3യോഹന്നാൻ

3യോഹന്നാൻ

ഒറ്റനോട്ടത്തിൽ

ഗ്രന്ഥകാരൻ 

യോഹന്നാൻ

എഴുതിയ കാലം

എ.ഡി. 90-95

അദ്ധ്യായം

1

വാക്യങ്ങൾ 

15

ബൈബിളിലെ

64-ാം പുസ്തകം

പുതിയനിയമത്തിൽ

25-ാം പുസ്തകം

വലിപ്പം: ബൈബിളിൽ

65-ാം സ്ഥാനം

പുതിയനിയമത്തിൽ

26-ാം സ്ഥാനം

ലേഖനത്തിലെ വ്യക്തികൾ

യോഹന്നാൻ

ഗായൊസ്

ദിയൊത്രെഫേസ്

ദെമേത്രിയൊസ്

1. എഴുത്തുകാരൻ?

◼️ യോഹന്നാൻ (1:1)

2. ആർക്കാണ് ലേഖനം എഴുതുന്നത്?

◼️ ഗായൊസിന് (1:1)

3. ‘പ്രിയനേ, നിന്റെ ആത്മാവു ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം’ ആര്?

◼️ ഗായൊസ് (1:2)

4. സഹോദരന്മാർ വന്നു, സത്യത്തിൽ നടക്കുന്നു എന്നു സാക്ഷ്യം പറഞ്ഞത് ആരെക്കുറിച്ചാണ്?

◼️ ഗായൊസിനെക്കുറിച്ച് (1:3)

5. ഗായൊസ് സഹോദരന്മാർക്കും അതിഥികൾക്കും വേണ്ടി എന്തു ചെയ്യുന്നതിലാണ് വിശ്വസ്തത കാണിക്കുന്നത്?

◼️ അദ്ധ്വാനിക്കുന്നതിൽ (1:5)

6. സഹോദരന്മാരും അതിഥികളും സഭയുടെ മുമ്പാകെ ആരുടെ സ്നേഹത്തെക്കുറിച്ചാണ് സാക്ഷ്യം പറഞ്ഞത്?

◼️ ഗായൊസിൻ്റെ (1:6)

7. സഹോദരന്മാർ ജാതികളോടു ഒന്നും വാങ്ങാതെ പുറപ്പെട്ടതു ഏതു നാമം നിമിത്തമാണ്?

◼️ തിരുനാമം നിമിത്തം (1:7)

8. സഹോദരന്മാരായ അഥിതികളെ സല്ക്കരിക്കേണ്ടത് ആരാണ്?

◼️ സത്യത്തിനു കൂട്ടുവേലക്കാർ (1:8)

9. സഭയിൽ പ്രധാനിയാകുവാൻ ആഗ്രഹിച്ചതാരാണ്?

◼️ദിയൊത്രെഫേസ് (1:9)

10. സഹോദരന്മാരെ കൈക്കൊള്ളാൻ മനസ്സുള്ളവരെ വിരോധിച്ചതാരാണ്?

◼️ ദിയൊത്രെഫേസ് (1:10)

11. നന്മയല്ലാതെ അനുകരിക്കാൻ പാടില്ലാത്തത് എന്ത്?

◼️ തിന്മ (1:11)

12. ആരാണ് ദൈവത്തെ കണ്ടിട്ടില്ലാത്തവൻ?

◼️ തിന്മ ചെയ്യുന്നവൻ (1:11)

13. സത്യത്താൽ സാക്ഷ്യം ലഭിച്ച വ്യക്തി?

◼️ ദെമേത്രിയൊസ് (1:12)

14. ‘മഷിയും തൂവലുംകൊണ്ടു എഴുതുവാൻ എനിക്കു മനസ്സില്ല’ ആരുടെ വാക്കുകൾ?

◼️ യോഹന്നാൻ്റെ (1:13)

15. ആരെ മുഖാമുഖമായി കാണ്മാനാണ് യോഹന്നാൻ ആശിച്ചത്?

◼️ ഗായൊസിനെ (1:14)

Leave a Reply

Your email address will not be published. Required fields are marked *