ശൂന്യമാക്കുന്ന മേച്ഛത

ശൂന്യമാക്കുന്ന മേച്ഛത

അന്ത്യകാലലക്ഷണമായി യേശുക്രിസ്തു ശൂന്യമാക്കുന്ന മേച്ഛതയെക്കുറിച്ചു പറഞ്ഞു. (മത്താ, 24:15; മർക്കൊ, 13:14). ദാനീയേൽ പ്രവാചകൻ പ്രവചിച്ചതാണിത്. മ്ലേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും എന്ന് ദാനീയേൽ 9:27-ലും, ശൂന്യമാക്കുന്ന മേച്ഛബിംബം എന്നു ദാനീയേൽ 12:11-ലും കാണുന്നു. ‘മ്ലേച്ഛതയുടെ’ വ്യാഖ്യാനത്തിൽ ഏകാഭിപ്രായമില്ല. ശൂന്യമാക്കുന്ന മേച്ഛത എതിർക്രിസ്തുവാണെന്നു കരുതപ്പെടുന്നു. (2തെസ്സ, 2:1-4). ശൂന്യമാക്കുന്ന മേച്ഛത നില്ക്കരുതാത്ത സ്ഥലത്തു നില്ക്കുന്നതു കാണുമ്പോൾ എന്ന വാക്യം (മർക്കൊ, 13:14) ഈ വ്യാഖ്യാനത്തെ സാധൂകരിക്കുന്നു. അന്ത്യൊക്കസ് എപ്പിഫാനസ്സ് ബി.സി. 168-ൽ യെരൂശലേം ദൈവാലയത്തെ അശുദ്ധമാക്കി. (ദാനീ, 11:31). അവൻ ജൂപ്പിറ്റർ ദേവന്റെ ബലിപീഠം പണിത് പന്നിമാംസം അർപ്പിച്ചു. ഇതിനു സമാനമായി വിശുദ്ധസ്ഥലത്ത് ഒരു ബിംബം സ്ഥാപിക്കുമെന്നാണ് മത്തായി 24:15-ൽ നിന്നും നമുക്കു ലഭിക്കുന്ന നിഗമനം. ദാനീയേലിലെ എഴുപതാം ആഴ്ചവട്ടത്തിന്റെ ഉത്തരാർദ്ധത്തിലായിരിക്കും ഇത് സംഭവിക്കുന്നത്. ആദ്യത്തെ മൂന്നരവർഷം എതിർക്രിസ്തു യെഹൂദന്മാരുമായുള്ള ഉടമ്പടിയെ മാനിക്കും. ആഴ്ചവട്ടത്തിന്റെ ഉത്തരാർദ്ധത്തിന്റെ ആരംഭത്തിൽ അവൻ ഉടമ്പടി ലംഘിക്കും. (സെഖ, 11:16-17). ബിംബത്തെ നമസ്കരിക്കാൻ യെഹൂദന്മാരെ പ്രേരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *