നാദാബ്

നാദാബ് (Nadab)

പേരിനർത്ഥം — ഉദാരൻ

യിസ്രായേൽ രാജാവായ യൊരോബെയാം ഒന്നാമൻ്റെ മകൻ. രണ്ടു വർഷം രാജ്യം ഭരിച്ചു. (1രാജാ, 15:35-31). ഭരണകാലം ബി.സി. 910-908. യെഹൂദാരാജാവായ ആസയുടെ രണ്ടാം ആണ്ടിൽ യൊരോബെയാമിന്റെ മകനായ നാദാബ് യിസ്രായേലിൽ രാജാവായി. (1രാജാ, 15:25). അവനും തന്റെ അപ്പന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു. (1രാജാ, 15:26). യിസ്സാഖാർ ഗോത്രക്കാരനായ അഹിയാവിന്റെ മകനായ ബയെശാ അവന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി; ഫെലിസ്ത്യർക്കുള്ള ഗിബ്ബെഥോനിൽവെച്ചു അവനെ കൊന്നു. (1രാജാ, 15:27). യഹോവ ശിലോന്യനായ അഹിയാവു എന്ന തന്റെ ദാസൻ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവൻ യൊരോബെയാമിന്നു ശ്വാസമുള്ള ഒന്നിനെയും ശേഷിപ്പിക്കാതെ അശേഷം മുടിച്ചുകളഞ്ഞു. (1രാജാ, 15:30). അവൻ്റെ ശേഷം ബയെശ യിസ്രായേലിനു രാജാവായി. 

Leave a Reply

Your email address will not be published.