാണെന്ന് അതിൽത്തന്നെ തെളിവുണ്ട്: ❝സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു❞ (I bring you good tidings of great joy, which shall be to all people). ➟ആദ്യവാക്യം: ❝സകലജനത്തിനും ഉണ്ടായ സന്തോഷമല്ല; ഉണ്ടാവാനുള്ള (shall be) സന്തോഷമാണ്.❞ ➟ഇവിടെ, ❝ഐമി❞ (εἰμί – eimi) എന്ന ക്രിയാധാതുവിൻ്റെ പ്രഥമപുരുഷ ഏകവചനത്തിലും (3rd Person Singular) ഭാവികാലത്തിലുള്ള (Future tense) ❝എസ്തൈ❞ (ἔσται – éstai) എന്ന ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟അടുത്തവാക്യം: ❝കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.❞ ➟ഈ വേദഭാഗത്ത്, ❝ജനിച്ചിരിക്കുന്നു❞ എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നതിനാൽ ചരിത്രമാണെന്ന് ധരിക്കണ്ട. ➟ബൈബിളിലെ പ്രവചനങ്ങൾ മൂന്നു കാലങ്ങളിലും പറഞ്ഞിട്ടുണ്ട്: ➟ഉദാ: കർത്താവിൻ്റെ പുനരാഗമനം. ഭൂതകാലം: (യൂദാ, 1:15). വർത്തമാനകാലം: (വെളി, 1:7). ഭാവികാലം: (എബ്രാ, 10:37). ➟യേശു നമ്മുടെ ❝രക്ഷിതാവായ കർത്താവും ക്രിസ്തുവും❞ ആയത് ജനനത്തിലല്ല; പിൽക്കാലത്താണ്. ➟അതുകൊണ്ടാണ്, ആദ്യവാക്യത്തിൽ ❝ഉണ്ടാവാനുള്ളോരു മഹാസന്തോഷം❞ എന്ന് ഭാവികാലത്തിൽ പറഞ്ഞത്. ജനനത്തിൽത്തന്നെ അവൻ ❝രക്ഷിതാവായ കർത്താവും ക്രിസ്തുവും❞ ആയിരുന്നെങ്കിൽ, ❝സർവ്വജനത്തിന്നും ഉണ്ടായ മഹാസന്തോഷം❞ എന്ന് ദൂതൻ പറയുമായിരുന്നു. ➟അതിനടുത്തവാക്യം: ❝നിങ്ങൾക്കു അടയാളമോ; ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും.❞ ➟10-11 വാക്യത്തിൽ ചരിത്രഭാഗം: ❝ദാവീദിൻ്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു ശിശു ജനിച്ചിരിക്കുന്നു.❞എന്നത് മാത്രമാണ്. ➟❝ശിശുവിനെ നിങ്ങൾ കാണും❝ എന്നതുപോലും പ്രവചനമാണ്. ➟❝കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു❞ ജനിച്ചത് പിൽക്കാലത്താണ്. ➟അതിനാൽ, ഇതൊരു പ്രവചനവും ദൂതന്മാരോടുള്ള സദ്വാർത്തയുമാണെന്ന് മനസ്സിലാക്കാം.
❷ കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ക്രിസ്തുവിനെയോ, ദൈവപുത്രനെയോ അല്ല: അവളുടെ ആദ്യജാതനായ ഒരു വിശുദ്ധപ്രജയെ അഥവാ, പാപരഹിതനായ ഒരു മനുഷ്യനെയാണ്: (ലൂക്കൊ, 1:35; ലൂക്കൊ, 2:7; 1യോഹ, 3:5; യോഹ, 8:40). ➟യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ എ.എം. 3789-ൽ (എ.ഡി. 29) യോർദ്ദാനിൽവെച്ച് ദൈവം അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് യേശുവെന്ന മനുഷ്യൻ ക്രിസ്തു (അഭിഷിക്തൻ) ആയത്: (യെശ, 61:1; ലൂക്കൊ, 2:11ലൂക്കൊ, 3:22; പ്രവൃ, 10:38; പ്രവൃ, 4:27;). ➟താൻ ക്രിസ്തു ആയത് അപ്പോഴാണെന്ന് നസറെത്തിലെ തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟യേശു ജനിച്ച് ഏകദേശം മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് അവൻ അഭിഷിക്തൻ (ക്രിസ്തു) ആയത്: (ലൂക്കൊ, 3:23). ➟എന്നാൽ യോർദ്ദാനിൽവെച്ചും അവൻ മനുഷ്യരുടെ രക്ഷിതാവായ ക്രിസ്തു ആയില്ല; ശുശ്രൂഷയ്ക്കായുള്ള അഭിഷേകം പ്രാപിക്കുകയാണ് ചെയ്തത്. ➟അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് അവൻ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14-15). ➟പ്രവചനങ്ങൾക്ക് ത്രികാലസ്വഭാവമുള്ളതുപോലെ, ത്രികാല നിവൃത്തിയും (അംശനിവൃത്തിയും ആത്മീയനിവൃത്തിയും പൂർണ്ണനിവൃത്തിയും) ഉള്ളതായി കാണാം. ➟ഉദാ: ❝യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചു.❞ (ഹോശേ, 11:1). ➟ഇത് യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്. ➟ആത്മീയമായി ക്രിസ്തുവിൽ നിവൃത്തിയായി: (മത്താ, 2:15). ➟1948-ലെ യിസ്രായേൽ രാഷ്ട്ര രൂപീകരണത്തുടുള്ള ബന്ധത്തിൽ അംശമായി നിവൃത്തിച്ചു: (യെശ, 66:8). ➟അന്ത്യകാലത്ത് യിസ്രായേലിന് അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുത്തുകഴിയുമ്പോൾ പ്രവചനത്തിനു് പൂർണ്ണനിവൃത്തിവരും: (പ്രവൃ, 1:6ആവ, 30:3; യെശ, 11:11-12; 26:19; യിരെ, 29:14; യെഹെ, 38:8). ➟അതിനാൽ, യെശയ്യാപ്രവചനത്തിൻ്റെ പൂർണ്ണനിവൃത്തിയും ദൂതൻ്റെ പ്രവചനത്തിൻ്റെ ഭാഗിക നിവൃത്തിയുമാണ് യോർദ്ദാനിലെ അഭിഷേകമെന്ന് മനസ്സിലാക്കാം.
❸ യോർദ്ദാനിലെ സ്നാനാനന്തരമാണ് അവൻ ദൈവത്താൽ അഭിഷേകം പ്രാപിച്ച് ക്രിസ്തു ആയതെങ്കിലും അവൻ നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആയത് ജനനത്തിലോ, യോർദ്ദാനിലെ അഭിഷേകത്തിലോ അല്ല; മരിച്ച് ഉയിർത്തശേഷമാണ്: ➦❝ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.❞ (പ്രവൃ, 2:36). ➦❝യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.❞ (പ്രവൃ, 5:31). ➟അതായത്, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➟അപ്പോഴാണ് അവൻ യഥാർത്ഥത്തിൽ മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആയത്.
➦ ആദാമിൻ്റെ അനുസരണക്കേടാണ് ലോകത്തിൻ്റെ പാപത്തിനു് കാരണം; ക്രിസ്തുവിൻ്റെ അനുസരണമാണ് ദൈവത്തോടു നമ്മെ നിരപ്പിച്ചതും അവൻ നിത്യരക്ഷയ്ക്ക് കാരണഭൂതനായതും: (എബ്രാ, 5:7-9). ➦❝ഏകലംഘനത്താൽ സകലമനുഷ്യർക്കും ശിക്ഷാവിധിവന്നതുപോലെ ഏകനീതിയാൽ സകലമനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നു. ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.❞ (റോമർ 5:18-195:10-11). ➦❝മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.❞ (1കൊരി, 15:21). ➟തന്മൂലം, ❝കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു❞ ജനിച്ചത്, അവൻ്റെ മരണപുനരുത്ഥാനങ്ങൾക്ക് ശേഷമാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟അപ്പോഴാണ്, ❝സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം❞ ഉണ്ടായത്.

ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവനുള്ളവനല്ല:
➦ ❝നിങ്ങളോ, ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നുവരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവനുള്ളവനല്ല.❞ (റോമ, 8:9). ➟ഈ വേദഭാഗത്ത് പറയുന്ന ❝ക്രിസ്തുവിൻ്റെ ആത്മാവു❞ യേശുവെന്ന ക്രിസ്തുവിൻ്റെ ആത്മാവാണെന്ന് പലരും വിചാരിക്കുന്നു. ➟അതിന് ചില കാരണങ്ങളുണ്ട്: ❶❝ദൈവപുത്രൻ❞ (Son of God) എന്നുപറഞ്ഞാലും ❝ക്രിസ്തു/മശീഹ❞ (Christ/Messiah) എന്നു പറഞ്ഞാലും യേശു മാത്രമാണെന്നാണ് പലരും മനസ്സിലാക്കുന്നത്. ➟ബൈബിളിൽ, ദൂതന്മാരും മനുഷ്യരുമായി അനേകം ദൈവപുത്രന്മാരും ക്രിസ്തുക്കളുമുണ്ട്. ➟പേർപറഞ്ഞിരിക്കുന്ന ഇരുപതോളം മശീഹമാരുണ്ട്. [കാണുക: മശീഹമാർ]. ❷❝മശീഹ❞ (מָשִׁיחַ – Maseeha) എന്ന എബ്രായ പദത്തെ പഴയനിയമത്തിൽ എല്ലായിടത്തും ❝അഭിഷിക്തൻ❞ (Anointed) എന്ന് പരിഭാഷ (Translation) ചെയ്താണ് ചേർത്തിരിക്കുന്നത്. ഇംഗ്ലീഷിൽ രണ്ടിടത്ത് ❝the Messiah❞ എന്ന് ലിപ്യന്തരണം ചെയ്തിട്ടുണ്ട്: Dan, 9:25; 9:26. ➟എന്നാൽ പുതിയനിയമത്തിൽ ❝ഖ്രിസ്റ്റോസ്❞ (Χριστός – christos) എന്ന ഗ്രീക്കുപദത്തെ ❝അഭിഷിക്തൻ❞ (Anointed) എന്ന് പരിഭാഷ ചെയ്യാതെ, ❝ക്രിസ്തു❞ (Christ) എന്ന് ലിപ്യന്തരണം (Transliteration) ചെയ്താണ് ചേർത്തിരിക്കുന്നത്. ➟അതിനാൽ, ❝ക്രിസ്തു❞ എന്ന് കാണുന്നതൊക്കെ, യേശു ആണെന്ന് പലരും കരുതുന്നു. ❸❝യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.❞ (മത്താ, 1:16). ➟ഈ വേദഭാഗത്ത്, ❝ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു❞ (Jesus, who is called Christ) എന്നത് ഗ്രീക്കിൽ, ❝യേസൂസ് ഹോ ലെഗോമെനോസ് ഖ്രിസ്റ്റോസ്❞ (Ἰησοῦς ὁ λεγόμενος Χριστός – Iēsous ho legomenos Christos) എന്നാണ്. ➟അതിൽ, ❝വിളിക്കപ്പെടുന്ന❞ (called) എന്നർത്ഥമുള്ള ❝ലെഗോമെനോസ്❞ (legomenos) എന്നപദം നിർദ്ദേശികവിഭക്തയിലുള്ള പുല്ലിംഗ ഏകവചനം (Nominative Case Singular Masculine) ആണ്. ➟അത്, ഒരു നാമം പോലെയോ വിശേഷണം പോലെയോ ഉപയോഗിക്കാം. ➟അതായത്, നമ്മുടെ കർത്താവിൻ്റെ ❝ക്രിസ്തു❞ (അഭിഷിക്തൻ) എന്ന പദവി (Title) പിൽക്കാലത്ത് പേര് (Name) ആയിമാറി; അഥവാ, പേരുപോലെ ഉപയോഗിക്കാൻ തുടങ്ങി. ➟അതിനാൽ ❝ക്രിസ്തു❞ എന്ന് കണ്ടാൽ അത് യേശുവാണെന്ന് പലരും വിചാരിക്കുന്നു. ➟പുതിയനിയമത്തിൽ യേശുവിനെക്കൂടാതെ, പലരെയും ❝ക്രിസ്തു❞ എന്ന് വിളിച്ചിട്ടുണ്ട്. ➟ഉദാ: യിസ്രായേൽ (യോഹ, 12:34; ഗലാ, 3:16), മോശെ (എബ്രാ, 11:26), പഴയനിയമ പ്രവാചകന്മാർ (1പത്രൊ, 1:11). [കാണുക: മോശെ വലിയ ധനമെന്നെണ്ണിയ നിന്ദ ആരുടെയാണ്?]
➦ പ്രസ്തുത വേദഭാഗത്തുള്ള, ❝ക്രിസ്തുവിൻ്റെ ആത്മാവു❞ ദൈവപുത്രനായ ക്രിസ്തുവിൻ്റെ ആത്മാവല്ല; വിശ്വാസികളിൽ വസിക്കുന്ന അഭിഷിക്തൻ്റെ (ക്രിസ്തു) ആത്മാവാണ്. ➟ദൈവം യേശു മുഖാന്തരമാണ് അവനിൽ വിശ്വസിക്കുന്നവരെ അഭിഷേകം ചെയ്തിരിക്കുന്നത്: (2കൊരി, 1:21; 1യോഹ, 2:20; 2:27). ➟അതായത്, ഇവിടെപ്പറയുന്ന ക്രിസ്തുവിൻ്റെ ആത്മാവ് എന്നത് നമ്മിലുള്ള അഭിഷിക്തൻ്റെ ആത്മാവാണ്. ➟അഭിഷേക ദാതാവ് ദൈവമാണ്: (പ്രവൃ, 10:38). ➟❝ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ. അവൻ നമ്മെ മുദ്രയിട്ടും ആത്മാവു എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.❞ (2കൊരി, 1:21-22). ➟ദൈവം ക്രിസ്തുവിലൂടെ തൻ്റെ ആത്മാവിനാൽ നമ്മെ അഭിഷേകം ചെയ്തപ്പോൾ ലഭിച്ച ആത്മാവിനെയാണ്, ❝ക്രിസ്തുവിൻ്റെ അഥവാ, അഭിഷിക്തൻ്റെ ആത്മാവു❞ എന്ന് പൗലൊസ് പറയുന്നത്. ➟നമ്മുടെ ഉള്ളിൽ വസിക്കുന്നത്, ദൈവപുത്രനായ ക്രിസ്തുവിൻ്റെ ആത്മാവല്ല; ദൈവത്തിൻ്റെ ആത്മാവാണ്: (യോഹ, 14:17; റോമ, 8:11; 1കൊരി, 3:16; 6:19; ഗലാ, 4:6). 
➦ ആദ്യകാല ഗ്രീക്കു പരിഭാഷകളിൽ, വാക്യത്തിന് പൂർണ്ണവിരാമം (Fullstop) ഇട്ട് വാക്യത്തെ രണ്ടായി തിരിച്ചിട്ടില്ലായിരുന്നു. ഉദാ: ❝ὑμεῖς δὲ οὐκ ἐστὲ ἐν σαρκὶ ἀλλ’ ἐν πνεύματι εἴπερ πνεῦμα θεοῦ οἰκεῖ ἐν ὑμῖν εἰ δέ τις πνεῦμα Χριστοῦ οὐκ ἔχει οὗτος οὐκ ἔστιν αὐτοῦ❞ (STR 1550). ➟സന്ദർഭം അനുസരിച്ച് അർധവിരാമമോ (Semi colon), അല്പവിരാമമോ (Comma) ആണ് വാക്യത്തിന് ഇടേണ്ടത്. ➟എന്തെന്നാൽ, ❝εἰ (if) δέ (however)❞ എന്നത് രണ്ട് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സമുച്ചയപദം (Conjunction) ആണ്. [കാണുക: BIB]. ➟അതിനാൽ, ആദ്യഭാഗത്തിൻ്റെ തുടർച്ചയാണ് അനന്തരഭാഗമെന്ന് മനസ്സിലാക്കാം. ➟ആദ്യഭാഗത്ത് പറയുന്ന ദൈവത്തിൻ്റെ ആത്മാവുതന്നെയാണ് അടുത്തഭാഗത്ത് പറയുന്ന നമ്മിലുള്ള അഭിഷിക്തൻ്റെ (ക്രിസ്തു) ആത്മാവ്. ➟ആദ്യഭാഗത്ത് പറയുന്ന ദൈവത്തിൻ്റെ ആത്മാവ് അടുത്തഭാഗത്ത് വരുമ്പോൾ യേശുവിൻ്റെ ആത്മാവ് ആകുന്നത് എങ്ങനെയാണ്❓ ➟ഇംഗ്ലീഷിലെ പല പരിഭാഷകളിൽ അർധവിരാമവും അല്പവിരാമവുമാണ് ഇട്ടിരിക്കുന്നത്. ഉദാ: [BLT, DBT, GB1587, LST, MNT, WNT, WNT, YLT]. ➟വാക്യം മനസ്സിലാക്കാതെ, ❝ക്രിസ്തു❞ എന്ന് കാണുന്നതെല്ലാം യേശു ആണെന്ന് മനസ്സിലാക്കുന്നതാണ് പ്രശ്നം. ➟❝christos❞ എന്ന പദത്തെ എല്ലായിടത്തും ❝ക്രിസ്തു❞ എന്ന് ലിപ്യന്തരണം ചെയ്തിരിക്കയാണെന്ന് ഓർക്കണം. ➟അടുത്ത വാക്യങ്ങളിൽ തെളിവുണ്ട്:
റോമർ 8:10: ❝ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ശരീരം പാപംനിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവു നീതിനിമിത്തം ജീവനാകുന്നു.❞ ➟ഈ വേദഭാഗത്ത് പറയുന്ന ❝ക്രിസ്തു❞ യേശുവാണ്. ➟യേശുവെന്ന ക്രിസ്തുവും ക്രിസ്തുവിൻ്റെ ആത്മാവും നമ്മിൽ വസിക്കേണ്ട ആവശ്യമുണ്ടോ❓ അടുത്തവാക്യം ശ്രദ്ധിക്കുക:
റോമർ 8:11: ❝യേശുവിനെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും.❞ ➟ഈ വേദഭാഗത്ത് കാര്യം വ്യക്തമാണ്: നമ്മിൽ വസിക്കുന്നത് യേശുവിൻ്റെ ആത്മാവല്ല; യേശുവിലൂടെ അഥവാ, നാം യേശുവിനെ കൈക്കൊണ്ടതിലുടെ അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ദൈവത്തിൻ്റെ ആത്മാവാണ് നമ്മിൽ വസിക്കുന്നത്. ➟അതാണ്, ക്രിസ്തുവിലൂടെ നമ്മെ അഭിഷേകം ചെയ്ത് നമ്മോടുകൂടെ വസിക്കുന്ന അഭിഷിക്തൻ്റെ അഥവാ, ക്രിസ്തുവിൻ്റെ ആത്മാവ്. ➟ദൈവാത്മാവാണ് നമ്മോടുകൂടെ വസിക്കുന്നതെന്ന് താഴെയും പറഞ്ഞിട്ടുണ്ട്: (റോമ, 8:14; 8:16; 8:23). ➟യേശു തന്നെത്താനല്ല ഉയിർത്തത്; ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ് ഉയിർത്തത്: (1പത്രൊ, 3:18പ്രവൃ, 10:40). [കാണുക: മരിച്ചിട്ട് ഉയിർത്തവൻ]. ➟വേറെയും തെളിവുണ്ട്:
❶ ❝നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.❞ (പ്രവൃ, 10:38). ➟ദൈവം യേശുവിനെ യോർദ്ദാനിൽവെച്ച് അഭിഷേകം ചെയ്തിട്ട് അവനെ വിട്ടുപോകയല്ല ചെയ്തത്; ആത്മാവായി അവനോടുകൂടെ വസിക്കുകയായിരുന്നു: (ലൂക്കൊ, 3:22). ➟അതുകൊണ്ടാണ്, പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ട് ❝ഞാൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ല❞ (I am not alone) എന്ന് യേശു പറഞ്ഞത്: (യോഹ, 8:16; 16:32മത്താ, 12:31-32). ➟അതുപോലെ, ദൈവം നമ്മെ ക്രിസ്തു മുഖാന്തരം അഭിഷേകം ചെയ്തിട്ട് ആത്മാവായി നമ്മോടുകൂടെ വസിക്കുകയാണ്: (2കൊരി, 1:21-221കൊരി, 3:16; 6:19). ➟ഈ ആത്മാവിനെയാണ് നമ്മിലുള്ള അഭിഷിക്തൻ്റെ അഥവാ, ക്രിസ്തുവിൻ്റെ ആത്മാവെന്ന് പൗലൊസ് പറയുന്നത്. ➟അല്ലാതെ, ദൈവപുത്രൻ്റെ ആത്മാവല്ല നമ്മിലുള്ളത്.
❷ ❝നിങ്ങൾക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു. അവരിലുള്ള ക്രിസ്തുവിൻ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി,❞ (1പത്രൊ, 1:10-11). ➟ഈ വേദഭാഗത്ത്, പ്രവാചകന്മാരിലുള്ള ❝ക്രിസ്തുവിൻ ആത്മാവിനെയും, യേശുവെന്ന ക്രിസ്തുവിനെയും❞ വേർതിരിച്ച് പറഞ്ഞിരിക്കുന്നത് നോക്കുക. ➟അതായത്, ദൈവത്തിൻ്റെ അഭിഷിക്തന്മാരായ അഥവാ, ക്രിസ്തുക്കളായ പ്രവാചകന്മാർ അവരിലുള്ള ക്രിസ്തുവിൻ്റെ അഥവാ, അഭിഷിക്തൻ്റെ ആത്മാവിലാണ്, യേശുവെന്ന ക്രിസ്തുവിന് വരേണ്ട കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും ആരാഞ്ഞ് അന്വേഷിച്ചിരുന്നത്. ➟അല്ലാതെ, ഈ വാക്യത്തിലെ രണ്ട് ക്രിസ്തുവും യേശുവല്ല. ➟പ്രവാചകന്മാരിലുള്ള ക്രിസ്തുവിൻ്റെ (അഭിഷിക്തൻ) ആത്മാവാണ് നമ്മിലുള്ള ക്രിസ്തുവിൻ്റെയും ആത്മാവ്. ➟അതാണ്, റോമർ 8:9-ൽ പലൊസ് പറയുന്നത്. ➟പ്രവാചകന്മരെ ദൈവം തൻ്റെ ശുശ്രൂഷയ്ക്കായി അഭിഷേകം ചെയ്തപ്പോഴാണ് അവർക്ക് അഭിഷിക്തൻ്റെ (ക്രിസ്തു) ആത്മാവ് ലഭിച്ചത്; നമ്മെ യേശു മുഖാന്തരം ദൈവം അഭിഷേകം ചെയ്തപ്പോഴാണ് നമുക്ക് ക്രിസ്തുവിൻ്റെ(അഭിഷിക്തൻ) ആത്മാവ് ലഭിച്ചത്. ➟അത് യേശുവിൻ്റെ ആത്മാവല്ല; ദൈവത്തിൻ്റെ ആത്മാവാണ്.
യേശു ആരാണെന്ന് അറിയാത്തതാണ് ക്രിസ്ത്യാനിയുടെ പ്രശ്നം: പിതാവായ ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണ് (ജഡത്തിലെ വെളിപ്പാട്) യേശു: (1തിമൊ, 3:15-16). 𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ നോക്കിയാൽ, ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: (1Tim, 3:16). ➟അതായത്, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➟❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16യോഹ, 8:40). ➟യേശു മനുഷ്യനാകയാൽ, അവനുണ്ടായിരുന്നത് മനുഷ്യാത്മാവാണ്: (യോഹ, 8:40; ലൂക്കൊ, 23:46). ➟തൻ്റെ മനുഷ്യത്മാവിനെ പിതാവിൻ്റെ കരങ്ങളിലേല്പിച്ച് (ലൂക്കൊ, 23:46) ദൈവാത്മാവിനാൽ (എബ്രാ, 9:14) ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➟യേശു മനുഷ്യനാണെന്ന് അമ്പുതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. മനുഷ്യനായ യേശുവിൻ്റെ ആത്മാവിന് നമ്മോടൊപ്പം വസിക്കാൻ കഴിയുമോ❓ [കാണുക: മനുഷ്യനായ ക്രിസ്തുയേശു, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു]. 

യഹോവയ്ക്ക് വഴിയൊരുക്കാൻ വന്നവൻ ആർക്കാണ് വഴിയൊരുക്കിയത്
➦❝കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ. എല്ലാ താഴ്വരയും നികന്നും എല്ലാമലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുർഘടങ്ങൾ സമമായും തീരേണം. യഹോവയുടെ മഹത്വം വെളിപ്പെടും, സകലജഡവും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു.❞ (യെശ, 40:3-5). ➦❝എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.❞ (മലാ, 3:1). ➟വഴി ഒരുക്കേണ്ടവനെക്കുറിച്ചും ഒരുക്കപ്പെട്ടവനെക്കുറിച്ചും ഏഴുപേരുടെ സാക്ഷ്യം കാണാം:
കർത്താവിൻ്റെ ദൂതൻ:
☛ ❝അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും. അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.❞ (ലൂക്കൊ, 1:16-17). ➟ഇത്, സെഖര്യാപുരോഹിതനോട് അവൻ്റെ മകനായ യോഹന്നാനെക്കുറിച്ചുള്ള ദൂതൻ്റെ പ്രവചനമാണ്: (ലൂക്കൊ, 1:13-15). 
ആദ്യഭാഗം ശ്രദ്ധിക്കുക: ❝അവൻ (യോഹന്നാൻ) യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും.❞ ഇവിടുത്തെ കർത്താവ് യഹോവയാണ്. ➟അടുത്തഭാഗം: ❝അവൻ ….. ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നു(യഹോവ)വേണ്ടി ഒരുക്കുവാൻ അവന്നു (യഹോവയുടെ) മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.❞ ➟യെശയ്യാപ്രവചത്തിലുള്ളത്: ❝യഹോവെക്കു വഴി ഒരുക്കുവിൻ❞ എന്നാണ്. ➟അതേ കാര്യമാണ് ദൂതനും പറയുന്നത്: ❝യോഹന്നാൻ യഹോവയുടെ മുമ്പായി നടക്കും.❞ ➟വഴിയൊരുക്കുന്നവനാണ് മുമ്പെ നടക്കുന്നത്: (മത്താ, 3:11; മർക്കൊ, 1:7; യോഹ, 1:15; 1:30). ➟യെശയ്യാവും മലാഖിയും പ്രവചിച്ച അതേകാര്യം തന്നെയാണ് യഹോവയുടെ ദൂതനും പ്രവചിക്കുന്നത്. ➟ഇതും കാണുക: (മലാ, 4:5). ➟വരുവാനുള്ള ഏലീയാവ് യോഹന്നാനാണെന്ന് യേശുവും  പറഞ്ഞിട്ടുണ്ട്: (മത്താ, 17:12-13; മർക്കൊ, 9:13)
സെഖര്യാപുരോഹിതൻ: 
➦ ❝നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിന്റെ വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും.❞ (ലൂക്കോ, 1:76-77). ➟സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചതാണിത്. ➟ഈ വേദഭാഗത്തെ ❝അത്യുന്നതനും കർത്താവും❞ യഹോവയാണ്.
വാക്യം ശ്രദ്ധിക്കുക: ❝കർത്താവിന്റെ (യഹോവ) വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ (യഹോവയുടെ) ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു (യഹോവയുടെ) മുമ്പായി നടക്കും.❞ ➟സെഖര്യാവ് പ്രവചിച്ചത് തൻ്റെ മകനായ യോഹന്നാൻ യഹോവയ്ക്ക് വഴി ഒരുക്കുന്നതിനെക്കുറിച്ചാണ്. ➟അതായത്, യഹോവയുടെ പ്രവാചകന്മാരായ യെശയ്യാവും മാലാഖിയും പ്രവചിച്ചതും യഹോവയുടെ ദൂതൻ പ്രവചിച്ചതും യഹോവയുടെ പുരോഹിതനായ സെഖര്യാവ് പ്രവചിച്ചതും യഹോവയുടെ മുമ്പേനടന്ന് യഹോവയ്ക്ക് വഴി ഒരുക്കുന്ന യോഹന്നാൻ സ്നാപകനെക്കുറിച്ചാണ്. ➟ഇത് ഭാഷണവും വാക്കുകളുമില്ലാതെ ആർക്കും മനസ്സിലാകുന്ന കാര്യമാണ്.
സുവിശേഷകൻ മത്തായി:
➦ ആ കാലത്തു യോഹന്നാൻസ്നാപകൻ വന്നു, യെഹൂദ്യമരുഭൂമിയിൽ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പറഞ്ഞു. മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിതു: ❝കർത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിൻ” എന്നിങ്ങനെ യെശയ്യാ പ്രവാചകൻ പറഞ്ഞവൻ ഇവൻ തന്നേ.❞ (മത്താ, 3:1-3). ➟ഇത് യോഹന്നാനെക്കുറിച്ചുള്ള മത്തായിയുടെ വാക്കുകളാണ്.
മൂന്നാം വാക്യം ശ്രദ്ധിക്കുക: ❝കർത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിൻ❞ എന്നിങ്ങനെ യെശയ്യാ പ്രവാചകൻ പറഞ്ഞവൻ ഇവൻ (യോഹന്നാൻ) തന്നേ.❞ ➟❝യഹോവയുടെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിൻ❞ എന്ന് യെശയ്യാവ് പ്രവചിച്ചവൻ യോഹന്നാൻ ആണെന്ന് മത്തായി അസന്ദിഗ്ദ്ധമായി സാക്ഷ്യപ്പെടുത്തുന്നു.
സുവിശേഷകൻ മർക്കൊസ്:
➦ ❝ഞാൻ നിനക്കു മുമ്പായി എന്റെ ദൂതനെ അയക്കുന്നു; അവൻ നിന്റെ വഴി ഒരുക്കും. കർത്താവിന്റെ വഴി ഒരുക്കുവിൻ അവന്റെ പാത നിരപ്പാക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കു❞ എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ യോഹന്നാൻ വന്നു. (മർക്കൊ, 1:2:3). ➟ഇത് യോഹന്നാനെക്കുറിച്ചുള്ള മർക്കൊസിൻ്റെ സാക്ഷ്യമാണ്:
ആദ്യഭാഗം: ❝എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു❞ എന്ന മലാഖി പ്രവചനത്തിൻ്റെ നിവൃത്തിയാണ്. മലാഖി 3:1-ൻ്റെ ആദ്യഭാഗം: (മത്താ, 11:10; ലൂക്കൊ, 7:27). ➟അടുത്തഭാഗം: യെശയ്യാപ്രവചനത്തിൻ്റെ നിവൃത്തിയാണ്: (യെശ, 40:3). ➨❝യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ യോഹന്നാൻ വന്നു❞ എന്നാണ് മർക്കൊസ് പറയുന്നത്. ➟മലാഖിയുടെയും യെശയ്യാവിൻ്റെയും പ്രവചനം ഒന്നിച്ചാണ് മർക്കൊസ് പറയുന്നതെന്ന് മനസ്സിലാക്കാം.
സുവിശേഷകൻ ലൂക്കൊസ്:
➦ ❝മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിതു: കർത്താവിന്റെ വഴി ഒരുക്കുവിൻ; അവന്റെ പാത നിരപ്പാക്കുവിൻ. എല്ലാതാഴ്വരയും നികന്നുവരും; എല്ലാമലയും കുന്നും താഴും; വളഞ്ഞതു ചൊവ്വായും ദുർഘടമായതു നിരന്ന വഴിയായും തീരും; സകലജഡവും ദൈവത്തിന്റെ രക്ഷയെ കാണും❞ എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതു പോലെ തന്നേ. (ലൂക്കൊ, 3:4-6). ➟യെശയ്യാപ്രവചനത്തിൻ്റെ 40:3-5 വാക്യങ്ങൾ മുഴുവനായുള്ളത് ലൂക്കൊസിൻ്റെ സുവിശേഷത്തിൽ മാത്രമാണ്.
➦ ലൂക്കൊസ് 3:2-ൽ ❝യോഹന്നാന്നു മരുഭൂമിയിൽവെച്ചു ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായതും❞ ➟3:3-ൽ ❝അവൻ യോർദ്ദാന്നരികെയുള്ള നാട്ടിൽ ഒക്കെയും വന്നു പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചതും❞ പറഞ്ഞശേഷമാണ്, യെശയ്യാവ് 40-ൻ്റെ 3-5 വാക്യങ്ങൾ ഉദ്ധരിക്കുന്നത്. ➟എന്നിട്ട് ലൂക്കൊസ് പറയുന്നത് ശ്രദ്ധിക്കുക: ❝എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതു പോലെ തന്നേ.❞ ➨അതായത്, യെശയ്യാപ്രവചനത്തിൻ്റെ നിവൃത്തിയാണ് യോഹന്നാന്റെ ശുശ്രൂഷ എന്നാണ് ലൂക്കൊസ് വ്യക്തമാക്കുന്നത്. ❝സകലജഡവും ദൈവത്തിൻ്റെ രക്ഷയെ കാണും❞ എന്നത് ഗ്രീക്ക് സെപ്റ്റ്വജിൻ്റ് പരിഭാഷയാണ്. ➟പുതിയനിയമത്തിൽ ഉദ്ധരണികൾ എടുത്തിരിക്കുന്നത് Septuagint-ൽ നിന്നാണ്.
സുവിശേഷകൻ യോഹന്നാൻ:
➦ ❝അതിന്നു അവൻ: യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കർത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു എന്നു പറഞ്ഞു.❞ (യോഹ, 1:23). ➟സ്നാപകൻ്റെ വാക്കുകളാണ്  യോഹന്നാൻ തൻ്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
➦ യെശയ്യാപ്രവചനം തുടങ്ങുന്നത് ഇപ്രകാരമാണ്: ❝കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു:❞ ➟യോഹന്നാൻ സ്നാപകൻ്റെ മരുഭൂമിയിൽ വിളിച്ചുപറഞ്ഞ വാക്കുകളാണ് യെശയ്യാവ് എഴുന്നൂറ് വർഷംമുമ്പ് ആത്മാവിനാൽ കേട്ടത്. ➟യെശയ്യാപ്രവാചകൻ വിളിച്ചുപറയുന്ന ആളെക്കണ്ടില്ല; ശബ്ദം മാത്രമാണ് തൻ്റെ പ്രവചനാത്മാവിൽ കേട്ടത്. ➟അവൻ കേട്ട ശബ്ദത്തിൻ്റെ ഉടയവനായ യോഹന്നാൻ പറയുന്നു: ❝മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു.❞ 
ദൈവപുത്രനായ യേശുക്രിസ്തു:
➦ ❝ഞാൻ എന്റെ ദൂതനെ നിനക്കു മുമ്പായി അയക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്കു വഴി ഒരുക്കും❞ എന്നു എഴുതപ്പെട്ടിരിക്കുന്നവൻ അവൻ തന്നേ. (മത്താ, 11:10). ➟ഇത് യോഹന്നാനെക്കുറിച്ചുള്ള യേശുവിൻ്റെ വാക്കുകളാണ്: (ലൂക്കൊ, 7:27).
➦ യെശയ്യാവ് പ്രവചിച്ച: ❝യഹോവെക്കു വഴി ഒരുക്കുന്നവനും❞ മലാഖി പ്രവചിച്ച: ❝യഹോവയ്ക്ക് മുമ്പായി വഴി നിരത്തേണ്ടതിന്നു യഹോവ അയച്ച ദൂതനും❞ യോഹന്നാനാണെന്ന് യേശു വ്യക്തമാക്കുന്നു: (യെശ, 40:3; മലാ, 3:1).➟ വരുവാനുള്ള ഏലീയാവും യോഹന്നാനാണെന്ന് യേശു പറഞ്ഞിട്ടുണ്ട്: (മത്താ, 17:12-13; മർക്കൊ, 9:13).
➦ യേശുക്രിസ്തു ഉൾപ്പെടെ ഏഴുപേരുടെ സാക്ഷ്യപ്രകാരം: യെശയ്യാവിൻ്റെയും മലാഖിയുടെയും പ്രവചനനിവൃത്തിയായിട്ട് യഹോവയ്ക്ക് വഴിയൊരുക്കാൻ വന്നവനാണ് യോഹന്നാൻ സ്നാപകൻ. ➟യഹോവയുടെ മുമ്പാകെയാണ് യോഹന്നാൻ വഴിനിരത്തേണ്ടതെന്ന് ദൈവദൂതനും സെഖര്യപ്രവാചകനും അക്ഷരപ്രതി പറഞ്ഞിട്ടുണ്ട്. ➟മറ്റുള്ളവരും പ്രവചനം ഉദ്ധരിച്ചുകൊണ്ട് അത് വ്യക്തമാക്കിയിട്ടുണ്ട്. ➟എന്നാൽ യഹോവയ്ക്ക് ഒരുക്കിയ വഴിയിൽ വന്നത് ആരാണ്❓
☛ ദൈവമായ യഹോവയ്ക്ക് വഴിയൊരുക്കാനും അവൻ്റെ ജനത്തെ രക്ഷിക്കാൻ യഹോവയുടെ മുമ്പെ നടക്കാനുമാണ് ദൈവം യോഹന്നാനെ അയച്ചത്;: (യോഹ, 1:6യെശ, 40:3; മലാ, 3:1; ലൂക്കൊ, 1:16-17; ലൂക്കൊ, 1:76-77). ➟എന്നാൽ യോഹന്നാൻ വഴിയൊരുക്കിയത് ആർക്കാണ്❓
അതിൻ്റെ ഉത്തരം സ്നാപകൻതന്നെ പറയും: ❝ഞാൻ ക്രിസ്തു അല്ല, അവന്നു മുമ്പായി അയക്കപ്പെട്ടവനത്രേ എന്നു ഞാൻ പറഞ്ഞതിന്നു നിങ്ങൾ തന്നേ എനിക്കു സാക്ഷികൾ ആകുന്നു;❞ (യോഹ, 3:28). ➟യോഹന്നാൻ ക്രിസ്തുവിനു് മുമ്പായി ചുമ്മാ നടക്കുകയല്ല ചെയ്തത്; ക്രിസ്തുവിനു് വഴിയൊരുക്കുകയാണ് ചെയ്തത്: (മത്താ, 11:10; ലൂക്കൊ. 7:27). ➟താൻ വഴിയൊരുക്കിയവൻ്റെ പ്രകൃതി (Nature) എന്തെണെന്നും സ്നാപകൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്: ❝എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.❞ (യോഹ, 1:30). ➟ഈ വേദഭാഗത്ത് പറയുന്ന ❝പുരുഷ്യൻ❞ (Man) ഗ്രീക്കിൽ ❝അനീർ❞ (ἀνὴρ – anēr) ആണ്. ➟അനീർ മനുഷ്യരിലെ പുരുഷൻ ആണ്. ➟എന്നാൽ ദൈവം പുരുഷനോ, സ്ത്രീയോ അല്ല; ദൈവത്തിനു് ജെൻ്ററില്ല. ➟ദൂതന്മാർക്കും ജെൻ്ററില്ലെന്ന് യേശുവിൻ്റെ വാക്കിനാൽ മനസ്സിലാക്കാം: (മത്താ, 22:30; മർക്കൊ, 12:25; ലൂക്കൊ, 20:35-36). ➦❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ.❞ എന്നാണ് യഹോവ പറയുന്നത്: (ഹോശേ, 11:9). ➟എന്നാൽ പിതാവ് മാത്രമാണ് സത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) താൻ മനുഷ്യനാണെന്നാണ് യേശു പറഞ്ഞത്: (യോഹ, 17:3; യോഹ, 8:40). ➟അതായത്, ❝ദൈവം❞ (𝐆𝐨𝐝) എന്നത് യഹോവയായ ഏകസ്രഷ്ടാവിൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ❝മനുഷ്യൻ❞ (𝐌𝐚𝐧) എന്നത് ഏകകർത്താവായ യേശുക്രിസ്തുവിൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ആണ്: (1കൊരി, 8:6; 1തിമൊ, 2:5-6).
വാക്യത്തിൻ്റെ അടുത്തഭാഗം: ❝അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു.❞ (യോഹ, 1:15). ➟യേശുവെന്ന മനുഷ്യൻ യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ്: (ലൂക്കൊ, 1:36). ➟യോഹന്നാനെക്കാൾ ഇളയവനായ യേശുവെന്ന മനുഷ്യനു് അവനെക്കാൾ മുമ്പെ ഉണ്ടായിരിക്കാൽ കഴിയില്ല. ➟പിന്നെയാരാണ് അവനെക്കാൾ മുമ്പെ ഉണ്ടായിരുന്നത്❓ ➟അതിൻ്റെ ഉത്തരം യോഹന്നാൻതന്നെ പറഞ്ഞിട്ടുണ്ട്: ❝ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോട്: ആരുടെമേൽ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.❞ (യോഹ, 1:33മത്താ, 3:11; മർക്കൊ, 1:7-8; ലൂക്കൊ, 3:16). ➟യെശയ്യാപ്രവചനത്തിൻ്റെ നിവൃത്തിയായി യേശുവെന്ന മനുഷ്യൻ യോർദ്ദാനിൽവെച്ച് ദൈവത്താൽ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം പ്രപിച്ചതാണ്: ❝നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.❞ (പ്രവൃ, 10:38  – യെശ, 61:1; ലൂക്കൊ, 3:23; പ്രവൃ, 4:27). ➟താൻ ക്രിസ്തു (അഭിഷിക്തൻ) ആയത് അപ്പോഴാണെന്ന് തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟പിതാവായദൈവം അഭിഷേകദാതാവും പുത്രൻ അഭിഷിക്തനുമാണ്. ➟പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ച് ക്രിസ്തു ആയ മനുഷ്യനു് എങ്ങനെ പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിക്കാൻ കഴിയും❓
➦ തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുമെന്നല്ല അവൻ പറഞ്ഞത്. ➟ആരാണോ യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്, അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നാണ്. ➟അത് യഹോവയായ പിതാവാണ്. ➟അവൻ്റെ മനുഷ്യപ്രത്യക്ഷത അഥവാ, ജഡത്തിലെ വെളിപ്പാടാണ് തൻ്റെ പിന്നാലെ വന്ന മനുഷ്യനായ ക്രിസ്തുയേശു: (1തിമൊ, 2:6; 3:15-16). ➟അതായത്, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: (1തിമൊ, 3:16കൊലൊ, 2:2). ➟യഹോവയ്ക്ക് ഒരുക്കിയ വഴിയിൽ യഹോവ നേരിട്ടല്ല വന്നത്; അവൻ യേശു എന്ന തൻ്റെ പുതിയ നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്താണ് വന്നത്. 
ഉപസംഹാരം: യഹോവയ്ക്ക് വഴിയൊരുക്കാൻ വന്ന യോഹന്നാൻ അവൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപരഹിതനായ മനുഷ്യനാണ് വഴിയൊരുക്കിയത്: (1യോഹ, 3:5; യോഹ, 8:40). ➟ഒന്നുകൂടി വ്യക്തമാക്കിയാൽ: യേശു പൂർവ്വാസ്തിത്വത്തിലും സുവിശേഷ ചരിത്രകാലമൊഴികെയുള്ള നിത്യമായ അസ്തിത്വത്തിലും സ്രഷ്ടാവായ യഹോവ തന്നെയാണ്. ➟അതുകൊണ്ടാണ്, ❝യഹോവയ്ക്ക് വഴിയൊരുക്കുവിൻ❞ എന്ന പഴയപുതിയനിയമ പ്രവചനങ്ങൾ യേശുവിൽ നിവൃത്തിയായത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ദൈവഭക്തിയുടെ മർമ്മം]

യേശുവും യിസ്ഹാക്കും യോഹന്നാനും:
➦ യേശു പ്രകൃത്യാതീതമായി കന്യകയിൽനിന്ന് ഉത്ഭവിച്ചവനാകയാൽ, അവൻ ദൈവമാണെന്ന് വിചാരിക്കുന്നവരുണ്ട്: (മത്താ, 1:20; ലൂക്കൊ, 1:35; ലൂക്കൊ, 2:21). ➟യേശു മാത്രമല്ല; യിസ്ഹാക്കും യോഹന്നാൻ സ്നാപകനും പ്രകൃത്യാതീതമായി ജനിച്ചവരാണ്. 
❶ യിസ്ഹാക്കിൻ്റെ അമ്മ സാറാ: മച്ചിയായിരുന്നു (ഉല്പ, 11:30), അവൾക്ക് സ്ത്രീകൾക്കുള്ള പതിവു നിന്നു പോയിരുന്നു (ഉല്പ, 18:1), അവളും ഭർത്താവും വൃദ്ധരായിരുന്നു: (ഉല്പ, 18:11-12). ➟അബ്രാഹാമിനു് തൊണ്ണൂറ്റൊമ്പത് വയസ്സുള്ളപ്പോൾ ദൈവം അവനോടു: നിനക്ക് സാറായിൽ നിന്ന് ഒരു മകൻ ജനിക്കുമെന്ന് പറഞ്ഞു. (ഉല്പ, 17:16). ➟അതുകേട്ട് അവൻ ചിരിച്ചുവെന്നല്ല അവിടെ പറയുന്നത്; ❝അബ്രാഹാം കവിണ്ണുവീണു ചിരിച്ചു❞ എന്നാണ്. ➟ചിരിച്ചുചിരിച്ച് മണ്ണുകപ്പി എന്നു കേട്ടിട്ടില്ലേ? അതുതന്നെ. ➟എന്നിട്ട് ഹൃദയത്തിൽ പറഞ്ഞു: ❝നൂറു വയസ്സുള്ളവന്നു മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ?❞ (ഉല്പ, 17:17). ➟എന്നിട്ട്, ❝യിശ്മായേൽ നിന്റെ മുമ്പാകെ ജീവിച്ചിരുന്നാൽ മതി❞ എന്നാണ് അബ്രാഹാം ദൈവത്തോട് പറഞ്ഞത്: (ഉല്പ, 17:18). ➟സാറായും മകൻ ജനിക്കുമെന്ന് കേട്ടപ്പോൾ ഉള്ളുകൊണ്ടു ചിരിച്ചു: (ഉല്പ, 18:12). ➟മൃതപ്രായരായ അവരിൽ നിന്നാണ് ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും ഭൂമിയിലെ പൊടിപോലെയും അബ്രാഹാമിനു് മക്കൾ ജനിച്ചത്: (ഉല്പ, 22:18)
❷ എലീശബെത്ത് മച്ചിയും ഇരുവരും വയസ്സു ചെന്നവരും ആയിരുന്നു: (ലൂക്കോ, 1:7). ➟വയസ്സായ സമയത്ത് ഗർഭിണിയായതിനാൽ അവൾ അഞ്ചുമാസം ഒളിച്ചുപാർത്തതായി കാണാം: (ലൂക്കൊ, 1:25). ➟ബൈബിളിൽ പല മച്ചികളുടെയും ഗർഭം ദൈവം തുറന്നുകൊടുത്തിട്ട് അവർ മക്കളെ പ്രസവിച്ചതായി പറഞ്ഞിട്ടുണ്ട്. ഉദാ: റാഹേൽ (ഉല്പ, 29:31; 30:22). ➟മനോഹയുടെ ഭാര്യ (ന്യായാ, 13:2-3, 13:24), ഹന്ന (1ശമൂ, 1:5; 1:20). ➟എന്നാൽ യിസ്ഹാക്കിൻ്റെയും യോഹന്നാൻ്റെയും ജനനം അപ്രകാരമായിരുന്നില്ല. ➟സാറായും എലീശബെത്തും മച്ചി മാത്രമായിരുന്നില്ല; അവർക്കും അവരുടെ ഭർത്താക്കന്മാർക്കും മകളെ ഉല്പാദിപ്പിക്കാനുള്ള പ്രായവും കടന്നുപോയിരുന്നു. ➟ഒന്നുമില്ലായ്മയിൽ നിന്ന് സകലവും ഉളവാക്കിയവനും കല്ലുകളിൽ നിന്നുപോലും മക്കളെ ഉളവാക്കാൻ കഴിയുന്നവനുമായ ദൈവത്താലാണ് സാറായും എലീശബെത്തും മറിയയും ഗർഭംധരിച്ചു പ്രസവിച്ചത്. ➟എന്നാൽ വ്യത്യാസമെന്താണെന്ന് ചോദിച്ചാൽ: ദൈവം യിസ്ഹാക്കിൻ്റെയും യോഹന്നാൻ്റെയും മാതാപിതാക്കൾക്ക് പുത്രോല്പാദനത്തിനുള്ള ശക്തി പ്രകൃത്യാതീതമായി നല്കിയിട്ട് അവൻ സ്വാഭാവികമായ രീതിയിലാണ് മക്കളെ ജനിപ്പിച്ചത്. ➟അതായത്, യിസ്ഹാക്കും യോഹന്നാനും ഏതൊരു മനുഷ്യനെപ്പോലെയും പിതാവിൻ്റെയും മാതാവിൻ്റെയും വേരിൽനിന്ന് ജനിച്ചതാകയാൽ അവർ പാപത്തിലാണ് ജനിച്ചത്. 
❸ കന്യകയായ മറിയ പുരുഷബന്ധം കൂടാതെയും അവളുടെ യാതൊരു ഭാഗഭാഗിത്വവും കൂടാതയും പരിശുദ്ധാത്മാവിനാലാണ് യേശുവിനെ ഗർഭംധരിച്ചത്: (മത്താ, 1:18; 1:20; ലൂക്കൊ, 1:35; 2:21). ➟പുരുഷൻ്റെ ബീജവും സ്ത്രീയുടെ അണ്ഡവും സംയോജിക്കുമ്പോഴാണ് ഒരു കുഞ്ഞ് ജനിക്കുന്നത്. യോസേഫിൻ്റെ ബീജം മറിയയിൽ എത്തിയിട്ടില്ലാത്തതിനാൽ, മറിയയുടെ അണ്ഡവും നിഷ്ക്രിയമായിരിക്കുമെന്നു മനസ്സിലാക്കാം. ➟അതിനാൽ, മനുഷ്യരുടെ വേരിൽനിന്നല്ല യേശുവിൻ്റെ ജനനമെന്നതിനാൽ അവൻ്റെ ജനനം പാപരഹിതമാണ്: (1യോഹ, 3:5). [കാണുക: ക്രിസ്തു അമ്മയിൽനിന്ന് ശരീരം സ്വീകരിച്ചോ?]
➦ യിസ്ഹാക്കിൻ്റെയും യോഹന്നാന്നാൻ്റെയും യേശുവിൻ്റെയും ജനനം പ്രകൃത്യാതീതമായിട്ടാണ്. ➟മൂവരുടെയും പ്രകൃതി (Nature) ഒന്നുതന്നെയാണ്. ➟അഥവാ, മൂന്നുപേരും മനുഷ്യരാണ്: (യോഹ, 8:40). ➟എന്നാൽ യിസ്ഹാക്കും യോഹന്നാനും പാപജഡത്തിലും യേശു പാപജഡത്തിൻ്റെ സാദൃശ്യത്തിലായിരുന്നു: (റോമ, 8:3). ➟അഥവാ, യിസ്ഹാക്കിൻ്റെയും യോഹന്നാൻ്റെയും പാപസഹിത ജനനവും യേശുവിൻ്റെ പാപരഹിത ജനനവും ആയിരുന്നു; (1യോഹ, 3:5). 
➦ യേശു എല്ലാ മനുഷ്യരെപ്പോലയും ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ളവനും (ലൂക്കൊ, 23:46) അഥവാ, അവൻ ജഡരക്തങ്ങളോടു കൂടിയവൻ ആയിരുന്നെങ്കിലും (എബ്രാ, 2:14), പാപമറിയാത്തവനും (2കൊരി, 5:21) പവിത്രനും നിർദ്ദോഷനും നിർമ്മലനും പാപികളോടു വേറുവിട്ടവനും (എബ്രാ, 7:26) പാപം ചെയ്തിട്ടില്ലാത്തവനും വായിൽ വഞ്ചനയില്ലാഞ്ഞവനും (1പത്രൊ, 2:22) പാപമില്ലാത്തവനും ആയിരുന്നു: (1യോഹ, 3:5). 
☛ മൂന്നുപേരുടെയും ജനനത്തിൻ്റെ ഉദ്ദേശ്യം: ❶ദൈവം കൽദയരുടെ പട്ടണമായ ഊരിൽനിന്ന് വിളിച്ചുവേർതിരിച്ച തൻ്റെ സ്നേഹിതനായ അബ്രാഹാമിനോടുചെയ്ത വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് യിസ്ഹാക്കിൻ്റെ ജനനം: (ഉല്പ, 12:2-3). ❷നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്ന ക്രിസ്തുവിൻ്റെ വഴിയൊരുക്കാരുക്കാനാണ് യോഹന്നാൻ ജനിച്ചത്: (എബ്രാ, 5:7-9ലൂക്കൊ, 1:16-17; 1:76-77). [കാണുക: യഹോവയ്ക്ക് വഴിയൊരുക്കാൻ വന്നവൻ ആർക്കാണ് വഴിയൊരുക്കിയത്?]. ❸പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായാണ് യേശു ജനിച്ചത്: (1തിമൊ, 3:5-16). ➟മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; ഇയ്യോ, 25:4; സഭാ, 7:20; റോമ, 3:23; റോമ, 5:12), ➟മനുഷ്യനു് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9) പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4; 18:20), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ മരണമോ, മാറ്റമോ ഇല്ലാത്തവനും തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനുമായ പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟അതാണ് പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➟❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (മത്താ, 16:16യോഹ, 1:18). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം].
ക്രിസ്തുവും യോഹന്നാനും: 
ക്രിസ്തു നിസ്തുല്യനായ മനുഷ്യനാണ്: (ഗലാ, 1:1; യോഹ, 8:40). എങ്കിലും യോഹന്നാനുമായി ചില സാമ്യങ്ങൾ ബൈബിളിൽ പറഞ്ഞിട്ടുണ്ട്: [കാണുക: നിസ്തുലനായ ക്രിസ്തു]
❶ യോഹന്നാൻ്റെ ജനനവും യേശുവിൻ്റെ ജനനവും ദൈവം ഗബ്രീയേൽ ദൂതൻ മുഖാന്തരമാണ് അറിയിച്ചത്: (ലൂക്കൊ, 1:13-17ലൂക്കൊ, 1:30-35; മത്താ, 1:18-23). 
❷ ❝യോഹന്നാൻ്റെ ജനനത്തിങ്കൽ പലരും സന്തോഷിക്കും❞ എന്നും യേശുവിൻ്റെ ജനനനത്തിങ്കൽ ❝സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം❞ എന്നും പറഞ്ഞിട്ടുണ്ട്: (ലൂക്കൊ, 1:14ലൂക്കൊ, 2:10)
❸ യോഹന്നാൻ അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ പരിശുദ്ധാത്മാവിനാൽ നിറഞ്ഞവനാണ്: (ലൂക്കൊ, 1:15; 1:41). യേശു ജനിച്ച് ഏകദേശം മൂപ്പത് വയസ്സായപ്പോൾ യോർദ്ദാനിൽവെച്ച് പരിശുദ്ധാത്മാവിനാൽ നിറഞ്ഞവനാണ്: (ലൂക്കൊ, 3:23; ലൂക്കൊ, 4:1)
❹ യോഹന്നാനെക്കുറിച്ച്: ❝പൈതൽ വളർന്നു ആത്മാവിൽ ബലപ്പെട്ടു❞ എന്ന് പറഞ്ഞിട്ടുണ്ട്: (ലൂക്കൊ, 1:80). യേശുവിനെക്കുറിച്ചും: ❝പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു❞ എന്ന് പറഞ്ഞിട്ടുണ്ട്: (ലൂക്കൊ, 2:40).  
❺ യോഹന്നാനെയും യേശുവിനെയും എട്ടാം നാളിൽ പരിച്ഛേദന കഴിക്കുന്നതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: (ലൂക്കൊ, 1:59ലൂക്കൊ, 2:21). 
❻ രണ്ടുപേരുടെയും പേർ നിർദ്ദേശിച്ചത് ദൈവമാണ്. ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ട എട്ടുപേരിൽ, പുതിയനിയമത്തിലെ രണ്ടുപേരാണ് യോഹന്നാനും യേശുവും: (ലൂക്കൊ, 1:13മത്താ, 1:21, ലൂക്കൊ, 1:31). [കാണുക: ജനിക്കുന്നതിനു മുമ്പു നാമകരണം ചെയ്യപ്പെട്ടവർ].
❼ ❝അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും❞ എന്ന് യോഹന്നാനെക്കുറിച്ചും ❝അവൻ വലിയവൻ ആകും❞ എന്ന് യേശുവിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്: (ലൂക്കൊ, 1:151:32).
❽ ❝യോഹന്നാൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും❞ എന്നും ❝യേശു തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കും❞ എന്നും പറഞ്ഞിട്ടുണ്ട്: (ലൂക്കോ, 1:16മത്താ, 1:21)
❾ ❝നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്കു ആവശ്യം❞ എന്ന് യോഹന്നാൻ യേശുവിനോട് പറഞ്ഞു; എന്നാൽ ന്യായപ്രമാണത്തിൻ്റെ നീതി നിവർത്തിക്കാനായി യേശു യോഹന്നാനാൽ സ്നാനമേറ്റു: (മത്താ, 3:14മത്താ, 3:15-16)
❿ യോഹന്നാനും യേശുവും പ്രവാചകന്മാർ ആയിരുന്നു: (മത്താ, 11:13; 14:5; മർക്കൊ, 11:32; ലൂക്കൊ, 1:76; 20:6മത്താ, 21:11; 21:46; ലൂക്കൊ, 24:19; യോഹ, 4:19; പ്രവൃ, 3:23; 7:37
⓫ തമ്മിൽ ഒരു വ്യത്യാസവും കാണാം: ❝യോഹന്നാൻ തിന്നുകയും കുടിക്കുകയും ചെയ്യാത്തവനായി വന്നു.❞ (മത്താ, 11:18; ലൂക്കൊ, 7:33). ❝മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു.❞ (മത്താ, 11:19; ലൂക്കൊ, 7:34). [കാണുക: ക്രിസ്തുവും യോഹന്നാൻ സ്നാപകനും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

Leave a Reply

Your email address will not be published. Required fields are marked *