Category Archives: Uncategorized

പ്രവൃത്തികൾ

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ

ഒറ്റനോട്ടത്തിൽ

ഗ്രന്ഥകാരൻ 

ലൂക്കൊസ്

എഴുതിയ കാലം

എ.ഡി. 63

അദ്ധ്യായങ്ങൾ 

28

വാക്യങ്ങൾ 

1,005

ബൈബിളിലെ 

44-ാം പുസ്തകം

പുതിയനിയമത്തിലെ

5-ാം പുസ്തകം

വലിപ്പത്തിൽ: ബൈബിളിൽ

11-ാം സ്ഥാനം

പുതിയനിയമത്തിൽ

3-ാം സ്ഥാനം

പ്രധാന വ്യക്തികൾ

 യേശുക്രിസ്തു

പത്രൊസ്

യോഹന്നാൻ

സ്തെഫാനൊസ് 

ഫിലിപ്പൊസ്

അനന്യാസ്

പൗലൊസ്

ബർന്നബാസ്

ശീലാസ്

ഹെരോദാവ്

ഗല്ലിയോൻ

ഫേലിക്സ്

ഫെസ്തൊസ്

അഗ്രിപ്പാവ്

യൂലിയൊസ്

പ്രധാന സ്ഥലങ്ങൾ

യെരൂശലേം

ശമര്യ

ദമസ്കൊസ്

അന്ത്യൊക്ക്യ

കൈസര്യ

എഫെസൊസ്

കൊരിന്ത്

റോം

1-ാം അദ്ധ്യായം 

1. അപ്പൊസ്തല പ്രവൃത്തികൾ ആർക്കാണ് എഴുതിയിരിക്കുന്നത്?

◼️ തെയോഫിലൊസന് (1:1)

2. അപ്പൊസ്തല പ്രവൃത്തികളുടെ എഴുത്തുകാരൻ ആരാണ്?

◼️ ലൂക്കൊസ് (1:1). (തെയോഫിലൊസ് എന്നയാൾക്കാണ് അപ്പൊസ്തല പ്രവൃത്തികൾ എഴുതിയിരിക്കുന്നത്. ഇതേയാൾക്ക് മുമ്പൊരു ചരിത്രം എഴുതിയതായി 1:1-ൽ പറയുന്നുണ്ട്. അത് ലൂക്കൊസിൻ്റെ സുവിശേഷമാണ്).

3. യേശു കഷ്ടം അനുഭവിച്ച (ഉയിർത്തെഴുന്നേറ്റ) ശേഷം എത്രനാൾ ശിഷ്യന്മാർക്ക് പ്രത്യക്ഷനായി?

◼️ നാല്പത് നാളോളം (1:2)

4. നാല്പതു നാളോളം യേശു ശിഷ്യന്മാർക്ക് പ്രത്യക്ഷനായത് എന്തിനാണ്? 

◼️ ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ട് താൻ ജീവിച്ചിരിക്കുന്നു എന്നു കാണിക്കാൻ (1:3).

5. യെരുശലേമിൽ നിന്ന് വാങ്ങിപ്പോകരുതെന്ന് ശിഷ്യന്മാരോട് പറഞ്ഞത് എന്തിനാണ്?

◼️ പിതാവ് വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മ സ്നാനത്തിനായി (1:4,5).

6. പിതാവ് സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ളതെന്താണ്?

◼️ യിസ്രായേലിൻ്റെ യഥാസ്ഥാപനം (1:6,7).

7. പരിശുദ്ധാത്മാവ് വരുമ്പോൾ ശിഷ്യന്മാർ യേശുവിനെ സാക്ഷിക്കുന്നതിൻ്റെ ക്രമം എങ്ങനെയാണ്? 

◼️ യെഹൂദ്യ, ശമര്യ, ഭൂമിയുടെ അറ്റത്തോളം (1:8).

8. ‘യേശു സ്വർഗ്ഗത്തിലേക്ക് പോയതുപോലെ മടങ്ങിവരും’ എന്നു ആര് ആരോടു പറഞ്ഞു?

◼️ വെള്ളവസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ (ദൂതന്മാർ), ശിഷ്യന്മാരോട്. (1:11).

9. ദൂതന്മാർ ശിഷ്യന്മാരെ സംബോധന ചെയ്തത് എങ്ങനെയാണ്?

◼️ ഗലീലാ പുരുഷന്മാരെ (1:11).

10. യേശു സ്വർഗ്ഗാരോഹണം ചെയ്ത സ്ഥലത്തിൻ്റെ പേരെന്താണ്? 

◼️ ഒലിവുമല (1:12).

11. യെരൂശലേമിൽ നിന്ന് ഒലിവുമല വരെയുള്ള ദൂരം എത്രയാണ്? 

◼️ ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരം. (1:12). [ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരം: ന്യായപ്രമാണം ലംഘിക്കാതെ ഒരു യഹൂദനു ശബ്ബത്തിൽ സഞ്ചരിക്കാവുന്ന പരമാവധി ദൂരമാണ് ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരം. റബ്ബികൾ ശബ്ബത്ത് ദിവസത്തെ യാത്രയ്ക്ക് നിശ്ചയിച്ചിട്ടുള്ള പരിധി ഒരാളുടെ വീട്ടിൽ നിന്നോ മറ്റു പാർപ്പിടങ്ങളിൽ നിന്നോ 2,000 മുഴം ആയിരുന്നു, ഇത് യോശുവ 3:4-ൽ കാണുന്ന പ്രസ്താവനയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. എന്നാൽ ഈ ദൂരം കൃത്യമാണെന്ന് പറയാൻ കഴിയില്ല. കാരണം, 2,000 മുഴം എന്നത് 914.4 മീറ്ററാണ്. അതായത്, ഒരു കി.മീറ്ററിൽ താഴെ മാത്രമേ വരുകയുള്ളൂ. എന്നാൽ, യെരുശലേമിൽനിന്ന് ഒലിവുമല വരെ മൂന്നു കി.മീ. (3,000 മീ.) ദൂരമുണ്ട്.] 

12. യേശുവിൻ്റെ അമ്മയായ മറിയയോടും മറ്റു സ്ത്രീകളോടുമൊപ്പം ശിഷ്യന്മാർ പ്രാർത്ഥന കഴിച്ചുപോന്നത് എവിടെയാണ്? 

◼️ യെരൂശലേമിലെ മാളികമുറിയിൽ (1:13,14). 

13. യൂദയെക്കുറിച്ചു പരിശുദ്ധാത്മാവു ദാവീദ് മുഖാന്തരം മുൻപറഞ്ഞ തിരുവെഴുത്തിന്നു നിവൃത്തിവരുവാൻ ആവശ്യമായിരുന്നു. (1:16). ഏതാണ് ആ പ്രവചനഭാഗം?

◼️ സങ്കീർത്തനങ്ങൾ 41:9 “ഞാൻ വിശ്വസിച്ചവനും എന്റെ അപ്പം തിന്നവനുമായ എന്റെ പ്രാണസ്നേഹിതൻ പോലും എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു.”

14. തലകീഴായി വീണു നടുവെ പിളർന്നു, മരിച്ചതാരാണ്?

◼️ യൂദാ ഈസ്ക്കര്യോത്താ (1:18).

15. അക്കല്ദാമാ എന്ന പദത്തിൻ്റെ അർത്ഥം?

◼️ രക്തനിലം (1:19). (രക്തവില കൊടുത്തുവാങ്ങിയ നിലം, മത്താ, 27:6-8. യേശുവിനെ ഒറ്റിക്കൊടുത്തതിൻ്റെ പ്രതിഫലമാണ് (30 വെള്ളിക്കാശ്) രക്തവില. രക്തവില കൊടുത്തുവാങ്ങിയ സ്ഥലമാണ് രക്തനിലം അഥവാ അക്കല്ദാമാ).

16. “അവന്റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും 1:20-ൽ എഴുതിയിട്ടുണ്ട്? സങ്കീർത്തനത്തിലെ ഈ ഭാഗങ്ങൾ ഏതാണ്?

◼️ സങ്കീർത്തനം 69:25; 109:8.

17. ആരൊക്കെയാണ് യൂദയ്ക്കു പകരമായി സ്ഥാനമേൽക്കാൻ നിർത്തപ്പെട്ടത്?

◼️ യുസ്തൊസ് എന്നു മറുപേരുള്ള ബർശബാ എന്ന യോസേഫ്, മത്ഥിയാസ് (1:23). (യുസ്തൊസ്, ബർശബാ, യോസഫ് ഇതിൽ ഒന്നെഴുതിയാൽ മതി).

18. ചീട്ടു വീണത് ആർക്കാണ്?

◼️ മത്ഥിയാസിന് (1:26).

19. എത്ര പേരുടെ കൂട്ടം കൂടിയാണ് മത്ഥിയാസിനെ തിരഞ്ഞെടുത്തത്?

◼️ ഏകേദശം 120 പേർ (1:15).

2-ാം അദ്ധ്യായം

20. പരിശുദ്ധാത്മാവ് അവരോഹണം ചെയ്തത് എന്നാണ്?

◼️ പെന്തെക്കൊസ്തു നാളിൽ (2:1).

21. പെന്തെക്കൊസ്തു നാളിൻ്റെ മറ്റു പേരുകൾ? 

◼️ 1. വാരോത്സവം (പുറ, 34:22). പെസഹ കഴിഞ്ഞ് അമ്പതാം ദിവസമാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. അതിനാലാണ് അമ്പതാം ദിവസം എന്ന അർത്ഥത്തിൽ ഈ പേര് ലഭിച്ചത്. 2. കൊയ്ത്തു പെരുനാൾ (പുറ, 23:16). 3. ആദ്യഫലദിവസം (സംഖ്യാ, 28:26).

22. ആത്മസ്നാനത്തിൻ്റെ മൂന്ന് അടയാളങ്ങൾ?

◼️ 1. വീടു മുഴുവൻ നിറച്ച ഒരു മുഴക്കം, 2. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ ഓരോരോത്തരുടെ മേലും പതിഞ്ഞു, 3. എല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു. (2:2:4).

23. മുഴക്കം കേട്ട് ഓടിക്കൂടിയ ഭക്തിയുള്ള യെഹൂദാ പുരുഷന്മാർ, എണ്ണത്തിൽ അവർ എത്ര വിഭാഗങ്ങൾ ഉണ്ടായിരുന്നു?

◼️ പതിനേഴ് (2:5-10). [1. പർത്ഥർ, 2. മേദ്യർ, 3. ഏലാമ്യർ, 4. മെസപ്പൊത്താമ്യ, 5. യെഹൂദ്യ, 6. കപ്പദോക്യ, 7. പൊന്തൊസ്യർ, 8. ആസ്യ, 9. പ്രുഗ്യ, 10. പംഫുല്യ, 11. മിസ്രയീം, 12. കുറേനെക്കു ചേർന്ന ലിബ്യാപ്രദേശം, 13. റോമയിൽ നിന്നു വന്നു പാർക്കുന്നവർ, 14. യെഹൂദന്മാർ, 15. യെഹൂദമതാനുസാരികൾ, 16. ക്രേത്യർ,17. അറബിക്കാർ].

24. പരിശുദ്ധാത്മാവ് വന്നപ്പോൾ അപ്പൊസ്തലന്മാർ അന്യഭാഷകളിൽ സംസാരിച്ചത് എന്താണ്?

◼️ ദൈവത്തിൻ്റെ വൻകാര്യങ്ങൾ (2:11).

25. ചിലർ പരിഹസിച്ച് പറഞ്ഞ കാര്യമെന്താണ്? 

◼️ പുതുവീഞ്ഞ് കുടിച്ചിരിക്കുന്നു. (2:13).

26. ചഞ്ചലിച്ചവരോടും പരിഹസിച്ചവരോടും അപ്പൊസ്തലന്മാരിൽ ആരാണ് ഏഴുന്നേറ്റുനിന്നു സംസാരിച്ചത്?

◼️ പത്രൊസ് (2:14).

27. പത്രൊസ് എത്രപേരോടുകൂടെ നിന്നാണ് സംസാരിച്ചത്? 

◼️ പതിനൊന്ന് (2:14).

28. അപ്പോൾ എത്രാം മണി നേരമായിരുന്നു?

◼️ പകൽ മൂന്നാം മണിനേരം (2:15). (രാവിലെ ഒൻപത് മണി).

29. ‘അന്ത്യകാലത്ത് സകല ജഡത്തിന്മേലും ആത്മാവിനെ പകരും’ എന്നു പ്രവചിച്ച പ്രവാചകൻ ആര്? വേദഭാഗം ഏത്?

◼️ യേവേൽ 2:28-32 (2:17-21).

30. നീ എൻ്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിൻ്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കുകയുമില്ല. പ്രവചനമേതാണ്? വേദഭാഗം ഏതാണ്?

◼️ ദാവീദ്, സങ്കീർത്തനം 16:10 (2:27)

31. “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം നീ എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” ഈ വേദഭാഗം ഏതാണ്?

◼️ സങ്കീർത്തനം 110:1 (2:35).

32. യെഹൂദന്മാർ ക്രൂശിച്ച യേശുവിനെ ദൈവം അവർക്ക് ആരാക്കി വെച്ചു?

◼️ കർത്താവും ക്രിസ്തുവും (2:36).

33. പരിശുദ്ധാത്മാവ് എന്ന ദാനം ലഭിപ്പാൻ എന്തു ചെയ്യാനാണ് പത്രൊസ് പറഞ്ഞത്?

◼️ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം ഏല്പിൻ (2:38).

34. പരിശുദ്ധാത്മാവെന്ന വാഗ്ദത്തത്തിന് അവകാശികൾ ആരൊക്കെയാണ്?

◼️ യെഹൂദന്മാരും അവരുടെ മക്കളും, ദൈവം വിളിച്ചുവരുത്തുന്ന ഏവർക്കും (2:39).

35. പെന്തെക്കൊസ്തു നാളിൽ എത്രപേർ സ്നാനം ഏറ്റു?

◼️ 3,000 പേർ (2:41).

36. ദൈവസഭയുടെ അടിസ്ഥാന ഉപദേശങ്ങൾ എത്ര? ഏതൊക്കെ?

◼️ ഏഴ് ഉപദേശങ്ങൾ, “അവന്റെ ‘വാക്കു കൈക്കൊണ്ടവർ’ (ദൈവവചനം കൈക്കൊള്ളുക) ‘സ്നാനം ഏറ്റു;’ (സ്നാനപ്പെടുക) അന്നു മുവായിരത്തോളം പേർ ‘അവരോടു ചേർന്നു.’ (പ്രാദേശിക സഭയോടു ചേരുക) അവർ അപ്പൊസ്തലന്മാരുടെ ‘ഉപദേശം കേട്ടും’ (ഉപദേശം കേൾക്കുക) ‘കൂട്ടായ്മ ആചരിച്ചും’ (കൂട്ടായ്മ ആചരിക്കുക) ‘അപ്പം നുറക്കിയും’ (തിരുമേശയിൽ പങ്കുകൊള്ളുക) ‘പ്രാർത്ഥന കഴിച്ചും’ (പ്രാർത്ഥിക്കുക) പോന്നു.” (2:41,42).

37. ആദ്യ ക്രൈസ്തവ സമൂഹം കൂടിവന്നത് എവിടെയാണ്?

◼️ ദൈവാലയത്തിൽ (2:46). (യെരുശലേം ദൈവാലയത്തിലെ ജാതികളുടെ പ്രാകാരത്തിൽ).

38. കർത്താവ് ദിനംപ്രതി രക്ഷിക്കപ്പെടുന്നവരെ എന്തു ചെയ്തിരുന്നു?

◼️ സഭയോടു ചേർത്തുകൊണ്ടിരുന്നു (2:46).

3-ാം അദ്ധ്യായം

39. അമ്മയുടെ ഗർഭം മുതൽ മുടന്തനായ മനുഷ്യനെ പത്രൊസും യോഹന്നാനും കണ്ടത് എത്രമണിക്കാണ്?

◼️ ഒമ്പതാം മണിനേരം (3:1). (ഉച്ചതിരിഞ്ഞ് മൂന്നുമണി).

40. മുടന്തനായ മനുഷ്യൻ ഇരുന്നിരുന്ന ദൈവാലയ ഗോപുരത്തിൻ്റെ പേരെന്ത്?

◼️ സുന്ദരം (3:2, 10).

41. ‘വെള്ളിയും പൊന്നും എനിക്കില്ല; ….. യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക’ എന്നു പറഞ്ഞതാരാണ്?

◼️ പത്രൊസ് (3:6).

42. മുടന്തനെ സൗഖ്യമാക്കിയ ശേഷം പത്രൊസ് എവിടെനിന്നാണ് പ്രസംഗിച്ചത്?

◼️ ശലോമോൻ്റെ മണ്ഡപത്തിൽ (3:11,12).

43. പരിശുദ്ധനും നീതിമാനുമായ യേശുവിനെ തള്ളിയിട്ട് ഏതു കുലപാതകനെയാണ് അവർ വിടുവിച്ചെടുത്തത്?

◼️ ബറബ്ബാസിനെ (3:14).

44. ‘ദൈവമായ കർത്താവ് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്ക് എഴുന്നേല്പിച്ചുതരും’ എന്ന് ആരാണ് പറഞ്ഞത്? പ്രവചനഭാഗം ഏതാണ്?

◼️ മോശെ, ആവർത്തനം 18:15 (3:22).

45. ‘ഭൂമിയിലെ സകലവംശങ്ങളും നിൻ്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും’ ഇവിടെപ്പറയുന്ന സന്തതി ആരാണ്? പ്രവചനഭാഗം ഏതാണ്?

◼️ യേശുക്രിസ്തു, ഉല്പത്തി 22:18 – ഗലാ, 3:16 (3:25).

4-ാം അദ്ധ്യായം

46. പത്രൊസും യോഹന്നാനും ശലോമോൻ്റെ മണ്ഡപത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ ആരൊക്കെയാണ് അവരെ പിടിക്കാൻ വന്നത്?

◼️ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദുക്യരും. (4:1-3).

47. മഹാപുരോഹിതനായ ഹന്നാവിൻ്റെ കൂടെ മഹാപുരോഹിത വംശത്തിലുള്ള എത്രപേർ ഉണ്ടായിരുന്നു? ആരൊക്കെ?

◼️ മൂന്നുപേർ: കയ്യഫാവും യോഹന്നാനും അലെക്സന്തരും (4:6).

48. മഹാപുരോഹിതന്മാരും പ്രമാണികളും മൂപ്പന്മാരും ശാസ്ത്രിമാരും അടങ്ങുന്ന സംഘത്തിൻ്റെ പേരെന്താണ്?

◼️ ന്യായാധിപസംഘം (4:15). (യെഹൂദന്മാരുടെ പരമോന്നത കോടതിയാണ് ന്യായാധിപസംഘം അഥവാ സൻഹെദ്രിൻ – Sanhedrin).

49. ന്യായാധിപസംഘം പത്രൊസിനെയും യോഹന്നാനെയും അവരുടെ നടുവിൽ നിർത്തി ചോദിച്ചതെന്താണ്?

◼️ ഏതു ശക്തികൊണ്ടോ ഏതു നാമത്തിലോ നിങ്ങൾ ഇതു ചെയ്തു (4:7).

50. ന്യായാധിപസംഘത്തിന് പത്രൊസ് കൊടുത്ത മറുപടി എന്താണ്?

◼️ നിങ്ങൾ ക്രൂശിച്ചവനും ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ (4:10).

51. വീടു പണിഞ്ഞവർ തള്ളിക്കളഞ്ഞ കല്ല് ആരാണ്?

◼️ യേശുക്രിസ്തു (4:11).

52. മനുഷ്യർക്ക് രക്ഷയ്ക്കായി നല്കിയിരിക്കുന്ന ഏകനാമം ഏതാണ്?

◼️ യേശുക്രിസ്തു (4:12).

53. പത്രൊസ് പറഞ്ഞ കാര്യങ്ങളോട് ന്യായാധിപസംഘത്തിലുള്ളവർക്ക് എതിർ പറവാൻ കഴിയാഞ്ഞതെന്തുകൊണ്ട്?

◼️ സൗഖ്യം പ്രാപിച്ച മനുഷ്യൻ അവരോടുകൂടെ നില്ക്കുന്നതു കണ്ടതുകൊണ്ട് (4:14).

54. ‘പ്രത്യക്ഷമായോരു അടയാളം അവർ ചെയ്തിരിക്കുന്നു എന്നു യെരൂശലേമിൽ പാർക്കുന്ന എല്ലാവർക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാൻ നമുക്കു കഴിവില്ല’ എന്നു പറഞ്ഞത് ആരാണ്?

◼️ ന്യായാധിപസംഘം (4:16).

55. ‘യേശുവിന്റെ നാമത്തിൽ അശേഷം സംസാരിക്കരുതു, ഉപദേശിക്കയും അരുതു’ എന്നു ന്യായാധിപസംഘം കല്പിച്ചത് ആരോടാണ്?

◼️ പത്രൊസിനോടും യോഹന്നാനോടും (4:18).

56. ‘ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവത്തിന്റേ മുമ്പാകെ ന്യായമോ എന്നു വിധിപ്പിൻ’ എന്ന് ആര് ആരോട് പറഞ്ഞു?

◼️ പത്രൊസും യോഹന്നാനും ന്യായാധിപസംഘത്തോട് (4:19).

57. സുന്ദരം ദൈവാലയ ഗോപുരത്തിങ്കൽ വെച്ച് പത്രൊസും യോഹന്നാനും സൃഖ്യമാക്കിയ മനുഷ്യൻ്റെ വയസ്സ് ഏത്രയാണ്? 

◼️ 40-ലധികം വയസ്സ് (4:22).

58. പത്രൊസും കൂട്ടാളികളും ഒരുമനപ്പെട്ട് ദൈവത്തോട് നിലവിളിച്ചു പറഞ്ഞതിലെ പഴയനിയമ വേദഭാഗം ഏതാണ്? 

◼️ സങ്കീർത്തനം 2:1,2 വാക്യങ്ങൾ (4:25,26).

59. ഏകഹൃദയവും ഏകമനസ്സും ഉള്ളവരും, തനിക്കുള്ളതു ഒന്നും സ്വന്തം എന്നു പറയാതിരുന്നതും ആരാണ്? 

◼️ വിശ്വസിച്ചവരുടെ കൂട്ടം (4:32). 

60. മഹാശക്തിയോടെ കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം പറഞ്ഞുവന്നത് ആരാണ്? 

◼️ അപ്പൊസ്തലന്മാർ (4:33).

61. ബർന്നബാസ് എന്നു അപ്പൊസ്തലന്മാർ മറുപേർ വിളിച്ചത് ആരെയാണ്?

◼️ യോസേഫിനെ (4:36).

62. ബർന്നബാസ് എന്ന പേരിനർത്ഥം എന്താണ്?

◼️ പ്രബോധനപുത്രൻ (4:36).

63. ബർന്നബാസ് ഏതു ദേശക്കാരനാണ്?

◼️ കുപ്രദീപ് (4:36).

64. ബർന്നബാസിൻ്റെ ഗോത്രം ഏതാണ്?

◼️ ലേവിഗോത്രം (4:37).

65. ബർന്നബാസ് ചെയ്ത സൽപ്രവൃത്തി എന്താണ്?

◼️ തനിക്കുണ്ടായിരുന്ന നിലം വിറ്റു പണം കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു (4:37).

5-ാം അദ്ധ്യായം

66. അപ്പൊസ്തലന്മാരുടെ കാൽക്കൽ വെക്കാൻ നിലം വിറ്റ ഒരു കുടുംബം ഏതാണ്?

◼️ അനന്യാസും സഫീരയും (5:1).

67. ഭാര്യയുടെ അറിവോടെ നിലം വിറ്റതിൽനിന്ന് കുറെ എടുത്തു മാറ്റിയത് ആരാണ്?

◼️ അനന്യാസ് (5:2).

68. പരിശുദ്ധാത്മാവിനോടു വ്യാജം കാണിച്ച കുടുംബം ഏതാണ്?

◼️ അനന്യാസും സഫീരയും (5:3).

69. ‘മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു’ എന്നു ആര് ആരോടു പറഞ്ഞു?

◼️ പത്രൊസ് അനന്യാസിനോട് (5:4).

70. അനന്യാസ് മരിച്ച് ഏകദേശം എത്ര മണിക്കൂറിനു ശേഷമാണ് സഫീര എത്തിയത്?

◼️ മൂന്നു മണിക്കൂർ (5:7).

71. ‘കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തതു എന്തു?’ എന്നു പത്രൊസ് ആരോടാണ് ചോദിച്ചത്?

◼️ സഫീരയോട് (5:9).

72. പത്രൊസിൻ്റെ കാൽക്കൽ വീണ് മരിച്ച സ്ത്രീ ആരാണ്? 

◼️ സഫീര (5:10).

73. ആദിമസഭ ഏകമനസ്സോടെ കൂടിവന്നത് എവിടെയാണ്?

◼️ ശലോമോൻ്റെ മണ്ഡപത്തിൽ (5:12).

74. ആരുടെ നിഴൽ വീണാണ് രോഗികൾ സൗഖ്യമായിരുന്നത്?

◼️ പത്രൊസിൻ്റെ (5:15).

75. പത്രൊസിനെയും ശേഷം അപ്പൊസ്തലന്മാരെയും അസൂയ നിമിത്തം പൊതുതടവിൽ ആക്കിയത് ആരാണ്? 

◼️ മഹാപുരോഹിതനും സദുക്യരും (5:17).

76. കർത്താവിൻ്റെ ദൂതൻ കാരാഗൃഹ വാതിൽ തുറന്ന് പുറത്തുകൊണ്ടുവന്ന അപ്പൊസ്തലന്മാർ ആരൊക്കെയാണ്?

◼️ പത്രൊസും യോഹന്നാനും (5:19).

77. ‘നിങ്ങൾ ദൈവാലയത്തിൽ ചെന്നു ഈ ജീവന്റെ വചനം എല്ലാം ജനത്തോടു പ്രസ്താവിപ്പിൻ’ എന്നു അപ്പൊസ്തലന്മാരോട് പറഞ്ഞത് ആരാണ്?

◼️ കർത്താവിൻ്റെ ദൂതൻ (5:19,20).

78. ‘ആ മനുഷ്യന്റെ രക്തം ഞങ്ങളുടെ മേൽ വരുത്തുവാൻ ഇച്ഛിക്കുന്നു’ എന്നു പറഞ്ഞത് ആരാണ്?

◼️ മഹാപുരോഹിതൻ (5:27,28).

79. യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ പ്രഭുവായും രക്ഷിതാവായും ദൈവം തന്റെ വലങ്കയ്യാൽ ഉയർത്തിയത് ആരെയാണ്?

◼️ യേശുവിനെ (5:31).

80. യേശുവിനെ ദൈവം രക്ഷിതാവാക്കി വെച്ചതിന് സാക്ഷികൾ ആരൊക്കെയാണ്?

◼️ അപ്പൊസ്തലന്മാരും പരിശുദ്ധാത്മാവും (5:32).

81. കോപപരവശരായി അപ്പൊസ്തലന്മാരെ ഒടുക്കിക്കളവാൻ ഭാവിച്ചത് ആരാണ്? 

◼️ ന്യായാധിപസംഘം (5:33).

82. സർവ്വ ജനത്തിനും ബഹുമാനമുള്ള ധർമ്മോപദേഷ്ടാവായ പരീശൻ ആരാണ്? 

◼️ ഗമാലീയേൽ (5:34).

83. താൻ മഹാൻ എന്നു നടിച്ചു; ഏകദേശം നാന്നൂറു പുരുഷന്മാരെ ഒപ്പം കൂട്ടിയതാരാണ്?

◼️ തദാസ് (Theudas) (5:36). [താൻ മശീഹയാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ത്യുദാസ് ജനത്തെ വശീകരിച്ചത്. ഇത് എ.ഡി. 6-ന് മുമ്പുള്ള ഒരു സംഭവമാണ്].

84. ചാർത്തലിന്റെ കാലത്തു എഴുന്നേറ്റു ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു നശിച്ചുപോയവൻ ആരാണ്?

◼️ ഗലീലക്കാരനായ യൂദാ (5:37). (എ.ഡി. 6-ൽ റോമൻ ഭരണാധികാരികൾ യെഹൂദ്യയിൽ ജനസംഖ്യ എടുക്കുന്ന കാലത്ത് കലഹമുണ്ടാക്കിയ ഒരാൾ. കുറേന്യൊസ് ബലം പ്രയോഗിച്ച് ഇതിനെ അടിച്ചമർത്തി).

85. ‘ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും; ദൈവികം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല’ എന്നു ന്യായാധിപസംഘത്തെ ഉപദേശിച്ചതാരാണ്?

◼️ ഗമാലീയേൽ (5:38,39).

86. ‘തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ സന്തോഷിച്ചത് ആരാണ്? 

◼️ അപ്പൊസ്തലന്മാർ (5:41).

6-ാം അദ്ധ്യായം

87. തങ്ങളുടെ വിധവമാരെ ദിനംപ്രതിയുള്ള ശുശ്രുഷയിൽ ഉപേക്ഷയായി വിചാരിച്ചു എന്നു ആര് ആരോടാണ് പിറുപിറുത്തത്?

◼️ യവനഭാഷക്കാർ എബ്രായഭാഷക്കാരുടെ നേരെ (6:1).

88. മേശകളിൽ ശുശ്രൂഷ ചെയ്യാൻ തിരഞ്ഞെടുത്തവരുടെ യോഗ്യത എന്തായിരുന്നു?

◼️ ആത്മാവും ജ്ഞാനവും നിറഞ്ഞ നല്ല സാക്ഷ്യമുള്ളവർ (6:3).

89. മേശകളിൽ ശുശ്രൂഷിക്കാൻ എത്രപേരെ തിരഞ്ഞെടുത്തു? അവർ ആരൊക്കെ?

◼️ ഏഴു പുരുഷന്മാർ (6:3), സ്തെഫാനൊസ്, ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോർ, തിമോൻ, പർമ്മെനാസ്, നിക്കൊലാവൊസ് (6:5).

90. ഏഴുപേരിൽ യെഹൂദമതാനുസാരിയായ അന്ത്യോക്യക്കാരൻ ആരാണ്?

◼️ നിക്കൊലാവൊസ് (6:5).

91. കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തത് ആരാണ്?

◼️ സ്തെഫാനൊസ് (6:8). 

92. സ്തെഫാനൊസിനോടു തർക്കിച്ചവരിൽ ഏതു പള്ളിക്കാരാണ് ഉണ്ടായിരുനത്?

◼️ ‘ലിബർത്തീനർ’ എന്ന പള്ളിക്കാർ (6:9).

93. സ്തെഫാനോസിനോടു തർക്കിച്ചവരിൽ എത്ര ദേശക്കാരുണ്ടായിരുന്നു? ആരൊക്കെ?

◼️ നാലു ദേശക്കാർ; കുറേന, അലെക്സന്ത്രിയ, കിലിക്യ, ആസ്യ (6:9).

94. സ്തെഫാനൊസിനോട് തർക്കിച്ചവർക്ക് എന്തിനോടാണ് എതിർത്തു നില്പാൻ കഴിയാഞ്ഞത്?

◼️ അവൻ സംസാരിച്ച ജ്ഞാനത്തോടും ആത്മാവിനോടും (6:10).

95. ‘ഇവൻ മോശെക്കും ദൈവത്തിന്നും വിരോധമായി ദൂഷണം പറയുന്നതു ഞങ്ങൾ കേട്ടു’ എന്നു ആരെക്കുറിച്ചാണ് പറഞ്ഞത്?

◼️ സ്തെഫാനൊസിനെക്കുറിച്ച് (6:11).

96. ജനത്തേയും മൂപ്പന്മാരെയും ശാസ്ത്രിമാരെയും ഇളക്കി, സ്തെഫാനൊസിനെ പിടിച്ചു എവിടേക്കാണ് കൊണ്ടുപോയത്?

◼️ ന്യായാധിപസംഘത്തിൻ്റെ അടുക്കലേക്ക് (6:12).

97. ന്യായധിപസംഘത്തിൽ ഇരുന്നവർ സ്തെഫാനൊസിനെ ഉറ്റുനോക്കിയപ്പോൽ, അവന്റെ മുഖം എങ്ങനെയാണ് കണ്ടത്?

◼️ ഒരു ദൈവദൂതന്റെ മുഖംപോലെ (6:15).

7-ാം അദ്ധ്യായം

98. ദൈവം അബ്രാഹാമിനു ആദ്യമായി പ്രത്യക്ഷമായത് എവിടെവെച്ചാണ്?

◼️ മെസൊപ്പൊത്താമ്യയിൽ വെച്ച് (7:1).

99. ആരുടെ ദേശമാണ് മെസൊപ്പൊത്താമ്യ?

◼️ കല്ദയരുടെ (7:3).

100. ‘നിന്റെ ദേശത്തെയും നിന്റെ ചാർച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക’ എന്നു ദൈവം അബ്രാഹാമിനോടു പറഞ്ഞ പഴയനിയമഭാഗം ഏതാണ്? 

◼️ ഉല്പത്തി 12:1 (7:3).

101. അബ്രാഹാമിനു ‘ഒരു കാലടി’ നിലംപോലും അവകാശം കൊടുക്കാഞ്ഞത് ഏതു ദേശത്താണ്?

◼️ കനാനിൽ (യിസ്രായേലിൽ) (7:5). 

102. അബ്രാഹാമിൻ്റെ സന്തതികൾ എത്രവർഷം അടിമയായി പോകുമെന്നാണ് ദൈവം പറഞ്ഞത്?

◼️ നാനൂറു വർഷം (7:6).

103. ‘നിൻ്റെ സന്തതി അന്യദേശത്തു അടിമയായിപ്പോകും; പിന്നെ ഞാനവരെ തിരിച്ചുവരുത്തും’ എന്നു ദൈവം അബ്രാഹാമിനോടു അരുളിച്ചെയ്ത പഴയനിയമഭാഗം ഏതാണ്? 

◼️ ഉല്പത്തി 15:13,14 (7:6,7).

104. യിസ്ഹാക്കിനെ എത്രാമത്തെ ദിവസമാണ് പരിച്ഛേദന കഴിച്ചത്?

◼️ എട്ടാമത്തെ ദിവസം (7:8).

105. ഗോത്രപിതാക്കന്മാർ മിസ്രയീമിലേക്കു വിറ്റുകളഞ്ഞത് ആരെയാണ്?

◼️ യോസേഫിനെ (7:9).

106. ദൈവം, മിസ്രയീമിന്നും തന്റെ സർവ്വഗൃഹത്തിന്നും അധിപതിയാക്കിവെച്ചത് ആരെയാണ്?

◼️ യോസേഫിനെ (7:10).

107. മിസ്രയീമിലേക്ക് കുടിയേറിയ യാക്കോബിൻ്റെ കുടുംബം ആകെ എത്രപേരായിരുന്നു?

◼️ എഴുപത്തഞ്ചുപേർ (7:14).

108. യാക്കോബിനെയും മക്കളെയും ഏവിടെയാണ് അടക്കിയത്? ആരോട് വിലകൊടുത്തു വാങ്ങിയ കല്ലറയിലാണ് അടക്കിയത്?

◼️ ശേഖേമിൽ; എമ്മോരിന്റെ മക്കളോടു വാങ്ങിയ സ്ഥലത്ത് (7:16). [ശെഖേമിൻ്റെ പിതാവാണ് ഹമോർ. ഉല്പ, 34:2. ഹമോരിൻ്റെ ഗ്രീക്കുരൂപമാണ് എമ്മോർ].

109. മോശെ ജനിച്ചപ്പോൾ എങ്ങനെയുള്ളവനായിരുന്നു?

◼️ ദിവ്യസുന്ദരൻ (7:20).

110. മോശെയെ എടുത്തു വളർത്തിയത് ആരാണ്?

◼️ ഫറവോന്റെ മകൾ (7;21).

111. മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നത് ആരാണ്?

◼️ മോശെ (7:22).

112. മോശെ എത്ര വയസ്സായപ്പോഴാണ് യിസ്രായേൽ മക്കളായ തന്റെ സഹോദരന്മാരെ ചെന്നു കണ്ടത്?

◼️ നാല്പതു വയസ്സ് (7:23).

113. പീഡിതന്നു വേണ്ടി പ്രതിക്രിയ ചെയ്തത് ആരാണ്?

◼️ മോശെ (7:24).

114. ദൈവം താൻ മുഖാന്തരം അവർക്കു രക്ഷ നല്കും എന്നു സഹോദരന്മാർ ഗ്രഹിക്കും എന്നു നിരൂപിച്ചത് ആരാണ്?

◼️ മോശെ (7:25).

115. നിന്നെ ഞങ്ങൾക്കു അധികാരിയും ന്യായകർത്താവും ആക്കിയതു ആർ? എന്നു ആരോടാണ് ചോദിച്ചത്?

◼️ മോശെയോട് (7:27).

116. മോശെ ഓടിപ്പോയി പാർത്ത ദേശം ഏതാണ്?

◼️ മിദ്യാൻദേശം (7:29).

117. മോശെയ്ക്ക് എത്ര വയസ്സുള്ളപ്പോഴാണ് സീനായി മരുഭൂമിയിൽ ദൈവദൂതൻ അഗ്നിജ്വാലയിൽ അവനു പ്രത്യക്ഷനായത്?

◼️ എൺപത് (7:23, 30).

118. മോശെയ്ക്ക് ദൈവം തന്നെ പരിചയപ്പെടുത്തിയത് എങ്ങനെയാണ്?

◼️ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം (7:22).

119. ‘നീ നില്ക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു ഊരിക്കളക’ എന്നു ദൈവം ആരോടാണ് പറഞ്ഞത്? 

◼️ മോശെയോട് (7:33).

120. ദൈവം യിസ്രായേൽ ജനത്തിന് അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചത് ആരെയാണ്?

◼️ മോശെയെ (7:35).

121. എത്ര വർഷമാണ് മോശെ, അതിശയങ്ങളും അടയാളങ്ങളും ചെയ്തു ജനത്തെ നടത്തിക്കൊണ്ടുവന്നത്?

◼️ നാല്പതു വർഷം (7:36).

122. ജീവനുള്ള അരുളപ്പാടു ലഭിച്ചവൻ ആരാണ്?

◼️ മോശെ (7:38).

123. കാളക്കുട്ടിയെ ഉണ്ടാക്കി അതിനു ബലികഴിച്ചതാരാണ്? 

◼️ യിസ്രായേൽ ജനം (7:41).

124. “യിസ്രായേൽ ഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും …….. എന്നാൽ ഞാൻ നിങ്ങളെ ബാബിലോന്നപ്പുറം പ്രവസിപ്പിക്കും” ഈ പ്രവചനഭാഗം ഏതാണ്?

◼️ ആമോസ് 5:25-27 (7:42-43).

125. മരുഭൂമിയിൽ സാക്ഷ്യകൂടാരം ഏതു മാതൃകയിലാണ് ഉണ്ടാക്കിയത്?

◼️ ദൈവം മോശെയ്ക്ക് കാണിച്ചു കൊടുത്ത പ്രകാരം (7:44 – പുറ, 25:40)

126. ജാതികളുടെ അവകാശത്തിലേക്ക് ജനത്തെ ആരുടെ നേതൃത്വത്തിലാണ് കൊണ്ടുവന്നത്?

◼️ യോശുവയുടെ (7:45).

127. ദൈവത്തിനു ഒരു വാസസ്ഥലം ഉണ്ടാക്കുവാൻ അനുവാദം അപേക്ഷിച്ചതാര്? ആലയം പണിതതാര്?

◼️ ദാവീദ് (7:46), ശലോമോൻ (7:47).

128.”സ്വർഗ്ഗം എനിക്കു സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു………  ഇതൊക്കെയും എന്റെ കൈയല്ലയോ ഉണ്ടാക്കിയതു” ഈ പഴയനിയമഭാഗം ഏതാണ്? 

◼️ യെശയ്യാവ് 66:1,2 (7:49,50).

129. എല്ലായ്പോഴും പരിശുദ്ധാത്മാവിനോടു മറുത്തു നിന്ന ജനം ഏതാണ്?

◼️ യിസ്രായേൽ ജനം (7:51).

130. ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അതു പ്രമാണിച്ചിട്ടില്ലാത്തത് ആരാണ്?

◼️ യെഹൂദന്മാർ (7:53).

131. “ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു” എന്നു പറഞ്ഞ ഭക്തനാരാണ്?

◼️ സ്തെഫാനൊസ് (7;55,56).

132. സ്തെഫാനൊസിനെ കല്ലെറിഞ്ഞവരുടെ വസ്ത്രം സൂക്ഷിച്ച ബാല്യക്കാരൻ ആരാണ്?

◼️ ശൗൽ (7:58).

133. ‘കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ’ എന്നും, ‘കർത്താവേ, അവർക്കു ഈ പാപം നിറുത്തരുതേ’ എന്നും നിലവിളിച്ചു പറഞ്ഞതാരാണ്?

◼️ സ്തെഫാനൊസ് (7:59,60). (‘കർത്താവേ, ഇവരുടെമേൽ ഈ പാപം ചുമത്തരുതേ’ എന്നാണ് ശരിയായ പരിഭാഷ. Lord, lay not this sin to their charge).

134. ക്രൈസ്തവസഭയുടെ ആദ്യത്തെ രക്തസാക്ഷി ആരാണ്?

◼️ സ്തെഫാനൊസ് (7:60).

8-ാം അദ്ധ്യായം

135. സ്തെഫാനൊസിനെ കൊല ചെയ്തത് ആർക്കാണ് സമ്മതമായിരുന്നത്?

◼️ ശൗലിന് (8:1).

136. സഭയെ മുടിച്ചുപോന്നത് ആരാണ്? 

◼️ ശൗൽ (8:3).

137. ശമര്യപട്ടണത്തിൽ ചെന്നു ക്രിസ്തുവിനെ പ്രസംഗിച്ചതാരാണ്?

◼️ഫിലിപ്പൊസ് (8:5).

138. ഫിലിപ്പൊസ് പറയുന്നതു ഏകമനസ്സോടെ ശമര്യർ ശ്രദ്ധിച്ചത് എന്തുകൊണ്ടാണ്?

◼️ ഫിലിപ്പൊസ് ചെയ്ത അടയാളങ്ങൾ കാൺകയും കേൾക്കയും ചെയ്കയാൽ (8:6).

139. താൻ മഹാൻ എന്നു പറഞ്ഞു ശമര്യജാതിയെ ഭ്രമിപ്പിച്ചു പോന്നതാരാണ്?

◼️ ശിമോൻ (8:9).

140. ശമര്യയിലുള്ളവർ എന്തു പറഞ്ഞാണ് ആഭിചാരകനായ ശിമോനെ ശ്രദ്ധിച്ചുപോന്നത്?

◼️ ‘ഇവൻ മഹതി എന്ന ദൈവശക്തി’ (8:10).

141. ശമര്യാപട്ടണത്തിൽ സ്നാനപ്പെട്ട ഒരു ആഭിചാരകൻ ആരാണ്?

◼️ ശിമോൻ (8:13).

142. ശമര്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടിട്ടു, യെരൂശലേമിൽ നിന്ന് ആരെയൊക്കെയാണ് ശമര്യയിലേക്ക് അയച്ചത്?

◼️ പത്രൊസിനെയും യോഹന്നാനെയും (8:14).

143. അപ്പൊസ്തലന്മാർ കൈ വെച്ചപ്പോൾ പരിശുദ്ധാത്മാവു ലഭിച്ചത് ആർക്കാണ്?

◼️ ശമര്യർക്ക് (8:17).

144. അപ്പൊസ്തലന്മാർക്ക് പണംകൊടുത്ത് ആത്മദാനത്തിനുള്ള അധികാരം വാങ്ങാൻ ശ്രമിച്ചത് ആരാണ്? 

◼️ ആഭിചാരകനായ ശിമോൻ (8:18,19).

145. ‘നിന്റെ ഹൃദയം ദൈവസന്നിധിയിൽ നേരുള്ളതല്ലായ്കകൊണ്ടു ഈ കാര്യത്തിൽ നിനക്കു പങ്കും ഓഹരിയുമില്ല’ എന്ന് ആര് ആരോടു പറഞ്ഞു?

◼️ പത്രൊസ് ശിമോനോട് (8:21).

146. ‘കൈപ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും’ അകപ്പെട്ടിരിക്കുന്നത് ആരാണ്? 

◼️ ശിമോൻ (8:23).

147. കർത്താവിന്റെ ദൂതൻ ഫിലിപ്പൊസിനോടു: എവിടേക്കു പോകാനാണ് പറഞ്ഞത്?

◼️ ഗസെക്കുള്ള നിർജ്ജനമായ വഴിയിലേക്ക് (8;26).

148. ഗസെക്കുള്ള വഴിയിൽ ചെന്നപ്പോൾ, ഏതു രാജ്ഞിയുടെ ഷണ്ഡനെയാണ് ഫിലിപ്പൊസ് കണ്ടത്?

◼️ കന്ദക്ക എന്ന ഐത്യോപ്യാ രാജ്ഞിയുടെ (8:27). [ആഫ്രിക്കയുടെ വടക്കേ അറ്റത്താണ് എത്യോപ്യ].

149. ഷണ്ഡൻ്റെ തൊഴിൽ എന്തായിരുന്നു?

◼️ ഭണ്ഡാരവിചാരകൻ (8:27).

150. ‘നീ അടുത്തുചെന്നു തേരിനോടു ചേർന്നുനടക്ക’ എന്നു ഫിലിപ്പൊസിനോടു പറഞ്ഞത് ആരാണ്?

◼️ ആത്മാവ് (8:29).

151. ഷണ്ഡൻ തേരിലിരുന്നു വായിച്ച പുസ്തകമേതാണ്? വാക്യമേതാണ്?

◼️ യെശയ്യാ പ്രവചനം 53:7,8. (8:30, 32,33).

152. ‘ഇതാ വെള്ളം; ഞാൻ സ്നാനം ഏല്ക്കുന്നതിനു എന്തു വിരോധം’ എന്നു ഷണ്ഡൻ ചോദിച്ചതിന് ഫിലിപ്പോസിൻ്റെ മറുപടി എന്തായിരുന്നു?

◼️ ‘നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം’ (8:36,37).

153. കർത്താവിന്റെ ആത്മാവ് അസ്തോദിലേക്ക് എടുത്തു കൊണ്ടുപോയത് ആരെയാണ്?

◼️ ഫിലിപ്പൊസിനെ (8:39,40).

9-ാം അദ്ധ്യായം

154. ശൗൽ മഹാപുരോഹിതനോട് അധികാരപത്രം വാങ്ങിയത് എവിടെയുള്ള ക്രിസ്തുശിഷ്യന്മാരെ പിടിച്ചുകൊണ്ടു വരാനാണ്?

◼️ ദമസ്കൊസിൽ (9:1,2).

155. ‘ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു’ എന്നു ചോദിച്ചതാരാണ്?

◼️ യേശു (9:4,5).

156. ശൗൽ എത്രദിവസം കണ്ണു കാണാതെയും തിന്നുകയോ കുടിക്കയോ ചെയ്യാതെയും ഇരുന്നു?

◼️ മൂന്നു ദിവസം (9:9).

157. കർത്താവു ദർശനത്തിൽ സംസാരിച്ച ദമസ്കൊസിലെ ശിഷ്യൻ ആരായിരുന്നു? 

◼️ അനന്യാസ് (9:10).

158. നേർവ്വീഥി എന്ന തെരുവിൽ ആരുടെ വീട്ടിലാണ് തർസൊസുകാരനായ ശൗൽ താമസിച്ചിരുന്നത്?

◼️ യൂദയുടെ വീട്ടിൽ (9:11). [നേർവ്വീഥി: ദമസ്കൊസിലെ ഒരു പ്രാചീന തെരുവ്].

159. ശൗൽ പ്രാർത്ഥിച്ചപ്പോൾ കണ്ട കാഴ്ച എന്താണ്?

◼️ അനന്യാസ് എന്നൊരു പുരുഷൻ തൻ്റെമേൽ കൈ വെക്കുന്നതു (9:12).

160. ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ കർത്താവിൻ്റെ നാമം വഹിപ്പാൻ തിരഞ്ഞെടുത്ത പാത്രം ആരാണ്?

◼️ശൗൽ (9:15).

161. ‘യേശു തന്നേ ക്രിസ്തു’ എന്നു തെളിയിച്ചു ശൗൽ യെഹൂദന്മാരെ മിണ്ടാതാക്കിയത് എവിടെയാണ്? 

◼️ ദമസ്കൊസിൽ (9:22).

162. ആരെയാണ് കൊട്ടയിലാക്കി മതിൽവഴിയായി ഇറക്കിവിട്ടത്? എവിടെവെച്ച്?

◼️ ശൗലിനെ (9:25), ദമസ്ക്കൊസിൽ (9:22).

163. ആരാണ് ശൗലിനെ കൂട്ടി അപ്പൊസ്തലന്മാരുടെ അടുക്കൽ ചെന്നതും, അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞതും?

◼️ ബർന്നബാസ് (9:27).

164. യവനഭാഷക്കാരായ യെഹൂദന്മാർ ശൗലിനെ കൊല്ലാൻ നോക്കിയപ്പോൾ, അതറിഞ്ഞ സഹോദരന്മാർ ശൗലിനെ യെരുശലേമിൽനിന്ന് എവിടേക്കാണ് അയച്ചത്?

◼️ തർസൊസിലേക്ക് (9:29,30).

165. ശൗലിൻ്റെ മാനസാന്തത്തിനു ശേഷം ഏതൊക്കെ ദേശത്താണ് സമാധാനം ഉണ്ടായത്?

◼️ യെഹൂദ്യാ, ഗലീല, ശമര്യ എന്നിവിടങ്ങളിൽ (9:31).

166. പത്രൊസ് സൗഖ്യമാക്കിയ ലുദ്ദയിലെ പക്ഷവാതരോഗി എത്രവർഷമായി രോഗബാധിതനാണ്? അവൻ്റെ പേരെന്ത്?

◼️ എട്ടുവർഷം; ഐനെയാസ് (9:32-34).

167. ഐനയാസിൻ്റെ സൗഖ്യം കണ്ട് കർത്താവിങ്കലേക്ക് തിരിഞ്ഞത് ഏതൊക്കെ ദേശക്കാരാണ്?

◼️ ലുദ്ദയിലും ശാരോനിലും പാർക്കുന്നവർ (9:35).

168. യോപ്പയിൽ സൽപ്രവൃത്തികളും ധർമ്മങ്ങളും ചെയ്തുപോന്ന ശിഷ്യ ആരാണ്? 

◼️ തബീഥാ (9:36).

169. തബീഥാ എന്ന പേരിനർത്ഥം എന്താണ്? 

◼️ പേടമാൻ (9:36).

170. യോപ്പയിൽ എങ്ങും പ്രസിദ്ധമായ സംഗതി എന്താണ്?

◼️ തബീഥായെ ഉയിർപ്പിച്ചത് (9;41,42).

171. പത്രൊസ് യോപ്പയിൽ താമസിച്ചത് ആരുടെ വീട്ടിലാണ്? 

◼️ ശിമോൻ്റെ വീട്ടിൽ (9:43).

172. യോപ്പയിലെ ശിമോൻ്റെ തൊഴിലെന്താണ്?

◼️ തോൽക്കൊല്ലൻ (9:43). [തോൽ ഊറയ്ക്കിട്ടു സൂക്ഷിക്കുകയും, തുകൽപ്പണി ചെയ്യുന്നവനുമാണ് തോൽക്കൊല്ലൻ].

10-ാം അദ്ധ്യായം

173. കൈസര്യയിലെ ഇത്താലിക എന്ന പട്ടാളത്തിൽ ഉണ്ടായിരുന്ന ശതാധിപൻ്റെ പേരെന്ത്?

◼️ കൊർന്നേല്യൊസ് (10:1). [ഇത്താലിക: ഇറ്റലിയെ സംബന്ധിച്ച അഥവാ, ഇറ്റലിയിൽ നിന്നുള്ള ഏന്നർത്ഥം. ശതാധിപൻ: നൂറു ഭടന്മാരുടെ നായകൻ].

174. ഒരു ദൈവദൂതൻ തൻ്റെ അടുക്കൽ വരുന്നത് സ്പഷ്ടമായി കണ്ടതാരാണ്?

◼️ കൊർന്നേല്യൊസ് (10:3)

175. കൊർന്നേല്യൊസ് പകൽ എത്രമണിക്കാണ് ദൈവദുതനെ ദർശനത്തിൽ കണ്ടത്?

◼️ ഒമ്പതാം മണിനേരത്തു (10:3). [ഒമ്പതാം മണിനേരം: ഉച്ചതിരിഞ്ഞ് മൂന്നുമണി].

176. കൊർന്നേല്യൊസിനെ സംബന്ധിച്ച എന്താണ് ദൈവസന്നിധിയിൽ എത്തിയത്?

◼️ പ്രാർത്ഥനയും ധർമ്മവും (10:4).

177. യോപ്പയിലേക്കു ആളയച്ചു, ആരെ വിളിച്ചുവരുത്താനാണ് ദൂതൻ കൊർന്നേല്യൊസിനോടു പറഞ്ഞത്?

◼️ പത്രൊസ് എന്നു മറുപേരുള്ള ശിമോനെ (10:5).

178. തോൽക്കൊല്ലനായ ശിമോൻ്റെ വീടു യോപ്പയിൽ ഏതു ഭാഗത്താണ്?

◼️ കടല്പുറത്ത് (10:6).

179. ആരാണ് ആറാം മണിനേരത്തു പ്രാർത്ഥിപ്പാൻ വെണ്മാടത്തിൽ കയറിയത്?

◼️ പത്രൊസ് (10:9). [ആറാം മണി: ഉച്ചയ്ക്ക് പന്ത്രണ്ടു മണി. പകലാണോ രാത്രിയാണോ വ്യക്തമാക്കിയിട്ടില്ല. സാധാരണ യെഹൂദന്മാർ മൂന്നുനേരമാണ് പ്രാർത്ഥിക്കുന്നത്; രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട്. തന്മൂലം ഇത് ഉച്ചയ്ക്കുള്ള പ്രാർത്ഥനയാകും].

180. തുപ്പട്ടിപോലെ നാലു കോണും കെട്ടിയ പാത്രം ആകാശത്തുനിന്നു വരുന്നത് കണ്ടതാരാണ്?

◼️ പത്രൊസ് (10:11). [തുപ്പട്ടി: വീതി കുറഞ്ഞതും നീളം കൂടിയതുമായ നേരിയ തുണിയാണ് തുപ്പട്ടി. നീളംകൂടിയ നേരിയ തുണിയിൽ കെട്ടിയിറക്കിയ പാത്രം എന്നു മനസ്സിലാക്കാം].

181. ആകാശത്തിൽ നിന്നും ഇറങ്ങിവന്ന പാത്രത്തിൽ എന്തൊക്കെ ഉണ്ടായിരുന്നു?

◼️ ഭൂമിയിലെ സകലവിധ നാൽക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും (10:12). 

182. ‘മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ’ എന്നു പത്രൊസ് പറഞ്ഞതിനുള്ള മറുപടി എന്തായിരുന്നു?

◼️ ദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു (10:14,15).

183. തുപ്പട്ടിയുടെ ദർശനം പത്രൊസിനു എത്രപ്രാവശ്യം ഉണ്ടായി? 

◼️ മൂന്നു പ്രാവശ്യം (10:16).

184. ‘മൂന്നു പുരുഷന്മാർ നിന്നെ അന്വേഷിക്കുന്നു; ഞാൻ അവരെ അയച്ചതാകകൊണ്ടു ഒന്നും സംശയിക്കാതെ അവരോടു കൂടെ പോക’ എന്നു പത്രൊസിനോടു പറഞ്ഞതാരാണ്?

◼️ ആത്മാവ് (10:19,20).

185. യെഹൂദന്മാരുടെ സകലജാതിയാലും നല്ല സാക്ഷ്യംകൊണ്ടവൻ ആരാണ്?

◼️ കൊർന്നേല്യൊസ് (10:22).

186. ‘എഴുന്നേല്ക്കു, ഞാനും ഒരു മനുഷ്യനത്രെ’ എന്നു ആര് ആരോടു പറഞ്ഞു?

◼️ പത്രൊസ് കൊർന്നേല്യൊസിനോട് (10:26).

187. ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ആരാണ് പത്രൊസിനു കാണിച്ചു കൊടുത്തത്? 

◼️ ദൈവം (10:28).

188. കൊർന്നേല്യൊസ് ദർശനം കണ്ട് എത്രദിവസം കഴിഞ്ഞാണ് പത്രൊസ് അവിടെ എത്തിയത്?

◼️ നാലുദിവസം കഴിഞ്ഞ് (10:30). [നാലാകുന്നാൾ: നാലുദിവസം മുൻപ്].

189. ചാർച്ചക്കാരെയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി ദൈവവചനം കേൾക്കാൻ കാത്തിരുന്നത് ആരാണ്? 

◼️ കൊർന്നേല്യൊസ് (10:24, 33).

190. മുഖപക്ഷമില്ലാത്തത് ആർക്കാണ്?

◼️ ദൈവത്തിന് (10:34).

191. എല്ലാവരുടെയും കർത്താവാരാണ്?

◼️ യേശുക്രിസ്തു (10:36).

192. പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവം അഭിഷേകം ചെയ്തത് ആരെയാണ്? 

◼️ നസറായനായ യേശുവിനെ (10:38).

193. യെഹൂദ്യദേശത്തിലും യെരൂശലേമിലും യേശു ചെയ്ത സകലത്തിനും സാക്ഷികൾ ആരാണ്?

◼️ അപ്പൊസ്തലന്മാർ (10:39).

194. ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ ആരാണ്? [‘ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും ന്യായാധിപതി’ എന്നാണ് ശരിയായ പരിഭാഷ].

◼️ യേശു (10:42). 

195. ‘യേശുവിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും’ എന്ന് ആരാണ് സാക്ഷ്യം പറഞ്ഞിരിക്കുനത്?

◼️ സകല പ്രവാചകന്മാരും (10:43).

196. ദൈവവചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവ് വന്നത് എവിടെവെച്ചാണ്?

◼️ കൈസര്യയിൽ (10:44).

197. പരിശുദ്ധാത്മാവ് എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചതാരാണ്?

◼️ പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ (10:46).

198. ‘നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും’ എന്നു ചോദിച്ചതാരാണ്?

◼️ പത്രൊസ് (10:47).

11-ാം അദ്ധ്യായം

199. പത്രൊസ് യെരൂശലേമിൽ എത്തിയപ്പോൾ, ‘നീ അഗ്രചർമ്മികളുടെ അടുക്കൽ ചെന്നു അവരോടുകൂടെ ഭക്ഷിച്ചു’ എന്നു പറഞ്ഞു അവനോടു വാദിച്ചതാരാണ്?

◼️ പരിച്ഛേദനക്കാർ (11:2,3).

200. പത്രൊസിനോടു കൂടെ കൊർന്നേല്യൊസിൻ്റെ ഭവനത്തിലേക്ക് എത്ര സഹോദരന്മാർ പോയിരുന്നു?

◼️ ആറു സഹോദരന്മാർ (11:12).

201. ‘യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും’ എന്നു കർത്താവു പറഞ്ഞ വാക്കു ഓർത്തതാരാണ്? 

◼️ പത്രൊസ് (11:16).

202. ‘ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ?’ എന്നു ചോദിച്ചതാരാണ്?

◼️ പത്രൊസ് (11:17).

203. ‘ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ’ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തിയത് ആരാണ്? 

◼️ യെരൂശലേമിലെ വിശ്വാസികൾ (11:18).

204. സ്തെഫാനൊസ് നിമിത്തം ഉണ്ടായ ഉപദ്രവം ഹേതുവായി ചിതറിപ്പോയവർ എവിടെയൊക്കെയാണ് സഞ്ചരിച്ചത്?

◼️ ഫൊയ്നിക്യാ, കുപ്രൊസ്, അന്ത്യൊക്ക്യ (11:19).

205. ചിതറിപ്പോയവരിൽ കുപ്രൊസ്കാരും കുറേനക്കാരും അന്ത്യൊക്ക്യയിൽ എത്തിയശേഷം ആരോടാണ് സുവിശേഷം അറിയിച്ചത്?

◼️ യവനന്മാരോട് (11:20).

206. അന്ത്യൊക്ക്യയിലുള്ളവർ വചനം കൈക്കൊണ്ടു എന്നു കേട്ടപ്പോൾ, യെരൂശലേമിൽനിന്ന് ആരെയാണ് അങ്ങോട്ടയച്ചത്?

◼️ ബർന്നബാസിനെ (11:21,22).

207. ബർന്നബാസ് അന്ത്യൊക്ക്യയിൽ എന്തു കണ്ടാണ് സന്തോഷിച്ചത്? 

◼️ ദൈവകൃപ കണ്ട് (11:23).

208. ‘നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും’ ആരായിരുന്നു?

◼️ ബർന്നബാസ് (11:24).

209. ബർന്നബാസ് എവിടെനിന്നാണ് ശൗലിനെ അന്ത്യൊക്ക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നത്?

◼️ തർസൊസിൽ നിന്ന് (11:25).

210. ബർന്നബാസും ശൗലും അന്ത്യൊക്ക്യയിൽ എത്രനാളുണ്ടായിരുന്നു?

◼️ ഒരു വർഷം (11:26).

211. എവിടെവെച്ചാണ് ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായത്?

◼️ അന്ത്യൊക്ക്യയിൽ വെച്ച് (11:26).

212. ‘ലോകത്തിൽ ഒക്കെയും മഹാക്ഷാമം ഉണ്ടാകും’ എന്നു ആത്മാവിനാൽ പ്രവചിച്ചതാരാണ്? അതെപ്പോൾ സംഭവിച്ചു?

◼️ അഗബൊസ്; ക്ലൗദ്യൊസിന്റെ കാലത്ത് (11:28). [ക്ലൗദ്യൊസ്: എ.ഡി. 41 മുതൽ 54 വരെ ഭരിച്ച റോമൻ ചക്രവർത്തി. എ.ഡി. 41 മുതൽ 51 വരെ നാലുപ്രാവശ്യം ഇറ്റലിയിലും ഗ്രീസിലും പലസ്തീനിലും ഉൾപ്പെടെ റോമാസാമ്രാജ്യത്തിൽ പലയിടത്തും കഠിനമായ ക്ഷാമമുണ്ടായതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്].

213. യെഹൂദ്യയിൽ പാർക്കുന്ന സഹോദരന്മാരുടെ ഉതവിക്കായി ഏതു സഭയിൽ നിന്നാണ് തങ്ങളുടെ പ്രാപ്തിപോലെ കൊടുത്തയച്ചത്? ആരുടെ കയ്യിലാണ് കൊടുത്തയച്ചത്?

◼️ അന്ത്യൊക്ക്യയിൽ നിന്ന് (11:29), ബർന്നബാസിന്റെയും ശൗലിന്റെയും കയ്യിൽ (11:30).

12-ാം അദ്ധ്യായം

214. സഭയിൽ ചിലരെ പീഡിപ്പിക്കേണ്ടതിന്നു കൈ നീട്ടിയ രാജാവാരാണ്?

◼️ ഹെരോദാ (12:1). [ഹെരോദാ അഗ്രിപ്പാ ഒന്നാമനാണിയാൾ. മഹാനായ ഹെരോദാവിന്റെ പുത്രനായ അരിസ്റ്റോബുലസിന്റെ മകൻ].

215. അപ്പൊസ്തലന്മാരിൽ ആദ്യത്തെ രക്തസാക്ഷി ആരാണ്?

◼️ യോഹന്നാന്റെ സഹോദരനായ യാക്കോബ് (12:2).

216. യാക്കോബിനെ കൊന്നത് യെഹൂദന്മാർക്ക് പ്രസാദമായി എന്ന് കണ്ടിട്ട് ആരെയാണ് ഹെരോദാവ് പിടിച്ചത്?

◼️ പത്രൊസിനെ (12:3).

217. ഏതു പെരുനാളിലാണ് ഹെരോദാ പത്രൊസിനെ പിടിച്ചു തടവിലാക്കിയത്?

◼️ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ (12:3).

218. പത്രൊസിനെ കാപ്പാൻ നാലുവീധം ചേകവരുള്ള എത്ര കൂട്ടത്തെയാണ് ഏല്പിച്ചത്?

◼️ നാലു കൂട്ടത്തെ (12:4).

219. സഭ ശ്രദ്ധയോടെ പ്രാർത്ഥിച്ചത് ആർക്കുവേണ്ടി ആയിരുന്നു?

◼️ പത്രൊസിന് (12:5).

220. പത്രൊസിനെ ആരാണ് തടവിൽനിന്നും പുറത്തുകൊണ്ടുവന്നത്?

◼️ കർത്താവിൻ്റെ ദൂതൻ (12:7).

221. ‘കർത്താവു തന്റെ ദൂതനെ അയച്ചു ഹെരോദാവിന്റെ കയ്യിൽനിന്നും യെഹൂദജനത്തിന്റെ സകല പ്രതീക്ഷയിൽനിന്നും എന്നെ വിടുവിച്ചു’ എന്നു പറഞ്ഞതാരാണ്?

◼️ പത്രൊസ് (12:11).

222. തടവിൽനിന്നു രക്ഷപെട്ട പത്രൊസ് ആരുടെ വീട്ടിലാണ് ചെന്നത്?

◼️ മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാന്റെ അമ്മ മറിയയുടെ വീട്ടിൽ (12:12).

223. പത്രൊസ് പടിപ്പുരവാതിൽക്കൽ മുട്ടിയപ്പോൾ ആരാണ് വിളികേൾപ്പാൻ അടുത്തുവന്നത്?

◼️ രോദാ എന്നൊരു ബാല്യക്കാരത്തി (12:13).

224. മറിയയുടെ വീട്ടിലുളവർ ‘നിനക്കു ഭ്രാന്തുണ്ടു’ എന്നു പറഞ്ഞതാരോടാണ്?

◼️ രോദായോട് (12:15).

225. താൻ രക്ഷപെട്ട വിവരം ആരോടറിയിക്കാനാണ് പത്രൊസ് മറിയയുടെ വീട്ടിലുള്ളവരോട് പറഞ്ഞത്?

◼️ യാക്കോബിനോടും ശേഷം സഹോദരന്മാരോടും (12:17).

226. തടവിൽ നിന്ന് രക്ഷപ്രാപിച്ച പത്രൊസ് എവിടെയാണ് പോയി പാർത്തത്?

◼️ കൈസര്യയിൽ (12:19).

227. ഹെരോദാവിൻ്റെ ദേശത്തുനിന്ന് ആർക്കാണ് ആഹാരം കിട്ടിക്കൊണ്ടിരുന്നത്?

◼️ സോര്യർക്കും സിദോന്യർക്കും (12:20).

228. ഹെരോദാവിൻ്റെ പള്ളിയറക്കാരൻ്റെ പേരെന്താണ്?

◼️ ബ്ലസ്തൊസ് (12:20). [പള്ളിയറ: രാജാവിൻ്റെ ഉറക്കറ. 1രാജാ, 1:15. പള്ളിയറക്കാരൻ: രാജാവിൻ്റെ പള്ളിയറ സൂക്ഷിപ്പുകാൻ].

229. ‘ഇതു മനുഷ്യന്റെ ശബ്ദമല്ല ഒരു ദേവന്റെ ശബ്ദം അത്രേ’ എന്നു ജനം ആർത്തത് ആരെക്കുറിച്ചാണ്?

◼️ ഹെരോദാവ് (12:22).

230. കർത്താവിന്റെ ദൂതൻ അടിച്ചിട്ട് കൃമിക്കു ഇരയായി പ്രാണനെ വിട്ട രാജാവ്?

◼️ ഹെരോദാവ്  (12:23). [ഹെരോദാ അഗ്രിപ്പാ ഒന്നാമൻ].

231. ബർന്നാബാസും ശൗലും ശുശ്രൂഷ നിവർത്തിച്ച ശേഷം യെരൂശലേം വിട്ടു പോന്നപ്പോൾ ആരെയാണ് കൂടെ കൊണ്ടുപോന്നത്?

◼️ മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാനെ (12:25).

13-ാം അദ്ധ്യായം

232. അന്ത്യൊക്ക്യ സഭയിൽ എത്ര പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു? ആരൊക്കെ?

◼️ അഞ്ചുപേർ; ബർന്നബാസ്, നീഗർ എന്നു പേരുള്ള ശിമോൻ, കുറേനക്കാരനായ ലൂക്യൊസ്, മനായേൻ, ശൗൽ (13:1).

233. ഇടപ്രഭുവുമായ ഹെരോദാവോടുകൂടെ വളർന്നവൻ ആരാണ്? 

◼️ മനായേൻ (31:1). [ഇടപ്രഭു: ഒരു പ്രദേശത്തിൻ്റെ നാലിലൊന്നുഭാഗം ഭരിക്കുന്നവനാണ് ഇടപ്രഭു. ഹെരോദാ അന്തിപ്പാസും (മത്താ, 14:1), ഹെരോദാ ഫിലിപ്പൊസും (ലൂക്കൊ, 3:1) ഇടപ്രഭുക്കന്മാരായിരുന്നു].

234. ലുക്യൊസിൻ്റെ ദേശമേതാണ്? 

◼️ കുറേന (13:1).

235. അന്ത്യൊക്ക്യയിലുള്ളവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചും കൊണ്ടിരിക്കുമ്പോൾ, ആരെയൊക്കെ തൻ്റെ വേലയ്ക്കായി വേർതിരിക്കാനാണ് പരിശുദ്ധാത്മാവ് പറഞ്ഞത്?

◼️ ബർന്നബാസിനെയും ശൗലിനെയും (13:2).

236. ബർന്നബാസിനെയും ശൗലിനെയും ഒന്നാം മിഷണറി യാത്രയ്ക്കായി പരിശുദ്ധാത്മാവ് പറഞ്ഞയച്ചിട്ട്, അവർ എവിടെനിന്നാണ് കപ്പൽ കയറിയത്? എവിടേക്കുപോയി?

◼️ സെലൂക്യയിൽ നിന്ന്; കുപ്രൊസ് ദ്വീപിലേക്ക് (13:4). [ഒന്നാം മിഷണറിയാത്ര 13-14 അദ്ധ്യായങ്ങൾ].

237. അന്ത്യൊക്ക്യയിൽ നിന്ന് പുറപ്പെട്ട ശൗലും ബർന്നബാസും ആദ്യം സുവിശേഷം അറിയിച്ച സ്ഥലം ഏതാണ്?

◼️ സലമീസ് (13:5).

238. ഒന്നാം സുവിശേഷയാത്രയിൽ ബർന്നബാസിൻ്റെയും ശൗലിൻ്റെയും ഭൃത്യൻ ആരായിരുന്നു?

◼️ യോഹന്നാൻ (13:5). [മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാൻ].

239. ബർന്നബാസിനെയും ശൗലിനെയും വരുത്തി ദൈവവചനം കേൾപ്പാൻ ആഗ്രഹിച്ച ദേശാധിപതി ആരാണ്? അവൻ ഏതു ദീപിലെ റോമൻ ദേശാധിപതിയാണ്?

◼️ സെർഗ്ഗ്യൊസ് പൗലൊസ് (13:7); കുപ്രൊസ് ദീപിലെ (13:6).

240. ബുദ്ധിമാനായ സെർഗ്ഗ്യൊസ് പൗലൊസിൻ്റെ കൂടെ ആയിരുന്ന കള്ളപ്രവാചകൻ ആരാണ്?

◼️ ബർയേശു (13:6,7).

241. ബർയേശു എന്ന പേരിനർത്ഥം? 

◼️ എലീമാസ് എന്ന വിദ്വാൻ (13:8).

242. ‘ഹേ സകലകപടവും സകല ധൂർത്തും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സർവ നീതിയുടെയും ശത്രുവേ’ ഇതാരെക്കുറിച്ചാണ് പറയുന്നത്?

◼️ ബർയേശു (13:10).

243. ആരാണ് പരിശുദ്ധാത്മപൂർണ്ണനായി ബർയേശു എന്ന കള്ളപ്രവാചകനെ അന്ധനാക്കിയത്? 

◼️ പൗലൊസ് എന്നും പേരുള്ള ശൗൽ (13:11). [13:9-മുതലാണ് ശൗൽ എന്ന എബ്രായ പേരിൽനിന്നു പൗലൊസ് (ചെറിയവൻ) എന്ന റോമൻ നാമത്തിലേക്ക് മാറുന്നത്. 1കൊരി, 15:9; എഫെ, 3:8].

244. ബർയേശു അന്ധനായതുകണ്ട് കർത്താവിന്റെ ഉപദേശത്തിൽ വിസ്മയിച്ചു വിശ്വസിച്ചതാരാണ്?

◼️ സെർഗ്ഗ്യൊസ് പൗലൊസ് (13:12).

245. എവിടെവെച്ചാണ് യോഹന്നാൻ പൗലൊസിനെയും ബർന്നബാസിനെയും വിട്ടുപിരിഞ്ഞത്?

◼️ പെർഗ്ഗയിൽ വെച്ച് (13:13). [പെർഗ്ഗ: പംഫുല്യയുടെ തലസ്ഥാന നഗരം].

246. പൗലൊസിൻ്റെ ആദ്യത്തെ പ്രഭാഷണം ഏതു ദേശത്തെ പള്ളിയിൽ വെച്ചായിരുന്നു?

◼️ പിസിദ്യയിലേ അന്ത്യൊക്ക്യയിൽ (13:14).

247. ദൈവം ഭുജവീര്യംകൊണ്ട് പുറപ്പെടുവിച്ച ജനമേതാണ്?

◼️ യിസ്രായേൽജനം (13:17).

248. കനാൻദേശത്തിലെ എത്ര ജാതികളെ ഒടുക്കിയാണ് ദേശം യിസ്രായേലിനു അവകാശമായി കൊടുത്തത്?

◼️ ഏഴു ജാതികളെ (13:19). [ഹിത്യർ, ഗിർഗ്ഗശ്യർ, അമോർയ്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ: ആവ, 7:1].

249. ന്യായാധിപന്മാരുടെ കാലം എവിടെ വരെയായിരുന്നു?

◼️ ശമൂവേൽ പ്രവാചകൻ വരെ (13:20).

250. ബെന്യാമീൻ ഗോത്രജനായ കീശിന്റെ മകൻ ശൗൽ എത്രവർഷം രാജാവായിരുന്നു? 

◼️ നാല്പതു വർഷം (13:21).

251. ദൈവം തനിക്കു ബോധിച്ച പുരുഷനായി കണ്ടു രാജാവായി വാഴിച്ചതാരെയാണ്?

◼️ ദാവീദ് (13:22).

252. ‘അവൻ എന്റെ ഹിതം എല്ലാം ചെയ്യും’ എന്നു ദാവീദിനെക്കുറിച്ച് സാക്ഷ്യം പറഞ്ഞത് ആരാണ്?

◼️ ദൈവം (13:22).

253. ആരുടെ സന്തതിയിൽനിന്നാണ് ദൈവം വാഗ്ദത്തം ചെയ്ത യേശു എന്ന രക്ഷിതാവിനെ കൊടുത്തത്?

◼️ ദാവീദിൻ്റെ (13:23).

254. യേശുവിൻ്റെ വരവിനു മുമ്പെ യിസ്രായേൽ ജനത്തിനു മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചതാരാണ്?

◼️ യോഹന്നാൻ (13:24).

255. മരണത്തിന്നു ഒരു ഹേതുവും കാണാഞ്ഞിട്ടും യേശുവിനെ കൊല്ലേണം എന്നു യെഹൂദന്മാർ അപേക്ഷിച്ചത് ആരോടാണ്?

◼️പീലാത്തൊസിനോട് (13:28).

256. ‘നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു’ എന്നു രണ്ടാം സങ്കീർത്തനത്തിലെ വാക്യമേതാണ്?

◼️ 2:7 (13:33).

257. ‘ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും’ എന്നു പ്രവചിച്ചിരിക്കുന്ന പുസ്തകമേതാണ്? 

◼️ യെശയ്യാവ് 55:3 (13:34).

258. തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനെക്കു ശുശ്രൂഷ ചെയ്തതാരാണ്?

◼️ ദാവീദ് (13:36).

259. ‘ഹേ നിന്ദക്കാരേ, നോക്കുവിൻ ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിൻ. നിങ്ങളുടെ കാലത്തു ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാൽ നിങ്ങൾ വിശ്വസിക്കാത്ത പ്രവൃത്തി തന്നേ’ ഈ പ്രവചനം ഏതാണ്?

◼️ ഹബക്കൂക്‍ 1:5 (13:40).

260. ഏകദേശം പട്ടണം മുഴുവൻ ദൈവവചനം കേൾക്കാൻ കൂടിവന്ന സ്ഥലം?

◼️ അന്ത്യൊക്യ (13:44).

261. ‘നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു’ എന്ന് ആരാണ് പ്രവചിച്ചത്?

◼️ യെശയ്യാവ് 49:6 (13:47).

262. നിത്യജീവന്നായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിക്കുകയും, ദൈവവചനത്തെ മഹത്വപ്പെടുത്തുകയും ചെയ്തത് ഏതു ദേശത്തിലെ ജാതികളാണ്?

◼️ അന്ത്യൊക്ക്യയിലെ (13:14, 48). [പിസിദ്യയിലേ അന്ത്യൊക്ക്യ].

263. പൗലൊസും ബർന്നബാസും തങ്ങളുടെ കാലിലെ പൊടി സാക്ഷ്യത്തിനായി തട്ടിക്കളഞ്ഞത് എവിടെവെച്ച്?

◼️ അന്ത്യൊക്ക്യ (13:51).

264. അന്ത്യൊക്ക്യയിൽനിന്ന് പൗലൊസും ബർന്നബാസും ഏവിടേക്കാണ് പോയത്?

◼️ ഇക്കോന്യയിലേക്കു (13:51). [ഇക്കോന്യ: ഏഷ്യാമൈനറിലെ ഒരു പ്രാചീന പട്ടണം].

14-ാം അദ്ധ്യായം

265. യെഹൂദന്മാരിലും യവനന്മാരിലും വലിയോരു പുരുഷാരം വിശ്വസിപ്പാൻ തക്കവണ്ണം അപ്പൊസ്തലന്മാർ സംസാരിച്ചത് എവിടെയാണ്?

◼️ ഇക്കോന്യയിൽ (14:1).

266. പൗലൊസിൻ്റെയും ബർന്നബാസിൻ്റെയും കയ്യാൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാൻ വരം നല്കിയത് എവിടെ വെച്ചാണ്?

◼️ ഇക്കോന്യയിൽ (14:3).

267. ഇക്കോന്യയിൽവെച്ച് അപ്പൊസ്തലന്മാരെ കല്ലെറിയാനും ആക്രമിക്കാനും ഭാവിച്ചപ്പോൾ അവർ ഓടിപ്പോയത് ഏത് പട്ടണങ്ങളിലേക്കാണ്?

◼️ ലുസ്ത്ര, ദെർബ്ബ എന്ന ലുക്കവോന്യപട്ടണങ്ങളിലേക്ക് (14:4-7). [ലുക്കവോന്യ: ഏഷ്യാമൈനറിലെ ഒരു ചെറിയ റോമൻ പ്രവിശ്യയാണ്. ദെർബ്ബ, ഇക്കോന്യ, ലുസ്ത്ര എന്നിവ ലുക്കവോന്യ പട്ടണങ്ങളാണ്].

268. അമ്മയുടെ ഗർഭംമുതൽ മുടന്തനായി ഒരിക്കലും നടന്നിട്ടില്ലാത്തവനെ പൗലൊസ് സൗഖ്യമാക്കിയത് എവിടെവെച്ചാണ്?

◼️ ലുസ്ത്രയിൽവെച്ച് (14:8-10).

269. പൗലൊസ് ലുസ്ത്രയിൽ ചെയ്തത അത്ഭുതം കണ്ടിട്ടു: ‘ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു’ എന്നു പുരുഷാരം ഏതുഭാഷയിലാണ് നിലവിളിച്ചു പറഞ്ഞത്?

◼️ ലുക്കവോന്യഭാഷയിൽ (14:11).

270. ലുസ്ത്രയിലെ ജനങ്ങൾ ബർന്നബാസിനും പൗലൊസിനും ഇട്ട പേരുകൾ എന്തൊക്കെയാണ്?

◼️ ഇന്ദ്രൻ എന്നും, ബുധൻ എന്നും (14:12).

271. ഏത് ക്ഷേത്രത്തിലെ പുരോഹിതനാണ് അപ്പൊസ്തലന്മാർക്ക് യാഗം കഴിക്കാൻ ഭാവിച്ചത്?

◼️ ഇന്ദ്രക്ഷേത്രത്തിലെ (14:13).

272. വസ്ത്രം കീറിക്കൊണ്ടു പുരുഷാരത്തിന്റെ ഇടയിലേക്കു ഓടിച്ചെന്ന അപ്പൊസ്തലന്മാർ ആരൊക്കെ?

◼️ ബർന്നബാസും പൗലൊസും (14:14).

273. ‘ഞങ്ങൾ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യർ അത്രെ’ ഏന്നു പറഞ്ഞത് ആരാണ്?

◼️ അപ്പൊസ്തലന്മാർ (14:15).

274. ദൈവം തന്നെക്കുറിച്ച് സകലമനുഷ്യർക്കും സാക്ഷ്യം നല്കിപ്പോന്നത് എങ്ങനെയാണ്?

◼️ പ്രകൃതിയിലൂടെ (14:17). [നന്മചെയ്കയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും ആഹാരവും സന്തോഷവും നല്കി].

275. അന്ത്യൊക്ക്യയിൽ നിന്നും ഇക്കോന്യയിൽ നിന്നും വന്ന യെഹൂദന്മാർ ആരെയാണ് കല്ലെറിഞ്ഞത്?

◼️ പൗലൊസിനെ (14:19).

276. എവിടെവെച്ചാണ് കല്ലെറിഞ്ഞിട്ട് മരിച്ചു എന്നു വിചാരിച്ചിട്ട് പൗലൊസിനെ പട്ടണത്തിന് പുറത്തേക്ക് ഇഴെച്ചുകൊണ്ടു പോയത്?

◼️ ലുസ്ത്ര (14:19).

277. ലുസ്ത്രയിൽനിന്നു പൗലൊസും ബർന്നബാസും എവിടേക്കാണ് പോയത്?

◼️ ദെർബ്ബെക്കു (14:20).

278. ‘നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു’ എന്നു ലുസ്ത്ര, ഇക്കോന്യ, അന്ത്യോക്യ പട്ടണങ്ങളിലെ വിശ്വാസികളെ പ്രബോധിപ്പിച്ചതാരാണ്?

◼️ പൗലൊസും ബർന്നബാസും (14:21,22).

279. ഒന്നാം മിഷണറിയാത്ര അവസാനിപ്പിച്ച് അപ്പൊസ്തലന്മാർ കപ്പൽ കയറി അന്ത്യൊക്ക്യയിലേക്കു പോയത് എവിടെനിന്നാണ്? 

◼️ അത്തല്യയിൽ നിന്ന് (14:25,26). [അത്തല്യ: പംഫുല്യതീരത്തുള്ള ഒരു തുറമുഖം. അന്ത്യൊക്ക്യ: ഇത് സുറിയയിലെ അന്ത്യക്ക്യയാണ്. ഇവിടെനിന്നാണ് മിഷണറിയാത്ര ആരംഭിച്ചതും].

15-ാം അദ്ധ്യായം

280. എവിടെനിന്നു വന്നവരാണ്  ‘പരിച്ഛേദന ഏൽക്കാഞ്ഞാൽ രക്ഷ പ്രാപിപ്പാൻ കഴികയില്ല’ എന്നുപറഞ്ഞ് പൗലൊസിനോടും ബർന്നബാസിനോടും തർക്കിച്ചത്?

◼️ യെഹൂദ്യയിൽനിന്നു വന്നവർ (15:1).

281. തർക്കസംഗതികളെക്കുറിച്ചു ചർച്ച ചെയ്യാൻ പൗലൊസും ബർന്നബാസും എവിടേക്കാണ് പോയത്?

◼️ യെരൂശലേമിൽ (15:2).

282. പൗലൊസും ബർന്നബാസും ഏത് വിവരം പറഞ്ഞപ്പോഴാണ് സഹോദരന്മാർക്ക് മഹാസന്തോഷം ഉണ്ടായത്?

◼️ ജാതികളുടെ മാനസാന്തരം (15:3).

283. ജാതികളിൽനിന്നു വിശ്വാസത്തിലേക്കു വന്നവർ ‘പരിച്ഛേദന കഴിക്കയും മോശെയുടെ ന്യായപ്രമാണം ആചരിക്കുകയും വേണം’ എന്നു യെരൂശലേം സഭയിൽ പറഞ്ഞതാരാണ്? 

◼️ പരീശപക്ഷത്തിൽനിന്നു വിശ്വസിച്ചവർ (15:5).

284. ദൈവം ‘യെഹൂദന്മാർക്കും ജാതികൾക്കും തമ്മിൽ ഒരു വ്യത്യാസവും വെച്ചിട്ടില്ല’ എന്നു പറഞ്ഞതാരാണ്?

◼️ പത്രൊസ് (15:9).

285. ‘നമ്മുടെ പിതാക്കന്മാർക്കും നമുക്കും ചുമപ്പാൻ കിഴിഞ്ഞിട്ടില്ലാത്ത നുകം’ എന്നു പത്രൊസ് പറയുന്നത് എന്തിനെ കുറിച്ചാണ്?

◼️ ന്യായപ്രമാണകല്പനകൾ (15:10).

286. ‘അനന്തരം ഞാൻ ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ ശൂന്യശിഷ്ടങ്ങളെ വീണ്ടും പണിതു അതിനെ നിവിർത്തും’ ഈ പ്രവചനഭാഗം ഏതാണ്?

◼️ ആമോസ് 9:11,12 (15:16-18).

287. ജാതികളിൽ നിന്നു വന്നവർ ‘വിഗ്രഹമാലിന്യങ്ങൾ, പരസംഗം, ശ്വാസംമുട്ടിച്ചത്തതു, രക്തം എന്നിവ വർജ്ജിച്ചിരിപ്പാൻ എഴുതേണം’ എന്നു പറഞ്ഞതാരാണ്?

◼️ യാക്കോബ് (15:13, 20). [യാക്കോബ്: ഇത് യേശുവിൻ്റെ സഹോദരനാണ്].

288. യെരൂശലേസഭയിലെ പ്രമാണപ്പെട്ട പുരുഷന്മാർ ആരൊക്കെ?

◼️ ബർശബാസ് എന്ന യൂദയെയും ശീലാസിസും (15:22).

289. പൗലൊസിനോടും ബർന്നബാസിനോടും കൂടെ യെരൂശലേമിൽ നിന്നു അന്ത്യൊക്ക്യയിലേക്കു അയച്ചത് ആരെയൊക്കെയാണ്?

◼️ യൂദയെയും ശീലാസിനെയും (15:22,27).

290. ‘യേശുക്രിസ്തുവിന്റെ നാമത്തിന്നു വേണ്ടി പ്രാണത്യാഗം ചെയ്തവർ’ എന്നു യെരൂശലേം സഭ വിശേഷിപ്പിച്ചത് ആരെയൊക്കെയാണ്?

◼️ ബർന്നബാസും പൗലൊസും (15:25,26).

291. ജാതികളിൽനിന്നു രക്ഷിക്കപ്പെട്ടവരുടെമേൽ അധികഭാരം ചുമത്തരുതെന്ന് ആർക്കൊക്കെയാണ് തോന്നിയത്?

◼️ പരിശുദ്ധാത്മാവിനും അപ്പൊസ്തലന്മാർക്കും (15:28).

292. പ്രവാചകന്മാർ ആകകൊണ്ടു അന്ത്യൊക്ക്യയിലെ സഹോദരന്മാരെ പ്രബോധിപ്പിച്ചുറപ്പിച്ചവർ ആരൊക്കെയാണ്?

◼️ യൂദയും ശീലാസും (15:32).

293. രണ്ടാം മിഷണറി യാത്രയിൽ ആരെക്കൂടി കൂട്ടാനാണ് ബർന്നബാസ് ഇച്ഛിച്ചത്?

◼️ മർക്കൊസ് എന്ന യോഹന്നാനെ (15:35,36). [രണ്ടാം മിഷണറിയാത്ര: 15:35-18:22].

294. ആരൊക്കെ തമ്മിലാണ് ഉഗ്രവാദമുണ്ടായിട്ടു വേർപിരിഞ്ഞത്?

◼️ പൗലൊസും ബർന്നബാസും (15:38).

295. രണ്ടാം സുവിശേഷയാത്രയിൽ പൗലൊസിൻ്റെ കൂട്ടു വേലക്കാരൻ ആരായിരുന്നു?

◼️ ശീലാസ് (15:39,40).

16-ാം അദ്ധ്യായം

296. അപ്പൻ യവനും വിശ്വാസമുള്ളോരു യെഹൂദസ്ത്രീയുടെ മകനും ആരാണ്?

◼️ തിമൊഥെയൊസ് (16:1).

297. തിമൊഥെയൊസിൻ്റെ ഭവനം എവിടെയായിരുന്നു?

◼️ ലുസ്ത്രയിൽ (16:1).

298. ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യം കൊണ്ടവൻ ആയിരുന്നു?

◼️ തിമൊഥെയൊസ് (16:2).

299. പൗലൊസ് പരിച്ഛേദന കഴിപ്പിച്ചത് ആരെയാണ്?

◼️ തിമൊഥെയൊസിനെ (16:3).

300. ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു വിലക്കിയതാരാണ്?

◼️ പരിശുദ്ധാത്മാവ് (16:6).

301. ബിഥുന്യെക്കു പോകുവാൻ സമ്മതിക്കാഞ്ഞത് ആരാണ്?

◼️ യേശുവിന്റെ ആത്മാവ് (16:7).

302. ത്രോവാസിൽവെച്ച് പൗലൊസ് കണ്ട ദർശനത്തിൽ ഏതു ദേശക്കാരനായ പുരുഷനാണ് ‘നീ കടന്നുവന്നു ഞങ്ങളെ സഹായിക്ക’ എന്നപേക്ഷിച്ചത്?

◼️ മക്കെദോന്യ (16:8,9).

303. റോമക്കാർ കുടിയേറിപ്പാർത്തിരുന്ന മക്കെദോന്യയിലെ ഒരു പ്രധാന പട്ടണം ഏതാണ്?

◼️ ഫിലിപ്പി (16:11,12)

304. ഫിലിപ്പിയിൽവെച്ച് ക്രിസ്തുവിനെ സ്വീകരിച്ച ആദ്യവനിത ആരാണ്?

◼️ ലുദിയ (16:14).

305. ലുദിയ ഏതു പട്ടണത്തിലുള്ളവളാണ്?

◼️ തുയത്തൈരാ (16:14). [ലുദിയ ഫിലിപ്പിയിൽ വന്നു താമസിച്ചു കച്ചവടം നടത്തുന്നവളാണ്].

306. ലുദിയ ചെയ്തിരുന്ന തൊഴിലെന്താണ്?

◼️ രക്താംബരം വില്പന (16:14). [കടുംചുവപ്പു നിറംപിടിപ്പിച്ച നൂലുകൊണ്ടു നെയ്ത വസ്ത്രമാണ് രക്താംബരം. രാജാക്കന്മാരും പ്രഭുക്കന്മാരും രക്താംബരം ധരിച്ചിരുന്നു].

307. ഫിലിപ്പിയിൽ സ്നാനമേറ്റ ആദ്യകുടുംബം ഏതാണ്?

◼️ ലുദിയയും കുടുംബവും (16:15).

308. ‘എന്നെ കർത്താവിൽ വിശ്വസ്ത എന്നു എണ്ണിയിരിക്കുന്നുവെങ്കിൽ എന്റെ വീട്ടിൽ വന്നു പാർപ്പിൻ’ എന്നു അപ്പൊസ്തലന്മാരോട് അപേക്ഷിച്ചത് ആരാണ്?

◼️ ലുദിയ (16:15).

309. ‘ഈ മനുഷ്യർ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാർ, രക്ഷാമാർഗ്ഗം നിങ്ങളോടു അറിയിക്കുന്നവർ’ എന്നു വിളിച്ചുപറഞ്ഞുകൊണ്ട് ആരാണ് പൗലൊസിൻ്റെയും കൂട്ടരുടേയും പുറകേ നടന്നിരുന്നത്?

◼️ വെളിച്ചപ്പാടത്തിയായി ലക്ഷണം പറയുന്നവൾ (16:16,17).

310. വെളിച്ചപ്പാടത്തിയിലുള്ള ഭൂതത്തെ ഒഴിപ്പിച്ചത് ആരാണ്?

◼️ പൗലൊസ് (16:18).

311. പൗലൊസിനെയും ശീലാസിനെയും പിടിച്ചുകൊണ്ടുപോയി അധിപതികളുടെ മുമ്പിൽ നിർത്തിയതാരാണ്?

◼️ വെളിച്ചപ്പാടത്തിയുടെ യജമാനന്മാർ (16:19,20).

312. ആരെയൊക്കെയാണ് വളരെ അടിപ്പിച്ചശേഷം തടവിൽ ആക്കിയത്?

◼️ പൗലൊസിനെയും ശീലാസിനെയും (16:23).

313. അർദ്ധരാത്രിക്കു കാരാഗൃഹത്തിൽ പ്രാർത്ഥിക്കുകയും ദൈവത്തെ പാടിസ്തുതിക്കുകയും ചെയ്തത് ആരൊക്കെയാണ്?

◼️ പൗലൊസും ശീലാസും (16:25).

314. ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ വാതിലുകൾ തുറന്നിരിക്കുന്നതു കണ്ടിട്ടു വാളൂരി തന്നെത്താൻ കൊല്ലുവാൻ ഭാവിച്ചതാരാണ്?

◼️ കരാഗൃഹപ്രമാണി (16:26,27).

315. ‘നിനക്കു ഒരു ദോഷവും ചെയ്യരുതു; ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ’ എന്നു ഉറക്കെ വിളിച്ചു പറഞ്ഞത് ആരാണ്?

◼️ പൗലൊസ് (16:28).

316. വെളിച്ചം ചോദിച്ചു അകത്തേക്കുവന്ന് വിറെച്ചുകൊണ്ടു പൗലൊസിന്റെയും ശീലാസിന്റെയും മുമ്പിൽ വീണതാരാണ്?

◼️ കാരാഗൃഹപ്രമാണി (16:29).

317. ‘യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം’ എന്നു ചോദിച്ചതാരാണ്? 

◼️ കാരാഗൃഹപ്രമാണി (16:30).

318. ‘കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും’ എന്നു പൗലൊസും ശീലാസും ആരോടാണ് പറഞ്ഞത്?

◼️ കാരാഗൃഹപ്രമാണിയോട് (16:31).

319. ഫിലിപ്പിയിൽ സ്നാനമേറ്റ രണ്ടാമത്തെ കുടുംബം ഏതാണ്? 

◼️ കാരാഗൃഹപ്രമാണിയുടെ (16:33).

320. ദൈവത്തിൽ വിശ്വസിച്ചതിൽ വീടടക്കം ആനന്ദിച്ച കുടുംബം ഏതാണ്? 

◼️കാരാഗൃഹപ്രമാണിയുടെ (16:34).

321. ‘റോമപൗരന്മാരായ ഞങ്ങളെ അവർ വിസ്താരം കൂടാതെ പരസ്യമായി അടിപ്പിച്ചു തടവിലാക്കിയല്ലോ; ഇപ്പോൾ രഹസ്യമായി ഞങ്ങളെ പുറത്താക്കുന്നുവോ?’ എന്നു ചോദിച്ചതാരാണ്?

◼️ പൗലൊസ് (16:37).

322. തടവു വിട്ടശേഷം പൗലൊസും ശീലാസും ആരുടെ വീട്ടിലേക്കാണ് പോയത്?

◼️ ലുദിയയുടെ (16:40). [ലുദിയയുടെ വീടായിരുന്നു ഫിലിപ്പിയിലെ ആദ്യത്തെ സഭ. 16:40].

17-ാം അദ്ധ്യായം

323. ഫിലിപ്പിയിൽനിന്നും പുറപ്പെട്ടുപോയ പൗലൊസും ശീലാസും യെഹൂദന്മാരുടെ ഒരു പള്ളി ഉണ്ടായിരുന്ന എവിടെയാണ് ചെന്നത്?

◼️ തെസ്സലൊനീക്കയിൽ (17:1). [പള്ളി: ശനിയാഴ്ചതോറും (ശബ്ബത്ത്) തിരുവെഴുത്തു പാരായണത്തിനും പ്രബോധനത്തിനും പ്രാർത്ഥനയ്ക്കുമായി കൂടിവരുന്ന സ്ഥലം. സിനഗോഗ് എന്ന പദത്തെയാണ് പള്ളിയെന്ന് പരിഭാഷ ചെയ്തിരിക്കുന്നത്].

324. തിരുവെഴുത്തുകളെ ആധാരമാക്കി പൗലൊസ് എത്ര ശബ്ബത്തുകളിൽ തെസ്സലൊനീക്ക്യരോടു വാദിച്ചു?

◼️ മൂന്നു ശബ്ബത്തിൽ (17:2).

325. തെസ്ലോനിക്കയിൽ പൗലൊസിനെയും കൂട്ടരേയും യെഹൂദന്മാർ വളഞ്ഞത് ആരുടെ വീട്ടിൽ വെച്ചാണ്?

◼️ യാസോൻ്റെ (17:5).

326. ‘ഭൂലോകത്തെ കലഹിപ്പിച്ചവർ ഇവിടെയും എത്തി’ എന്നു ആരെക്കുറിച്ചാണ് പറയുന്നത്?

◼️ പൗലൊസിനെയും ശീലാസിനെയും (17:6).

327. കലഹം കാരണം തെസ്സലൊനീക്കയിലെ സഹോദരന്മാർ പൗലൊസിനെയും ശീലാസിനെയും എവിടേക്കാണ് അയച്ചത്?

◼️ ബെരോവയ്ക്ക് (17:10).

328. തെസ്സലോനീക്കയിൽ ഉള്ളവരെക്കാൾ ഉത്തമന്മാർ ആരായിരുന്നു?

◼️ ബെരോവക്കാർ (17:11).

329. വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചുപോന്നത് ആരാണ്?

◼️ ബെരോവക്കാർ (17:11).

330. തെസ്സലൊനീക്കയിലെ യെഹൂദന്മാർ ബെരോവയിലും വന്ന് കലഹമുണ്ടാക്കിയപ്പോൾ പൗലൊസ് എവിടേക്കാണ് പോയത്?

◼️ അഥേന (17:13, 15).

331. അഥേനയിൽ ആയിരിക്കുമ്പോൾ, എന്തു കണ്ടിട്ടാണ് പൗലൊസിൻ്റെ മനസ്സിനു ചൂടുപിടിച്ചത്?

◼️ നഗരത്തിൽ നിറഞ്ഞിരിക്കുന്ന ബിംബങ്ങൾ (17:16).

332. പൗലൊസിനോടു വാദിച്ച തത്വജ്ഞാനികൾ ആരൊക്കെയാണ്?

◼️ എപ്പിക്കൂര്യരും സ്തോയിക്കരും (17:18). [എപ്പിക്കൂര്യർ: ബി.സി. 341-നും 270-നും മദ്ധ്യേ ജീവിച്ചിരുന്ന ഗ്രീക്കു തത്വചിന്തകനായ എപ്പിക്കൂറസ്സിൻ്റെ അനുയായികളാണ് എപ്പിക്കൂര്യർ. സ്തോയിക്കർ: സ്റ്റോയിസിസത്തിൻ്റെ ഉപജ്ഞാതാവ് ബി.സി. മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ‘സിനോ’യാണ്. അദ്ധേഹത്തിൻ്റെ അനുയായികളാണ് സ്തോയിക്കർ].

333. എവിടെയുള്ളവരാണ് പൗലൊസിനെ വിടുവായൻ എന്ന് വിളിച്ചത്?

◼️ അഥേന (17:18).

334. ‘വിടുവായൻ’ എന്നും ‘അന്യദേവതകളെ ഘോഷിക്കുന്നവൻ’ എന്നും തത്വജ്ഞാനികൾ പൗലൊസിനെ പറയാൻ കാരണമെന്ത്?

◼️ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്കകൊണ്ട് (17:18).

335. ‘നീ പ്രസ്താവിക്കുന്ന ഈ നവീനോപദേശം എന്തു എന്നു അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’ എന്നുപറഞ്ഞ് അഥേനർ പൗലൊസിനെ എവിടെയാണ് കൊണ്ടുപോയി നിർത്തിയത്?

◼️ അരയോപഗക്കുന്നിന്മേൽ (17:19,20).

336. ‘വല്ല പുതുമയും പറകയോ കേൾക്കയോ ചെയ്‌വാനല്ലാതെ മറ്റൊന്നിന്നും അവസരമുള്ളവരല്ല’ ഇത് ആരെക്കുറിച്ചാണ് പറയുന്നത്?

◼️ അഥേനർ (17:21).

337. ‘എല്ലാറ്റിലും അതിഭക്തർ’ എന്ന് പൗലൊസ് വിശേഷിപ്പിച്ചത് ആരെയാണ്?

◼️ അഥേനരെ (17:22).

338. പൗലൊസ് അഥേനരുടെ പൂജാസ്ഥാനങ്ങളെ ചുറ്റിനടന്നു നോക്കിയപ്പോൾ എന്തെഴുതിയ വേദിക്കല്ലാണ് കണ്ടത്?

◼️ “അജ്ഞാത ദേവനു’ എന്നെഴുതിയ (17:23).

339. കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യാത്തതും, മാനുഷ്യകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടാത്തതും ആരാണ്?

◼️ ദൈവം (17:24,25).

340. എന്താണ് ദൈവം മനുഷ്യരോടു കല്പിക്കുന്നത്?

◼️ എല്ലാവരും മാനസാന്തരപ്പെടേണം (17:30).

341. ‘താൻ നിയമിച്ച പുരുഷൻ (യേശു) മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ ദൈവം ഒരു ദിവസത്തെ നിശ്ചയിച്ചു.’ ഏതൊന്നിലാണ് ഇക്കാര്യം ഉറപ്പിച്ചിരിക്കുന്നത്?

◼️ യേശുവിനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ (17:31).

342. അഥേനയിൽ വിശ്വസിച്ചവർ എത്രപേരാണ്? ആരൊക്കെ?

◼️ അരയോപഗസ്ഥാനിയായ ദിയൊനുസ്യോസും ദമരീസ് എന്ന സ്ത്രീയും (17:34). [അരയോപഗസ്ഥാനി: അരയോപഗ കോടതിയിലെ അംഗം].

18-ാം അദ്ധ്യായം

343. അഥേനവിട്ടു പൗലൊസ് എവിടേക്കാണ് പോയത്? 

◼️ കൊരിന്ത് (18:1).

344. യെഹൂദന്മാരെല്ലാവരും റോമാനഗരം വിട്ടുപോണമെന്ന് കല്പിച്ചത് ആരാണ്?

◼️ ക്ലൗദ്യൊസ് (18:2). [റോമാചക്രവർത്തി]

345. അക്വിലാസിൻ്റെ ദേശമേതാണ്?

◼️ പൊന്തൊസ് (18:2).

346. പൗലൊസ് കൊരിന്തിൽ ആരുടെകൂടെ പാർത്താണ് വേലചെയ്തു പോന്നത്?

◼️ അക്വിലാസിനോടും പ്രിസ്കില്ലയോടും (18:3).

347. ശീലാസും തിമൊഥെയൊസും എവിടെനിന്നാണ് കൊരിന്തിൽവന്ന് പൗലൊസിനോട് ചേർന്നത്?

◼️ മക്കെദോന്യയിൽനിന്ന് (18:5).

348. കൊരിന്തിൽ പള്ളിയോടുതൊട്ടു വീടുണ്ടായിരുന്ന ദൈവഭക്തൻ ആരാണ്?

◼️ തീത്തൊസ് യുസ്തൊസ് (18:7).

349. തൻ്റെ സകല കുടുംബത്തോടുംകൂടെ കർത്താവിൽ വിശ്വസിച്ച പള്ളിപ്രമാണി ആരാണ്?

◼️ ക്രിസ്പൊസ് (18:8).

350. ‘നീ ഭയപ്പെടാതെ പ്രസംഗിക്ക; മിണ്ടാതിരിക്കരുതു; …. ഈ പട്ടണത്തിൽ എനിക്കു വളരെ ജനം ഉണ്ടു’ ഏതാണാ പട്ടണം?

◼️ കൊരിന്ത്യ (18:1,9).

351. ഒരാണ്ടും ആറുമാസവും പൗലൊസ് ദൈവവചനം ഉപദേശിച്ചുകൊണ്ടു താമസിച്ചതെവിടെയാണ്?

◼️ കൊരിന്തിൽ (18:11).

352. അഖായയിൽ ആര് ദേശാധിപതിയായി വാഴുമ്പോഴാണ് യെഹൂദന്മാർ പൗലൊസിന്റെ നേരെ എഴുന്നേറ്റത്?

◼️ ഗല്ലിയോൻ (18:12). [റോമാ ചക്രവർത്തിയായ ക്ലൗദ്യൊസ് എ.ഡി. 52-ൽ ഗല്ലിയോനെ അഖായയിലെ ദേശാധിപതിയായി നിയമിച്ചു].

353. ഏത് പള്ളിപ്രമാണിയെയാണ് ന്യായാസനത്തിന്റെ മുമ്പിൽ വെച്ചു യെഹൂദന്മാർ അടിച്ചത്?

◼️ സോസ്ഥനേസിനെ (18:17).

354. എവിടെവെച്ചാണ് പൗലൊസ് തനിക്കു ഒരു നേർച്ച ഉണ്ടായിരുന്നതിനാൽ തല ക്ഷൗരം ചെയ്യിച്ചിത്?

◼️ കെംക്രയയിൽ വെച്ച് (18:18).

355. കെംക്രയയിൽനിന്ന് പ്രിസ്കില്ലയോടും അക്വിലാസിനോടും കൂടെ കപ്പൽ കയറിയ പൗലൊസ് എവിടെച്ചെന്നാണ് ശുശ്രൂഷിച്ചത്?

◼️ എഫെസോസിൽ (18:18,19).

356. യെരൂശലേമിലേക്കു ചെന്നു, സഭയെ വന്ദനം ചെയ്തിട്ടു പൗലൊസ് എവിടേക്കാണ് പോയത്?

◼️ അന്ത്യൊക്ക്യയിലേക്ക് (18:22).

357. അലക്സാന്ത്രിയക്കാരനായ വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ള യെഹൂദൻ ആരാണ്?

◼️ അപ്പൊല്ലോസ് (18:24).

358. യോഹന്നാന്റെ സ്നാനത്തെക്കുറിച്ചു മാത്രം അറിഞ്ഞിരുന്ന ആത്മാവിൽ എരിവുള്ളവൻ ആരായിരുന്നു?

◼️ അപ്പൊല്ലോസ് (18:25).

359. അക്വിലാസും പ്രിസ്കില്ലയും കൂട്ടിക്കൊണ്ടുപോയി ദൈവത്തിന്റെ മാർഗ്ഗം അധികം സ്പഷ്ടമായീ തെളിയിച്ചുകൊടുത്തത് ആർക്കാണ്?

◼️ അപ്പൊല്ലോസിന് (18:26).

360. ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തിർന്നവൻ ആരാണ്?

◼️ അപ്പല്ലോസ് (18:27).

361. ‘യേശു തന്നേ ക്രിസ്തു’ എന്നു തിരുവെഴുത്തുകളാൽ തെളിയിച്ചു അഖായയിലെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞത് ആരാണ്?

◼️ അപ്പൊല്ലോസ് (18:28).

19-ാം അദ്ധ്യായം

362. അപ്പൊല്ലൊസ് കൊരിന്തിൽ ഇരിക്കുമ്പോൾ ആരാണ് ഉൾപ്രദേശങ്ങളിൽ കൂടി സഞ്ചരിച്ചു എഫെസോസിൽ എത്തിയത്?

◼️ പൗലൊസ് (19:1).

363. ‘നിങ്ങൾ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ’ എന്നു പൗലൊസ് എവിടെയുള്ള വിശ്വാസികളോടാണ് ചോദിച്ചത്?

◼️ എഫെസോസിലെ (19;2).

364. പരിശുദ്ധാത്മാവ് ഉണ്ടെന്നുപോലും കേട്ടിട്ടില്ലാത്തത് എവിടെയുള്ള ശിഷ്യന്മാരാണ്?

◼️ എഫെസോസിലെ (19:2).

365. എഫെസോസിലെ ശിഷ്യന്മാർ ഏറ്റിരുന്ന സ്നാനം ഏതാണ്?

◼️യോഹന്നാന്റെ സ്നാനം (19:3).

366. പൗലൊസ് കൈവെച്ചപ്പോൾ പരിശുദ്ധാത്മാവ് ലഭിച്ച എഫെസോസിലെ ശിഷ്യന്മാർ എത്രപേരായിരുന്നു?

◼️ പന്ത്രണ്ടോളം പേർ (19:6,7).

367. എഫെസോസിലെ പള്ളിയിൽ ദൈവരാജ്യത്തെക്കുറിച്ചു സംവാദിച്ചും സമ്മതിപ്പിച്ചുംകൊണ്ടു  പൗലൊസ് എത്രകാലം പ്രസംഗിച്ചു?

◼️ മൂന്നു മാസത്തോളം (19:8).

368. എഫെസൊസിൽ ആരുടെ പാഠശാലയിലാണ് ദിനംപ്രതി സംവാദിച്ചുപോന്നത്?

◼️ തുറന്നൊസിന്റെ പാഠശാലയിൽ (19:9).

369. തുറന്നൊസിന്റെ പാഠശാലയിൽ എത്രകാലം പൗലൊസ് ശുശ്രൂഷിച്ചു?

◼️ രണ്ടു വർഷത്തോളം (19:10).

370. ആസ്യയിൽ പാർക്കുന്ന യെഹൂദന്മാരും യവനന്മാരും എല്ലാം കർത്താവിന്റെ വചനം കേൾപ്പാൻ സംഗതിയായതെന്താണ്?

◼️ തുറന്നൊസിന്റെ പാഠശാലയിലെ രണ്ടുവർഷത്തെ ശുശ്രുഷ (19:10).

371. ദൈവം ആര് മുഖാന്തരമാണ് അസാധാരണയായ വീര്യപ്രവൃത്തികളെ ചെയ്യിച്ചത്?

◼️ പൗലൊസ് (19:11).

372. റൂമാലും ഉത്തരീയവും രോഗികളുടെമേൽ കൊണ്ടുവന്നിടുമ്പോൾ സൗഖ്യം ലഭിച്ചത് എവിടെവെച്ചാണ്?

◼️ എഫെസൊസിൽ (19:12).

373. മന്തവാദികളായ ഏഴു മക്കളുണ്ടായിരുന്ന മഹാപുരോഹിതൻ ആരാണ്?

◼️ സ്കേവാ (19:14).

374. ‘യേശുവിനെ ഞാൻ അറിയുന്നു; പൗലൊസിനെയും പരിചയമുണ്ടു; എന്നാൽ നിങ്ങൾ ആർ’ എന്നു ചോദിച്ചതാരാണ്?

◼️ ദുരാത്മാവ് (19:15).

375. ദുരാത്മാവുള്ള മനുഷ്യൻ്റെ ആക്രമണത്താൽ നഗ്നരും മുറിവേറ്റവരുമായി ഓടിപ്പോയത് എത്രപേരാണ്?

◼️ ഏഴുപേർ (19:14, 16).

376. എഫേസൊസിൽ പാർക്കുന്ന സകലരും അറിഞ്ഞിട്ടു; കർത്താവായ യേശുവിന്റെ നാമം മഹിമപ്പെടുവാനുണ്ടായ സംഗതി ഏതാണ്?

◼️ യേശുവിൻ്റെ നാമം വൃഥാ ഉപയോഗിച്ചിട്ട് ദുരാത്മാവിനാൽ മുറിവേറ്റത് (19:17).

377. എഫെസൊസിൽ ക്ഷുദ്രപ്രയോഗം ചെയ്തിരുന്നവർ എത്ര വെള്ളിക്കാശു വിലമതിക്കുന്ന പുസ്തകങ്ങളാണ് എല്ലാവരും കാൺകെ ചുട്ടുകളഞ്ഞത്?

◼️ അമ്പതിനായിരം (19:19).

378. എഫെസൊസിൽനിന്ന് ആരെയൊക്കെയാണ് പൗലൊസ് മക്കെദോന്യയിലേക്കു അയച്ചിത്?

◼️ തിമൊഥെയൊസിനെയും എരസ്തൊസിനെയും (19:22).

379. വെള്ളികൊണ്ടു അർത്തെമിസ് ദേവിയുടെ ക്ഷേത്രരൂപങ്ങളെ തീർക്കുന്ന തട്ടാൻ ആരാണ്?

◼️ ദെമേത്രിയൊസ് (19:24).

380. ‘കയ്യാൽ തീർത്തതു ദേവന്മാർ അല്ല’ എന്നു എഫെസൊസിലും ആസ്യമുഴുവനും സമ്മതിപ്പിച്ചവൻ ആരാണ്?

◼️ പൗലൊസ് (19:26).

381. ആസ്യമുഴുവനും ഭൂതലവും ഭജിച്ചുപോരുന്നവളെന്ന് ആരെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്?

◼️ അർത്തെമിസ് ദേവി (19:27). [അർത്തെമിസ്: പുരാണ കഥയനുസരിച്ച് സൂയസ് ദേവൻ്റെ മകളാണ് അർത്തെമിസ്. ഗ്രീക്കുകാർ ഡയാനയെന്നും, റോമാക്കാർ അർത്തെമിസ് എന്നും വിളിക്കുന്നു].

382. പൗലൊസിന്റെ കൂട്ടുയാത്രക്കാരായ മക്കെദോന്യർ ആരൊക്കെയാണ്? 

◼️ ഗായൊസും അരിസ്തർഹോസും (19:29).

383. ‘എഫെസോസ് പട്ടണം അർത്തെമിസ് മഹാദേവിക്കും ദ്യോവിൽനിന്നു വീണ ബിംബത്തിന്നും ക്ഷേത്രപാലക എന്നു അറിയാത്ത മനുഷ്യൻ ആർ?’ എന്നു പറഞ്ഞതാരാണ്?

◼️ പട്ടണമേനവൻ (19:35). [ദ്യോവ്: ആകാശം. പട്ടണമേനവൻ: പട്ടണത്തിലെ രേഖകൾ സൂക്ഷിക്കുന്നവനാണ് പട്ടണമേനവൻ. ഗണ്യമായ അധികാരവും സ്വാധീനവും ഇയാൾക്കുണ്ട്].

20-ാം അദ്ധ്യായം

384. എഫെസൊസിലെ കലഹം ശമിച്ചശേഷം പൗലൊസ് എവിടേക്കാണ് പുറപ്പെട്ടു പോയത്?

◼️ മക്കെദോന്യെക്കു (20:1).

385. യവനദേശത്തു (ഗ്രീസ്) പൗലൊസ് എത്രമാസം താമസിച്ചു?

◼️ മൂന്നു മാസം (20:2,3). [യവനദേശം (ഗ്രീസ്): പ്രാചിന ഗ്രീസിലെ പഴക്കം ചെന്നതും, പ്രമുഖവുമായ പട്ടണമാണ് കൊരിന്ത്].

386. പൗലൊസിനോടുകൂടെ ആസ്യവരെ എത്രപേർ പോയി?

◼️ ഏഴുപേർ; സോപത്രൊസ്, അരിസ്തർഹൊസ്, സെക്കുന്തൊസ്, ഗായൊസ്, തിമൊഥെയൊസ്, തുഹിക്കൊസ്, ത്രൊഫിമൊസ് (20:4).

387. ഏതു പെരുനാൾ കഴിഞ്ഞിട്ടാണ് പൗലൊസും കൂട്ടരും ഫിലിപ്പിയിൽ നിന്നു കപ്പൽ കയറി ത്രോവാസിൽ എത്തിയത്?

◼️ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ (20:6).

388. ത്രോവാസിൽ പൗലൊസും കൂട്ടരും എത്രദിവസം താമസിച്ചു?

◼️ ഏഴുദിവസം (20:6).

389. ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ അപ്പം നുറുക്കുവാൻ കൂടിവന്നതായി പറഞ്ഞിരിക്കുന്ന ദേശം ഏതാണ്?  

◼️ ത്രോവാസ് (20:7).

390. നിദ്രാവശനായി മൂന്നാം തട്ടിൽ നിന്നു താഴെ വീണുമരിച്ച യൗവനക്കാരൻ ആരാണ്?

◼️ യൂത്തിക്കൊസ് (20:8,9).

391. ‘ശവത്തിന്മേൽ വീണു തഴുകി: ഭ്രമിക്കേണ്ടാ; അവന്റെ പ്രാണൻ അവനിൽ ഉണ്ടു’ എന്നു പറഞ്ഞതാരാണ്?

◼️ പൗലൊസ് (20:10). 

392. കഴിയുമെങ്കിൽ ഏതു പെരുനാളിൽ യെരൂശലേമിൽ എത്തേണ്ടതിനാണ് പൗലൊസ് ബദ്ധപ്പെട്ടത്?

◼️ പെന്തകൊസ്തുനാൾ (20:16).

393. എവിടെനിന്നാണ് എഫെസൊസിലേക്കു ആളയച്ചു സഭയിലെ മൂപ്പന്മാരെ വരുത്തിയത്?

◼️ മിലേത്തൊസിൽ (20:17).

394. ‘ഇപ്പോൾ ഇതാ, ഞാൻ ആത്മാവിനാൽ ബന്ധിക്കപ്പെട്ടവനായി യെരൂശലേമിലേക്കു പോകുന്നു’ എന്നു പറഞ്ഞത് ആരാണ്?

◼️ പൗലൊസ് (20:22).

395. ‘ബന്ധനങ്ങളും കഷ്ടങ്ങളും കാത്തിരിക്കുന്നു’ എന്നു പരിശുദ്ധാത്മാവു പട്ടണം തോറും സാക്ഷ്യം പറയുന്നത് ആരെക്കുറിച്ചാണ്?

◼️ പൗലൊസിനെക്കുറിച്ച് (20:23).

396. ‘നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ’ എന്നു പൗലൊസ് ആരോടാണ് പറഞ്ഞത്?

◼️ സഭകളുടെ മൂപ്പന്മാരോട് (20:28).

397. ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ മോഹിച്ചിട്ടില്ലാത്തത് ആരാണ്?

◼️ പൗലൊസ് (20:33).

398. ‘വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം’ എന്നു ആരാണ് പറഞ്ഞത്?

◼️ കർത്താവായ യേശു (20:35).

21-ാം അദ്ധ്യായം

399. കുപ്രോസ് ദ്വീപീൽനിന്ന് സുറിയയിലേക്കു കപ്പൽ യാത്രചെയ്ത പൗലൊസ് ശിഷ്യന്മാരെ കണ്ടെത്തി, ഏഴുനാൾ പാർത്തതെവിടെയാണ്?

◼️ സോരിൽ (21:3).

400. എവിടെയുള്ള ശിഷ്യന്മാരാണ് പൗലൊസിനോട് ‘യെരൂശലേമിൽ പോകരുതു’ എന്നു ആത്മാവിനാൽ പറഞ്ഞത്?

◼️ സോരിലുള്ള (21:4).

401. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാവരും പട്ടണത്തിൻ്റെ പുറത്തോളം വന്ന് കടൽക്കരയിൽ മുട്ടുകുത്തി പ്രാർത്ഥിച്ച് പൗലൊസിനെ യാത്രയാക്കിയത് എവിടെവെച്ച്?

◼️ സോർ (21:5).

402. കൈസര്യയിൽ ആരുടെ വീട്ടിലാണ് പൗലൊസും കൂട്ടരും താമസിച്ചത്?

◼️ സുവിശേഷകനായ ഫിലിപ്പൊസിൻ്റെ വീട്ടിൽ (21:8).

403. മേശമേൽ ശുശ്രൂഷിക്കാൻ തിരഞ്ഞെടുത്തശേഷം പിന്നീട് സുവിശേഷകനാണി അറിയപ്പെട്ടത് ആരാണ്?

◼️ ഫിലിപ്പൊസ് (6:5-21:8).

404. ‘കന്യകമാരും പ്രവചിക്കുന്നവരുമായ നാലു പുത്രിമാർ ഉണ്ടായിരുന്നത് ആർക്കാണ്?

◼️ ഫിലിപ്പൊസിന് (21:9).

405. പൗലൊസ് കൈസര്യയിൽ പാർക്കുമ്പോൾ ഏതു പ്രവാചകനാണ് അവിടെ വന്നത്?

◼️ അഗബൊസ് (21:10).

406. പ്രവാചകൻ എവിടെനിന്നാണ് കൈസര്യയിൽ എത്തിയത്?

◼️ യെഹൂദ്യയിൽ നിന്നു (21:10).

407. ‘പൗലൊസിന്റെ അരക്കച്ച എടുത്തു തന്റെ കൈകാലുകളെ കെട്ടി: ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെഹൂദന്മാർ യെരൂശലേമിൽ ഇങ്ങനെ ബന്ധിക്കും’ എന്നു പ്രവചിച്ചതാരാണ്?

◼️ അഗബൊസ് (21:11).

408. കർത്താവായ യേശുവിന്റെ നാമത്തിന്നു വേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല യെരൂശലേമിൽ മരിപ്പാനും  ഒരുങ്ങിയിരിക്കുന്നത് ആരാണ്?

◼️ പൗലൊസ് (21:13).

409. പൗലൊസും കൂട്ടരും യെരൂശലേമിൽ അഥിതികളായി പാർത്തത് കുപ്രൊസ്കാരനായ ഏതു ശിഷ്യൻ്റെ കൂടെയാണ്?

◼️ മ്നാസോൻ (21:16).

410. യെരൂശലേമിൽ ചെന്നിട്ട് പൗലൊസും കൂട്ടരും ഏതു അപ്പൊസ്തലൻ്റെ അടുക്കലാണ് പോയത്?

◼️ യാക്കോബിന്റെ (21:18).

411. പൗലൊസ് നേർച്ചയുള്ള എത്ര പുരുഷന്മാരെ കൂട്ടിയാണ് ദൈവാലയത്തിൽ ചെന്നത്? 

◼️ നാലു പുരുഷന്മാരെ (21:23, 26).

412. എവിടെനിന്നു വന്ന യെഹൂദന്മാരാണ് പൗലൊസിനെ ദൈവാലയത്തിൽ കണ്ടിട്ടു പുരുഷാരത്തെ ഒക്കെയും ഇളക്കി അവനെ പിടിച്ചത്?

◼️ ആസ്യയിൽ നിന്നു (21:27).

413. യെരൂശലേമിൽവെച്ച് യെഹൂദന്മാർ പൗലൊസിനെതിരെ ആരോപിച്ച കുറ്റം എന്താണ്?

◼️ വിശുദ്ധ സ്ഥലം തീണ്ടിച്ചുകളഞ്ഞു (21:28).

414. പൗലൊസ് ആരെ ദൈവാലയത്തിൽ കൂട്ടിക്കൊണ്ടുവന്നു എന്നാണ് അവനെ പിടിച്ചവർ നിരൂപിച്ചത്?

◼️ എഫെസ്യനായ ത്രോഫിമോസിനെ (21:29).

415. യെരൂശലേം ഒക്കെയും കലക്കത്തിൽ ആയി എന്നു പട്ടാളത്തിന്റെ ആർക്കാണ് വർത്തമാനം എത്തിയത്?

◼️ സഹസ്രാധിപന് 21:31). [സഹസ്രാധിപൻ: ആയിരം ഭടന്മാർക്ക് അധിപൻ].

416. ‘കുറെ നാൾ മുമ്പെ കലഹം ഉണ്ടാക്കി നാലായിരം കട്ടാരക്കാരെ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടുപോയ മിസ്രയീമ്യൻ നീ അല്ലയോ’ എന്നു സഹസ്രാധിപൻ ആരോടാണ് ചോദിച്ചത്?

◼️ പൗലൊസിനോട് (21:38). [കട്ടാരക്കാരൻ: കഠാരി ആയുധമായി എടുത്തവൻ അഥവാ, കൊല ചെയ്യാൻ വേണ്ടി കഠാരി ഒളിച്ചു കൊണ്ടുനടക്കുന്നവൻ].

417. പൗലൊസിൻ്റെ ജന്മസ്ഥലം ഏതാണ്?

◼️ കിലിക്യയിലെ തർസൊസ് (21:39).

418. സഹസ്രാധിപൻ്റെ കോട്ടയിൽവെച്ച് പൗലൊസ് ജനത്തോട് ഏതു ഭാഷയിലാണ് പ്രതിവാദം ചെയ്തത്?

◼️ എബ്രായഭാഷയിൽ (21:40).

22-ാം അദ്ധ്യായം

419. പൗലൊസ് ആരുടെ കാല്ക്കൽ ഇരുന്നാണ് ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചത്?

◼️ ഗമാലിയേലിന്റെ (22:3).

420. സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനും ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനും ആരാണ്?

◼️ അനന്യാസ് (22:12).

421. ‘നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ തന്റെ ഇഷ്ടം അറിവാനും നീതിമാനായവനെ കാണ്മാനും അവന്റെ വായിൽ നിന്നും വചനം കേൾപ്പാനും നിയമിച്ചിരിക്കുന്നു’ ഇതു ആര് ആരോട് പറയുന്ന വചനമാണ്

◼️ അനന്യാസ് പൗലൊസിനോട് (22:14).

422. ‘ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക’ എന്നു ആരാണ് പൗലൊസിനോടു പറഞ്ഞത്?

◼️ അനന്യാസ് (22:16).

423. ‘നീ ബദ്ധപ്പെട്ടു വേഗം യെരൂശലേം വിട്ടുപോക; നീ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം അവർ കൈക്കൊൾകയില്ല’ എന്നു കർത്താവ് ആരോടാണ് പറഞ്ഞത്?

◼️ പൗലൊസിനോട് (22:18).

424. സ്തെഫാനൊസിന്റെ രക്തം ചൊരിഞ്ഞപ്പോൾ സമ്മതിച്ചതാരാണ്?

◼️ പൗലൊസ് (22:20).

425. ‘നീ പോക; ഞാൻ നിന്നെ ദൂരത്തു ജാതികളുടെ അടുക്കലേക്കു അയക്കും’ എന്നാരാണ് പൗലൊസിനോട് പറഞ്ഞത്?

◼️ കർത്താവ് (22:21).

426. പൗലൊസിനെ ചമ്മട്ടികൊണ്ടു ചോദ്യം ചെയ്യേണം എന്നു പറഞ്ഞതാരാണ്?

◼️ സഹസ്രാധിപൻ (22:24).

427. ‘റോമപൗരനും വിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടികൊണ്ടു അടിക്കുന്നതു വിഹിതമോ’ ഇതു ആര് ആരോട് ചോദിച്ചതാണ്?

◼️ പൗലൊസ് ശതാധിപനോട് (22:25).

428. ‘നീ എന്തു ചെയ്‌വാൻ പോകുന്നു? ഈ മനുഷ്യൻ റോമപൗരൻ ആകുന്നു’ എന്നു ശതാധിപൻ ആരോടാണ് പറഞ്ഞത്?

◼️ സഹസ്രാധിപനോട് (22:26).

429. ഏറിയ മുതൽ കൊടുത്തു റോമാ പൗരത്വം സമ്പാദിച്ചതാരാണ്?

◼️ സഹസ്രാധിപൻ (22:28).

430. റോമാപൗരനായി ജനിച്ച കർത്താവിൻ്റെ അപ്പൊസ്തലൻ ആരാണ്?

◼️ പൗലൊസ് (22:28).

23-ാം അദ്ധ്യായം

431. പൗലൊസിൻ്റെ വായിക്ക് (മുഖത്ത്) അടിക്കാൻ കല്പിച്ചത് ആരാണ്?

◼️ മഹാപുരോഹിതനായ അനന്യാസ് (23:2).

432. ‘വെള്ള തേച്ച ചുവരേ’ എന്നാരെയാണ് പൗലൊസ് വിളിച്ചത്?

◼️ അനന്യാസിനെ (23:3).

433. “നിന്റെ ജനത്തിന്റെ അധിപതിയെ ദുഷിക്കരുതു” ഈ പഴയനിയമഭാഗം ഏതാണ്?

◼️ പുറപ്പാട് 22:28 (23:5).

434. ‘ഞാൻ ഒരു പരീശനും പരീശന്മാരുടെ മകനും ആകുന്നു’ ഇത് ആരുടെ വാക്കുകളാണ്?

◼️ പൗലൊസിൻ്റെ (23:6).

435. ‘പുനരുത്ഥാനവും, ദൂതനും ആത്മാവും ഇല്ല’ എന്നു പറയുന്നതാരാണ്?

◼️ സദൂക്യർ (23:8). [സദൂക്യർ: യേശുക്രിസ്തുവിൻ്റെ കാലത്ത് യെഹൂദന്മാരുടെ ഇടയിൽ നിലനിന്നിരുന്ന ഒരു മതവിഭാഗം].

436. പുനരുത്ഥാനവും, ദൂതനും ആത്മാവും ഉണ്ടു’ എന്നു വിശ്വസിക്കുന്നതാരാണ്?

◼️ പരീശന്മാർ (23:8). [പരീശന്മാർ: സെരൂബ്ബാബേലിൻ്റെയും എസ്രായുടെയും കാലംമുതൽ വേർപാട് പാലിച്ച ഒരുവിഭാഗം യെഹൂദന്മാർ].

437. ‘ഈ മനുഷ്യനിൽ ഞങ്ങൾ ഒരു കുറ്റവും കാണുന്നില്ല; ഒരാത്മാവോ ഒരു ദൂതനോ അവനോടു സംസാരിച്ചു എന്നു വന്നേക്കാം’ ഇങ്ങനെ വാദിച്ചതാരാണ്?

◼️ പരീശപക്ഷത്തിലെ ശാസ്ത്രിമാർ (23:9).

438. പൗലൊസിനെ ജനം ചീന്തിക്കളയും എന്നു ആരാണ് പേടിച്ചത്?

◼️ സഹസ്രാധിപൻ (23:10).

439. ‘ധൈര്യമായിരിക്ക; നീ എന്നെക്കുറിച്ചു യെരൂശലേമിൽ സാക്ഷീകരിച്ചതുപോലെ റോമയിലും സാക്ഷീകരിക്കേണ്ടതാകുന്നു’ ഇത് കർത്താവ് ആരോട് പറഞ്ഞതാണ്?

◼️ പൗലൊസിനോട് (23:11).

440. ‘പൗലൊസിനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല’ എന്നു ശപഥം ചെയ്തവർ എത്രപേരായിരുന്നു?

◼️ നാല്പതിൽ അധികംപേർ (23:12,13).

441. പൗലൊസിനെ കൊല്ലുവാനുള്ള പതിയിരിപ്പിനെക്കുറിച്ചു കേട്ടിട്ടു ആരാണ് പൗലൊസിനോടു പറഞ്ഞത്?

◼️ പെങ്ങളുടെ മകൻ (23:16).

442. രാത്രിയിൽ പൗലൊസിനെ എവിടേക്കു കൊണ്ടുപോകുവാനാണ് കാലാളെയും കുതിരച്ചേവകരെയും കുന്തക്കാരെയും ഒരുക്കിയത്?

◼️ കൈസര്യയ്ക്ക് (23:23). [യെഹൂദയിലെ ദേശാധിപതിയുടെ ആസ്ഥാനം കൈസര്യയായിരുന്നു].

443. എത്രമണിക്കാണ് കൈസര്യയിലേക്ക് കൊണ്ടുപോയത്? 

◼️ രാത്രി മൂന്നാംമണി (23:23). [രാത്രി ഒൻപത് മണി].

444. അക്കാലത്തെ ദേശാധിപതി ആരായിരുന്നു?

◼️ ഫേലിക്സ് (23:24). [ഫേലിക്സ് എ.ഡി. 52-60 വരെ യെഹൂദ്യയിലെ ദേശാധിപതിയായിരുന്നു].

445. പൗലൊസിനെ കൈസര്യയിലേക്ക് അയച്ച സഹസ്രാധിപൻ്റെ പേരെന്ത്?

◼️ ക്ലൗദ്യൊസ് ലുസിയാസ് (23:26, 24:7). [ഈ വാക്യത്തീൻ്റെ സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ല. ശരിയായ പരിഭാഷ ചേർക്കുന്നു: “ശ്രേഷ്ഠനായ രാജശ്രീ ഫേലിക്സ് ദേശാധിപതിക്ക് ക്ലൌദ്യൊസ് ലുസിയാസ് വന്ദനം ചൊല്ലുന്നു.” (മ.ബൈ). “Claudius Lysias to the most excellent governor Felix, sends greeting.” ABU].

446. ‘അവരുടെ ന്യായപ്രമാണം സംബന്ധിച്ചുള്ള തർക്കങ്ങളെക്കുറിച്ചു കുറ്റം ചുമത്തുന്നതല്ലാതെ മരണത്തിന്നോ ചങ്ങലെക്കോ യോഗ്യമായതു ഒന്നും ഇല്ല’ എന്നു പൗലൊസിനെക്കുറിച്ചു സാക്ഷ്യം പറഞ്ഞതാരാണ്?

◼️ സഹസ്രാധിപൻ (23:29).

447. കൈസര്യരിൽ ആരുടെ ആസ്ഥാനത്തിൽ പൗലൊസിനെ കാത്തുകൊൾവാനാണ് ദേശാധിപതി കല്പിച്ചത്?

◼️ ഹെരോദാവിന്റെ (23:35).

24-ാം അദ്ധ്യായം

448. മഹാപുരോഹിതനായ അനന്യാസ് ഏത് വ്യവഹാരജ്ഞനെ കൂട്ടിവന്നാണ് പൗലൊസിൻ്റെ നേരെ അന്യായം ബോധിപ്പിച്ചത്?

◼️ തെർത്തുല്ലൊസ് (24:1).

449. പൗലൊസിനെ ഒരു ബാധയെന്ന് ആരാണ് പറഞ്ഞത്? 

◼️ തെർത്തുല്ലൊസ് (24:5).

450. ‘നസറായമതത്തിനു മുമ്പൻ’ എന്നു വിശേഷിപ്പിച്ചത് ആരെയാണ്?

◼️ പൗലൊസിനെ (24:5).

451. ‘നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്നു ഇവർ കാത്തിരിക്കുന്നതുപോലെ ഞാനും ദൈവത്തിങ്കൽ ആശവെച്ചിരിക്കുന്നു’ എന്നു പറഞ്ഞതാരാണ്?

◼️ പൗലൊസ് (24:15).

452. ക്രിസ്തുമാർഗ്ഗം സംബന്ധിച്ചു സൂക്ഷ്മമായ അറിവുണ്ടായിരുന്ന ദേശാധിപതി ആരാണ്?

◼️ ഫേലിക്സ് (24:22).

453. ‘ആരു വരുമ്പോൾ ഞാൻ നിങ്ങളുടെ കാര്യം തീർച്ചപ്പെടുത്തും’ എന്നു പറഞ്ഞാണ് ഫേലിക്സ് അവധിവെച്ചത്?

◼️ ലുസിയാസ് സഹസ്രാധിപൻ (24:22).

454. ഫേലിക്സിൻ്റെ ഭാര്യയായ യെഹൂദ സ്ത്രീയുടെ പേരെന്താണ്?

◼️ ദ്രുസില്ല (24:24).

455. ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെക്കുറിച്ചു പൗലൊസിന്റെ പ്രസംഗം കേട്ട ദേശാധിപതിയും ഭാര്യയും ആരൊക്കെ?

◼️ ഫേലിക്സും ദ്രുസില്ലയും (24:24).

456. ‘നീതി, ഇന്ദ്രീയജയം, വരുവാനുള്ള ന്യായവിധി’ എന്നിവയെക്കുറിച്ചു കേട്ടിട്ടു ഭയപ്പെട്ടതാരാണ്?

◼️ ഫേലിക്സ് (24:25).

457. ‘പൗലൊസ് തനിക്കു ദ്രവ്യം തരും’ എന്നു ആശിച്ച ദേശാധിപതി ആരാണ്?

◼️ ഫേലിക്സ് (24:26).

458. ഫേലിക്സിനു ശേഷം വന്ന ദേശാധിപതി ആരാണ്?

◼️ പൊർക്ക്യൊസ് ഫെസ്തൊസ് (24:27).

459. യെഹൂദന്മാരുടെ പ്രീതി സമ്പാദിക്കേണം എന്നു വെച്ചു പൗലൊസിനെ തടവുകാരനായി വിട്ടേച്ചുപോയ ദേശാധിപതി ആരാണ്?

◼️ ഫേലിക്സ് (24:27).

25-ാം അദ്ധ്യായം

460. ഫെസ്തൊസ് സംസ്ഥാനത്തിൽ വന്നിട്ടു മൂന്നു നാൾ കഴിഞ്ഞശേഷം കൈസര്യയിൽ നിന്നു എവിടേക്കാണ് പോയത്?

◼️ യെരൂശലേമിലേക്കു (25:1).

461. പൗലൊസിനെ യെരൂശലേമിലേക്കു വരുത്തേണ്ടതിനു അവനു പ്രതികൂലമായി യെഹൂദന്മാർ ആരോടാണ് അപേക്ഷിച്ചത്?

◼️ ഫെസ്തൊസിനോട് (25:3).

462. ആരെ ഒടുക്കിക്കളവാനാണ് യെഹൂദന്മാർ വഴിയിൽ പതിയിരിപ്പു നിർത്തിയത്?

◼️ പൗലൊസിനെ (25:4).

463. ഫെസ്തൊസ് ഏകദേശം എത്രദിവസം യെരൂശലേമിൽ താമസിച്ചശേഷമാണ് കൈസര്യക്കു മടങ്ങിപ്പോയത്?

◼️ എട്ടു-പത്തു ദിവസം (25:6).

464. ‘യെഹൂദന്മാരുടെ ന്യായപ്രമാണത്തോടാകട്ടെ ദൈവാലയത്തോടാകട്ടെ കൈസരോടാകട്ടെ ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല’ എന്നു പറഞ്ഞതാരാണ്?

◼️ പൗലൊസ് (25:8).

465. കൈസറെ അഭയം ചൊല്ലിയതാരാണ്? 

◼️ പൗലൊസ് (25:12).

466. ഫെസ്തോസിനെ വന്ദനം ചെയ്‌വാൻ കൈസര്യയിൽ എത്തിയ രാജാവാരാണ്?

◼️അഗ്രിപ്പാരാജാവ് (25:13). [ഹെരോദാഅഗ്രിപ്പാ രണ്ടാമൻ: അഗ്രിപ്പാ ഒന്നാമൻ്റെ പുത്രനാണിയാൾ. 12:1].

467. അഗ്രിപ്പാരാജാവിൻ്റെ കൂടെയുള്ള സ്ത്രീയുടെ പേരെന്താണ്? 

◼️ ബെർന്നീക്ക (25:13). [ഹെരോദാഅഗ്രിപ്പാ ഒന്നാമൻ്റെ മൂത്തമകൾ. ഇവളുടെ സഹോദരിയാണ് ഫേലിക്സിൻ്റെ ഭാര്യ ദ്രുസില്ല. 24:24].

468. പൗലൊസിന്റെ സംഗതി ഫെസ്തൊസ് ആരോടാണ് വിവരിച്ചു പറഞ്ഞത്?

◼️ അഗ്രിപ്പാരാജാവിനോട് (25:14).

469. പൗലൊസിൻ്റെ പ്രസംഗം കേൾപ്പാൻ എനിക്കും ആഗ്രഹമുണ്ടെന്നു പറഞ്ഞ രാജാവാരാണ്?

◼️ അഗ്രിപ്പാവ് (25:22).

470. വളരെ ആഡംബരത്തോടെ പൗലൊസിൻ്റെ പ്രസംഗം കേൾക്കാൻ വന്നത് ആരൊക്കെയാണ്?

◼️ അഗ്രിപ്പാവും ബെർന്നീക്കയും (25:23).

471. ‘തടവുകാരനെ അയക്കുമ്പോൾ അവന്റെ പേരിലുള്ള കുറ്റം കാണിക്കാതിരിക്കുന്നതു യുക്തമല്ല’ എന്നു പറഞ്ഞതാരാണ്?

◼️ ഫെസ്തോസ് (25:27).

26-ാം അദ്ധ്യായം

472. ‘നീ യെഹൂദന്മാരുടെ ഇടയിലെ ആചാരങ്ങളും തർക്കങ്ങളും എല്ലാം അറിയുന്നവൻ ആകയാൽ ഞാൻ ഭാഗ്യവാൻ എന്നു നിരൂപിക്കുന്നു’ എന്നു പൗലൊസ് പറഞ്ഞത് ആരോടാണ്?

◼️ അഗ്രിപ്പാവിനോട് (26:3).

473. വിശുദ്ധന്മാരെ നിഗ്രഹിക്കുന്ന സമയം, സമ്മതം കൊടുത്തതാരാണ്?

◼️ പൗലൊസ് (26:10).

474. നട്ടുച്ചെക്കു പൗലൊസ് വഴിയിൽവെച്ചു സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം കണ്ടത് എവിടെവെച്ചാണ്?

◼️ദമസ്കൊസ് (26:13).

475. ‘മുള്ളിന്റെ നേരെ ഉതെക്കുന്നതു നിനക്കു വിഷമം ആകുന്നു’ എന്നു കർത്താവ് ഏതുഭാഷയിലാണ് പൗലൊസിനോടു സംസാരിച്ചത്?

◼️ എബ്രായഭാഷയിൽ (26:14).

476. ‘ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു’ എന്നു പൗലൊസിനോടു കല്പിച്ചതാരാണ്?

◼️ യേശുക്രിസ്തു (26:18).

477. സ്വർഗ്ഗീയദർശനത്തിനു അനുസരണക്കേടു കാണിക്കാഞ്ഞതാരാണ്?

◼️ പൗലൊസ് (26:19).

478. ‘പൗലൊസേ, നിനക്കു ഭ്രാന്തുണ്ടു; വിദ്യാബഹുത്വത്താൽ നിനക്കു ഭ്രാന്തു പിടിച്ചിരിക്കുന്നു’ എന്നു പറഞ്ഞതാരാണ്?

◼️ ഫെസ്തൊസ് (26:24).

479. ‘ഞാൻ ക്രിസ്ത്യാനിയായിത്തീരുവാൻ നീ എന്നെ അല്പംകൊണ്ടു സമ്മതിപ്പിക്കുന്നു’ എന്നു ആര് ആരോടു പറഞ്ഞു?

◼️ അഗ്രിപ്പാ പൗലൊസിനോട് (26:28).

480. ‘ഇന്നു എന്റെ പ്രസംഗം കേൾക്കുന്നവർ എല്ലാവരും അല്പംകൊണ്ടാകട്ടെ അധികം കൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്നു ഞാൻ ദൈവത്തോടു അപേക്ഷിക്കുന്നു’ എന്നു പറഞ്ഞതാരാണ്? 

◼️ പൗലൊസ് (26:29).

481. ‘കൈസരെ അഭയം ചൊല്ലിയിരുന്നില്ലെങ്കിൽ പൗലൊസിനെ വിട്ടയപ്പാൻ കഴിയുമായിരുന്നു’ എന്നു ആര് ആരോടാണ് പറഞ്ഞത്?

◼️ അഗ്രിപ്പാവ് ഫെസ്തൊസിനോട് (26:32).

482. പൗലൊസിനെയും മറ്റു തടവുകാരെയും ഇതല്യെക്കു കൊണ്ടുപോകാൻ ആരെയാണ് ഏല്പിച്ചത്?

◼️ യൂലിയൊസിനെ (27:1). [ഇതല്യെ, ഇത്തല്യ: ഇറ്റലി].

27-ാം അദ്ധ്യായം

483. യൂലിയൊസ് ഏതു പട്ടാളത്തിൻ്റെ ശതാധിപനാണ്?

◼️ ഔഗുസ്ത്യപട്ടാളത്തിൻ്റെ (27:1). [ഔഗുസ്ത്യപട്ടാളം: റോമാ സൈന്യത്തിൻ്റെ ഒരു വിഭാഗം].

484. പൗലൊസും കൂട്ടരും ഇതല്യെക്കു പോയത് ഏതു കപ്പലിലാണ്?

◼️ അദ്രമുത്ത്യകപ്പലിൽ (27:2). [അദ്രമുത്ത്യം: ഏഷ്യാമൈനറിൻ്റെ വടക്കുപടിഞ്ഞാറായി മുസ്യയിൽ സ്ഥിതിചെയ്യുന്ന തുറമുഖപട്ടണം].

485. യൂലിയൊസിനെ കൂടാതെ, കപ്പൽയാത്രയിൽ പൗലൊസിനൊപ്പം പേർ പറഞ്ഞിരിക്കുന്നത് ആരാണ്?

◼️ മക്കെദോന്യക്കാരനായ അരിസ്തർഹൊസ് (27:2).

486. എവിടെയെത്തിയപ്പോഴാണ് സ്നേഹിതന്മാരുടെ അടുക്കൽ പോയി സൽക്കാരം കൈക്കൊൾവാൻ യൂലിയൊസ് പൗലൊസിനോടു ദയ കാണിച്ചത്?

◼️ സീദോനിൽ (27:3).

487. മുറാപ്പട്ടണത്തിൽ എത്തിയശേഷം ഇതല്യെക്കു പോകുന്ന ഏതു കപ്പലിലേക്കാണ് മാറിക്കയറിയത്?

◼️ അലെക്സന്ത്രിയക്കപ്പൽ (27:5,6).

488. ‘ഈ യാത്രയിൽ …. ഏറിയ കഷ്ടനഷ്ടങ്ങൾ വരും’ എന്നു പൗലൊസ് പറഞ്ഞതിനേക്കാൾ, ശതാധിപൻ ആരുടെ വാക്കാണ് അധികം വിശ്വസിച്ചത്?

◼️ മാലുമിയുടെയും കപ്പലുടമസ്ഥന്റെയും (27:10,11). [മാലുമി: കപ്പിത്താൻ].

489. കഴിവുണ്ടെങ്കിൽ ഏതു തുറമുഖത്തു ചെന്ന് ശീതകാലം കഴിക്കാനാണ് കപ്പൽക്കാർ ആലോചിച്ചത്?

◼️ ക്രേത്ത തുറമുഖത്ത് (27:12).

490. ക്രേത്ത ദ്വീപിന്റെ മറപറ്റി ഓടുമ്പോൾ, ഏതു കൊടുങ്കാറ്റാണ് അടിച്ചത്?

◼️ ഈശാനമൂലൻ (27:13,14).

491. ‘പൗലൊസേ, ഭയപ്പെടരുതു; നീ കൈസരുടെ മുമ്പിൽ നിൽക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു’ എന്നു പൗലൊസിനോടു പറഞ്ഞതാരാണ്?

◼️ ദൈവത്തിൻ്റെ ദൂതൻ (27:23,24).

492. കപ്പലിലുള്ളവർ ഭക്ഷണം കഴിക്കാതെ എത്രദിവസം കഴിഞ്ഞു?

◼️ പതിനാലു ദിവസം (27:33).

493. കപ്പലിൽ ഉണ്ടായിരുന്ന ആൾക്കാരുടെ എണ്ണമെത്രയാണ്?

◼️ ഇരുനൂറ്റെഴുപത്താറ്, 276 (27:37).

494. കപ്പൽ ഉടഞ്ഞശേഷം തടവുകരെ കൊല്ലേണം എന്നു പടയാളികൾ പറഞ്ഞപ്പോൾ, പൗലൊസിനെ രക്ഷിപ്പാൻ ഇച്ഛിച്ചിട്ടു അതിനെ തടുത്തതാരാണ്?

◼️ ശതാധിപൻ (27:42,43).

28-ാം അദ്ധ്യായം

495. കപ്പലിൽ നിന്ന് രക്ഷപ്പെട്ടവർ ഏതു ദ്വീപിലാണ് ചെന്നണഞ്ഞത്?

◼️ മെലിത്ത ദ്വീപ് (28:1).

496. വിറകു പെറുക്കി തീയിൽ ഇട്ടപ്പൊൾ ആരുടെ കയ്യിലാണ് അണലി ചുറ്റിയത്?

◼️ പൗലൊസിൻ്റെ (28:3).

497. ‘ഈ മനുഷ്യൻ ഒരു കൊലപാതകൻ സംശയമില്ല; കടലിൽ നിന്നു രക്ഷപ്പെട്ടിട്ടും നീതിദേവി അവനെ ജീവിച്ചിരിപ്പാൻ സമ്മതിക്കുന്നില്ല’ എന്നു തമ്മിൽ പറഞ്ഞതാണ്?

◼️ ബർബരന്മാർ (28:4). [ബർബരന്മാർ: ഭാഷ അറിയാത്തവർ അഥവാ ദ്വീപുനിവാസികൾ. ഗ്രീക്കു ഒഴികെ ഏതു ഭാഷ സംസാരിക്കുന്നവരെയും ഗ്രേക്കർ ബർബരന്മാർ എന്നാണ് വിളിച്ചിരുന്നത്].

498. പൗലൊസിനെയും കൂട്ടരെയും ആദരവോടെ സൽക്കരിച്ച ദ്വീപുപ്രമാണി ആരാണ്?

◼️ പുബ്ലിയൊസ് (28:7).

499. പൗലൊസ് പ്രാർത്ഥിച്ചു സൗഖ്യം വരുത്തിയത് ആരെയാണ്?

◼️ പുബ്ലിയൊസിന്റെ അപ്പനെ (28:8).

500. മെലിത്ത ദ്വീപിൽ കപ്പൽക്കാർ എത്രദിവസം ചിലവഴിച്ചു?

◼️ മൂന്നു മാസം (28:11).

501. ഏതു ചിഹ്നമുള്ള അലെക്സന്ത്രിയ കപ്പലിൽ കയറിയാണ് അവർ ദ്വീപിൽനിന്ന് പുറപ്പെട്ടത്?

◼️ അശ്വനി ചിഹ്നമുള്ള (28:11).

502. എവിടെയുള്ള സഹോദരന്മാരാണ് തങ്ങളോടു കൂടെ ഏഴു നാൾ താമസിക്കേണം എന്നപേക്ഷിച്ചത്? 

◼️ പുത്യൊലിയിൽ (28:13,14).

503. റോമയിലുള്ള സഹോദരന്മാർ എവിടെവരെയാണ് പൗലൊസിനെ എതിരേറ്റു വന്നത്?

◼️അപ്യപുരവും ത്രിമണ്ഡപവും വരെ (28:15).

504. എവിടെ എത്തിയശേഷമാണ് തനിക്കു കാവലായ പടയാളിയോടുകൂടെ വേറിട്ടു പാർപ്പാൻ പൗലൊസിന്നു അനുവാദം കിട്ടിയത്? 

◼️ റോമയിൽ (28:16).

505. ‘യിസ്രായേലിന്റെ പ്രത്യാശനിമിത്തം ആകുന്നു ഞാൻ ഈ ചങ്ങല ചുമക്കുന്നതു’ എന്നു പൗലൊസ് ആരോടാണ് പറഞ്ഞത്?

◼️ റോമയിലുള്ള യെഹൂദാ പ്രമാണിമാരോട് (28:17, 20).

506. മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ചു അവർക്കു ബോധം വരുമാറു രാവിലെ തുടങ്ങി സന്ധ്യവരെ വിവരിച്ചതാരാണ്?

◼️ പൗലൊസ് (28:23).

507. “നിങ്ങൾ ചെവികൊണ്ടു കേട്ടിട്ടും ഗ്രഹിക്കാതിരിക്കും;……. അവരുടെ കണ്ണു അടെച്ചിരിക്കുന്നു എന്നു ഈ ജനത്തിന്റെ അടുക്കൽ പോയി പറക” എന്നാരാണ് യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തത്? 

◼️ പരിശുദ്ധാത്മാവ് (28:26,27 — യെശ, 6:9,10).

508. പൗലൊസ് കൂലിക്കു വാങ്ങിയ വീട്ടിൽ എത്രവർഷം, കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു ഉപദേശിച്ചു പോന്നു?

◼️ രണ്ടുവർഷം (28:29,30).

<×><×><×><×>

പൗലൊസിൻ്റെ മിഷണറിയാത്രയിൽ സഞ്ചരിച്ച സ്ഥലങ്ങൾ

സുറിയയിലെ അന്ത്യൊക്ക്യ: യെരൂശലേം കഴിഞ്ഞാൽ ക്രിസ്തുമാർഗ്ഗത്തിൻ്റെ ആരംഭവുമായി ഇത്രയേറെ ബന്ധമുള്ള മറ്റൊരു സ്ഥലവുമില്ല. അന്ത്യൊക്ക്യയിൽ നിന്നാണ് മൂന്നു മിഷണറിയാത്രകളും പൗലൊസ് ആരംഭിക്കുന്നതും, ഒന്നും രണ്ടും സുവിശേഷയാത്രകൾ അവസാനിപ്പിച്ച് മടങ്ങിയെത്തിയതും. മൂന്നാം യാത്ര അവസാനിപ്പിച്ച് യെരൂശലേമിൽ എത്തിയതുമുതൽ കാരാഗൃഹവാസവും ആരംഭിച്ചു.

ഒന്നാം മിഷണറിയാത്ര:

13:3 മുതൽ 14:26 വരെ

സെലൂക്യ –13:4

കുപ്രൊസ് ദ്വീപ് — 13:4

സലമീസ് — 13:5

പാഫൊസ്  — 13:6

പെർഗ്ഗ (പംഫുല്യ) — 13:13  

അന്ത്യൊക്ക്യ (പിസിദ്യ) — 13:14 

ഇക്കോന്യ — 13:51

ലുസ്ത്ര (ലുക്കൊവോന്യ) — 14:8 

ദെർബ്ബ (ലുക്കൊവോന്യ) — 14:20 

ലുസ്ത്ര — 14:21

ഇക്കോന്യ — 14:21

അന്ത്യൊക്ക്യ (പിസിദ്യ) — 14:21 

പിസിദ്യ — 14:24

പംഫുല്യ — 14:24

പെർഗ്ഗ — 14:25

അത്തല്യ — 14:25

മടക്കം: അന്ത്യൊക്ക്യ –14:26.

യെരുശലേം സമ്മേളനം: 15:4-30.

രണ്ടാം മിഷണറിയാത്ര:

15:35 മുതൽ 18:22 വരെ

സുറിയ — 15:40

കിലിക്യ — 15:40

ദെർബ്ബ — 16:1

ലുസ്ത്ര — 16:1

ഫ്രുഗ്യ — 16:6

ഗലാത്യ — 16:6

മുസ്യ — 16:7

ത്രോവാസ് — 16:8

സമൊത്രാക്ക — 16:11

നവപൊലി — 16:11

ഫിലിപ്പി — 16:11

അംഫിപൊലിസ് — 17:1

അപ്പൊലോന്യ — 17:1

തെസ്സലൊനീക്ക്യ — 17:1

ബെരോവ — 17:10

ആഥേന — 17:15

കൊരിന്ത് — 18:1

കെംക്രയ — 18:18

എഫെസൊസ് — 18:19

കൈസര്യ — 18:22

യെരൂശലേം — 18:22

മടക്കം: അന്ത്യൊക്ക്യ — 18:22.

മൂന്നാം മിഷണറിയാത്ര:

18:23 മുതൽ 21:17 വരെ

ഗലാത്യ — 18:23

ഫ്രുഗ്യ — 18:23

എഫെസൊസ് — 19:1

മക്കെദോന്യ (ഫിലിപ്പി) — 20:1

യവനദേശം (കൊരിന്ത്) — 20:2

മക്കെദോന്യ (ഫിലിപ്പി) — 20:3

ആസ്യ (എഫെസൊസ്) — 20:4

ഫിലിപ്പി — 20:6

ത്രോവാസ് — 20:6

അസ്സൊസ് — 20:14

മിതുലേന — 20:14

ഖിയൊസ്ദ്വീപ് — 20;15

സാമൊസ്ദ്വീപ് — 20:15

മിലേത്തൊസ് — 20:15

കോസ് — 21:1

രൊദൊസ് — 21:1

പത്തര — 21:1

സോർ — 21:3

പ്തൊലെമായിസ് — 21:7

കൈസര്യ — 21:8

മടക്കം: യെരൂശലേമിൽ — 21:17.

1-ാം കാരാഗൃഹവാസം: യെരൂശലേമിൽ — 21:30-23:30.

2-ാം കാരാഗൃഹവാസം: കൈസര്യയിൽ — 23:31-26:32. 

3-ാം കാരാഗൃഹവാസം: റോമിൽ — 27:1-28:30.

പഴയനിയമഭാഗം പ്രവൃത്തികളിൽ

1. “സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവർക്കു വഴികാട്ടിയായിത്തീർന്ന യൂദയെക്കുറിച്ചു പരിശുദ്ധാത്മാവു ദാവീദ് മുഖാന്തരം മുൻപറഞ്ഞ തിരുവെഴുത്തിന്നു നിവൃത്തിവരുവാൻ ആവശ്യമായിരുന്നു.” (പ്രവൃ, 1:16) >×< (സങ്കീ, 41:9).

2. “സങ്കീർത്തനപുസ്തകത്തിൽ: “അവന്‍റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്‍റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു.” (പ്രവൃ, 1:20) >×< (സങ്കീ,69:25, 109:8)

3. ¹⁷ “അന്ത്യകാലത്തു ഞാൻ സകല ജഡത്തിന്മേലും എന്‍റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.” ¹⁸ എന്‍റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്‍റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും. ¹⁹ ഞാൻ മീതെ ആകാശത്തിൽ അത്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിക്കും; രക്തവും തീയും പുകയാവിയും തന്നേ.

²⁰ കർത്താവിന്‍റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പേ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും. ²¹ എന്നാൽ കർത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.” (പ്രവൃ, 2:17-21) >×< യോവേ, 2:28-32).

4. ²⁵ “ഞാൻ കർത്താവിനെ എപ്പോഴും എന്‍റെ മുമ്പിൽ കണ്ടിരിക്കുന്നു; അവൻ എന്‍റെ വലഭാഗത്തു ഇരിക്കയാൽ ഞാൻ കുലുങ്ങിപോകയില്ല. ²⁶ അതുകൊണ്ട് എന്‍റെ ഹൃദയം സന്തോഷിച്ചു, എന്‍റെ നാവു ആനന്ദിച്ചു, എന്‍റെ ജഡവും പ്രത്യാശയോടെ വസിക്കും. ²⁷ നീ എന്‍റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്‍റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല. ²⁸ നീ ജീവമാർഗ്ഗങ്ങളെ എന്നോടു അറിയിച്ചു; നിന്‍റെ സന്നിധിയിൽ എന്നെ സന്തോഷ പൂർണ്ണനാക്കും” എന്നു ദാവീദ് അവനെക്കുറിച്ചു പറയുന്നുവല്ലോ. (പ്രവൃ, 2:25-28) >×< (സങ്കീ, 16:8-11).

5. “അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല: അവന്‍റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്‍റെ പുനരുത്ഥാനം മുമ്പുകൂട്ടി കണ്ടു പ്രസ്താവിച്ചു. ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു:” (പ്രവൃ, 2:31) >×< (സങ്കീ, 16:10).

6. “ഞാൻ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠം ആക്കുവോളം നീ എന്‍റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്‍റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു പറയുന്നു.” (പ്രവൃ, 2:35) >×< (സങ്കീ, 110:1).

7. ²² “ദൈവമായ കർത്താവു നിങ്ങളുടെ സഹോദരന്മാരിൽനിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴുന്നേല്പിച്ചുതരും; അവൻ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങൾ അവന്‍റെ വാക്കു കേൾക്കേണം. ²³ ആ പ്രവാചകന്‍റെ വാക്കു കേൾക്കാത്ത ഏവനും ജനത്തിന്‍റെ ഇടയിൽ നിന്നു ഛേദിക്കപ്പെടും.” എന്നു മോശെ പറഞ്ഞുവല്ലോ. (പ്രവൃ,3:22-23) >×< (ആവ, 18;15-19).

8. “ഭൂമിയിലെ സകലവംശങ്ങളും നിന്‍റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്‍റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ.” (പ്രവൃ, 3:25) >×< (ഉല്പ, 22:18).

9. “വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്‍റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ തന്നേ.” (പ്രവൃ, 4:11) >×< (സങ്കീ, 118:22).

10. ²⁵ “ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു? ²⁶ ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ കർത്താവിന്നു വിരോധമായും അവന്‍റെ അഭിഷിക്തന്നു വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു” എന്നു നിന്‍റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാൽ അരുളിച്ചെയ്തവനേ, (പ്രവൃത്തികൾ 4:25-26) >×< (സങ്കീ, 2:1-2).

11. “നിന്‍റെ ദേശത്തെയും നിന്‍റെ ചാർച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവൻ കല്ദായരുടെ ദേശം വിട്ടു ഹാരാനിൽ വന്നു പാർത്തു.’ (പ്രവൃ, 7:3) >×< (ഉല്പ, 12:1).

12. ⁶ അവന്‍റെ സന്തതി അന്യദേശത്തു ചെന്നു പാർക്കും; ആ ദേശക്കാർ അവരെ അടിമയാക്കി നാനൂറു സംവത്സരം പീഡീപ്പിക്കും എന്നു ദൈവം കല്പിച്ചു. ⁷ അവർ സേവിക്കുന്ന ജാതിയെ ഞാൻ ന്യായം വിധിക്കും; അതിന്‍റെ ശേഷം അവർ പുറപ്പെട്ടുവന്നു ഈ സ്ഥലത്തു എന്നെ സേവിക്കും എന്നു ദൈവം അരുളിചെയ്തു.” (പ്രവൃ, 7:6-7) >×< (ഉല്പ, 15:13-14).

13. ²⁷ എന്നാൽ കൂട്ടുകാരനോടു അന്യായം ചെയ്യുന്നവൻ അവനെ ഉന്തിക്കളഞ്ഞു: നിന്നെ ഞങ്ങൾക്കു അധികാരിയും ന്യായകർത്താവും ആക്കിയതു ആർ? ²⁸ ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു പറഞ്ഞു.” (പ്രവൃ, 7:27-28) >×< (പുറ, 2:14).

14. “ഞാൻ നിന്‍റെ പിതാക്കന്മാരുടെ ദൈവമായി അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവം ആകുന്നു എന്നു കർത്താവിന്‍റെ ശബ്ദം കേട്ടു. മോശെ വിറെച്ചിട്ടു നോക്കുവാൻ തുനിഞ്ഞില്ല.” (പ്രവൃ, 7:32) >×< (പുറ, 3:6). 

15. “കർത്താവു അവനോടു: നീ നില്ക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു ഊരിക്കളക.” (പ്രവൃ, 7:33) >×< (പുറ, 3:5).

16. “മിസ്രയീമിൽ എന്‍റെ ജനത്തിന്‍റെ പീഡ ഞാൻ കണ്ടു കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ വിടുവിപ്പാൻ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോൾ വരിക; ഞാൻ നിന്നെ മിസ്രയീമിലേക്കു അയക്കും എന്നു പറഞ്ഞു.” (പ്രവൃ, 7:34) >×< (പുറ, 3:7-8).

17. “ദൈവം നിങ്ങളുടെ സഹോദരന്മാരിൽ നിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴന്നേല്പിച്ചുതരും എന്നു യിസ്രായേൽ മക്കളോടു പറഞ്ഞ മോശെ അവൻ തന്നേ.” (പ്രവൃ, 7:37) >×< (ആവ, 18:15).

18. “ഞങ്ങൾക്കു മുമ്പായി നടപ്പാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ മിസ്രയീമിൽനിന്നു നടത്തിക്കൊണ്ടുവന്ന ആ മോശെക്കു എന്തു സംഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു.” (പ്രവൃ, 7:40) >×< (പുറ, 32:1, 23).

19. “യിസ്രായേൽ ഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ? നിങ്ങൾ നമസ്കരിപ്പാൻ ഉണ്ടാക്കിയ സ്വരൂപങ്ങളായ മൊലോക്കിന്‍റെ കൂടാരവും രേഫാൻ ദേവന്‍റെ നക്ഷത്രവും നിങ്ങൾ എടുത്തു നടന്നുവല്ലോ; എന്നാൽ ഞാൻ നിങ്ങളെ ബാബിലോന്നപ്പുറം പ്രവസിപ്പിക്കും” എന്നു പ്രവാചകന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.” (പ്രവൃ, 7:43) >×< (ആമോ, 5:25-27).

20. ⁴⁹ “സ്വർഗ്ഗം എനിക്കു സിംഹാസനവും ഭൂമി എന്‍റെ പാദപീഠവും ആകുന്നു. നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം ⁵⁰ എന്‍റെ വിശ്രമസ്ഥലവും ഏതു? ഇതൊക്കെയും എന്‍റെ കൈയല്ലയോ ഉണ്ടാക്കിയതു എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു പ്രവാചകൻ പറയുന്നുവല്ലോ. (പ്രവൃ, 7:49-50) >×< (യെശ, 66:1-2).

21. ³² തിരുവെഴുത്തിൽ അവൻ വായിച്ച ഭാഗമാവിതു: ³³ “അറുക്കുവാനുള്ള ആടിനെപ്പോലെ അവനെ കൊണ്ടുപോയി; രോമം കത്രിക്കുന്നവന്‍റെ മുമ്പാകെ മിണ്ടാതിരിക്കുന്ന കുഞ്ഞാടിനെപ്പോലെ അവൻ വായ് തുറക്കാതിരുന്നു. അവന്‍റെ താഴ്ചയിൽ അവന്നു ന്യായം കിട്ടാതെ പോയി; അവന്‍റെ തലമുറയെ ആർ വിവരിക്കും? ഭൂമിയിൽ നിന്നു അവന്‍റെ ജീവനെ എടുത്തുകളയുന്നുവല്ലോ” (പ്രവൃ, 8:32-33) >×< (യെശ, 53:7-8).

22. ‘അവനെ നീക്കീട്ടു ദാവീദിനെ അവർക്കു രാജാവായി വാഴിച്ചു: ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്‍റെ ഹിതം എല്ലാം ചെയ്യും എന്നു അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു.” (പ്രവൃ, 13:22) >×< (1ശമൂ, 13:14).

23. “നീ എന്‍റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ.” (പ്രവൃ, 13:33) >×< (സങ്കീ, 2:7). 

24. “ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്‍റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നു” (പ്രവൃ, 13:34) >×< (യെശ, 55:3). 

25. “മറ്റൊരു സങ്കിർത്തനത്തിലും: നിന്‍റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു.” (പ്രവൃ, 13:35) >×< (സങ്കീ, 16:10).

26. ⁴⁰ ആകയാൽ, “ഹേ നിന്ദക്കാരേ, നോക്കുവിൻ ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിൻ. നിങ്ങളുടെ കാലത്തു ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാൽ നിങ്ങൾ വിശ്വസിക്കാത്ത പ്രവൃത്തി തന്നേ” ⁴¹ എന്നു പ്രവാചകപുസ്തകങ്ങളിൽ അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾക്കു ഭവിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. (പ്രവൃ, 13:40-41) >×< (ഹബ, 1:5).

27. “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.” (പ്രവൃ, 13:47) >×< (യെശ, 49:6).

28. ¹⁶ “അനന്തരം ഞാൻ ദാവീദിന്‍റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്‍റെ ശൂന്യശിഷ്ടങ്ങളെ വീണ്ടും പണിതു അതിനെ നിവിർത്തും;

¹⁷ മനുഷ്യരിൽ ശേഷിച്ചവരും എന്‍റെ നാമം വിളിച്ചിരിക്കുന്ന സകലജാതികളും കർത്താവിനെ അന്വേഷിക്കും എന്നു

¹⁸ ഇതു പൂർവ്വകാലം മുതൽ അറിയിക്കുന്ന കർത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. (പ്രവൃ, 15:16-18) >×< (ആമോ, 9:11-12).

29. “നിന്‍റെ ജനത്തിന്‍റെ അധിപതിയെ ദുഷിക്കരുതു എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.” (പ്രവൃ, 23:5) >×< (പുറ, 22:28).

30. ²⁶ “നിങ്ങൾ ചെവികൊണ്ടു കേട്ടിട്ടും ഗ്രഹിക്കാതിരിക്കും; കണ്ണുകൊണ്ടു കണ്ടിട്ടും കാണാതിരിക്കും; കണ്ണുകൊണ്ടു കാണാതെയും ചെവികൊണ്ടു കേൾക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിച്ചു മനന്തിരിയാതെയും. ²⁷ ഞാൻ അവരെ സൌഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു ഈ ജനത്തിന്‍റെ ഹൃദയം തടിച്ചിരിക്കുന്നു. അവരുടെ ചെവി കേൾപ്പാൻ മന്ദമായിരിക്കുന്നു; അവരുടെ കണ്ണു അടെച്ചിരിക്കുന്നു എന്നു ഈ ജനത്തിന്‍റെ അടുക്കൽ പോയി പറക” എന്നിങ്ങനെ പരിശുദ്ധാത്മാവു യെശയ്യാപ്രവാചകൻ മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോടു പറഞ്ഞിരിക്കുന്നതു ശരി തന്നേ.” (പ്രവൃ, 28:26-27) >×< (യെശ, 6:9-10).

അപ്പൊസ്തലപ്രവൃത്തികളിൽ പേർ പറയപ്പെട്ടിരിക്കുന്നവർ

1. തെയോഫിലൊസ് (1:1)

2. യോഹന്നാൻ സ്നാപകൻ (1:5)

3. പത്രൊസ് (1:13)

4. യോഹന്നാൻ (1:13)

5. യാക്കോബ് (1:13)

6. അന്ത്രെയാസ് (1:13)

7. ഫിലിപ്പൊസ് (1:13)

8. തോമസ് (1:13)

9. ബർത്തൊലൊമായി (1:13)

10. മത്തായി (1:13)

11. അൽഫായുടെ മകനായ യക്കോബ് (1:13)

12. എരിവുകാരനായ ശിമോൻ (1:13)

13. യാക്കോബിന്റെ മകനായ യൂദാ (1:13)

14. യേശുവിൻ്റെ അമ്മ മറിയ (1:14)

15. ഈസ്കര്യോത്താ യൂദാ (1:16)

16. ദാവീദ് (1:16)

17. യുസ്തൊസ് (ബർശബാ എന്ന യോസേഫ്) (1:23)

18. മത്ഥിയാസ് (1:23)

19. യോവേൽ (2:16)

20. ശലോമോൻ (3:11)

21. മോശെ (3:23)

22. അബ്രാഹാം (3:25)

23. ഹന്നാവ് (4:6)

24. കയ്യഫാവ് (4:6)

25. യോഹന്നാൻ (4:6)

26. അലെക്സന്തർ (4:6)

27. ഹെരോദാ അന്തിപ്പാസ് (4:27)

28. പീലാത്തൊസ് (4:27)

29. ബർന്നബാസ് (4:36)

30. അനന്യാസ് (5:1)

31. സഫീര (5:1)

32. ഗമാലീയേൽ (5:34)

33. തദാസ് (ത്യൂദാസ്) (5:36)

34. ഗലീലക്കാരനായ യൂദാ (5:37)

35. സ്തെഫാനൊസ് (6:5)

36. ഫിലിപ്പൊസ് (6:5)

37. പ്രൊഖൊരൊസ് (6:5)

38. നിക്കാനോർ (6:5)

39. തിമോൻ (6:5)

40. പർമ്മെനാസ് (6:5)

41. നിക്കൊലാവൊസ് (6:5)

42. യിസ്ഹാക്ക് (7:8)

43. യാക്കോബ് (7:8)

44. യോസേഫ് (7:9)

45. ഫറവോൻ (7:10)

46. എമ്മോർ (7:16)

47. മൊലോക്ക് (ദേവൻ) (7:43)

48. രേഫാൻ (ദേവൻ) (7:43)

49. ശൗൽ (പൗലൊസ്) (7:58)

50. ശിമോൻ (ആഭിചാരകൻ) (8:9)

51. കന്ദക്ക (എത്യോപ്യാ രാജ്ഞി) (8:27)

52. ഷണ്ഡൻ (8:27)

53. യെശയ്യാ പ്രവാചകൻ (8:28)

54. അനന്യാസ് (9:10)

55. യൂദ (മേർവീഥിയിലെ) (9:11)

56. ഐനെയാസ് (9;33)

57. തബീഥാ (9:36)

58. ശിമോൻ (തോൽക്കൊല്ലൻ) (9:43)

59. കൊർന്നേല്യൊസ് (10:1)

60. അഗബൊസ് (11:28)

61. ക്ലൗദ്യൊസ് (11:28)

62. ഹെരോദാവ് (അഗ്രിപ്പാ l) 12:1

63. മർക്കൊസ് (യോഹന്നാൻ) (12:12)

64. മറിയ (മർക്കൊസിൻ്റെ അമ്മ) (12:12)

65. രോദാ (12:13)

66. യാക്കോബ് (യേശുവിൻ്റെ സഹോദരൻ) (12:17)

67. ബ്ലസ്തൊസ് (12:20)

68. നീഗർ (ശിമോൻ) (13:1)

69. ലൂക്യൊസ് (13:1)

70. മനായേൻ (13:1)

71. ബർയേശു (എലീമാസ്) (13:6)

72. സെർഗ്ഗ്യൊസ് പൗലൊസ് (13:7)

73. ശമൂവേൽ പ്രവാചകൻ (13:20)

74. കീശ് (13:21)

75. ശൗൽ (രാജാവ്) 13:21)

76. യൂദ (ബർശബാസ്) (15:22)

77. ശീലാസ് (15:22)

78. തിമൊഥെയൊസ് (16:1)

79. ലുദിയ (16:14)

80. യാസോൻ (17:5)

81. ദിയൊനുസ്യോസ് (17:34)

82. ദമരീസ് (17:34)

83. അക്വിലാസ് (18:2)

84. പ്രിസ്കില്ല (18:2)

85. തീത്തൊസ് യുസ്തൊസ് (18:7)

86. ക്രിസ്പൊസ് (18:8)

87. ഗല്ലിയോൻ (ദേശാധിപതി) (18:12)

88. സോസ്ഥനേസ് (18:17)

89. അപ്പല്ലോസ് (18:24)

90. തുറന്നൊസ് (19:9)

91. സ്കേവാ (19:14)

92. എരസ്തൊസ് (19:22)

93. അർത്തെമിസ് (ദേവി) 19:24)

94. ദെമേത്രിയൊസ് (19:24)

95. ഗായൊസ് (19:29)

96. അരിസ്തർഹൊസ് (19:29)

97. അലക്സന്തർ (19:33)

98. പുറൊസ് (20:4)

99. സോപത്രൊസ് (20:4)

100. സെക്കുന്തൊസ് (20:4)

101. തുഹിക്കൊസ് (20:4)

102. ത്രൊഫിമൊസ് (20:4)

103. യൂത്തിക്കൊസ് (20:8)

104. മ്നാസോൻ (21:16)

105. അനന്യാസ് (മഹാപുരോഹിതൻ) (23:2)

106. ഫേലിക്സ് (23:24)

107. ക്ലൗദ്യൊസ് ലുസിയാസ് (23:26)

108. തെർത്തുല്ലൊസ് (24:1)

109. ദ്രുസില്ല (24:24)

110. പൊർക്ക്യൊസ് ഫെസ്തൊസ് (24:27)

111. ഹെരോദാഅഗ്രിപ്പാ ll (25:13)

112. ബെർന്നീക്ക (25:13)

113. യൂലിയൊസ് (27:1)

114. പുബ്ലിയൊസ് (28:7)

അപ്പൊസ്തലപ്രവൃത്തികൾ PDF-നായി താഴെ ക്ലിക്ക് ചെയ്യുക;

പ്രവൃത്തികൾ PDF

2ദിനവൃത്താന്തം

2ദിനവൃത്താന്തം

ഒറ്റനോട്ടത്തിൽ

ഗ്രന്ഥകാരൻ 

എസ്രാ

എഴുതിയ കാലം

ഏകദേശം ബി.സി. 458-400

അദ്ധ്യായങ്ങൾ 

36

വാക്യങ്ങൾ 

822

ബൈബിളിലെ

14-ാം പുസ്തകം

വലിപ്പം: ബൈബിളിൽ

17-ാം സ്ഥാനം

പഴയനിയമത്തിൽ

13-ാം സ്ഥാനം

പ്രധാന വ്യക്തികൾ

ശലോമോൻ

രെഹബെയാം

യോരോബെയാം

അബീയാവ്

ആസാ

യെഹോശാഫാത്ത്

യെഹോരാം

അഹസ്യാവ്

അഥല്യാ

യോവാശ്

അമസ്യാവ്

ഉസ്സീയാവ്

യോഥാം

ആഹാസ്

യെഹിസ്കീയാവ് (ഹിസ്ക്കീയാവ്)

മനശ്ശെ

ആമോൻ

യോശീയാവ്

യെഹോവാഹാസ്

യെഹോയാക്കീം

യെഹോയാഖീൻ

സിദെക്കീയാവ്

പ്രധാന സ്ഥലങ്ങൾ

ഗിബെയോൻ

യെഹൂദ്യ

യെരൂശലേം

യിസ്രായേൽ

1-ാം അദ്ധ്യായം

1. എഴുത്തുകാൻ ആരാണ്?

◼️ എസ്രാ (തല്മൂദ്: ബാബാബത്ര 15a)

2. രാജസന്തതിയായ ആദ്യത്തെ രാജാവ്? 

◼️ ശലോമോൻ (1:1)

3. യഹോവ അത്യന്തം മഹത്വപ്പെടുത്തിയ രാജാവാരാണ്?

◼️ ശലോമോൻ (1:1)

 4. ശലോമോൻ രാജത്വം ഏറ്റശേഷം യിസ്രായേലിൻ്റെ സർവ്വസഭയുമായി എങ്ങോട്ടാണ് പോയത്? 

◼️ ഗിബെയോനിലേക്ക് (1:2,3)

5. മോശെ ഉണ്ടാക്കിയ ദൈവത്തിൻ്റെ സമാഗമനകൂടാരം ശലോമോൻ്റെ കാലത്ത് എവിടെയായിരുന്നു?

◼️ ഗിബെയോനിൽ (1:3)

6. കിര്യത്ത്-യെയാരീമിൽ നിന്നു ദാവീദ് എടുത്തുകൊണ്ടുവന്ന് യെരൂശലേമിലെ കൂടാരത്തിൽ വെച്ചതെന്താണ്?

◼️ ദൈവത്തിൻ്റെ പെട്ടകം (1:4)

7. ഗിബെയോനിലെ തിരുനിവാസത്തിനു മുമ്പിലുണ്ടായിരുന താമ്രയാഗപീഠം ആരുണ്ടാക്കിയത് ആയിരുന്നു?

◼️ ബെസലേൽ (1:5)

8. ബെസലേൽ ആരുടെ മകനാണ്?

◼️ ഊരി (1:5)

9. ശലോമോൻ താമ്രയാഗപീഠത്തിന്മേൽ എത്ര ഹോമയാഗം കഴിച്ചു?

◼️ ആയിരം (1:6)

10. ദൈവം ശലോമോന് ആദ്യമായി പ്രത്യക്ഷപ്പെട്ടത് എവിടെയാണ്?

◼️ ഗിബെയോനിൽ വെച്ച് (1:3,7)

11. ദൈവം ശലോമോനു പ്രത്യക്ഷനായി പറഞ്ഞതെന്താണ്?

◼️ ഞാൻ നിനക്ക് എന്തു തരേണം; ചോദിച്ചുകൊൾക (1:7)

12. ശലോമോൻ എന്തു വരമാണ് ദൈവത്തോട് ചോദിച്ചത്?

◼️ ജ്ഞാനവും, വിവേകവും (1:10)

13. ധനം, സമ്പത്ത്, മാനം, ശത്രുനിഗ്രഹം, ദീർഘായുസ്സ് ഇവയൊക്കെ ദൈവത്തോട് ചോദിക്കാമായിരുന്നിട്ടും ചോദിക്കാഞ്ഞ രാജാവാരാണ്?

◼️ ശലോമോൻ (1:11).

14. ദൈവം ജ്ഞാനവും വിവേകവും ധനവും സമ്പത്തും മാനവും നൽകി മാനിച്ച രാജാവ്?

◼️ ശലോമോൻ (1:12)

15. ഗിബെയോനിലെ പൂജാഗിരിയെന്നാൽ എന്താണ്?

◼️ സമാഗമനകൂടാരം അഥവാ, ദൈവത്തിൻ്റെ തിരുനിവാസം (1:5,13)

16. ആയിരത്തിനാനൂറു രഥങ്ങളും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്ന രാജാവ്?

◼️ ശലോമോൻ (1:14)

17. പൊന്നും വെള്ളിയും പെരുപ്പംകൊണ്ടു കല്ലുപോലെയായത് ആരുടെ ഭരണകാലത്താണ്?

◼️ ശലോമോൻ്റെ (1:15)

18. ശലോമോൻ കുതിരകളെ എവിടെനിന്നാണ് കൊണ്ടുവന്നിരുന്നത്?

◼️ മിസ്രയീം (1:16)

2-ാം അദ്ധ്യായം

19. യഹോവയുടെ നാമത്തിൽ ആലയം പണിയാൻ നിശ്ചയിച്ചതാരാണ്?

◼️ ശലോമോൻ (2:1)

20. ദൈവാലയം പണിക്കു മേൽവിചാരകന്മാരായി എത്രപേരെ നിയമിച്ചു?

◼️ 3,600 പേർ (2:2,18)

21. ദാവീദിനു അരമന പണിയാൻ ദേവദാരു കൊടുത്തതാരാണ്?

◼️ ഹൂരാം (സോർ രാജാവ്) (2:3)

22. യിസ്രായേലിന്നു ശ്വാശതനിയമം എന്താകുന്നു?

◼️ ദൈവാലയാരാധന (2:4)

23. സകല ദേവന്മാരേക്കാൾ വലിയവൻ ആരാണ്?

◼️ ദൈവം (2:5)

24. സ്വർഗ്ഗത്തിലും സ്വർഗ്ഗാധി സ്വർഗ്ഗത്തിലും അടങ്ങാത്തവന് ധൂപം കാട്ടുവാനല്ലാതെ ആലയം പണിയാൻ ഞാനാര് എന്നു ചോദിച്ചതാരാണ്?

◼️ ശലോമോൻ (2:6)

25. സമർത്ഥനും കൊത്തുപണി ശീലമുള്ളവനുമായ ഒരുവനെ അയച്ചുതരണമെന്നു ശലോമോൻ പറഞ്ഞതാരോടാണ്?

◼️ ഹൂരാമിനോട് (2:7)

26. ദൈവാലയം പണിക്കുള്ള ദേവദാരുവും സരളമരവും ചന്ദനവും എവിടെ നിന്നാണ് കൊണ്ടുവന്നത്?

◼️ലെബാനോൻ (2:8) 

27. ഞാൻ പണിവാനിരിക്കുന്ന ആലയം വലിയതും അത്ഭുതകരവും ആയിരിക്കേണം എന്നു പറഞ്ഞതാരാണ്?

◼️ ശലോമോൻ (2:9)

28. ആരുടെ വേലക്കാർക്കാണ് ശലോമോൻ കോതമ്പും യവവും എണ്ണയും വീഞ്ഞും കൊടുത്തത്?

◼️ ഹൂരാമിൻ്റെ (2:10)

29. യഹോവ തന്റെ ജനത്തെ സ്നേഹിക്കകൊണ്ടു നിന്നെ അവർക്കു രാജാവാക്കിയിരിക്കുന്നു എന്നു ശലോമോനോടു പറഞ്ഞതാരാണ്?

◼️ ഹൂരാം (2:11)

30. ജ്ഞാനവും ബുദ്ധിയും വിവേകവുമുള്ള ഒരു മകനെ ദാവീദിനു നല്കിയതുകൊണ്ട് ദൈവത്തെ സ്തുതിച്ച ജാതീയ രാജാവ്?

◼️ ഹൂരാം (2:13)

31. സോർ രാജാവ് അയച്ച ജ്ഞാനവും വിവേകവുമുള്ള പുരുഷനാരാണ്? 

◼️ ഹൂരാം-ആബി (2:13)

32. ഏതു കൗലശപ്പണിയും സങ്കല്പിപ്പാൻ സമർത്ഥൻ ആരാണ്?

◼️ ഹൂരാം-ആബി (2:13)

33. ദൈവാലയം പണിക്കായി ശലോമോൻ ദേശത്തിലെ അന്യന്മാരെ എണ്ണിയപ്പോൾ എത്രപേരുണ്ടായിരുന്നു?

◼️ 153,000 പേർ (2:17)

3-ാം അദ്ധ്യായം

34. ശലോമോൻ ദൈവാലയം നിർമ്മിച്ചത് ഏതു പർവ്വതത്തിലാണ്? 

◼️ മോരിയ (3:1)

35. ദാവീദ് ആരോട് വാങ്ങിയ കളത്തിലാണ് മോരിയാപർവ്വതം സ്ഥിതിചെയ്തിരുന്നത്?

◼️ യെബൂസ്യനായ ഒർന്നാൻ്റെ (3:1)

36. തന്റെ വാഴ്ചയുടെ ഏത്രാമാണ്ടിലാണ് ദൈവാലയംപണി ആരംഭിച്ചത്?

◼️ നാലാം ആണ്ടിൽ (3:2)

37. ദൈവാലയ അടിസ്ഥാനത്തിന്റെ പരിമാണമം എത്രയായിരുന്നു?

◼️ നീളം 60 മുഴം, വീതി 20 മുഴം (3:3)

38. അതിവിശുദ്ധമന്ദിരത്തിൻ്റെ അളവെത്രയാണ്?

◼️ 20 മുഴം നീളം, 20 മുഴം വീതി (3:8)

39. അതിവിശുദ്ധമന്ദിരം പൊതിയാൻ 600 താലന്ത് വരുന്ന ഏതു ലോഹമാണ് ഉപയോഗിച്ചത്?

◼️ തങ്കം (3:8)

40. കൊത്തുപണിയായ രണ്ടു കെരൂബുകളെ ഉണ്ടാക്കിവച്ചത് എവിടെയാണ്?

◼️ അതിവിശുദ്ധമന്ദിരത്തിൽ (3:10)

41. ആലയത്തിൽ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, ചണനൂൽ എന്നിവകൊണ്ടു ഉണ്ടാക്കിയതെന്താണ്?

◼️ തിരശ്ശീല (3:14)

42. മന്ദിരത്തിന്റെ മുമ്പിൽ വലത്തും ഇടത്തുമായി നിർത്തിയ സ്തഭങ്ങൾക്കു വിളിച്ച പേരെന്താണ്? 

◼️ യാഖീൻ, ബോവസ് (3:17)

4-ാം അദ്ധ്യായം

43. ആലയത്തിലെ യാഗപീഠം എന്തുകൊണ്ടാണ് ഉണ്ടാക്കിയത്?

◼️ താമ്രം (4:1)

44. ഇരുപതു മുഴം നീളവും ഇരുപതു മുഴം വീതിയും പത്തു മുഴം ഉയരവും ഉണ്ടായിരുന്നത് എന്തിനാണ്? 

◼️ യാഗപീഠം (4:1)

45. ശലോമോൻ പണികഴിപ്പിച്ച വാർപ്പുകടലിൻ്റെ ആകാരമെന്തായിരുന്നു?

◼️ വൃത്താകാരം (4:2)

46. വക്കോടുവക്കു (diameter) പത്തുമുഴം ഉണ്ടായിരുന്ന വാർപ്പുകടലിൻ്റെ നൂലളവ് (perimeter) എത്രയായിരുന്നു?

◼️ മുപ്പതു മുഴം (4:2)

47. വാർപ്പുകടൽ എത്ര കാളയുടെ പുറത്താണ് വെച്ചിരുന്നത്?

◼️ 12 (4:4)

48. വാർപ്പുകടലിൽ കൊള്ളുമായിരുന്ന വെള്ളത്തിൻ്റെ ആളവെത്ര?

◼️ 3,000 ബത്ത് (4:5). [ബത്ത് = ഉദ്ദേശം 22 ലിറ്റർ]

49. വാർപ്പുകടലിലെ വെള്ളം ആരുടെ ശുദ്ധീകരണത്തിനുവേണ്ടി ഉള്ളതായിരുന്നു? 

◼️ പുരോഹിതന്മാരുടെ (4:6)

50. മന്ദിരത്തിൽ ഉണ്ടാക്കിയ മേശകളുടെ എണ്ണം?

◼️ 10 (4:8)

51. പൊന്നു കൊണ്ടുണ്ടാക്കിയ കലശങ്ങൾ എത്ര?

◼️ 100 (4:8). [കലശം = തിരുനിവാസത്തിൽ ധൂപം കാട്ടുവാൻ ഉപയോഗിക്കുന്ന ഉപകരണം]

52. ദൈവാലയത്തിൻ്റെ ഏതു ഭാഗത്താണ് വാർപ്പുകടൽ വെച്ചത്?

◼️ വലത്തുഭാഗത്തു (4:10)

53. ദൈവാലയത്തിനു വേണ്ട ഉപകരണങ്ങളൊക്കെ ഏതു സമഭൂമിൽ വെച്ചാണ് ശലോമോൻ വാർപ്പിച്ചത്?

◼️ യോർദ്ദാൻ (4:17)

54. അന്തർമ്മന്ദിരത്തിൽ നിയമപ്രകാരം കത്തേണ്ട നിലവിളക്കു എങ്ങനെയുള്ള തങ്കംകൊണ്ടാണ് ഉണ്ടാക്കിയത്?

◼️ നിർമ്മലമായ തങ്കം (4:20)

5-ാം ആദ്ധ്യായം

55. ആലയത്തിൻ്റെ പണി തീർന്നപ്പോൾ ദാവീദ് നിവേദിച്ചിരുന്ന വസ്തുക്കൾ എവിടെയാണ് കൊണ്ടുവന്നു വെച്ചത്?

◼️ ഭണ്ഡാരഗൃഹങ്ങളിൽ (5:1). [ഭണ്ഡാരം = ഭാണ്ഡങ്ങൾ അഥവാ, വെള്ളി, പൊന്ന്, രത്നങ്ങൾ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്ന പുര]

56. നിയമപെട്ടകം ഇരുന്നിരുന്നത് എവിടെയാണ്?

◼️ സീയോൻ എന്ന ദാവീദിന്റെ നഗരത്തിൽ (5:2). [സീയോൻ = ദാവീദ് യെരൂശലേം പിടിച്ചടക്കുന്നതിനു മുമ്പ് യെബൂസ്യരുടെതായിരുന്നു സീയോൻ കോട്ട: (2ശമൂ, 5:7). ദാവീദ് ഇതിനു ‘ദാവീദിൻ്റെ നഗര’മെന്നു പേരിട്ടു: (2ശമൂ, 5:9). അനന്തരകാലത്ത് യേരൂശലേം വളന്നതോടുകൂടി ‘സീയോൻ’ വിശുദ്ധനഗരത്തിൻ്റെ പര്യായമായി: (സങ്കീ, 126:1)]

57. യിസ്രായേൽ പുരുഷന്മാരെല്ലാവരും എത്രാം മാസത്തിലെ ഉത്സവത്തിനാണ് ശലോമോൻ്റെ അടുക്കൽ വന്നുകൂടിയത്?

◼️ ഏഴാം മാസത്തിലെ (5:3). [ഏഴാംമാസം = ‘തിഷ്റി അപരനാമം ഏഥാനീം’ (1രാജാ, 8:2). ഏഴാം മാസത്തിൽ മൂന്നു പെരുന്നാളുകൾ ഉണ്ട്: കാഹളനാദോത്സവം, പാപപരിഹാരദിവസം, കൂടാരപ്പെരുന്നാൾ]

58. പെട്ടകവും സമാഗമനക്കുടാരവും കൂടാരത്തിലെ വിശുദ്ധോപകരണങ്ങളും കൊണ്ടുവന്നത് ഏത് ഗോത്രജരാണ്?

◼️ ലേവി (5:5)

59. പുരോഹിതന്മാർ അതിവിശുദ്ധസ്ഥലത്തെ കെരൂബുകളുടെ ചിറകിൻ കീഴെ കൊണ്ടുചെന്നു വെച്ചതെന്താണ്?

◼️ നിയമപെട്ടകം (5:7)

60. നിയമപെട്ടകത്തിനു മീതെ ചിറകുവിരിച്ചു മൂടിനിന്നതെന്താണ്?

◼️ കെരൂബുകൾ (5:8)

61. ശലോമോൻ്റെ കാലത്ത് പെട്ടകത്തിൽ ഉണ്ടായിരുന്നത് എന്താണ്?

◼️ രണ്ടു കല്പലകൾ (5:10). [ദൈവം വിരൽ കൊണ്ടെഴുതിയ രണ്ട് കല്പലകകളും (പുറ, 34:1; ആവ, 10;4) മന്നാ ഇട്ടുവച്ച പൊൻപാത്രവും (പുറ, 16:33, 34) അഹരോന്റെ തളിർത്ത വടിയും (എബ്രാ, 9:4) നിയമപെട്ടകത്തിൽ ഉണ്ടായിരുന്നു]

62. ആസാഫ്, ഹേമാൻ, യെദൂഥൂൻ തുടങ്ങിയവരുടെ ശുശ്രൂഷ എന്തായിരുന്നു?

◼️ സംഗീതക്കാർ (5:12)

63. സംഗീതക്കാർ ഉച്ചത്തിൽ പാടി യഹോവയെ സ്തുതിച്ചപ്പോൾ എന്തു സംഭവിച്ചു?

◼️ മന്ദിരത്തിൽ മേഘം നിറഞ്ഞു (5:13)

64. യഹോവയുടെ തേജസ്സ് ദൈവാലയത്തിൽ നിറഞ്ഞിരുന്നതു കൊണ്ടു ശുശ്രൂഷ ചെയ്യാൻ കഴിയാതിരുന്നത് ആർക്കാണ്?

◼️ പുരോഹിതന്മാർക്കു (5:14)

6-ാം അദ്ധ്യായം

65. ഈ പുസ്തകത്തിലെ ഒരദ്ധ്യായം ശലോമോൻ്റെ പ്രാർത്ഥനയാണ്; അദ്ധ്യായമേത്?

◼️ ആറാം അദ്ധ്യായം

66. താൻ കൂരിരുളിൽ വസിക്കുമെന്നു അരുളിച്ചെയ്തതാരാണ്?

◼️ യഹോവ (6:1)

67. ആരാണ് ദൈവത്തിനൊരു നിവാസാലയം പണിതത്?

◼️ ശലോമോൻ (6:2)

68. ദാവീദിനോടു തിരുവായ് കൊണ്ടു അരുളിച്ചെയ്തതു തൃക്കൈകൊണ്ടു നിവർത്തിച്ചതാരാണ്?

◼️ ദൈവമായ യഹോവ (6:4, 15)

69. ദൈവത്തിന്റെ നാമം ഇരിക്കേണ്ടതിന്നു തിരഞ്ഞെടുത്ത ദേശം ഏതാണ്?

◼️ യെരൂശലേം (6:6)

70. തൻ്റെ ജനമായ യിസ്രായേലിനെ വാഴുവാൻ ദൈവം തിരഞ്ഞെടുത്തത് ആരെയാണ്?

◼️ ദാവീദിനെ (6:6)

71. യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയേണമെന്നു താല്പര്യം ഉണ്ടായിരുന്നത് ആർക്കാണ്?

◼️ ദാവീദിന് (6:7)

72. ‘നിന്റെ കടിപ്രദേശത്തുനിന്നു ഉത്ഭവിക്കുന്ന മകൻ തന്നേ എന്റെ നാമത്തിന്നു ആലയം പണിയും’ എന്നു ദാവീദിനോട് കല്പിച്ചതാരാണ്?

◼️ യഹോവ (6:9)

73. യഹോവ യിസ്രായേൽ മക്കളോടു ചെയ്ത നിയമം ഉള്ള പെട്ടകം എവിടെയാണ് ശലോമോൻ വെച്ചത്?

◼️ ദൈവാലയത്തിൽ (6:11)

74. ‘യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ നിനക്കു ഒരു പുരുഷൻ എന്റെ മുമ്പാകെ ഇല്ലാതെ വരികയില്ല’ എന്നു ദൈവം ആരോടാണ് അരുളിച്ചെയ്തത്?

◼️ ദാവീദിനോട് (6:16)

75. “ദൈവം യഥാർത്ഥമായി ഭൂമിയിൽ മനുഷ്യരോടുകൂടെ വസിക്കുമോ?” എന്നു പറഞ്ഞതാരാണ്?

◼️ ശലോമോൻ (6:18)

76. സ്വർഗ്ഗത്തിലും സ്വർഗ്ഗാധി സ്വർഗ്ഗത്തിലും അടങ്ങാത്തതാരാണ്?

◼️ ദൈവം (6:18)

77. ദൈവത്തിൻ്റെ വാസസ്ഥലം ഏതാണ്?

◼️ സ്വർഗ്ഗം (6:21, 30, 33, 39)

78. ‘പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ’ ഇതു പറഞ്ഞതാരാണ്? 

◼️ ശലോമോൻ (6:36)

7-ാം അദ്ധ്യായം

79. ആര് പ്രാർത്ഥിച്ചപ്പോഴാണ് ആകാശത്തുനിന്നു തീ ഇറങ്ങിയത്?

◼️ ശലോമോൻ (7:1).

80. യഹോവയുടെ തേജസ്സുകൊണ്ടു നിറഞ്ഞിരിക്കയാൽ ആർക്കാണ് ആലയത്തിൽ കടപ്പാൻ കഴിയാഞ്ഞത്?

◼️ പുരോഹിതന്മാർക്ക് (7:2)

81. തീ  ഇറങ്ങിയതും ആലയത്തിൽ യഹോവയുടെ തേജസ്സും കണ്ടപ്പോൾ വീണു യഹോവയെ നമസ്കരിച്ചതാരാണ്?

◼️ യിസ്രായേൽ മക്കൾ (7:3)

82. 22,000 കാളെയയും 120,000 ആടിനെയും യാഗംകഴിച്ച രാജാവ്?

◼️ ശലോമോൻ (7:5)

83. യിസ്രായേൽ ദേശത്തിൻ്റെ അതിർ എവിടെമുതൽ എവിടെവരെയായിരുന്നു?

◼️ ഹമാത്തു മുതൽ മിസ്രയീംതോടു വരെ (7:8)

84. ദൈവാലയ പ്രതിഷ്ഠയോടുള്ള ബന്ധത്തിൽ എത്രദിവസമാണ് ഉത്സവം ആചരിച്ചത്?

◼️ ഏഴു ദിവസം (7:8, 9)

85. എത്രാമത്തെ ദിവസമാണ് വിശുദ്ധ സഭായോഗം കൂടിയത്?

◼️ ഏട്ടാം ദിവസം (7:9)

86. പ്രതിഷ്ഠയോടുള്ള ബന്ധത്തിൽ ഏഴാം മാസം ഏഴുദിവസം ആചരിച്ച ഉത്സവം ഏതാണ്?

◼️ കൂടാരപ്പെരുന്നാൾ (7:9, 10). [കൂടാരപ്പെരുന്നാൾ ഏഴാംമാസം (തിഷ്റി) 15 മുതൽ 21 വരെ ഏഴുദിവസമാണ്: (ആവ, 16:13, ലേവ്യ, 23:36, യെഹെ, 45:25). എന്നാൽ, പ്രവാസാനന്തരം വിശുദ്ധ സഭയോഗത്തിനായി മറ്റൊരു ദിവസം ഇതിനോടു കൂട്ടിച്ചേർത്തു: നെഹ, 8:18]

87. യഹോവയുടെ ആലയത്തിനൊപ്പം മറ്റൊന്നുകൂടി ശലോമോൻ പണിതുതീർത്തു, എന്താണത്?

◼️ രാജധാനി (അരമന) (7:11)

88. ശലോമോനു ദൈവം രണ്ടുപ്രാവശ്യം പ്രത്യക്ഷനായി, എപ്പോഴൊക്കെ?

◼️ രാജത്വം സ്ഥിരപ്പെട്ടശേഷവും, ആലയം പണിതശേഷവും (1:7; 7:12)

89. ദൈവം പ്രാർത്ഥന കേൾക്കാനുള്ള ഉപാധിയെന്താണ്?

◼️ ദുർമ്മാർഗ്ഗങ്ങൾ വിട്ടുതിരിയണം (7:14)

90. ദൈവത്തിന്റെ ദൃഷ്ടിയും ഹൃദയവും എല്ലായ്പ്പോഴും എവിടെയിരിക്കുമെന്നാണ് പറഞ്ഞത്?

◼️ ദൈവാലയത്തിൽ (7:16)

91. ‘എന്റെ ചട്ടങ്ങളും വിധികളും പ്രമാണിച്ചു നടന്നാൽ, ഞാൻ നിന്റെ രാജാസനത്തെ സ്ഥിരമാക്കും’ എന്നു ദൈവം ആരോടാണ് പറഞ്ഞത്?

◼️ ശലോമോനോട് (7:17,18)

8-ാം അദ്ധ്യായം

92. ദൈവാലയവും തന്റെ അരമനയും ശലോമോൻ എത്ര സംവംത്സരം കൊണ്ടാണ് പണിതത്?

◼️ ഇരുപത് (8:1)

93. ആലയം പണിതശേഷം ശലോമോൻ ജയിച്ച പട്ടണമേതാണ്?

◼️ ഹമാത്ത്-സോബ (8:3)

94. ശലോമോൻ മരുഭൂമിയിൽ പണിത പട്ടണത്തിൻ്റെ പേര്?

◼️ തദ്മോർ (8:4)

95. യിസ്രായേല്യർ സംഹരിക്കാതെ പിന്നീടും ദേശത്തു ശേഷിച്ചിരുന്ന ജാതികളെയെല്ലാം ശലോമോൻ എന്തു വേലക്കാണ് നിയമിച്ചത്?

◼️ ഊഴിയവേലക്ക് (8:7,8). [ഊഴിയവേല = നിർബന്ധവേല, ദാസ്യവേല]

96. ആരെയാണ് ശലോമോൻ യോദ്ധാക്കളും അവന്റെ സേനാനായക ശ്രേഷ്ഠന്മാരും ആക്കിയത്?

◼️ യിസ്രായേല്യരെ (8:9)

97. ശലോമോൻ്റെ പ്രധാന ഉദ്യോഗസ്ഥന്മാരും ജനത്തിന്റെ മേൽവിചാരകന്മാരും എത്രപേരായിരുന്നു?

◼️ 250 പേർ (8:10)

98. ആണ്ടിൽ മൂന്നു പ്രാവശ്യവും യഹോവെക്കു ഹോമയാഗങ്ങളെ കഴിച്ചുപോന്ന രാജാവ്?

◼️ ശലോമോൻ (8:13)

99. ഏതൊക്കെ ഉത്സവങ്ങളിലാണ് ശലോമോൻ യാഗം കഴിച്ചിരുന്നത്?

◼️ പുളിപ്പില്ലാത്തപ്പം, വാരോത്സവം (പെന്തെക്കൊസ്ത്), കൂടാരപ്പെരുന്നാൾ (8:13). [യിസ്രായേലിൻ്റെ വാർഷിക മഹോത്സവങ്ങളാണ് ഇവ മൂന്നും]

100. പുരോഹിതന്മാരോടും ലേവ്യരോടും ഉണ്ടായിരുന്ന ദാവീദിൻ്റെ കല്പന അനുസരിച്ച രാജാവാരാണ്?

◼️ ശലോമോൻ (8:15)

101. ആലയം പണിയുടെ കാലത്തും ശലോമോൻ ഏലോത്തിനു സമീപമുള്ള ഒരിടത്തേക്ക് പോയിരുന്നു. എന്താണാ സ്ഥലം? എന്താണ് പ്രത്യേകത?

◼️ എസ്യോൻ-ഗേബെർ (8:17). ശലോമോൻ്റെ കപ്പൽ നിർമ്മാണശാല അവിടെയായിരുന്നു (1രാജാ, 9:26)

102. ശലോമോന്റെ ദാസന്മാർ ഓഫീരിൽനിന്നു എത്ര താലന്ത് പൊന്നാണ് കൊണ്ടുവന്നത്?

◼️ 450 താലന്ത് (8:18) [താലന്ത് = യെഹൂദ്യയിലും അശ്ശൂരിലും ഈ കാലത്ത് നിലവിലിരുന്ന മാനദണ്ഡം അനുസരിച്ച് ഒരു താലന്തിൻ്റെ തൂക്കം 30 കി. ഗ്രാം]

9-ാം അദ്ധ്യായം

103. ശലോമോന്റെ കീർത്തികേട്ടിട്ടു അവനെ പരീക്ഷിക്കേണ്ടതിനു വന്നെത്തിയ രാജ്ഞി ആരാണ്?

◼️ ശെബാരാജ്ഞി (9:1). [ശെബാരാജ്ഞി = ശെബായരുടെ രാജ്ഞി. കച്ചവടത്തിനും യെശ, 60:6; യിരെ, 6:20), അടിമക്കച്ചവടത്തിനും പേർപെറ്റവർ ആയിരുന്നു ശെബായർ (ഇയ്യോ, 1:15; യോവേ, 3:8)]

104. ശലോമോൻ്റെ പ്രതാപം കണ്ടിട്ടു അമ്പരന്നുപോയ രാജ്ഞി ഏതാണ്?

◼️ ശെബാരാജ്ഞി (9:4)

105. ‘ഞാൻ കേട്ട കേൾവിയെക്കാൾ നീ ശ്രേഷ്ഠനാകുന്നു’ ആര് ആരോടു പറഞ്ഞു?

◼️ ശേബാരാജ്ഞി ശലോമോനോട് (9:6)

106. ‘യഹോവയ്ക്കുവേണ്ടി രാജാവായിട്ടു തന്റെ സിംഹാസനത്തിൽ നിന്നെ ഇരുത്തുവാൻ നിന്നിൽ പ്രസാദിച്ചിരിക്കുന്ന നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ’ ആരുടെ വാക്കുകളാണിത്?

◼️ ശേബാ രാജ്ഞിയുടെ (9:8)

107. നൂറ്റിരുപതു താലന്തു പൊന്നും അനവധി സുഗന്ധവർഗ്ഗവും രത്നവും ശലോമോനു സമ്മാനിച്ചതാരാണ്?

◼️ ശേബാരാജ്ഞി (9:9)

108. ശലോമോനു ഓരോ ആണ്ടിൽ വന്നിരുന്ന പൊന്നിന്റെ തൂക്കമെത്രയാണ്?

◼️ 666 താലന്ത് (9:13)

109. ഏത് രാജാക്കന്മാരാണ് ശലോമോന് പൊന്നും വെള്ളിയും കൊടുത്തിരുന്നത്?

◼️ അരാബ്യ രാജാക്കന്മാർ (9:14). [അരാബ്യ = അറബിദേശം]

110. ശലോമോൻ പരിചകൾ ഉണ്ടാക്കിയിരുന്നത് ഏതു ലോഹം കൊണ്ടാണ്?

◼️ പൊന്ന് (9:15)

111. ഓരോ വൻപരിചയ്ക്കും ചിലവായ പൊന്നെത്രയാണ്?

◼️ 600 ശേക്കൽ (9:15). [ശെക്കൽ = രാജകീയ ശെക്കൽ രാജാവേർപ്പെടുത്തിയ തൂക്കമാണ്: (2ശമൂ, 14:26). ഇത് ഉദ്ദേശം 13 ഗ്രാമാണ്. സാധാരണ ശെക്കൽ ശരാശരി 11.38 ഗ്രാമും)]

112. ശലോമോൻ്റെ വനഗൃഹം എവിടെയായിരുന്നു?

◼️ ലെബാനോൻ (9:16)

113. പൊന്നുപൊതിഞ്ഞ ദന്തംകൊണ്ട് സിംഹാസനം ഉണ്ടാക്കിയ രാജാവ്?

◼️ ശലോമോൻ (9:17)

114. ശലോമോൻ്റെ ഇരിപ്പിടത്തിന്റെ ഇരുഭാഗത്തുമുള്ള കൈത്താങ്ങലിനിരികെ നില്ക്കുന്നത് ഏത് മൃഗത്തിൻ്റെ പ്രതിമയായിരുന്നു?

◼️ സിംഹം (9:18)

115. ഒരു രാജ്യത്തും ഇല്ലായിരുന്ന കാഴ്ച എന്താണ്?

◼️ പതനത്തിൽ നിർത്തിയിരുന്ന 12 സിംഹപ്രതിമകൾ (9:19). [പതനം = പടികൾ)

116. ശലോമോൻ രാജാവിന്റെ സകല പാനപാത്രങ്ങളും ഏതു ലോഹത്താൽ നിർമ്മിതമായിരുന്നു?

◼️ പൊന്ന് (9:20)

117. ലെബാനോൻ ഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും ഏതു ലോഹംകൊണ്ടു ഉണ്ടാക്കിയതായിരുന്നു?

◼️ തങ്കം (9:29)

118. വെള്ളിക്കു വിലയില്ലാതിരുന്നത് ആരുടെ കാലത്താണ്?

◼️ ശലോമോന്റെ (9:30)

119. എവിടെനിന്നാണ് ശലോമോൻ പൊന്നു, വെള്ളി, ആനക്കൊമ്പു, കുരങ്ങു, മയിൽ തുടങ്ങിയവയെ കൊണ്ടുവന്നിരുന്നത്?

◼️ തർശീശ് (9:21)

120. ഭൂമിയിലെ സകല രാജാക്കന്മാരിലും വെച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികെച്ചവൻ ആരായിരുന്നു?

◼️ ശലോമോൻ (9:22)

121. ഭൂമിയിലെ സകല രാജാക്കന്മാരും ആരുടെ മുഖദർശനമാണ് അന്വേഷിച്ചുവന്നത്?

◼️ ശലോമോൻ്റെ (9:23)

122. ഭൂമിയിലെ രാജാക്കന്മാർ ആണ്ടുതോറും കാഴ്ച നല്കിയിരുന്നത് ആർക്കാണ്?

◼️ ശലോമോന് (19:24)

123. നാലായിരം ലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്ന രാജാവ്?

◼️ ശലോമോൻ (9:25)

124. യെരൂശലേമിൽ പെരുപ്പംകൊണ്ടു വെള്ളിയെ കല്ലുപോലെയും, ദേവദാരുവിനെ കാട്ടത്തിമരം പോലെയും ആക്കിയതാരാണ്?

◼️ ശലോമോൻ (9:37)

125. മിസ്രയീമിൽ നിന്നും സകലദേശങ്ങളിൽനിന്നും കുതിരകളെ വാങ്ങിയിരുന്ന രാജാവ്?

◼️ ശലോമോൻ (9:28)

126. ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യാവസാനം എഴുതിയിരിക്കുന്ന പ്രവാചകന്മാർ?

◼️ നാഥാൻ, അഹിയാവ്, ഇദ്ദോ (929)

127. ശലോമോൻ എല്ലായിസ്രായേലിനും എത്ര സംവത്സരം രാജാവായിരുന്നു?

◼️ നാല്പതുവർഷം (9:30)

128. ശലോമോനെ അടക്കിയത് എവിടെയാണ്?

◼️ ദാവീദിന്റെ നഗരത്തിൽ (9:31)

129. ശലോമോനു പകരം രാജാവായത് ആരാണ്?

◼️ രെഹബെയാം (9:31). [ശലോമോനു അമ്മോന്യ സ്ത്രീയായ നയമായിൽ ജനിച്ച പുത്രൻ: 1രാജാ, 14:21]

130. അവിഭക്ത യിസ്രായേലിൻ്റെ അവസാനത്തെ രാജാവ്?

◼️ രെഹബെയാം (9:31)

10-ാം അദ്ധ്യായം

131. രെഹബെയാമിനെ രാജാവാക്കേണ്ടതിന്നു യിസ്രായേലെല്ലാം എവിടെയാണ് വന്നുകൂടിയത്?

◼️ ശെഖേമിൽ (10:1

132. ശലോമോൻ്റെ സന്നിധിയിൽനിന്നു ഓടിപ്പോയി മിസ്രയീമിൽ പാർത്തിരുന്ന ദാസൻ ആരാണ്?

◼️ യൊരോബെയാം (10:2)

133. യൊരോബെയാമിൻ്റെ അപ്പൻ്റെ പേരെന്താണ്?

◼️ നെബാത്ത് (10:2)

134. യിസ്രായേല്യർ ശെഖേമിൽനിന്നു ആളയച്ചു വിളിപ്പിച്ചത് ആരെയാണ്?

◼️ യൊരോബെയാമിനെ (10:3)

135. ‘നിന്റെ അപ്പൻ്റെ ഭാരമുള്ള നുകം കുറെച്ചുതന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം’ എന്നു പറഞ്ഞതാരാണ്?

◼️ യിസ്രായേല്യർ (10:4)

136. ‘നീ നല്ല വാക്കു പറഞ്ഞാൽ അവർ എന്നും നിനക്കു ദാസന്മാരായിരിക്കും’ എന്നു രെഹബെയാമിനോടു ആലോചന പറഞ്ഞതാരാണ്?

◼️ വൃദ്ധന്മാർ (10:6,7)

137. വൃദ്ധന്മാരുടെ ആലോചന ത്യജിച്ച രെഹബെയാം തന്നോടുകൂടെ വളർന്നവരായ ആരോടാണ് ആലോചന ചോദിച്ചത്?

◼️ യൗവനക്കാരോടു (10:8,13)

138. ‘എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരയേക്കാൾ വണ്ണമുള്ളതായിരിക്കും’ എന്നു ആലോചന പറഞ്ഞതാരാണ്?

◼️ യൗവനക്കാർ (10:10)

139. ‘നിങ്ങളുടെ നുകത്തിനു ഭാരം കൂട്ടുമെന്നും, തേളിനെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും’ എന്നു ജനത്തോടു പറഞ്ഞ രാജാവ്?

◼️ രെഹബെയാം (10:14)

140. യഹോവ ഏതു പ്രവാചകൻ മുഖാന്തരമാണ് യൊരോബെയാമിനെ രാജാവാക്കുമെന്നു പറഞ്ഞിരുന്നത്?

◼️ അഹീയാ പ്രവാചകൻ (10:15) [1രാജാ, 11:29-32]

141. ‘ദാവീദേ, നിന്റെ ഗൃഹം നോക്കിക്കൊൾക’ എന്നു പറഞ്ഞതാരാണ്?

◼️ യിസ്രായേൽ ജനം (10;16)

142. വിഭക്ത യിസ്രായേലിൻ്റെ ദക്ഷിണരാജ്യമായ യെഹൂദയിലെ ഒന്നാമത്തെ രാജാവ്?

◼️ രെഹബെയാം (10:17)

143. യിസ്രായേല്യർ കല്ലെറിഞ്ഞു കൊന്ന ഊഴിയവിചാരകൻ?

◼️ ഹദോരാം (10:18)

144. രഥം കയറി യെരൂശലേമിലേക്കു ഓടിപ്പോയ യെഹൂദാ രാജാവ്?

◼️ രെഹബെയാം (10:18)

145. ‘ഇന്നുവരെ ദാവീദ് ഗൃഹത്തോടു മത്സരിച്ചുനില്ക്കുന്നു’ ഇതാരെക്കുറിച്ചുള്ള പ്രസ്താവനയാണ്?

◼️ യിസ്രായേൽ (10:19)

11-ാം ആദ്ധ്യായം

146. രെഹബെയാം യെരൂശലേമിൽ വന്നശേഷം ആരുമായിട്ട് യുദ്ധം ചെയ്യുവാനാണ് യോദ്ധാക്കളെ ശേഖരിച്ചത്?

◼️ യിസ്രായേലിനോട് (11:1)

147. രെഹബെയാം യുദ്ധത്തിനായി എത്ര യോദ്ധാക്കളെ ശേഖരിച്ചു?

◼️ 185,000 (11:1)

148. യൊരോബെയാമിന്റെ നേരെ യുദ്ധത്തിനു പോകാതിരിക്കാൻ യഹോവ ഏതു ദൈവപുരുഷനെയാണ് രെഹബെയാമിൻ്റെ അടുക്കൽ അയച്ചത്?

◼️ ശെമയ്യാവ് (11:2-4)

149. രെഹബെയാം യെരൂശലേമിൽ പാർത്തുകൊണ്ട് യെഹൂദയുടെ ഉറപ്പിന്നായി എത്ര പട്ടണങ്ങളെ ഉറപ്പൂള്ളതായി പണിതു?

◼️ പതിനഞ്ച് (11:5-10). [ബേത്ത്ളേഹെം, ഏതാം, തെക്കോവ, ബേത്ത്-സൂർ, സോഖോ, അദുല്ലാം, ഗത്ത്, മാരേശാ, സീഫ്, അദോരയീം, ലാഖീശ്, അസേക്കാ, സോരാ, അയ്യാലോൻ, ഹെബ്രോൻ]

150. രെഹബെയാമിനു ലഭിച്ച രണ്ടു ഗോത്രങ്ങൾ ഏതൊക്കെയാണ്?

◼️ യെഹൂദയും, ബെന്യാമീനും (11:12)

151. ലേവ്യരെ യഹോവയുടെ പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞതാരാണ്?

◼️ യൊരോബെയാം (11:14)

152. ആരാണ് തങ്ങളുടെ അവകാശങ്ങൾ വിട്ടൊഴിഞ്ഞു യെഹൂദയിലേക്കും യെരൂശലേമിലേക്കും വന്നത്?

◼️ ലേവ്യർ (11:15)

153. യിസ്രായേലിൻ്റെ സകല ഗോത്രങ്ങളിലും നിന്നു വന്നവർ എത്ര സംവത്സരം ദാവീദിന്റെയും ശലോമോന്റെയും വഴിയിൽ നടന്നു?

◼️ മൂന്നു സംവത്സരം (11:16,17)

154. പതിനെട്ടു ഭാര്യമാരെയും അറുപതു വെപ്പാട്ടികളെയും പരിഗ്രഹിച്ചിരുന്ന രാജാവ്?

◼️ രെഹബെയാം (11:21)

155. ആരെയാണ് അവന്റെ സഹോദരന്മാരിൽ തലവനും പ്രധാനിയുമായി രെഹബെയാം നിയമിച്ചത്?

◼️ അബീയാവിനെ (11:22)

156. യെഹൂദയുടെയും ബെന്യാമീന്റെയും ദേശങ്ങളിലൊക്കെയും തന്റെ പുത്രന്മാരെ നിയമിച്ച രാജാവ്?

◼️ രെഹബെയാം (11:23)

12-ാം അദ്ധ്യായം

157. രാജത്വം ഉറെച്ചശേഷം യഹോവയുടെ ന്യായപ്രമാണം ഉപേക്ഷിച്ച രാജാവ്?

രെഹബെയാം (12:1)

158. യഹോവയോടു ദ്രോഹം ചെയ്ത യെഹൂദാ രാജാവ്?

◼️ രെഹബെയാം (12:2)

159, രെഹബെയാം രാജാവിൻ്റെ എത്രാമാണ്ടിലാണ് മിസ്രയീം രാജാവ് യെരൂശലേമിനു നേരെ വന്നത്?

◼️ അഞ്ചാം ആണ്ടിൽ (12:4,5)

160. ആയിരത്തിരുനൂറു രഥങ്ങളും അറുപതിനായിരം കുതിരച്ചേവകരും ഉണ്ടായിരുന്ന മിസ്രയീം രാജാവ്?

◼️ ശീശക് (12:3)

161. ‘നിങ്ങൾ എന്നെ ഉപേക്ഷിച്ചതുകൊണ്ടു ഞാനും നിങ്ങളെ ശീശക്കിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു’ എന്നു പറയാൻ യഹോവ അയച്ച പ്രവാചകൻ?

◼️ ശെമയ്യാ പ്രവാചകൻ (12:5)

162. തങ്ങളെത്തന്നേ താഴ്ത്തി: ‘യഹോവ നീതിമാൻ ആകുന്നു’ എന്നു പറഞ്ഞ രാജാവും പ്രഭുക്കന്മാരും?

◼️ രെഹബെയാമും, യിസ്രായേൽ പ്രഭുക്കന്മാരും (12:6)

163. ‘എന്റെ കോപം ശീശൿ മുഖാന്തരം യെരൂശലേമിന്മേൽ ചൊരികയുമില്ല’ എന്നു പറഞ്ഞതാരാണ്?

◼️ യഹോവ (12:7)

164. യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനിയിലെ ഭണ്ഡാരവും അപഹരിച്ച മിസ്രയീം രാജാവ്?

◼️ ശീശക് (12:9)

165. യഹോവയുടെ കോപം ആരെയാണ് മുഴുവനായി നശിപ്പിക്കാതെ വിട്ടുമാറിയത്?

◼️ രെഹബെയാമിനെ (12:12)

166. രെഹബെയാ. എത്രാമത്തെ വയസ്സിലാണ് വാഴ്ച തുടങ്ങിയത്?

◼️ നാല്പത്തൊന്ന് (12:13)

167. രെഹബെയാം എത്രവർഷം യെരൂശലേമിൽ വാണു?

◼️ പതിനേഴ് (12:13)

168. അമ്മോന്യസ്ത്രീയായ രെഹബെയാമിൻ്റെ അമ്മ ആരായിരുന്നു?

◼️ നയമാ (12:13)

169. യഹോവയെ അന്വേഷിക്കേണ്ടതിനു മനസ്സു വെക്കാഞ്ഞതിനാൽ ദോഷം ചെയ്ത യെഹൂദാ രാജാവ്?

◼️ രെഹബെയാം (12:14)

170. രെഹബെയാമിന്റെ വൃത്താന്തങ്ങൾ ആദ്യാവസാനം എഴുതിയിരിക്കുന്ന പ്രവാചകന്മാർ?

◼️ ശെമയ്യാ, ഇദ്ദോ ((12:15)

171. എല്ലാകാലത്തും യുദ്ധം ഉണ്ടായിരുന്ന രണ്ടു രാജാക്കന്മാർ?

◼️ രെഹബെയാമും യൊരോബെയാമും (12:15)

172. രെഹബെയാമിനു പകരം രാജാവായ മകൻ?

◼️ അബീയാവ് (12:16)

13-ാം അദ്ധ്യായം

173. വിഭക്ത യിസ്രായേലിൽ യെഹൂദയുടെ രണ്ടാമത്തെ രാജാവ്?

◼️ അബീയാവ് (13:1)

174. യിസ്രായേൽ രാജാവായ യൊരോബെയമിൻ്റെ എത്രാമാണ്ടിലാണ് അബീയാവ് രാജാവായത്?

◼️ പതിനെട്ടാമാണ്ടിൽ (13:1)

175. അബീയാവ് എത്ര സംവത്സരം യെരൂശലേമിൽ വാണു?

◼️ മൂന്ന് സംവത്സരം (13:2)

176. അബീയാവിൻ്റെ അമ്മയുടെ പേര്?

◼️ മീഖായാ (13:2)

177. അബീയാവു നാലു ലക്ഷം യുദ്ധവീരന്മാരെ അണിനിരത്തിയപ്പോൾ യൊരോബെയാം അവന്റെ നേരെ എത്രപേരെ അണിനിരത്തി?

◼️ എട്ടുലക്ഷം (13:3)

178. യഹോവ യിസ്രായേലിലെ രാജത്വം ദാവീദിനും അവന്റെ പുത്രന്മാർക്കും എന്തു നിയമത്താലാണ് സദാകാലത്തേക്കും നല്കിയത്?

◼️ ലവണനിയമത്താൽ (13:5). [ലവണനിയമം = ഉടമ്പടിയിൽ ഏർപ്പെടുന്ന കക്ഷികൾ ഉപ്പ് പങ്കിടുന്നതുകൊണ്ടാണ് ഇതിനെ ലവണനിയമം എന്നു വിളിക്കുന്നത്: (സംഖ്യാ, 18:19). ചെയ്ത ഉടമ്പടിയുടെ നിശ്ചയദാഢ്യത്തെയും വിശ്വസ്തതയെയും ഉറപ്പിക്കുകയാണ് ഉപ്പു പങ്കിടൽ. ദൈവം ദാവീദിനു രാജത്വം നൽകിയതും ലവണനിയമത്തിലൂടെയാണ്: 2ദിന, 13:5]

179. മനോബലമില്ലാതിരുന്ന യെഹൂദാ രാജാവാര്? 

◼️ രെഹബെയാം (13:7)

180. യൊരോബെയാം യിസ്രായേലിനു ദൈവമായിട്ടു ഉണ്ടാക്കിയതെന്താണ്?

◼️ പൊൻകാളക്കുട്ടികൾ (13:8)

181. ‘ഞങ്ങളുടെ ദൈവമോ യഹോവയാകുന്നു’ എന്നു വിളിച്ചുപറഞ്ഞ രാജാവ്?

◼️ അബീയാവ് (13:10)

182. ‘നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു നിങ്ങൾ യുദ്ധം ചെയ്യരുതു; നിങ്ങൾ കൃതാർത്ഥരാകയില്ല’ ആര്?

◼️ യിസ്രായേല്യർ (13:12)

183. യെഹൂദാപുരുഷന്മാർ ആർത്തുവിളിച്ചപ്പോൾ ദൈവം തോല്ക്കുമാറാക്കിയത് ഏത് രാജാവിനെയാണ്?

◼️ യൊരോബെയാമിനെ (13:15)

184. അബീയാവുമായുള്ള യുദ്ധത്തിൽ യിസ്രായേലിൻ്റെ എത്രലക്ഷം യോദ്ധാക്കൾ ഹതന്മാരായി വീണു?

◼️ അഞ്ചുലക്ഷം (13:17)

185. ദൈവമായ യഹോവയിൽ ആശ്രയിച്ചതു കൊണ്ടു ജയംപ്രാപിച്ച ജനത?

◼️ യെഹൂദ്യർ (13:18)

186. അബീയാവിന്റെ കാലത്തു മരിച്ച യിസ്രായേൽ രാജാവ്?

◼️ യൊരോബെയാം (13:20,21)

187. ഇരുപത്തിരണ്ടു പുത്രന്മാരെയും പതിനാറു പുത്രിമാരെയും ജനിപ്പിച്ച യെഹൂദാ രാജാവ്?

◼️ അബീയാവ് (13:21)

188. അബീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങൾ എഴുതിയിരിക്കുന്ന പ്രവാചകൻ?

◼️ ഇദ്ദോപ്രവാചകൻ (13:22)

14-ാം അദ്ധ്യായം 

189. അബീയാവിനു പകരം രാജാവായ മകൻ ആരാണ്?

◼️ ആസാ (14:1)

190. വിഭക്ത യിസ്രായേലിൽ യെഹൂദയുടെ മൂന്നാമത്തെ രാജാവ്?

◼️ ആസാ (14:1)

191. ദൈവമായ യഹോവെക്കു പ്രസാദവും ഹിതവും ആയുള്ളതു ചെയ്ത രാജാവ്?

◼️ ആസാ (14:2)

192. യെഹൂദാ പട്ടണങ്ങളിൽനിന്നും ആന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കിക്കളഞ്ഞ രാജാവ്?

◼️ ആസാ (14:3,5)

193. ദൈവമായ യഹോവയെ അന്വേഷിപ്പാനും ന്യായപ്രാമണവും കല്പനയും ആചരിച്ചു നടപ്പാനും യെഹൂദയോടു കല്പിച്ച രാജാവ്?

◼️ ആസാ (14:4)

195. പത്തുലക്ഷം ആളും മുന്നൂറു രഥവുമായി യെഹൂദയ്ക്കു നേരെവന്ന കൂശ്യൻ ആരാണ്?

◼️ സേരഹ് (14:9). [കൂശ്യൻ = എത്യോപ്യൻ]

195. ‘യഹോവേ, നീ ഞങ്ങളുടെ ദൈവം; മർത്യൻ നിന്റെ നേരെ പ്രബലനാകരുതേ’ ഇതുപറഞ്ഞ രാജാവ്?

◼️ ആസാ (14:11)

196. യഹോവ ആസയുടെയും യെഹൂദ്യരുടെയും മുമ്പിൽ തോല്ക്കുമാറാക്കിയത് ആരെയാണ്?

◼️ കൂശ്യർ (14:12)

197. ആസയും അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനവും കൂശ്യരെ എവിടെവരെ പിൻതുടർന്നു?

◼️ ഗെരാർ വരെ (14:13)

15-ാം അദ്ധ്യായം

198. ദൈവത്തിന്റെ ആത്മാവു വന്ന ഓദേദിൻ്റെ അപ്പനാരാണ്?

◼️ അസര്യാവ് (15:1)

199. ആസയെ എതിരേറ്റു ചെന്നു പ്രവചിച്ചതാരാണ്?

◼️ ഓദേദ് (15:2)

200. ‘നിങ്ങൾ യഹോവയോടുകൂടെ ഇരിക്കുന്നേടത്തോളം അവൻ നിങ്ങളോടുകൂടെ ഇരിക്കും’ ഇതു ആരുടെ വാക്കുകൾ?

◼️ ഓദേദ് പ്രവാചകൻ്റെ (15:2)

201. ബഹുകാലമായി സത്യദൈവവും ഉപദേശിക്കുന്ന പുരോഹിതനും ന്യായപ്രമാണവും ഇല്ലാതിരിക്കുന്നത് ആർക്കാണ്?

◼️ യിസ്രായേലിന് (15:3)

202. തങ്ങളുടെ ഞെരുക്കത്തിൽ ദൈവമായ യഹോവയിങ്കലേക്കു തിരിഞ്ഞു അവനെ കണ്ടെത്തിയതാരാണ്?

◼️ യിസ്രായേൽ (15:4)

203. ദൈവമായ യഹോവ ആസയോടു കൂടെയുണ്ടു എന്നു കണ്ടിട്ടു എവിടെനിന്നാണ് അനേകർ വന്നു അവനോടു ചേർന്നത്?

◼️ യിസ്രായേലിൽനിന്നു 15:9)

204. ആസയുടെ വാഴ്ചയുടെ എത്രാമാണ്ടിലാണ് യിസ്രായേല്യർ യെരൂശലേമിൽ വന്നുകൂടിതത്?

◼️ പതിനേഴാമാണ്ടിൽ (15:10)

205. തങ്ങൾ കൊണ്ടുവന്ന കൊള്ളയിൽനിന്നു 700 കാളകളേയും 7,000 ആടിനേയും യാഗംകഴിച്ചതാരാണ്?

◼️ യിസ്രായേല്യർ (15:11)

206. അശേരക്കു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതുകൊണ്ടു അമ്മയെ രാജ്ഞിസ്ഥാനത്തിൽ നിന്നു നീക്കക്കളഞ്ഞ രാജാവ്?

◼️ ആസാ (15:16)

207. ആരുടെ ഹൃദയമാണ് അവന്റെ ജീവകാലമൊക്കെയും ഏകാഗ്രമായിരുന്നത്?

◼️ ആസയുടെ (15:17)

208. ആസയുടെ വാഴ്ചയുടെ എത്രാമാണ്ടുവരെയാണ് യുദ്ധം ഉണ്ടാകാതിരുന്നത്?

◼️ മുപ്പത്തഞ്ചാമാണ്ട് (15:19)

16-ാം അദ്ധ്യായം

209. ആസയുടെ വാഴ്ചയുടെ മുപ്പത്താറാം ആണ്ടിൽ യെഹൂദയ്ക്കു നേരെവന്നു അവരെ ഉപരോധിച്ച യിസ്രായേൽ രാജാവാവ്?

◼️ ബയെശാ (16:1)

210. ആസാ ആലയത്തിലെയും രാജധാനിയിലെയും പൊന്നും വെള്ളിയുമെടുത്ത് ഏത് രാജാവിനാണ് കൊടുത്തയച്ചത്?

◼️ അരാം രാജാവായ ബെൻ-ഹദദിനു (16:2)

211. ആസയുടെ വാക്കുകേട്ട് യിസ്രായേൽ പട്ടണങ്ങൾ പിടിച്ചടക്കിയ രാജാവ്?

◼️ ബെൻ-ഹദദ് (16:4)

212. രാമയുടെ പണി നിർത്തിവെച്ച യിസ്രായേൽ രാജാവ്?

◼️ ബയെശാ (16:5)

213. ദർശകനായ ഹനാനി ആലോചന പറഞ്ഞ യെഹൂദാ രാജാവ്? 

◼️ ആസാ (16:7)

214. ഭൂമിയിൽ എല്ലായിടവും ഊടാടിക്കൊണ്ടിരുന്നത് എന്താണ്?

◼️ യഹോവയുടെ കണ്ണ് (16:9)

215. ഉഗ്രകോപം നിമിത്തം ആസാ കാരാഗൃഹത്തിൽ ആക്കിയ ദർശകൻ?

◼️ഹനാനി 16:10)

216. കാലിൽ അതികഠിനമായ ദീനംപിടിച്ച രാജാവ്?

◼️ ആസാ 16:12)

217. ദീനത്തിൽ യഹോവയ്ക്കു പകരം വൈദ്യന്മാരെ അന്വേഷിച്ച രാജാവ്

◼️ ആസാ (16:12)

218. ആസാ എത്രവർഷം യെഹൂദാ ഭരിച്ചു?

◼️ 41 വർഷം (16:13)

219. ദാവീദിന്റെ നഗരത്തിൽ തനിക്കായിട്ടു സ്വന്ത കല്ലറ വെട്ടിച്ചിരുന്ന രാജാവ്? 

◼️ ആസാ (16:14)

17-ാം അദ്ധ്യായം

220. ആസയ്ക്കു പകരം രാജാവായ മകൻ?

◼️ യെഹോശാഫാത്ത് (17:1)

221. യെഹൂദയുടെ നാലാമത്തെ രാജാവ്?

◼️ യെഹോശാഫാത്ത് (17:1)

222. തന്റെ പിതാവായ ദാവീദിന്റെ ആദ്യത്തെ വഴികളിൽ നടക്കയും ദൈവത്തെ അന്വേഷിക്കുകയും ചെയ്ത രാജാവ്?

◼️ യെഹോശാഫാത്ത് (17:3,4))

223. യഹോവ രാജത്വം ഉറപ്പിച്ചു കൊടുത്തത് ആർക്കാണ്?

◼️ യെഹോശാഫാത്തിനു (17:5)

224. യഹോവയുടെ വഴികളിൽ ധൈര്യപ്പെട്ടിട്ടു പൂജാഗിരികളെ നീക്കിക്കളഞ്ഞതാരാണ്?

◼️ യെഹോശാഫാത്ത് (17:6)

225. യഹോവയുടെ ന്യായപ്രമാണം ഉപദേശിപ്പാൻ പ്രഭുക്കന്മാരെ നിയമിച്ചത് ആരുടെ കാലത്താണ്?

◼️ യെഹോശാഫാത്തിൻ്റെ (17:7-9)

226. യെഹൂദെക്കു ചുറ്റുമുള്ള ദേശങ്ങളിന്മേൽ യഹോവയുടെ ഭീതി വീണിരുന്നതുകൊണ്ട് അവർ ആരോടണ് യുദ്ധം ചെയ്യാഞ്ഞത്?

◼️ യെഹോശാഫാത്തിനോടു (17:10)

227. ഏതൊക്കെ ജാതികളാണ് യെഹോശാഫാത്തിനു കപ്പം കൊണ്ടുവന്നത്?

◼️ ഫെലിസ്ത്യരും അരാബ്യരും ((17:11)

228. യെഹൂദയിൽ സംഭാരനഗരങ്ങളെ പണിത രാജാവ്?

◼️ യെഹോശാഫാത്ത് (17:12)

18-ാം അദ്ധ്യായം

229. യെഹോശാഫാത്ത് സംബന്ധം കൂടിയ യിസ്രായേൽ രാജാവ്?

◼️ ആഹാബ് (18:1)

230. ഗിലെയാദിലെ രാമോത്തിലേക്കു തന്നോടുകൂടെ ചെല്ലേണ്ടതിന്നു യെഹോശാഫാത്തിനെ വശീകരിച്ചത് ആരാണ്?

◼️ ആഹാബ് (18:2)

231. ‘ഞാനും നീയും എന്റെ ജനവും നിന്റെ ജനവും ഒരുപോലെയല്ലോ’ ഇതാരുടെ വാക്കുകൾ?

◼️ ആഹാബിൻ്റെ (18:3)

232. നാനൂറു പ്രവാചകന്മാരെ വരുത്തി ആലോചന ചോദിച്ച യിസ്രായേൽ രാജാവ്?

◼️ ആഹാബ് (18:5)

233. ‘നാം അരുളപ്പാടു ചോദിക്കേണ്ടതിന്നു ഇവിടെ യഹോവയുടെ പ്രവാചകനായിട്ടു ഇനി ആരും ഇല്ലയോ’ എന്നു ചോദിച്ചതാരാണ്?

◼️ യെഹോശാഫാത്ത് (18:6)

234. ‘അവൻ എന്നെക്കുറിച്ചു ഒരിക്കലും ഗുണമല്ല എല്ലായ്പോഴുംദോഷം തന്നേ പ്രവചിക്കുന്നതുകൊണ്ടു എനിക്കു അവനെ ഇഷ്ടമില്ല’ ആര്?

◼️ മീഖായാവ് (18:7)

235. മീഖായാവു ആരുടെ മകനാണ്?

◼️ യിമ്ലയുടെ (18:7)

236. ഇരിമ്പുകൊണ്ടു കൊമ്പുണ്ടാക്കിയ ആഹാബിൻ്റെ പ്രവാചകനാര്?

◼️ സിദെക്കീയാവ് (18:10)

237. ‘യഹോവയാണ, എന്റെ ദൈവം അരുളിച്ചെയ്യുന്നതു തന്നേ ഞാൻ പ്രസ്താവിക്കും’ ഇതാരുടെ വാക്കുകൾ?

◼️ മീഖായാവിൻ്റെ (18:13)

238. ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേലൊക്കെയും പർവ്വതങ്ങളിൽ ചിതറിയിരിക്കുന്നതു കണ്ട പ്രവാചകൻ?

◼️ മീഖായാവ് (18:16)

239. ‘ഇവൻ എന്നെക്കുറിച്ചു ദോഷമല്ലാതെ ഗുണം പ്രവചിക്കയില്ല’ എന്നു യെഹോശാഫാത്തിനോടു പറഞ്ഞതാരാണ്?

◼️ യിസ്രായേൽ രാജാവ് (ആഹാബ്) (18:17)

240. യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യമെല്ലാം അവന്റെ വലത്തും ഇടത്തും നില്ക്കുന്നതും കണ്ട പ്രവാചകൻ?

◼️ മീഖായാവ് (18;18)

241. ‘ഗിലെയാദിലെ രാമോത്തിൽ പട്ടുപോകേണ്ടതിന്നു ആഹാബിനെ ആർ വശീകരിക്കും’ എന്നു ചോദിച്ചതാരാണ്?

◼️ യഹോവ (18:19)

242. ‘ഞാൻ ആഹാബിനെ വശീകരിക്കും’ എന്നു യഹോവയോടു പറഞ്ഞതാരാണ്?

◼️ ഒരു ആത്മാവ് (18:20)

243. ആഹാബിൻ്റെ പ്രവാചകന്മാരുടെ വായിൽ ഭോഷ്കിന്റെ ആത്മാവിനെ കൊടുത്തതാരാണ്?

◼️ യഹോവ (18:22)

244. മീഖായാവെ ചെകിട്ടത്തു അടിച്ച ആഹാബിൻ്റെ പ്രവാചകൻ?

◼️ കെനയനയുടെ മകനായ സിദെക്കീയാവ് (18:23)

245. ‘നിന്നോടു സംസാരിപ്പാൻ യഹോവയുടെ ആത്മാവു എന്നെ വിട്ടു ഏതു വഴിയായി കടന്നുവന്നു’ എന്നു ചോദിച്ചത് ആരാണ്?

◼️ സിദെക്കീയാവ് (18:23)

246. ‘നീ ഒളിക്കേണ്ടതിന്നു അറ തേടിനടക്കുന്ന ദിവസത്തിൽ നീ കാണും’ ഇതാരുടെ വാക്കുകൾ?

◼️ മീഖായാവ് (18:24)

247. ഞെരുക്കത്തിന്റെ അപ്പവും വെള്ളവും കൊണ്ടു പോഷിപ്പിക്കാൻ പറഞ്ഞത് ആർക്കാണ്?

◼️ മീഖായാവിന് (18:26)

248. ‘നീ സമാധാനത്തോടെ മടങ്ങിവരുന്നുണ്ടെങ്കിൽ യഹോവ ഞാൻ മുഖാന്തരം അരുളിച്ചെയ്തിട്ടില്ല’ എന്നു മീഖായാവ് പറഞ്ഞതാരോടാണ്?

◼️ ആഹാബിനോട് (18:27)

249. ഏതു രാജാവാണ് വേഷംമാറി പടയിൽ കടന്നത്?

◼️ യിസ്രായേൽ രാജാവ് (ആഹാബ്) (18:29)

250. ‘യിസ്രായേൽ രാജാവിനോടു മാത്രമല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുതു’ എന്നു കല്പിച്ചിരുന്നത് ആരാണ്?

◼️ അരാംരാജാവ് (18:30)

251. രാമോത്തിലെ യുദ്ധത്തിൽ കഠിനമായി മുറിവേറ്റ യെഹൂദാ രാജാവ്?

◼️ യെഹോശാഫാത്ത് (18:33)

252. സന്ധ്യവരെ അരാമ്യർക്കെതിരെ നിവിർന്നുനിന്നു യുദ്ധം ചെയ്യുകയും, സൂര്യൻ അസ്തമിക്കുന്ന സമയത്തു മരിച്ചുപോകുകയും ചെയ്താരാണ്?

◼️ ആഹാബ് (18:34)

19-ാം അദ്ധ്യായം

253. ‘ദുഷ്ടന്നു സഹായം ചെയ്യുന്നതു വിഹിതമോ?’ എന്നു യെഹോശാഫാത്തിനോട് ചോദിച്ച ദർശകൻ?

◼️ യേഹൂ (19:2)

254. ‘അശേരാ പ്രതിഷ്ഠകളെ നീക്കിക്കളകയും ദൈവത്തെ അന്വേഷിപ്പാൻ മനസ്സുവെക്കയും ചെയ്തു’ എന്ന നന്മ ദൈവം കണ്ടതാരിലാണ്?

◼️ യെഹോശാഫാത്തിൽ (19:3)

255. ബേർ-ശേബമുതൽ എഫ്രയീം മലനാടുവരെ സഞ്ചരിച്ചു ജനത്തെ യഹോവയിങ്കലേക്കു തിരിച്ചു വരുത്തിയത് ആരാണ്?

◼️ യെഹോശാഫാത്ത് (19:4)

256. ‘നിങ്ങൾ മനുഷ്യർക്കല്ല, യഹോവെക്കു വേണ്ടിയത്രേ ന്യായപാലനം ചെയ്യുന്നതു’ ആരുടെ വാക്കുകൾ?

◼️ യെഹോശാഫാത്തിൻ്റെ (19:6)

257. ആരുടെ പക്കലാണ് അന്യായവും മുഖപക്ഷവും കൈക്കൂലി വാങ്ങുന്നതും ഇല്ലാത്തത്?

◼️ യഹോവയുടെ (19:7)

258. യഹോവയുടെ എല്ലാകാര്യത്തിലും യെഹോശാഫാത്ത് തലവനാക്കിയ മഹാപുരോഹിതൻ?

◼️ അമര്യാവ് (19:11)

259. രാജാവിന്റെ എല്ലാകാര്യത്തിലും യെഹോശാഫാത്ത് തലവനാക്കിയത് ആരെയാണ്?

◼️ യിശ്മായേലിന്റെ മകൻ സെബദ്യാവ് (19:11)

20-ാം അദ്ധ്യായം

260. യഹോവയെ അന്വേഷിപ്പാൻ ഉപവാസം പ്രസിദ്ധപ്പെടുത്തിയ രാജാവ്?

◼️ യെഹോശാഫാത്ത് (20:3)

261. ദൈവത്തിൻ്റെ സ്നേഹിതൻ എന്നു സാക്ഷ്യം പ്രാപിച്ചവൻ?

◼️ അബ്രാഹാം (20:7)

262. യഹോശാഫാത്ത് ആലയത്തിൽനിന്ന് പ്രാർത്ഥിച്ചപ്പോൾ യഹോവയുടെ ആത്മാവ് ഏത് ലേവ്യൻ്റെ മേലാണ് വന്നത്?

◼️ യഹസീയേൽ (20:14)

263. ‘ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റെതത്രേ’ എന്നു പറഞ്ഞ ലേവ്യൻ?

◼️ യഹസീയേൽ (20:15)

264. ‘നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ ഉറെച്ചുനില്ക്കും; അവന്റെ പ്രവാചകന്മാരേയും വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ കൃതാർത്ഥരാകും’ ആരുടെ വാക്കുകൾ?

◼️ യെഹോശാഫാത്തിൻ്റെ (20;20)

265. യെഹൂദെക്കു വിരോധമായി വന്നവർക്കെതിരെ യഹോവ ആരെയാണ് വരുത്തിയത്?

◼️ പതിയിരിപ്പുകാരെ (20:22)

266. യെഹൂദ്യർ മരുഭൂമിയിലെ കാവൽ ഗോപുരത്തിന്നരികെ എത്തിയപ്പോൾ തങ്ങളുടെ ശത്രുകളെ എങ്ങനെയാണ് കണ്ടത്?

◼️ ശവങ്ങളായി കിടക്കുന്നത് (20:24)

267. യെഹോശാഫാത്തും പടജ്ജനവും ശത്രുക്കളുടെ സമ്പത്ത് എത്രദിവസം കൊള്ളയിട്ടു?

◼️ മൂന്നു ദിവസം (20:25)

268. ശത്രുക്കളുടെമേൽ ജയം നല്കിയ സ്ഥലത്ത് നിന്നുകൊണ്ട് യഹോവയ്ക്കു സ്തോത്രം ചെയ്തതുകൊണ്ടു ആ സ്ഥലത്തിനു ലഭിച്ച പേർ?

◼️ ബെരാഖാ താഴ്വര (20:26)

269. യഹോവ യിസ്രായേലിന്റെ ശത്രുക്കളോടു യുദ്ധംചെയ്തത് ഏത് രാജാവിൻ്റെ കാലത്താണ്?

◼️ യെഹോശാഫാത്തിൻ്റെ (20:29)

270. യെഹോശാഫാത്ത് യെഹൂദയിൽ വാണുതുടങ്ങിയപ്പോൾ ഏത്ര വയസ്സാരിരുന്നു?

◼️ മുപ്പത്തഞ്ച് (20:31)

271. യെഹോശാഫാത്ത് എത്രവർഷം യെരൂശലേമിൽ വാണു?

◼️ ഇരുപത്തഞ്ചു (20;31)

272. യെഹോശാഫാത്തിൻ്റെ അമ്മയുടെ പേരെന്താണ്?

◼️ അസൂബാ (20:31)

273. തന്റെ അപ്പനായ ആസയുടെ വഴി വിട്ടുമാറാതെ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തതാരാണ്?

◼️ യെഹോശാഫാത്ത് (20:32)

274. യെഹോശാഫാത്തിന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യാവസാനം എഴുതിയിരിക്കുന്നത് ആരാണ്?

◼️ ഹനാനിയുടെ മകനായ യെഹൂ (20:34)

275. മഹാ ദുഷ്‌പ്രവൃത്തിക്കാരനായിരുന്ന ഏത് യിസ്രായേൽ രാജാവിനോടാണ് യെഹോശാഫാത്ത് സഖ്യത ചെയ്തത്?

◼️ അഹസ്യാവിനോട് (20:35)

276. എവിടെവെച്ചാണ് അഹസ്യാവും യെഹോശാഫാത്തും ചേർന്നു കപ്പലുണ്ടാക്കിയത്?

◼️ എസ്യോൻ-ഗേബെരിൽ (20:36)

277. മാരേശക്കാരനായ ആരായിരുന്നു യെഹോശാഫാത്തിന്നു വിരോധമായി പ്രവചിച്ചത്?

◼️ ദോദാവയുടെ മകൻ എലീയേസെർ (20:37)

278. ‘നീ അഹസ്യാവോടു സഖ്യത ചെയ്തതുകൊണ്ടു യഹോവ നിന്റെ പണികളെ ഉടെച്ചുകളഞ്ഞിരിക്കുന്നു’ ഇതാരുടെ വാക്കുകളാണ്?

◼️ എലീയേസറിൻ്റെ (20:37)

21-ാം അദ്ധ്യായം

279. യെഹോശാഫാത്തിനു പകരം രാജാവായ മകൻ?

◼️ യെഹോരാം

280. യെഹൂദയുടെ സിംഹാനത്തിലിരുന്ന അഞ്ചാമത്തെ രാജാവ്?

◼️ യെഹോരാം (21:1)

281. അസര്യാവു, യെഹീയേൽ, സെഖര്യാവു, അസര്യാവു, മീഖായേൽ, ശെഫത്യാവു എന്നിവർ ആരുടെ പുത്രന്മാരാണ്?

◼️ യെഹോശാഫാത്തിൻ്റെ (21:2)

282. ആദ്യജാതനായിരിക്കയാൽ രാജത്വം ലഭിച്ചവൻ?

◼️ യെഹോരാം (21:3)

283. രാജത്വം ഏറ്റശേഷം സ്വന്ത സഹോദരന്മാരെയെല്ലാം വാൾകൊണ്ടു കൊന്ന യെഹൂദാ രാജാവ്?

◼️ യെഹോരാം (21:4, 13)

284. യെഹോരാം എത്രാമത്ത വയസ്സിലാണ് വാഴ്ചതുടങ്ങിയത്?  

◼️ മുപ്പത്തിരണ്ടു വയസ്സ് (21:5, 20)

285. യെഹോരാം എത്ര സംവത്സരം യെഹൂദയുടെ രാജാവായിരുന്നു?

◼️ എട്ടു സംവത്സരം (21:5, 20)

286. യിസ്രായേൽ രാജാവായ ആഹാബിൻ്റെ മകളെ വിവാഹം കഴിച്ചിരുന്ന യെഹൂദാ രാജാവ്?

◼️ യെഹോരാം (21:6)

287. ദാവീദിനോടു ചെയ്തിരുന്ന നിയമം നിമിത്തം ദാവീദു ഗൃഹത്തെ നശിപ്പിപ്പാൻ മനസ്സില്ലാതിരുന്നത് ആർക്കാണ്?

◼️ യഹോവയ്ക്ക് (21:7)

288. യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചു തങ്ങൾക്കു ഒരു രാജാവിനെ വാഴിച്ച ദേശം?

◼️ എദോം (21:8). [എദോം = ഏശാവിൻ്റെ സന്തതികൾ പാർത്തിരുന്ന ദേശം]

289. യെഹൂദാ പർവ്വതങ്ങളിൽ പൂജാഗിരികളെ ഉണ്ടാക്കി യെരൂശലേം നിവാസികളെ പരസംഗം ചെയ്യിച്ച രാജാവ്?

◼️ യെഹോരാം (21:11)

290. യെഹോരാമിൻ്റെ ദുഷ്ടതയ്ക്കെതിരായി എഴുത്തയച്ച പ്രവാചകൻ?

◼️ എലീയാ പ്രവാചകൻ (21:12)

291. ആഹാബ് ഗൃഹത്തിന്റെ പരസംഗംപോലെ യെഹൂദയെയും പരസംഗം ചെയ്യിച്ച രാജാവ്?

◼️ യെഹോരാം (21:13)

292. ‘യഹോവ നിന്റെ ജനത്തെയും,  മക്കളെയും, ഭാര്യമാരെയും, സകലവസ്തുവകകളെയും മഹാബാധകൊണ്ടു ബാധിക്കും’ എന്നു യെഹോരാമിനോട് അറിയിച്ചതാരാണ്?

◼️ എലീയാ പ്രവാചകൻ (21:14)

293. കുടലിൽ പൊറുക്കാത്ത വ്യാധിപിടിച്ചു മരിച്ച രാജാവ്?

◼️ യഹോരാം (21:18)

294. കുടൽ പുറത്തുചാടി മരിച്ച രാജാവ്?

◼️ യെഹോരാം (21:19)

295. പിതാക്കന്മാർക്കു കഴിച്ച ദഹനംപോലെ ദഹനം ലഭിക്കാഞ്ഞ രാജാവ്?

◼️ യെഹോരാം (21:19)

296. ആർക്കും ഇഷ്ടനാകാതെ കഴിഞ്ഞുപോയ രാജാവ്?

◼️ യെഹോരാം (21:20)

297. രാജാക്കന്മാരുടെ കല്ലറകളിൽ അടക്കം ലഭിക്കാതിരുന്ന ആദ്യത്തെ യെഹൂദാ രാജാവ്?

◼️ യെഹോരാം (21:20)

22-ാം അദ്ധ്യായം

298. യെഹോരാമിനു ശേഷം രാജാവായ ഇളയ മകൻ്റെ പേരെന്ത്?

◼️ അഹസ്യാവ് (22:1)

299. യെഹൂദായുടെ സിംഹാസനത്തിലിരുന്ന ആറാമത്തെ രാജാവ്?

◼️ അഹസ്യാവ് (22:1)

300. അഹസ്യാവിൻ്റെ മറ്റു പേരുകൾ?

◼️ യെഹോവാഹാസ് (2ദിന, 21:17), അസര്യാവ് (2ദിന, 22:6)

301. അഹസ്യാവ് വാഴ്ച തുടങ്ങിയപ്പോൾ ഏത്ര വയസ്സായിരുന്നു?

◼️ നാല്പത്തിരണ്ട് വയസ്സ് (22:2)

302. അഹസ്യാവ് എത്രകാലം യെരൂശലേമിൽ വാണു?

◼️ ഒരു സംവത്സരം (22:2)

303. അഹസ്യാവിൻ്റെ അമ്മയുടെ പേരെന്ത്?

◼️ അഥല്യാ (22:2). [ഇവിടെ അഥല്യാ ‘ഒമ്രിയുടെ മകൾ’ എന്നാണ് കാണുന്നത്. ഒമ്രി യിസ്രായേൽ രാജാവായിരുന്ന ആഹാബിൻ്റെ അപ്പനാണ്; അഥല്യാ ആഹാബിൻ്റെ മകളും. ‘ഒമ്രിയുടെ പൗത്രി’ എന്നാണ് ശരിയായ പ്രയോഗം: 2രാജാ, 8:26]

304. ദുഷ്ടത പ്രവർത്തിപ്പാൻ അമ്മ ആലോചന പറഞ്ഞുകൊടുത്തത് ആർക്ക്?

◼️ അഹസ്യാവിന് (22:3)

305. മകൻ്റെ നാശത്തിനായി ആലോചന കൊടുത്ത സ്ത്രീ?

◼️ അഥല്യാ (22:4)

306. ആഹാബിന്റെ മകനായ ഏത് യിസ്രായേൽ രാജാവാവിനോടു കൂടിയാണ് അഹസ്യാവ് യുദ്ധത്തിനു പോയത്?

◼️ യോരാമിനോടു കൂടെ (22:5)

307. ഏത് അരാം രാജാവാണ് യോരാമിനെ മുറിവേല്പിച്ചത്?

◼️ ഹസായേൽ (22:5)

308. രാമയിൽവെച്ചുള്ള യുദ്ധത്തിൽ മുറിവേറ്റ യോരാം എവിടേക്കാണ് പോയത്?

◼️ യിസ്രെയേലിലേക്ക് (22:6). [യിസ്രായേൽ രാജാവായിരുന്ന ആഹാബിന് യിസ്രെയേലിൽ ഒരു അരമന ഉണ്ടായിരുന്നു: (1രാജാ, 21:1). ആഹാബിൻ്റെ പുത്രനായ യോരാം അവിടെയാണ് പാർത്തിരുന്നത്: 2രാജാ, 8:29; 2ദിന, 22:6]

309. യോരാം ദീനമായി കിടക്കുകയാൽ അവനെ കാണാൻ ആരാണ് യിസ്രെയേലിൽ ചെന്നത്?

◼️ അസര്യാവ് (അഹസ്യാവ്) (22:6)

310. യോരാമിന്റെ അടുക്കൽ ചെന്നതു ദൈവഹിതത്താൽ നാശഹേതുവായി ഭവിച്ചത് ആർക്കാണ്?

◼️ അഹസ്യാവിനു (22:7)

311. ആഹാബ് ഗൃഹത്തെ നിർമ്മൂലനാശം വരുത്തുവാൻ യഹോവ അഭിഷേകം ചെയ്തതാരെ?

◼️ നിംശിയുടെ മകനായ യേഹൂ (22:7)

312. ആഹാബ് ഗൃഹത്തോടു ന്യായവിധി നടത്തുകയിൽ അഹസ്യാവിന്റെ സഹോദര പുത്രന്മാരെയും കൊന്നതാരാണ്?

◼️ യേഹൂ (22:8)

313. ഏത് യെഹൂദാ രാജാവിനെയാണ് യേഹൂവിൻ്റെ അടുക്കൽ കൊണ്ടുവന്ന് കൊന്നത്?

◼️ അഹസ്യാവിനെ (22:9)

314. പൂർണ്ണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച രാജാവ്?

◼️ യെഹോശാഫാത്ത് (22:9)

315. തന്റെ മകൻ മരിച്ചുപോയി എന്നു കണ്ടിട്ടു യെഹൂദാഗൃഹത്തിലെ രാജസന്തതികളെ നശിപ്പിച്ചതാരാണ്?

◼️ അഥല്യാ (22:10)

316. അഹസ്യാവിന്റെ മകനായ യോവാശിനെ മോഷ്ടിച്ചെടുത്തു ഒളിപ്പിച്ചത് ആരാണ്?

◼️ യെഹോശബത്ത് (22:11). 

317. യെഹോശബത്ത് ആരുടെ മകളാണ്?

◼️ യെഹോരാം രാജാവിന്റെ (22:11)

318. യെഹോശബത്തിൻ്റെ ഭർത്താവ് ആരായിരുന്നു?

◼️ പുരോഹിതനായ യെഹോയാദാ (22:11)

319. യോവാശിനെ എത്രവർഷം ദൈവാലയത്തിൽ ഒളിപ്പിച്ചുവെച്ചു?

◼️ ആറു സംവത്സരം (22:12)

320. അഹസ്യാവിനു ശേഷം യെഹൂദാ ഭരിച്ചത് ആരാണ്?

◼️ അഥല്യാ (22:12)

321. യെഹൂദായുടെ ഏഴാമത്തെ ഭരണാധികാരി?

◼️ അഥല്യാ (23:12)

322. യെഹൂദായുടെ സിംഹാസനത്തിലിരുന്ന ഏകസ്ത്രീ?

◼️ അഥല്യ (22:12)

323. അഥല്യാ യെഹൂദായിൽ ഏത്രവർഷം ഭരിച്ചു?

◼️ ആറു വർഷം (22:12)

23-ാം അദ്ധ്യായം

324. ഏഴാം സംവത്സരത്തിൽ ധൈര്യപ്പെട്ടു ശതാധിപന്മാരോടു സഖ്യത ചെയ്ത പുരോഹിതൻ?

◼️ യെഹോയാദാ (23:1)

325. ‘ദാവീദിന്റെ പുത്രന്മാരെക്കുറിച്ചു യഹോവ അരുളിച്ചെയ്തതുപോലെ രാജപുത്രൻ തന്നേ രാജാവാകേണം’ ഇതാരുടെ വാക്കുകൾ?

◼️ യെഹോയാദാ പരോഹിതൻ്റെ (23:3)

326. യെഹോയാദയും പുത്രന്മാരും അഭിഷേകം കഴിച്ചു രാജാവാക്കിയത് ആരെയാണ്?

◼️ യോവാശിനെ (23:11)

327. വസ്ത്രം കീറിക്കൊണ്ടു ‘ദ്രോഹം, ദ്രോഹം!’ എന്നു പറഞ്ഞതാരാണ്?

◼️ അഥല്യാ (23:13)

328. കുതിരവാതിലിന്റെ പ്രവേശനത്തിങ്കൽ വെച്ചു കൊന്നുകളഞ്ഞത് ആരെയാണ്?

◼️ അഥല്യായെ (23:15, 21)

329. ‘തങ്ങൾ യഹോവയുടെ ജനം ആയിരിക്കും’ എന്നു ഏതു രാജാവുമായിട്ടാണ് സർവ്വജനവും നിയമം ചെയ്തത്?

◾ യോവാശ് (23:16)

330. ബാലിന്റെ ഏതു പുരോഹിതനെയാണ് ബലിപീഠങ്ങളുടെ മുമ്പിൽവെച്ചു കൊന്നുകളഞ്ഞത്?

◼️ മത്ഥാനെ (23:17)

24-ാം അദ്ധ്യായം

331. യെഹൂദായിലെ എട്ടാമത്തെ രാജാവ്?

◼️ യോവാശ് (24:1)

332. യോവാശ് വാഴ്ച തുടങ്ങിയപ്പോൾ അവന്നു എത്ര വയസ്സായിരുന്നു?

◼️ ഏഴ് വയസ്സ് (24:1)

333. യെഹൂദാ ഭരിച്ച ഏറ്റവും പ്രായംകുറഞ്ഞ രാജാവ്?

◼️ യോവാശ് (ഏഴ് വയസ്സ്) (24:1)

334. യോവാശ് എത്ര സംവത്സരം യെരൂശലേമിൽ വാണു?

◼️ നാല്പതു സംവത്സരം (24:1)

335. യോവാശിൻ്റെ അമ്മയുടെ പേരെന്ത്?

◼️ സിബ്യാ (24:1)

336. ആരുടെ ആയുഷ്കാലത്താണ് യോവാശ് യഹോവയ്ക്കു പ്രസാദമായുള്ള കാര്യങ്ങളെ ചെയ്തത്?

◼️ യെഹോയാദാ പുരോഹിതന്റെ (24:2)

337. യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ മനസ്സുവെച്ച രാജാവ്?

◼️ യോവാശ് (24:4)

338. ഏതു ദുഷ്ടസ്ത്രീയുടെ മക്കളാണ് യഹോവയുടെ ആലയത്തിലെ നിവേദിതങ്ങൾ ബാൽവിഗ്രഹങ്ങൾക്കു കൊടുത്തത്? 

◼️ അഥല്യാ (34:7)

339. ഏതു രാജാവിൻ്റെ കല്പനപ്രകാരമാണ് പെട്ടകം (കാണിക്കവഞ്ചി) ഉണ്ടാക്കി യഹോവയുടെ ആലയത്തിന്റെ മുമ്പിൽ വെച്ചത്?

◼️ യോവാശ് (24:8)

340. നൂറ്റിമുപ്പതു വയസ്സുള്ളവനായി മരിച്ചത് ആരാണ്?

◼️ യെഹോയാദാ (24:15)

341. രാജാക്കന്മാരുടെ കല്ലറകൾക്കിടയിൽ അടക്കം ചെയ്യപ്പെട്ട പുരോഹിതൻ?

◼️ യഹോയാദാ (24:16)

342. യെഹൂദാ പ്രഭുക്കന്മാരുടെ വാക്കുകേട്ട് യഹോവയുടെ ആലയം ഉപേക്ഷിച്ച രാജാവ്?

◼️ യോവാശ് (24:17,18)

343. ദൈവത്തിൻ്റെ ആത്മാവു വന്ന യെഹോയാദാ പുരോഹിതന്റെ മകൻ ആരാണ്?

◼️ സെഖര്യാവ് (24:20)

344. ‘നിങ്ങൾക്കു ശുഭം വരുവാൻ കഴിയാതവണ്ണം നിങ്ങൾ യഹോവയുടെ കല്പനകളെ ലംഘിക്കുന്നതു എന്തു?’ ഇതാരുടെ വാക്കുകൾ?

◼️ സെഖര്യാവിൻ്റെ (24:20)

345. യോവാശിൻ്റെ കല്പനപ്രകാരം യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽവെച്ചു കല്ലെറിഞ്ഞത് ആരെയാണ്?

◼️ സെഖര്യാവിനെ (24:21)

346. യെഹോയാദാ തനിക്കു ചെയ്ത ദയ ഓർക്കാതെ അവന്റെ മകനെ കൊന്നുകളഞ്ഞ രാജാവ്?

◼️ യോവാശ് (24:22)

347. ‘യഹോവ നോക്കി ചോദിച്ചുകൊള്ളട്ടെ’ എന്നു പറഞ്ഞുകൊണ്ടു മരിച്ച പ്രവാചകൻ?

◼️ സെഖര്യാവ് (24:22)

348. യെഹൂദയും യെരൂശലേമും കൊള്ളയടിച്ച ആരാമ്യസൈന്യം ഏതു രാജാവിനാണത് കൊടുത്തയച്ചത്?

◼️ ദമ്മേശെക് രാജാവിന് (24:23)

349. യഹോവ അവരുടെ കയ്യിൽ ഏല്പിച്ചിട്ട് യോവാശിനോടു ന്യായവിധി നടത്തിയ സൈന്യം?

◼️ ആരാമ്യസൈന്യം (24:24)

350. കിടക്കയിൽ സ്വന്തം ഭൃത്യന്മാരാൽ കൊല്ലപ്പെട്ട രാജാവ്?

◼️ യോവാശ് (24:25)

351. രാജാക്കന്മാരുടെ കല്ലറകളിൽ അടക്കപ്പെടാഞ്ഞ രണ്ടാമത്തെ രാജാവ്?

◼️ യോവാശ് (24:25)

352. യോവാശിൻ്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി അവനെ കൊന്നവർ ആരൊക്കെ?

◼️ സാബാദും, യെഹോസാബാദും (24:26)

353. യോവാശിനുശേഷം രാജാവായ മകൻ?

◼️ അമസ്യാവ് (24:27)

25-ാം അദ്ധ്യായം

354. യെഹൂദായുടെ ഒമ്പതാമത്തെ രാജാവ്?

◼️ അമസ്യാവ് (25:1)

355. അമസ്യാവ് വാഴ്ച തുടങ്ങിയപ്പോൾ അവനെത്ര വയസ്സായിരുന്നു?

◼️ ഇരുപത്തഞ്ചു വയസ്സ് (25:1)

356. അമസ്യാവ് യെരൂശലേമിൽ എത്രവർഷം വാണു?

◼️ ഇരുപത്തൊമ്പതു സംവത്സരം (25:1)

357. അമസ്യാവിൻ്റെ അമ്മയുടെ പേരെന്ത്?

◼️ യെഹോവദ്ദാൻ (25:1)

358. രാജത്വം ഉറെച്ചശേഷം തന്റെ അപ്പനെ കൊന്ന ഭൃത്യന്മാർക്കു മരണശിക്ഷ നടത്തിയതാര്?

◼️ അമസ്യാവ് (25:3)

359. ‘അപ്പന്മാർ പുത്രന്മാരുടെ നിമിത്തം മരിക്കരുതു; പുത്രന്മാർ അപ്പന്മാരുടെ നിമിത്തവും മരിക്കരുതു; ഓരോരുത്തൻ താന്താന്റെ സ്വന്തപാപം നിമിത്തമേ മരിക്കാവു’ എന്ന ന്യായപ്രമാണം അനുഷ്ഠിച്ച രാജാവ്?

◼️ അമസ്യാവ് (25:4). [ആവ, 24:16]

360. യിസ്രായേലിൽനിന്നും ഒരു ലക്ഷം പരാക്രമശാലികളെ കൂലിക്കു വാങ്ങിയ യെഹൂദാ രാജാവ്?

◼️ അമസ്യാവ് (25:6)

361. സഹായിപ്പാനും വീഴിപ്പാനും ശക്തിയുള്ളത് ആർക്കാണ്?

◼️ ദൈവത്തിന് (25:8)

362. ആരുടെ കോപമാണ് യെഹൂദെക്കു നേരെ ഏറ്റവും ജ്വലിച്ചത്?

◼️ എഫ്രയീം പടക്കൂട്ടത്തിൻ്റെ (25:10)

363. അമസ്യാവ് എവിടെവെച്ചാണ് സേയീര്യരിൽ പതിനായിരംപേരെ നിഗ്രഹിച്ചത്? 

◼️ ഉപ്പുതാഴ്വരയിൽ (25:11)

364. ‘നീ വെറുതെ വെട്ടുകൊണ്ടു ചാകുന്നതു എന്തിന്നു’ ഇതാരുടെ വാക്കുകൾ?

◼️ അമസ്യാവിൻ്റെ (25:16)

365. ‘വരിക, നാം തമ്മിൽ ഒന്നു നോക്കുക’ എന്നു അമസ്യാവ് ഏത് യിസ്രായേൽ രാജാവിനോടാണ് പറഞ്ഞത്?

◼️ യോവാശിനോട് (25:17)

366. ലെബാനോനിലെ മുൾപടർപ്പു ദേവദാരുവിനോടു: ‘നിന്റെ മകളെ എന്റെ മകന്നു ഭാര്യയായി തരിക’ എന്നു പറയിച്ചു; ഒരു കാട്ടുമൃഗം മുൾപടർപ്പിനെ ചവിട്ടിക്കളഞ്ഞു. ഈ ഉപമ യോവാശ് ആരോടാണ് പറഞ്ഞത്?

◼️ അമസ്യാവിനോട് (25:18)

367. ‘വമ്പു പറവാൻ തക്കവണ്ണം നിന്റെ മനസ്സു നിഗളിച്ചിരിക്കുന്നു’ ആരുടെ?

◼️ അമസ്യാവിൻ്റെ (35:19)

368. യിസ്രായേൽ രാജാവായ യോവാശും യെഹൂദാ രാജാവായ അമസ്യാവും തമ്മിൽ നേരിട്ടത് എവിടെവെച്ച്?

◼️ ബേത്ത്-ശേമെശിൽ വെച്ചു (25:21)

369. യെരൂശലേമിന്റെ മതിൽ എഫ്രയീമിന്റെ പടിവാതിൽ മുതൽ കോൺപടിവാതിൽ വരെ നാനൂറുമുഴം ഇടിച്ചുകളഞ്ഞ രാജാവ്?

◼️ യോവാശ് (25:23)

370. ദൈവാലയത്തിൽ ആരുടെ പക്കൽ കണ്ട പൊന്നും വെള്ളിയുമാണ് യോവാശ് ശമര്യയിലേക്കു കൊണ്ടുപോയത്?

◼️ ഓബേദ്-എദോമിന്റെ (35:34). [യെഹൂദാ രാജാവായ ആമസ്യാവിൻ്റെ കാലത്ത് ദൈവാലയത്തിലെ പെൻവെള്ളി പാത്രങ്ങളുടെ സൂക്ഷിപ്പുകാരനായിരുന്നു ഓബേദ്-എദോം]

371. ലാഖീശിൽ വെച്ചു കൊല്ലപ്പെട്ട യെഹൂദാ രാജാവ്?

◼️ അമസ്യാവ് (25:25)

372. കുതിരപ്പുറത്തു കൊണ്ടുവന്നു യെഹൂദയുടെ മൂലനഗരത്തിൽ (ദാവീദിൻ്റെ നഗരം) അടക്കം ചെയ്തത് ആരെയാണ്? 

◼️ അമസ്യാവിനെ (25:28)

26-ാം അദ്ധ്യായം

373. അമസ്യാവിന്നു പകരം രാജാവായ മകൻ?

◼️ ഉസ്സീയാവ് ( 26:1)

374. യെഹൂദായുടെ പത്താമത്തെ രാജാവ്?

◼️ ഉസ്സീയാവ് ( 26:1)

375. ഏലോത്തിനെ പണിതതും അതിനെ യെഹൂദെക്കു വീണ്ടുകൊണ്ടതും ആരാണ്?

 ◼️ ഉസ്സീയാവ് ( 26:2)

376. ഉസ്സീയാവ് വാഴ്ചതുടങ്ങിയപ്പോൾ അവന്നു എത്ര വയസ്സായിരുന്നു?

◼️ പതിനാറ് (26:3)

377. ഉസ്സീയാവ് എത്ര സംവത്സരം യെരൂശലേമിൽ വാണു?

◼️ അമ്പത്തിരണ്ടു സംവത്സരം (26:3)

378. ഉസ്സീയാവിൻ്റെ അമ്മയുടെ പേരെന്താണ്?

◼️ യെഖൊല്യാ (26:3)

379. ദൈവഭയത്തിൽ ഉസ്സീയാവിനെ ഉപദേശിച്ചുവന്നതാരാണ്?

◾ സെഖര്യാവ് (26:5)

380. യഹോവയെ അന്വേഷിച്ച കാലത്തോളം ദൈവം ആർക്കാണ് അഭിവൃദ്ധി നല്കിയത്?

◼️ ഉസ്സീയാവിന് (26:5)

381. ഫെലിസ്ത്യർക്കും ഗൂർ-ബാലിൽ പാർത്ത അരാബ്യർക്കും മെയൂന്യർക്കും വിരോധമായി ഉസ്സീയാവിനെ സഹായിച്ചതാരാണ്?

◼️ ദൈവം (26:7)

382. അമ്മോന്യർ കാഴ്ചകൊണ്ടുവന്ന യെഹൂദാ രാജാവ്?

◼️ ഉസ്സീയാവ് (26:8)

383. അത്യന്തം പ്രബലനായി തീർന്നതുകൊണ്ടു ഉസ്സീയാവിന്റെ ശ്രുതി ഏതു ദേശംവരെ പരന്നു?

◼️ മിസ്രയീംവരെ (26:8)

384. കോൺവാതിലും താഴ്വരവാതിലും എവിടെയാണുള്ളത്?

◼️ യെരൂശലേമിൽ (26:9)

385. മരുഭൂമിയിൽ ഗോപുരങ്ങൾ പണിത രാജാവ്?

◼️ ഉസ്സീയാവ് (26:10)

386. കൃഷി പ്രിയനായിരുന്ന യെഹൂദാ രാജാവ്?

◼️ ഉസ്സീയാവ് (26:10)

387. യുദ്ധവീരന്മാരായ രണ്ടായിരത്തി അറുന്നൂറ് പിതൃഭവനത്തലവന്മാർ ഉണ്ടായിരുന്നത് ആരുടെ കാലത്താണ്?

◼️ ഉസ്സീയാവിൻ്റെ (26:12)

388. ബലവാനായപ്പോൾ സ്വന്തം നാശത്തിന്നായിട്ടു ഹൃദയം നിഗളിച്ച രാജാവ്?

◼️ ഉസ്സീയാവ് (26:16)

389. ധൈര്യശാലികളായി യഹോവയുടെ എത്ര പുരോഹിതന്മാരാണ് ധൂപം കാട്ടുന്നതിൽനിന്ന് ഉസ്സീയാവിനെ തടുത്തത്?

◼️ എൺപത് (26:17)

390. ദൈവാലയത്തിൽ ധൂപം കാട്ടുവാൻ വിഹിതമായിരിക്കുന്നത് ആർക്കാണ്?

◼️ പുരോഹിതന്മാർക്ക് (26:18)

391. ദൈവാലയത്തിൽ ധൂപം കാട്ടിയതിനാൽ കുഷ്ഠം പൊങ്ങിയ രാജാവ്?

◼️ ഉസ്സീയാവ് (26:19)

392. ജീവപര്യന്തം കുഷ്ടരോഗിയായി ജീവിച്ച രാജാവ്?

◼️ ഉസ്സീയാവ് (26:21)

393. ഉസ്സീയാവ് ഭ്രഷ്ടനായിരുന്നതിനാൽ ദേശത്തിലെ ജനത്തിന്നു ന്യായപാലനം ചെയ്തുവന്നത് ആരാണ്?

◼️ യോഥാം (26:21)

394. ഉസ്സീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യാവസാനം എഴുതിയിരിക്കുന്ന പ്രവാചകൻ?

◼️ യെശയ്യാ പ്രവാചകൻ (26:22)

395. ഉസ്സീയാവിനു ശേഷം രാജാവായ മകൻ?

◼️ യോഥാം

27-ാം ആദ്ധ്യായം

396. യെഹൂദായുടെ പതിനൊന്നാമത്തെ രാജാവ്?

◼️ യോഥാം

397. യോഥാം വാഴ്ചതുടങ്ങിയപ്പോൾ അവനെത്ര വയസ്സായിരുന്നു?

◼️ ഇരുപത്തഞ്ച് (27:1,8)

398. യോഥാം എത്ര സംവത്സരം യെരൂശലേമിൽ വാണു?

◼️ പതിനാറു സംവത്സരം (27:1,8)

399. യോഥാമിൻ്റെ അമ്മയുടെ പേരെന്ത്?

◼️ യെരൂശാ (27:1)

400. യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തെങ്കിലും അവൻ്റെ ആലയത്തിലേക്കു കടക്കാഞ്ഞ രാജാവ്?

◼️ യോഥാം (27:2)

401. വനങ്ങളിൽ കോട്ടകളും ഗോപുരങ്ങളും പണിത യെഹൂദാ രാജാവ്?

◼️ യോഥാം (27:4)

402. അമ്മോന്യരുടെ രാജാവിനെ ജയിക്കയാൽ മൂന്നാണ്ട് കപ്പം വാങ്ങിയതാരാണ്?

◼️ യോഥാം (27:5)

403. യഹോവയുടെ മുമ്പാകെ ക്രമമായി നടന്നതുകൊണ്ടു ബലവാനായിത്തീർന്ന രാജാവ്?

◼️ യോഥാം (27:6)

404. യോഥാമിനു ശേഷം രാജാവായ മകൻ?

◼️ ആഹാസ് (27:9)

28-ാം അദ്ധ്യായം

405. യെഹൂദായുടെ പന്ത്രണ്ടാമത്തെ രാജാവ്?

◼️ ആഹാസ് (28:1)

406. ആഹാസ് വാഴ്ചതുടങ്ങിയപ്പോൾ അവനെത്ര വയസ്സായിരുന്നു?

◼️ ഇരുപതു വയസ്സ് (28:1)

407. യഹോവെക്കു പ്രസാദമായുള്ളതു ചെയ്യാഞ്ഞ യെഹൂദാ രാജാവ്?

◼️ ആഹാസ് (28:1)

408. യിസ്രായേൽ രാജാക്കന്മാരുടെ വഴികളിൽ നടന്നു ബാൽവിഗ്രഹങ്ങളെ വാർത്തുണ്ടാക്കിയ യെഹൂദാ രാജാവ്?

◼️ ആഹാസ് (28:2)

409. പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിച്ച ആദ്യത്തെ യെഹൂദാ രാജാവ്?

◼️ ആഹാസ് (28:3). [പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിച്ച രണ്ടാമത്തെ രാജാവ്: മനശ്ശെ]

410. പച്ചവൃക്ഷത്തിൻ കീഴിൽ ബലികഴിച്ചും ധൂപം കാട്ടിയും പോന്ന രാജാവ്?

◼️ ആഹാസ് (28:4)

411. അരാം രാജാവിന്റെ കയ്യിലും യിസ്രായേൽ രാജാവിന്റെ കയ്യിലും യഹോവ ഏല്പിച്ചുകൊടുത്ത രാജാവ്?

◼️ ആഹാസ് (28:5)

412. യെഹൂദയിൽ ഒരു ലക്ഷത്തി ഇരുപതിനായിരം പേരെ ഒരേദിവസം സംഹരിച്ച യിസ്രായേൽ രാജാവ്?

◼️ പേക്കഹ് (28:6)

413. ആഹാസിൻ്റെ മകനെയും രാജധാനി വിചാരകനെയും രാജാവിൻ്റെ രണ്ടാമനെയും കൊന്നുകളഞ്ഞ എഫ്രയീമ്യ വീരൻ?

◼️ സിക്രി (28:7)

414. യിസ്രായേല്യർ യെഹൂദായിൽ നിന്നു എത്രപേരെ ബദ്ധരാക്കി കൊണ്ടുപോയി?

◼️ രണ്ടുലക്ഷം പേരെ (28:8)

415. ‘നിങ്ങൾ അവരെ ആകാശപര്യന്തം എത്തുന്ന ക്രോധത്തോടെ സംഹരിച്ചിരിക്കുന്നു’ ഏതു പ്രവാചകൻ്റെ വാക്കുകളാണ്?

◼️ ഓദേദ് (28:9)

416. ‘നിങ്ങളുടെ പക്കലും നിങ്ങളുടെ ദൈവമായ യഹോവയോടുള്ള അകൃത്യങ്ങൾ ഇല്ലയോ?’ പ്രവാചകൻ ആരോട് ചോദിച്ചതാണാത്?

◼️ യിസ്രായേല്യരോട് (28:10)

417. ‘ബദ്ധന്മാരെ വിട്ടയപ്പിൻ; അല്ലെങ്കിൽ യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ ഇരിക്കും’ ആരാണ് പറഞ്ഞത്?

◼️ ഓദേദ് പ്രവാചകൻ (28:11)

418. ഈന്തപ്പട്ടണമേതാണ്?

◼️ യെരീഹോ (28:11)

419. ദൈവമായ യഹോവയെ കോപിപ്പിച്ചു ഒന്നാമത്തെ യെഹൂദാരാജാവ്?

◼️ ആഹാസ് (28:25). [ദൈവത്തെ കോപിപ്പിച്ച രണ്ടാമത്തെ രാജാവ്: മനശ്ശെ]

420.  തന്നെ സഹായിക്കേണ്ടതിന്നു അശ്ശൂർ രാജാക്കന്മാരുടെ അടുക്കൽ ആളയച്ച യെഹൂദാ രാജാവ്?

◼️ ആഹാസ് (28:16)

421. യഹോവയോടുള്ള ആരുടെ മഹാദ്രോഹം നിമിത്തമാണ് യഹോവ യെഹൂദയെ താഴ്ത്തിയത്?

◼️ ആഹാസിൻ്റെ (28:19)

422. ആഹാസിനെ സഹായിക്കാൻ വന്നിട്ട് അവനെ ബലപ്പെടുത്താതെ ഞെരുക്കിയ ആശ്ശൂർ രാജാവ്?

◼️ തിഗ്ലത്ത്-പിലേസെർ (28:20)

423. യെഹോവയുടെ ആലയത്തിൽ നിന്നും രാജധാനിയിൽനിന്നും കവർന്നെടുത്തു അശ്ശൂർരാജാവിന്നു കൊടുത്ത രാജാവ്?

◼️ ആഹാസ് (28:21)

424. കഷ്ടകാലത്തുപോലും യഹോവയോട് അധികം ദോഷം ചെയ്ത രാജാവ്?

◼️ ആഹാസ് (28:22)

425. തന്നെ തോല്പിച്ച ദമ്മേശെക്കിലെ ദേവന്മാർക്കു ബലികഴിച്ച രാജാവ്?

◼️ ആഹാസ് (28:23)

426. യെരൂശലേമിന്റെ ഓരോ മൂലയിലും ബലിപീഠങ്ങൾ ഉണ്ടാക്കി അന്യദേവന്മാർക്ക് ധൂപംകാട്ടിയ രാജാവ്?

◼️ ആഹാസ് (28:2425)

427. യിസ്രായേൽ രാജാക്കന്മാരുടെ കല്ലറകളിൽ അടക്കം കിട്ടാഞ്ഞ മൂന്നാമത്ത യെഹൂദാ രാജാവ്?

◼️ ആഹാസ് (28:27

428. ആഹാസിനു പകരം രാജാവായ മകൻ?

◼️ യെഹിസ്കീയാവ് (28:27)

29-ാം അദ്ധ്യായം

429. യഹൂദായുടെ പതിമൂന്നാമത്തെ രാജാവ്?

◼️ യെഹിസ്കീയാവ് (29:1)

430. യെഹിസ്കീയാവു വാഴ്ച തുടങ്ങിയപ്പോൾ എത്ര വയസ്സായിരുന്നു?

◼️ ഇരുപത്തഞ്ച് (29:1

431. യെഹിസ്കീയാവ് എത്ര സംവത്സരം യെരൂശലേമിൽ വാണു?

◼️ ഇരുപത്തൊമ്പത് (29:1)

432. യെഹിസ്കീയാവിൻ്റെ അമ്മയുടെ പേര്?

◼️ അബീയാ (29:1)

433. തന്റെ അപ്പനായ ദാവീദ് ചെയ്തതു പോലെ യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്ത രാജാവ്?

◼️ യെഹിസ്കീയാവ് (29:2)

434. ആഹാസ് അടച്ച ആലയത്തിന്റെ വാതിലുകൾ തുറന്നു അറ്റകുറ്റം തീർത്ത രാജാവ്?

◼️ യെഹിസ്കീയാവ് (29:3)

435. ‘ദൈവമായ യഹോവയുടെ ആലയത്തെയും ശുദ്ധീകരിച്ചു വിശുദ്ധമന്ദിരത്തിൽനിന്നു മലിനത നീക്കിക്കളവിൻ’ ആരുടെ വാക്കുകൾ?

◼️ യെഹിസ്കീയാവിൻ്റെ (29:5)

436. യഹോവ നടുക്കത്തിന്നും അമ്പരപ്പിന്നും ഹാസ്യത്തിന്നും വിഷയമാക്കിത്തീർത്തത് ആരെയാണ്?

◼️ യെഹൂദയെ (29:8)

437. യഹോവയുടെ ഉഗ്രകോപം വിട്ടുമാറേണ്ടതിന്നു അവനോടു ഒരു നിയമം ചെയ്‍വാൻ താല്പര്യപ്പെട്ട രാജാവ്?

◼️ യെഹിസ്കീയാവ് (29:10)

438. ‘എന്റെ മക്കളേ, ഇപ്പോൾ ഉപേക്ഷ കാണിക്കരുതു’ ഏതു രാജാവിൻ്റെ വാക്കുകളാണ്?

◼️ യെഹിസ്കീയാവ് (29:11)

439. യെഹിസ്കീയാവിൻ്റെ കല്പന അനുസരിച്ചു യഹോവയുടെ ആലയത്തെ വെടിപ്പാക്കുവാൻ എഴുന്നേറ്റവർ ഏതു ഗോത്രജരാണ്?

◼️ ലേവ്യർ (29:14,15)

440. യഹോവയുടെ ആലയത്തിലെ മലിനതയൊക്കെയും ഏതു തോട്ടിലാണ് ഇട്ടുകളഞ്ഞത്?

◼️ കിദ്രോൻ തോട്ടിൽ (29:16)

441. യഹോവയുടെ ആലയം ലേവ്യർ എത്ര ദിവസംകൊണ്ട് വിശുദ്ധീകരിച്ചു?

◼️ പതിനാറു ദിവസം (29:17)

442. രാജത്വത്തിന്നും വിശുദ്ധമന്ദിരത്തിന്നും യെഹൂദെക്കും വേണ്ടി യാഗം കഴിപ്പാൻ കല്പിച്ച രാജാവ്?

◼️ യെഹിസ്കീയാവ് (29:21)

443. ‘നിങ്ങൾ ഇപ്പോൾ യഹോവെക്കു നിങ്ങളെത്തന്നേ നിവേദിച്ചിരിക്കുന്നു’ എന്നു പറഞ്ഞതാരാണ്?

◼️ യെഹിസ്കീയാവ് (29:31)

444. കാര്യം ക്ഷണത്തിൽ നടക്കാനും സകലജനവും സന്തോഷിപ്പാനും കാരണമാരാണ്?

◼️ ദൈവം (29:36)

30-ാം അദ്ധ്യായം

445. ഏത് ഉത്സവം ആചരിക്കാനാണ് എല്ലാ യിസ്രായേലിന്റെയും യെഹൂദയുടെയും അടുക്കൽ യെഹിസ്കീയാവ് ആളയച്ചു പറയിച്ചത്?

◼️ പെസഹ (30:1)

446. എത്രാം മാസത്തിൽ പെസഹ ആചരിക്കാനാണ് രാജാവും പ്രഭുക്കന്മാരും സർവ്വസഭയും തീരുമാനിച്ചത്?

◼️ രണ്ടാം മാസം (30:1,2). [ഇതു രണ്ടാമത്തെ പെസഹയാണ്. ലേവ്യ നിയമപ്രകാരം അശുദ്ധിയുള്ളവർക്കും, ദൂരയാത്രയിൽ ആയതൂകൊണ്ട് പെസഹാ ആചരിക്കാൻ സാധിക്കാതെ പോയവർക്കുമായി രണ്ടാം മാസം 14-ാം തീയതി രണ്ടാമത്തെ പെസഹ അഥവാ, ചെറുപെസഹാ ആചരിക്കാൻ വ്യവസ്ഥയുണ്ട്: സംഖ്യാ, 9:9-12; 2ദിന, 30:15]

447. പുരോഹിതന്മാർ തങ്ങളെ വിശുദ്ധീകരിക്കാതെയും ജനം യെരൂശലേമിൽ ഒരുമിച്ചുകൂടാതെയും ഇരുന്നതുകൊണ്ടു സമയത്തു ആചരിപ്പാൻ കഴിഞ്ഞതെന്താണ്?

◼️ പെസഹ (30:3)

448. ‘ബഹുകാലമായിട്ടു അതു വിധിപോലെ ആചരിച്ചിരുന്നില്ല’ എന്ത്?

◼️ പെസഹ (30:5)

449. എഫ്രയീം, മനശ്ശെ, സെബൂലൂൻ ദേശക്കാർ ആരെയാണ് പരിഹസിച്ചു നിന്ദിച്ചുകളഞ്ഞത്?

◼️ ഓട്ടാളരെ (30:10). [ഓട്ടാളൻ: ഓട്ടക്കാരൻ എന്നർത്ഥം. പ്രാചീനകാലത്ത് എഴുത്തുകളും സന്ദേശങ്ങളും എത്തിച്ചിരുന്നത് ഓട്ടാളന്മാരായിരുന്നു]

451. യഹോവയുടെ കല്പന അനുസരിക്കാൻ അവർക്കു ഐകമത്യം നല്കുവാൻ എന്താണ് അവരിൽ വ്യാപരിച്ചത്?

◼️ ദൈവത്തിന്റെ കൈ (30:12)

452. ഏത് ഉത്സവം ആചരിപ്പാനാണ് ബഹുജനം ഏറ്റവും വലിയോരു സഭയായി യെരൂശലേമിൽ വന്നുകൂടിയത്?

◼️ പുളിപ്പില്ലാത്ത അപ്പം (30:13). [പെസഹയും പുളിപ്പില്ലാത്തപ്പവും രണ്ടു വ്യത്യസ്ത പെരുന്നാളുകൾ ആണെങ്കിലും, പില്ക്കാലത്ത് ഇത് അഭിന്നമായിട്ട് പറഞ്ഞിരുന്നു: ലൂക്കൊ, 22:1]

453. ആരുടെ പ്രാർത്ഥന കേട്ടാണ് യഹോവ ജനത്തെ സൌഖ്യമാക്കിയത്?

◼️ യെഹിസ്കീയാവിന്റെ (30:20)

454. യഹോവയുടെ ശുശ്രൂഷയിൽ സാമർത്ഥ്യം കാണിച്ച രാജാവ്?

◼️ യെഹിസ്കീയാവ് (30:22)

455. ശലോമോന്റെ കാലംമുതൽ യെരൂശലേമിൽ സംഭവിച്ചിട്ടില്ലാത്ത എന്താണ് യെഹിസ്കീയാവിൻ്റെ കാലത്തുണ്ടായത്?

◼️ മഹാസന്തോഷം (30:26)

456. ആരുടെ പ്രാർത്ഥനയാണ് ദൈവത്തിന്റെ വിശുദ്ധനിവാസമായ സ്വർഗ്ഗത്തിൽ എത്തിയത്?

◼️ പുരോഹിതന്മാരുടെ (30:27)

31-ാം അദ്ധ്യായം

457. എല്ലാ യെഹൂദയിലും ബെന്യാമീനിലും എഫ്രയീമിലും മനശ്ശെയിലും ഉള്ള അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞത് ഏത് യഹൂദാ രാജാവിൻ്റെ കാലത്താണ്?

◼️ യെഹിസ്കീയാവിൻ്റെ (31:1)

458. ആരുടെ കാലത്താണ് യിസ്രായേല്യരും യെഹൂദ്യരും യഹോവയ്ക്കു ദശാംശം കൊണ്ടുവന്നു കൂമ്പാരമായി കൂട്ടിയത്?

◼️ യെഹിസ്കീയാവിൻ്റെ (31:6)

459. ‘യഹോവ തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നു; ശേഷിച്ചതാകുന്നു ഈ വലിയ കൂമ്പാരം’ ആരുടെ വാക്കുകൾ?

◼️ മഹാപുരോഹിതൻ അസര്യാവിൻ്റെ (31:10)

460. യഹോവയുടെ ആലയത്തിൽ അറകൾ ഒരുക്കിയ രാജാവ്?

◼️ യെഹിസ്കീയാവ് (31:11)

461. ആലയത്തിലെ അറകൾക്ക് മേൽവിചാരകൻ ആരായിരുന്നു?

◼️ കോനന്യാവ് (31:12)

462. യെഹിസ്കീയാവിൻ്റെ കാലത്ത് ദൈവാലയപ്രമാണി ആരായിരുന്നു?

◼️ അസര്യാവ് (31:13)

463. ദൈവത്തിനുള്ള ഔദാര്യ ദാനങ്ങൾക്കു മേൽവിചാരകൻ ആരായിരുന്നു?

◼️ യിമ്നയുടെ മകനായ കോരേ (31:14)

464. ദൈവമായ യഹോവയുടെ സന്നിധിയിൽ നന്മയും ന്യായവും സത്യവും ആയുള്ളതു പ്രവർത്തിച്ചതാര്?

◼️ യെഹിസ്കീയാവ് (31:20)

465. ദൈവത്തെ അന്വേഷിക്കേണ്ടതിനു ആരംഭിച്ച സകലപ്രവൃത്തിയിലും പൂർണ്ണഹൃദയത്തോടെ പ്രവർത്തിച്ചു കൃതാർത്ഥനായിരുന്ന രാജാവ്?

◼️ യെഹിസ്കീയാവ് (31:21)

32-ാം അദ്ധ്യായം

466. യെഹിസ്കീയാവിൻ്റെ കാലത്ത് ഏത് അശ്ശൂർ രാജാവാണ് യെഹൂദയിൽ കടന്നു ഉറപ്പുള്ള പട്ടണങ്ങളെ നിരോധിച്ചത്?

◼️ സൻഹേരീബ് (32:1)

467. അശ്ശൂർ രാജാവിൻ്റെ ഉപരോധത്തെ പ്രതിരോധിക്കാൻ ഉറവുകളും തോടും അടെച്ചുകളഞ്ഞ രാജാവ്?

◼️ യെഹിസ്കീയാവ് (32:4)

468. അശ്ശൂരിൻ്റെ ആക്രമണം ചെറുക്കാൻ യെഹിസ്കീയാവ് ദാവീദിന്റെ നഗരത്തിലെ എന്തിൻ്റെ കേടാണ് പോക്കിയത്?

◼️ ‘മില്ലോ’വിന്റെ (32:5). [മില്ലോ: രണ്ടു ചുവരുകൾക്കിടയിൽ മണ്ണും കല്ലും നിച്ചുണ്ടാക്കിയ കൊത്തളം. ദാവീദാണ് മില്ലോ പണിതത്: (2ശമൂ, 5:7-9). ശലോമോൻ വീണ്ടും പണിതുറപ്പിച്ചു: (1രാജാ, 9:16,24; 11:27). യെഹിഹ്കീയാവ് കേടു പോക്കി]

469. ‘നിങ്ങൾ ഭ്രമിക്കരുതു; അവനോടുകൂടെയുള്ളതിലും വലിയൊരുവൻ നമ്മോടുകൂടെ ഉണ്ടു’ ആരുടെ വാക്കുകൾ?

◼️ യെഹിസ്കീയാവിൻ്റെ (32:7)

470. ‘നിങ്ങൾ യെരൂശലേമിൽ നിരോധം സഹിച്ചു പാർപ്പാൻ എന്തൊന്നിലാകുന്നു ആശ്രയിക്കുന്നതു?’ ഇത് ചോദിച്ചതാരാണ്?

◼️ അശ്ശൂർരാജാവായ സൻഹേരീബ് (32:10)

471. നിങ്ങളുടെ ദൈവത്തിന്നു നിങ്ങളെ എന്റെ കയ്യിൽനിന്നു വിടുവിപ്പാൻ കഴിയുമോ? എന്നു ചോദിച്ച രാജാവ്?

◼️ സൻഹേരിബ് (32:14)

472. യിസ്രായേലിന്റെ ദൈവമായ യഹോവയെ നിന്ദിപ്പാൻ എഴുത്തെഴുതി അയച്ച രാജാവ്?

◼️ അശ്ശൂർ രാജാവ് (32:17)

473. ആരൊക്കെ പ്രാർത്ഥിച്ചപ്പോഴാണ്  യഹോവ തൻ്റെ ദൂതനെ അയച്ച് അശ്ശൂർ പാളയത്തിൽ സംഹാരം നടത്തിയത്?

◼️ യെഹിസ്കീയാവും യെശയ്യാവും (32:20,21). 

474. ഏത് രാജാവിനെയാണ് തൻ്റെ ദേവൻ്റെ ക്ഷേത്രത്തിൽവെച്ച് സഹോദരന്മാർ വാൾകൊണ്ടു കൊന്നത്?

◼️ സൻഹേരീബ് (32:21)

475. സകലജാതികളുടെയും ദൃഷ്ടിയിൽ ഉന്നതനായിത്തീർന്ന യെഹൂദാ രാജാവ്?

◼️ യെഹിസ്കീയാവ് (32:23)

476. മരണകരമായ ദീനംപിടിച്ച രാജാവ്?

◼️ യെഹിസ്കീയാവ് (32:24)

477. തനിക്കു ലഭിച്ച ഉപകാരത്തിന്നു അടുത്തവണ്ണം നടക്കാതെ നിഗളിച്ചുപോയ രാജാവ്?

◼️ യെഹിസ്കീയാവ് (32:25)

478. ദൈവം അനവധി സമ്പത്തു കൊടുത്തിതുകൊണ്ടു പട്ടണങ്ങളെയും ആടുമാടുളെയും വളരെ സമ്പാദിച്ച രാജാവ്?

◼️ യെഹിസ്കീയാവ് (32:29)

479. ഗീഹോൻ വെള്ളത്തിന്റെ ഒഴുക്കു തടുത്ത രാജാവ്?

◼️ യെഹിസ്കീയാവ് (32:30)

480. ദൈവം പരീക്ഷിക്കേണ്ടതിനു വിട്ടുകൊടുത്ത രാജാവ്?

◼️ യെഹിസ്കീയാവ് (32:31)

481. കല്ലറകളിലേക്കുള്ള കയറ്റത്തിങ്കൽ അടക്കം ചെയ്യപ്പെട്ട രാജാവ്?

◼️ യെഹിസ്കീയാവ് (32:33)

482. യെഹിസ്കീയാവിനു ശേഷം രാജാവായ മകൻ?

◼️ മനശ്ശെ (32:33)

33-ാം അദ്ധ്യായം

483. യെഹൂദയുടെ പതിനാലാമത്തെ രാജാവ്?

◼️ മനശ്ശെ (33:1)

484. മനശ്ശെ വാഴ്ച തുടങ്ങിയപ്പോൾ അവനെത്ര വയസ്സായിരുന്നു?

◼️ പന്ത്രണ്ട് (33:1)

485. മനശ്ശെ എത്ര സംവത്സരം യെരൂശലേമിൽ വാണു?

◼️ അമ്പത്തഞ്ച് (33:1)

486. ഏറ്റവും അധികം കാലം യെഹൂദാ ഭരിച്ച രാജാവ്?

◼️ മനശ്ശെ (55 വർഷം) (33:1).

487. ജാതികളുടെ മ്ലേച്ഛതകളെപ്പോലെ യഹോവയ്ക്കു അനിഷ്ടമായത് ചെയ്ത യെഹൂദാ രാജാവ്?

◼️ മനശ്ശെ (33:2)

488. ആകാശത്തിലെ സർവ്വസൈന്യത്തെയും നമസ്കരിച്ചു സേവിച്ച രാജാവ്?

◼️ മനശ്ശെ (33:3)

489. യഹോവയുടെ ആലയത്തിലും ബലിപീഠങ്ങൾ പണിത രാജാവ്?

◼️ മനശ്ശെ (33:4)

490. യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിൽ ആകാശ സൈന്യത്തിനു ബലിപീഠങ്ങൾ പണിത രാജാവ്?

◼️ മനശ്ശെ (33:5)

491. മനശ്ശെ തന്റെ പുത്രന്മാരെ ഏതു താഴ്വരയിലാണ് അഗ്നിപ്രവേശം ചെയ്യിച്ചത്?

◼️ ബെൻ-ഹിന്നോം (33:6)

492. പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിച്ച രണ്ടാമത്തെ രാജാവ്?

◼️ മനശ്ശെ (33:6). [പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിച്ച ഒന്നാത്തെ രാജാവ്: ആഹാസ്]

493. യഹോവയ്ക്ക് അനിഷ്ടമായതു പലതും ചെയ്തു അവനെ കോപിപ്പിച്ച രണ്ടാമത്തെ രാജാവ്?

◼️ മനശ്ശെ (33:6). [യഹോവയെ കോപിപ്പിച്ച ഒന്നാമത്തെ രാജാവ്: ആഹാസ്] 

494. ജാതികൾ ചെയ്തതിലും അധികം വഷളത്വം പ്രവർത്തിപ്പാൻ തക്കവണ്ണം യെഹൂദയെയും യെരൂശലേം നിവാസികളെയും തെറ്റുമാറാക്കിയ രാജാവ്?

◼️ മനശ്ശെ (33:9)

495. ദൈവം സംസാരിച്ചു എങ്കിലും ശ്രദ്ധിക്കാഞ്ഞ രാജാവും ജനവും?

◼️ മനശ്ശെയും യെഹൂദായും (33:10)

496. ഏതു രാജാവിനെയാണ് കൊളുത്തുകളാൽ പിടിച്ചു ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയത്?

◼️ മനശ്ശെ (33:11)

497. കഷ്ടത്തിൽ ആയപ്പോൾ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ച രാജാവ്?

◼️ മനശ്ശെ (33:12)

498. പ്രാർത്ഥന കൈക്കൊണ്ടും യാചന കേട്ടും ദൈവം രാജത്വത്തിലേക്കു തിരിച്ചു വരുത്തിയ രാജാവ്?

◼️ മനശ്ശെ (33:13)

499. യഹോവതന്നേ ദൈവം എന്നു ബോധ്യമായ യെഹൂദാ രാജാവ്?

◼️ മനശ്ശെ (33:13)

500. യഹോവയുടെ ആലയത്തിൽ നിന്നു അന്യദൈവങ്ങളെയും വിഗ്രഹത്തെയും ബലിപീഠങ്ങളെയും നീക്കി നഗരത്തിനു പുറത്തു എറിഞ്ഞുകളഞ്ഞ രാജാവ്?

◼️ മനശ്ശെ (33:15)

501. സ്വന്തം അരമനയിൽ അടക്കം ചെയ്യപ്പെട്ട രാജാവ്?

◼️ മനശ്ശെ (33:20)

502. മനശ്ശെക്കുശേഷം രാജാവായ മകൻ?

◼️ ആമോൻ (23:20)

503. യെഹൂദയുടെ പതിനഞ്ചാമത്തെ രാജാവ്?

◼️ ആമോൻ (23:21)

504. ആമോൻ വാഴ്ച തുടങ്ങിയപ്പോൾ എത്ര വയസ്സായീരുന്നൂ?

◼️ ഇരുപത്തിരണ്ട് (33:21)

505. ആമോൻ എത്ര സംവത്സരം യെരൂശലേമിൽ വാണു?

◼️ രണ്ടു സംവത്സരം (33:21)

506.  തൻ്റെ അപ്പനാപ്പോലെ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്ത രാജാവ്?

◼️ ആമോൻ (33:22)

507. അപ്പനുണ്ടാക്കിയ സകല വിഗ്രഹങ്ങൾക്കും ബലികഴിക്കയും അവയെ സേവിക്കുകയും ചെയ്ത രാജാവ്?

◼️ ആമോൻ (33:22)

508. അപ്പൻ യഹോവയുടെ മുമ്പാകെ താഴ്ത്തിയതുപോലെ തന്നെത്താൻ താഴ്ത്താഞ്ഞ മകൻ?

◼️ ആമോൻ (33:23)

509. മേല്ക്കുമേൽ അകൃത്യം ചെയ്ത രാജാവ്? 

◼️ ആമോൻ (33:23)

510. ഭൃത്യന്മാർ കൂട്ടുകെട്ടുണ്ടാക്കി അരമനയിൽവെച്ചു കൊന്നുകളഞ്ഞ രണ്ടാമത്തെ രാജാവ്?

◼️ ആമോൻ (33:24). [ഭൃത്യന്മാർ കൊന്ന ഒന്നാമത്തെ രാജാവ്: യോവാശ്]

511. ആമോൻ രാജാവിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കിയവരെ കൊന്നതാരാണ്?

◼️ യെഹൂദായിലെ ജനം (33:25)

512. ആമോനുശേഷം രാജാവായ മകൻ?

◼️ യോശീയാവ് (33:25)

34-ാം അദ്ധ്യായം

513. യോശീയാവു വാഴ്ച തുടങ്ങിയപ്പോൾ അവനെത്ര വയസ്സായിരുന്നു?

◼️ എട്ട് വയസ്സ് (34:1)

514. യെഹൂദായുടെ പതിനാറാമത്തെ രാജാവ്?

◼️ യോശീയാവ് (34:1)

515. യോശീയാവ് എത്ര സംവത്സരം യെരൂശലേമിൽ വാണു? 

◼️ മുപ്പത്തൊന്നു സംവത്സരം (34:1)

516. പിതാവായ ദാവീദിന്റെ വഴികളിൽ വലത്തോട്ടോ ഇടത്തോട്ടോ മാറാതെ നടന്ന രാജാവ്?

◼️ യോശീയാവ് (34:2)

517. യൗവ്വനത്തിൽ തന്നെ ദൈവത്തെ അന്വേഷിച്ചുതുടങ്ങിയ രാജാവ

◼️ യോശീയാവ് (34:3)

518. വിഗ്രഹങ്ങളെയും ബീംബങ്ങളെയും തകർത്തു പൊടിയാക്കി, അവയ്ക്കു ബലികഴിച്ചവരുടെ കല്ലറകളിന്മേൽ വിതറിയ രാജാവ്?

◼️ യോശീയാവ് (34:4)

519. യിസ്രായേൽ ദേശത്തു എല്ലായിടവും സകല സൂര്യസ്തംഭങ്ങളെയും വെട്ടിക്കളഞ്ഞ രാജാവ്?

◼️ യോശീയാവ് (34:7)

520. യോശീയാവിൻ്റെ വാഴ്ചയുടെ എത്രാമാണ്ടിലാണ് ദേശത്തെയും ആലയത്തെയും വെടിപ്പാക്കിയത്?

◼️ പതിനെട്ടാം ആണ്ടിൽ (348)

521. യഹോവ മോശെമുഖാന്തരം കൊടുത്ത ന്യായപ്രമാണപുസ്തകം കണ്ടെത്തിയ പുരോഹിതൻ?

◼️ ഹിൽക്കീയാ (34:14

522. യോശീയാവിനെ ന്യായപ്രമാണ പുസ്തകം വായിച്ചു കേൾപ്പിച്ചത് ആരാണ്?

◼️ ശാഫാൻ (34:18)

523. ന്യായപ്രമാണത്തിലെ വാക്യങ്ങളെ കേട്ടിട്ടു വസ്ത്രം കീറിയ രാജാവ്?

◼️ യോശീയാവ് (34:19)

524. ന്യായപ്രമാണ പുസ്തകത്തിലെ വാക്യങ്ങളെക്കുറിച്ചു യഹോവയോടു അരുളപ്പാടു ചോദിപ്പാൻ കല്പിച്ച രാജാവ്?

◼️ യോശീയാവ് (34:21)

525. യോശീയാവ് പറഞ്ഞയച്ചിട്ട് ഏത് പ്രവാചകിയുടെ അടുക്കൽ ചെന്നാണ് അരുളപ്പാട് ചോദിച്ചത്?

◼️ ശല്ലൂമിന്റെ ഭാര്യ ഹുൽദാ (34:22)

526. യിസ്രായേല്യരെല്ലാം തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വിട്ടുമാറാഞ്ഞത് ആരുടെ കാലത്താണ്?

◼️ യോശീയാവിൻ്റെ (34:22)

35-ാം അദ്ധ്യായം

527. പെസഹ ആചരിച്ചു എന്നു രേഖപ്പേടുത്തിയിരിക്കുന്ന രണ്ടാമത്തെ രാജാവ്?

◼️ യോശീയാവ് (35:1). [പെസഹ അറുത്ത ഒന്നാമത്തെയാൾ യെഹിസ്കീയാവ്: 30:15]

528. പെസഹ ക്യത്യസമയത്ത് (ഒന്നാം മാസം പതിനാലാം തിയ്യതി) ആചരിച്ച രാജാവ്?

◼️ യോശീയാവ് (35:1)

529. പെസഹ യാഗങ്ങൾക്കായിട്ടു മുപ്പതിനായിരം കുഞ്ഞാടിനെയും മൂവായിരം കാളയെയും ജനത്തിന്നു കൊടുത്ത രാജാവ്?

◼️ യോശീയാവ് (35:7)

530. ശമൂവേൽ പ്രവാചകന്റെ കാലംമുതൽ യിസ്രായേലിൽ ആചരിച്ചിട്ടില്ലാത്തൊരു പെസഹ ആരുടെ കാലത്താണ് ആചരിച്ചത്? 

◼️ യോശീയാവിൻ്റെ (35:18)

531. യോശീയാവിന്റെ വാഴ്ചയുടെ എതാമാണ്ടിലായിരുന്നു പെസഹ ആചരിച്ചത്?

◼️ പതിനെട്ടാം ആണ്ടിൽ (35:19)

532. മിസ്രയീംരാജാവായ നെഖോ ഏതു ദേശം ആക്രമിക്കാനാണ് പോയത്?

◼️ കർക്കെമീശ് (35:20)

533. യോശീയാവ് ഏതു മിസ്രയീം രാജാവിനെതിരെയാണ് നേരെ പുറപ്പെട്ടത്?

◼️ നെഖോ (35:20)

534. ‘യെഹൂദാരാജാവേ, എനിക്കും നിനക്കും തമ്മിൽ എന്തു? ഞാൻ ഇന്നു നിന്റെ നേരെ അല്ല, എനിക്കു യുദ്ധമുള്ള ഗൃഹത്തിന്റെ നേരെയത്രേ പുറപ്പെട്ടിരിക്കുന്നതു’ നെഖോ ആരോടാണിതു പറഞ്ഞതാ?

◼️ യോശീയാവിനോട് (35:21)

535. ‘ദൈവം എന്നോടു ബദ്ധപ്പെടുവാൻ കല്പിച്ചിരിക്കുന്നു; എന്റെ പക്ഷത്തിലുള്ള ദൈവം നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിനു എന്നോടു ഇടപെടരുതു’ എന്നു പറഞ്ഞതാരാണ്?

◼️ മിസ്രയീംരാജാവായ നെഖോ (35:21)

536. നെഖോ പറഞ്ഞ ദൈവവചനങ്ങളെ കേൾക്കാതെ മെഗിദ്ദോ താഴ്വരയിൽ യുദ്ധം ചെയ്‍വാൻ ചെന്ന രാജാവ്?

◼️ യോശീയാവ് (35:22)

537. ‘എന്നെ കൊണ്ടുപോകുവിൻ; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു’ ഇതാരുടെ വാക്കുകൾ?

◼️ യോശീയാവിൻ്റെ (35:23)

538. കഠിനമായി മുറിവേറ്റിട്ടു ഭൃത്യന്മാർ രണ്ടാം രഥത്തിൽ ആക്കി യെരൂശലേമിൽ കൊണ്ടുവന്ന രാജാവ്?

◼️ യോശീയാവ് (35:24)

539. യോശീയാവിനെക്കുറിച്ചു വിലപിച്ച ഒരു പ്രവാചകൻ?

◼️ യിരെമ്യാവ് (35:25)

540. സംഗീതക്കാരും സംഗീതക്കാരത്തികളും ഇന്നുവരെ അവരുടെ വിലാപങ്ങളിൽ പ്രസ്താവിക്കുന്ന രാജാവ്?

◼️ യോശീയാവ് (35:35)

36-ാം അദ്ധ്യായം

540. യോശീയാവിനു ശേഷം രാജാവായ മകൻ?

◼️ യെഹോവാഹാസ് (36:1)

541. യെഹൂദായുടെ പതിനേഴാമത്തെ രാജാവ്?

◼️ യെഹോവാഹാസ് (36:1)

542. യെഹോവാഹാസ് വാഴ്ചതുടങ്ങിയപ്പോൾ അവനെ ത്രവയസ്സായിരുന്നു?

◼️ ഇരുപത്തിമൂന്നു (36:2)

543. യെഹോവാഹാസ് എത്രകാലം യെരൂശലേമിൽ വാണു?

◼️ മൂന്നു മാസം (36:2)

544. യെഹൂദായിൽ ഏറ്റവും കുറഞ്ഞകാലം ഭരിച്ച രാജാവ്?

◼️ യെഹോവാഹാസ് (മൂന്നു മാസം) (36:2)

545. മിസ്രയീം രാജാവ് ഏത് യെഹൂദാ രാജാവിനെയാണ് പിഴുക്കി (സ്ഥാനഭ്രഷ്ടനാക്കി) ദേശത്തിന്നു നൂറു താലന്ത് വെള്ളിയും ഒരു താലന്ത് പൊന്നും പിഴ കല്പിച്ചത്?

◼️ യെഹോവാഹാസിനെ (36:3)

546. മിസ്രയീം രാജാവ് യെഹൂദെക്കും യെരൂശലേമിന്നും രാജാവാക്കിയ യെഹോവാഹാസിൻ്റെ സഹോദരൻ?

◼️ എല്യാക്കീം (36:4)

547. മിസ്രയീം രാജാവ് എല്യാക്കീമിനു കൊടുത്ത പുതിയ പേരെന്താണ്?

◼️ യെഹോയാക്കീം (36:4)

548. യെഹൂദയുടെ പതിനെട്ടാമത്തെ രാജാവ്?

◼️ യെഹോയാക്കീം (36:4)

549. ഏതു യെഹൂദാ രാജാവിനെയാണ് നെഖോ പിടിച്ചു മിസ്രയീമിലേക്കു കൊണ്ടുപോയത്?

◼️ യെഹോവാഹാസിനെ (36:4)

550. യെഹോയാക്കീം വാഴ്ച തുടങ്ങിയപ്പോൾ അവനെത്ര വയസ്സായിരുന്നു?

◼️ ഇരുപത്തഞ്ച് (36:5)

551. യെഹോയാക്കീം ഏത്ര സംവത്സരം യെരൂശലേമിൽ വാണു?

◼️ ഏഴു സംവത്സരം (36:5)

552. ബാബേൽ രാജാവായ നെബൂഖദ്നേസർ ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയ രാജാവ്?

◼️ യെഹോയാക്കീം (36:6)

553. യഹോവയുടെ ആലയത്തിലെ ഉപകരണങ്ങൾ കൊണ്ടുപോയി ബാബേലിൽ തന്റെ ദേവന്റെ ക്ഷേത്രത്തിൽ വെച്ച രാജാവ്?

◼️ നെബൂഖദ്നേസർ (36:7)

554. യെഹോയാക്കീമിനു ശേഷം രാജാവായ മകൻ?

◼️ യെഹോയാഖീൻ (36:8)

555. യെഹോയാഖീൻ വാഴ്ച തുടങ്ങിയപ്പോൾ അവനെത്ര വയസ്സായിരുന്നു?

◼️ എട്ട് വയസ്സ് (36:9). [എട്ടുവയസ്സിൽ വാഴ്ച ആരംഭിച്ച ആദ്യത്തെ രാജാവ് യോശീയാവ്; 34:1]

556. യെഹൂദായുടെ പത്തൊൻപതാമത്തെ രാജാവ്?

◼️ യെഹോയാഖീൻ (36:9)

557. യെഹോയാഖീൻ എത്രകാലം യെരൂശലേമിൽ വാണു?

◼️ മൂന്നു മാസവും പത്തു ദിവസവും (36:9)

558. യെഹോയാഖീനെ നെബൂഖദ്നേസർ ബാബേലിലേക്കു വിളിപ്പിച്ചിട്ട് പകരം രാജാവാക്കിയതാരെ?

◼️ സിദെക്കീയാവിനെ (36:10). [സിദെക്കീയാവ് യെഹോയാഖീൻ്റെ സഹോദരനെന്ന് ഇവിടെ പറയുന്നത് പരിഭാഷാ പ്രശ്നമാണ്. സിദെക്കീയാവ് യോശീയാവ് രാജാവിൻ്റെ മകനും യെഹോവാഹാസിൻ്റെയും യെഹൊയാക്കീമിൻ്റെയും സഹോദരനും, യെഹോയാഖീൻ്റെ ചിറ്റപ്പനുമാണ്: (1ദിന, 3:15). മത്ഥന്യാവെന്ന പേരു മാറ്റിയാണ് സിദെക്കീയാവ് എന്നാക്കിയത്: 2രാജാ, 24:17]

559. സിദെക്കീയാവു വാഴ്ച തുടങ്ങിയപ്പോൾ അവനെത്ര വയസ്സായിരുന്നു?

◼️ ഇരുപത്തൊന്ന് വയസ്സ് (36:11)

560. യെഹൂദയുടെ ഇരുപതാമത്തെയും അവസാനത്തെയും രാജാവ്?

◼️ സിദെക്കീയാവ് (36:11)

561. സിദെക്കീയാവു എത്ര സംവത്സരം യെരൂശലേമിൽ വാണു?

◼️ പതിനൊന്ന് സംവത്സരം (36:11)

562. യഹോവയുടെ വചനം പ്രസ്താവിച്ച യിരെമ്യാ പ്രവാചകന്റെ മുമ്പിൽ തന്നെത്താൻ താഴ്ത്താഞ്ഞ രാജാവ്?

◼️ സിദെക്കീയാവ് (36:12)

563. സിദെക്കീയാവിനെക്കൊണ്ടു ദൈവനാമത്തിൽ സത്യം ചെയ്യിച്ചിരുന്ന രാജാവാരാണ്?

◼️ നെബൂഖദ്നേസർ (36:13)

564. ദൈവമായ യഹോവയിങ്കലേക്കു തിരിയാതവണ്ണം തന്റെ ഹൃദയം കഠിനമാക്കിയ രാജാവ്?

◼️ സിദെക്കീയാവ് (36:13)

565. യെരൂശലേമിൽ യഹോവ വിശുദ്ധീകരിച്ച അവന്റെ ആലയത്തെ അശുദ്ധമാക്കിയത് ആരുടെ കാലത്താണ്?

◼️ സിദെക്കീയാവിൻ്റെ (36:14)

566. ആരാണ് തന്റെ ജനത്തോടും തന്റെ നിവാസത്തോടും സഹതാപം തോന്നീട്ടു ദൂതന്മാരെ അയച്ചത്?

◼️ യഹോവ (36:15)

567. ദൈവത്തിൻ്റെ കോപം ഉജ്ജ്വലിക്കുവോളം അവന്റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞത് ആരുടെ കാലത്താണ്?

◼️ സിദെക്കീയാവിൻ്റെ (36:16)

568. ദൈവം യെഹൂദയിലെ യൗവനക്കാരനെയോ കന്യകയെയോ വൃദ്ധനെയോ കിഴവനെയോ ആദരിക്കാതെ അവരെയൊക്കെയും ആരുടെ കയ്യിലാണ് ഏല്പിച്ചുകൊടുത്തത്?

◼️ കൽദയരുടെ രാജാവിന് (36:17). [ബാബേൽ രാജാവ്- നെബൂഖദ്നേസർ]

570. യെരൂശലേമിന്റെ മതിൽ ഇടിച്ചു, ദൈവാലയവും അരമനകളും തീക്കിരയാക്കിയത് ആരാണ്?

◼️ കൽദയർ (36:19)

571. വാളിനാൽ വീഴാതെ ശേഷിച്ചവരെ എവിടേക്കാണ് കൊണ്ടുപോയത്?

◼️ ബാബേലിലേക്കു (36:20)

572. ഏത് രാജ്യത്തിനു ആധിപത്യം സിദ്ധിക്കുംവരെ യെഹൂദന്മാർ ബാബേലിൽ അടിമകളായിരുന്നു?

◼️ പാർസി രാജ്യത്തിനു (36:20)

573. യെഹൂദന്മാർ എത്ര സംവത്സരം ബാബേലിൽ അടിമയായിരിക്കുമെന്നാണ് ദൈവം യിരെമ്യാവ് മുഖാന്തരം പ്രവചിച്ചിരുന്നത്?

◼️ എഴുപത് സംവത്സരം (36:21)

574. യഹോവ മനസ്സുണർത്തിയ ജാതീയ രാജാവ്?

◼️ പാർസിരാജാവായ കോരെശ് (36:22)

575. ‘സ്വർഗ്ഗത്തിലെ ദൈവമായ യഹോവ യെരൂശലേമിൽ അവന്നു ഒരു ആലയം പണിവാൻ എന്നോടു കല്പിച്ചുമിരിക്കുന്നു’ ആരുടെ വാക്കുകളാണ്?

◼️ കോരെശിൻ്റെ (36:23) 🙏

2ദിനവൃത്താന്തത്തിൽ പറയപ്പെട്ടിരികുന്ന വ്യക്തികൾ

അത്ഥായി

അഥല്യാ

അദ്നാ

അദായാവ്

അദോനീയാവ്

അബീയാ

അബീയാവ്

അബീഹയീൽ

അബ്ദി

അബ്ദോൻ

അബ്ശാലോം

അബ്രാഹാം

അമര്യാവ്

അമസ്യാവ്

അമാസാ

അമാസായി

അസര്യാവ്

അസല്യാവ്

അസസ്യാവ്

അസായാവ്

അസായേൽ

അസാഹേൽ

അഹീക്കാം

അസൂബാ

അസ്രീക്കാം

അഹര്യാവ്

അഹസ്യാവ് 

അഹീയാവ്

ആമോൻ

ആമോസ്

ആസാ

ആസാഫ്

ആഹാബ്

ആഹാസ്

ഇദ്ദോ

ഉസ്സീയാവ്

ഉസ്സീയേൽ

ഊരി

ഊരീയേൽ

ഏഫ്രയീം

എലീയാബ്

എലീയേൽ

എലീയേസെർ

എലീശാഫാത്ത്

എലീശാമാ

എലീസാ

എല്യാക്കീം

എല്യാദാ

എൽക്കാന

ഏദെൻ

ഏലീയാ

ഒമ്രി

ഒർന്നാൻ

ഓദേദ്

ഓബദ്യാവ്

ഓബേദ്

ഓബേദ്-എദോം

കീശ്

കെനയന

കോനന്യാവ്

കോരേ

ഗാദ്

തിൽഗത്ത്-പിൽനേസെർ

തൊക്ഹത്ത്

തോബീയാവ്

തോബ്-അദോനീയാവ്

ദാവീദ്

ദോദാവാ

നയമാ

നഹത്ത്

നാഥാൻ

നിംശി

നെഖോ

നെഥനയേൽ

നെഥന്യാവ്

നെബാത്ത്

നെബൂഖദ്നേസർ

പെക്കഹ്

ബെനായാവ്

ബെന്യാമീൻ

ബെൻ-ഹദദ്

ബെൻ-ഹയീൽ

ബെയെശാ

ബെസലേൽ

ബേരെഖ്യാവ്

മത്ഥന്യാവ്

മത്ഥാൻ

മനശ്ശെ

മയഖ

മയശേയാ

മഹത്ത്

മഹലാത്ത്

മിന്യാമീൻ

മീഖാ

മീഖായാ

മീഖായാവ്

മീഖായേൽ

മെശില്ലേമോത്ത്

മെശുല്ലാം

മോശെ

യഹത്ത്

യഹസീയേൽ

യാക്കോബ്

യിമ്ന

യിമ്ല

യിരെമ്യാവ്

യിശ്മായേൽ

യിശ്ശായി

യിസ്മഖ്യാവ്

യിസ്ഹാക്ക്

യെഖൊല്യാ

യെദൂഥൂൻ

യെയൂശ്

യെരീമോത്ത്

യെരൂശാ

യെയീയേൽ

യെയൂവേൽ

യെശയ്യാവ്

യെഹല്ലെലേൽ

യെഹിസ്കീയാവ്

യെഹീയേൽ

യെഹൂദാ

യെഹൂവേൽ

യെഹോനാഥാൻ

യെഹോരാം

യെഹോയാക്കീം

യെഹോയാഖീൻ

യെഹോയാദാ

യെഹോവദ്ദാൻ

യെഹോവാഹാസ്

യെഹോശബത്ത്

യെഹോശാഫാത്ത്

യെഹോസാബാദ് 

യെഹോഹാനാൻ

യേശുവ

യേഹൂ

യോഥാം

യോരാം

യൊരോബെയാം

യോവാശ്

യോവാഹ്

യോവേൽ

യോശീയാവ്

യോസാബാദ്

യോഹാനാൻ

രെമല്രാവ്

രെഹബെയാം

ശമൂവേൽ

ശലോമോൻ

ശല്ലൂം

ശാഫാൻ

ശിമെയാത്ത്

ശിമെയി

ശിമെയ്യാവ്

ശിമെയോൻ

ശിമ്രീത്ത്

ശിൽഹി

ശീശക്ക്

ശെഫത്യാവ്

ശെബാ

ശെഖന്യാവ്

ശെമയ്യാവ്

ശെമര്യാവ്

ശെമീരാമോത്ത്

ശെലോമീത്ത്

സൻഹേരിബ്

സാദോക്ക്

സാബാദ്

സാഹം

സിക്രി

സിദെക്കീയാവ്

സിബ്യാ

സിമ്മ

സിമ്രി

സീസ

സെഖര്യാവ്

സെബദ്യാവ്

സേരഹ്

ഹദ്ലായി

ഹദോരാം

ഹനന്യാവ്

ഹനാനി

ഹസബ്യാവ്

ഹസായേൽ

ഹസ്ര

ഹിൽക്കീയാവ്

ഹുൽദാ

ഹൂരാം

ഹൂരാം-ആബി

ഹൂര്

ഹേമാൻ

സ്ഥലങ്ങൾ

അദുല്ലാം

അദോരയീം

അയ്യാലോൻ

അരാം

അരാബ്യ

അശ്ശൂർ

അസ്തോദ്

അസേക്കാ

ആബേൽ-മയീം

ആശേർ

ഈയോൻ

എദോം

എഫ്രയീം

എഫ്രോൻ

എസ്യോൻ-ഗേബെർ

ഏതാം

ഏൻ-ഗെദി

ഏലോത്ത്

ഓഫീർ

ഓഫേൽ

കക്കെമീശ്

കർമ്മേൽ

കിര്യത്ത്-യെയാരീം

കോരെശ്

ഗത്ത്

ഗിംസോ

ഗിബെയോൻ

ഗിലെയാദ്

ഗൂർ-ബാൽ

ഗെദേരോത്ത്

ഗെരാർ

ഗേബ

തദ്മോർ

തർശീശ്

തിമ്ന

തെക്കോവ

ദമ്മേശെക്ക്

ദാൻ

പാർസി

ഫെലിസ്ത്യദേശം

ഫ്രാത്ത്

ബാബേൽ

ബാലാത്ത്

ബെന്യാമീൻ

ബെൻ-ഹിന്നോം

ബെരാഖ

ബേത്ത്ലേഹേം

ബേത്ത്-ശേമെശ്

ബേത്ത്-സൂർ

ബേത്ത്-ഹോരോൻ

ബേർ-ശേബ

ബേഥേൽ

മനശ്ശെ

മാരേശാ

മിസ്പ

മിസ്രയീം

മെഗിദ്ദോ

യബ്നെ

യാഫോവ്

യിസ്സാഖാർ

യിസ്രായേൽ

യിസ്രെയേൽ

യെരീഹോവ്

യെരൂവേൽ

യെരൂശലേം

യെശാന

യെഹൂദ്യ

യോർദ്ദാൻ

രാമ

രാമോത്ത്

ലാഖീശ്

ലിബ്ന

ലെബാനോൻ

ശമര്യ

ശെഖേം

സീഫ്

സീസ്

സീയോൻ

സൂക്കോത്ത്

സെഫാഥാ

സെബൂലൂൻ

സെമരായീം

സെരേദാഥെ

സേയീർ

സോഖോ

സോരാ

സോർ

ഹസസോൻ-താമാർ

ഹാമാത്ത്

ഹാമാത്ത്-സോബ

ഹെബ്രോൻ

ഹോരേബ്

🙏🙏🙏

ബൈബിള്‍ കൊട്ടാരം

ബൈബിള്‍ കൊട്ടാരം

ബൈബിള്‍ ദൈവത്തിന്‍റെ കൊട്ടാരമായി ചിത്രികരിച്ചാല്‍!

1. ഉല്പത്തി പുസ്തകം >=< ദൈവത്തിന്റെ മഹാത്ഭുതങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുന്ന സ്വീകരണ മുറി.

2. പുറപ്പാട് >=< നിയമ നിര്‍മ്മാണ മുറി.

3. ലേവ്യ >=< ആരാധനാലയം.

4. സംഖ്യാ >=< സംഭരണശാല.

5. ആവര്‍ത്തനം >=< കോടതി മുറി.

6. യോശുവ മുതല്‍ എസ്ഥേര്‍വരെ >=< ചരിത്ര രേഖകള്‍ എഴുതി സുക്ഷിച്ചിരിക്കുന്ന മുറി.

7. ഇയോബ് >=< തത്വജ്ഞാനികളുടെ സമ്മേളന മുറി.

8. സങ്കീര്‍ത്തനം >=< സംഗീത മുറി.  

9. സദൃശവാക്യങ്ങൾ >=< പഠനമുറി.

10. സഭാപ്രസംഗി >=< പ്രസംഗമുറി.

11. ഉത്തമഗീതം >=< രാജാവിന്റെ മണിയറ.

12. യെശയ്യാവു മുതല്‍ മലാഖി വരെ >=< കൊട്ടാരത്തിന്‍റെ മുകള്‍ നിലയിലെ പ്രവാചകന്മാരുടെ മുറി. (അവിടെ, പ്രവാചകന്‍മാർ ഉദയനക്ഷത്രമായ മശീഹ ഉദയം ചെയ്യുന്നതു മുതൽ നിത്യത വരെയുള്ള കാര്യങ്ങള്‍ കണ്ടെത്തി രേഖയാക്കി വച്ചിരിക്കുന്നു).

13. സുവിശേഷങ്ങൾ >=< പ്രവാചകമുറി കടന്നു ചെല്ലുമ്പോള്‍ യേശുക്രിസ്തുവിന്റെ നാലു വ്യത്യസ്ത ചിത്രങ്ങളാൽ അലങ്കരിച്ചിരിക്കുന്ന വലിയ ഹാളിലേക്ക് പ്രവേശിക്കുന്നു. 

∆. മത്തായി >=< രാജാവിൻ്റെ ചിത്രം.

∆. മര്‍ക്കൊസ് >=< ദാസന്റെ ചിത്രം.

∆. ലൂക്കോസ് >=< മനുഷ്യന്റെ ചിത്രം.

∆. യോഹന്നാൻ >=< ദൈവത്തിന്റെ ചിത്രം. 

14. അപ്പോസ്തല പ്രവര്‍ത്തികൾ >=< ഊര്‍ജ്ജോത്പാദന മുറി. (പരിശുദ്ധാത്മപ്രവാഹം ലോകത്തിൽ മുഴുവൻ വ്യാപിക്കുന്നത് അവിടെ നിന്നാണ്).

15. റോമര്‍ മുതല്‍ യൂദാ വരെയുള്ള ലേഖനങ്ങൾ >=< നിയമാവലി എഴുതി സുക്ഷിച്ചിരിക്കുന്ന മുറി. 

16. വെളിപ്പാടു >=< മഹാരാജാവിന്റെ സിംഹാസനം വച്ചിരിക്കുന്ന വിശാലവും മനോഹരവുമായ മുറി. 

“സുവിശേഷങ്ങളിലെ രാജാവുമായി ഉഭയസമ്മതം ചെയ്ത് പ്രവൃത്തികളിലെ പരിശുദ്ധാത്മ ശക്തിയാൽ ലേഖനങ്ങളിലെ നിയമാവലികൾ അനുസരിച്ചാൽ; മഹാരാജാവൻ്റെ കൊട്ടാരത്തിലെത്തി നിത്യത മുഴുവൻ അവനോടുകൂടി സന്തോഷിച്ചാനന്ദിപ്പാൻ ഇടയാകും.” (കടപ്പാട്)

“യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്റെ ദാസന്മാർ അവനെ ആരാധിക്കും. അവർ അവന്റെ മുഖംകാണും; അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും.” (വെളിപ്പാടു 22:3-4).

ബൈബിൾ കാനോൻ

ബൈബിൾ കാനോൻ (The Bible Canon)

ദൈവശ്വാസീയമായ തിരുവെഴുത്തുകളുടെ ക്രമത്തെയും കൂട്ടിച്ചേർക്കലിനെയും പരാമർശിക്കുന്ന പ്രയോഗമാണ് കാനോൻ. ‘ഞാങ്ങണ’ എന്നർത്ഥമുള്ള ‘കാനെഹ്’ എന്ന എബ്രായ പദത്തിൽ നിന്നാണതിന്റെ ഉത്പത്തി. കാനോൻ ഗ്രീക്കുരൂപമാണ്. ചൂരൽ, വടി, അളവുകോൽ എന്നീ അർത്ഥങ്ങളോടു കൂടിയ കാനോൻ ഒരു പരിഭാഷ കൂടാതെ തന്നെ ബൈബിളിലെ പുസ്തകങ്ങളുടെ അധികൃതമായ പട്ടികയെക്കുറിക്കുവാൻ ഇന്നും നിർല്ലോപമായി ഉപയോഗിച്ചുവരുന്നു. ഓറിജൻ തുടങ്ങിയ സഭാപിതാക്കന്മാർ ‘വിശ്വാസപ്രമാണം’ എന്ന അർത്ഥത്തിലാണ് കാനോൻ പ്രയോഗിച്ചിട്ടുള്ളത്. ദൈവിക വെളിപ്പാടുകളുടെ പട്ടിക എന്ന ആശയത്തിൽ അത്തനേഷ്യസിന്റെ കാലം മുതലാണു (എ.ഡി. 296-373) കാനോൻ പ്രയോഗിച്ചുതുടങ്ങിയത്.

കാനോനികതയും അധികാരവും: ബൈബിളിലെ ഒരു പുസ്തകത്തിന്റെ കാനോനികത അതിന്റെ അധികാരത്തിൽ അധിഷ്ഠിതമാണ്. ഒരു പുസ്തകം കാനോനികമാണെന്നു പറയുമ്പോൾ അതു വിശിഷ്ടമായ അധികാരം ഉൾക്കൊള്ളുന്നുവെന്നു ധ്വനിക്കുന്നു. ഒരു പുസ്തകത്തിന്റെ അധികാരവും അംഗീകാരവും അതിനു ലഭ്യമായിരിക്കുന്നതു പ്രസ്തുത പട്ടികയിൽ ഉൾപ്പെട്ടതുകൊണ്ടല്ല, മറിച്ച് അതു പട്ടികയിൽ ഉൾപ്പെട്ടതു ദൈവിക അധികാരം ഉൾക്കൊണ്ടതുകൊണ്ട് മാത്രമാണ്. മോശെ സീനായി പർവ്വതത്തിൽ നിന്നിറങ്ങിവന്നപ്പോൾ അവൻ നിയമപുസ്തകം എടുത്തു ജനം കേൾക്കെ വായിച്ചു. ഉടൻ ജനം മറുപടി പറഞ്ഞു; “യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കും.” (പുറ, 24:7). മോശെയുടെ ചുണ്ടുകളിൽ നിന്നും പുറപ്പെട്ട വാക്കുകൾ ദൈവത്തിന്റെ വാക്കുകൾ എന്നും തന്മൂലം അവയ്ക്കു പരിപൂർണ്ണമായ അധികാരവും ബാദ്ധ്യതയുമുണ്ടെന്നും ജനം അംഗീകരിച്ചു. എന്നാൽ ഈ വാക്കുകളെ കാനോനികമായി അവർ അംഗീകരിച്ചതായി നമുക്കു പറയാനാവില്ല. കാരണം ഇങ്ങനെയുള്ള എഴുത്തുകളുടെ സഞ്ചയം അഥവാ പട്ടിക എന്ന അർത്ഥത്തിൽ വളരെ പില്ക്കാലത്താണ് കാനോൻ എന്ന പദം ഉപയോഗിച്ചു തുടങ്ങിയത്. “താൻ പ്രവാചകനെന്നോ ആത്മികൻ എന്നോ ഒരുത്തനു തോന്നുന്നു എങ്കിൽ, ഞാൻ നിങ്ങൾക്കു എഴുതുന്നതു കർത്താവിന്റെ കല്പന ആകുന്നു എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ” (1കൊരി, 14:37) എന്നു കൊരിന്ത്യ വിശ്വാസികൾക്കു എഴുതുമ്പോൾ അവർ പൗലൊസ് അപ്പൊസ്തലന്റെ വാക്കുകളെ ക്രിസ്തുവിന്റെ കല്പനകളായി അംഗീകരിച്ചുവെന്നതു സ്പഷ്ടമാണ്. പുതിയനിയമ കാനോൻ അന്നു രൂപപ്പെട്ടിരുന്നില്ല. യുക്തിപൂർവ്വവും ചരിത്രപരവുമായി ചിന്തിക്കുകയാണെങ്കിൽ കാനോനികത്വത്തിനു മുമ്പു അധികാരം നിലവിലിരുന്നുവെന്നു മനസ്സിലാക്കാം.

പഴയനിയമ കാനോൻ: പഴയനിയമ കാനോൻ രൂപികരണവുമായി ബന്ധപ്പെട്ടു ഏതെങ്കിലും സുനഹദോസിന്റെയോ അംഗീകൃത സമ്മേളനങ്ങളുടെയോ പ്രവർത്തനം നാം കാണുന്നില്ല. വ്യക്തികളുടെയോ സഭയുടെയോ അധികാരികളുടെയോ പ്രഖ്യാപനത്തിൽ നിന്നല്ല തിരുവെഴുത്തുകൾക്കു അധികാരം ലഭിച്ചത്. തിരുവെഴുത്തുകൾ കാനോനികമാണെന്നു വ്യക്തികളോ സമൂഹമോ പ്രഖ്യാപിക്കും മുമ്പു തന്നെ അവയിൽ ദൈവികമായ അധികാരം മുദ്രചാർത്തിയിരു ന്നു. ചരിത്രത്തിൽ പ്രാരംഭകാലം മുതൽ തന്നെ ദൈവികപ്രമാണം കാണാം. മോശെയുടെ കാലത്തു അവ ലിഖിതമായി ലഭിച്ചു. എബായ ചരിത്രത്തിൽ വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും അടിസ്ഥാനപ്രമാണമായി ന്യായപ്രമാണം ഗണിക്കപ്പെട്ടു. (1രാജാ, 2:3; 2രാജാ, 14:6). ന്യായപ്രമാണത്തോടു ഒന്നും കൂട്ടിച്ചേർക്കുകയോ കുറയ്ക്കുകയോ ചെയ്യരുതെന്നു പ്രത്യേകം കല്പനയും ഉണ്ട്. “ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറയ്ക്കുകയോ ചെയ്യരുത്.” (ആവ, 4:2;14:1). പഴയനിയമത്തിൽ ഇനിയൊരു സ്ഥാനത്തുകൂടി മാതമേ (കെത്തുവീം എഴുത്തുകൾ) ഇപ്രകാരം ഒരു അനുശാസനം കാണുന്നുള്ളൂ. “അവന്റെ വചനത്തോടു നീ ഒന്നും കൂട്ടരുതു; അവൻ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാൻ ഇടവരരുത്.” (സദൃ, 306).

കാനോനികരണം റബ്ബിമാരുടെ വീക്ഷണത്തിൽ: പഴയനിയമത്തിൽ പുസ്തകങ്ങളെ ഉൾക്കൊള്ളിക്കുന്നതിനു റബ്ബിമാർ മൂന്നു തത്വങ്ങൽ പരിഗണിച്ചിരുന്നതായി The Universal Jewish Encyclopaidea-യിൽ പറയുന്നു:

1. പുസ്തകങ്ങൾ എബായയിൽ എഴുതപ്പെട്ടവയായിരിക്കണം. ഉദാഹരണമായി കാനോനിൽ അംഗീകാരം ലഭിക്കുന്നതിനു വേണ്ടി ദാനീയേൽ പ്രവചനത്തിന്റെ ആരംഭവും അവസാനവും അരാമ്യയിൽ നിന്നു എബ്രായയിലേക്കു തിടുക്കത്തിൽ വിവർത്തനം ചെയ്തു.

2. കാനോനിൽ ഉൾപ്പെടുത്തേണ്ട പുസ്തകം യിസ്രായേലിൽ പ്രവചനം നിന്നുപോയ കാലയളവിനു മുമ്പു, അതായത് മലാഖിയുടെ കാലത്തോടടുപ്പിച്ചോ അതിനുമുമ്പോ എഴുതപ്പെട്ടതായിരിക്കണം.

3. പുസ്തകത്തിന്റെ ഉള്ളടക്കം റബ്ബിമാർ ഏർപ്പെടുത്തിയ മതപ്രമാണത്തിനു അനുരൂപമായിരിക്കണം.

എബ്രായഭാഷ കാനോനികരണത്തിന്റെ ഉപാധിയായി റബ്ബിമാർ പറയുന്നു. രണ്ടു കാരണങ്ങളാൽ ഈ വാദം ദുർബ്ബലമാണ്. 1. കാനോനിലുള്ള ചില പുസ്തകങ്ങൾ മുഴുവൻ എബ്രായയിലല്ല എഴുതിയിട്ടുള്ളത്. ന്യായപ്രമാണ പുസ്തകങ്ങളിൽ ഒരു സ്ഥലനാമവും (യെഗർ-സാഹദൂഥാ: ഉല്പ, 31:47) പ്രവാചക പുസ്തകങ്ങളിൽ ഒരു വാക്യവും (യിരെ, 10 :11) എഴുത്തുകളിൽ (കെത്തുവീം) രണ്ടു പ്രധാന ഭാഗങ്ങളും (ദാനി, 2:4-7:28; എസ്രാ, 9:3-6:18; 7:12-26) അരാമ്യഭാഷയിലാണ്. 2. എബ്രായയിലെഴുതപ്പെട്ട എല്ലാ പുസ്തകങ്ങൾക്കും കാനോനിൽ അംഗീകാരം നല്കിയില്ല. എക്ലീസിയാറ്റിക്കൂസ് (പ്രഭാഷകൻ) തുടങ്ങിയ അപ്പൊക്രിഫാ ഗ്രന്ഥങ്ങൾ എബ്രായയിലാണ് എഴുതപ്പെട്ടതെങ്കിലും അവയ്ക്കു കാനോനിൽ പ്രവേശനം ലഭിച്ചില്ല.

ന്യായപ്രമാണത്തോടുള്ള പൊരുത്തം കാനോനികതയെ നിർണ്ണയിക്കുന്നുവെന്ന വാദവും വിവാദ്രഗ്രസ്തമാണ്. യെഹൂദന്മാരെ സംബന്ധിച്ചിടത്തോളം ഉപദേശങ്ങളുടെ പരമമായ മാനദണ്ഡം ന്യായപ്രമാണം തന്നെയാണ്. ന്യായപ്രമാണവുമായി പൊരുത്തപ്പെടാത്ത പുസ്തകം സ്വീകാര്യമല്ല എന്നതു സ്പഷ്ടമാണ്. എന്നാൽ ന്യായപ്രമാണവുമായി പൊരുത്തപ്പെടുന്ന അനേകം ഗ്രന്ഥങ്ങളെ കാനോനിൽ ഉൾപ്പെടുത്തിയില്ല എന്നതും ഒരു വസ്തുതയത്രേ. ഉദാ: ഏലീയാ പ്രവാചകൻ (2ദിന, 21:12) ദർശകനായ ഇദ്ദോ (2ദിന, 12:15) തുടങ്ങിയവർ എഴുതിയ പുസ്തകങ്ങൾ. തലമൂദും മിദ്രാഷും ഒരിടത്തും ന്യായപ്രമാണവുമായി ഇടിയുന്നില്ല. എങ്കിലും അവ കാനോനിൽ ഉൾപ്പെട്ടില്ല.

കാനോനികത നിശ്ചയിക്കുന്നതു ദൈവം തന്നെയാണ്. ദൈവനിശ്വസ്തമാകയാലും ദൈവിക അധികാരം ഉൾക്കൊള്ളുകയാലുമാണ് ഒരു പുസ്തകം കാനോനികമാകുന്നത്. തല്മൂദിന്റെ പാരമ്പര്യമനുസരിച്ചു കാനോനിക ഗ്രന്ഥങ്ങൾ കരങ്ങളെ അശുദ്ധമാക്കുന്നവയാണ്. അവ എത്രയും വിശുദ്ധമാകയാലാണ് അതു ഉപയോഗിക്കുന്നവരുടെ കൈ അശുദ്ധമാകുന്നത്.

ബാബാബത്ര: ബാബിലോണിയൻ തല്മൂമൂദിലെ ബാബാബത്ര പഴയനിയമ പുസ്തകങ്ങളുടെ ശീർഷകങ്ങളിലോ അവയുടെ ക്രമത്തിലോ പ്രവാചകീയ ലേഖകരെ കാണാൻ ശ്രമിക്കുന്നു. മോശെ, യോശുവ, ശമുവേൽ, എസ്രാ, പ്രവാചകന്മാർ എന്നിവർ അവരുടെ പേരുകളിൽ അറിയപ്പെടുന്ന പുസ്തകങ്ങൾ എഴുതി. ഇയ്യോബിന്റെ എഴുത്തുകാരനായി മോശയെ കണക്കാക്കുന്നു. ആവർത്തന പുസ്തകത്തിലെ അവസാനത്തെ എട്ടുവാക്യങ്ങൾ യോശുവ എഴുതിയതായി കരുതുന്നു. ന്യായാധിപന്മാരുടെയും രൂത്തിന്റെയും കർത്തൃത്വം ശമുവേലിനു നല്കി. രാജാക്കന്മാരും വിലാപങ്ങളും യിരെമ്യാവ് രചിച്ചു. ദിനവൃത്താന്തത്തിന്റെ കർത്തൃത്വം എസ്രാശാസ്ത്രിക്കു നല്കി. ഇങ്ങനെ മോശെ മുതൽ മലാഖിവരെ ഒരു ഇടമുറിയാത്ത പ്രവാചക പരമ്പരയുണ്ട്. ദാവീദിനെയും ശലോമോനെയും ആ പരമ്പരയിലുൾപ്പെടുത്തി. സങ്കീർത്തനങ്ങൾ മുഴുവനും ദാവീദ് എഴുതിയതായും; സദൃശവാക്യങ്ങൾ, ഉത്തമഗീതം, സഭാപ്രസംഗി എന്നിവ ശലോമോൻ എഴുതിയതായും പ്രസ്താവിച്ചു. ഒരു പ്രവാചക എഴുത്തുകാരനിൽ ആരോപിക്കപ്പെടാത്ത പുസ്തകം എസ്ഥേർ മാത്രമാണ്. എന്നാൽ യെഹൂദ്യപാരമ്പര്യം ഹഗ്ഗായി, സെഖര്യാവ്, മലാഖി എന്നിവരുടെ സമകാലികനായ പ്രവാചകനായി മൊർദ്ദെഖായിയെ ബഹുമാനിക്കുകയും ദാര്യാവേശ് ഒന്നാമന്റെ കാലത്തു അദ്ദേഹം പ്രവചിച്ചതായി പറയുകയും ചെയ്യുന്നു. പ്രാചീന യെഹൂദന്മാർക്കു കാനോനികത്വത്തിന്റെ പ്രധാന മാനദണ്ഡം പുസ്തകത്തിന്റെ പ്രവാചകകർത്തൃത്വം ആയിരുന്നു എന്നു ഇതിൽനിന്നും വ്യക്തമാണ്. തന്മൂലം അപ്പൊക്രിഫാ പുസ്തകമായ എക്ലീസിയാസ്റ്റിക്കൂസിന്റെ അവകാശവാദം തള്ളിക്കളയുവാൻ അവർക്കു പ്രയാസമുണ്ടായിരുന്നില്ല. അതിന്റെ എഴുത്തുകാരൻ പ്രവാകൻ അനിരുന്നില്ലെന്നു എല്ലാവർക്കും നേരിട്ടറിവുള്ളതായിരുന്നു.

പുതിയനിയമവും പഴയനിയമ കാനോനും: എ.ഡി. ആദ്യനൂറ്റാണ്ടിൽത്തന്നെ പഴയനിയമ കാനോന്റെ മൂന്നായിട്ടുള്ള വിഭജനം സുസ്ഥാപിതമായിക്കഴിഞ്ഞു. ക്രിസ്തു പരാമർശിച്ച പഴയനിയമ കാനോൻ ഇന്നു നിലവിലുള്ളതു തന്നെയാണെന്ന് പുതിയനിയമം വ്യക്തമാക്കുന്നു. മത്തായി 24:15-ൽ ദാനീയേലിന്റെ പുസ്തകത്തിൽ നിന്നും ദാനീയേൽ പ്രവാചകൻ എന്നുതന്നെ പറഞ്ഞു ക്രിസ്തു ഉദ്ധരിച്ചു. എസ്ഥർ, സഭാപ്രസംഗി, ഉത്തമഗീതം, എസ്രാ, നെഹെമ്യാവ്, ഓബദ്യാവ്, നഹൂം, സെഫന്യാവ് എന്നീ പഴയനിയമ പുസ്തകങ്ങളെ പുതിയനിയമത്തിൽ ഉദ്ധരിക്കുന്നില്ല. പുതിയനിയമത്തിൽ ഉദ്ധരിക്കപ്പെടുക എന്നത് ഒരു പഴയനിയമപുസ്തകത്തിന്റെ കാനോനികതയ്ക്ക് ആവശ്യമായ ഉപാധിയൊന്നുമല്ല. ബൈബിളിനു വെളിയിൽ നിന്നും പല ഉദ്ധരണികൾ പുതിയനിയമത്തിലുണ്ട്. എങ്കിൽ പ്രസ്തുത സാഹിത്യദാർശനിക കൃതികൾക്കും കാനോനിക പദവി നൽകേണ്ടിവരും. പഴയനിയമ അപ്പൊക്രിഫാ ഗ്രന്ഥങ്ങളിൽ നിന്നുള്ള ഉദ്ധരണികൾ പുതിയനിയമത്തിൽ ഇല്ലാത്തതുകൊണ്ടാണ് അവ അകാനോനികമെന്നു കരുതുന്നതെന്ന വാദഗതി ദുർബ്ബലമാണ്.

ക്രിസ്തുവും പഴയനിയമ കാനോനും: യേശു ഉയിർത്തെഴുന്നേറ്റ ദിവസം വൈകുന്നേരം യെരൂശലേമിലെ മാളികമുറിയിൽ കുടിയിരുന്ന ശിഷ്യന്മാർക്കു തനിക്കു സംഭവിച്ചതെല്ലാം പഴയനിയമ തിരുവെഴുത്തുകളിൽ പ്രവചിച്ചിരുന്നതിനു അനുസരണമായിരുന്നുവെന്നു യേശു വെളിപ്പെടുത്തി. “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്ക്. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചക പുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതൊക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ.” (ലുക്കൊ, 24:44). ഇവിടെ കർത്താവു തിരുവെഴുത്തുകളുടെ ത്രിഭാജനത്തെ അംഗീകരിക്കുന്നു: ന്യായപ്രമാണം, പ്രവാചകന്മാർ, എഴുത്തുകൾ. കർത്താവിനു പരിചിതമായിരുന്ന ബൈബിൾ ഇന്നത്തെ എബ്രായ ബൈബിൾ തന്നെയാണ്. ആ പുസ്തകം അവസാനിക്കുന്നതു ദിനവൃത്താന്ത പുസ്തകത്തോടു കൂടിയാണ്. ലൂക്കൊസ് 11:51; മത്തായി 23:35 എന്നിവിടങ്ങളിൽ ഇതിനു വ്യക്തമായ തെളിവുണ്ട്. പഴയനിയമകാലത്തു രക്തം ചൊരിഞ്ഞ വിശുദ്ധന്മാരെ സാകല്യേന പരാമർശിക്കുമ്പോൾ ക്രിസ്തു പറഞ്ഞു; “ഹാബെലിന്റെ രക്തം തുടങ്ങി യാഗപീഠത്തിനും ആലയത്തിനും നടുവിൽ വച്ചു പട്ടുപോയ സെഖര്യാവിന്റെ രക്തം വരെ ലോകസ്ഥാപനം മുതൽ ചൊരിഞ്ഞിരിക്കുന്ന സകല പ്രവാചകന്മാരുടെയും രക്തം ഈ തലമുറയോടു ചോദിപ്പാൻ ഇടവരേണ്ടതിനു തന്നെ.” (ലൂക്കൊ, 11:51). ബൈബിളിൽ പരാമൃഷ്ടനായ പ്രഥമരക്തസാക്ഷി ഹാബെലാണെന്നത് നിസ്സംശയമാണ്. എന്നാൽ സെഖര്യാവു എങ്ങനെയാണ് അവസാന രക്തസാക്ഷിയാവുക? ബൈബിളിലെ അവസാന പുസ്തകത്തിൽ അവസാനം രേഖപ്പെടുത്തിയിരിക്കുന്ന രക്തസാക്ഷിത്വം സെഖര്യാവിന്റേതാണ് എന്നത്രേ മറുപടി. എബ്രായ ബൈബിളിൽ അവസാന പുസ്തകം 2ദിനവൃത്താന്തമാണ്. (2ദിന, 24:21,22). സെഖര്യാവിനെ കൊന്നതിനുശേഷവും നിഷ്കളങ്കരക്തം ചൊരിഞ്ഞിട്ടുണ്ട്. (യിരെ, 26:23).

.

ബൈബിൾ

ബൈബിൾ (Bible)

ക്രിസ്തുസഭ വിശ്വാസത്തിന്റെ മാനദണ്ഡമായി സ്വീകരിച്ചിട്ടുള്ള ദൈവശ്വാസീയമായ തിരുവെഴുത്തുകൾക്കു നല്കിയിട്ടുള്ള പേരാണ് ബൈബിൾ. പഴയനിയമവും പുതിയനിയമവും അതുൾക്കൊള്ളുന്നു. പുസ്തകങ്ങൾ എന്ന അർത്ഥത്തിൽ ഗ്രീക്കു ഭാഷയിൽ ഉപയോഗിക്കുന്ന പദമാണ് ബിബ്ളിയ. പഴയനിയമ പ്രവചനങ്ങളെ കുറിക്കുവാൻ പ്രസ്തുത പദം ദാനീയേൽ പ്രവചനത്തിൽ പ്രയോഗിച്ചിട്ടുണ്ട്. “ഒരു കാലസംഖ്യ പുസ്തകങ്ങളിൽ നിന്നു (ബാസ്സ്ഫൊറീം) ഗ്രഹിച്ചു.” (ദാനീ, 9:2). ഗ്രീക്കു സപ്തതിയിൽ (സെപ്റ്റ്വജിന്റ്) പുസ്തകങ്ങൾ എന്ന സ്ഥാനത്ത് റ്റാബിബ്ളിയ എന്നാണ് ഭാഷാന്തരം ചെയ്തിട്ടുള്ളത്. റ്റാബിബ്ളിയ എന്ന പ്രയോഗം ബൈബിളിനെ മുഴുവൻ കുറിക്കത്തക്കവണ്ണം ആദ്യം പ്രയോഗിച്ചിട്ടുള്ളത് (ഏകദേശം എ.ഡി. 150) 2ക്ലെമൻ്റ് 14:2-ലാണ്. എ.ഡി. അഞ്ചാം നൂറ്റാണ്ടോടുകൂടിയാണ് തിരുവെഴുത്തുകളെ മുഴുവൻ സൂചിപ്പിക്കുവാൻ ബൈബിൾ എന്ന പദം പരക്കെ പ്രയോഗിച്ചു തുടങ്ങിയത്. വിശുദ്ധ ജെറോം (എ.ഡി. 400) ബൈബിളിനെ ബിബ്ളിയോതെക്കാദിവീനാ (ദൈവിക ഗ്രന്ഥാലയം) എന്നു വിളിച്ചു. എ.ഡി. പതിമൂന്നാം നൂറ്റാണ്ടോടു കൂടി പുസ്തകങ്ങൾ (ബിബ്ളിയ) എന്ന ബഹുവചനം പുസ്തകം എന്നു ഏകവചനത്തിൽ പ്രയോഗിക്കപ്പെട്ടു തുടങ്ങി. അറുപത്താറു പുസ്തകങ്ങൾ അടങ്ങുന്ന ബൈബിളിന്റെ ഐക്യത്തെ വെളിപ്പെടുത്തുകയാണ് അത്.

പേരുകൾ: തിരുവെഴുത്തുകളെ കുറിക്കുന്ന പല പേരുകൾ ബൈബിളിൽ തന്നെ കൊടുത്തിട്ടുണ്ട്. എന്നാൽ അവയിൽ ഒന്നും തന്നെ തിരുവെഴുത്തുകളെ പൂർണ്ണമായും ഉൾക്കൊളളുന്നില്ല. 1. തിരുവെഴുത്തുകൾ: ബൈബിളിനു സമാനമായ പ്രയോഗമാണ് എഴുത്തുകൾ അഥവാ തിരുവെഴുത്തുകൾ. പുതിയനിയമത്തിലെ ഈ പ്രയോഗം പഴയനിയമരേഖകളെ പൂർണ്ണമായോ ഭാഗികമായോ വിവക്ഷിക്കുന്നു. മത്തായി 21:42-ൽ യേശു അവരോടു: “എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ?” എന്നു ചോദിച്ചു. ഇതിനു സമാന്തരമായ മർക്കൊസ് 12:11-ൽ ഉദ്ധ്യതഭാഗത്തെ മാത്രം പരാമർശിച്ചു കൊണ്ടു ഏകവചനം പ്രയോഗിച്ചിട്ടുള്ളത് ശ്രദ്ധാർഹമാണ്: “എന്ന തിരുവെഴുത്തു നിങ്ങൾ വായിച്ചിട്ടില്ലയോ?” 1തിമൊഥെയൊസ് 3:14-ൽ തിരുവെഴുത്തുകൾ എന്നും 1തിമൊഥെയൊസ് 3:16-ൽ എല്ലാ തിരുവെഴുത്തും ദൈവശ്വാസീയം എന്നും ഉണ്ട്. 2പത്രൊസ് 3:16-ൽ പൗലൊസിന്റെ സകല ലേഖനങ്ങളെയും ശേഷം തിരുവെഴുത്തുകളോടൊപ്പം ചേർത്തിരിക്കുന്നു. ഇവിടെ ‘ശേഷം തിരുവെഴുത്തു’കളിൽ പഴയനിയമ എഴുത്തുകളും സുവിശേഷങ്ങളും ഉൾപ്പെടുന്നു. ബൈബിളിനെക്കുറിക്കുന്ന മറ്റു ചില പേരുകളാണ് സത്യഗ്രന്ഥം (ദാനീ, 10:21), യഹോവയുടെ പുസ്തകം (യെശ, 34:16), വിശുദ്ധരേഖ (റോമ, 1:1), ദൈവവചനം (എഫെ, 6:17), ദൈവത്തിന്റെ അരുളപ്പാടുകൾ (റോമ, 3:2), പുസ്തകങ്ങൾ (ദാനീ, 9:2 ), പുസ്തകച്ചുരുൾ (സങ്കീ, 40:7) എന്നിവ. പ്രാചീനകാലത്ത് മൃഗങ്ങളുടെ തോൽ സംസ്കരിച്ചെടുത്താണ് എഴുതാൻ ഉപയോഗിച്ചിരുന്നത്. അവ ചുരുളുകളായി സൂക്ഷിച്ചിരുന്നു. 

കാലവും എഴുത്തുകാരും: ബി.സി. 1500-നും എ.ഡി. 100-നും മദ്ധ്യേയുള്ള 1600 വർഷങ്ങളുടെ നീണ്ട കാലയളവിനുള്ളിലാണ് ബൈബിളിലെ പുസ്തകങ്ങളെല്ലാം എഴുതപ്പെട്ടത്. പഴയനിയമം ആയിരം വർഷം കൊണ്ടാണ് പൂർത്തിയായതെങ്കിൽ പുതിയനിയമം വെറും അമ്പതുവർഷം കൊണ്ടു പൂർത്തിയായി. പുതിയനിയമ ഗ്രന്ഥങ്ങളിൽ ആദ്യം എഴുതപ്പെട്ടവ വിശുദ്ധ പൗലൊസിന്റെ ലേഖനങ്ങളാണ്. അവയുടെ രചനാകാലം എ.ഡി. 48-66 ആണ്. നാലു സുവിശേഷങ്ങളും എ.ഡി. 56-നും 100-നും മദ്ധ്യേ രചിക്കപ്പെട്ടു. 

ദൈവകല്പനയാൽ നാല്പതോളം പേർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചു രേഖപ്പെടുത്തിയതത്രേ തിരുവെഴുത്തുകൾ. എഴുത്തുകാർ വിഭിന്നരും വ്യത്യസ്ത ചുറ്റുപാടുകളിൽ വിവിധ നിലകളിൽ കഴിഞ്ഞവരുമായിരുന്നു. ദാവീദും ശലോമോനും രാജാക്കന്മാരായിരുന്നു. ദാനീയേലും നെഹെമ്യാവും ഭരണതന്ത്രജ്ഞന്മാരായിരുന്നു. എസ്രായെപ്പോലുളള പുരോഹിതന്മാർ എഴുത്തുകാരുടെ പട്ടികയിലുണ്ട്. മിസ്രയീമിലെ സകലജ്ഞാനവും അഭ്യസിച്ചവനാണു് മോശെ. ന്യായപ്രമാണത്തിൽ അവഗാഹം നേടിയ വ്യക്തിയാണ് പതിമൂന്നു ലേഖനങ്ങളുടെ കർത്താവായ പൗലൊസ് അപ്പൊസ്തലൻ. ആദ്യമായി പ്രവചനം എഴുതി സൂക്ഷിച്ച പ്രവാചകനായ ആമോസ് ആട്ടിടയനായിരുന്നു. മത്തായി ചുങ്കക്കാരനും, പത്രൊസ്, യാക്കോബ്, യോഹന്നാൻ എന്നിവർ അനഭ്യസ്തരായ മീൻപിടിത്തക്കാരും ആണ്. വൈദ്യനായ ലൂക്കൊസാണ് പ്രസ്തുത നാമത്തിലുള്ള സുവിശേഷത്തിന്റെയും അപ്പൊല പ്രവൃത്തികളുടെയും കർത്താവ്. യോശുവ വീരനും വിശ്വസ്തനുമായ സർവ്വസൈന്യാധിപനായിരുന്നു. ശമൂവേൽ പ്രവാചകനും പുരോഹിതനുമായിരുന്നു. യെശയ്യാവ്, യിരെമ്യാവ്, യെഹെസ്ക്കേൽ തുടങ്ങിയവർ ധീരന്മാരായ പ്രവാചകന്മാരത്രേ. കൊട്ടാരം മുതൽ കുടിൽ വരെ വ്യത്യസ്ത തലങ്ങളിലും നിലകളിലും ഉള്ളവർ വിശുദ്ധഗ്രന്ഥത്തിന്റെ എഴുത്തുകാരുടെ പട്ടികയിലുണ്ട്. അവർ എല്ലാവരിലും വ്യാപരിച്ചിരുന്നത് ദൈവത്തിന്റെ ആത്മാവും അവർ രേഖപ്പെടുത്തിയത് ദൈവത്തിന്റെ അരുളപ്പാടുമായിരുന്നു. പുതിയനിയമ എഴുത്തുകാരിൽ മത്തായി, യോഹന്നാൻ, പത്രൊസ്, പൗലൊസ് എന്നിവർ അപ്പൊസ്തലന്മാരായിരുന്നു; മർക്കൊസും ലൂക്കൊസും അപ്പൊസ്തലന്മാരുടെ കൂട്ടാളികളും. യാക്കോബും യൂദയും യേശുവിന്റെ സഹോദരന്മാരത്രേ. സീനായി മരുഭൂമിയും അറേബ്യയിലെ കുന്നുകളും പലസ്തീനിലെ മലകളും പട്ടണങ്ങളും ദൈവാലയത്തിന്റെ പ്രാകാരവും പേർഷ്യയുടെ തല സ്ഥാനമായ ശുശനും, ബാബിലോണിലെ കേബാർ നദീതടവും റോമിലെ കൽത്തുറുങ്കുകളും ഏകാന്തമായ പത്മൊസ് ദ്വീപും ഒക്കെയായിരുന്നു തിരുവെഴുത്തുകളുടെ ഈറ്റില്ലം. 

മൂലഭാഷകൾ: രണ്ടു ചെറിയ ഖണ്ഡങ്ങൾ ഒഴികെ പഴയനിയമം മുഴുവൻ എബ്രായയിലും പുതിയനിയമം മുഴുവൻ ഗ്രീക്കിലുമാണ് എഴുതപ്പെട്ടത്. ന്യായപ്രമാണ പുസ്തകങ്ങളിൽ ഒരു സ്ഥലനാമവും (ഉല്പ, 31:47), പ്രവാചക പുസ്തകങ്ങളിൽ ഒരു വാക്യവും (യിരെ, 10:11), എഴുത്തുകളിൽ (കെത്തുവീം) രണ്ടു പ്രധാനഭാഗങ്ങളും (ദാനീ, 2:4-7;28; എസ്രാ, 4:8-6:18; 7:12-26) അരാമ്യഭാഷയിലാണ്. യേശുക്രിസ്തുവും അപ്പൊസ്തലന്മാരും സംസാരിച്ചത് അരാമ്യഭാഷയായിരുന്നു. അമ്പതോളം അരാമ്യപദങ്ങൾ ഗ്രീക്കിന്റെ രൂപത്തിൽ പുതിയനിയമത്തിൽ പ്രത്യക്ഷപ്പെ ട്ടിട്ടുണ്ട്. തലീഥാകൂമീ (മർക്കൊ, 5:41), എഫഥാ (മർക്കൊ, 7:34), എലോഹീ എലോഹീ ലമ്മാ ശബക്താനീ (മർക്കൊ, 15:34) എന്നീ വാക്യശകലങ്ങൾ ക്രിസ്തുവിന്റെ അധരങ്ങളിൽ നിന്നടർന്നു വീണവയാണ്. പുതിയനിയമം എഴുതപ്പെട്ടത് ഗ്രീക്കിലാണ്. ഒരന്തർദേശീയ ഭാഷ എന്ന ബഹുമതി ഗ്രീക്കു നേടിയിരുന്നു. പഴയനിയമം പ്രധാനമായും ഒരു ജാതിക്കു വേണ്ടിയുളള വെളിപ്പാടാകയാൽ അതു അവരുടെ ഭാഷയായ എബ്രായയിൽ എഴുതപ്പെട്ടു. എന്നാൽ ക്രിസ്തുവിലൂടെയുളള പൂർണ്ണമായ വെളിപ്പാടു സകല ജാതികൾക്കും വേണ്ടിയുള്ളതാകയാലും (ലൂക്കൊ, 2:31), അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകല ജാതികളിലും പ്രസംഗിക്കുകയും വേണ്ടതാകയാലും (ലൂക്കൊ, 24:47), ക്രിസ്തുവിന്റെ രക്തത്തിലൂടെ സ്ഥാപിക്കപ്പെട്ട പുതിയനിയമം അന്നത്തെ അന്തർദേശീയ ഭാഷയായ ഗ്രീക്കിലെഴുതി. പുതിയനിയമ ഗ്രീക്ക് കൊയ്നീയാണ് (നാടോടിഭാഷ). മറ്റുഭാഷകളുടെ സ്വാധീനവും ബൈബിളിൽ ദൃശ്യമാണ്. സാപ്നത്ത്പനേഹ്, അബ്രേക് എന്നിവ ഈജിപ്ഷ്യൻ ഭാഷാപദങ്ങളാണ്. ബേല്ത്ത്-ശസ്സർ, തർത്ഥാൻ, രാബ്സാരീസ്, റാബ്ശാക്കേ (ദാനീ, 1:7; 2രാജാ, 18:17) എന്നിവ ബാബിലോന്യ അസ്സീറിയൻ പദങ്ങളാണ്. ബൈബിളിലെ സ്ഥലനാമങ്ങൾ പലഭാഷകളിൽ നിന്നുള്ളവയാണ്. അനേകം സ്ഥലനാമങ്ങളുടെ നിഷ്പത്തി ഇന്നും അജ്ഞാതമാണ്. 

പഴയനിയമവും പുതിയനിയമവും: എ.ഡി. രണ്ടാം നൂറ്റാണ്ടിന്റെ അവസാനം മുതൽ പഴയനിയമം പുതിയനിയമം എന്നീ പ്രയോഗങ്ങൾ നിലവിൽ വന്നു. എബായ ക്രൈസ്തവ തിരുവെഴുത്തുകളെ വ്യവഛേദിക്കുവാനായിരുന്നു പ്രസ്തുത നാമങ്ങൾ നല്കിയത്. പുതിയനിയമം എന്ന പേര് ആദ്യം പ്രയോഗിച്ചത് തെർത്തുല്യനാണ്. എബ്രായ തിരുവെഴുത്തുകളെ പഴയനിയമം എന്നു വിളിച്ചു. നിയമം ഉടമ്പടിയെ സൂചിപ്പിക്കുന്നു. മോശെയുടെ ന്യായപ്രമാണത്തിന്റെയും ഉടമ്പടികളുടെ പുസ്തകത്തിന്റെയും (നിയമപുസ്തകം: 2രാജാ, 23:2) തുടർച്ചയാണീ നാമം. ഉടമ്പടി അഥവാ നിയമം മോശെ സീനായിയിൽ ചെയ്ത ഉടമ്പടിയെ കാണിക്കുന്നു. (പുറ, 24:3-8). എന്നാൽ യിസ്രായേൽ ജനം ഒരു പുതിയനിയമം പ്രതീക്ഷിക്കുകയായിരുന്നു. (യിരെ, 31:33,34). ഇതു അനേകർക്കുവേണ്ടി പാപമോചനത്തിനായി ചൊരിയുന്ന പുതിയനിയമത്തിനുള്ള എന്റെ രക്തം എന്നു ക്രിസ്ത പുതിയനിയമം സ്ഥാപിച്ചു. (മത്താ, 26:28). പഴയനിയമം വാഗ്ദത്തവും പുതിയനിയമം നിറവേറൽ അഥവാ പൂർത്തീകരണവുമാണ്. ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർ മുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തതാണു പഴയനിയമത്തിൽ. (എബ്രാ, 1;1). ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടരുളിച്ചെയ്തതാണ് പുതിയനിയമത്തിൽ. പഴയനിയമ പ്രവചനങ്ങളെല്ലാം നിറവേറുന്നതു ക്രിസ്തുവിലാണ്. ക്രിസ്തു ജഡത്തിൽ വെളിപ്പെട്ട കാലയളവിൽ അവനെ കാണുകയും കേൾക്കുകയും ചെയ്തവരുടെ സാക്ഷ്യമാണ് പുതിയനിയമം. 

രചനാകാലത്ത് ബൈബിളിൽ അദ്ധ്യായ, വാക്യ വിഭജനം ചെയ്തിരുന്നില്ല. തല്മൂദുകളുടെ കാലത്തിനു മുമ്പു യെഹൂദന്മാർ പഴയനിയമത്തെ സൗകര്യാർത്ഥം ഭാഗങ്ങളായി തിരിച്ചു. ഈ ഭാഗങ്ങൾ നമ്മുടെ ബൈബിളിലെ അദ്ധ്യായങ്ങൾക്കും വാക്യങ്ങൾക്കും സമാനമായിരുന്നു. ഇന്നു നാം ഉപയോഗിക്കുന്ന അദ്ധ്യായ വിഭജനം സ്റ്റീഫൻ ലാങ്ടന്റേതാണെന്നു പറയപ്പെടുന്നു. കാന്റർബറിയിലെ ആർച്ചുബിഷപ്പായിരുന്ന അദ്ദേഹം 1228-ൽ മരിച്ചു. റോബർട്ടു സ്റ്റീഫൻസ് 1551-ൽ പ്രസിദ്ധപ്പെടുത്തിയ ഗ്രീക്കു പുതിയനിയമത്തിലാണ് ഇന്നു പുതിയനിയമത്തിൽ ഉപയോഗിച്ചിട്ടുള്ള വാക്യവിഭജനം ആദ്യം പ്രത്യക്ഷപ്പെട്ടത്. 1555-ൽ അദ്ദേഹം അദ്ധ്യായവാക്യ വിഭജനത്തോടുകൂടിയ പൂർണ്ണ ബൈബിളും (ലത്തീൻ വുൾഗാത്ത) പ്രസിദ്ധപ്പെടുത്തി. വാക്യവിഭജനത്തോടു കൂടി പൂർണ്ണമായി പ്രസിദ്ധീകൃതമായ ആദ്യത്തെ ഇംഗ്ലീഷു ബൈബിൾ ജനീവാ ബൈബിൾ (1560) ആണ്. സത്യവേദപുസ്തകത്തിലെയും ഇംഗ്ലീഷിലെ അധികൃത ഭാഷാന്തരത്തിലെയും വാക്യങ്ങളുടെ എണ്ണങ്ങൾക്കു തമ്മിൽ അല്പം വ്യത്യാസമുണ്ട്.

ബൈബിൾ‍ ഒറ്റനോട്ടത്തിൽ

ആകെ പുസ്തകങ്ങൾ <=> 66

ആകെ അദ്ധ്യായങ്ങള്‍ <=> 1,189

പഴയനിയമവാക്യങ്ങൾ <=> 23,142

പുതിയനിയമവാക്യങ്ങൾ <=> 7,956   

ആകെ വാക്യങ്ങള്‍ <=> 31,098

ആകെ വാക്കുകള്‍ <=> 783,137

ആകെ അക്ഷരങ്ങള്‍ <=> 3,566,480

ആകെ എഴുത്തുകാർ <=> 40

എഴുതാൻ എടുത്ത വർഷം <=> 1,600

വാഗ്ദത്തങ്ങൾ <=> 3,127

കല്പനകൾ <=> 6,468

നിവൃത്തിയായ പ്രവചനങ്ങൾ <=> 3,268

നിവൃത്തിയാകേണ്ട പ്രവചനങ്ങൾ <=> 3,140

ഏറ്റവും വലിയ പേര് <=> യെശ. 8:1

ഏറ്റവും വലിയ വാക്യം <=> എസ്ഥേ, 8:9

ഏറ്റവും ചെറിയ വാക്യം <=> പുറ, 20:15

ഏറ്റവും വലിയ അദ്ധ്യായം <=> സങ്കീ. 119

ഏറ്റവും ചെറിയ അദ്ധ്യായം <=> സങ്കീ. 117

ഏറ്റവും വലിയ പുസ്തകം <=> സങ്കീർത്തനങ്ങൾ

ഏറ്റവും ചെറിയ പുസ്തകം <=> 2യോഹന്നാൻ

മദ്ധ്യ പുസ്തകങ്ങൾ <=> മീഖാ, നഹൂം

മദ്ധ്യ അദ്ധ്യായം <=> സങ്കീ, 117 

മദ്ധ്യ വാക്യം <=> സങ്കീ. 118:8

സ്ത്രീകളുടെ പേരിലുള്ള പുസ്തകങ്ങൾ <=> രൂത്ത്, എസ്ഥേർ

ഒരുപോലിരിക്കുന്ന രണ്ടദ്ധ്യായങ്ങൾ <=> 2രാജാ, 19-യെശ, 37

ഒരുപോലിരിക്കുന്ന രണ്ടു സങ്കീർത്തനങൾ <=> സങ്കീ, 14-ലും, 53-ഉം

എല്ലാ വാക്യങ്ങളും ഒരുപോലെ അവസാനിക്കുന്ന സങ്കീർത്തനം <=> 136

ദൈവം എന്ന വാക്ക്‌ <=> 3,358 പ്രാവശ്യം 

കര്‍ത്താവ് എന്ന വാക്ക്‌ <=> 7,736 പ്രാവശ്യം

പുതിയനിയമത്തിലെ ഉദ്ധരണികൾ <=> 850

ഉദ്ധരണികൾ ഇല്ലാത്ത പുസ്തകങ്ങൾ <=> നെഹ, ഉത്തമ, ഓബ

ദൈവം എന്ന പദമില്ലാത്ത പുസ്തകങ്ങൾ <=> എസ്ഥേ, ഉത്തമ

ബൈബിൾ ബെഞ്ചമിൻ ബെയ്‌ലി പരിഭാഷകൾ: ⬇️

പുതിയനിയമം (1876)

പഞ്ചഗ്രന്ഥം (1838-40)

യോശുവ – എസ്ഥേർ (1838-40)

ഇയ്യോബ് – മലാഖി (1839 – 40)

സങ്കീർത്തനങ്ങൾ (1839)

ബദ്ധൻ

ബദ്ധൻ (captive)

യുദ്ധത്തിൽ പിടിക്കപ്പെട്ടവനാണ് ബദ്ധൻ. ബദ്ധന്മാരോടു കൂരമായും നിന്ദ്യമായും പെരുമാറിയിരുന്നു. കീഴടങ്ങുന്നവരെ തലയിൽ കയറുകെട്ടിയും മൂക്കിൽ കൊളുത്തിട്ടു പിടിച്ചും കൊണ്ടു പോയിരുന്നു. (1രാജാ, 20:32). ബദ്ധന്മാരായ രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും കഴുത്തിൽ ജേതാക്കൾ കാലുവയ്ക്കും. (യോശു, 10:24). അവരുടെ കൈകാലുകളുടെ പെരുവിരൽ, ചെവി എന്നിവ ഛേദിക്കും. (ന്യായാ, 1:7; 2ശമൂ, 4:12; യെഹെ, 23:25); കണ്ണുകൾ ചുഴന്നെടുക്കും. (ന്യായാ, 1:7; 2ശമൂ, 4:12; യെഹെ, 23:25; 2രാജാ, 25:7). ബദ്ധന്മാരെ കൈകൊണ്ടു തൂക്കിക്കളയും. (വിലാ, 5:12). അവരെ കിടത്തിയിട്ട് മുതുകിലൂടെ നടക്കും അല്ലെങ്കിൽ വണ്ടി ഓടിക്കും. (യെശ, 53:23) അവരെ മുള്ളിനിടയിൽ എറിയുകയും ഈർച്ചവാൾ കൊണ്ടു അറുക്കുകയും മെതിവണ്ടി കൊണ്ടു നുറുക്കിക്കളയുകയും ഊഴിയവേല ചെയ്യിക്കുകയും ചെയ്തുവന്നു. (ന്യായാ, 8:7; 2ശമൂ, 12:31; 1ദിന, 20:3). കീഴടങ്ങിയ പട്ടണത്തിലെ പുരുഷന്മാരെ കൊല്ലുകയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും അടിമകളായി വിലക്കുകയും ചെയ്തിരുന്നു. (യെശ, 47:3; 2ദിന, 28:8-15; സങ്കീ, 44:12; മീഖാ, 1:11; യോവേ, 3:3). ചിലപ്പോൾ ആളുകളെ നാടുകടത്തും. (യിരെ, 20:5; 39:9,10; 2രാജാ, 24:12-16).

പുറപ്പാടിലെ ജനസംഖ്യ

പുറപ്പാടിലെ ജനസംഖ്യ

യഹോവ തൻ്റെ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മിസ്രയീമിൽ നിന്ന് മോശെ മുഖാന്തരം പുറപ്പെടുവിച്ചു കൊണ്ടുവന്ന യിസ്രായേൽജനം ആകെ എത്രപേരുണ്ടായിരുന്നു എന്നു ബൈബിളിൽ പറഞ്ഞിട്ടില്ല. ഏകദേശം ഇരുപതുലക്ഷം (2,000,000) ജനം വരുമെന്നാണ് പണ്ഡിതമതം പറയുന്നത്. എന്നാൽ, എത്ര ജനമുണ്ടായിരുന്നു എന്നു കണക്കുകൂട്ടാൻ കഴിയുന്ന രണ്ടു കാനേഷുമാരിയും മറ്റു സൂചനകളും ബൈബിളിലുണ്ട്. നമുക്കതൊന്നു പരിശോധിച്ചുനോക്കാം: ഒന്ന്; ഈജിപ്റ്റിലെ റമസേസിൽനിന്നു യാത്ര പുറപ്പെട്ട ജനം പുരുഷന്മാർ മാത്രം ഏകദേശം ആറുലക്ഷമാണെന്ന് പറഞ്ഞിട്ടുണ്ട്. (പുറ, 12:37). രണ്ട്; കാനേഷുമാരി അഥവാ, ജനസംഖ്യ എടുക്കുന്നതിനെക്കുറിച്ചു ന്യായപ്രമാണത്തിൽ വ്യക്തമായ കല്പന നല്കിയിട്ടുണ്ട്. (പുറ, 30:12-14, സംഖ്യാ, 3:46,47). മിസ്രയീമിൽനിന്ന് പുറപ്പെട്ടുപോന്ന ജനത്തെ ദൈവത്തിന്റെ നിയോഗമനുസരിച്ചു മൂന്നുപ്രാവശ്യം എണ്ണിയതായിട്ട് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. ഇരുപതു വയസ്സിനു മുകളിലുളള പുരുഷന്മാരുടെ കണക്കാണെടുക്കുന്നത്. സമാഗമനകൂടാര നിർമിതിക്കുവേണ്ടി ദ്രവ്യം ശേഖരിക്കാൻ കണക്കെടുത്തപ്പോഴും (പുറ, 38:26). യുദ്ധപ്രാപ്തരായവരെ എണ്ണിയപ്പോഴും (സംഖ്യാ, 1:2,3; 26:2) ഇരുപതുവയസ്സ് മുതലുള്ളവരെയാണ് എണ്ണിയത്. ഇരുപതു വയസ്സു മുതൽ അമ്പതു വയസ്സു വരെയുള്ളവരെയാണ് യോദ്ധാക്കളായി കണക്കാക്കിയിരുന്നത്. മുപ്പതു വയസ്സു മുതൽ അമ്പതു വയസ്സു വരെയാണ് സമാഗമന കൂടാരത്തിൽ വേലചെയ്യുവാനുള്ള ലേവ്യരുടെ പ്രായം. (സംഖ്യാ, 42, 23, 30, 34, 39). 

പുറപ്പാടിന്റെ മൂന്നാമത്തെയോ നാലാമത്തെയോ മാസത്തിൽ സീനായിൽ താവളമടിച്ചിരുന്ന സമയത്ത്, സമാഗമനകൂടാര നിർമ്മിതിക്കുവേണ്ടി ദ്രവ്യം ശേഖരിക്കാൻ കണക്കെടുത്തപ്പോൾ ആറു ലക്ഷത്തി മൂവായിരത്തി അഞ്ചൂറ്റമ്പതുപേർ (6,03,550) ഉണ്ടായിരുന്നു. (പുറ, 38:26). പുറപ്പാടിന്റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തിയ്യതി സീനായിൽ വെച്ച് യോദ്ധാക്കളായ പുരുഷന്മാരുടെ എണ്ണമെടുത്തപ്പോഴും 603,550 പേർ തന്നെയായിരുന്നു. (പുറ, 38:26). 38 വർഷങ്ങൾക്കുശേഷം കനാൻ പ്രവേശനത്തിനു മുമ്പായി, മൂന്നാമതൊരു കണക്കെടുത്തപ്പോൾ 1820 പേരുടെ കുറവുണ്ടായിരുന്നു. മിസ്രയീമിൽനിന്നു പുറപ്പെട്ടുപോന്നവരുടെ എണ്ണമറിയാൻ ആദ്യത്തെ രണ്ടു കണക്കെടുപ്പുകൾ മാത്രം പരിശോധിച്ചാൽ മതി. മൂന്നു കണക്കെടുപ്പിലും ലേവ്യരെ പന്ത്രണ്ടു ഗോത്രങ്ങളുടെ കൂട്ടത്തിൽ എണ്ണിയിരുന്നില്ല; അവരെ പ്രത്യേകമാണ് എണ്ണിയിരുന്നത്. (സംഖ്യാ, 1:47-49). മോശെയും അഹരോനും മരിക്കുന്നത് 120 വയസ്സിനും അതിനു ശേഷവുമാണ്. തന്മൂലം അന്നത്തെ ശരാശരി ആയുസ്സ് 100 വയസ്സെന്ന് കണക്കാക്കുന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. 603,550 എന്നത് കുഞ്ഞുകുട്ടികൾ തുടങ്ങി വൃദ്ധന്മാർവരെയുള്ള പുരുഷപ്രജകളിൽ 30% മാത്രമാണ്. ഇരുപത് വയസ്സുവരെയുള്ള കുഞ്ഞുങ്ങളെയും, അമ്പത് വയസ്സിനു മുകളിലുള്ള പ്രായമായവരേയും ചേർത്ത് 70% കൂടി കൂട്ടുമ്പോൾ, 603,550+1,408,281 = 2,011,831 പേർ എന്നുകിട്ടും. ലേവ്യരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണുങ്ങൾ ആകെ ഇരുപത്തീരായിരം പേർ ആയിരുന്നു. (സംഖ്യാ, 3:39). ലേവ്യരേയും കൂട്ടുമ്പോൾ 2,011,831+22000 = 2,033,831 എന്നുകിട്ടും. അത്രയുംതന്നെ സ്ത്രീകളും എന്നു കണക്കാക്കിയാൽ, നാല്പതുലക്ഷത്തി അറുപത്തേഴായിരത്തി അറൂന്നൂറ്റി അറുപത്തിരണ്ടെന്നു (4,067,662) കിട്ടും. “നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും” (ഉല്പ, 22:17) എന്നരുളിച്ചെയ്തത് യഹോവയാണ്; തന്മൂലം, സ്ത്രീപുരുഷ അനുപാതം കൃത്യമായിരിക്കും. 

നാല്പതുലക്ഷത്തിലധികം ആളുകളെന്നത് പെട്ടെന്ന് ഒരതിശയോക്തിയായിട്ട് തോന്നുമെങ്കിലും, കണക്കുകൾ സസൂക്ഷ്മം പരിശോധിച്ചാൽ, തെല്ലും അതിശയോക്തിക്ക് വകയുണ്ടാവില്ല. 40 ലക്ഷത്തിലധികം ആളുണ്ടെങ്കിലും, യുദ്ധം ചെയ്യാൻ പുരുഷന്മാരിൽ 30% പേരായ 6 ലക്ഷം പേരാണുള്ളത്. (സംഖ്യാ, 11:21). അതിൽത്തന്നെ, പകുതിപ്പേർക്കു മാത്രമേ ശത്രുരാജ്യത്തു കടന്നുകയറി യുദ്ധം ചെയ്യുവാൻ കഴിയുകയുള്ളൂ. ബാക്കിയുള്ളവർ തങ്ങളുടെ ദൈവത്തിൻ്റെ വാസസ്ഥലമായ സമാഗമന കൂടാരത്തെയും, സ്ത്രീകളെയും, കുഞ്ഞുങ്ങളെയും, പ്രായമായ മാതാപിതാകളെയും, തങ്ങൾ മിസ്രയീമിൽനിന്ന് കൊള്ളയിട്ട വസ്തുവകകളെയും സൂക്ഷിക്കുകയാവും ചെയ്യുന്നത്. മാത്രമല്ല, വാളും കുന്തവുമല്ലാതെ, ഇന്നത്തെപ്പൊലെ അത്യാധുനിക യുദ്ധസാമഗ്രികളൊന്നും അക്കാലത്തുണ്ടായിരുന്നില്ല; കായികബലം കൊണ്ടാണ് യുദ്ധം ജയിച്ചിരുന്നത്. അമോര്യരാജാവായ സീഹോനെയും (സംഖ്യാ, 21:21-24), ബാശാൻ രാജാവായ ഓഗിനെയും (21:33-35), കനാൻദേശത്തിലെ ഏഴുജാതികളെരും (പ്രവൃ, 13:19), കനാനിലെ എഴുപത് രാജാക്കന്മാരുടെ കൈകാലുകളിലെ പെരുവിരൽ മുറിച്ച് അടിമയാക്കിയിരുന്ന, കനാൻ രാജാവായ അദോനീ ബേസെക്കിനെ തോല്പിച്ചതും (ന്യായാ, 1:7). യഹോവയുടെ ഭുജബലത്താലും ദൈവം നല്കിയ സൈന്യബലത്താലുമാണ്.

സംഖ്യാപുസ്തകം 1-ാം അദ്ധ്യായം

രൂബേൻ –         46,500  

ശിമെയൊൻ – 59,300 

ഗാദ് –                 45,650  

യെഹൂദാ –       74,600 

യിസ്സാഖാർ –    54,400 

സെബൂലൂൻ –  57,400 

എഫ്രയീം –       40,500 

മനശ്ശെ –           32,200  

ബെന്യാമീൻ –  35,400  

ദാൻ –                62,700  

ആശേർ –        41,500 

നഫ്താലി –     53,400 

                     ……………….

                     = 603,550

38 വർഷത്തിനുശേഷം സംഖ്യാ, 26

രൂബേൻ –         43,730 

ശിമെയൊൻ – 22,200  

ഗാദ് –                 40,500  

യെഹൂദാ –       76,500  

യിസ്സാഖാർ –    64,300  

സെബൂലൂൻ –  60,500  

മനശ്ശെ –           52,700  

എഫ്രയീം –       32,500  

ബെന്യാമീൻ –  45,600 

ദാൻ –                64,400 

ആശേർ –        53,400 

നഫ്താലി –     45,400 

                   ……………….

                     = 601,730 

ലേവ്യരെ ആദ്യം കണക്കെടുക്കുമ്പോൾ 22,000 പേരും (സംഖ്യാ, 3:39), രണ്ടാമത് കണക്കെടുത്തപ്പോൾ 1,000 പേർ കൂടി 23,000 പേരായി. (സംഖ്യാ, 26:57-61).

പുറപ്പാടിനെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും, പുറപ്പാടിൻ്റെ മാർഗ്ഗവും കാണാൻ:

👇

പുറപ്പാട്

പ്രാർത്ഥന

പ്രാർത്ഥന (Prayer)

ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ സ്രഷ്ടാവായ ദൈവത്തോടു ബന്ധം പുലർത്തുന്നത് പ്രാർത്ഥനയിലൂടെയാണ്. പ്രാർത്ഥനാനുഭവം സാർവ്വത്രികവും സർവ്വതലസ്പർശിയുമാണ്. കാലഗതിയാലോ സാംസ്കാരിക പരിവർത്തനത്താലോ പ്രാർത്ഥന കാലഹരണപ്പെടുന്നില്ല. ശരീരത്തിനു ഭക്ഷണം എന്നപോലെ പ്രാർത്ഥന പ്രാണനും ആത്മാവിനും അനിവാര്യമാണ്. ബൈബിളിൽ പ്രാർത്ഥനയ്ക്ക് നല്കിയിരിക്കുന്ന സ്ഥാനം അതിന് മതിയായ തെളിവത്രേ. ആദാമും ദൈവവും തമ്മിലുള്ള സംഭാഷണം തുടങ്ങി പഴയപുതിയ നിയമങ്ങളിൽ ഉടനീളം പ്രാർത്ഥിച്ച വ്യക്തികളെ സംബന്ധിച്ചുള്ള വിവരണങ്ങൾ കാണാം. പഴയനിയമത്തിൽ എൺപത്തഞ്ചോളം മൗലികമായ പ്രാർത്ഥനകളുണ്ട്. അറുപതോളം പൂർണ്ണ സങ്കീർത്തനങ്ങളും പതിനാലു സങ്കീർത്തനഭാഗങ്ങളും പ്രാർത്ഥന എന്നു വിളിക്കപ്പെടാവുന്നതാണ്. 

അപേക്ഷിക്കുക (ആവ, 3:23), ആരാധിക്കുക (ഉല്പ, 4:26), നിലവിളിക്കുക  (ന്യായാ, 3:9; സങ്കീ, 72:12), ധ്യാനിക്കുക  (ഇയ്യോ, 15:4), ചോദിക്കുക (സങ്കീ, 105:40), യാചിക്കുക (മത്താ, 6:8), പ്രാർത്ഥിക്കുക (പ്രവൃ, 8:22), ദൈവനാമം വിളിച്ചപേക്ഷിക്കുക (പ്രവൃ, 9:14), പക്ഷവാദം ചെയ്യുക (റോമ, 8:27), തുടങ്ങിയ പദങ്ങൾ ‘പ്രാർത്ഥിക്കുക’ എന്ന തിനു സമാനമായി പ്രയോഗിച്ചിട്ടുണ്ട്. യാചന എന്നത്രേ പ്രാർത്ഥനയുടെ പ്രഥമാർത്ഥം. പ്രഭുക്കന്മാരോടും ശ്രേഷ്ഠവ്യക്തികളോടും അപേക്ഷിക്കുന്നതിനെ പ്രാർത്ഥന എന്നു പറയാറുണ്ടെങ്കിലും ദൈവത്തോടു അപേക്ഷിക്കുന്നതിനാണ് പ്രാർത്ഥന എന്നു ബൈബിളിൽ പറഞ്ഞിട്ടുള്ളത്. പിതാക്കന്മാരുടെ കാലത്ത് യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുകയായിരുന്നു പ്രാർത്ഥന. (ഉല്പ, 4:26; 12:8; 21:33). പ്രാർത്ഥന യാഗവുമായി ബന്ധപ്പെട്ടിരുന്നു. (ഉല്പ, 13:4; 26:25; 28:20-22). ഒരു വ്യക്തി ദൈവത്തെ സ്തുതിക്കുകയും ദൈവത്തിനു സ്തോത്രം ചെയ്യുകയും പാപങ്ങളെ ഏറ്റുപറയുകയും അപേക്ഷിക്കുകയും ചെയ്യുകയാണ് പ്രാർത്ഥനയിൽ. മനുഷ്യാത്മാവിനു ചെയ്യാവുന്ന ഏറ്റവും വലിയ പ്രവൃത്തിയാണിത്. ദൈവം മനുഷ്യാത്മാവിനെ സ്പർശിച്ചതു കൊണ്ടാണ് മനുഷ്യൻ ദൈവത്തോടു പ്രാർത്ഥിക്കുന്നത്. പ്രാർത്ഥന ഒരിക്കലും മനുഷ്യന്റെ പ്രാകൃതമായ പ്രതികരണമല്ല. (യോഹ, 4:24). കാരണം ജഡത്തിൽ നിന്നു ജനിച്ചതെല്ലാം ജഡം തന്നെയാണ്. 

പ്രാർത്ഥനയുടെ ആവശ്യവും പ്രാധാന്യവും: പ്രാർത്ഥനയെക്കുറിച്ചു വ്യക്തമായ ഉപദേശം പുതിയനിയമം നല്കുന്നുണ്ട്. ക്രിസ്തുവിന്റെ ഉപദേശവും പ്രാർത്ഥനയുമാണ് ഇവയ്ക്ക് അടിസ്ഥാനം. 

1. പ്രാർത്ഥനയെക്കുറിച്ചു ക്രിസ്തു പഠിപ്പിച്ചു: ക്രിസ്തുവിന്റെ പല ഉപമകളും പ്രാർത്ഥനയെ കുറിച്ചുള്ളവയാണ്. അർദ്ധരാത്രിയിലെ സ്നേഹിതന്റെ ഉപമ (ലൂക്കൊ, 11:5-8), മടുത്തുപോകാതെ പ്രാർത്ഥിക്കുന്നതിന്റെ ആവശ്യം വ്യക്തമാക്കുന്നു. അനീതിയുള്ള ന്യായാധിപതിയുടെ ഉപമ (ലൂക്കൊ, 18:1-8) പ്രാർത്ഥനയുടെ നൈരന്തര്യത്തെ ചൂണ്ടിക്കാണിക്കുന്നു. പരീശന്റെയും ചുങ്കക്കാരന്റെയും പ്രാർത്ഥന (ലൂക്കൊ, 18:10-14) പ്രാർത്ഥനയിലെ വിനയവും അനുതാപവും വ്യക്തമാക്കുന്നു. അനീതിയുളള ഭ്യത്യന്റെ ഉപമ പ്രാർത്ഥനയിൽ ക്ഷമയുടെയും കരുണയുടെയും ആവശ്യം വെളിപ്പെടുത്തുന്നു. (മത്താ, 18:23, 25). 

2. ഐഹിക ജീവിതത്തിൽ ക്രിസ്തു പ്രാർത്ഥന്നയ്ക്ക് മാതൃക കാണിച്ചു: (എബ്രാ, 5:7). ഭക്ഷണം, നിദ്ര എന്നതിനെക്കാൾ പ്രാധാന്യം യേശു പ്രാർത്ഥനയ്ക്കു നല്കി. (മർക്കൊ, 1:35; ലൂക്കൊ, 6:12). ശുശ്രൂഷകളുടെ തുടക്കത്തിലെല്ലാം ക്രിസ്തു പ്രാർത്ഥിച്ചു. 

3. അപ്പൊസ്തലന്മാർ ഉപദേശിച്ചു: “പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ; സ്തോത്രത്തോടെ അതിൽ ജാഗരിപ്പിൻ.” (കൊലൊ, 4:2). “ഇടവിടാതെ പ്രാർത്ഥിപ്പിൻ; എല്ലാറ്റിനും തോത്രം ചെയ്വിൻ.” (1തെസ്സ, 5:17). 

4. ആദിമസഭ പ്രാർത്ഥനയ്ക്ക് ഊന്നൽ നൽകി. (പ്രവൃ, 6:4). കാരാഗൃഹത്തിൽ കിടന്ന് പത്രോസിനുവേണ്ടി സഭ ശ്രദ്ധയോടുകൂടി പ്രാർത്ഥിച്ചു. (പ്രവൃ, 12:5). പൗലൊസ് അപ്പൊസ്തലൻ വിശ്വാസികൾക്കുവേണ്ടി എല്ലായ്പ്പോഴും പ്രാർത്ഥിച്ചിരുന്നു. (റോമ, 1:9; കൊലൊ, 1:9). 

5. പ്രാർത്ഥിക്കാതെ ഇരിക്കുന്നത് പാപമാണ്. “ഞാനോ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാതിരിക്കുന്നതിനാൽ യഹോവയോടു പാപം ചെയ്വാൻ ഇടവരരുതേ.” (1ശമൂ, 12:23). 

6. പ്രാർത്ഥിക്കാതെ ഇരിക്കുന്നത് ദൈവത്തെ ദുഃഖിപ്പിക്കുന്നു: ദൈവത്തിന്റെ നേർക്കുള്ള തെറ്റായ മനോഭാവവും ദൈവത്തെ കുറിച്ചുള്ള അജ്ഞതയുമാണ് പ്രാർത്ഥിക്കുന്നതിൽ നിന്നു മനുഷ്യനെ തടയുന്നത്. “എന്നാൽ യാക്കോബേ നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല. യിസ്രായേലേ നീ എന്റെ നിമിത്തം അദ്ധ്വാനിച്ചിട്ടുമില്ല.” (യെശ, 43:22).

7. പ്രാർത്ഥനയിലൂടെയാണ് ദൈവത്തിൽ നിന്ന് അനുഗ്രഹങ്ങൾ ലഭിക്കുന്നത്: (മത്താ, 7:11). 

പ്രാർത്ഥിക്കേണ്ടത് ആരോട്?: നാം പ്രാർത്ഥിക്കേണ്ടത് പിതാവാം ദൈവത്തോടും പുത്രനാം ദൈവത്തോടുമാണ്. പത്രോസ് കാരാഗൃഹത്തിൽ ആയിരുന്നപ്പോൾ സഭ ദൈവത്തോടു നിരന്തരം പ്രാർത്ഥിച്ചു. (പ്രവൃ, 12:5). പ്രപഞ്ചത്തിന്റെ സർവ്വാധികാരിയും പരിപാലകനുമായ ദൈവം തന്നെയാണ് പ്രാർത്ഥന സ്വീകരിപ്പാൻ യോഗ്യൻ. (നെഹെ, 4:9; യോഹ, 16:23; 1തെസ്സ, 5:23). സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നു പിതാവിനെ വിളിച്ചു പ്രാർത്ഥിക്കാൻ ക്രിസ്തു പഠിപ്പിച്ചു. (മത്താ, 6:9; യോഹ, 16:23; 17:1, 11, 25; പ്രവൃ, 4:24; എഫെ, 1:17; 3:14). പുത്രനെ സംബോധന ചെയ്തും പ്രാർത്ഥിക്കാവുന്നതാണ്. “നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടും കൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ, എഴുതുന്നത്.” (1കൊരി, 1:2). ആദിമസഭ ക്രിസ്തുവിനെ സംബോധന ചെയ്തു പ്രാർത്ഥിച്ചിരുന്നതായി പുതിയനിയമത്തിൽ പലയിടത്തും കാണാം. (പ്രവൃ, 7:59; 2കൊരി, 12:8; 2തിമൊ, 2:22). പരിശുദ്ധാത്മാവിനോടു പ്രാർത്ഥിക്കുന്നതിനെ കുറിച്ചുള്ള സൂചനകൾ ബൈബിളിൽ കാണുന്നില്ല. പരിശുദ്ധാത്മാവിനോടു പ്രാർത്ഥിക്കുവാൻ കല്പനയോ അപ്രകാരം പ്രാർത്ഥിച്ചതിന്റെ ദൃഷ്ടാന്തമോ ബൈബിളിൽ ഇല്ലെങ്കിൽ തന്നെയും അതു നിരോധിച്ചിട്ടില്ല. പരിശുദ്ധാത്മാവ് ദൈവം ആകയാൽ പരിശുദ്ധാത്മാവും ആരാധനയ്ക്ക് അർഹനാണ്. പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയെക്കുറിച്ചു 2കൊരിന്ത്യർ 13:14-ൽ കാണാം. ഇതു പ്രാർത്ഥനയെ സൂചിപ്പിക്കുന്നതായി ചിലർ കരുതുന്നു. നമ്മുടെ പ്രാർത്ഥന സ്വീകരിക്കുന്നതിനെക്കാളും നമ്മിൽ ഇരുന്നുകൊണ്ട് പ്രാർത്ഥിക്കുകയാണ് പരിശുദ്ധാത്മാവു ചെയ്യുന്നത്. (റോമ, 8:26; യൂദാ, 20). പരിശുദ്ധാത്മാവിന്റെ ശക്തിയിലും നടത്തിപ്പിലും പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ പിതാവായ ദൈവത്തോടു അപേക്ഷിക്കുന്നതാണ് പ്രാർത്ഥന. 

പ്രാർത്ഥനയുടെ വിഷയം: 

1. നമ്മുടെ ആവശ്യങ്ങൾ: യേശുക്രിസ്തു തന്റെ ആവശ്യങ്ങൾക്കു വേണ്ടി മനുഷ്യപുത്രൻ എന്ന നിലയിൽ ദൈവത്തോടു അപേക്ഷിച്ചു. വ്യക്തിപരമായ സഹായത്തിനുവേണ്ടി പ്രത്യേക സാഹചര്യങ്ങളിൽ മനുഷ്യൻ ദൈവത്തോടു പ്രാർത്ഥിക്കുന്നു. ക്രിസ്തു പഠിപ്പിച്ച പ്രാർത്ഥനയിൽ ഭക്ഷണത്തിനു വേണ്ടിയും ദുഷ്ടനിൽ നിന്നുള്ള മോചനത്തിനു വേണ്ടിയും അപേക്ഷിക്കുന്നു. (മത്താ, 6:9-15). ജ്ഞാനം കുറവായ വ്യക്തി ജ്ഞാനം ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കേണ്ടതാണ്. (യാക്കോ, 1:5). കഷ്ടതയിലും പീഡനത്തിലും ദൈവത്തോടു നിലവിളിക്കുമ്പോൾ ദൈവം കേൾക്കും. (സങ്കീ, 102:16; 69:33; പുറ, 22:22,23; യാക്കോ, 5:4). കഷ്ടം അനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ എന്നാണ് അപ്പൊസ്തലൻ ഉപദേശിക്കുന്നത്. (യാക്കോ, 5:13).

2. സഹവിശ്വാസികൾ: “എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിനു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവനുവേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടു കൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു.” (യാക്കോ, 5:16). വിശ്വാസികൾ പരസ്പരം പ്രാർത്ഥിക്കേണ്ടതാണ്. (റോമ, 1:9,10). പുതുതായി വിശ്വാസത്തിലേക്കു വരുന്നവർക്കു വേണ്ടി പ്രാർത്ഥിക്കണം. (1തെസ്സ, 3:9-13; 2തെസ്സ, 1:11,12).

3. ക്രിസ്തീയ ശുശ്രൂഷകന്മാർ: “സകല പ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചും കൊണ്ടു സകലവിശുദ്ധന്മാർക്കും എനിക്കും വേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ. ഞാൻ ചങ്ങല ധരിച്ചു സ്ഥാനാപതിയായി സേവിക്കുന്ന സുവിശേഷത്തിന്റെ മർമ്മം പ്രാഗത്ഭ്യത്തോടെ അറിയിപ്പാൻ എന്റെ വായി തുറക്കുമ്പോൾ എനിക്കു വചനം നല്കപ്പെടേണ്ടതിന്നും ഞാൻ സംസാരിക്കേണ്ടുംവണ്ണം അതിൽ പ്രാഗത്ഭ്യത്തോടെ സംസാരിക്കേണ്ടതിന്നും പ്രാർത്ഥിപ്പിൻ.” (എഫെ, 6:18-20).

4. രോഗികൾ: “നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണപൂശി അവനുവേണ്ടി പ്രാർത്ഥിക്കട്ടെ. എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിനു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവനു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. (യാക്കോ, 5:14-16).

5. ഭരണകർത്താക്കൾ: (1തിമൊ, 2:1-3). അധികാരത്തിൽ ഇരിക്കുന്നവർക്കുവേണ്ടി വിശ്വാസികൾ പ്രാർത്ഥിക്കേണ്ടത് ദൈവഹിതവും കല്പനയുമാണ്. (1പത്രൊ, 2:17; 2പത്രൊ, 2:10,11). മക്കൾക്കു വേണ്ടിയും (1ദിന, 29:18,19), ഉപ്രദവിക്കുന്നവർക്കു വേണ്ടിയും (മത്താ, 5:44; ലൂക്കൊ, 6:28; 23:34; പ്രവൃ, 7:60), പ്രാർത്ഥിക്കേണ്ടതാണ്. ചുരുക്കത്തിൽ സകല മനുഷ്യർക്കും (1തിമൊ, 2:1), സകലത്തിനു വേണ്ടിയും (ഫിലി, 4:6) പ്രാർത്ഥിക്കണം. യെരൂശലേമിന്റെ സമാധാനത്തിനായി പ്രാർത്ഥിക്കുവാൻ സങ്കീർത്തനക്കാരൻ ആവശ്യപ്പെടുന്നു. (സങ്കീ, 122:6,7). 

പ്രാർത്ഥനയുടെ രീതിയും വിധവും: എല്ലാവരുടെയും പ്രാർത്ഥന ശരിയായ രീതിയിലുള്ളതല്ല. ക്രിസ്തുവിന്റെ ശിഷ്യന്മാർ പോലും തങ്ങളുടെ പ്രാർത്ഥന കുറ്റമറ്റതായി കരുതിയില്ല. തന്മൂലം അവർ ക്രിസ്തുവിനോടു പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുന്നതിനു അപേക്ഷിച്ചു. (ലൂക്കൊ, 11:1(. വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടത് എന്തെന്നു നാം അറിയുന്നില്ലല്ലോ (റോമ, 8:26) എന്നു പറയുമ്പോൾ പൗലൊസും വിവക്ഷിക്കുന്നതു പ്രാർത്ഥനയിൽ നേരിടുന്ന പരിമിതികളെയാണ്. എന്നാൽ ആത്മാവു തന്നെ ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു. പ്രാർത്ഥനാസമയത്തു ശരീരം ഏതു നിലയിലായിരിക്കണമെന്നു വ്യക്തമാക്കുന്നില്ല. പ്രാർത്ഥനയിൽ ശരീരനിലയല്ല മാനസികനിലയാണ് പ്രാധാന്യം. ബൈബിളിലെ പ്രാർത്ഥനകളിൽ മുട്ടുകുത്തി പ്രാർത്ഥിച്ചതിന്റെ സൂചനകളാണധികം. നിന്നും (യിരെ, 18:20; മർക്കൊ, 11:25; ലൂക്കൊ, 18:13; യോഹ, 17:1), മുട്ടുകുത്തിയും (1രാജാ, 8:54; എസ്രാ, 9:5; ദാനീ, 6:10; ലൂക്കൊ, 22:41; പ്രവൃ, 20’36; എഫെ, 3:14), കവിണ്ണുവീണും (മത്താ, 26:39), കിടക്കയിൽ കിടന്നും (സങ്കീ, 63:6), വെള്ളത്തിൽ നടന്നും (മത്താ, 14:30), ഇരുന്നും (2ശമൂ, 7:18; 1രാജാ, 18:42), ക്രൂശിൽ കിടന്നും പ്രാർത്ഥിച്ചതായി കാണാം. മൗനമായും (1ശമൂ, 1:13), ഉറക്കെയും (യെഹെ, 11:13), ചിലപ്പോൾ കൈകൾ ഉയർത്തിയും (1രാജാ, 8:22; സങ്കീ, 28:2; 134:2; 1തിമൊ, 2:8) പ്രാർത്ഥിച്ചു. 

പ്രാർത്ഥനയ്ക്കുള്ള സ്ഥലം: പ്രാർത്ഥിക്കുന്ന സമയവുമായി ബന്ധപ്പെട്ടതാണ് പ്രാർത്ഥനയ്ക്കുള്ള സ്ഥലം. ചുറ്റുമുള്ള കോലാഹലങ്ങളിൽ നിന്നൊഴിഞ്ഞ് രഹസ്യമായി ഉള്ളറയിലിരുന്നു ഏകാഗ്രമായി പ്രാർത്ഥിക്കുവാൻ തിരുവെഴുത്തുകൾ ഉപദേശിക്കുന്നു. (മത്താ, 6:6). സ്വകാര്യ പ്രാർത്ഥനയിൽ ദൈവവുമായി ബന്ധപ്പെടുവാൻ നിർജ്ജനപ്രദേശം (മർക്കൊ, 1:35), മലമുകൾ (മത്താ, 13:34) എന്നിവ പോലുള്ള ഏകാന്തസ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതു നല്ലതാണ്. ഒരുമിച്ചുളള പ്രാർത്ഥനയെ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (മത്താ, 18:19; പ്രവൃ, 1:14; 12:5; 20:36). അവിശ്വാസികളുടെ മുമ്പിൽ വച്ചും പ്രാർത്ഥിക്കേണ്ടതാണ്. (പ്രവൃ, 16:25). എവിടെവച്ചും പ്രാർത്ഥിക്കുവാനാണ് പൗലൊസ് അപ്പൊസ്തലൻ ഉപദേശിക്കുന്നത്. (1തിമൊ, 2:8). പ്രാർത്ഥനയ്ക്കു പ്രത്യേകസ്ഥലം ആവശ്യമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. വെളിമ്പ്രദേശത്തും (ഉല്പ, 24:11,12), നദിക്കരയിലും (പ്രവൃ, 16:13), കടല്ക്കരയിലും പ്രവൃ, 21:5), യുദ്ധക്കളത്തിലും (1ശമൂ, 7:5), കിടക്കയിലും (സങ്കീ, 63:6), ദൈവാലയത്തിലും (2രാജാ, 19:14), പ്രാർത്ഥിച്ചതിന്റെ ഉദാഹരണങ്ങൾ ബൈബിളിലുണ്ട്. 

പ്രാർത്ഥനയ്ക്കുളള സമയം: എല്ലായ്പ്പോഴും പ്രാർത്ഥിക്കുവാൻ (ലൂക്കൊ, 18:1; എഫെ, 6:18) തിരുവെഴുത്തുകൾ ഉപദേശിക്കുന്നെങ്കിലും പ്രാർത്ഥിക്കേണ്ട ചില സമയങ്ങളുടെ സൂചന കാണാവുന്നതാണ്. “ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും. ഞാൻ വൈകുന്നേരത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും. അവൻ എന്റെ പ്രാർത്ഥന കേൾക്കും.” (സങ്കീ, 55:16,17). ദാനീയേൽ ദിവസവും മൂന്നു പ്രാവശ്യം മുട്ടുകുത്തി പ്രാർത്ഥിച്ചതായി കാണുന്നു. (ദാനീ, 6:10). ആറാംമണി നേരത്തും ഒമ്പതാം മണി നേരത്തും അപ്പൊസ്തലന്മാർ പ്രാർത്ഥിച്ചുവന്നു. (പ്രവൃ, 3:1; 10:9, 30). ഭക്ഷണത്തിനു മുമ്പു പ്രാർത്ഥിക്കണ്ടതാണ്. (മത്താ, 14:19; പ്രവൃ,27:35; 1തിമൊ, 4:4). കഷ്ടകാലത്ത് ദൈവത്തോടു വിളിച്ചപേക്ഷിക്കണം. (സങ്കീ, 50:15). ശത്രു നമ്മുടെമേൽ പ്രബലമാകുമ്പോഴും അനർത്ഥം വളയുമ്പോഴും നാം ദൈവത്തോടു അപേക്ഷിക്കേണ്ടതാണ്. (1ദിന, 5:20; 2ദിന, 13-16; 20:1-19; സങ്കീ, 60:11; 17:1,2; 86:7; 130:1; യോനാ, 2:2). 

പ്രാർത്ഥനയിൽ ഔചിത്യം: സകലവും ഉചിതമായും ക്രമമായും നടക്കട്ടെ എന്നാണ് അപ്പൊസ്തലൻ ഉപദേശിക്കുന്നത്. (1കൊരി, 14:40) ഈ ഔചിത്യബോധം പ്രാർത്ഥനയിലും ഉണ്ടായിരിക്കേണ്ടതാണ്. ആദിമ ക്രിസ്ത്യാനികൾ ഉചിതമായും ക്രമമായും പ്രാർത്ഥിച്ചിരുന്നതായി കാണാം. (പ്രവൃ, 1:24-26; 4:24-31; 12:5, 12; 13:1-3). പ്രാർത്ഥന എങ്ങനെ ആയിരിക്കണമെന്ന് ക്രിസ്തു ഉപദേശിച്ചു. (മത്താ, 6:7). ഉപവസിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുതെന്നും തലയിൽ എണ്ണതേച്ചു കഴുകണമെന്നും ക്രിസ്തു ഉപദേശിച്ചു. (മത്താ, 6:16-18). 

പ്രാർത്ഥനയും മറുപടിയും: പ്രാർത്ഥനയ്ക്ക് മറുപടി ലഭിക്കാത്ത സന്ദർഭങ്ങളുണ്ട്. നമ്മുടെ പ്രാർത്ഥനയ്ക്ക് ഇല്ല അഥവാ ഇപ്പോഴില്ല എന്നിങ്ങനെ ദൈവം മറുപടി തരുന്നതും തന്റെ കരുണാധിക്യത്തിലാണ്. ദൈവഭക്തന്മാരുടെ പ്രാർത്ഥന വിഫലമായിപ്പോയ സന്ദർഭങ്ങൾ തിരുവെഴുത്തുകളിൽ ഉണ്ട്. (സങ്കീ, 88:13,14; വിലാ, 3:44; ഹബ, 1:2, 13). മറുപടി ലഭിക്കാത്തത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കുവാൻ പലപ്പോഴും സാധിക്കാറില്ല. (1കൊരി, 13:14). പ്രാർത്ഥിക്കുന്ന വ്യക്തിയുടെ മാനസികനിലയ്ക്കും പ്രാധാന്യമുണ്ട്. മറുപടി ലഭിക്കേണ്ടതിന്;

1. പ്രാർത്ഥന വിശ്വാസത്താലായിരിക്കണം: (എബ്രാ, 11:16; മത്താ, 17:20; 21:22; മർക്കൊ, 11:23,24; യാക്കോ, 1:6)

2. യേശുവിന്റെ നാമത്തിലായിരിക്കണം: (യോഹ, 14:13; 15:16; 16:23)

3. ദൈവഹിതമനുസരിച്ചായിരിക്കണം: (1യോഹ, 5:14,15). 

4. പരിശുദ്ധാത്മാവിൽ: (എഫെ, 6:18; യൂദാ, 20). 

5. പാപം ഏറ്റു പറഞ്ഞു ഉപേക്ഷിച്ച ശേഷം ആയിരിക്കണം: (സങ്കീ, 66:18; സദൃ, 28:9; യെശ, 59:1,2).

6. ക്ഷമിക്കുന്ന ഹൃദയത്തോടായിരിക്കണം: (മത്താ, 6:12-15; 18:21-35; മർക്കൊ, 11:25,26; യാക്കോ, 5:14, 16).

7. സഹോദരനോടു നിരന്നിട്ടു വേണം: (മത്താ, 5:21-24; 18:19).

8. മടുത്തു പോകാതെയായിരിക്കണം: (ലൂക്കൊ, 11:5-8; 18:1-8).

9. ശ്രദ്ധയോടു കൂടെയായിരിക്കണം: (യാക്കോ, 5:16).

10. പ്രാർത്ഥിക്കുന്ന വ്യക്തി ക്രിസ്തുവിൽ വസിക്കണം: (യോഹ, 15:7). 

പ്രാർത്ഥനയ്ക്ക് മറുപടി ലഭിക്കാത്തതിനു ചില കാരണങ്ങൾ തിരുവെഴുത്തുകൾ പറയുന്നുണ്ട്. 

1. ഭോഗത്തിൽ ചെലവിടുന്നതിനു അപേക്ഷിക്കുന്നതുകൊണ്ട്. (യാക്കോ, 4:3). 

2. അതിക്രമം നിമിത്തം: സങ്കീ .66:18; യെശ, 59:1,2; ഹബ, 1:13). 

3. ഹൃദയത്തിൽ വിഗ്രഹം വെച്ചുകൊള്ളുന്നതിനാൽ: (യെഹ, 14:3). 

4. നാം ക്ഷമിക്കാത്തതുകൊണ്ട്: (മർക്കൊ, 11:25,26).

5. അവിശ്വാസം ഹേതുവായി: (യാക്കോ, 1:6). 

6. ദൈവവചനം കേൾക്കാൻ വിസമ്മതിക്കുന്നതു കൊണ്ട്: (സദൃ, 28:9). 

7. എളിയവന്റെ നിലവിളി ആദരിക്കാത്തതു കൊണ്ട്: സദൃ, 21:13). 

പ്രാർത്ഥന നിഷ്പ്രയോജനമല്ലെന്നു തിരുവെഴുത്തുകളും വ്യക്തികളുടെ അനുഭവങ്ങളും വെളിപ്പെടുത്തുന്നു. ദൈവത്തിന്റെ രക്ഷണ്യപ്രവൃത്തിയുടെ നടത്തിപ്പിൽ പ്രാർത്ഥനയ്ക്കു ഒരു പ്രധാന പങ്കുണ്ട്. (1തിമൊ, 2:1-4). വ്യക്തിപരമായ ജീവിതത്തിൽ ദർശനത്തിന്റെയും ശക്തിയുടെയും അനുഗ്രഹത്തിന്റെയും ഉറവിടം പ്രാർത്ഥനയാണ്. അതിനാലാണ് പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് പ്രധാനസ്ഥാനം നൽകിയിട്ടുള്ളത്. (ലൂക്കൊ, 18:1; എഫെ, 5:18; ഫിലി, 4:6; 1തിമൊ, 2:1; 1തെസ്സ, 5:17). പ്രാർത്ഥന അവഗണിക്കുന്നതു പാപം തന്നെയാണ്. (1ശമൂ, 12:23). കാരണം മനുഷ്യജീവിതത്തിൽ ദൈവകൃപയുടെ പ്രവർത്തനത്ത അതു തടയുന്നു. എല്ലാറ്റിന്റെയും പരമമായ ലക്ഷ്യം ദൈവമഹത്വമാണ്. പുത്രന്റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും പിതാവിന്റെ മഹത്വത്തിനായി നമുക്കു ലഭിക്കും. “നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനിൽ മഹപ്പെടേണ്ടതിനു ഞാൻ ചെയ്തുതരും.” (യോഹ, 14:13).

പ്രവാസം

പ്രവാസം (captivity)

പരദേശത്തുപോയി പാർക്കുന്നതാണ് പ്രവാസം. സ്വരാജ്യഭ്രഷ്ടരായി യിസ്രായേൽമക്കൾ അന്യരാജ്യത്തു പോയി പാർക്കേണ്ടി വന്നതാണ് യിസ്രായേല്യ ചരിത്രത്തിൽ പ്രവാസം എന്ന് അറിയപ്പെടുന്നത്. ഒരു പട്ടണത്തിലെയോ ജില്ലയിലെയോ ജനം മുഴുവൻ ബലപ്രയോഗത്തിനു വിധേയമായി അന്യദേശത്തുപോയി പാർക്കേണ്ടിവരുന്നതു പുരാതന ചരിത്രത്തിൽ അസാധാരണ സംഭവമല്ല. ജനത്തെ മാറ്റി പാർപ്പിക്കുന്നതിനു രണ്ടു ലക്ഷ്യങ്ങളുണ്ട്. 1. പുതിയ പട്ടണങ്ങളെ പെട്ടെന്നു ജനനിബിഡമാക്കുക. 2. ശത്രുസംഘങ്ങളെ വിഘടിപ്പിച്ചു ദുർബ്ബലമാക്കുക. 

നാടുകടത്തൽ ആദ്യം നടപ്പിലാക്കിയതു അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസർ തൃതീയനാണ്. താൻ കീഴടക്കിയ ജനങ്ങളെ മുഴുവൻ തന്റെ സാമ്രാജ്യത്തിലെ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോയി അദ്ദേഹം പാർപ്പിച്ചു. (1രാജാ, 15:29). സർഗ്ഗോൻ, സൻഹേരീബ്, എസ്സർ-ഹദ്ദോൻ, ബാബിലോന്യ രാജാക്കന്മാർ പ്രത്യേകിച്ചും നെബൂഖദ്നേസർ എന്നിവർ ഈ നയം പിന്തുടർന്നു. യിസായേലിന്റെ മിസ്രയീമിലെ അടിമത്തത്തയും ഫെലിസ്ത്യർ തുടങ്ങിയവർ പലകാലത്തായി ഇവരെ കീഴടക്കിയതിനെയും ഒരു വിശാലമായ അർത്ഥത്തിൽ പ്രവാസം എന്നു പറയാനുണ്ട്. ബാബിലോന്യൻ, പേർഷ്യൻ, ഗ്രേക്കൻ, റോമൻ എന്നിങ്ങനെ നാലായി യെഹൂദന്മാർ തങ്ങളുടെ ദേശീയ പ്രവാസങ്ങളെ കണക്കാക്കുന്നു. എന്നാൽ അശ്ശൂര്യ ബാബിലോന്യ രാജാക്കന്മാർ യെഹൂദന്മാരെ നാടു കടത്തിയതിനെയാണ് പ്രവാസം എന്നു പൊതുവെ പറയുന്നത്. (മത്താ, 1:17). ബാബേൽ പ്രവാസം യിസ്രായേല്യ ചരിത്രത്തിൽ തിക്തമായ ഒരു സംഭവമാണ്. അവരുടെ ജീവിതത്തെയും ചിന്തയെയും ഇത്രത്തോളം ബാധിച്ചിട്ടുള്ള മറ്റൊരു സംഭവം ഇല്ല. യിസ്രായേൽ മക്കളുടെ മിസ്രയീമിലെ അടിമത്തം പ്രവാസമായിരുന്നില്ല. മിസ്രയീമിൽ നിന്നുള്ള അവരുടെ വിടുതൽ യഥാസ്ഥാപനവുമായിരുന്നില്ല. കാരണം, യോശുവ കനാൻ കീഴടക്കുന്നതുവരെയും അതു അവരുടെ അവകാശദേശമായിരുന്നില്ല. 

യിസ്രായേലിന്റെ പ്രവാസം: തെക്കുപടിഞ്ഞാറു ഈജിപ്റ്റിന്റെയും വടക്കുകിഴക്കു മെസൊപ്പൊട്ടേമിയയുടെയും ഇടയിൽ ഉലഞ്ഞുകൊണ്ടിരുന്ന ഒരു ചരിത്രമായിരുന്നു യിസ്രായേലിന്റേതും യെഹൂദയുടേതും. ബൈബിൾ ചരിത്രത്തിന്റെ ആദ്യഘട്ടങ്ങളിൽ ഈജിപ്റ്റ് പ്രബലമായിരുന്നു. അശ്ശൂരിന്റെയും ബാബിലോണിന്റെയും വളർച്ചയോടുകൂടി ആദ്യം യിസ്രായേലും പിന്നീട് യെഹൂദയും താളടിയായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു. ഉത്തരരാജ്യമായ യിസായേലിലെ പത്തു ഗോത്രങ്ങളുടെ പ്രവാസം ഒരു സങ്കീർണ്ണമായ പ്രക്രിയയായിരുന്നു. യൊരോബെയാം രണ്ടാമന്റെ വാഴ്ചക്കാലത്ത് യിസ്രായേൽ അതിന്റെ ഉച്ചാവസ്ഥയിലെത്തി. ഈ കാലത്തു അശ്ശൂർ ഏതു പ്രകാരേണയും സാമ്രാജ്യം കെട്ടിപ്പടുക്കുവാൻ വെമ്പുകയായിരുന്നു. യിസ്രായേൽ രാജാവായ പേക്കഹിന്റെ കാലത്താ (740 ബി.സി.) ‘തിഗ്ലത്ത്-പിലേസർ തൃതീയൻ’ രൂബേന്യരെയും, ഗാദ്യരെയും, മനശ്ശയുടെ പാതിഗോത്രത്തെയും (1ദിന, 5:26), ഗലീലയിലെ നിവാസികളെയും (2രാജാ, 15:29; യെശ, 9:1) ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി. അരാമിന്റെ തലസ്ഥാനമായ ദമ്മേശെക്ക് പിടിച്ചശേഷം തിഗ്ലത്ത്-പിലേസർ യിസ്രായേലിന്റെ ഒടുവിലത്തെ രാജാവായ ഹോശേയയെ വാഴിച്ചു. നിഷ്ഫലമായ ഈജിപ്ഷ്യൻ സഹായം പ്രതീക്ഷിച്ചുകൊണ്ടു ഹോശേയ അശ്ശൂരിനോടു മത്സരിച്ചു. അശ്ശൂർരാജാവായ ശല്മനേസർ യിസ്രായേലിനെ രണ്ടുപ്രാവശ്യം ആക്രമിച്ചു. (2രാജാ, 17:3,5). അദ്ദേഹത്തിന്റെ പിൻഗാമിയായ സർഗ്ഗോൻ ദ്വിതീയൻ ബി.സി. 721-ൽ ശമര്യ പിടിച്ചു 27290 പേരെ ബദ്ധരാക്കി കൊണ്ടപോയതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതായിരുന്നു പത്തുഗോത്രങ്ങളുടെ അന്ത്യം. ‘യെഹൂദാഗോത്രം അല്ലാതെ ആരും ശേഷിച്ചില്ല.’ (2രാജാ, 17:18). യിസ്രായേല്യരെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി ഹലഹിലും ഗോസാൻ നദീതീരത്തിലെ ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാർപ്പിച്ചു. (2രാജാ, 17:6; 18:11). പത്തു ഗോത്രങ്ങളുടെയും നാടുകടത്തൽ പൂർണ്ണമായിരുന്നു. വ്യക്തിത്വം നഷ്ടപ്പെട്ട അവർ ചരിത്രഗതിയിൽ മടങ്ങിവരാതവണ്ണം മറ്റുള്ളവരുമായി കലർന്നു. 

യെഹൂദയുടെ പ്രവാസം: യെഹൂദ്യരുടെ പ്രവാസവും പൊടുന്നനവെ സംഭവിച്ചതല്ല. അശ്ശൂർരാജാവായ അശ്ശൂർബനിപ്പാളിനു ശേഷം യെഹുദയുടെ മേലുള്ള അശ്ശൂരിന്റെ അധീശത്വം അയഞ്ഞു തുടങ്ങി. നവബാബിലോന്യ സാമ്രാജ്യം (ബി.സി. 629-539) ശക്തി പ്രാപിച്ചു വരികയായിരുന്നു. യെഹൂദയും ഈജിപ്റ്റും ഈ ഇടവേളയെ പ്രയോജനപ്പെടുത്തുവാൻ ശ്രമിച്ചു. മെഗിദ്ദോ യുദ്ധത്തിൽ വച്ചു യെഹൂദയുടെ പ്രതീക്ഷ തകർന്നു. യെഹൂദാരാജാവായ യോശീയാവു കൊല്ലപ്പെട്ടു. ഈജിപ്റ്റ് യെഹൂദയുടെ മേൽ അധീശത്വം പുലർത്തി. ബി.സി. 605-ൽ കർക്കെമീശിൽ വച്ച് നെബുഖദ്നേസർ ഈജിപ്റ്റിനെ തോല്പിച്ചു. യോശീയാവിന്റെ പുത്രന്മാർരിൽ ഒരുവനായ യെഹോവാഹാസിനെ മൂന്നു മാസത്തെ ഭരണത്തിനുശേഷം ഫറവോൻ നെഖോ മിസ്രയീമിലേക്കു ബദ്ധനാക്കി കൊണ്ടുപോയി. അവൻ അവിടെ വച്ച് മരിച്ചു. (2രാജാ, 23:31-34; 2ദിന, 36:1-4; യിരെ, 22:10-12). തുടർന്നു യോശീയാവിന്റെ മറ്റൊരു പുത്രനായ യെഹോയാക്കീം പതിനൊന്നു വർഷം ഭരിച്ചു (ബി.സി. 609-598). നെബുഖദ്നേസർ യെരുശലേം നിരോധിച്ച കാലത്തു യെഹോയാക്കീം മരിച്ചു. പുത്രനായ യെഹോയാഖീൻ മൂന്നുമാസം രാജ്യം ഭരിച്ചു (ഡിസംബർ 598-മാർച്ച് 597 ബി.സി). തുടർന്നു അദ്ദേഹം ബദ്ധനായി ബാബേലിലേക്കു പോയി. (2രാജാ, 24:6-8; 2ദിന, 36:9,10). അനന്തരം യോശീയാവിന്റെ മൂന്നാമത്തെ പുത്രനായ മത്ഥന്യാവെ സിദെക്കീയാവ് എന്നപേരിൽ നെബൂഖദ്നേസർ രാജാവാക്കി. പതിനൊന്നു വർഷം അയാൾ ആശ്രിതനായി ഭരിച്ചു. (മാർച്ച് 597-ജൂലൈ 587 ബി.സി.). യെരുശലേം പിടിക്കപ്പെട്ടപ്പോൾ സിദെക്കീയാവിനെ കണ്ണു കുത്തിപ്പൊട്ടിച്ചു ബദ്ധനാക്കി ബാബേലിലേക്കു കൊണ്ടുപോയി. അവിടെ മരണംവരെ അദ്ദേഹം ബദ്ധനായിരുന്നു. മുന്നു യെഹൂദാരാജാക്കന്മാർ നാടുകടത്തൽ അനുഭവിച്ചു. യെഹോവാഹാസ്, യെഹോയാഖീൻ, സിദെക്കീയാവ്. മൂന്നു പ്രാവശ്യമായിട്ടാണ് യെഹൂദന്മാരെ ബാബേലിലേക്കു നാടുകടത്തിയത്. ഇവയിൽ ഒന്നാമത്തേതു് ബി.സി. 598-ൽ ആയിരുന്നു. അപ്പോൾ യെഹോയാക്കീം രാജാവ്, അവന്റെ അമ്മ, പരിചാരകന്മാർ എന്നിവരെ പിടിച്ചു കൊണ്ടുപോയി. ഒപ്പം ദൈവാലയത്തിലെ സകല നിക്ഷേപങ്ങളും രാജധാനിയിലെ നിക്ഷേപങ്ങളും എടുത്തു കൊണ്ടുപോയി. യെരൂശലേമ്യരും പ്രഭുക്കന്മാരും പരാക്രമശാലികളുമായി 10,000 പേരെ ബദ്ധരാക്കിക്കൊണ്ടു പോയി. ദേശത്തു എളിയവർ മാത്രമേ ശേഷിച്ചുള്ളൂ. (2രാജാ, 24:12-16). യിരെമ്യാവാ 52:28-30-ൽ നെബുഖദ്നേസർ പ്രവാസത്തിലേക്കു കൊണ്ടുപോയ ജനം ആകെ 4600 പേർ എന്നു കാണുന്നു. (ബി.സി. 598-ൽ 3023 പേർ; ബി.സി. 587-ൽ 832 പേർ; ബി.സി. 582-ൽ 745 പേർ; ആകെ 4600 പേർ. ഏതോ ഔദ്യോഗികരേഖയിൽ നിന്നുള്ള കണക്കാണിത്. ലാഖീശിൽ നിന്നും കണ്ടെടുത്ത ഓട്ടു ലിഖിതങ്ങളും ദൈബീർ, ലാഖീശ്, ബേത്ശെമേശ് എന്നീ പട്ടണങ്ങൾ ഉത്ഖനനം ചെയ്തപ്പോൾ ലഭിച്ച തെളിവുകളും ബി.സി. 598-97-ൽ യെഹൂദയ്ക്കു നേരിട്ട ദയനീയ പരാജയത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം നല്കുന്നു. സിദെക്കീയാ രാജാവു ബാബേലിനോടു മത്സരിച്ചതാണു രണ്ടാമത്തെ നാടുകടത്തലിനു കാരണമായത്. ഇതിനെക്കുറിച്ചു 2രാജാക്കന്മാർ 25:8-21; യിരെ, 39:8-10; 40:7; 52:12-34 എന്നീ ഭാഗങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ ദൈവാലയവും രാജധാനിയും പ്രധാന ഭവനങ്ങളും അഗ്നിക്കിരയാക്കി. യെരുശലേമിന്റെ ചുറ്റുമുള്ള മതിലുകളെ ഇടിച്ചുകളഞ്ഞു. ജനത്തെ ബദ്ധരാക്കിക്കൊണ്ടുപോയി. ഇത് ബി.സി. 587-ൽ സംഭവിച്ചു. 

ബാബേൽ രാജാവ് ഗെദല്യാവിനെ യെഹൂദയിലെ അധിപതിയായി നിയമിച്ചു. മിസ്പയായിരുന്നു ഗെദല്യാവിന്റെ ആസ്ഥാനം. ഗെദല്യാവു വധിക്കപ്പെട്ടു. ശേഷിച്ച യെഹുദന്മാർ ഭയന്നു ഈജ്പിറ്റിലേക്കു ഓടിപ്പോയി. തങ്ങളോടു ചേരുവാൻ അവർ യിരെമ്യാവിനെയും നിർബ്ബന്ധിച്ചു. (2രാജാ, 25:22-26; യിരെ, 40-44). ഗെദല്യാവിന്റെ വധമായിരുന്നു മൂന്നാമത്തെ നാടുകടത്തലിനു കാരണം. പദവിയും നിലയും ഉള്ളവരെയായിരുന്നു മൂന്നാമതു ബദ്ധരാക്കി ക്കൊണ്ടുപോയത്. ബി.സി. 598-ൽ ബദ്ധനായിപ്പോയ യെഹോയാഖീന് വളരെ അനുകൂലമായ പരിചരണമാണ് ലഭിച്ചത്. അതിനെക്കുറിച്ചുളള ബൈബിൾ രേഖകളെ നെബുഖദ്നേസരിന്റെ രാജകീയ രേഖകളും ശരിവയ്ക്കുന്നു. (2രാജാ, 25:27-30; യിരെ, 52:31-34). നെബുഖദ്നേസറിന്റെ മരണശേഷം എവിൽ-മെരോദക് രാജാവായി. അദ്ദേഹം യെഹോയാഖീനെ കടാക്ഷിച്ചു കാരാഗൃഹത്തിൽ നിന്നു മോചിപ്പിച്ചു മറ്റു സാമന്ത രാജാക്കന്മാരോടൊപ്പം ആക്കി. ബാബേലിലെ അവസാനരാജാവായ നബോണിദസിൻ്റെ (555-539) കാലത്തു പാർസിരാജാവായ കോരെശ് ബാബേൽ കീഴടക്കി. പ്രവാസികളായിരുന്ന യെഹൂദന്മാരെ പലസ്തീനിൽ മടങ്ങിവന്നു ദൈവാലയം പണിയുന്നതിന് അദ്ദേഹം അനുവദിച്ചു. 

ബദ്ധന്മാരുടെ സ്ഥിതി: ബദ്ധന്മാരുടെ സ്ഥിതി പരമദയനീയമായിരുന്നു. പ്രവാസകാലത്തു യഹോവയോടു വിശ്വസ്തത പുലർത്തിയവർ കഠിനവിദ്വേഷത്തിനും നിന്ദയ്ക്കും പാത്രമായി. (സങ്കീ, 137). തങ്ങളുടെ നിലനില്പിനു കഠിനാധ്വാനം ചെയ്യുക മാത്രമല്ല കപ്പം കൊടുക്കേണ്ടിയും വന്നു. പുരോഹിത, രാജ, പ്രഭു കുടുംബങ്ങളിൽ നിന്നുള്ളവർ കഠിനനിന്ദ അനുഭവിച്ചു. (യെശ, 43:28; 52:5). ദേശത്തു ഉന്നതസ്ഥാനം വഹിക്കുന്നതിനും (ദാനീ, 4:28), രാജാവിന്റെ അടുക്കൽ വിശ്വസ്തസേവനം നടത്തുന്നതിനും (നെഹ, 1:11) യെഹൂദന്മാർക്കു തടസ്സം ഉണ്ടായിരുന്നില്ല. അവർ യിരെമ്യാവിന്റെ ഉപദേശം അനുസരിച്ചു. (യിരെ, 29:5). പ്രവാസികൾ സംഖ്യയിലും ധനത്തിലും വർദ്ധിച്ചു വന്നു. അവർ വംശപാരമ്പര്യം കാത്തു സൂക്ഷിച്ചു. ദൈവാലയവും യാഗവും ഉത്സവങ്ങളും അവർക്കുണ്ടായിരുന്നില്ല. എന്നാൽ പരിച്ഛേദനം, ഭക്ഷണനിയമങ്ങൾ എന്നിവ അവർ ആചരിച്ചു. എല്ലാ പട്ടണങ്ങളിലും പള്ളികൾ സ്ഥാപിക്കുന്ന രീതി യെഹൂദന്മാർ ആരംഭിച്ചതു ബാബേൽ പ്രവാ സകാലത്താണ്. ചില സങ്കീർത്തനങ്ങൾ പ്രവാസികളായ യെഹൂദന്മാരുടെ വികാരങ്ങളെ വർണ്ണിക്കുന്നു. യിരെമ്യാവ്, യെഹെസ്ക്കേൽ, ദാനീയേൽ എന്നീ പ്രവാചകന്മാരിൽ നിന്നാണ് പ്രവാസികളെക്കുറിച്ചു നാം അധികം മനസ്സിലാക്കുന്നത്. 

പ്രവാസത്തിന്റെ കാലയളവ്: ബാബേൽ പ്രവാസം 70 വർഷം നീണ്ടു നില്ക്കുമെന്നു യിരെമ്യാവ് (25:12; 29:10) പ്രവചിച്ചു. കാലം കണക്കാക്കുന്നതിനു രണ്ടു രീതികളുണ്ട്. 1. ദേശീയം. 2. മതപരം. നെബുഖദ്നേസരിന്റെ ആദ്യത്തെ ആക്രമണം മുതൽ കോരെശിന്റെ വിളംബരം വരെയാണ് സിവിൽ കാലയളവ്. (ബി.സി. 606-538). ദൈവാലയം ചുട്ടതു മുതൽ പുനർനിർമ്മാണം വരെയുള്ളതാണ് മതപരമായ കാലയളവ്. (ബി.സി. 587-517). ബി.സി. 538-ലെ കോരെശിന്റെ വിളംബരത്തോടു കൂടിയാണ് ബാബേൽ പ്രവാസം അവസാനിച്ചത്. (എസ്രാ, 1:2). സെരുബ്ബാബേൽ (ബി,സി. 535), എസ്രാ (ബി,സി. 458), നെഹെമ്യാവ് (ബി,സി. 445) എന്നിവരുടെ കീഴിൽ ഒരു വലിയ കൂട്ടം പ്രവാസികൾ മടങ്ങിവന്നു. ബി.സി. 538-ലെ കല്പനപ്രകാരം മടങ്ങി വന്നവർ ദാസന്മാരെ കൂടാതെ 42,360 പേരാണ്. അവരിൽ ഉദ്ദേശം 30,000 പേർ യെഹൂദാ, ബെന്യാമീൻ, ലേവി എന്നീ ഗോത്രങ്ങളിൽ ഉള്ളവർ ആയിരുന്നു. ശേഷിച്ച 12,000 പേർ യിസ്രായേൽ ഗോത്രങ്ങളിൽ പെട്ടവരാണെന്നു കരുതപ്പെടുന്നു. (എസാ, 6:17). ദേശീയ സവിശേഷതകൾ പുലർത്തിക്കൊണ്ടു അശ്ശൂരിൽ ശേഷിച്ചവർ (എസ്ഥേ, 8:9,11) ചിതറിപ്പാർപ്പുകാർ എന്നറിയപ്പെട്ടു. (യോഹ, 7:35; 1പത്രൊ, 1:1; യാക്കോ, 1:1). യിസ്രായേലിലെ പത്തു ഗോത്രങ്ങളെക്കുറിച്ചു വ്യക്തമായ അറിവില്ല. അവരിൽ ചിലർ തിരിച്ചുവന്നു യെഹൂദന്മാരുമായി കൂടിക്കലർന്നു. (ലൂക്കൊ, 2:36). ചിലർ ശമര്യയിൽ വസിച്ചു ശമര്യരുമായി കൂടിക്കലർന്നു (എസ്രാ, 6:21; യോഹ, 4:12) യെഹൂദന്മാരുടെ ശത്രുക്കളായി മാറി. 

പ്രവാസകാരണങ്ങളും ഫലങ്ങളും: യഹോവയുമായുള്ള ഉടമ്പടിയെ ധിക്കരിച്ചു അന്യദേവന്മാരെ സേവിച്ചതിന്റെ ഫലമായിരുന്നു ബാബേൽ പ്രവാസം. ശബ്ബത്ത് അനുഷ്ഠിക്കുകയോ ന്യായപ്രമാണം ആചരിക്കുകയോ ചെയ്യാതെ വിഗ്രഹാരാധനയിലും സ്വേച്ഛാപ്രവൃത്തികളിലും ജനം മുഴുകി. ബാബേൽ പ്രവാസത്തെക്കുറിച്ചു ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. “യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിനു ദേശം അതിന്റെ ശബ്ബത്തുകളെ അനുഭവിച്ചു കഴിയുവോളം തന്നേ; എഴുപതു സംവത്സരം തികയുവോളം അതു ശൂന്യമായി കിടന്ന കാലമൊക്കെയും ശബ്ബത്തു അനുഭവിച്ചു.” (2ദിന, 36:21). അനുതപിച്ചു യഹോവയിങ്കലേക്കു തിരിയുവാൻ പ്രവാചകന്മാർ ജനത്തെ ഉപദേശിച്ചു. പശ്ചാത്താപത്തോടും പ്രാർത്ഥനയോടും കൂടെ അവർ ദൈവത്തിങ്കലേക്കു തിരിഞ്ഞു. നാലു മാസങ്ങളിലായി അവർ ആചരിച്ച് നാലു ഉപവാസദിനങ്ങളുടെ സ്ഥാപനം ജനത്തിന്റെ പശ്ചാത്താപത്തിനുള്ള വ്യക്തമായ തെളിവാണ്. (സെഖ, 7:5; 8:19). പ്രവാസത്തിൽ നിന്നും മടങ്ങിവന്ന യെഹൂദന്മാർ വിഗ്രഹാരാധന മുതലായ പാപങ്ങൾ വിട്ടൊഴിഞ്ഞു ആത്മീയ ജീവിതം ആരംഭിച്ചു. (യെഹ, 36:24-28). പ്രവാസം യെഹൂദന്മാരുടെ നാട്ടുഭാഷയിൽ മാറ്റം വരുത്തി. (നെഹ, 8:8). പുതിയ വാണിജ്യപ്രവർത്തനങ്ങളും സ്ഥാപനങ്ങളും അഭിവൃദ്ധിപ്പെട്ടു.

റോമൻ പ്രവാസം: റോമിന്റെ കീഴിൽ യെഹൂദന്മാരുടെ അവസ്ഥ സാക്ഷാൽ പ്രവാസം തന്നെയായിരുന്നു. ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കി പ്രവാസികളെ അടിമകളാക്കി മാറ്റി. ജൊസീഫസ് പറയുന്നതനുസരിച്ചു തീത്തോസിന്റെ കീഴിൽ നടന്ന യെരുശലേം നിരോധനത്തിൽ പതിനൊന്നു ലക്ഷം പേർ മരിച്ചുവീണു. യുദ്ധത്തിൽ മുഴുവനുമായി 97,000 പേർ പിടിക്കപ്പെട്ടു. അവരിൽ 17 വയസ്സിനു താഴെയുള്ളവരെ അടിമകളായി വിറ്റു. കുറച്ചു പേരെ മിസ്രയീമിലെ ഖനികളിലേക്കു അയച്ചു. ദേശത്തു ശേഷിച്ചവർ ഏവംവിധമായ ദാരുണാവസ്ഥ ഹദ്രിയന്റെ വാഴ്ചയിൽ അനുഭവിച്ചു. രണ്ടു യുദ്ധങ്ങളോടെ വിശുദ്ധഭൂമിയിൽ നിന്നും യെഹൂദാജനം തുടച്ചു മാറ്റപ്പെട്ടു. 

യിസ്രായേലിന്റെ പുന:സ്ഥാപനം: ഭാവിയിൽ ജാതികളുടെ തലയായി യിസ്രായേലിനെ യഥാസ്ഥാനപ്പെടുത്തുമെന്ന് യെശയ്യാവു പ്രവചിച്ചു. “അന്നാളിൽ കർത്താവു തന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽ നിന്നും മിസ്രയീമിൽ നിന്നും പത്രോസിൽ നിന്നും, കൂശിൽ നിന്നും, ഏലാമിൽ നിന്നും, ശിനാരിൽ നിന്നും, ഹമാത്തിൽ നിന്നും, സമുദ്രത്തിലെ ദ്വീപുകളിൽ നിന്നും വീണ്ടുകൊൾവാൻ രണ്ടാം പ്രാവശ്യം കൈനീട്ടും.” (യെശ, 11:11). ഇതിനെ രണ്ടാം വീണ്ടെടുപ്പു എന്നു വിളിക്കുന്നു. യെഹൂദന്മാരെ ഒരിക്കൽ മാത്രമേ യഥാസ്ഥാനപ്പെടുത്തിയുളളു . അതു ബാബേൽ പ്രവാസത്തിൽ നിന്നായിരുന്നു. മിസ്രയീമീൽ നിന്നുള്ള മോചനം യഥാസ്ഥാപനം ആയിരുന്നില്ല. കാരണം പലസ്തീൻ കീഴടക്കുന്നതുവരെയും പലസ്തീൻ അവരുടെ അവകാശമായിരുന്നില്ല. ക്രിസ്തുവിന്റെ രണ്ടാം വരവിൽ ജാതികളുടെ കാലം തികഞ്ഞശേഷം (ലൂക്കൊ, 21:24) ഇന്നത്തെ ലോകവ്യാപകമായ ചിതറലിൽ നിന്നുമായിരിക്കും യെഹൂദന്മാരുടെ രണ്ടാമത്തെയും ഒടുവിലത്തെയും യഥാസ്ഥാപനം. യിസ്രായേല്യരുടെ ജാതീയമായ മാനസാന്തരത്തിനു മുമ്പു (സെഖ, 12:10) മഹാപീഡന കാലത്തെ ന്യായവിധിയെയും ശിക്ഷണത്തെയും തുടർന്നുള്ള (മത്താ, 24:21-31; യിരെ, 30:4-7; ദാനീ, 12:1) അവിശ്വാസത്തിൽ നിന്നുള്ള വീണ്ടെടുപ്പു ആയിരിക്കും അത്. (യെഹെ, 36:24-27). അതൊരു ദേശീയ യഥാസ്ഥാപനം ആണ്. (യെഹെ, 37:1-22; റോമ, 11:25). തുടർന്നു ഭൂമിയിൽ മശീഹയുടെ ഭരണമാണ്. ഈ സഹസ്രാബ്ദത്തിൽ ജാതികളുടെ തലയായി, പുരോഹിത വംശമായി യെഹൂദന്മാർ ശോഭിക്കും.