നസറായൻ

നസറായൻ (Nazarene)

നസറെത്ത് ഗ്രാമത്തിൽ പാർത്തവൻ എന്ന അർത്ഥത്തിൽ യേശു നസറായൻ എന്നറിയപ്പെട്ടു. “അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാൻ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തിൽ ചെന്നു പാർത്തു.” (മത്താ, 2:23). ഈ വിശേഷണത്തിനു ഗ്രീക്കിൽ രണ്ടു രൂപങ്ങളുണ്ട്: നസോറായൊസ്; Nazoraios (മത്താ, 2:23; 26:71; മർക്കൊ, 10:47; ലൂക്കൊ, 18:37; 24:19; യോഹ, 18:5; 18:7; 19:19; പ്രവൃ, 2:23; 3:6; 4:10; 6:14; 22:8; 26:9; 24:5), നസറീനൊസ്; Nazarenos (മർക്കൊ, 1:24; 14:67; 16:6; ലൂക്കൊ, 4:34). ഇതിൽ മത്തായിയും യോഹന്നാനും ആദ്യത്തെ രൂപവും, മർക്കൊസും ലൂക്കോസും രണ്ടു രൂപങ്ങളും പ്രയോഗിച്ചു കാണുന്നു. ”ക്രിസ്തു നസറായൻ എന്നു വിളിക്കപ്പെടും” (മത്താ, 2:23) എന്ന പ്രവചനം ഏതാണെന്ന കാര്യത്തിൽ ഒരു സംശയമുണ്ട്. ക്രൈസ്തവ പണ്ഡിതനായ ജെറോം (347-420) പറയുന്നതനുസരിച്ച് യെശയ്യാവ് 11:1 ആണിത്. നമ്മുടെ ബൈബിളിൽ ‘നസറായൻ’ എന്നു കാണുന്നില്ലെങ്കിലും, മൂലഭാഷയിൽ ഉണ്ടായിരുന്നെന്ന് അദ്ദേഹം തൻ്റെ എഴുത്തിലൂടെ സമർത്ഥിക്കുന്നു: “എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും.” എബ്രായ ഭാഷയിൽ ഇത് എഴുതിയിരിക്കുന്നു: “എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു നസറായൻ ഫലം കായിക്കും.” (Jerome, Letter 47:7). ക്രിസ്തുവിനെ മാത്രമല്ല ക്രിസ്ത്യാനിയെയും നസറായൻ എന്നു വിളിച്ചിരുന്നു. ‘നസറായ മതത്തിനു മുമ്പൻ’ എന്നു പൗലൊസിനെ വിളിക്കുന്നത്, നസറെത്തിൽ നിന്നുള്ളവൻ എന്ന അർത്ഥത്തിലല്ല. പ്രത്യുത, നസറായനായ യേശുവിന്റെ അനുയായി എന്ന അർത്ഥത്തിലാണ്. (പ്രവൃ, 24:5). ക്രിസ്തുവിന്റെ അനുയായികളെ നിന്ദാസുചകമായി വിളിച്ച പേരാണ് നസറായർ. തല്മൂദിൽ അതിനു മതിയായ തെളിവുണ്ട്. (Sanhedrin 43a; 67a; 107b; Sotah 47a).

നരകം

നരകം (hel)

ദുഷ്ടന്മാരുടെ പര്യവസാനസ്ഥാനമാണ് നരകം. മരണാനന്തരം ആത്മാക്കളുടെ വാസസ്ഥാനമായി പഴയനിയമത്തിൽ പറയപ്പെടുന്നതു ഷിയോൾ ആണ്. പ്രസ്തുത പദത്തെ കെ.ജെ.വി.യിൽ 31 പ്രാവശ്യം ശവക്കുഴി (grave) എന്നും, 31 പ്രാവശ്യം നരകം (hell) എന്നും, 3 പ്രാവശ്യം കുഴി (pit) എന്നും വിവർത്തനം ചെയ്തിട്ടുണ്ട്. മലയാളത്തിൽ 65 സ്ഥാനങ്ങളിലും പാതാളമാണ്. എന്നാൽ അവദോൻ (അബദ്ദോൻ) എന്ന എബ്രായപദത്തെ പഴയനിയമത്തിൽ അഞ്ചിടത്തും നരകം എന്നു പരിഭാഷ ചെയ്തിട്ടുണ്ട്. (ഇയ്യോ, 26:6; 28:22; 31:12; സദൃ, 15:11; 27:20). മരിച്ചവരുടെ വിശ്രമസ്ഥലത്തെയും നരകത്തെയും കുറിക്കുന്ന അഞ്ചുപദങ്ങൾ തിരുവെഴുത്തുകളിൽ പ്രയോഗിച്ചിട്ടുണ്ട്. അവ: 

1. ഷിയോൾ (പാതാളം): പാതാളം നിത്യവാസസ്ഥാനമല്ല; മരിച്ചു, പുനരുത്ഥാന പ്രതീക്ഷയിൽ പുനരുത്ഥാനംവരെ മൃതന്മാർക്കു കഴിയാനുള്ള താത്ക്കാലിക വാസസ്ഥാനം മാത്രം. 

2. ഹേഡീസ്: ഈ ഗ്രീക്കുപദം പുതിയ നിയമത്തിൽ പ്രന്തണ്ടു സ്ഥാനങ്ങളിൽ ഉണ്ട്. പതിനൊന്നിടത്തും മലയാളത്തിൽ പാതാളം എന്നു വിവർത്തനം ചെയ്തിരിക്കു ന്നു. 1കൊരിന്ത്യർ 15:55-ൽ മരണം എന്നും. പഴയനിയമത്തിൽ മരിച്ചവർ എല്ലാം തന്നെ (നീതിമാന്മാരും ദുഷ്ടന്മാരും) പാതാളത്തിലേക്കു പോകുന്നതായി കാണാം. യാക്കോബ് യോസേഫിനെ ഓർത്തു വിലപിച്ചു പറഞ്ഞതു: ഞാൻ ദുഃഖത്തോടെ എന്റെ മകന്റെ അടുക്കൽ പാതാളത്തിൽ ഇറങ്ങുമെന്നാണ്. (ഉല്പ, 37:35). “ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകല ജാതികളും പാതാളത്തിലേക്കു തിരിയും.” (സങ്കീ, 9:17). പാതാളത്തിൽ നിന്നുള്ള മോചനമായിരുന്നു. പഴയനിയമഭക്തന്മാരുടെ പ്രതീക്ഷ. “അവരെ പാതാളത്തിന്നു ആടുകളായി ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവർ പുലർച്ചെക്കു അവരുടെ മേൽ വാഴും. അവരുടെ രൂപം ഇല്ലാതെയാകും; പാതാളം അവരുടെ പാർപ്പിടം. എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽ നിന്നു വീണ്ടെടുക്കും; അവൻ എന്നെ കൈക്കൊള്ളും.” (സങ്കീ, 49:14-15). 

ധനവാന്റെയും ലാസറിന്റെയും ഉപമയിൽ കർത്താവ് പാതാളത്തിനു രണ്ടു ഭാഗങ്ങളുണ്ടെന്നു വെളിപ്പെടുത്തി. ‘അബ്രാഹാമിന്റെ മടി’ എന്നു നീതിമാന്മാരുടെ നിവാസം വിളിക്കപ്പെടുന്നു. പുനരുത്ഥാനത്തിൽ ക്രിസ്തു പാതാളത്തിൽ ബദ്ധരായിരുന്ന നീതിമാന്മാരെ പിടിച്ചു ഉയരത്തിലേക്കു കൊണ്ടുപോയി ദൈവത്തിന്റെ വലത്തു ഭാഗത്താക്കി. “അതുകൊണ്ടു; അവൻ ബദ്ധന്മാരെ പിടിച്ചുകൊണ്ടു പോയി ഉയരത്തിൽ കയറി മനുഷ്യർക്കു ദാനങ്ങളെ കൊടുത്തു എന്നു പറയുന്നു. കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങി എന്നു വരുന്നില്ലയോ? ഇറങ്ങിയവൻ സകലത്തെയും നിറെക്കേണ്ടതിനു സ്വർഗ്ഗാധിസ്വർഗ്ഗത്തിനു മീതെ കയറിവനും ആകുന്നു.” (എഫെ, 4:8-10; സങ്കീ, 68:18). “നീയോ നിന്റെ നിയമരക്തം ഹേതുവായി ഞാൻ നിന്റെ ബദ്ധന്മാരെ വെള്ളമില്ലാത്ത കുഴിയിൽ നിന്നു വിട്ടയക്കും. പ്രത്യാശയുള്ള ബദ്ധന്മാരേ , കോട്ടയിലേക്കു മടങ്ങി വരുവിൻ; ഞാൻ നിനക്കു ഇരട്ടിയായി പകരം നല്കും എന്നു ഞാൻ ഇന്നു തന്നെ പ്രസ്താവിക്കുന്നു.” (സെഖ, 9:11,12). നീതിമാന്മാരുടെ വാസസ്ഥാനമാണ് പരദീസ. പുനരുത്ഥാനം വരെയും വിശ്വാസികൾ ഇവിടെ ക്രിസ്തുവിന്റെ സന്നിധിയിൽ ബോധപൂർവ്വം കഴിയുന്നു. (ഫിലി, 1:23-24; 2കൊരി, 5:6-8). പാതാളത്തിൽ ഒരു പിളർപ്പുകൊണ്ടു പരദീസയിൽ നിന്നും വേർതിരിക്കപ്പെട്ടിരിക്കുന്ന ഭാഗമാണ് ദുഷ്ടന്മാരുടെ ആത്മാക്കളുടെ നിവാസമായ അധമപാതാളം. വെള്ളസിംഹാസന ന്യായവിധിവരെ ലോകത്തുള്ള സകല പാപികളെയും അടച്ചിരിക്കുന്ന താത്ക്കാലിക കാരാഗൃഹമാണിത്. ഇവിടെയും ആത്മാക്കൾ ബോധപൂർവ്വമാണ് കഴിയുന്നത്. യാതനാസ്ഥലമായ ഇവിടെ വിടുതലില്ലാതെ അവർ പൂർവ്വകാര്യങ്ങൾ ഓർത്തു വേദനയും യാതനയും അനുഭവിക്കുന്നു. (ലൂക്കൊ, 16:23-31) 

3. അന്ധകാരം നരകം (ടാർട്ടറൊസ്): 2പത്രൊസ് 2:4-ൽ മാത്രമേ ഈ പേരുള്ളൂ. പാപം ചെയ്ത ദൂതന്മാരെ എന്നേക്കും അടച്ചിട്ടിരിക്കുന്ന നരകമാണിത്. (യൂദാ, 6).

4. അഗാധകുപം (abyss): അഗാധകൂപത്തെ കുറിക്കുന്ന അബുസ്സൊസ് എന്ന യവനപദത്തിനു ആഴമുള്ളത് എന്നർത്ഥം.(ലൂക്കൊ, 18:31; റോമ, 10:7; വെളി, 9:1-2; 11:7; 17:8; 20:1, 3). ദുർഭൂതങ്ങളെ അടച്ചിരിക്കുന്ന സ്ഥലമാണിത്. ഗദരദേശത്തിലെ ഭൂതഗ്രസ്തനെ ബാധിച്ചിരുന്ന ലെഗ്വോൻ അഗാധകൂപത്തിലേക്കു (പാതാളത്തിലേക്കല്ല) തങ്ങളെ പോകുവാൻ കല്പിക്കരുത് എന്നാണ് യേശുവിനോടു അപേക്ഷിച്ചത്. (ലൂക്കൊ, 8:31). അസംഖ്യം വെട്ടുക്കിളിപ്പടി അഗാധകൂപത്തിലുണ്ട്. (വെളി, 9:1, 11). മഹാപീഡനകാലത്ത് അഞ്ച് മാസത്തേക്കവയെ തുറന്നുവിടും. “അവൻ അഗാധകൂപം തുറന്നു; ഉടനെ പെരുഞ്ചുളയിലെ പുകപോലെ കൂപത്തിൽ നിന്നും പുകപൊങ്ങി; കൂപത്തിന്റെ പുകയാൽ സൂര്യനും ആകാശവും ഇരുണ്ടുപോയി. പുകയിൽനിന്നു വെട്ടുക്കിളി ഭൂമിയിൽ പുറപ്പെട്ടു. അതിന്നു ഭൂമിയിലെ തേളിനുള്ള ശക്തി ലഭിച്ചു.” (വെളി, 9:2-3). സഹസ്രാബ്ദാരംഭത്തിൽ സാത്താനെ ആയിരമാണ്ടേക്ക് അടച്ചിടുന്നതും അഗാധ കൂപത്തിലാണ്. (വെളി, 20:1-3, 7). 

5. നരകം (hell): നരകത്തെ കുറിക്കുന്നതിനു ഗ്രീക്കു പുതിയനിയമത്തിൽ ഉപയോഗിച്ചിട്ടുള്ള വാക്കാണ് ഗീഹെന്നാ. ഹിന്നോം താഴ്വര എന്നാണ് അർത്ഥം. വിശ്വാസത്യാഗ കാലത്ത് യെഹൂദന്മാർ മോലേക്കിനു പൂജാഗിരികൾ പണിതു പൂജകൾ നടത്തിയത് ഇവിടെയായിരുന്നു. (1രാജാ, 11:7). യോശീയാ രാജാവിന്റെ കാലത്ത് ബെൻഹിന്നോം താഴ്വരയെ മ്ലേച്ഛസ്ഥാനമാക്കി മാറ്റി. അവിടെ ശവങ്ങൾ എറിഞ്ഞു കളകയും ദഹിപ്പിക്കുകയും ചെയ്തു. മനുഷ്യാസ്ഥികൾ കൊണ്ട് അവിടം നിറച്ചു. (2രാജാ, 23:10-14). തന്മൂലം, നഷ്ടപ്പെട്ടുപോയ ആത്മാക്കളുടെ അന്തിമവാസസ്ഥാനത്തെ കുറിക്കുവാൻ പര്യാപ്തമായ ഒരു പ്രയോഗവും പ്രതീകവുമാണ് ഹിന്നോം താഴ്വര. ഈ ആശയത്തിൽ തന്നെയാണ് ക്രിസ്തു ഈ പദം പ്രായോഗിച്ചത്. 

പുതിയനിയമത്തിൽ ഗീഹെന്നാ പന്ത്രണ്ടു സ്ഥാനങ്ങളിലുണ്ട്. (മത്താ, 5:22, 29-30; 10:28; 18:9; 23:15, 33; മർക്കൊ, 9:43, 45, 47; ലൂക്കൊ, 12:5; യാക്കോ, 3:6). പാപികളുടെ അന്തിമ യാതനാസ്ഥാനമാണിത്. നരകത്തെക്കുറിച്ചു അധികം പറഞ്ഞിട്ടുള്ളതു ക്രിസ്തു തന്നെയാണ്. 

നരകത്തിന്റെ പേരുകളും വിശേഷണങ്ങളും: 

1. നിത്യാഗ്നി: (മത്താ, 18:8; 25:41).

2. നിത്യദണ്ഡനം: (മത്താ, 25:46).

3. നിത്യശിക്ഷ: (മർക്കൊ, 3:29). 

4. അഗ്നിനരകം: (മത്താ, 5:22; 18:9; മർക്കൊ, 9:44, 46-47).

5. തീപ്പൊയ്ക: (വെളി, 20:14-15).

6. തീയും ഗന്ധകവും കത്തുന്ന പൊയ്ക്ക: (വെളി, 21:8).

7. ഏറ്റവും പുറത്തുള്ള ഇരുട്ടു: (മത്താ, 8:12; 22:13; 25:30). 

നരകത്തിലെ ദണ്ഡനോപാധികൾ: 

1. തീ: (മത്താ, 18:8; 25:41; മർക്കോ, 9:44, 46-47; യാക്കോ, 3:6; വെളി, 14:10; 20:14-15; 21:8).

2. ഗന്ധകം: (സങ്കീ, 11:6; യെശ, 30:33; വെളി, 14:10; 19:20; 21:8).

3. പുഴു: (യെശ, 14:1; മർക്കൊ, 9:44, 46, 48; 

4. പുക: (വെളി, 14:11).

5. ഇരുട്ടു: (മത്താ, 8:12; 22:13; 25:30). 

നരകവാസികൾ: 

1. സാത്താനും അവന്റെ ദൂതന്മാരും; “പിന്നെ അവൻ ഇടത്തുള്ളവരോടു ശപിക്കപ്പെട്ടവരേ, എന്നെ വിട്ടു പിശാചിനും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.” (മത്താ, 25:41).

2. മൃഗവും കള്ള പ്രവാചകനും; “അവരെ വഞ്ചിച്ച പിശാചിനെ മൃഗവും 

കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും. അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും.” (വെളി, 20:10). 

3. അവിശ്വാസികളും ദുഷ്ടന്മാരും; “എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, അറക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്ക്കു പറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ; അതു രണ്ടാമത്തെ മരണം.” (വെളി, 21:8).

ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും

ക്രിസ്തുവിൻ്റെ അസ്തിത്വം എന്താണ്?
➦ ക്രിസ്തു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണെന്ന് ചോദിച്ചാൽ; അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:16). ➟ദൈവഭക്തിയുടെ മർമ്മത്തിൽ, ❝അവൻ ജഡത്തിൽ വെളിപ്പെട്ടു❞ എന്നാണ് മലയാളം പരിഭാഷകളിലും പല ഇംഗ്ലീഷ് പരിഭാഷകളിലും ഏറിയ ഗ്രീക്കുപരിഭാഷകളിലും കാണുന്നത്: (1തിമൊ, 3:16; NIVStudy Bible, BGB, Nestle 1904, SBLGNT, WH1881, WHNA27, Tischendorf 8th, OGT). ➟അവിടുത്തെ, ❝അവൻ❞ എന്ന പ്രഥമപുരുഷ ❝സർവ്വനാമം❞ മാറ്റിയിട്ട് തൽസ്ഥാനത്ത്, ❝നാമം❞ ചേർത്താൽ; ❝ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ (The Living God was manifest in the flesh) എന്ന് കിട്ടും: (1തിമൊ, 3:15-16). ➟ജീവനുള്ള ദൈവവും ശാശ്വതരാജാവും പിതാവായ യഹോവയാണ്: (യിരെ, 10:10). ➟അതാണ് ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:15-16; 1കൊരി, 2:7യിരെ, 10:10; 1പത്രൊ, 1:20). ➟പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും അതാണ്: (കൊലൊ, 2:2). [കാണുക: ദൈവഭക്തിയുടെ മർമ്മം, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു]
ക്രിസ്തുവിൻ്റെ പ്രകൃതി:
➦ യേശുവിൻ്റെ പ്രകൃതി (സ്വരൂപം) എന്താണെന്നു ചോദിച്ചാൽ: അവൻ ദൈവമല്ല; മനുഷ്യനാണ്. ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟അതായത്, പ്രവചനംപോലെ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കാൻ യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20) വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു: (സങ്കീ, 40:6എബ്രാ, 10:5; യെശ, 7:14മത്താ, 1:21; ഉല്പ, 3:15എബ്രാ, 2:14-15; ആവ, 18:15; 18:18സങ്കീ, 49:7-9എബ്രാ, 2:12; മത്താ, 1:18; 1:20; 1:35; 2:21; യോഹ, 8:40; 8:46; 1യോഹ, 3:5). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം അല്ലെങ്കിൽ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം]. ➟ദൈവപുത്രൻ്റെ പ്രകൃതി (സ്വരൂപം) എന്താണെന്ന് ദൈവശ്വാസീയമായ വചനത്തിൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: ❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➟ക്രിസ്തു മനുഷ്യനാണെന്നു അൻപതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: ❝മനുഷ്യൻ❞ (മത്താ, 26:72), ❝മനുഷ്യനായ നസറായനായ യേശു❞ (പ്രവൃ, 2:23), ❝ഏകമനുഷ്യനായ യേശുക്രിസ്തു❞ (റോമ, 5:15), ❝രണ്ടാം മനുഷ്യൻ❞ (1കൊരി, 15:47), ❝മനുഷ്യനായ ക്രിസ്തുയേശു❞ (1തിമൊ, 2:6) മുതലായവ. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]
അന്ത്യകാലത്ത് വെളിപ്പെട്ടവൻ:
➦ ❝അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ (1പത്രൊ, 1:20). ➟ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവനും അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനും എന്നാണ്. [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]. ➟പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➟യേശുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2) ജനനം (യെശ, 7:14) അഭിഷേകം (യെശ, 61:1) പുത്രത്വം (ലൂക്കൊ, 1:32; 1:35) ശുശ്രൂഷ (യെശ, 42:1-3) കഷ്ടാനുഭവം (യെശ, 52:14; യെശ, 53:2-8) മരണം (യെശ, 53:10-12) അടക്കം (യെശ, 53:9) പുനരുത്ഥാനം (സങ്കീ, 16:10) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. 
➦ പ്രവചനനിവൃത്തിയായി എ.എം. 3755-ലാണ് (ബി.സി. 6) യേശുവെന്ന മനുഷ്യൻ മറിയയുടെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟❝യേശു❞ (Ἰησοῦς – iēsous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). ➟ഏറ്റവും ശ്രദ്ധേയമായകാര്യം അതൊന്നുമല്ല: യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, എ.ഡി. 29-ൽ യോർദ്ദാനിൽവെച്ചാണ് യേശു ക്രിസ്തുവും (അഭിഷിക്തൻ) ദൈവപുത്രനും ആയത്: (യെശ, 61:1; ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). ➟താൻ ക്രിസ്തു ആയത് അപ്പോൾ മാത്രമാണെന്ന് നസറെത്തിലെ തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟തന്മൂലം, യേശുവെന്ന പാപരഹിതനായ മനുഷ്യൻ മുമ്പേ ഇല്ലായിരുന്നു എന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വം:
➦ എന്നാൽ ക്രിസ്തുവിനു് ഒരു പൂർവ്വാസ്തിത്വം ഉള്ളതായി ബൈബിളിൽനിന്ന് മനസ്സിലാക്കാം: ❝എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.❞ (യോഹ, 1:30). സ്നാപകൻ്റെ ആദ്യപ്രയോഗം ശ്രദ്ധിക്കുക: ❝എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു.❞ ഈ വേദഭാഗത്ത്, ❝പുരുഷനെ❞ (Man) കുറിക്കാൻ ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്ന പദം ❝അനീർ❞ (ἀνὴρ – anḗr) ആണ്. അനീർ എന്നാൽ, മനുഷ്യരിലെ പുരുഷൻ എന്നാണർത്ഥം. എന്നാൽ ദൈവം പുരുഷനോ, സ്ത്രീയോ അല്ല; ദൈവത്തിനു് ജെൻ്ററില്ല. ദൈവത്തിനു് മാത്രമല്ല; ദൂതന്മാർക്കും ജെൻ്ററില്ല: (മത്താ, 22:30; ലൂക്കൊ, 20:35-36). ❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ❞ എന്നാണ് യഹോവ പറയുന്നത്: (ഹോശേ, 11:9ഇയ്യോ, 9:32). എന്നാൽ ദൈവം ഒരുത്തൻ മാത്രമാണെന്നും (The only God) പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) പിതാവ് എൻ്റെ ദൈവമാണെന്നും പിതാവ് എന്നെക്കാൾ വലിയവനാണെന്നും താൻ മനുഷ്യനാണെന്നുമാണ് ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 5:44; യോഹ, 17:3; യോഹ, 20:17; യോഹ, 14:28; യോഹ, 8:40). യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: [കാണുക: മനുഷ്യനായ ക്രിസ്തുയേശു]
അടുത്തഭാഗം: ❝അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു.❞ യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). യേശുവെന്ന മനുഷ്യൻ മുമ്പെ ഉണ്ടായിരുന്നില്ല എന്ന് നാം മുകളിൽ കണ്ടതാണ്. യോഹന്നാനെക്കാൾ ഇളയവനായ യേശുവെന്ന മനുഷ്യന് അവനെക്കാൾ മുമ്പെ ഉണ്ടായിരിക്കാൽ കഴിയില്ല. പിന്നെയാരാണ് അവനെക്കാൾ മുമ്പെ ഉണ്ടായിരുന്നത്❓ അതിൻ്റെ ഉത്തരവും യോഹന്നാൻതന്നെ പറഞ്ഞിട്ടുണ്ട്: ❝ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോട്: ആരുടെമേൽ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.❞ (യോഹ, 1:33). യെശയ്യാപ്രവചനത്തിൻ്റെ നിവൃത്തിയായി അവൻ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം അഭിഷേകം പ്രാപിച്ച് ക്രിസ്തു ആയകാര്യം മുകളിൽ നാം കണ്ടതാണ്: (യെശ, 61:1; ലൂക്കൊ, 3:22; പ്രവൃ, 10:38). 
➦ യേശുവിൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിനാൽ ആയിരുന്നു: പരിശുദ്ധാത്മാവിനാൽ ഉല്പാദിതമാകുകയും (മത്താ, 1:20; ലൂക്കൊ, 2:21) ആത്മാവിനാൽ ഉത്ഭവിക്കുകയും (ലൂക്കൊ, 1:35) ആത്മാവിനാൽ ബലപ്പെട്ട് വളരുകയും (ലൂക്കൊ, 2:40) ആത്മാവിനാൽ അഭിഷേകം പ്രാപിക്കുകയും (ലൂക്കൊ, 3:22പ്രവൃ, 10:38) ആത്മാവിനാൽ നിറയുകയും (ലൂക്കൊ, 4:1) ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ചെയ്യുകയും (ലൂക്കൊ, 4:14-15) ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിക്കുകയും (മത്താ, 12:28)) ആത്മാവിനാൽ ദൈവത്തിനു് തന്നെത്താൻ നിഷ്ക്കളങ്കനായി അർപ്പിക്കുകയും (എബ്രാ, 9:14) ആത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്തവനാണ് മനുഷ്യനായ ക്രിസ്തുയേശു: (1പത്രൊ, 3:181തിമൊ, 2:6). പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായി ആത്മാവിനാൽത്തന്നെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തവൻ എങ്ങനെ പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിക്കും❓ യേശുവിനെ ദൈവം യോർദ്ദാനിൽവെച്ച് പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തത്ണ്: (പ്രവൃ, 10:38). യോഹന്നാൻ്റെ പിന്നാലെ വന്ന് ദൈവത്താൽ പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ചവൻ എങ്ങനെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും❓ 
➦ അതായത്, തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുമെന്നല്ല അവൻ പറഞ്ഞത്. ആരാണോ യേശു എന്ന നാമ്മതിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്, അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നാണ്. അത് യഹോവയായ പിതാവാണ്. അവൻ്റെ മനുഷ്യപ്രത്യക്ഷതയാണ് അഥവാ, ജഡത്തിലെ വെളിപ്പാടാണ് തൻ്റെ പിന്നാലെ വന്ന മനുഷ്യനായ ക്രിസ്തുയേശു: (1തിമൊ, 2:6; 3:15-16). അതാണ് നാം മുകളിൽ കണ്ട ദൈവഭക്തിയുടെ മർമ്മം. 
➦ അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ പരിശുദ്ധാത്മാവിൽ നിറഞ്ഞവനാണ് (അഭിഷേകം പ്രാപിച്ചവൻ) യോഹന്നാൻ സ്നാപകൻ: (ലൂക്കോ, 1:15; 1:41). സ്ത്രീകളിൽനിന്നു ജനിച്ചവരിൽ ഏറ്റവും വലിയവനെന്ന് ക്രിസ്തു സാക്ഷ്യം പറഞ്ഞവനും ന്യായപ്രമാണത്തിലെ അവസാനത്തെ പ്രവാചകനുമാണ് യോഹന്നാൻ. (മത്താ, 11:11; 11:13). അവൻ തൻ്റെ ഉള്ളിലുള്ള അഭിഷിക്തൻ്റെ ആത്മാവിനാലാണ് (പരിശുദ്ധാത്മാവ്) ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞതെന്ന് ഓർക്കണം. യോഹന്നാൻ യേശുവിനെ നോക്കി പറഞ്ഞ അതേ കാര്യമാണ്, അവൻ്റെ അപ്പനായ സെഖര്യാപ്രവാചകൻ അവൻ്റെ ജനനത്തിനുമുമ്പെ പരിശുദ്ധത്മാവ് നിറഞ്ഞവനായി പ്രവചിച്ചത്: ❝യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.❞ (ലൂക്കൊ, 1:68. ഒ.നോ:  യെശ, 25:8എബ്രാ, 2:14-15; യെശ, 35:4-6മത്താ, 11:3-5ലൂക്കൊ, 7:21-22; യെശ, 40;3ലൂക്കൊ, 1:75-77; സെഖ, 12:10യോഹ, 19:37). യിസ്രായേലിന്റെ ദൈവം യഹോവയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല: (പുറ, 5:1; 24:10). യഹോവ തൻ്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യുമെന്നാണ് സെഖര്യാവിൻ്റെ പ്രവചനം. അതായത്, യഹോവയായ ഏകദൈവം യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്താണ്, തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് ഉദ്ധാരണം ചെയ്തത്: (മത്താ, 1:21; ലൂക്കൊ, 1:68). പിതാവ് തൻ്റെ മനുഷ്യപ്രത്യക്ഷയായ പുത്രനു് കൊടുത്തിരിക്കുന്ന തൻ്റെ നാമമാണ് യേശു: (യോഹ, 5:43; യോഹ, 17:11; യോഹ, 17:12).  [കാണുക: യേശുക്രിസ്തു എന്ന നാമം]
രണ്ടാം മനുഷ്യൻ സ്വർഗത്തിൽനിന്നുള്ളവൻ: 
❝ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗത്തിൽനിന്നുള്ളവൻ.❞ (1കൊരി, 15:47). ഈ വേദഭാഗത്ത്, ❝മനുഷ്യൻ❞ (Man) എന്നത് ഗ്രീക്കിൽ ❝ആന്ത്രോപോസ്❞ ἄνθρωπος – ánthrōpós) ആണ്. ദൈവം മനുഷ്യനോ, മനുഷ്യപുത്രനോ അല്ല: (ഹോശേ, 11:9; 1ശമൂ, 15:29; ഇയ്യോ, 9:32സംഖ്യാ, 23:19). എന്നാൽ യേശു മനുഷ്യനും മനുഷ്യപുത്രനുമാണ്: (യോഹ, 8:40മത്താ, 8:20). യേശു എന്ന മനുഷ്യൻ സ്വർഗ്ഗത്തിലോ, ഭൂമിയിലോ ജനനത്തിനുമുമ്പെ ഇല്ലായിരുന്നു എന്ന് നാം കണ്ടതാണ്. അപ്പോൾ സ്വർഗ്ഗത്തിൽ നിന്നുവന്ന മനുഷ്യൻ ആരാണ്❓ യഹോവയുടെ ജഡത്തിലെ വെളിപ്പാടിനെ കുറിക്കുന്ന പ്രയോഗമാണത്: (1തിമൊ, 3:15-16). ശ്രദ്ധേയമായ മറ്റൊരു തെളിവ് കാണിക്കാം:
രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ള കർത്താവ്:
➦ 1829 മുതലുള്ള ബെഞ്ചമിൻ ബെയിലിയുടെ മൂന്ന് പരിഭാഷകൾ, 1936-ലെ മാണിക്കത്തനാർ പരിഭാഷ, 1868-ലെ ഹെർമ്മൻ ഗുണ്ടർട്ട് പരിഭാഷ, വിശുദ്ധഗ്രന്ഥം തുടങ്ങിയ മലയാളം പരിഭാഷകളിലും 1526-ലെ William Tyndale Bible തുടങ്ങിയുള്ള ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും, ❝രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ള കർത്താവു❞ എന്നാണ് കാണുന്നത്. (The second man is the Lord from heaven). പുതിയനിയമത്തിൻ്റെ ആരാമിക് പെശീത്ത ബൈബിളിൽ: ❝ഒന്നാമത്തെ മനുഷ്യപുത്രൻ മണ്ണിൽ നിന്നുള്ളവൻ; രണ്ടാമത്തെ മനുഷ്യപുത്രൻ സ്വർഗ്ഗത്തിൽ നിന്നുള്ള യഹോവ❞ എന്നാണ് കാണുന്നത്. ❝The first son of man, is of the dust, which is from the Earth, the second Son of Man, is MarYa {Lord-YHWH}, from the Shmaya {the Heavens}.❞ (The Aramaic Scriptures, Peshitta Holy Bible Translated). വിശുദ്ധഗ്രന്ഥം പരിഭാഷയും കാണുക: (1കൊരി, 15:47). [കാണുക: Footnote
➦ യേശുവെന്ന മനുഷ്യൻ പഴയനിയമത്തിൽ ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നതെന്ന് മുകളിൽ നാം കണ്ടതാണ്. എന്നാൽ ❝യഹോവ❞ എന്ന ദൈവനാമത്തെ പുതിയനിയമത്തിൽ ❝കുറിയൊസ്❞ (kyrios) അഥവാ, ❝കർത്താവു❞ എന്നാണ് പറഞ്ഞിരിക്കുന്നത്. ഉദാ: (മത്താ, 4:7, 4:10ആവ, 6:16, 10:20; മത്താ, 22:37ആവ, 6:5; മർക്കൊ, 12:29ആവ, 6:4; പ്രവൃ, 2:21യോവേ, 2:32). തന്മൂലം, ❝രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ള കർത്താവു❞ എന്ന് പൗലൊസ് പറയുന്നത്, സ്വർഗ്ഗത്തിലെ കർത്താവ് (യഹോവ) യേശുവെന്ന നാമത്തിലെടുത്ത ജഡത്തിലെ വെളിപ്പാടിനെക്കുറിച്ചാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. ക്രിസ്തു യഹോവയുടെ ജഡത്തിലെ വെളിപ്പാടാണെന്ന് അക്ഷരംപ്രതി പറഞ്ഞിരിക്കുന്നതും പോലൊസാണ്: (1തിമൊ, 3:15-16കൊലൊ, 2:2). യേശു യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ്, യെഹൂദന്മാർ കുത്തിത്തുളച്ചത് തന്നെയാണെന്ന് പിതാവായ യഹോവ പറഞ്ഞിരിക്കുന്നത്: (സെഖ, 12:10 വി.ഗ്ര; ബെ.ബെ; KJV). ➦ ❝ദൈവം ലോകസൃഷ്ടിക്കു മുമ്പെ മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ഈ മർമ്മം ലോകത്തിന്റെ പ്രഭുക്കന്മാരായ യെഹൂദന്മാർ അറിഞ്ഞിരുന്നില്ല; അറിഞ്ഞിരുന്നുവെങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു.❞ (1കൊരി, 2:7-8; പ്രവൃ, 2:23). [കാണുക: യഹോവയും യേശുവും ഒന്നാണോ?]
ക്രിസ്തിൻ്റെ നിത്യാസ്തിത്വം:
➦ ❝ഞാനും പിതാവും ഒന്നാകുന്നു.❞ (യോഹ, 10:30). ➟❝ഫിലിപ്പോസ് അവനോടു: കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി എന്നു പറഞ്ഞു. യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?❞ (യോഹ, 14:8-9). 
➦ സുവിശേഷ ചരിത്രകാലം ഒഴികെയുള്ള നിത്യമായ അസ്തിത്വത്തിലും യഹോവയും അവൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവും ഒന്നുതന്നെയാണ്. അതുകൊണ്ടാണ്, ❝ഞാൻതന്നെ അവൻ❞ (I am he) അഥവാ, ❝എഗോ എയ്മി❞ (ἐγώ εἰμι – ego eimi) എന്നും (യോഹ, 8:24; യോഹ, 8:28. ഒ.നോ: പുറ, 3:14 LXX), താൻ അബ്രാഹാം ജനിച്ചതിനു് മുമ്പേയുള്ള ❝എഗോ എയ്മി❞” (I AM) ആണെന്നും (യോഹ, 8:58), ❝ഞാനും പിതാവും ഒന്നാകുന്നു❞ എന്നും (യോഹ, 10:30), ❝എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു❞ എന്നൊക്കെ ക്രിസ്തു പറഞ്ഞത്: (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം: ❝കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം❞ എന്നായിരുന്നു: (യോഹ, 14:8). യേശുവിൻ്റെ മറുചോദ്യം: ❝ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?❞ എന്നാണ്: (യോഹ, 14:9). അപ്പോൾ ഞാനാരാണ്? ❝ഞാനും പിതാവും ഒന്നാകുന്നു.❞ (യോഹ, 10:30). ❝ഞാനും പിതാവും ഒന്നാകുന്നു❞ എന്ന പ്രയോഗം ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; ലോകത്തിലെ ഒരു പുസ്തകങ്ങളിലും അങ്ങനെയൊരു പ്രയോഗം കാണാനും കഴിയില്ല. അതു് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. [കാണുക: ഞാനും പിതാവും ഒന്നാകുന്നു]. സുവിശേഷചരിത്രകാലത്ത് പിതാവും പുത്രനും ഐക്യത്തിൽ ഒന്നായിരിക്കുന്ന പ്രയോഗവും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 8:16; യോഹ, 14:23; യോഹ, 16:32; യോഹ, 17:11; യോഹ, 17:21; യോഹ, 23). രണ്ടും അജഗജാന്തരമുള്ള പ്രയോഗങ്ങളാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ, സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, ❝ഞാനും പിതാവും❞ എന്ന് വേർതിരിച്ചു പറഞ്ഞത്: (1തിമൊ, 2:6). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ ❝പിതാവും പുത്രനും ഒന്നുതന്നെ❞ ആകയാലാണ് ❝ഞാനും പിതാവും ഒന്നാകുന്നു❞ എന്നുപറഞ്ഞത്: (മത്താ, 18:19). മറ്റൊരു മനുഷ്യനും അത് പറയാൻ കഴിയില്ല; പറഞ്ഞാൽ അബദ്ധമാണ്. ക്രിസ്തു പിതാവിൻ്റെ മനുഷ്യപ്രത്യക്ഷതയല്ലെങ്കിൽ, ❝പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി❞ എന്നുപറഞ്ഞ ഫിപ്പോസിനോട്: ❝ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?❞ എന്ന് യേശുക്രിസ്തു ചോദിക്കുമോ? (യോഹ, 14:8-9). യേശുവിൻ്റെ മറ്റൊരു പ്രസ്താവന നോക്കുക: ❝അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.❞ (യോഹ, 16:26). യേശു പിതാവിൽനിന്ന് വിഭിന്നനായി ഉണ്ടാകുമെങ്കിൽ, അവൻ്റെ വാക്കുകളുടെ അർത്ഥമെന്താണ്❓ സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പുത്രൻ പിതാവിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല അഥവാ, പിതാവ് മാത്രമേ ഉണ്ടായിരിക്കയുള്ളു. അതുകൊണ്ടാണ്, ❝The only God❞ (ദൈവം ഒരുത്തൻ മാത്രമാണ്), ❝Father, the only true God❞ (പിതാവ് മാത്രമാണ് സത്യദൈവം) എന്നൊക്കെ ക്രിസ്തുവും (യോഹ, 5:44; യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും പറയുന്നത്: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും യഹോവസാക്ഷികൾ വിചാരിക്കുന്നപോലെ ❝ജ്ഞാനം❞ എന്ന നിലയിലോ (സദൃ, 8:22-30), ട്രിനിറ്റി വിചാരിക്കുന്നപോലെ ❝വചനം❞ എന്ന നിലയിലോ (യോഹ, 1:1), ❝സൃഷ്ടി❞ എന്ന നിലയിലോ, മറ്റേതെങ്കിലും വിധത്തിലോ പിതാവിൽനിന്ന് വ്യത്യസ്തമാണെങ്കിൽ, പഴയപുതിയനിയമങ്ങൾ ഭോഷ്ക്കും, ❝ഞാനും പിതാവും ഒന്നാകുന്നു❞ എന്നും ❝എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു❞ എന്നൊക്കെപ്പറഞ്ഞ ക്രിസ്തു നുണയനുമാകും. സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്; പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മവിൻ്റെയും നാമവും (യേശുക്രിസ്തു) ഒന്നുതന്നെയാണ്: [മത്താ, 28:19മത്താ, 1:21; യോഹ, 5:43; യോഹ, 14:26; 17:11; യോഹ, 17:12; പ്രവൃ, 2:28; 8:16; 10:48; 19:5; കൊലൊ, 3:16). അല്ലെങ്കിൽ, കർത്താവിൻ്റെ കല്പന അബദ്ധവും ❝പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം❞ എന്ന പ്രയോഗം വ്യാകരണവിരുദ്ധവും ❝യേശുക്രിസ്തുവിൻ്റെ❞ നാമത്തിൽ സ്നാനം കഴിപ്പിച്ച അപ്പൊസ്തലന്മാരുടെ പ്രവൃത്തി കല്പനാലംഘനവും ആകുമായിരുന്നു. [കാണുക: യേശുക്രിസ്തു എന്ന നാമം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?]. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്. അല്ലാതെ ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവമോ, വ്യക്തിയോ അല്ല. പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്നതിനു് അനേകം തെളിവുകൾ ഉണ്ട്. [കാണുക: ദൈവഭക്തിയുടെ മർമ്മം; പരിശുദ്ധാത്മാവ് ആരാണ്?]

യഹോവ → യേശുക്രിസ്തു: (ആവ, 33:26  വെളി, 1:7ഇയ്യോ, 19:25  1തിമൊ, 3:15-16സങ്കീ, 22:30-31  യോഹ, 19:30സങ്കീ, 68:18  എഫെ, 4:7-8സങ്കീ, 78:1-2  മത്താ, 13:34,35സങ്കീ, 102:15-17  തീത്തൊ, 2:12യെശ, 25:8  എബ്രാ, 2:14-16യെശ, 25:9  ലൂക്കൊ, 1:68യെശ, 29:18  മത്താ, 11:4യെശ, 29:19  മത്താ, 11:29യെശ, 35:4  ലൂക്കൊ, 1:68യെശ, 35:5-6  ലൂക്കൊ, 7:22യെശ, 40:3  ലൂക്കൊ, 76-77യെശ, 40:10  വെളി, 22:12വെളി, 22:20യെശ, 44:8  പ്രവൃ, 1:8യെശ, 45:22  പ്രവൃ, 4:10-12യെശ, 45:23  ഫിലി, 2:10യെശ, 54:5  എഫെ, 5:30-32യെശ, 66:14-16  2തെസ്സ, 1:6-8യിരെ, 31:31-34  ലൂക്കൊ, 22:20എബ്രാ, 8:8-12ഹോശേ, 1:7  ലൂക്കൊ, 1:681തിമൊ, 3:15-16ഹോശേ, 2:16  2കൊരി, 11:2സെഖ, 9:9  മത്താ, 21:4-5സെഖ, 9:11  മർക്കൊ, 14:24എബ്രാ, 9:18സെഖ, 9:14  1തെസ്സ, 4:16സെഖ, 11:13  മത്താ, 27:9-10സെഖ, 12:10 → യോഹ, 19:34വെളി, 1:7സെഖ, 14:3-4  പ്രവൃ, 1:11സെഖ, 14:5  1തെസ്സ, 3:13മലാ, 3:1  ലൂക്കൊ, 76-77). 

[മുകളിൽ പച്ചക്കളറിൽ കാണുന്നത് ബൈബിൽ വാക്യങ്ങളുടെ ലിങ്കുകളാണ്; അതിൽ ക്ലിക്ക് ചെയ്താൽ വാക്യങ്ങൾ കാണാം. സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യട്ടെ]

“ഞാനും പിതാവും ഒന്നാകുന്നു” എന്ന വേദഭാഗം ഉദ്ധരിച്ചുകൊണ്ട്, “പിതാവും പുത്രനും ഒരു വ്യക്തിയാണെന്ന് നമുക്കറിയാം”എന്ന് ട്രിനിറ്റിയുടെ ദൈവശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. (കാണുക: Systematic theology, പേജ്, 159). വ്യവസ്ഥിത ദൈവശാസ്ത്രത്തിൻ്റെ രചയിതാവായ “ജീ. സുശീലൻ” ത്രിത്വവിശ്വാസിയാണെങ്കിലും, അദ്ദേഹം ഭാഷാപണ്ഡിതനാകയാൽ; “ഞാനും പിതാവും ഒന്നാകുന്നു” എന്ന പ്രയോഗം ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണെന്ന് പുള്ളിക്കറിയാം. പള്ളിയുടെ വിശാസത്തിന് വിരുദ്ധമാണെങ്കിലും, ഇതുപോലെ പല സത്യങ്ങളും പുള്ളി ദൈവശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. ഉദാ: “സ്നാനം “യേശുവിൻ്റെ” നാമത്തിലാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.” അതും ത്രിത്വവിശ്വാസത്തിന് എതിരാണ്. (കാണുക: പേജ്, 630). അതായത്, “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന പ്രയോഗം ഒരു സംജ്ഞാനാമത്തെ (proper noun) കുറിക്കുന്നതാണെന്ന് പുള്ളിക്കറിയാം. [കാണുക: ഒനോമയും (Name) ഒനോമാട്ടയും (Names)]

കാണുക:

അബ്രാഹാം ജനിച്ചതിനുമുമ്പെ ക്രിസ്തു ഉണ്ടായിരുന്നോ?

ഞാനും പിതാവും ഒന്നാകുന്നു

ദൈവഭക്തിയുടെ മർമ്മം

Footnote:
ഗ്രീക്കുപരിഭാഷകൾ:  ❝രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ള കർത്താവു❞ (ὁ πρῶτος ἄνθρωπος ἐκ γῆς χοϊκός ὁ δεύτερος ἄνθρωπος ὁ Κύριος ἐξ οὐρανοῦ – o prótos ánthropos ek gís choïkós o défteros ánthropos o Kýrios ex ouranoú – The first man is of the earth, earthy: the second man is the Lord from heaven)
Stephanus Textus Receptus 1550,
Scrivener’s Textus Receptus 1894
Greek Orthodox Church 1904
Beza Greek New Testament 1598
RP Byzantine Majority Text 2005
Apostolic Bible Polyglot
ആരാമ്യ പരിഭാഷ:
The Holy Aramaic Scriptures,
ഇംഗ്ലീഷ് പരിഭാഷകൾ: പൂർണ്ണമായി ഗ്രീക്കിൽനിന്നും ഇംഗ്ലീഷിലേക്ക് ആദ്യം പരിഭാഷ ചെയ്തതും അച്ചടിയെന്ത്രത്തിൽ ആദ്യമായി അച്ചടിച്ചതുമായ പുതിയനിയമമാണ് 1526-ലെ William Tyndale Bible. 
William Tyndale Bible of 1526,
Bishops’ Bible of 1568
Geneva Bible of 1587
Geneva Bible 1599
King James Bible 1611
King James Bible (Oxford) 1769
A Faithful Version
Apostolic Bible Polyglot English
Anderson New Testament
Aramaic Bible in Plain English
Haweis New Testament
Lamsa Bible
Literal Standard Version
New King James Version
Sacred Name King James Bible
Smith’s Literal Translation
Webster’s Bible Translation
World English Bible
Worsley New Testament
Young’s Literal Translation
മലയാളം പരിഭാഷകൾ:
ബെഞ്ചമിൻ ബെയ്ലി 1829, 1843, 1876
ഹെർമ്മൻ ഗുണ്ടർട്ട് 1868
മാണിക്കത്തനാർ 1936
വിശുദ്ധഗ്രന്ഥം

വെളിപ്പാട് പുസ്തകം

വെളിപ്പാട് 1:8-ലെ സർവ്വശക്തിയുള്ള ദൈവം ആരാണ്❓ 
➦ ❝ഞാൻ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള ദൈവമായ കർത്താവു അരുളിച്ചെയ്യുന്നു.❞ (വെളി, 1:8). ➟ഈ വേദഭാഗത്ത് പറയുന്ന ❝സർവ്വശക്തിയുള്ള ദൈവമായ കർത്താവു❞ ദൈവപുത്രനായ ക്രിസ്തുവാണെന്ന് കരുതുന്നവരുണ്ട്. ➟അതിനൊരു കാരണമുണ്ട്: വെളിപ്പാട് 1:17-ൽ ❝ഞാൻ ആദ്യനും അന്ത്യനും❞ ആണെന്ന് മനുഷ്യപുത്രനോടു സദൃശനായവൻ പറയുന്നുണ്ട്. ➟അതുകൊണ്ടാണ്, ❝സർവ്വശക്തിയുള്ള ദൈവം❞ ദൈവപുത്രനായ യേശുവാണെന്ന് വിചാരിക്കുന്നത്. ➟അല്ഫയും (Alpha – Α α) ഓമേഗയും (Omega – Ω ω) എന്നത് ഗ്രീക്ക് അക്ഷരമാലയിലെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങളാണ്. ➟അതിനാൽ, ❝ഒന്നാമനും ഒടുക്കത്തവനും, ആദിയും അന്തവും❞ എന്നീ പ്രയോഗങ്ങൾക്ക് തുല്യമായ പ്രയോഗമാണ് ❝അല്ഫയും ഓമേഗയും❞ എന്ന് മനസ്സിലാക്കാം.
എന്നാൽ ശ്രദ്ധേയമായ ഒരുകാര്യമുണ്ട്: യോഹന്നാൻ കണ്ട ❝മനുഷ്യപുത്രനോടു സദൃശനായവൻ❞ യേശു ആണെന്ന് അവൻ പറഞ്ഞിട്ടില്ല. ➟യേശുവിനെ മനുഷ്യപുത്രനെന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (മത്താ, 8:20). ➟❝ഹോമോയിൻ ഹുയിൺ ആന്ത്രോപൂ❞ (ὅμοιον υἱὸν ἀνθρώπου – homoion huion anthrōpou) എന്ന ഗ്രീക്കുപ്രയോഗത്തിനു് ❝മനുഷ്യപുത്രനോടു സദൃശനായ ഒരുവൻ❞ എന്നാണർത്ഥം. ➟❝മനുഷ്യസദൃശനായ ഒരുവൻ❞ (സ.വേ.പു. CL), ❝മനുഷ്യപുത്രനെപ്പോലുള്ള ഒരുവന്‍❞ (പി.ഒ.സി), ❝മനുഷ്യപുത്രനോട് സാമ്യമുള്ളവനായവൻ❞ (വി.ഗ്ര), ❝one like unto the Son of man❞ (KJV), ❝one like a son of man❞ (NASB), ❝someone like a son of man❞ (NIV) എന്നൊക്കെയാണ് മറ്റു പരിഭാഷകളിൽ കാണുന്നത്. ➟യഥാർത്ഥത്തിൽ, മനുഷ്യപുത്രനായ യേശുവിനെയാണ് അവൻ കണ്ടതെങ്കിൽ, ❝മനുഷ്യപുത്രനെ കണ്ടു❞ എന്നല്ലാതെ, ❞മനുഷ്യപുത്രനോട് സദൃശനായ ഒരുവനെ❞ (one like unto the Son of man) കണ്ടു എന്ന് ഒരിക്കലും പറയുമായിരുന്നില്ല. ➟മനുപുത്രനോടു സദൃശനായവൻ എന്നു പറഞ്ഞാൽ, മനുഷ്യപുത്രനെപ്പോലെയിരിക്കുന്ന ഒരുവൻ എന്നാണ്; അല്ലാതെ മനുഷ്യപുത്രനെന്നല്ല. ➟മനുഷ്യപുത്രനായ ക്രിസ്തു എങ്ങനെ, മനുഷ്യപുത്രനോടു സാദൃശ്യമുള്ളവനാകും❓ ➟നമ്മുടെ വിഷയം അതല്ലാത്തതിനാൽ അത് വിടുന്നു. ➟നമുക്ക് സർവ്വശക്തിയുള്ള ദൈവം ആരാണെന്ന് നോക്കാം:
❶ വെളിപ്പാട് 1:8-ലെ സർവ്വശക്തിയുള്ള ദൈവത്തിൻ്റെ ആദ്യത്തെ വിശേഷണം ❝അല്ഫയും ഒമേഗയും അഥവാ, ആദ്യനും അന്ത്യനും❞ എന്നാണ്. ➟പിതാവായ ദൈവത്തെ ❝അല്ഫയും ഒമേഗയും❞ (ആദ്യനും അന്ത്യനും) എന്ന് പഴയപുതിയനിയമങ്ങളിൽ പല വേദഭാഗത്ത് പറഞ്ഞിട്ടുണ്ട്: 
➦ ❝പിന്നെയും അവൻ എന്നോടു അരുളിച്ചെയ്തതു: സംഭവിച്ചുതീർന്നു; ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാൻ ജിവനീരുറവിൽ നിന്നു സൌജന്യമായി കൊടുക്കും. ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും.❞ (വെളി,  21:6-7വെളി, 22:13). ➟❝യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.❞ (യെശ, 44:6യെശ, 41:4; യെശ, 46:10; യെശ, 48:12). 
☛ മനുഷ്യപുത്രനോടു സദൃശനായവനെയും ❝ആദ്യനും അന്ത്യനും❞ എന്ന് രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. ➟എന്നാൽ പിതാവായ ദൈവത്തെ ❝ആദ്യനും അന്ത്യനും❞ എന്ന് വിളിക്കുന്ന അർത്ഥത്തിലല്ല; മനുഷ്യപുത്രനോടു സദൃശനായവനെ വിളിച്ചിരിക്കുന്നത്:
➦ ❝അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു. അവൻ വലങ്കൈ എന്റെ മേൽ വെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.❞ (വെളി, 1:17-18). ➟അടുത്തവാക്യം: ❝സ്മൂർന്നയിലെ സഭയുടെ ദൂതന്നു എഴുതുക: മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നതു:❞ (വെളി, 2:8).
➦ ഈ രണ്ടു വേദഭാഗവും ശ്രദ്ധിക്കുക: മരിച്ചവനായിരുന്നിട്ട് വീണ്ടും ജീവിച്ച ആദ്യനും അന്ത്യനുമാണ് മനുഷ്യപുത്രനോടു സദൃശനായവൻ. 
☛ അതായത്, പിതാവായ ദൈവം മരണമില്ലാത്തവനും ആരംഭവും അവസാനവുമില്ലാത്ത (നിത്യൻ) ആദ്യനും അന്ത്യനുമാണ്. (1തിമൊ, 6:16ഉല്പ, 21:33: സങ്കീ, 90:2; യെശ, 40:28; യെശ, 57:15; റോമ, 16:24). ➟എന്നാൽ മനുഷ്യപുത്രനോടു സദൃശനായവൻ മരണത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റ ആദ്യനും അന്ത്യനുമാണ്. ➟വ്യത്യാസം ചെറുതല്ല; അജഗജാന്തരമുണ്ട്.
❷ വെളിപ്പാട് 1:8-ലെ സർവ്വശക്തിയുള്ള ദൈവത്തിനു് ❝അല്ഫയും ഒമേഗയും❞ കൂടാതെ, മറ്റൊരു വിശേഷണം പറഞ്ഞിട്ടുണ്ട്: ➟❝ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും.❞ ഈ വിശേഷണം പിതാവായ ദൈവത്തിനല്ലാതെ, മറ്റാർക്കും പറഞ്ഞിട്ടില്ല. 
➦ ❝യോഹന്നാൻ ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നതു: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽ നിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കൽനിന്നും വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.❞ (വെളി. 1:4-5). ➟ഈ വേദഭാഗത്ത്, പിതാവായ ദൈവത്തെയും, ഏഴാത്മാവിനെയും, യേശുക്രിസ്തുവിനെയും വേർതിരിച്ച് പറഞ്ഞിരിക്കുന്നത് നോക്കുക. ➟അതിൽ, പിതാവിൻ്റെ വിശേഷണമാണ്, ❝ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും❞ എന്നത്. ➟ഇവിടെ മാത്രമല്ല, വെളിപ്പാടിലെ പല വാക്യങ്ങളിലും അത് കാണാം: ❝നാലു ജീവികളും ഒരോന്നിന്നു ആറാറു ചിറകുള്ളതായി ചുറ്റിലും അകത്തും കണ്ണു നിറഞ്ഞിരിക്കുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.❞ (വെളി, 4:8). ➟ഈ വേദഭാഗത്ത് പറയുന്ന ❝ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം❞ പുത്രനല്ല; പിതാവാണ്. ➟വേറെയും പല തെളിവുകളുമുണ്ട്: (വെളി, 11:17; വെളി, 16:5). ➟തന്മൂലം, ❝ഇരിക്കുന്നവനും ഇരുന്നവനും വരുന്നവൻ❞ എന്ന വിശേഷണം പിതാവിൻ്റെയാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
☛ അതായത്, വെളിപ്പാട് 1:8-ൽ പറയുന്ന, ❝അല്ഫയും ഒമേഗയും, ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും❞ എന്നീ രണ്ട് പ്രയോഗവും മനുഷ്യപുത്രനോടു സദൃശനായവനെ കുറിക്കുന്നതല്ല; പിതാവായ ദൈവത്തെ മാത്രം കുറിക്കുന്നതാണ്. ➟തന്മൂലം, വെളിപ്പാട് 1:8-ൽ പറയുന്ന ❝സർവ്വശക്തിയുള്ള ദൈവമായ കർത്താവു❞ ദൈവപത്രനായ യേശുവോ, മനുഷ്യപുത്രനോടു സദൃശനായവനോ അല്ല; പിതാവായ സത്യേകദൈവമാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

വെളിപ്പാട് 1:18: ഞാൻ മരിച്ചവനായിരുന്നു:
➦ ❝ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.❞ (വെളി, 1:18). വെളിപ്പാട് പുസ്തകത്തിൽ, മനുഷ്യപുത്രനോട് സദൃശനായവൻ താൻ ❝മരിച്ചവനായിരുന്നു❞എന്ന് പറഞ്ഞിരിക്കയാൽ, അവിടെപ്പറയുന്ന മനുഷ്യപുത്രനോട് സദൃശൻ യേശുവാണെന്ന് കരുതുന്നവരുണ്ട്. ➟എന്നാൽ യേശു മരിച്ചവൻ ആയിരുന്നില്ല; മരിച്ചിട്ട് ഉയിർത്തവനാണ്. 
➦ ❝ഞാൻ മരിച്ചവൻ ആയിരുന്നു❞ (I was dead) എന്നതിൻ്റെ ഗ്രീക്കുരൂപം ❝എഗെനോമെൻ നെക്രോസ്❞ (ἐγενόμην νεκρὸς – egenómen nekrós) എന്നാണ്. ➟ഈ ഗ്രീക്ക് പ്രയോഗത്തിൻ്റെ പദാനുപദ വിവർത്തനം ഇപ്രകാരമാണ്: ❝ഞാൻ ആയിരുന്നു – I was❞ (ἐγενόμην – egenómen) ❝മരിച്ചവൻ – dead❞ (νεκρὸς – nekrós). [BLB].
പദോല്പത്തി: ❝ഞാൻ ആയിരുന്നു❞ (I was) എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന ❝എഗെനോമെൻ❞ (egenómen) എന്ന പദത്തിൻ്റെ ❝മൂലപദം❞ (Root Word) ❝ഗിനോമൈ❞ (γίνομαι – ginomai) എന്ന ക്രിയാപദം (Verb) ആണ്. അതിൻ്റെ അർത്ഥം: ❝ആകുക, ഉണ്ടാകുക, സംഭവിക്കുക❞ എന്നൊക്കെയാണ്. ➟❝ginomai❞ എന്ന പദത്തിൻ്റെ ഉപസർഗ്ഗങ്ങളും പ്രത്യയങ്ങളും ചേർന്ന വിവധരൂപങ്ങൾ പല അർത്ഥത്തിൽ 680-തോളം പ്രാവശ്യം പുതിയനിയമത്തിലുണ്ട്.
പദത്തിൻ്റെ വിശകലനം (Parsing): ❝എഗെനോമെൻ❞ (egenómen)  എന്ന പദം  ❝Second Aorist Middle Deponent Indicative,1st Person Singular.❞ അതായത്, ❝ഗിനോമൈ❞ എന്ന പദത്തിൻ്റെ ഉത്തമപുരുഷ ഭൂതകാല രൂപമാണ് (1st person aorist tense) ❝എഗെനോമെൻ❞ എന്ന പദം. ➟ഈ ഭൂതകാലക്രിയ, സംഭവം എത്രകാലം നീണ്ടുനിന്നു എന്ന് പറയുന്നില്ലെങ്കിലും, ❝ആയിരുന്നു❞ എന്ന പ്രയോഗം കുറച്ചുകാലം ആ അവസ്ഥയിൽ ആയിരുന്നതിനെ കുറിക്കുന്നണ്. ➟ഉദാ: യോഹന്നാൻ താൻ പത്മൊസ് എന്ന ദ്വീപിൽ ❝ഞാൻ ആയിരുന്നു❞ (egenómen) എന്ന് പറയാൻ ഈ പദമാണ് ഉപയോഗിച്ചിരിക്കുന്നത്: (വെളി, 1:9). ➟യോഹന്നാൻ പത്മോസ് ദീപ് സന്ദർശിച്ചിട്ട് മടങ്ങിപ്പോന്നവനല്ല; അവിടെ കുറേക്കാലം ആയിരുന്നവനാണ്. ഈ പദം പതിമൂന്ന് പ്രാവശ്യമുണ്ട്. വെളിപ്പാടിൽ നാലുപ്രാവശ്യമുണ്ട്. (വെളി, 1:9: വെളി, 1:10: 1:18; 4:2). ➟രണ്ടാം അദ്ധ്യായതിൽ, ❝മനുഷ്യപുത്രനോട് സദൃശൻ❞ താൻ മരിച്ചവൻ❝ആയിരുന്നു❞ എന്ന് പറയാൻ ❝ഗിനോമൈ❞ എന്ന പദത്തിൻ്റെ പ്രഥമമപുരുഷ ഭൂതകാല രൂപമായ (3st person aorist tense) ❝എഗെനെതോ❞ (ἐγένετο – egéneto) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്: (വെളി, 2:8).
മൂന്നാംനാൾ ഉയിർക്കും: സുവിശേഷങ്ങളിൽ യേശു തൻ്റെ മരണത്തെക്കുറിച്ച് പറയുമ്പോൾ, താൻ കൊല്ലപ്പെടുകയും മൂന്നാംനാൾ ഉയിർക്കുകയും ചെയ്യുമെന്നാണ് പറയുന്നത്: ❝അന്നു മുതൽ യേശു താൻ യെരൂശലേമിൽ ചെന്നിട്ടു, മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണ്ടതു എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചു തുടങ്ങി.❞ (മത്താ, 16:21മത്താ, 17:23; മത്താ, 20:19; മർക്കൊ, 8:31; മർക്കൊ, 9:31; മർക്കൊ, 10:34; ലൂക്കോ, 9:22; ലൂക്കോ, 18:32-33; ലൂക്കോ, 24:46; യോഹ, 2:19). ➟ഒരിടത്തും മരിച്ച അവസ്ഥയിൽ ആയിരുന്നിട്ട് ഉയിർക്കുമെന്ന് പറഞ്ഞിട്ടില്ല. വെള്ളിയാഴ്ച വൈകിട്ട് ശബ്ബത്ത് ആരംഭിക്കുന്നതിന് മുമ്പ് മരിച്ച യേശു ഞായറാഴ്ച്ച അതികാലത്ത് ഉയിർക്കുകയും ചെയ്തു: (മർക്കൊ, 16:2). 
മരിച്ചിട്ട് ഉയർത്തവൻ: യേശുവിനെ ലേഖനങ്ങളിൽ ഒരിടത്തും മരിച്ചവൻ❝ആയിരുന്നു❞ എന്ന് പറഞ്ഞിട്ടില്ല; ❝മരിച്ചിട്ട് ഉയിർത്തവൻ❞ എന്നാണ് പറഞ്ഞിരിക്കുന്നത്: ❝ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയിൽനിന്നു ജനിക്കയും മരിച്ചിട്ടു ഉയിർത്തെഴുന്നേൽക്കയാൽ വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവപുത്രൻ എന്നു ശക്തിയോടെ നിർണ്ണയിക്കപ്പെടുകയും ചെയ്തു.❞ (റോമ, 1:5റോമ, 6:9; റോമ, 7:4; റോമ, 8:34; 1കൊരി, 15:12; 2തിമൊ, 2:8). ➟മരിച്ചവൻ❝ആയിരുന്നു❞ എന്നതും മരിച്ചിട്ട് ഉയിർത്തവൻ എന്നതും അജഗജാന്തരമുള്ള പ്രയോഗങ്ങളാണ്. ➟യേശുവിൻ്റെ മരണത്തെയും ഉയിർപ്പിനെയും കുറിക്കുന്ന മറ്റനേകം വാക്യങ്ങളും ലേഖനങ്ങളിലുണ്ട്: (യോഹ, 2:22; യോഹ, 20:9; യോഹ, 21:13-14; പ്രവൃ, 3:15; പ്രവൃ, 4:10; പ്രവൃ, 10:40-41; പ്രവൃ, 13:30; പ്രവൃ, 17:3; റോമ, 4:25; റോമ, 6:4; റോമ, 8:11; റോമ, 10:9). ➟എന്നാൽ മരിച്ചവൻ❝ആയിരുന്നു❞ എന്ന അർത്ഥത്തിൽ ❝ഗിനോമൈ❞ (ginomai) എന്ന മൂലപദത്തിൽനിന്ന് ഉത്ഭവിച്ച പ്രഥമപുരുഷനിലും (3rd Person) ഭൂതകാലത്തിലുള്ള പദം ഒരിടത്തും ഉപയോഗിച്ചിട്ടില്ല. ➟യേശു കേവലം 37-38 മണിക്കൂർ മാത്രമാണ് കല്ലറയിൽ ആയിരുന്നത്. ➟തന്മൂലം, അവൻ മരിച്ച അവസ്ഥയിൽ കുറച്ചുകാലംപോലും ആയിരുന്നവനല്ല; മരിച്ചിട്ട് തൽക്ഷണം ഉയിർത്തെഴുന്നേറ്റവനാണ്: ❝ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതാകുന്നു എൻ്റെ സുവിശേഷം.❞ (2തിമൊ, 2:8). ➟വെളിപ്പാടിൽ പറയുന്ന ❝മനുഷ്യപുത്രനോട് സദൃശനായവൻ❞ യേശു ആയിരുന്നെങ്കിൽ, ❝ഞാൻ മരിച്ചവനായിരുന്നു എന്നല്ല; ഞാൻ മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കുന്നു❞ എന്നേ പറയുമായിരുന്നുള്ളൂ.
ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു:
➦ ❝ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു❞ എന്ന പ്രയോഗവും യേശുവിനു് യോജിക്കുന്നതല്ല. ➟പാപത്തിൻ്റെ ശമ്പളമാണ് മരണം: (റോമർ 6:23). ➟പാപം ചെയ്യുന്ന ദേഹിയാണ് മരിക്കേണ്ടത്: (യെഹെ, 18:4). ➟എന്നാൽ യേശു, വിശുദ്ധനും പരിശുദ്ധനും പാപമറിയാത്തവനും പവിത്രനും നിർദ്ദോഷനും നിർമ്മലനും പാപികളോടു വേറുവിട്ടവനും പാപം ചെയ്തിട്ടില്ലാത്തവനും വായിൽ വഞ്ചന ഇല്ലാത്തവനും പാപമില്ലാത്തവനുമാണ്: (ലൂക്കൊ, 1:35; യോഹ, 6:69; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5).➟ പാപത്തിൻ്റെ ലാഞ്ചനപോലും ഏശാത്തവനായ ക്രിസ്തുവിൻ്റെമേൽ മരണത്തിനു് യാതൊരു അധികാരവുമില്ല; അവൻ തൻ്റെ ജനനംമുതൽ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടവൻ തന്നെയാണ്. ➟എന്നാൽ ദൈവം സകലമനുഷ്യരുടെയും പാപം (ആദാമ്യപാപം) അവൻ്റമേൽ ചുമത്തി അവനെ പാപമാക്കിയപ്പോൾ, മഹാപുരോഹിതനായ ക്രിസ്തു ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് നിത്യത്മാവിനാൽ തന്നെത്തന്നെ മറുവിലയായി ദൈവത്തിനു് അർപ്പിക്കുകയായിരുന്നു: (2കൊരി, 5:21; എഫെ, 5:2; 1തിമൊ, 2:5-6; എബ്രാ, 9:14). അവൻ മൂന്നാംദിവസം ഉയിർത്തെഴുന്നേറ്റതും ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ്: (1പത്രൊ, 3:18; പ്രവൃ, 10:40). ➟മരണത്തിനതീതനായ പാപരഹിതായ ക്രിസ്തു കുറച്ചുസമയത്തേക്ക് മാത്രമാണ് മരണത്തിനധീനനായത്. മൂന്നാംദിവസം മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കി ഉയിർത്തെഴുന്നേല്ക്കുകയും ചെയ്തു: (എബ്രാ, 2:14-15). ➟അതിനാൽ, അല്പസമയത്തേക്കുമാത്രം മരണത്തിന് അതീനനായവൻ, ❝ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു❞ എന്ന് പറവാൻ ഒരാവശ്യവുമില്ല. 
മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു:
➦ യേശുവിൻ്റെ ചില വാക്കുകൾ ശ്രദ്ധിക്കുക: ❝മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.❞ (മത്താ, 20:28മർക്കൊ, 10:45). ➟❝ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.❞ (യോഹ, 3:17). ➟❝അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു. ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.❞ (യോഹ, 10:10-11യോഹ, 10:15). ➟മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചുവൻ്റെ കയ്യിൽ മരണത്തിൻ്റെയും പാതാളത്തിൻ്റെ താക്കോലുണ്ടെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? (എബ്രാ, 2:14-15). ➟ആടുകൾക്കു വേണ്ടി തൻ്റെ ജീവനെ കൊടുക്കാൻ വന്നവൻ ആടുകളുടെ ജീവനെടുക്കുമോ? (യോഹ, 10:15). ➟മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കാലല്ല; ജീവൻ്റെ താക്കോലാണ് യേശുവിൻ്റെ കയ്യിലുള്ളത്. [കാണുക: വെളിപ്പാടിലെ മനുഷ്യപുത്രനോട് സദൃശൻ ആരാണ്?]

വെളിപ്പാട് 14:1. കുഞ്ഞാടിനു് നാമമുണ്ടോ
❝പിന്നെ ഞാൻ സീയോൻ മലയിൽ കുഞ്ഞാടും അവനോടുകൂടെ നെറ്റിയിൽ അവന്റെ നാമവും പിതാവിന്റെ നാമവും എഴുതിയിരിക്കുന്ന നൂറ്റിനാല്പത്തിനാലായിരം പേരും നില്ക്കുന്നതു കണ്ടു.❞ {വെളി, 14:1}. 
☛ ആദ്യകാല ആധുനിക ഗ്രീക്കുപരിഭാഷയിലൊന്നും കുഞ്ഞാടിന് നാമമില്ലായിരുന്നു:
➦ ❝Καὶ εἶδον καὶ ἰδού, ἀρνίον ἑστηκὸς ἐπὶ τὸ ὄρος Σιών καὶ μετ’ αὐτοῦ ἑκατὸν τεσσαράκοντα τέσσαρες χιλιάδες ἔχουσαι ❝τὸ ὄνομα τοῦ πατρὸς αὐτοῦ❞ (𝗧𝗵𝗲 𝗻𝗮𝗺𝗲 𝗼𝗳 𝗵𝗶𝘀 𝗙𝗮𝘁𝗵𝗲𝗿) γεγραμμένον ἐπὶ τῶν μετώπων αὐτῶν❞ (Stephanus Textus Receptus 1550Scrivener’s Textus Receptus 1894)
☛ പൂർണ്ണമായി ഗ്രീക്കിൽനിന്നും ഇംഗ്ലീഷിലേക്ക് ആദ്യം പരിഭാഷ ചെയ്തതും അച്ചടിയെന്ത്രത്തിൽ ആദ്യമായി അച്ചടിച്ചതുമായ പുതിയനിയമമാണ് 1526-ലെ William Tyndale Bible.അതിലും ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും കുഞ്ഞാടിനു് നാമമില്ലായിരുന്നു:
➦ And I loked and loo a lambe stode on the mount Syon and with him C. and xliiii. thousande havynge 𝗵𝗶𝘀 𝗳𝗮𝘁𝗵𝗲𝗿𝘀 𝗻𝗮𝗺𝗲 written in their forhedes. (Tyndale Bible 1526, Tyndale Bible 1534, Coverdale Bible 1535, Matthew’s Bible 1537, The Great Bible 1539, Geneva Bible 1560, Bishops’ Bible of 1568, King James Bible 1611] ➟ [കാണുക: William Tyndale 1526 Orginal]
☛ കെ,ജെ,വിയുടെ 1611-ലെ പരിഭാഷ: 
➦ ❝1And I looked, and loe, a Lambe stood on the mount Sion, and with him an hundreth fourty and foure thousand, hauing 𝗵𝗶𝘀 𝗙𝗮𝘁𝗵𝗲𝗿𝘀 𝗡𝗮𝗺𝗲 written in their foreheads.❞ (KJV 1611AFVAKJV, HNT, LB, LST, NKJV, YLT, WBT, WNT). ➟ [കാണുക: King James 1611 Orginal]
☛ മൂലഭാഷയായ ഗ്രീക്കിൽ ഇല്ലാതിരുന്നതും നാലാം നൂറ്റാണ്ടിൽ ഉണ്ടായ ജെറോമിൻ്റെ ലാറ്റിൻ വുൾഗാത്തയിലൂടെ കടന്നുകൂടിയതുമാണ് കുഞ്ഞാടിൻ്റെ നാമം: 
➦ ❝et vidi et ecce agnus stabat supra montem Sion et cum illo centum quadraginta quattuor milia habentes 𝗻𝗼𝗺𝗲𝗻 𝗲𝗶𝘂𝘀 et 𝗻𝗼𝗺𝗲𝗻 𝗣𝗮𝘁𝗿𝗶𝘀 eius scriptum in frontibus suis❞ (And I beheld: and lo a Lamb stood upon mount Sion, and with him an hundred forty-four thousand, having 𝗵𝗶𝘀 𝗻𝗮𝗺𝗲 and the name of 𝗵𝗶𝘀 𝗙𝗮𝘁𝗵𝗲𝗿 written on their foreheads). [Latin Vulgate]. 
☛ ദൈവപുത്രനായ യേശുക്രിസ്തുവിനു് ❝കുഞ്ഞാടു❞ എന്നൊരു പദവി (Title) ഉണ്ടെന്നല്ലാതെ, യോഹന്നാൻ സ്വർഗ്ഗത്തിൽക്കണ്ട് കുഞ്ഞാട് യഥാർത്ഥത്തിൽ ക്രിസ്തുവാണെന്ന് അവൻ പറഞ്ഞിട്ടില്ല. ❝യേശുക്രിസ്തു❞ എന്ന നാമമല്ലാതെ, ദൈവപുത്രനുപോലും മറ്റൊരു നാമത്തിൻ്റെ ആവശ്യമില്ല: (പ്രവൃ, 4:12). പിന്നെ കുഞ്ഞാടിനെന്തിനാണ് നാമം❓ [കാണുക: ക്രിസ്തുവും കുഞ്ഞാടും]

വെളിപ്പാട് 14:14-ലെ മനുഷ്യപുത്രനോടു സദൃശനായവൻ:
➦ വെളിപ്പാട് പതിനാലാം അദ്ധ്യായത്തിൽ ❝മനുഷ്യപുത്രനോടു സദൃശനായ ഒരുത്തനെക്കുറിച്ചു❞ പറഞ്ഞിട്ടുണ്ട്. ഈ വേദഭാഗം പരിശോധിച്ചാൽ, ❝മനുഷ്യപുത്രനോടു സദൃശൻ❞ ഒരു ദൂതനാണെന്ന് കാണാൻ കഴിയും. 14:14: ❝പിന്നെ ഞാൻ വെളുത്തോരു മേഘവും മേഘത്തിന്മേൽ മനുഷ്യപുത്രന്നു സദൃശനായ ഒരുത്തൻ തലയിൽ പൊൻകിരീടവും കയ്യിൽ മൂർച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു. 14:15: മറ്റൊരു ദൂതൻ ദൈവാലത്തിൽ നിന്നു പുറപ്പെട്ടു, മേഘത്തിന്മേൽ ഇരിക്കുന്നവനോടു: കൊയ്ത്തിന്നു സമയം വന്നതുകൊണ്ടു നിന്റെ അരിവാൾ അയച്ചു കൊയ്ക; ഭൂമിയിലെ വിളവു വിളഞ്ഞുണങ്ങിയിരിക്കുന്നു എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. 14:16: മേഘത്തിന്മേൽ ഇരിക്കുന്നവൻ അരിവാൾ ഭൂമിയിലേക്കു എറിഞ്ഞു ഭൂമിയിൽ കൊയ്ത്തു നടന്നു. 14:17: മറ്റൊരു ദൂതൻ സ്വർഗ്ഗത്തിലെ ആയലത്തിൽനിന്നു പുറപ്പെട്ടു; അവൻ മൂർച്ചയുള്ളോരു കോങ്കത്തി പിടിച്ചിരുന്നു. 14:18: തീയുടെമേൽ അധികാരമുള്ള വേറൊരു ദൂതൻ യാഗപീഠത്തിങ്കൽ നിന്നു പുറപ്പെട്ടു, മൂർച്ചയുള്ള കോങ്കത്തി പിടിച്ചിരുന്നവനോടു: ഭൂമിയിലെ മുന്തിരിങ്ങ പഴുത്തിരിക്കയാൽ നിന്റെ മൂർച്ചയുള്ള കോങ്കത്തി അയച്ചു മുന്തിരിവള്ളിയുടെ കുല അറുക്കുക എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. 14:19: ദൂതൻ കോങ്കത്തി ഭൂമിയിലേക്കു എറിഞ്ഞു, ഭൂമിയിലെ മുന്തിരിക്കുല അറുത്തു, ദൈവകോപത്തിന്റെ വലിയ ചക്കിൽ ഇട്ടു. 14:20: ചക്കു നഗരത്തിന്നു പുറത്തുവെച്ചു മെതിച്ചു; ചക്കിൽനിന്നു രക്തം കുതിരകളുടെ കടിവാളങ്ങളോളം പൊങ്ങി ഇരുനൂറു നാഴിക ദൂരത്തോളം ഒഴുകി.❞
ദൈവത്തിൻ്റെ ന്യായവിധിയാണ് വിഷയം:
14-ാം വാക്യത്തിൽ, തലയിൽ പൊൻകിരീടവും കയ്യിൽ മൂർച്ചയുള്ള അരിവാളുമായി ഇരിക്കുന്ന ❝മനുഷ്യപുത്രനോടു സദൃശനായ ഒരുത്തനെ❞ കാണാം. ➟ഈ ❝മനുഷ്യപുത്രനോടു സദൃശനായവനും❞ യേശുക്രിസ്തു ആണെന്ന് കരുതുന്നവരുണ്ട്. എന്നാൽ അതൊരു ദൂതനാണ്; അതിൻ്റെ ചില തെളിവുകൾ തരാം: ❶15-ാം വാക്യത്തിൽ, ❝മറ്റൊരു ദൂതൻ❞ (another angel – allos angelos) എന്ന പ്രയോഗം, ❝മനുഷ്യപുത്രനോടു സദശനായവൻ❞ ഒരു ദൂതനാണെന്ന് തെളിയിക്കുന്നതാണ്. ➟ആദ്യവാക്യത്തിൽ ഒരുത്തനെ ❝മനുഷ്യപുത്രനോടു സദൃശ്യൻ❞ എന്നു സംബോധന ചെയ്തിട്ട്, അടുത്തവാക്യത്തിൽ അവനോടു സംസാരിക്കുന്ന വേറൊരുത്തനെക്കുറിച്ച് പറയുമ്പോൾ, ഇവൻ്റെ പ്രകൃതി ആദ്യത്തവനിൽനിൽനിന്ന് വ്യത്യസ്തമായിരുന്നെങ്കിൽ, ❝മറ്റൊരു ദൂതൻ❞ എന്നു പറയാതെ, ❝ഒരു ദൂതൻ❞ എന്നു പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. ➟ഭാഷാപരമായി, ❝മറ്റൊരു ദൂതൻ❞ എന്ന പ്രയോഗം, ആദ്യം പറഞ്ഞിരിക്കുന്ന ❝മനുഷ്യപുത്രനോടു സദൃശൻ❞ ഒരു ദൂതനാണെന്ന് അസന്ദിഗ്ദ്ധമായി തെളിയിക്കുന്നതാണ്. ➟അടുത്തവാക്യങ്ങളിലും ❝മറ്റൊരു ദൂതൻ, വേറൊരു ദൂതൻ❞ എന്ന രണ്ട് പ്രയോഗങ്ങൾ കാണാം: (14:17; 14:18). അത്, പ്രസ്തുത വേദഭാഗങ്ങളിലുള്ള നാലുപേരും ദൂതന്മാരാണെന്നു തെളിയിക്കുന്നു. ➟ഇവിടെ, ന്യായമായിട്ടും തോന്നാനിടയുള്ള ഒരു സംശയമുണ്ട്: നാലുപേരും ദൂതന്മാരാണെങ്കിൽ, ഒരുത്തനെ മാത്രം ❝മനുഷ്യപുത്രനോടു സദൃശൻ❞ എന്ന് യോഹന്നാൻ വിശേഷിപ്പിക്കുമോ? ➟പൊൻകിരീട ധാരിയായ ദൂതൻ ഭൂമിയിൽ ന്യായവിധി നടത്തുന്ന ഒരു രാജാവിനെയാണ് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടാണ്, അവനെമാത്രം ❝മനുഷ്യപുത്രനോടു സദൃശൻ❞ എന്നു വേർതിരിച്ചു പറഞ്ഞിരിക്കുന്നത്. ➟അല്ലാതെ, നാലുപേരുടെയും പ്രകൃതിക്ക് ഒരു വ്യത്യാസവും ഉള്ളതായി വചനത്തിൽനിന്ന് തെളിയിക്കാൻ കഴിയില്ല. ❷അതേ വാക്യത്തിൽ, മനുഷ്യപുത്രനോടു സദൃശനായവനോടു; ➟❝കൊയ്ത്തിന്നു സമയം വന്നതുകൊണ്ടു നിന്റെ അരിവാൾ അയച്ചു കൊയ്ക❞ എന്നു മറ്റൊരു ദൂതൻ ഉറക്കെ വിളിച്ചുപറയുന്നതായി കാണാം. ➟ക്രിസ്തുവാണ് മനുഷ്യപുത്രനോടു സദൃശൻ എന്നു വിചാരിക്കുന്നവരെ സംബന്ധിച്ച്, അവൻ ത്രിത്വത്തിൽ രണ്ടാമനായ ദൈവമാണ്. ➟സൃഷ്ടിയായ ദൂതൽ സ്രഷ്ടാവായ ദൈവത്തോട്, അരിവാൾ അയച്ചു കൊയ്യാൻ (ന്യായവിധി നടത്തുവാൻ) ഉച്ചത്തിൽ വിളിച്ചുപറയേണ്ടതുണ്ടോ? ➟ന്യായവിധി നടത്തുന്ന മനുഷ്യപുത്രനോടു സദൃശൻ ദൈവമാണെങ്കിൽ, ന്യായവിധി നടത്താൻ കല്പിക്കുന്ന ദൂതൻ അവനെക്കാൾ വലിയ ദൈവമാണെന്നല്ലേ വരികയുള്ളു? 16-ാം വാക്യത്തിൽ, ദൂതൻ്റെ കല്പനപോലെ മനുഷ്യപുത്രനോടു സദൃശൻ ന്യായവിധി നടത്തുകയും ചെയ്തു. ❸17-ാം വാക്യത്തിൽ, മൂർച്ചയുള്ളോരു കോങ്കത്തി പിടിച്ചിരിക്കുന്ന ❝മറ്റൊരു ദൂതനെ❞ കാണാം. 18-ാം വാക്യത്തിൽ, കോങ്കത്തി പിടിച്ചിരിക്കുന്ന ദൂതനോടു കൊയ്യാൻ കല്പിക്കുന്നത് ❝വേറൊരു ദൂതനാണ്.❞ ദൂതൻ്റെ കല്പനപ്രകാരം അവനും ന്യായവിധി നടത്തുന്നത് അടുത്ത വാക്യങ്ങളിൽക്കാണാം. ➟രണ്ടാംഭാഗത്ത് ദൂതൻ ദൂതനോടാണ് കല്പിക്കുന്നതെന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നതിനാൽ, ആദ്യഭാഗത്തും ദൂതൻ ദൂതനോടുതന്നെയാണ് കല്പിക്കുന്നതെന്ന് സംശയലേശെമെന്യ മനസ്സിലാക്കാം. ❹ദാനീയേൽ 7-ാം അദ്ധ്യായത്തിൽ ആകാശമേഘങ്ങളോടെ വരുന്നതായി കാണുന്നവനെയും വെളിപ്പാട് 1-ാം അദ്ധ്യായത്തിൽ സൂര്യതേജസ്സോടെ കണ്ടവനെയും വെളിപ്പാട് 14-ാം അദ്ധ്യായത്തിൽ പൊൻകിരീടധാരിയായി മേഘത്തിൽ ഇരിക്കുന്നവനായി കാണ്ടവനെയും ❝മനുഷ്യപുത്രനോടു സദൃശൻ❞ (like a son of man) എന്ന് അഭിന്നമായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ➟വെളിപ്പാട് 1:13-ലും 14-14-ലും ❝hómoion yión anthrópou❞ (ὅμοιον υἱὸν ἀνθρώπου) എന്ന ഒരേ പ്രയോഗമാണ് കാണുന്നത്. ➟ദാനീയേലിൽ പറയുന്ന ❝മനുഷ്യപുത്രനോടു സദൃശനായവൻ❞ ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേലാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്: (ദാനീ, 7:13-14ദാനീ, 7:18; ദാനീ, 7:21; ദാനീ, 7:27). ➟യേശുവിനെ, ❝മനുഷ്യപുത്രൻ❞ (Son of Man) എന്നല്ലാതെ, ❝മനുഷ്യപുത്രനോടു സദൃശൻ❞ (like a son of man) എന്നു ഒരിടത്തും വിശേഷിപ്പിച്ചിട്ടില്ല. ➟അതിനാൽ, ഇവിടെപ്പറയുന്ന ❝മനുഷ്യപുത്രനോടു സദൃശൻ❞ യേശുക്രിസ്തു അല്ലെന്നു മനസ്സിലാക്കാം. ❺ദാനീയേൽ 7:13-14-ലെ ❝മനുഷ്യപുത്രനോടു സദൃശൻ❞ ആകാശമേഘങ്ങളോടെ വന്ന് ദൈവത്തിൽനിന്ന് രാജത്വം പ്രാപിക്കുന്നവനാണ്. വെളിപ്പാട് 1:13-ലെ ❝മനുഷ്യപുത്രനോടു സദൃശൻ❞ സൂര്യതേജസ്സോടെ വെളിപ്പെടുന്നവനും, 14-14-ൽ പൊൻകിരീടധാരിയായി മേഘത്തിൽ ഇരിക്കുന്നവനുമാണ്. ➟തന്മൂലം, ദാനീയേൽ കാണുന്നതും യോഹന്നാൻ കാണുന്നതുമായ വെളിപ്പാട്, ഭൂമിയിൽ ന്യായവിധിക്ക് അധികാരമുള്ള യിസ്രായേലെന്ന ദൈവത്തിൻ്റെ വാഗ്ദത്ത രാജാവിനെയാണ് പ്രതിനിധീകരിക്കുന്നതെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. ➟ഒരു ദൂതൻ ന്യായവിധി നടത്താൻ കല്പിക്കുന്നത് മറ്റൊരു ദൂതനോടാണ്; അല്ലാതെ യേശുക്രിസ്തുവിനോടല്ല. ➟അതിനാൽ, യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന ദൂതൻ മുഖാന്തരമുള്ള ഒരു വെളിപ്പാടാണ് ദൈവം യോഹന്നാന് നല്കിയതെന്ന് മനസ്സിലാക്കാം:  ❝പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കർത്താവു വേഗത്തിൽ സംഭവിക്കേണ്ടുന്നതു തന്റെ ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു.❞ (വെളി, 22:6വെളി, 1:1; വെളി, 22:16). [കാണുക: വെളിപ്പാടിലെ മനുഷ്യപുത്രനോട് സദൃശൻ ആരാണ്?]

ജീവനുള്ള ദൈവത്തിൻ്റെ പുത്രൻ

ജീവനുള്ള ദൈവത്തിൻ്റെ പുത്രൻ

❝നിങ്ങളോ എന്നെ ആർ എന്നു പറയുന്നു❞ എന്നു യേശു ചോദിച്ചതിന്നു ശിമോൻ പത്രൊസ്: ❝നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു❞ എന്നു ഉത്തരം പറഞ്ഞു. യേശു അവനോടു: ❝ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു.❞
(മത്തായി 16:15-17)

❝നീ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു❞ എന്ന് പത്രൊസ് യേശുവിനെ വിശേഷിപ്പിച്ചിരിക്കയാലും, ❝ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു❞ എന്ന് യേശു പ്രത്യുത്തരം നല്കയാലും യേശു ജീവനുള്ള ദൈവത്തിൻ്റെ സാക്ഷാൽ പുത്രനായ ദൈവമാണെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. അല്ലെങ്കിൽ, ❝ദൈവപുത്രൻ❞ എന്നത് ക്രിസ്തുവിൻ്റെ ❝അസ്തിത്വം❞ ആണെന്ന് പലരും വിശ്വസിക്കുന്നു. യേശു ജീവനുള്ള ദൈവത്തിൻ്റെ പുത്രനാണ്; അക്കാര്യത്തിൽ ആർക്കും സംശമൊന്നും വേണ്ട. എന്നാൽ ❝ദൈവത്തിൻ്റെ പുത്രൻ❞ എന്നത് അവൻ്റെ അസ്തിത്വമല്ല; പദവിയാണ്. അതിൻ്റെ തെളിവുകൾ ഫിലിപ്പിൻ്റെ കൈസര്യയിലെ സംഭവത്തിൽത്തന്നെ ഉണ്ട്:

1️⃣ സവിശേഷ വെളിപ്പാടും സാമാന്യ വെളിപ്പാടും: ❝നീ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു❞ എന്ന് പത്രൊസ് ഏറ്റുപറഞ്ഞത്, ഒരു സവിശേഷ വെളിപ്പാട് നിമിത്തമല്ല; അതൊരു സാമാന്യ വെളിപ്പാടാണ്. ❝എന്റെ പിതാവത്രേ നിനക്കു ഇതു വെളിപ്പെടുത്തിയതു❞ എന്നു യേശു അവനോടു പറഞ്ഞത്, യോർദ്ദാനിൽ വെച്ചുള്ള പിതാവിൻ്റെ സാക്ഷ്യത്തെക്കുറിച്ചാണ്. (മത്താ, 3:17മത്താ, 16:17). യോർദ്ദാനിലെ പിതാവിൻ്റെ സാക്ഷ്യം മുതൽ യോഹന്നാൻ സ്നാപകനും (യോഹ, 1:34), നഥനയേലും (യോഹ, 1:49), ഭൂതഗ്രസ്തരും (മത്താ, 8:29; മർക്കൊ, 3:11; 5:7; ലൂക്കൊ, 4:41; 8:28), യേശുവും (യോഹ, 5:25; 9:35-37; 10:36; 11:4), ശിഷ്യന്മാർ തന്നെയും അവൻ ദൈവപുത്രനാണെന്ന് ഏറ്റുപറഞ്ഞതാണ്: (മത്താ, 14:33). അതിനുശേഷമാണ് ഫിലിപ്പിൻ്റെ കൈസര്യയിലെ സംഭവം നടക്കുന്നത്. 

യേശു ദൈവപുത്രനാണെന്ന് ആദ്യം സാക്ഷ്യം പറഞ്ഞത് പിതാവാണ്: (മത്താ, 3:17; ലൂക്കൊ, 3:22). ആ സാക്ഷ്യം യോഹന്നാൻ സ്നാപകൻ മാത്രമാണ് കേട്ടത്; അവനാണ് ജനത്തോട് സാക്ഷ്യം പറഞ്ഞത്: (യോഹ, 1:32-34). യോഹന്നാൻ്റെ സാക്ഷ്യം പത്രോസിനും യോഹന്നാനും അന്ത്രെയാസിനും അറിവുള്ളതാണ്. ആ സമയത്ത് അവർ സ്നാപകൻ്റെ ശിഷ്യന്മാരായിരുന്നു: (യോഹ, 1:35 യോഹ, 1:40-41). പന്ത്രണ്ടു ശിഷ്യന്മാരിൽ ഉൾപ്പെട്ടവനായ നഥനയേലിൻ്റെ (ബർത്തൊലോമായി) സാക്ഷ്യവും എല്ലാവർക്കും അറിവുള്ളതാണ്. അനേകം ഭൂതഗ്രസ്തർ യേശു ദൈവപുത്രനാണെന്ന് വിളിച്ചു പറയുമ്പോഴും, താൻ ദൈവപുത്രനാണെന്ന് ദൈവാലയത്തിൽവെച്ച് യേശു പലപ്രാവശ്യം പറഞ്ഞപ്പോഴും ശിഷ്യന്മാർ അവൻ്റെ കൂടെയുണ്ടായിരുന്നു. യേശു കടലിന്മേൽ നടന്ന് പടകിൽ കയറിയപ്പോൾ, ശിഷ്യന്മാരൊന്നടങ്കം ❝നീ ദൈവപുത്രൻ സത്യം❞ എന്നുപറഞ്ഞ് അവനെ നമസ്കരിച്ചതാണ്. (മത്താ, 14:33). അതിനുശേഷമാണ് ഫിലിപ്പിൻ്റെ കൈസര്യയിൽവെച്ചുള്ള ഈ സംഭവം. അതിനാൽ, യേശു ദൈവപുത്രനാണെന്ന് പത്രൊസ് ഏറ്റുപറഞ്ഞത് ഒരു സവിശേഷ വെളിപ്പാടുകൊണ്ടല്ലെന്ന് വ്യക്തമാണ്. ക്രിസ്തുവിൻ്റെ വാക്കുകൾ; പിതാവിൻ്റെ പ്രഥമ സാക്ഷ്യത്തെയാണ് സൂചിപ്പിക്കുന്നത്.

☛ പെന്തെക്കൊസ്തിനു് മുമ്പ് ക്രിസ്തുവിനെക്കുറിച്ചുള്ള സവിശേഷമായ വെളിപ്പാടുകൾ വല്ലതും ദൈവം പത്രൊസിന് നല്കിയിരുന്നെങ്കിൽ, അടുത്ത നിമിഷം ക്രിസ്തു അവനെ ❝സാത്താൻ❞ എന്ന് സംബോധന ചെയ്യേണ്ടിവരില്ലായിരുന്നു. (മത്താ, 16:23). അവൻ മരിക്കേണ്ടിവന്നാലും മൂന്നുപ്രാവശ്യം ക്രിസ്തുവിനെ തള്ളിപ്പറയില്ലായിരുന്നു: (മത്താ, 26:69-74). മൂന്നാമത്തെ പ്രാവശ്യം: ❝ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി❞ എന്നാണ് വചനം പറയുന്നത്: (മത്താ, 26:74), പിന്നെങ്ങനെയാണ്, പത്രൊസിന് ലഭിച്ചത് സവിശേഷ വെളിപ്പാടാണെന്ന് പറയാൻ കഴിയുന്നത്? പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവ് അവൻ്റെമേൽ വന്നശേഷമാണ് അവനു് യഥാർത്ഥമായി ക്രിസ്തുവിനെക്കുറിച്ചുള്ള വെളിപ്പാടുകൾ ലഭിച്ചത്. (യോഹ, 14:23പ്രവൃ, 2:1-4)

2️⃣ ഒരു ചോദ്യം മൂന്നുത്തരം: യേശുവിൻ്റെ ചോദ്യവും പത്രൊസിൻ്റെ ഉത്തരവും സമവീക്ഷണ സുവിശേഷങ്ങളിൽ മൂന്നിടത്തുമുണ്ട്. അതിൽ, ❝നിങ്ങളോ എന്നെ ആർ എന്നു പറയുന്നു❞ എന്ന യേശുവിൻ്റെ ചോദ്യം എല്ലായിടത്തും ഒരുപോലെയാണ്: (മത്താ, 16:15 മർക്കൊ, 8:27 ലൂക്കൊ, 8:20). എന്നാൽ പത്രൊസിൻ്റെ ഉത്തരം മൂന്നിടത്തും വ്യത്യസ്തമാണ്. മർക്കൊസിലെയും ലൂക്കൊസിലെയും ഫിലിപ്പിൻ്റെ കൈസര്യയിലെ സമാന്തരവേദഭാഗങ്ങളിൽ ❝ദൈവപുത്രൻ❞ എന്നല്ല; യഥാക്രമം ❝ക്രിസ്തു, ദൈവത്തിൻ്റെ ക്രിസ്തു❞ എന്നിങ്ങനെയാണ്:
➦ നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു: (മത്താ, 16:16)
➦ നീ ക്രിസ്തു ആകുന്നു: (മർക്കൊ, 8:29)
➦ ദൈവത്തിന്റെ ക്രിസ്തു: (ലൂക്കോ, 9:20)
ഇവിടെ ശ്രദ്ധിച്ചാൽ, ഒരിടത്തുമാത്രമാണ് ❝ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു❞ എന്ന് കാണുന്നത്. ഒന്നിനെതിരെ, രണ്ട് വാക്യങ്ങളിൽ പുത്രനില്ല; ക്രിസ്തു മാത്രമേയുള്ളു. ഫിലിപ്പിൻ്റെ കൈസര്യയിലെ വിഷയം ❝യേശുവിൻ്റെ അസ്തിത്വം❞ ആയിരുന്നെങ്കിൽ, മർക്കൊസും ലൂക്കൊസും ഒരിക്കലും മത്തായിയിൽ നിന്ന് വിഭിന്നമായി രേഖപ്പെടുത്തില്ലായിരുന്നു. യേശുവിനു് ബഹുവിധ അസ്തിത്വം ഉണ്ടാകുക സാദ്ധ്യമല്ലല്ലോ? അതിനാൽ, ❝നീ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു❞ എന്ന് മത്തായിയിൽ പറഞ്ഞിരിക്കുന്ന കാരണത്താൽ, യേശു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാകില്ല. ദൈവപുത്രൻ, മനുഷ്യപുത്രൻ, ക്രിസ്തു മുതലയവ യേശുവിൻ്റെ പ്രധാനപ്പെട്ട പദവികളാണ്; അല്ലാതെ അസ്തിത്വമല്ല. ക്രിസ്തു എന്നാൽ ദൈവം എന്നല്ല; അഭിഷിക്തൻ എന്നാണർത്ഥം. ദൈവം അഭിഷിക്തനല്ല; അഭിഷേക ദാതാവാണ്: (പ്രവൃ, 10:38). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത മനുഷ്യനാണ് യേശു: (ലൂക്കൊ, 3:22; പ്രവൃ, 10:38 യോഹ, 8:40). “ദൈവം അഭിഷേകം ചെയ്ത പരിശുദ്ധ ദാസൻ❞ എന്നാണ് ആദിമസഭ അവനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27 പ്രവൃ, 3:13; പ്രവൃ, 3:26; പ്രവൃ, 3:30). ഇതൊക്കെ മനസ്സിലാക്കാൻ തിയോളജി ഒന്നും പഠിക്കണ്ട; ബൈബിൾ വായിച്ചാൽ മതി. വചനത്തെ വചനംകൊണ്ടാണ് വ്യാഖ്യാനിക്കേണ്ടത്.

➦ ❝ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു?❞ എന്നാണ് യേശു ആദ്യം ചോദിച്ചത്: (മത്താ, 16:13). യോഹന്നാൻ സ്നാപകൻ, ഏലീയാവ്, യിരെമ്യാവ്, പ്രവാചകന്മാരിൽ ഒരുത്തൻ എന്നിങ്ങനെ ജനങ്ങൾക്ക് അവനെക്കുറിച്ച് പല ധാരണകളായിരുന്നു: (മത്താ, 16:14). അതിനുശേഷമാണ്, ❝നിങ്ങളോ എന്നെ ആർ എന്നു പറയുന്നു?❞ എന്ന് ചോദിച്ചത്: (മത്താ, 16:15). അവൻ അവൻ ദൈവപുത്രൻ അല്ലെങ്കിൽ, ക്രിസ്തു (അഭിഷിക്തൻ) ആകുന്നു എന്ന് പത്രൊസ് ഉത്തരം പറഞ്ഞു: (മത്താ, 16:16; മർക്കൊ, 8:29; ലൂക്കൊ, 9:20). ❝ദൈവപുത്രൻ❞ എന്നതും ❝ക്രിസ്തു❞ എന്നതും അവൻ്റെ അസ്തിത്വമല്ല; പദവികളാണെന്ന് വ്യക്തമായി വചനത്തിൽ കാണാം: (ലൂക്കൊ, 1:32; ലൂക്കൊ, 1:35മത്താ, 3:17യെശ, 61:1; ലൂക്കൊ, 3:22; ലൂക്കൊ, 4:16-21; പ്രവൃ, 4:27; പ്രവൃ, 10:38). അതായത്, ❝യേശു ആരാണ്?❞ അല്ലെങ്കിൽ, അവൻ്റെ അസ്തിത്വം എന്താണ്? എന്നല്ല പത്രോസ് പറഞ്ഞത്. ജനങ്ങൾക്കുള്ള അറിവുപോലെ, തങ്ങൾക്ക് അവനെക്കുറിച്ചുള്ള അറിവാണ് അവൻ പറഞ്ഞത്. യഥാർത്ഥത്തിൽ, യേശു ആരാണെന്ന് യെഹൂദന്മാർക്ക് അറിയില്ലായിരുന്നു; അതുകൊണ്ടാണ് അവർ അവനെ ക്രൂശിച്ചത്: (യോഹ, 8:191കൊരി, 2:7-8). അതുപോലെതന്നെ, ശിഷ്യന്മാർക്കും യേശുവിനെ യഥാർത്ഥമായി അറിയില്ലായിരുന്നു. ക്രൂശുമരണത്തിൻ്റെ തലേദിവസം യേശു അവരോട് പറഞ്ഞുവെങ്കിലും, അവർക്കത് പൂർണ്ണമായി ഗ്രഹിക്കാൻ കഴിഞ്ഞില്ല: (യോഹ, 14:7-9).

3️⃣ ദൈവത്തിൻ്റെ പുത്രീപുത്രന്മാർ: ബൈബിളിൽ ദൂതന്മാരും മനുഷ്യരും മാത്രമാണ് ദൈവപുത്രന്മാർ. അല്ലാതെ, ദൈവം ആരുടെയും പുത്രനല്ല; അവൻ സകലത്തിനും കാരണഭൂതനാണ്: (1കൊരി, 8:6; 1കൊരി, 11:12; എബ്രാ, 2:10). ഒരു ദൈവം മറ്റാരുടെയെങ്കിലും പുത്രനാണെന്ന് പറയുന്നതുപോലെ അസംബന്ധം മറ്റൊന്നില്ല. ദൈവത്തിനു് ദൂതന്മാരും മനുഷ്യരുമായി അനേകം പുത്രീപുത്രന്മാർ ഉണ്ട്: ദൂതന്മാർ (ഇയ്യോ, 1:6; 2:1; 38:6), ആദാം (ലൂക്കൊ, 3:38), ശേത്തിൻ്റെ സന്തതികൾ (ഉല്പ, 6:2; 6:4), യിസ്രായേൽ (പുറ, 4:22-23), എഫ്രയീം (യിരെ, 31:9) മുതലായർ ക്രിസ്തു ജനിക്കുന്നതിന് മുമ്പെ ദൈവത്തിൻ്റെ പുത്രീപുത്രന്മാരാണ്. എന്നാൽ പുതിയനിയമ വിശ്വാസികളാകട്ടെ ക്രിസ്തുയേശുവിലൂടെ ദൈവത്തിൻ്റെ മക്കളായവരാണ്: (ഗലാ, 3:26 1യോഹ, 3:2). മേല്പറഞ്ഞ എല്ലാവരും ജീവനില്ലാത്ത ദൈവത്തിൻ്റെ മക്കളല്ല; ജീവനുള്ള ദൈവത്തിൻ്റെ മക്കളാണ്. തന്നെയുമല്ല, വിശുദ്ധീകരിക്കുന്ന ക്രിസ്തുവിൻ്റെയും വിശുദ്ധീകരിക്കപ്പെടുന്ന നമ്മുടെയും പിതാവും ദൈവവും ഒരുവനാണ്. അതുകൊണ്ടാണ്, അവൻ നമ്മെ സഹോദരന്മാർ എന്ന് വിളിക്കാൻ ലജ്ജിക്കാതിരുന്നത്: (എബ്രാ, 2:11-12). അതായത്, ബന്ധം വ്യത്യസ്തമാണെങ്കിലും ക്രിസ്തുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും ഒരുവൻ തന്നെയാണ്: (യോഹ, 20:17 മത്താ, 27:46; മർക്കൊ, 15:33). അതിനാൽ, ക്രിസ്തുവിനെ ❝ജീവനുള്ള ദൈവത്തിൻ്റെ പുത്രൻ❞ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന കാരണത്താൽ, അവൻ ദൈവത്തിൻ്റെ സാക്ഷാൽ പുത്രനായ ദൈവമാണെന്ന് ആരും കരുതണ്ട. സ്വന്തപുത്രൻ: ❝സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ?❞ (റോമ, 8:32). ക്രിസ്തു ഒഴികെ, ദൈവത്തിൻ്റെ മറ്റെല്ലാ പുത്രീപുത്രന്മാരും ദൈവത്തിൻ്റെ സൃഷ്ടികളാണ്. എന്നാൽ ക്രിസ്തു പിതാവായ ദൈവത്തിൻ്റെ സൃഷ്ടിയല്ല; ജഡത്തിലെ വെളിപ്പാടാണ്. അതാണ്, പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:15-16NMV, KJK). അതുകൊണ്ടാണ്, ക്രിസ്തുവിനെ സ്വന്തപുത്രനെന്ന് പൗലൊസ് വിശേഷിപ്പിക്കുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

4️⃣ ദൈവത്തിൻ്റെ പുത്രൻ, ദൈവം; മനുഷ്യൻ്റെ പുത്രൻ, മനുഷ്യൻ: ദൈവത്തിൻ്റെ പുത്രൻ ദൈവം; മനുഷ്യൻ്റെ പുത്രൻ മനുഷ്യൻ; മൃഗത്തിൻ്റെ കുട്ടി മൃഗം എന്നിങ്ങനെ ബാലിശമായ ഒരു വ്യാഖ്യാനരീതി ട്രിനിറ്റിയുടെ ഇടയിലുണ്ട്. ദൈവം മൂന്ന് വ്യക്തിയാണെന്ന് വിശ്വസിക്കുന്നവർക്ക് വചനത്തെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. വ്യക്തി എന്ന പദം ദൈവത്തെ കുറിക്കുന്നതല്ല; മനുഷ്യരെ കുറിക്കുന്നതാണ്. ദൈവത്തെ മനുഷ്യരോട് ഉപമിക്കുന്നവർക്ക് പലതും തോന്നും. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ ദൈവമല്ല; മനുഷ്യനാണെന്ന് ദൈവശ്വാസീയമായ വചനത്തിൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: ❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:19). ➦വേദഭാഗം ശ്രദ്ധിക്കുക: ❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം ➨ Ἀληθῶς ὁ ἄνθρωπος οὗτος υἱὸς ἦν θεοῦ (Alēthōs ho anthrōpos hoútos huiós ēn theoú) ➨ Truly this man was the Son of God❞ (GNT-ENG). ഇതിലും വലിയൊരു സത്യമുണ്ടോ? ഇത് വിശ്വാസമാകാത്തവർ ഉണ്ടെങ്കിൽ, ദൈവവും ക്രിസ്തുവും പറയുന്നത് വിശ്വസിക്കുക: ❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ❞ എന്ന് യഹോവ പറയുന്നു: (ഹോശേ, 11:9 സഖ്യാ, 23:19; 1ശമൂ, 15:29; ഇയ്യോ, 9:32). ❝ഒരേയൊരു ദൈവം പിതാവാണെന്നും❞ (Father, the only true God) ❝താൻ മനുഷ്യനാണെന്നും❞ ക്രിസ്തു പറയുന്നു: ❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 17:3 യോഹ, 8:40). ക്രിസ്തു മനുഷ്യനാണെന്ന് ദൈവശ്വാസീയമായ വചനത്തിൽ അൻപതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. ദൈവത്തെയും മനുഷ്യരെയും ഒരുപോലെ വഞ്ചിക്കുന്ന ട്രിനിറ്റി ഒടുവിൽ എന്തുചെയ്യും? [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. പിന്നെയും സംശയമുള്ളവർ ഉണ്ടെങ്കിൽ, യഹോവയായ ഏകദൈവത്തിൻ്റെയും ദൈവഗൃഹത്തിലൊക്കെയും വിശ്വസ്ഥനായിരുന്ന മോശെയുടെയും സാക്ഷ്യം പരിശോധിക്കുക. [കാണുക: യഹോവയും ക്രിസ്തുവും, മോശെയുടെ സാക്ഷ്യം]

5️⃣ ചരിത്രപരമായ ഒരു തെളിവ്: എ.എം 3755-ൽ (ബിസി.6) മറിയയുടെ മൂത്തമകനായി ബേത്ത്ലേഹേമിൽ ജനിച്ച (ലൂക്കൊ, 2:5-7 മത്താ, 1:25) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). അവൻ യെശയ്യാവിൻ്റെയും ദൂതന്റെയും പ്രവചനങ്ങൾപോലെ (യെശ, 61:1 ലൂക്കൊ, 1:32; ലൂക്കൊ, 1:35), എ.എം. 3789-ൽ (എ.ഡി. 29) യോർദ്ദാനിൽവെച്ചാണ് ക്രിസ്തുവും ദൈവപുത്രനും ആയത്: (ലൂക്കൊ, 3:22; പ്രവൃ, 10:38 മത്താ, 3:17; ലൂക്കൊ, 2:22). അതായത്, ബി.സി. 6-നു് മുമ്പെ യേശു എന്നൊരു വ്യക്തിയില്ല; പഴയനിയമത്തിൽ അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2 1പത്രൊ, 1:20). [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]. യെശയ്യാവിൻ്റെ പ്രവചനംപോലെ ബി.സി. 29-ൽ യോർദ്ദാനിൽവെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്യുന്നതുവരെ, യേശുവെന്ന അഭിക്തൻ (ക്രിസ്തു) ഇല്ല. അഭിഷേകാനന്തരം, ദൂതൻ്റെ രണ്ട് പ്രവചനങ്ങൾപോലെ ❝ഇവൻ എൻ്റെ പ്രിയപുത്രൻ❞ എന്ന് പിതാവ് അരുളിച്ചെയ്യുന്നതുവരെ യേശുവെന്ന ദൈവപുത്രനും ഇല്ല. എബ്രായവർഷം 3755-ൽ മാത്രം ജനിച്ചവനും, 3789-ൽ മാത്രം ക്രിസ്തുവും ദൈവപുത്രനും ആയവൻ എങ്ങനെയാണ് ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാകുന്നത്? [കാണുക: യേശുവിൻ്റെ ചരിത്രപരത]

6️⃣ ഏഴുപേരുടെ പുത്രൻ: യേശു ഏഴുപേരുടെ പുത്രനാണെന്ന് വചനം പറയുന്നു: ❶അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ❷ദാവീദിന്റെ പുത്രൻ (മത്താ, 1:1), ❸മറിയയുടെ പുത്രൻ (മർക്കൊ, 6:3), ❹യോസേഫിൻ്റെ പുത്രൻ (യോഹ, 1:45), ❺ദൈവപുത്രൻ (മത്താ, 3:17), ❻മനുഷ്യപുത്രൻ (മത്താ, 8:20), ❼സ്ത്രീയുടെ സന്തതി. (ഗലാ, 4:4). കാലസമ്പൂർണ്ണതയിലെ സ്ത്രീ മറിയയല്ല; യിസ്രായേലാണ്. (മീഖാ, 5:2-3; ഉല്പ, 3:15 ആവ, 18:15; ആവ, 18:18; പ്രവൃ, 3:14; പ്രവൃ, 7:37; റോമ, 9:5). ഒരുത്തനെ ഏഴുപേരുടെ പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ, അവൻ ആരുടെയും സാക്ഷാൽ പുത്രനല്ലെന്ന് ആർക്കും മനസ്സിലാകും. എന്നാൽ ബൈബിൾവിരുദ്ധ ഉപദേശത്തിൽ വിശ്വസിക്കുന്നവർക്ക് വചനം മാത്രമല്ല; ഭാഷപോലും മറയ്ക്കപ്പെട്ടിരിക്കയാണ്. ❝പുത്രൻ❞ എന്നത് അവൻ്റെ അസ്തിത്വമല്ല; പദവിയാണ്. യേശു ആരുടെയെങ്കിലും സാക്ഷാൽ പുത്രനാണെന്ന് വാദിച്ചാൽ, അവൻ മറിയയുടെ മാത്രം സാക്ഷാൽ പുത്രനാണ്; ബാക്കിയെല്ലാം അവൻ്റെ പദവികളാണെന്ന് പറയേണ്ടിവരും. മറിയ അവനെ പത്തുമാസം വയറ്റിൽ വഹിച്ച് വേദനയോടെ പ്രസവിച്ചതാണ്. മക്കളെ പ്രസവിക്കുന്നവളെയാണ് അമ്മയെന്ന് വിളിക്കുന്നത്. യേശു മറിയയുടെ മകനാണെന്ന് ദൈവശ്വാസീയമായ വചനത്തിൽ മുപ്പത്തേഴ് പ്രാവശ്യം ആലേഖനം ചെയ്ത് വെച്ചിട്ടുമുണ്ട്. അതിൽ രണ്ടുപ്രാവശ്യം അവളുടെ മൂത്തമകനെന്ന് അവനെ വിശേഷിപ്പിച്ചിട്ടുണ്ട്: (മത്താ, 1:25; ലൂക്കൊ, 2:7). ഒരു പ്രാവശ്യം കർത്താവിൻ്റെ മാതാവെന്ന് മറിയയെ വിശേഷിപ്പിച്ചിട്ടുണ്ട്: (ലൂക്കൊ, 1:43). ക്രിസ്തു ദൈവമാണെന്ന് വിശ്വസിക്കുന്നവർ അവൾ ദൈവമാതാവാണെന്നും വിശ്വസിക്കേണ്ടതല്ലയോ? അവൻ ദൈവമാണെന്ന് വിശ്വസിക്കുകയും മറിയ ദൈവമാതാവല്ലെന്ന് പറയുകയും ചെയ്യുന്ന പ്രൊട്ടസ്റ്റൻ്റുപദേശം വെറും ഇരട്ടത്താപ്പ് മാത്രമാണ്. [കാണുക: മറിയയുടെ മകൻ]  

7️⃣ യേശുവിൻ്റെ അഭിധാനങ്ങൾ (സ്ഥാനപ്പേരുകൾ): അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമ (കൊലൊ, 1:15), അപ്പൊസ്തലൻ (എബ്രാ, 3:1), അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ആടുകളുടെ ഇടയൻ (യോഹ, 10:2), ആടുകളുടെ വലിയ ഇടയൻ (എബ്രാ, 13:20), ആദ്യജാതൻ (കൊലൊ, 1:18), ആദ്യഫലം (1കൊരി, 15:23), ഇടർച്ചക്കല്ല് (1പത്രൊ, 2:7), ഏകജാതൻ (യോഹ, 1:14), ഏകജാതനായ പുത്രൻ (യോഹ, 3:16), ഒടുക്കത്തെ ആദാം (1കൊരി, 15:45), കർത്താവിൻ്റെ ഭുജം (യോഹ, 12:38), കർത്താവ് (പ്രവൃ, 2:36), കർത്താവായ ക്രിസ്തു (കൊലൊ, 3:24), കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവു (ലൂക്കൊ, 2:11), കർത്താവും രക്ഷിതാവുമായവൻ (2പത്രൊ, 3:2), കാര്യസ്ഥൻ (1യോഹ, 2:1), ക്രിസ്തു (മർക്കൊ, 8:29), ഗുരു (മത്താ, 9:11), ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതന്‍ (മത്താ, 11:19), ജീവൻ (യോഹ, 14:6), ജീവനായകൻ (പ്രവൃ, 3:14), ജീവനുള്ള കല്ല് (1പത്രൊ, 2:4), ജീവന്റെ അപ്പം (യോഹ, 6:35), ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു (മത്താ, 16:16), ജീവിപ്പിക്കുന്ന ആത്മാവ് (1കൊരി, 15:45), ജ്ഞാനം (1കൊരി, 1:30), തച്ചൻ (മർക്കൊ, 6:3), തടങ്ങൽ പാറ (1പത്രൊ, 2:7), ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിൻ്റെ വേര് (വെളി, 5:5), ദാസൻ (പ്രവൃ, 3:13), ദൈവജ്ഞാനം (1കൊരി, 2:24), ദൈവത്തിൻ്റെ ഏകജാതനായ പുത്രൻ (യോഹ, 3:18), ദൈവത്തിൻ്റെ കുഞ്ഞാട് (യോഹ, 1:36), ദൈവത്തിൻ്റെ ക്രിസ്തു (ലൂക്കൊ, 9:20), ദൈവത്തിൻ്റെ ദാസൻ (മത്താ, 12:17), ദൈവത്തിൻ്റെ പരിശുദ്ധൻ (യോഹ, 6:66), ദൈവത്തിൻ്റെ പ്രിയൻ (മത്താ, 12:17), ദൈവത്തിൻ്റെ രക്ഷ (ലൂക്കൊ, 2:31), ദൈവപുത്രൻ (മത്താ, 14:33), ദൈവപ്രതിമ (2കൊരി, 4:4), ദൈവശക്തി (1കൊരി, 1:24), നല്ല ഇടയൻ (യോഹ, 10:11), നസറായൻ (മത്താ, 2:22), നാഥൻ (ലൂക്കൊ, 5:5), നിത്യരക്ഷയുടെ കാരണഭൂതൻ (എബ്രാ, 5:9), നീതി (1കൊരി, 1:30), നീതിമാൻ (പ്രവൃ, 3:14), പരിശുദ്ധദാസൻ (പ്രവൃ, 4:27), പരിശുദ്ധൻ (പ്രവൃ, 3:14), പിതാവിൻ്റെ മടിയിൽ (മാർവ്വിൽ) ഇരിക്കുന്ന ഏകജാതനായ പുത്രൻ (യോഹ, 1:18), പാറ (1കൊരി,10:4), പുതുനിയമത്തിൻ്റെ മദ്ധ്യസ്ഥൻ (എബ്രാ, 12:24), പുത്രൻ (മത്താ, 11:27), പെസഹാക്കുഞ്ഞാട് (1കൊരി, 5:7), പ്രവാചകൻ (മത്താ, 21:11), പ്രായശ്ചിത്തം (1യോഹ, 2:2), ഭൂരാക്കന്മാർക്ക് അധിപതി (വെളി, 1:5), മണവാളൻ (മത്താ, 9:15), മദ്ധ്യസ്ഥൻ (1തിമൊ, 2:5), മനുഷ്യപുത്രൻ (മത്താ, 8:20), മരിച്ചവരിൽ ആദ്യജാതൻ (വെളി, 1:5), മറിയയുടെ പുത്രൻ (മർക്കൊ, 6:3), മറുവില (1തിമൊ 2:6), മഹാപുരോഹിതൻ (എബ്രാ, 3:1), മുന്തിരിവള്ളി (യോഹ, 15:5), മൂലക്കല്ല് (എഫെ, 2:20), മോശെയെപ്പോലൊരു പ്രവാചകൻ (പ്രവൃ, 3:22), യജമാനൻ (യോഹ, 4:11), യാഗം (എഫെ, 5:2), യിസ്രായേലിന്റെ രാജാവ് (യോഹ, 1:49), യെഹൂദാഗോത്രത്തിലെ സിംഹം (വെളി, 5:5), യോസേഫിന്റെ പുത്രൻ (യോഹ, 1:45), രക്ഷയുടെ കൊമ്പ് (ലൂക്കൊ, 1:71), രക്ഷാനായകൻ (എബ്രാ, 2:10), രക്ഷിതാവ് (പ്രവൃ, 5:31), രണ്ടാം മനുഷ്യൻ (1കൊരി, 15:47), രാജാവ് (മത്താ, 2:2), ലോകത്തിൻ്റെ പാപം ചുമക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട് (യോഹ, 1:29), ലോകരക്ഷിതാവ് (യോഹ, 4:42), ലോകത്തിൻ്റെ വെളിച്ചം (യോഹ, 8:12), വഴി (യോഹ, 14:6), വഴിപാട് (എഫെ, 5:2), വാതിൽ (യോഹ, 10:9), വിശ്വസ്തസാക്ഷി (വെളി, 1:5), വീണ്ടെടുപ്പ് (1കൊരി, 1:30), വെളിച്ചം (യോഹ, 12:46), ശുദ്ധീകരണം (1കൊരി, 1:30), ശ്രേഷ്ഠമഹാപുരോഹിതൻ (എബ്രാ, 4:15), സത്യം (യോഹ, 14:6), സത്യവെളിച്ചം (യോഹ, 1:9), സമാധാനം (എഫെ, 2:14), സർവ്വസൃഷ്ടിക്കും ആദ്യജാതൻ (കൊലൊ, 1:15), സഹോദരന്മാരിൽ ആദ്യജാതൻ (റോമ, 8:29), സ്ത്രീയുടെ സന്തതി (ഗലാ, 4:4 ഉല്പ, 3:15). ഇതൊന്നും യേശുവിൻ്റെ അസ്ഥിത്വമല്ല; അഭിധാനങ്ങൾ അല്ലെങ്കിൽ പദവികളാണ്. ദൈവപുത്രനെന്ന് യേശുവിനെ വിളിച്ചിരിക്കുന്നതുപോലെ തന്നെയാണ് അവനെ ദൈവത്തിൻ്റെ ദാസനെന്നും വിളിച്ചിരിക്കുന്നത്: (പ്രവൃ, 3:13; പ്രവൃ, 3:26; പ്രവൃ, 4:27; പ്രവൃ, 4:30). യേശു ദൈവത്തിൻ്റെ പുത്രനാണെന്ന് ട്രിനിറ്റി പറയുന്നപോലെ, യേശു ദൈവത്തിൻ്റെ ദാസനാണെന്നാണ് യഹോവസാക്ഷികളെ പോലുള്ളവർ പറയുന്നത്. യേശു ദൈവത്തിൻ്റെ ദാസനല്ലെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ? എന്നാൽ ഇരുകൂട്ടർക്കും അറിയാത്ത ഒരു കാര്യമുണ്ട്: ഇതൊന്നും യേശു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്ന ചോദ്യത്തിൻ്റെ ഉത്തരമല്ല; അവൻ്റെ പദവികൾ അല്ലെങ്കിൽ സ്ഥാനപ്പേരുകളാണ്. യേശു ആരാണ്? എന്ന ചോദ്യത്തിന് അനേക ഉത്തരങ്ങളില്ല; ഉണ്ടാകാൻ പാടില്ല. ഒരേയൊരു ഉത്തരമേ ഉണ്ടാകാൻ പാടുള്ളു. ആ ഉത്തരം ട്രിനിറ്റിക്കും യഹോവസാക്ഷികൾക്കും പല വൺനെസ്സുകാർക്കും അറിയില്ല. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

കൂടുതൽ അറിവുകൾക്കായി:

മോണോതീയിസം
ക്രിസ്തുവിന്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും
ദൈവഭക്തിയുടെ മർമ്മം
യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ?

ദൈവശ്വാസീയത

ദൈവശ്വാസീയത (inspiration of God) 

“എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ” (2തിമൊ, 3:16). തെയൊപ്ന്യൂസ്റ്റോസ് (theopneustos) എന്ന ഗ്രീക്കു പദത്തിന്റെ പരിഭാഷയാണ് ദൈവശ്വാസീയം. ദൈവത്താൽ ശ്വസിക്കപ്പെട്ടതു (God – breathed) എന്നർത്ഥം. ജീവിക്കുന്ന ദൈവമാണ് തിരുവെഴുത്തുകളുടെ കർത്താവെന്നും ദൈവത്തിന്റെ സർഗ്ഗാത്മക ശ്വാസത്തിന്റെ ഉത്പന്നമാണ് തിരുവെഴുത്തുകളെന്നും വ്യക്തമാക്കുകയാണ് ദൈവശ്വാസീയം എന്ന പ്രയോഗം. പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ട് എന്നു പ്രസ്താവിച്ചശേഷം “തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല എന്നു ആദ്യം തന്നെ അറിഞ്ഞുകൊള്ളണം. പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.” (2പത്രൊ, 1:20-21) എന്നു പത്രാസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നു. പഴയനിയമ രേഖയെ ദൈവത്തിന്റെ അരുളപ്പാടുകളായി പൗലൊസ് സ്വീകരിച്ചു. തിരുവെഴുത്തുകൾ ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉണ്ടായതല്ല. വിശുദ്ധന്മാർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചു സംസാരിച്ചതാണ് തിരുവെഴുത്തുകൾ. 

മറ്റുള്ളവർക്കു മനസ്സിലാകുന്ന ഭാഷയിൽ സത്യം സംപ്രേഷണം ചെയ്യുന്നതിന്റെ മേലുളള ദൈവിക പ്രഭാവമാണ് ദൈവശ്വാസീയത. തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്കു അപ്രമാദിത്വം നല്കി തെറ്റുകൂടാതെ തിരുവെഴുത്തുകൾ രേഖപ്പെടുത്തുവാൻ ദൈവശ്വാസീയത സഹായിച്ചു. സങ്കീർത്തന കർത്താക്കൾ, പ്രവാചകന്മാർ, അപ്പൊസ്തലന്മാർ എന്നിവർക്കു വെളിപ്പാടും ദൈവശ്വാസീയതയും ലഭിച്ചു. എന്നാൽ ചിലർക്കു ദൈവശ്വാസീയത ലഭിച്ചെങ്കിലും വെളിപ്പാടു ലഭിച്ചില്ല. അതിന് ഉദാഹരണമാണ് ചരിത്രപുസ്തക കർത്താക്കൾ. (ലൂക്കൊ, 1:1-4). ദൈവശ്വാസീയത വ്യക്തികളെ അപ്രമാദിതരാക്കുന്നു. എന്നാൽ അതു ആരെയും വിശുദ്ധീകരിക്കുകയോ അവരുടെ ജീവിതത്തെ സ്വാധീനിക്കുകയോ ചെയ്യുന്നില്ല. ബിലെയാം, ശൗൽ രാജാവ്, കയ്യഫാവ് എന്നിവർ ഉദാഹരണങ്ങളാണ്. ബിലെയാം ദൈവശ്വാസീയത പ്രാപിച്ചു; ശൗൽ പ്രവാചകഗണത്തിൽ ഉൾപ്പെട്ടിരുന്നു; കയ്യഫാവ് പ്രവചിച്ചു. (യോഹ, 11:51). 

ദൈവശ്വാസീയതയെക്കുറിച്ചു വ്യത്യസ്തധാരണകൾ നിലവിലുണ്ട്. സ്വാഭാവികമനുഷ്യൻ്റെ ഉന്നതമായ അന്തർജ്ഞാനം മാത്രമാണ് ദൈവശ്വാസീയത എന്നു ചിലർ കരുതുന്നു. ഈ വാദം അംഗീകരിച്ചാൽ പല നല്ല ക്രൈസ്തവ ഗാനങ്ങളും തിരുവെഴുത്തുകൾക്കു തുല്യമായി മാറും. ഭാഗികമായി ദൈവശ്വാസീയത അംഗീകരിക്കുന്ന വരും, ബൈബിളിൽ ചിന്തകൾ മാത്രമാണ് ദൈവശ്വാസീയം എന്നു കരുതുന്നവരും ഉണ്ട്. ബൈബിൾ ദൈവവചനം ഉൾക്കൊളളുന്നു എന്ന ധാരണയാണ് മറ്റു ചിലർക്ക്. തിരുവെഴുത്തുകൾ ദൈവം ചൊല്ലിക്കൊടുത്തു എന്നു കരുതുന്നവരും കുറവല്ല. ദൈവശ്വാസീയതയെക്കുറിച്ചു തിരുവെഴുത്തുകൾ നല്കുന്ന വിശദീകരണം ഇപ്രകാരം സംഗ്രഹിക്കാം: 

1. ദൈവശ്വാസീയത അവ്യാഖ്യേയമാണ്. അതു പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനം എപ്രകാരമാണെന്ന് നമുക്കു അറിഞ്ഞുകൂടാ. ഈ ആശയത്തിൽ തിരുവെഴുത്തുകളുടെ എഴുത്തുകാർക്കു മാത്രമേ ദൈവശ്വാസീയത ഉളളു. 

2. ദൈവശ്വാസീയത മാർഗ്ഗദർശനമാണ്. പ്രയോജനപ്പെടുത്തേണ്ട വസ്തുതകളും പദാവലിയും തിരഞ്ഞെടുക്കുന്നതിനു പരിശുദ്ധാത്മാവ് മാർഗ്ഗദർശനം നല്കി. 

3. തെറ്റുകളിൽ നിന്നും ഒഴിവാക്കലുകളിൽ നിന്നും പരിശുദ്ധാത്മാവ് എഴുത്തുകാരെ കാത്തുസൂക്ഷിച്ചു. 

4. ചിന്തകളിലും ധാരണകളിലും മാത്രമല്ല പദാവലിയിലും ദൈവശ്വാസീയത ഉണ്ടായിരുന്നു. ചുരുക്കത്തിൽ തിരുവെഴുത്തുകൾ പൂർണ്ണമായും (2തിമൊ, 3:16) പദാനുപദമായും (1കൊരി, 2:13) ദൈവനിശ്വസ്തമാണ്. 

5. തിരുവെഴുത്തുകളുടെ മൗലികരൂപങ്ങൾ മാത്രമാണ് നിശ്വസ്തം. പരിഭാഷകളോ കൈയ്യെഴുത്തു പ്രതികളോ അല്ല. 

ക്രിസ്തുവിന്റെ സാക്ഷ്യം: ബൈബിളിന്റെ ദൈവശ്വാസീയതയെ കുറിച്ചുളള പരമമായ തെളിവ് ക്രിസ്തുവിൻറ വാക്കുകളാണ്. ‘തിരുവെഴുത്തിനു നീക്കം വന്നു കൂടായല്ലോ’ എന്നു ക്രിസ്തു പ്രഖ്യാപിച്ചു. (യോഹ, 10:35). “ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിനു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രേ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞു പോകും വരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽ നിന്നു ഒരു വളളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞു പോകയില്ല.” (മത്താ, 5:17-18. ഒ.നോ: ലൂക്കൊ, 16:17). ന്യായപ്രമാണത്തിലും പ്രവാചക പുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതായി ക്രിസ്തു വ്യക്തമാക്കി. (ലൂക്കൊ, 24:25-27). ഇരുപതോളം പഴയനിയമ വ്യക്തികളെ ക്രിസ്തു പരാമർശിക്കുന്നുണ്ട്. പത്തൊമ്പതു പുസ്തകങ്ങളിൽ നിന്നും ഉദ്ധരിക്കുന്നുണ്ട്. മനുഷ്യസൃഷ്ടി, വിവാഹവ്യവസ്ഥാപനം എന്നിവയുടെയും, നോഹ, അബ്രാഹാം, ലോത്ത് എന്നിവരുടെയും, സൊദോം ഗൊമോറയുടെ നാശത്തിൻ്റെയും ചരിത്രം ക്രിസ്തു ഉല്പത്തിയിൽ നിന്നുദ്ധരിച്ചു. മുൾപ്പടർപ്പിൽ മോശയ്ക്കു ദൈവം പ്രത്യക്ഷപ്പെട്ടത്, മന്ന, പത്തുകല്പനകൾ എന്നിവ പുറപ്പാടു പുസ്തകത്തിൽ നിന്നും ക്രിസ്തു എടുത്തുപറഞ്ഞു. നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കേണം എന്ന കല്പനയും, കുഷ്ഠരോഗികളുടെ ശുദ്ധീകരണ നിയമവും ക്രിസ്തു പരാമർശിച്ചതു ലേവ്യപുസ്തകത്തിൽ നിന്നായിരുന്നു. സംഖ്യാപുസ്തകത്തിൽ നിന്നു വ്രതങ്ങളെ സംബന്ധിക്കുന്ന നിയമവും, പിച്ചളസർപ്പത്തെയും ക്രിസ്തു ഉദ്ധരിച്ചു. പരീക്ഷയിൽ യേശു പിശാചിനെ പരാജയപ്പെടുത്തിയതു ആവർത്തന പുസ്തകത്തിൽ (8:3; 6:13,14,16) നിന്നുള്ള മൂന്നുദ്ധരണികൾ കൊണ്ടായിരുന്നു. യെശയ്യാ പ്രവചനത്തിലെ (61:1-2) വാക്കുകൾ ഉദ്ധരിച്ചുകൊണ്ടു നസറേത്തിലെ പളളിയിൽ വച്ചു യേശുക്രിസ്തു തന്റെ പരസ്യ ശുശ്രൂഷ ഉദ്ഘാടനം ചെയ്തു. (ലൂക്കൊ, 4:16-21). യോനായുടെ അനുഭവം സത്യമാണെന്നു ക്രിസ്തു സാക്ഷ്യപ്പെടുത്തി. (മത്താ, 12:39). യെശയ്യാ പ്രവചനത്തിന്റെ ഐക്യം ക്രിസ്തു അംഗീകരിച്ചു. (മത്താ, 8:17; ലൂക്കൊ, 4:17). ജഡത്തിൽ വെളിപ്പെട്ട മഹാദൈവമാര യേശുക്രിസ്തുവിന്റെ വാക്കുകൾ തിരുവെഴുത്തുകളുടെ ദൈവശ്വാസീയതയെ സംബന്ധിച്ചിടത്തോളം പരമമായ അംഗീകാരവും തെളിവും അത്രേ.

ബൈബിളിന്റെ സാക്ഷ്യം: 

1. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. യഹോവ അരുളിച്ചെയ്യുന്നു (യെശ, 1:2), യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായി (യിരെ, 1:11), യെഹെസ്ക്കേൽ പുരോഹിതനു യഹോവയുടെ അരുളപ്പാടുണ്ടായി (യെഹ, 1:3) തുടങ്ങിയ സവിശേഷ പ്രയോഗങ്ങൾ പഴയനിയമത്തിൽ 3808 പ്രാവശ്യം ഉണ്ട്. 

2. ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാൽ (1കൊരി, 2:13), കർത്താവിന്റെ കല്പന (1കൊരി, 14:37), സാക്ഷാൽ ആകുന്നതു പോലെ ദൈവവചനമായിട്ടു (1തെസ്സ, 2:13) എന്നിങ്ങനെയുളള പ്രയോഗങ്ങൾ പുതിയ നിയമത്തിലുണ്ട്. 

3. ന്യായപ്രമാണത്തിന്റെയും സാക്ഷ്യങ്ങളുടെയും പൂർണ്ണതയെയും അധികാരത്തെയും എഴുത്തുകാർ ഊന്നിപ്പറഞ്ഞു. (ആവ, 27:26; 2രാജാ, 17:13; സങ്കീ, 19:7; 33:4; 119:89; യെശ, 8:20; ഗലാ, 3:10). 

4. ഒരു പുസ്തകത്തിന്റെ ഉപദേശം പരമവും അന്തിമവും ആണെന്നു അപരഗ്രന്ഥം അംഗീകരിക്കുന്നു. (യോശു, 1:7; 8:31; എസ്രാ, 3:2; നെഹെ, 8:1; ദാനീ, 9:2, 11, 13; സെഖ, 7:12; മലാ, 4:4; പ്രവൃ, 1:16; 28:25; 1പത്രൊ, 1:10).

5. പൗലൊസിന്റെ എഴുത്തുകളെ മറ്റു തിരുവെഴുത്തുകൾക്കു തുല്യമായി മറ്റൊരപ്പൊസ്തലൻ പറയുന്നു. (2പത്രൊ, 3:15). 

6. പഴയനിയമം ദൈവശ്വാസീയമെന്നു പൗലൊസും പത്രൊസും രേഖപ്പെടുത്തുന്നു. (2തിമൊ, 3:16; 2പത്രൊ, 1:20).

ദൈവപുത്രന്മാരും മനുഷ്യപുത്രിമാരും

ദൈവപുത്രന്മാരും മനുഷ്യപുത്രിമാരും 

ഭൂമിയിൽ മനുഷ്യർ പെരുകി. ദൈവപുത്രന്മാർ മനുഷ്യപുത്രിമാരെ വിവാഹം കഴിച്ചു. (ഉല്പ, 6:1-4). ഈ ദൈവപുത്രന്മാരും മനുഷ്യപുത്രിമാരും ആരെന്നതിനെക്കുറിച്ചു പ്രധാനമായി മുന്നഭിപ്രായങ്ങളുണ്ട്: l. ദൈവപുത്രന്മാർ പ്രഭുകുമാരന്മാരും മനുഷ്യപുത്രന്മാർ നീചകുലജാതകളും. ll. ദൈവപുത്രന്മാർ ദൂതന്മാരും മനുഷ്യപുത്രിമാർ സാധാരണ മനുഷ്യപുത്രിമാരും. lll. ദൈവപുത്രന്മാർ ശേത്തിന്റെ സന്തതി അഥവാ, ഭക്തിയുള്ള പുരുഷന്മാരും മനുഷ്യപുത്രിമാർ കയീന്റെ സന്തതി അഥവാ, അഭക്തകളും ആണ്. 

l. യാഥാസ്ഥിതിക റബ്ബിമാരാണ് ഒന്നാമത്തെ അഭിപ്രായത്തിന്റെ വക്താക്കൾ. ഉന്നത കുലജാതന്മാരാണ് ദൈവപുത്രന്മാർ. നീചകുല സ്ത്രീകളാണ് മനുഷ്യപുത്രിമാർ. ഭാഷാപ്രയോഗം അനുകൂലിക്കാത്തതു കൊണ്ടും തിരുവെഴുത്തുകളുടെ പിൻബലം ഇല്ലാത്തതുകൊണ്ടും ഈ വാദം അപ്രസക്തമായിത്തീർന്നു. 

ll. ദൈവപുത്രന്മാർ ദൂതന്മാരാണ്. വീഴ്ച സംഭവിച്ച ദൂതന്മാരാണ് ദൈവപുത്രന്മാർ. ഇവർ താത്ക്കാലികമായി മനുഷ്യരൂപം സ്വീകരിച്ചു മനുഷ്യസ്ത്രീകളോടു സഹവസിച്ചു. ഈ മിശ്രവിവാഹത്തിൽ നിന്നുണ്ടായവരാണ് മല്ലന്മാർ. ഈ ചിന്താഗതിക്ക് അനുകൂലമായ പറയുന്ന വാദമുഖങ്ങൾ: 

1. ഉല്പത്തി 6-നു വെളിയിൽ ദൈവപുത്രന്മാർ എന്ന പ്രയോഗം (ബൈനേ എലോഹീം) ദൈവദൂതന്മാരെ കുറിക്കുവാൻ മാത്രമേ ഉപയോഗിച്ചിട്ടുള്ളു. (ഇയ്യോ, 1:6; 2:1; 38:6). ആവർത്തനം 14:1; യെശയ്യാവാ 43:6; ഹോശേയ 1:10; 11:1 എന്നിവിടങ്ങളിൽ ‘ബൈനേ എലോഹീം’ എന്നല്ല പ്രയോഗം. 

2. സന്ദർഭത്തിൽ നിന്നും ദൈവപുത്രന്മാരുടെയും മനുഷ്യപുത്രിമാരുടെയും സഹവാസം അസ്വാഭാവികവും അസാധാരണവും എന്നു വ്യക്തമാകുന്നു. ജല പ്രളയത്തിന്റെ കാരണങ്ങളിലൊന്ന് അതായിരിക്കണം.

3. മനുഷ്യപുത്രിമാരെ അഭക്തകൾ എന്നു വ്യാഖ്യാനിക്കുന്നതിനു ഒരു ന്യായീകരണവുമില്ല. സ്ത്രീവർഗ്ഗത്തെ മുഴുവൻ കുറിക്കുന്ന ഒരു പ്രയോഗം മാത്രമാണിത്; ദൈവപുത്രന്മാർ ദൈവദൂതന്മാരെ കുറിക്കുന്നതു പോലെ. 

4. ഈ സംയോഗത്തിലുണ്ടായവരെ നെഫിലീം (മല്ലന്മാർ) എന്നാണ് വിളിച്ചിരിക്കുന്നത്. ഗിഗാൻ്റെസ് എന്ന പദമാണ് സെപ്റ്റ്വജിന്റിൽ. ഭീമാകാരത്തെ കുറിക്കുന്ന വാക്കല്ലത്. ഭൂജാതർ (ഗെഗെനെസ്) എന്ന അർത്ഥമാണുളളത്. അർദ്ധഭൗമവും അർദ്ധ സ്വർഗ്ഗീയവുമായ ടൈറ്റന്മാരെ കുറിക്കുവാൻ ഈ പദം പ്രയോഗിച്ചിട്ടുണ്ട്. നെഫിലീം എന്ന എബ്രായ പദത്തിനു വീണുപോയവർ എന്നർത്ഥം. അവിശുദ്ധ സംയോഗത്തിലുണ്ടായ അസാധാരണ സന്തതിയെ കുറിക്കുകയാണത്. കനാനിലെ അനാക്കിന്റെ പുത്രന്മാരെ കുറിക്കുവാൻ ഈ പദം തന്നെ സംഖ്യാപുസ്തകം 13:33-ൽ പ്രയോഗിച്ചിട്ടുണ്ട്. അവർ ഭീമാകാരന്മാരായിരുന്നു. എന്നാൽ മിശ്രപ്രകൃതിയോടു കൂടിയ രാക്ഷസന്മാരാകണം ഉല്പത്തി 6-ലെ വിവക്ഷ. 

5. വിചിത്രമായ പാപം ചെയത് ബന്ധിക്കപ്പെട്ട ഒരു വിഭാഗം ദൂതന്മാരെക്കുറിച്ചു 2പത്രൊസ് 2:4-5; യൂദാ 6-7 എന്നിവിടങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. അവരുടെ ശിക്ഷാവിധിയുടെ കാരണത്തെക്കുറിച്ചു നമുക്കു ഊഹിക്കാവുന്ന തെളിവ് ഇതു മാത്രമാണ്. ഇവരുടെ പാപത്തെ സൊദോമിലും ഗൊമോറയിലും സംഭവിച്ച ലൈംഗിക ഭ്രംശത്തോടാണ് പത്രൊസും യൂദയും താരതമ്യം ചെയ്തിരിക്കുന്നത്. 

6. അന്യജഡം മോഹിച്ചു എന്നാണ് കാണുന്നത്. ഇതു ദൂതന്മാർക്കില്ലാത്ത ജഡത്തെ കാണിക്കുന്നു. ഈ ദൂതന്മാർ തങ്ങളുടെ വാഴ്ച കാത്തുകൊണ്ടില്ല. മാത്രവുമല്ല, അവർ തങ്ങളുടെ വാസസ്ഥലം വിട്ടുപോകുകയും ചെയ്തു. ഈ അസാധാരണ പാപത്തിനു വിധേയരായ ദൂതന്മാരെ സ്ഥിരമായി അന്ധകൂപത്തിൽ അടച്ചിരിക്കുകയാണ്. അവിടെ അവർ അഗ്നിപൊയ്കയിലേക്കുളള വിധികാത്തു കഴിയുന്നു. (മത്താ, 25:41; 2പത്രൊ, 2:4; യൂദാ, 6; വെളി, 20:10).

lll. ദൈവപുത്രന്മാർ ശേത്തിന്റെ സന്തതികളാണ്. ഉല്പത്തി 6:1-4 സൂക്ഷ്മമായി പഠിക്കുന്നവർക്കു അവർ ശേത്തിന്റെ സന്തതിയാണെന്നു മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ല. തെളിവുകൾ: 

1. ഉല്പത്തി 6-നു വെളിയിൽ ‘ബൈനേ എലോഹീം’ ദൂതന്മാരെ കുറിക്കുവാൻ മാത്രമേ പ്രയോഗിച്ചിട്ടുള്ളൂ. അതിനാൽ ഉല്പത്തി 6-ലും ദൈവപുത്രന്മാർ ദൂതന്മാരാണു എന്ന വാദം കഴമ്പില്ലാത്തതാണ്. ഇയ്യോ, 1:6; 2:1; 38:6 എന്നിവിടങ്ങളിലാണ് പ്രസ്തുത പ്രയോഗം വരുന്നത്. അവിടെ ദൂതന്മാരെന്ന് മനസ്സിലാക്കുന്നത് ഏകപക്ഷീയമാണ്. തിരുവെഴുത്തുകളിലൊരേടത്തും ദൈവപുത്രന്മാർ ദൈവ ദൂതന്മാരാണെന്ന ധ്വനി ലഭിക്കുന്നില്ല. ദൈവവുമായി ബന്ധമുള്ള ദൂതന്മാരെയും മനുഷ്യരെയും ദൈവപുത്രന്മാരെന്നു വിവക്ഷിക്കുന്നതു യുക്തമാണ്. ആവർത്തനം 14:1; യെശയ്യാവ് 43:6; ഹോശേയ 1:10; 11:1 എന്നിവിടങ്ങളിൽ ‘ദൈവപുത്രന്മാർ’ ദൈവഭക്തന്മാരെ കുറിക്കുവാൻ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ അവിടെ ‘ബൈനേ എലോഹീം’ അല്ല പ്രയോഗം എന്നാണു പ്രതിവാദം. ആവർത്തനം 14:1 ബാനീം അത്തം ല യഹോവ എലോഹേക്കേം ‘നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവെക്കു മക്കൾ ആകുന്നു.’ (അടിവരയിട്ട പദങ്ങൾ ബൈനേ എലോഹീമിന്റെ രൂപങ്ങൾ തന്നെയാണ്) യെശയ്യാവ് 43:6-ൽ ‘എന്റെ പുത്രന്മാർ’ എന്നു ദൈവം പറയുമ്പോൾ വിവക്ഷ ദൈവപുത്രന്മാർ എന്നല്ലേ? ഹോശയ 11:1-ലും ‘എന്റെ മകൻ’ എന്നാണ് പ്രയോഗം. ഹോശേയ 1:10-ൽ ‘ജീവനുള്ള ദൈവത്തിന്റെ മക്കൾ’ എന്നു കാണാം. സങ്കീർതനം 73:15-ൽ ‘നിന്റെ മക്കളുടെ തലമുറ’ എന്നു ഭക്തന്മാരെയും ആവർത്തനം 32:5-ൽ ‘ദൈവത്തിന്റെ മക്കളെന്നു’ യിസ്രായേല്യരെയും പറയുന്നു. ദൈവപുത്രന്മാർ എന്ന പ്രയോഗം ഭൗതിക ജനനത്തെ വിവക്ഷിക്കായ്കയാൽ ദൈവസാദൃശ്യം വഹിക്കുന്ന എല്ലാ ജീവികൾക്കും ചേരും. ന്യായാധിപന്മാരെ എലോഹീം (ദേവന്മാർ) എന്നും, ബെനേ എല്യോൻ (അത്യുന്നതന്റെ പുത്രന്മാർ) എന്നും സങ്കീർത്തനം 82:6-ൽ വിളിച്ചിട്ടുണ്ട്. ദൈവപുത്രന്മാർ ദൂതന്മാരല്ലെന്നു തെളിയിക്കാൻ ഒരു സാമാന്യയുക്തി മതിയാകും. 

2. ദൈവപുത്രന്മാർ ദൂതന്മാരാണെങ്കിൽ വിശുദ്ധ ദൂതന്മാരോ വീണുപോയ ദൂതന്മാരോ ആയിരിക്കണം. ദൈവദൂതന്മാർ അനുസരണമുള്ളവരും ദൈവഹിതം നിറവേറ്റുന്നതിനും തിരുനാമം മഹത്വപ്പെടുത്തുന്നതിനും സദാ ജാഗരൂകരുമാണ്. യുവതികളുമായി ദുർന്നടപ്പു ആചരിക്കുകയോ വഷളത്തം പ്രവർത്തിക്കുയോ ചെയ്യുക എന്നതു അവരുടെ സ്വഭാവവുമായി പൊരുത്തപ്പെടുന്നതല്ല. (മത്താ, 22:30). മാത്രമല്ല, വീണുപോയ ദൂതന്മാരെ ഒരിക്കലും ദൈവപുത്രന്മാർ എന്നു വിളിക്കുകയില്ല. 

3. ദൈവപുത്രന്മാർക്കു വിപര്യായമായ പ്രയോഗമാണ് മനുഷ്യപുത്രിമാർ. ഈ പ്രയോഗം ഒരിക്കലും ദൈവപുത്രന്മാരെ ദൂതന്മാരാക്കുകയില്ല. ഒന്നാം വാക്യത്തിലെ മനുഷ്യന്റെ (ഹാ ആദാം) രണ്ടു ഉപവിഭാഗങ്ങളാണ് ദൈവപുത്രന്മാരും മനുഷ്യപുത്രിമാരും. ശേത്തിൻ്റെയും കയീൻ്റെയും സന്തതികളെ മുൻ അദ്ധ്യായങ്ങളിൽ വ്യാവർത്തിപ്പിച്ചിട്ടുണ്ട്. (ഉല്പ, 4:16-24; 4:25-5:32). വിശ്വാസികളും അവിശ്വാസികളും തമ്മിലുളള മിശ്രവിവാഹത്തിന്റെ ആദ്യരേഖയാണ് ഉല്പത്തി 6:1-4. ശേത്തിന്റെ സന്തതികളും കയീന്റെ സന്തതികളും തമ്മിലുള്ള മിശ്രവിവാഹം ജലപ്രളയകാലത്തു നടന്നിരുന്നു. (ഉല്പ, 27:46; 28:1). 

4. ഉല്പത്തി 6:2-ൽ ദൈവപുത്രന്മാർ മനുഷ്യപുത്രിമാരെ സൗന്ദര്യമുള്ളവരെന്നു കണ്ടിട്ട് തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു എന്നു കാണാം. സൃഷ്ടിയുടെ കാലത്തു ദൈവം ഏർപ്പെടുത്തിയ വിവാഹത്തെ കുറിക്കുന്ന പദമാണ് ഭാര്യമാരായി എടുത്തു എന്നതിനു എബ്രായയിൽ (ലാക്കഹ് ഇഷ്ഷാഹ്). ഒരിക്കലും വെറും ശാരീരിക ബന്ധത്തെക്കുറിക്കുന്ന പദം അല്ല. താൽക്കാലിക ഭോഗസിദ്ധിക്കു വേണ്ടി സുന്ദരികളെ വശീകരിച്ചു ആവശ്യാനന്തരം ഉപേക്ഷിക്കു കയായിരുന്നില്ല; മറിച്ച്, സ്ഥിരമായ വിവാഹ ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു അവർ. വിശുദ്ധവേദപുസ്തകം കൃത്യമായിത്തന്നെ പരിഭാഷപ്പെടുത്തുന്നു. “ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യവതികൾ എന്നു കണ്ടു തങ്ങൾക്കു ഇഷ്ടമുളളവരെ വിവാഹം ചെയ്തു.” പി.ഒ.സി.യിൽ: “ഇഷ്ടപ്പെടവരെയെല്ലാം ഭാര്യമാരായി സ്വീകരിച്ചു.” ദൈവദൂതന്മാർക്കു വിവാഹം ചെയ്യുവാൻ കഴിയുകയില്ലെന്നു ക്രിസ്തു തന്നെ വെളിപ്പെടുത്തി. (മത്താ, 22:30).

5. മാനുഷിക വിവാഹത്തിൽ ഏർപ്പെടുവാൻ കഴിയുന്ന ദേഹസാന്നിദ്ധ്യം ദൂതന്മാർക്കില്ല. ദൈവത്തിനെതിരെ മത്സരിച്ചു മുമ്പില്ലാത്ത ഒരു ശക്തിയോ അവയവമോ ദൂതന്മാർക്കു നേടാൻ കഴിയുകയുമില്ല. മനുഷ്യരൂപം സ്വീകരിച്ചു ദൂതന്മാർ മനുഷ്യരുടെ മറ്റുള്ള പ്രവൃത്തികൾ (നടക്കുക, ഇരിക്കുക, ഭക്ഷിക്കുക, സംസാരിക്കുക തുടങ്ങിയവ) ചെയ്തിട്ടുണ്ട്. അതുപോലെ മാത്രമേ ലൈംഗിക പ്രക്രിയയിൽ ഏർപ്പെടുന്നതും എന്ന വാദം വിചിത്രമാണ്. അബ്രാഹാമിനെ സന്ദർശിച്ച ദൂതന്മാർ ഭക്ഷിച്ചു. ദൈവം അനുവദിച്ചതു കൊണ്ടാണു അവർ ഭക്ഷിച്ചത്. രണ്ടാമതായി, ദൈവദൂതന്മാർ ഭക്ഷണം കഴിക്കുന്നതും പാപം ചെയ്ത ദൂതന്മാർ ഭാര്യമാരെ സ്വീകരിച്ചു കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിനും തമ്മിൽ വലിയ അന്തരമുണ്ട്. 

6. 2പത്രൊസ് 2:4ഉം യൂദാ 6-ഉം ദൂതവിവാഹത്തിനു തെളിവു നല്കുന്നില്ല. പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിച്ചില്ലെന്നേ പറയുന്നുള്ളൂ. തങ്ങളുടെ വാഴ്ച കാത്തുകൊളളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെന്നേ യൂദായും പറയുന്നുള്ളൂ. മനുഷ്യപുത്രിമാരെ വിവാഹം ചെയ്തുവെന്നോ സന്തത്യുത്പാദനം നടത്തിയെന്നോ ഒന്നും രേഖപ്പെടുത്തുന്നില്ല. അവർക്കു സമമായി ദുർന്നടപ്പു ആചരിച്ചു (വാ, 7) എന്നതു ദൂതന്മാരെ കുറിക്കുന്നതായി മനസ്സിലാക്കിയാൽ പോലും ദുർന്നടപ്പു വിവാഹമല്ല. വ്യാകരണപരമായി അവർക്കു (ടൂടൊയ്സ്) എന്നതു സൊദോം ഗൊമോറ അഥവാ പ്രസ്തുത പട്ടണങ്ങളിലെ നിവാസികളെ കുറിക്കുന്നു. ടൂടൊയ്സ് എന്നതു 4-ാം വാക്യത്തിലെ ‘ദൈവത്തിന്റെ കൃപയെ ദുഷ്ക്കാമവൃത്തിക്കു ഹേതുവാക്കിയ അഭക്തരായ ചിലരോടും’ എന്നതിനോടും അന്വയിച്ചു കൂടായ്കയില്ല. 

7. ദൈവപുത്രന്മാരുടെ മേൽ ദൈവം ഉച്ചരിച്ച വിധിയും മനുഷ്യർക്കു മാത്രം ചേരുന്നതാണ്. “മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നെയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്നു അരുളിച്ചെയ്തു.” (ഉല്പ, 6:3).

8. ഈ അസ്വാഭാവികമായ വിവാഹം മനുഷ്യവർഗ്ഗത്തെ മുഴുവൻ ദുഷിപ്പിച്ചതിനു കാരണക്കാർ ദൂതന്മാർ ആയിരുന്നുവെങ്കിൽ മനുഷ്യരെയാണോ ശിക്ഷിക്കേണ്ടത്? മനുഷ്യർ വഞ്ചിക്കപ്പെടുക മാത്രമായിരുന്നല്ലോ. ദൈവിക ശിക്ഷാവിധിയിൽ ഇമ്മാതിരി പക്ഷപാതം ദൃശ്യമല്ല. ഇവിടെ വർണ്ണിക്കപ്പെടുന്ന ചരിത്രം മനുഷ്യന്റേതാണെന്നു വ്യക്തമാണ്. ദൈവപുത്രന്മാർ ദൂതന്മാരാണങ്കിൽ ഈ ആഖ്യാനം മനുഷ്യരെക്കുറിച്ചു മാത്രമുള്ളതല്ല, ദൈവദൂതന്മാരുടേതും ആയിരിക്കുമായിരുന്നു. പരീക്ഷിതനും പരീക്ഷകനും ഒരുപോലെ ശിക്ഷിക്കപ്പെടുകയാണു തിരുവെഴുത്തുകളിൽ. 

9. ദൂതന്മാരും മനുഷ്യസ്ത്രീകളും തമ്മിലുള്ള അവിശുദ്ധ സംയോഗത്തിലുണ്ടായ അസാധാരണ സന്തതിയെ കുറിക്കുകയാണ് നെഫിലീം. ഗിഗാൻ്റെസ് എന്ന പദമാണ് സെപ്റ്റ്വജിന്റിൽ. ദൈവപുത്രന്മാരും (മനുഷ്യരോ ദൂതന്മാരോ ആയിക്കൊള്ളട്ടെ) മനുഷ്യപുത്രിമാരും തമ്മിലുള്ള വേഴ്ചയിൽ നിന്നു നെഫിലീം (മല്ലന്മാർ) ജനിച്ചു എന്നു പറഞ്ഞിട്ടില്ല. രണ്ടാം വാക്യത്തിൽ വിവാഹം കഴിച്ചു എന്നേ പറഞ്ഞിട്ടുള്ളു. നാലാം വാക്യത്തിൽ അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു. അതിൻ ശേഷവും (ദൈവം താക്കീതു നല്കിയതിനു ശേഷവും) ദൈവത്തിന്റെ പുത്രന്മാർ മനുഷ്യപുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെ പ്രസവിച്ചു, ഇവരാകുന്നു പുരാതന കാലത്തെ വീരന്മാർ (ഹഗ്ഗി ബോറീം). ദൈവപുത്രന്മാർ മനുഷ്യപുത്രിമാരെ വിവാഹം കഴിക്കുന്നതിനു മുമ്പുതന്നെ മല്ലന്മാർ ഉണ്ടായിരുന്നു. ‘നാഫൽ’ എന്ന ധാതുവിനു വീഴുക, ചാടിവീഴുക എന്നർത്ഥം. നെഫിലീമിനു ആക്രമണകാരികൾ എന്ന അർത്ഥമാണ് യുക്തം. ജനത്തിന്റെ മേൽ ചാടിവീണു അവരെ പീഡിപ്പിച്ചതിനാലാണു നെഫിലീം എന്നു അവരെ വിളിക്കുന്നത്. ‘സ്വർഗ്ഗത്തിൽ നിന്നു വീണ’ എന്ന ധാരണ തെറ്റാണ്; പുരാണത്തിൽ നിന്നു കടമെടുത്ത പദം കൊണ്ടാണ് സെപ്റ്റ്വജിന്റിൽ നെഫിലീമിനെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ദേവന്മാർ ഭൂമിയിൽ വന്നു മനുഷ്യസ്ത്രീകളുമായി വേഴ്ച നടത്തിയതായി പുരാണകഥകളുമായി ഈ സംഭവത്തെ ബന്ധിപ്പിക്കുക മാത്രമേ ഗിഗാൻ്റെസ് എന്ന പദം ചെയ്യുന്നുള്ളൂ. ഭൂമിയുടെ ദേവിയായ ‘ഗയെ’യുടെയും (Gaea), ദ്യോവിന്റെ ദേവനായ ‘ഉരാണസി’ൻ്റെയും (Uranus) മക്കളാണ് ഗിഗാൻ്റെസ്. ഇവർ ദേവന്മാരോടു പോരാടി സൂയസിനോടൊപ്പം വീണു ഒളിമ്പസിൽ സ്ഥിരവാസമാക്കി. യവന പുരാണകഥയിൽ നിന്നു കടംകൊണ്ട ഈ പദം ബൈബിൾ വൃത്താന്തത്തെ ആ നിലയിലാക്കുകയാണ്. പരിഭാഷാപദം അവലംബമാക്കി സിദ്ധാന്തസ്ഥാപനം നടത്തുന്നതു ഒരിക്കലും ശരിയല്ല. 

10. മനുഷ്യവർഗ്ഗത്തെ (നോഹയും കുടുംബവും ഒഴികെ) പൂർണ്ണമായി നശിപ്പിച്ച ജലപ്രളയത്തിനു ഉപപത്തി കണ്ടെത്താൻ കഴിയുന്നതു ദൂതവിവാഹത്തെ അംഗീകരിക്കുന്നതിലൂടെ ആണെന്ന വാദവും തെറ്റാണ്. അതിനെ തിരുവെഴുത്തുകൾ അനുകൂലിക്കുന്നില്ല. ദൂതമനുഷ്യ സംയോഗത്തിലുണ്ടായ വർഗ്ഗം മാത്രമല്ല, മനുഷ്യവർഗ്ഗം മുഴുവൻ വഷളായതായി തിരുവെഴുത്തുകൾ പ്രസ്താവിക്കുന്നു. ദൂതന്മാരായ പിതാക്കന്മാരുടെ സന്തതി മുഴുവൻ പ്രളയത്തിൽ നശിച്ചു. തന്മൂലം പ്രളയശേഷം ദുഷ്ടത ഉണ്ടാകാൻ പാടില്ലായിരുന്നു. എന്നാൽ മനുഷ്യന്റെ വഷളത്തം പ്രളയത്തിനു മുമ്പുണ്ടായിരുന്നതു പോലെ തന്നെ തുടരുകയാണ് പ്രളയശേഷവും. ഉല്പത്തി 6:5-ഉം 8:21-ഉം ഒത്തുനോക്കുക. ദൈവം ഭൂമിയെ നശിപ്പിക്കാത്തതിനു കാരണം “ഞാൻ ചെയ്തതു പോലെ സകല ജീവികളെയും ഇനി നശിപ്പിക്കയില്ല” എന്ന ദൈവത്തിന്റെ വാഗ്ദാനമാണ്.

ദൈവവും കർത്താവും

ദൈവവും കർത്താവും (God and Lord)

പഴയനിയമത്തിൽ ദൈവത്തെ കുറിക്കുന്ന ഒരു പ്രധാന പദമാണ് ഏലോഹീം (Elohiym). 2350-ലധികം പ്രാവശ്യം ഈ പദം സത്യദൈവത്തെ കുറിക്കുന്നു. ലോകത്തിന്റെ സ്രഷ്ടാവും പരിപാലകനും പരമോന്നത ന്യായാധിപനുമാണെന്ന് തന്റെ പ്രവൃത്തികളാൽ കാണിക്കുന്ന നിത്യനും സർവ്വശക്തനുമായ ദൈവമായിട്ടാണ് എലോഹീമിനെ ബൈബിൾ വെളിപ്പെടുത്തുന്നത്. തൻ്റെ സൃഷ്ടിയോടുള്ള ബന്ധത്തിൽ ആദ്യം പറഞ്ഞിരിക്കുന്ന പദവും ഇതുതന്നെ: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു:” (ഉല്പ, 1:1. ഒ.നോ: 2,3,4,5,6,7,8,9,10). എലോഹിം എന്നതു ഒരു പേരല്ല; പദവിനാമമാണ്. ഈ സ്ഥാനപ്പേരിന് ഉന്നതൻ, ബലവാൻ, ശക്തൻ എന്നൊക്കെ അർത്ഥം കല്പിക്കാം. എന്നാൽ, പഴയനിയമത്തിൽ നമ്മുടെ എലോഹീമിനു ഒരു പേർ പറഞ്ഞിട്ടുണ്ട്. നമുക്കറിയാം, അസ്തിത്വദ്യോതകമാണ് പേര്. അഥവാ, അസ്തിത്വത്തെ മാത്രം ആശ്രയിച്ചു നില്ക്കുന്നതാണ് പേര്. പേർകൂടാതെ ഒന്നും നിലനില്ക്കുന്നില്ല. ആകാശ സൈന്യങ്ങളെയൊക്കെയും സൃഷ്ടിക്കുകയും സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെയെല്ലാം പേർചൊല്ലി വിളിക്കയും ചെയ്യുന്ന (യെശ, 40:26) ദൈവത്തിനൊരു പേരില്ലാതെ വരുമോ? ആദിയിൽ സൃഷ്ടിയൊക്കെയും പൂർത്തിയാക്കിയശേഷം, സൃഷ്ടിയുടെ മകുടമായി താൻ കൈകൊണ്ട് മെനഞ്ഞ മനുഷ്യനെക്കൊണ്ട് സകല പക്ഷിമൃഗാദികൾക്കും പേരിടുവിച്ചവനുമായ ദൈവത്തിനു (ഉല്പ, 2:19) നിശ്ചയമായും ഒരു പേരുണ്ട്. കത്തിക്കൊണ്ടിരുന്ന മുൾപ്പടർപ്പിൽ പ്രത്യക്ഷപ്പെട്ടു യിസ്രായേൽ ജനത്തെ വീണ്ടെടുക്കുവാൻ മോശെയ്ക്കു നിയോഗം നല്കിയപ്പോൾ സർവ്വശക്തൻ തൻ്റെ നാമംകൂടി വെളിപ്പെടുത്തി: “ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു. ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു:” (പുറ, 3:14,15). ‘ഞാൻ ആകുന്നവൻ ഞാൻ ആകുന്നു’ എന്നതു എബ്രായയിൽ എഹ്യെഹ് അഷെർ എഹ്യെഹ് (ehyeh aser ehyeh) ആണ്. എഹ്യെഹ് (ഞാനാകുന്നു) യ്ഹ്വ്ഹ് (YHVH=യാഹ്വേ, യഹോവ) എന്നീ നാമങ്ങളുടെ ധാത്വാർത്ഥം ‘സ്വയം നിലനില്ക്കുന്നവൻ’ (Self Existence) അഥവാ, തൻ്റെ അസ്ഥിത്വത്തിനു കാരണം തന്നിൽ തന്നെയാണ് മറ്റൊന്നിലല്ല. ഞാൻ ആകുന്നത് ഞാൻ ആകുന്നതിനാലാണ്. യാഹ്വേ അഥവാ, യഹോവ എന്ന തൻ്റെ നാമം ദൈവം ആദ്യമായി വെളിപ്പെടുത്തിയത് മോശെയ്ക്കാണ്. (പുറ, 6:3). പഴയനിയമത്തിൽ 6600-റോളം പ്രാവശ്യം യഹോവയെന്ന നാമമുണ്ട്. ആദ്യപ്രയോഗം ഉല്പത്തി 2:4-ൽ

പുതിയനിയമത്തിൽ എലോഹീമിന് തത്തുല്യമായ പദം തിയൊസ് (Theos) ആണ്. 1325-ലേറെ പ്രാവശ്യം ദൈവത്തെ കുറിക്കുന്നു. പുതിയനിയമത്തിലും സൃഷ്ടിയോടുള്ള ബന്ധത്തിൽ പലയിടത്തും ഈ പദം പറഞ്ഞിട്ടുണ്ട്: (മർക്കൊ, 10:6; 13:19; റോമ, 1:20; 1:25). പിതാവിനെയും പുത്രനെയും അഭിന്നമായിട്ട് ഇതു പ്രയോഗിച്ചിട്ടുണ്ട്. എങ്കിലും, അധികം സ്ഥാനങ്ങളിലും പിതാവിനെയാണ് ഈ പദം സൂചിപ്പിക്കുന്നത്. പഴയനിയമത്തിൽ ദൈവത്തിൻ്റെ ഏകനാമം ‘യഹോവ’ എന്നാണെന്ന് നാം കണ്ടതാണ്. “നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു” (പുറ, 20:7) എന്ന മൂന്നാം കല്പനയോടുള്ള ഭയംനിമിത്തം ‘യഹോവ’ എന്നെഴുതിയിട്ടുള്ള സ്ഥാനങ്ങളിൽ യെഹൂദന്മാർ ‘അദോനായി (Adonay) അഥവാ, കർത്താവു’ എന്നു വായിക്കും. പഴയനിയമത്തിൻ്റെ ഗ്രീക്കു സപ്തതിയിൽ (Septuagint) ‘യഹോവ’ എന്ന നാമത്തെ ‘കുറിയോസ് (kyrios) അഥവാ, കർത്താവു’ എന്നാണു തർജ്ജമ ചെയ്തിരിക്കുന്നത്. പുതിയനിയമത്തിൽ കുറിയോസ് 670-ലേറെ പ്രാവശ്യം പിതാവിനെയും പുത്രനെയും അഭിന്നമായിട്ട് വിളിച്ചിട്ടുണ്ട്. ഏറ്റവും അധികം പ്രാവശ്യം കുറിയോസ് പുത്രനെയാണ് സൂചിപ്പിക്കുന്നത്. പഴയനിയമത്തിലെ ‘യഹോവ’യെന്ന സംജ്ഞാനാമത്തെയാണ് ‘കുറിയൊസെ’ന്ന് പരിഭാഷ ചെയ്തതെന്നു നാം കണ്ടതാണ്. പഴയനിയമത്തിലെ പ്രധാന വ്യക്തി ‘യഹോവയെന്ന അതിപരിശുദ്ധ നാമമുള്ളവൻ’ ആണെങ്കിൽ, പുതിയനിയമത്തിൽ കുറിയോസ് എന്നു വിളിക്കപ്പെട്ടിരിക്കുന്ന യേശുക്രിസ്തുവാണ്. ഇത് യഹോവയുടേയും യേശുക്രിസ്തുവിൻ്റെയും അഭിന്നത്വത്തിന് ശക്തമായ തെളിവാണ്. ഈ വസ്തുത സുവിശേഷങ്ങളിൽ നിന്നു തെളിയിച്ചശേഷം വിഷയത്തിലേക്ക് കടക്കാം: നമ്മൾ സാധാരണ പറയുന്നത്; യോഹന്നാൻ്റെ സുവിശേഷമാണ് യേശുവിൻ്റെ ദൈവത്വം വെളിപ്പെടുത്തിയിരിക്കുന്നത് എന്നാണ്. എന്നാൽ, പുതിയനിയമത്തിലെ ഒന്നാം പുസ്തകത്തിലെ ഒന്നാം അദ്ധ്യായത്തിൽത്തന്നെ ജഡത്തിൽ വെളിപ്പെട്ടവൻ ആരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്: കന്യകയായ മറിയയുടെ ഗർഭത്തിൽ സംശയാലുവായ യോസേഫ് അവളെ ഗൂഢമായി ഉപേക്ഷിക്കാൻ ഭാവിക്കുമ്പോൾ, അവളുടെ ഉദരത്തിൽ ഉരുവായിരിക്കുന്നത് ആരാകുന്നുവെന്ന് ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷനായി അവനോടു പറയുന്നുണ്ട്: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). ജനിക്കുവാനുള്ള ശിശുവിനെക്കുറിച്ചാണ് പറയുന്നത്; ‘അവൻ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കും.’ ജനം യിസ്രായേലാണെങ്കിൽ, ഉടയവൻ യഹോവയാണ്. ‘യഹോവയുടെ ജനമായ യിസ്രായേൽ’ (2ശമൂ, 6:21; 2രാജാ, 9:6) എന്നു ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. അപ്പോൾ, ജനിച്ചവൻ മറ്റാരുല്ല; യഹോവയാണ്. കൂടാതെ, സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം തൻ്റെ ശുശ്രൂഷ ആരംഭിക്കുന്നതിനു മുമ്പുതന്നെ യേശുവെന്ന സംജ്ഞാനാമത്തിലും, പുത്രനെന്ന സ്ഥാനനാമത്തിലും ജഡത്തിൽ വെളിപ്പെട്ടവൻ ആരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്: “കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ:” (യെശ, 40:3. ഒ.നോ: മലാ, 3:1). എന്നിങ്ങനെ യെശയ്യാവും, മലാഖിയും പ്രവചിച്ച യഹോവ തന്നെയാണ് യേശുവെന്ന് മത്തായിയും (3:3), മർക്കൊസും (1:2,3), ലൂക്കൊസും (3:4,5) ഖണ്ഡിതമായിത്തന്നെ എഴുതിവെച്ചിട്ടുണ്ട്. എന്നാൽ, യോഹന്നാനാകട്ടെ; ഒന്നാം അദ്ധ്യായത്തിൻ്റെ ഒന്നാം വാക്യത്തിൽത്തന്നെ ജഡത്തിൽ വെളിപ്പെട്ടവൻ്റെ ദൈവത്വം അനാവരണം ചെയ്യുകയും, അവസാനംവരെ അതൂന്നിപ്പറയുകയും ചെയ്യുന്നു എന്നതാണ് പ്രത്യേകത. “ആദിയിൽ വചനം (പുത്രൻ/യേശു) ഉണ്ടായിരുന്നു; വചനം (പുത്രൻ/യേശു) ദൈവത്തോടു (പിതാവ്/യഹോവ) കൂടെ ആയിരുന്നു; വചനം (പുത്രൻ/യേശു) ദൈവം (പിതാവ്/യഹോവ) ആയിരുന്നു.” (യോഹ, 1:1. ഒ.നോ: 1:3,4; 1:18; 3:13; 3:15-18; 5:17-34; 6:35; 6:39,40; 6:54; 6:58; 8:12; 8:24; 8:28; 8:58 10:9; 10:11; 10:30; 11:25,26; 12:44; 14:6; 14:7; 14:9; 15:4; 16:9; 16:23,24; 20:29). പൗലൊസ് തിമൊഥെയൊസിനു എഴുതുമ്പോൾ ‘ജീവനുള്ള ദൈവമായ യഹോവ’യാണ് ജഡത്തിൽ വെളിപ്പെട്ടവനെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കിയിട്ടുമുണ്ട്: (1തിമൊ, 3:15,16). 

നമുക്കു പുതിയനിയമത്തിൽ ദൈവവും കർത്താവും എന്നു പറഞ്ഞിരിക്കുന്നത് ഏതർത്ഥത്തിലാണെന്ന് നോക്കാം. പിതാവായ ദൈവമെന്നും കർത്താവായ യേശുക്രിസ്തുവെന്നും അനേകം വാക്യങ്ങളിൽ പറയുന്നുണ്ട്. ഉദാ: “നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.” (റോമ, 1:4. ഒ.നോ: റോമ, 15:5; 1കൊരി, 1:3; 2കൊരി, 1:2; ഗലാ, 1:3,4; എഫെ, 1:1; 6:23; ഫിലി, 1:2; 1തെസ്സ, 1:1; 2തസ്സ, 1:1; 1:2; 2:16; 1തിമൊ, 1:2; 2തിമൊ, 1:2; തീത്തൊ, 1:4; ഫിലെ, 1:3; 2യോഹ, 1:3) തുടങ്ങിയവ. ഇത് സൃഷ്ടിതാവായ ദൈവത്തെയും രക്ഷിതാവായ ക്രിസ്തുവിനെയും അഥവാ, യഹോവയുടെ ദൈവത്വവും മനുഷ്യത്വവും വേർതിരിച്ചു കാണിക്കുന്ന പ്രയോഗമാണ്. ദൈവത്തിൽ മൂന്നു വ്യക്തികളുണ്ടെന്നു പറയുന്നവരും, ക്രിസ്തു ദൈവമല്ല; അയക്കപ്പെട്ടവൻ മാത്രമാണ്, മദ്ധ്യസ്ഥനാണ്, മറുവിലയാണ് എന്നൊക്കെ പറയുന്നവരും നമുക്കു ചുറ്റുമുണ്ട്. ഇവർക്കു രണ്ടുകൂട്ടർക്കും മറുപടി ആവശ്യമുണ്ട്: വിശ്വാസത്താലുള്ള നീതീകരണത്തോടുള്ള ബന്ധത്തിൽ പലൊസ് ഗലാത്യർക്കെഴുതുമ്പോൾ (3:1-4:7), വാഗ്ദത്തവും ന്യായപ്രമാണവും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്നുണ്ട്. അബ്രാഹാമിനോടുള്ള ദൈവത്തിൻ്റെ ഉടമ്പടി അനുഗ്രഹത്തിൻ്റെ നിരുപാധികമായ വാഗ്ദത്തമായിരുന്നു. മനുഷ്യൻ യഥാർത്ഥമായി അനുഗ്രഹിക്കപ്പെടണമെങ്കിൽ അത് ദൈവത്തിൻ്റെ കൃപയാൽ മാത്രമായിരിക്കണം. വാഗ്ദത്തസന്തതി ക്രിസ്തുവാണ്: (3:16). ക്രിസ്തുവിലാണ് സകല ജാതികളും നിരുപാധികം അനുഗ്രഹിക്കപ്പെടുന്നത്: (3:8). അങ്ങനെയെങ്കിൽ ന്യായപ്രമാണത്തിൻ്റെ ഉദ്ദേശമെന്താണ്? കാലസമ്പൂർണ്ണതയിൽ (5:4) വാഗ്ദത്തസന്തതി വരുവോളം ‘ന്യായപ്രമാണം’ ലംഘനം എന്ന നിലയിൽ പാപത്തെ അതിൻ്റെ ശരിയായ സ്വഭാവത്തിൽ വെളിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നു. ന്യായപ്രമാണം നല്കുന്നതിനുമുമ്പേ പാപം നിലനിന്നിരുന്നു. എന്നാൽ, ന്യായപ്രമാണം വരുന്നതുവരെ അതു നിയമലംഘനമാണെന്ന് വേർതിരിച്ചു മനസ്സിലാക്കിയിരുന്നില്ല. അറിയപ്പെടുന്ന നിയമത്തെ അതിക്രമിക്കുന്നതാണ് ലംഘനം: (3:19). “ന്യായപ്രമാണത്താൽ അല്ലാതെ ഞാൻ പാപത്തെ അറിഞ്ഞില്ല” (റോമ, 7:7) എന്ന പൗലൊസിൻ്റെ പ്രസ്താവനയും നോക്കുക. തുടർന്നു, 19-ാം വാക്യത്തിൽ: “എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ.” രണ്ടു കക്ഷികൾ തമ്മിലുള്ള കരാറിലാണ് (ദൈവവും, യിസ്രായേലും) ഒരു മദ്ധ്യസ്ഥൻ അഥവാ, ഇടനിലക്കാരൻ ആവശ്യമായി വരുന്നത്. ന്യായപ്രമാണം എന്നത്; രണ്ടു ഉഭയകക്ഷികളെ ഉൾപ്പെടുത്തി അഥവാ, യഹോവയ്ക്കും യിസ്രായേലിനും മദ്ധ്യേ മോശെ മദ്ധ്യസ്ഥനായി സേവചെയ്തു. എന്നാൽ, ക്രിസ്തുവിലൂടെ നിവർത്തിയായിരിക്കുന്നത് മോശെയുടെ ന്യായപ്രമാണമല്ല; അബ്രാഹാമിനോടുള്ള വാഗ്ദത്തമാണ്. അതിനു, മദ്ധ്യസ്ഥൻ ഇല്ലെന്നു മാത്രമല്ല; ഉപാധികളില്ലാത്ത കൃപയാകയാൽ, മദ്ധ്യസ്ഥൻ്റെ ആവശ്യവുമില്ല: “ഒരുത്തൻ മാത്രം എങ്കിൽ മദ്ധ്യസ്ഥൻ വേണ്ടിവരികയില്ല; ദൈവമോ ഒരുത്തൻ മാത്രം:” (ഗലാ, 3:20). അബ്രാഹാമിനോടു ദൈവം വാഗ്ദത്തം ചെയ്യുമ്പോൾ ഏകകക്ഷി യഹോവ ഒരുത്തൻ മാത്രമാകയാൽ, അഥവാ, ദൈവത്തിൻ്റെ സ്വാപാധിക നിർണ്ണയമാകയാൽ മറ്റൊരു മദ്ധ്യസ്ഥൻ ഇല്ലായിരുന്നു. അർത്ഥാൽ, വാഗ്ദത്തം നിവർത്തിക്കുവാനും ഒരിടനിലക്കാരൻ്റെ ആവശ്യമില്ല. 26-ാം വാക്യം: “ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു:” (ഗലാ, 3:26). ദൈവം ഒരുത്തൻ മാത്രമാണ്, മദ്ധ്യസ്ഥനില്ലെങ്കിൽ, ക്രിസ്തുയേശുവിലെ വിശ്വാസത്താൽ എങ്ങനെ ദൈവമക്കളാകും??? അവൻ തന്നെ ഇവൻ; യഹോവയായ ദൈവംതന്നെ ജഡത്തിൽ വെളിപ്പെട്ടതാണ് മനുഷ്യനായ ക്രിസ്തുയേശു: “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ:” (തിമൊ, 2:5). ഇവിടെ വ്യക്തമല്ലേ? ദൈവവും മദ്ധ്യസ്ഥനും ഒരു വ്യക്തിയാണെന്ന്. കൃപയാലുള്ള ദൈവത്തിൻ്റെ ദാനമാണ് (എഫെ, 2:8) അബ്രാഹാമിനോടുള്ള വാഗ്ദത്തമായ ക്രിസ്തുവിലൂടെയുള്ള രക്ഷ. അതിനു, ദൈവത്തിൽനിന്ന് വ്യതിരിക്തനായ ഒരു ദൈവമോ, മറ്റൊരു മദ്ധ്യസ്ഥനോ ആവശ്യമില്ല. രക്ഷ ആസൂത്രണം ചെയ്യുന്ന ദൈവവും, അതു നിവർത്തിക്കുന്ന കർത്താവും ക്രിസ്തുവുമായ മനുഷ്യനും ഒരുവനത്രേ. യേശുവിൻ്റെ പുനരുത്ഥാനത്തിൽ വിശ്വസിക്കാതിരുന്ന വിശ്വാസത്തിൽ അല്പം ബലഹീനനായ തോമാസ് പിന്നത്തേതിൽ പശ്ചാത്താപ വിവശനായി യേശുവിനെ വിളിച്ചത്: “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ (യോഹ, 20:28) എന്നാണ്. യോഹന്നാൻ ഇത് രേഖപ്പെടുത്തുമ്പോൾ സൃഷ്ടിതാവായ ദൈവവും രക്ഷിതാവായ ക്രിസ്തുവും ഒരുവൻ തന്നെയാണെന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ അടിവരയിടുകയാണ്.

ദൈവവും കർത്താവും യേശുക്രിസ്തൂ തന്നെയാണെന്നതിനു അനവധി തെളിവുകൾ പൂതിയനിയമത്തിൽ ഉണ്ട്; ‘ദൈവമായ കർത്താവു’ എന്ന പ്രയോഗം പുതിയനിയമത്തിൽ ഇരുപതു പ്രാവശ്യമുണ്ട്: (മത്താ, 47; 4:10; 22:37; മർക്കൊ, 12:29; 12:30; ലൂക്കൊ, 1:16; 1:68; 4:8; 4:12; 10:27; പ്രവൃ, 2:39; 3:22; വെളി, 1:8; 15:3; 16:7; 18:8; 19:6; 21:22; 22:5; 22:6). ഇതിൽ ചില വാക്യങ്ങൾ കാണിക്കാം: “എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു:” (മർക്കൊ, 12:29). ഇവിടെ, ദൈവവും കർത്താവുമായി ഏകനെയുള്ളുവെന്ന് യേശുക്രിസ്തുവിൻ്റെ വാക്കുകളാൽ മർക്കൊസ് സാക്ഷ്യപ്പെടുത്തുന്നു. യോഹന്നാൻ സ്നാപകനെക്കുറിച്ചുള്ള ദർശനം സെഖര്യാവിന് ദൂതൻ മുഖാന്തരം ഉണ്ടായപ്പോൾ, ദൂതൻ യോഹന്നാനെക്കുറിച്ചു പറയുന്നു: “അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും:” (ലൂക്കോ, 1:16). ഇവിടെ ദൂതൻ പറയുന്ന ‘അവൻ’ ഏലീയാവിൻ്റെ ആത്മാവോടും ശക്തിയോടും കൂടെ വന്ന യോഹന്നാൻ സ്നാപകനാണ്. ഈ വാക്യത്തിലെ ‘അവരുടെ ദൈവമായ കർത്താവു’ ആരാണ്? യിസ്രായേലിൻ്റെ ദൈവം യഹോവയാണ്. (പുറ, 5:1). അപ്പോൾ, ജഡത്തിൽ വെളിപ്പെട്ടതാരാണ്? അതിൻ്റെ ഉത്തരം യോഹന്നാൻ ജനിച്ചുകഴിയുമ്പോൾ, പരിശുദ്ധാത്മാവു നിറഞ്ഞവനായി സെഖര്യാവ് പ്രവചിക്കുന്നുണ്ട്: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും. (ലൂക്കോ, 1:68). യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അടുത്തഭാഗം: അവൻ ഒരാളെ അയച്ചു ജനത്തിനു ഉദ്ധാരണം നല്കുമെന്നാണോ? അല്ലെങ്കിൽ, അവൻ തൻ്റെ പുത്രനെ അയച്ച് ഉദ്ധാരണം നല്കുമെന്നോ? രണ്ടുമല്ലല്ലോ, പിന്നെന്താണ്??? “അവൻ തൻ്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും. ഒന്നുകൂടി പറഞ്ഞാൽ; യിസ്രായേലിന്റെ ദൈവമായ കർത്താവു തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” വന്നതാരാണ്? ജഡത്തിൽ വെളിപ്പെട്ടവനായി തൻ്റെ ജനത്തെ സന്ദർശിച്ചു അവരുടെ പാപങ്ങളെ ചുമന്നൊഴിച്ചവനാരാണോ? അവനാണ് യിസ്രായേലിൻ്റെ ദൈവവും കർത്താവും. സ്നാപകനെക്കുറിച്ചു സെഖര്യാവിൻ്റെ ഒരു പ്രവചനം കൂടിയുണ്ട്: “നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും: (ലൂക്കോ, 1:76). ‘അത്യുന്നതന്റെ പ്രവാചകൻ’ എന്നു വിളിക്കപ്പെടും. യോഹന്നാൻ ആരെക്കുറിച്ചാണ് പ്രവചിച്ചത്? തൻ്റെ പിന്നാലെവരുന്ന ബലവാനെക്കുറിച്ചാണ്? യോഹന്നാൻ്റെ പിന്നാലെ സ്വന്തംജനത്തെ സന്ദർശിക്കാൻ വന്നവനാരാണോ അവനാണ് അത്യുന്നതൻ. വെളിപ്പാടിലെ വാക്യങ്ങളും നോക്കുക: “ഞാൻ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള ദൈവമായ കർത്താവു അരുളിച്ചെയ്യുന്നു:” (വെളി, 1:8). “അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടതു; ഹല്ലെലൂയ്യാ! സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏറ്റിരിക്കുന്നു:” (വെളി, 19:6). “മന്ദിരം അതിൽ കണ്ടില്ല; സർവ്വശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു:” (വെളി, 21:22). മേല്പറഞ്ഞ വാക്യങ്ങളിൽ യേശുവിനെ സ്പഷ്ടമായി ‘ദൈവമായ കർത്താവു’ എന്നു വിളിച്ചിരിക്കുന്നു. പുതിയ യെരൂശലേമിനെക്കുറിച്ചു പറയുമ്പോൾ; ‘സൂര്യനും ചന്ദ്രനും ആവശ്യമില്ല; കുഞ്ഞാടു അതിന്റെ വിളക്കു ആകുന്നു’ (വെളി, 21:23) എന്നു പറയുന്നു. 22:5-ൽ: “ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല” എന്നും പറയുന്നു. ലോകത്തിൻ്റെ പാപങ്ങൾ ചുമന്നോഴിച്ചുകളഞ്ഞ കുഞ്ഞാടു തന്നെയാണ് ‘ദൈവവും കർത്താവും’ എന്നു അസന്ദിഗ്ധമായി പ്രഖ്യാപിച്ചുകൊണ്ടാണ് പുതിയനിയമം അവസാനിക്കുന്നതും.

ദൈവവും കർത്താവും ഒരുവൻ തന്നെയാണെന്നുള്ളതിൻ്റെ അഥവാ, സൃഷ്ടിതാവായ ദൈവത്തെയും കർത്താവും രക്ഷിതാവുമായ മനുഷ്യനെയും വേർതിരിച്ചുകാണിക്കുന്ന സുദൃഢമായ തെളിവാണ് 1കൊരിന്ത്യർ 8:6-ൽ: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” പിതാവായ ഏകദൈവമേ നമുക്കള്ളൂവെങ്കിൽ, ആ ദൈവത്തിൽനിന്ന് വ്യതിരിക്തനായ മറ്റൊരു ദൈവം ആകാശത്തിലോ ഭൂമിയിലോ ഉണ്ടാകുക സാദ്ധ്യമല്ല. എന്നാൽ, സകലത്തിൻ്റെയും മുഖാന്തരവും സകലത്തിനും കാരണഭൂതനുമായ ഒരു കർത്താവു നമുക്കുണ്ടുതാനും. നമ്മുടെ പാപങ്ങളെപ്രതി തന്നെത്താൻ ഏല്പിച്ചുകൊടുത്തിട്ടു മരിച്ചുയിർത്തെഴുന്നേറ്റ മനുഷ്യനായ യേശുക്രിസ്തു. പിതാവായ ഏകദൈവവും മനുഷ്യപുത്രനായ കർത്താവും. ഏകസത്യദൈവമായ യഹോവയുടെ ദൈവത്വവും മനുഷ്യത്വവുമാണ് ദൈവവും കർത്താവും എന്ന പ്രയോഗം. ചില പ്രയോഗങ്ങൾ നോക്കാം: “നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ:” (റോമ, 1:4. ഒ.നോ: റോമ, 16:20; 1കൊരി, 1:3; 2കൊരി, 1:2; ഗലാ, 1:3,4; എഫെ, 1:1; 6:23; ഫിലി, 1:2; 1തിമൊ, 1:2; 2തെസ്സ, 1:2; 1:11; 2:16; 2തിമൊ, 1:2; ഫിലേ, 1:3; 2പത്രൊ, 1:2). “നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം:” (റോമ, 5:1).  “ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ:” (റോമ, 6:23). “കർത്താവായ യേശുക്രിസ്തുമുഖാന്തരം ഞാൻ ദൈവത്തിന്നു സ്തോത്രം; (റോമ, 7:25). “കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹം:” (റോമ, 8:39). “കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും:” (1കൊരി, 6:11). “കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവം:” (1കൊരി, 15:57). “ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലൻ:” (എഫെ, 1:1; കൊലൊ, 1:1). “യേശുക്രിസ്തു കർത്താവു എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറയും:” (ഫിലി, 2:11). “കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു സ്തോത്രം:” (എഫെ, 5:20). “കർത്താവിൽ ധൈര്യം പൂണ്ടു ദൈവത്തിന്റെ വചനം പ്രസ്താവിച്ചു:” (ഫിലി, 1:14). “എല്ലാ നാവും ‘യേശുക്രിസ്തു കർത്താവു’ എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറയേണ്ടിവരും:” (ഫിലി, 2:11). “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം:” (കൊലൊ, 3:17). “പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലും ഉള്ള സഭ:” (1തെസ്സ, 1:1; 2തെസ്സ, 1:1). “കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രത്യാശയുടെ സ്ഥിരതയും നമ്മുടെ ദൈവവും പിതാവുമായവന്റെ സന്നിധിയിൽ:” (1തെസ്സ, 1:3). “ദൈവവും പിതാവുമായവനും നമ്മുടെ കർത്താവായ യേശുവും:’ (1തെസ്സ, 3:11). “കർത്താവായ യേശു തന്റെ സകലവിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷതയിൽ നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ വിശുദ്ധീകരണത്തിൽ അനിന്ദ്യരായി വെളിപ്പെടുംവണ്ണം:” (1തെസ്സ, 3:13). “കർത്താവു താൻ ഗംഭീരനാദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരും:” (1തെസ്സ, 4:16). സമാധാനത്തിന്റെ ദൈവം തന്നേ ….. യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ” (1തെസ്സ, 5:23). “കർത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തു:” (2തെസ്സ, 2:13). “ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസൻ:” (യാക്കോ, 1:1). “ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തർ:” (യൂദാ, 1:4). “കർത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ:” (യൂദാ, 1:21). “കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു:” (യൂദാ, 1:24). ദൈവവും കർത്താവും ആത്മാവും എന്നു പറയുന്ന വേദഭാഗങ്ങളുമുണ്ട്: “കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും:” (2കൊരി, 13:14). “കർത്താവു താൻ പറഞ്ഞുതുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധവീര്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും:” (എബ്രാ, 2:3). “പിതാവായ ദൈവത്തിന്റെ മുന്നറിവിന്നു ഒത്തവണ്ണം ആത്മാവിന്റെ വിശുദ്ധീകരണം പ്രാപിച്ചു അനുസരണം കാണിപ്പാനും യേശുക്രിസ്തുവിന്റെ രക്തത്താൽ തളിക്കപ്പെടുവാനുമായി:” (1പത്രൊ, 1:2). ഇവിടെയൊക്കെയും ദൈവവും കർത്താവും ആത്മാവും ഒരുവൻ തന്നെയാണെന്നു മനസ്സിലാക്കാവുന്നതാണ്. 

ദൈവത്വവും മനുഷ്യത്വവും വേർതിരിച്ചു കാണിക്കുമ്പോൾത്തന്നെ, പിതാവും പുത്രനും ഏകദൈവവും ഏകവ്യക്തിയുമാണെന്നു സ്പഷ്ടമായി മനസ്സിലാക്കാവുന്ന വാക്യങ്ങളും അനവധിയുണ്ട്: “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു:” (യോഹ, 1:18). ഇവിടെ ‘മടിയിൽ’ എന്ന പരിഭാഷ തെറ്റാണ് bosam എന്ന പദത്തിനു നെഞ്ച്, മനസ്സ്, മാറിടം, വക്ഷസ്, ഹൃദയം ഏന്നൊക്കെയാണർത്ഥം. “എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നുകൊടുത്തിരിക്കുന്നു:” (യോഹ, 5:22). “പുത്രനെ ബഹുമാനിക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല:” (യോഹ, 5:23). “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു:” (യോഹ, 8:19). “എന്നിൽ വിശ്വസിക്കുന്നവൻ എന്നിലല്ല എന്നെ അയച്ചവനിൽ തന്നേ വിശ്വസിക്കുന്നു:” (യോഹ, 12:44). “ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും അവനിൽ മഹത്വപ്പെട്ടിരിക്കുന്നു;” (യോഹ, 13:31). “നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു:” (യോഹ, 14:7). “എന്നെ പകെക്കുന്നവൻ എന്റെ പിതാവിനെയും പകെക്കുന്നു:” (യോഹ, 15:23). “ഇപ്പോഴോ അവർ എന്നെയും എന്റെ പിതാവിനെയും കാൺകയും പകെക്കുകയും ചെയ്തിരിക്കുന്നു:” (യോഹ, 15:24). “അവർ പിതാവിനെയും എന്നെയും അറിയായ്കകൊണ്ടു ഇങ്ങനെ ചെയ്യും:” (യോഹ, 16:3). “ഏകസത്യദൈവമായ നിന്നെയും (പിതാവ്) നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു:” (1യോഹ, 2:22). “ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു:” (2യോഹ, 1:9). 

വേദപുസ്തകത്തിൽ പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നും, ദൈവം ക്രിസ്തു ആത്മാവെന്നും പറഞ്ഞിരിക്കുന്നതാണ് ത്രിത്വമായിട്ട് അഥവാ, സമനിത്യരായ മൂന്നു വ്യക്തികളായിട്ട് പണ്ഡിതന്മാർ മനസ്സിലാക്കുന്നത്. അനേകം വേദഭാഗങ്ങളിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരുമിച്ചു പറയപ്പെട്ടിട്ടുണ്ട്: “പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും:” (ലൂക്കോ, 1:35). “യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു; ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി: (മത്താ, 3:1617; മർക്കൊ, 1:9-11; ലൂക്കൊ, 3:22,23; യോഹ, 1:32,33). “ഞാൻ (പുത്രൻ) പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും:” (യോഹ, 14:16. ഒ.നോ: മത്താ, 28:19; യോഹ, 14:26; പ്രവൃ, 1:4; 2:33; 7:55; 10:38; 11:7; 20:28; റോമ, 8:8-10; 8:11; 14:17,18; 1കൊരി, 12:4-6; 2കൊരി, 1:12,22; 13:14; ഗലാ, 3:11-14; 4:6; എഫെ, 2:18; 3:14-17; 4:4-6; 2തെസ്സ, 2:13; തീത്തൊ, 3:6,7; എബ്രാ, 2:3,4; 6:4-6; 1പത്രൊ, 1:2; 1യോഹ, 5:7; യൂദാ, 1:20,21) തുടങ്ങിയവ. പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് ഏകസത്യദൈവമായ യഹോവയുടെ അല്ലെങ്കിൽ, യേശുക്രിസ്തുവിൻ്റെ മൂന്നു പദവികൾ അഥവാ, പ്രത്യക്ഷതകൾ മാത്രമാണ്. (യെഹെ, 1:28; 1തിമൊ, 3:16; പ്രവൃ, 2:3). അത് മത്തായി 28:19-ൽ മൂന്നു സ്ഥാനപ്പേരുകളും ചേർത്തു ‘നാമം’ എന്നു ഏകവചനത്തിൽ പറഞ്ഞിരിക്കുന്നതിനാൽ സ്ഫടികസ്ഫുടം വ്യക്തമാണ്: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.

പഴയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമം യഹോവയാണ്: “എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും; യഹോവ അരുളിച്ചെയ്തതുപോലെ സിയോൻ പർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും: (യോവേ 2:32). എന്നാൽ പുതിയനിയമത്തിൽ ആ നാമം കർത്താവായ യേശുക്രിസ്തുവാണ്: “എന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.” (പ്രവൃ, 2:21. ഒ.നോ:4:12; 10:43; റോമ, 10:9, 13). പഴയനിയമത്തിൽ യിസ്രായേൽജനം വിളിച്ചപേക്ഷിച്ചിരുന്ന നാമവും യഹോവയുടേതാണ്: “നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവൻ നമുക്കു അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളു? (ആവ, 4:7). “സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും; എന്റെ ശത്രുക്കളിൽനിന്നു താൻ എന്നെ രക്ഷിക്കും:” (2ശമൂ, 22:4). എന്നാൽ, പുതിയനിയമത്തിൽ ആദിമസഭയിലെ എബ്രായ ക്രിസ്ത്യാനികളും ജാതീയ ക്രിസ്ത്യാനികളും വിളിച്ചപേക്ഷിച്ച നാമം കർത്താവായ യേശുക്രിസ്തുവിൻ്റേതാണ്: “ഇവിടെയും നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ ഒക്കെയും പിടിച്ചുകെട്ടുവാൻ അവന്നു മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ടു എന്നു ഉത്തരം പറഞ്ഞു:” (പ്രവൃ, 9:14). “ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ, എഴുതുന്നതു;” (1കൊരി, 1:2). യഹോവയും യേശുക്രിസ്തുവും അഥവാ, ദൈവും കർത്താവും ഒരാൾ തന്നെയാണെന്ന് മനസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ???

പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളല്ല പ്രത്യുത, ഏകവ്യക്തിത്വത്തിനു ഉടമയാണെന്നതിനു ആന്തരികവും ബാഹ്യവുമായ ശക്തമായ ഓരോ തെളിവുകൂടി നല്കാം. ആന്തരികം: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും” (മത്താ, 28:19). പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യതിരിക്തരായ വ്യക്തികളാണെങ്കിൽ ‘പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം’ എന്ന വാക്യാംശം (phrase) വ്യാകരണ നിയമപ്രകാരം തെറ്റാണ്. ഉദാഹരണമായി: ‘പത്രൊസിൻ്റെയും പൗലൊസിൻ്റെയും യോഹന്നാൻ്റെയും നാമം’ എന്നു പറയാൻ കഴിയുമോ? ഇല്ല. കാരണം, അവർ വ്യത്യസ്തരായ മൂന്നു വ്യക്തികളാണ്. ആകയാൽ, ‘നാമം’ എന്ന ഏകവചനമല്ല; പ്രത്യുത, ‘നാമങ്ങൾ’ എന്ന ബഹുവചനമാണ് ശരി. മത്തായി 28:19-ൽ “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം” എന്നു പറഞ്ഞിരിക്കയാൽ, മൂന്നു പദവികളും ഏകവ്യക്തിയുമാണെന്നു തെളിയുന്നു. ആ വ്യക്തിയുടെ നാമം ‘കർത്താവായ യേശുക്രിസ്തു’ എന്നാണെന്ന് പ്രവൃത്തികളിൽ (2:38; 8:16; 10:48; 19:5) അപ്പൊസ്തലന്മാർ സ്നാനം കഴിപ്പിച്ചതിൽനിന്ന് സ്ഫടികസ്ഫുടമായി തെളിയുന്നു. ബൈബിൾ അബദ്ധരഹിതമാണെന്നു വിശ്വസിക്കുന്നവർക്ക് പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരൊറ്റ വ്യക്തിയാണെന്ന് മനസ്സിലാക്കാൻ മേൽവിവരിച്ച ഒരു തെളിവു മാത്രം മതിയാകും. ബാഹ്യം: അസ്തിത്വദ്യോതകമാണ് പേര്. പേർകൂടാതെ ഒന്നും നിലനില്ക്കുന്നില്ല. അഥവാ, അസ്തിത്വമുള്ള ഏതിൻ്റെയെങ്കിലും കൂടെയല്ലാതെ (വസ്തു, വ്യക്തി) പേരിനു സ്വതന്ത്രമായി നിലനില്ക്കാൻ കഴിയില്ല. പുതിയനിയമത്തിലെ പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് ഒരു പേരല്ല; സ്ഥാനപ്പേരാണ്. പേർ ഒരു വ്യക്തിയെ തിരിച്ചറിയാനുള്ള ഉപാധിയും, സ്ഥാനപ്പേർ ആ വ്യക്തി അലങ്കരിക്കുന്ന പദവി അഥവാ, സ്ഥാനത്തെ കുറിക്കുന്നതുമാണ്. പുതിയനിയമത്തിൽ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നതിൽ, പുത്രനു മാത്രമേ ഒരു പേർ പറഞ്ഞിട്ടുള്ളൂ. ഇതു ബൈബിൾ വെളിപ്പെടുത്തുന്ന ഏകസത്യദൈവം ഏക വ്യക്തിത്വത്തിനു ഉടമയാണെന്നു അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയാണ്. ഭാഷാപരവും, യുക്തിസഹവും, ശാസ്തീയവുമായ ശക്തമായൊരു തെളിവുകൂടിയാണിത്.

പഴയനിയമത്തിൽ; അബ്രാഹാമിനു കനാനിൽവെച്ചും (ഉല്പ, 17:1-3), മമ്രേയുടെ തോപ്പിൽവെച്ചും പ്രത്യക്ഷനായ യഹോവയും (18:1,2), മോശെയും അഹരോനും നാദാബും അബീഹൂവും എഴുപതു മൂപ്പന്മാരും കണ്ട ദൈവവും (പുറ, 24:9-11), മാനോഹയുടെ കയ്യാൽ യാഗം സ്വീകരിച്ചിട്ട് യാഗാഗ്നിക്കൊപ്പം കയറിപ്പോയ യഹോവയും (ന്യായാ, 13:19-22), ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ യെശയ്യാവ് കണ്ട, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്ന കർത്താവും (യെശ, 6:1,2), കെബാർ നദീതീരത്തുവെച്ച് യെഹെസ്ക്കേൽ കണ്ട യഹോവയും (1:26-28), ഊലായി തീരത്തുവെച്ചു ദാനീയേൽ കണ്ട മനുഷ്യസദൃശനും (8:16-18), ദമസ്കൊസിനു സമീപത്തുവെച്ചു സൂര്യനെ വെല്ലുന്ന പ്രകാശത്തോടെ പൗലൊസിനോടു സംസാരിച്ചവനും (പ്രവൃ, 9:3-5; 26:13), പത്മോസിൽവെച്ചു യോഹന്നാനു വെളിപ്പെട്ടവനും (വെളി, 1:12-17) ഒരുവൻ തന്നെയാണ്. ഇവിടെയൊക്കെയും മഹാദൈവത്തെ ദർശിച്ചവർ സ്രാഷ്ടാംഗം വീഴുകയോ, മരിച്ചവരെപ്പോലെ ആകുകയോ ചെയ്തിട്ടുണ്ട്. ജഡത്തിൽ വെളിപ്പെട്ട മനുഷ്യപുത്രനെ (1തിമൊ, 3:16) തിരിച്ചറിഞ്ഞവരും അവനെ കുമ്പിട്ടാരാധിച്ചതായി കാണാം: (മത്താ, 2:2; 2:8; 2:11; 8:2; 9:18; 14:33; 15:25; 18:26; 20:20; 28:9; 28:17; മർക്കൊ, 5:6; ലൂക്കൊ, 24:52; യോഹ, 9:38; എബ്രാ, 1:6). ഈ യാഥാർത്ഥ്യം ബൈബിളിൽനിന്ന് മനസ്സിലാക്കി ഹൃദയപൂർവ്വം അംഗീകരിക്കുമ്പോഴാണ് നാമോരോരുത്തരും ഉത്തമ വിശ്വാസികളായി മാറുന്നത്. 

പൗലൊസ് കൊരിന്ത്യരോടു പറയുന്ന ഒരു വസ്തുതയുണ്ട്: “ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മർമ്മമായി ഞങ്ങൾ പ്രസ്താവിക്കുന്നു. അതു ഈ ലോകത്തിന്റെ പ്രഭുക്കന്മാർ ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു:” (1കൊരി, 2:7,8). ലോകത്തിൻ്റെ രക്ഷയെക്കരുതി ക്രിസ്തു യഥാർത്ഥത്തിൽ ആരാണെന്നുള്ളത് യെഹൂദന്മാർക്ക് മറയ്ക്കപ്പെട്ടിരുന്നു. അറിഞ്ഞിരുന്നുവെങ്കിൽ അവർ അവനെ ക്രൂശിക്കയില്ലായിരുന്നു. അവരുടെ കണ്ണു കുരുടാക്കിയിരുന്നു: (യോഹ, 12:40). രണ്ടായിരം വർഷങ്ങക്കിപ്പുറവും ദൈവമക്കളായ നമ്മിൽ പലരുടേയും കണ്ണുകൾക്ക് ഹ്രസ്വദൃഷ്ടിയും, തിമിരവും, കൂരിരുട്ടും ബാധിച്ചിരിക്കയാണ്. വിവിദോപദേശങ്ങൾ മുറുകെപ്പിടിക്കുന്ന നൂറുകണക്കിനു ക്രൈസ്തവ വിഭാഗങ്ങൾ ഇന്നു ലോകത്തുണ്ട്. യേശു ദൈവമാണെന്നും അല്ലെന്നും വിശ്വസിക്കുന്നവർ ഇക്കൂട്ടത്തിലുണ്ട്. ഇവർക്കെല്ലാവർക്കും പൊതുവായിട്ടുള്ള സാമ്യമെന്താണെന്നു ചോദിച്ചാൽ; യേശുവാണ് ഏകരക്ഷകൻ അഥവാ, രക്ഷയ്ക്കായുള്ള ഏകനാമം ‘കർത്താവായ യേശുക്രിസ്തു’ ആണെന്ന് ഏകദേശം എല്ലാവരുംതന്നെ വിശ്വസിക്കുന്നുണ്ട് എന്നുള്ളതാണ്. എന്നാൽ, ‘യേശു ഏകരക്ഷകൻ’ എന്നുള്ളത് ഒരു സാമാന്യ അറിവ് മാത്രമാണ്. എബ്രായലേഖകൻ്റെ ഭാഷയിൽ പറഞ്ഞാൽ, ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം മാത്രമാണത്. ക്രിസ്തുവിൽ പരിജ്ഞാനപൂർത്തി പ്രാപിച്ചവർക്ക് സവിശേഷമായ ഒരു തിരിച്ചറിവുകൂടിയുണ്ട്; “ഏകരക്ഷകൻ മാത്രമല്ല, ഏകസത്യദൈവവും കർത്താവായ യേശുക്രിസ്തുവാണ്. അഥവാ, പഴയനിയമത്തിൽ വെളിപ്പെട്ട യഹോവ എന്ന അതിപരിശുദ്ധ നാമമുള്ളവൻ തന്നെയാണ് പുതിയനിയമത്തിൽ യേശു എന്ന പേരിലും പുത്രൻ എന്ന സ്ഥാനപ്പേരിലും വെളിപ്പെട്ടവൻ.” ഈ തിരിച്ചറിവ് എല്ലാവർക്കുമുണ്ടാകാൻ ദൈവമായ കർത്താവ് സഹായിക്കട്ടെ!

“മോശെയുടെ പുസ്തകം വായിക്കുമ്പോൾ മൂടുപടം ഇന്നേയോളം അവരുടെ ഹൃദയത്തിന്മേൽ കിടക്കുന്നു. കർത്താവിങ്കലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും:” (2കൊരി, 3:15-16).

ദൈവം ഏകൻ

 ദൈവം ഏകൻ

ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം: “അക്ഷയനും അദൃശ്യനും (1തിമൊ, 1:17) ആത്മാവും (യോഹ, 4:24) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) മരണമില്ലാത്തവനും (1തിമൊ, 6:16) മാറ്റമില്ലാത്തവനും (മലാ, 3:6) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമായ (വെളി, 15:7) ഒരേയൊരു ദൈവമാണ് (Mónos Theós – The only God) ദൈവവചനത്തിലുള്ളത്: (യോഹ, 5:44). ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:151തിമൊ, 1:17എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:181യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16)

താൻ ആകാശങ്ങളും ഭൂമിയും അഥവാ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുന്നവനാണന്നും സ്വർഗ്ഗം എൻ്റെ സിംഹാനവും ഭൂമി എൻ്റെ പാദപീഠം ആണെന്നും ദൈവം പറയുന്നു: (യിരെ, 23:23,24; യെശ, 66:1). ദൈവത്തെ ഒളിച്ച് എവിടെയും പോകാൻ കഴിയില്ലെന്നും സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നാൽ അവിടെയും ദൈവമുണ്ടെന്നു ദാവീദ് പറയുന്നു: (139:7-10). ദൈവം സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അടങ്ങുകയില്ലെന്നു ജ്ഞാനികളിൽ ജ്ഞാനിയായിരുന്ന ശലോമോൻ പറയുന്നു: (1രാജാ, 8:27; 2ദിന, 2:6; 6:18). “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ് പൗലൊസ് അഥേനരോട് പറയുന്നത്: (പ്രവൃ, 7:28). അവനിലാണ് നാം ചരിക്കയും ഇരിക്കുകയും ചെയ്യുന്നതെന്നു പറഞ്ഞാൽ; ദൈവം പ്രപഞ്ചത്തിൽ ഉള്ളിൽ നിറഞ്ഞുനില്ക്കുന്നവനാണ് എന്നല്ല; സകലതും അഥവാ, പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ്. ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. മൂന്നു വ്യത്യസ്ത വ്യക്തികളുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? മനുഷ്യരുടെ ബുദ്ധിയെയും യുക്തയെയും വെല്ലുവിളിക്കുന്ന ദുരുപദേശങ്ങളാണ് പലരും പഠിപ്പിക്കുന്നത്. “അവരിൽ (in their) എന്നല്ല; അവനിൽ (in him) അല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. ദൈവം മൂന്നു വ്യത്യസ്ത വ്യക്തികളാണെങ്കിൽ, അവരിൽ ആരുമൊരുനാളും കാണാത്ത കാണ്മാൻ കഴിയാത്ത സർവ്വവ്യാപിയായ ദൈവം ആരാണെന്നു പറയും

ദൈവം പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കയാണ് അഥവാ പ്രപഞ്ചത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നതെന്ന് പറഞ്ഞാലുള്ള കുഴപ്പം എന്താണെന്നറിയാമോ? സ്രഷ്ടാവായ ദൈവം സൃഷ്ടിയെ ആശ്രയിച്ചാണ് നില്നില്ക്കുന്നതെന്ന് വരും. എന്നാൽ അങ്ങനെയല്ല; ദൈവം ഒന്നിൽനിന്നും ഒന്നും ആദേയം ചെയ്യുന്നവനോ, ആരെയും ആശ്രയിക്കുന്നവനോ അല്ല; സ്വയം നിലനില്ക്കുന്നവനാണ്. സർവ്വപ്രപഞ്ചവും സ്ഥിതിചെയ്യുന്നതും സകലവും ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതും പ്രപഞ്ചത്തെക്കാൾ വലിയവനായ ദൈവത്തിനുള്ളിലാണ്; അവനെ ആശ്രയിച്ചാണ് സകലവും നില്ക്കുന്നത്. “ട്രിനിറ്റിയുടെ വിശ്വാസത്തിൽ ദൈവമെന്നു പറഞ്ഞാൽ സമനിത്യരും വ്യതിരിക്തരുമായ മൂന്നുപേരാണ്. പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്. സമനിത്യരും വ്യത്യസ്തരുമായ മൂന്നുപേരുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഇക്കാണുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ചു നിങ്ങളൊന്നു ചിന്തിച്ചുനോക്കിക്കേ. ദൈവാത്മാവുള്ളവർ മാത്രം ചിന്തിച്ചാൽ മതി. അല്ലാതുള്ളവർക്ക് മൂന്നല്ല, മുന്നൂറ് പേരുടെ ഉള്ളിലാണ് പ്രപഞ്ചം സ്ഥിതിചെയ്യുന്നതെന്ന് പറഞ്ഞാലും പൊട്ടന്മാരെപ്പോലെ അംഗീകരിക്കും. ഒപ്പം, പ്രപഞ്ചത്തെക്കാൾ വലിയവനും അദൃശ്യനുമായ മൂന്നു ദൈവങ്ങളിൽ അല്ലെങ്കിൽ വ്യക്തികളിൽ ഒരാളാണ് ഭൂമിയിൽവന്ന് ക്രൂശിൽ മരിച്ചതെന്നുകൂടി ചിന്തിച്ചാൽ അതോടെ ത്രിത്വവിശ്വാസം പൂർണ്ണമാകും.” അദൃശ്യനായ ഏകദൈവം മനുഷ്യരെപ്പോലെ വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല; അതൊക്കെ ദുരുപദേശത്തിൻ്റെ ഭാഗമായി പലരും മെനഞ്ഞെടുത്ത സങ്കല്പങ്ങളാണ്. ദൈവത്തിന് വെളിപ്പാടുകൾ (manifestations) അഥവാ പ്രത്യക്ഷതകളാണുള്ളത്. അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളെയാണ് പഴയപുതിയനിയമങ്ങളിൽ ഭക്തന്മാർ കണ്ടത്. “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17).

യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും (2രാജാ, 19:15) ദൈവത്തിനു സദൃശനായോ സമനായോ മറ്റൊരുത്തനും ഇല്ലെന്നും ദൈവത്തിന്റെ വചനം അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. ‘എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല’ (യെശ, 43:10) ‘ഞാൻ ഒരുത്തനെയും അറിയുന്നില്ലെന്നു’ (യെശ, 44:8) യഹോവ തന്നെ പറയുന്നു. “യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). ഏകസത്യദൈവത്തിന് ബഹുത്വമുണ്ടെന്നു പഠിപ്പിക്കുന്ന എല്ലാ ദുരുപദേശങ്ങളിൽനിന്നും ഒഴിഞ്ഞുനില്ക്കുവാൻ തെളിവുകളെല്ലാം ചുവടെ ചേർക്കുന്നു:

1. ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ; (പുറ, 8:10)

2. സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു ഈ പ്രാവശ്യം ഞാൻ എന്റെ ബാധകളൊക്കെയും നിന്റെ മേലും നിന്റെ ഭൃത്യന്മാരുടെ മേലും നിന്റെ ജനത്തിന്മേലും അയക്കും. (പുറ, 9:14)

3. യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ? വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്കു തുല്യൻ ആർ? (പുറ, 15:11)

4. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. (പുറ, 20:3)

5. യഹോവെക്കു മാത്രമല്ലാതെ (only) വേറെ ദൈവങ്ങൾക്കു യാഗം കഴിക്കുന്നവനെ നിർമ്മൂലമാക്കേണം. (പുറ, 22:20). bad

6. യഹോവയോടു നിങ്ങൾ മത്സരിക്കമാത്രം (only) അരുതു; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുതു; അവർ നമുക്കു ഇരയാകുന്നു; അവരുടെ ശരണം പോയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ടു അവരെ ഭയപ്പെടരുതു. (സംഖ്യാ, 14:9). [യഹോവയ്ക്ക് വിരോധമായി മാത്രം മത്സരിക്കരുത്: ബെ.ബെ] ak

7. കർത്താവായ യഹോവേ, നിന്റെ മഹത്വവും നിന്റെ ഭുജവിര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്റെ ക്രിയകൾപോലെയും നിന്റെ വീര്യപ്രവൃത്തികൾപോലെയും ചെയ്‍വാൻ കഴിയുന്ന ദൈവം സ്വർഗ്ഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളു? (ആവ, 3:24)

8. നിനക്കോ ഇതു കാണ്മാൻ സംഗതിവന്നു; യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ. (ആവ, 4:35)

9. ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക. (ആവ, 4:39)

10. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. (ആവ, 5:7)

11. യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. (ആവ, 6:4)

12. യഹോവ തനിയേ (alone) അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല. (ആവ, 32:12). badad

13. ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ. ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൌഖ്യമാക്കുന്നു; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ഇല്ല. (ആവ, 32:39)

14. യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്റെ സഹായത്തിന്നായി അവൻ ആകാശത്തുടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു. (ആവ, 33:26)

15. ഞങ്ങൾ മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കും; നിന്റെ ദൈവമായ യഹോവ (only) മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരുന്നാൽ മതി. (Only the LORD thy God be with thee, as he was with Moses – മോശെയോടുകൂടി ഇരുന്നതുപോലെ ദൈവമായ യഹോവ മാത്രം നിൻ്റെകൂടെ ഇരുന്നാൽമതി). (യോശു, 1:17) raq

16. കേട്ടപ്പോൾ തന്നേ ഞങ്ങളുടെ ഹൃദയം ഉരുകി; നിങ്ങളുടെ നിമിത്തം എല്ലാവർക്കും ധൈര്യം കെട്ടുപോയി; നിങ്ങളുടെ ദൈവമായ യഹോവ തന്നേ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു. (യോശു, 2:11)

17. യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല. (1ശമൂ, 2:2)

18. അപ്പോൾ ശമൂവേൽ എല്ലാ യിസ്രായേൽ ഗൃഹത്തോടും: നിങ്ങൾ പൂർണ്ണഹൃദയത്തോടെ യഹോവയിങ്കലേക്കു തിരിയുന്നു എങ്കിൽ അന്യദൈവങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളഞ്ഞു നിങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്കു തിരിക്കയും അവനെ മാത്രം (only) സേവിക്കയും ചെയ്‍വിൻ; എന്നാൽ അവൻ നിങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു വിടുവിക്കും എന്നു പറഞ്ഞു. (1ശമൂ, 7:3). bad

19. അങ്ങനെ യിസ്രായേൽമക്കൾ ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞു യഹോവയെ മാത്രം (only) സേവിച്ചു. (1ശമൂ, 7:4). bad

20. യഹോവയെ (only) ഭയപ്പെട്ടു പൂർണ്ണഹൃദയത്തോടും പരമാർത്ഥതയോടുംകൂടെ സേവിക്കമാത്രം ചെയ്‍വിൻ; അവൻ നിങ്ങൾക്കു എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്നു ഓർത്തുകൊൾവിൻ. (1ശമൂ, 12:24). [only fear the Jehovah] ak

21. അതുകൊണ്ടു കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല. (2ശമൂ, 7:22)

22. യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു? (2ശമൂ, 22:32)

23. യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്ന നിന്നെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല. (1രാജാ, 8:23)

24. “ഞങ്ങളുടെ പിതാക്കന്മാർക്കു നീ കൊടുത്ത ദേശത്തു അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്നെ ഭയപ്പെടേണ്ടതിന്നു നീ ഓരോരുത്തന്റെ ഹൃദയത്തെ അറിയുന്നതുപോലെ ഓരാരുത്തന്നു അവനവന്റെ നടപ്പുപോലെയൊക്കെയും ചെയ്തരുളേണമേ; നീ മാത്രമല്ലോ (only) സകലമനുഷ്യപുത്രന്മാരുടെയും ഹൃദയത്തെ അറിയുന്നതു.” (1രാജാ, 8:40) bad

25. യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്നു ഭൂമിയിലെ സകല ജാതികളും അറിയേണ്ടതിന്നു. (1രാജാ, 8:59)

26. ജനം എല്ലാം അതു കണ്ടു കവിണ്ണുവീണു: യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം എന്നു പറഞ്ഞു. (1രാജാ, 18:39)

27. കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.(2രാജാ, 19:15). bad

28. ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (only) യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ. (2രാജാ, 19:19). bad

29. ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല. (1ദിന, 17:20)

30. യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല. (2ദിന, 6:14)

31. “നീ മാത്രമല്ലോ (only) മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്നതു.” (2ദിന, 6:31) bad

32. ആസാ തന്റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചു: യഹോവേ, ബലവാന്നും ബലഹീനന്നും തമ്മിൽ കാര്യം ഉണ്ടായാൽ സഹായിപ്പാൻ നീയല്ലാതെ മറ്റാരുമില്ല; ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ, സഹായിക്കേണമേ; നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു; നിന്റെ നാമത്തിൽ ഞങ്ങൾ ഈ പുരുഷാരത്തിന്നു നേരെ പുറപ്പെട്ടുവന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മർത്യൻ നിന്റെ നേരെ പ്രബലനാകരുതേ എന്നു പറഞ്ഞു. (2ദിന, 14:11)

33. എന്നാൽ ജനം പൂജാഗിരികളിൽ യാഗം കഴിച്ചുപോന്നു; എങ്കിലും തങ്ങളുടെ ദൈവമായ യഹോവെക്കു അത്രേ (only). (2ദിന, 33:17). raq

34. നീ, നീ മാത്രം (alone) യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു. (നെഹെ, 9:6). bad

35. “അവൻ തനിച്ചു (alone) ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8) bad

36. അവനോ അനന്യൻ; അവനെ തടുക്കുന്നതു ആർ? തിരുവുള്ളത്തിന്റെ താല്പര്യം അവൻ അനുഷ്ഠിക്കും. (ഇയ്യോ, 23:13)

37. ദൈവം തനിച്ചു (alone) ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു. (ഇയ്യോ, 9:8) bad

38. ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു; അവന്നു തുല്യനായ ഉപദേശകൻ ആരുള്ളു? (ഇയ്യോ, 36:22)

39. ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ (only), എന്നെ നിർഭയം വസിക്കുമാറാക്കുന്നു. (സങ്കീ, 4:8). badad

40. യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു? (സങ്കീ, 18:31)

41. ഗർഭപാത്രത്തിൽനിന്നു ഞാൻ നിങ്കൽ ഏല്പിക്കപ്പെട്ടു; എന്റെ അമ്മയുടെ ഉദരംമുതൽ നീ എന്റെ ദൈവം. കഷ്ടം അടുത്തിരിക്കയാൽ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിപ്പാൻ മറ്റാരുമില്ലല്ലോ. (സങ്കീ, 22:10,11)

42. യഹോവേ, നിനക്കു തുല്യൻ ആർ? എളിയവനെ തന്നിലും ബലമേറിയവന്റെ കയ്യിൽനിന്നും എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്റെ കയ്യിൽനിന്നും നീ രക്ഷിക്കുന്നു എന്നു എന്റെ അസ്ഥികൾ ഒക്കെയും പറയും. (സങ്കീ, 35:10)

43. എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശൻ ആരുമില്ല; ഞാൻ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു. (സങ്കീ, 40:5)

44. നിന്നോടു തന്നേ (only) ഞാൻ പാപം ചെയ്തു: [Against thee, thee only, have I sinned]. (സങ്കീ, 51:4) bad

45. അവൻ തന്നേ (only) എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; [He only is my rock and my salvation]. (സങ്കീ, 62:2) ak

46. എന്റെ ഉള്ളമേ, ദൈവത്തെ (only) നോക്കി മൌനമായിരിക്ക; [My soul, wait thou only upon God]. (സങ്കീ, 62:5). ak

47. അവൻ തന്നേ (only) എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; (സങ്കീ, 62:6) ak

48. ഞാൻ യഹോവയായ കർത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടെ വരും; നിന്റെ നീതിയെ മാത്രം (only) ഞാൻ കീർത്തിക്കും. (സങ്കീ, 71:16). bad

49. ദൈവമേ, നിന്റെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങളെ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യൻ ആരുള്ളു? (സങ്കീ, 71:19)

50. താൻ മാത്രം (only) അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. (സങ്കീ, 72:18). bad

51. സ്വർഗ്ഗത്തിൽ എനിക്കു ആരുള്ളു? ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല. (സങ്കീ, 73:25)

52. ദൈവമേ, നിന്റെ വഴി വിശുദ്ധമാകുന്നു; നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു? (സങ്കീ, 77:13)

53. അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം (alone) സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും. (സങ്കീ, 83:18). bad

54. കർത്താവേ, ദേവന്മാരിൽ നിനക്കു തുല്യനായവനില്ല; നിന്റെ പ്രവൃത്തികൾക്കു തുല്യമായ ഒരു പ്രവൃത്തിയുമില്ല. (സങ്കീ, 86:8)

55. വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം (alone) ദൈവമാകുന്നു. (സങ്കീ, 86:10). bad

56. സ്വർഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവെക്കു തുല്യനായവൻ ആർ? (സങ്കീ, 89:6)

57. സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളു? യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു. (സങ്കീ, 89:8)

58. യഹോവ തന്നേ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി, നാം അവന്നുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ. (സങ്കീ, 100:3)

59. നീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല. (സങ്കീ, 102:27)

60. ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു? (സങ്കീ, 113:5)

61. ഏകനായി (alone) മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു — അവന്റെ ദയ എന്നേക്കുമുള്ളതു. (സങ്കീ, 136:4). bad

62. ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്റെ നാമം മാത്രം (alone) ഉയർന്നിരിക്കുന്നതു. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിന്നും മേലായിരിക്കുന്നു. (സങ്കീ, 148:13). bad

63. മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം (alone) അന്നാളിൽ ഉന്നതനായിരിക്കും. (യെശ, 2:11). bad

64. അപ്പോൾ മനുഷ്യന്റെ ഗർവ്വം കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം (alone) അന്നാളിൽ ഉന്നതനായിരിക്കും. (യെശ, 2:17). bad

65. ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറെ കർത്താക്കന്മാർ ഞങ്ങളുടെമേൽ കർത്തൃത്വം നടത്തീട്ടുണ്ടു; എന്നാൽ നിന്നെ മാത്രം (only), നിന്റെ നാമത്തെ തന്നേ, ഞങ്ങൾ സ്വീകരിക്കുന്നു. (യെശ, 26:13). bad

66. യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. (യെശ, 37:16). bad

67. ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (only) യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ. (യെശ, 37:20). bod

68. ആകയാൽ നിങ്ങൾ ദൈവത്തെ ആരോടു ഉപമിക്കും? ഏതു പ്രതിമയെ നിങ്ങൾ അവനോടു സദൃശമാക്കും? (യെശ, 40:18)

69. ആകയാൽ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു. (യെശ, 40:25)

70. ആർ അതു പ്രർത്തിക്കയും അനുഷ്ഠിക്കയും ചെയ്തു? ആദിമുതൽ തലമുറകളെ വിളിച്ചവൻ; യഹോവയായ ഞാൻ ആദ്യനും അന്ത്യന്മാരോടുകൂടെ അനന്യനും ആകുന്നു. (യെശ, 41:4)

71. ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല. (യെശ, 42:8)

72. നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. (യെശ, 43:10)

73. ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല. (യെശ, 43:11)

74. ഇന്നും ഞാൻ അനന്യൻ തന്നേ; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല; ഞാൻ പ്രവർത്തിക്കും; ആർ അതു തടുക്കും? (യെശ, 43:13)

75. യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല. (യെശ, 44:6)

76. നിങ്ങൾ ഭയപ്പെടേണ്ടാ; പേടിക്കയും വേണ്ടാ; പണ്ടുതന്നേ ഞാൻ നിന്നോടു പ്രസ്താവിച്ചു കേൾപ്പിച്ചിട്ടില്ലയോ? നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു; ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല. (യെശ, 44:8)

77. നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ (only) ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു? (യെശ, 44:24). bad

78. ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാൻ നിന്റെ അര മുറുക്കിയിരിക്കുന്നു. (യെശ, 45:5)

79. സൂര്യോദയത്തിങ്കലും അസ്തമാനത്തിങ്കലും ഉള്ളവർ ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല എന്നറിയേണ്ടതിന്നു തന്നേ; ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല. (യെശ, 45:6)

80. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീമിന്റെ അദ്ധ്വാനഫലവും കൂശിന്റെ വ്യാപാരലാഭവും ദീർഘകായന്മാരായ സെബായരും നിന്റെ അടുക്കൽ കടന്നുവന്നു നിനക്കു കൈവശമാകും; അവൻ നിന്റെ പിന്നാലെ നടക്കും; ചങ്ങലയിട്ടവരായി അവർ കടന്നുവരും; അവർ നിന്നെ വണങ്ങി; നിന്റെ മദ്ധ്യ മാത്രമേ ദൈവമുള്ളു; അവനല്ലാതെ വേറൊരു ദൈവവും ഇല്ല എന്നിങ്ങനെ പറഞ്ഞു നിന്നോടു യാചിക്കും. (യെശ, 45:14)

81. ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു — അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു:– ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല. (യെശ, 45:18)

82. നിങ്ങൾ പ്രസ്താവിച്ചു കാണിച്ചുതരുവിൻ; അവർ കൂടി ആലോചിക്കട്ടെ; പുരാതനമേ ഇതു കേൾപ്പിക്കയും പണ്ടു തന്നേ ഇതു പ്രസ്താവിക്കയും ചെയ്തവൻ ആർ? യഹോവയായ ഞാൻ അല്ലയോ? ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല. (യെശ, 45:21)

83. സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലകൂ തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. (യെശ, 45:22)

84. യഹോവയിൽ മാത്രം നീതിയും ബലവും ഉണ്ടു എന്നു ഓരോരുത്തൻ പറഞ്ഞുകൊണ്ടു അവന്റെ അടുക്കൽ ചെല്ലും; അവനോടു കോപിക്കുന്നവരൊക്കെയും ലജ്ജിച്ചുപോകും. (യെശ, 45:24)

85. നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നേ; നിങ്ങൾ നരെക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കയും ഞാൻ ചുമന്നു വിടുവിക്കയും ചെയ്യും. (യെശ, 46:4)

86. നിങ്ങൾ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും? (യെശ, 46:5)

87. പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊൾവിൻ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. (യെശ, 46:9)

88. എന്റെ നിമിത്തം, എന്റെ നിമിത്തം തന്നേ, ഞാൻ അതു ചെയ്യും; എന്റെ നാമം അശുദ്ധമായ്തീരുന്നതെങ്ങനെ? ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല. (യെശ, 48:11)

89. യാക്കോബേ, ഞാൻ വിളിച്ചിരിക്കുന്ന യിസ്രായേലേ, എന്റെ വാക്കു കേൾക്ക; ഞാൻ അനന്യൻ; ഞാൻ ആദ്യനും ഞാൻ അന്ത്യനും ആകുന്നു. (യെശ, 48:12)

90. ഞാൻ ഏകനായി (alone) മുന്തിരിച്ചക്കു ചവിട്ടി; ജാതികളിൽ ആരും എന്നോടുകൂടെ ഉണ്ടായിരുന്നില്ല. (യെശ, 63:3) bad

91. നീയല്ലാതെ ഒരു ദൈവം തന്നേ കാത്തിരിക്കുന്നവന്നു വേണ്ടി പ്രവർ‍ത്തിക്കുന്നതു പണ്ടുമുതൽ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ടു കണ്ടിട്ടുമില്ല. (യെശ, 64:4)

92. യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തിൽ വലിയതും ആകുന്നു. (യിരേ, 10:6)

93. ജാതികളുടെ രാജാവേ, ആർ നിന്നെ ഭയപ്പെടാതെയിരിക്കും? അതു നിനക്കു യോഗ്യമല്ലോ; ജാതികളുടെ സകല ജ്ഞാനികളിലും അവരുടെ സകലരാജ്യങ്ങളിലും നിന്നോടു തുല്യനായവൻ ആരും ഇല്ല. (യിരേ, 10:7)

94. യോർദ്ദാന്റെ വൻ കാട്ടിൽനിന്നു ഒരു സിംഹം എന്നപോലെ അവൻ എപ്പോഴും പച്ചയായിരിക്കുന്ന മേച്ചൽപുറങ്ങളിലേക്കു കയറിവരുന്നു; ഞാൻ അവരെ പെട്ടന്നു അതിൽനിന്നു ഓടിച്ചുകളയും; ഞാൻ തിരഞ്ഞെടുക്കുന്ന ഒരാളെ അതിന്നു നിയമിക്കും; എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നിൽക്കാകുന്ന ഇടയൻ ആർ? (യിരേ, 49:19)

95. എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നിൽക്കാകുന്ന ഇടയൻ ആർ? (യിരേ, 50:44)

96. ഈ വിധത്തിൽ വിടുവിപ്പാൻ കഴിയുന്ന മറ്റൊരു ദൈവവും ഇല്ലായ്കകൊണ്ടു ഏതു ജാതിക്കാരിലും വംശക്കാരിലും ഭാഷക്കാരിലും ആരെങ്കിലും ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവത്തിന്നു വിരോധമായി വല്ല തെറ്റും പറഞ്ഞാൽ അവനെ കഷണംകഷണമായി ശകലിക്കയും അവന്റെ വീടു കുപ്പക്കുന്നാക്കുകയും ചെയ്യുമെന്നു ഞാൻ ഒരു വിധി കല്പിക്കുന്നു. (ദാനീ, 3:29)

97. ഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല; (ഹോശേ, 13:4)

98. ഞാനല്ലാതെ ഒരു രക്ഷിതാവു ഇല്ലല്ലോ. ഞാൻ മരുഭൂമിയിൽ ഏറ്റവും വരണ്ട ദേശത്തു തന്നേ നിന്നെ മേയിച്ചു. (ഹോശേ, 13:5)

99. ഞാൻ യിസ്രായേലിന്റെ നടുവിൽ ഉണ്ടു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല എന്നു നിങ്ങൾ അറിയും; എന്റെ ജനം ഒരു നാളും ലജ്ജിച്ചുപോകയുമില്ല. (യോവേ, 2:27)

100. അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു? അവൻ എന്നേക്കും കോപം വെച്ചുകൊള്ളുന്നില്ല; ദയയിലല്ലോ അവന്നു പ്രസാദമുള്ളതു. (മീഖാ, 7:18)

101. യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും. (സെഖ, 14:9)

102. “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളത്; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്‍ടിച്ചത്; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിനു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്? യെഹൂദാ ദ്രോഹം ചെയ്തു.” (മലാ, 2:10)

103. യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; ‘നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു’ എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു. (മത്താ, 4:10) 

104. നല്ലവൻ ഒരുത്തനേ ഉള്ളു. ജീവനിൽ കടപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക. (മത്താ, 19:17)

105. ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല. (മത്താ, 24:36)

106. ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു. (മർക്കൊ, 2:7)

107. അതിന്നു യേശു: എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല. (മർക്കൊ, 10:18)

108. എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29)

109. ശാസ്ത്രി അവനോടു: നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല. (മർക്കൊ, 12:32)

110. ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വർഗ്ഗത്തിലെ ദൂതന്മാരും, പുത്രനും കൂടെ അറിയുന്നില്ല. (മർക്കൊ, 13:32)

111. യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു. (ലൂക്കോ, 4:8)

112. ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി. (ലൂക്കോ, 5:21)

113. അതിന്നു യേശു: എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല. (ലൂക്കോ, 18:19)

114. തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും? (യോഹ, 5:44)

115. ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു. (യോഹ, 17:3)

116. ദൈവം ഏകനല്ലോ; അവൻ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താൽ അഗ്രചർമ്മികളെയും നീതീകരിക്കുന്നു. (റോമർ 3:30)

117. യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവു ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു. (റോമ, 10:12)

118. ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ. (റോമ, 16:26)

119. വിഗ്രഹാർപ്പിതങ്ങളെ തിന്നുന്നതിനെക്കുറിച്ചോ, ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ. (1കൊരി, 8:4)

120. പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു. (1കൊരി, 8:6).

121. വീര്യപ്രവൃത്തികളിൽ വ്യത്യാസം ഉണ്ടു; എങ്കിലും എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻ തന്നേ. (1കൊരി 12:6)

122. ഒരുത്തൻ മാത്രം എങ്കിൽ മദ്ധ്യസ്ഥൻ വേണ്ടിവരികയില്ല; ദൈവമോ ഒരുത്തൻ മാത്രം. (ഗലാ, 3:20)

123. എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ. (എഫെ, 4:6)

124. നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ. (1തിമൊ, 1:17)

125. ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: (1തിമൊ, 2:5)

126. ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും (1തിമൊ, 6:15)

127. താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ. (1തിമൊ, 6:16)

128. നാം ഭാഗ്യകരമായ പ്രത്യാശയ്ക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതയ്ക്കായിട്ടും കാത്തുകൊണ്ട്. (തീത്തൊ, 2:12)

129. കർത്താവേ, നീ പൂർവകാലത്തു ഭൂമിക്ക് അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു. (എബ്രാ, 1:10)

130. ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു. (എബ്രാ, 1:12)

131. യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ. (എബ്രായർ 13:8)

132. ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു. (യാക്കോ, 2:19)

133. ഏകനായി കർത്താവായ ദൈവത്തെയും, നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ഉപേക്ഷിക്കുകയും ചെയ്യുന്നവരായി.” (യൂദാ, 1:4).

134. വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ. (യൂദാ, 1:24)

135. ഞാൻ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള ദൈവമായ കർത്താവു അരുളിച്ചെയ്യുന്നു. (വെളി, 1:8)

136. ഉടനെ ഞാൻ ആത്മവിവശനായി സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു. (വെളി, 4:2)

137. കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകല ജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും. (വെളി, 15:4).

138. പിന്നെയും അവൻ എന്നോടു അരുളിച്ചെയ്തതു: സംഭവിച്ചുതീർന്നു; ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാൻ ജിവനീരുറവിൽ നിന്നു സൌജന്യമായി കൊടുക്കും. (വെളി, 21:6)

139. ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു. (വെളി, 22:13)

മേല്പറഞ്ഞ തെളിവുകൾ കൂടാതെ ഞാൻ, എനിക്ക്, എന്നെ, എന്നോട്, എൻ്റെ എന്നിങ്ങനെ ഉത്തമപുരുഷ സർവ്വനാമത്തിലും ഏകവചനത്തിലും ദൈവം തന്നെത്തന്നെ വിശേഷിപ്പിക്കുന്നതും; നീ, നിനക്ക്, നിന്നെ, നിന്നോടു, നിൻ്റെ എന്നിങ്ങനെ മധ്യമപുരഷ സർവ്വനാമത്തിലും ഏകവചനത്തിലും അവൻ, അവന്, അവനെ, അവനോടു, അവൻ്റെ എന്നിങ്ങനെ പ്രഥമപുരുഷ സർവ്വനാമത്തിലും ഏകവചനത്തിലും ഭക്തന്മാർ ദൈവത്തെ വിശേഷിപ്പിക്കുന്നതും പതിനായിരത്തോളം പ്രാവശ്യമെങ്കിലും ഉണ്ടാകും. അതുകൂടി കണക്കാക്കിയാൽ പതിനായിരത്തിലധികം പ്രാവശ്യം ദൈവം ഏകനാണ് അഥവാ ഒരുത്തൻ മാത്രമാണെന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്.

ഞാൻ, എനിക്ക്, എന്നെ, എന്നോട്, എൻ്റെ

“ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായക്കുന്ന സകലവൃക്ഷങ്ങളും ഇതാ, ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു; അവ നിങ്ങൾക്കു ആഹാരമായിരിക്കട്ടെ.” (ഉല്പ, 1:29)

എനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു.” (ഉല്പ, 17:2)

“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക.” (പുറ, 8:20)

“അതിന്നു അവൻ അരുളിച്ചെയ്തതു. നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽ നിന്നു എന്നോടു നിലവിളിക്കുന്നു.” (ഉല്പ, 4:10)

“അപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല.” (ഉല്പ, 6:3).

നീ, നിനക്ക്, നിന്നെ, നിന്നോടു, നിൻ്റെ,

“അതിന്നു മനുഷ്യൻ: എന്നോടു കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു എന്നു പറഞ്ഞു.” (ഉല്പ, 3:12)

“ഞാൻ തൂണായി നിർത്തിയ ഈ കല്ലു ദൈവത്തിന്റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും എന്നു പറഞ്ഞു.” (ഉല്പ, 28:22).

“തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നു ഉത്തരം പറഞ്ഞു.” (ഇയ്യോ, 1:11)

“യിസ്രായേൽ മക്കൾ യഹോവയോടു നിലവിളിച്ചു: ഞങ്ങൾ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാൽ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ടു നിന്നോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.” (ന്യായാ, 10:10)

“തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവൻ പറഞ്ഞു.” (ഉല്പ, 3:10).

അവൻ, അവന്, അവനെ, അവനോടു, അവൻ്റെ

“ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.” (ഉല്പ, 3:24)

“ഇതാ, സ്വദാസന്മാരിലും അവന്നു വിശ്വാസമില്ല; തന്റെ ദൂതന്മാരിലും അവൻ കുറ്റം ആരോപിക്കുന്നു.” (ഇയ്യോ, 4:18)

“അവൻ എന്റെ അരികെ കൂടി കടക്കുന്നു; ഞാൻ അവനെ കാണുന്നില്ല; അവൻ കടന്നുപോകുന്നു; ഞാൻ അവനെ അറിയുന്നതുമില്ല.” (ഇയ്യോ, 9:11)

“അവൻ ജ്ഞാനിയും മഹാശക്തനുമാകുന്നു; അവനോടു, ശഠിച്ചിട്ടു ഹാനിവരാത്തവൻ ആർ?” (ഇയ്യോ, 9:4)

“ദൈവത്തിന്റെ ശ്വാസത്താൽ അവർ നശിക്കുന്നു; അവന്റെ കോപത്തിന്റെ ഊത്തിനാൽ മുടിഞ്ഞുപോകുന്നു.” (ഇയ്യോ, 4:9).

ദൈവം നാല് വാക്യങ്ങളിലായി അഞ്ചുപ്രാവശ്യം ദൂതന്മാരെയും ചേർത്ത് നാം, നമ്മുടെ, നമുക്കു എന്നിങ്ങനെ ബഹുവചനം പറയുന്നതിനാൽ ദൈവത്തിന് ബഹുത്വമുണ്ടെന്ന് ബൈബിൾ വിരുദ്ധമായി വാദിക്കുന്നവർക്ക്, പതിനായിരത്തില്പരം പ്രാവശ്യം ദൈവം ഏകനാണെന്ന് പറഞ്ഞിരിക്കുന്നത് കാണ്മാൻ കഴിയാത്തവിധം ആത്മീകാന്ധത ബാധിച്ചിരിക്കുന്നു.

എഹാദ്, യാഖീദ്, മോണോസ്

പഴയനിയമത്തിൽ ദൈവം ഏകൻ എന്ന് പറഞ്ഞിരിക്കുന്നത് ഒന്നിനെ കുറിക്കുന്ന എഹാദ് കൊണ്ടാണ്. എന്നാൽ, ഒറ്റയെ കുറിക്കുന്ന യാഖീദ് ദൈവത്തിന് ഉപയോഗിച്ചിട്ടില്ല, അതുകൊണ്ട് ദൈവത്തിന് ബഹുത്വമുണ്ടെന്നാണ് ത്രിത്വപണ്ഡിതന്മാരുടെ വാദം. ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന എബ്രായ പദമാണ് യാഖീദ്. ആ പദം പന്ത്രണ്ട് പ്രാവശ്യം പഴയനിയമത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ആദ്യപ്രയോഗം അബ്രാഹാമിൻ്റെ ആദ്യജാതനായ യിസ്ഹാക്കിനെ കുറിക്കാൻ ഉല്പത്തി 22:2-ൽ കാണാം.. ആ പദം ദൈവത്തിന് ഒരിക്കൽപോലും ഉപയോഗിച്ചിട്ടില്ലെന്നത് സത്യമാണ്. എന്നാൽ, കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ, only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന ബാദ്, ബദാദ്, റാഖ്, അഖ്, തുടങ്ങിയ നാല് എബ്രായ പദങ്ങൾ 24 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (പുറ, 22:20; ആവ, 32:12; യോശു, 1ൻ:17; 1ശമൂ, 12:24). എന്നാൽ, അതിൽ ശ്രദ്ധേയമായ ഒരുകാര്യമുണ്ട്. ബാദ്, ബദാദ് തുടങ്ങിയ എബ്രായ പദങ്ങൾ ഉപയോഗിച്ചിരിക്കുന്ന സ്ഥാനത്ത്, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ, സെപ്റ്റ്വജിൻ്റിൽ 20 പ്രാവശ്യം മോണോസ് (monos) ആണ് കാണുന്നത്. (പുറ, 22:20; ആവ, 33:12; 1ശമൂ, 7:3; 7:4; 12:24; 2രാജാ, 19:15; 19:19; നെഹെ,  9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11; 2:17; 26:13; 37:16; 37:20; 44:24). ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. അതായത്, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ, ഖണ്ഡിതമായ അർത്ഥത്തിൽ ദൈവം ഒരുത്തൻ മാത്രമാണെന്ന്, 20 പ്രാവശ്യം മോണോസ് ഉപയോഗിച്ച് എഴുതിവെച്ചിട്ടുണ്ട്. യാഖീദ് എന്ന പദം പഴയനിയമത്തിൽ ആകെയുള്ളത് പന്ത്രണ്ട് പ്രാവശ്യമാണ്. ആ പദം ദൈവത്തിന് ഉപയോഗിക്കാത്തതുകൊണ്ട്, ദൈവം ഏകനല്ല ത്രിത്വമാണെന്ന് പറയുന്നവർക്ക്, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ബൈബിളിൽ, തത്തുല്യമായ മോണോസ് 20 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിരിക്കുന്നതിനെ കുറിച്ച് വല്ലതും പറയാനുണ്ടോ? കഴിഞ്ഞില്ല ഇനിയുമുണ്ട്:

പുതിയനിയമത്തിൽ ദൈവം മോണോസ് ആണെന്ന് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം മോണോസ് ആണെന്ന് നമ്മുടെ കർത്താവായ യേശുക്രിസ്തുതന്നെ സ്ഫടികസ്ഫുടം വ്യക്തമാക്കിയിട്ടുണ്ട്. ഏക ദൈവത്തിൽ നിന്നുള്ള ബഹുമാനം (യോഹ, 5:44). ഏകസത്യദൈവമായ നിന്നെയും (യോഹ, 17:3). നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ച് അവനെ മാത്രമേ ആരാധിക്കാവു (മത്താ, 4:10; ലൂക്കൊ, 4:8). പിതാവ് മാത്രമല്ലാതെ പുത്രനുംകൂടി അറിയുന്നില്ല (മത്താ, 24:36). അതായത്, ദൈവം ഒരുത്തൻ മാത്രമാണെന്നും, ആ ദൈവം പിതാവ് മാത്രമാണെന്നും, അവനെ മാത്രം ആരാധിക്കണമെന്നും, അവൻ മാത്രമാണ് സകലവും അറിയുന്നതെന്നും ക്രിസ്തു അഞ്ചുപ്രാവശ്യം പറഞ്ഞിരിക്കുന്നത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ടാണ്. അപ്പൊസ്തലന്മാരുടെ വചനങ്ങളും നോക്കുക: ദൈവം ഒരുവൻ (ലൂക്കോ, 5:21), ഏകജ്ഞാനിയായ ദൈവം (റോമ, 16:26), അക്ഷയനും അദൃശ്യനുമായ ഏകദൈവം 1തിമൊ, 1:17, ധന്യനായ ഏകാധിപതി (1തിമൊ, 6:15, താൻ മാത്രം അമർത്യതയുള്ളവൻ (1തിമൊ, 6:16), ഏകനാഥൻ (യൂദാ, 1:4), രക്ഷിതാവായ ഏകദൈവം (യൂദാ, 1:24), നീയല്ലോ ഏകപരിശുദ്ധൻ (വെളി, 15:14). എന്നിങ്ങനെ, ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാർ എട്ടുപ്രാവശ്യം പറഞ്ഞിരിക്കുന്നതും ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ടാണ്. അതായത്, ഒറ്റയെ കുറിക്കുന്ന യാഖീദ് എന്ന എബ്രായപദം ദൈവത്തിന് ഉപയോഗിച്ചിട്ടില്ലാത്തതിനാൽ, ദൈവം ത്രിത്ത്വമാണെന്ന് പണ്ഡിതന്മാർ വാദിക്കുമ്പോൾ, യാഖീദ് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നതിൻ്റെ രണ്ടിരിട്ടി പ്രാവശ്യം അഥവാ 33 പ്രാവശ്യം തത്തുല്യമായ മോണോസ് കൊണ്ട്, ദൈവം ഒരേയൊരുത്തൻ മാത്രമാണെന്ന്, ദൈവാത്മാവ് എഴുതിവെച്ചിട്ടുണ്ട്. ത്രിത്വദുരുപദേശം തിരിച്ചറിയുക, ഏകസത്യദൈവത്തിൽ വിശ്വസിക്കുക. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ!