ബൈബിൾ ക്വിസ് (Malayalam Bible Quiz) (8)

ബൈബിൾ ക്വിസ്

മാനവരാശിക്ക് ദൈവം നൽകിയ വരദാനമാണ് ബൈബിൾ. ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയവനും, എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവനും, സർവ്വപ്രപഞ്ചത്തെയും തൻ്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനുമായ ഒരു ജീവനുള്ള ദൈവമുണ്ടെന്ന് ലോകത്തോടു വിളിച്ചറിയിച്ച ഏകഗ്രന്ഥം ബൈബിളാണ്. ലോകത്തിലെ മറ്റേതൊരു ഗ്രന്ഥത്തെയും പോലെ മനുഷ്യൻ്റെ ഇഷ്ടത്താൽ ഉളവായതല്ല ബൈബിൾ; അത്യുന്നതനായ ദൈവത്തിൻ്റെ കല്പനയാൽ മനുഷ്യർ പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി സംസാരിച്ച വചനങ്ങളാണ് ഇതിലുള്ളത്. തന്മൂലം, ദൈവത്തിന്റെ ഈ വചനം ജീവനും ചൈതന്യവുമുള്ളതും ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേർവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു. പ്രഗല്ഭനായ ഇംഗ്ലിഷ് ഭൗതികശാസ്ത്രജ്ഞനും, ഗണിതജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും, തത്വചിന്തകനും, ആൽകെമിസ്റ്റും ആയിരുന്ന ‘സർ ഐസക് ന്യൂട്ടൻ്റെ’ (1643-1727) വാക്കുകളിലേക്ക്: “ഏറ്റവും ഉദാത്തമായ തത്വശാസ്ത്രമാണ് തിരുവെഴുത്ത്. മറ്റു നല്ല ചരിത്രപുസ്തകങ്ങളിൽ ഉള്ളതിനേക്കാളും അധികം ആധികാരികതയുടെ അടയാളങ്ങൾ ഞാൻ ബൈബിളിൽ കണ്ടെത്തിയിരിക്കുന്നു.” അമേരിക്കൻ ഐക്യനാടുകളുടെ ഒന്നാമത്തെ പ്രസിഡൻ്റായ ജോർജ്ജ് വാഷിങ്ടൺ (1732-1799) പറഞ്ഞത്; “ബൈബിളിനെ കൂടാതെ ലോകത്തെ ഉചിതമായി ഭരിക്കുവാൻ സാധ്യമല്ല” എന്നാണെങ്കിൽ; “ലോകത്തിലേക്കും ഏറ്റവും ശ്രേഷ്ഠമായ പുസ്തകം ബൈബിളാണ്. എല്ലാ ലൈബ്രറികളിലും വെച്ച് ഞാൻ കണ്ടിട്ടുള്ളതിലും അധികം പ്രയോജനമുള്ള കാര്യങ്ങൾ അതിൽ ഉൾക്കൊണ്ടിട്ടുണ്ട്” എന്നാണ് രണ്ടാമത്തെ പ്രസിഡൻ്റായ ജോർജ്ജ് ആഡംസ് (1767-1848) പറഞ്ഞത്. “ബൈബിളിനെ കൂടാതെ ശരിയായ വിദ്യാഭ്യാസം ഒരു കുട്ടിക്ക് നല്കുവാൻ സാദ്ധ്യമല്ല” എന്ന റഷ്യൻ എഴുത്തുകാരനും ചിന്തകനുമായിരുന്ന ‘ലിയോ ടോൾസ്റ്റോയി’യുടെ (1828-1910) വാക്കുകളും ഇത്തരുണത്തിൽ നാം ഓർക്കേണ്ടതാണ്.

പഴയനിയമം

ഉല്പത്തി പുസ്തകം

പുറപ്പാട്

ലേവ്യപുസ്തകം

സംഖ്യാപുസ്തകം

ആവർത്തനം

യോശുവ

ന്യായാധിപന്മാർ

രൂത്ത്

1ശമൂവേൽ

2ശമൂവേൽ

1രാജാക്കന്മാർ

2രാജാക്കന്മാർ 

1ദിനവൃത്താന്തം 

2ദിനവൃത്താന്തം 

എസ്രാ

നെഹെമ്യാവ്

എസ്ഥേർ

ഇയ്യോബ്

സങ്കീർത്തനങ്ങൾ

സദൃശ്യവാക്യങ്ങൾ

സഭാപ്രസംഗി

ഉത്തമ ഗീതം

യെശയ്യാ

യിരേമ്യാവു

വിലാപങ്ങൾ

യേഹെസ്കേൽ

ദാനീയേൽ

ഹോശേയ

യോവേൽ

ആമോസ്

ഓബദ്യാവു

യോനാ

മീഖാ

നഹൂം

ഹബക്കൂക്

സെഫന്യാവു

ഹഗ്ഗായി

സെഖർയ്യാവു

മലാഖി

പുതിയനിയമം 

മത്തായി

മർക്കൊസ്

ലൂക്കോസ്

യോഹന്നാൻ

പ്രവൃത്തികൾ

റോമർ

1കൊരിന്ത്യർ

2കൊരിന്ത്യർ

ഗലാത്യർ

എഫെസ്യർ

ഫിലിപ്പിയർ

കൊലൊസ്സ്യർ

1തെസ്സലൊനീക്യർ 

2തെസ്സലൊനീക്യർ 

1തിമൊഥെയൊസ് 

2തിമൊഥെയൊസ് 

തീത്തൊസ്

ഫിലേമോൻ

എബ്രായർ

യാക്കോബ്

1പത്രൊസ് 

2പത്രൊസ് 

1യോഹന്നാൻ 

2യോഹന്നാൻ 

3യോഹന്നാൻ

യൂദാ

വെളിപ്പാടു