സിദ്ധത

സിദ്ധത (experience)

കഷ്ടതയാലുള്ള പരിശോധനയാണ് വിഷയം. “ഡോകിമി” (δοκιμή – dokimē) എന്ന പദത്തിന് “പരീക്ഷണം, പരിശോധന” എന്നൊക്കെയാണ് അർത്ഥം. സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ “പരിശോധന” എന്നുതന്നെയാണ് കാണുന്നത്. കഷ്ടതയിലൂടെ ഉണ്ടാകുന്ന പരിശോധനയാലാണ് വിശ്വാസി പക്വത പ്രാപിക്കുന്നത്. “അതു തന്നേ അല്ല, കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു.” (റോമർ 5:3). “ഈ സഹായത്താൽ തെളിയുന്ന സിദ്ധത ഹേതുവായി ക്രിസ്തുവിന്റെ സുവിശേഷം നിങ്ങൾ സ്വീകരിച്ച അനുസരണംനിമിത്തവും അവരോടും എല്ലാവരോടും നിങ്ങൾ കാണിക്കുന്ന കൂട്ടായ്മയുടെ ഔദാര്യം നിമിത്തവും അവർ ദൈവത്തെ മഹത്വപ്പെടുത്തും.” (2കൊരി, 9:13). “അവനോ മകൻ അപ്പന്നു ചെയ്യുന്നതുപോലെ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ സേവചെയ്തു എന്നുള്ള അവന്റെ സിദ്ധത നിങ്ങൾ അറിയുന്നുവല്ലോ.” (ഫിലി, 2:22).

One thought on “സിദ്ധത”

Leave a Reply

Your email address will not be published. Required fields are marked *