☛ സകല ഭൂസീമാവാസികളുടെയും ദൈവമായ യഹോവ ദൈവപുത്രനായ യേശുവിൻ്റെയും പിതാവും ദൈവവുമാണ്: (യെശ, 45:22). ➟എന്നാൽ പുതിയനിയമത്തിൽ കാണുന്ന ❝പിതാവായ ദൈവം❞ യഹോവയല്ല; അല്ലെങ്കിൽ, നമ്മുടെ കർത്താവായ യേശു ❝എൻ്റെ പിതാവു❞ എന്ന് സംബോധന ചെയ്യുന്നത് യഹോവയെ അല്ല; വേറെ ആരെയോ ആണെന്ന ഒരു നവീന ദുരുപദേശം രംഗപ്രവേശം ചെയ്തിട്ട് കുറച്ചുകാലമായി. ➟അതിൻ്റെ ഉപജ്ഞാതാവ് ഒരു മുൻ പെന്തെക്കൊസ്തുകാരനാണ്. ➟ചില പാസ്റ്റർമാർപോലും പുള്ളിയുടെ വാലുപിടിച്ച് ഈ ഉപദേശം പ്രചരിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ➟എല്ലാ ദുരുപദേശങ്ങളുടെയും ആവിർഭാവം ❝ട്രിനിറ്റി❞ എന്ന ബൈബിൾ വിരുദ്ധ ഉപേശത്തിൽ നിന്നാണ്. ➟പൗലൊസിൻ്റെ ഭയംപോലെ, ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് ക്രൈസ്തവസഭ വഷളായിപ്പോകാൻ, നാലാം നൂറ്റാണ്ടിൽ ഉപായിയായ സർപ്പത്താൽ ഉണ്ടാക്കപ്പെട്ട ഉപദേശമാണ് ട്രിനിറ്റി. (2കൊരി, 11:2-3). ➟നാലാം നൂറ്റാണ്ടിന് മുമ്പും പിമ്പുമുള്ള ക്രൈസ്തവസഭ പരിശോധിച്ചാൽ, പൗലൊസ് പറഞ്ഞ നിർമ്മല കാന്തയെയും വഷളായിപ്പോയ കാന്തയെയും വേർതിരിച്ച് കാണാൻ കഴിയും. ➟സകല ദുരുപദേശങ്ങളുടെയും വിളനിലമാണ് (മാതാവ്) ട്രിനിറ്റി. ➟അതിൽനിന്നാണ് സകല കൾട്ട് പ്രസ്ഥാനങ്ങളും ഉണ്ടായിരിക്കുന്നത്. ➟ട്രിനിറ്റി നാലാം നൂറ്റാണ്ടിൽ ഉണ്ടാക്കപ്പെട്ടതാണെന്ന് ട്രിനിറ്റിയുടെ ദൈവശാസ്ത്രംതന്നെ സമ്മതിക്കുന്നുണ്ട്. ➤[കാണുക: ത്രിത്വം നാലാം നൂറ്റാണ്ടിൽ ഉണ്ടാക്കപ്പെട്ട ഉപദേശം]. ➟ക്രിസ്തുവിൻ്റെ പിതാവ് യഹോവയാണോ, അല്ലയോ എന്ന് നമുക്ക് പരിശോധിക്കാം:
❶ യഹോവ ഒരുത്തൻ മാത്രം ദൈവം:
➦ ഷ്മാ പ്രാർഥന: ➤ ❝യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.❞ (ആവ, 6:4). ➟യഹോവയല്ലാതെ മറ്റൊരു ദൈവം ഇല്ലെന്ന് യേശുവും ശാസ്ത്രിയുംകൂടി അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: ➤എല്ലാറ്റിലും മുഖ്യകല്പനയോ: ❝യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവുഏക കർത്താവു.❞ (മർക്കൊ, 12:29 ⁃⁃ ആവ, 6:4). ➤ശാസ്ത്രി അവനോടു: ❝നന്നു, ❝ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.❞ (മർക്കൊ, 12:32 ⁃⁃ ആവ, 4:39). ➤ശാസ്ത്രി ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: ❝നീ ദൈവരാജ്യത്തോടു അകന്നവനല്ല❞ എന്നു പറഞ്ഞു. (മർക്കൊ, 12:34). ➟ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നവരല്ല; യഹോവയായ പിതാവ് ഒരുത്തൻ മാത്രമാണ് ദൈവം എന്ന് വിശ്വസിക്കുന്നവരാണ് ദൈവരാജ്യത്തോട് അടുത്തുനില്ക്കുന്നത്: (യോഹ, 17:3; 1കൊരി, 8:5-6; എഫെ, 4:6)
❷ യഹോവ ക്രിസ്തുവിൻ്റെ പിതാവ്:
➦ യഹോവയാണ് തൻ്റെ പിതാവെന്ന് യേശുക്രിസ്തു വ്യക്തമായി പറഞ്ഞിട്ടുണ്ട്: ➤❝യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.❞ (സങ്കീ, 118:26). ➟ യഹോവയുടെ നാമത്തിലാണ് ക്രിസ്തു വന്നതെന്ന് നാല് സുവിശേഷകന്മാരും പറഞ്ഞിട്ടുണ്ട്: (മത്താ, 21:9; മർക്കൊ, 11:9; ലൂക്കൊ, 19:38; യോഹ, 12:13). ➟ഇനി യേശു പറയുന്നത് നോക്കുക: ➤❝ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു;❞ (യോഹ, 5:43). ➟യഹോവ തൻ്റെ പിതാവാണെന്നാണ് യേശു പഠിപ്പിച്ചത്.
❸ പിതാവിനോടു കേട്ടുപഠിച്ചവൻ:
➦ യിസ്രായേൽ ജനം യഹോവാൽ ഉപദേശിക്കപ്പെട്ടവരാണ്: ➤❝നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.❞ (യെശ, 54:13). ➟യേശു യെഹൂദന്മാരോട് പറയുന്നത് നോക്കുക: ❝എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവർ ആകും എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവൻ എല്ലാം എന്റെ അടുക്കൽ വരും.❞ (യോഹ, 6:45). ➟തൻ്റെ പിതാവായ യഹോവയോട് കേട്ടുപഠിച്ചവർ തൻ്റെ അടുക്കൽ വരുമെന്നാണ് അവൻ പറഞ്ഞത്.
❹ ജീവനുള്ള ദൈവമായ യഹോവയുടെ പുത്രൻ:
➦ യഹോവ ഒരുത്തൻ മാത്രമാണ് ജീവനുള്ള ദൈവം: ➤❝യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ;❞ (യിരെ, 10:10). ➟എന്നാൽ ക്രിസ്തു ജീവനുള്ള ദൈവത്തിൻ്റെ പുത്രനാണെന്നാണ് പത്രൊസ് പറയുന്നത്: ➤❝നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു.❞ (മത്തായി 16:16). ➟ജീവനുള്ള ദൈവമായ യഹോവയാണ് ക്രിസ്തുവിൻ്റെ പിതാവെന്ന് സംശയലേശമന്യേ മനസ്സിലാക്കാം.
❺ സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായ യഹോവ:
➦ സ്വർഗ്ഗത്തിനും ഭൂമിക്കും കർത്താവ് (നാഥൻ) യഹോവയാണ്: ➤❝സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായി (Lord) അത്യുന്നതദൈവമായ യഹോവയിങ്കലേക്കു കൈ ഉയർത്തി സത്യം ചെയ്യുന്നു.❞ (ഉല്പ, 14:23). ➟യേശു പിതാവായ ദൈവത്തെ വാഴ്ത്തുന്നത് നോക്കുക: ➤❝ആ സമയത്തു തന്നേ യേശു പറഞ്ഞതു: പിതാവേ, സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ (Lord), നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു.❞ (മത്താ, 11:25). ➟സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായ (കർത്താവ്) യഹോവയാണ് തൻ്റെ പിതാവെന്നാണ് ക്രിസ്തു പറയുന്നത്.
❻ യിസ്രായേലിൻ്റെ ദൈവം യേശുവിൻ്റെ പിതാവ്:
➦ യിസ്രായേലിൻ്റെ ദൈവമായ യഹോവയാണ് തൻ്റെ പിതാവാണെന്ന് യേശുതന്നെ പറഞ്ഞിട്ടുണ്ട്: ➤❝യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.❞ (യെശ, 37:16). ➟ഇനി, യേശു പറയുന്നത് നോക്കുക: ➤❝ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു.❞ (യോഹ, 8:54). ➟യിസ്രായേലിൻ്റെ ദൈവമായ യഹോവയാണ് ദൈവപുത്രനായ യേശുവിൻ്റെ പിതാവെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
❼ എന്റെ പിതാവിന്റെ ആലയം:
➦ ആലയം യഹോവയായ ദൈവത്തിൻ്റെയാണ്: ➤❝നമ്മുടെ ദൈവമായ യഹോവയുടെ ആലയംനിമിത്തം ഞാൻ നിന്റെ നന്മ അന്വേഷിക്കും.❞ ➤❝എന്റെ ആലയം സകലജാതികൾക്കും ഉള്ള പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും.❞ (സങ്കീ, 122:9; യെശ, 56:7). യേശു പറയുന്നത് നോക്കുക: ➤❝പ്രാവുകളെ വില്ക്കുന്നവരോടു: “ഇതു ഇവിടെനിന്നു കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുതു” എന്നു പറഞ്ഞു.❞ (യോഹ, 2:16). ➟ആലയം യഹോവയായ ഏകദൈവത്തിൻ്റെയാണ്; അതുകൊണ്ടാണ്, ➤❝എൻ്റെ പിതാവിൻ്റെ ആലയം❞ എന്ന് ക്രിസ്തു പറഞ്ഞത്: (യെശ, 56:7⁃⁃മർക്കൊ, 11:17).
❽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവ്:
➦ പിതാവു് സ്വർഗ്ഗത്തിൽ വസിക്കുന്നവനാണ്: ➤❝ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വർഗ്ഗസ്ഥനായ ദൈവമല്ലോ; നീ ജാതികളുടെ സകലരാജ്യങ്ങളെയും ഭരിക്കുന്നുവല്ലോ; ആർക്കും എതിർപ്പാൻ കഴിയാത്ത ശക്തിയും പരാക്രമവും നിനക്കുണ്ടല്ലോ.❞ (2ദിന, 20:6). ➟യേശു പറയുന്നത് നോക്കുക: ➤❝സ്വർഗ്ഗസ്ഥനായ എന്റെ പിതാവു നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും.❞ (മത്തായി 15:13). ➟ഏകദൈവമായ യഹോവയുടെ വാസസ്ഥലമാണ് സ്വർഗ്ഗം: (ആവ, 26:15; 1രാജാ, 8:30; 2ദിന, 6:30). സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവമേയുള്ളൂ: (ആവ, 4:39 ⁃⁃ ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➟ക്രിസ്തു സ്വർഗ്ഗസ്ഥനായ യഹോവയെയാണ്, ❝എൻ്റെ പിതാവു❞ എന്ന് സംബോധന ചെയ്തത്.
❾ പരിശുദ്ധനായ യഹോവ യേശുവിൻ്റെ പിതാവ്:
➦ യഹോവയെ ദൂതന്മാർ നിത്യം ആരാധിക്കുന്നതായി കാണാം: ➤❝ഒരുത്തനോടു ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു.❞ (യെശ, 6:3).
➤❝ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.❞ (വെളി, 4:8). ➟യഹോവയായ ദൈവത്തെ ദൂതന്മാർ രാപ്പകൽ (നിത്യം) വിശ്രമം കൂടാതെ ആരാധിച്ചുകൊണ്ടിരിക്കയാണ്. ഇനി യേശു പറയുന്നത് നോക്കുക: ➤❝സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.❞ (മത്താ, 18:11). ➟യേശുവിൻ്റെ പിതാവായ യഹോവയെയാണ് ദൂതന്മാർ എപ്പോഴും കാണുന്നതും ആരാധിക്കുന്നതെന്നും യേശുവിൻ്റെ വാക്കിനാൽ മനസ്സിലാക്കാം. [കാണുക: പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ]
❿ യേശുവിൻ്റെ ദൈവം:
➦ പഴയനിയമത്തിൽ യഹോവയെ ➤❝എൻ്റെ ദൈവം❞ (My God) എന്ന് സംബോധന ചെയ്യാൻ പ്രധാനമായും രണ്ട് എബ്രായപദം നൂറിലേറെ പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: ➟1.❝ഏലി❞ (אֵלִי – Eli). ❝എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവൻ എനിക്കു രക്ഷയായ്തീർന്നു. അവൻ എന്റെ ദൈവം (Eli); ഞാൻ അവനെ സ്തുതിക്കും; അവൻ എന്റെ പിതാവിൻ ദൈവം; ഞാൻ അവനെ പുകഴ്ത്തും.❞ (പുറ, 15:2). ➟2.❝എലോഹായ്❞ (אֱלֹהָי – Elohy/Elohai). ❝നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിങ്ങൾ അനുസരിച്ചു നടപ്പാനായി എന്റെ ദൈവമായ (Elohai) യഹോവ എന്നോടു കല്പിച്ചതുപോലെ ഞാൻ നിങ്ങളോടു ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു.❞ (ആവ, 4:5). ➟ഈ രണ്ടുപദവും യേശുവിൻ്റെ ക്രൂശിലെ വിലാപത്തോടുള്ള ബന്ധത്തിൽ പറഞ്ഞിട്ടുണ്ട്: ➟1.❝എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? (אֵלִי אֵלִי לָמָה עֲזַבְתָּנִי – eli eli lama shevaktani) എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നു നില്ക്കുന്നതെന്തു?❞ (സങ്കീ, 22:1 ⟺ മത്താ, 27:46) ❝ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നർത്ഥം.❞ ➟2.❝ആറാം മണിനേരമായപ്പോൾ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലാം ഇരുട്ടു ഉണ്ടായി. ഒമ്പതാം മണിനേരത്തു യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു.❞ (മർക്കൊ, 15:33-34). ➟നമ്മുടെ കർത്താവായ ക്രിസ്തുവിൻ്റെ ദൈവമാണ് യഹോവയായ ഏകദൈവമെന്ന് മേല്പറഞ്ഞ വേദഭാഗങ്ങളിലൂടെ അസന്ദിഗ്ദ്ധമായി തെളിയുന്നു: (യോഹ, 20:17).
⓫ ആത്മാക്കളുടെ ഉടയവനായ യഹോവ:
➦ യഹോവ സകല ജഡത്തിൻ്റെയും ആത്മാക്കളുടെ ദൈവമാണ്: ➤❝സകല ജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ സഭയുടെ മേൽ ഒരാളെ നിയമിക്കുമാറാകട്ടെ എന്നു പറഞ്ഞു.❞ (സംഖ്യാ, 27:17). ➤❝നിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.❞ (സങ്കീ, 31:5). ➟യേശു മരണസമയത്ത് തൻ്റെ മനുഷ്യാത്മാവിനെ ആത്മാക്കളുടെ ഉടയവനായ യഹോവയുടെ കയ്യിൽ ഏല്പിച്ചിട്ടാണ് മരിച്ചത്: ➤❝യേശു അത്യുച്ചത്തിൽ പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.❞ (ലൂക്കൊ, 23:46). ➟സകല ജഡത്തിൻ്റെയും ആത്മാക്കളുടെ ദൈവം, ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) ഏകമനുഷ്യനായ യേശുവിൻ്റെയും ദൈവമാണ്: (റോമ, 5:15). ➤[കാണുക: യഹോവ സകലജഡത്തിൻ്റെയും ദൈവം]
⓬ പിതാക്കന്മാരുടെ ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടവൻ:
➦ യഹോവ പൂർവ്രപിതാക്കന്മാരുടെ ദൈവമാണ്: ❝അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എനിക്കു പ്രത്യക്ഷനായി കല്പിച്ചതു:❞ (പുറ, 3:16). ➟അബ്രാഹാമിൻ്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം യഹോവയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല: (1രാജാ, 18:36; 1ദിന, 29:18; 2ദിന, 30:6 → പ്രവൃ, 3:13; പ്രവൃ, 5:30; പ്രവൃ, 7:32). ➟പരിശുദ്ധനും നീതിമാനുമായ യേശുവിനെ യെഹൂദന്മാർ തള്ളുകയും കൊല്ലുകയും ചെയ്തപ്പോൾ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ പിതാക്കന്മാരുടെ ദൈവമാണ്, യേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്തത്: (പ്രവൃ, 3:13-15). ➟യേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചത്, ➤❝പിതാക്കന്മാരുടെ ദൈവം❞ ആയ യഹോവയാണെന്ന് പത്രൊസും (പ്രവൃ, 3:13) ➤❝പിതാവായ ദൈവം❞ ആണെന്ന് പൗലൊസും അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: ➤❝മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകൾക്കു എഴുതുന്നതു:❞ (ഗലാ, 1:1-2). ➟അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയാണ്, ആബ്രാമിൻ്റെയും ദാവീദിൻ്റെയും പുത്രനായ ക്രിസ്തുവിന്റെ പിതാവും ദൈവവും: (പ്രവൃ, 3:13 → മത്താ, 1:1; യോഹ, 20:17). ➟ആർക്കും സംശയമൊന്നുമില്ലല്ലോ?
⓭ യേശുവിൻ്റെ പിതാവും ദൈവവും നമ്മുടെ പിതാവും ദൈവവും:
➦ ദൈവപുത്രനായ യേശുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും ഒരുവനാണ്: ➤ ❝മറിയയോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17). ➟ഈ വേദഭാഗത്ത്, എന്റെ പിതാവും ദൈവവും നിങ്ങളുടെ പിതാവും ദൈവവും ഒരുവനാണെന്ന് പറയുന്നത് വായിൽ വഞ്ചനയില്ലാത്ത ക്രിസ്തുവാണ്: (1പത്രൊ, 2:22). ➟ബന്ധം വ്യത്യസ്തമാണെങ്കിലും പിതാവായ യഹോവ, ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെയും പിതാവും ദൈവവുമാണ്: (മത്താ, 27:46; മർക്കൊ, 15:33). ➟യേശുക്രിസ്തുവിനെയല്ല; യേശുക്രിസ്തുവിൻ്റെ ദൈവത്തെയാണ് അപ്പൊസ്തലന്മാൻ വാഴുത്തുകയും സ്തുതിക്കുകയും സ്തോത്രം ചെയ്യുകയും ചെയ്തത്: ➤❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31 ⁃⁃ എഫെ, 1:3; എഫെ, 1:17; റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ പിതാവും ദൈവവും ഒരുവനാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു. [കാണുക: എൻ്റെ ദൈവം, എൻ്റെ പിതാവ്, ക്രിസ്തുയേശുവിൻ്റെ പിതാവു്, പൗലൊസിൻ്റെ ദൈവം, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും, ക്രിസ്തു ദൈവമാണോ?]
ക്രിസ്തു ആരാണ്? അല്ലെങ്കിൽ, അവൻ്റെ അസ്തിത്വം എന്താണ്? എന്നറിയാൻ: [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിന്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും]