മാറാ (Marah)
പേരിനർത്ഥം — കയ്പ്
യിസ്രായേൽ മക്കൾ മരുഭൂമിയിൽ എട്ടാമതു താവളമടിച്ച സ്ഥലം. (പുറ, 15:23,24; സംഖ്യാ, 33:8). മാറയിലെ വെള്ളം കയ്പുള്ളതായിരുന്നു. ദൈവം കല്പിച്ച പ്രകാരം ഒരു പ്രത്യേകവൃക്ഷം അതിലിട്ടപ്പോൾ വെള്ളം മധുരമായി. അയിൻ മൂസായിൽ നിന്ന് ഏകദേശം 75 കി.മീറ്റർ അകലെയുള്ള അയിൻ ഹവാറ ആയിരിക്കണം സ്ഥാനം. തന്റെ കഷ്ടതനിമിത്തം നൊവൊമി സ്വയം തിരഞ്ഞടുത്ത പ്രതീകാത്മകനാമം മാറായെന്നാണ്. ഈ ദുരവസ്ഥയിൽ തനിക്കുചിതമായ പേരാണിത്: “നൊവൊമി എന്നല്ല മാറാ എന്നു എന്നെ വിളിപ്പിൻ; സർവ്വശക്തൻ എന്നോടു ഏറ്റവും കൈപ്പായുള്ളതു പ്രവർത്തിച്ചിരിക്കുന്നു.” (രൂത്ത്, 1:20).