☛ ദൈവാത്മാവ് (മത്താ, 3:16) അഥവാ, ദൈവത്തിൻ്റെ ആത്മാവ് (റോമ, 8:9) അല്ലെങ്കിൽ ദൈവത്തിൻ്റെ പരിശുദ്ധാത്മാവ് എന്ന് പറയുന്നത് (എഫെ, 4:30) ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ➟എന്നാൽ ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ വചനം പറയുന്നില്ല. ➤❛വ്യക്തി❜ എന്ന പദം പ്രധാനമായും മനുഷ്യരെ കുറിക്കുന്നതാണ്. ➟ട്രിനിറ്റിയുടെ ഉപദേശം കോമഡിയാണ്. ➟ബൈബിളിലെ ദൈവം ഏകനാണ്; ട്രിനിറ്റിയുടെ ദൈവം ഏകനല്ല; സാരാംശത്തിൽ ഏകൻ അല്ലെങ്കിൽ ത്രിയേകനാണ്. ➤❛സാരാംശത്തിൽ ഏകൻ, ത്രിയേകൻ❜ എന്നീ പദങ്ങൾ നിഘണ്ടുവിൽപോലും കാണാൻ കഴിയില്ല. ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശു എന്നു പേരുള്ള മനുഷ്യനെ ദൈവം ആക്കാനും അവൻ്റെ അമ്മയെ ദൈവമാക്കാനുമാണ് സുനഹദോസുകൾ ദൈവത്തിൻ്റെ ആത്മാവിനെ ദൈവത്തിൽനിന്ന് വിഭിന്നനാക്കി ഏകദൈവത്തെ മനുഷ്യരെപ്പോലെ മൂന്ന് വ്യക്തി (ത്രിത്വം) ആക്കിയത്: (1തിമൊ, 3:15-16; യോഹ, 9:11). ➤[കാണുക: ദൈവപുത്രനായ ക്രിസ്തു സ്രഷ്ടാവാണോ?, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും].
❶ ദൈവത്തിൻ്റെ ആത്മാവിനെക്കുറിച്ചുള്ള ആദ്യപരാമർശം ഉല്പത്തിയുടെ ആദ്യഭാഗത്തുതന്നെ കാണാം: ➤❝ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.❞ (ഉല്പ, 1:2). ➟ഈ വേദഭാഗത്ത്, ➤❝ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു❞ എന്ന് പറഞ്ഞാൽ, ദൈവത്തിൻ്റെ അദൃശ്യമായ സാന്നിധ്യം വെള്ളത്തിനുമേൽ അഥവാ, സൃഷ്ടിയുടെമേൽ ഉണ്ടായിരുന്നു എന്നാണ്. ➟അല്ലാതെ, ഒരു ദൈവം അല്ലെങ്കിൽ, ദൈവവ്യക്തി സൃഷ്ടിച്ചു; മറ്റൊരു ദൈവവ്യക്തി വെള്ളത്തിനുമീതെ പരിവർത്തിക്കുന്നു എന്നാണോ മനസ്സിലാക്കേണ്ടത്❓
➦ ❝ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു.❞ (എഫെ, 4:30). ➤❝ദൈവത്തിൻ്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു❞ എന്ന് പറഞ്ഞാൽ, ദൈവത്തെ ദുഃഖിപ്പിക്കരുത് എന്നല്ലേ മനസ്സിലാക്കേണ്ടത്❓ ➟അല്ലാതെ, ദൈവത്തിലുള്ള വേറൊരു വ്യക്തിയെ ദുഃഖിപ്പിക്കരുതെന്നാണോ മനസ്സിലാക്കേണ്ടത്❓ ➟പിന്നെങ്ങനെ, ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയോ, വിഭിന്നനായ ദൈവമോ ആണെന്ന് പറയാൻ കഴിയും❓
❷ ട്രിനിറ്റി പറയുന്നപോലെ, ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയും ദൈവവും ആണെങ്കിൽ, ദൈവത്തിൻ്റെ ഏഴ് ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നരായ ഏഴ് വ്യക്തികളും ഏഴ് ദൈവങ്ങളും അല്ലേ❓ (വെളി, 1:4). അത് ട്രിനിറ്റി സമ്മതിക്കുമോ❓
➦ ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയും ദൈവവും ആണെങ്കിൽ, ദൈവത്തിലെ അല്ലെങ്കിൽ ത്രിത്വത്തിലെ ഒരു വ്യക്തിയെന്ന് നിങ്ങൾ പറയുന്ന പിതാവിൻ്റെ ആത്മാവ് പിതാവിൽനിന്ന് വിഭിന്നനായ മറ്റൊരു വ്യക്തിയും ദൈവവും ആയിരിക്കണമല്ലോ❓ (മത്താ, 10:20). അതും നിങ്ങൾ സമ്മതിക്കുമോ❓
➦ ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയും ദൈവവും ആണെങ്കിൽ, ത്രിത്വത്തിലെ മൂന്നാമത്തെ വ്യക്തിയെന്ന് നിങ്ങൾ പറയുന്ന യേശുക്രിസ്തുവിൻ്റെ ആത്മാവ് യേശുക്രിസ്തുവിൽനിന്നും വിഭിന്നനായ വ്യക്തിയും ദൈവവും ആയിരിക്കണമല്ലോ❓ (ഫിലി, 1:19). അപ്പോൾ നിങ്ങൾക്ക് മൊത്തതിൽ എത്ര ദൈവങ്ങളുണ്ട്❓
☛ ഇനി ഇതൊക്കെ വ്യത്യസ്ത വ്യക്തികളും ദൈവങ്ങളും ആണെന്ന് നമുക്ക് ആശയ്ക്ക് വിരോധമായി ആശയോടെ വിശ്വസിക്കാം എന്നുവെച്ചാൽ വചനം സമ്മതിക്കുമോ❓ഇല്ല. സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവം പിതാവാണെന്നാണ് വചനം പറയുന്നത്: ➤❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 –ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25 ⁃⁃ 1കൊരി, 8:5-6). അതുതന്നെയാണ് പൗലൊസും പഠിപ്പിച്ചത്: ➤❝ആകാശത്തിലോ (𝐇𝐞𝐚𝐯𝐞𝐧) ഭൂമിയിലോ ദേവന്മാർ (𝐠𝐨𝐝𝐬) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃ എഫെ, 4:6). അതുതന്നെയാണ് ക്രിസ്തു പഠിപ്പിച്ചതും: ➤❝എല്ലാറ്റിലും മുഖ്യകല്പനയോ: യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.❞ (മർക്കൊ, 12:29). ഏകദൈവം (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝] (യോഹ, 5:44), പിതാവായ ഏകസത്യദൈവം [𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝] (യോഹ, 17:3). പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയും ദൈവവും ആയിരുന്നെങ്കിൽ, പിതാവ് മാത്രമാണ് ദൈവമെന്ന് പഴയപുതിയ നിയമങ്ങളിൽ ദൈവാത്മാവിനാൽ എഴുതിവെക്കുമായിരുന്നോ❓ വിശേഷാൽ, ഒരേയൊരു സത്യദൈവം പിതാവാണെന്ന് ക്രിസ്തു പഠിപ്പിക്കുമായിരുന്നോ❓
❸ ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനല്ല എന്നതിന് അനേകം തെളിവുകളുമുണ്ട്:
➦ ചില തെളിവുകൾ തരാം: ➤❝അപ്പോൾ പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു? അതു വില്ക്കും മുമ്പെ നിന്റേതായിരുന്നില്ലെയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവെച്ചതു എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.❞ (പ്രവൃ, 5:3-4). ➟ഈ വേദഭാഗത്ത്, അനന്യാസ് പരിശുദ്ധാത്മാവിനോട് വ്യാജംകാണിച്ചുവെന്ന് ആദ്യവാക്യത്തിൽ പറഞ്ഞശേഷം അടുത്തവാക്യത്തിലെ പ്രയോഗം ശ്രദ്ധിക്കുക: ➤❝മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു.❞ അപ്പോൾ പരിശുദ്ധാത്മാവ് ആരാണ്❓ ➟പരിശുദ്ധാത്മാവ് ഏകദൈവംതന്നെ ആയതുകൊണ്ടാണ് അപ്രകാരം പറയുന്നത്. ➟അല്ലാതെ, അവൻ രണ്ട് ദൈവത്തോടോ, രണ്ട് വ്യക്തിയോടോ വ്യാജം കാണിച്ചുവെന്നാണോ അതിനർത്ഥം❓
➦ അടുത്തവാക്യം: ➤❝പത്രൊസ് അവളോടു: കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തതു എന്തു? ഇതാ, നിന്റെ ഭർത്താവിനെ കുഴിച്ചിട്ടവരുടെ കാൽ വാതിൽക്കൽ ഉണ്ടു; അവർ നിന്നെയും പുറത്തു കൊണ്ടുപോകും എന്നു പറഞ്ഞു.❞ (പ്രവൃ, 5:9). ➟പരിശുദ്ധാത്മാവിനോടു വ്യാജം കാണിച്ചുവെന്നും ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതെന്നും മുകളിൽ പറഞ്ഞശേഷം, അവൻ്റെ ഭാര്യയോടു പറയുന്നത് നോക്കുക: ➤❝കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തതു എന്തു?❞ ➟തന്മൂലം, പരിശുദ്ധാത്മാവിനെയാണ് ദൈവം, കർത്താവിൻ്റെ ആത്മാവ് എന്നൊക്കെ പത്രൊസ് വിശേഷിപ്പിക്കുന്നത് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാമല്ലോ❓
❹ ❝നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ? ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ.❞ (1കൊരി, 3:16-17). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: മേല്പറഞ്ഞ രണ്ട് വാക്യത്തിലും വിശ്വാസിയെ ➤❛ദൈവത്തിൻ്റെ മന്ദിരം❜ എന്ന് പറഞ്ഞിട്ടുണ്ട്. ➟ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവ് വ്യക്തിയിൽ വാസം ചെയ്യുന്നതുകൊണ്ടാണ്, അവനെ ദൈവത്തിൻ്റെ മന്ദിരം എന്ന് വിശേഷിപ്പിക്കുന്നത്: (എഫെ, 4:30). ➟വിശ്വാസികൾ രണ്ടുപേരുടെ അല്ലെങ്കിൽ, രണ്ട് ദൈവത്തിൻ്റെ മന്ദിരമാണെന്ന് പറയാൻ പറ്റുമോ❓ ➟അപ്പോൾ, പരിശുദ്ധാത്മാവ് ദൈവം തന്നെയാണെന്നും അല്ലെങ്കിൽ ദൈവത്തിൽനിന്ന് വിഭിന്നനല്ലെന്ന് വ്യക്തമാണല്ലോ❓
➦ അടുത്തവാക്യം: ➤❝ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?❞ (1കൊരി, 6:19). ➟ഈ വേദഭാഗത്ത്, വിശ്വാസിയുടെ ശരീരം ➤❛പരിശുദ്ധാത്മാവിൻ്റെ മന്ദിരം❜ എന്നു പറയുന്നത് നോക്കുക. ➟വിശ്വാസിയെ, ദൈവത്തിൻ്റെ മന്ദിരമെന്നും പരിശുദ്ധാത്മാവിൻ്റെ മന്ദിരമെന്നും അഭിന്നമായി പറഞ്ഞിരിക്കയാൽ, ദൈവവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാമല്ലോ❓ അല്ലെങ്കിൽ, ഒരോ വിശ്വസിയും രണ്ട് വ്യക്തികളുടെ മന്ദിരമാണെന്ന് പറയേണ്ടി വരില്ലേ❓
❺ ❝കർത്താവു ആത്മാവാകുന്നു; കർത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു. എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.❞ (2കൊരി, 3:17-18). ➟ആദ്യവാക്യത്തിൽ ➤❛കർത്താവു (യഹോവ) ആത്മാവാകുന്നു❜ എന്നാണ് പറയുന്നത്. ➟ഇത് യോഹന്നാനും പറഞ്ഞിട്ടുള്ളതാണ്: (യോഹ, 4:24). ➟അടുത്തവാക്യത്തിൽ ➤❛ആത്മാവാകുന്ന കർത്താവു❜ എന്ന പ്രയോഗം നോക്കുക. ➤❛കർത്താവു ആത്മാവാകുന്നു❜ (യഹോവ ആത്മാവാകുന്നു) എന്ന് പറഞ്ഞാലും ➤❛ആത്മാവാകുന്ന കർത്താവു❜ (ആത്മാവാകുന്ന യഹോവ) എന്ന് പറഞ്ഞാലും ➤❛ദൈവം ആത്മാവാകുന്നു❜ (യോഹ, 4:24) എന്ന് പറഞ്ഞാലും ഒന്നുതന്നെയാണ്. ➟പിന്നെങ്ങനെയാണ് ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയോ, ദൈവമോ ആകുന്നത്❓
❻ പിതാവും പരിശുദ്ധാത്മാവും ഒന്നുതന്നെ ആണെന്നതിന് വ്യക്തമായ തെളിവുണ്ട്. ➤❝നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?❞ (1കൊരി, 3:16). ➤❝ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?❞ (1കൊരി, 6:19). ➟ഈ രണ്ട് വേദഭാഗങ്ങൾ പരിശോധിച്ചാൽ, വ്യക്തിയെ വീണ്ടുംജനിപ്പിച്ചിട്ട് അവൻ്റെയുള്ളിൽ വാസംചെയ്യുന്നത് പരിശുദ്ധാത്മാവാണെന്ന് സംശയലേശമന്യേ മനസ്സിലാക്കാം: (യോഹ, 3:7-8 ⁃⁃ 1യോഹ, 5:1). അപ്പോൾത്തന്നെ വ്യക്തിയെ വീണ്ടുംജനിപ്പിച്ചത് ദൈവമാണെന്നും പറഞ്ഞിട്ടുണ്ട്: (1യോഹ, 1:1; 1യോഹ, 1:18). ➟ഇനി ഈ വാക്യം നോക്കുക: ➤❝എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.❞ (എഫെ, 4:6). ➟രണ്ട് വേദഭാഗങ്ങളും പൗലൊസ് എഴുതിയതാണ്. ഇവിടെ അവൻ പറയുന്നത് നോക്കുക: ➤❝എല്ലാവർക്കും മീതെയുള്ള ദൈവവും പിതാവുമായവൻ ഒരുവനാണ് എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നതും.❞ ➟പരിശുദ്ധാത്മാവാണ് വിശ്വാസിയിൽ വാസംചെയ്യുന്നതെന്നും പിതാവാണ് വാസംചെയ്യുന്നതെന്നും അഭിന്നമായി പറഞ്ഞിരിക്കയാൽ, പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്ന് അസന്ദിഗ്ദ്ധമായി തെളിയുന്നു.
❼ ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നമല്ല എന്നതിൻ്റെ ഭാഷാപരമായ തെളിവുമുണ്ട്:
➦ പഴയനിയമത്തിൽ ദൈവത്തെ (God) കുറിക്കുന്ന ➤❛എലോഹീം❜ (Elohim) എന്ന എബ്രായപദവും പുതിയനിയമത്തിൽ ➤❛തെയോസ്❜ (Theos) എന്ന ഗ്രീക്കുപദവും ➤❛പുല്ലിംഗ നാമപദം❜ (Masculine Noun) ആണ്. ➟അതുപോലെതന്നെ, പിതാവിനെ കുറിക്കുന്ന ➤❛അബ്❜ (אָב – ab) എന്ന എബ്രായപദവും, ➤❛പറ്റീർ❜ (πατὴρ – patēr) എന്ന ഗ്രീക്കുപദവും, പുത്രനെ കുറിക്കുന്ന ➤❛ഹൂയൊസ്❜ (υἱός – huios) എന്ന ഗ്രീക്കുപദവും ➤❛പുല്ലിംഗ നാമപദം❜ (Masculine Noun) ആണ്.
➦ എന്നാൽ ദൈവത്തിൻ്റെ ആത്മാവിനെ (Spirit) കുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായപദമായ ➤❛റൂവാഹ്❜ (רוּחַ – ruah) ➤❛സ്ത്രീലിംഗ നാമപദവും❜ (Feminine Noun), ഗ്രീക്കുപദമായ ➤❛പ്ന്യൂമ❜ (πνεῦμα – pneuma) ➤❛നപുംസകലിംഗ നാമപദവും❜ (Neuter Noun) ആണ്. ➟അതിൽ പ്രധാനപ്പെട്ട രണ്ടുകാര്യങ്ങൾ കാണിക്കാം: ➟❶ദൈവത്തെയും പിതാവിനെയും പുത്രനെയും ഒരുപോലെ ഉപയോഗിച്ചിരിക്കുന്നത് പുല്ലിംഗ പദവും, ദൈവത്തിൻ്റെ ആത്മാവിനെ കുറിക്കാൻ സ്ത്രീലിംഗവും നപുസകലിംഗവുമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟അതെന്തുകൊണ്ടാണ്❓ ➟ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്നും വിഭിന്നമല്ലാത്തതുകൊണ്ടാണ് ഭാഷാപരമായി അങ്ങനെ ഉപയോഗിച്ചിരിക്കുന്നത്. ➟❷ട്രിനിറ്റിയുടെ ഭാഷയിൽ, പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയും ദൈവവുമാണ്. ➟അഥവാ, പിതാവ്, പുത്രൻ പരിശുദ്ധാത്മാവ് എല്ലാ അർത്ഥത്തിലും സമത്വമുള്ള മൂന്ന് വ്യക്തിയാണ്. ➟ട്രിനിറ്റിയുടെ വാദം സത്യമായിരുന്നെങ്കിൽ, സമത്വമുള്ള മൂവരിൽ രണ്ടുപേരെ പുല്ലിഗത്തിലും ഒരുത്തന് മാത്രം സ്ത്രീലിംഗവും നപുംസകലിഗംവും ഉപയോഗിക്കുമായിരുന്നോ❓ ➟പരിശുദ്ധാത്മാവുമായി സമത്വം പങ്കിടുന്ന എന്ന് നിങ്ങൾ അവകാശപ്പെടുന്ന പിതാവിനും പുത്രനും പുല്ലിംഗവും പരിശുദ്ധാത്മാവിന് സ്ത്രീലിഗംവും നപുംസകലിംഗവും ഉപയോഗിക്കുന്നത് വ്യാകരണവിരുദ്ധമല്ലേ❓ ➟അങ്ങനെവന്നാൽ, സമത്വം എന്ന നിങ്ങളുടെ ഉപദേശത്തിനു് എന്തർത്ഥമാണുള്ളത്❓ ➟അതുമാത്രമല്ല, പഴയപുതിയനിയമങ്ങളിൽ മനുഷ്യനെ കുറിക്കാനും പുല്ലിംഗമാണ് ഉപയോഗിച്ചിരിക്കുന്നത്: ➟മനുഷ്യനെ (Man) കുറിക്കുന്ന ➤❛ആദം❜ (אָדָם – Adam) എന്ന എബ്രായപദവും ➤❛ആന്ത്രൊപൊസ്❜ (ἄνθρωπος – anthrōpos) എന്ന ഗ്രീക്കുപദവും ❛പുല്ലിംഗ നാമപദം❜ (Masculine Noun) ആണ്. ➟മനുഷ്യനെ കുറിക്കാൻപോലും പുല്ലിംഗ നാമപദം ഉപയോഗിച്ച എഴുത്തുകാർ, ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയോ, ദൈവമോ ആയിരുന്നെങ്കിൽ; ആത്മാവിനു് സ്ത്രീലിംഗപദവും നപുംസകലിംഗപദവും ഉപയോഗിക്കുമായിരുന്നോ❓ ➟ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽ നിന്നും പിതാവിൻ്റെ ആത്മാവ് പിതാവിൽനിന്നും യേശുക്രിസ്തുവിൻ്റെ ആത്മാവ് യേശുക്രിസ്തുവിൽനിന്നും മനുഷ്യരുടെ ആത്മാവ് മനഷ്യരിൽനിന്നും വിഭിന്നനല്ലാത്തതുകൊണ്ടാണ്, ആത്മാവിനു മാത്രം പഴയനിയമത്തിൽ സ്ത്രീലിംഗപദവും പുതിയനിയമത്തിൽ നപുസകലിംഗപദവും ഉപയോഗിച്ചിരിക്കുന്നതെന്ന് വചനവും ഭാഷയും അറിയാവുന്ന ആർക്കും മനസ്സിലാകും. ➟എന്നാൽ ബൈബിൾ വിരുദ്ധ ഉപദേശത്തിൽ വിശ്വസിക്കുന്നവർക്ക് മാത്രം ഒന്നും മനസ്സിലാകില്ല. അതങ്ങനെയാണ്! പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്നതിന് പഴയപുതിയനിയമങ്ങിൽ അനേകം തെളിവുകൾ വേറെയുമുണ്ട്: [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]
2 thoughts on “ദൈവത്തിൻ്റെ ആത്മാവ്”