All posts by roy7

ഏകജാതൻ

ഏകജാതൻ (only son)

സഹോദരങ്ങൾ ഇല്ലാത്തവൻ. യാഖീദ് (yachiyd) എന്ന എബ്രായപദം പന്ത്രണ്ട് പ്രാവശ്യമുണ്ട്. ഏകജാതൻ (only son – ഉല്പ, 22:2; 22:12; 22:16; യിരെ, 6:26; ആമോ, 8:10; സെഖ, 12:10), ഏകപുത്രി (olny child – ന്യായാ, 11:34), പ്രാണൻ (darling – സങ്കീ, 22:20; 35:17), ഏകാകി (desolate – സങ്കീ, 35:17; 68:6), ഏകപുത്രൻ (only son – സദൃ, 4:3). യിസ്ഹാക്കിനെക്കുറിച്ച് ഏകജാതൻ എന്നു പറഞ്ഞിട്ടുണ്ട്. വാഗ്ദത്തസന്തതി ആകയാലാണ് ആ പ്രയോഗം. ഹാഗാറിൽ ജനിച്ച യിശ്മായേലും കെതൂറയിൽ ജനിച്ച മക്കളും വാഗ്ദത്തപ്രകാരമുള്ളവർ ആയിരുന്നില്ല: (ഉല്പ, 22:2,12,16). അബ്രാഹാം ഏകജാതനെ അർപ്പിച്ചത് എബ്രായ ലേഖനകാരനും എടുത്തുപറയുന്നുണ്ട്: (11:18). വിലാപത്തിന്റെ കാഠിന്യം വ്യക്തമാക്കുവാൻ ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ എന്ന് പറയും: (യിരെ, 6:26; ആമോ, 8:10; സെഖ, 12:10). ഏകപുത്രനോടുള്ള വാത്സല്യം അപ്രമേയമാണ്: (സദൃ, 4:3). പുതിയനിയമത്തിൽ മൊണൊഗെനെസ് (monogenes) ഒൻപത് പ്രാവശ്യമുണ്ട്: (ലൂക്കൊ, 7:12; 8:42; 9:38; യോഹ, 1:14; 1:18; 3:16; 3:18; എബ്രാ, 11:17; 1യോഹ, 4:9). യേശുക്രിസ്തു ഉയിർപ്പിച്ചവരിൽ നയീനിലെ വിധവയുടെ മകൻ ഏകജാതനും (ലൂക്കൊ, 7:12), യായീറോസിന്റെ മകൾ ഏകജാതയും (ലൂക്കൊ, 8:42) ആയിരുന്നു. യേശു സൌഖ്യമാക്കിയ അശുദ്ധാത്മ ബാധിതനായ ബാലനും പിതാവിന് ഏകജാതനായിരുന്നു: (ലൂക്കൊ, 9:38). യിസ്ഹാക്കും ഏകജാതനായിരുന്നു: (എബ്രാ, 11:17).

ഏകജാതനായ ക്രിസ്തു: പുതിയനിയമത്തിൽ യേശുക്രിസ്തുവിനോടുള്ള ബന്ധത്തിലാണ് ഏകജാതനെന്ന പ്രയോഗം അധികം പ്രയോഗിച്ചു കാണുന്നത്. പിതാവായ ദൈവത്തിന്റെ ഏകജാതനായ പുത്രനാണ് ക്രിസ്തു: (യോഹ, 1:14; 1:18; 3:16; 3:18; 1യോഹ, 4:9). ദൈവം തന്റെ ഏകജാതനായ പുത്രനെ ലോകത്തേക്കയച്ചത് നാം അവനാൽ ജീവിക്കേണ്ടതിനാണ്: (1യോഹ, 4:9). ഏകജാതൻ ദൈവത്തിൻ്റെ സൃഷ്ടിപുത്രനാണെന്ന് കരുതുന്നവരുണ്ട്. യേശു ദൈവമാണെന്ന് വിശ്വസിക്കുന്നവരിൽത്തന്നെ ഏകജാതൻ എന്ന പ്രയോഗം ആയക്കുഴപ്പം ഉണ്ടാക്കുന്നു. ആദ്യജാതൻ, ഏകജാതൻ, ദൈവപുത്രൻ, മനുഷ്യപുത്രൻ എന്നിത്യാദി പ്രയോഗങ്ങൾ അക്ഷരീകാർത്ഥത്തിലല്ല; പ്രത്യുത, ആത്മീകാർത്ഥത്തിൽ അഥവാ, യേശുവിൻ്റെ സ്ഥാനപ്പേരുകൾ മാത്രമാണെന്ന് തിരിച്ചറിയാത്തതാണ് എല്ലാ പ്രശ്നങ്ങളുടേയും കാരണം. ദൈവത്തിൻ്റെ ആദ്യജാതനായ ക്രിസ്തുവിന് എങ്ങനെ അവൻ്റെ ഏകജാതനാകാൻ കഴിയും??? ആദ്യജാതനെന്ന് അഞ്ചുപ്രാവശ്യവും, ഏകജാതനന്ന് അഞ്ചുപ്രാവശ്യവും വിളിച്ചിട്ടുണ്ട്. ആദ്യജാതൻ അഥവാ, മൂത്തപുത്രൻ എന്ന പ്രയോഗം അനന്തര ജാതന്മാർ അഥവാ, ദൈവത്തിന് മറ്റ് മക്കൾ ഉണ്ടെന്ന സൂചന നല്കുന്നതാണ്. അത് ശരിയാണെങ്കിൽ, പിന്നെങ്ങനെ ക്രിസ്തു ഏകജാതൻ അഥവാ, ഒറ്റ പുത്രനാകും??? ഏകജാതൻ തൻ്റെ നിസ്തുലജനനം അഥവാ, ജഡത്തിലുള്ള വെളിപ്പാടിനെ കുറിക്കുന്ന പ്രയോഗമാണ്. ആദാമ്യപാപം നിമിത്തം മനുഷ്യരെല്ലാം പാപത്തിനും ശാപത്തിനും വിധേയരായതുകൊണ്ട്, മനുഷ്യരുടെ പാപം ചുമന്നൊഴിക്കാൻ, സൃഷ്ടികളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തവനായി അഥവാ, നിസ്തുലനായി വെളിപ്പെട്ടതുകൊണ്ടാണ് ഏകജാതൻ എന്നു വിളിക്കുന്നത്. ഏകസത്യദൈവം പുത്രൻ എന്ന അഭിധാനത്തിൽ വെളിപ്പെട്ടതാണ് കർത്താവായ യേശുക്രിസ്തു. ഈ നിലയിൽ ദൈവത്തെ വ്യക്തിപരമായി പിതാവേ എന്നുവിളിക്കാൻ യോഗ്യതയുള്ള ഒരാളേയുള്ളു; അത് ക്രിസ്തു മാത്രമാണ്. ക്രിസ്തുവിലൂടെയും ക്രിസ്തു മുഖാന്തരവുമാണ് നമുക്കോരോരുത്തർക്കും ദൈവം പിതാവായത്. അഥവാ, ദൈവത്തിൻ്റെ പുത്രത്വം അഥവാ, ജഡത്തിലുള്ള വെളിപ്പാടാണ് നമ്മളെ ദൈവത്തിൻ്റെ പുത്രീപുത്രന്മാരാക്കിയത്. അങ്ങനെ, ഏകജാതനായി വെളിപ്പെട്ടവൻ തൻ്റെ മരണത്താൽ നമ്മെ ദൈവത്തിൻ്റെ പുത്രന്മാരും പുത്രിമാരും ആക്കിയതിനാൽ, ദൈവത്തിൻ്റെ ആദ്യജാതനും നമ്മുടെ ജേഷ്ഠസഹോദരനും ആയിത്തീർന്നു. ഒന്നുകൂടി പറഞ്ഞാൽ, നമ്മുടെ സൃഷ്ടിതാവും പിതാവുമായവൻ തന്നെയാണ് രക്ഷിതാവും ജേഷ്ഠസഹോദരനുമായി നമ്മെ വീണ്ടെടുത്തത്.

ചിലർ കരുതുന്നതുപോലെ ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ സൃഷ്ടിപുത്രനാ അല്ല. ദൈവപുത്രൻ മനുഷ്യപുത്രൻ എന്നീ പ്രയോഗങ്ങൾ ക്രിസ്തുവിൻ്റെ ദൈവത്വവും മനുഷ്യത്വവും വേർതിരിച്ചു കാണിക്കുന്ന പ്രയോഗങ്ങളാണ്. അഥവാ, സ്ഥാനനാമങ്ങളാണ്. ജഡത്തിൽ വന്നവൻ പൂർണ്ണമനുഷ്യൻ മാത്രമായതുകൊണ്ടാണ് മരിച്ചത്. സാക്ഷാൽ ദൈവം മനുഷ്യനായി വന്നതുകൊണ്ടാണ് മരണത്തിനവനെ പിടിച്ചുവെക്കാൻ കഴിയാഞ്ഞത്: “ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയിൽനിന്നു ജനിക്കയും മരിച്ചിട്ടു ഉയിർത്തെഴുന്നേൽക്കയാൽ വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവപുത്രൻ എന്നു ശക്തിയോടെ നിർണ്ണയിക്കപ്പെടുകയും ചെയ്തു:” (റോമ, 1:5). മനുഷ്യരാരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമാണ് ദൈവം: (1തിമമൊ, 1:17; 6:15,16). ആ ഏകസത്യദൈവത്തിൻ്റെ പൂർണ്ണ വെളിപ്പാടാണ് ദൈവപുത്രത്വം: “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ വക്ഷസ്സിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു:” (യോഹ, 1:18). ദൈവം മനുഷ്യനായി വെളിപ്പെട്ടതുകൊണ്ടാണ് മനുഷ്യപുത്രൻ എന്നു വിളിക്കുന്നത്. മനുഷ്യരുടെ എല്ലാ ഗുണവിശേഷങ്ങളോടും കൂടിയവനായി വന്ന് മനുഷ്യരുടെ പാപവും വഹിച്ചുകൊണ്ടവൻ മരിച്ചു: “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14. ഒ.നോ: യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16).

യേശു ദൈവപുത്രനാണ്. എന്നാൽ, അനേകരും പഠിപ്പിക്കുന്നതും വിശ്വസിക്കുന്നതും യേശു നിത്യപുത്രനാണെന്നാണ്. നൂറ്റിയിരുപത്തഞ്ചു പ്രാവശ്യം ദൈവപുത്രനെന്നും, അഞ്ചുപ്രാവശ്യം ദൈവത്തിൻ്റെ ആദ്യജാതനെന്നും, അഞ്ചുപ്രാവശ്യം ഏകജാതനെന്നും അങ്ങനെ 135 പ്രാവശ്യം യേശുവിനെ ദൈവപുത്രൻ എന്നു ബൈബിൾ വിശേഷിപ്പിക്കുന്നു. തന്മൂലം, യേശുവിൻ്റെ പുത്രത്വത്തെ നിഷേധിക്കുവാൻ അഖിലാണ്ഡത്തിൽ ആർക്കും കഴിയില്ല. പക്ഷെ, യേശു നിത്യപുത്രനാണോ? അല്ല, അവൻ നിത്യപിതാവാണ്. (യെശ, 9:6; എബ്രാ, 2:14). ബൈബിളിൽ ‘നിത്യപിതാവു’ എന്ന് ഒരു പ്രയോഗമേയുള്ളൂ. അത് പുത്രനെക്കുറിക്കുവാനാണ്. പിന്നെങ്ങനെ യേശു നിത്യപുത്രനാകും? പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് സ്ഥാനനാമങ്ങളാണ്. അതിൽ സൃഷ്ടിതാവും പരിപാലകനുമെന്ന അർത്ഥത്തിൽ പിതാവെന്ന ഒരേയൊരു സ്ഥാനം മാത്രമാണ് നിത്യമായുള്ളത്. അത് ജനിക്കുവാനുള്ള ശിശുവിനെക്കുറിച്ച് യെശയ്യാവ് പ്രവചിക്കുന്നതാണ്. (9:6). നിത്യപിതാവെന്ന് ബൈബിൾ വിശേഷിപ്പിക്കുന്നവനെ നിത്യപുത്രനെന്നു വിളിച്ചാൽ ശരിയാകുമോ?

എഴുപത് ശിഷ്യന്മാർ

എഴുപത് ശിഷ്യന്മാർ (Seventy Disciples)

പന്ത്രണ്ടു ശിഷ്യന്മാരെ കൂടാതെ യേശു തിരഞ്ഞെടുത്തവർ. ശമര്യയുടെ പ്രദേശത്ത് വെച്ചായിരുന്നു യേശു എഴുപതു ശിഷ്യന്മാരെ തിരഞ്ഞെടുത്തത്. ഈ എഴുപതുപേർക്കും മത്തായിയിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ തന്റെ പന്ത്രണ്ടു ശിഷ്യന്മാർക്കു നല്കിയ അതേ നിർദ്ദേശങ്ങളും ഉപദേശങ്ങളും തന്നെ നല്കി അയച്ചു. “അനന്തരം അവൻ തന്റെ പ്രന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കൽ വിളിച്ചു. അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധദീനവും വ്യാധിയും പൊറുപ്പിക്കാനും അവർക്കു അധികാരം കൊടുത്തു.” (മത്താ, 10:1). “അനന്തരം കർത്താവു വേറെ എഴുപതു പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു, അവരോടു പറഞ്ഞതു:…. പോകുവിൻ; ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകളെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. സഞ്ചിയും പൊക്കണവും ചെരുപ്പും എടുക്കരുത് രോഗികളെ സൗഖ്യമാക്കി, ദൈവരാജ്യം നിങ്ങൾക്കു സമീപിച്ചു വന്നിരിക്കുന്നു എന്നു അവരോടു പറവിൻ” (ലൂക്കൊ, 10:1, 3, 9). കർത്താവു പന്ത്രണ്ടു ശിഷ്യന്മാരെ നിയമിച്ചു അവർക്കു കൊടുത്ത നിർദ്ദേശങ്ങൾ മത്തായി 10:1-23-ൽ കാണാം. അതിൽനിന്നും വ്യത്യസ്തമായിരുന്നില്ല എഴുപതു ശിഷ്യന്മാർക്കു നല്കിയ നിർദ്ദേശങ്ങൾ. (ലൂക്കൊ, 10:1-24). സുവിശേഷകന്മാരിൽ യെഹൂദേതരനായിരുന്നു ലൂക്കൊസ്. ലൂക്കൊസിൻ്റെ സുവിശേഷത്തിൽ മാത്രമേ എഴുപതുപേരെ അയച്ചതിനെക്കുറിച്ചു രേഖപ്പെടുത്തിയിട്ടുള്ളൂ. യെഹൂദന്മാരിൽ തന്റെ കർത്തൃത്വം വെളിപ്പെടുത്തുവാൻ പന്ത്രണ്ടുപേരെ നിയമിച്ചതുപോലെ സകലജാതികളുടെമേലും യേശുവിനുള്ള കർത്തത്വത്തെ വെളിപ്പെടുത്തുവൻ ആയിരുന്നു എഴുപതുപേരെ നിയമിച്ചത്. പ്രളയാനന്തരം ഭൂമി മുഴുവൻ നിറഞ്ഞത് ശേം, ഹാം, യാഫെത്ത് എന്നിവരുടെ സന്തതികളായ എഴുപതുപേരിൽ നിന്നാണ്. സകലജാതികളെയും കുറിക്കുകയാണ്. എഴുപത്.

70 പേരെന്നും, 72 പേരെന്നും കാണുന്നുണ്ട്: മലയാളം CS; മലയാളം SI; സത്യവേദ പുസ്തകം; ANDRESON; AKJV; ASV; AMP; CJB; COMMON; DARBY; EMTV; ETHERIDGE; FBE; GNV; GW; HCSB; PHILLIPS; JUB; KJV; TLB; MSG; NOG; NKJV; NLV; NRSV; NRSVA; NRSVACE; NRSVCE; OJB; RSV; RSVCE; VOICE; WEB; WE; YLT തുടങ്ങിയവയിൽ 70 പേരാണ്. മലയാളം ERV; സത്യവേദപുസ്തകം CL; മലയാളം ഓശാന; AUV; BLB; BSB; CEB; CEV; CGV; CLNT; CPDV; DRA; EHV; ERV; ESV; ESVUK; EXB; GB; GNT; HNC; LEB; MOUNCE; NASB; NCV; NET; NHEBJE; NIRV; NIV; NIVUK; NLT; NOG; OEB-cw; OEB-us; REM; WYC തുടങ്ങിയവയിൽ 72 പേരാണ്. പൊതുവായി അംഗീകരിക്കപ്പെട്ട ഒരു കാനോൻ പ്രകാരമുള്ള 72 ശിഷ്യന്മാരുടെ പേരുകൾ ചുവടെ ചേർക്കുന്നു:

1. അംപ്ലിയാത്തൊസ് (റോമ, 16:8)

2. അംസുംക്രിതൊസ് (റോമ, 16:14)

3. അക്വിലാസ് (18:2)

4. അഖായിക്കൊസ് (1കൊരി, 16:7)

5. അഗബൊസ് (പ്രവൃ, 11:28)

6. അനന്യാസ് (പ്രവൃ, 9:10)

7. അന്ത്രൊനിക്കൊസ് (റോമ, 16:7)

8. അപ്പെലേസ് (റോമ, 16:10)

9. അപ്പൊല്ലോസ് (പ്രവൃ, 18:24)

10. അരിസ്തർഹോസ് (പ്രവൃ, 19:29)

11. അരിസ്തൊബൂലസ് (റോമ, 16:10)

12. അർത്തെമാസ് (തീത്തൊ, 3:12)

13. അർഹിപ്പൊസ് (കൊലൊ, 4:17)

14. ഉർബ്ബാനൊസ് (റോമ, 16:9)

15. എപ്പഫ്രാസ് (കൊലൊ,1:7)

16. എപ്പഫ്രൊദിത്തൊസ് (ഫിലി, 2:25)

17. എപ്പൈനത്തൊസ് (റോമ, 16:5)

18. എരസ്തൊസ് (പ്രവൃ, 19:22)

19. ഒനേസിഫൊരൊസ് (2തിമൊ, 1:16)

20. ഒനേസിമൊസ് (കൊലൊ, 4:9)

21. ഒലുമ്പാസ് (റോമ, 16:15)

22. കർപ്പൊസ് (2തിമൊ, 4:13)

23. കേഫാസ് (Cephas) (ഇക്കോണിയം ബിഷപ്പ്, പാംഫില്ലിയ)

24. ക്രിസ്പൊസ് (പ്രവൃ, 18:8)

25. ക്രേസ്കേസ് (2തിമൊ, 4:10)

26. ക്ളെയൊപ്പാവ് (യോഹ, 19:25)

27. ക്ളേമന്ത് (ഫിലി, 4:3)

28. ക്വർത്തൊസ് (റോമ, 16:23)

29. ക്വാഡ്രാറ്റസ് (Quadratus) (ഏഥൻസിലെ ബിഷപ്പ്. അദ്ദേഹം അപ്പോളോജിയയുടെ രചയിതാവായിരുന്നു. കല്ലെറിഞ്ഞെങ്കിലും രക്ഷപ്പെട്ടു. താമസിയാതെ, ജയിലിൽ പട്ടിണി കിടന്ന് അദ്ദേഹം മരിച്ചു.)

30. ഗായൊസ് (പ്രവൃ, 19:29)

31. തിമൊഥെയൊസ് (പ്രവൃ, 16:1)

32. തിമോൻ (പ്രവൃ, 6:5)

33. തീത്തൊസ് (പ്രവൃ, 18:7)

34. തുഹിക്കൊസ് (പ്രവൃ, 20:4)

35. തെർതൊസ് (റോമ, 16:22)

36. ത്രൊഫിമൊസ് (പ്രവൃ, 20:4)

37. നർക്കിസ്സൊസ് (റോമ, 16:11)

38. നിക്കാനോർ (പ്രവൃ, 6:5)

39. നിക്കൊലാവൊസ് (പ്രവൃ, 6:5)

40. പത്രൊബാസ് (റോമ, 16:14)

41. പർമ്മെനാസ് (പ്രവൃ, 6:5)

42. പൂദെസ് (2തിമൊ, 4:21)

43. പ്രൊഖൊരൊസ് (പ്രവൃ, 6:5)

44. പ്ളെഗോൻ (റോമ, 16:14)

45. ഫിലിപ്പൊസ് (പ്രവൃ, 6:8)

46. ഫിലേമോൻ (ഫിലേ, 1:1)

47. ഫിലൊലൊഗൊസ് (റോമ, 16:15)

48. ഫൊർത്തുനാതൊസ് (1കൊരി, 16:17)

49. ബർന്നബാസ് (പ്രവൃ, 4:36)

50. മത്ഥിയാസ് (പ്രവൃ, 1:23)

51. മർക്കൊസ് (പ്രവൃ, 12:12)

52. മിക്കാനോർ (പ്രവൃ, 6:5)

53. യാക്കോബ് (പ്രവൃ, 12:17)

54. യാസോൻ (പ്രവൃ, 17:7)

55. യുസ്തൊസ് (പ്രവൃ, 1:23)

56. രൂഫൊസ് (മർക്കൊ, 15:21)

57. ലീനൊസ് (2തിമൊ, 4:21)

58. ലൂക്കൊസ് (കൊലൊ, 4:14)

59. ലൂക്യൊസ് (പ്രവൃ, 13:1)

60. ശിമോൻ (മത്താ, 13:55)

61. ശീലാസ് (പ്രവൃ, 15:22)

62. സക്കായി (ലൂക്കോ, 19:10)

63. സില്വാനൊസ് (2കൊരി, 1:19)

64. സീസർ (Caesar) (ഡിറാച്ചിയം ബിഷപ്പ്, ഗ്രീസിന്റെ പെലോപ്പൊന്നീസിൽ)

65. സേനാസ് (തീത്തൊ, 3:13)

66. സോസിപത്രൊസ് (റോമ, 16:21)

67. സോസ്തെനേസ് (1കൊരി, 1:1)

68. സ്താക്കു (റോമ, 16:9)

69. സ്തെഫാനൊസ് (പ്രവൃ, 6:5)

70. ഹെരോദിയോൻ (റോമ, 16:11)

71. ഹെർമ്മാസ് (റോമ, 16:14)

72. ഹെർമ്മോസ് (റോമ, 16:14)

എഴുപതു ആഴ്ചവട്ടം

എഴുപതു ആഴ്ചവട്ടം (seventy weeks)

എഴുപതു യെരുശലേമുമായി ബന്ധപ്പെട്ട സംഖ്യയാണ്. യിരെമ്യാ പ്രവാചകൻ മുന്നറിയിച്ച യെഹൂദയുടെ എഴുപതു വർഷത്തെ ബാബിലോന്യപ്രവാസം തീരാറായി. “യെരുശലേമിൻ്റെ ശൂന്യാവസ്ഥ എഴുപതു സംവത്സരംകൊണ്ടു തീരും എന്നിങ്ങനെ യഹോവയുടെ അരുളപ്പാടു യിരെമ്യാ പ്രവാചകനുണ്ടായപ്രകാരം ഒരു കാലസംഖ്യ പുസ്തകങ്ങളിൽ നിന്നു ഗ്രഹിച്ചു.” (ദാനീ, 9:2; യിരെ, 25:11). അനന്തരം ദാനീയേലിനു “നിന്റെ ജന ത്തിനും (യെഹൂദനും) വിശുദ്ധനഗരത്തിനും (യെരുശലേമിനും) എഴുപതു ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു” (ദാനീ, 9:24) എന്ന് വെളിപ്പെടുത്തുകയുണ്ടായി. ആഴ്ചവട്ടം എന്നു വിവർത്തനം ചെയ്തിരിക്കുന്ന ‘ഷബുവ’ എന്ന എബായ പദത്തിന് ഏഴുകൾ എന്ന സാമാന്യാർത്ഥമേ ഉള്ളു. അതനുസരിച്ചു എഴുപതു ആഴ്ചവട്ടം എഴുപതു ഏഴുകളാണ്. എഴുപതു ഏഴുകളെ (ആഴ്ചവട്ടത്തെ) മൂന്നായി വിഭജിച്ചാണ് പ്രവചനം. “യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതു മുതൽ അഭിഷിക്തനായോരു പ്രഭു വരെ ഏഴു ആഴ്ചവട്ടം (49 വർഷം) അറുപത്തുരണ്ടു ആഴ്ചവട്ടം (434 വർഷം) കൊണ്ടു അതിനെ വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളിൽ തന്നെ വീണ്ടും പണിയും. അറുപത്തിരണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തൻ ചേദിക്കപ്പെടും. അവൻ ഒരു ആഴ്ചവട്ടത്തേക്കു (ഏഴു വർഷം) പലരോടും നിയമത്തെ കഠിനമാക്കും.” (ദാനീ, 9:25-27).

എഴുപതു ആഴ്ചവട്ടം ആരംഭിക്കുന്നത് യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പ്പന പുറപ്പെടുന്നതു മുതൽ ആണ്. ഇവിടെ സൂചിപ്പിക്കപ്പെടുന്ന കല്പന അർത്ഥഹ്ശഷ്ടാവ് ബി.സി. 445-ൽ പുറപ്പെടുവിച്ചതാണ്. “രാജാവിനു തിരുവുള്ളമുണ്ടായി അടിയനു തിരുമുമ്പിൽ ദയ ലഭിച്ചു എങ്കിൽ അടിയനെ യെഹൂദയിൽ എന്റെ പിതാക്കന്മാരുടെ കല്ലറകളുള്ള പട്ടണത്തിലേക്കു അതു പണിയേണ്ടതിനു ഒന്നു അയക്കേണമേ എന്നുണർത്തിച്ചു. അതിനു രാജാവും രാജ്ഞിയും അരികെ ഇരുന്നിരുന്നു – നിൻ യാത്രയ്ക്ക് എത്രനാൾ വേണം? നീ എപ്പോൾ മടങ്ങിവരും എന്നു എന്നോടു ചോദിച്ചു. അങ്ങനെ എന്നെ അയപ്പാൻ രാജാവിനു സമ്മതമായി ഞാൻ ഒരു അവധിയും പറഞ്ഞു. രാജാവിനു തിരുവുള്ളമുണ്ടായി ഞാൻ യെഹൂദയിൽ എത്തുംവരെ നദിക്കു അക്കരെയുള്ള ദേശാധിപതിമാർ എന്നെ കടത്തിവിടേണ്ടതിന് അവർക്കു എഴുത്തുകളും ആലയത്തോടു ചേർന്ന കോട്ടവാതിലുകൾക്കും പട്ടണത്തിന്റെ മതിലിനും ഞാൻ ചെന്നു പാർപ്പാനിരിക്കുന്ന വീടിനും വേണ്ടി ഉത്തരം മുതലായവ ഉണ്ടാക്കുവാൻ രാജാവിന്റെ വനവിചാരകനായ ആസാഫ് എനിക്കു മരം തരേണ്ടതിനു അവനു ഒരു എഴുത്തു നൽകേണമേ എന്നു ഞാൻ രാജാവിനോടു അപേക്ഷിച്ചു. എന്റെ ദൈവത്തിൻറ ദയയുളള കൈ എനിക്കു അനുകൂലമായിരുന്നതു കൊണ്ടു രാജാവു അതു എനിക്കു തന്നു. അങ്ങനെ ഞാൻ നദിക്കു അക്കരെയുളള ദേശാധിപതിമാരുടെ അടുക്കൽ വന്നു. രാജാവിന്റെ എഴുത്തു അവർക്കു കൊടുത്തു. രാജാവ് പടനായകന്മാരെയും കുതിരച്ചേവകരെയും എന്നോടു കൂടെ അയച്ചിരുന്നു.” (നെഹെ, 2:6-9).

എഴുപതു ആഴ്ചവട്ടത്തെ ഏഴ് ആഴ്ചവട്ടം (49 വർഷം) 62 ആഴ്ചവട്ടം (434 വർഷം) ഒരു ആഴ്ചവട്ടം (ഏഴു വർഷം) എന്നിങ്ങനെ മൂന്നായി വിഭജിച്ചിരിക്കുന്നു. നെഹെമ്യാവ് 2-ാം അദ്ധ്യായത്തിൽ പ്രസ്താവിക്കപ്പെട്ടിരിക്കുന്ന കല്പന പുറപ്പെടുവിച്ച ബി.സി. 445 മുതൽ 49 വർഷം മലാഖി പ്രവചനകാലം വരെയാണ്. മലാഖിപ്രവചനം പഴയനിയമത്തിലെ അവസാനപുസ്തകം ആയിരിക്കുന്നതു ഈ പ്രവചനത്തിൻ്റെ വെളിച്ചത്തിൽ തികച്ചും യുക്തം തന്നെ. അറുപത്തിരണ്ടു ആഴ്ചവട്ടം അഥവാ 434 വർഷം ആരംഭിക്കുന്നത് ആദ്യത്തെ 49 വർഷത്തിനു ശേഷമാണ്. സെഖര്യാപവചനം 9:9-ൻ്റെ നിവൃത്തിയായി ക്രിസ്തു യെരൂശലേമിൽ കഴുതക്കുട്ടിയുടെ പുറത്തുകയറിവന്ന (മത്താ, 21:1-11) ദിവസം 434 വർഷം പൂർത്തിയായതായി പ്രവചന പഠിതാക്കൾ ചൂണ്ടിക്കാണിക്കുന്നു. അവസാനത്തെ ഒരാഴ്ചവട്ടം ഇനിയും ആരംഭിച്ചിട്ടില്ല. 69-ഉം 70-ഉം ആഴ്ചവട്ടങ്ങൾക്കിടയിലാണല്ലോ സഭയുടെ നീണ്ട ഇടവേള കടന്നു കൂടിയത്. പഴയനിയമ പ്രവചനങ്ങളിൽ സഭാകാലം വെളിപ്പെടുത്തിയിട്ടില്ല. (മത്താ, 13:1-17; എഫെ, 3:1-10). സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങൾ ഈ കാലയളവിൽ നിറവേറുന്നു. (മത്താ, 13:50). സഭായുഗം അപ്രതീക്ഷിതമായ സമയത്ത് അവസാനിക്കുകയും എഴുപതാമത്തെ ആഴ്ചവട്ടം ആരംഭിക്കുകയും ചെയ്യും. വരുവാനിരിക്കുന്ന പ്രഭു (എതിർക്രിസ്ത) യെഹൂദന്മാരുമായി ഏഴു വർഷത്തേക്കു ഉടമ്പടി ചെയ്യും. ആഴ്ചവട്ടത്തിന്റെ മദ്ധ്യേ അവൻ ഉടമ്പടി ലംഘിക്കും. തുടർന്നു 3½ വർഷം മഹാപീഡനമാണ്. (മത്താ, 24:15-28). ദാനീയേൽ പ്രവചിച്ച കഷ്ടകാലമാണിത്. (12:1).

സർവ്വത്തിന്നും മീതെ ദൈവം ആരാണ്❓

❝പിതാക്കന്മാരും അവർക്കുള്ളവർതന്നെ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉദ്ഭവിച്ചത്; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ.❞ (റോമ 9:5). ഈ വേദഭാഗത്തിൻ്റെ മൂലഭാഷയിൽ വിരാമ ചിഹ്നങ്ങളൊന്നുമില്ല. പരിഭാഷകളിൽ പൂർണവിരാമം ഇടേണ്ട സ്ഥാനത്ത് അർധവിരാമമോ, അല്പവിരാമമോ ഇട്ടതുമൂലമാണ്, മനുഷ്യനായ ക്രിസ്തുയേശു സർവത്തിനും മീതെ ദൈവമായത്. (1തിമൊ, 2:6). 

1️⃣ ചില പരിഭാഷകൾ നോക്കാം: സത്യവേദപുസ്തകം സമകാലിക പരിഭാഷ നോക്കുക: ❝ക്രിസ്തു മനുഷ്യനായി അവതരിച്ചതും അവരുടെ വംശത്തിലാണല്ലോ. സകലത്തെയും ഭരിക്കുന്ന ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവന്‍! ആമേന്‍.❞ (റോമ, 9:5). ഈ വേദഭാഗത്ത്, പൂർണവിരാമം (Full stop) ഇട്ടുകൊണ്ട് ക്രിസ്തുവിനെയും പിതാവായ ദൈവത്തെയും വേർതിരിച്ചിരിക്കുന്നത് നോക്കുക. ചില ഇംഗ്ലീഷ് പരിഭാഷകളും കാണുക: 

❶ ❝They have those famous ancestors, who were also the ancestors of the Christ. I pray that God, who rules over all, will be praised forever! Amen.❞ (CEV). ❝ക്രിസ്തുവിന്റെ പൂർവ്വികർ കൂടിയായ പ്രശസ്തരായ പൂർവ്വികർ അവർക്കുണ്ട്. എല്ലാറ്റിനെയും ഭരിക്കുന്ന ദൈവം എന്നേക്കും വാഴ്ത്തപ്പെടട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു! ആമേൻ.❞

❷ ❝of whom are the fathers, and of whom is Christ according to the flesh. Who is over all, God blessed forever: amen.❞ (GodbeyNT). ❝പിതാക്കന്മാർ അവരിൽ നിന്നാണ്, ജഡപ്രകാരം ക്രിസ്തുവും അവരിൽ നിന്നാണ്. എല്ലാറ്റിനും മീതെ ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവൻ: ആമേൻ.❞

❸ ❝they are descended from the famous Hebrew ancestors; and Christ, as a human being, belongs to their race. May God, who rules over all, be praised forever! Amen.❞ (GNT). ❝അവർ പ്രശസ്തരായ എബ്രായ പൂർവ്വികരിൽ നിന്നുള്ളവരാണ്; ഒരു മനുഷ്യനെന്ന നിലയിൽ ക്രിസ്തു അവരുടെ വംശത്തിൽ പെട്ടവനാണ്. എല്ലാറ്റിനെയും ഭരിക്കുന്ന ദൈവം എന്നേക്കും വാഴ്ത്തപ്പെടട്ടെ! ആമേൻ.❞

❹ ❝to them belong the patriarchs, and of their race, according to the flesh, is the Christ. God who is over all be blessed for ever. Amen.❞(RSV). ❝പിതാക്കന്മാരും അവരുടേതാണ്; ജഡപ്രകാരം ക്രിസ്തുവും അവരുടെ വംശത്തിൽ നിന്നാണ്. എല്ലാറ്റിനും മീതെയുള്ള ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ.❞ 

❺ ❝theirs the patriarchs, and from them, according to the flesh, is the Messiah. God who is over all 3 be blessed forever. Amen.❞ (Vatican Bible). ❝അവരുടേതാണ് പിതാക്കന്മാർ, ജഡപ്രകാരം അവരിൽ നിന്നാണ് മിശിഹാ ഉത്ഭവിച്ചത്. എല്ലാറ്റിനും മീതെയുള്ള ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവനാകട്ടെ. ആമേൻ.❞ മറ്റ് തെളിവുകൾ കാണാം:

2️⃣ വചനപരമായ തെളിവു്: ❝എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.❞ (എഫെ, 4:6). ഈ വേഭാഗത്ത്, പിതാവായ ഏകദൈവത്തെ ❝എല്ലാവർക്കും മീതെയുള്ളവൻ” (Above all) എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന ❝എപി പാന്റോൺ❞ (ἐπὶ πάντων – epi pantōn) എന്ന കൃത്യമായ ഗ്രീക്കുപ്രയോഗം തന്നെയാണ്, റോമർ 9:5-ൽ ❝സർവ്വത്തിനും മീതെ❞ (Over all) എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Rom, 9:5Eph, 4:6]. സർവ്വത്തിനും മീതെ രണ്ട് ദൈവമുണ്ടാകുക സാദ്ധ്യമല്ല. അങ്ങനെയായാൽ, ❝സർവ്വത്തിനും മീതെ❞ എന്ന പ്രയോഗംതന്നെ അബദ്ധമായിമാറും.

3️⃣ ❝സർവ്വത്തിനും മീതെ ദൈവം❞ എന്നതിൻ്റെ മറ്റൊരു പ്രയോഗമാണ് ❝അത്യുന്നതനായ ദൈവം❞ എന്നത്. അത്യുന്നതനായ ദൈവം യഹോവയായ പിതാവാണ്: 
❶ ❝അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.❞ (സങ്കീ, 83:18).
❝That men may know that thou, whose name alone is JEHOVAH, Art the Most High over all the earth.❞ (KJV). യഹോവ മാത്രമാണ് അത്യുന്നതൻ എന്നാണ് ഈ വാക്യം പറയുന്നത്. എബ്രായയിൽ Alone, Only എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ❝ബാദ്❞ (Bad) എന്ന പദവും ഗ്രീക്ക് സെപ്റ്റ്വജിൻ്റിൽ ❝മോണോസ്❞ (Mónos) എന്ന പദവും കൊണ്ടാണ്, ❝യഹോവ മാത്രം അത്യുന്നതൻ❞ എന്ന് പറഞ്ഞിരിക്കുന്നത്. തന്മൂലം, യഹോവയല്ലാതെ മറ്റൊരു അത്യുന്നതൻ ഉണ്ടെന്ന് തെളിയിക്കാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ആർക്കും കഴിയില്ല. 
❷ ❝അത്യുന്നതദൈവമായ യഹോവയിങ്കലേക്കു കൈ ഉയർത്തിസത്യം ചെയ്യുന്നു.❞ (ഉല്പ, 14:23)
❸ ❝യഹോവ ആകാശത്തിൽ ഇടിമുഴക്കി, അത്യുന്നതൻ തന്റെ നാദം കേൾപ്പിച്ചു.❞ (2ശമൂ, 22:14)
❹ ❝അത്യുന്നതനായ യഹോവയുടെ നാമത്തിന്നു സ്തോത്രം പാടും.❞ (സങ്കീ, 7:17)
❺ ❝യഹോവ ആകാശത്തിൽ ഇടി മുഴക്കി, അത്യുന്നതൻ തന്റെ നാദം കേൾപ്പിച്ചു.❞ (സങ്കീ, 18:13)
❻ ❝രാജാവു യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംകൊണ്ടു അവൻ കുലുങ്ങാതിരിക്കും.❞ (സങ്കീ, 21:7)
❼ ❝അത്യുന്നതനായ യഹോവ ഭയങ്കരൻ; അവൻ സർവ്വഭൂമിക്കും മഹാരാജാവാകുന്നു.❞ (സങ്കീ, 47:2)
❽ ❝യഹോവെക്കു സ്തോത്രം ചെയ്യുന്നതും അത്യുന്നതനായുള്ളോവേ, നിന്റെ നാമത്തെ കീർത്തിക്കുന്നതും❞ (സങ്കീ, 92:1)
❾ ❝നീയോ, യഹോവേ, എന്നേക്കും അത്യുന്നതനാകുന്നു.❞ (സങ്കീ, 92:8)
❿ ❝യഹോവേ, നീ സർവ്വഭൂമിക്കും മീതെ അത്യുന്നതൻ,❞ (സങ്കീ, 97;9). ❝യഹോവ എന്നു നാമമുള്ളവൻ മാത്രമാണ് അത്യുന്നതൻ❞ എന്ന് വചനം പറയുമ്പോൾ, മറ്റൊരു അത്യുന്നതൻ ഉണ്ടാകുക സാദ്ധ്യമല്ല: (സങ്കീ, 83:18). എന്നാൽ ക്രിസ്തു അത്യുന്നതനല്ല; അത്യുന്നതൻ്റെ പുത്രൻ എന്ന് വിളിക്കപ്പെട്ടവനാണ്: ❝അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും.❞ (ലൂക്കോ, 1:32). പ്രവചനംപോലെ പിതാവിനാൽ, ❝ഇവൻ എൻ്റെ പ്രിയപുത്രൻ❞ എന്ന് വിളിക്കപ്പെടുകയും ചെയ്തു: (മത്താ, 3:17). യഹോവയല്ലാതെ മറ്റൊരു അത്യുന്നതെനെക്കുറിച്ച് ബൈബിൾ ഒരിടത്തും പറയുന്നില്ല. അപ്പോൾ, സർവ്വത്തിനും മീതെ ദൈവം അഥവാ, അത്യുന്നതനായ ദൈവം പുത്രനല്ല; പിതാവാണെന്ന് മനസ്സിലാക്കാമല്ലോ?

4️⃣ യേശുവിൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിലായിരുന്നു:
പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനും (മത്താ, 1:20; ലൂക്കൊ, 2:21) ആത്മാവിനാൽ ഉത്ഭവിച്ചവനും (ലൂക്കൊ, 1:35) ആത്മാവിൽ ബലപ്പെട്ട് വളർന്നവനും (ലൂക്കൊ, 2:40) ആത്മാവിനാൽ അഭിഷേകം പ്രാപിച്ചവനും (ലൂക്കൊ, 3:22പ്രവൃ, 10:38) ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻവിട്ടു മടങ്ങിയവനും (ലൂക്കൊ, 4:1) ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടവനും (മത്താ, 4:1; ലൂക്കൊ, 4:1) ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ആരംഭിച്ചവനും (ലൂക്കൊ, 4:14-15), ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവനും (മത്താ, 12:28), ആത്മാവിനാൽ തന്നെത്തന്നെ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചവനും (എബ്രാ, 9:14) ആത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്ത (1പത്രൊ, 3:18), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ❝ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു സത്യം❞ (മർക്കൊ, 15:39) എന്ന് ദൈവശ്വാസീയമായ വചനം സത്യംചെയ്ത് പറയുന്നു: (2തിമൊ, 3:16). പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായി ജനിച്ചുജീവിച്ചു മരിച്ചുയിർത്ത മനുഷ്യൻ എങ്ങനെ മരണമില്ലാത്ത ദൈവമാകും? (1തിമൊ, 6:16). അതും സർവ്വത്തിനും മീതെ ദൈവം! ആരംഭവും അവസാനവും ഇല്ലാത്ത, അനാദിയായും ശാശ്വതമായും ഉള്ളവനാണ് ദൈവം: (സങ്കീ, 90:2; യെശ, 44:6). എന്നാൽ ക്രിസ്തുവിനു് ഒരു ഉത്ഭവം (ആരംഭം) ഉണ്ട്: (ആവ, 18:15; ആവ, 18:18; യെശ, 7:14; മീഖാ, 5:2; മത്താ, 1:20; ലൂക്കൊ, 1:35; ലൂക്കൊ, 2:21; റോമ, 9:5). ഉത്ഭവമുള്ളവൻ എങ്ങനെയാണ് സർവ്വത്തിനും മീതെ ദൈവമാകുന്നത്? [കാണുക: മനുഷ്യനായ ക്രിസ്തുയേശു]

5️⃣ യേശുക്രിസ്തുവിൻ്റെ പിതാവും ദൈവവും: ❝നിങ്ങൾ ഐകമത്യപെട്ടു, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്നു❞ (റോമ, 15:52കൊരി, 1:3; കൊലൊ, 1:5). മേല്പറഞ്ഞ മൂന്ന് വാക്യങ്ങളിൽ, ❝യേശുക്രിസ്തുവിൻ്റെ പിതാവായ ദൈവത്തെ❞ പൗലൊസ് മഹത്വപ്പെടുത്തുന്നതും വാഴ്ത്തുന്നതും സ്തോത്രം ചെയ്യുന്നതും കാണാം. സർവ്വത്തിന്നും മീതെ ദൈവമായവൻ്റെ മുകളിൽ ഒരു പിതാവായ ദൈവമുണ്ടാകുമോ? 
➦ ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31എഫെ, 1:3; എഫെ, 1:17). മേല്പറഞ്ഞ മൂന്ന് വാക്യങ്ങളിൽ, ❝യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവുമായവനെ❞ വാഴ്ത്തുന്നതായും പ്രാർത്ഥിക്കുന്നതായും കാണാം. യേശുക്രിസ്തു സർവ്വത്തിന്നും മീതെ ദൈവമാണെങ്കിൽ, ആ ദൈവത്തിനു് മറ്റൊരു ദൈവമുണ്ടാകുമോ? യേശുക്രിസ്തു സർവ്വത്തിന്നും മീതെ ദൈവമാണെങ്കിൽ, ആ ദൈവത്തോടല്ലാതെ അവൻ മറ്റൊരു ദൈവത്തെ വാഴ്ത്തുകയും പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നോ? 

6️⃣ പിതാവ് എന്നെക്കാൾ വലിയവൻ; പിതാവ് എൻ്റെ ദൈവം: തനിക്ക് ഒരു പിതാവുണ്ടെന്നും പിതാവ് തന്നെക്കാൾ വലിയവനാണെന്നും ദൈവപുത്രനായ യേശുക്രിസ്തു പറയുന്നു: 
➦ “എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗരാജ്യത്തിൽ കടക്കുന്നത്.” (മത്താ, 7:21). ദൈവം ക്രിസ്തുവിൻ്റെ പിതാവാണെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. ക്രിസ്തു ദൈവത്തെ ❝എൻ്റെ പിതാവു❞ എന്ന് മത്തായി 7:21-മുതൽ യോഹന്നാൻ 20:17-വരെ അമ്പതോളം പ്രാവശ്യം സംബോധന ചെയ്തിട്ടുണ്ട്. തന്നെയുമല്ല, ❝പിതാവു എന്നെക്കാൾ വലിയവനാണെന്നും, എന്റെ പിതാവു എല്ലാവരിലും വലിയവനാണെന്നും❞ പറഞ്ഞിട്ടുണ്ട്: (യോഹ, 10:29, യോഹ, 14:28). 
➦ ❝യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17) യേശുവെന്ന മനുഷ്യൻ ദൈവത്തെ. ❝എന്റെ ദൈവം❞ എന്ന് അഞ്ചുപ്രാവശ്യം സംബോധന ചെയ്തിട്ടുണ്ട്. (മത്താ, 27:46; മർക്കൊ, 15:34; യോഹ, 20:17). ക്രിസ്തു സർവ്വത്തിനുംമീതെ ദൈവമാണെങ്കിൽ, ആ ദൈവത്തിനു് ആ ദൈവത്തിലും വലിയൊരു ദൈവം ഉണ്ടാകുക സാദ്ധ്യമല്ല. 

7️⃣ ദൈവത്തിന്നു സകലവും സാദ്ധ്യമാണെന്നും (മത്താ, 19:26; മർക്കൊ, 10:27; ലൂക്കൊ, 18:27) തനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ദൈവപുത്രനായ യേശു പറയുന്നു: ((യോഹ, 5:19; യോഹ, 5:30). 
 ദൈവപുത്രന് സ്വതേ ഒന്നും ചെയ്യാൻ കഴിയാത്തത് എന്തുകൊണ്ടാണ്? ബൈബിൾ വെളിപ്പെടുത്തുന്ന പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനുമാണ്: (യോഹ, 17:3; 1കൊരി, 8:6റോമ, 5:15). “ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം” (മർക്കൊ, 15:39). പിതാവിനെക്കൂടാതെ, സ്വതേ ഒന്നും ചെയ്യാൻ കഴിയാത്ത പുത്രൻ എങ്ങനെയാണ് സർവ്വത്തിനുമീതെ ദൈവം ആകുന്നത്? താൻ ദൈവമായിരുന്നെങ്കിൽ, ❝തനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല❞ എന്ന് യേശു പറയുമായിരുന്നോ? യേശുവിനെപ്പോലും വിശ്വസിക്കാത്തവർക്ക് മാത്രമേ, അവൻ സർവ്വത്തിനും മീതെ ദൈവമാണെന്ന് വിശ്വസിക്കാൻ കഴിയുകയുള്ളു.

8️⃣  ❝എല്ലാറ്റിലും മുഖ്യകല്പനയോ: ❝യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.❞ (മർക്കൊ, 12:29). ❝ദൈവം ഒരുത്തൻ മാത്രം – The only God❞ (Joh,, 5:44), ➟❝ഒരേയൊരു സത്യദൈവം പിതാവാണ് – Father, the only true God❞ (Joh, 17:3), ➟❝പിതാവിനെ മാത്രം ആരാധിക്കണം❞ (മത്താ, 4:10; ലൂക്കൊ, 4:8), ➟❝എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നതു❞ (മത്താ, 24:36), ➟❝മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു❞ (യോഹ, 8:40), ➟❝എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു❞ (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്. പിതാവു മാത്രമാണ് സത്യദൈവം താൻ മനുഷ്യനാണെന്ന് പഠിപ്പിച്ച ക്രിസ്തുവിനെ സർവ്വത്തിനും മീതെ ദൈവമാക്കാൻ സ്വർഗ്ഗത്തിലും ഭൂമിയിലും ആർക്കുകഴിയും?

9️⃣ ❝ദൈവം ഒരുവൻ (God alone) അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി❞ (ലൂക്കോ, 5:21). ➟❝ഏകജ്ഞാനിയായ ദൈവം – The only wise God❞ (റോമ, 16:26), ➟❝ഏകദൈവം – The only God❞ (1തിമൊ, 1:17), ➟❝പിതാവായ ഏകദൈവമേ നമുക്കുള്ളൂ❞ (1കൊരി, 8:6), ➟❝ദൈവവും പിതാവുമായവൻ ഒരുവൻ❞ (എഫെ, 4:6) എന്നൊക്കെയാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്. ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുമ്പോൾ, ക്രിസ്തുവിനെ എങ്ങനെ ദൈവമാക്കാൻ പറ്റും? 

🔟 ❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ❞ എന്നാണ് യഹോവ പറയുന്നത്: (ഹോശ, 11:9) ❝ദൈവം മനുഷ്യനല്ല❞ എന്നാണ് പഴയനിയമ ഭക്തന്മാർ പറയുന്നത്: (സംഖ്യാ, 23:19; 1ശമൂ, 15:29; ഇയ്യോ, 9:32). എന്നാൽ താൻ മനുഷ്യനാണെന്ന് യേശുവും അവൻ മനുഷ്യനാണെന്ന് അപ്പൊസ്തൈന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു: (യോഹ, 8:40പ്രവൃ, 2:23; റോമ, 5:15; 1തിമൊ, 2:6). [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ദൈവം മനുഷ്യനല്ലെങ്കിൽ, മറിയയുടെ മൂത്തമകനായി ജനിച്ച മനുഷ്യൻ എങ്ങനെയാണ് ദൈവമാകുന്നത്? ഇതുപോലെ അനേകം തെളിവുകളുണ്ട്; വിസ്തരഭയത്താൽ നിർത്തുന്നു.

ക്രിസ്തു അരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്നറിയാത്തവരാണ് ട്രിനിറ്റിയെന്ന ബൈബിൾവിരുദ്ധ ഉപദേശത്തിൽ വിശ്വസിക്കുന്നത്. 

ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക

പിതാവു് മാത്രം സത്യദൈവം (Father, the only true God)

എബ്രായലേഖന മുന്നറിയിപ്പുകൾ

എബ്രായലേഖന മുന്നറിയിപ്പുകൾ

വിശ്വാസജീവിതത്തിൻ്റെ അഭിവൃദ്ധിക്കും പക്വതയ്ക്കും ആവശ്യമായ അനേകം മുന്നറിയിപ്പുകൾ എബ്രായലേഖനത്തിൽ ഉണ്ട്. അതിനെ അഞ്ചു മുന്നറിയിപ്പുകളായിട്ടും (2:1-4, 3:7-4:1, 5:11-6:20, 10:26-39, 12:14-29), ഏഴു മുന്നറിയിപ്പുകളായിട്ടും (2:1-4, 3:7-19, 4:1-13, 5:11-6:12, 10:19-31, 12:14-17, 12:25-29) വേദപഠിതാക്കൾ വിഭജിച്ചു പഠിക്കാറുണ്ട്. എന്നാൽ അഞ്ചും, ഏഴും മുന്നറിയിപ്പിനുള്ളിൽ, ഉപമുന്നറിയിപ്പുകളും ഉൾപ്പിരിവുകളുമായി അനേകം മുന്നറിയിപ്പുകൾ അടങ്ങിയിട്ടുണ്ട്. അത് ചുവടെ ചേർക്കുന്നു:

1. വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കാൻ ശ്രദ്ധയോടെ കരുതിക്കൊൾക. (2:1).

2. ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാൽ എങ്ങനെ തെറ്റി ഒഴിയും? (2:4).

3. പ്രത്യാശയുടെ ധൈര്യവും പ്രശംസയും നാം അവസാനത്തോളം മുറുകെപ്പിടിച്ചുകൊൾക. (3:6).

4. പരീക്ഷാദിവസത്തിലെ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു. (3:8,15, 4:7).

5. ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാൻ അവിശ്വാസമുള്ള ദുഷ്ടഹൃദയം ആർക്കും ഉണ്ടാകാരുത്. (3:12).

6 പാപത്തിന്റെ ചതിയാൽ കഠിനപ്പെടരുത്. (3:13).

7. ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊള്ളണം. (3:14).

8. സ്വസ്ഥതയിൽ പ്രവേശിപ്പാനുള്ള വാഗ്ദത്തം ലഭിക്കാതെപോയി എന്നു വരരുത്. (4:1).

9. ആരും അനുസരണക്കേടിന്റെ സമദൃഷ്ടാന്തത്തിനു ഒത്തവണ്ണം വീഴരുത്. 4:11).

10. നാം നമ്മുടെ സ്വീകാരം മറുകെപ്പിടിച്ചുകൊൾക. (4:14, 6:18, 10:23).

11. ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂർത്തി പ്രാപിക്കുക. (6:2).

12. പിൻമാറിപ്പോയാൽ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാൻ കഴിവുള്ളതല്ല. (6:5-6).

13. പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കുക. (6:11).

14. മന്ദതയുള്ളവരാകാതെ വാഗ്ദത്തങ്ങളുടയ അനുകാരികളാകുക. (6:12).

15. നാം മനഃപൂർവ്വം പാപം ചെയ്താൽ പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കുന്നില്ല. (10;26).

16. ദൈവപുത്രനെ ചവിട്ടികളകയും …. കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിൻ. (10:29).

17. ജീവനുള്ള ദൈവത്തിന്റെ കയ്യിൽ വീഴുന്നതു ഭയങ്കരം. (10:31).

18. കഷ്ടങ്ങളാൽ വളരെ പോരാട്ടം കഴിച്ച പൂർവ്വകാലം ഓർത്തുകൊൾവിൻ. (10:33).

19. മഹാ പ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുതു. (10:35).

20. ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണത നിങ്ങൾക്കു ആവശ്യം. (10:36).

21. എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന്നു അവനിൽ പ്രസാദമില്ല. (10:38).

22. സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക. (12:1).

23. നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ. (12:3).

24. എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല കൌലടേയന്മാരത്രേ. (12:8).

25. മുടന്തുള്ളതു ഉളുക്കിപ്പോകാതെ ഭേദമാകേണ്ടതിന്നു നിങ്ങളുടെ കാലിന്നു പാത നിരത്തുവിൻ. (12:13).

26. ആരും ദൈവകൃപ വിട്ടു …. ദുർന്നടപ്പുകാരനോ, … അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാൻ കരുതിക്കൊൾവിൻ. (12:15-16).

27. അരുളിച്ചെയ്യുന്നവനെ നിരസിക്കാതിരിപ്പാൻ നോക്കുവിൻ. (12:25).

28. ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുകൂടെ സേവ ചെയ്ക. (12:28).

29. നിങ്ങളും ശരീരത്തിൽ ഇരിക്കുന്നവരാകയാൽ കഷ്ടമനുഭവിക്കുന്നവരെയും ഓർത്തുകൊൾവിൻ. (13:3).

30. ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും. (13:4).

31. നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ. (13:5).

32. നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ. (13:7).

33. വിവിധവും അന്യവുമായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചുകൊണ്ടുപോകരുതു. (13:9).

എബ്രായൻ

എബ്രായൻ (the Hebrew)

യിസ്രായേല്യൻ്റെ മറ്റൊരു പേര്. ബൈബിളിൽ ആദ്യമായി എബ്രായൻ എന്നു വിളിക്കപ്പെട്ട വ്യക്തി അബ്രാഹാമാണ്. (ഉല്പ, 14:13). അനന്തരം അബ്രാഹാമിന്റെ പുത്രനായ യിസഹാക്കും സന്തതികളും എബ്രായർ എന്നറിയപ്പെട്ടു. (ഉല, 40:15; 43:32; പുറ, 2:11). എബ്രായ അടിമകളെ സംബന്ധിക്കുന്ന നിയമങ്ങൾ ന്യായപ്രമാണത്തിലുണ്ട്. (പുറ, 21:1-11; ആവ, 15:12-18). ഫെലിസ്ത്യർ യിസ്രായേല്യരെ എബ്രായർ എന്നു വിളിച്ചു. (1ശമൂ, 4:6, 9; 13:3; 14:11; 29:3). ‘എന്നെ എബ്രായരുടെ ദേശത്തുനിന്നു കട്ടുകൊണ്ടുപോന്നതാകുന്ന” എന്നു യോസേഫ് പാനപാത്രവാഹകനോടും (ഉല്പ, 40:15), “എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക” എന്നിങ്ങനെ ഫറവോനോടു കല്പിക്കാൻ ദൈവം മോശെയോടും (പുറ, 9:1), “എബ്രായരുടെ ദൈവം ഞങ്ങൾക്കു പ്രത്യക്ഷനായ്‍വന്നിരിക്കുന്നു” എന്നു മോശെയും അഹരോനും ഫറവോനോടും (പുറ, 5:3), നീ ഏതു ജാതിക്കാരൻ എന്ന ചോദ്യത്തിന് ‘ഞാൻ ഒരു എബായൻ’ എന്നു യോനാ പ്രവാചകൻ കപ്പൽക്കാരോടും മറുപടി നല്കി. (1:9). യിസ്രായേല്യർ തങ്ങളുടെ ജാതിനാമത്തിൽ അഭിമാനം കൊണ്ടിരുന്നു. പിതാക്കന്മാരുടെ പാരമ്പര്യങ്ങളും ഭാഷയും നിലനിർത്തി വംശത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിൽ എബ്രായർ ജാഗരൂകരായിരുന്നു. പൗലൊസ് അപ്പൊസ്തലൻ തന്നെക്കുറിച്ച് ‘എബായരിൽ നിന്നു ജനിച്ച എബ്രായൻ’ എന്നു പറയുന്നു. (ഫിലി, 3’5).

എബ്രായ ശബ്ദത്തിന്റെ ഉത്പത്തി വിവാദവിഷയമാണ്. മൂന്നുവിധത്തിലുള്ള നിഷ്പാദനമാണ് പൊതുവെ ഉള്ളത്. 1. അബ്രാഹാമിന്റെ പൂർവ്വികനായ ഏബെരിൽ നിന്ന്: (ഉല്പ, 10:21, 24,25; 11:14-16; ലൂക്കൊ, 3:35). സംഖ്യാ 24:24-ൽ ഏബെർ എന്ന പേര് എബ്രായൻ എന്ന അർത്ഥത്തിൽ പ്രയോഗിച്ചിരിക്കുന്നതും ചിന്താർഹമാണ്. അബ്രാഹാമിനു ലഭിച്ച നിയമവാഗ്ദത്തം ശേമിനോടു ബന്ധിപ്പിക്കുന്നതിന് ഈ പേർ സഹായകമാണ്. ശേമിന്റെ വംശത്തോടു യഹോവയെ ബന്ധപ്പെടുത്തിയുള്ള നോഹയുടെ സ്തവം (ഉല്പ, 9:26) മലക്കീസേദെക്ക് അബ്രാഹാമിനെ അനുഗ്രഹിക്കുമ്പോൾ ചെയ്യുന്ന സ്തുതിഗീതത്തിൽ പ്രതിധ്വനിച്ചിട്ടുണ്ട്. (ഉല്പ, 14:19-20). എബ്രായ-ശേമ്യരിലൂടെയാണ് യഹോവയുടെ നിയമബദ്ധമായ അനുഗ്രഹം വരുന്നതെന്ന് വ്യക്തമാക്കി. 2. കടക്കുക എന്നർത്ഥന്മുള്ള ‘അവാർ’ എന്ന ധാതുവിൽനിന്ന്: ഇതനുസരിച്ച് എബ്രായനായ അബ്രാഹാം നദികടന്ന അബ്രാഹാമാണ്. (ഉല്പ, 14:13). ഫ്രാത്ത് അഥവാ യൂഫ്രട്ടീസ് നദികടന്നാണ് ആബ്രാഹാം കനാനിലെത്തിയത്. (യോശു, 24:2,3). 3. ഹബിരു എന്ന പേരിൽ നിന്ന്: ബി.സി. 15-14 നൂറ്റാണ്ടുകളിലെ നൂസി-ഹിത്യ, അമർണാ രേഖകളിൽ പ്രത്യക്ഷപ്പെട്ട ഒരു ജനവിഭാഗമാണ് ഹബിരു. ബി.സി. 14-ാം നൂറ്റാണ്ടിൽ ഹബിരു ജനത പലസ്തീനിൽ പ്രവേശിച്ചതായി കരുതപ്പെടുന്നു. എബ്രായർ ഹബിരുവിന്റെ ഒരു വിഭാഗമായിരുന്നു എന്ന ധാരണ ഇനിയും വിവാദതലത്തെ കടന്നിട്ടില്ല.

എതിർക്രിസ്തു

എതിർക്രിസ്തു (Antichrist)

എതിർക്രിസ്തു എന്ന പ്രയോഗത്തിന് ക്രിസ്തുവിന്റെ എതിരാളി എന്നോ, ക്രിസ്തുവിന്റെ നാമത്തെയും അവകാശത്തെയും അപഹരിക്കുന്നവനെന്നോ അർത്ഥം കല്പിക്കാം. പകരം എന്നതിലേറെ എതിർ എന്ന ആശയമാണ് ആന്റിഖ്ഹിസ്റ്റോസ് എന്ന പ്രയോഗത്തിലെ ആന്റി എന്ന ഉപസർഗ്ഗത്തിനുള്ളത്. യോഹന്നാന്റെ ലേഖനങ്ങളിൽ മാത്രമേ ഈ പദം കാണപ്പെടുന്നുള്ളൂ; അഞ്ചു പ്രാവശ്യം. (1യോഹ, 2:18, 2:18; 22; 4:3; 2യോഹ, 1:7). എങ്കിലും എതിർക്രിസ്തുവിനെ കുറിച്ചുള്ള ആശയം തിരുവെഴുത്തുകളിൽ ഉടനീളം കാണാം. എതിർക്രിസ്തുവിനെ കുറിച്ചും എതിർക്രിസ്തുക്കളെ കുറിച്ചും യോഹന്നാൻ പറയുന്നുണ്ട്. എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കുന്നു എന്നും, എന്നാൽ എതിർക്രിസ്തുവിനെക്കുറിച്ചു് ‘വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ’ എന്നാണ് പറയുന്നത്. (1യോഹ, 2:18). അപ്പൊസ്തലനായ പൗലൊസും നിങ്ങൾ അറിയുന്നു എന്ന് എഴുതുന്നു. (2തെസ്സ, 2:6). എതിർക്രിസ്തുവും കള്ളക്രിസ്തുവും തമ്മിൽ വ്യത്യാസമുണ്ട്. കള്ളക്രിസ്തു (പ്സ്യൂഡോ ഖ്റിസ്റ്റൊസ്) ക്രിസ്തുവിന്റെ ആണ്മയെ നിഷേധിക്കുന്നില്ല. മുന്നറിയിക്കപ്പെട്ട മശീഹയിലാണ് ദൈവത്തിന്റെ വാഗ്ദത്തങ്ങളും മനുഷ്യന്റെ പ്രതീക്ഷകളും നിറവേറുന്നത്. ആ മുന്നറിയിക്കപ്പെട്ട മശീഹ താൻ തന്നെയാണെന്ന് കള്ളക്രിസ്തു അവകാശവാദം പുറപ്പെടുവിക്കുന്നു. എതിർ ക്രിസ്തുവും കള്ളകിസ്തവും തമ്മിലുള്ള വ്യത്യാസം ഇതിൽനിന്നും വ്യക്തമാണ്. എതിർക്രിസ്തു ക്രിസ്തുവിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നു; കള്ളകിസ്തു താനാണ് ക്രിസ്തു എന്ന് അവകാശപ്പെടുന്നു.

യെഹൂദന്മാരുടെ പൊതു വിശ്വാസമനുസരിച്ച് ഒരു ശത്രു അഥവാ ശക്തി അന്ത്യനാളുകളിൽ ദൈവജനത്തെ പീഡിപ്പിക്കും. ഇതിനു ചില തെളിവുകൾ പഴയനിയമത്തിലുണ്ട്. യഹോവയോ മശീഹയോ ആ ശത്രുവിനെ നശിപ്പിക്കും. യഹോവയ്ക്കും അവന്റെ അഭിഷിക്തനും എതിരായി ലോകത്തിലെ ശ്രതുക്കൾ എഴുന്നേല്ക്കുന്നതിനെ കുറിച്ച് രണ്ടാം സങ്കീർത്തനത്തിലുണ്ട്. അതിന്റെ ഒരു വിശദമായ പ്രദർശനമാണ് യെഹെസ്ക്കേൽ 38,39 അദ്ധ്യായങ്ങളിലും സെഖര്യാവ് 12-14 അദ്ധ്യായങ്ങളിലും കാണുന്നത്. ദാനീയേലിന്റെ പുസ്തകത്തിലും എതിർ ക്രിസ്തുവിനെക്കുറിച്ചുള്ള വ്യക്തമായ വിവരണമുണ്ട്. എതിർക്രിസ്തു ആരെന്നതിനെക്കുറിച്ചു അഭിപ്രായ ഭേദങ്ങളുണ്ട്. തിരുവെഴുത്തുകൾ ഒരു വ്യക്തി എന്ന നിലയ്ക്കാണ് എതിർക്രിസ്തുവിനെ അവതരിപ്പിക്കുന്നത്. ആദിമക്രിസ്ത്യാനികളും ഒരു വ്യക്തിയായിത്തന്നെ എതിർക്രിസ്തുവിനെ മനസ്സിലാക്കി. അതൊരു ഭരണവ്യവസ്ഥയോ ക്രമമോ അല്ല. സാത്താൻ അവനിൽ ആവസിക്കുകയും സാത്താന്യ ഭൂതശക്തികൾ അവനെ സഹായിക്കുകയും ചെയ്യും. വിവിധ നാമങ്ങളിലാണ് എതിർക്രിസ്തു അറിയപ്പെടുന്നത്. 1. ദുഷ്ടൻ (സങ്കീ, 10:2-4), 2. ഭൂമിയിൽ നിന്നുള്ള മർത്യൻ (സങ്കീ, 10:17), 3. ബാബേൽരാജാവ് (യെശ, 14:4), 4. അരുണോദയ പുത്രനായ ശുക്രൻ (യെശ, 14:12), 5. ചെറിയകൊമ്പ് (ദാനീ, 7:8), 6. വരുവാനിരിക്കുന്ന പ്രഭു (ദാനീ, 9:26), 7. നിന്ദ്യനായ ഒരുത്തൻ (ദാനീ, 11:21), 8. ഉഗ്രഭാവവും ഉപായബുദ്ധിയുമുള്ള രാജാവ് (ദാനീ, 8:23), 9. ശൂന്യമാക്കുന്നവൻ (ദാനീ, 9:27) എന്നിവയാണ്. പുതിയനിയമത്തിൽനല്കിയിട്ടുള്ള പേരുകളിൽ പ്രധാനപ്പെട്ടവ: 1. അധർമ്മമൂർത്തി, 2. നാശയോഗ്യൻ (2തെസ്സ, 2:3), 3. എതിർ ക്രിസ്തു (1യോഹ, 2:18), 4. മൃഗം (വെളി, 11:7; 13:1), 5. സ്വന്തനാമത്തിൽ വരുന്നവൻ (യോഹ, 5:43), 6. ശൂന്യമാക്കുന്ന മേച്ഛത (മത്താ, 24:15) എന്നിവയാണ് പുതിയനിയമത്തിൽ നല്കിയിട്ടുള്ള പേരുകൾ. ദാനീയേൽ 7-ലെ ചെറിയകൊമ്പും വെളിപ്പാട് 13:1-9-ലെ ഒന്നാമത്തെ മൃഗവും തമ്മിലുള്ള സാദൃശ്യം വിസ്മയകരമാണ്.

ചെറിയ കൊമ്പ് — ഒന്നാമത്തെ മൃഗം(ദാനീയേൽ7 — വെളിപ്പാട് 13).

1. ശക്തിമുഴുവൻ ചെറിയകൊമ്പിൽ ആവാഹിച്ച മൃഗത്തിന് പത്തു കൊമ്പുണ്ട്: 7:7 — മൃഗത്തിനു പത്തുകൊമ്പുണ്ട്: 13:1.

2. മൃഗം സമുദ്രത്തിൽ നിന്നു കയറി വരുന്നു: 7:33 — മൃഗം സമുദ്രത്തിൽ നിന്നും കയറി വരുന്നു: 13:1.

3. വമ്പു പറയുന്ന വായ് ഉണ്ടു്: 7:8 — വമ്പും ദൂഷണവും സംസാരിക്കുന്ന വായ് ഉണ്ട്: 13:5.

4. വിശുദ്ധന്മാരോടു യുദ്ധം ചെയ്ത് അവരെ ജയിക്കുന്നു: 7:22 — വിശുദ്ധന്മാരോട് യുദ്ധം ചെയ്ത് അവരെ ജയിക്കുന്നു: 13:7.

5. അത്യുന്നതനു വിരോധമായി വമ്പുപറയുന്നു: 7:25 — ദൈവ ദൂഷണത്തിനായി വായ്തുറക്കുന്നു: 13:6.

6. അത്യുന്നതന്റെ വിശുദ്ധന്മാരെ ഒടുക്കിക്കളയുന്നു: 7:25 — മൃഗത്തിന്മേലിരിക്കുന്ന സ്ത്രീ വിശുദ്ധന്മാരുടെ രക്തവും യേശുവിന്റെ സാക്ഷികളുടെ രക്തവും കുടിച്ചു മദിക്കുന്നു: 17:6.

2തെസ്സലൊനീക്യർ 2:1-12-ൽ അധർമ്മമൂർത്തി എന്ന പേരിൽ എതിർക്രിസ്തുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദ വിവരണമുണ്ട്. പഴയനിയമത്തിലെ ഭാഷയും പ്രതിബിംബ കല്പനയും അപ്പൊസ്തലൻ ഇവിടെ ആവർത്തിക്കുന്നുണ്ട്. ദാനീയേൽ 7-ലെ ചെറിയ കൊമ്പിനെപ്പോലെ നിയമങ്ങൾക്കെതിരാണ് അധർമ്മമൂർത്തി. കർത്താവിന്റെ നാളിനെക്കുറിച്ചു തെറ്റായ ധാരണയാണ് തെസ്സലൊനീക്യയിലെ വിശ്വാസികൾക്ക് ഉണ്ടായിരുന്നത്. കർത്താവിന്റെ നാൾ വരുന്നതിനുമുമ്പ് രണ്ടുകാര്യങ്ങൾ സംഭവിക്കുമെന്ന് പൗലൊസ് അപ്പൊസ്തലൻ അവരെ ഓർപ്പിച്ചു: വിശ്വാസത്യാഗവും, അധർമ്മമൂർത്തിയുടെ പ്രത്യക്ഷതയും. അധർമ്മത്തിന്റെ മർമ്മം ഇപ്പോഴേ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ അതിനെ ഇന്ന് തടഞ്ഞിരിക്കുകയാണ്. തടയുന്നവൻ മാറ്റപ്പെട്ടു കഴിഞ്ഞാൽ അധർമ്മമൂർത്തി വെളിപ്പെടും. അവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ടു് ദൈവത്തിനു മീതെ സ്വയം ഉയർത്തുകയും ദൈവമാണെന്ന് അവകാശപ്പെടുകയും ചെയ്യും. അവൻ അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കും അനേകരെ വഞ്ചിക്കും . ക്രിസ്തു ദൈവശക്തിയാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു. എന്നാൽ അതു സാത്താന്റെ ശക്തിയാലാണെന്ന് യെഹൂദന്മാർ കുറ്റപ്പെടുത്തി. (മത്താ, 12:24). എതിർക്രിസ്തു സാത്താന്റെ ശക്തികൊണ്ട് അത്ഭുതങ്ങൾ പ്രവർത്തിക്കും. പക്ഷേ അവനെ അനേകർ ദൈവം എന്നു പറഞ്ഞ് നമസ്കരിക്കും. കർത്താവായ യേശു തന്റെ ശ്വാസത്താൽ അവനെ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ അവനെ നശിപ്പിക്കും.

വെളിപ്പാട് പുസ്തകത്തിൽ പറയപ്പെട്ടിരിക്കുന്ന മൃഗത്തിനു നാല്പത്തിരണ്ടുമാസം അഥവാ മൂന്നര വർഷം പ്രവർത്തിക്കാൻ അധികാരം ലഭിക്കും. അതു മഹാപീഡനകാലത്തിന്റെ ഉത്തരാർദ്ധമാണ്. മഹാപീഡനത്തിന്റെ പൂർവ്വാർദ്ധം രണ്ടു സാക്ഷികളുടെ പ്രവചനകാലയളവായ 1260 ദിവസം അഥവാ മൂന്നര വർഷമാണ്. (വെളി, 11:3). മഹാപീഡനത്തിന്റെ അവസാനം യിസ്രായേലിനെ മുഴുവനായി നശിപ്പിക്കുവാൻ എതിർകിസ്തു ശ്രമിക്കുകയും ഹർമ്മഗദോൻ യുദ്ധം സംഘടിപ്പിക്കുകയും ചെയ്യും. ഭാവിയിൽ രൂപംകൊള്ളുന്ന ഏകലോകസഭ പ്രബലമായിത്തീരും. എതിർക്രിസ്തു അതിന്റെ തണലിൽ ശക്തി ആർജ്ജിക്കുകയും പത്തു രാജാക്കന്മാരോടു ചേർന്ന് ഏകലോകസഭയെ ഉപദ്രവിച്ച് അതിന്റെ ആസ്ഥാനം തകർക്കുകയും ചെയ്യും. മഹാപീഡനത്തിന്റെ അവസാനഘട്ടത്തിൽ മഹാസർപ്പത്തിന്റെയും മൃഗത്തിന്റെയും കള്ളപ്രവാചകന്റെയും വായിൽനിന്നു പുറപ്പെടുന്ന അശുദ്ധാത്മാക്കൾ ഭൂമിയിലെ സകലരാജാക്കന്മാരെയും യുദ്ധത്തിനു കൂട്ടിച്ചേർക്കും. (വെളി, 16:12-16). യെഹൂദന്മാരെ നശിപ്പിക്കുകയും യെരുശലേമിനെ കീഴടക്കുകയുമാണ് ലക്ഷ്യം. (സെഖ, 12:1-9; 13:8-14:2). അവരുടെ വിജയം ഉറപ്പാകുന്ന സമയത്ത് ക്രിസ്തു തന്നെ സൈന്യവുമായി ഇറങ്ങിവരും. (വെളി, 19:11-16). ഉടൻതന്നെ യെരുശലേമിന്നെതിരെ അണിനിരന്ന സൈന്യം ദൈവപുത്രന്നെതിരെ തിരിയും . ക്രിസ്തു തന്റെ വായിൽ നിന്നും പുറപ്പെടുന്ന വാൾകൊണ്ട് അവരെ കൊല്ലം. (വെളി, 19:21). അനന്തരം മശീഹയുടെ വാഴ്ച ഭൂമിയിൽ ആരംഭിക്കും.

ദൈവത്തെയും ക്രിസ്തുവിനെയും നിഷേധിക്കുന്നവനാണ് എതിർക്രിസ്തു. എതിർക്രിസ്തുവിന്റെ മർമ്മം ആദിമുതലേ വ്യാപരിക്കുന്നുണ്ട്. ക്രിസ്തുവിന്റെ ആളത്തത്തെക്കുറിച്ചുള്ള വിപരീതോപദേശം (ക്രിസ്തുവിന്റെ ദൈവത്വത്തെയോ, മനുഷ്യത്വത്തെയോ നിഷേധിക്കുക) പഠിപ്പിക്കുന്നവർ എതിർക്രിസ്തുക്കൾ ആണ്. (1യോഹ, 2:18). ക്രിസ്തു സാക്ഷാൽ ജഡത്തിൽ വന്നില്ല, ക്രിസ്തുവിന്റെ മനുഷ്യരൂപം മായക്കാഴ്ചയായിരുന്നു എന്നാണ് ഡോസെറ്റിക്കുകൾ പഠിപ്പിച്ചത്. “യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽ നിന്നുള്ളതു. യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽ നിന്നുള്ളതല്ല. അതു എതിർക്രിസ്തുവിന്റെ ആത്മാവു തന്നേ; അതുവരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോൾ തന്നെ ലോകത്തിൽ ഉണ്ട്.” (1യോഹ, 4:2,3). ചരിത്രത്തിലെ ക്രിസ്തു വെറും മനുഷ്യനായിരുന്നു എന്നും സ്വർഗ്ഗീയനായ ക്രിസ്തു ചരിത്രത്തിലെ ക്രിസ്തുവിൽ ആവസിച്ചു എന്നുമാണ് ജ്ഞാനവാദം പഠിപ്പിക്കുന്നത്. അവർ ക്രിസ്തുവിന്റെ ജഡധാരണത്തെ എതിർത്തു. ഈ ഇടത്തൂടുകളെ എതിർക്രിസ്തുവായി പോളിക്കാർപ്പ് മനസ്സിലാക്കി. ‘അധർമ്മത്തിന്റെ മർമ്മത്തെ’ പലരും രാഷ്ട്രീയമായി വ്യാഖ്യാനിച്ചു. ദാനീയേലിന്റെ ദർശനത്തിലെ നാലാം സാമ്രാജ്യമായ റോമാണ് ബർന്നബാസിന്റെ വീക്ഷണത്തിൽ എതിർകിസ്തു. എതിർക്രിസ്തു നീറോയുടെയോ യൂദായുടെയോ പുനർജ്ജനനം ആയിരിക്കുമെന്ന് കരുതുന്നവരുണ്ട്. നവീകരണ നായകന്മാരായ വൈക്ലിഫ്, മാർട്ടിൻ ലൂഥർ, കാൽവിൻ, സ്വിംഗ്ലി, ക്രാൻമർ തുടങ്ങിയവർ റോമാസഭയെ ബാബിലോണായും പോപ്പിനെ എതിർക്രിസ്തുവായും കണ്ടു; റോമൻ കത്തോലിക്കാസഭ നവികരണ കർത്താക്കളെയും.

ഊറീമും തുമ്മീമും

ഊറീമും തുമ്മീമും (Urim and Thummim)

പേരിനർത്ഥം – പ്രകാശങ്ങളും പരിപൂർണ്ണതകളും

എബ്രായജനത ദൈവഹിതം അറിഞ്ഞിരുന്നത് മൂന്ന് മാർഗ്ഗങ്ങളിലൂടെയാണ്. സ്വപ്നങ്ങൾ, ദർശനങ്ങൾ, ഊറീമും തുമ്മീമും. മഹാപുരോഹിതൻ തന്റെ മാർപതക്കത്തിൽ ഊറീമും തുമ്മീമും ധരിച്ചിരുന്നു. (പുറ, 28:30). ഈ മാദ്ധ്യമങ്ങളിലൂടെ ആയിരുന്നു ദൈവാധിപത്യ വ്യവസ്ഥിതിയിൽ പ്രധാനകാര്യങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം എന്തെന്നു മനസ്സിലാക്കി മഹാപുരോഹിതൻ ജനത്തെയും അവരുടെ നേതാക്കന്മാരെയും അറിയിച്ചിരുന്നത്. (സംഖ്യാ, 27:21). രാജവാഴ്ചയുടെ അദ്യഘട്ടത്തിനുശേഷം പ്രവാസാനന്തര കാലംവരെ ഊറീമിനെയും തുമ്മീമിനെയും കുറിച്ചുള്ള പരാമർശം കാണുന്നില്ല. പ്രവാചകന്മാരിലൂടെയുള്ള വെളിപ്പാട് സുലഭമായിരുന്ന അക്കാലത്ത് ഈ മാധ്യമങ്ങൾ ആവശ്യമായിരുന്നില്ല. എന്നാൽ പ്രവാചകന്മാരുടെ യുഗം അവസാനിച്ചപ്പോൾ ഊറീമിന്റെയും തുമ്മീമിന്റെയും ഉപയോഗം പുനരുദ്ധരിക്കുവാൻ ആഗ്രഹിച്ചതായി കാണുന്നു. (എസ്രാ, 2:63; നെഹെ, 7:65).

ഊറീമിനെയും തുമ്മീമിനെയും കുറിച്ചുള്ള ആദ്യപരാമർശം പുറപ്പാട് 28:30-ലാണ്. മഹാപുരോഹിതന്റെ മാർപതക്കത്തിലാണ് ഇവ പതിച്ചിരുന്നത്. യഹോവയുടെ സന്നിധിയിൽ പ്രവേശിക്കുമ്പോൾ അഹരോന്റെ ഹൃദയത്തിൽ ഇവ ഇരിക്കണം. (പുറ, 28:15-30). ഈ ഭാഗത്തു ഇവയെക്കുറിച്ച് ഒരു ചെറിയ വിവരണം പോലും നല്കിയിട്ടില്ല. അക്കാലത്തെ ജനങ്ങൾക്കും മോശെക്കും അവ സുപരിചിതങ്ങളായിരുന്നു. എന്നാൽ ജൊസീഫസ്, ഫിലോ എന്നിവർക്കു പോലും അവ എന്താണെന്നു വ്യക്തമാക്കുവാൻ കഴിഞ്ഞില്ല എന്നതാണു പരമാർത്ഥം. അഹരോനുശേഷം ഇവ മറ്റു പൗരോഹിത്യ ചിഹ്നങ്ങളോടൊപ്പം എലെയാസറിനു ലഭിച്ചു. (സംഖ്യാ, 20:28). അതിനുശേഷം രണ്ടു ഭാഗങ്ങളിൽ കൂടി ഊറീമും തുമ്മീമും പരാമർശിക്കപ്പെട്ടിട്ടുണ്ട്. (സംഖ്യാ, 27:21; ആവ, 33:8,9). ന്യായാധിപന്മാരുടെയും രാജാക്കന്മാരുടെയും കാലയളവിൽ ഒരു പ്രാവശ്യം മാത്രമേ ഊറീമിനെക്കുറിച്ചു പറഞ്ഞിട്ടുള്ളു. (1ശമൂ, 28:6). മഹാപുരോഹിതന്റെ മാറിൽ അണിയുന്ന പന്ത്രണ്ടു രത്നങ്ങൾക്കു സമാനമായി ചിലർ ഊറീമിനെയും തുമ്മീമിനെയും കരുതുന്നു. ജൊസീഫസിന്റെ അഭിപ്രായത്തിൽ ഏഫോദിന്റെ തോളിലുള്ള ഗോമേദകം ആണ്. പ്രശ്നം ചോദിച്ചുകഴിഞ്ഞാൽ ഈ രതത്തിന്റെ ദിവ്യമായ വെളിച്ചം പ്രകാശിക്കുമെന്നും അതനുസരിച്ച് ഉത്തരം നിശ്ചയിക്കാമെന്നും പറയുന്നു. ഒരു വിജയത്തിനുമുമ്പും യാഗം യഹോവയ്ക്ക് സ്വീകാര്യമാവുമ്പോഴും അതിനുതിളക്കം വർദ്ധിക്കുന്നു. ദുഃഖമോ വിപത്തോ ആസന്നമാണെങ്കിൽ രത്നത്തിന്റെ തിളക്കം മങ്ങുന്നു. മറ്റൊരഭിപ്രായമനുസരിച്ച് ഏഫോദിന്റെ മദ്ധ്യത്തിലോ മടക്കുകൾക്കുള്ളിലോ യഹോവയുടെ നാമംകൊത്തിയ കല്ലോ സ്വർണ്ണത്തകിടോ ആണിവ. മീഖായേലിസിന്റെ (Michaelis) അഭിപ്രായത്തിൽ ഊറീമും തുമ്മീമും മൂന്നു കല്ലുകളാണ്. ഒന്നിൽ അതേ എന്നും മറ്റൊന്നിൽ അല്ല എന്നും രേഖപ്പെടുത്തിയിരിക്കും. മൂന്നാമത്തേതു ശുന്യമാണ്. ദൈവഹിതം അറിയാനുള്ള ചീട്ടുകളായി അവയെ ഉപയോഗിച്ചിരുന്നു. രണ്ടിലും ഒരുവശത്തു ഊറീം എന്നും മറുവശത്തു് തുമ്മീം എന്നും എഴുതിയിരുന്നു എന്ന് എച്ച്.എച്ച്. റൌളി (H.H. Rowley) പറയുന്നു. രണ്ടും ഊറീംവശം കാട്ടിയാൽ ഉത്തരം നിഷേധാത്മകമാണ്. രണ്ടും തുമ്മീം വശം കാട്ടിയാൽ ‘അതേ’ എന്നത്രേ. ഒന്നു ഊറീമും മറ്റേത് തുമ്മിമും കാട്ടിയാൽ ഉത്തരമില്ല എന്നർത്ഥം. ഊറീമും തുമ്മീമും ഉപയോഗിച്ച് ഉത്തരമറിയുന്ന വിധം ശമുവേലിന്റെ പുസ്തകത്തിലുണ്ട്. (1ശമൂ, 23:9-12; 30:7,8). ദാവീദ് രാജാവ് അബ്യാഥാർ പുരോഹിതനോടു ഏഫോദ് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഊറീമും തുമ്മീമും ഉള്ള മാർപതക്കം തുന്നിച്ചേർത്തിരുന്ന ഏഫോദ് ആണത്. ഏഫോദ് കൊണ്ടു വന്നശേഷം ദാവീദ് രണ്ടു ചോദ്യങ്ങൾ ദൈവത്തോടു ചോദിച്ചു. 1. താൻ കേട്ടതുപോലെ ശൗൽ രാജാവ് കെയീലയിലേക്കു വരുമോ? 2. കൈയീലാ നിവാസികൾ തന്നെയും തന്റെ ആൾക്കാരെയും ശൗലിന്റെ കയ്യിൽ ഏല്പിച്ചു കൊടുക്കുമോ? ഈ രണ്ടന്വേഷണങ്ങൾക്കും വിധായകമായ ഉത്തരമാണു കിട്ടിയത്. 1. അവൻ വരും, 2. അവർ ഏല്പിച്ചുകൊടുക്കും. ഈ ഉത്തരം ലഭിച്ചപ്പോൾ ദാവീദും ആൾക്കാരും അവിടം വിട്ടുപോയി. രണ്ടാമത്തെ പ്രാവശ്യം അബ്യാഥാർ ഏഫോദു കൊണ്ടുവന്നപ്പോൾ ദാവീദു: ഞാൻ ഇവരെ പിൻതുടരേണമോ? അവരെ എത്തിപ്പിടിക്കുമോ എന്നു ചോദിച്ചു. പിന്തുടരുക; നീ അവരെ നിശ്ചയമായി എത്തിപ്പിടിക്കും; സകലവും വീണ്ടുകൊള്ളും എന്നു മറുപടി ലഭിച്ചു. (1ശമൂ, 30:8) നിഷേധ രൂപത്തിലുള്ള മറുപടി ലഭിച്ചതിനു വ്യക്തമായ ഉദാഹരണങ്ങളില്ല. മറുപടി നൽകുവാൻ വിസമ്മതിച്ച രണ്ടു സന്ദർഭങ്ങൾ പരാമർശിക്കപ്പെട്ടിട്ടുണ്ട്. നിഷേധരൂപത്തിലുള്ള മറുപടിക്കു തുല്യമാണത്: “ഞാൻ ഫെലിസ്ത്യരെ പിന്തുടരേണമോ? നീ അവരെ യിസ്രായേലിന്റെ കൈയിൽ ഏല്പിക്കുമോ എന്നു അരുളപ്പാടു ചോദിച്ചു. എന്നാൽ അന്നു അവനു അരുളപ്പാടു ലഭിച്ചില്ല.” (1ശമൂ, 14:37). രണ്ടാമത്തെ സംഭവം ഫെലിസ്ത്യർ ശുനേമിൽ താവളമടിച്ചപ്പോഴാണ്. ഫെലിസ്ത്യരുടെ വലിയ സൈന്യം ശൗലിനെ ഭയപ്പെടുത്തി. ആശ്വാസപ്രദമായ ഒരു മറുപടി ലഭിക്കമെന്ന പ്രതീക്ഷയിൽ ശൗൽ യഹോവയോടു ചോദിച്ചു. എന്നാൽ, “ശൗൽ യഹോവയോടു ചോദിച്ചാറെ യഹോവ അവനോടു സ്വപനം കൊണ്ടാ ഊറിംകൊണ്ടോ പ്രവാചകന്മാരെ കൊണ്ടോ ഉത്തരം അരുളിയില്ല.” (1ശമൂ, 28:6). ചോദ്യം പുരോഹിതനായ എലെയാസരിനോടു ചോദിക്കുവാൻ യഹോവ യോശുവയോടു കല്പിച്ചു. പുരോഹിതൻ ഊറീം മുഖാന്തരം യഹോവയോടു അരുളപ്പാടു ചോദിക്കണം. അവനും യിസ്രായേൽ മക്കളുടെ സർവ്വസഭയും അവന്റെ വാക്കനുസരിച്ച് പോവുകയും വരികയും വേണം. (സംഖ്യാ, 27:21). ഊറീമും തുമ്മീമും പുരോഹിതനാണ് ഉപയോഗിക്കേണ്ടത്. പുറപ്പാട് 28:30; ലേവ്യർ 8:8 എന്നീ വാക്യങ്ങളനുസരിച്ച് മഹാപുരോഹിതനാണ് അവ ധരിച്ചിരുന്നത്. ലേവ്യഗോത്രത്തിലുള്ള എല്ലാവർക്കും ഇവ ഉപയോഗിക്കാമെന്ന് ഒരു സൂചന ആവർത്തനം 33:8-ൽ ഉള്ളതുപോലെ തോന്നുന്നു. ദേശീയ പ്രാധാന്യമുള്ള ഒരു തീരുമാനത്തിനു വേണ്ടി ജനനായകന്മാരും രാജാക്കന്മാരും സമീപിച്ചിരുന്നത് മഹാപുരോഹിതനെയാണ്. യോശുവ, ശൗൽ, ദാവീദ് എന്നിവർ അപ്രകാരം ചെയ്തതായി കാണുന്നു. പ്രത്യേക വ്യക്തികളുടെ കാര്യത്തിൽ ഊറീമും തുമ്മീമും പ്രയോജനപ്പെടുത്തിയിരുന്നുവോ എന്നത് വ്യക്തമല്ല.

ഉപമകൾ

ഉപമകൾ

‘ഒന്നിനൊന്നോടു സാദൃശ്യം ചൊന്നാലുപമയാമതു’ സാദൃശ്യമൂലകാലങ്കാരമാണ് ഉപമ. ആശയഗ്രഹണത്തിനു സഹായകമായ ഒരു മാർഗ്ഗമാണ് താരതമ്യകഥനം. ഉപമയുടെ ഗ്രീക്കുപദം ‘പാരബൊലീ’ ആണ്. ‘പാരബല്ലോ’ ആണ് ക്രിയാരൂപം. അടുത്തടുത്തു വയ്ക്കുക എന്നാണർത്ഥം. പഠിപ്പിക്കുന്നതിനുവേണ്ടി രണ്ടു കാര്യങ്ങളെ താരതമ്യം ചെയ്യുക അഥവാ വസ്തുക്കളോ വസ്തുതകളോ സമാന്തരമായി പ്രദർശിപ്പിക്കുക എന്നർത്ഥം. പുതിയനിയമത്തിൽ നാല്പത്താറു പ്രാവശ്യം ഈ പ്രയോഗമുണ്ട്. ‘മാഷാൽ’ എന്ന എബ്രായപദത്തിന്റെ തർജ്ജമയാണ് ഗ്രീക്കിലെ പാബൊലി. പഴയനിയമത്തിൽ ‘മാഷാൽ’ പതിനഞ്ചുപ്രാവശ്യം പ്രയോഗിച്ചിട്ടുണ്ട്. മാഷാലിന് മലയാളത്തിലെ ‘ഉപമ’യെക്കാൾ വിപുലമായ അർത്ഥമാണുള്ളത്. സുഭാഷിതം, സദൃശവാക്യം, പഴഞ്ചൊല്ല്, ഉപമ എന്നൊക്കെ അതിനർത്ഥമുണ്ട്. പഴയനിയമത്തിൽ ചിലേടത്ത് മാഷാൽ ഒരു പഴഞ്ചൊല്ലാണ്. 1ശമു, 10:12, 24:13). സംഖ്യാപുസ്തകത്തിൽ അത് പ്രാവചനികമായ രൂപകഭാഷണമാണ്. അതിനെ സുഭാഷിതം എന്നു പരിഭാഷപ്പെടുത്തുന്നു. (23:7,18, 24:3). യെഹെസ്കേൽ പ്രവാചകൻ സാദൃശ്യാർത്ഥത്തിൽ ‘മാഷാൽ’ (ഉപമ) എന്നു പ്രയോഗിക്കുന്നു. (17:2, 21:5, 24:3). അനേകം എഴുത്തുകാർ മാഷാലിനെ ഒരു കവിതയായി പരിഗണിക്കുന്നു. (സംഖ്യാ, 21:27-30, സങ്കീ, 78-2). സാരോപദേശം അഥവാ സദൃശവാക്യം എന്ന അർത്ഥമാണു സദൃശവാക്യത്തിൽ. (10:1, 25:1). കടങ്കഥ അഥവാ ഗുഢകഥനം എന്ന അർത്ഥത്തിലും ‘മാഷാൽ’ പ്രയോഗിച്ചിട്ടുണ്ട്. (സങ്കീ, 49:4, യെഹെ, 17:2, 20:4-9). പാരബൊലി എന്ന വാക്കിന്റെ പര്യായമായി പാരായിമിയ എന്ന പദം പുതിയ നിയമത്തിൽ അഞ്ചുപ്രാവശ്യം കാണുന്നുണ്ട്. (യോഹ, 10:6, 16:25,29, 2പത്രൊ, 2:12). സാദൃശ്യം, സദൃശം എന്നു പരിഭാഷ.

പഴയനിയമത്തിലെ ഉപമകൾ

വക്താവ് – വിഷയം – പറഞ്ഞസ്ഥലം – ബൈബിൾഭാഗം

1. ബിലെയാം — മോവാബ്യരും യിസ്രായേല്യരും — പിസ്ഗാ — (സംഖ്യാ, 23:24).

2. യോഥാം — വൃക്ഷങ്ങൾ ഒരു രാജാവിനെ അഭിഷേകം ചെയ്യുന്നത് – ഗെരിസ്സീംമല — (ന്യായാ, 9:8-15).

3. നാഥാൻ പ്രവാചകൻ — ദരിദന്റെ പെൺകുഞ്ഞാട് — യെരുശലം — (2ശമൂ, 12-1-4).

4. തെക്കോവയിലെ വിധവ — രണ്ടു സഹോദരന്മാരുടെ കലഹം — യെരുശലേം — (2ശമൂ, 14:4-8).

5. യുവാവായ പ്രവാചകൻ — രക്ഷപ്പെട്ട തടവുകാരൻ — ശമര്യയ്ക്കടുക്കൽ — (1രാജാ, 20:35-42).

6. യെഹോവാശ് — മുൾപ്പടർപ്പും ദേവദാരുവും — യെരുശലേം — (2രാജാ, 14:9).

7. യെശയ്യാവ് — കാട്ടുമുന്തിരിങ്ങ വിളഞ്ഞ മുന്തിരിത്തോട്ടം — യെരൂശലേം — (യെശ, 5-1-7).

8. യെഹെസ്ക്കേൽ — മുന്തിരിച്ചെടിയും കഴുകന്മാരും — ബാബേൽ — (യെഹ, 17:3-10).

9. യെഹെസ്ക്കേൽ — ബാലസിംഹങ്ങൾ — ബാബേൽ — (യെഹെ, 19:2-9).

10. യെഹെസ്ക്കേൽ — അടുപ്പത്തുവെച്ച കുട്ടകം — ബാബേൽ — (യെഹെ, 24:3-5).

പുതിയനിയമത്തിലെ ഉപമകൾ

ഉപമകളുടെ ഉപജ്ഞാതാവ് ക്രിസ്തുവല്ല. എന്നാൽ പുതിയനിയമത്തിൽ ക്രിസ്തു അല്ലാതെ ശിഷ്യന്മാരോ അപ്പൊസ്തലന്മാരോ ഉപമ ഉപയോഗിച്ചിട്ടില്ല. ഉപമയിലൂടെ ആശയഗ്രഹണം ലളിതവും സുസാദ്ധ്യവുമാണ്. പരിചിതമല്ലാത്ത ഒന്നിനെ പരിചിതമായ ഒന്നിനോട് താരതമ്യം ചെയാതു കാണിക്കുന്നതാണ് ഉപമ. യേശുക്രിസ്തു യിസ്രായേലിന്റെ രാജാവായി വന്നു. എന്നാൽ അവർ ക്രിസ്തുവിനെ നിരസിച്ചു. അതിനുശേഷമാണ് ക്രിസ്തു ഉപമകളിലൂടെ സംസാരിച്ചത്. ശിഷ്യന്മാർ ക്രിസ്തുവിനോടു ചോദിച്ചു. “അവരോടു ഉപമകളായി സംസാരിക്കുന്നതു എന്ത്?” (മത്താ, 13:10). ക്രിസ്തുവിനെ നിരസിച്ച ജനത്തോട്,, ദോഷവും വ്യഭിചാരവുമുള്ള തലമുറയോട് ആയിരുന്നു ക്രിസ്തു ഉപമകളായി പറഞ്ഞത്. ഇങ്ങനെയുള്ള ഒരു വിഭാഗം ജനത്തോട് ഉപമകളായി സംസാരിക്കുന്നത് എന്തുകൊണ്ടാണെന്ന് ശിഷ്യന്മാർ വിസ്മയത്തോടുകൂടി ചോദിച്ചു. പ്രത്യുത്തരമായി ഉപമകളിലൂടെ പഠിപ്പിക്കുന്നതിന്റെ മുന്നു ഉദ്ദേശ്യങ്ങൾ ക്രിസ്തു വെളിപ്പെടുത്തി: ഒന്ന്; ക്രിസ്തുവിന്റെ മശീഹാ പദവി വെളിപ്പെടുത്തുക: “ഇതു ഒക്കെയും യേശു പുരുഷാരത്തോടു ഉപമകളായി പറഞ്ഞു; ഉപമ കൂടാതെ അവരോടു ഒന്നും പറഞ്ഞില്ല. ‘ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ്തുറക്കും; ലോകസ്ഥാപനം മുതൽ ഗൂഢമായതു ഉച്ചരിക്കും’ എന്നു പ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ സംഗതിവന്നു.” (മത്താ,13:34-35). “ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ്തുറക്കും; പുരാതന കടങ്കഥകളെ ഞാൻ പറയും.” (സങ്കീ, 78:2) എന്ന പ്രവചനത്തിന്റെ നിറവേറലാണിത്. തുടർന്ന് യെശയ്യാവാ 6:9-10 ക്രിസ്തു ഉദ്ധരിച്ചു: (മത്താ, 13:14-15). രണ്ട്; വിശ്വസിക്കുന്ന ശ്രോതാവിന് സത്യം വെളിപ്പെടുത്തിക്കൊടുക്കും: “അവൻ അവരോടു ഉത്തരം പറഞ്ഞതു: സ്വർഗ്ഗരാജ്യ ത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; അവർക്കോ ലഭിച്ചിട്ടില്ല.” (മത്താ, 13:11). മൂന്ന്; വിശ്വസിക്കാത്തവരിൽ നിന്നു സത്യം മറച്ചുവെക്കുക: “അതുകൊണ്ട് അവർ കണ്ടിട്ടു കാണാതെയും കേട്ടിട്ടു കേൾക്കാതെയും ഗ്രഹിക്കാതെയും ഇരിക്കയാൽ ഞാൻ ഉപമകളായി അവരോടു സംസാരിക്കുന്നു.” (മത്താ, 13:13). ക്രിസ്തുവിന്റെ മിക്ക ഉപമകളും പ്രത്യേകം വിശദീകരണം കൂടാതെ മനസ്സിലാകുന്നവയായിരുന്നു. മനസ്സിലാക്കാൻ പ്രയാസമുള്ള ഉപമകൾ ശിഷ്യന്മാർക്കു യേശു പ്രത്യേകം വിശദീകരിച്ചു കൊടുത്തു.

ഉപമ – വിവക്ഷ – ബൈബിൾഭാഗം

1. വിതയ്ക്കുന്നവൻ — പ്രസംഗിക്കപ്പെടുന്ന വചനവും കേൾവിക്കാരും തമ്മിലുള്ള ബന്ധം — (മത്താ, 13:5-8, മർക്കൊ, 4:3-8, ലൂക്കോ, 8:5-8).

2.കള — നല്ലതും ചീത്തയും തമ്മിലുള്ള കലർപ്പ് — (മത്താ, 13:24-30).

3. കടുകുമണി — സ്വർഗ്ഗരാജ്യത്തിന്റെ ബാഹ്യ വളർച്ച — (മത്താ, 13:31-32, മർക്കൊ, 4:31-32, ലൂക്കോ, 13:19).

4. പുളിച്ച മാവ് — സ്വർഗ്ഗരാജ്യത്തിൽ തിന്മയുടെ പ്രവർത്തനം — (മത്താ, 13:33).

5. ഒളിച്ചുവെച്ച നിധി — രാജ്യത്തിൽ യിസായേലിന്റെ വർത്തമാനകാലസ്ഥിതി — (മത്താ, 13:44).

6. വിലയേറിയ മുത്ത് — രാജ്യത്തിൽ സഭ — (മത്താ, 13:45-46).

7. വീശുവല — നന്മയെയും തിന്മയെയും ഭാവിയിൽ വേർതിരിക്കുന്നത് — (മത്താ, 13:47-50).

8. കാണാതെപോയ ആട് — പാപികളോടുള്ള കർത്താവിന്റെ സ്നേഹം — (മത്താ, 18:12-14, ലൂക്കോ, 15:4-7).

9. കരുണയില്ലാത്ത ദാസൻ — ക്ഷമയുടെ സുവിശേഷ നിയമം — (മത്താ, 18:23-35).

10. മുന്തിരിത്താട്ടത്തിലെ വേലക്കാർ — പത്രൊസിൻ്റെ ചോദ്യത്തിനുള്ള മറുപടി — (മത്താ, 20:1-16).

11. രണ്ടു പുത്രന്മാർ — വേലയെക്കാൾ അനുസരണമാണ് ഉത്തമം — (മത്താ, 21:28-32).

12. കുടിയാന്മാർ — യിസ്രായേലിന്റെ പാപവും പരിത്യാഗവും — (മത്താ, 21:33-46, മർക്കൊ, 12:1-12, ലൂക്കോ, 20:9-19).

13. രാജപുത്രന്റെ കല്യാണം — ദൈവത്തിന്റെ ദീർഘക്ഷമയും നന്മയും നിഷേധിക്കുന്നവരുടെ നിരാസം — (മത്താ, 22:1-14).

14. പത്തുകന്യകമാർ — യിസ്രായേല്യർ കർത്താവിന്റെ വരവിനായി ഒരുങ്ങുന്നത് — (മത്താ, 25:1-13).

15. താലന്തുകൾ — പകലുള്ളപ്പോൾ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത — (മത്താ, 25:14-30).

16. കർഷകൻ അറിയാതെ വളർന്നു വരുന്ന വിത്ത് — വചനത്തിന്റെ അദൃശ്യമായ ശക്തി — (മർക്കൊ, 4:26-29).

17. രണ്ടു കടക്കാർ — ലഭിച്ച കൃപയ്ക്ക് ആനുപാതികമാണ് സ്നേഹം — ലൂക്കോ, 7:41-43).

18. നല്ല ശമര്യൻ — സ്നേഹത്തിനു അതിർ വരമ്പുകളില്ല — (ലൂക്കോ, 10:25-37).

19. അർദ്ധരാത്രിയിലെ സ്നേഹിതൻ — സ്ഥിരോത്സാഹത്തോടെയുള്ള പ്രാർത്ഥന — (ലൂക്കോ, 11:5-8).

20. ധനികനായ മൂഢൻ — ഭക്തിയില്ലാത്തവൻ്റെ സമ്പത്ത് വ്യർത്ഥം — (ലൂക്കോ, 12:16-18).

21. ഫലമില്ലാത്ത അത്തിവൃക്ഷം — യിസായേലിനോടു ദൈവത്തിനുള്ള ദീർഘക്ഷമയും തീക്ഷ്ണതയും — (ലൂക്കോ, 13:6-9).

22. വലിയ അത്താഴം — ക്ഷണം സ്വീകരിക്കാത്തവരെ ഒഴിവാക്കുന്നത് — (ലൂക്കോ, 14:16-24).

23. നഷ്ടപ്പെട്ട ദ്രഹ്മ — പാപികളോടുള്ള കർത്താവിന്റെ സ്നേഹം — (ലൂക്കോ, 15:8-10).

24. മുടിയനായ പുത്രൻ — പാപികളോടുള്ള കർത്താവിൻ്റെ സ്നേഹം — (ലൂക്കോ,15:11-32).

25. അനീതിയുള്ള കാര്യവിചാരകൻ — ക്രിസ്തീയ വിവേകം — (ലൂക്കോ, 16:1-9).

26. ധനവാനും ലാസറും — അവിശ്വാസികൾക്കു ശിക്ഷാവിധിയും വിശ്വാസികൾക്കു പ്രതിഫലവും ഉണ്ടാകും — (ലൂക്കോ, 16:19-31).

27. പ്രയോജനമില്ലാത്ത ദാസന്മാർ — സ്നേഹമില്ലാത്ത സേവനം പ്രശംസാർഹമല്ല — ലൂക്കോ, 17:7-10).

28. അനീതിയുള്ള ന്യായാധിപൻ — മടുത്തുപോകാതെ പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യം — ലൂക്കോ, 18:1-8).

29. പരീശനും ചുങ്കക്കാരനും — പ്രാർത്ഥനയിലുള്ള വിനയം — (ലൂക്കോ, 18:10:14).

30. പത്തു ദാസന്മാരും പത്തു റാത്തൽ വെള്ളിയും — കർത്താവിനായി ക്ഷമയോടെ കാത്തിരിക്കുകയും കർത്താവിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നത് — (ലൂക്കോ, 19:12-17).

യേശുക്രിസ്തുവിന്റെ പല ഭാഷണങ്ങളിലും ഉപമയുടെ അംശങ്ങൾ വ്യക്തമായി നിഴലിക്കുന്നുണ്ട്. അവയെ ഉപമകളായിത്തന്നെ പരിഗണിക്കുന്നവരും ഉണ്ട്:

1. പാറമേലും മണലിന്മേലും പണിത വീട്. (മത്താ, 7:24-27, ലൂക്കൊ, 6:46-49).

2. ചന്തസ്ഥലങ്ങളിലെ കുട്ടികൾ. (മത്താ, 11:16, ലൂക്കൊ, 7:32).

3. അശുദ്ധാത്മാവ്. (മത്താ, 12:34-45, ലൂക്കൊ, 11:24-26).

4. മലമേലിരിക്കുന്ന പട്ടണവും കത്തിച്ച വിളക്കും. (മത്താ, 5:14-15, മർക്കൊ, 4:21, ലൂക്കൊ, 8:16).

5. വീട്ടുടമസ്ഥൻ. (മത്താ, 13:52).

6. മണവാളൻ്റെ തോഴമക്കാർ. (മത്താ, 9:15, മർക്കൊ, 2:19-20, ലൂക്കൊ, 5:34-35).

7. തുന്നിച്ചേർത്തവസ്ത്രം. (മത്താ, 9:16, മർക്കൊ, 2:21, ലൂക്കൊ, 5:36).

8. പഴയതുരുത്തിയും പുതിയ തുരുത്തിയും. (മത്താ, 9:17, മർക്കൊ, 2:22, ലൂക്കൊ, 5:37).

9. കൊയ്ത്തും ജോലിക്കാരുടെ അഭാവവും. (മത്താ, 9:37, ലൂക്കൊ, 10:2).

10. പ്രതിയോഗി. (മത്താ, 5:25, ലൂക്കൊ, 12:58).

11. ഇടുങ്ങിയ വഴി. (മത്താ, 7:14, ലൂക്കൊ, 13:24).

12. ഗോപൂരനിർമ്മാണം. (ലൂക്കൊ, 14:28-30).

13. യുദ്ധത്തിനു പോകുന്ന രാജാവ്. (ലൂക്കൊ, 14:31-32).

14. അത്തിമരം. (മത്താ, 24:32-35, മർക്കൊ, 13:28-31, ലൂക്കൊ, 21:29-33).

15. ഉണർന്നിരിക്കുന്ന ഭത്യന്മാർ. (മർക്കൊ, 14:34-35).

16. വിശ്വസ്തരും അവിശസ്തരുമായ ഭൃത്യർ. (മത്താ, 24:45-48).

17. ഉണർന്നിരിക്കുന്ന വീട്ടുടമസ്ഥൻ. (മത്താ, 24:43, ലൂക്കൊ, 12:39).

ഉപമകളെക്കൂടാതെ അന്യാപദേശങ്ങളും ഉണ്ട്. ഉദാ: മുന്തിരിവള്ളിയും കൊമ്പുകളും. (യോഹ, 15:1-8). ആടുകളും ഇടയനും. (യോഹ, 10:1:16).

ക്രിസ്തുവും ഉത്സവങ്ങളും

യേശുക്രിസ്തുവും ഉത്സവങ്ങളും

ദൈവം യിസ്രായേൽമക്കൾക്ക് നിയമിച്ചുകൊടുത്ത ഏഴ് പെരുനാളുകൾ ക്രിസ്തുവിന്റെ ക്രൂശീകരണം മുതൽ നിത്യരാജ്യം വരെയുള്ള സംഭവങ്ങളെ ഭങ്ഗ്യന്തരേണ ചിത്രീകരിക്കന്നു. ഉത്സവങ്ങളുടെ പ്രാവചനികാംശത്തെ അപ്പൊസ്തലൻ ലേഖനങ്ങളിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. പെസഹ, പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ, ആദ്യഫലപ്പെരുനാൾ, പെന്തെകൊസ്ത് പെരുന്നാൾ, എന്നീ നാല് പെരുനാളുകൾ സഭാകാലയളവിനെയും, കാഹളപ്പെരുന്നാൾ, പാപപരിഹാരദിനം, കൂടാരപ്പെരുനാൾ എന്നീ മൂന്ന് പെരുനാളുകൾ ക്രിസ്തുവിന്റെ മദ്ധ്യാകാശവരവ്, നിത്യരാജ്യം എന്നിവയെയും പൂർവ്വവത്ദർശിക്കുന്നു. ക്രിസ്തുവിന്റെ ക്രൂശിലെ പ്രായശ്ചിത്ത മരണത്തെയും അതിലൂടെ മനുഷ്യവർഗ്ഗത്തിന് ലഭ്യമായ വീണ്ടെടുപ്പിനെയും പെസഹ കാണിക്കുന്നു. പാപത്തിന്റെ ശമ്പളമായ മരണത്തിൽ നിന്ന് മനുഷ്യവർഗ്ഗത്തിനുള്ള ഏകരക്ഷാമാർഗ്ഗം ക്രിസ്തുവിന്റെ ക്രൂശു മരണമാണ്. പെസഹ അതിന്റെ നിഴലാണ്. “നിങ്ങൾ പുളിപ്പില്ലാത്തവരായിരിപ്പാൻ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിന്നു പഴയ പുളിമാവിനെ നീക്കിക്കളവിൻ; നമ്മുടെ പെസഹ ക്കുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു, ക്രിസ്തു തന്നെ” എന്നിങ്ങനെ പൗലൊസ് പെസഹയുടെ പൊരുൾ വ്യാഖ്യാനിക്കുന്നു. (1കൊരി, 5:7). പെസഹദിനത്തിലാണ് ക്രിസ്തു കർത്തൃമേശ ഏർപ്പെടുത്തിയത്. അത് യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ തന്നെയായിരുന്നു. (1കൊരി, 11:23). ദൈവനിർണ്ണയപ്രകാരം സ്മരണീയമായ ആ രാത്രിയിലായിരുന്നു പെസഹ ഒടുവിലായി ആചരിച്ചതും, കർത്താവിന്റെ അത്താഴം ആദ്യമായി കഴിച്ചതും. പെസഹ പിന്നിലോട്ട് കടിഞ്ഞൂൽ സംഹാരം നടന്ന രാത്രിയെയും, മുന്നിലോട്ട് ക്രിസ്തുവിന്റെ ക്രൂശിനെയും ചൂണ്ടിക്കാണിക്കുകയായിരുന്നു. തന്മൂലം, ക്രിസ്തുവിന്റെ ക്രൂശീകരണശേഷം പെസഹാചരണത്തിന്റെ ആവശ്യമില്ല. കർത്തൃമേശ പിന്നിലോട്ട് ക്രൂശിനെയും മുന്നിലോട്ടു യേശുക്രിസ്തുവിന്റെ പുനരാഗമനത്തെയും ദർശിക്കുന്നു. അതിനാൽ, ക്രിസ്തുവിന്റെ പുനരാഗമന ശേഷം കർത്തൃമേശയും ആചരിക്കേണ്ടതില്ല. പെസഹയോടൊപ്പം പുളിപ്പില്ലായ്മ ആരംഭിക്കുകയാണ്. രക്ഷിക്കപ്പെടുന്നത് മുതൽ വിശുദ്ധജീവിതം ആരംഭിക്കുകയാണെന്ന സത്യത്തിന് നിഴലാണിത്. (പുറ, 12:15; 13:7; 1കൊരി, 5:6-8; 2കൊരി, 7:1).

1. നീസാൻ മാസം (മാർച്ച്/ഏപ്രിൽ) 14-ാം തീയതി പെസഹ: (പുറ, 12:21; ലേവ്യ, 23:5)

2. നീസാൻ മാസം 15-ാം തീയതി പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ: (പുറ, 12:17; ലേവ്യ, 23:6). പെസഹയും, പുളിപ്പില്ലാത്ത അപ്പവും വ്യത്യസ്ത പെരുനാളുകൾ ആണെങ്കിലും ഒരുമിച്ചാണ് ഇത് അനുഷ്ഠിച്ചുപോരുന്നത്. “രണ്ടു ദിവസം കഴിഞ്ഞിട്ട് പെസഹയുടെയും പുളിപ്പില്ലാത്ത അപ്പത്തിൻ്റെയും പെരുനാൾ ആകുന്നു.” (മർക്കൊ, 14:1. ഒ.നോ: പുറ, 23:15; എസ്രാ, 6:22; ലൂക്കൊ, 22:1,7;പ്രവൃ, 12:3; 20:6). പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിനും യെഹൂദന്മാർ സാധാരണയായി പെസഹ എന്ന ലളിതമായ പേരാണ് ഉപയോഗിക്കുന്നത്. “പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിൻ്റെ പെരുനാൾ അടുത്തു.” (ലൂക്കൊ, 22:1. ഒ.നോ :2ദിനവൃ, 30:15; 35:1,11; ലൂക്കൊ, 22:7). തന്മൂലം, പൊരുളായ ക്രിസ്തുവിനെക്കുറിച്ച് പറയുമ്പോഴും, രണ്ട് പെരുനാളുകളും ചേർത്താണ് പൗലൊസ് പറയുന്നത്. “നിങ്ങൾ പുളിപ്പില്ലാത്തവരായിരിക്കുവാൻ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിനു പഴയ പുളിമാവിനെ നീക്കിക്കളയുവിൻ. നമ്മുടെ പെസഹക്കുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു, ക്രിസ്തു തന്നേ. ആകയാൽ നാം പഴയ പുളിമാവുകൊണ്ടല്ല, തിന്മയും ദുഷ്ടതയും ആയ പുളിമാവ് കൊണ്ടുമല്ല, സ്വച്ഛതയും സത്യവുമായ പുളിപ്പില്ലായ്മകൊണ്ടു തന്നെ ഉത്സവം ആചരിക്കുക.” (1കൊരി, 5:7,8).

3. നീസാൻ മാസം 17-ാം തീയതി ആദ്യഫലപ്പെരുന്നാൾ: (പുറ, 34:26; ലേവ്യ, 23:10). “എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്ന് ഉയർത്തിരിക്കുന്നു. മനുഷ്യൻമൂലം മരണം ഉണ്ടാകുകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി. ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും. ഓരോരുത്തനും താന്താന്റെ നിരയിലത്രേ, ആദ്യഫലം ക്രിസ്തു, പിന്നെ ക്രിസ്തുവിനുള്ളവർ അവന്റെ വരവിങ്കൽ, പിന്നെ അവസാനം.” (1കൊരി, 15:20-23). ആദ്യഫലക്കറ്റ കൊയ്ത്തിന്റെ സമൃദ്ധിയെ കാണിക്കുന്നതുപോലെ പുനരുത്ഥാനത്തിന്റെ ആദ്യഫലമായ ക്രിസ്തുവിന്റെ പുനരുത്ഥാനം ക്രിസ്തുവിനുള്ളവരുടെ മുഴുവൻ പുനരുത്ഥാനത്തെ ഉറപ്പാക്കുന്നു. ക്രിസ്തു പുനരുത്ഥാനം ചെയ്തനാളിൽ പുരോഹിതൻ ദൈവാലയത്തിൽ ആദ്യഫലക്കറ്റ നീരാജനം ചെയ്തത് കീറിയ തിരശ്ശീലയ്ക്ക് മുന്നിലായിരുന്നു. (മത്താ, 27:51). എന്തെന്നാൽ, പൊരുൾ പ്രത്യക്ഷമായപ്പോൾ പ്രതിരൂപം അപ്രത്യക്ഷമായിക്കഴിഞ്ഞു. ആദ്യഫലം കൊയ്തുവെന്നും ആദ്യഫലക്കറ്റ് സ്വർഗ്ഗീയമന്ദിരത്തിൽ നീരാജനം ചെയ്ത് കഴിഞ്ഞുവെന്നും യോസേഫിൻ്റെ ഒഴിഞ്ഞ കല്ലറ വിളിച്ചറിയിച്ചു. വെറും ഒരു കതിരല്ല, കതിരുകളുടെ സമൂഹമാണു് കറ്റ. ആദ്യഫലക്കറ്റ അനേകം കതിരുകൾ ഉൾപ്പെടുന്നതാണ്. ഈ പ്രതിരൂപത്തിന്റെ സ്വരൂപമായിട്ടായിരുന്നു, ക്രിസ്തുവിന്റെ മരണസമയത്ത് അനേകം വിശുദ്ധന്മാർ ഉയിർക്കുകയും ക്രിസ്തുവിന്റെ പുനരുത്ഥാനശേഷം വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമാകുകയും ചെയ്തത്. (മത്താ, 27:51-53).

4. സിവാൻ മാസം (ഏപിൽ/മേയ്) 6-ാം തീയതി പെന്തെക്കൊസ്ത് പെരുന്നാൾ: (ലേവ്യ, 23:15-16). ആദ്യഫലമായി ക്രിസ്തു ഉയിർത്തെഴുന്നേറ്റശേഷം അമ്പതാമത്തെ ദിവസമാണ് കൊയ്ത്ത്തു പെരുന്നാളായ പെന്തെക്കൊസ്തു നാൾ. (പുറ, 23:16). ദൈവത്തിന്റെ ആദ്യജാതനായ ക്രിസ്തുമൂലം അനേക ജാതന്മാരെ, വീണ്ടും ജനനത്തിലൂടെ കൊയ്തെടുക്കുവാനായി, സ്വർഗ്ഗത്തിൽനിന്ന് പരിശുദ്ധാത്മാവ് ഭൂമിയിലേക്ക് വന്ന ദിവസം. (പ്രവൃ, 2:1-4; യോഹ, 3:3,8; 7:37-39; റോമ, 8:29). “എന്നാൽ ഞാൻ പിതാവിനോട് ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിനു നിങ്ങൾക്കു തരും. (യോഹ, 14:16). “അവൻ  ദൈവത്തിന്റെ വലഭാഗത്തേക്ക് ആരോഹണം ചെയ്തു പരിശുദ്ധാത്മാവ് എന്ന വാഗ്ദത്തം പിതാവിനോട് വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു.” (പ്രവൃ, 2:33). ഒരർത്ഥത്തിൽ പെന്തെക്കൊസ്ത് പെരുന്നാൾ ഇതുവരെയും അവസാനിച്ചിട്ടില്ല, പരിശുദ്ധാത്മാവ് ഓരോ ദിവസവും ദൈവത്തിന്റെ കളപ്പുരയിലേക്ക് ആത്മാക്കളെ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ഇത് കർത്താവിന്റെ മദ്ധ്യാകാശവരവു വരെ തുടരും.

5. തിഷ്റി മാസം (സെപ്തംബർ/ഒക്ടോബർ) 1-ാം തീയതി കാഹളനാദോത്സവം: (ലേവ്യ, 23:23-24; സംഖ്യാ, 29:1). ഏഴാം മാസം ഒന്നാം തീയതിയാണ് കാഹളനാദോത്സവം. സാധാരണ മാസാരംഭങ്ങളിൽ നിന്ന് ഇതിന് ചില പ്രത്യകതകൾ ഉണ്ട്. ഇതിന് ഏഴാമത്തെ അഥവാ, ശബത്തുമാസം എന്ന പ്രതീകാത്മകമായ ഒരു അർത്ഥമുണ്ട്. കൂടാതെ യെഹൂദന്മാരുടെ ദേശീയ സംവത്സരം ആരംഭിക്കുന്നതും തിഷ്റിയിലാണ്. “യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തത് എന്തെന്നാൽ, വെളളികൊണ്ട് രണ്ട് കാഹളം ഉണ്ടാക്കുക; അടിച്ചുപണിയായി അവയെ ഉണ്ടാക്കണം, അവ നിനക്കു സഭയെ വിളിച്ചുകൂട്ടുവാനും പാളയത്തെ പുറപ്പെടുവിക്കാനും ഉതകണം. (സംഖ്യാ, 10:1-2). തന്മൂലം, രണ്ടു കാഹളം ധ്വനിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. “കർത്താവ് താൻ ഗംഭീരനാദത്തോടും പ്രധാന ദൂതന്റെ ശബ്ദ ത്തോടും ദൈവത്തിന്റെ കാഹളത്തോടും കൂടെ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരുകയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയർത്തെഴുന്നേല്ക്കുകയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോട് ഒരുമിച്ച് ആകാശത്തിൽ കർത്താവിനെ എതിരേല്ക്കുവാൻ മേഘങ്ങളിൽ എടുക്കപ്പെടും, ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.” (1തെസ്സ, 4:16-17). അടുത്ത കാഹളം മഹോപദ്രവകാലത്തിൻ്റെ ഒടുവിലാണ്. “അവൻ തന്റെ ദൂതന്മാരെ മഹാകാഹള ധ്വനിയോടുകുടെ അയക്കും, അവർ അവന്റെ വൃതന്മാരെ ആകാശത്തിന്റെ അറുതിമുതൽ അറുതിവരെയും നാലുദിക്കിൽനിന്നും കൂട്ടിച്ചേർക്കും.” (മത്താ, 24:31).

6. തിഷ്റി മാസം 10-ാം തീയതി പാപപരിഹാര ദിവസം: (ലേവ്യ, 23:27; സംഖ്യാ, 29:7-11). ഈ ദിവസം ഒരു മഹാശബ്ബത്താണ്. അന്ന് ആരും വേല ചെയ്യുവാൻ പാടില്ല. വേല ചെയ്യുന്നവരെയും ആത്മതപനം ചെയ്യാത്തവരെയും ജനത്തിന്റെ ഇടയിൽനിന്ന് ഛേദിച്ചുകളയണമെന്നാണ് കല്പന. (ലേവ്യ, 23:29-30). യിസ്രായേൽ ജാതിയെ മുഴുവനായി ശുദ്ധീകരിക്കുന്നതിനെ പാപപരിഹാര ദിവസം ചൂണ്ടിക്കാണിക്കുന്നു. യിസ്രായേൽ ജനം മുഴുവനും യേശുക്രിസ്തുവിനെ അംഗീകരിക്കുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നതിന്റെ നിഴലാണ് ഈ ഉത്സവം. (റോമ, 11:25.. യേശുക്രിസ്തു സഭയുമായി ഒലിവുമലയിലേക്ക് ഇറങ്ങിവരുമ്പോഴാണ് ഈ ശുദ്ധീകരണം നടക്കുന്നത്. (സെഖ, 12:9-14; പ്രവൃ, 1:11). അന്നാളിൽ ദാവീദ് ഗൃഹത്തിനും യെരുശലേം നിവാസികൾക്കും പാപത്തിന്റെയും മാലിന്യത്തിന്റെയും പരിഹാരത്തിനായി ഒരു ഉറവു തുറന്നിരിക്കും. (സെഖ, 13:1).

7. തിഷ്ഠി മാസം 15 മുതൽ 21 വരെ കൂടാരപ്പെരുനാൾ: (ലേവ്യ, 23:33-36; ആവ, 16:13). “പുതിയ യെരുശലേം എന്ന വിശുദ്ധനഗരം ഭർത്താവിനായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്ന് ദൈവസന്നിധിയിൽ നിന്നുതന്നെ ഇറങ്ങുന്നത് ഞാൻ കണ്ടു. സിംഹാസനത്തിൽ നിന്ന് ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടത്, ഇതാ മനുഷ്യരോട് കൂടെ ദൈവത്തിന്റെ കൂടാരം, അവൻ അവരോട് കൂടെ വസിക്കും, അവർ അവന്റെ ജനമായിരിക്കും, ദൈവം താൻ അവരുടെ ദൈവമായി അവരോടു കൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയും. ഇനി മരണം ഉണ്ടാകുകയില്ല, ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല, ഒന്നാമത്തേത് കഴിഞ്ഞുപോയി, സിംഹാസനത്തിൽ ഇരിക്കുന്നവൻ ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്ന് അരുളിച്ചെയ്തു.” (വെളി, 21:2-5).