ട്രിനിറ്റിയുടെ എലോഹീമും ദൈവത്തിൻ്റെ ബഹുത്വവും

ട്രിനിറ്റി മുന്നോട്ട് വെയ്ക്കുന്ന പ്രധാനപ്പെട്ട രണ്ട് ഉപദേശം ഇവയാണ്: 1. ഉല്പത്തി 1:26-ൽ ദൈവം ബഹുവചനം പറഞ്ഞിരിക്കയാൽ ദൈവത്തിനു് ബഹുത്വണ്ട്. 2. ദൈവത്തെ കുറിക്കുന്ന ❝എലോഹീം❞ (אֱלֹהִים – Elohim) എന്ന പദം ബഹുവചനം (plural) ആയതുകൊണ്ട് ദൈവത്തിനു് ബഹുത്വമുണ്ട്. ഈ ബൈബിൾവിരുദ്ധ ഉപദേശങ്ങൾക്ക്, ഉല്പത്തി ഒന്നാം അദ്ധ്യായത്തിൽത്തന്നെ ദൈവപുരുഷനായ മോശെ ചെക്ക് വെച്ചിച്ചിട്ടുണ്ട്:  

❶ ❝ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു – God created man in His own image.❞ (ഉല്പ, 1:27). വേദഭാഗം ശ്രദ്ധിക്കുക: ദൈവം ❝അവന്റെ❞ (His) സ്വരൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചത്. അല്ലാതെ ❝അവരുടെ❞ (Their) സ്വരൂപത്തിലല്ല. ഉല്പത്തി 1:26-ൽ പറയുന്ന ബഹുത്വം (Plurality) ദൈവത്തിൻ്റെ ആയിരുന്നെങ്കിൽ, ഉല്പത്തി 1:27-ൽ സൃഷ്ടി നടത്തുമ്പോൾ, അതേ ബഹുവചനം പറയുമായിരുന്നു. 

വിശദമായി: ഉല്പത്തി 1:26-ൽ തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമുള്ള ദൂതന്മാരെയും ചേർത്താണ്, ❝നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക❞ എന്ന് ബഹുവചനത്തിൽ പറയുന്നത്: (ഇയ്യോ, 38:6-7). [കാണുക: നാം നമ്മുടെ സ്വരൂപത്തിൽ]. അടുത്തവാക്യത്തിൽ ദൈവം ഒറ്റയ്ക്കാണ് ആദാമിനെ സൃഷ്ടിച്ചത്: (Gen, 1:27). ട്രിനിറ്റി വിചാരിക്കുന്നപോലെ, പുത്രനും പരിശുദ്ധാത്മാവുമാണ് വിഭിന്ന വ്യക്തികളായി ദൈവത്തോടൊപ്പം ഉണ്ടായിരുന്നതെങ്കിൽ, 1:27-ൽ ❝ദൈവം അവൻ്റെ (His) സ്വരൂപത്തിൽ സൃഷ്ടിച്ചു❞ (God created man in His own image) എന്ന് ഏകവചനത്തിൽ പറയാതെ, ❝ദൈവം അവരുടെ (Their) സ്വരൂപത്തിൽ സൃഷ്ടിച്ചു❞ (God created man in Their own image) എന്ന് ബഹുവചനത്തിൽത്തന്നെ പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. 1:26-ൽ ഉള്ളത് ദൈവത്തിൻ്റെ ബഹുത്വം (Plurality) ആണെങ്കിൽ, 1:27-ൽ സൃഷ്ടി നടത്തുമ്പോൾ ആ ബഹുത്വം ആവിയായിപ്പോയോ?

☛ ❝ബെത്സെൽമോ❞ (בְּצַלְמ֔וֹ – betzalma֔o) എന്ന എബ്രായ പദത്തിന് ❝അവൻ്റെ സാദൃശ്യത്തിൽ❞ എന്നാണർത്ഥം. ❝ത്സെലെം❞ (צֶלֶם – tzelem) എന്ന പദത്തിന് ❝പ്രതിമ, സാദൃശ്യം, സ്വരൂപം❞ എന്നൊക്കെയാണ് അർത്ഥം. ❝ത്സെലെം❞ (tzelem) എന്ന പദത്തോടൊപ്പം, ❝ഇൽ❞ (in) എന്നർത്ഥമുള്ള ❝ബെ❞ (בְּ – beh) എന്ന ഉപസർഗ്ഗവും (Prefix), ❝അവന്റെ❞ (his) എന്നർത്ഥമുള്ള  ❝ഒ❞ (וֹ – o) എന്ന പ്രഥമപുരുഷ ഏകവചന സർവ്വനാമ പ്രത്യയവും (3nd person singular pronoun suffix) ചേർന്നാണ്, ❝അവൻ്റെ സാദൃശ്യത്തിൽ❞ എന്നർത്ഥമുള്ള ❝ബെത്സെൽമോ❞ (betzalma֔o) എന്ന പദമുണ്ടായത്. എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണെന്ന് തിരിച്ചറിയുക: (2തിമൊ, 3:16)

❷ ❝ദൈവം (എലോഹീം) തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു❞ (God (Elohim) created man in his own image) എന്നാണ് പറയുന്നത്. (Gen, 1:12). ❝എലോഹീം❞ (Elohim) എന്ന പദം ബഹുവചനം ആയതുകൊണ്ട് ദൈവത്തിനു് ബഹുത്വം (Plurality) ഉണ്ടായിരുന്നെങ്കിൽ, എലോഹീമിനോട് ചേർത്ത് ❝അവൻ്റെ❞ (His) എന്ന ഏകവചന സർവ്വനാമമല്ല; അവരുടെ (Their) എന്ന ബഹുവചന സർവ്വനാമം ഉപയോഗിക്കുമായിരുന്നു. ➦ഏകവചനത്തിൻ്റെ മറ്റ് തെളിവുകൾ കാണുക: “എന്റെ ദൈവമേ, നിന്നിൽ (thee) ഞാൻ ആശ്രയിക്കുന്നു – O my God, I trust in thee:❞ (സങ്കീ, 25:2). ➟❝ദൈവമേ, നിന്റെ (thy) ദയ എത്ര വിലയേറിയതു! – How excellent is thy lovingkindness, O God!❞ (സങ്കീ, 36:7). ഈ വേദഭാഗങ്ങളിൽ, സത്യദൈവത്തിനു് ❝എലോഹീം❞ (Elohim) എന്ന നാമപദത്തിനുശേഷം ❝നിന്നിൽ (Thee), നിൻ്റെ (Thy)❞ എന്നിങ്ങനെ മധ്യമപുരുഷ ഏകവചന സർവ്വനാമം (2nd person singular pronoun) ഉപയോഗിച്ചിരിക്കുന്നത് നോക്കുക. ബൈബിളിൽ ❝എലോഹീം❞ ദൈവത്തിനു് ഉപയോഗിച്ചിരിക്കുന്നത് ബഹുവചനത്തിൽ ആയിരുന്നെങ്കിൽ, ഏകവചനസർവ്വനാമം ഉപയോഗിക്കില്ലായിരുന്നു. ➦വേറെയും അനേകം തെളിവുകളുണ്ട്: (സങ്കീ, 40:8; സങ്കീ, 45:6; സങ്കീ, 48:9; സങ്കീ, 48:10). ❝ഏകവചന നാമപദത്തോടൊപ്പം ഏകവചന സർവ്വനാമവും ബഹുവചന നാമപദത്തോടൊപ്പം ബഹുവചന സർവ്വനാമവുമാണ് ഉപയോഗിക്കേണ്ടത്. അതാണ് വ്യാകരണത്തിൻ്റെ വ്യവസ്ഥ.❞ 

ബഹുവചനത്തിൻ്റെ തെളിവുകൾ കാണുക: ❝അവരുടെ ദേവന്മാരെ നമസ്കരിക്കരുതു; അവയെ (them) സേവിക്കരുതു –  Thou shalt not bow down to their gods, nor serve them.❞ (പുറ, 23:24). വാക്യം ശ്രദ്ധിക്കുക: ഈ വേദഭാഗത്ത്, ജാതികളുടെ ദൈവങ്ങളെ കുറിക്കാൻ ❝എലോഹീം❞ (elohim) എന്ന ബഹുവചനപദം ബഹുവചനത്തിൽത്തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടാണ്, ❝എലോഹീം❞ എന്ന് പറഞ്ഞശേഷം, ❝അവയെ (them) നമസ്കരിക്കരുതു❞ എന്ന് ബഹുവചനത്തിൽ പറയുന്നത്. വേറെയും അനേകം തെളിവുകളുണ്ട്: (ന്യായ, 2:17; 1രാജാ, 9:9; 2ദിന, 7:22). 

☛ തന്മൂലം, ദൈവം ബഹുവചനം പറഞ്ഞിരിക്കയാൽ ദൈവത്തിനു് ബഹുത്വമുണ്ടെന്ന ഉപദേശവും ❝എലോഹീം❞ (Elohim) എന്ന ദൈവത്തെ കുറിക്കുന്ന പദം ബഹുവചനമായതുകൊണ്ട്, ദൈവത്തിനു് ബഹുത്വമുണ്ടെന്ന ഉപദേശവും ബൈബിൾ വിരുദ്ധമാണെന്ന് ഉല്പത്തി ഒന്നാം അദ്ധ്യായത്തിൽ നിന്നുതന്നെ അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

രണ്ട് കാര്യങ്ങൾ മറക്കരുത്: 1. ദൈവം മനുഷ്യർക്കുവേണ്ടി മനുഷ്യരെക്കൊണ്ട് മനുഷ്യരുടെ ഭാഷയിൽ എഴുതിച്ചിരിക്കുന്നതാണ് ബൈബിൾ. അതിനാൽ, ഭാഷയുടെ വ്യാകരണനിയമങ്ങളെ അതിക്രമിക്കുന്നതാണ് ദുരുപദേശത്തിൻ്റെ പ്രധാന കാണം. 2. വചനത്തെ വചനംകൊണ്ടുവേണം വ്യാഖ്യാനിക്കാൻ. ആഖ്യാനവുമായി ഒരു ബന്ധവുമില്ലാത്ത വ്യാഖ്യാനങ്ങളിൽ വശംവദരാകുകയോ, വിശ്വസിക്കുകയോ ചെയ്യരുത്. ആഖ്യാനം ദൈവശ്വാസീയവും വ്യാഖ്യാനം മാനുഷികവുമാണ്. 

എലോഹീം ബഹുവചനം ആയതുകൊണ്ട് സത്യേകദൈവം ത്രിത്വമാകുമോ?

Leave a Reply

Your email address will not be published. Required fields are marked *