രൂബേൻ

രൂബേൻ (Reuben)

പേരിനർത്ഥം – നോക്കൂ! ഒരു മകൻ 

യാക്കോബിനു ലേയയിൽ ജനിച്ച മൂത്തമകൻ. (ഉല്പ, 29:32). യാക്കോബ് ഏദെറിൽ താമസിക്കുമ്പോൾ രൂബേൻ അതിഭയങ്കരമായ പാപം ചെയ്തു. അവൻ തന്റെ അപ്പന്റെ വെപ്പാട്ടിയും, ലേയയുടെ ഭാസിയും തന്റെ രണ്ടു സഹോദരന്മാരുടെ മാതാവുമായ ബില്ഹായുമായി മന:പൂർവ്വം അഗമ്യഗമനം നടത്തി. ഇതു പരസ്യമാകയില്ലെന്നവൻ കരുതി. എന്നാൽ യിസ്രായേൽ അതു കേട്ടു. (ഉല്പ, 35:22). മരണസമയത്തു പോലും യാക്കോബ് രൂബേന്റെ ഈ പാപം ഓർത്തു. ആ വൃദ്ധന്റെ അനുഗ്രഹം സാക്ഷാൽ ശാപമായിരുന്നു. “വെള്ളം പോലെ തുളുമ്പുന്നവനേ, നീ ശ്രേഷ്ഠനാകയില്ല; നീ അപ്പന്റെ കിടക്കമേൽ കയറി അതിനെ അശുദ്ധമാക്കി; എന്റെ ശയ്യമേൽ അവൻ കയറിയല്ലോ.” (ഉല്പ, 49:4). 

യോസേഫിനെ കൊല്ലാനുള്ള സഹോദരന്മാരുടെ ശ്രമത്തിൽ നിന്നു അവനെ രക്ഷിച്ചു എന്നതു രൂബേന്റെ സ്വഭാവമഹത്വത്തെ വെളിപ്പെടുത്തുന്നു. എന്നാൽ സത്യം വെളിപ്പെടുത്താതെ ലജ്ജാകരമായ നിലയിൽ പിതാവിനെ വഞ്ചിക്കുന്നതിനു അവൻ സമ്മതം മൂളി. (ഉല്പ, 37:21,22, 29:35). ഒറ്റുകാരെന്ന നിലയിൽ മിസ്രയീമിൽ ബന്ധിക്കപ്പെടുമ്പോൾ രൂബേൻ സഹോദരന്മാരെ കുറ്റപ്പെടുത്തി. (ഉല്പ, 42:22). ബെന്യാമിന്റെ സുരക്ഷയ്ക്കായി രൂബേൻ തന്റെ രണ്ടു പുത്രന്മാരെ ജാമ്യമായി നല്കാമെന്നു പിതാവിനോടു പറഞ്ഞു. (ഉല്പി, 42:377). യാക്കോബും കുടുംബവും മിസ്രയീമിലേക്കു പോയപ്പോൾ രൂബേനു നാലു പുത്രന്മാരുണ്ടായിരുന്നു: ഹനോക്, ഫല്ലൂ, ഹെസ്രോൻ, കാർമി. (ഉല്പ, 46:9). 

രൂബേൻ ഗോത്രം: മിസ്രയീമിൽ കുടിയേറിപ്പാർത്തപ്പോൾ രൂബേനു നാലു പുത്രന്മാരുണ്ടായിരുന്നു. അവരിൽ നിന്നായിരുന്നു പ്രധാന കുടുംബങ്ങൾ ഉണ്ടായത്. സീനായിൽ വച്ചു ജനസംഖ്യ എടുത്തപ്പോൾ രൂബേന്യയോദ്ധാക്കൾ 40,500 ആയിരുന്നു. (സംഖ്യാ, 1:21). മുപ്പത്തെട്ടു വർഷങ്ങൾക്കുശേഷം കനാനിൽ പ്രവേശിക്കുന്നതിനു മുമ്പ് കണക്കെടുത്തപ്പോൾ രൂബേന്യരുടെ എണ്ണം 43,730 ആയി കുറഞ്ഞു. (സംഖ്യാ, 26:7). അനന്തരകാലത്ത് ഗാദും മനശ്ശെയും കൂടി രൂബേന്യരുടെ എണ്ണം 44,760 ആയിത്തീർന്നു. (1ദിന, 5:18). മരുഭൂമി പ്രയാണത്തിൽ രൂബേന്റെ സ്ഥാനം സമാഗമന കൂടാരത്തിനു തെക്കായിരുന്നു. ദേശവിഭജനത്തിൽ യോർദ്ദാനു കിഴക്കായിരുന്നു രൂബേനു അവകാശം ലഭിച്ചത്. സീസരയുമായുള്ള യുദ്ധത്തിൽ രൂബേന്യരുടെ അവിശ്വസ്തത വെളിപ്പെട്ടു. ദേശം അപകടത്തിലായപ്പോൾ സായുധ സന്നദ്ധരാകാനുള്ള ക്ഷണം ചെവിക്കൊളളാൻ അവർക്കു കഴിഞ്ഞില്ല. (ന്യായാ, 5:16). മരുഭൂമിയിൽ വച്ചു മോശെയുടെ നേതൃത്വത്തിന് ഏതിരെയുണ്ടായ മത്സരത്തിൽ പ്രധാന നായകന്മാരായിരുന്ന മൂന്നുപേരിൽ രണ്ടുപേർ രൂബേൻ്റെ സന്തതികളായിരുന്നു. (സംഖ്യാ, 16:1). ശൗലിന്റെ കാലത്ത് അവർ ഗാദ്യരോടും മനശ്ശെയുടെ പാതിഗോത്രക്കാരോടും ചേർന്നു ഹൃഗ്രീയരോടു യുദ്ധം ചെയ്തു. (1ദിന, 5:10, 19). സഹസ്രാബാദയുഗത്തിൽ ദേശത്തിന്റെ ഒരു ഭാഗം രൂബേനു ലഭിക്കും. (യെഹെ, 48:6, 31). വരാനിരിക്കുന്ന കഷ്ടത്തിൽ നിന്നും രക്ഷയ്ക്കായി മുദ്രയിടപ്പെടുന്ന ഗോത്രങ്ങളിൽ രൂബേനും ഉൾപ്പെടുന്നു. (വെളി, 7:5).

മുറട്ടോറിയൻ ശകലം

മുറട്ടോറിയൻ ശകലം (കാനോൻ)

ക്രിസ്തീയ ബൈബിളിന്റെ ഭാഗമായ പുതിയനിയമത്തിലെ ഗ്രന്ഥങ്ങളുടെ ലഭ്യമായതിൽ ഏറ്റവും പഴയതെന്നു കരുതപ്പെടുന്ന പട്ടികയുടെ ഒരു പകർപ്പാണ് മുറട്ടോറിയൻ ശകലം (Muratorian fragment). 85 വരികൾ മാത്രമടങ്ങുന്ന ഈ രേഖ, ഏഴാം നൂറ്റാണ്ടിലെ ഒരു ലത്തീൻ കൈയെഴുത്താണ്. എ.ഡി 170-നടുത്തു മുതൽ നാലാം നൂറ്റാണ്ടു വരെയുള്ള കാലത്തെങ്ങോ എഴുതപ്പെട്ട ഒരു ഗ്രീക്കു മൂലത്തിന്റെ പരിഭാഷയാണതെന്ന് അനുമാനിക്കാൻ മതിയായ ആന്തരികസൂചനകൾ ശകലത്തിൽ കാണാം. അതിന്റെ അവസ്ഥയും, അതെഴുതിയിരിക്കുന്ന ലത്തീൻ ഭാഷയുടെ ഗുണക്കുറുവും, പരിഭാഷ ബുദ്ധിമുട്ടുള്ളതാക്കുന്നു. ശകലത്തിന്റെ തുടക്കം നഷ്ടമായിപ്പോയി. അവസാനം പെട്ടെന്നുമാണ്.

മൂലരൂപത്തിന്റെ അജ്ഞാത കർത്താവിനു പരിചയമുണ്ടായിരുന്ന സഭകൾ കാനോനികമായി കണക്കാക്കിയിരുന്ന പുതിയനിയമ ഗ്രന്ഥങ്ങളുടെ ഭാഗികമായ പട്ടികയാണ് ‘ശകലം.’ ഉത്തര ഇറ്റലിയിൽ ബോബ്ബിയോയിലെ കൊളുമ്പാൻ ഗ്രന്ഥശാലയിൽ നിന്നു വന്നതും എ.ഡി. ഏഴോ എട്ടോ നൂറ്റാണ്ടു വരെ പഴക്കമുള്ളതുമായ ഒരു ഗ്രന്ഥത്തോടു ചേർത്ത് അതിനെ തുന്നിക്കെട്ടിയിരുന്നു. മിലാനിലെ അംബ്രോസിയൻ ഗ്രന്ഥശാലയിൽ അതു കണ്ടെത്തിയത്, തന്റെ തലമുറയിൽ ഇറ്റലിയിലെ ഏറ്റവും അറിയപ്പെടുന്ന ചരിത്രകാരനായിരുന്ന ലുഡോവിക്കോ അന്തോണിയോ മുറട്ടോരി (1672–1750) എന്ന വൈദികനായിരുന്നു. 1740-ൽ അതു പ്രസിദ്ധീകരിക്കപ്പെട്ടു.

പഴക്കം: മുറാട്ടോറിയുടെ പട്ടിക എ.ഡി. രണ്ടാം നൂറ്റാണ്ടിനൊടുവിൽ രൂപപ്പെട്ടതാണെന്ന അഭിപ്രായമാണ് പൊതുവേ സ്വീകര്യമായി കരുതപ്പെടുന്നത്. ‘ഹെർമാസിന്റെ ആട്ടിടയൻ’ (Shepherd of Hermas) എന്ന അകാനോനിക രചനയെ വിലയിരുത്തുമ്പോൾ, ആ നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ (എ.ഡി. 142-157) റോമിലെ മെത്രാനായിരുന്ന പീയൂസ് ഒന്നാമനെ ആയിടെ ജീവിച്ചിരുന്ന ആളായി താഴെപ്പറയും വിധം ഈ രേഖ പരാമർശിക്കുന്നുണ്ട്:

ഹെർമാസ്, അദ്ദേഹത്തിന്റെ സഹോദരൻ പീയൂസ് റോമാനഗരിയിലെ സഭാസിംഹാസനത്തിൽ ഇരിക്കെ, ഈയിടെ, നമ്മുടെ കാലത്ത് എഴുതിയതാണ് ‘ആട്ടിടയൻ’ അതുകൊണ്ട് അതു വായിക്കപ്പെടുക തന്നെ വേണം; എങ്കിലുംഴപള്ളിയിലെ അതിന്റെ പൊതുവായന ശരിയല്ല. (അതില്ലാതെ) സമ്പൂർണ്ണമായിരിക്കുന്ന പ്രവാചക ഗ്രന്ഥങ്ങൾക്കൊപ്പവും അതു വായിക്കരുത്; അപ്പസ്തൊലന്മാരുടെ കാലശേഷമുള്ളതാകയാൽ അപ്പസ്തോല രചനകൾക്കൊപ്പമുള്ള വായനയും അരുത്.

ഈ രേഖ എ.ഡി. നാലാം നൂറ്റാണ്ടിലേതാനെന്ന് ചില പണ്ഡിതന്മാർ വാദിച്ചിട്ടുണ്ടെങ്കിലും അവരുടെ നിലപാടിനു പണ്ഡിതന്മാർക്കിടയിൽ സ്വീകാര്യത കുറവാണ്. ഇരുപതാം നൂറ്റാണ്ടിലെ വിഖ്യാത ബൈബിൾ പണ്ഡിതനായ ‘ബ്രൂസ് മെറ്റ്സ്ജർ’ എ.ഡി. രണ്ടാം നൂറ്റാണ്ടിലെ പട്ടികയായാണ് ഇതിനെ പരിഗണിക്കുന്നത്.

ഉള്ളടക്കം: ഈ പട്ടികയുടെ ആരംഭം ലഭ്യമല്ല. എങ്കിലും രേഖയുടെ ലഭ്യമായ ഭാഗം ലൂക്കൊസ്, യോഹാന്നാൻ എന്നിവരുടെ സുവിശേഷങ്ങളെ പരാമർശിച്ചു തുടങ്ങുന്നതിനാൽ പൊതുസ്വീകൃതി ലഭിച്ച കാനോനിലെ ആദ്യത്തേതായ മത്തായിയുടേയും മർക്കോസിന്റേയും സുവിശേഷങ്ങളിലായിരിക്കാം അതിന്റെ തുടക്കം എന്നനുമാനിക്കാം. തുടർന്ന് ഈ പട്ടികയിൽ, അപ്പസ്തൊലന്മാരുടെ പ്രവൃത്തികളും, പൗലോസിന്റെ 13 ലേഖനങ്ങളും യൂദായുടെ ലേഖനവും യോഹന്നാന്റെ ഒന്നും രണ്ടും ലേഖനങ്ങളും, വെളിപ്പാട് പുസ്തകവും കാണാം. അവയ്ക്കൊപ്പം, പിൽക്കാലത്ത് കാനോനികത കിട്ടതെ പോയ സോളമന്റെ വിജ്ഞാനം, പത്രോസിന്റെ വെളിപാട് എന്നിവയും അംഗീകൃത രചനകളായി ഇതിൽ പരാമർശിക്കപ്പെടുന്നു.

എന്നാൽ പിൽക്കാലത്ത് കാനോനികത കിട്ടിയ എബ്രായർക്കെഴുതിയ ലേഖനം, പത്രോസിന്റെ ഒന്നും രണ്ടും ലേഖനങ്ങൾ, യാക്കോബിന്റെ ലേഖനം എന്നിവ ഈ പട്ടികയിൽ ഇല്ല. ലാവോദിക്യക്കാർക്കും, അലക്സാണ്ട്രിയക്കാർക്കും പൗലൊസ് എഴുതിയതായി പറയപ്പെടുന്ന ലേഖനങ്ങളെ ഈ പട്ടിക ഏടുത്തു പറയുന്നെങ്കിലും മാർഷന്റെ ‘മതദ്രോഹത്തെ’ (heresy) വളർത്താൻ പൗലോസിന്റെ പേരിൽ ചമച്ച കപടരേഖകളായി കണക്കാക്കി തള്ളുന്നു.

മഹാപുരോഹിതൻ

മഹാപുരോഹിതൻ (High Priest)

     പുരോഹിതശ്രേണിയിൽ ഉന്നതസ്ഥാനത്തു നില്ക്കുന്നതു മഹാപുരോഹിതനാണ്. ഈ ഉന്നതപദവി ആദ്യം ലഭിച്ചത് അഹരോനായിരുന്നു. അഹരോനു ശേഷം പുത്രനായ എലെയാസാർ മഹാപുരോഹിതനായി. മഹാപുരോഹിതന്റെയും സാധാരണ പുരോഹിതന്മാരുടെയും ശുദ്ധീകരണം ഒരേ വിധത്തിലാണ്. 

ഉപജീവനം: മറ്റു പുരോഹിതന്മാരുടെ ഉപജീവന മാർഗ്ഗങ്ങൾ തന്നെയായിരുന്നു മഹാപുരോഹിതനും. ചുറ്റുപാടുകൾക്ക് അനുസരണമായി അതിന്റെ അനുപാതം മാറിക്കൊണ്ടിരുന്നു എന്നുമാത്രം.

മഹാപുരോഹിതന്റെ വസ്ത്രം: പദവിക്കനുയോജ്യമായ വസ്ത്രമാണ് മഹാപുരോഹിതൻ ധരിക്കുന്നത്. സാധാരണ പുരോഹിത വേഷത്തോടൊപ്പം നാലുഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു സ്ഥാനീയ വസ്ത്രം കൂടി മഹാപുരോഹിതനുണ്ട്:

1. പതക്കം: ഇതിനെ ന്യായവിധിപ്പതക്കം എന്നും പറയും: (പുറ, 28:15; 29:30). ഏഫോദിനെപ്പോലെ സമചതുരമായ തുണിയിൽ അതേ വസ്തുക്കൾ കൊണ്ട് അതേ രീതിയിൽ നിർമ്മിച്ചതാണ് പതക്കം. സമചതുരവും ഇരട്ടയും ഒരു ചാൺ നീളവും ഒരു ചാൺ വീതിയും ഉള്ളതായിരുന്നു അത്. പതക്കത്തിൽ മൂന്നു വീതമുളള നാലുവരികല്ലുകൾ പതിപ്പിച്ചിട്ടുണ്ട്. ഈ പ്രന്തണ്ടു രത്നങ്ങളിലും പന്ത്രണ്ടു ഗോത്രങ്ങളുടെ പേര് കൊത്തിയിട്ടുണ്ട്. പതക്കത്തിന്റെ നാലു മൂലയിലും സ്വർണ്ണനിർമ്മിതമായ വട്ടക്കണ്ണിയുണ്ട്: (പുറ, 28:23). മുകളിലുള്ള രണ്ടു വട്ടക്കണ്ണികളിലും പൊന്നുകൊണ്ടുള്ള മുറിച്ചു കൊത്തു പണിയായ സരപ്പളി രണ്ടും കൊളുത്തിയിടണം: (28:24). സരപ്പളിയുടെ മറ്റെ അറ്റം രണ്ടും ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിൽ യോജിപ്പിക്കണം. താഴെയുള്ള രണ്ടു വട്ടക്കണ്ണികളിൽ നീല നാട കെട്ടണം. അത് ഏഫോദിന്റെ മുൻഭാഗത്ത് താഴെയായി അരപ്പട്ടയ്ക്കു മുകളിലാണ്. അങ്ങനെ ചെയ്യുമ്പോൾ ഏഫോദുമായി ബന്ധപ്പെട്ടു പതക്കം സുരക്ഷിതമായിരിക്കും: (പുറ, 28:13-28; 39:8-21). അഹരോൻ യഹോവയുടെ സന്നിധിയിൽ കടക്കുമ്പോൾ ന്യായവിധിപ്പതക്കത്തിൽ യിസ്രായേൽമക്കളുടെ പേർ ഓർമ്മയ്ക്കായി തന്റെ ഹൃദയത്തിൽ വഹിക്കേണ്ടതാണ്. ന്യായവിധിപ്പതക്കത്തിനകത്ത് ഊറീമും തുമ്മീമും വയ്ക്കണം: (ലേവ്യ, 8:8).  

2. ഏഫോദ്: സ്വർണ്ണം, നീലനുൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച ലിനൻ എന്നിവകൊണ്ടു നെയ്ത്ത്തുകാരന്റെ ചിത്രപ്പണിയായി നിർമ്മിച്ചതാണ് ഏഫോദ്. ഇതിന് രണ്ടുഭാഗങ്ങൾ ഉണ്ട്. ഒരു ഭാഗം പുറകുവശത്തെയും മറ്റെഭാഗം മാറിനെയും മറയ്ക്കും. രണ്ടു ഭാഗങ്ങളും ഒരുമിച്ച് ഓരോ ചുമലിന്റെ മുകളിലും സ്വർണ്ണക്കൊളുത്തു കൊണ്ടു ബന്ധിക്കും. രണ്ടു ഗോമേദകക്കല്ലുകളിൽ ഓരോന്നിലും ആറുഗോത്രങ്ങളുടെ പേർ വീതം കൊത്തി സ്വർണ്ണത്തകിടിൽ പതിച്ച് അവ ചുമൽക്കണ്ടത്തിൽ ഉറപ്പിക്കും. ഏഫോദിൽ പതക്കം ബന്ധിച്ചിട്ടുണ്ടായിരിക്കും: (പുറ, 28:6-12; 39:2-7). ഏഫോദിന്റെ അങ്കി നീലനിറത്തിലുള്ളതും തുന്നലുകൾ ഇല്ലാതെ നെയ്തെടുത്തതും ആണ്. ഏഫോദിന്റെ അടിയിലായി അങ്കി ധരിച്ചിരിക്കും. ഏഫോദിനെക്കാൾ നീളമുളള അങ്കി മുട്ടുകൾക്കല്പം താഴെവരെ എത്തും. ഈ നീല അങ്കിക്ക് കൈകൾ ഉണ്ടായിരിക്കുകയില്ല; തല കടത്താനായി ഒരു ദ്വാരം ഉണ്ടായിരിക്കും. തല കടത്തുമ്പോൾ കീറിപ്പോകാതിരിക്കാനായി ദ്വാരത്തിനു ചുറ്റും ഒരു നാട ഭംഗിയായി നെയ്തിരിക്കും. ഈ അങ്കിയുടെ വിളുമ്പിൽ നീലനൂൽ, ചുവപ്പുനൂൽ, ധൂമ്രനൂൽ എന്നിവകൊണ്ടു മനോഹരമായ മാതളപ്പഴങ്ങളും അവയ്ക്കിടയിൽ പൊൻമണികളും ബന്ധിക്കും: (പുറ, 28:3134). 

3. നടുക്കെട്ട്: ഏഫോണ്ട് നിർമിക്കാനുപയോഗിച്ച അതേ വസ്തുക്കൾ കൊണ്ടുണ്ടാക്കിയതാണ് നടുക്കെട്ട്. ഏഫോദിനെ ശരീരത്തിൽ ദൃഢമായി ബന്ധിക്കുന്നതിനു നടുക്കെട്ടു ഉപയോഗിക്കുന്നു: (പുറ, 28:8). 

4. മുടി: ഇത് ഒരുതരം തലപ്പാവ് ആണ്. ജൊസീഫസ്, ഫിലോ എന്നിവരുടെ അഭിപ്രായത്തിൽ ഇതു കടുംനീല നിറത്തിലുള്ള തലപ്പാവോടുകൂടിയ ഒരു സാധാരണ് പുരോഹിതന്റെ തൊപ്പി ആണ്. തലപ്പാവിന്റെ മുൻഭാഗത്ത് സ്വർണ്ണം കൊണ്ടുളള പട്ടം ഉണ്ട്. അതിൽ ‘യഹോവയ്ക്ക് വിശുദ്ധം’ എന്നു കൊത്തിയിരിക്കും ഇതിനെ കെട്ടുന്നത് നീലച്ചരടുകൊണ്ടാണ്: (പുറ, 28:36-38; 39:30).

കർത്തവ്യങ്ങൾ: തനിക്കുവേണ്ടിയും ആവശ്യമുള്ളപ്പോൾ സഭയ്ക്കുവേണ്ടിയും പാപയാഗം നടത്തുക, പാപപരിഹാരദിവസത്തിൽ പാപപരിഹാരയാഗവും ഹോമയാഗവും നടത്തുക എന്നിവയാണ്: (ലേവ്യ, 4:3-16 അ). മഹാപുരോഹിതന്റെ പ്രത്യേക കർത്തവ്യങ്ങൾ. ദൈവാധിപത്യഭരണത്തെ സംബന്ധിക്കുന്ന പ്രധാനകാര്യങ്ങൾ അറിയാനും അതു ജനങ്ങളെ അറിയിക്കാനും ഊറീം തുമ്മീം എന്നിവയെ മാധ്യമമാക്കി അന്വേഷിക്കുന്നതും മഹാപുരോഹിതനാണ്: (സംഖ്യാ, 27:21; 1ശമൂ, 30:7). മറ്റു പുരോഹിതന്മാരുടെ മേൽനോട്ടവും ആരാധനയുടെ മേൽനോട്ടവും മഹാപുരോഹിതനാണ്. ഒരു നിയമംപോലെ എല്ലാ ശബ്ബത്തിലും അമാവാസിയിലും വർഷത്തെ മറ്റുത്സവങ്ങളിലും മഹാപുരോഹിതൻ അധികാരി ആയിരിക്കും എന്നാണ് ജൊസീഫസ് പറഞ്ഞിട്ടുള്ളത്. ഈ ചിട്ടയായ മതപരമായ ചുമതലകൾക്കു പുറമെ മഹാപുരോഹിതൻ രാഷ്ട്രത്തിന്റെ പരമാധികാരിയും ആണ്. 

പ്രത്യേക ചട്ടങ്ങൾ: മഹാപുരോഹിതന്റെ കാര്യത്തിൽ ചട്ടങ്ങൾ വളരെ കർക്കശമാണ്. മഹാപുരോഹിതന് സ്വന്തജനത്തിലുള്ള കന്യകയെ അല്ലാതെ ഒരു വിധവയെപ്പോലും വിവാഹം ചെയ്യാൻ പാടില്ല. അയാൾക്കു ഒരു ശവശരീരത്തെ സമീപിക്കാനോ, ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനോ പാടില്ല. വിശുദ്ധമന്ദിരം വിട്ടു പുറത്തിറങ്ങാനോ വിശുദ്ധമന്ദിരം അശുദ്ധമാക്കാനോ സ്വയം അശുദ്ധനാകാനോ പാടില്ല: (ലേവ്യ, 21:10-15).

ചരിത്രം: അഹരോന്റെ മരണശേഷം മഹാപുരോഹിതസ്ഥാനം അഹരോന്റെ മൂത്തമകനായ എലെയാസറിനു ലഭിച്ചു. (സംഖ്യാ, 20:28). ദൈവത്തിന്റെ വാഗ്ദത്തം അനുസരിച്ച് (സംഖ്യാ, 25:13) ഫീനെഹാസ് തുടങ്ങി എലെയാസറിന്റെ പിൻഗാമികൾക്കു മഹാപൗരോഹിത്യം നല്കി. (ന്യായാ, 20:28). പിന്നീടു ഈഥാമാറിന്റെ പാരമ്പര്യത്തിലുള്ള ഏലി മഹാ പുരോഹിതനായി. ശലോമോൻ രാജാവ് അബ്യാഥാറിനെ സ്ഥാനഭ്രഷ്ടനാക്കുന്നതുവരെ ഈഥാമാറിന്റെ കുടുംബത്തിനായിരുന്നു മഹാപൗരോഹിത്യം. ശലോമോൻ സാദോക്കിനെ മഹാപുരോഹിതനായി നിയമിച്ചു എലെയായാസറിന്റെ കുടുംബത്തിനു നഷ്ടപ്പെട്ട പാരമ്പര്യം പുന:സ്ഥാപിച്ചു. (1രാജാ, 2:26). ദാവീദിനു മുമ്പുള്ള ഏഴു മഹാപുരോഹിതന്മാരുടെ പേരു ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അഹരോൻ, എലെയാസാർ, ഫീനെഹാസ്, ഏലി, അഹീത്തുബ്, അഹിയാവ്, അഹീമേലെക്ക്. (ന്യായാ, 20:28, 1ശമു, 1:3,9, 14:3, 22:11-12, 1 ദിന, 9:11, നെഹെ, 11:11). ദാവീദിന്റെ ഭരണകാലത്ത് തുല്യ അധികാരമുള്ള രണ്ടു മഹാപുരോഹിതന്മാർ ഉണ്ടായിരുന്നു; സാദോക്കും അബ്യാഥാരും. (1ദിന, 15:11, 2ശമു, 8:17, 15:24,35). അഹീമേലെക്കിന്റെ മരണശേഷം അബ്യാഥാർ ആണ് അടുത്ത മഹാപുരോഹിതൻ. അബ്യാഥാർ ദാവീദിനോടു ചേർന്നപ്പോൾ ശൗൽ രാജാവ് സാദോക്കിനെ മഹാപുരോഹിതനാക്കി. ഒടുവിൽ ദാവീദ് അബ്യാഥാറിനും സാദോക്കിനും മഹാപൗരോഹിത്യം നല്കി ഈ വിഷമഘട്ടം തരണം ചെയ്തു. ഏഫോദും ഊറീമും തുമ്മീമും അബ്യാഥാറിനു ആയിരു ന്നു. നിയമപ്പെട്ടകത്തിന്റെയും അതുമായി ബന്ധപ്പെട്ട് ശുശ്രൂഷകളുടെയും പ്രത്യേകനിയന്ത്രണം അബ്യാഥാറിനായിരുന്നു. എന്നാൽ അബ്യാഥാർ ശലോമോനെതിരെ അദോനീയാവിനോടൊപ്പം ചേർന്നതുകൊണ്ട് അബ്യാഥാറിന് ഈ സ്ഥാനം നഷ്ടപ്പെട്ടു. അങ്ങനെ സാദോക്ക് മഹാപുരോഹിതനായി. 

ശലോമോന്റെ ആലയത്തിന്റെ പ്രതിഷ്ഠാസമയത്ത് മഹാപുരോഹിതൻ ആരായിരുന്നു എന്നത് ഒരു പ്രശ്നമാണ്. ജൊസീഫസിന്റെ അഭിപ്രായത്തിൽ സാദോക്ക് ആയിരുന്നു. 1രാജാക്കന്മാർ 4:2-ൽ സാദോക്കിന്റെ ചെറുമകനായ അസര്യാവു ആയിരുന്നു ശലോമോന്റെ കാലത്തെ പുരോഹിതൻ എന്നു കാണുന്നു. അസര്യാവിന്റെ പൗത്രനായ അസര്യാവു ആയിരുന്നു ശലോമോന്റെ കാലത്തെ മഹാപുരോഹിതൻ എന്നു 1ദിനവൃത്താന്തം 6-10-ൽ പറയുന്നു. “ഇവനാകുന്നു ശലോമോൻ യെരുശലേമിൽ പണിത ആലയത്തിൽ പൗരോഹിത്യം നടത്തിയത്.” അഹിമാസിന്റെ മകനായ അസര്യാവ് ആയിരിക്കണം ശലോമോന്റെ ആലയത്തിലെ ആദ്യ മഹാപുരോഹിതൻ.

1ദിനവൃത്താന്തം 6:8-15-ൽ കാണുന്ന വംശാവലിപ്പട്ടികയെ ബാഹ്യരേഖകളുമായി താരതമ്യപ്പെടുത്തി വേണം പുരോഹിതന്മാരുടെ പട്ടിക തയ്യാറാക്കേണ്ടത്. ദാവീദു മുതൽ യെഖൊന്യാവു വരെ 20 രാജാക്കന്മാർ ഉണ്ടായിരുന്നപ്പോൾ സാദോക്കു മുതൽ യെഹോസാദാക്കു വരെ 13 പുരോഹിതന്മാരേ ഉണ്ടായിരുന്നുള്ളൂ. സാദോക്കും ഉൾപ്പെടെ ആറുതലമുറവരെ ഉള്ള വംശാവലി ചരിത്രത്തോട് യോജിക്കുന്നു. എന്നാൽ ഇടയ്ക്കൊരു വിടവുണ്ട്. എന്നിട്ടും യെഹോശാഫാത്തിന്റെ കാലത്തെ മഹാപുരോഹിതനായ അമര്യാവും യോശീയാവിന്റെ കാലത്തെ മഹാപുരോഹിതനായ ശല്ലുമും (ഹില്ക്കീയാവിന്റെ പിതാവ്) തമ്മിൽ 240 വർഷത്തെ ഇടവേള ഉണ്ടായിരുന്നു. ഈ കാലത്തുള്ള രണ്ടു പേരുകളേ ഉള്ളൂ; അഹീത്തുബും സാദോക്കും. എന്നാൽ ചരിത്ര പുസ്തകങ്ങൾ ഈ ഇടവേളയിൽ നാലോ അഞ്ചോ പേരുകൾ നല്കുന്നു; യെഹോയാദാ, സെഖര്യാവു്, അസര്യാവു, ഊരീയാവു, ഹിസ്കീയാവിന്റെ വാഴ്ചക്കാലത്തെ അസര്യാവ്. 1ദിനവൃത്താന്തം 6-ലെ വംശാവലിയിൽ അസര്യാവിനെയും ഹില്ക്കീയാവിനെയും യാദൃച്ഛികമായി സ്ഥാനം മാറ്റിയിരുന്നുവെങ്കിൽ ഹിസ്കീയാവിന്റെ കാലത്തെ മഹാപുരോഹിതൻ 1ദിനവൃത്താന്തം 6:13-14-ലും കാണുന്ന അസര്യാവു ആയിരിക്കും. ചരിത്രപര നാമങ്ങൾ നാലും കുട്ടിയശേഷം വംശാവലിയിൽ നിന്നും സംശയകരമായ 2 പേരുകൾ ഒഴിവാക്കുമ്പോൾ 20 രാജാക്കന്മാരുടെ സമകാലീനരായി 15 മഹാപുരോഹിതന്മാരെ തിരുവെഴുത്തുകളിൽ കാണാം. ഈ പുരോഹിതന്മാരുടെ പരമ്പര അവസാനിക്കുന്നത് നെബുസരദാൻ തടവിലാക്കിയതും രിബ്ലയിൽ വച്ച് നെബുഖദ്നേസർ കൊലപ്പെടുത്തിയതുമായ സെരായാവിനോടു കൂടെയാണ്. (2രാജാ, 25:18). തുടർന്നു 52 വർഷം ആലയവും, യാഗപീഠവും, പെട്ടകവും, പുരോഹിതന്മാരും ഇല്ലാതിരുന്നു. സെരായാവിന്റെ പിൻഗാമിയാകേണ്ട യെഹോസാദാക്ക് (ഹഗ്ഗാ, 1:1,14) ബാബിലോണിൽ ബദ്ധനായി ജീവിച്ചു മരിച്ചു. യെഹോസാദാക്കിന്റെ മകനായ യെശുവ പുരോഹിതനായി. ആലയം വീണ്ടും പണിയുന്നതിന് യെശുവ സെരുബ്ബാബേലിനു നല്കിയ ആവേശകരമായ സഹകരണം ഇദ്ദേഹത്തിന് നല്ലൊരു സ്ഥാനം നേടിക്കൊടുത്തു. പഴയനിയമത്തിൽ യെശുവയുടെ പിൻഗാമികളായി പറഞ്ഞിരിക്കുന്നത് യോയാക്കീം, എല്യാശീബ്, യെഹോയാദാ, യോഹാനാൻ, യദ്ദുവ എന്നി രെ ആണ്. മഹാനായ അലക്സാണ്ടറിന്റെ കാലത്ത് യദ്ദുവ ആയിരുന്നു മഹാപുരോഹിതൻ. യദുവയെ തുടർന്നു തന്റെ മകനായ ഒനിയാസ് ഒന്നാമനും അതിനു ശേഷം ശിമോനും (Simon the Just) അധികാരത്തിൽ വന്നു. ശിമോൻ മരിച്ചപ്പോൾ തന്റെ മകനായ ഒനിയാസ് പ്രായപൂർത്തി ആകാത്തതു കൊണ്ടു ശിമോന്റെ സഹോദരനായ എലെയാസർ പുരോഹിതനായി. എലെയാസറിന്റെ മഹാപൗരോഹിത്യം സ്മർത്തവ്യമാണ്. അദ്ദേഹത്തിന്റെ കാലത്താണ് പഴയനിയമത്തിന്റെ സെപ്റ്റ്വജിന്റ് പരിഭാഷ ഉണ്ടായത്. 

ഒനിയാസ് അഥവാ മെനിലാസിന്റെ കുറ്റങ്ങളും വിശ്വാസത്യാഗവും പൗരോഹിത്യത്തെ അവഹേളന പാത്രമാക്കി. തുടർന്നു വന്ന അൽസിമസിനും അയാളുടെ പിൻഗാമിക്കും ശേഷം ഹശ്മോന്യൻ കുടുംബത്തിൽ നിന്നും തേജസ്ഥികളായ പുരോഹിതന്മാർ ഉദയം ചെയ്തു. ഈ കുടുംബം യെഹോയാരീബിന്റെ കുടുംബമായിരുന്നു. (1ദിന, 24:7). അവരുടെ പ്രവാസത്തിൽ നിന്നുളള മടങ്ങിവരവു മേഖപ്പെടുത്തിയിട്ടുണ്ട്. (1ദിന, 9:12, നെഹ, 11:10). ബി.സി. 153-ൽ മഹാനായ ഹെരോദാവു നശിപ്പിക്കുന്നതു വരെ ഈ കുടുംബം നിലനിന്നു. ഈ പരമ്പരയിലെ അവസാന മഹാപുരോഹിതനായ അരിസ്റ്റോബുലസിനെ ബി.സി 35-ൽ ഹെരോദാവിന്റെ കല്പന പ്രകാരം വധിച്ചു. ഹെരോദാവിന്റെ കാലം മുതൽ ദൈവാലയത്തെ തീത്തുസ് ചകവരത്തി നശിപ്പിക്കുന്നതു വരെയുള്ള 107 വർഷത്തിനിടയ്ക്കു ഇരുഹത്തെട്ടോളാം മഹാപുരോഹിതന്മാർ ഉണ്ടായിരുന്നു. പുതിയനിയമത്തിൽ ഇവരിൽ ചിലരെക്കുറിച്ചു കാണാം. ഹന്നാവ്, കയ്യഫാവ്, അനന്യാസ് എന്നിവരാണു അവർ. ദമസ്തക്കൊസിലുള്ള പള്ളിയിലേക്കു ശൗൽ അധികാരപതം വാങ്ങിയ സമയത്ത് തെയൊഫിലസ് ആയിരുന്നു മഹാപുരോഹിതൻ. (പ്രവൃ, 9:1,14). അവസാന മഹാപുരോഹിതനായ ഫിനെഹാസിനെ തിരഞ്ഞെടുത്തത് ചിട്ടിലൂടെ ആയിരുന്നു.

ശ്രേഷ്ഠ മഹാപുരോഹിതൻ: “ആകയാൽ ദൈവപുത്രനായ യേശു ആകാശത്തിൽകൂടി കടന്നുപോയോരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ടു നാം നമ്മുടെ സ്വീകാരം മറുകെ പിടിച്ചുകൊൾക.” (എബ്രാ, 4:14). പഴയനിയമ പൗരോഹിത്യത്തെ എബായലേഖനകാരൻ വ്യക്തമായി വ്യാഖ്യാനിക്കുന്നു. പാപത്തിനു പൂർണ്ണമായി പ്രായശ്ചിത്തം ചെയ്ത് മനുഷ്യനു നിത്യരക്ഷ പ്രദാനം ചെയ്യുവാൻ ദൈവം ക്രിസ്തുവിനെ നിയമിച്ചു. (5:5-10). യേശുക്രിസ്തുവിന്റെ പൗരോഹിത്യം മലക്കീസേദെക്കിന്റെ കമപ്രകാരം ഉള്ളതാണ്. (5:6, 6:20, 7:21, സങ്കീ, 110:4). മശീഹയുടെ പ്രതിരൂപമായ മലക്കീസേദെക് ഒരു രാജപുരോഹിതൻ ആയിരുന്നു. അഹരോന്യ പൗരോഹിത്യത്തെ അതിശയിക്കുന്ന ഒന്നാണ് മലക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള യേശുക്രിസ്തുവിന്റെ പൗരോഹിത്യം. ഒന്ന്; അതു ദൈവത്തിന്റെ ആണയിലധിഷ്ഠിതമാണ്. (7:20:22). രണ്ട്; നിത്യനായ ക്രിസ്തുവിൽ സമ്മുഖമാക്കപ്പെട്ടതു കൊണ്ടു അതു മാറാത്തത് അഥവാ ശാശ്വതം ആണ്. (7:23-25). മൂന്ന്; അഹരോന്റെ പുത്രന്മാരെപ്പോലെ സ്വന്തപാപത്തിന് പ്രായശ്ചിത്തം കഴിക്കുവാൻ ആവശ്യമില്ലാത്ത ക്രിസ്തുവിന്റെ സമ്പൂർണ്ണതയിൽ അതു നിലനില്ക്കുന്നു. (7:26-28). നാല്;  ഈ പൗരോഹിത്യം സാക്ഷാൽ കൂടാരമായ സ്വർഗ്ഗത്തിൽ തുടരുന്നു. (8:1-7). അഞ്ച്; ദൈവത്തിന്റെ വാഗ്ദാനമായ പുതിയനിയമത്തിന്റെ നിറവേറലാണിത്. (8:8-13). ആറ്; അവിടെ യാഗാനുഷ്ഠാനങ്ങൾ ആവർത്തിക്കേണ്ട ആവശ്യമില്ല; ഒരിക്കലെന്നേക്കുമായി അർപ്പണം പൂർത്തിയായി. (7:27, 9:12). ഏഴ്; പാപം നീക്കുവാൻ കഴിയാത്ത കാളകളുടെയും ആടുകളുടെയും രക്തമല്ല; യേശുവിന്റെ ശരീരമാണ് അർപ്പിക്കപ്പെട്ടത്. (10:4, 10). എട്ട്; അതിലൂടെ പുരോഹിതന്മാർക്കു മാത്രമല്ല എല്ലാ ക്രിസ്ത്യാനികൾക്കും പൂർണ്ണവും നിരന്തരവുമായ പ്രവേശനം സിദ്ധിച്ചു. (10:11-22). ഒൻപത്; അതിന്റെ വാഗ്ദാനങ്ങളും പ്രതീക്ഷകളും ദൈവത്തിന്റെ വിശ്വസ്തതയിലും ക്രിസ്തുവിന്റെ പുനരാഗമനത്തിലും ഉറപ്പിക്കപ്പെട്ടിരിക്കുന്നു. (9:28, 10:23). പത്ത്; പൂർണ്ണമായ പാപക്ഷമ. നീതിപ്രവൃത്തികൾക്കും സ്നേഹപ്രയത്നത്തിനും ഉത്തേജനം നല്കുന്നു. (10:19-25). 

പൗരോഹിത്യശുശ്രൂഷ നിഴൽ ആയിരുന്നതുപോല, മഹാപുരോഹിതനായ അഹരോനും നമ്മുടെ നിത്യ മഹാപുരോഹിതനായ ക്രിസ്തുവിനു നിഴലാണ്. ക്രിസ്തു മഹാപൗരോഹിത്യ ശുശ്രൂഷ നിർവ്വഹിച്ചത് അഹരോന്റെ ക്രമത്തിലും മാതൃകയിലുമാണ്. ഈ സത്യം എബ്രായർ 9-ൽ വിശദമാക്കിയിട്ടുണ്ട്. ചില പ്രത്യേക അംശങ്ങളിലാണ് ക്രിസ്തുവിന്റെ പൗരോഹിത്യത്തിന് അഹരോന്റെ പൗരോഹിത്യം നിഴലായിരിക്കുന്നത്. ഒന്ന്; അഹരോന്റെ യാഗാർപ്പണം: ഇത് ക്രിസ്തുവിന്റെ യാഗാർപ്പണത്തിന് നിഴലാണ്. രണ്ട്; അഭിഷേകതൈലം തലയിൽ ഒഴിച്ചാണ് അഹരോനെ അഭിഷേകം ചെയ്തത്. (പുറ, 29:7, ലേവ്യ, 8:12). ഇത് ക്രിസ്തു പരിശുദ്ധാത്മാവിനാൽ സമൃദ്ധിയായി അഭിഷേകം ചെയ്യപ്പെട്ടതിനെ കാണിക്കുന്നു. (യോഹ, 3:34). മൂന്ന്; മഹാപാപപരിഹാര ദിനത്തിൽ അതിവിശുദ്ധസ്ഥലത്തു പ്രവേശിക്കുമ്പോൾ യിസ്രായേൽ ഗോത്രങ്ങളെ തന്റെ മാറിലും തോളിലും വഹിച്ചുകൊണ്ടാണ് മഹാപുരോഹിതൻ യിസ്രായേലിനു വേണ്ടി പക്ഷവാദം ചെയ്യുന്നത് (ലേവ്യ, 16). പിതാവായ ദൈവത്തിന്റെ മുമ്പിൽ കർത്താവായ യേശുക്രിസ്തു നമുക്കുവേണ്ടി നിരന്തരം പക്ഷവാദം ചെയ്യുന്നതിന് നിഴലാണിത്. “അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കുവേണ്ടി പക്ഷവാദം ചെയ്യാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.” (എബാ, 7:25). നമുക്കുവേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ സ്വർഗ്ഗത്തിലേക്കാണു ക്രിസ്തു പ്രവേശിച്ചത്. (എബാ, 9:24). അഹരോന്റെ പൗരോഹിത്യം സമ്പൂർണ്ണത ഉള്ളതല്ലാത്തതിനാൽ മറ്റൊരു പൗരോഹിത്യം നിത്യമായി ഉണ്ടാകേണ്ടിയിരുന്നു. (എബ്രാ, 7:11). ”നീ എന്നേക്കും പുരോഹിതൻ” എന്ന് കർത്താവ് സത്യം ചെയ്തതനുസരിച്ചു ക്രിസ്തു നിത്യപൗരോഹിത്യം പ്രാപിച്ചു. മരണം മൂലം നീക്കം വരുന്നതായിരുന്നു ലേവ്യപൗരോഹിത്യം. എന്നാൽ മരണംമൂലം മുടക്കം വരാത്തതാണ് ക്രിസ്തുവിന്റെ പൗരോഹിത്യം. വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി ക്രിസ്തു നിത്യപുരോഹിതനായി ദൈവസന്നിധിയിൽ നമുക്കു വേണ്ടി ജീവിക്കുന്നു. (എബ്രാ, 9:11).

പുരോഹിതന്മാരുടെ പട്ടിക: പറപ്പാടു മുതൽ എ.ഡി. 70-ലെ ദൈവാലയത്തിൻ്റെ നാശം വരെ 82 മഹാപുരോഹിതന്മാരാണ് ഉള്ളത്. ഇവരുടെ മുഴുവൻ പേരും ബൈബിളിൽ ഇല്ല. ശേഷമുള്ളത്; യെഹൂദാ ചരിത്രകാരനായ ജോസീഫസിൻ്റെ ‘Antiquities of Jewish,’ (Ant) എന്ന പുസ്തകത്തിൽ നിന്നും, ‘Seder Olam Zuṭa’ (sos) എന്ന റോമൻ കാലഘട്ടത്തിലെ ഒരു യെഹൂദ പുരാവൃത്തത്തിൽ നിന്നുമാണ് താഴെ ചേർത്തിരിക്കുന്നത്.

1. അഹരോൻ (Aaron) എസ്രാ, 7:5.

2. എലെയാസർ (Eleazar) സംഖ്യാ, 20:25-28.

3. ഫീനെഹാസ് (Phinehas) ന്യായാ, 20:28.

4. അബീശൂവ (Abishua) 1ദിന, 6:4,150.

5. ബുക്കി (Bukki) 1ദിന, 6:5,51.

6. ഉസ്സി (Uzzi) Iദിന, 3-5,51.

അഹരോൻ്റെ മൂത്ത പുത്രനായ എലെയാസറിൽ നിന്ന് ഇളയ പുത്രനായ ഈഥാമാറിൻ്റെ പരമ്പരയിലേക്ക് പൗരോഹിത്യം മാറ്റപ്പെടുന്നു. 

7. ഏലി (Eli) 1ശമൂ, 2:27-30.

8. അഹീതൂബ് (Ahitub) ശമൂ, 14:3.

9. അഹീയാവ് (Ahiah) Iശമൂ, 14:3.

10. അഹീമേലെക്ക് (Ahimelech) Iശമൂ, 21:1-2.

11. അബ്യാഥാർ (Abiathar) Iശമൂ, 23:6, Ant, V,11:5.

ശലോമോൻ മുതൽ അടിമത്വം വരെ (സാദോക്കിലൂടെ എലെയാസറിൻ്റെ പരമ്പരയിലേക്ക് പൗരോഹിത്യം തിരികെ വരുന്നു).

12. സാദോക് (Zadok) Iരാജാ, 2:35, Ant, soz.

13. അഹീമാസ് (Ahimaaz) 2ശമൂ, 15:36, Ant, soz.

14. അസര്യാവ് (Azariah) 1ദിന, 6:10, Ant, soz.

15. ജോരാൻ (Joran) Ant, (Joash) soz.

16. യെഹോയാരിബ് (Jehoiarib) 1ദിന, 9:10, (Jesus) Ant, (Joarib) sos. 

17. അക്സിയോമർ (Axiomar) Ant, (Jehoshaphat) sos.

18. യെഹോയാദ (Jehoiada) 2രാജാ, 11:4, (Joiada) sos.

19. ഫിദെയാസ് (Phideas) Ant, (Pedaiah) sos.

20. സുദെയാസ് (Sudeas) Ant, (Zedekiah) sos.

21. അസര്യാവ് (Azariah II.) 2ദിന, 26:17, (Joel) Ant, sos.

22. യോഥാം (Jotham) Ant, sos.

23.ഊരീയാ (Urijah) 2രാജാ, 26:10, Ant, sos.

24. അസര്യാവ് (Azariah III.) 2ദിന, 31:10, (Neriah) Ant, sos).

25. ഒദെയാസ് (Odeas) Ant, (Hoshaiah) sos.

26. ശല്ലൂം (Shallum) 1ദിന, 6:12, Ant, sos.

27. ഹിൽക്കീയാവ് (Hilkiah) 2ദിന, 22:4, Ant, sos.

28. അസര്യാവ് (Azariah IV.) 1ദിന, 6:13, Ant.

29. സെരായാവ് (Seraiah) 2രാജാ, 25:18, Ant, sos.

30. യെഹോസാദാക്ക് (Jehozadak) 1ദിന, 6:14, Ant, sos. 

അടിമത്വം തുടങ്ങി ഹെരോദാവു വരെ

31. യോശുവ (Jeshua) ഹഗ്ഗാ, 1:1, (Jesus) Ant, XI.3:10.

32. യോയാക്കീം (Joiakim) നെഹെ,12:10, B.J, XI.5:1.

33. എല്യാശീബ് (Eliashib) നെഹെ, 3:1, B.J, XI. 5:5.

34.യെദായാവ് (Joiada) നെഹെ, 3:10,22, (Judas) Ant, XI.7:1.

35. യോഹാനാൻ (Johanan) നെഹെ, 12:22, (Joannes) Ant, XI.7:1.

36.യദ്ദൂവ (Jaddua) നെഹെ, 12:22, (Jaddus) Ant, XI, 7;2.

37. ഒനായാസ് (Onias I.) Ant, XI,2:5.

38. ശിമോൻ (Simon I.) Ant, XII.2:5. 

39. എലെയാസർ (Eleazar) Ant, XII.2:5.

40. മനശ്ശെ (Manasseh) Ant, XII.4:1.

41. ഒനിയാസ് (Onias II.) Ant, XII.4:1.

200 B.C. മുതൽ മഹാനായ ഹെരോദാവു വരെ

42. ശിമോൻ (Simon II.) Ant, XII.4:10, 220-190 B.C.

43. ഒനിയാസ് (Onias III.) 1മക്കാ, 12:7, Ant, XII.4:10, 190-174 B.C.

44. ജാസൻ (Jason) 2മക്കാ, 4:7, (Jesus) Ant, XII.5:1, 175-172 B.C.

45. മെനെലാവൂസ് (Menelaus) 2മക്കാ, 4:27, (Onias, called Menelaus) Ant, XII.5:1, 172-162 B.C.

46. അൽകിമൂസ് (Alcimus) 1മക്കാ, 7:5, Ant, XII.9:7, 162-156 B.C.

47. ജോനാഥാൻ (Jonathan) 1മക്കാ, 9:28-30, Ant, XIII.2:2, 153-142 B.C.

48. ശിമയോൻ (Simon) 1മക്കാ, 14:47, Ant, XIII.6:7, 142-135 B.C.

49. യോഹന്നാൻ (John) 1മക്കാ, 16:23, (John Hyrcanus) Ant, XIII.8:1, 134-104 B.C.

50. അരിസ്റ്റൊബുലസ് (Aristobulus I.) Ant, XIII.9:1, 104-103 B.C.

51. അലക്സാണ്ടർ ജെന്നേവുസ് (Alexander Jannæus) Ant, XIII.12:1, 103-76 B.C.

52. ഹിർക്കാനസ് (Hyrcanus II.) Ant, XIII.16:2, 76-67 B.C.

53. അരിസ്റ്റൊബുലസ് (Aristobulus II.) Ant, XV.1:2, 67-63 B.C.

54. ഹിർക്കാനസ് (Hyrcanus II.) (restored) Ant, XIV.4:4, 63-40 B.C.

55. ആൻ്റിഗോണസ് (Antigone) Ant, XIV.14:3, 40-33 B.C.

ഹെരോദാവു മുതൽ ദൈവാലയത്തിൻ്റെ നാശം വരെ, ഹെരോദാവിൻ്റെ കീഴിൽ 

56.ഹനനീൽ (Hananeel) (Ant, XV 2:4, 37-36 B.C.

57. അരിസ്റ്റൊബുലസ് (Aristobulus III.) Ant, XV 3:1,3, 35 B.C. (Hananeel reappointed; XV.3:3).

58. യേശു (Jesus, son of Phabet) Ant, XV.9:3, 32-22 B.C.

59. ശിമോൻ (Simon, son of Bœthus) Ant, XV. 9:3; XVII.4:2, 22-5 B.C.

60. മത്തത്ഥ്യാസ് (Mattathias, son of Theophilus) XVII.6:4, (Joseph, son of Ellem) one day; XVII.6:4, 5-4 B.C.

61. ജോവാസർ (Joazar, son of Bœthus) Ant, XVII.6:4, 4 B.C.

അർക്കെലയൊസിൻ്റെ കീഴിൽ (Under Archeiaus)

62.എലെയാസർ (Eleazar, son of Bœthus) Ant, XVII.13:1, 4-1 B.C.

63. യേശു (Jesus, son of Sie) Ant, XVII.13:1, 1 B.C.-6 A.D. (Joazar reappointed;  XVIII.1:1; 2:1.

കുറേനൊസിൻ്റെ കീഴിൽ (Under Quirinius)

64. ഹന്നാവ് (ലൂക്കോ, 3:2),

(Ananus, son of Seth) Ant, XVIII.2:2, 6-15 A.D.

വെലോറിയസ് ഗ്രാറ്റസിൻ്റെ കീഴിൽ (Under Velorius Gratus)

65. യിശ്മായേൽ (Ismael, son of Phabi) Ant, XVIII.2:2, 15-16 A.D.

66. എലെയാസർ (Eleazar, son of Ananus) Ant, XVIII.2:2, 16-17 A.D.

67. ശിമോൻ (Simon, son of Camithus) xviii. 2, § 2, 17-18 A.D.

68. കയ്യഫാവ് (Caiaphas) ലൂക്കോ, 3:2), (Joseph called ‘Caiaphas’) Ant, XVIII.2:2, 4:3, 18-37 A.D.

വിറ്റെല്ലിയൂസിന് കീഴിൽ (Under Vitellius)

69. ജോനാഥാൻ (Jonathan, son of Ananus) Ant, XVIII.4:3, 37 A.D.

70. തെയൊഫിലസ് (Theophilus, son of Ananus) പ്രവൃ, 9:1,14, Ant, XVIII.5:3, 37-41 A.D.

അഗ്രിപ്പയുടെ കീഴിൽ (Under Agrippa)

71. ശിമോൻ (Simon, or Cantheras, son of Bœthus) Ant, XIX.6:2, 41-43 A.D. 

72. മത്തത്ഥ്യാസ് (Mattathias, son of Ananus) Ant, XIX.6:4, 43-44 A.D.

73. ഏലിയോനിയസ് (Elioneus, son of Cantheras) Ant, XIX.8:1, 44-45 A.D.

ഹെരോദാ ചാൾസിസിന് കീഴിൽ (Under Herod of Chalcis)

74. ജോസഫ് (Joseph, son of Cainus) Ant, XX.1:3, 45-47 A.D.

75. അനന്യാസ് (Ananias, son of Nebedeus) പ്രവൃ, 24:1, Ant, XX.5:2, 47-55 A.D.

അഗ്രിപ്പാ രണ്ടാമൻ്റെ കീഴിൽ (Under Agrippa II)

76. യിശ്മായേൽ (Ishmael, son of Fabi) Ant, XX.8:8,11, 55-61 A.D. 

77. ജോസഫ് (Joseph Cabi, son of Simon) Ant, XX.8:11, 61-62 A.D. 

78. അനാനസ് (Ananus, son of Ananus) Ant, XX.9:1, 62 A.D. 

79. യേശു (Jesus, son of Damneus) Ant, XX.9:1, 62-65 A.D. 

80. യേശു (Jesus, son of Gamaliel) Ant, XX.9:4,7, 63-65 A.D. 

81. മത്തത്ഥ്യാസ് (Mattathias, son of Theophilus) Ant, XX.9:7, 65-67 A.D.  

82. ഫിനെഹാസ് (Phinehas, son of Samuel, appointed by the people during the war) Ant, XX.10:1, 67-70 A.D. 

മശീഹൈക പ്രവചനങ്ങൾ

മശീഹൈക പ്രവചനങ്ങൾ

 യേശുക്രിസ്തുവിൽ നിറവേറിയ 360 പ്രവചനങ്ങൾ

“നിങ്ങൾ തിരുവെഴുത്തുകളെ ശോധനചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടു എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു.” (യോഹ, 5:39). 

“അപ്പോൾ ഞാൻ പറഞ്ഞു; ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു;” (സങ്കീ .40:7).

“യേശുവിന്റെ സാക്ഷ്യമോ പ്രവചനത്തിന്റെ ആത്മാവു തന്നേ എന്നു പറഞ്ഞു.” (വെളി, 19:10). 

”പിന്നെ യേശു അവരോടു: ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ.” (ലൂക്കോ, 24:44). 

“മോശെ തുടങ്ങി സകലപ്രവാചകന്മാരിൽ നിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.” (ലൂക്കോ, 24:27). 

“നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു.” (പ്രവൃ. 10:43).

1. ഉല്പത്തി 3:15 — സ്ത്രീയുടെ സന്തതി (കാലസമ്പൂർണ്ണതയിലെ സ്ത്രീ – യിസ്രായേൽ) — ഗാലാത്യർ 4:4, മീഖാ, 5:2,3. 

2. ഉല്പത്തി 3:15 — അവൻ സാത്താൻ്റെ തല തകർക്കും — എബ്രായർ 2:14, 1യോഹന്നാൻ 3:8.

3. ഉല്പത്തി 9:26-27 — ശേമിന്റെ ദൈവം, ശേമിന്റെ പുത്രനാകും — ലൂക്കോസ് 3:36.

4. ഉല്പത്തി 12:3 — അബ്രഹാമിന്റെ സന്തതിയെന്ന നിലയിൽ എല്ലാ ജനതകളെയും അനുഗ്രഹിക്കും — പ്രവൃ. 3: 25,26.

5. ഉല്പത്തി 12:7 — അബ്രഹാമിന്റെ സന്തതിക്ക് നൽകിയ വാഗ്ദാനം — ഗലാത്യർ 3:16.

6. ഉല്പത്തി 14:18 — മൽക്കീസേദെക്കിനുശേഷം ഒരു പുരോഹിതൻ — എബ്രായർ 6:20.

7. ഉല്പത്തി 14:18 — അവൻ രാജാവുമാണ് — എബ്രായർ 7: 2. 

8. ഉല്പത്തി 14:18 — അവസാന അത്താഴം മുൻകൂട്ടി കാണിച്ചു — മത്തായി 26:26-29.

9. ഉല്പത്തി 17:19 — അവൻ യിസ്ഹാക്കിന്റെ സന്തതിയായിരിക്കും — റോമർ. 9:7.

10. ഉല്പത്തി 21:12 — യിസ്ഹാക്കിന്റെ വാഗ്ദത്ത സന്തതി –റോമർ 9: 7, എബ്രായർ 11:18. 

11. ഉല്പത്തി 22: 8 — ദൈവത്തിന്റെ വാഗ്ദത്ത കുഞ്ഞാട് — യോഹന്നാൻ 1:29.

12. ഉല്പത്തി 22:18 — യിസ്ഹാക്കിന്റെ സന്തതിയെന്ന നിലയിൽ എല്ലാ ജനതകളെയും അനുഗ്രഹിക്കും — ഗലാത്യർ 3:16.

13. ഉല്പത്തി 26:2-5 — യിസ്ഹാക്കിന്റെ സന്തതിയിലൂടെ വീണ്ടെടുപ്പുകാരൻ്റെ വാഗ്‌ദാനം — എബ്രായർ 11: 18.

14. ഉല്പത്തി 28:14 — അവൻ യാക്കോബിൻ്റെ സന്തതിയായിരിക്കും — മത്തായി 1:2.

15. ഉല്‌പത്തി 49:10 — അവൻ വരുന്ന സമയം — ലൂക്കോസ് 2:1-7; ഗലാത്യർ 4: 4.

16. ഉല്‌പത്തി 49:10 — യെഹൂദയുടെ സന്തതിയായി വരും — ലൂക്കോസ് 3:33.

17. ഉല്‌പത്തി 49:10 — അവൻ ‘അയക്കപ്പെട്ടവൻ’ (Shiloh) ആയിരിക്കും — യോഹന്നാൻ 17: 3.

18. ഉല്‌പത്തി 49:10 — അവൻ യെഹൂദർക്കു വേണ്ടിയും തന്നത്തന്നെ ത്യജിക്കും — യോഹന്നാൻ 11: 47-52.

19. ഉല്പത്തി 49:10 — ജാതികളുടെ അനുസരണം അവനോടാകും ആകുക — യോഹന്നാൻ 10:16.

20. പുറപ്പാടു 3:13,14 — ‘ഞാൻ ആകുന്നവൻ’ — യോഹന്നാൻ 4:26.

21. പുറപ്പാടു 12:5 — ഊനമില്ലാത്ത കുഞ്ഞാട് — 1പത്രൊസ് 1:19.

22. പുറപ്പാട് 12:13 — കുഞ്ഞാടിന്റെ രക്തം മൂലം പ്രായശ്ചിത്തം — റോമർ 3:25.

23. പുറപ്പാട് 12: 21-27 — ക്രിസ്തു നമ്മുടെ പെസഹക്കുഞ്ഞാട് — 1 കൊരിന്ത്യർ 5;7.

24. പുറപ്പാട് 12:46 — കുഞ്ഞാടിന്റെ അസ്ഥിയൊന്നും ഒടിക്കരുത് — യോഹന്നാൻ 19:31-36.

25. പുറപ്പാട് 13:2 — ആദ്യജാതൻ്റെ അനുഗ്രഹം — ലൂക്കോസ് 2:23.

26. പുറപ്പാട് 15:2 — അവന്റെ ഉയർച്ച യേശുവായി പ്രവചിക്കപ്പെടുന്നു —  മർക്കൊസ് 5:20,പ്രവൃ. 7: 55,56.

27. പുറപ്പാട് 15:11– അവന്റെ സ്വഭാവം-വിശുദ്ധി — ലൂക്കോസ് 1:35; പ്രവൃത്തികൾ 4:27.

28. പുറപ്പാട് 17:6 — യിസ്രായേലിന്റെ ആത്മീയ പാറ — 1കൊരിന്ത്യർ 10;4.

29. പുറപ്പാട് 33:19 … അവൻ കരുണയുള്ളവൻ — ലൂക്കോസ് 1:72.

30. ലേവ്യർ 14:11 —  കുഷ്ഠരോഗി ശുദ്ധീകരണവും പൗരോഹിത്യവും — ലൂക്കോസ് 5: 12-14; പ്രവൃ. 6:7.

31. ലേവ്യർ 16:15-17 — ക്രിസ്തുവിന്റെ മരണം ലേവ്യായാഗങ്ങളുടെ പൂർത്തികരണം — എബ്രായർ 9:7-14.

32. ലേവ്യർ 16:27 — പാളയത്തിനു പുറത്ത് കഷ്ടം — മത്തായി 27:33; എബ്രായർ 13:11,12.

33. ലേവ്യർ 17:11 —  ജഡത്തിന്റെ ജീവൻ രക്തം — മത്തായി 26:28; മർക്കോസ് 10:45.

34. ലേവ്യർ 17:11 — രക്തം മൂലം പ്രായശ്ചിത്തം — റോമർ 3:25.

35. ലേവ്യർ 23:36-37 —  പാനീയയാഗം: ‘ദാഹിക്കുന്നവൻ എല്ലാം എൻ്റെ അടുക്കൽ വന്നു കുടികട്ടെ’ — യോഹന്നാൻ 7:37.

36. സംഖ്യാ 9:12 — അവന്റെ അസ്ഥി ഒന്നും ഒടിയുകയില്ല —  യോഹന്നാൻ 19:31-36.

37. സംഖ്യാ 21:9 — സർപ്പത്തെ ഉയർത്തിയതുപോലെ, ക്രിസ്തുവും — യോഹന്നാൻ 3:14-18.

38. സംഖ്യാപുസ്തകം 24:8 — മിസ്രയീമിൽ നിന്നു കൊണ്ടുവരുന്നു — മത്തായി 2:14.

39. സംഖ്യാ 24:17 — സമയം: ‘ഞാൻ അവനെ കാണും, ഇപ്പോൾ അല്ലതാനും’ — ഗലാത്യർ 4:4.

40. സംഖ്യാ 24:17-19 — യാക്കോബിൽ നിന്നുള്ള ഒരു നക്ഷത്രം — മത്തായി 2: 2, ലൂക്കോസ് 1:33,78, വെളിപ്പാടു 22:16.

41. ആവർത്തനം 18:15 — ‘വരുവാനുള്ള പ്രവാചകൻ ഇവൻ ആകുന്നു സത്യം’ — യോഹന്നാൻ 6:14.

42. ആവർത്തനം 18:15-16 —  “നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കും. യോഹന്നാൻ 5: 45-47.

43. ആവർത്തനം 18:18 — പിതാവ് കല്പിച്ചതൊക്കെയും സംസാരിക്കും — യോഹന്നാൻ 8:28,29.

44. ആവർത്തനം 18:19 — അവൻ്റെ വചനം കേൾക്കാത്തവർ ഛേദിക്കപ്പെടും — യോഹന്നാൻ 12:15.

45. ആവർത്തനം 21:13-23 — ഒരു പ്രവാചകൻ എന്ന നിലയിൽ —  യോഹന്നാൻ 6:14; 7:40, പ്രവൃ. 3:22,23.

46. ​​ആവർത്തനം 21:23 — മരത്തിന്മേൽ തൂങ്ങുന്നവൻ ശപിക്കപ്പെട്ടവൻ — ഗലാത്യർ 3:13.

47. രൂത്ത് 4:4-9 — നമ്മുടെ സാദൃശ്യത്തിൽ വന്നു നമ്മെ വീണ്ടെടുത്തു — എബ്രായർ 2:14,15.

48. 1ശമൂവേൽ 2:10 — അവൻ അഭിഷിക്ത രാജാവാണ് — മത്തായി 28:18; യോഹന്നാൻ 12:15.

49. 1ശമൂവേൽ 2:35 — അവൻ വിശ്വസ്ത പുരോഹിതനായിരിക്കും — എബ്രായർ 2:17.

50. 2ശമൂവേൽ 7:12 — ദാവീദിന്റെ സന്തതി — മത്തായി 1: 1.

51. 2ശമൂവേൽ 7:13 — രാജ്യം ശാശ്വതമായിരിക്കും — 2പത്രൊസ് 1:11.

52. 2ശമൂവേൽ 7:14 —  ദൈവപുത്രൻ — ലൂക്കോസ് 1:32.

53. 2ശമൂവേൽ 7:16 എന്നേക്കും രാജാവായിരിക്കും — ലൂക്കോസ് 1:33.

54. 2ശമൂവേൽ 23:4 — ഉദയനക്ഷത്രം — വെളിപ്പാടു 22 :16 

55. 1ദിനവൃത്താന്തം 17:11 … ദാവീദിന്റെ സിംഹാസനത്തിലിരിക്കും — ലൂക്കോസ് 1:32.

56. 1ദിനവൃത്താന്തം 17:12 — സിംഹാസനം സ്ഥിരമായിരിക്കും –ലൂക്കോസ് 1:33.

57. 1ദിനവൃത്താന്തം 17:13 — ഞാൻ അവന്റെ പിതാവും, അവൻ എന്റെ പുത്രനും — എബ്രായർ 1:5.

58. ഇയ്യോബ് 19: 25-27 —  പുനരുത്ഥാനത്തിൻ്റെ പ്രവചനം —   യോഹന്നാൻ 5: 24-29.

59. സങ്കീർത്തനം 2:1-3 — രാജാക്കന്മാരുടെ ശത്രുത മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട് — പ്രവൃത്തികൾ 4:25-28.

60. സങ്കീർത്തനം 2:2 — ദൈവത്തിൻ്റെ അഭിഷിക്തൻ — പ്രവൃത്തികൾ 2:36. 

61. സങ്കീർത്തനം 2:6 — അവന്റെ സ്വഭാം:  വിശുദ്ധി — യോഹന്നാൻ 8:46; വെളി 3:7.

62. സങ്കീർത്തനം 2:6 — രാജാവ് എന്ന സ്ഥാനപ്പേര് — മത്തായി 2:2. 

63. സങ്കീർത്തനം 2:7 — പ്രിയപുത്രനെ പ്രഖ്യാപിക്കുന്നു — മത്തായി 3:17.

64. സങ്കീർത്തനം 2:7,8 — ക്രൂശീകരണവും പുനരുത്ഥാനവും — പ്രവൃത്തികൾ 13:29-33.

65. സങ്കീർത്തനം 2:12 — ജീവൻ അവനിലുള്ള വിശ്വാസത്താൽ — യോഹന്നാൻ 20:31.

66. സങ്കീർത്തനം 8:2 — ശിശുക്കളുടെ വായിൽനിന്ന് പുകഴ്ച വരും — മത്തായി 21:16.

67. സങ്കീർത്തനം 8:5,6 — അവന്റെ താഴ്ചയും ബഹുമാനവും — ലൂക്കോസ് 24:50-53; 1കൊരിന്ത്യർ 15:27.

68. സങ്കീർത്തനം 16:10 — പ്രാണനെ പാതാളത്തിൽ വിടുകയില്ല — പ്രവൃത്തികൾ 2:31.

69. സങ്കീർത്തനം 16: 9-11 — മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്ല്ക്കും –യോഹന്നാൻ 20:9.

70. സങ്കീർത്തനം 17;15 — പുനരുത്ഥാനം — ലൂക്കോസ് 24:6.

71. സങ്കീർത്തനം 22:1 — ക്രുശിലെ നാലാമത്തെ മൊഴി — മർക്കോസ് 15:34.

72. സങ്കീർത്തനം 22:1 — മനുഷ്യരുടെ പാപങ്ങൾ നിമിത്തം ഉപേക്ഷിക്കപ്പെടും — 2കൊരിന്ത്യർ 5:21.

73. സങ്കീർത്തനം 22:2 —  കാൽവരിയിലെ അന്ധകാരം — മത്തായി 27:45.

74. സങ്കീർത്തനം 22:7 — കാണുന്നവരൊക്കെയും പരിഹസിക്കുന്നു — മത്തായി 27:39.

75. സങ്കീർത്തനം 22:8 — ദൈവം അവനെ വിടുവിക്കട്ടെ — മത്തായി 27:43.

76. സങ്കീർത്തനം 22:9 — രക്ഷകൻ്റെ ജനനം — ലൂക്കോസ് 2:7.

77. സങ്കീർത്തനം 22:14 — തകർന്ന (വിണ്ടുകീറിയ) ഹൃദയത്താൽ മരണം — യോഹന്നാൻ 19:34.

78. സങ്കീർത്തനം 22:14,15 — കാൽവരിയിൽ കഷ്ടാനുഭവം — മർക്കോസ് 15:34-37. 

79 സങ്കീർത്തനം 22:15 — അവനു ദാഹിച്ചു — യോഹന്നാൻ 19:28.

80. സങ്കീർത്തനം 22:16 — അവന്റെ കൈകളും കാലുകളും തുളച്ചു — യോഹന്നാൻ 20: 25,27.

81. സങ്കീർത്തനം 22:17 — ജനം അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു — ലൂക്കോസ് 23:35.

82. സങ്കീർത്തനം 22:18 — അവന്റെ വസ്ത്രങ്ങൾ പകുത്തെടുത്തു — യോഹന്നാൻ 19:23,24.

83. സങ്കീർത്തനം 22:20,21 — അവൻ തന്നെത്തന്നെ ദൈവത്തിനു സമർപ്പിച്ചു — ലൂക്കോസ് 23:46.

84. സങ്കീർത്തനം 22:20,21 — വീണ്ടെടുപ്പുകാരന്റെ കുതികാൽ തകർത്ത സാത്താന്യശക്തി — എബ്രായർ 2:14.

85. സങ്കീർത്തനം 22:22 — അവന്റെ പുനരുത്ഥാനം പ്രഖ്യാപിക്കുന്നു —  യോഹന്നാൻ 20:17.

86. സങ്കീർത്തനം 22:27 — ജാതികളും വംശങ്ങളും അവനെ നമസ്കരിക്കും — ഫിലിപ്പിയർ 2:11.

87. സങ്കീർത്തനം 22:31 — അവൻ നിലർത്തീച്ചിരിക്കുനു — യോഹന്നാൻ 19:30.

88. സങ്കീർത്തനം 23:1 — ഞാൻ നല്ല ഇടയൻ — യോഹന്നാൻ 10:11.

89 സങ്കീർത്തനം 24:3 — അവന്റെ സ്വർഗ്ഗാരോഹണം — പ്രവൃത്തി 1:11; ഫിലിപ്പിയർ 2: 9.

90. സങ്കീർത്തനം 27:12 — അവനെതിരെ കള്ളസാക്ഷികൾ എഴുന്നേല്ക്കും — മത്തായി 26: 60,61, മർക്കോസ് 14: 56,57. 

91. സങ്കീർത്തനം 30:3 — അവന്റെ പുനരുത്ഥാനം — പ്രവൃത്തികൾ 2:31,32.

92. സങ്കീർത്തനം 31:5 — എൻ്റെ  ആത്മാവിനെ തൃക്കയ്യീൽ ഏല്പിക്കുന്നു — ലൂക്കോസ് 23:46.

93. സങ്കീർത്തനം 31:11 — പരിചയക്കാർ അവനിൽ നിന്ന് ഓടിപ്പോയി — മർക്കോസ് 14:50.

94 സങ്കീർത്തനം 31:13 — 

അവൻ്റെ ജീവനെ എടുത്തുകളവാൻ നിരൂപിച്ചു — യോഹന്നാൻ 11:53.

95. സങ്കീർത്തനം 31:14,15 —  അവൻ ദൈവത്തിൽ ആശ്രയിച്ചു, അവൻ അവനെ വിടുവിക്കട്ടെ — മത്തായി 27:43.

96. സങ്കീർത്തനം 34:20 — അവന്റെ അസ്ഥികളെല്ലാം സൂക്ഷിക്കുന്നു — യോഹന്നാൻ 19:36.

97. സങ്കീർത്തനം 35:11 — വ്യാജസാക്ഷികൾ അവന്റെ നേരെ എഴുന്നേറ്റു — മത്തായി 26:59,60. 

98. സങ്കീർത്തനം 35:19 — കാരണം കൂടാതെ അവനെ പകച്ചു — യോഹന്നാൻ 15:25.

99. സങ്കീർത്തനം 38:11 — സ്നേഹിതന്മാരു കുട്ടുകാരും മാറിനിന്നു — ലൂക്കോസ് 23:49.

100. സങ്കീർത്തനം 40:2-5 —  പുനരുത്ഥാനത്തിന്റെ സന്തോഷം — യോഹന്നാൻ 20:20.

101. സങ്കീർത്തനം 40:8 ദൈവത്തിൻ്റെ ഇഷ്ടം ചെയ്യാൻ വരുന്നു — യോഹന്നാൻ 4:34.

102. സങ്കീർത്തനം 40:9 — ഞാൻ മഹാസഭയിൽ നീതി പ്രസംഗിച്ചു — മത്തായി 4:17.

103. സങ്കീർത്തനം 40:14 — എതിരാളികൾ ഭ്രമിച്ചുപോകുന്നു — യോഹന്നാൻ 18:4-6.

104. സങ്കീർത്തനം 41:9 — പ്രാണസ്നേഹിതൻ വഞ്ചിച്ചു — യോഹന്നാൻ 13:18.

105. സങ്കീർത്തനം 45:2 — ലാവണ്യം അവൻ്റെ അധരങ്ങളിലുണ്ട് — ലൂക്കോസ് 4:22.

106. സങ്കീർത്തനം 45:6 — ദൈവമേ, നിൻ്റെ സിംഹാസനം എന്നേക്കുമുളത് — എബ്രായർ 1:8.

107. സങ്കീർത്തനം 45:7 —  പരിശുദ്ധാത്മാവിന്റെ പ്രത്യേക അഭിഷേകം — മത്തായി 3:16; എബ്രായർ 1:9.

108. സങ്കീർത്തനം 45:7,8 — ദൈവത്തിൻ്റെ അഭിഷിക്തനാണ് — ലൂക്കോസ് 2:11.

109. സങ്കീർത്തനം 49:15 — അവന്റെ പുനരുത്ഥാനം — പ്രവൃത്തികൾ 2:27; 13:35, മർക്കോസ് 16:6.

110. സങ്കീർത്തനം 55:12-14 —  സുഹൃത്ത് ഒറ്റിക്കൊടുക്കും — യോഹന്നാൻ 13:18.

111. സങ്കീർത്തനം 55:15 — വിശ്വാസവഞ്ചകന്റെ അനുതാപമില്ലാത്ത മരണം — മത്തായി 27:3-5; പ്രവൃത്തികൾ 1:16-19.

112. സങ്കീർത്തനം 68:18 — സ്വർഗ്ഗത്തിലേക്ക് കയറി — ലൂക്കോസ് 24:51.

113. സങ്കീർത്തനം 68:18 — മനീഷ്യർക്കു ദാനങ്ങളെ കൊടുതു — എഫെസ്യർ 4:8-10.

114. സങ്കീർത്തനങ്ങൾ 69:4 — കാരണമില്ലാതെ പകെച്ചു — യോഹന്നാൻ 15:25.

115. സങ്കീർത്തനം 69:8 — എൻ്റെ അമ്മയുടെ മക്കൾക്ക് അന്യനായിത്തീർന്നു — ലൂക്കോസ് 8; 20,21, യോഹന്നാൻ 7:5.

116. സങ്കീർത്തനം 69:9 — ആലത്തെക്കുറിച്ചുള്ള എരിവു — യോഹന്നാൻ 2:17.

117. സങ്കീർത്തനം 69:14-20 —  ക്രൂശിക്കപ്പെടുന്നതിനു മുമ്പുള്ള വേദന — മത്തായി 26: 36-45.

118. സങ്കീർത്തനം 69:20 — ഞാൻ ഏറ്റം വിഷാദിച്ചിരിക്കുന്നു — മത്തായി 26:38.

119. സങ്കീർത്തനം 69:21 — എനിക്കു ചൊറുക്ക കുടിപ്പാൻ തന്നു — മത്തായി 27:33,34.

120. സങ്കീർത്തനം 69:26 — ദൈവം ദണ്ഡിപ്പിച്ചവൻ — യോഹന്നാൻ 17:4; 18:11.

121. സങ്കീർത്തനം 72:10,11 — രാജാക്കന്മാർ അവനെ നമസ്കരിക്കും — മത്തായി 2:1-11.

122. സങ്കീർത്തനം 72:16 — ഗോതമ്പുമണി നിലത്തു വീഴുന്നു ഫലം കായ്ക്കും — യോഹന്നാൻ 12:24.

123. സങ്കീർത്തനം 72:17 — അവന്റെ നാമത്തിൽ ദൈവത്തിന് സന്താനങ്ങൾ ഉളവാകും — യോഹന്നാൻ 1:12,13.

124. സങ്കീർത്തനം 72:17 — എല്ലാ ജാതികളും അവനാൽ അനുഗ്രഹിക്കപ്പെടും — പ്രവൃ. 2:11,12,41, ഗലാത്യർ 3:8.

125. സങ്കീർത്തനം 72:17 — സകല ജാതികളും അവനെ ഭാഗ്യവാൻ എന്നു പറയും — വെളിപ്പാട് 5:8-12.

126. സങ്കീർത്തനം 78:1.2 — അവൻ ഉപമകളാൽ സംസാരിക്കും — മത്തായി 13:34-35.

127. സങ്കീർത്തന  88:8 — എൻ്റെ പരിചയക്കാരെ എന്നോടകറ്റി —  ലൂക്കോസ് 23:49.

128. സങ്കീർത്തനം 89:26 — ദൈവത്തെ പിതാവെന്ന് വിളിക്കും — മത്തായി 11:27.

129. സങ്കീർത്തനം 89:27 —  ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനാകും — ലൂക്കോസ് 1:32,33.

130. സങ്കീർത്തനം 89:35-37 —  ദാവീദിന്റെ സന്തതി, സിംഹാസനം, രാജ്യം എന്നേക്കും നിലനിൽക്കുന്നു — ലൂക്കോസ് 1:32,33.

131. സങ്കീർത്തനം 89:36-37 — അവന്റെ സ്വഭാവം-വിശ്വസ്തത — വെളിപ്പാട് 1:5.

132. സങ്കീർത്തനം 90:2 — അവൻ നിത്യനാണ് — യോഹന്നാൻ 1:1.

133. സങ്കീർത്തനം 91:11,12 — ക്രിസ്തുവിൻ്റെ പരീക്ഷ ലൂക്കോസ് 4;10,11.

134. സങ്കീർത്തനം 97:9 —  അവൻ അത്യന്തം ഉന്നതൻ — പ്രവൃത്തികൾ 1:11; എഫെസ്യർ 1:21.

135. സങ്കീർത്തനം 100:5 — അവന്റെ സ്വഭാവം: നന്മ, വിശ്വസ്തത — മത്തായി 19:16,17.

136. സങ്കീർത്തനം 102:1-11. കാൽവരിയിലെ കഷ്ടാനുമവം  യോഹന്നാൻ 19:16-30.

137. സങ്കീർത്തനം 102:16 —  മനുഷ്യപുത്രൻ മഹത്വത്തിൽ പ്രത്യക്ഷനാകും — ലൂക്കോസ് 21:24, 

വെളിപ്പാടു 1:7.

138. സങ്കീർത്തനം 102:25-27 — പൂർവ്വകാലത്ത് ഭുമിക്കു അടിസ്ഥാനമിടവൻ — എബ്രായർ 1:10-12.

139. സങ്കീർത്തനം 109:4 —  ശത്രുക്കൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു — ലൂക്കോസ് 23:34.

140. സങ്കീർത്തനം 109:7,8 —  യൂദാസിന്റെ പിൻഗാമിയായി മറ്റൊരാൾ — പ്രവൃത്തികൾ 1:16-20.

141. സങ്കീർത്തനം 109: 25 — ഞാൻ അവവക്കു നിന്ദയായിത്തീർന്നു — മത്തായി 27:39.

142. സങ്കീർത്തനം 110:1 —  ദാവീദിന്റെ പുത്രൻ — മത്തായി 22:42.

143. സങ്കീർത്തനം 110:1 —  പിതാവിന്റെ വലതുഭാഗത്തേക്ക് ഇരിക്കും — മർക്കോസ് 16:19. 

144. സങ്കീർത്തനം 110:1 — ദാവീദിന്റെ കർത്താവ് — മത്തായി 22:44.

145. സങ്കീർത്തനം 110:4 —  മൽക്കീസേദെക്കിന്റെ വിധത്തിൽ പുരോഹിതൻ — എബ്രായർ 6:20.

146. സങ്കീർത്തനം 112:5 — ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർക്കും — വെളിപ്പാട് 19:15,16.

147. സങ്കീർത്തനം 118:17,18 —  മിശീഹായുടെ പുനരുത്ഥാനം — ലൂക്കോസ് 24:5-7; 1കൊരിന്ത്യർ 15:20.

148. സങ്കീർത്തനം 118:22,23 — വീടു പണിയുന്നവർ തള്ളിയ കല്ല് — മത്തായി 21:42,43.

149. സങ്കീർത്തനം 118:26 — യഹോവയുടെ നാമത്തിൽ വരുനവൻ വാഴ്ത്തപ്പെട്ടവൻ — മത്തായി 21:9.

150. സങ്കീർത്തനം 118:26 — ആലയത്തിൽ നിന്നു നിങ്ങളെ അനുഗ്രഹിക്കും — മത്തായി 21-12-14.

151. സങ്കീർത്തനം 132:11 — ദാവീദിന്റെ സന്തതി സിംഹാസനത്തിൽ ഇരിക്കും — ലൂക്കോസ് 1:32.

152. സങ്കീർത്തനം 138:4-6 — ദാവീദിന്റെ സന്തതിയുടെ മഹത്വം രാജാക്കന്മാർ അറിയും — മത്തായി 2:2-6.

153. സങ്കീർത്തനം 147:3,6 —  ക്രിസ്തുവിന്റെ ഭൗമിക ശുശ്രൂഷ — ലൂക്കോസ് 4:18-20.

154. സദൃശവാക്യം 1:23 അവൻ ദൈവാത്മാവിനെ അയയ്ക്കും —  യോഹന്നാൻ 16;7.

155. സദൃശവാക്യം 8:22-23 — മിശിഹാ നിത്യനായിരിക്കും  യോഹന്നാൻ 17:5.

156. സദൃശവാക്യം 30:4 — ദൈവപുത്രൻ്റെ പ്രഖ്യാപനം — യോഹന്നാൻ 3:13, റോമർ 1:2-4,10; 2പത്രോസ് 1:17.

157. ഉത്തമഗീതം 5:16 — സർവ്വാംഗസുന്ദരൻ — യോഹന്നാൻ 1:16,17.

158. യെശയ്യാവ് 4:2 — മശീഹായുടെ ഭരണം — വെളിപ്പാട് 19:6,16.

158. യെശയ്യാവു 2:3 — സകല ജാതികളെയു പഠിപ്പിക്കും — യോഹന്നാൻ 4:25.

160. യെശയ്യാവ് 2:4 — സകലരെയും ന്യായം വിധിക്കും — യോഹനാൻ 5:22.

161. യെശയ്യാവു 6:1 — യെശയ്യാവു കണ്ട ക്രിസ്തുവിൻ്റെ തേജസ്സ് — യോഹന്നാൻ 12:40-41.

162. യെശയ്യാവ് 6:8 — ദൈവം അയച്ചവൻ — യോഹന്നാൻ 12:44-46.

163. യെശയ്യാവ് 6:9-10 — കാണുകയു കേൾക്കുകയും ചെയ്യാതാലും പലരു തിരിച്ചറിയില്ല — മത്തായി 13:13-15.

164. യെശയ്യാവ് 6:10 — പലരുടെയും ഹൃദയം കഠിനപ്പെട്ടിരിക്കും — യോഹന്നാൻ 12:40.

165. യെശയ്യാവ് 7:14 — കന്യകയിൽ നിന്നു ജനിക്കും — ലൂക്കോസ് 1:35.

166. യെശയ്യാവ് 7:14 — ദൈവം നമ്മോടുകൂടെ (ഇമ്മാനുവേൽ) ഇരിക്കും — മത്തായി 1:22, 1തിമൊഥെയൊസ് 3:16.

167. യെശയ്യാവ് 8:13,14 — ഇടർച്ചക്കല്ലും തടങ്കൽപ്പാറയും — 1പത്രൊ.2:8.

168. യെശയ്യാവ് 9:1,2 — അവന്റെ ശുശ്രൂഷ ഗലീലിയിൽ ആരംഭിക്കും — മത്തായി 4:12-17.

169. യെശയ്യാവ് 9:6 — ഒരു ശിശു ജനിച്ചിരിക്കുന്നു — ലൂക്കോസ് 1:31.

170. യെശയ്യാവ് 9:6 — അവൻ ദൈവത്തിൻ്റെ പുത്രനായിരിക്കും — ലൂക്കോസ് 1:32; യോഹന്നാൻ 1:14; 1തിമൊഥെയൊസ് 3:16.

171. യെശയ്യാവ് 9:6 — ആധിപത്യം അവൻ്റെ തോളിൽ ഇരിക്കും — ലൂക്കോസ് 1:32; യോഹന്നാൻ 1:49. 

172. യെശയ്യാവ് 9:6 അവൻ അത്ഭുത മന്ത്രിയായിരിക്കും — യോഹന്നാൻ 20:30. 

173. യെശയ്യാവ് 9:6 — ഉപദേഷ്ടാവ് ആയിരിക്കും — മത്തായി 13:53,54.

174. യെശയ്യാവ് 9:6 — അവൻ വീരനാം ദൈവം (എൽ ഗിബ്ബോർ) ആയിരിക്കും — മത്തായി 11:20; തീത്തൊസ് 2:12.

175. യെശയ്യാവ് 9:6 — അവൻ  നിത്യപിതാവായിരിക്കും — യോഹന്നാൻ 8:58.

176. യെശയ്യാവ് 9:6 — അവൻ  സമാധാനപ്രഭു ആയിരിക്കും — യോഹന്നാൻ 16:33.

 177. യെശയ്യാവ് 9:7 — അവന്റെ  സമാധാനം എന്നുമുണ്ടാകും — യോഹന്നാൻ 14:7. 

178. യെശയ്യാവ് 9:7 — അവൻ്റെ രാജ്യം നിത്യമായിരിക്കും — ലൂക്കോസ് 1:32-33.

179. യെശയ്യാവ് 9:7 — അവൻ നീതിയോടെ ഭരിക്കും — യോഹന്നാൻ 5:30.

180. യെശയ്യാവ് 11:1 — അവൻ നസറായൻ (മുള) എന്നു വിളിക്കപ്പെടും — മത്താ, 2:22.

181. യെശയ്യാവു 11:1 — അവൻ യിശ്ശായിയുടെ വേരിൽ നിന്നു ജനിക്കും — മത്തായി 1:6.

182. യെശയ്യാവു 11:2 —  ആത്മാവിനാൽ അഭിഷിക്തൻ —  മത്തായി 3:16,17.

183. യെശയ്യാവു 11:2 — അവൻ ജ്ഞാനവും പരിജ്ഞാനവു നിറഞ്ഞവൻ — കൊലൊസ്യർ 2:3.

184. യെശയ്യാവ് 2:3 അവൻ കാണുന്നതുപോലെ വിധിക്കില്ല — വെളിപ്പാട് 2:23.

185. യെശയ്യാവു 11:4 — അവൻ നീതിയോടെ ന്യായം പാലിക്കും — പ്രവൃത്തികൾ 17:31. 

186. യെശയ്യാവ് 11:4 —  അവൻ വായ് എന്ന വാളുകൊണ്ട് ന്യായം നടത്തും — വെളിപ്പാട് 2:16, 19:11.

187. യെശയ്യാവ് 11:5 — അവൻ നീതിമാനും വിശ്വസ്തനും ആയിരിക്കും — വെളിപ്പാട് 19:11

188. യെശയ്യാവ് 11:10 — വിജാതീയർ അവനെ അന്വേഷിച്ചുവരും — യോഹന്നാൻ 12:20-22. 

189. യെശയ്യാവ് 12:2 — ദൈവം എൻ്റെ രക്ഷ (യേശു) (രക്ഷ) എന്ന് വിളിക്കപ്പെടും — മത്തായി 1:21. 

190. യെശയ്യാവ് 16:4,5 — ദാവീദിൻ്റെ സിംഹാസനം സ്ഥിരമായിരിക്കും — ലൂക്കോസ് 1: 32,33.

191. യെശയ്യാവ് 22:22 — ആരും തുറക്കാതവണ്ണം അടയ്ക്കുന്നവൻ — 

 വെളിപ്പാടു 3:7.

192. യെശയ്യാവ് 25:8 — അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും — കൊരിന്ത്യർ 15:54.

193. യെശയ്യാവ് 26:19 — അവനിൽ  മൃതന്മാരൊക്കെയും ജീവിക്കും — യോഹന്നാൻ 11:24,25,43,44.

194. യെശയ്യാവ് 28:16 — വീടു പണിയുന്നവർ തള്ളിക്കളഞ്ഞ മൂലക്കല്ല് — പ്രവൃ. 4:11,12.

195. യെശയ്യാവ് 29:13 — അധരംകൊണ്ട് ബഹുമാനിക്കുന്നു: ഹൃദയം അകന്നിരിക്കുന്നു — മത്തായി 15:7-9.

196. യെശയ്യാവ് 29:14 —  ജ്ഞാനികളുടെ ജ്ഞാനം നശിക്കും — Iകൊരിന്ത്യർ 1:9.

197. യെശയ്യാവ് 32:2 — അവൻ കാറ്റിനു മറവു സങ്കേതവും ആയിരിക്കും — മത്തായി 23:37.

198. യെശയ്യാവ് 35:4 — അവൻ  വന്നു നിങ്ങളെ രക്ഷിക്കും — മത്തായി 1:21.

199. യെശയ്യാവ് 35:5 — കുരുടന്മാരുടെ കണ്ണു തുറക്കും, ചെകിടന്മാർ കേൾക്കും — മത്തായി 11:4. 

200. യെശയ്യാവ് 40:3,4 — അവനു വഴിയൊരുക്കാൻ ഒരാൾ വരും — യോഹന്നാൻ 1:23.

201. യെശയ്യാവ് 40:9 — ഇതാ, നിങ്ങളുടെ ദൈവം എന്നു പറക — യോഹന്നാൻ 1:36; 20:28.

202. യെശയ്യാവ് 40:10 — അവൻ പ്രതിഫലം നല്കാൻ വരും വെളിപ്പാട് 22:12.

203. യെശയ്യാവ് 40:11 — ഒരു അനുകമ്പയുള്ള ഇടയൻ — യോഹന്നാൻ 10:14-17.

204. യെശയ്യാവ് 42:1 — ഇതാ, ഞാൻ താങ്ങുന്ന ദാസൻ; എൻ്റെ ഉള്ളം പ്രസാദിക്കുന്ന വൃതൻ — മത്തായി 12:17.

205. യെശയ്യാവ് 42:2 — അവൻ കലഹിക്കുകയില്ല, ഒച്ചയുണ്ടാക്കുകയില്ല – മത്തായി 12:18.

206. യെശയ്യാവ് 42:3 — ചതഞ്ഞ ഓട അവ ഒടിച്ചുകളയില്ല — മത്തായി 12:19.

207. യെശയ്യാവ് 42:4 — അവൻ്റെ നാമത്തിൽ ജാതികൾ പ്രത്യാശവെക്കും — യോഹന്നാൻ 12:20-22. 

208. യെശയ്യാവ് 42:6 — അന്ധരുടെ കണ്ണുകൾ തുറക്കും — യോഹന്നാൻ 9:30-32.

209. യെശയ്യാവ് 42:7 —  വിജാതീയരുടെ വെളിച്ചം (രക്ഷ) —  ലൂക്കോസ് 2:32. 

210. യെശയ്യാവു 43:11 — ഞാനല്ലാതെ ഒരു രക്ഷിതാവില്ല — പ്രവൃത്തികൾ 4:12.

211. യെശയ്യാവു 44:3 — അവൻ ദൈവാത്മാവിനെ അയയ്ക്കും — യോഹന്നാൻ 16:7,13.

212. യെശയ്യാവു 45:23 — അവൻ കർത്താവും രക്ഷിതാവുമാണ് — ഫിലിപ്പിയർ 3:20, തീത്തൊസ് 2:12.

213. യെശയ്യാവ് 45:22 — സകല ഭൂസീമാ വാസികളുമായുള്ളോരെ എങ്കലേക്കു തിരിഞ്ഞ് രക്ഷപ്പെടുവിൻ — പ്രവൃത്തികൾ 4:12.

214. യെശയ്യാവ് 45:23 — എന്നാണ എൻ്റെ മുമ്പിൽ ഏപു മുഴങ്കാലും മടങ്ങും — ഫിലിപ്പിയർ 2:10,11.

215 യെശയ്യാവ് 46:10 — ആരംഭത്തിൽ തന്നെ അവസാനവും ഞാൻ പ്രസ്താവിക്കുന്നു — യോഹന്നാൻ 13:19.

216. യെശയ്യാവ് 48:12 — ഞാൻ അനന്യൻ; ആദ്യനും ആന്ത്യനും —  യോഹന്നാൻ 1:30; വെളിപ്പാട് 1:8,17.

217. യെശയ്യാവ് 48:17 — നിന്നെ അഭ്യസിപ്പിക്കയും പോകേണ്ടുന്ന വഴിയിൽ നടത്തുകയും — യോഹന്നാൻ 3:2.

218. യെശയ്യാവ് 49:1 — എൻ്റെ അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നേ പേർ പ്രസ്താവിച്ചിരിക്കുന്നു — മത്തായി 1:18-21.

219. യെശയ്യാവ് 49:5 —  ഗർഭപാത്രത്തിൽ നിന്നുള്ള ഒരു ദാസൻ — ലൂക്കോസ് 1:31; ഫിലി. 2:7. 

220. യെശയ്യാവ് 49:6 — അവൻ യിസ്രായേലിൻ്റെ രക്ഷയാണ് പ്രകാശവും — ലൂക്കോസ് 2:30.

221. യെശയ്യാവ് 49:6 — അവൻ ഭൂമിയുടെ അറ്റത്തോളം രക്ഷയാണ്. പ്രവൃത്തികൾ 13:47.

222. യെശയ്യാവ് 49:6 — അവൻ വിജാതീയരുടെ വെളിച്ചമാണ് — ലൂക്കോസ് 2:30. 

223. യെശയ്യാവ് 49:7 — സർവ്വനിന്ദിതനും ജാതീക്കു വെറുപ്പുള്ളവനും — യോഹന്നാൻ 1:11, 8:48-49.

224. യെശയ്യാവ് 50:3 — ഞാൻ ആകാശത്തെ ഇരുട്ടു ഉടുപ്പിക്കും — ലൂക്കോസ് 23:44.

225. യെശയ്യാവ് 50:4 — തളർന്നിരിക്കുന്നവരെ വാക്കുകൊണ്ടു താങ്ങുന്നവൻ — മത്തായി 11:28,29.

226. യെശയ്യാവ് 50:6 — അടിക്കുന്നവർക്ക് എന്റെ മുതുകു കാണിച്ചുകൊടുത്തു — മത്തായി 27:26.

227. യെശയ്യാവ് 50:6 — അടിക്കുവാൻ കവിൾ കാണിച്ചുകൊടുത്തു — മത്തായി 26:67.

228. യെശയ്യാവ് 50:6 — ഏൻ്റെ മുഖം തുപ്പലിനു മറെച്ചില്ല — മത്തായി 27:30.

229. യെശയ്യാവ് 52:7 —  സമാധാനവാർത്ത ദൂതൻ്റെ കാൽ പർവ്വതങ്ങളിൽ — ലൂക്കോസ് 4:14,15.

230. യെശയ്യാവ് 52:13 — എൻ്റെ ദാസൻ ഉയർന്നു പൊങ്ങി ഉന്നതനാകും — പ്രവൃത്തികൾ 1:8-10; എഫെസ്യർ 1:19-22.

231. യെശയ്യാവ് 52:14 — അവൻ്റെ രൂപം കണ്ടാൽ ആളല്ല എന്നും ആകൃതി കണ്ടാൽ — ലൂക്കോസ് 18: 31-34; മത്തായി 26:67,68.

232. യെശയ്യാവ് 52:15 — അവൻ പല ജാതികളെയും കുതിച്ചു ചാടുമാറാക്കും — റോമർ. 15:18-21.

233. യെശയ്യാവ് 53:1 — അവന്റെ ജനം അവനെ വിശ്വസിക്കുകയില്ല — യോഹന്നാൻ 12:38, 39.

234. യെശയ്യാവ് 53:2 — അവൻ ഒരു സാധാരണ കുടുബത്തിൽ വളരും — ലൂക്കോസ് 2:7.

235. യെശയ്യാവ് 53:2 — സാധാരണ മനുഷ്യനായി ജീവിക്കും — ഫിലി. 2:6-8.

236. യെശയ്യാവ് 53:3 — മനുഷ്യരാൽ നിന്ദിക്കപ്പെടും — യോഹന്നാൻ 8:49.

237. യെശയ്യാവ് 53:3 — മനുഷ്യരാൽ ത്യജിക്കപ്പെടും — ലൂക്കോസ് 4:28-30, മത്തായി 27: 21-23.

238. യെശയ്യാവ് 53:3 — അവൻ വ്യസനപാത്രമായിരിക്കും — മത്തായി 9:36, ലൂക്കോസ് 19:41-42.

239. യെശയ്യാവ് 53:3 — അവനെ കാണുന്നവരൊക്കെയു മുഖം മറെച്ചു കളയും — മർക്കോസ് 14:50-52.

240. യെശയ്യാവ് 53:4 — സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു — ലൂക്കോസ് 6:17-19.

241 യെശയ്യാവ് 53:4 — അവൻ നമ്മുടെ പാപങ്ങളെ ചുമന്നു — 1പത്രൊസ് 2:24.

242. യെശയ്യാവ് 53:4 അവൻ ദൈവത്താൽ ശിക്ഷിക്കപ്പെട്ടൻ — മത്തായി 27:41-43.

243. യെശയ്യാവ് 53:5 — നമ്മുടെ പാപങ്ങൾക്കുവേണ്ടി മുറിവേറ്റു — ലൂക്കോസ് 23:33.

244. യെശയ്യാവ് 53:5 — നമ്മുടെ സമാധാനത്തിനുള്ള ശിക്ഷ അവൻ്റെമേൽ ആയി — കൊലൊസ്സ്യർ 1:20.

245. യെശയ്യാവ് 53:5 — അവൻ്റെ അടിപ്പിണരുകളാൽ നമീക്കു സൗഖ്യം വന്നു — 1പത്രൊസ് 2:24.

246. യെശയ്യാവ് 53:6 — എല്ലാവരും തെറ്റി ഉഴലുന്ന ആടീകളെപ്പോലെ ആയിരുന്നു — 1പത്രൊസ് 2:25.

247. യെശയ്യാവ് 53:6 — നമ്മുടെ എല്ലാവരുടെയും പാപം അവൻ്റെമേൽ ചുമത്തി — ഗലാത്യർ 1:3.

248. യെശയ്യാവ് 53:7 — അവൻ തന്നെത്താൻ താഴ്ത്തി വായെ തുറക്കാതിരുന്നു — മത്തായി 27:12-14. 

249. യെശയ്യാവ് 53:7 — കഠിനമായി പീഡിപ്പിക്കപ്പെട്ടു — മത്തായി 27:27-31. 

250. യെശയ്യാവ് 53:7 — കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ ആയിരുന്നു — യോഹന്നാൻ 1:29.

251. യെശയ്യാവ് 53:8 — അവൻ പീഡനം അനുഭവിച്ചു എടുക്കപ്പെട്ടു — മത്തായി 26:47-27:31.

252. യെശയ്യാവ് 53:8 — അവനെ ശിക്ഷാവിധിയുണ്ടായി — യോഹന്നാൻ 18:13-22.

253. യെശയ്യാവ് 53:8 — അവൻ ജീവനുള്ളവരുടെ ദേശത്തുനിന്നു ഛേദിക്കപ്പെട്ടു — മത്തായി 27:50.

254. യെശയ്യാവ് 53:8 — നമ്മുടെ അതിക്രമങ്ങൾ നിമിത്തം ദണ്ഡനം വന്നു — 1യോഹന്നാൻ 2:2.

255. യെശയ്യാവ് 53:9 — അവൻ സാഹസമൊന്നും ചെയ്തിട്ടില്ല — ലൂക്കോസ് 23:41.

256. യെശയ്യാവ് 53:9 — അവന്റെ വായിൽ വഞ്ചനയില്ലായിരുന്നു — യോഹന്നാൻ 18:38.

257. യെശയ്യാവ് 53:9 — ധനികന്റെ ശവക്കുഴിയിൽ സംസ്‌കരിച്ചു — മത്തായി 27:57. 

258. യെശയ്യാവ് 53: 10 — അവനെ തകവത്തുകളവാൻ യെഹോവ്ക്ക് ഇഷ്ടമായി — മത്തായി 20:28.

258. യെശയ്യാവ് 53:10 — അവൻ അവനു കഷ്ടം വരുത്തി — യോഹന്നാൻ 18:11.

260. യെശയ്യാവ് 53:10 — അവൻ ഉയിർത്തെഴുന്നേറ്റു എന്നേക്കും ജീവിക്കും — മർക്കോസ് 16:16.

261. യെശയ്യാവ് 53:10 — യഹോവയുടെ ഇഷ്ടം അവൻ്റെ കയ്യാൽ സാധിക്കും — യോഹന്നാൻ 17:1-5.

262. യെശയ്യാവ് 53:11 — അവൻ തൻ്റെ പ്രയത്നഫലം കണ്ടു തൃപ്തനാകും — റോമ, 1:5.

263. യെശയ്യാവ് 53:11 — ദൈവത്തിൻ്റെ നീതിമാനായ ദാസൻ — റോമർ. 5:18,19.

264. യെശയ്യാവ് 53:11 — അവൻ തൻ്റെ പരിജ്ഞാനംകൊണ്ട് മനുഷ്യരെ നീതീകരിക്കും — റോമർ. 5:8,9.

265. യെശയ്യാവാ 53:11 — എല്ലാവരുടെയും പാപം അവൻ വഹിക്കും — എബ്രായർ 9:28.

266. യെശയ്യാവ് 53:12 — ഞാൻ അവനു മഹാന്മാരോടുകൂടി ഓഹരി കൊടുക്കും — മത്തായി 28:18.

267. യെശയ്യാവ് 53:12 — അവൻ തൻ്റെ പ്രാണനെ മരണത്തിനു ഒഴുക്കിക്കളയും — ലൂക്കോസ് 23:46.

268. യെശയ്യാവ് 53:12 — അവൻ അനെകരീടെ പാപം വഹിക്കും — 2കൊരിന്ത്യർ 5:21.

269. യെശയ്യാവ് 53:12 — അവൻ അതിക്രമക്കാർക്കു വേണ്ടി ഇടനില്ക്കും — ലൂക്കോസ് 23:32.

270. യെശയ്യാവ് 53:12 — അവൻ അതിക്രമക്കാരോടു കൂടെ ഏണ്ണപ്പെട്ടു — മർക്കൊസ് 15:27,28. ലൂക്കോസ് 22:37.

271. യെശയ്യാവ് 55:1 — ദാഹിക്കുന്ന ഏവനും വന്നു കുടിക്കട്ടെ — യോഹന്നാൻ 7:37,38.

272. യെശയ്യാവ് 55:3 – ദാവീദിൻ്റെ നിശ്ചലകൃപകൾ എന്ന ശാശ്വത നിയമം — പ്രവൃത്തികൾ 13:34.

273. യെശയ്യാവ് 55:4 — ഞാൻ അവനെ ജാതികൾക്ക് സാക്ഷി ആക്കിയിരിക്കുന്നു — യോഹന്നാൻ 18:37.

274. യെശയ്യാവ് 55:4 — വംശങ്ങൾക്ക് പ്രഭുവും അധിപതിയും ആക്കിയിരിക്കുന്നു — എബ്രായർ 2:10.

275. യെശയ്യാവ് 55:5 —

അന്യജാതികൾ ദൈവത്തിലേക്കു വരും —  പ്രവൃത്തികൾ 2:7-10,41. 

276. യെശയ്യാവ് 55:5 — ദൈവം അവനെ മഹത്വപ്പെടുത്തും — പ്രവൃത്തികൾ 3:13.

277. യെശയ്യാവ് 59:16 — മനുഷ്യർക്കുവേണ്ടി പക്ഷവാദം ചെയ്യും — എബ്രായർ 7:25.

278. യെശയ്യാവ് 59:16 — അവൻ മനുഷ്യർക്കു രക്ഷ വരുത്തും — യോഹന്നാൻ 6:40. 

279. യെശയ്യാവ് 59:20 — അവൻ വീണ്ടെടുപ്പുകാരനായി സീയോനിൽ വരും — ലൂക്കോസ് 2:38.

280. യെശയ്യാവ് 60:3 — സകല ജാതികളുടെയും വെളിച്ചം — ലൂക്കോസ് 2:31,32.

281. യെശയ്യാവ് 61: 1-2 —  മിശീഹാ സുവിശേഷം പ്രസംഗിക്കും — ലൂക്കോസ് 4:17-21.

282. യെശയ്യാവ് 61:1 — ദൈവാത്മാവ് അവന്റെ മേൽ ഉണ്ടായിരിക്കും — മത്തായി 3:16-17. 

283. യെശയ്യാവ് 61:1 —  പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽ നിന്ന് സ്വാതന്ത്ര്യം — യോഹന്നാൻ 8:31-32.

284. യെശയ്യാവ് 61:2 — കൃപയുടെ ഒരു കാലഘട്ടം പ്രഖ്യാപിക്കുക — യോഹന്നാൻ 5:24.

285. യെശയ്യാവ് 61:2-3 —  ദൂഃഖിതന്മാരെയൊക്കെയും അശ്വസിപ്പിക്കും — മത്തായി 5:4; ലൂക്കോസ് 6:21.

286. യെശയ്യാവ് 62:11 — സീയോൻ പുത്രിയേ, ഇതാ നിൻ്റെ രക്ഷ വരുന്നു — മത്തായി 21:4,5.

287. യെശയ്യാവ് 63:1-3 — രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു — വെളിപ്പാടു 19:13.

288. യെശയ്യാവ് 65:9 — തിരഞ്ഞെടുക്കപ്പെട്ടവർ അവകാശമാക്കും — റോമർ 11:5-7, എബ്രായർ 7:14, വെളിപ്പാടു 5:5.

289. യെശയ്യാവ് 65:17-25 — പുതിയ ആകാശവും പുതിയ ഭൂമിയും — 2പത്രോസ് 3:13, വെളിപ്പാടു 21:1.

290. യെശയ്യാവ് 66:18-19 — എല്ലാ ജാതികളും ദൈവത്തിലേക്കു തിരിയും — വെളിപ്പാട് 7:9.

291. യിരെമ്യാവ് 11:19 — അവനെ കൊല്ലുവാനുള്ള ഗൂഢാലോചന — മത്തായി 21:38,  യോഹന്നാൻ 7:1.

292. യിരെമ്യാവ് 23:5 — ദാവീദിന്റെ സന്തതി — ലൂക്കോസ് 3:23-31.

293. യിരെമ്യാവ് 23:5-6 — മിശീഹാ ദൈവവും മനുഷ്യനും ആയിരിക്കും — യോഹന്നാൻ 13:13, 1തിമൊഥെയൊസ് 3:16.

294. യിരെമ്യാവ് 30:9 — രാജാവായി ജനനം — യോഹന്നാൻ 18:37, വെളിപ്പാടു 1:5.

295. യിരെമ്യാവ് 31:15 — ശിശുക്കളുടെ കൂട്ടക്കൊല — മത്തായി 2:16-18.

296. യിരെമ്യാവ് 31:22 —  കന്യകയിലുടെ ജനനം — മത്തായി 1:18-20.

297. യിരെമ്യാവ് 31:31 — മിശീഹായിലൂടെ പുതിയനിയമം ചെയ്യും — മത്തായി 26:28.

298. യിരെമ്യാവ് 33:14-15 — ദാവീദിന്റെ സന്തതി — ലൂക്കോസ് 3:23-31.

299. യെഹെസ്‌കേൽ 21:26 — ഞാൻ താണതിനെ ഉയർത്തുകയും ഉയർന്നതിനെ താഴ്ത്തുകയും ചെയ്യും — ലൂക്കോസ് 1:52.

300. യെഹെസ്കേൽ 21:27 — അവകാശമുളവൻ വരുമ്പോൾ, അതു അവനു കൊടുക്കും — ലൂക്കോസ് 7:19.

301. യെഹെസ്‌കേൽ 34:23-24  —  ദാവീദിന്റെ സന്തതി — മത്തായി 1: 1.

302. യെഹെസ്കേൽ 37:24,25 — ദാവീദിൻ്റെ സന്തതി — ലൂക്കോസ് 1:33.

303. ദാനിയേൽ 2:34 — കൈ തൊടാതെ വന്ന കല്ല് — പ്രവൃത്തികൾ 4:11. 

304. ദാനിയേൽ 2:44,45 — അവന്റെ രാജ്യത്തിന്റെ വിജയം — ലൂക്കോസ് 1:33, 1കൊരിന്ത്യർ 15:24, വെളിപ്പാടു 11:15.

305. ദാനിയേൽ 7:13 — അവൻ സ്വർഗ്ഗത്തിലേക്ക് ഉയരും — പ്രവൃത്തികൾ 1:9-11.

306. ദാനിയേൽ 7:14 — അവൻ്റെ രാജത്വം ഏറ്റവും ഉയർന്നത് — എഫെസ്യർ 1:20-22.

307. ദാനിയേൽ 7:14 — അവന്റെ ആധിപത്യം ശാശ്വതമായിരിക്കും — ലൂക്കോസ് 1:31-33.

308. ദാനിയേൽ 7:27 — അവൻ്റെ വിശുദ്ധന്മാർക്കുള്ള രാജ്യം —  ലൂക്കോസ് 1:33, 1കൊരിന്ത്യർ 15:24, വെളിപ്പാടു 11:15.

309. ദാനിയേ 9:24 — അകൃത്യത്തിനു പരിഹാരം വരുത്തും — ഗലാത്യർ 1:3-5.

310. ദാനിയേൽ 9:24 — അവൻ ദൈവപുത്രൻ — ലൂക്കോസ് 1:35.

311. ദാനിയേൽ 9:25 — അഭിഷിക്തനെക്കുറിച്ചുള്ള പ്രഖ്യാപനം — യോഹന്നാൻ 12: 12-13.

312. ദാനിയേൽ 9:26 — അഭിഷിക്തൻ്റെ മരണം — മത്തായി 27:50. 

313. ദാനിയേൽ 9:26 — ആലയം നശിപ്പിക്കുന്നതിനുമുമ്പ് കൊല്ലപ്പെടും — മത്തായി 27:50-51.

314. ദാനിയേൽ 10:5-6 — മഹത്വവൽക്കരിക്കപ്പെട്ട മിശിഹാ — വെളിപ്പാട് 1:13-17.

315. ഹോശേയ 3:5 — യിസ്രായേൽ പുനഃസ്ഥാപനം — യോഹന്നാൻ 18:37, റോമർ 11:25-27.

316. ഹോശേയ 11:1 — മിസ്രയീമിൽ നിന്നാ ഞാൻ എൻ്റെ മകനെവിളിച്ചു — മത്തായി 2:15.

317. ഹോശേയ 13:14 — അവൻ മരണത്തെ പരാജയപ്പെടുത്തും –1കൊരിന്ത്യർ 15:55-57.

318. യോവേൽ 2:28-32 — ആത്മാവിന്റെ വാഗ്ദാനം — പ്രവൃത്തികൾ 2:17-21.

319. യോവേൽ 2:32 — വിശ്വസിക്കുന്ന ഏവർക്കും രക്ഷ — റോമർ 10:11-13.

320. ആമോസ് 8:9 — ഉച്ചയ്ക്ക് സൂര്യൻ അസ്തമിക്കും — മത്തായി 24:29, പ്രവൃ. 2:20, വെളിപ്പാടു 6:12.

321. ആമോസ് 9:11-12 — വീണുപോര കൂടാരത്തിന്റെ പുനഃസ്ഥാപനം — പ്രവൃത്തികൾ 14:16 -18.

322. യോനാ 1:17 — യേശുവിൻ്റെ മരണവും പുനരുത്ഥാനവും — മത്തായി 16:4.

323. മീഖാ 2:12-13 — യിസ്രായേലിൻ്റെ യഥാസ്ഥാപനം — റോമർ 11:26.

324. മീഖാ 4:1-8 — യിസ്രായേലിൻ്റെ രാജ്യാനുഗ്രഹം — ലൂക്കോസ് 1:33, മത്തായി 2:1, ലൂക്കോസ് 2: 4,10,11.

325. മീഖാ 5:2 — ക്രിസ്തു ബെത്‌ലഹേമിൽ ജനിക്കും — മത്തായി 2:1-2.

326. മീഖാ 5:2 – അവൻ യിസ്രായേലിൻ്റെ അധിപതിയായിരിക്കും — ലൂക്കോസ് 1:33.

327. മീഖാ 5:2 അവൻ പുരാതനനാണ് — യോഹന്നാൻ 8:58.

328. ഹഗ്ഗായി 2:7 — അവൻ രണ്ടാമത്തെ ആലയം സന്ദർശിക്കും — ലൂക്കോസ് 2:27-32.

329. ഹഗ്ഗായി 2:23 — സെരുബ്ബാബേലിന്റെ 

സന്തതി — ലൂക്കോസ് 3:23-27. 

330. ഹബക്കുക് 2:14 — ഭൂമി മുഴുവൻ കർത്താവിന്റെ മഹത്വംകൊണ്ടു നിറയും — റോമർ 11:26, വെളിപ്പാടു 21:23-26.

331. ഹഗ്ഗായി 2:7 — സകല ജാതികളുടെയും മനോഹര വസ്തു (മശീഹാ) — ലൂക്കോസ് 21:38, 1പത്രൊസ് 1:10.

332. സെഖര്യാവ് 2:10-13 —  കുഞ്ഞാടിനെ സിംഹാസനം — വെളിപ്പാട് 5:13, 6:9, 21:24.

333. സെഖര്യാവ് 3:8 — ദൈവത്തിന്റെ ദാസൻ — യോഹന്നാൻ 17:4.

334. സെഖര്യാവ് 6:12-13 — പുരോഹിതനും രാജാവുമായവൻ — എബ്രായർ 8:1.

335. സെഖര്യാവ് 9:9 — യെരുലേമിലേക്കുള്ള ജൈത്രപ്രവേശം — മത്തായി 21:8-10.

336. സെഖര്യാവ് 9:9 — യിസ്രായേലിൻ്റേ രാജാവ് — യോഹന്നാൻ 12:12-13.

337. സെഖര്യാവു 9:9 — മശീഹാ നീതിമാനായിരിക്കും — യോഹന്നാൻ 5:30.

338. സെഖര്യാവ് 9:9 — മശീഹാ രക്ഷ നൽകും — ലൂക്കോസ് 19:10.

339. സെഖര്യാവ് 9:9 — മശീഹാ താഴ്മയുള്ളവനായിരിക്കും — മത്തായി 11:29.

340. സെഖര്യാവ് 10:4 — മൂലക്കല്ല് — എഫെസ്യർ 2:20.

341. സെഖര്യാവ് 11:4-6 — അവന്റെ വരവിൽ, യോഗ്യതയില്ലാത്ത നേതാക്കൾ ഉണ്ടായിരിക്കും — മത്തായി 23:1-4.

342. സെഖര്യാവ് 11:4-6 – മറ്റൊരു രാജാവിനുവേണ്ടി മശീഹയെ നിരസിക്കുന്നു — യോഹന്നാൻ 19:13-15. 

343. സെഖര്യാവ് 11:7 — ദരിദ്രരുടെ ഇടയിലുള്ള  ശുശ്രൂഷ — മത്തായി 9:35-36.

344. സെഖര്യാവ് 11:8 — അവിശ്വാസം മശീഹായെ നിരസിക്കുന്നു — മത്തായി 23:33. 

345. സെഖര്യാവ് 11:8 — മശീഹായെ തള്ളുന്നു — മത്തായി 27:20.

346. സെഖര്യാവ് 11:9 — ശുശ്രൂഷ നിർത്തുന്നു — മത്തായി 13:10-12.

347. സെഖര്യാവ് 11:10-11 — ജാതികളിലേക്ക് തിരിയുന്നു — ലൂക്കോസ് 19:41-44.

348. സെഖര്യാവ് 11:10-11 — മശീഹാ ദൈവ തന്നേ — യോഹന്നാൻ 14:7. 

349. സെഖര്യാവ് 11:12 — മുപ്പത് വെള്ളിക്കാശിന് ഒറ്റിക്കൊടുക്കുന്നു — മത്തായി 26:14-16.

350. സെഖര്യാവ് 11:13 — മുപ്പത് വെള്ളിക്കാശ് ആലയത്തിൽ  എറിയുന്നു — മത്തായി 27:3-5.

351. സെഖര്യാവ് 12:7 — യെഹൂദാ കൂടാരങ്ങളെ ആദ്യം രക്ഷിക്കും — ലൂക്കോസ് 24:47.

352. സെഖര്യാവ് 12:10 — മശീഹായുടെ ശരീരം കുത്തിത്തുളയ്ക്കും — യോഹന്നാൻ 19:33-37.

353. സെഖര്യാവ് 13:7 ഇടയനെ വെട്ടും ആടുകൾ ചിതറും — മത്തായി 26:31-56.

354. സെഖര്യാവ് 13:7 — അവൻ മനുഷ്യവർഗ്ഗത്തിനു വേണ്ടി മരിക്കും — യോഹന്നാൻ 18:11.

355. മലാഖി 3:1 — മശീഹായുടെ വഴി ഒരുക്കാനുള്ള ദൂതൻ — മത്തായി 11:10.

356. മലാഖി 3:1 — അവൻ പെട്ടെന്ന് തൻ്റെ മന്ദിരത്തിലേക്ക് വരും — മർക്കോസ് 11:15-16.

357. മലാഖി 3:1 — പുതിയ ഉടമ്പടിയുടെ ദൂതൻ — ലൂക്കോസ് 4:43 

358. മലാഖി 3:3 — അവൻ നീതിയിൽ യഹോവയ്ക്ക് വഴിപാടു കഴിക്കും — ലൂക്കോസ് 1:78, യോഹന്നാൻ 1:9; 12:46, 2പത്രോസ് 1:19, വെളിപ്പാടു 2:28; 19:11-16; 22:16. 

369. മലാഖി 4:5 — ഏലിയാവിന്റെ ആത്മാവോടെ യോഹന്നാൻ വരും — മത്തായി 3:1-2.

360. മലാഖി 4:6 — യോഹന്നാൻ ഫലർക്കും നീതിമാർഗ്ഗം ഉപദേഷിക്കും — ലൂക്കോസ് 1:16- 17.

മലയാളം ബൈബിള്‍ പരിഭാഷാ ചരിത്രം

മലയാളം ബൈബിള്‍ പരിഭാഷാ ചരിത്രം

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭകാലം വരെ കേരളത്തിലെ വിശ്വാസികള്‍ക്ക് അവരുടെ മാതൃഭാഷയിൽ ബൈബിൾ ലഭ്യമായിരുന്നില്ല. മലയാളദേശത്തിലെ ക്രൈസ്തവർ ഉപയോഗിച്ചു വന്നിരുന്നത് സുറിയാനി ഭാഷയിലുള്ള ബൈബിളും കുർബ്ബാനക്രമവും ആയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സി.എം.എസ്. മിഷനറിമാർ വന്നതോടു കൂടി മലയാള ദേശത്തിലെ ക്രിസ്ത്യാനികളെ പറ്റി പാശ്ചാത്യർ കൂടുതൽ അറിയാനിടയാവുകയും ബൈബിൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്താനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. എ.ഡി. 1811-ല്‍ സെറാമ്പൂര്‍ കോളേജ് വൈസ് പ്രിന്‍സിപ്പലും സി.എം.എസ്. മിഷനറിയുമായിരുന്ന ക്ലോഡിയസ് ബുക്കാനൻ്റെ ഉത്സാഹത്താൽ നാലു സുവിശേഷങ്ങളും അപ്പോസ്തല പ്രവര്‍ത്തികളും മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു. ബോംബെയിലെ കൂറിയർ പ്രസിൽ നിന്നും അച്ചടിച്ചിറക്കിയ ഈ ഗ്രന്ഥത്തിന്‍റെ മുഖ്യവിവർത്തകൻ കായംകുളം ഫിലിപ്പോസ് റമ്പാൻ ആയിരുന്നതിനാല്‍ ഈ പരിഭാഷ റമ്പാൻ ബൈബിൾ എന്ന് അറിയപ്പെട്ടു. ക്ലോഡിയസ് ബുക്കാനന്റെ ഉത്സാഹത്താൽ നിർവഹിക്കപ്പെട്ട വിവർത്തനം ആയതിനാൽ ബുക്കാനൻ ബൈബിൾ, കൂറിയർ പ്രസിൽ അച്ചടിച്ചതിനാൽ കൂറിയർ ബൈബിൾ എന്നീ പേരുകളിലും ഈ ബൈബിൾ പരിഭാഷ അറിയപ്പെടുന്നുണ്ട്. ആ പുസ്തകം ആണ് ഇന്ത്യയിൽ അച്ചടിച്ച ആദ്യത്തെ മലയാളം പുസ്തകം. അന്നത്തെ തമിഴ് കലര്‍ന്ന മലയാളഭാഷയുടെ പോരായ്മകളും മറ്റു ചില കാരണങ്ങളും നിമിത്തം അതിന് കാര്യമായ പ്രചാരം ലഭിച്ചില്ല.

1817-ൽ ബൈബിൾ പൂർണ്ണമായി തർജ്ജമ ചെയ്യുവാനും കോട്ടയത്തു നിന്നു അതു പ്രസിദ്ധീകരിക്കുവാനും ബൈബിൾ സൊസൈറ്റി തീരുമാനിച്ചു. അതിനു വേണ്ടി ചർച്ച് മിഷനറി സൊസൈറ്റി (സി.എം.എസ്.), റവ, ബെഞ്ചമിൻ ബെയ്ലിയുടെ സേവനം വിട്ടു കൊടുത്തു. കൊച്ചിക്കാരനായ എബ്രായ ഭാഷാ പണ്ഡിതൻ മോശെ ഈശാർഫനി എന്ന യെഹൂദൻ, ത്രിഭാഷാ പണ്ഡിതനായ ചാത്തു മേനോൻ, സംസ്കൃത പണ്ഡിതനായ വൈദ്യനാഥയ്യർ എന്നിവരുടെ സഹകരണം വിവർത്തന പ്രക്രിയയിൽ ബെയ്‌ലിക്കു ലഭിച്ചു. ഇവരെക്കൂടാതെ സുറിയാനി പണ്ഡിതന്മാരായ എട്ടു പുരോഹിതന്മാരുടെ സഹായവും അദ്ദേഹത്തിനു ലഭിച്ചു. അന്നു തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണൽ മൺ‌റോയുടെ പിന്തുണയും ഈ സംരംഭത്തിനുണ്ടായിരുന്നു. 1819-ല്‍ കോട്ടയത്തുവച്ച് റവ. ബെഞ്ചമിന്‍ ബെയിലി സ്വന്തമായി നിര്‍മ്മിച്ച പ്രസ്സിലാണ് മലയാളഭാഷയില്‍ ആദ്യമായി അച്ചുകള്‍ നിരന്നതും പുതിയ നിയമത്തിന്റെ ഏതാനും ഭാഗങ്ങള്‍ അച്ചടിക്കപ്പെട്ടതും. മലയാളത്തില്‍ ആദ്യമായി അച്ചടി നടന്നതു ബൈബിള്‍ ഭാഗങ്ങളാണന്ന്‍ അഭിമാനപൂര്‍വ്വം അവകാശപ്പെടാം. ലോകത്തില്‍ അനേകം ഭാഷകള്‍ക്കും അക്ഷരങ്ങള്‍ കണ്ടുപിടിച്ചതും അച്ചടിതന്നെയും ഉണ്ടായിവന്നതും ബൈബിളിനോട് ബന്ധപ്പെട്ടാണ്. 1825-ൽ ബെയ്‌ലി വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ ഒരു താത്ക്കാലിക മലയാള തർജ്ജമ പ്രസിദ്ധീകരിച്ചു. 1829-ൽ ബൈബിൾ സൊസൈറ്റിയുടെ മദ്രാസ് ഓക്സിയലറി ബെയ്‌ലിയുടെ ആദ്യത്തെ പുതിയ നിയമ തർജ്ജമ കോട്ടയം സി.എം.എസ്. പ്രസ്സിൽ അച്ചടിച്ചു പ്രസിദ്ധീകരിച്ചു.

1835-ൽ ബെയ്‌ലിയുടെ പഴയനിയമ തർജ്ജമ പൂർത്തിയായി. മദ്രാസ് ഓക്സിലിയറി ആറു വര്‍ഷങ്ങള്‍ക്കുശേഷം 1841-ല്‍ തന്റെ തന്നേ പരിശ്രമത്തില്‍ മുഴുമലയാളം ബൈബിള്‍ അച്ചടിച്ചു. ഈ ബൈബിളിന്റെ പരിഷ്കരിച്ച പതിപ്പ് 1859-ൽ പ്രസിദ്ധീകരിച്ചു. 1854-ല ഡോ. ഹെർമൻ ഗുണ്ടർട്ട് എന്ന ജര്‍മ്മന്‍ മിഷനറി തലശ്ശേരിയില്‍ നിന്നും പുതിയനിയമത്തിന്റെ മറ്റൊരു തര്‍ജ്ജമ പ്രസിദ്ധീകരിച്ചു. പിന്നിട് ബാസല്‍മിഷന്റെ ചുമതലയില്‍ പഴയനിയമത്തിന്റെ ചില ഭാഗങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1858-ല്‍ മാന്നാനം പ്രസ്സില്‍ നിന്നും സുറിയാനി ഭാഷയില്‍നിന്നും പുതിയനിയമത്തിന്റെ മലയാള വിവര്‍ത്തനം പുറത്തിറങ്ങി. തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിൽ ഉപയോഗിക്കുന്നതിനു പൊതുവായ ഒരു പരിഭാഷ തയ്യാറാക്കുവാൻ 1871-ൽ ബൈബിൾ സൊസൈറ്റിയുടെ മദ്രാസ് ഓക്സിലിയറി ഒരു കമ്മിറ്റിയെ നിയമിച്ചു. അതിൽ സി.എം.എസിന്റേയും എൽ.എം.എസ്സിന്റേയും ബാസൽ മിഷൻ്റെയും സുറിയാനി സഭയുടേയും പ്രതിനിധികൾ ഉൾപ്പെട്ടിരുന്നു. ഈ കമ്മിറ്റി ആദ്യം തയ്യാറാക്കിയത് പുതിയ നിയമത്തിന്റെ പരിഭാഷയാണ്. യവന, അരമായ മൂലകൃതിയെ ആധാരമാക്കിയാണ് ഈ വിവർത്തനം നിർവഹിച്ചത്. ഇതിനു വേണ്ടി ലൂഥറിന്റേയും സ്റ്റെറിന്റേയും ജർമ്മൻ ഭാഷയിലുള്ള വിവർത്തനങ്ങളും, തമിഴിലുള്ള പുതിയ പരിഭാഷയും, ബെയ്‌ലിയുടെടേയും ഗുണ്ടർട്ടിന്റേയും മലയാള തർജ്ജുമയും, സാമുവേൽ ലീയുടെ സുറിയാനി ബൈബിളും ഒക്കെ സസൂക്ഷ്മം പരിശോധിച്ചു. 1880-ൽ പുതിയ നിയമം പൂർത്തിയാക്കിയെങ്കിലും 1889-ലാണ് അതു പ്രസിദ്ധീകരിച്ചത്. കുറച്ച് വർഷങ്ങൾക്ക് ശേഷം പഴയ നിയമവും പൂർത്തിയാക്കി. ഇംഗ്ലീഷ് റിവൈസ്‌ഡ് വേർഷന്റെ വെളിച്ചത്തിൽ, ബെഞ്ചമിൻ ബെയ്‌ലിയുടെ വിവർത്തനത്തിൽ വരുത്തിയ പരിഷ്ക്കാരങ്ങൾ ഉൾപ്പെടുത്തി 1889-ൽ പ്രസിദ്ധീകരിച്ച പുതിയ നിയമത്തിന്റെ ശൈലിയിലാണ് തയ്യാറാക്കി, മംഗലാപുരത്ത് അച്ചടിച്ച്, ‘സത്യവേദപുസ്തകം’ എന്ന പേരിൽ 1910-ൽ സമ്പൂർണ്ണ മലയാളപരിഭാഷ പുറത്തിറങ്ങി. മലയാള ഭാഷയുടെ അന്നുവരെയുള്ള വളർച്ചയും, വികാസവും, ആശയവ്യാപ്തിയും ഉൾക്കൊള്ളാൻ ഈ തർജ്ജമയ്ക്കു കഴിഞ്ഞു. അതിനാൽ തന്നെ അത് പെട്ടെന്ന് ജനകീയമായി.

1981-ല്‍ കേരള കത്തോലിക്കര്‍ തങ്ങളുടെ P.O.C. ബൈബിള്‍ പ്രസിദ്ധീകരിച്ചു. 1997-ല്‍ ഇന്റര്‍നാഷണല്‍ ബൈബിള്‍ സൊസൈറ്റി NIBV (New India Bible Version) എന്ന പേരില്‍ ബൈബിള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചു. 2000-ത്തില്‍ വിശുദ്ധ മലയാളം ബൈബിൾ എന്ന പേരില്‍ ഡോ. മാത്യൂസ്‌ വര്‍ഗിസ്‌ പ്രസിദ്ധീകരിച്ചു. ഈ പരിഭാഷയുടെ ഇന്‍റര്‍ആക്ടിവ് സി.ഡി.യും ലഭ്യമാണ്. 2004 ഓഗസ്റ്റ് 14-നു സത്യവേദ പുസ്തകത്തിന്റെ പൂർണ്ണ ഡിജിറ്റൽ രൂപം യൂണികോഡില്‍ ഇന്റർനെറ്റിൽ ആദ്യമായി നിഷാദ് കൈപ്പള്ളി പ്രസിദ്ധീകരിച്ചു. മലയാളത്തിലെ ആദ്യത്തെ യൂണിക്കോഡ് ഗ്രന്ഥവും നിഷാദ് കൈപ്പള്ളി എന്‍‌കോഡ് ചെയ്ത ‘സത്യവേദപുസ്തകം’ തന്നെയാണ്. ബൈബിള്‍ വിക്കിസോര്‍സിലാക്കുന്ന പണിയും കൈപ്പള്ളി തന്നെ തുടങ്ങി വെച്ചെങ്കിലും പല വിധ കാരണങ്ങളാല്‍ അതു മുന്നോട്ട് നീങ്ങിയില്ല. തുടര്‍ന്ന് പ്രമുഖ മലയാളം ബ്ലോഗ്ഗര്‍മാരായ ഷിജു അലക്സും, തമനുവും (പ്രമോദ് ജേക്കബ്) 2007 ജൂലൈ 15-നു ബൈബിള്‍ വിക്കിസോര്‍സിലാക്കുന്ന പ്രൊജക്ട് തുടങ്ങി. 2007 ഓഗസ്റ്റ് 10-നു മലയാളത്തിലെ ആദ്യത്തെ യൂണിക്കോഡ് ഗ്രന്ഥം, മലയാളം വിക്കിസോര്‍സിലേക്കു ചേര്‍ക്കപ്പെടുന്ന ആദ്യത്തെ ഗ്രന്ഥവും ആയി. ശ്രീ. ജീസ്മോന്‍ ജേക്കബ്‌ ഈ മലയാളം ബൈബിളിന്റെ ആന്‍ഡ്രോയിഡ്, ആപ്പിള്‍ iOs മൊബൈല്‍ അപ്ലിക്കേഷനുകള്‍ പ്രസിദ്ധീകരിച്ചു.

ഡോ. ഹെർമൻ ഗുണ്ടർട്ട്

ഡോ. ഹെർമൻ ഗുണ്ടർട്ട്

കേരളത്തിനും മലയാള ഭാഷയ്ക്കും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ജർമൻ ഭാഷാ പണ്ഡിതനായിരുന്നു റെവ. ഡോ. ഹെർമൻ ഗുണ്ടർട്ട് (1814 ഫെബ്രുവരി 4-1893 ഏപ്രിൽ 25). ജർമനിയിലെ സ്റ്റുട്ട്ഗാർട്ട് എന്ന സ്ഥലത്ത് 1814 ഫെബ്രുവരി 4-നു ജനിച്ചു. 1836 ജൂലൈ 7-നു ഇന്ത്യയിലെത്തി. മദ്രാസ് പ്രസിഡൻസിയുടെ വിവിധഭാഗങ്ങളിൽ മതപ്രചരണ സംബന്ധമായ ജോലികൾ നടത്തുന്നതിനിടയിൽ 1838 ഒക്ടോബർ 7-ന് ഗുണ്ടർട്ടും ഭാര്യയും തിരുനെൽവേലിയിൽ നിന്നും തിരുവന്തപുരത്തെത്തി താമസമാക്കി. തമിഴ്‌നാട്ടിലെ ഹ്രസ്വകാല ജീവിതത്തിനിടയിൽ തമിഴ്ഭാഷയിൽ പ്രസംഗപാടവം നേടിയ ഗുണ്ടർട്ട് അതിവേഗം മലയാളവും പഠിച്ചു.ഹെർമൻ ഗുണ്ടർട്ടിനെ മലയാളം പഠിപ്പിച്ചത് ഊരാച്ചേരി ഗുരുനാഥൻമാർ. തലശ്ശേരിക്കടുത്ത് ചൊക്ലിയിലെ കവിയൂർ ആണ് ഗുരുനാഥൻമാരുടെ ജന്മദേശം. ഇവരെക്കുറിച്ച് കേട്ടറിഞ്ഞ ഹെർമൻ ഗുണ്ടർട്ട് മലയാളം പഠിക്കാൻ ഇവരെ തേടിയെത്തുകയായിരുന്നു. താൻ താമസിച്ചിരുന്ന ഇല്ലിക്കുന്നിലേക്ക് ഊരാച്ചേരി ഗുരുനാഥൻമാരെ ക്ഷണിച്ചു കൊണ്ടുപോയായിരുന്നു ഗുണ്ടർട്ട് മലയാള ഭാഷയിൽ പ്രാവീണ്യം നേടിയത്. താമസിയാതെ തലശ്ശേരിയിലും നെട്ടൂരിലും സ്കൂളുകളും നെട്ടൂരിൽ ഒരു കല്ലച്ചുകൂടവും സ്ഥാപിച്ചു. ‘ബാസൽ മിഷൻ’ എന്ന അന്തർദ്ദേശീയമത സംഘടനയുടെ ഇന്ത്യയിലെ സെക്രട്ടറിയായും സ്കൂൾ ഇൻസ്പെക്ടറായും പ്രവർത്തിച്ചു. ഇക്കാലഘട്ടത്തിൽ സ്കൂളുകളിൽ പഠിപ്പിക്കാനായി മലയാളം, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പുസ്തകങ്ങൾ എഴുതി അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ഒരു ആയിരം പഴഞ്ചൊൽ എന്ന പഴഞ്ചൊൽ ശേഖരം സമാഹരിച്ചതും ഇദ്ദേഹമാണ്.

ഇന്ത്യയിൽ: 1814- ൽ ജർമ്മനി വിട്ട അദ്ദേഹം ഇംഗ്ലണ്ട് വഴി ഇന്ത്യയിലെത്തി. ആദ്യം എത്തിയത് മദ്രാസിലാണ്. സ്വിറ്റ്‌സർലാന്റുകാരിയായ ജൂലി ഡുബോയിസിനെ വിവാഹം കഴിച്ചു. ജൂലിയുടെ മാതൃഭാഷ ഫ്രെഞ്ച് ആയിരുന്നു.

അദ്ദേഹത്തിന് പാലിയും സംസ്കൃതവും എഴുതാനും വായിക്കാനും കഴിയുമായിരുന്നു. ഇരുപത്തിമൂന്ന് വർഷത്തോളം അദ്ദേഹം ഇന്ത്യയിൽ താമസിച്ചു. ഇതിൽ ജർമ്മനിയിൽ ചെലവഴിച്ച ഒരു വർഷത്തെ ഇടവേളയുൾപ്പെടെ കേരളത്തിൽ കഴിഞ്ഞത് ഇരുപതു വർഷമാണ്. അതിൽ ഒൻപതു വർഷം അദ്ദേഹം തലശ്ശേരിയിലായിരുന്നു. അദ്ദേഹം 1847-ൽ തുടങ്ങിയ രാജ്യസമാചാരം എന്ന പത്രമാണ് മലയാളത്തിലെ ആദ്യ പത്രം. സുവിശേഷ പ്രവർത്തനത്തിനായി പശ്ചിമോദയം എന്ന പത്രവും തുടങ്ങി.

ഗുണ്ടർട്ടിന്റെ സംഭാവനകൾ: ഒരു സാധാരണ പാതിരിയായി പ്രവർത്തിച്ചെങ്കിലും, ഭാഷാ പാണ്ഡിത്യത്തിന്റെ പേരിലാണ് അദ്ദേഹം ചരിത്രത്തിൽ അവിസ്മരണീയനായത്. 1868-ൽ എഴുതിയ മലയാളം വ്യാകരണം, 1872-ലെ ഗുണ്ടർട്ട് നിഘണ്ടു എന്ന മലയാളം-ഇംഗ്ലീഷ് ഡിൿഷണറി എന്നിവ വളരെ സുപ്രധാനമാണ്. ബൈബിൾ വേദപുസ്തകവും മലയാളത്തിലേക്ക് ഗുണ്ടർട്ട് പരിഭാഷപ്പെടുത്തി ഭാഷാ വ്യാകരണത്തിൽ അദ്ദേഹം നടത്തിയ പഠനങ്ങൾ, സംസ്കൃതേതരമായ ആദ്യത്തെ ആധികാരിക പഠനമായിരുന്നു. സ്വന്തമായി രണ്ടു പ്രസിദ്ധീകരണങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇതിൽ രാജ്യസമാചാരം മലയാളത്തിലെ ആദ്യത്തെ വർത്തമാന പത്രവും ആനുകാലികവുമായി വിലയിരുത്തപ്പെടുന്നു. രണ്ടാമത്തെ പ്രസിദ്ധീകരണമായ പശ്ചിമോദയം വിജ്ഞാനസംബന്ധമായ ലേഖനങ്ങളിലായിരുന്നു ശ്രദ്ധ പതിപ്പിച്ചത്. തലശേരിയിൽ ഗുണ്ടർട്ടിന്റെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. പ്രശസ്ത ജർമ്മൻ നോവലെഴുത്തുകാരനും നോബൽ സമ്മാനിതനുമായ ഹെർമ്മൻ ഹെസ്സെ ഗുണ്ടർട്ടിന്റെ ചെറുമകനായിരുന്നു. 1859ൽ രോഗബാധിതനായി ജർമ്മനിയിലേക്കു മടങ്ങിപ്പോയി. 1893 ഏപ്രിൽ 25-ന് അദ്ദേഹം അന്തരിച്ചു.

ബെഞ്ചമിൻ ബെയ്‌ലി

ബെഞ്ചമിൻ ബെയ്‌ലി

മലയാളം അച്ചടിയുടെ പിതാവായി അറിയപ്പെടുന്ന ഇംഗ്ലീഷുകാരനായ മിഷണറിയാണ്‌ ബെഞ്ചമിൻ ബെയ്‌ലി. (ജനനം:1791 – മരണം 1871 ഏപ്രിൽ 3) ഇംഗ്ലണ്ടിലെ ഡ്യൂസ്ബറിയിൽ ജനിച്ച അദ്ദേഹം ചർച്ച മിഷനറി സൊസൈറ്റിയുടെ (സി.എം.എസ്.) മിഷൻ പ്രവർത്തനവുമായി ബന്ധപ്പെട്ട് സുവിശേഷ പ്രചാരണത്തിനായി കേരളത്തിലെത്തുകയും മലയാള ഭാഷക്ക് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകുകയും ചെയ്തയാളാണ്‌.

പശ്ചാത്തലം: പതിനെട്ടാം നൂറ്റാണ്ട് ഭാരതത്തെ സംബന്ധിച്ചിടത്തോളം ഘോരമായ അന്ധകാരത്തിന്റെ കാലഘട്ടമായിരുന്നു. ഭീഷണമായ സാമൂഹിക അസമത്വങ്ങളും അനീതികളും കൊണ്ട് കേരളത്തിലെ സ്ഥിതി അതിനേക്കാൾ ഭയങ്കരമായിരുന്നു. ഇന്ത്യയുടെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് ജാതിവ്യവസ്ഥ കർക്കശമായി പാലിക്കപ്പെട്ട സ്ഥലമായിരുന്നു കേരളം. അയിത്തം, തീണ്ടൽ, തൊട്ടുകൂടായ്മ, അടിമത്തം, ഊഴിയം തുടങ്ങി നിരവധി അനാചാരങ്ങൾ നിലനിന്നിരുന്നു. വിദ്യാഭ്യാസം ഉന്നത സാമുദായികർക്കുമാത്രമായി പരിമിതപ്പെട്ടിരുന്നു. ക്രിസ്ത്യാനികളിൽ തന്നെ വളരെ ചുരുക്കം പേരേ വിദ്യാഭ്യാസം നേടിയിരുന്നുള്ളൂ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തോടു കൂടി പാശ്ചാത്യ മിഷണറിമാർ കേരളത്തിലേക്ക് വരാൻ തുടങ്ങി. പ്രേഷിത പ്രവർത്തനത്തിനായി വന്ന അവർ ഇവിടത്തെ സമൂഹത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ വരുത്തി. സാമൂഹികമായും വിദ്യാഭ്യാസപരമായും കേരളം പുരോഗമിച്ചു. എവിടെയെല്ലാം മിഷണറിമാർ പ്രവർത്തിച്ചുവോ അവിടെയെല്ലാം പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ കലാശാലകൾ വരെ സ്ഥാപിക്കാനായി അവർ രാപകൽ അദ്ധ്വാനിച്ചു. ഈ മിഷണറിമാരിൽ എടുത്തു പറയേണ്ട പേരുകളിലൊന്ന് ബെഞ്ചമിൻ ബെയ്‌ലിയുടേതാണ്. അറിയാത്ത ഭാഷയിലുള്ള ആരാധനകേട്ട് ശീലമായ ക്രിസ്ത്യാനികൾക്ക് ആദ്യമായി നാട്ടുഭാഷയിൽ പ്രാർത്ഥിക്കുന്നതിന്റെ അനുഭൂതി പകർന്നത് അദ്ദേഹമാണ്‌. മലയാളം അച്ചടിയിലെ ബാലപാഠങ്ങളും മലയാളിയെ അദ്ദേഹം പഠിപ്പിച്ചു. മിഷണറി പ്രവർത്തനത്തിനിടയിൽ മക്കൾ ഉൾപ്പെടെ തനിക്ക് പ്രിയപ്പെട്ടവരെ മരണത്തിന്‌ വിട്ടുകൊടുക്കേണ്ടി വന്നെങ്കിലും നിരാശനാകാതെ വിരമിക്കുന്നതുവരെ അദ്ദേഹം പ്രവർത്തനനിരതനായി.

1812-ൽ ബെഞ്ചമിൻ സി.എം.എസ്സ് എന്ന മിഷനറി സമൂഹത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി എന്ന നിലയിൽ വൈദിക കോളേജിൽ ചേർന്നു. സഹോദരി സാറയുടെ ഭർത്താവായിർത്തീർന്ന ജോസഫ് ഡോവ്സൺ, ജോൺ കോളിയർ എന്നിവർ സതീർത്ഥ്യരായിരുന്നു. 1815-ൽ അദ്ദേഹം ഡീക്കൻ പട്ടം സ്വീകരിച്ചു. 8 മാസത്തിനു ശേഷം പൂർണ്ണ വൈദികപ്പട്ടവും ഏറ്റു. ഇതിനിടക്ക് അദ്ദേഹം എലിസബത്ത് എല്ല എന്ന യുവതിയെ വിവാഹം കഴിച്ചു.

1816-ൽ ബെയ്‌ലിയും ഭാര്യ എലിസബത്ത് എല്ലയും ഡാവ്സൺ, ഭാര്യ സാറ (ബെഞ്ചമിന്റെ സഹോദരി) എന്നിവരും അടങ്ങിയ ഒരു ചെറുസംഘത്തെ ഇന്ത്യയിലേക്ക് അയയ്ക്കാൻ സി.എം.എസ്സ് സമൂഹം തീരുമാനിച്ചു. തുടർന്ന് മേയ് 4 തീയതി ഹീറോ എന്ന കപ്പലിൽ അവർ ഇന്ത്യയിലേക്ക് തിരിച്ചു. ക്ലേശകരമായ യാത്രക്കൊടുവിൽ സെപ്റ്റംബർ 8-ന്‌ മദ്രാസ് തുറമുഖത്തിലെത്തി. ഒരു മാസം മദ്രാസിൽ ചെലവഴിച്ച് ആരോഗ്യം വീണ്ടെടുത്ത ശേഷം അവർ കേരളത്തിലേക്ക് യാത്ര തിരിച്ചു.

കേരളത്തിൽ: കുതിരവണ്ടിയിലും കാളവണ്ടയിലുമായി അവർ നവംബർ 16-ന്‌ കൊച്ചിയിലെത്തിച്ചേർന്നു. ഇതിനിടക്ക് എലിസബത്ത് ഗർഭിണിയായി. നവംബർ 19-ന്‌ ആലപ്പുഴയിലെത്തി. അന്നത്തെ റസിഡന്റ് കേണൽ മൺറോയുടെ നിർദ്ദേശപ്രകാരം ആലപ്പുഴയിൽ താമസിച്ച് അവർ മലയാളം പഠിച്ചു. ഇവിടെ വച്ച് ബെയ്‌ലി ദമ്പതിമാർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. 1817 മാർച്ച് മാസത്തിൽ ബെയ്‌ലിയും കുടുംബവും കോട്ടയത്ത് എത്തിച്ചേർന്നു. അവിടെയുള്ള പഴയ സെമിനാരിയിൽ താമസമാക്കി.

ബൈബിളിന്റെ വിവർത്തനം: കേരളത്തിൽ ക്രി.വ. ഒന്നാം നൂറ്റാണ്ടു മുതൽ തന്നെ ക്രിസ്തുമതം പ്രചരിച്ചെങ്കിലും 19-ാംനൂറ്റാണ്ടിന്റെ ആരംഭത്തിലേ ബൈബിൾ സാധാരണക്കാരന് വായിക്കാനായുള്ളൂ. ഉണ്ടായിരുന്ന ബൈബിളാകട്ടേ സുറിയാനിയിലും ലത്തീനിലുമായിരുന്നു. അത് സാധാരണക്കാരന് മനസ്സിലാക്കാനാവാത്തതും. പോരാത്തതിന് ബൈബിൾ തൊടുകയോ വായിക്കുകയോ ചെയ്യുന്നത് പാപമാണെന്ന വിശ്വാസവും നിലനിന്നിരുന്നു. പുരോഹിതന്മാർ പറഞ്ഞുകൊടുക്കുന്ന കഥകൾ അല്ലാതെ ജനങ്ങൾക്ക് ബൈബിളുമായി പരിചയപ്പെടാൻ മറ്റു മാർഗ്ഗങ്ങൾ ഇല്ലായിരുന്നു. 1806-ൽ കേരളം സന്ദർശിച്ച ക്ലോഡിയസ്സ് ബുക്കാനൻ സുറിയാനി സഭയെ ബൈബിൾ വിവർത്തനം ചെയ്യാനായി നിർദ്ദേശിക്കുകയുണ്ടായി. ബുക്കാനൻ പിന്നീട് രണ്ടാമതും കേരളത്തിലെത്തിയപ്പോൾ അന്നു ലഭ്യമായ വിവർത്തനങ്ങൾ ബോംബെയിൽ വിട്ട് അച്ചടിപ്പിച്ചു. കുറിയർ ബൈബിൾ എന്നറിയപ്പെട്ടിരുന്നംഇതിന് ഒട്ടേറെ ന്യൂനതകൾ ഉണ്ടായിരുന്നു. സുറിയാനിയും മലയാളവും കലർന്ന് ഗദ്യരൂപത്തിലായിരുന്നു അത്. ലിപികളാകട്ടെ വളരെംവലുതും വികലമായതും. നല്ല മലയാളത്തിലുള്ള ബൈബിളിൻറെ ആവശ്യകത കേണൽ മൺ‍റോ ബെയ്‍ലിയോട് സൂചിപ്പിക്കുകയും ബെയ്‍ലി ആ ജോലി സന്തോഷം ഏറ്റെടുത്തു. 1818-ൽ ജോസഫ് ഫെൻ കോളേജിന്റെ ചുമതല ഏറ്റെടുത്തതിനുശേഷം ബെയ്‍ലി ബൈബിളിന്റെ വിവർത്തനത്തിൽ മുഴുകുകയായിരുന്നു.

മലയാളം നന്നായി അറിയാമായിരുന്നെങ്കിലും അദ്ദേഹം ആ ജോലി ഒറ്റയ്‌ക്ക് ചെയ്യാൻ ധൈര്യപ്പെട്ടില്ല. മദ്രാസിൽ പോയി ഇംഗ്ലീഷ് പഠിച്ച സംസ്കൃത പണ്ഡിതനും കവിയുമായിരുന്ന ചെറുശ്ശേരി ചാത്തു നായർ അദ്ദേഹത്തിന് മുഖ്യസഹായിയായിംഎത്തി. കൂടാതെ വൈദ്യനാഥൻ എന്ന പണ്ഡിതനും സുറിയാനി പണ്ഡിതന്മാരായ കത്തനാർമാരും ഹീബ്രു പണ്ഡിതനായ മേശെ ഈശാർഫതും അദ്ദേഹത്തിനെ സഹായിച്ചു. തർജ്ജമ അത്യന്തം വിഷമകരമായിരുന്നു. അന്ന് കേരളത്തിൽ പൊതുവായ ഒരു സാഹിത്യ ഗദ്യഭാഷ ഇല്ലാത്തതായിരുന്നു പ്രധാന പ്രശ്നം. സംഭാഷണ ഭാഷക്ക് പ്രാദേശികമായ വ്യത്യാസം എന്നപോലെ തന്നെ ജാതീയമായ വ്യത്യാസംംപോലും ഉണ്ടായിരുന്നു. ഏത് രീതി സ്വീകരിക്കണമെന്നതിൽംവിഷമത അനുഭവിച്ചു. ഒടുവിൽ‌ എഴുത്തച്ഛൻ, പൂന്താനം, കുഞ്ചൻ നമ്പ്യാർ എന്നിവരുടെ സാഹിത്യങ്ങളിലെ കാവ്യഭാഷാ ശൈലി സ്വാംശീകരിച്ച് ഒരു തനതായ ഗദ്യശൈലി ഉണ്ടാക്കി വിവർത്തനം ആരംഭിച്ചു.

പത്തുവർഷത്തെ നിരന്തര പരിശ്രമം കൊണ്ട് 1829-ൽ ബൈബിൾ പുതിയ നിയമം പ്രസിദ്ധീകരിച്ചു. അയ്യായിരം പ്രതികൾ ഒന്നാം പതിപ്പിൽ അച്ചടിച്ചു. ഇതിന്റെ വിവർത്തനം 1826-ലേ തീർന്നിരുന്നു. അന്നേ തന്നെ പഴയ നിയമത്തിന്റെ വിവർത്തനം ആരംഭിച്ചിരുന്നു. സങ്കീർത്തനത്തിന്റെ പതിപ്പുകൾ ആദ്യം അച്ചടിച്ച് വിതരണം ചെയ്യപ്പെട്ടു. പിന്നീട്, മോശെയുടെ പുസ്തകങ്ങൾ എന്നറിയപ്പെടുന്ന ഉല്പത്തി, പുറപ്പാട്, ലേവ്യ, സംഖ്യ, ആവർത്തനം എന്നീ പുസ്തകങ്ങളും പുറത്തിറക്കി. 1838 ഓടുകൂടി പഴയ നിയമം മുഴുവനായും വിവർത്തനം ചെയ്ത് പുനഃപരിശോധന നടത്തി. 1841-ൽ ബൈബിൾ മുഴുവനായും അച്ചടിച്ചു പ്രസിദ്ധീകരിച്ചു.

റമ്പാൻ ബൈബിൾ

റമ്പാൻ ബൈബിൾ

മലയാളത്തിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ ബൈബിളാണ് റമ്പാൻ ബൈബിൾ എന്ന പേരിൽ അറിയപ്പെടുന്നത്. ‘വിശുദ്ധ വേദപുസ്തകം’ എന്ന പേരിൽ 1811-ൽ ബോംബെയിലെ കൂറിയർ പ്രസിൽ നിന്നും അച്ചടിച്ചിറക്കിയ ഈ ഗ്രന്ഥത്തിൽ നാലു സുവിശേഷങ്ങൾ മാത്രമാണടങ്ങിയിരുന്നത്. ബൈബിൾ സാധാരണക്കാർക്ക് വായിക്കാൻ ഈ പരിഭാഷ സഹായിച്ചു. മുഖ്യവിവർത്തകൻ കായംകുളം ഫിലിപ്പോസ് റമ്പാൻ ആയിരുന്നതിനാലാണ് ഈ പരിഭാഷയ്ക്ക് റമ്പാൻ ബൈബിൾ എന്ന പേരു ലഭിച്ചത്. ഇംഗ്ലീഷ് വേദപ്രചാരകൻ ഡോ. ക്ലോഡിയസ് ബുക്കാനന്റെ ഉത്സാഹത്താൽ നിർവഹിക്കപ്പെട്ട വിവർത്തനം ആയതിനാൽ ബുക്കാനൻ ബൈബിൾ, കൂറിയർ പ്രസിൽ അച്ചടിച്ചതിനാൽ കൂറിയർ ബൈബിൾ എന്നീ പേരുകളിലും ഈ പരിഭാഷ അറിയപ്പെടുന്നുണ്ട്.

ചരിത്രം: 1806-ൽ മലബാറിലെത്തിയ ഈസ്റ്റിൻ‌ഡ്യാ കമ്പനിയുടെ കൽക്കട്ടയിലെ ചാപ്‌ളയിൻ ഡോ. ക്ലോഡിയസ് ബുക്കാനൻ മലങ്കര സഭയുടെ അന്നത്തെ മേലധ്യക്ഷനായിരുന്ന മാർ ദീവന്നാസിയോസ് ഒന്നാമൻ മെത്രാപ്പോലീത്തയെ (ആറാം മാർത്തോമയെ) സന്ദർശിച്ചു. മെത്രാപ്പോലീത്ത ആയിരം വർഷമായി സുറിയാനി സഭയുടെ കൈവശമിരുന്നതെന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു പുരാതന ബൈബിൾ ബുക്കാനന് സമ്മാനിച്ചു. അതിനൊപ്പം മത്തായിയുടെ സുവിശേഷത്തിന്റെ മലയാള പരിഭാഷയുടെ ഒരു കൈയെഴുത്തു പകർപ്പും ഉണ്ടായിരുന്നു. മെത്രാപ്പോലീത്തയുടെ സെക്രട്ടറി ആയിരുന്ന ഫിലിപ്പോസ് റമ്പാൻ സ്വകാര്യ ഉപയോഗത്തിനായും ഒരു ഭക്ത്യഭ്യാസം എന്ന നിലയിലും നിർവഹിച്ചതാണ് ആ പരിഭാഷ എന്നറിഞ്ഞ ബുക്കാനൻ, മറ്റു സുവിശേഷങ്ങളുടെ തർജ്ജമ കൂടി ഏറ്റെടുക്കാൻ റമ്പാനെ പ്രേരിപ്പിച്ചു 1807-ൽ ആരംഭിച്ച ഈ വിവർത്തനയത്നത്തിന് ഇംഗ്ലണ്ടിലെ ബുക്കാനന്റെ മാതൃസഭയുടേയും മലയാളദേശത്തെ സുറിയാനി സഭാ നേതാക്കളുടെയും സഹകരണമുണ്ടായിരുന്നു. മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്ത പരിഭാഷക്കു മേൽനോട്ടം വഹിച്ചു. 1811-ൽ ഈ നാലു സുവിശേഷങ്ങളും ഒരു പുസ്തകമായി ബോംബെയിലെ കൂറിയർ പ്രസ്സിൽ നിന്നു അച്ചടിച്ചു പ്രസിദ്ധീകരിച്ചു. 9.5 ഇഞ്ച് നീളവും എട്ട് ഇഞ്ച് വീതിയും രണ്ട് ഇഞ്ച് കനവും 504 പേജുകളുമാണ് ഈ ബൈബിളിനുള്ളത്. സുറിയാനിയിൽ നിന്നുള്ള പദാനുപദ വിവർത്തനം ആയതിനാൽ ധാരാളം സുറിയാനി പദങ്ങൾ ആ വിവർത്തനത്തിൽ കടന്നു കൂടിയിരുന്നു. അദ്ധ്യായത്തിനു ‘കെപ്പാലഓൻ’ എന്നും സങ്കീർത്തനത്തിന് ‘മസുമൂർ’ എന്നും ജ്ഞാനസ്നാനത്തിന് ‘മാമൂദിസ’ എന്നും പഴയനിയമത്തിന് ‘ഒറേത്ത’ എന്നും മറ്റുമുള്ള സുറിയാനിപദങ്ങൾ റമ്പാൻ ബൈബിളിൽ അതേപടി സ്വീകരിച്ചിരിക്കുന്നു.

ഭാഷാശൈലി: മലയാളഭാഷയുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള കൃതിയായി റമ്പാന്റെ ബൈബിൾ പരിഭാഷയെ കാണുന്നവരുണ്ട്. രണ്ടു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ കൃതിയിലെ ഭാഷയാണ് മലയാളത്തിലെ മാനകഗദ്യ ശൈലിയായി പിന്നീട് വികസിച്ചതെന്നും എഴുത്തച്ഛൻ മലയാളത്തിലെ കാവ്യഭാഷയുടെ മനനീകരണത്തിനു തുടക്കം കുറിച്ചതുപോലെ ഗദ്യഭാഷയുടെ മാനനീകരണത്തിനു തുടക്കമിട്ടത് കായംകുളം പീലീപ്പോസ് റമ്പാനാണെന്നും വേദശബ്ദരത്നാകരം എന്ന മലയാളം ബൈബിൾ നിഘണ്ടുവിന്റെ കർത്താവായ ഡി. ബാബു പോൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ വാദം സ്ഥാപിക്കാൻ അദ്ദേഹം മത്തായിയുടെ സുവിശേഷം 2-ാം അദ്ധ്യായം 13-ാം വാക്യം റമ്പാൻ ബൈബിളിൽ നിന്നും എടുത്തെഴുതിയ ശേഷം അതിനെ എൻ.വി. കൃഷ്ണവാര്യരുടെ മേൽനോട്ടത്തിൽ നിർവഹിക്കപ്പെട്ട ഇരുപതാം നൂറ്റാണ്ടിലെ ഓശാന ബൈബിൾ പരിഭാഷയിലെ ഇതേ വാക്യത്തിന്റെ രൂപവുമായി താരതമ്യപ്പെടുത്തുന്നു.

റമ്പാൻ ബൈബിൾ: “എന്നാൽ, അവര് പൊയപ്പോൾ യൊസഫിന് സ്വപ്നത്തിൽ തമ്പുരാന്റെ മാലാഖ അവന് കാണപ്പെട്ട് അവനോട് ചൊല്ലി: നീ എഴുന്നേറ്റ് പൈതലിനെയും തന്റെ ഉമ്മായെയും കൂട്ടി മിസ്രേമിന് നീ ഓടി ഒളിക്കാ. നിന്നോട് ഞാൻ ചൊല്ലുന്നു എന്നതിനോളം അവിടെ നീ ആകാ. തന്നെ അവൻ മുടിപ്പാൻ എന്നപ്പോലെ പൈതലിനെ അന്വഷിപ്പാൻ ഹെറൊദേസ് ആയിസ്തപ്പെട്ടവനാകുന്നു.”

ഓശാന ബൈബിൾ: “അവർ പോയിക്കഴിഞ്ഞ് കർത്താവിന്റെ മാലാഖ സ്വപ്നത്തിൽ യോസേഫിന് പ്രത്യക്ഷപ്പെട്ട് പറഞ്ഞു: എഴുന്നേൽക്കുക; ശിശുവിനെയും അമ്മയെയും കൊണ്ട് ഈജിപ്തിലേക്ക് ഓടിപ്പോകുക. ഞാൻ പറയുംവരെ അവിടെ താമസിക്കണം. കാരണം, ഈ ശിശുവിനെ നശിപ്പിക്കാൻ ഹെറോദേസ് ഉടനെ അന്വേഷണം ആരംഭിക്കും.”

റമ്പാന്റെ വാക്യങ്ങളുടെ ‘അരികും മൂലയും ചെത്തിയാൽ’ ഇരുപതാം നൂറ്റാണ്ടിലെ പരിഭാഷയിലെ രൂപമാകും എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ഫിലിപ്പോസ് റമ്പാൻ

കായംകുളം ഫിലിപ്പോസ് റമ്പാൻ

1811-ലെ ബൈബിൾ വിവർത്തനയത്നത്തിൽ പ്രമുഖസ്ഥാനം വഹിച്ച സഹകാരിയാണ് കായംകുളം ഫിലിപ്പോസ് റമ്പാൻ. റമ്പാൻ ബൈബിൾ എന്ന പേരിൽ അറിയപ്പെട്ട ഈ ഗ്രന്ഥം മലയാളത്തിലെ ആദ്യത്തെ ഗദ്യപുസ്തകങ്ങളിലൊന്ന് എന്ന നിലയിലും പ്രസക്തമാണ്.

ജീവിതരേഖ: കായംകുളം മണങ്ങനഴികത്ത് കുടുംബത്തിൽ ഫിലിപ്പോസിന്റെയും ആച്ചിയമ്മയുടെയും മകനായിട്ടാണ് ജനനം. ഫിലിപ്പോസ് റമ്പാന്റെ കഴിവും പാണ്ഡിത്യവും കണ്ടറിഞ്ഞ ആറാം മാർത്തോമ്മാ വലിയ മാർ ദീവന്നാസിയോസ് തന്റെ സെക്രട്ടറിയായി ഫിലിപ്പോസ് കത്തനാരെ നിയമിച്ചു. 1794 ഏപ്രിൽ 18-ന് ആറാം മാർത്തോമാ, വിദേശ മെത്രാൻ മാർ ഈവാനിയോസ് തിരുമേനിയുടെ സഹകാർമ്മികത്വത്തിൽ മാവേലിക്കരയിൽ വെച്ച് ഇദ്ദേഹത്തിന് റമ്പാൻ സ്ഥാനം നൽകി.

സുറിയാനി ഭാഷയിൽ പ്രാവീണ്യം നേടിയതിനൊപ്പം വിജ്ഞാന ദാഹിയായ ഇദ്ദേഹം പ്രാചീനവും പ്രശസ്തവുമായ വിവിധ മല്പാൻ പാഠശാഖകൾ സന്ദർശിക്കുകയും താളിയോലകളും ചുരുളുകളും ശേഖരിച്ച് പഠനവിധേയമാക്കി വിശുദ്ധ വേദപുസ്തകം പകർത്തി എഴുതി. സഭയിൽ സന്ദർശനത്തിനെത്തുന്ന വിദേശീയർക്കും സ്വദേശീയർക്കും കാര്യങ്ങൾ പറഞ്ഞു കൊടുക്കാനുള്ള ചുമതലയും ഇദ്ദേഹത്തിനായിരുന്നു. മെക്കാളെ, ബുക്കാനൻ, മാർ ഈവാനിയോസ് തുടങ്ങി നിരവധി ആളുകളുമായി ഫിലിപ്പോസ് റമ്പാന് ബന്ധം ഉണ്ടായിരുന്നുവെന്നും തെളിവുകൾ സാക്ഷ്യപ്പെടുത്തുന്നു.

ഏഴാം മാർത്തോമ്മായുടെ കാലത്തും റമ്പാൻ സെക്രട്ടറിയായി തുടർന്നു. എട്ടാം മാർത്തോമ്മയുടെ സെക്രട്ടറിയായി നിയമതിനായെങ്കിലും ആ പദവിയിൽ തുടർന്നില്ല. വിവിധ ദേവാലയങ്ങൾ സന്ദർശിച്ച് തീർത്ഥാടകനായി ശിഷ്ടകാലം ചെലവഴിച്ചു. അവസാന കാലത്ത് ഇദ്ദേഹം അടൂർ കണ്ണങ്കോട് സെന്റ് തോമസ് പള്ളിയിലായിരുന്നു താമസിച്ചിരുന്നത്. 1812-ൽ അന്തരിച്ച ഇദ്ദേഹത്തെ കണ്ണങ്കോട് പള്ളിയോട് ചേർന്നുള്ള പ്രത്യേക കബറിടത്തിൽ അടക്കം ചെയ്തു .

ക്ലോഡിയസ് ബുക്കാനൻ

ക്ലോഡിയസ് ബുക്കാനൻ

ഇംഗ്ലീഷ് വേദ പ്രചാരകനായിരുന്നു ഡോ. ക്ലോഡിയസ് ബുക്കാനൻ (12 മാർച്ച് 1766 – 9 ഫെബ്രുവരി 1815). ഇദ്ദേഹത്തിന്റെ ഉത്സാഹത്താലാണ് മലയാളത്തിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ ബൈബിൾ ‘റമ്പാൻ ബൈബിളിന്റെ’ വിവർത്തനം നിർവഹിക്കപ്പെട്ടത്. ബുക്കാനൻ പ്രിൻറ് ചെയ്തതിനാൽ ബുക്കാനൻ ബൈബിളെന്നും കുറിയർ പ്രസിൽ അച്ചടിച്ചതിനാൽ കുറിയർ ബൈബിളെന്നും വിളിക്കുന്നുണ്ട്. ‘പുതിയനിയമ’ത്തിന്റെ ഈ പരിഭാഷ മുംബൈയിലെ കൂറിയർ പ്രസിലാണ് 1811-ൽ അച്ചടിച്ചത്.

ബുക്കാനൻ ബൈബിൾ: ഈസ്റ്റ് ഇന്ത്യകമ്പനിയിലെ ഉദ്യോഗസ്ഥരുടെ ആത്മീയാവശ്യങ്ങൾ നിർവഹിക്കാൻ ആംഗ്ലിക്കൻ സഭയാണ് ബുക്കാനനെ 1797-ൽ ചാപ്ലയിനായി കൽക്കട്ടയിലേക്ക് അയച്ചത്. 1800-ൽ ഫോർട്ട് വില്യം കോളേജ് തുടങ്ങിയപ്പോൾ അതിന്റെ ഉപാദ്ധ്യക്ഷനായി. കോളേജിന്റെ പ്രവർത്തനത്തിലിരിക്കുമ്പോൾ ഭാരതീയ ഭാഷകളിലേക്ക് ബൈബിൾ വിവർത്തനം ചെയ്യാനുള്ള പദ്ധതികൾ ബുക്കാനൻ ആരംഭിച്ചു. തുടക്കത്തിൽ പതിനഞ്ച് ഭാഷകളിലേക്ക് ബൈബിൾ വിവർത്തനം ചെയ്യാനുള്ള പദ്ധതികളാണാരംഭിച്ചത്.

തിരുവിതാംകൂറിലെയും കൊച്ചിയിലെയും സുറിയാനി ക്രിസ്ത്യാനികളെപ്പറ്റി അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ 1805-ൽ ഗവർണർ ജനറൽ വെല്ലസ്ലി പ്രഭു ബുക്കാനനെ ചുമതലപ്പെടുത്തി അതനുസരിച്ചാണ് 1806-ൽ അദ്ദേഹം കേരളത്തിലെത്തിയത്. മലങ്കര സഭയുടെ അന്നത്തെ മേലധ്യക്ഷനായിരുന്ന മാർ ദീവന്നാസിയോസ് ഒന്നാമൻ മെത്രാപ്പോലീത്തയെ (ആറാം മാർത്തോമയെ) ബുക്കാനൻ സന്ദർശിച്ചപ്പോൾ, മെത്രാപ്പോലീത്ത ആയിരത്തിലധികം വർഷമായി സുറിയാനി സഭയുടെ കൈവശമിരുന്നതെന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു പുരാതന ബൈബിൾ ബുക്കാനന് സമ്മാനിച്ചു. മെത്രാപ്പോലീത്തയുടെ സെക്രട്ടറി ആയിരുന്ന ഫിലിപ്പോസ് റമ്പാൻ നിർവഹിച്ച മത്തായിയുടെ സുവിശേഷത്തിന്റെ മലയാള പരിഭാഷ കാണാനിടയായ ബുക്കാനൻ മറ്റു സുവിശേഷങ്ങളുടെ തർജ്ജമ കൂടി ഏറ്റെടുക്കാൻ റമ്പാനെ പ്രേരിപ്പിച്ചു. 1807-ൽ ആരംഭിച്ച ഈ വിവർത്തനയത്നത്തിന് ഇംഗ്ലണ്ടിലെ ബുക്കാനന്റെ മാതൃസഭയുടേയും മലയാളദേശത്തെ സുറിയാനി സഭാ നേതാക്കളുടെയും സഹകരണമുണ്ടായിരുന്നു. തിരുവിതാംകൂറിൽ നിന്നു തന്നെയുള്ള വിജ്ഞരായ നാട്ടുകാരാണ് അച്ചടി മേൽനോട്ടം നടത്തിയത്. ഈ ‘പുതിയ നിയമ’ത്തിന്റെ അച്ചടിയെപ്പറ്റി, ‘ക്രിസ്ത്യൻ റിസെർച്ചസ് ഇൻ ഇന്ത്യ’ (1814) എന്ന പുസ്തകത്തിൽ ബുക്കാനൻ എഴുതിയിട്ടുണ്ട് ‘അതിനടുത്ത വർഷം (നാലു സുവിശേഷങ്ങളുടെ പരിഭാഷ പൂർത്തിയായശേഷം) ഞാൻ രണ്ടാമതും തിരുവിതാംകൂർ സന്ദർശിക്കുകയും കൈയെഴുത്തുപ്രതി ബോംബെയിലേക്ക്, അടുത്തകാലത്ത് അവിടെ ഉണ്ടാക്കിയ ഒന്നാന്തരം മലബാർ അച്ചുകൾ ഉപയോഗിച്ചു മുദ്രണം ചെയ്യാനായി കൊണ്ടുപോവുകയും ചെയ്തു.’