ദൈവത്തിൻ്റെ ആത്മാവ്

☛ ദൈവാത്മാവ് (മത്താ, 3:16) അഥവാ, ദൈവത്തിൻ്റെ ആത്മാവ് (റോമ, 8:9) അല്ലെങ്കിൽ ദൈവത്തിൻ്റെ പരിശുദ്ധാത്മാവ് എന്ന് പറയുന്നത് (എഫെ, 4:30) ➟ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ➟ട്രിനിറ്റിയുടെ ഉപദേശം കോമഡിയാണ്. ➟ബൈബിളിലെ ദൈവം ഏകനാണ്; ട്രിനിറ്റിയുടെ ദൈവം ഏകനല്ല; സാരാംശത്തിൽ ഏകൻ അല്ലെങ്കിൽ ത്രിയേകനാണ്. ➤❝സാരാംശത്തിൽ ഏകൻ, ത്രിയേകൻ❞ എന്നീ പദങ്ങൾ നിഘണ്ടുവിൽപോലും കാണാൻ കഴിയില്ല. ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശു എന്നു പേരുള്ള മനുഷ്യനെ ദൈവം ആക്കാനും അവൻ്റെ അമ്മയെ ദൈവമാക്കാനുമാണ് സുനഹദോസുകൾ ദൈവത്തിൻ്റെ ആത്മാവിനെ ദൈവത്തിൽനിന്ന് വിഭിന്നനാക്കി ഏകദൈവത്തെ മനുഷ്യരെപ്പോലെ മൂന്ന് വ്യക്തി (ത്രിത്വം) ആക്കിയത്: (1തിമൊ, 3:15-16; യോഹ, 9:11). ➤[കാണുക: ദൈവപുത്രനായ ക്രിസ്തു സ്രഷ്ടാവാണോ?, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]. ➟ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനല്ല എന്നതിനു് അനേകം തെളിവുകളുണ്ട്. ➟ചില തെളിവുകൾ നോക്കുക:
❶ ദൈവത്തിൻ്റെ ആത്മാവിനെക്കുറിച്ചുള്ള ആദ്യപരാമർശം ഉല്പത്തിയുടെ ആദ്യഭാഗത്തുതന്നെ കാണാം: ➤❝ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.❞ (ഉല്പ, 1:2). ➟ഈ വേദഭാഗത്ത്, ❝ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു❞ എന്ന് പറഞ്ഞാൽ, ദൈവത്തിൻ്റെ അദൃശ്യമായ സാന്നിധ്യം വെള്ളത്തിനുമേൽ അഥവാ, സൃഷ്ടിയുടെമേൽ ഉണ്ടായിരുന്നു എന്നാണ്. ➟അല്ലാതെ, ഒരു ദൈവം അല്ലെങ്കിൽ ദൈവവ്യക്തി സൃഷ്ടിച്ചു; മറ്റൊരു ദൈവവ്യക്തി വെള്ളത്തിനുമീതെ പരിവർത്തിക്കുന്നു എന്നാണോ മനസ്സിലാക്കേണ്ടത്❓ 
➦ ❝ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു.❞ (എഫെ, 4:30). ➤❝ദൈവത്തിൻ്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു❞ എന്ന് പറഞ്ഞാൽ, ദൈവത്തെ ദുഃഖിപ്പിക്കരുത് എന്നല്ലേ മനസ്സിലാക്കേണ്ടത്❓ ➟അല്ലാതെ, ദൈവത്തിലുള്ള വേറൊരു വ്യക്തിയെ ദുഃഖിപ്പിക്കരുതെന്നാണോ മനസ്സിലാക്കേണ്ടത്❓
➦ ❝എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതെന്തു? ദൈവത്തിൽ പ്രത്യാശ വെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.❞ (സങ്കീ, 42:5). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: സങ്കീർത്തനക്കാരൻ തൻ്റെ ആത്മാവിനെ ❝നീ❞ (thou) എന്ന മധ്യമപുരുഷ സർവ്വനാമത്തിൽ (2nd person) സംബോധന ചെയ്തുകൊണ്ടാണ് ➤❝വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതെന്തു?❞ എന്ന് ചോദിക്കുന്നത്. ➟ഒ.നോ: (സങ്കീ, 42:11; 43:5). ➤❝ദൈവത്തിൻ്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു❞ എന്നതുപോലുള്ള ഒരു പ്രയോഗമാണ് സങ്കീർത്തനക്കാരനും പറയുന്നത്. ➟അതുകൊണ്ട്, സങ്കീർത്തനക്കാരൻ്റെ ആത്മാവ് അവനിൽനിന്ന് വേറിട്ട ഒരു വ്യക്തിയാണെന്ന് ആരെങ്കിലും പറയുമോ❓ 
➦ ❝ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും❞ എന്നാണ് കർത്താവ് പഠിപ്പിച്ചത്: (മത്താ, 11:29). ➟ഇവിടെ, ➤❝നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും❞ എന്ന് പറഞ്ഞാൽ, നിങ്ങളും നിങ്ങളുടെ ആത്മാക്കളും വേറെവേറെ വ്യക്തിയാണെന്നാണോ മനസ്സിലാക്കേണ്ടത്❓ ➟അല്ലെങ്കിൽ, നിങ്ങളുടെ ആത്മാക്കൾക്ക് മാത്രമേ ആശ്വാസം കിട്ടുകയുള്ളു; നിങ്ങൾ വേറേ ആശ്വാസം കണ്ടെത്തണമെന്നാണോ മനസ്സിലാക്കേണ്ടത്❓ ➟വിശ്വാസികളെ വടിയാക്കുന്ന ഉപദേശമാണ് ത്രിത്വം. 
❷ പഴയപുതിയ നിയമങ്ങളിൽ ➤❝ദൈവത്തിൻ്റെ ആത്മാവു❞ എന്ന് പറഞ്ഞിരിക്കുന്നപോലെ, ➤❝മനുഷ്യൻ്റെ ആത്മാവു❞ എന്നും പറഞ്ഞിട്ടുണ്ട്: 
ദൈവത്തിൻ്റെ ആത്മാവ്: ➤❝ദൈവത്തിന്റെ ആത്മാവു എന്നെ സൃഷ്ടിച്ചു; സർവ്വശക്തന്റെ ശ്വാസം എനിക്കു ജീവനെ തരുന്നു.❞ (ഇയ്യോ, 33:4). ➟ദൈവം സൃഷ്ടിച്ചു എന്ന് പറയുന്നതും ദൈവത്തിൻ്റെ ആത്മാവ് സൃഷ്ടിച്ചു എന്ന് പറയുന്നതും ഒന്നുതന്നെയല്ലേ❓ ➟ദൈവം ഒറ്റയ്ക്ക് (Alone) സൃഷ്ടിച്ചു എന്നാണ് വചനം പറയുന്നത്: (യെശ, 44:24). ➟പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെങ്കിൽ, സ്രഷ്ടാവ് രണ്ടുപേരായില്ലേ❓ ➟പിന്നെങ്ങനെ യഹോവ ഒറ്റയ്ക്ക് സകലതും സൃഷ്ടിച്ചു എന്ന് പറയാൻ കഴിയും❓ ➤[കാണുക: യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്, നാം നമ്മുടെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ ഉണ്ടാക്കുക]
മനുഷ്യൻ്റെ ആത്മാവ്: ➤❝മനുഷ്യന്റെ ആത്മാവു യഹോവയുടെ ദീപം; അതു ഉദരത്തിന്റെ അറകളെ ഒക്കെയും ശോധനചെയ്യുന്നു.❞ (സദൃ, 20:27 ⁃⁃ സെഖ, 12:1). ➟ദൈവത്തിൻ്റെ ആത്മാവ് ➤❝സൃഷ്ടിക്കുക❞ എന്ന ഒരു പ്രവർത്തി ചെയ്തപോലെ; ഈ വേദഭാഗത്ത്, മനൂഷ്യൻ്റെ ആത്മാവും ➤❝ശോധനചെയ്യുക❞ എന്ന പ്രവർത്തി ചെയ്യുന്നതായാണ് പറഞ്ഞിരിക്കുന്നത്. ➟എബ്രായ ഭാഷയിലും ക്രിയാപദമാണ് കാണുന്നത്. ➟ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയാണെന്ന് പറയുന്നവർ, മനുഷ്യൻ്റെ ആത്മാവ് മനുഷ്യരിൽനിന്ന് വിഭിന്നനായ വ്യക്തിയാണെന്ന് സമ്മതിക്കുമോ❓
☛ ദൈവം ➤❝എൻ്റെ ആത്മാവു❞ എന്ന് പറഞ്ഞിരിക്കുന്നപോലെ, മനുഷ്യനും ➤❝എൻ്റെ ആത്മാവു❞ എന്ന് പറഞ്ഞിട്ടുണ്ട്: 
എൻ്റെ ആത്മാവ്: ➤❝യഹോവ: മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല.❞ (ഉല്പ, 6:3). 
എൻ്റെ ആത്മാവ്: ➤❝സർവ്വശക്തന്റെ അസ്ത്രങ്ങൾ എന്നിൽ തറെച്ചിരിക്കുന്നു; അവയുടെ വിഷം എന്റെ ആത്മാവു കുടിക്കുന്നു.❞ (ഇയ്യോ, 6:4). ➟ദൈവത്തിൻ്റെ ആത്മാവും മനുഷ്യൻ്റെ ആത്മാവും പ്രവർത്തിക്കുന്നതായിട്ടാണ് (വാദിക്കുക, കുടിക്കുക) പറഞ്ഞിരിക്കുന്നത്. ➟പഴയനിയമത്തിൽ ➤❝എൻ്റെ ആത്മാവു❞ എന്ന പ്രയോഗം ദൈവത്തെക്കാൾ അധികം മനുഷ്യനെക്കുറിച്ചാണ് കാണുന്നത്. ➟അതുകൊണ്ട്, ആത്മാവ് മനുഷ്യനിൽനിന്ന് വിഭിന്നനായ വ്യക്തിയാണെന്ന് ആരെങ്കിലും പറയുമോ❓
☛ പുതിയനിയമത്തിലും ➤❝എൻ്റെ ആത്മാവു❞ എന്ന പ്രയോഗം ദൈവവും ക്രിസ്തുവും മറ്റു മനുഷ്യരും അഭിന്നമായി പറഞ്ഞിരിക്കുന്നത് കാണാം: 
ദൈവം: ➤❝ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ, എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെക്കും; അവൻ ജാതികൾക്കു ന്യായവിധി അറിയിക്കും.❞ (മത്താ, 12:17 ⁃⁃ പ്രവൃ, 2:17-18). 
ക്രിസ്തു: ➤❝പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.❞ (ലൂക്കൊ, 23:46). 
മറിയ: ➤❝എന്റെ ആത്മാവു എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു.❞ (ലൂക്കൊ, 1:47). 
പൗലൊസ്: ➤❝ഞാൻ അന്യഭാഷയിൽ പ്രാർത്ഥിക്കുന്നു എങ്കിൽ എന്റെ ആത്മാവു പ്രാർത്ഥിക്കുന്നു; എന്റെ ബുദ്ധിയോ അഫലമായിരിക്കുന്നു.❞ (1കൊരി, 14:14). ➟ഇവിടെയും മനുഷ്യരുടെ ആത്മാവ് പ്രവർത്തി (ഉല്ലസിക്കുക, പ്രാർത്ഥിക്കുക) ചെയ്യുന്നതായിട്ടാണ് കാണുന്നത്. ഇതും കാണുക: (റോമ, 1:10 ⁃⁃ പ്രവൃ, 7:59; 1കൊരി, 5:4). ➟തന്മൂലം, വചനപ്രകാരം ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെന്ന് പറയാൻ കഴിയില്ല.
❸ ❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല❞ എന്നാണ് പഴയനിയമം പഠിപ്പിക്കുന്നത്: (ആവ, 4:39ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➟പിതാവു് മാത്രമാണ് സത്യദൈവം (Father, the only true God) എന്ന് യേശുവും (യോഹ, 17:3 ⁃⁃ യോഹ, 5:44) സ്വർഗ്ഗത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളെന്നു പൗലൊസും പഠിപ്പിച്ചു: (1കൊരി, 8:5-6 ⁃⁃ എഫെ, 4:6). ➟യഹോവ അഥവാ, പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് വചനം പഠിപ്പിക്കുമ്പോൾ, പിതാവ് മാത്രമല്ല ദൈവം; ദൈവത്തിൽ സമനിത്യരും വ്യതിരിക്തരുമായ മൂന്നു വ്യക്തിയുണ്ടെന്നാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. ➟എന്നാൽ താഴെയുള്ള വാക്യങ്ങൾ ശ്രദ്ധിക്കുക:
➦ ❝പറയുന്നതു നിങ്ങൾ അല്ല, നിങ്ങളിൽ പറയുന്ന നിങ്ങളുടെ പിതാവിന്റെ ആത്മാവത്രേ.❞ (മത്താ, 10:20). ➟ഈ വേദഭാഗത്ത്, പിതാവിൻ്റെ ആത്മാവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. ➟ദൈവം മൂന്ന് വ്യക്തിയാണെങ്കിൽ അഥവാ, ത്രിത്വത്തിലെ സമനിത്യരായ മൂവരിൽ ഒരുവനെന്നെ നിങ്ങൾ പറയുന്ന പിതാവിൻ്റെ ആത്മാവ് ആരാണെന്ന് പറയും❓ 
➦ ❝നിങ്ങളുടെ പ്രാർത്ഥനയാലും യേശുക്രിസ്തുവിന്റെ ആത്മാവിന്റെ സഹായത്താലും അതു എനിക്കു രക്ഷാകാരണമായിത്തീരും എന്നു ഞാൻ അറിയുന്നു.❞ (ഫിലി, 1:19). ➟ഈ വേദഭാഗത്ത്, യേശുക്രിസ്തുവിൻ്റെ ആത്മാവിനെക്കുറിച്ച് പറയുന്നത് നോക്കുക. ➟നിങ്ങളുടെ ഭാഷയിൽ യേശുക്രിസ്തു പിതാവിനു് തുല്യനായ മറ്റൊരു വ്യക്തിയാണ്. അപ്പോൾ, യേശുക്രിസ്തുവിൻ്റെ ആത്മാവ് ആരാണെന്ന് പറയും❓ 
❹ ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനല്ല എന്നതിന് അനേകം തെളിവുകളുമുണ്ട്.
➦ ചില തെളിവുകൾ തരാം: ➤❝അപ്പോൾ പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു? അതു വില്ക്കും മുമ്പെ നിന്റേതായിരുന്നില്ലെയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവെച്ചതു എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.❞ (പ്രവൃ, 5:3-4). ➟ഈ വേദഭാഗത്ത്, അനന്യാസ് പരിശുദ്ധാത്മാവിനോട് വ്യാജംകാണിച്ചുവെന്ന് ആദ്യവാക്യത്തിൽ പറഞ്ഞശേഷം അടുത്തവാക്യത്തിലെ പ്രയോഗം ശ്രദ്ധിക്കുക: ➤❝മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു.❞ അപ്പോൾ പരിശുദ്ധാത്മാവ് ആരാണ്❓ ➟പരിശുദ്ധാത്മാവ് ഏകദൈവംതന്നെ ആയതുകൊണ്ടാണ് അപ്രകാരം പറയുന്നത്. ➟അല്ലാതെ, അവൻ രണ്ട് ദൈവത്തോടോ, രണ്ട് വ്യക്തിയോടോ വ്യാജം കാണിച്ചുവെന്നാണോ അതിനർത്ഥം❓ 
അടുത്തവാക്യം: ➤❝പത്രൊസ് അവളോടു: കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തതു എന്തു? ഇതാ, നിന്റെ ഭർത്താവിനെ കുഴിച്ചിട്ടവരുടെ കാൽ വാതിൽക്കൽ ഉണ്ടു; അവർ നിന്നെയും പുറത്തു കൊണ്ടുപോകും എന്നു പറഞ്ഞു.❞ (പ്രവൃ, 5:9). ➟പരിശുദ്ധാത്മാവിനോടു വ്യാജം കാണിച്ചുവെന്നും ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതെന്നും മുകളിൽ പറഞ്ഞശേഷം, അവൻ്റെ ഭാര്യയോടു പറയുന്നത് നോക്കുക: ➤❝കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തതു എന്തു?❞ ➟തന്മൂലം, പരിശുദ്ധാത്മാവിനെയാണ് ദൈവം, കർത്താവിൻ്റെ ആത്മാവ് എന്നൊക്കെ പത്രൊസ് വിശേഷിപ്പിക്കുന്നത് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാമല്ലോ❓ 
❺ ❝നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ? ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ.❞ (1കൊരി, 3:16-17). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: മേല്പറഞ്ഞ രണ്ട് വാക്യത്തിലും വിശ്വാസിയെ ➤❝ദൈവത്തിൻ്റെ മന്ദിരം❞ എന്ന് പറഞ്ഞിട്ടുണ്ട്. ➟ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവ് വ്യക്തിയിൽ വാസം ചെയ്യുന്നതുകൊണ്ടാണ്, അവനെ ദൈവത്തിൻ്റെ മന്ദിരം എന്ന് വിശേഷിപ്പിക്കുന്നത്: (എഫെ, 4:30). ➟വിശ്വാസികൾ രണ്ടുപേരുടെ അല്ലെങ്കിൽ, രണ്ട് ദൈവത്തിൻ്റെ മന്ദിരമാണെന്ന് പറയാൻ പറ്റുമോ❓ ➟അപ്പോൾ, പരിശുദ്ധാത്മാവ് ദൈവം തന്നെയാണെന്നും അല്ലെങ്കിൽ ദൈവത്തിൽനിന്ന് വിഭിന്നനല്ലെന്ന് വ്യക്തമാണല്ലോ❓
അടുത്തവാക്യം: ➤❝ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?❞ (1കൊരി, 6:19). ➟ഈ വേദഭാഗത്ത്, വിശ്വാസിയുടെ ശരീരം ❝പരിശുദ്ധാത്മാവിൻ്റെ മന്ദിരം❞ എന്നു പറയുന്നത് നോക്കുക. ➟വിശ്വാസിയെ, ദൈവത്തിൻ്റെ മന്ദിരമെന്നും പരിശുദ്ധാത്മാവിൻ്റെ മന്ദിരമെന്നും അഭിന്നമായി പറഞ്ഞിരിക്കയാൽ, ദൈവവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാമല്ലോ❓ വിശ്വാസികൾ പുത്രൻ്റെ മന്ദിരമാണെന്ന് വചനം പറയുന്നില്ല എന്നതും കുറിക്കൊള്ളുക.
❻ ❝കർത്താവു ആത്മാവാകുന്നു; കർത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു. എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.❞ (2കൊരി, 3:17-18). ➟ആദ്യവാക്യത്തിൽ, ➤❝കർത്താവു (യഹോവ) ആത്മാവാകുന്നു❞ എന്നാണ് പറയുന്നത്. ➟ഇത് യോഹന്നാനും പറഞ്ഞിട്ടുള്ളതാണ്: (യോഹ, 4:24). ➟അടുത്തവാക്യത്തിൽ ➤❝ആത്മാവാകുന്ന കർത്താവു❞ എന്ന പ്രയോഗം നോക്കുക. ➤❝കർത്താവു ആത്മാവാകുന്നു❞ (യഹോവ ആത്മാവാകുന്നു) എന്നും ➤❝ആത്മാവാകുന്ന കർത്താവു❞ (ആത്മാവാകുന്ന യഹോവ) എന്നും ➤❝ദൈവം ആത്മാവാകുന്നു❞ (യോഹ, 4:24) എന്നുപറഞ്ഞാലും ഒന്നുതന്നെയാണ്. ➟പിന്നെങ്ങനെയാണ് ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയോ, ദൈവമോ ആകുന്നത്❓ 
❼ ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്നും മനുഷ്യൻ്റെ ആത്മാവും വിഭിന്നമല്ല എന്നതിൻ്റെ ഭാഷാപരമായ തെളിവുമുണ്ട്: 
➦ പഴയനിയമത്തിൽ ദൈവത്തെ (God) കുറിക്കുന്ന ➤❝എലോഹീം❞ (Elohim) എന്ന എബ്രായപദവും പുതിയനിയമത്തിൽ ➤❝തെയോസ്❞ (Theos) എന്ന ഗ്രീക്കുപദവും ➤❝പുല്ലിംഗനാമപദം❞ (Masculine Noun) ആണ്. ➟അതുപോലെതന്നെ, പിതാവിനെ (Father) കുറിക്കുന്ന ➤❝അബ്❞ (אָב – ab) എന്ന എബ്രായപദവും, ➤❝പറ്റീർ❞ (πατὴρ – patēr) എന്ന ഗ്രീക്കുപദവും, പുത്രനെ (Son) കുറിക്കുന്ന ➤❝ഹൂയൊസ്❞ (υἱός – huios) എന്ന ഗ്രീക്കുപദവും ➤❝പുല്ലിംഗനാമപദം❞ (Masculine Noun) ആണ്.
➦ മനുഷ്യനെ (Man) കുറിക്കുന്ന ➤❝ആദം❞ (אָדָם – Adam) എന്ന എബ്രായപദവും, ➤❝ആന്ത്രൊപൊസ്❞ (ἄνθρωπος – anthrōpos) എന്ന ഗ്രീക്കുപദവും ❝പുല്ലിംഗനാമപദം❞ (Masculine Noun) ആണ്. 
➦ എന്നാൽ ദൈവത്തിൻ്റെയും മനുഷ്യൻ്റെയും ആത്മാവിനെ (Spirit) കുറിക്കാൻ അഭിന്നമായി ഉപയോഗിച്ചിരിക്കുന്ന എബ്രായപദമായ ➤❝റൂവാഹ്❞ (רוּחַ – ruah) സ്ത്രീലിംഗനാമപദവും (Feminine Noun), ഗ്രീക്കുപദമായ ➤❝പ്ന്യൂമ❞ (πνεῦμα – pneuma) നപുംസകലിംഗ നാമപദവും (Neuter Noun) ആണ്. ➟അതിൽ പ്രധാനപ്പെട്ട രണ്ടുകാര്യങ്ങൾ കാണിക്കാം: ➤𝟭.ദൈവത്തെയും പിതാവിനെയും പുത്രനെയും മനുഷ്യനെയും കുറിക്കാൻ ഒരുപോലെ ഉപയോഗിച്ചിരിക്കുന്നത് പുല്ലിംഗ പദവും, ദൈവത്തിൻ്റെ ആത്മാവിനെ കുറിക്കാനും മനുഷ്യരുടെ ആത്മാവിനെ കുറിക്കാനും സ്ത്രീലിംഗവും നപുസകലിംഗ പദവുമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟അതെന്തുകൊണ്ടാണ്❓ ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്നും മനുഷ്യൻ്റെ ആത്മാവ് മനുഷ്യനിൽനിന്നും വിഭിന്നമല്ലാത്തതുകൊണ്ടാണ് ഭാഷാപരമായി അങ്ങനെ ഉപയോഗിച്ചിരിക്കുന്നത്. ➤𝟮.ട്രിനിറ്റിയുടെ ഭാഷയിൽ, പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയും ദൈവവുമാണ്. ➟അഥവാ, പിതാവ്, പുത്രൻ പരിശുദ്ധാത്മാവ് എല്ലാ അർത്ഥത്തിലും സമത്വമുള്ള മൂന്ന് വ്യക്തിയാണ്. ➟ട്രിനിറ്റിയുടെ വാദം സത്യമായിരുന്നെങ്കിൽ, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ പുല്ലിംഗവും ആത്മാവിനെ കുറിക്കാൻ സ്ത്രീലിംഗവും നപുംസകലിഗംവും ഉപയോഗിക്കുമായിരുന്നോ❓ ➟പരിശുദ്ധാത്മാവുമായി സമത്വം പങ്കിടുന്ന എന്ന് നിങ്ങൾ അവകാശപ്പെടുന്ന പിതാവിനും പുത്രനും പുല്ലിംഗവും പരിശുദ്ധാത്മാവിന് സ്ത്രീലിഗംവും നപുംസകലിംഗവും ഉപയോഗിക്കുമായിരുന്നോ❓ ➟അങ്ങനെവന്നാൽ, സമത്വം എന്ന നിങ്ങളുടെ ഉപദേശത്തിനു് എന്തർത്ഥമാണുള്ളത്❓ ➟അതുമാത്രമല്ല, പഴയപുതിയനിയമങ്ങളിൽ മനുഷ്യനെ കുറിക്കാൻപോലും പുല്ലിംഗം ഉപയോഗിച്ച എഴുത്തുകാർ, ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയോ, ദൈവമോ ആയിരുന്നെങ്കിൽ; ആത്മാവിനു് സ്ത്രീലിംഗപദവും നപുംസകലിംഗപദവും ഉപയോഗിക്കുമായിരുന്നോ❓ ➟ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽ നിന്നും പിതാവിൻ്റെ ആത്മാവ് പിതാവിൽനിന്നും യേശുക്രിസ്തുവിൻ്റെ ആത്മാവ് യേശുക്രിസ്തുവിൽനിന്നും മനുഷ്യരുടെ ആത്മാവ് മനഷ്യരിൽനിന്നും വിഭിന്നനല്ലാത്തതുകൊണ്ടാണ്, ആത്മാവിനു മാത്രം പഴയനിയമത്തിൽ സ്ത്രീലിംഗപദവും പുതിയനിയമത്തിൽ നപുസകലിംഗപദവും ഉപയോഗിച്ചിരിക്കുന്നതെന്ന് വചനവും ഭാഷയും അറിയാവുന്ന ആർക്കും മനസ്സിലാകും. ➟എന്നാൽ ബൈബിൾ വിരുദ്ധ ഉപദേശത്തിൽ വിശ്വസിക്കുന്നവർക്ക് മാത്രം ഇതൊന്നും മനസ്സിലാകില്ല. അതങ്ങനെതന്നെവേണം! പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്നതിന് പഴയപുതിയനിയമങ്ങിൽ അനേകം തെളിവുകളുണ്ട്: [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]

Leave a Reply

Your email address will not be published. Required fields are marked *