ലോകസ്ഥാപനം

ലോകസ്ഥാപനം (foundation of the world) 

“ലോകസ്ഥാപനത്തിനു മുമ്പ് (പ്രൊകറ്റാബോലീസ് കൊസ്മു) എന്ന പ്രയോഗം മൂന്നിടങ്ങളിലുണ്ട്. ഇവയിൽ രണ്ടെണ്ണം ക്രിസ്തുവിനോടുള്ള ബന്ധത്തിലും (യോഹ, 17:24; 1പത്രൊ, 1:20) ഒരു പ്രാവശ്യം വിശ്വാസിയോടുള്ള ബന്ധത്തിലും (എഫെ, 1:4) ആണ്. ലോകസ്ഥാപനം മുതൽ (അപൊ കറ്റാബോലീസ് കൊസ്മു) എന്ന പ്രയോഗം ഏഴു പ്രാവശ്യമുണ്ട്. (മത്താ, 13:35; 25:34; ലൂക്കൊ, 11:51; എബ്രാ, 4:3; 9:26; വെളി, 13:8; 17:8). മശീഹയുടെ രാജ്യം ഒരുക്കിയിരിക്കുന്നത് ലോകസ്ഥാപനം മുതലാണ്. (മത്താ, 25:34). മശീഹ ലോകസ്ഥാപനം മുതൽ ഗൂഢമായതു ഉച്ചരിക്കും. (മത്താ, 13:35). കുഞ്ഞാടു ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടു. (വെളി, 13:8). ലോകസ്ഥാപനം മുതൽ പ്രവാചകന്മാരുടെ രക്തം ചൊരിയുകയാണ്. (ലൂക്കൊ, 11:51). ലോകസ്ഥാപനത്തിൽ സ്വന്തയാഗംകൊണ്ട് ക്രിസ്തു പാപപരിഹാരം വരുത്തി. (എബ്രാ, 9:26).

Leave a Reply

Your email address will not be published. Required fields are marked *