1യോഹന്നാൻ

1യോഹന്നാൻ

ഒറ്റനോട്ടത്തിൽ

ഗ്രന്ഥകാരൻ 

യോഹന്നാൻ

എഴുതിയ കാലം

എ.ഡി. 90-95

അദ്ധ്യായങ്ങൾ 

5

വാക്യങ്ങൾ 

105

ബൈബിളിലെ

62-ാം പുസ്തകം

പുതിയനിയമത്തിൽ

23-ാം പുസ്തകം

വലിപ്പം: ബൈബിളിൽ

46-ാം സ്ഥാനം

പുതിയനിയമത്തിൽ

16-ാം സ്ഥാനം

ലേഖനത്തിലെ വ്യക്തികൾ

യോഹന്നാൻ

കയീൻ

1-ാം അദ്ധ്യായം

1. എഴുത്തുകാരൻ?

◼️ യോഹന്നാൻ

2. ആദിമുതലുള്ളതും അപ്പൊസ്തലന്മാർ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും നോക്കിയതും കൈ തൊട്ടതും ആയ ജീവന്റെ വചനം ആരാണ്?

◼️ യേശുക്രിസ്തു (1:1)

3. പിതാവിനോടുകൂടെയിരുന്നു അപ്പൊസ്തലന്മാർക്കു പ്രത്യക്ഷമായ നിത്യജീവൻ ആരാണ്?

◼️ യേശുക്രിസ്തു (1:2)

4. അപ്പൊസ്തലന്മാർ കണ്ടും കേട്ടുമുള്ളതു നമ്മോടു അറിയിച്ചതെന്തിനാണ്?

◼️ അവരോട് കൂട്ടായ്മ ഉണ്ടാകേണ്ടതിനു (1:3)

5. പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും കൂട്ടായ്മ ഉണ്ടായിരുന്നത് ആർക്കാണ്?

◼️ അപ്പൊസ്തലന്മാർക്ക് (1:3)

6. എന്തു പൂർണ്ണമാകുവാനാണ് ലേഖനങ്ങൾ എഴുതിയിരിക്കുന്നത്?

◼️ സന്തോഷം (1:4)

7. യോഹന്നാൻ യേശുവിൽനിന്നു കേട്ടു നമ്മോടറിയിച്ച ദൂത് എന്താകുന്നു?

◼️ ദൈവം വെളിച്ചം ആകുന്നു (1:5)

8. ദൈവത്തോടു കൂട്ടായ്മ ഉണ്ടു എന്നു പറകയും ഇരുട്ടിൽ നടക്കയും ചെയ്താൽ നാം എങ്ങനെയുള്ളവരാകും?

◼️ ഭോഷ്കു പറയുന്നവർ (1:6)

9. സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നത് എന്താണ്?

◼️ യേശുവിന്റെ രക്തം (1:7)

10. നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നാം വഞ്ചിക്കുന്നത് ആരെയാണ്?

◼️ നമ്മെത്തന്നേ (1:8)

11. നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ, എന്താണ് നമ്മിൽ ഇല്ലാതാകുന്നത്?

◼️ സത്യം (1:8)

12. നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ ആരാണ് നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിക്കുന്നത്?

◼️ ദൈവം (1:9). [തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണലഭിക്കും: സദൃ, 28:13]

13. നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ ആരെയാണ് അസത്യവാദിയാക്കുന്നത്?

◼️ ദൈവത്തെ (1:10)

14. നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നത് എന്തു നമ്മിൽ ഇല്ലാത്തതുകൊണ്ടാണ്?

◼️ ദൈവത്തിൻ്റെ വചനം (1:10)

2-ാം അദ്ധ്യായം

15. ഒരുത്തൻ പാപം ചെയ്തു എങ്കിൽ നമുക്കായി ഏത് കാര്യസ്ഥനാണ് പിതാവിന്റെ അടുക്കൽ ഉള്ളത്?

◼️ നീതിമാനായ യേശുക്രിസ്തു (2:1)

16. സർവ്വലോകത്തിന്റെയും പാപങ്ങൾക്കു പ്രായശ്ചിത്തം ആരാണ്?

◼️ യേശുക്രിസ്തു (2:2)

17. നാം യേശുവിനെ അറിഞ്ഞിരിക്കുന്നു എന്നു ഏതിനാൽ അറിയുന്നു?

◼️ യേശുവിൻ്റെ കല്പനകളെ പ്രമാണിക്കുന്നതിനാൽ (2:3)

18. യേശുവിനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ ആരാകുന്നു?

◼️ കള്ളൻ (2:4)

19. ദൈവസ്നേഹം വാസ്തവമായി തികഞ്ഞിരിക്കുന്നത് ആരിലാണ്?

◼️ വചനം പ്രമാണിക്കുന്നവരിൽ (2:5)

20. യേശുക്രിസ്തു നടന്നതുപോലെ നടക്കേണ്ടത് ആരാകുന്നു?

◼️അവനിൽ വസിക്കുന്നവൻ (2:6)

21. വെളിച്ചത്തിൽ ഇരിക്കുന്നു എന്നു പറകയും സഹോദരനെ പകെക്കയും ചെയ്യുന്നവൻ ഇന്നെയോളം എവിടെയാണ് ഇരിക്കുന്നത്?

◼️ ഇരുട്ടിൽ (2:9)

22. സഹോദരനെ സ്നേഹിക്കുന്നവൻ എവിടെ വസിക്കുന്നു?

◼️ വെളിച്ചത്തിൽ (2:10)

23. ഇരുട്ടു കണ്ണു കുരുടാക്കുകയാൽ എവിടേക്കു പോകുന്നു എന്നു അറിയാത്തത് ആരാണ്?

◼️ സഹോദരനെ പകെക്കുന്നവൻ (2:11)

24. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ ഇല്ലാത്തതെന്താണ്?

◼️ പിതാവിന്റെ സ്നേഹം (2:15)

25. ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇതൊക്കെ ഏവിടെനിന്നു വരുന്നു?

◼️ ലോകത്തിൽനിന്ന് (2:16)

26. എന്താണ് ഒഴിഞ്ഞുപോകുന്നുത്?

◼️ ലോകവും അതിന്റെ മോഹവും (2:17)

27. എന്നേക്കും ഇരിക്കുന്നത് ആരാണ്?

◼️ ദൈവേഷ്ടം ചെയ്യുന്നവൻ (2:17

28. ഇതു ഏതു നാഴിക ആകുന്നു?

◼️ അന്ത്യനാഴിക (2:18)

29. നമ്മുടെ ഇടയിൽനിന്നു പുറപ്പെട്ടു എങ്കിലും നമുക്കുള്ളവർ അല്ലാത്തതാരാണ്?

◼️ എതിർക്രിസ്തുക്കൾ (ദുരുപദേശകന്മാർ) (2:19)

30. പരിശുദ്ധനാൽ അഭിഷേകം പ്രാപിച്ചു സകലവും അറിയുന്നതാരാണ്?

◼️ നമ്മൾ (ദൈവമക്കൾ) (2:20)

31. സത്യത്തിൽനിന്നു വരാത്തതെന്താണ്?

◼️ ഭോഷ്ക് (2:21)

32. യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ ആരാണ്?

◼️ കള്ളൻ (2:22)

33. പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ ആരാണ്?

◼️ എതിർക്രിസ്തു (2:22)

34. പുത്രനെ നിഷേധിക്കുന്നവന് ഇല്ലാത്തതും പുത്രനെ സ്വീകരിക്കുന്നവനു ഉള്ളതും ആരാണ്?

◼️ പിതാവ് (2:23)

35. നമ്മൾ ആദിമുതൽ കേട്ട വചനം നമ്മിൽ വസിച്ചാൽ നാം ആരിലാണ് വസിക്കുന്നത്?

◼️ പുത്രനിലും പിതാവിലും (2:24)

36. എന്താണ് ദൈവം നമുക്കു തന്ന വാഗ്ദത്തം? 

◼️ നിത്യജീവൻ (2:25)

37. ആരാണ് ദൈവമകളെ ഉപദേശിക്കുന്നത്?

◼️ ദൈവത്തിൻ്റെ അഭിഷേകം (പരിശുദ്ധാത്മാവ്) (2:27)

38. യേശു പ്രത്യക്ഷനാകുമ്പോൾ നാം അവന്റെ സന്നിധിയിൽ ലജ്ജിച്ചുപോകാതിരിപ്പാൻ എന്തു ചെയ്യണം?

◼️ യേശുവിൽ വസിക്കണം (2:28)

39. നീതി ചെയ്യുന്നവൻ ഒക്കെയും ആരിൽനിന്നു ജനിച്ചിരിക്കുന്നു?

◼️ ദൈവത്തിൽനിന്നു (2:29)

3-ാം അദ്ധ്യായം

40. നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു നൽകിയതെന്താണ്?

◼️ വലിയ സ്നേഹം (3:1)

41. യേശു പ്രത്യക്ഷനാകുമ്പോൾ അവനോട് സദൃശന്മാർ ആകുന്നത് ആരാണ്?

◼️ നാം (ദൈവമക്കൾ) (3:2)

42. യേശു നിർമ്മലനായിരിക്കുന്നതു പോലെ തന്നെത്തന്നേ നിർമ്മലീകരിക്കുന്നത് എങ്ങനെയുള്ളവനാണ്?

◼️ പ്രത്യാശയുള്ളവൻ (3:3)

43. പാപം ചെയ്യുന്നവൻ എല്ലാം എന്തുകൂടെ ചെയ്യുന്നു?

◼️ അധർമ്മം (നിയമലംഘനം) (3:4)

44. യേശു എന്തിനാണ് പ്രത്യക്ഷനായത്?

◼️ പാപങ്ങളെ നീക്കുവാൻ (3:5)

45. യേശുവിൽ വസിക്കുന്നവൻ ആരും എന്തു ചെയ്യുന്നില്ല?

◼️ പാപം (3:6; 5:18)

46. നീതി ചെയ്യുന്നവൻ ആരാകുന്നു?

◼️ നീതിമാൻ (3:7)

47. പാപം ചെയ്യുന്നവൻ ആരുടെ മകൻ ആകുന്നു?

◼️ പിശാചിന്റെ (3:8)

48. ആദിമുതൽ പാപം ചെയ്യുന്നുവൻ ആരാണ്?

◼️ പിശാച് (3:8)

49. പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ പ്രത്യക്ഷനായത് ആരാണ്?

◼️ ദൈവപുത്രൻ (3:8)

50. ദൈവത്തിൽനിന്നു ജനിച്ചവൻ ആരും ചെയ്യാത്തത് എന്താണ്?

◼️ പാപം (3:9)

51. നീതി പ്രവർത്തിക്കാത്തവനും സഹോദരനെ സ്നേഹിക്കാത്തവനും ആരിൽ നിന്നുള്ളവനല്ല?

◼️ ദൈവത്തിൽ നിന്നുള്ളവൻ (3:10)

52. നമ്മൾ ആദിമുതൽ കേട്ട ദൂത് എന്താകുന്നു?

◼️ അന്യോന്യം സ്നേഹിക്കേണം (3:11)

53. ‘ദുഷ്ടനിൽ നിന്നുള്ളവൻ’ എന്നു പറഞ്ഞിരിക്കുന്നത് ആരാണ്?

◼️ കയീൻ (3:12)

54. തന്റെ പ്രവൃത്തി ദോഷവും സഹോദരന്റേതു നീതിയുമുള്ളതും ആകകൊണ്ട് സഹോദനെ കൊന്നതാരാണ്?

◼️ കയീൻ (3:12)

55. നാം മരണം വിട്ടു ജീവനിൽ കടന്നിരിക്കുന്നു എന്നു ഏതൊന്നിനാൽ അറിയാം?

◼️ സഹോദരന്മാരെ സ്നേഹിക്കുന്നതിനാൽ (3:14)

56. സഹോദരന്മാരെ സ്നേഹിക്കാത്തവൻ എവിടെ വസിക്കുന്നു?

◼️ മരണത്തിൽ (13:14)

57. സഹോദരനെ പകെക്കുന്നവൻ ആരാകുന്നു?

◼️ കുലപാതകൻ (3:15)

58. നിത്യജീവൻ ഉള്ളിൽ വസിക്കാത്തത് ആരിലാണ്?

◼️ കുലപാതകന് (3:15)

59. യേശു നമുക്കു വേണ്ടി തന്റെ പ്രാണനെ വെച്ചുകൊടുത്തതിനാൽ നാം എന്തു അറിഞ്ഞിരിക്കുന്നു?

◼️ സ്നേഹം (3:16)

60. ‘നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും ചെയ്യണം’ എന്ത്?

◼️ സ്നേഹിക്കണം (3:18)

61. നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും ആരാണ്?

◼️ ദൈവം (3:20)

62. ഹൃദയം നമ്മെ കുററം വിധിക്കുന്നില്ലെങ്കിൽ നമുക്കു ദൈവത്തോടു എന്തുണ്ട്?

◼️ പ്രാഗത്ഭ്യം (3:21)

63. ദൈവത്തിൻ്റെ കല്പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്താൽ എന്തു ലഭിക്കും? 

◼️ യാചിക്കുന്നത് (3:22)

64. യേശുക്രിസ്തുവിന്റെ നാമത്തിൽ നാം വിശ്വസിക്കയും യേശു നമുക്കു കല്പന തന്നതുപോലെ അന്യോന്യം സ്നേഹിക്കയും വേണം എന്നുള്ളതു ആരുടെ കല്പനയാണ്?

◼️ ദൈവത്തിൻ്റെ (3:23)

65. ദൈവം നമുക്കു തന്ന ആത്മാവിനാൽ നാം അറിയുന്നതെന്താണ്?

◼️ നാം ദൈവത്തിലും ദൈവം നമ്മിലും (3:24; 4:13)

4-ാം അദ്ധ്യായം

66. ‘ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്‍വിൻ’ എന്തിനാണ്?

◼️ കള്ളപ്രവാചകന്മാർ ഉള്ളതുകൊണ്ട് (4:1)

67. യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും എവിടെ നിന്നുള്ളതാണ്?

◼️ ദൈവത്തിൽനിന്നു (4:2)

68. യേശുവിനെ സ്വീകരിക്കാത്ത ആത്മാവ് ആരുടെ ആത്മാവാണ്?

◼️ എതിർക്രിസ്തുവിന്റെ (4:3)

69. ലോകത്തിൽ ഉള്ളവനെക്കാൾ വലിയവനൻ ആരാണ്?

◼️ നിങ്ങളിലുള്ളവൻ (ദൈവം) (4:4)

70. ലൗകികമായതു സംസാരിക്കുന്ന ലൗകികന്മാർ ആരാണ്?

◼️ കള്ളപ്രവാചകന്മാർ (4:5)

71. സത്യത്തിന്റെ ആത്മാവിനെ ഏതിനാൽ അറിയാം?

◼️ ദൈവവചനം കേൾക്കുന്നു (അനുസരിക്കുന്നു) (4:6)

72. വഞ്ചനയുടെ ആത്മാവിനെ ഏതിനാൽ അറിയാം?

◼️ ദൈവവചനം കേൾക്കില്ല (അനുസരിക്കില്ല) (4:6)

73. അന്യോന്യം സ്നേഹിക്കുന്നവനെല്ലാം ആരിൽനിന്നു ജനിച്ചിരിക്കുന്നു?

◼️ ദൈവത്തിൽനിന്നു (4:7)

74. ആരാണ് ദൈവത്തെ അറിഞ്ഞിട്ടില്ലാത്തത്?

◼️ സ്നേഹിക്കാത്തവൻ (4:8)

75. ദൈവം എന്താകുന്നു?

◼️ സ്നേഹം (4:8,16)

76. ദൈവം തന്റെ പുത്രനെ നാം ലോകത്തിലേക്കു അയച്ചതിനാൽ  ദൈവത്തിന്നു നമ്മോടുള്ള എന്താണ് പ്രത്യക്ഷമായത്?

◼️ സ്നേഹം (4:9)

77. ദൈവത്തിനു നമ്മോടുള്ള സാക്ഷാൽ സ്നേഹം എങ്ങനെയാണ് പ്രകടിപ്പിച്ചത്?

◼️ തൻ്റെ പുത്രനെ നൽകിക്കൊണ്ട് (4:10)

78. ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കിൽ നാമും അന്യോന്യം എന്തു ചെയ്യണം?

◼️ സ്നേഹിക്കണം (4:11)

79. ആരും ഒരുനാളും കണ്ടിട്ടില്ലാത്തത് ആരെയാണ്?

◼️ ദൈവത്തെ (4:12)

80. അന്യേന്യം സ്നേഹിക്കുന്നുവെങ്കിൽ എന്താണ് നമ്മിൽ തികഞ്ഞിരിക്കുന്നത്?

◼️ ദൈവസ്നേഹം (4:12)

81. പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു സാക്ഷ്യം പറഞ്ഞതാരാണ്?

◼️ അപ്പൊസ്തലന്മാർ (4:14)

82. യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ആരു വസിക്കുന്നു?

◼️ ദൈവം (4:15)

83. സ്നേഹത്തിൽ വസിക്കുന്നവൻ ആരിൽ വസിക്കുന്നു?

◼️ ദൈവത്തിൽ (4:16)

84. ന്യായവിധിദിവസത്തിൽ നമുക്കു ധൈര്യം ഉണ്ടാവാൻ തക്കവണ്ണം എന്താണ് നമ്മോടു തികഞ്ഞിരിക്കുന്നത്?

◼️ സ്നേഹം (4:17)

85. എന്തിനാണ് ദണ്ഡനം ഉള്ളത്?

◼️ ഭയത്തിന് (4:18)

86. എന്താണ് ഭയത്തെ പുറത്താക്കിക്കളയുന്നത്?

◼️ തികഞ്ഞ സ്നേഹം (4:18)

87. ദൈവം നമ്മെയാണോ നാം ദൈവത്തെയാണോ ആദ്യം സ്നേഹിച്ചത്?

◼️ ദൈവം നമ്മെ (4:19)

88. ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ ആരാണ്?

◼️ കള്ളൻ (4:20)

89. കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയാത്തത് ആർക്കാണ്?

◼️ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന് (4:20)

90. ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കേണം എന്നീ കല്പന ആരിൽ നിന്നാണ് ലഭിച്ചത്?

◼️ ദൈവത്തിൽനിന്ന് (4:21)

5-ാം അദ്ധ്യായം

91. യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം എവിടെനിന്നു ജനിച്ചിരിക്കുന്നു?

◼️ ദൈവത്തിൽനിന്നു (5:1)

92. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവൻ എല്ലാം അവനിൽ നിന്നുള്ള ആരെയാണ് സ്നേഹിക്കുന്നത്?

◼️ ജനിച്ചവനെയും (ദൈവമകളെ) (5:1)

93. നാം ദൈവമക്കളെ സ്നേഹിക്കുന്നു എന്നു ഏതിനാൽ അറിയാം?

◼️ ദൈവകല്പനകളെ അനുസരിച്ചു നടക്കുമ്പോൾ (5:2)

94. എന്താണ് ദൈവത്തോടുള്ള സ്നേഹം?

◼️ ദൈവകല്പനകളെ പ്രമാണിക്കുന്നത് (5:3)

95. എന്താണ് ഭാരമുള്ളവയല്ലാത്തത്?

◼️ ദൈവകല്പന (5:3)

96. എന്താണ് ലോകത്തെ ജയിച്ച ജയം?

◼️ നമ്മുടെ വിശ്വാസം (5:4)

97. യേശു ദൈവപുത്രൻ എന്നു വിശ്വസിക്കുന്നവൻ എന്തിനെ ജയിക്കുന്നു?

◼️ ലോകത്തെ (5:5)

98. ജലത്താലും രക്തത്താലും വന്നവൻ ആരാണ്?

◼️ യേശുക്രിസ്തു (5:6)

99. സാക്ഷ്യം പറയുന്നവർ മൂവർ  ആരൊക്കെ?

◼️ ആത്മാവു, ജലം, രക്തം (5:8)

100. ദൈവത്തിന്റെ സാക്ഷ്യം എന്താണ്?

◼️ പുത്രനെക്കുറിച്ചുള്ള സാക്ഷ്യം (5:9)

101. ദൈവം തന്റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കാത്തവൻ ദൈവത്തെ എങ്ങനെയുള്ളവൻ ആക്കുന്നു?

◼️ അസത്യവാദി (5:10)

102. ദൈവം പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം എന്താണ്?

◼️ പുത്രനിലുള്ള നിത്യജീവൻ (5:11)

103. ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നമുക്കു എന്തുണ്ടെന്നറിയാനാണ് യോഹന്നാൻ ഈ ലേഖനം എഴുതിയത്?

◼️ നിത്യജീവൻ (5:13)

104. സഹോദരൻ എങ്ങനെയുള്ള പാപം ചെയ്യുന്നതു കണ്ടാലാണ് ദൈവത്തോട് അപേക്ഷിക്കേണ്ടത്?

◼️ മരണത്തിന്നല്ലാത്ത പാപം (5:16)

105. യോഹന്നാൻ അപേക്ഷിക്കണമെന്ന് പറയാത്ത പാപം ഏതാണ്?

◼️ മരണത്തിന്നുള്ള പാപം (5:16)

106. എല്ലാ അനീതിയും എന്താകുന്നു?

◼️ പാപം (5:17)

107. ദുഷ്ടൻ തൊടാത്തത് ആരെയാണ്?

◼️ ദൈവത്തിൽനിന്നു ജനിച്ചവരെ (5:18)

108. സർവ്വലോകവും ആരുടെ അധീനതയിലാണ് കിടക്കുന്നത്?

◼️ ദുഷ്ടന്റെ (5:19)

109. സത്യദൈവവും നിത്യജീവനും ആരാണ്?

◼️ യേശുക്രിസ്തു (5:20)

110. ദൈവമക്കൾ എന്തിനോടാണ് അകന്നു സൂക്ഷിച്ചുകൊള്ളേണ്ടത്?

◼️ വിഗ്രഹങ്ങളോടു (5:21)

🙏🙏🙏

Leave a Reply

Your email address will not be published. Required fields are marked *