ആദിയിൽ ഉണ്ടായിരുന്ന വചനം

ലോഗോസ് ക്രിസ്തുവാണോ?

☛ ❝ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.❞ (യോഹ, 1:1). ➟ഈ വേദഭാഗത്തെ വചനം യേശുവാണെന്നാണ് അനേകരും വിചാരിക്കുന്നത്. ➟എന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന ലോഗോസ് (Word – logos) ആരുടെയും അസ്തിത്വമോ (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞), പ്രകൃതിയോ (𝐍𝐚𝐭𝐮𝐫𝐞), പേരോ (𝐍𝐚𝐦𝐞), പദവിയോ (𝐓𝐢𝐭𝐥𝐞) അല്ല; ദൈവത്തിന്റെയും (യോഹ, 10:35) ക്രിസ്തുവിന്റെയും (യോഹ, 15:3) ദൂതന്റെയും (ലൂക്കൊ, 1:29) പ്രവാചകന്റെയും (യോഹ, 12:38) അപ്പൊസ്തലന്മാരുടെയും (യോഹ, 17:20) വിശ്വാസികളുടെയും (മത്താ, 5:37; കൊലൊ, 4:6) വായിൽനിന്ന് പുറപ്പെടുന്ന വാക്കാണ്. ➟വചനം യേശുവല്ല എന്നതിൻ്റെ ചില തെളിവുകൾ കാണുക: 
ആദിയിൽ:
➦ ❝ആദിയിൽ വചനം ഉണ്ടായിരുന്നു❞ (𝐈𝐧 𝐭𝐡𝐞 𝐛𝐞𝐠𝐢𝐧𝐧𝐢𝐧𝐠 𝐰𝐚𝐬 𝐭𝐡𝐞 𝐖𝐨𝐫𝐝) (യോഹ, 1:1). ഈ വേദഭാഗത്ത്, ❝ഉണ്ടായിരുന്നു/ആയിരുന്നു❞ (𝐰𝐚𝐬) എന്നർത്ഥത്തിൽ മൂന്നുപ്രാവശ്യം ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം ❝ഏൻ❞ (ἦν – ēn) എന്ന ക്രിയാപദമാണ്. ➟ഇത്, ❝ആകുന്നു❞ എന്നർത്ഥമുള്ള ❝എയ്മീ❞ (εἰμί – eimí) എന്ന ക്രിയയുടെ ഭൂതകാല രൂപമാണ് (𝐈𝐦𝐩𝐞𝐫𝐟𝐞𝐜𝐭 𝐭𝐞𝐧𝐬𝐞). ➤❝ആദിയിൽ വചനം ഉണ്ടായിരുന്നു❞ (𝐈𝐧 𝐭𝐡𝐞 𝐛𝐞𝐠𝐢𝐧𝐧𝐢𝐧𝐠 𝐰𝐚𝐬 𝐭𝐡𝐞 𝐖𝐨𝐫𝐝) എന്നത് ഗ്രീക്കിൽ ➤❝എൻ അർഖേ ഏൻ ഹോ ലോഗോസ്❞ (Ἐν ἀρχῇ ἦν ὁ λόγος – En archē ēn ho Lógos) ആണ്. ➟അതിൽ ➤❝എൻ അർഖേ❞ (Ἐν ἀρχῇ – En archē) അഥവാ, ➤❝ആദിയിൽ❞ (𝐈𝐧 𝐭𝐡𝐞 𝐛𝐞𝐠𝐢𝐧𝐧𝐢𝐧𝐠) എന്ന പദം ഏവർക്കും സുപരിചിതമാണ്. ➤❝ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.❞ (ഉല്പ, 1:1). ➟ഇതിൻ്റെ ഗ്രീക്ക് സെപ്റ്റ്വജിൻ്റ് (𝐒𝐞𝐩𝐭𝐮𝐚𝐠𝐢𝐧𝐭) പരിഭാഷ ഇപ്രകാരമാണ്: ➤❝എൻ അർഖേ എപ്പോയീസെൻ ഓ തെയോസ് ടോൺ ഊറാനോൻ കൈ തീൻ ഗീൻ❞ (ΕΝ ἀρχῇ ἐποίησεν ὁ Θεὸς τὸν οὐρανὸν καὶ τὴν γῆν – En archē epoiēsen ho Theos ton ouranon kai tēn gēn). ➤❝ആദിയിൽ വചനം ഉണ്ടായിരുന്നു❞ എന്ന് ഭൂതകാലത്തിൽ പറഞ്ഞാൽ, ഇപ്പോൾ ആ വചനം ഇല്ലെന്നാണർത്ഥം. ➟അതായത്, ഇപ്പോഴുള്ള വചനത്തെക്കുറിച്ചല്ല; ആദിയിൽ ഉണ്ടായിരുന്ന വചനത്തെക്കുറിച്ചാണ് ഭൂതകാലത്തിൽ യോഹന്നാൻ പറയുന്നത്. ➟ഇപ്പോൾ ഇല്ലാത്തതും ആദിയിൽ ഉണ്ടായിരുന്നതുമായ വചനം (ലോഗോസ്) ഏതാണ്❓
➦ അതാണ് ദൈവത്തിൻ്റെ വായിൽനിന്ന് പറപ്പെട്ടതും ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചതുമായ വചനം: ➤❝എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.❞ (യെശ, 55:11 ⁃⁃ 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; യെശ, 45:23; 48:3; യിരെ, 9:20; യെഹെ, 3:17; 33:7). ➟അടുത്തവാക്യം: ➤❝യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി;❞ (സങ്കീ, 33:6). ➟ദൈവത്തിൻ്റെ വചനം ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെടുന്നതാണ്; അല്ലാതെ ദൈവത്തിൻ്റെ കൂടെ ഇരിക്കുന്ന മറ്റൊരു വ്യക്തിയല്ല. ➟അല്ലാതെ, ആദിമസൃഷ്ടി യേശു മുഖാന്തരമല്ല ദൈവം സൃഷ്ടിച്ചത്. ➟ദൈവത്തിൻ്റെ സൃഷ്ടിപ്പിനെക്കുറിച്ച് പ്രഥമപുരുഷ സർവ്വനാമത്തിൽ യേശുവും പറഞ്ഞിട്ടുണ്ട്: (മത്താ, 19:4). ➟അതായത്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ➤[കാണുക: ദൈവപുത്രനായ യേശു സ്രഷ്ടാവാണോ?]. 
ആദിയിൽ വചനം ഉണ്ടായിരുന്നു:
➦ ❝ആദിയിൽ വചനം ഉണ്ടായിരുന്നു❞ എന്നാണ് യോഹന്നാൻ സുവിശേഷത്തിൻ്റെ ആദ്യപ്രയോഗം. (യോഹ, 1:1). ➤❝ആദിയിൽ അഥവാ, അന്ന് അല്ലെങ്കിൽ ചില നാളുകൾക്ക് മുമ്പു❞ ഏതൊന്നാണോ ❝ഉണ്ടായിരുന്നു❞ (𝐰𝐚𝐬) എന്ന് ഭൂതകാലത്തിൽ പറയുന്നത് അത് വചനമായാലും, അതൊരു വ്യക്തിയായാലും വസ്തുവായാലും ദൈവത്തിൻ്റെയോ, മനുഷ്യരുടെയോ സവിശേഷ ഗുണങ്ങളായാലും വർത്തമാനകാലത്ത് അങ്ങനെയൊന്ന് ഇല്ലെന്നാണ് ഭാഷാപരമായ അർത്ഥം. ➟ചില തെളിവുകൾ കാണുക: 𝟭.❝അവിടെ അവൻ സാത്താനാൽ പരീക്ഷിക്കപ്പെട്ടു നാല്പതു ദിവസം മരുഭൂമിയിൽ കാട്ടുമൃഗങ്ങളോടുകൂടെ ആയിരുന്നു; ദൂതന്മാർ അവനെ ശുശ്രൂഷിച്ചു പോന്നു.❞ (മർക്കൊ, 1:13). ➟യേശു നാല്പതുദിവസം ❝മരുഭൂമിയിൽ കാട്ടുമൃഗങ്ങളോടുകൂടെ ആയിരുന്നു.❞ ➟മർക്കൊസ് സുവിശേഷം രചിക്കുന്ന സമയത്തും യേശു മരുഭൂമിയിൽ കാട്ടുമൃഗങ്ങളോടുകൂടെ ആണെങ്കിൽ, ➤❝ആയിരുന്നു❞ (𝐰𝐚𝐬) എന്ന് ഭൂതകാലത്തിൽ എങ്ങനെ പറയാൻ കഴിയും❓ 𝟮.❝അവൻ തീവെട്ടത്തിന്നടുക്കെ ഇരിക്കുന്നതു ഒരു ബാല്യക്കാരത്തി കണ്ടു അവനെ ഉറ്റു നോക്കി: ഇവനും അവനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.❞ (ലൂക്കൊ, 22:56 ⁃⁃ ലൂക്കൊ, 22:59). ➟പത്രൊസ് മഹാപുരോഹിതൻ്റെ നടുമുറ്റത്തിരുന്ന് തീ കായുമ്പോഴാണ്, ➤❝ഇവനും അവനോടുകൂടെ ആയിരുന്നു❞ എന്ന് ബാല്യക്കാരത്തി പറയുന്നത്. ➟പത്രൊസ് അപ്പോഴും യേശുക്രിസ്തുവിൻ്റെ കൂടെ നടക്കുകയാണെങ്കിൽ, ➤❝ഇവനും അവനോടുകൂടെ ആയിരുന്നു❞ എന്ന് ഭൂതകാലത്തിൽ പറയുമായിരുന്നോ❓ 𝟯.❝ഏലീയാവു നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന്നു അവൻ പ്രാർത്ഥനയിൽ അപേക്ഷിച്ചു; മൂന്നു സംവത്സരവും ആറു മാസവും ദേശത്തു മഴ പെയ്തില്ല.❞ (യാക്കോ, 5:17). ➟ഈ വാക്യവും ശ്രദ്ധിക്കുക: ➤❝ഏലീയാവു നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആകുന്നു❞ എന്ന് വർത്തമാനകാലത്തിലല്ല (𝐩𝐫𝐞𝐬𝐞𝐧𝐭 𝐭𝐞𝐧𝐬𝐞); ➤❝മനുഷ്യൻ ആയിരുന്നു❞ എന്ന് ഭൂതകാലത്തിലാണ് (𝐏𝐚𝐬𝐭 𝐭𝐞𝐧𝐬𝐞) യാക്കോബ് പറയുന്നത്. ഏലീയാവു എന്ന മനുഷ്യൻ ഇന്നില്ലാത്തതുകൊണ്ടാണ്, ➤❝നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു❞ എന്ന് ഭൂതകാലത്തിൽ പറഞ്ഞത്. ➟അതുപോലെ, ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ച വചനം ഇന്നില്ലാത്തതുകൊണ്ടാണ് ➤❝ആദിയിൽ വചനം ഉണ്ടായിരുന്നു❞ എന്ന് ഭൂതകാലത്തിൽ യോഹന്നാൻ പറഞ്ഞത്. ➟മേല്പറഞ്ഞ വേദഭാഗങ്ങളിലെല്ലാം ❝ആയിരുന്നു❞ (𝐰𝐚𝐬) എന്നർത്ഥമുള്ള ❝ഏൻ❞ (ἦν – ēn) എന്ന ഭൂതകാല ക്രിയാപദമാണ് (𝐯𝐞𝐫𝐛) ഉപയോഗിച്ചിരിക്കുന്നത്. ➤⟦ഒരുകാര്യം പ്രത്യേകം കുറിക്കൊള്ളുക: ❝ഉണ്ടാകട്ടെ❞ എന്ന് ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ടതും ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിക്കപ്പെട്ടതുമായ ആ പ്രത്യേക വചനത്തെക്കുറിച്ചാണ് യോഹന്നാൻ ഭൂതകാലത്തിൽ പറയുന്നത്: (സങ്കീ, 33:6⁃⁃സങ്കീ, 33:9). ➟അല്ലാതെ, ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ട കല്പനകളും ന്യായപ്രമാണവുമാകുന്ന വചനങ്ങൾ ഇല്ലാതായിപ്പോയി എന്നല്ല; ആ വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നതാണ്: (സങ്കീ, 119:86-89), ➟അതായത്, ദൈവം ❝ഉണ്ടാകട്ടെ❞ എന്ന് ആദിയിൽ കല്പിച്ചിട്ട് ആകാശവും ഭൂമിയും സൃഷ്ടിക്കപ്പെട്ട ആ വാക്ക്/വചനം (ലോഗോസ് – λόγος – logos) അന്നേ അതിൻ്റെ പ്രവൃത്തി പൂർത്തിയാക്കി. ➟എന്നാൽ അനന്തരം ദൈവം നല്കിയ ❝കല്പനകളും ചട്ടങ്ങളും ആകുന്ന❞ വാക്കുകൾ/വചനങ്ങൾ (ലോഗോയി – λόγοι – logoi) എന്നേക്കും ഉള്ളതാണ്: (സദൃ, 30:5-6). ➟അതുകൊണ്ടാണ്, സകലവും ഉണ്ടാക്കിയ വചനത്തെ ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്.
ആദിയിൽ ഉണ്ടായിരുന്നതും ആദിമുതലുള്ളതും: 
➦ ❝ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു❞ എന്നിങ്ങനെ മൂന്ന് പ്രയോഗങ്ങളും ഭൂതകാലത്തിലാണ് യോഹന്നാൻ പറയുന്നത്. (യോഹ, 1:1). ➟ദൈവം ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ച ആ വചനം ഇന്നില്ലാത്തതുകൊണ്ടാണ് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നതെന്ന് നാം കണ്ടതാണ്. ➟ഇക്കാര്യത്തിൻ്റെ വ്യക്തമായൊരു സ്ഥിരീകരണം യോഹന്നാൻ്റെ ഒന്നാം ലേഖനത്തിലുണ്ട്: ➤❝ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു❞ (1യോഹ, 1:1-2). ➟തൻ്റെ സുവിശേഷത്തിൽ ആദിയിൽ ഉണ്ടായിരുന്ന വചനത്തെക്കുറിച്ചാണ് പറഞ്ഞതെങ്കിൽ, തൻ്റെ ലേഖനത്തിൽ ആദിമുതലുള്ള ജീവൻ്റെ വചനത്തെക്കുറിച്ചാണ് പറയുന്നത്. എന്താണ് തമ്മിലുള്ള വ്യത്യാസം❓ ➟ആദ്യത്തേത്, ആദിയിൽ ഉണ്ടായിരുന്നതും ഇന്നില്ലാത്തതുമായ വചനമാണ്. ➟രണ്ടാമത്തേത്, ആദിമുതലുള്ളതും ഇന്നുവരെയും നിലനില്ക്കുന്നതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനമാണ്. 
വ്യാകരണപരമായ തെളിവ്:
➦ സുവിശേഷത്തിൽ: ➤❝ആദിയിൽ വചനം ഉണ്ടായിരുന്നു❞ (𝐈𝐧 𝐭𝐡𝐞 𝐛𝐞𝐠𝐢𝐧𝐧𝐢𝐧𝐠 𝐰𝐚𝐬 𝐭𝐡𝐞 𝐖𝐨𝐫𝐝) എന്നത് ഗ്രീക്കിൽ ❝എൻ അർഖേ ഏൻ ഹോ ലോഗോസ്❞ (Ἐν ἀρχῇ ἦν ὁ λόγος – En archē ēn ho Lógos) ആണ്. ➟ലേഖനത്തിൽ: ➤❝ആദിമുതലുള്ളതും❞ (𝐓𝐡𝐚𝐭 𝐰𝐡𝐢𝐜𝐡 𝐰𝐚𝐬 𝐟𝐫𝐨𝐦 𝐭𝐡𝐞 𝐛𝐞𝐠𝐢𝐧𝐧𝐢𝐧𝐠) എന്നത് ഗ്രീക്കിൽ ❝ഹോ ഏൻ അപ് ആർഖേസ്❞ (Ὃ ἦν ἀπ᾽ ἀρχῆς – Ho ēn ap’ archēs) എന്നാണ്. ➟ആദ്യത്തേത്, ❝എൻ അർഖേ❞ (𝐈𝐧 𝐭𝐡𝐞 𝐛𝐞𝐠𝐢𝐧𝐧𝐢𝐧𝐠) ആണെങ്കിൽ, അടുത്തത്, ❝അപ് ആർഖേസ്❞ (𝐟𝐫𝐨𝐦 𝐭𝐡𝐞 𝐛𝐞𝐠𝐢𝐧𝐧𝐢𝐧𝐠) ആണ്. ➟ഒന്നാമത്തേത്, ആദിയിൽ ഉണ്ടായിരുന്നതാണെങ്കിൽ; രണ്ടാമത്തേത്, ആദിമുതൽ ഇന്നയോളം ഉള്ളതാണ്. ➟അതായത്, സുവിശേഷത്തിൽ പറയുന്ന ആകാശവും ഭൂമിയും സൃഷ്ടിച്ച വചനം ആദിയിൽ ഉണ്ടായിരുന്നതും ഇന്ന് ഇല്ലാത്തതുമാണ്. ➟ലേഖനത്തിൽ പറയുന്ന ജീവൻ്റെ വചനം അഥവാ, സകല മനുഷ്യർക്കും ജീവൻ നല്കുന്ന വചനം ആദിമുതൽ ഇന്നയോളം ഉള്ള വചനമാണ്. ➟വീണ്ടുംജനിപ്പിച്ച് ജീവൻ നല്കുന്ന ആ സുവിശേഷവചനമാണ് അപ്പൊസ്തലന്മാർ കണ്ടതും കേട്ടതും കൈതൊട്ടതുമായ ജീവൻ്റെ വചനം (𝐖𝐨𝐫𝐝 𝐨𝐟 𝐥𝐢𝐟𝐞): (യാക്കോ, 1:18; 1പത്രൊ, 1:23 ⁃⁃ യോഹ, 6:68; പ്രവൃ, 5:20; പ്രവൃ, 15:7; ഫിലി, 2:15). [കാണുക: ജീവൻ്റെ വചനം (The Word of life)]. ➟യേശുവിൻ്റെ സൃഷ്ടിപ്പിനെക്കുറിച്ചുള്ള വാക്കിനാലും ഇത് മനസ്സിലാക്കാം: ➤❝സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു❞ (മത്താ, 19:4). ➟ഈ വേദഭാഗത്തെ ➤❝ആദിയിൽ❞ എന്നത് കൃത്യമായ പരിഭാഷയല്ല; ➤❝അപ് ആർഖേസ്❞ (ἀπ᾽ ἀρχῆς – ap archēs) എന്ന സംബന്ധിക വിഭക്തിയിലുള്ള (𝐆𝐞𝐧𝐢𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) പ്രയോഗത്തിന് ➤❝ആദിമുതൽ❞ (𝐟𝐫𝐨𝐦 𝐭𝐡𝐞 𝐛𝐞𝐠𝐢𝐧𝐧𝐢𝐧𝐠) എന്നാണ് കൃത്യമായ പരിഭാഷ. ➤[കാണുക: പി.ഒ.സി ⁃⁃ ASV]. ➟അതായത്, ദൈവം ആദിയിൽ ആദാമിനെയും ഹവ്വായെയും ഉണ്ടാക്കിയിട്ട് താൻ മനുഷ്യസൃഷ്ടി നിർത്തിയില്ല; താൻ മനുഷ്യരിലൂടെ തൻ്റെ സൃഷ്ടികർമ്മം ഇന്നയോളം തുടർന്നുപോരുകയാണ് ചെയ്യുന്നത്: (യെശ, 64:8). ➟തന്നെയുമല്ല, മനുഷ്യനെ ➤❝ഉണ്ടാകട്ടെ❞ എന്ന് പറഞ്ഞുകൊണ്ട് തൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനത്താലല്ല സൃഷ്ടിച്ചത്; തൻ്റെ കൈകൊണ്ട് മെനഞ്ഞതാണ്: (ഉല്പ, 2:7). ➟മനുഷ്യനെ സൃഷ്ടിക്കുന്നതിനോടുള്ള ബന്ധത്തിൽ മാത്രമാണ് ദൈവം ഒരു പ്രവർത്തി ചെയ്തതായി കാണുന്നത്.
➦ രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണെന്ന് ചോദിച്ചാൽ: സുവിശേഷത്തിൽ ➤❝ആദിയിൽ❞ (𝐈𝐧 𝐭𝐡𝐞 𝐛𝐞𝐠𝐢𝐧𝐧𝐢𝐧𝐠) എന്ന് യോഹന്നാൻ പറയുന്നത്, അദിയിലെ ഒരു നിശ്ചിത സമയത്തെയാണ് സൂചിപ്പിക്കുന്നത്. ➟അഥവാ, അന്നുമാത്രമുള്ള ഒന്നിനെയാണ് സൂചിപ്പിക്കുന്നത്. ➟എന്നാൽ ➤❝ആദിമുതൽ❞ (𝐟𝐫𝐨𝐦 𝐭𝐡𝐞 𝐛𝐞𝐠𝐢𝐧𝐧𝐢𝐧𝐠) എന്ന് യോഹന്നാൻ ലേഖനത്തിൽ പറയുന്നതും യേശു മനുഷ്യസൃഷ്ടിയെക്കുറിച്ച് പറയുന്നതും ആദിമുതൽ ഇന്നുവരെ നിലനിൽക്കുന്ന ഒരു അവസ്ഥയെയും ഒരു സംവിധാനത്തെയുമാണ് സൂചിപ്പിക്കുന്നത്. 
വചനം ദൈവത്തോടുകൂടെ ആയിരുന്നു: 
➦ ❝വചനം ദൈവത്തോടുകൂടെ ആയിരുന്നു;❞ (യോഹ, 1:1). ➟വചനം ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെടുന്നതാണെങ്കിൽ, ➤❝വചനം ദൈവത്തോടുകൂടെ ആയിരുന്നു❞ എന്ന് എങ്ങനെ പറയും❓ ➟ദൈവം തൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനത്താൽ ❝ഉളവാകട്ടെ❞ എന്ന് കല്പിച്ചുകൊണ്ടാണ് ആദിയിൽ സൃഷ്ടി നടത്തിയതെന്ന് മുകളിൽ നാം കണ്ടതാണ്: (യെശ, 55:11 ⁃⁃ സങ്കീ, 33:6). ➟ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനത്തിനു് മനുഷ്യത്വാരോപണം (𝐏𝐞𝐫𝐬𝐨𝐧𝐢𝐟𝐢𝐜𝐚𝐭𝐢𝐨𝐧) കൊടുത്തുകൊണ്ടാണ് യോഹന്നാൻ തൻ്റെ സുവിശേഷം സമാരംഭിക്കുന്നത്. ➟അതുകൊണ്ടാണ്, വചനത്തെ ദൈവത്തോടുകൂടെ ആയിരുന്ന ഒരു വ്യക്തിയെപ്പോലെ അവതരിപ്പിക്കുന്നത്. ➟അതിനാലാണ് ➤❝സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല❞ എന്നിങ്ങനെ പുല്ലിംഗ സർവ്വനാമത്തിൽ (𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞 𝐏𝐫𝐨𝐧𝐨𝐮𝐧) അവൻ പറയുന്നത്: (യോഹ, 1:3 ⁃⁃ യോഹ, 1:10). ➟ഈ വേദഭാഗത്തും, വചനം ദൈവത്തോടുകൂടെ ആയിരുന്നു എന്ന് ഭൂതകാലത്തിലാണ് (𝐩𝐚𝐬𝐭 𝐭𝐞𝐧𝐬𝐞) പറയുന്നത്. ➟വചനം ഇപ്പോഴും ദൈവത്തോടുകൂടെ ആണെങ്കിൽ, യോഹന്നാൻ ഭൂതകാലത്തിൽ പറയുമായിരുന്നോ❓ ➤❝ദൈവം മനുഷ്യർക്കുവേണ്ടി മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് എഴുതിച്ചതാണ് ബൈബിൾ.❞ ➟അതിനാൽ വചനത്തിൽ വ്യാകരണവിരുദ്ധമായി ഒന്നും കാണില്ല; കാണാൻ പാടില്ല. ➟തന്മൂലം, ഭാഷയുടെ വ്യാകരണത്തെ അതിക്രമിക്കുന്നതും വചനത്തെ വ്യാകരണവിരുദ്ധമായി വ്യാഖ്യാനിക്കുന്നതും ദുരുപദേശമാണ്.
വചനം ദൈവം ആയിരുന്നു:
➦ ❝വചനം ദൈവം ആയിരുന്നു.❞ (യോഹ, 1:1). ➟ഈ വേഭാഗവും ശ്രദ്ധിക്കുക: ➤❝വചനം ദൈവം ആകുന്നു❞ എന്ന് വർത്തമാന കാലത്തിലല്ല (𝐩𝐚𝐬𝐭 𝐭𝐞𝐧𝐬𝐞); ➤❝വചനം ദൈവം ആയിരുന്നു❞ എന്ന് ഭൂതകാലത്തിലാണ് പറയുന്നത്. ➟രണ്ട് കാര്യങ്ങൾ ഇവിടെനിന്ന് മനസ്സിലാക്കാം: 𝟭.ഇവിടെപ്പറയുന്ന വചനം യഥാർത്ഥത്തിൽ ദൈവമാണെങ്കിൽ, ➤❝വചനം ദൈവം ആയിരുന്നു❞ എന്ന് ഭൂതകാലത്തിൽ പറയില്ല. ➟എന്തെന്നാൽ, ദൈവത്തിന് ഭൂതവും ഭാവിയുമില്ല; നിത്യവർത്തമാനമാണ് ഉള്ളത്: (പുറ, 3:14). 𝟮.ആദിയിൽ ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ടതും ആകാശവും ഭൂമിയും സൃഷ്ടിച്ചതുമായ വചനം ദൈവം (ദൈവത്തിൻ്റെ അംശം) ആയിരുന്നതുകൊണ്ടും ഇപ്പോൾ ആ വചനം ഇല്ലാത്തതുകൊണ്ടുമാണ് വചനം ദൈവം ആയിരുന്നു എന്ന് ഭൂതകാലത്തിൽ പറയുന്നതെന്ന് മനസ്സിലാക്കാം. ➟ദൈവത്തിൻ്റെ എല്ലാ അംശങ്ങളും ദൈവം തന്നെയാണ്. എല്ലാ സൽഗുണങ്ങളും ഒത്തുചേർന്ന സമ്പൂർണ്ണസത്തയാണ് ദൈവം: (മത്താ, 5:48). ➟അതുകൊണ്ടാണ്, ആദിയിൽ ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ടതും ❝ഉണ്ടാകട്ടെ❞ എന്ന് കല്പിച്ചുകൊണ്ട് ആകാശവും ഭൂമിയും ഉളവാക്കിയതുമായ വചനം ദൈവം ആയിരുന്നു എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്: (സങ്കീ, 33:6⁃⁃സങ്കീ, 33:9). ➟പ്രത്യുത, വചനം ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവവും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും ആയിരുന്നെങ്കിൽ, വചനം ദൈവം ആയിരുന്നു എന്ന് ഭൂതകാലത്തിൽ പറയാൻ എങ്ങനെ കഴിയും❓ (യാക്കോ, 1:17; മലാ, 3:6). ➤[കാണുക: യേശു വചനമല്ല; വെളിച്ചമാണ്]
ഉണ്ടായിരുന്നു, ആയിരുന്നു, ആയിരുന്നു:
➦ ❝ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.❞ (യോഹ, 1:1). ➟ഈ വാക്യത്തിന്, മൂന്നു ഭാഗമാണുള്ളത്. ➟അതിൽ, ആദ്യഭാഗത്തോടു ചേർത്ത് മാത്രമാണ് ➤❝ആദിയിൽ❞ (𝐈𝐧 𝐭𝐡𝐞 𝐛𝐞𝐠𝐢𝐧𝐧𝐢𝐧𝐠) എന്ന പദം കാണുന്നത്. എന്നാൽ ഗ്രീക്ക് ഭാഷയിലെ രചനാശൈലി അനുസരിച്ച് ആദ്യത്തെ ഖണ്ഡത്തിൽ നൽകിയിരിക്കുന്ന ❝Ἐν ἀρχῇ❞ (ആദിയിൽ) എന്ന കാലസൂചകം ബാക്കി രണ്ട് ഖണ്ഡത്തിനും അഥവാ, മൂന്ന് ഭാഗത്തിനും ഒരുപോലെ ബാധകമാണ്. ➟അതായത്, ➤❝ആദിയിൽ വചനം ഉണ്ടായിരുന്നു; ➤ആദിയിൽ വചനം ദൈവത്തോടുകൂടെ ആയിരുന്നു; ➤ആദിയിൽ വചനം ദൈവം ആയിരുന്നു❞ എന്നാണ് മനസ്സിലാക്കേണ്ടത്. ➟അതിൻ്റെ അസന്ദിഗ്ദ്ധമായ തെളിവ് യോഹന്നാൻതന്നെ നല്കിയിട്ടുണ്ട്. ➟അടുത്തവാക്യം: ➤❝അവൻ (വചനം) ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു.❞ (യോഹ, 1:2). ➟വചനം ആദിയിലാണ് ദൈവത്തോടുകൂടെ ആയിരുന്നതെന്ന് ഈ വാക്യത്തിൽനിന്ന് വ്യക്തമാണല്ലോ❓ ➟അതായത്, വചനം ഉണ്ടായിരുന്നതും വചനം ദൈവത്തോടുകൂടെ ആയിരുന്നതും വചനം ദൈവം ആയിരുന്നതും ഇപ്പോഴല്ല; ആദിയിലാണ്. ➟അതായത്, ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ടതും ആകാശഭൂമികൾ സൃഷ്ടിച്ചതുമായ വചനത്തിൻ്റെ പ്രവർത്തി ആദിയിൽ പൂർത്തികരിക്കപ്പെട്ടതാണ്. ➟അതുകൊണ്ടാണ്, ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്. 
ഉപസംഹാരം: 
➦ യോഹന്നാൻ്റെ സുവിശേഷം സമവീക്ഷണ സുവിശേഷങ്ങളിൽ (𝐒𝐲𝐧𝐨𝐩𝐭𝐢𝐜 𝐆𝐨𝐬𝐩𝐞𝐥𝐬) നിന്ന് വ്യത്യസ്തമായി ആത്മീയ സുവിശേഷമാണ് (𝐒𝐩𝐢𝐫𝐢𝐭𝐮𝐚𝐥 𝐆𝐨𝐬𝐩𝐞𝐥). ➟അതുകൊണ്ടാണ്, ദൈവത്തിൻ്റെ വചനത്തിന് മനുഷ്യത്വാരോപണം (𝐏𝐞𝐫𝐬𝐨𝐧𝐢𝐟𝐢𝐜𝐚𝐭𝐢𝐨𝐧) കൊടുത്തുകൊണ്ട് സുവിശേഷം ആരംഭിക്കുന്നതും കന്യകാജാതനും അവളുടെ മൂത്തമകനുമായ യേശുവിനെ വചനം ജഡമായി തീർന്നവനുമായി അവതരിപ്പിക്കുന്നത്: (മത്താ, 1:22; ലൂക്കൊ, 2:7 ⁃⁃ യോഹ, 1:14). ➟യോഹന്നാൻ്റെ സുവിശേഷം ആത്മീയമായിട്ടല്ല; അക്ഷരാർത്ഥത്തിലാണ് ആരംഭിക്കുന്നതെന്ന് അറിവില്ലാതെ വാദിച്ചാൽ, ➤❝ആദിയിൽ വചനം ഉണ്ടായിരുന്നു❞ എന്ന യോഹന്നാൻ്റെ പ്രാരംഭപ്രയോഗം ➤❝പണ്ടുപണ്ട് ഒരു രാജാവ് ഉണ്ടായിരുന്നു❞ എന്ന മുത്തശ്ശികഥയ്ക്ക് തുല്യമാകും. ➟യേശു വചനമാണ്; വചനത്തിൻ്റെ ജഡാവസ്ഥയാണ് എന്നിങ്ങനെയുള്ള തെറ്റായ ധാരണകളാണ് വചനത്തെ ദുർവ്യാഖ്യാനം ചെയ്യാൻ കാരണം. ➟എന്നാൽ യേശു വചനവുമല്ല; യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥയുമല്ല. ➟യോഹന്നാൻ്റെ സുവിശേഷത്തിൽത്തന്നെ അക്കാര്യം അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്. ➤[കാണുക: യേശു വചനമല്ല; വെളിച്ചമാണ്, ക്രിസ്തു വചനത്തിൻ്റെ ജഡാവസ്ഥയോ; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടോ?, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

One thought on “ആദിയിൽ ഉണ്ടായിരുന്ന വചനം”

Leave a Reply

Your email address will not be published. Required fields are marked *