
☛ ബൈബിളിൽ ❝ലോഗോസ്❞ (λόγος – logos) പുല്ലിംഗനാമപദം (𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞 𝐍𝐨𝐮𝐧) ആണെങ്കിലും അതൊരു പ്രത്യേക വ്യക്തിയെയോ, സ്ഥലത്തെയോ, മറ്റെന്തെങ്കിലുമോ സൂചിപ്പിക്കുന്നതല്ല; ഒരു ❝പൊതുനാമം❞ (𝐂𝐨𝐦𝐦𝐨𝐧 𝐧𝐨𝐮𝐧) ആണ്: (മത്താ, 5:37). ➟പുതിയനിയമം വെളിപ്പെടുത്തുന്ന ലോഗോസ് ആരുടെയും അസ്തിത്വമോ (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞), പ്രകൃതിയോ (𝐍𝐚𝐭𝐮𝐫𝐞), പേരോ (𝐍𝐚𝐦𝐞), പദവിയോ (𝐓𝐢𝐭𝐥𝐞) അല്ല; ദൈവത്തിന്റെയും (യോഹ, 10:35) ക്രിസ്തുവിന്റെയും (യോഹ, 15:3) ദൂതന്റെയും (ലൂക്കൊ, 1:29) പ്രവാചകന്റെയും (യോഹ, 12:38) അപ്പൊസ്തലന്മാരുടെയും (യോഹ, 17:20) വിശ്വാസികളുടെയും (കൊലൊ, 4:6) വായിൽനിന്ന് പുറപ്പെടുന്ന വാക്കാണ്. ➟വചനം, വാക്ക്, ഭാഷണം ഹേതു/കാരണം എന്നീ അർത്ഥങ്ങളാണ് പദത്തിനുള്ളത്. ➟പുതിയനിയമത്തിലെ ലോഗോസിൻ്റെ ആദ്യപ്രയോഗം ❝ഹേതു/കാരണം❞ (𝐜𝐚𝐮𝐬𝐞) എന്ന അർത്ഥത്തിലാണ്: (മത്താ, 5:32). ➟ബൈബിളിനുപുറത്ത് ഗ്രീക്ക് ഭാഷയിൽ ❝ലോഗോസ്❞ (λόγος) എന്ന പദത്തിന് ❝വാക്കു❞ എന്നതാണ് ഏറ്റവും അടിസ്ഥാന അർത്ഥം. ➟ബൈബിളിലും പ്രധാനമായി ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെ മനുഷ്യരുടെയും വായിൽനിന്ന് പുറപ്പെടുന്ന ❝വാക്ക് അഥവാ, ഭാഷണം❞ എന്നർത്ഥമാണുള്ളത്. ➟ഏകവചനത്തിലും ബഹുവചനത്തിലും പദം ഉപയോഗിച്ചിട്ടുണ്ട്: ➤❝വാക്കു – Word – ലോഗോൺ -λόγον – lógon❞ (മത്താ, 8:8), ❝വാക്കുകൾ – Words – ലോഗോൻ – λόγων – lógon❞ (മത്താ, 12:37). ➟ലോഗോസ് പുതിയനിയമത്തിൽ 330 പ്രാവശ്യമുണ്ട്. ➟എന്നാൽ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ ❝സെപ്റ്റ്വജിൻ്റിൽ❞ (𝐒𝐞𝐩𝐭𝐮𝐚𝐠𝐢𝐧𝐭 – 𝐋𝐗𝐗) 𝟗𝟒𝟑 പ്രാവശ്യം ലോഗോസ് കാണാം. ➟ആദ്യപ്രയോഗം ➤❝ലോഗൂസ് – Words – λόγους – lógous❞ എന്ന ബഹുവചനമാണ്: (ഉല്പ, 4:23). ➤❝ലോഗോസ്❞ (λόγος – logos) എന്ന ഏകവചനം: (സംഖ്യാ, 11:23). ➤❝വചനം അഥവാ, ലോഗോസ്❞ എന്ന ❝പൊതുനാമം❞ (𝐂𝐨𝐦𝐦𝐨𝐧 𝐧𝐨𝐮𝐧) യേശു ആണെന്ന് കരുതുന്നവരുണ്ട്. ➟എന്നാൽ വചനം യേശുവല്ലെന്ന് ഒന്നാം അദ്ധ്യായത്തിൽത്തന്നെ (𝟏:𝟔-𝟏𝟎) യോഹന്നാൻ അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ➤[കാണുക: യേശു വചനമല്ല; വെളിച്ചമാണ്]
☛ പൊതുനാമങ്ങൾ:
❶ ❝ലോഗോസ്❞ (λόγος – logos) ➤വചനം ⁃⁃ 𝐖𝐨𝐫𝐝 (മത്താ, 5:37)
❷ ❝റീമ❞ (ῥῆμα – rhēma) ➤വചനം ⁃⁃ 𝐖𝐨𝐫𝐝 (മത്താ, 12:36)
❸ ❝ബിബ്ലോസ്❞ (βίβλος – biblos) ➤പുസ്തകം ⁃⁃ 𝐁𝐨𝐨𝐤 (മത്താ, 1:1)
❹ ❝ആന്ത്രൊപോസ്❞ (ἄνθρωπος – anthrōpos) ➤മനുഷ്യൻ ⁃⁃ 𝐌𝐚𝐧 (മത്താ, 4:4)
❺ ❝ഫോസ്❞ (φῶς – phōs) ➤വെളിച്ചം ⁃⁃ 𝐋𝐢𝐠𝐡𝐭 (മത്താ, 5:16)
❻ ❝ദികെയോസിനി❞ (δικαιοσύνη – dikaiosynē) ➤നീതി ⁃⁃ 𝐑𝐢𝐠𝐡𝐭𝐞𝐨𝐮𝐬𝐧𝐞𝐬𝐬 (മത്താ, 5:20)
❼ ❝ഹുയിയോസ്❞ (ഹുയിയോസ് – huios) ➤പുത്രൻ ⁃⁃ 𝐒𝐨𝐧 (മത്താ, 7:9)
❽ ❝പിസ്തിസ്❞ (πίστις – pistis) ➤വിശ്വാസം ⁃⁃ 𝐅𝐚𝐢𝐭𝐡 (മത്താ, 9:22)
❾ ❝സോഫിയ❞ (σοφία – sophia) ➤ജ്ഞാനം ⁃⁃ 𝐖𝐢𝐬𝐝𝐨𝐦 (മത്താ, 11:19)
❿ ❝ഹമർടിയ❞ (ἁμαρτία – hamartia) ➤പാപം ⁃⁃ 𝐒𝐢𝐧 (മത്താ, 12:31)
⓫ ❝അഗാപേ❞ (ἀγάπη – agapē) ➤സ്നേഹം ⁃⁃ 𝐋𝐨𝐯𝐞 (മത്താ, 24:12)
⓬ ❝സോയി❞ (ζωὴ – zōē) ➤ജീവൻ ⁃⁃ 𝐋𝐢𝐟𝐞 (ലൂക്കൊ, 12:15)
⓭ ❝പാറ്റേർ❞ (πατήρ – patēr) ➤പിതാവു് ⁃⁃ 𝐅𝐚𝐭𝐡𝐞𝐫 (ലൂക്കൊ, 15:28)
⓮ ❝ഥനാറ്റോസ്❞ (θάνατος – thanatos) ➤മരണം ⁃⁃ 𝐃𝐞𝐚𝐭𝐡 (റോമ, 5:12)
⓯ ❝ഫിലിയ❞ (φιλία – philia) ➤സ്നേഹം ⁃⁃ 𝐅𝐫𝐢𝐞𝐧𝐝𝐬𝐡𝐢𝐩 (യാക്കോ, 4:4)
➦ ബൈബിളിലെ ഭൂരിഭാഗം നാമപദങ്ങളും ❝പൊതു നാമങ്ങൾ❞ (𝐜𝐨𝐦𝐦𝐨𝐧 𝐧𝐨𝐮𝐧𝐬) ആണ്. ➟അവ അമൂർത്തഗുണങ്ങൾ, ആളുകൾ, വസ്തുക്കൾ, സ്ഥലങ്ങൾ, എന്നിവയുടെ പൊതുനാമങ്ങളാണ്. ➟ഒരു പദം വ്യാകരണപരമായി ഏത് ലിംഗത്തിൽ വരുന്നു എന്നത്, അതൊരു 𝐂𝐨𝐦𝐦𝐨𝐧 𝐧𝐨𝐮𝐧 ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നില്ല. ➟അത് പൊതുവായ നാമത്തെ സൂചിപ്പിക്കുന്നുണ്ടോ എന്നതാണ് പ്രധാനം.
☛ ആയിരുന്നു:
➦ ❝ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.❞ (യോഹ, 1:1). ➟ഈ വാക്യപ്രകാരം യേശു ആദിമുതലേ വചനമെന്ന ദൈവമായി ദൈവത്തോടൊപ്പം ഉണ്ടായിരുന്നു എന്ന് പലരും വിചാരിക്കുന്നു. ➟എന്നാൽ യോഹന്നാൻ്റെ സുവിശേഷത്തിൻ്റെ ആദ്യവാക്യം ശ്രദ്ധയോടെ വായിച്ചാൽത്തന്നെ യേശു വചനമെല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟വാക്യത്തിലെ മൂന്നു പ്രയോഗങ്ങളും ❝ആയിരുന്നു❞ (Was) എന്നർത്ഥത്തിൽ ❝ഏൻ❞ (ἦν – ēn) എന്ന ഭൂതകാലക്രിയയിലാണ് പറഞ്ഞിരിക്കുന്നത്. ➟എന്നാൽ ദൈവം ആയിരുന്നവനോ, ആകുവാനുള്ളവനോ അല്ല; ആകുന്നവൻ ആണ്: ➤ദൈവം മോശെയോടു: ❝ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു❞ എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു. (പുറ, 3:14). ➟ദൈവത്തിനു് ഭൂതമോ, ഭാവിയോ ഇല്ല; നിത്യവർത്തമാനമാണുള്ളത്. ➤❝ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്പര്യമൊക്കെയും അനുഷ്ടിക്കും എന്നു ഞാൻ പറയുന്നു.❞ (യെശ, 46:10). ➟സ്ഥലകാലസമയബദ്ധനല്ലാത്ത അഥവാ, സ്ഥലത്തിനും കാലത്തിനും സമയത്തിനും അതീതനായ ദൈവത്തെ ❝ദൈവം ആയിരുന്നു❞ എന്ന് എങ്ങനെ പറയാൻ കഴിയും❓ ➤❝ദൈവം ആയിരുന്നു❞ എന്നുപറഞ്ഞാൽ, ഇപ്പോൾ ദൈവം അല്ലെന്നാണ് അർത്ഥം. ➟ദൈവത്തിനു് ദൈവം അല്ലാതാകാൻ കഴിയുമോ❓ ദൈവത്വം അഴിച്ചുവെച്ചിട്ട് ദൈവമല്ലാതാകാൻ, ➤❝ദൈവം❞ എന്നത് സ്രഷ്ടാവ് ധരിച്ചിരിക്കുന്ന വേഷം (𝐑𝐨𝐥𝐞) അല്ല; അവൻ്റെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) ആണ്. ➟ഗതിഭേദത്താൽ ആഛാദനമില്ലാത്ത, തന്നെത്താൻ ത്യജിക്കാൻ കഴിയാത്ത, മാറ്റമില്ലാത്ത ദൈവത്തിനു് തൻ്റെ പ്രകൃതി (Nature) ത്യജിച്ചുകൊണ്ട് ദൈവമല്ലാതാകാൻ കഴിയുമോ❓ (യാക്കോ, 1:17; 2തിമൊ, 2:13; മലാ, 3:6). ➟ഒന്നാം വാക്യത്തിൽപ്പറയുന്ന വചനം യേശുവുമല്ല; ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവവുമല്ല.
☛ ദൈവത്തിൻ്റെ വചനം:
➦ ❝എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.❞ (യെശ, 55:11 ⁃⁃ 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; യെശ, 45:23; 48:3; യിരെ, 9:20; യെഹെ, 3:17; 33:7). ➟ദൈവത്തിൻ്റെ വചനം ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെടുന്നതാണ്; അല്ലാതെ ദൈവത്തിൻ്റെ കൂടെ ഇരിക്കുന്ന മറ്റൊരു വ്യക്തിയല്ല. ➟യോഹന്നാൻ്റെ സുവിശേഷം ആത്മീയമായതുകൊണ്ട്, ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനത്തിനു് മനുഷ്യത്വാരോപണം (𝐏𝐞𝐫𝐬𝐨𝐧𝐢𝐟𝐢𝐜𝐚𝐭𝐢𝐨𝐧) കൊടുത്തുകൊണ്ടാണ് തൻ്റെ സുവിശേഷം സമാരാഭിക്കുന്നത്. ➟അതുകൊണ്ടാണ്, വചനത്തെ ദൈവത്തോടുകൂടെ ആയിരുന്ന ഒരു വ്യക്തിയെപ്പോലെ അവതരിപ്പിക്കുന്നത്. ➟ദൈവം തൻ്റെ വചനത്താലാണ് ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചത്: ➤❝യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി;❞ (സങ്കീ, 33:6). ➟ദൈവം തൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനത്താൽ ❝ഉളവാകട്ടെ❞ എന്ന് കല്പിച്ചുകൊണ്ടാണ് ആദിയിൽ സൃഷ്ടി നടത്തിയത്. ➟അതിനാലാണ്, ➤❝സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല❞ എന്ന് പറയുന്നത്: (യോഹ, 1:3 ⁃⁃ യോഹ, 1:10). ➟അല്ലാതെ, ആദിമസൃഷ്ടി യേശു മുഖാന്തരമല്ല; ദൈവം സൃഷ്ടിച്ചത്. ➟തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ➤[കാണുക: യേശു സ്രഷ്ടാവല്ല]
☛ വചനം ദൈവം ആയിരുന്നു:
➦ ❝ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.❞ (യോഹ, 1:1). ➟ആദിയിൽ ഉണ്ടായിരുന്നു എന്ന്പറഞ്ഞിരിക്കുന്ന വചനം, ദൈവത്തിൻ്റെ വചനമാണ്: (ലൂക്കൊ, 11:28; യോഹ, 3:34). ➟ദൈവത്തിൻ്റെ എല്ലാം അംശങ്ങളും ദൈവം തന്നെയാണ്. ➟എല്ലാ സൽഗുണങ്ങളും ഒത്തുചേർന്ന സമ്പൂർണ്ണ സത്തയാണ് ദൈവം: (മത്താ, 5:48). ➟ദൈവത്തിലുള്ളതും ദൈവത്തിൽനിന്ന് പുറപ്പെടുന്നതും എല്ലാം ദൈവം തന്നെയാണ്. ➟വചനം ഏത് ദൈവത്തൊടുകൂടെ ആയിരുന്നോ, ആ ദൈവംതന്നെയാണ്. ➟അല്ലാതെ, മറ്റോരു ദൈവവമല്ല. ➟വചനത്തിനു് മനുഷ്യത്വാരോപണം കൊടുത്തിരിക്കകൊണ്ടാണ്, ദൈവത്തോടുകൂടെ ആയിരുന്നു എന്നും ദൈവം ആയിരുന്നു എന്നും എടുത്തു പറഞ്ഞിരിക്കുന്നത്. ➤❝ജഡം അഥവാ, മനുഷ്യൻ ആയിത്തീർന്നു❞ എന്ന് പറഞ്ഞിരിക്കുന്ന വചനത്തിൻ്റെ പൂർവ്വാർസ്തിത്വമാണ് യോഹന്നാൻ 𝟏:𝟏-ൻ്റെ വിഷയം. ➟അതുകൊണ്ടാണ്, ❝ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു❞ എന്നൊക്കെ ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്. ➟ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ച അവൻ്റെ വായിൽനിന്ന് പുറപ്പെട്ട ആ വചനം ജഡമായിത്തീർന്നു കഴിഞ്ഞാൽ, പിന്നെ ആ വചനത്തിനു് ഭൂതകാലം മാത്രമേയുള്ളു. ➟അതുകൊണ്ടാണ്, ആമുഖവാക്യം ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്. ➟യേശു വചനമല്ല; വെളിച്ചമാണെന്ന് 𝟏:𝟔-𝟏𝟎 വാക്യങ്ങളിൽ യോഹന്നാൻതന്നെ സംശയലേശമന്യേ പറഞ്ഞിട്ടുണ്ട്. [കാണുക: യേശു വചനമല്ല; വെളിച്ചമാണ്, ദൈവപുത്രൻ വചനമെന്ന ദൈവമാണോ?]
☛ വചനം ജഡമായി തീർന്നു:
➦ ❝വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.❞ (യോഹ, 1:14). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: ➤ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ടതും ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചതുമായ വചനം ജഡമായി അഥവാ, മനുഷ്യനായി (യേശു) തീർന്നു എന്നാണ് യോഹന്നാൻ പറയുന്നത്. ➟ഇതൊരു ആത്മീയ പ്രയോഗമാണ്. ➟യഥാർത്ഥത്തിൽ യേശു വചനത്തിൻ്റെ ജഡാവസ്ഥയല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:15-16). ➟ട്രിനിറ്റിയെ സംബന്ധിച്ച് യേശു പിതാവിനോടു കൂടെയായിരുന്ന വചനമെന്ന മറ്റൊരു വ്യക്തിയാണ്. ➟യേശു യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥ ആയിരുന്നെങ്കിൽ, ➤❝ഞാനും വചനവും ഒന്നാകുന്നു❞ എന്നല്ലാതെ, ➤❝ഞാനും പിതാവും ഒന്നാകുന്നു❞ എന്നെങ്ങനെ പറയും❓ (യോഹ, 10:30). ➤❝എന്നെ കണ്ടവർ വചനത്തെ കണ്ടിരിക്കുന്നു❞ എന്നല്ലാതെ, ➤❝എന്ന കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു❞ എന്നെങ്ങനെ പറയും❓ (യോഹ, 14:9). ➤❝ഞാൻ തന്നേ അവൻ❞ (പിതാവ്) അഥവാ, ➤❝ഞാനാകുന്നവൻ ഞാനാകുന്നു❞ (ἐγώ εἰμι – egō eimi) എന്നും (യോഹ, 8:24; യോഹ, 8:28), ➤അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള ❝എഗോ എയ്മി❞ (ἐγώ εἰμι – egō eimi) ആണെന്നും എങ്ങനെ പറയാൻ കഴിയും❓ (യോഹ, 8:58). ➟ക്രിസ്തു പിതാവായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ് ഇതൊക്കെ പറയാൻ കഴിഞ്ഞത്. ➤[കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തു വചനത്തിൻ്റെ ജഡാവസ്ഥയോ; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടോ?]
☛ ആത്മീയ സുവിശേഷം:
➦ യോഹന്നാൻ്റെ സുവിശേഷം സമവീക്ഷണ സുവിശേഷങ്ങളിൽനിന്ന് വ്യത്യസ്തമായി ആത്മീയ സുവിശേഷമാണ്. ➟അതായത്, യേശുവിൻ്റെ ശുശ്രൂഷയിലെ ആത്മീയ വിഷയങ്ങളുടെയും പ്രഭാഷണങ്ങളുടെയും സമാഹാരമാണ് യോഹന്നാൻ്റെ സുവിശേഷം. ➟പുതിയജനനം: (3:1-21), ➟ജീവനുള്ള വെള്ളം: (4:10-14), ➟സത്യനമസ്കാരം: (4:20-24), ➟പിതാവും പുത്രനും തമ്മിലുള്ള ബന്ധം: (5:17-47; 8:16-59; 10:29-41; 15:9-27), ➟നശിച്ചുപോകുന്നതും നിലനില്ക്കുന്നതുമായ ആഹാരം: (6:27-31),➟ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന ജീവൻ്റെ അപ്പം: (6:32-69), ➟ജീവജലത്തിൻ്റെ നദി: (7:37-39), ➟ലോകത്തിൻ്റെ വെളിച്ചം (8:12; 9:5; 12;46), ➟പിതാവും പുത്രനും (8:19-30), ➟നല്ല ഇടയൻ (10:1-28), ➟ആടുകളുടെ വാതിൽ (10:7-9), ➟പുനരുത്ഥാനവും ജീവനും (11:21-26), ➟പിതാവിങ്കലേക്കുള്ള വഴിയും സത്യവും ജീവനും (14:1-6), ➟കാര്യസ്ഥനായ പരിശുദ്ധാത്മാവിൻ്റെ ആഗമനം: (14:16-17; 14:26; 15:26), ➟സാക്ഷാൽ മുന്തിരിവള്ളി (15:1-8), ➟പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനം: (16:7-15), ➟മഹാപുരോഹിതൻ്റെ മാദ്ധ്യസ്ഥം: (17:1-26) മുതലായവ നോക്കുക. ➟സമവീക്ഷണ സുവിശേഷങ്ങൾപോലെ, യോഹന്നാൻ്റെ സുവിശേഷത്തിലെ യേശുവും മനുഷ്യനാണ്: (മത്താ, 26:72; മർക്കൊ, 15:39; ലൂക്കൊ, 23:4 ⁃⁃ യോഹ, 8:40). ➟യേശുവിൻ്റെ അമ്മ മറിയയാണെന്ന് യോഹന്നാൻ്റെ സുവിശേഷത്തിൽ ഏഴുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. (2:1, 2:3, 2:5, 2:12, 6:42, 19:25, 19:26). ➟തന്നെയുമല്ല, വചനം ജഡമായിത്തീർന്നത് ഉൾപ്പെടെ, യേശു മനുഷ്യനാണെന്ന് യോഹന്നാൻ പതിനേഴ് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (യോഹ, 1:14, 1:30, 3:27, 4:29, 5:12, 7:46, 8:40, 9:11, 9:16, 9:24, 10:33, 11:47, 11:50, 18:14, 18:17, 18:29, 19:5). ➟എന്നാൽ തൻ്റെ സുവിശേഷം ആത്മീയമായതുകൊണ്ടാണ്, ദൈവത്തിൻ്റെ വചനം ജഡമായവനായിട്ട് യോഹന്നാൻ അവനെ അവതരിപ്പിക്കുന്നത്. ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു, ക്രിസ്തു വചനത്തിൻ്റെ ജഡാവസ്ഥയോ; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടോ?]
☛ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നവൻ:
➦ ❝സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.❞ (യോഹ, 3:13 ⁃⁃ യോഹ, 6:38). ➤❝സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു.❞ (യോഹ, 6:51). ➤❝മേലിൽ നിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവൻ; ഭൂമിയിൽ നിന്നുള്ളവൻ ഭൌമികൻ ആകുന്നു; ഭൌമികമായതു സംസാരിക്കുന്നു; സ്വർഗ്ഗത്തിൽനിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനായി താൻ കാൺകെയും കേൾക്കയും ചെയ്തതു സാക്ഷീകരിക്കുന്നു;❞ (യോഹ, 3:31). ➟യേശു യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് നേരിട്ട് ഇറങ്ങിവന്നവനല്ല; പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16 ⁃⁃ യോഹ, 1:18) പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: (1Tim, 3:16 – Col, 2:2). ➟ക്രിസ്തു സ്വർഗ്ഗീയ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയിൽ ഉല്പാദിതനായതുകൊണ്ടാണ്, സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു എന്ന് ആത്മീയമായി പറയുന്നത്. ➟മത്തായിയുടെയും ലൂക്കൊസിൻ്റെയും സുവിശേഷംപോലെ, വംശാവലിയോടെ മറിയയിൽനിന്ന് ഭൂമിയിൽ ജനിച്ചവനായി യേശുവിനെ അവതരിപ്പിച്ചാൽ, അവൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നു എന്ന് പറയുന്ന അടുത്ത അദ്ധ്യായങ്ങൾ പൂർവ്വാപരവൈരുദ്ധ്യമാകും. ➤❝ഞാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന അപ്പം❞ എന്നു യേശു പറഞ്ഞതിനാൽ (യോഹ, 6:41) യെഹൂദന്മാർ അവനെക്കുറിച്ചു പിറുപിറുത്തത് നോക്കുക: ➤❝ഇവൻ യോസേഫിന്റെ പുത്രനായ യേശു അല്ലയോ? അവന്റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ; പിന്നെ ഞാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു എന്നു അവൻ പറയുന്നതു എങ്ങനെ എന്നു അവർ പറഞ്ഞു.❞ (യോഹ, 6:42). ➟അതുപോലെ, പ്രാരംഭത്തിൽ അവൻ മറിയയുടെ മകനായി ജനിച്ചു എന്ന് പറഞ്ഞശേഷം, പിന്നെയവൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു എന്ന് പറഞ്ഞാൽ തൻ്റെ പുസ്തകത്തിൻ്റെ വിശ്വാസിയത (𝐂𝐫𝐞𝐝𝐢𝐛𝐢𝐥𝐢𝐭𝐲) ചോദ്യംചെയ്യപ്പെടും. ➟അതുകൊണ്ടാണ്, ദൈവം ആദിയിൽ ആകാശവുംഭൂമിയും സൃഷ്ടിച്ച ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനം ജഡമായിത്തീർന്നവനായി അവനെ അവതരിപ്പിക്കുന്നത്. ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്തു മാത്രം വെളിപ്പെട്ടവൻ, ആദിയിൽ വചനമായി എങ്ങനെ ഉണ്ടാകും❓ [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ, ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?, ഞാനും പിതാവും ഒന്നാകുന്നു, പിതാവും പുത്രനും ഒന്നാകുന്നു, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]