വിഭക്തികൾ: കർത്താവ്, പിതാവ്, ആത്മാവ്, പുത്രൻ, മനുഷ്യൻ, പ്രതിമ

◾ഐക്കോൻ (εἰκών – eikōn) പ്രതിമ
“ഐക്കോൻ” (εἰκών – eikōn) എന്ന ഗ്രീക്കു നാമപദത്തിന് (Noun) “പ്രതിമ, ഛായ, പ്രതിബിംബം, പ്രതിരൂപം, സാദൃശ്യം, സ്വരൂപം” എന്നൊക്കെ അർത്ഥമുണ്ട്. ഇംഗ്ലീഷിൽ “Image” എന്ന് പരിഭാഷ ചെയ്തിരിക്കുന്നു. ഈ ഗ്രീക്കുപദത്തിൽ നിന്നാണ് ഇംഗ്ലീഷിലെ “Icon” എന്ന പദമുണ്ടായത്. “ഐക്കോൻ” എന്ന പദം നിർദ്ദേശിക വിഭക്തിയാണ് (Nominative Case). നാല് വ്യത്യസ്ത വിഭക്തിയിൽ ഉപയോഗിച്ചിരിക്കുന്ന ഈ പദം ഇരുപത്തിമൂന്ന് പ്രാവശ്യമുണ്ട്. എല്ലാ പദങ്ങളും സ്ത്രീലിംഗ ഏകവചനമാണ് (Singular Feminine).  

പദത്തിൻ്റെ വിഭക്തി രൂപങ്ങൾ ഇവയാണ്:
1. ഐക്കോൻ – eikōn – εἰκών → (നിർദ്ദേശിക – Nominative) → പ്രതിമ
2. ഐക്കോന – eikóna – εἰκόνα → (പ്രതിഗ്രാഹിക – Accusative) → പ്രതിമയെ
3. ഐക്കോനി – eikóni – εἰκόνι → (ഉദ്ദേശിക – Dative) → പ്രതിമയ്ക്ക്  
4. ഐക്കോനോസ് – eikónos – εἰκόνος → (സംബന്ധിക – Genitive) → പ്രതിമയുടെ.

വചനത്തെളിവ്:
“മൃഗത്തിന്റെ പ്രതിമ (eikōn → Nominative) സംസാരിക്കേണ്ടതിന്നും മൃഗത്തിന്റെ പ്രതിമയെ (eikóna → Accusative) നമസ്കരിക്കാത്തവരെ ഒക്കെയും കൊല്ലിക്കേണ്ടതിന്നു മൃഗത്തിന്റെ പ്രതിമയ്ക്കു (eikóni → Dative) ആത്മാവിനെ കൊടുപ്പാൻ അതിന്നു ബലം ലഭിച്ചു.” (വെളി, 13:15) 

“പിന്നെ, അഗ്നിമയമായ കണ്ണാടിക്കടൽപോലെ ഒന്നു ഞാൻ കണ്ടു; മൃഗത്തിന്മേലും അതിന്റെ പ്രതിമയുടെ (eikónos → Genitive) മേലും മൃഗത്തിന്റെ നാമസംഖ്യയുടെമേലും ജയം നേടിയവർ ദൈവത്തിന്റെ വീണകൾ പിടിച്ചുകൊണ്ട് ആ കടൽതീരത്തുനിൽക്കുന്നതും കണ്ടു.” (വെളി 15:2, (MSV’17) മലയാളബൈബിള്‍-നൂതനപരിഭാഷ).

വിശദമായി:
1. “ഐക്കോൻ” (εἰκών – eikōn) എന്ന നിർദ്ദേശിക വിഭക്തി (Nominative Case) ആറ് പ്രാവശ്യമുണ്ട്. പദത്തിൻ്റെ അർത്ഥം: “പ്രതിമ, സ്വരൂപം” എന്നാണ്. 

കൈസർ – സ്വരൂപം (മത്താ, 22:20; മർക്കൊ, 12:16), പുരുഷൻ – പ്രതിമ (1കൊരി, 11:7), ക്രിസ്തു – പ്രതിമ (2കൊരി, 4:4; കൊലൊ, 1:15), മൃഗം – പ്രതിമ (വെളി, 13:15). 

2. “ഐക്കോന” (εἰκόνα – eikóna) എന്നത്, “ഐക്കോൻ” (eikōn) എന്ന പദത്തിൻ്റെ പ്രതിഗ്രാഹിക (Accusative) വിഭക്തിയാണ്. പതിനൊന്ന് പ്രാവശ്യമുണ്ട്. പദത്തിൻ്റെ അർത്ഥം: “പ്രതിമയെ” എന്നാണ്. പദത്തിൻ്റെ കൃത്യമായ തർജ്ജമ നാലു വാക്യങ്ങളിൽ കാണാം: (വെളി, 13:15; 14:9; 14:11; 20:4). 

കൈസർ – സ്വരൂപം (ലൂക്കൊ, 20:24), ആദാം – പ്രതിമ (1കൊരി, 15:49), ക്രിസ്തു – പ്രതിമ (1കൊരി, 15:49), കർത്താവ് – പ്രതിമ (2കൊരി, 3:18), ദൈവം – പ്രതിമ (കൊലൊ, 3:10), സ്വരൂപം (എബ്രാ, 10:1), മൃഗം – പ്രതിമ (വെളി, 13:14; 13:15; 14:9; 14:11; 20:4)

3. “ഐക്കോനി” (εἰκόνι – eikóni) എന്നത്, “ഐക്കോൻ” (eikōn) എന്ന പദത്തിൻ്റെ ഉദ്ദേശിക (Dative) വിഭക്തിയാണ്. മൂന്നുപ്രാവശ്യമുണ്ട്. പദത്തിൻ്റെ അർത്ഥം: “പ്രതിമയ്ക്കു” എന്നാണ്. കൃത്യമായ പരിഭാഷ ഒരു വാക്യത്തിൽകാണാം. (വെളി, 13:15).

മൃഗം – പ്രതിമ (വെളി, 13:15; 16:2; 19:20).

4. “ഐക്കോനോസ്” (εἰκόνος – eikónos) എന്നത്, “ഐക്കോൻ” (eikōn) എന്ന പദത്തിൻ്റെ സംബന്ധിക (Genitive) വിഭക്തിയാണ്. പദത്തിൻ്റെ അർത്ഥം: “പ്രതിമയുടെ” എന്നാണ്.

പക്ഷിമൃഗാദികളുടെ – രൂപം (റോമ, 1:23), ക്രിസ്തു – സ്വരൂപം (റോമ, 8:29), മൃഗം – പ്രതിമ (വെളി, 15:2).

▪️നാം ക്രിസ്തുവിൻ്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിക്കപ്പെട്ടവരാണ്: (റോമ, 8:29)
▪️പുരുഷൻ ദൈവത്തിൻ്റെ പ്രതിമയാണ്: (1കൊരി, 11:7),
▪️നാം ആത്മാവാകുന്ന കർത്താവിന്റെ അതേ പ്രതിമയായി രൂപാന്തരപ്പെടുന്നവരാണ്: (2കൊരി, 3:18),
▪️ക്രിസ്തു ദൈവത്തിൻ്റെ പ്രതിമയാണ്: (2കൊരി, 4:4; കൊലൊ, 1:15),
▪️സൃഷ്ടാവായ ദൈവത്തിൻ്റെ പ്രതിമപ്രകാരമുള്ള പുതുമനുഷ്യനെയാണ് നാം ധരിച്ചിരിക്കുന്നത്: (കൊലൊ, 3:10).

അനുബന്ധം:
1. “ടൈപ്പോസ്”(τύπος – týpos) എന്നത് നിർദ്ദേശിക (Nominative) വിഭക്തിയിലുള്ള പുരുഷലിംഗ ഏകവചനമാണ് (Singular Masculine). അച്ച്, ദൃഷ്ടാന്തം, പ്രതിരൂപം, പ്രതീകം, മാതൃക, മുദ്ര എന്നൊക്കെയാണ് പദത്തിൻ്റെ അർത്ഥം.

“എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ (týpos – figure) ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു.” (റോമ, 5:14) 

▪️ആദാം ക്രിസ്തുവിൻ്റെ പ്രതിരൂപമാണ്. 

2. “ഹോമിയോസ്” (ὅμοιος – homoios) എന്ന ഗ്രീക്കുപദം നിർദ്ദശിക വിഭക്തിയിലുള്ള പുല്ലിംഗ ഏകവചനമാണ് (Nominative Singular Masculine). “സമാനമായ, ഒരേപോലെയുള്ള, സാദൃശ്യം” എന്നൊക്കെയാണ് അർത്ഥം: (യോഹ, 9:9). 

“ഹോമോയി” (ὅμοιοι – homoioi) എന്നത്, “ഹോമിയോസ്” (ὅμοιος – homoios) എന്ന പദത്തിൻ്റെ നിർദ്ദേശിക വിഭക്തിയിലുള്ള ബഹുവചന പുല്ലിഗമാണ് Nominative Plural Masculine): “പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ (homoioi – Nominative – like) ആകും എന്നു നാം അറിയുന്നു.” (1യോഹ, 3:2)

▪️നാം ദൈവത്തോടു സദൃശന്മാരാകും.

3. “ഹോമോയോമറ്റ” (ὁμοιώματα – homoiōmata) എന്ന ഗ്രീക്കുപദം നിർദ്ദേശിക (Nominative) വിഭക്തിയിലുള്ള നപുംസകലിംഗ ബഹുവചനമാണ് (Plural Neuter).  രൂപങ്ങൾ, സാദൃശ്യങ്ങൾ, ഒരേപോലെയുള്ളവ എന്നൊക്കെയാണ് അർത്ഥം: (shapes – വെളി, 9:7). അതിൻ്റെ ഉദ്ദേശിക (Dative) വിഭക്തിയിലുള്ള നപുംസകലിംഗ ഏകവചമായ (Singular Neuter) മറ്റൊരു പദമാണ്, “ഹോമോയോമറ്റി” (ὁμοιώματι – homoiōmati). 

പക്ഷിമൃഗാദികളുടെ – സാദൃശ്യം – like (റോമ, 1:23), ആദാമിൻ്റെ ലംഘനത്തിനു – തുല്യം – similitude (റോമ, 5:14), മരണത്തിൻ്റെ – സാദൃശ്യം – likeness (റോമ, 6:5), പാപജഡത്തിൻ്റെ – സാദൃശ്യം – likeness (റോമ, 8:3), ദാസൻ്റെ – രൂപം – likeness (ഫില, 2:7), വെട്ടുക്കിളികളുടെ – രൂപങ്ങൾ – shapes (വെളി, 9:7)

▪️വിശ്വാസികൾ ക്രിസ്തുവിൻ്റെ മരണത്തിൻ്റെ സാദൃശ്യത്തോടു ഏകീഭവിച്ചു: (റോമ, 6:5)
▪️ക്രിസ്തു പാപജഡത്തിൻ്റെ സാദൃശ്യത്തിൽ വന്നു: റോമ, 8:3)
▪️ക്രിസ്തു ദാസരൂപമെടുത്തു: (ഫിലി, 2:7)

4. “ഹോമോയോതേനൈ” (ὁμοιωθῆναι – homoiōthênai) എന്നത് ഒരു ക്രിയാപദമാണ്. “ഒപ്പമാക്കപ്പെടുക, സദൃശമാക്കപ്പെടുക, അനുകരിക്കപ്പെടുക” എന്നൊക്കെയാണ് അർത്ഥം. ഇതൊരു Aorist Passive Infinitive പദമാണ്. “സദൃശനായിത്തീരുക” എൻ്റ് പരിഭാഷ ചെയ്തിരിക്കുന്നു.

“അതുകൊണ്ടു ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ (homoiōthênai – like) ആവശ്യമായിരുന്നു.” (എബ്രാ, 2:17). 

▪️ക്രിസ്തു സഹോദരന്മാരോടു സദൃശന്മാരായിത്തീർന്നു.

5. “ഹോമോയോസിസ്” (ὁμοίωσις – homoiōsis) എന്നത്, പ്രതിഗ്രാഹിക (Accusative) വിഭക്തിയിലിള്ള സ്ത്രീലിംഗ ഏകവചനമാണ് (Singular Feminine). സാദൃശ്യം, ഒപ്പമാകൽ, അനുകരണം, സാമ്യത” എന്നൊക്കെയാണ് പദത്തിൻ്റെ അർത്ഥം. 

“അതിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തിൽ (homoiōsis – similitude) ഉണ്ടായ മനുഷ്യരെ അതിനാൽ ശപിക്കുന്നു.” (യാക്കോ, 3:9). 

▪️ദൈവത്തിന്റെ സാദൃശ്യത്തിലാണ് മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്: (ഉല്പ, 5:1; 1:27; 9:6). 
 
◾ദൈവം (God) തെയോസ് (θεός – theós)
“ദൈവം” (God) എന്നർഥമുള്ള തെയോസ് (θεός – theós) എന്ന നാമപദം (Noun) Textus Receptus വേർഷനിൽ 1,172 വാക്യങ്ങളിലായി 1,343 പ്രാവശ്യമുണ്ട്. “തെയോസ്” (Theòs) എന്ന ഗ്രീക്കുപദത്തിൻ്റെ വ്യത്യസ്ത വിഭക്തിയിലുള്ള 18 പദങ്ങൾ കാണാം. ദൈവത്തെ കുറിക്കാൻ ഏകവചനത്തിലും മനുഷ്യരെയും ജാതികളുടെ ദൈവങ്ങളെയും കുറിക്കാൻ ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്.

തെയോസിൻ്റെ രൂപഭേദങ്ങൾ ഇവയാണ്:
1. തെയേ – Θεέ – Theé → ദൈവമേ! 
2. തെയേ – θεέ – theé → ദൈവമേ!
3. തെയോയ് – Θεοί – Theoi → ദേവന്മാർ 
4. തെയോയ് – θεοὶ – theoi → ദേവന്മാർ 
5. തെയോയ്സ് – θεοῖς – theois → ദൈവങ്ങൾക്ക്
6. തെയോൺ – Θεὸν – Theòn → ദൈവത്തെ
7. തെയോൺ – Θεόν – Theón → ദൈവത്തെ
8. തെയോൺ – θεὸν – theòn → ദൈവത്തെ
9. തെയോൺ – θεόν – Theón → ദൈവത്തെ
10. തെയോസ് – Θεὸς – Theòs → ദൈവം
11. തെയോസ് – Θεός – Theós → ദൈവം
12. തെയോസ് – θεὸς – theòs → ദൈവം
13. തെയോസ് – θεός – theós → ദൈവം
14. തെയൂ – Θεοῦ – Theoû → ദൈവത്തിൻ്റെ
15. തെയൂ – θεοῦ – theoû → ദൈവത്തിൻ്റെ
16. തെയൂസ് – θεοὺς – theoùs → ദൈവങ്ങളെ
17. തെയോയ് – Θεῷ – Theôi → ദൈവത്തിന്
18. തെയോയ് – θεῷ – Theôi → ദൈവത്തിനു

വിശദമായി:
1. തെയേ (Θεέ – Theé) എന്ന പദത്തിന് “ദൈവമേ” (O God) എന്നർത്ഥം: (മത്താ, 27:46). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനമാണ് (Singular Masculine).

2. തെയേ (θεέ – theé) എന്ന പദത്തിനും “ദൈവമേ” (O God) എന്നോത്ഥം: (മത്താ, 27:46). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine). രണ്ടു പദങ്ങളും തമ്മിലുള്ള വ്യത്യാസം: ആദ്യത്തേത്, വലിയ അക്ഷരത്തിലും (uppercase) രണ്ടാമത്തേത്, ചെറിയ അക്ഷരത്തിലും (lowercase) ആണ്. → (Θ = capital Theta – θ = small theta).

3. തെയോയ് (Θεοί – Theoi) എന്ന പദത്തിന് “ദേവന്മാർ” (Gods) എന്നർത്ഥം: (യോഹ, 10:34). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ബഹുവചനം (Plural Masculine). → Θ = capital Theta.

4. തെയോയ് (θεοὶ – theoi) എന്ന പദത്തിന് “ദേവന്മാർ” (gods) എന്നർത്ഥം: (പ്രവൃ, 14:11). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ബഹുവചനം (Plural Masculine). → θ = small theta).

5. തെയോയ്സ് (θεοῖς – theois) എന്ന പദത്തിന് “ദൈവങ്ങൾക്കു” (to the gods) എന്നർത്ഥം: (ഗലാ, 4:8). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ബഹുവചനം (Plural Masculine).

6. തെയോൺ (Θεὸν – Theòn) എന്ന പദത്തിന് “ദൈവത്തെ” (God) എന്നർത്ഥം: (യാക്കോ, 3:9). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine). → Θ = capital Theta.

7. തെയോൺ (Θεόν – Theón) എന്ന പദത്തിന് “ദൈവത്തെ” (God) എന്നർത്ഥം: (കൊലൊ, 3:22). സത്യവേപുസ്തകത്തിൽ “കർത്താവിനെ” എന്നാണ്. പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine). → Θ = capital Theta. രണ്ടു പദങ്ങളും തമ്മിലുള്ള വ്യത്യാസം: “ഒമിക്രോൻ” (omicron) → “ο” എന്ന അക്ഷരത്തിൻ്റെ മുകളിൽ കാണുന്ന സ്വരചിഹ്നങ്ങളുടെ വ്യത്യാസമാണുള്ളത്. ആദ്യത്തേതിനു് ഊന്നൽ കൂടിയ ശബ്ദവും രണ്ടാമത്തേതിനു് ഊന്നൽ കുറഞ്ഞ ശബ്ദവുമാണ്.

8. തെയോൺ (θεὸν – theòn) എന്ന പദത്തിന് “ദൈവത്തെ” (God) എന്നർത്ഥം: (മത്താ, 5:8). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine). → θ = small theta.

9. തെയോൺ (θεόν – Theón) എന്ന പദത്തിന് “ദൈവത്തെ” (God) എന്നർത്ഥം: (ലൂക്കൊ, 1:64). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine). → θ = small theta. രണ്ടു പദങ്ങളും തമ്മിലുള്ള വ്യത്യാസം: “ഒമിക്രോൺ” (omicron) → “ο” എന്ന അക്ഷരത്തിൻ്റെ മുകളിൽ കാണുന്ന സ്വരചിഹ്നങ്ങളുടെ വ്യത്യാസമാണുള്ളത്. ആദ്യത്തേതിനു് ഊന്നൽ കൂടിയ ശബ്ദവും രണ്ടാമത്തേതിനു് ഊന്നൽ കുറഞ്ഞ ശബ്ദവുമാണ്.

10. തെയോസ് (Θεὸς – Theòs) എന്ന പദത്തിന് “ദൈവം” (God) എന്നർത്ഥം: (യോഹ, 3:34). നിർദ്ദശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine). → Θ = capital Theta.

11. തെയോസ് (Θεός – Theós) എന്ന പദത്തിന് “ദൈവം” (God) എന്നർത്ഥം: (മത്താ, 19:17). നിർദ്ദശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine). → Θ = capital Theta. രണ്ടു പദങ്ങളും തമ്മിലുള്ള വ്യത്യാസം: “ഒമിക്രോൻ” (omicron) → “ο” എന്ന അക്ഷരത്തിൻ്റെ മുകളിൽ കാണുന്ന സ്വരചിഹ്നങ്ങളുടെ വ്യത്യാസമാണുള്ളത്. ആദ്യത്തേതിനു് ഊന്നൽ കൂടിയ ശബ്ദവും രണ്ടാമത്തേതിനു് ഊന്നൽ കുറഞ്ഞ ശബ്ദവുമാണ്.

12. തെയോസ് (θεὸς – theòs) എന്ന പദത്തിന് “ദൈവം” (God) എന്നർത്ഥം: (മത്താ, 6:30). നിർദ്ദശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine). → θ = small theta.

13. തെയോസ് (θεός – theós) എന്ന പദത്തിന് “ദൈവം” (God) എന്നർത്ഥം: (മത്താ, 1:22). നിർദ്ദശിക വിഭക്തിയിലുള്ള Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine). → θ = small theta. രണ്ടു പദങ്ങളും തമ്മിലുള്ള വ്യത്യാസം: “ഒമിക്രോൻ” (omicron) → “ο” എന്ന അക്ഷരത്തിൻ്റെ മുകളിൽ കാണുന്ന സ്വരചിഹ്നങ്ങളുടെ വ്യത്യാസമാണുള്ളത്. ആദ്യത്തേതിനു് ഊന്നൽ കൂടിയ ശബ്ദവും രണ്ടാമത്തേതിനു് ഊന്നൽ കുറഞ്ഞ ശബ്ദവുമാണ്.

14. തെയൂ (Θεοῦ – Theoû) എന്ന പദത്തിന് “ദൈവത്തിൻ്റെ” (God) എന്നർത്ഥം: (പ്രവൃ, 10:33). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിഗ ബഹുവചനം (Singular Masculine). → Θ = capital Theta. 

15. തെയൂ (θεοῦ – theoû) എന്ന പദത്തിന് “ദൈവത്തിൻ്റെ” (God) എന്നർത്ഥം: (മത്താൾ 4:4). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിഗ ബഹുവചനം (Singular Masculine). → θ = small theta.

16. തെയൂസ് (θεοὺς – theoùs) എന്ന പദത്തിന് “ദൈവങ്ങളെ” (gods) എന്നർത്ഥം: (പ്രവൃ, 7:40). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിഗ ബഹുവചനം (Plural Masculine). 

17. തെയോയ് (Θεῷ – Theôi) എന്ന പദത്തിന് “ദൈവത്തിനു” (to God) എന്നർത്ഥം: (പ്രവൃ, 7:46). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine). Θ = capital Theta.

18. തെയോയ് (θεῷ – Theôi) എന്ന പദത്തിന് “ദൈവത്തിനു” (to God) എന്നർത്ഥം: (മത്താ, 19:26). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

◾കർത്താവു (Lord) “കുറിയോസ്” (κύριος – kyrios)
“കർത്താവു” (Lord) എന്നർത്ഥമുള്ള “കുറിയോസ്” (κύριος – kyrios) എന്ന നാമപദം (Noun) Textus Receptus വേർഷനിൽ 687 വാക്യങ്ങളിലായി 748 പ്രാവശ്യമുണ്ട്. “കുറിയോസ്” (kyrios) എന്ന ഗ്രീക്കുപദത്തിൻ്റെ വ്യത്യസ്ത വിഭക്തിയിലുള്ള 21 പദങ്ങൾ കാണാം. ദൈവത്തെയും ക്രിസ്തുവിനെയും കുറിക്കാൻ ഏകവചനത്തിലും മനുഷ്യരെ കുറിക്കാൻ ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്.

1. കുറിയേ – Κύριέ – Kýrié → യജമാനനേ 
2. കുറിയേ – Κύριε – Kýrie → കർത്താവേ 
3. കുറിയേ – κύριε – kýrie → കർത്താവേ 
4. കുറിയോയ് – Κύριοι – Kýrioi → യജമാനന്മാരേ
5. കുറിയോയ് – κύριοι – kýrioi → യജമാനന്മാർ 
6. കുറിയോയിസ് – κυρίοις – kyriois → യജമാനന്മാർക്ക് 
7. കുറിയോൺ – Κύριον – Kýrion → കർത്താവിനെ 
8. കുറിയോൺ – κύριόν – kýrión → കർത്താവിനെ
9. കുറിയോൺ – κύριον – kýrion → കർത്താവിനെ
10. കുറിയോസ് – Κύριός – Kýriós → കർത്താവ്
11. കുറിയോസ് – Κύριος – Kýrios → കർത്താവ്
12. കുറിയോസ് – κύριός – kýriós → കർത്താവ് 
13. കുറിയോസ് – κύριος – kýrios → കർത്താവ് 
14. കുറിയൂ – Κυρίου – Kyríou → കർത്താവിൻ്റെ 
15. കുറിയൂ – Κυρίοῦ – Kyríoú → കർത്താവിൻ്റെ 
16. കുറിയോയി – Κυριόυ – Kyrióy → കർത്താവിൻ്റെ 
17. കുറിയൂ – Κυριοῦ – Kyrioú → കർത്താവിൻ്റെ 
18. കുറിയൂ – κυρίου – kyríou → കർത്താവിൻ്റെ 
19. കുറിയോ – Κυρίῳ – Kyrío → കർത്താവിന് 
20. കുറിയോ – κυρίῳ – kyrío → കർത്താവിന് 
21. കുറിയോൺ – κυρίων – kyríon → ഉടയവരുടെ 

വിശദമായി:
1. കുറിയേ (Κύριέ – Kýrié) എന്ന പദത്തിന് “യജമാനനേ” (Sir) എന്നർത്ഥം: (വെളി, 7:14). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

2. കുറിയേ (Κύριε – Kýrie) എന്ന പദത്തിന് “കർത്താവേ, യജമാനനേ” (Lord, Sir) എന്നർത്ഥം: (മത്താ, 7:21; യോഹ, 4:19). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine). ഈ പദം പ്രധാനമായും ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നു. പിലാത്തോസിനെയും വിശേഷിപ്പിച്ചിട്ടുണ്ട്: (മത്താ, 27:46). 

3. കുറിയേ (κύριε – kýrie) എന്ന പദത്തിന് “കർത്താവേ” (Lord) എന്നർത്ഥം: (മത്താ, 7:21; വെളി, 11:27). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine). ദൈവത്തിനും ക്രിസ്തുവിനും അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്. ഉപമയിലെ അപ്പനും ഒരു പ്രാവശ്യം കാണാം: (മത്താ, 21:30). 

4.ളകുറിയോയ് (Κύριοι – Kýrioi) എന്ന പദത്തിന് “യജമാനന്മാരേ” (Sirs) എന്നോത്ഥം: (പ്രവൃ, 16:30). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ബഹുവചനം (Singular Masculine).

5. കുറിയോയ് (κύριοι – kýrioi) എന്ന പദത്തിന് “ഉടയവർ, യജമാനന്മാർ” (owners, masters) എന്നർത്ഥം: (ലൂക്കൊ, 19:33; പ്രവൃ, 16:19). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ബഹുവചനം (Plural Masculine). 

6. കുറിയോയിസ് (κυρίοις – kyriois) എന്ന പദത്തിന് “യജമാനന്മാർക്കു” (to masters) എന്നർത്ഥം: (പ്രവൃ, 16:16). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ബഹുമാനം (Plural Masculine). 

7. കുറിയോൺ (Κύριον – Kýrion) എന്ന പദത്തിന് “കർത്താവിനെ” (The Lord) എന്നർഥം: (മത്താ, 4:10). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിഗ ഏകവചനം (Singular Masculine). 

8. കുറിയോൺ (κύριόν – kýrión) എന്ന പദത്തിന് “കർത്താവിനെ” (The Lord) എന്നർഥം: (ലൂക്കൊ, 1:46). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിഗ ഏകവചനം (Singular Masculine). 

9. കുറിയോൺ (κύριον – kýrion) എന്ന പദത്തിന് “കർത്താവിനെ” (The Lord) എന്നർഥം: (മത്താ, 4:7). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിഗ ഏകവചനം (Singular Masculine). 

10. കുറിയോസ് (Κύριός – Kýriós) എന്ന പദത്തിന് “കർത്താവു” (Lord) എന്നർത്ഥം: (ലൂക്കൊ, 6:5). നിർദ്ദേശിക വിഭക്തിയിലുമ്മ (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

11. കുറിയോസ് (Κύριος – Kýrios) എന്ന പദത്തിന് “കർത്താവു” (Lord) എന്നർത്ഥം: (യോഹ, 4:1). നിർദ്ദേശിക വിഭക്തിയിലുമ്മ (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine).

12. കുറിയോസ് (κύριός – kýriós) എന്ന പദത്തിന് “കർത്താവു” (Lord) എന്നർത്ഥം: (മർക്കൊ, 2:28). നിർദ്ദേശിക വിഭക്തിയിലുമ്മ (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine).

13. കുറിയോസ് (κύριος – kýrios) എന്ന പദത്തിന് “കർത്താവു” (Lord) എന്നർത്ഥം: (മത്താ, 12:8). നിർദ്ദേശിക വിഭക്തിയിലുമ്മ (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine).

14. കുറിയൂ (Κυρίου – Kyríou) എന്ന പദത്തിന് “കർത്താവിൻ്റെ” (of the Lord) എന്നർത്ഥം: (പ്രവൃ, 18:25). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine). 

15. കുറിയൂ (Κυρίοῦ – Kyríoú) എന്ന പദത്തിന് “കർത്താവിൻ്റെ” (of the Lord) എന്നർത്ഥം: (2തിമൊ, 2:14). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine). 

16. കുറിയോയി (Κυριόυ – Kyrióy) എന്ന പദത്തിന് “കർത്താവിൻ്റെ” (of the Lord) എന്നർത്ഥം: (1തിമൊ, 1:1). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine). സത്യവേദപുസ്തകത്തിൽ പദം കാണുന്നില്ല. 

17. കുറിയൂ (Κυριοῦ – Kyrioú) എന്ന പദത്തിന് “കർത്താവിൻ്റെ” (of the Lord) എന്നർത്ഥം: (1തിമൊ, 1:1). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine). സത്യവേദപുസ്തകത്തിൽ “യേശുവിൻ്റെ” എന്നാണ് കാണുന്നത്. 

18. കുറിയൂ (κυρίου – kyríou) എന്ന പദത്തിന് “കർത്താവിൻ്റെ” (of the Lord) എന്നർത്ഥം: (മത്താ, 1:20). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine). 

 19. കുറിയോ (Κυρίῳ — Kyrío) എന്ന പദത്തിന് “കർത്താവിനു” (to the Lord) എന്നർത്ഥം: (റോമ, 14:6). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

 20. കുറിയോ (κυρίῳ – kyrío) എന്ന പദത്തിന് “കർത്താവിനു” (to the Lord) എന്നർത്ഥം: (മത്താ, 5:33). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

21. കുറിയോൺ (κυρίων – kyríon) എന്ന പദത്തിന് “ഉടയവരുടെ” (of the masters) എന്നർത്ഥം: (മത്താ, 15:27). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ബഹുവചനം (Plural Masculine). 

◾പിതാവു് (Father) പാറ്റീർ (πατὴρ – Patḕr) 
“പിതാവു” (Father) എന്നർത്ഥമുള്ള “പാറ്റീർ” (πατὴρ – Patḕr) എന്ന നാമപദം (Noun) Textus Receptus വേർഷനിൽ 372 വാക്യങ്ങളിലായി 418 പ്രാവശ്യമുണ്ട്. “പാറ്റീർ” (πατὴρ) എന്ന ഗ്രീക്കുപദത്തിൻ്റെ വ്യത്യസ്ത വിഭക്തിയിലുള്ള 15 പദങ്ങൾ കാണാം. ദൈവത്തെ കുറിക്കാൻ ഏകവചനത്തിലും മനുഷ്യരെ കുറിക്കാൻ ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്.

1. പാറ്റെർ – Πάτερ – Páter → പിതാവേ!
2. പാറ്റെർ – πάτερ – páter → പിതാവേ!
3. പാറ്റേറ – Πατέρα – Patéra → പിതാവിനെ
4. പാറ്റേറ – πατὲρα – patèra → അപ്പനെ
5. പാറ്റേറ – πατέρα -patéra → അപ്പനെ, പിതാവിനെ
6. പാറ്റേറാസ് – πατέρας – patéras → പിതാക്കന്മാരെ
7. പാറ്റേറെസ് – πατέρες – patéres → പിതാക്കന്മാർ
8. പാറ്റേറോൺ – πατέρων – patéron → പിതാക്കന്മാരുടെ
9. പാറ്റീർ – πατὴρ – Patḕr → പിതാവ്
10. പാറ്റീർ – πατήρ – patḗr → പിതാവ് 
11. പാറ്റ്രാസിൻ – πατράσιν – patrásin → പിതാക്കന്മാർക്ക്
12. പാറ്റ്രി – πατρὶ – patrì → അപ്പന്
13. പാറ്റ്രി – πατρί – patrí → അപ്പനോട്
14. പാറ്റ്രോസ് – πατρὸς – patròs → പിതാവിൻ്റെ
15. പാറ്റ്രോസ് – πατρός – patrós → പിതാവിൻ്റെ.

വിശദമായി:
1. പാറ്റെർ (Πάτερ – Páter) എന്ന പദത്തിന് “പിതാവേ” (Father) എന്നർത്ഥം: (മത്താ, 6:9). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine).

2. പാറ്റെർ (πάτερ – páter) എന്ന പദത്തിന് “പിതാവേ” (Father) എന്നർത്ഥം: (മത്താ, 11:25). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine).

3. പാറ്റേറ (Πατέρα – Patéra) എന്ന പദത്തിന് “പിതാവിനെ” (Father) എന്നർത്ഥം: (മത്താ, 3:9). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine).

4. പാറ്റേറ (πατὲρα – patèra) എന്ന പദത്തിന് “അപ്പനെ” (father) എന്നർത്ഥം: (പ്രവൃ, 16:3). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine). തിമൊഥെയൊസിൻ്റെ അപ്പൻ.

5. പാറ്റേറ “πατέρα -patéra) എന്ന പദത്തിന് “അപ്പനെ, പിതാവിനെ” (father, Father) എന്നർത്ഥം: (മത്താ, 4:22; മത്താ, 5:16). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine).

6. പാറ്റേറാസ് (πατέρας – patéras) എന്ന പദത്തിന് “പിതാക്കന്മാരെ” (fathers) എന്നർത്ഥം: (പ്രവൃ, 7:12). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ബഹുവചനം (Plural Masculine).

7. പാറ്റേറെസ് (πατέρες – patéres) എന്ന പദത്തിന് “പിതാക്കന്മാർ” (fathers) എന്നർത്ഥം: (പ്രവൃ, 7:12). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ബഹുവചനം (Plural Masculine).

8. പാറ്റേറോൺ (πατέρων – patéron) എന്ന പദത്തിന് “പിതാക്കന്മാരുടെ” (of the fathers) എന്നർത്ഥം: (മത്താ, 23:30). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ബഹുവചനം (Plural Masculine). 

9. പാറ്റീർ (πατὴρ – Patḕr) എന്ന പദത്തിന് “പിതാവു” (Father) എന്നർത്ഥം: (മത്താ, 5:48). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Caes) പുല്ലിംഗ ഏകവചനം (Singular Masculine).

10. പാറ്റീർ (πατήρ – patḗr) എന്ന പദത്തിന് “പിതാവു” (Father) എന്നർത്ഥം: (മത്താ, 6:4). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Caes) പുല്ലിംഗ ഏകവചനം (Singular Masculine).

11. പാറ്റ്രാസിൻ (πατράσιν – patrásin) എന്ന പദത്തിന് “പിതാക്കന്മാർക്കു” (to the fathers) എന്നർത്ഥം: (പ്രവൃ, 7:44). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ബഹുവചനം (Plural Masculine).

12. പാറ്റ്രി (πατρὶ – patrì) എന്ന പദത്തിന് “അപ്പനു” (to the father) എന്നർത്ഥം: (ഫിലി, 2:22). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine).

13. പാറ്റ്രി (πατρί – patrí) എന്ന പദത്തിന് “അപ്പനോടു” (to the father) എന്നർത്ഥം: (ലൂകൊ, 15:12). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine).

14. പാറ്റ്രോസ് (πατρὸς – patròs) എന്ന പദത്തിന് “പിതാവിൻ്റെ” (of the Father) എന്നർത്ഥം: (മത്താ, 10:20). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine).

15. പാറ്റ്രോസ് (πατρός – patrós) എന്ന പദത്തിന് “പിതാവിൻ്റെ” (of the Father) എന്നർത്ഥം: (മത്താ, 7:21). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine).

◾ആത്മാവു് (Spirit) പ്ന്യൂമ (Πνεῦμα – pneuma)  
“ആത്മാവു്” (Spirit) എന്നർത്ഥമുള്ള “പ്ന്യൂമ” (Πνεῦμα – pneuma) എന്ന നപുംസകലിംഗ നാമപദം (Neuter Noun) Textus Receptus വേർഷനിൽ 350 വാക്യങ്ങളിലായി 385 പ്രാവശ്യമുണ്ട്. “പ്നെവ്മാ/പ്ന്യൂമ” (Πνεῦμα) എന്ന ഗ്രീക്കുപദത്തിൻ്റെ വ്യത്യസ്ത വിഭക്തിയിലുള്ള 11 പദങ്ങൾ കാണാം. ആത്മാവ്, പരിശുദ്ധ ആത്മാവ്, ദൈവത്തിൻ്റെ ആത്മാവ്, ക്രിസ്തുവിൻ്റെ ആത്മാവ്, മനുഷ്യൻ്റെ ആത്മാവ്, ദുരാത്മാവ്, ശ്വാസം, കാറ്റ് എന്നിങ്ങനെ ഏകവചനത്തിലും ബഹുവചനത്തിലും കാണാം:

1. പ്ന്യുമാ – Πνεῦμα – Pneûma → ആത്മാവ്
2. പ്ന്യുമാ – πνεῦμά – Pneûmá → ആത്മാവ്
3. പ്ന്യുമാ – πνεῦμα – Pneûma → ആത്മാവ് 
4. പ്ന്യുമാസിൻ – πνεύμασιν – pneúmasin → ആത്മാക്കളോട്
5. പ്ന്യുമാറ്റ – πνεύματα – pneúmata → ആത്മാക്കളെ 
6. പ്ന്യുമാറ്റി – πνεύματί – Pneúmatí → ആത്മാവിനോട്
7. പ്ന്യുമാറ്റി – πνεύματι – Pneúmati → ആത്മാവിനാൽ 
8. പ്ന്യൂമാറ്റോസ് – Πνεύματος – Pneúmatos → ആത്മാവിന്റെ
9. പ്ന്യൂമാറ്റോസ് – πνεύματός – Pneúmatós → ആത്മാവിന്റെ
10. പ്ന്യൂമാറ്റോസ് – πνεύματος – Pneúmatos → ആത്മാവിൻ്റെ 
11. പ്ന്യൂമറ്റോൺ – πνευμάτων – Pneumátōn → ആത്മാക്കളുടെ 

വിശദമായി:
1. പ്ന്യുമാ (Πνεῦμα – Pneûma) എന്ന പദത്തിന് “ആത്മാവു” (Spirit) എന്നർത്ഥം: (ലൂക്കൊ, 1:35). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) നപുംസകലിംഗ ഏകവചനം (Singular Neuter).

2. പ്ന്യുമാ (πνεῦμά – Pneûmá) എന്ന പദത്തിന് “ആത്മാവു” (Spirit) എന്നർത്ഥം: (ലൂക്കൊ, 1:47). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) നപുംസകലിംഗ ഏകവചനം (Singular Neuter).

3. പ്ന്യുമാ (πνεῦμα – Pneûma) എന്ന പദത്തിന് “ആത്മാവു” (Spirit) എന്നർത്ഥം: (മത്താ, 10:20). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) നപുംസകലിംഗ ഏകവചനം (Singular Neuter).

4. പ്ന്യുമാസിൻ (πνεύμασιν – pneúmasin) എന്ന പദത്തിന് “ആത്മാക്കളോടു” (to the spirits) എന്നർത്ഥം: (മർക്കൊ, 1:27). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) നപുംസകലിംഗ ബഹുവചനം (Plural Neuter)

5. പ്ന്യുമാറ്റ (πνεύματα – pneúmata) എന്ന പദത്തിന് ആത്മാക്കളെ (spirits) എന്നർത്ഥം: (മത്താ, 8:16). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) നപുംസകലിംഗ ബഹുവചനം (Plural Neuter),

6. പ്ന്യുമാറ്റി (πνεύματί – Pneúmatí) എന്ന പദത്തിന് “ആത്മാവിനോടു” (to the spirits) എന്നർത്ഥം: (റോമ, 1:10). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) നപുംസകലിംഗ ഏകവചനം (Singular Neuter).

7. പ്ന്യുമാറ്റി (πνεύματι – Pneúmati) എന്ന പദത്തിന് “ആത്മാവിനാൽ” (By the spirit) എന്നർത്ഥം: (മത്താ, 12:28). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) നപുംസകലിംഗ ഏകവചനം (Singular Neuter).

8. ന്യൂമാറ്റോസ് (Πνεύματος – Pneúmatos) എന്ന പദത്തിന് “ആത്മാവിന്റെ” (of the Spirit) എന്നർത്ഥം: (2കൊരി, 13:14). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) നപുംസകലിംഗ ഏകവചനം (Singular Neuter). 

9. പ്ന്യൂമാറ്റോസ് (πνεύματός – Pneúmatós) എന്ന പദത്തിന് “ആത്മാവിന്റെ” (of the Spirit) എന്നർത്ഥം: (1കൊരി, 6:19). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) നപുംസകലിംഗ ഏകവചനം (Singular Neuter). 

10. പ്ന്യൂമാറ്റോസ് (πνεύματος – Pneúmatos) എന്ന പദത്തിന് “ആത്മാവിന്റെ” (of the Spirit) എന്നർത്ഥം: (ലൂക്കൊ, 4:14). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) നപുംസകലിംഗ ഏകവചനം (Singular Neuter). 

11. പ്ന്യൂമറ്റോൺ (πνευμάτων – Pneumátōn)  എന്ന പദത്തിന് “ആത്മാക്കളുടെ” (of spirits) എന്നർത്ഥം: (മർക്കൊ, 6:7). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) നപുംസകലിംഗ ബഹുവചനം (Plural Neuter). 

◾പുത്രൻ (Son) ഹുയോസ് (υἱός – huiós)
“പുത്രൻ” (Son) എന്നർത്ഥമുള്ള “ഹുയോസ്” (υἱός – huiós) എന്ന നാമപദം (Noun) Textus Receptus വേർഷനിൽ 348 വാക്യങ്ങളിലായി 381 പ്രാവശ്യമുണ്ട്. “ഹുയോസ്” (υἱός) എന്ന ഗ്രീക്കുപദത്തിൻ്റെ വ്യത്യസ്ത വിഭക്തിയിലുള്ള 23 പദങ്ങൾ കാണാം: 

1. ഹുയേ – Υἱὲ – Huiè → പുത്രാ! 
2. ഹുയേ – Υἱέ – Huié → പുത്രാ! 
3. ഹുയേ – υἱὲ – huiè → പുത്രാ! 
4. ഹുയോയി – Υἱοὶ – Huioi → മക്കൾ 
5. ഹുയോയി – υἱοὶ – huioi → പുത്രന്മാർ 
6. ഹുയോയി – υἱοί – huioi → പുത്രന്മാർ 
7. ഹുയോയിസ് – υἱοῖς – huioís → മക്കളോടു
8. ഹുയോൺ – υἱὸν – huiὸn → മകനെ
9. ഹുയോൺ – υἱόν – huiόn → മകനെ
10. ഹുയോൺ – ὑιὸν – huiὸn → പത്രനെ
11. ഹുയോസ് – Υἱὸς – Huiὸs → പുത്രൻ
12. ഹുയോസ് – Υἱός – Huiós → പുത്രൻ
13. ഹുയോസ് – υἱὸς – huiὸs → പുത്രൻ
14. ഹുയോസ് – υἱός – huiós → പുത്രൻ 
15. ഹുയോസ് – ὑιὸς – huiὸs → പുത്രൻ
16. ഹുയോയു – υἱοῦ – huioû → പുത്രൻ്റെ
17. ഹുയോയു – ὑιοῦ – huioû → പുത്രൻ്റെ
18. ഹുയോയുസ് – υἱοὺς – huioús → പുത്രന്മാർ
19. ഹുയോയുസ് – υἱούς – huioύs → പുത്രന്മാർ
20. ഹുയോ – υἱῷ – huiō → പുത്രന് 
21. ഹുയോ – υιῷ – huiō → പുത്രന്
22. ഹുയോ – ὑιῷ – huiō → പുത്രന്
23. ഹുയോൺ – υἱῶν – huiōn → പുത്രന്മാരുടെ 

വിശദമായി:
1. ഹുയേ (Υἱὲ – Huie) എന്ന പദത്തിന് “പുത്രാ” (O Son) എന്നർത്ഥം: (മത്താ, 10:48). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

2. ഹുയേ (Υἱέ – Huie) എന്ന പദത്തിന് “പുത്രാ” (O Son) എന്നർത്ഥം: (എബ്രാ, 12:5). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine).

3. ഹുയേ (υἱὲ – huie) എന്ന പദത്തിന് “പുത്രാ” (O Son) എന്നർത്ഥം: (മത്താ, 8:29). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine).

4. ഹുയോയി (Υἱοὶ – Huioi) എന്ന പദത്തിന് “മക്കൾ” (sons) എന്നർത്ഥം: (മർക്കൊ, 3:17). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ബഹുവചനം (Plural Masculine).

5. ഹുയോയി (υἱοὶ – huioi) എന്ന പദത്തിന് “പുത്രന്മാർ” (children) എന്നർത്ഥം: (മത്താ, 5:9). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ബഹുവചനം (Plural Masculine).

6. ഹുയോയി – υἱοί – huioi) എന്ന പദത്തിന് “പുത്രന്മാർ” (children) എന്നർത്ഥം: (മത്താ, 17:26). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ബഹുവചനം (Plural Masculine).

7. ഹുയോയിസ് (υἱοῖς – huiois) എന്ന പദത്തിന് “മക്കളോടു” (to the children) എന്നർത്ഥം: (പ്രവൃ, 7:37). ഉദ്ദേശിക വിഭക്തിയിലുള്ള Dative Case) പുല്ലിംഗ ബഹുവചനം (Plural Masculine).

8. ഹുയോൺ (υἱὸν – huion) എന്ന പദത്തിന് “മകനെ” (Son) എന്നർത്ഥം: (മത്താ, 1:21). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

9. ഹുയോൺ (υἱόν – huion) എന്ന പദത്തിന് “മകനെ” (Son) എന്നർത്ഥം: (മത്താ, 1:22). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

10. ഹുയോൺ (ὑιὸν – huion) എന്ന പദത്തിന് “പുത്രനെ” (Son) എന്നർത്ഥം: (പ്രവൃ, 8:37). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

11. ഹുയോസ് (Υἱὸς – Huios) എന്ന പദത്തിന് “പുത്രൻ” (Son) എന്നർത്ഥം: (യോഹ, 10:36). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine).

12. ഹുയോസ് (Υἱός – Huiós) എന്ന പദത്തിന് “പുത്രൻ” (Son) എന്നർത്ഥം: (പ്രവൃ, 13:33). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine).

13. ഹുയോസ് (υἱὸς – huiὸs) എന്ന പദത്തിന് “പുത്രൻ” (Son) എന്നർത്ഥം: (മത്താ, 3:17). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine).

14. ഹുയോസ് (υἱός – huiós) എന്ന പദത്തിന് “പുത്രൻ” (Son) എന്നർത്ഥം: (മത്താ, 4:3). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine).

15. ഹുയോസ് (ὑιὸς – huiὸs) എന്ന പദത്തിന് “പുത്രൻ” (Son) എന്നർത്ഥം: (ലൂക്കൊ, 9:56). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine).

16. ഹുയോയു (υἱοῦ – huioû) എന്ന പദത്തിന് “പുത്രൻ്റെ” (of the Son) എന്നർത്ഥം: (മത്താ, 24:27). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine).

17. ഹുയോയു (ὑιοῦ – huioû) എന്ന പദത്തിന് “പുത്രൻ്റെ” (of the Son) എന്നർത്ഥം: (1യോഹ, 5:13). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine).

18. ഹുയോയുസ് (υἱοὺς – huioús) എന്ന പദത്തിന് പുത്രന്മാർ (sons) എന്നർത്ഥം: (മത്താ, 26:37). പ്രതിഗ്രാഹിക വിഭക്തിയിലുള്ള Accusative Case) പുല്ലിംഗ ബഹുവചനം (Plural Masculine).

19. ഹുയോയുസ് (υἱούς – huioύs) എന്ന പദത്തിന് പുത്രന്മാർ (sons) എന്നർത്ഥം: (ലൂക്കൊ, 15:11). പ്രതിഗ്രാഹിക വിഭക്തിയിലുള്ള Accusative Case) പുല്ലിംഗ ബഹുവചനം (Plural Masculine).

20. ഹുയോ (υἱῷ – huiō) എന്ന പദത്തിന് “പുത്രനു” (to the Son) എന്നർത്ഥം: (മത്താ, 21:9). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine).

21. ഹുയോ (υιῷ – huiō) എന്ന പദത്തിന് “പുത്രനു” (to the Son) എന്നർത്ഥം: (വെളി, 14:14). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine).

22. ഹുയോ (ὑιῷ – huiō) എന്ന പദത്തിന് “പുത്രനു” (to the Son) എന്നർത്ഥം: (വെളി, 1:13). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine).

23. ഹുയോൺ (υἱῶν – huiōn) എന്ന പദത്തിന് “പുത്രന്മാരുടെ” (of sons) എന്നർത്ഥം: (മത്താ, 20:20). സംബന്ധിക വിഭക്തിയിലുള്ള Genitive Case) പുല്ലിംഗ ബഹുവചനം (Plural Masculine) 

മനുഷ്യൻ (Man) ആന്ത്രോപോസ് (ἄνθρωπος – anthrōpos)
“മനുഷ്യൻ” (Man) എന്നർത്ഥമുള്ള “ആന്ത്രോപോസ്” (ἄνθρωπος – anthrōpos) എന്ന നാമപദം (Noun) Textus Receptus വേർഷനിൽ 504 വാക്യങ്ങളിലായി 559 പ്രാവശ്യമുണ്ട്. “ആന്ത്രോപോസ്” (ἄνθρωπος) എന്ന ഗ്രീക്കുപദത്തിൻ്റെ വ്യത്യസ്ത വിഭക്തിയിലുള്ള 17 പദങ്ങൾ കാണാം. 

1. അന്ത്രോപെ – ἄνθρωπε – ánthrōpe → മനുഷ്യാ! 
2. ആന്ത്രോപെ – Ἄνθρωπε – Ánthrōpe → മനുഷ്യാ! 
3. അന്ത്രോപോയ് – ἀνθρωποι – anthrōpoi → ഇടയന്മാർ
4. ആന്ത്രോപോയ് – ἄνθρωποι – ánthrōpoi → മനുഷ്യർ  
5. ആന്ത്രോപോയ് – Ἄνθρωποι – Ánthrōpoi → മനുഷ്യർ
6. അന്ത്രോപോയിസ് – ἀνθρώποις – anthrōpois → മനുഷ്യർക്ക് 
7. ആന്ത്രോപോൺ – ἄνθρωπόν – ánthrōpón → മനുഷ്യനെ 
8. ആന്ത്രോപോൺ – ἄνθρωπον – ánthrōpon → മനുഷ്യനെ 
9. ആന്ത്രോപോസ് – ἄνθρωπός – ánthrōpós → മനുഷ്യൻ 
10. ആന്ത്രോപോസ് –  ἄνθρωπος – ánthrōpos → മനുഷ്യൻ 
11. ആന്ത്രോപോസ് – Ἄνθρωπός – Ánthrōpós → മനുഷ്യൻ
12. ആന്ത്രോപോസ് –  Ἄνθρωπος – Ánthrōpos → മനുഷ്യൻ 
13. ആന്ത്രോപോവ് – ἀνθρώπου – anthrōpou → മനുഷ്യന്റെ 
14. ആന്ത്രോപോവ് –  Ἀνθρώπου – Anthrōpou → മനുഷ്യന്റെ 
15. ആന്ത്രോപോവ്സ് – ἀνθρώπους – anthrōpous → മനുഷ്യരെ 
16. അന്ത്രോപോ – ἀνθρώπῳ – anthrōpō → മനുഷ്യനോട് 
17. അന്ത്രോപോൺ – ἀνθρώπων – anthrōpōn → മനുഷ്യരുടെ 

വിശദമായി:
1. അന്ത്രോപെ (ἄνθρωπε – ánthrōpe) എന്ന പദത്തിന് “മനുഷ്യാ” (O Man) എന്നർത്ഥം: (റോമ, 2:3). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

2. ആന്ത്രോപെ (Ἄνθρωπε – Ánthrōpe) എന്ന പദത്തിന് “മനുഷ്യാ” (O Man) എന്നർത്ഥം: (ലൂക്കൊ, 5:20). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

3. ആന്ത്രോപോയ് (ἀνθρωποι – anthrōpoi) എന്ന പദത്തിന് “ഇടയന്മാർ” (Shepherds) എന്നർത്ഥം: (ലൂക്കൊ, 2:15). നിർദ്ദേശിക വിഭക്തിയിലുള്ള Nominative Case) പുല്ലിംഗ ബഹുവചനം (Plural Masculine). 

4. ആന്ത്രോപോയ് (ἄνθρωποι – ánthrōpoi) എന്ന പദത്തിന് “മനുഷ്യർ” (men) എന്നർത്ഥം: (മത്താ, 7:12). നിർദ്ദേശിക വിഭക്തിയിലുള്ള Nominative Case) പുല്ലിംഗ ബഹുവചനം (Plural Masculine). 

5. ആന്ത്രോപോയ് (Ἄνθρωποι – Ánthrōpoi) എന്ന പദത്തിന് “മനുഷ്യർ” (Men) എന്നർത്ഥം: (ലൂക്കൊ, 18:10). നിർദ്ദേശിക വിഭക്തിയിലുള്ള Nominative Case) പുല്ലിംഗ ബഹുവചനം (Plural Masculine). 

6. അന്ത്രോപോയിസ് (ἀνθρώποις – anthrōpois) എന്ന പദത്തിന് “മനുഷ്യർക്കു” (for Men) എന്നർത്ഥം: (മത്താ, 6:5). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ബഹുവചനം (Plural Masculine). 

7. ആന്ത്രോപോൺ – ἄνθρωπόν – ánthrōpón) എന്ന പദത്തിന് “മനുഷ്യനെ” (Man) എന്നർത്ഥം: (പ്രവൃ, 9:33). പ്രതിഗ്രാഹിക വിഭക്തിയിലുള്ള Accusative Case) പുല്ലിം ഏകവചനം (Singular Masculine)

8. ആന്ത്രോപോൺ (ἄνθρωπον – ánthrōpon) എന്ന പദത്തിന് “മനുഷ്യനെ” (Man) എന്നർത്ഥം: (മത്താ, 10:35). പ്രതിഗ്രാഹിക വിഭക്തിയിലുള്ള Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine).

9. ആന്ത്രോപോസ് (ἄνθρωπός – ánthrōpós) എന്ന പദത്തിന് “മനുഷ്യൻ” (Man) എന്നർത്ഥം: (മത്താ, 8:9). ഉദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

10. ആന്ത്രോപോസ് (ἄνθρωπος – ánthrōpos) എന്ന പദത്തിന് “മനുഷ്യൻ” (Man) എന്നർത്ഥം: (മത്താ, 4:4). ഉദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

11. ആന്ത്രോപോസ് (Ἄνθρωπός – Ánthrōpós) എന്ന പദത്തിന് “മനുഷ്യൻ” (Man) എന്നർത്ഥം: (ലൂക്കൊ, 10:30). ഉദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

12. ആന്ത്രോപോസ് (Ἄνθρωπος – Ánthrōpos) എന്ന പദത്തിന് “മനുഷ്യൻ” (Man) എന്നർത്ഥം: (മത്താ, 21:33). ഉദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine).

13. അന്ത്രോപോവ് (ἀνθρώπου – anthrōpou) എന്ന പദത്തിന് “മനുഷ്യന്റെ” (of the Man) എന്നർത്ഥം: (മത്താ, 10:36). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകൊചനം (Singular Masculine).

14. അന്ത്രോപോവ് (Ἀνθρώπου – Anthrōpou) എന്ന പദത്തിന് “മനുഷ്യന്റെ” (of the Man) എന്നർത്ഥം: (ലൂക്കൊ, 12:16). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകൊചനം (Singular Masculine).

15. ആന്ത്രോപോവ്സ് (ἀνθρώπους – anthrōpous) എന്ന പദത്തിന് “മനുഷ്യരെ” (men) എന്നർത്ഥം: +മത്താ, 5:19). പ്രതിഗ്രാഹിക വിഭക്തിയിലുള്ള വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ബഹുവചനം (Slural Masculine).

16. അന്ത്രോപോ (ἀνθρώπῳ – anthrōpō) എന്ന പദത്തിന് “മനുഷ്യനോടു” (to the Man) എന്നർത്ഥം: (മത്താ, 12:13). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

17. അന്ത്രോപോൺ -°(ἀνθρώπων – anthrōpōn) എന്ന പദത്തിന് “മനുഷ്യരുടെ” (of Men) എന്നർത്ഥം: (മത്താ, 10:32). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ബഹുവചനം (Plural Masculine). 

◾മനുഷ്യൻ (Nan) അനീർ (ἀνήρ – anēr)
“മനുഷ്യൻ” (Son) എന്നർത്ഥമുള്ള “അനീർ” (ἀνήρ – anēr) എന്ന നാമപദം (Noun) Textus Receptus വേർഷനിൽ 193 വാക്യങ്ങളിലായി 215 പ്രാവശ്യമുണ്ട്. “അനീർ” (ἀνήρ) എന്ന ഗ്രീക്കുപദത്തിൻ്റെ വ്യത്യസ്ത വിഭക്തിയിലുള്ള 16 പദങ്ങൾ കാണാം. മനുഷ്യൻ, പുരുഷൻ, ഭർത്താവ് എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു:

1. ആന്ദ്ര – ἄνδρα – ándra – പുരുഷനെ 
2. ആന്ദ്ര – Ἄνδρα – Ándra – ഭർത്താവിനെ 
3. ആന്ദ്രാസ് – ἄνδρας – ándras – പുരുഷന്മാരെ 
4. അന്ദ്രാസിൻ – ἀνδράσιν – andrásin – ഭർത്താക്കന്മാർക്ക്
5. ആന്ദ്രെസ് – ἄνδρες – ándres – പുരുഷന്മാർ 
6. ആന്ദ്രെസ് – Ἄνδρες – Ándres – പുരുഷന്മാരേ! 
7. അന്ദ്രി – ἀνδρὶ – andri – മനുഷ്യനോട് 
8. അന്ദ്രി – ἀνδρί – andrí – ഭർത്താവ് 
9. അന്ദ്രോസ് – ἀνδρὸς – andrὸs – പുരുഷൻ്റെ 
10. അന്ദ്രോസ് – ἀνδρός – andrós – പുരുഷൻ്റെ 
11. അന്ദ്രോൺ – ἀνδρῶν – andrôn – പുരുഷന്മാരുടെ
12. ആനെർ – ἄνερ – áner – പുരുഷാ! 
13. അനീർ – ἀνὴρ – anēr – പുരുഷൻ 
14. അനീർ – ἀνήρ – anēr – മനുഷ്യൻ 
15. അനീർ –  Ἀνὴρ – Anēr – പുരുഷൻ 
16. അനീർ –  Ἀνήρ – anēr – മനുഷ്യൻ

വിശദമായി:
1. ആന്ദ്ര (ἄνδρα – ándra) എന്ന പദത്തിന് “പുരുഷനെ” (Man) എന്നർത്ഥം: (ലൂക്കൊ, 1:34). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine)

2. ആന്ദ്ര (Ἄνδρα – Ándra) എന്ന പദത്തിന് “ഭർത്താവിനെ” (husband) എന്നർത്ഥം: (യോഹ, 4:17). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine)

3. ആന്ദ്രാസ് (ἄνδρας – ándras) എന്ന പദത്തിന് “പുരുഷന്മാരെ” (Men) എന്നർത്ഥം: (പ്രവൃ, 6:11). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ബഹുവചനം (Plural Masculine)

4. അന്ദ്രാസിൻ (ἀνδράσιν – andrásin) എന്ന പദത്തിന് “ഭർത്താക്കന്മാർക്കു” (to husbands) എന്നർത്ഥം: (എഫെ, 5:18). ഉദ്ദേശിക വിഭക്തിയിലുള്ള Dative Case) പുല്ലിംഗ ബഹുവചനം (Plural Masculine). 

5. ആന്ദ്രെസ് (ἄνδρες – ándres) എന്ന പദത്തിന് “പുരുഷന്മാർ” (Men) എന്നർത്ഥം: (മത്താ, 14:21). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Plural Masculine).

6. ആന്ദ്രെസ് – Ἄνδρες – Ándres) എന്ന പദത്തിന് “പുരുഷന്മാരേ” (Ye men) എന്നർത്ഥം: (പ്രവൃ, 1:12). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ബഹുവചനം (Plural Masculine)

7. അന്ദ്രി (ἀνδρὶ – andri) എന്ന പദത്തിന് “മനുഷ്യനോടു” (to the man) എന്നർത്ഥം: (മത്താ, 7:24). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine).

8. അന്ദ്രി (ἀνδρί – andrí) എന്ന പദത്തിന് “ഭർത്താവിനോടു” (to the Husband) എന്നർത്ഥം: (1കൊരി, 7:3). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine).

9. അന്ദ്രോസ് (ἀνδρὸς – andrὸs) എന്ന പദത്തിന് “പുരുഷൻ്റെ” (of Man) എന്നർത്ഥം: (യോഹ, 1:13). സംബന്ധിക വിഭക്തിയിലുള്ള Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine). 

10. അന്ദ്രോസ് (ἀνδρός – andrós) എന്ന പദത്തിന് “പുരുഷൻ്റെ” (of Man) എന്നർത്ഥം: (പ്രവൃ, 11:12). സംബന്ധിക വിഭക്തിയിലുള്ള Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine). 

11. അന്ദ്രോൺ – ἀνδρῶν – andrôn എന്ന പദത്തിന് “പുരുഷന്മാരുടെ” (of Men) എന്നർത്ഥം: (പ്രവൃ, 11:12). സംബന്ധിക വിഭക്തിയിലുള്ള Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine).

12. ആനെർ (ἄνερ – áner) എന്ന പദത്തിന് “പുരുഷാ” (O man) എന്നർത്ഥം: (1കൊരി, 7:16). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine).

13. അനീർ (ἀνὴρ – anēr) എന്ന പദത്തിന് “പുരുഷൻ” (Man) എന്നർത്ഥം: (യോഹ, 1:30). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine)

14. അനീർ (ἀνήρ – anēr) എന്ന പദത്തിന് “മനുഷ്യൻ” (Man) എന്നർത്ഥം: (ലൂക്കൊ, 8:27). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine)

15. അനീർ (Ἀνὴρ – Anēr) എന്ന പദത്തിന് “പുരുഷൻ” (Man) എന്നർത്ഥം: (പ്രവൃ, 5:1). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine)

16. അനീർ (Ἀνήρ – anēr) എന്ന പദത്തിന് “മനുഷ്യൻ” (Man) എന്നർത്ഥം: (പ്രവൃ, 25:14). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine)

“യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു:
ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.”(മർക്കൊസ് 15:39)

മനുഷ്യനായ ക്രിസ്തുയേശു (ánthropos Christós Iisoús)
1. അന്ത്രോപോയിസ് – ἀνθρώποις – Dative Case → മത്താ, 9:8
2. ആന്ത്രോപോസ് – ἄνθρωπος – Nominative Case → മത്താ, 11:19
3. ആന്ത്രോപോൺ – ἄνθρωπον – Accusative Case → മത്താ, 26:72
4. ആന്ത്രോപോൺ – ἄνθρωπον – Accusative Case → മത്താ, 26:74
5. ആന്ത്രോപോൺ – ἄνθρωπον – Accusative Case → മർക്കൊ, 14:71
6. ആന്ത്രോപോസ് – ἄνθρωπος – Nominative Case → മർക്കൊ, 15:39
7. ആന്ത്രോപോസ് – ἄνθρωπος – Nominative Case → ലൂക്കൊ, 7:34
8. അന്ത്രോപോ – ἀνθρώπῳ – Dative Case → ലൂക്കൊ, 23:4
9. ആന്ത്രോപോസ് – ἄνθρωπος – Nominative Case → ലൂക്കൊ, 23:6
10. അന്ത്രോപോ – ἀνθρώπῳ – Dative Case → ലൂക്കൊ, 23:14
11. അന്ത്രോപോ – ἀνθρώπῳ – Dative Case → ലൂക്കൊ, 23:14
12. ആന്ത്രോപോസ് – ἄνθρωπος – Nominative Case → ലൂക്കൊ, 23:47
13. ആന്ത്രോപോസ് – ἄνθρωπος – Nominative Case → യോഹ, 3:27
14. ആന്ത്രോപോൺ – ἄνθρωπον – Accusative Case → യോഹ, 4:29
15. ആന്ത്രോപോസ് – ἄνθρωπος – Nominative Case → യോഹ, 5:12
16. ആന്ത്രോപോസ് – ἄνθρωπος – Nominative Case → യോഹ, 7:46
17. ആന്ത്രോപോൺ – ἄνθρωπον – Accusative Case → യോഹ, 8:40
18. ആന്ത്രോപോസ് – ἄνθρωπος – Nominative Case → യോഹ, 9:11
19. ആന്ത്രോപോസ് – ἄνθρωπος – Nominative Case → യോഹ, 9:16
20. ആന്ത്രോപോസ് – ἄνθρωπος – Nominative Case → യോഹ, 9:24
21. ആന്ത്രോപോസ് – ἄνθρωπος – Nominative Case → യോഹ, 10:33
22. ആന്ത്രോപോസ് – ἄνθρωπος – Nominative Case → യോഹ, 11:47
23. ആന്ത്രോപോസ് – ἄνθρωπος – Nominative Case → യോഹ, 11:50
24. ആന്ത്രോപോൺ – ἄνθρωπον – Accusative Case → യോഹ, 18:14
25. അന്ത്രോപോവ് – ἀνθρώπου – Genitive Case → യോഹ, 18:17
26. അന്ത്രോപോവ് – ἀνθρώπου – Genitive Case → യോഹ, 18:29
27. ആന്ത്രോപോസ് – ἄνθρωπος – Nominative Case → യോഹ, 19:5
38. അന്ത്രോപോവ് – ἀνθρώπου – Genitive Case → പ്രവൃ, 5:28
29. അന്ത്രോപോവ് – ἀνθρώπου – Genitive Case → റോമ, 5:15
30. അന്ത്രോപോവ് – ἀνθρώπου – Genitive Case → 1കൊരി, 15:21
31. ആന്ത്രോപോസ് – ἄνθρωπος – Nominative Case → 1കൊരി, 15:47
32. ആന്ത്രോപോസ് – ἄνθρωπος – Nominative Case → ഫിലി, 2:8
33. ആന്ത്രോപോസ് – ἄνθρωπος – Nominative Case → 1തിമൊ, 2:6
അനീർ – ἀνήρ – anír – മനുഷ്യൻ → Nominative
34. അനീർ – ἀνὴρ – Nominative Case – യോഹ, 1:30
35. ആന്ദ്ര – ἄνδρα – Accusative → പ്രവൃ, 2:22
36. അന്ദ്രി – ἀνδρὶ – Dative → 2കൊരി, 11:2
സാർക്സ് – σάρξ – sárx – ജഡം – Nominative
37. സാർക്സ് – σὰρξ – sárx – Nominative Case → യോഹ, 1:14
38. സാർക്സ് – σὰρξ – sárx – Nominative Case → പ്രവൃ, 2:31
39. സാർക്ക – σάρκα – sárka Accusative Case → റോമ, 1:5
40. സാർക്ക – σάρκα – sárka Accusative Case → റോമ, 9:5
41. സാക്കോസ് – σαρκὸς – sarkós – Genitive Case → റോമ, 8:3
42. സാക്കോസ് – σαρκὸς – sarkós – Genitive Case → കൊലൊ, 1:22
43. സാർക്കി – σαρκί – sarki – Dative Case → 1തിമൊ, 3:16
44. സാക്കോസ് – σαρκός – sarkós – Genitive Case → എബ്രാ, 2:14
45. സാർക്കി – σαρκὶ – sarki – Dative Case → 1പത്രൊ, 3:18
46. സാർക്കി – σαρκὶ – sarki – Dative Case → 1പത്രൊ, 4:1
47. സാർക്കി – σαρκὶ – sarki – Dative Case → 1യോഹ, 4:2
48. സാർക്കി – σαρκὶ – sarki – Dative Case → ജഡം – 2യോഹ, 1:7
സോമാ – σῶμα – sóma – ശരീരം – Nominative
49. സോമാറ്റോസ് – σώματος – sómatos – Genitive Case → യോഹ, 2:21
50. സോമാറ്റി – σώματι- sómati – Dative Case → 1പത്രൊ, 1:24

One thought on “വിഭക്തികൾ: കർത്താവ്, പിതാവ്, ആത്മാവ്, പുത്രൻ, മനുഷ്യൻ, പ്രതിമ”

Leave a Reply

Your email address will not be published. Required fields are marked *