ദൈവപുത്രനായ ക്രിസ്തു സ്രഷ്ടാവാണെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. എന്നാൽ, ക്രിസ്തുവിനു സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് ദൈവത്തിൻ്റെ വചനം അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. അല്പവിശ്വാസികൾക്കുപോലും ബോധം വരുത്താൻ പര്യാപ്തമായ ചിലരുടെ സാക്ഷ്യമാണ് ബൈബിളിൽനിന്ന് കാണിക്കാൻ പോകുന്നത്.
ക്രിസ്തു ദൈവത്തോടംപ്പം സ്രഷ്ടാവായി ഉണ്ടായിരുന്നു എന്ന് പറയുന്നവരോട് ഒറ്റക്കാര്യമേ പറയാനുള്ളു; ആ വിവരം ക്രിസ്തുവിനുപോലും അറിയില്ലായിരുന്നു. ക്രിസ്തുവിനു മാത്രമല്ല; യഹോവയായ ഏകദൈവത്തിനും സൃഷ്ടിവിവരങ്ങൾ ദൈവത്തിൽനിന്ന് കേട്ട് എഴുതിവെച്ച പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനായ മോശെയ്ക്കും പഴയനിയമത്തിലെ മശീഹമാർക്കും ഭക്തന്മാർക്കും അപ്പൊസ്തലന്മാർക്കും ആ വിവരം അറിയില്ലായിരുന്നു:
1️⃣ ക്രിസ്തുവിൻ്റെ സാക്ഷ്യം:
➦ മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ആദ്യത്തെ സൃഷ്ടിയായി യേശു ഉണ്ടായിരുന്നു എന്ന് യഹോവസാക്ഷികളും, ദൈവത്തോടൊപ്പം ദൈവത്തിനു് സമനായ ക്രിസ്തു ഉണ്ടായിരുന്നെന്ന് ട്രിനിറ്റിയും പഠിപ്പിക്കുന്നു. ➟ഇരുകൂട്ടരുടെയും ഉപദേശം വഞ്ചനാപരമാണെന്ന് ദൈവപുത്രനായ ക്രിസ്തു സാക്ഷ്യപ്പെടുത്തുന്നു: ➤❝ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ❞ എന്നുചോദിച്ച പരീശന്മാരോട് യേശു പറയുന്നത് നോക്കുക: ➤❝സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.❞ (മത്താ, 19:4 ⁃⁃ മർക്കൊ, 10:6). ➟ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം:
❶ ക്രിസ്തു പഠിപ്പിച്ചത്: ➤❛സൃഷ്ടിച്ച അവൻ❜ (𝐡𝐞 𝐰𝐡𝐢𝐜𝐡 𝐦𝐚𝐝𝐞) എന്നാണ്: (KJV). ➟സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ➤❛സൃഷ്ടിച്ച അവൻ❜ എന്ന ഏകവചനമല്ല, ➤❛സൃഷ്ടിച്ച ഞങ്ങൾ❜ (𝐰𝐞 𝐰𝐡𝐢𝐜𝐡 𝐦𝐚𝐝𝐞/𝐰𝐞 𝐰𝐡𝐨 𝐦𝐚𝐝𝐞) എന്ന ബഹുവചനം പറയുമായിരുന്നു.
❷ ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. ➟എന്നാൽ ക്രിസ്തു പറഞ്ഞത്: ➤❝സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു❞ എന്നാണ്. ➟വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ➤❛അവരെ❜ (𝐭𝐡𝐞𝐦) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. ➟സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല❓
❸ കൊയ്നേ ഗ്രീക്കിൽ സൃഷ്ടിയെ കുറിക്കുന്ന രണ്ട് ക്രിയാപദങ്ങളാണ് ഈ വാക്യത്തിലുള്ളത്: ➟ആദ്യത്തെപദം, ❛ഹോ പൊയേസാസ്❜ (ὁ ποιήσας – ho poiēsas) ആണ്. ➟അതിൽ ❛ഹോ❜ (ho) എന്നത് ❛ആ❛ (𝐓𝐡𝐞) എന്ന ❛നിശ്ചയോപപദം❜ (𝐃𝐞𝐟𝐢𝐧𝐢𝐭𝐞 𝐀𝐫𝐭𝐢𝐜𝐥𝐞) ആണ്. ➟ഇതൊരു പുല്ലിംഗ ഏകവചനം (𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞) ആണ്. ➟❛പൊയേസാസ്❜ (poiēsas) എന്ന പദത്തിനു് സൃഷ്ടിച്ചവൻ/ഉണ്ടാക്കിയവൻ (𝐓𝐡𝐞 𝐌𝐚𝐤𝐞𝐫/𝐂𝐫𝐞𝐚𝐭𝐨𝐫) എന്നാണർത്ഥം. ➟ഈ പദം പുല്ലിംഗ ഏകവചന ക്രിയാപദം (𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞 𝐕𝐞𝐫𝐛) ആണ്. ➟അതായത്, സൃഷ്ടികർത്താവിനു് ബഹുത്വമില്ല; അവൻ ഏകനാണെന്ന് ആദ്യപദം അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്നു. ➟അടുത്തപദം, ❛എപ്പോയേസെൻ❜ (ἐποίησεν – epoiēsen) ആണ്. ➟ഇതൊരു പ്രഥമപുരുഷ ഏകവചന ക്രിയാപദം (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧 𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐕𝐞𝐫𝐛) ആണ്. ➟❛എപ്പോയേസെൻ❜ (epoiēsen) എന്ന പദത്തിൻ്റെ അർത്ഥം ❛അവൻ സൃഷ്ടിച്ചു❜ (𝐇𝐞 𝐦𝐚𝐝𝐞) എന്നാണ്. ➟അതായത്, സൃഷ്ടിച്ചത് ❛ഞങ്ങൾ❜ അല്ല; ❛അവൻ❜ ആണ്. ➤❛അവൻ സൃഷ്ടിച്ചു❜ (𝐇𝐞 𝐦𝐚𝐝𝐞) എന്ന് പറയാൻ പ്രഥമപുരുഷനിലുള്ള (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧) പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟അതായത്, ഉത്തമപുരുഷനായ ക്രിസ്തു (𝟏𝐬𝐭 𝐏𝐞𝐫𝐬𝐨𝐧), മധ്യമപുരുഷനായ യെഹൂദന്മാരോട് (𝟐𝐧𝐝 𝐏𝐞𝐫𝐬𝐨𝐧), സ്രഷ്ടാവായ ദൈവത്തെ ഏകവചനത്തിലും (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) പ്രഥമപുരുഷനിലും (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧) വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് സംശയലേശമന്യേ വ്യക്തമാക്കി. ➟ട്രിനിറ്റി പഠിപ്പിക്കുന്നപോലെ: ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, ക്രിസ്തു ദൈവമാണെങ്കിലോ, ➟യഹോവസാക്ഷികൾ പറയുമ്പോലെ: ആദ്യത്തെ സൃഷ്ടിയെന്ന നിലയിൽ ദൈവത്തോടൊപ്പം സഹായിയായോ, ശില്പിയായോ അവൻ ഉണ്ടായിരുന്നെങ്കിലോ ➤❛സൃഷ്ടിച്ച അവൻ❜ (𝐡𝐞 𝐰𝐢𝐜𝐡 𝐦𝐚𝐝𝐞/𝐡𝐞 𝐰𝐡𝐨 𝐦𝐚𝐝𝐞) എന്ന് ഏകവചനത്തിലും ➤❛അവൻ സൃഷ്ടിച്ചു❜ (𝐇𝐞 𝐦𝐚𝐝𝐞) എന്ന് പ്രഥമപുരുഷനിലും പറയാതെ, ➤❛ഞങ്ങൾ സൃഷ്ടിച്ചു❜ എന്ന് ഉത്തമപുരുഷ ബഹുവചനത്തിൽ പറയുമായിരുന്നു. ➟മർക്കൊസിൽ പറയുന്നതും ➤❛ദൈവം അവരെ സൃഷ്ടിച്ചു❜ (𝐆𝐨𝐝 𝐦𝐚𝐝𝐞 𝐭𝐡𝐞𝐦) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6 ⁃⁃ മർക്കൊ, 13:19). ➟സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, ➤❛ഞങ്ങൾ സൃഷ്ടിച്ചു❜ എന്നോ, ➤❛ദൈവവും ഞാനുകൂടി സൃഷ്ടിച്ചു❜ എന്നോ പറയുമായിരുന്നു. ➟അതാണ് ഭാഷയുടെ നിയമം. ➟തന്മൂലം, സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽ അസന്ദിഗ്ധമായി മനസ്സിലാക്കാം. ➤❝ദൈവം മനുഷ്യർക്ക് മനസ്സിലാകാൻ മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ടഴുതിച്ച മഹാഗ്രന്ഥത്തിൽ വ്യാകരണവിരുദ്ധമായി ഒന്നും ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല.❞ ➟ദൈവശ്വാസീയമായ തിരുവെഴുത്തുകളെയും ഭാഷയെയും അതിക്രമിച്ചുകൊണ്ടല്ലാതെ, ദൈവം ത്രിത്വമാണെന്നോ, ക്രിസ്തു സ്രഷ്ടാവാണെന്നോ, ആദ്യസൃഷ്ടിയാണെന്നോ പറയാൻ ആർക്കും കഴിയില്ല. ➟സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (ഉല്പ, 1:27; ഉല്പ, 2:7; ഉല്പ, 5:1; ഉല്പ, 9:6; നെഹെ, 9:6; 2രാജാ, 19:15; യെശ, 37:16; യെശ, 44:24; 64:8; മലാ, 2:10).
☛ ആദിമസൃഷ്ടിയിൽ ക്രിസ്തുവിനു് യാതൊരു പങ്കുമില്ല. ➟എന്നാൽ പലർക്കും അറിയാത്ത ഒരു കാര്യം പറയാം: ➤പുതുവാനഭൂമിയുടെ സൃഷ്ടിയും (യെശ, 65:17-18; യെശ, 66:22) ➤പുതുസൃഷ്ടിയും (പുതിയജനനം) (2കൊരി, 5:17-18) ദൈവം ചെയ്യുന്നത് ദൈവപുത്രനായ ക്രിസ്തു മുഖാന്തരമാണ്. ➟അഥവാ, യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായാണ്. ➟അതിനാൽ പുതിയസൃഷ്ടിയിൽ ക്രിസ്തുവിനു് പങ്കുണ്ടെന്ന് പറയാം. (കൊലൊ, 1:15-20; എബ്രാ, 1:2). ➤[കാണുക: ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, സർവ്വസൃഷ്ടിക്കും ആദ്യജാതൻ, നാം നമ്മുടെ സ്വരൂപത്തിൽ]
2️⃣ ഒന്നാം പ്രമാണം:
➦ ❝യഹോവയായ ഞാൻ നിൻ്റെ ദൈവം ആകുന്നു; ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുതു.❞ (പുറ, 20:2,3; ആവ, 5:6-7). ➟ഇതാണ് ഒന്നാമത്തെ കല്പന. ➟സ്രഷ്ടാവ് ഒന്നിലധികംപേർ ആയിരുന്നെങ്കിൽ, അഥവാ, ക്രിസ്തു ദൈവത്തോടൊപ്പം സൃഷ്ടിയിങ്കൽ ഉണ്ടായിരുന്നെങ്കിൽ പത്തു കല്പനകളിൽ ഒന്നാമത്തെ കല്പന തെറ്റാണെന്നു പറയേണ്ടിവരും. ➟ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ നൂറ്റിയിപത്തഞ്ചോളം പ്രാവശ്യം ബൈബിളിൽ ആവർത്തിച്ചിട്ടുണ്ട്. ➟യഹോവ ഒന്നാംകല്പന 25 പ്രാവശ്യം ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: ➤❝സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല; ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല; ഞാനല്ലാതെ വേറൊരു ദൈവമില്ല; എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല;;എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല❞ എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 9:14; 20:2-3; ആവ, 32:39; യെശ, 40:25, 43:10; 44:8; 45:5; 46:9). ➟ത്രിത്വത്തിൻ്റെ വ്യാജംപോലെ സൃഷ്ടിയിങ്കൽ ദൈവത്തിനൊരു ബഹുത്വമുണ്ടായിരുന്നെങ്കിൽ പത്തുകല്പനകൾ നല്കുമ്പോൾ എന്തുകൊണ്ടാണ് ദൈവം ബഹുവചനം പറയാതിരുന്നത്❓ ദൈവം മൂന്നു വ്യക്തിയായിരുന്നെങ്കിൽ, ➤❝ഞങ്ങൾ അല്ലാതെ അന്യദൈവങ്ങൾ ഉണ്ടാകരുതു❞ എന്നു പറയില്ലായിരുന്നോ❓ ➟മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ബഹുത്വമുണ്ടായിരുന്ന ദൈവത്തിന്റെ ബഹുത്വം, കല്പന നല്കിയപ്പോൾ ആവിയായിപ്പോയോ❓ ➟പഴയനിയമത്തിൽ ദൈവം മാറാത്തവൻ ആണെന്നും (മലാ, 3:6) ➟പുതിയനിയമത്തിൽ ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ ആണെന്നും പറഞ്ഞിട്ടുണ്ട്: (യാക്കോ, 1:17). ➟അതിനാൽ, സാഹചര്യങ്ങൾക്കനുസരിച്ച് ദൈവത്തിൻ്റെ പ്രകൃതിക്ക് വ്യതിയാനം സംഭവിക്കില്ല. ➟അഥവാ, ബൈബിൾ വെളിപ്പെടുത്തുന്ന സ്ഥിരതയില്ലാത്തവനല്ല. ➟ചിലപ്പോൾ ഏകനും മറ്റു ചിലപ്പോൾ ത്രിത്വമാകാനും ദൈവം മായവിയല്ല; മാറ്റമില്ലാത്തവനാണ്: (മലാ, 3:6). ➟എന്നുവെച്ചാൽ, ഒന്നാം കല്പനയ്ക്കുതന്നെ പണികൊടുത്ത ഉപദേശമാണ് ത്രിത്വം!
3️⃣ താൻ ഒരുത്തൻ മാത്രനാണ് സ്രഷ്ടാവെന്ന് യഹോവ പറയുന്നു:
➦ ട്രിനിറ്റിയിലെ സമനിത്യരായ മൂന്നുപേർ ചേർന്നാണ് സകലവും സൃഷ്ടിച്ചതെന്ന് പണ്ഡിതന്മാർ പഠിപ്പിക്കുന്നു. ➟എന്നാൽ, യഹോവ ഒരു വെല്ലുവിളിയെന്നവണ്ണം ചോദിക്കുന്നത് ഇപ്രകാരമാണ്: ➤❝നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?❞ (യെശ, 44:24). ➟ഈ വേദഭാഗത്ത്, ഞാൻ തന്നേ ആകാശത്തെയു ഭൂമിയെയും സൃഷ്ടിച്ചു എന്നുപറഞ്ഞാൽ, ഞാൻ ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ്. ➟സത്യവേദപുസ്തകം സമകാലിക പരിഭാഷയിലെ വാക്യം ചേർക്കുന്നു: ❝എല്ലാറ്റിനെയും സൃഷ്ടിച്ച സര്വേശ്വരനാണു ഞാന്. ഞാന് തനിയെയാണ് ആകാശത്തെ നിവര്ത്തിയത്. ഭൂമിക്കു രൂപം നല്കിയതും ഞാന് തന്നെ. അപ്പോള് എന്റെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ?❞ Thus saith the LORD, thy redeemer, and he that formed thee from the womb, I am the LORD that maketh all things; that stretcheth forth the heavens alone; that spreadeth abroad the earth by myself. (KJV). ➟ഞാൻ തനിയെ അഥവാ, ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ് ശരിയായ പരിഭാഷ. ➟തനിയെ എന്നതിന്, എബ്രായയിൽ ❛ഒരേയൊരു❜ (The only one) എന്നർത്ഥമുള്ള ❛ബാദ്❜ (bad) ആണ്. ➟ഇംഗ്ലീഷിൽ ❛alone❜ ആണ്. ➟താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് ഖണ്ഡിതമായിട്ടാണ് യഹോവ പറയുന്നത്. ➟ട്രിനിറ്റി പറയുന്നപോലെ, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ സ്രഷ്ടാവായ ദൈവമാണെങ്കിലോ താൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് യഹോവ പറയുമോ❓ ➟താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് യഹോവ പറയുമ്പോൾ, അങ്ങനെയല്ല, വേറെ രണ്ടുപേർകൂടി നിൻ്റെകൂടെ ഉണ്ടായിരുന്നു എന്ന് പറയാൻ സാത്താനും അവൻ്റെ അനുയായികൾക്കും അല്ലാതെ ആർക്ക് കഴിയും❓ ➟ഭോഷ്കില്ലാത്ത ഏകസത്യദൈവത്തെ ഭോഷ്ക്ക് പറയുന്നവൻ ആക്കാനാണ്, സാത്താൻ സഭയ്ക്കകത്ത് ത്രിമൂർത്തി ബഹുദൈവ ഉപദേശം നുഴയിച്ചുകയറ്റിയത്. ➟നിഖ്യാ കോൺകോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസുകളിലൂടെ സാത്താൻ സഭയുടെ അസ്ഥിവാരം തകർക്കാനാണ് നോക്കിയത്. ➟ദൈവത്തിൻ്റെ കരുണയാൽ, ബൈബിൾ പരിഭാഷ ചെയ്യപ്പെട്ടില്ലായിരുന്നെങ്കിൽ, ഏകദൈവ വിശ്വാസംതന്നെ ഇല്ലാതായിപ്പോകുമായിരുന്നു. ➟യെഹൂദന്മാരല്ലാതെ, ഭൂമിയിലെ മറ്റെല്ലാ ജാതികൾക്കും രക്ഷ അന്യമായിത്തീരുകയും ചെയ്യുമായിരുന്നു.
4️⃣ പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനായ മോശെയുടെ സാക്ഷ്യം:
ഉല്പത്തി 1:36-ൽ ദൈവം ➤❝നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക❞ എന്ന് പറഞ്ഞിരിക്കയാൽ, യഹോവ ഒറ്റയ്ക്കല്ല സൃഷ്ടിച്ചത്; പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളായി യഹോവയ്ക്കൊപ്പം ഉണ്ടായിരുന്നു എന്നാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. ➟ത്രിത്വം പറയുന്നതുപോലെ ദൈവത്തിൻ്റെ കൂടെയുള്ളത് പുത്രനും പരിശുദ്ധാത്മാവും അല്ലെന്നതിൻ്റെ തെളിവാണ് അടുത്തവാക്യം: ➤❝ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.❞ (ഉല്പ, 1:27). ➟വാക്യം ശ്രദ്ധിക്കുക: ദൈവം മനുഷ്യനെ അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു എന്ന് ബഹുവചനത്തിലല്ല; ദൈവം മനുഷ്യനെ അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു (God created man in his own image) എന്ന് ഏകവചനത്തിലാണ് മോശെ പറഞ്ഞിരിക്കുന്നത്. ➟26-ാം വാക്യത്തിലെ ❛നാം, നമ്മുടെ❜ ബഹുവചനം ത്രിത്വത്തിൻ്റെ ആയിരുന്നെങ്കിൽ അഥവാ, സൃഷ്ടിയിങ്കൽ ദൈവപുത്രനായ ക്രിസ്തുവും ഉണ്ടായിരുന്നെങ്കിൽ, ദൈവം മനുഷ്യനെ അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു (God created man in their own image) എന്ന് ബഹുവചനത്തിൽ പറയുമായിരുന്നു. ➟ത്രിത്വപണ്ഡിതന്മാരെ, മോശെ കള്ളം പറയുകയാണോ❓ ➟26-ാം വാക്യത്തിലുള്ളത് ദൈവത്തിൻ്റെ ബഹുത്വമാണെങ്കിൽ, അടുത്തവാക്യത്തിൽ ദൈവം ഒറ്റയ്ക്കാണ് സൃഷ്ടിച്ചതെന്ന് മോശെയ്ക്ക് എങ്ങനെ പറയാൻ കഴിയും❓ ➟ത്രിത്വം പറയുന്നതുപോലെ പുത്രനും പരിശുദ്ധാത്മാവുമാണ് ദൈവത്തിൻ്റെ കൂടെയുള്ളതെങ്കിൽ: ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു എന്ന് ഏകവചനത്തൽ അല്ലല്ലോ, ദൈവം അവരുടെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു എന്ന് ബഹുവചനത്തിലല്ലേ പറയേണ്ടത്❓ ➟ഉല്പത്തിയിലെ മറ്റു വാക്യങ്ങളും നോക്കുക: (ഉല്പ, 2:7; 5:1). ➟യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും യഹോവയ്ക്ക് തുല്യനായി ആരുമില്ലെന്നും മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം മറ്റൊരുത്തനുമില്ലെന്നും ആവർത്തിച്ചു സാക്ഷ്യം പറഞ്ഞവനാണ് മോശെ: (പുറ, 8:10; 15:11; 22:20; ആവ, 3:24; 4:35,39; 6:4; 32:12; 33:26). ➟സൃഷ്ടിയിങ്കൽ ദൈവത്തിനു് ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, ക്രിസ്തു ദൈവത്തോടൊപ്പം മറ്റൊരു വ്യക്തിയായി ഉണ്ടായിരുന്നെങ്കിൽ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്നും എഴുത്തുകാരനായ മോശെ പറയുമായിരുന്നില്ല. ➤[യഹോവ ❛നാം നമ്മുടെ❜ എന്ന ബഹുവചനം പറയുന്നത് എന്തുകൊണ്ടാണെന്നറിയാൻ കാണുക: നാം നമ്മുടെ സ്വരൂപത്തിൽ]
5️⃣ പഴയനിയമത്തിലെ മശീഹമാരുടെയും ഭക്തന്മാരുടെയും സാക്ഷ്യം:
➦ ❝ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞതു എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. Hezekiah prayed before the LORD, and said, O LORD God of Israel, which dwellest between the cherubims, thou art the God, even thou alone, of all the kingdoms of the earth; thou hast made heaven and earth.❞ (2രാജാ, 19:15). ➟ഈ വാക്യത്തിൽ ആദ്യം പറയുന്നത്: ➤❝യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു❞ എന്നാണ്. ➟ഈ വേദഭാഗത്ത്, ❛നീ❜ (thou) എന്ന ഏകവചനം പറഞ്ഞശേഷമാണ്, ❛ഒരെയൊരു❜ (The only one) ❛ബാദ്❜ (bad – alone) പദം കൊണ്ട് ദൈവം ഒരുത്തൻ മാത്രമാണെന്ന് പറയുന്നത്. ➟അടുത്തഭാഗം: ➤❝നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി❞ (thou hast made heaven and earth). ➟യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പറഞ്ഞശേഷം, ❛നീ❜ (thou) ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി” എന്ന് ഏകവചനത്തിലാണ് പറയുന്നത്. ➟യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് സ്ഫടികസ്ഫുടം വ്യക്തമല്ലേ❓ ➟അടുത്തവാക്യം: ➤❝നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.❞ (നെഹെ, 9:6). ➟ഈ വേദഭാഗത്തും ❛ഒരേയൊരു❜ (The only one) എന്നർത്രമുള്ള ❛ബാദ്❜ (bad – alone) എന്ന പദംകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണെന്ന് പറഞ്ഞശേഷമാണ്; ❛നീ❜ (thou) സകലത്തെയും സൃഷ്ടിച്ചു എന്ന് ഏകവചനത്തിൽ പറയുന്നത്. ➟ദൈവത്തിന് ബഹുത്വമുണ്ടെങ്കിൽ അഥവാ, സൃഷ്ടി നടത്തിയത് മൂന്നുപേരാണെങ്കിൽ യഹോവ ഒറ്റയ്ക്ക് സകലവും സൃഷ്ടിച്ചു എന്ന് പറയുമായിരുന്നോ❓ ➟അടുത്തവാക്യം: ➤❝അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.❞ (ഇയ്യോ, 9:8). ➟ഈ വേദഭാഗത്തും ❛The only one❜ എന്നർത്ഥമുള്ള ❛ബാദ്❜ (bad – alone) എന്ന പദംകൊണ്ട്, യഹോവ ഒറ്റ്ക്കാണ് സകലവും സൃഷ്ടിച്ചതെന്നാണ് പറഞ്ഞിരിക്കുന്നത്. ➟അടുത്തവാക്യം: ➤❝യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.❞ (യെശ, 37:16). ➟ഹിസ്കീയാവിൻ്റെ പ്രാർത്ഥന യെശയ്യാവ് ഉദ്ധരിക്കുമ്പോഴും, അതേ ❛bad – alone❜ എന്ന പദംകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും അവൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്നാണ് പറയുന്നത്. ➟അടുത്തവാക്യം: ➤❝നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;❞ (മലാ, 2:10). ➟പിതാവായ യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ഈ വേദഭാഗത്തും വ്യക്തമാണല്ലോ. ➟അടുത്തവാക്യം: ➤❝എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ.❞ (യെശ, 64:8). ➟ഈ വേദഭാഗവും ശ്രദ്ധിക്കുക: ❛യഹോവേ, നീ ഞങ്ങളുടെ പിതാവു❜ എന്ന് പറഞ്ഞശേഷം, ❛നീ❜ (thou) ഞങ്ങളെ മനയുന്നവൻ എന്ന് ഏകവചനത്തിൽ പറഞ്ഞുകൊണ്ട്, പിതാവായ യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് അസന്ദിഗ്ധമായിട്ടാണ് പറയുന്നത്.
6️⃣ അപ്പൊസ്തലന്മാരുടെ സാക്ഷ്യം:
➦ ❝പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:6. ഒ.നോ: 11:12; എബ്രാ, 2:10). ➟പിതാവായ ഏകദൈവമാണ് സകലത്തിന്നും കാരണഭൂതൻ അഥവാ, സൃഷ്ടികർത്താവ് എന്നാണ് അപ്പൊസ്തലൻ പറയുന്നത്. ➟അടുത്തവാക്യം: ➤❝തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.❞ (കൊലൊ, 3:10). ➟ഈ വാക്യം ശ്രദ്ധിക്കുക: ➤❝തന്നെ സൃഷ്ടിച്ച അവൻ്റെ പ്രതിമപ്രകാരം❞ (the image of him that created him) എന്നാണ്. ➟സൃഷ്ടാവ് അവർ അല്ല; അവൻ അഥവാ, ഒരുത്തൻ മാത്രമാണ്. ➟അടുത്തവാക്യം: ➤❝കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.❞ (വെളി, 4:11 ⁃⁃ വെളി, 10:7). ➟ഈ വാക്യവും ശ്രദ്ധിക്കുക: ➤❝കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചു.❞ (O Lord, thou hast created all things). പലർ ചേർന്നല്ല; ❛നീ❜ (thou) അഥവാ, ഒരുത്തൻ മാത്രമാണ് സൃഷ്ടിച്ചത്. ➟അടുത്തഭാഗം: ➤❝എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായി.❞ (thy pleasure they are and were created). ➟പലരുരുടെ ഇഷ്ടത്താലല്ല; ❛നിൻ്റെ❜ (thy) അഥവാ, ഒരുത്തൻ്റെ ഇഷ്ടത്താലാണ് സകലവും ഉണ്ടായത്. ➟ഈ വേദഭാഗങ്ങളിലൂടെ സ്രഷ്ടാവ് ഒരുത്തൻ മാത്രമാണെന്ന് അസന്ദിഗ്ധമായാണ് അപ്പൊസ്തലന്മാർ പറയുന്നത്.
7️⃣ മോണോതീയിസം (Monotheism):
➦ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം ട്രിനിറ്റിയും (Trinity) അല്ല, വൺനെസ്സും (Oneness) അല്ല; മോണോതീയിസം (Monotheism) ആണ്. ➟ദൈവം ട്രിനിറ്റിയാണെന്നോ, വൺനെസ്സ് ആണെന്നോ ബൈബിളിൽ എവിടെയും കാണാൻ കഴിയില്ല. ➟എന്നാൽ മോണോസ് തെയോസ് (monos theos) ആണെന്ന് ആവർത്തിച്ച് കാണാൻ കഴിയും. ➟Mónos Theós-ൽ ഉള്ള വിശ്വാസമാണ്, മോണോതീയീസം (Monotheism) അഥവാ, ഏകദൈവവിശ്വാസം: ➤❝യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു. (O LORD God of Israel, thou art the God, even thou alone, of all the kingdoms of the earth.❞ (2രാജാ, 19:15). ➟ഈ വേദഭാഗത്ത് ദൈവം ❛ഒരുത്തൻ മാത്രം❜ ആണെന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായപദം ❛ബാദ്❜ (bad – alone) ആണ്. ➟പഴയനിയമത്തിൽ കേവലമായ ഒന്നിനെ (The only one) കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന ❛അക്❜ (ak), ❛റാഖ്❜ (raq), ❛ബാദ്❜ (bad), ❛ബദാദ്❜ (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 24 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ➟അതിൽ ❛ബാദ്❜ ഉപയോഗിച്ചിരിക്കുന്ന 20 വാക്യങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (Septuagint) മോണോസ് (monos) ആണ് കാണുന്നത്. ➟ഉദാ: (2രാജാ, 19:15,19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 72:18; 83:18; 86:10; 136:4; യെശ, 37:16,20; 44:24). ➟❛മാത്രം, ഒരേയൊരു❜ (Only, The only one) എന്നർത്ഥത്തിൽ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന ❛യാഹിദ്❜ (yahid) എന്ന പദത്തിനു് തുല്യമായ പദമാണ് ഗ്രീക്കിലെ ❛മോണോസ്❜ (Mónos). ➟നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ➟ആ പരിഭാഷയിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 20 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. ➟തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. ➟ഉദാ: (ലൂക്കോ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:4,24). ➟അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഹിദിന് (yahid) തത്തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ➟ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. ➟ബൈബിൾ വെളിപ്പെടുത്തുന്ന Monos Theos-ൽ ഉള്ള വിശ്വാസമാണ് Monotheism. ➟തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും പിതാവായ യഹോവയല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശവും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ ബൈബിളിൽ കണ്ടെത്താൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ആർക്കും കഴിയില്ല. ➟യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെങ്കിൽ, സ്രഷ്ടാവ് പലരാകുന്നത് എങ്ങനെയാണ്❓ ➟അതിനാൽ, ദൈവപുത്രനായ ക്രിസ്തു സ്രഷ്ടാവായ ദൈവമല്ലെന്ന് അസന്ദിദ്ധമായി തെളിയുന്നു.
☛ വചനത്തെയും ഭാഷയെയും അതിക്രമിച്ചുകീണ്ടല്ലാതെ, യഹോവയും പഴയനിയമത്തിലെ മശീഹമാരും ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ഏകസത്യദൈവം ത്രിത്വദൈവമാണെന്ന് ആർക്കും പറയാൻ കഴിയില്ല. ➟ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രനായ ക്രിസ്തു പിതാവിനെക്കാൾ താഴ്ന്നവനും, സ്വർഗ്ഗത്തെക്കാൻ ഉന്നതനായിത്തീർന്നവനും ആണ് (യോഹ, 14:28; എബ്രാ, 7:26). ➟എന്നാൽ ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും ഒന്നാം കല്പനയെ ലംഘിപ്പിച്ചുകൊണ്ട് എല്ലാവനെയും നരകത്തിലേക്ക് കെട്ടിയെടുക്കാനായി, നിഖ്യാസുനഹദോസിലൂടെ ഉപായിയായ സർപ്പം, ക്രിസ്തുവിനെ സത്യദൈവത്തിൽനിന്ന് ജനിച്ച മറ്റൊരു സത്യദൈവമാക്കി മാറ്റി. ➟അങ്ങനെ, പിതാവ് എന്നെക്കാളും എല്ലാവരെക്കാളും വലിയവനാണെന്ന് പഠിപ്പിച്ച ക്രിസ്തുവിനെ അവൻ പിതാവിന് സമനാക്കി മാറ്റി. ➟ഒന്നാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യത്തിൻ്റെ പടി ചവിട്ടത്തില്ല. ➟അതിൻ്റെ തെളിവാണ്, രണ്ടാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്. ➟പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!
One thought on “ദൈവപുത്രന് സൃഷ്ടിയിൽ പങ്കുണ്ടോ❓”