പഴഞ്ചൊല്ല്

പഴഞ്ചൊല്ല് (proverb)

പറഞ്ഞുപറഞ്ഞു പഴകിയ ചൊല്ലാണ് പഴഞ്ചൊല്ല്. അർത്ഥം മുറുകിച്ചുരുങ്ങി, ഹൃദയസ്പർശിയായ പഴഞ്ചൊല്ലുകൾ സംഭാഷണങ്ങളിൽ നിർല്ലോപം പ്രയോഗിക്കപ്പെടുന്നു. ഒരു ജനതയുടെ പൗരാണിക ജ്ഞാനം പഴഞ്ചൊല്ലിൽ സാന്ദ്രമായിരിക്കും. സദൃശമായിരിക്കുക, താരതമ്യപ്പെടുത്തുക എന്നീ അർത്ഥങ്ങളാണ് മാഷാൽ എന്ന എബ്രായ പദത്തിനുള്ളത്. ഗ്രീക്കുപദമായ ‘പാരബൊലി’യെ ഉപമ എന്നാണു പരിഭാഷ ചെയ്തിട്ടുള്ളത്. (മത്താ, 15:15; ലൂക്കൊ, 4:23). മറ്റൊരു പദമായ ‘പാറൊയ്മിയാ’യെ 2പത്രൊസ് 2:22-ൽ പഴഞ്ചൊല്ലെന്നും അന്യത സാദൃശ്യം എന്നും തർജ്ജമ ചെയ്തിട്ടുണ്ട്. (യോഹ, 10:6; 16:25, 29). പഴഞ്ചൊൽ, സുഭാഷിതം, സദൃശവാക്യം, ഉപമ എന്നിവയാണ് മലയാളത്തിലെ പ്രധാന പ്രയോഗങ്ങൾ. മറ്റുള്ളവരുടെ ഇടയിൽ പരിഹാസവിഷയമായിത്തീരുക എന്ന അർത്ഥം പഴഞ്ചൊല്ലിനുണ്ട്. ഇവിടെ പഴഞ്ചൊല്ലായിത്തീർന്ന വ്യക്തി മറ്റുള്ളവർക്കു സാധനാപാഠമായി മാറുന്നു. (ആവ, 28:37; 1രാജാ, 9:7; 2ദിന, 7:20; ഇയ്യോ, 17:6; 30:9; സങ്കീ, 44:14; 69:11; യിരെ, 24:9; യെഹ, 14:8). 

പഴഞ്ചൊൽ എന്നു പേരിൽ പറയപ്പെട്ടവ ഇവയാണ്: 

1. യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടുവീരൻ. (ഉല്പ, 10:39)

2. ശൗലും ഉണ്ടോ പ്രവാചകഗണത്തിൽ. (1ശമൂ, 10:12)

3. ദുഷ്ടത ദുഷ്ടനിൽനിന്നു പുറപ്പെടുന്നു. (1ശമൂ 24:13)

4. മനുഷ്യപുത്രാ, കാലം നീണ്ടുപോകും; ദർശനമൊക്കെയും ഓർക്കാതെപോകും. (യെഹെ, 12:22)

5. യഥാമാതാ തഥാ പുത്രി. (യെഹെ, 16:44)

6. അപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു. (യെഹെ, 18:2; യിരെ, 31:29) 

7. തന്റേതല്ലാത്തതു വർദ്ധിപ്പിക്കുകയും-എത്രത്തോളം?- പണയപണ്ടം ചുമന്നുകൂട്ടുകയും ചെയ്യുന്നവന്നു അയ്യോ കഷ്ടം. (ഹബ, 2:6) 

8. വൈദ്യാ നിന്നെത്തന്നെ സൗഖ്യമാക്കുക. (ലൂക്കൊ, 4:23)

9. വിതയ്ക്കുന്നതു ഒരുത്തൻ, കൊയ്യുന്നതു മറ്റൊരുത്തൻ. (യോഹ, 4:37)

10. സ്വന്തം ഛർദ്ദിക്കു തിരിഞ്ഞനായ്, കുളിച്ചിട്ടു ചളിയിൽ ഉരുളുവാൻ തിരിഞ്ഞ പന്നി. (2പത്രൊ, 2:22). 

പഴഞ്ചൊല്ലെന്നു പറയപ്പെടാത്തവ:

1. വാൾ അരെക്കുകെട്ടുന്നവൻ അഴിച്ചു കളയുന്നവനെപ്പോലെ വമ്പു പറയരുത്. (1രാജാ, 20:11) 

2. വയ്ക്കോലും കോതമ്പും തമ്മിൽ ഒക്കുമോ? (യിരെ, 23:28)

3. കുശ്യന്നു തന്റെ ത്വക്കും പുള്ളിപ്പുലിക്കു തന്റെ പുള്ളിയും മാറ്റുവാൻ കഴിയുമോ? (യിരെ, 13:23)

4. കാറ്റു വിതെച്ചു ചുഴലിക്കാറ്റുകൊയ്യുക. (ഹോശേ, 8;7) 

5. അബീയേസെരിന്റെ മുന്തിരിയെടുപ്പിനെക്കാൾ എഫ്രയീമിന്റെ കാലാ പെറുക്കയല്ലയോ നല്ലത്? (ന്യായാ, 8:2)

6. ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുക. (മത്താ, 19:24; മർക്കൊ, 10:25; ലൂക്കൊ, 18:25)

7. ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടാവശ്യമില്ല. (മത്താ, 9:12; മർക്കൊ, 2:17; ലൂക്കൊ, 5:31)

8. മുള്ളുകളിൽ നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽ നിന്നു അത്തിപ്പഴവും പറിക്കുമാറുണ്ടോ? (മത്താ, 7:18)

9. നമുക്കു പ്രതികൂലമല്ലാത്തവൻ നമുക്കു അനുകൂലമല്ലോ. (മർക്കൊ, 9:40)

10. ഉറവിന്റെ ഒരേ ദ്വാരത്തിൽനിന്നു മധുരവും കൈപ്പുമുള്ള വെള്ളം പുറപ്പെട്ടു വരുമോ? (യാക്കോ, 3:11).

ബൈബിളും ത്രിത്വവും താരതമ്യം

ബൈബിളും ത്രിത്വവും താരതമ്യം

1. ബൈബിൾ ദൈവം ഏകനെന്ന് പറയുമ്പോൾ (യോഹ, 17:3), അല്ല; ദൈവം ത്രിത്വമാണെന്ന് സഭകൾ പഠിപ്പിക്കുന്നു.

2. ദൈവമോ ഒരുത്തൻ മാത്രമെന്നു ബൈബിൾ പറയുമ്പോൾ (2രാജാ, 19:15), അല്ല; ദൈവം വ്യത്യസ്ത വ്യക്തികളെന്നു ത്രിത്വം പഠിപ്പിക്കുന്നു.

3. ദൈവം മനുഷ്യനായി വന്നുവെന്നു ബൈബിൾ പഠിപ്പിക്കുമ്പോൾ (മത്താ, 1:22), അല്ല; ദൈവപുത്രൻ മനുഷ്യനായി വന്നുവെന്നു ത്രിത്വം പഠിപ്പിക്കുന്നു.

4. ദൈവം ജഡത്തിൽ വെളിപ്പെട്ടുവെന്നു ബൈബിൾ പറയുമ്പോൾ (1തിമൊ, 3:16), അല്ല; ദൈവം അവതരിച്ചുവെന്നു ത്രിത്വം പഠിപ്പിക്കുന്നു.

5. ജഡത്തിൽ വെളിപ്പെട്ടവൻ മനുഷ്യനാണെന്നു ബൈബിൾ പറയുമ്പോൾ (ഫിലി, 2:6-8), അല്ല; വന്നവൻ ദൈവവുമാണെന്നു ത്രിത്വം പഠിക്കുന്നു.

6. ദൈവവും മദ്ധ്യസ്ഥനും ഒരാളാണെന്നു ബൈബിൾ പറയുമ്പോൾ (1തിമൊ, 2:5,6), അല്ല; രണ്ടുപേർ ആണെന്നു ത്രിത്വം പഠിപ്പിക്കുന്നു.

7. ജഡത്തിൽ വന്നവൻ നിത്യപിതാവാണെന്നു ബൈബിൾ പറയുമ്പോൾ (യെശ, 9:6), അല്ല; അവൻ നിത്യപുത്രനാണെന്നു ത്രിത്വം പഠിപ്പിക്കുന്നു.

8. ജഡത്തിൽ വെളിപ്പെട്ടത് യഹോവയാണെന്ന് ബൈബിൾ പറയുമ്പോൾ (യെശ, 25:8; എബ്രാ, 2:14,15), അല്ല; യഹോവയുടെ പുത്രനാണെന്ന് ത്രിത്വം പഠിപ്പിക്കുന്നു. 

9. പുത്രനും പിതാവും ഒന്നാകുന്നുവെന്നു ബൈബിൾ പറയുമ്പോൾ (യോഹ, 10:30), അല്ല; പുത്രനും പിതാവും വ്യത്യസ്ത വ്യക്തികളാണെന്നു ത്രിത്വം പഠിപ്പിക്കുന്നു.

10. ജീവനുള്ള ദൈവവും ജീവനുള്ള ദൈവത്തിൻ്റെ പുത്രനും ഒരാളാണെന്നു ബൈബിൾ പറയുമ്പോൾ (മത്താ, 16:16; 1തിമൊ, 3:16), അല്ല; ക്രിസ്തു ജീവനുള്ള ദൈവത്തിൻ്റെ പുത്രൻ മാത്രമാണെന്ന് ത്രിത്വം പഠിപ്പിക്കുന്നു.

11. ദൈവവും കർത്താവും ഒരാളാണെന്നു ബൈബിൾ പറയുമ്പോൾ (യോഹ, 20:28), അല്ല; ദൈവവും കർത്താവും രണ്ടു വ്യക്തികളാണെന്നു ത്രിത്വം പഠിപ്പിക്കുന്നു.

12. നിത്യപിതാവെന്നു വിളിക്കപ്പെട്ടവനും ദൈവപുത്രനെന്നു വിളിക്കപ്പെട്ടവനും ഒരാളാണെന്നു ബൈബിൾ പറയുമ്പോൾ (യെശ, 9:6; ലൂക്കൊ, 1:32, 35), അല്ല; പിതാവും പുത്രനും വ്യത്യസ്തരാണെന്നു ത്രിത്വം പഠിപ്പിക്കുന്നു.

13. ദൈവവും കുഞ്ഞാടും ഒരാളാണെന്നു ബൈബിൾ പറയുമ്പോൾ (വെളി, 22:3,4), അല്ല; രണ്ടു വ്യക്തകളെന്നു ത്രിത്വം പഠിപ്പിക്കുന്നു.

14. യാഗമർപ്പിച്ച മഹാപുരോഹിതനും യാഗമായ കുഞ്ഞാടും ഒരാളാണ്. (എബ്രാ, 3:1; യോഹ, 1:29)

15. ദാവീദിൻ്റെ കർത്താവും ദാവീദിൻ്റെ പുത്രനും ഒരാളാണ്. (മത്താ, 1:1; 22:43,44)

16. ദൈവത്തിൻ്റെ ഏകജാതനും ആദ്യജാതനും ഒരാളാണ്. (യോഹ, 1:18; റോമ, 8:29)

17. ദൈവപുത്രനും (മത്താ, 14:33), മനുഷ്യപുത്രനും, (മത്താ, 8:20), അബ്രാഹാമിൻ്റെ പുത്രനും (മത്താ, 1:1), ദാവീദിൻ്റെ പുത്രനും (മത്താ, 1:1), മറിയയുടെ പുത്രനും (മർക്കൊ, 6:3), യോസേഫിൻ്റെ പുത്രനും (യോഹ, 1:45) ഒരാളാണ്.

18. യഹോവയുടെ വലത്തുഭാഗത്തു ക്രിസ്തു ഇരിക്കുന്നു. (സങ്കീ, 110:1; പ്രവൃ, 2:35) ക്രിസ്തുവിൻ്റെ വലത്തുഭാഗത്തു യഹോവ ഇരിക്കുന്നു. (സങ്കീ, 16:8; പ്രവൃ, 2:25)

എന്നിട്ട് ഓരോ സഭകളും നെഞ്ചിൽത്തല്ലി അവകാശപ്പെടുന്നു: ഞങ്ങളാണ് അപ്പൊസ്തലിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്നത്. എന്തു പാരമ്പര്യം! ആരുടെ പാരമ്പര്യം! ആര് സൂക്ഷിക്കുന്നു! ഭയങ്കര സൂക്ഷിപ്പാണ്; ഓരോരുത്തർക്കും പ്രതിഫലം കിട്ടുകയും ചെയ്യും. ഏകസത്യദൈവത്തെ ബഹുദൈവമാക്കി ജാതികളുടെ ദൈവത്തോടു സമമാക്കുകയും ലോകത്തിനു മുമ്പിൽ പരിഹാസപാത്രമാക്കുകയും ചെയ്തവർക്കുള്ള പുരസ്കാരങ്ങൾ ദൈവസന്നിധിയിൽ ഓരോരോത്തരേയും കാത്തിരിപ്പുണ്ട്.

ന്യായപ്രമാണം അരച്ചുകലക്കി കുടിച്ചവരെന്ന് അഭിമാനിച്ചിരുന്ന പരീശന്മാരും ശാസ്ത്രിമാരും ക്രിസ്തുവിനെ ദാവീദിൻ്റെ പുത്രനെന്നു മനസ്സിലാക്കി. (മതാ, 22:42). എങ്കിലും അവൻ ദാവീദിൻ്റെ കർത്താവാണെന്നു അവർ ഗ്രഹിച്ചിരുന്നില്ല. ദാവീദ് എൻ്റെ കർത്താവെന്ന് വിളിക്കുന്നത് ക്രിസ്തുവിനെയാണ്. (സങ്കീ, 110:1). ആരാണീ കർത്താവ്? “ഞാൻ (ദാവീദ്) യഹോവയോടു പറഞ്ഞതു: നീ എന്റെ കർത്താവാകുന്നു; നീ ഒഴികെ എനിക്കു ഒരു നന്മയും ഇല്ല.” (സങ്കീ, 16:2). രണ്ടായിരം വർഷത്തെ പാരമ്പര്യമുണ്ടെന്നു അവകാശപ്പെടുന്ന കത്തോലിക്കാ സഭയും അവരിൽനിന്നു വേർപെട്ടവരെന്ന് പറയപ്പെടുന്നവരും ക്രിസ്തു ദൈവത്തിൻ്റെ പുത്രനാണെന്നു മനസ്സിലാക്കി. എങ്കിലും അവൻ നിത്യപുത്രനല്ല; സർവ്വത്തിൻ്റെയും സൃഷ്ടാവായ നിത്യപിതാവാണെന്നു ഗ്രഹിക്കുന്നില്ല. ഒരേ തൂവൽപ്പക്ഷികൾ!

പിതാവായദൈവം എന്നല്ലാതെ; പുത്രനായ ദൈവമെന്നൊ, പരിശുദ്ധാത്മ ദൈവമെന്നോ ഒരു പ്രയോഗം ബൈബിളിലില്ല. എന്താണ് കാരണം? പുത്രനും പരിശുദ്ധാത്മാവും ദൈവമല്ലാഞ്ഞിട്ടല്ല; പ്രത്യുത പിതാവിൽനിന്നു വ്യത്യസ്തരായ ദൈവമോ വ്യക്തികളോ അല്ലാത്തതുകൊണ്ടാണ്. ”പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6). “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:5).

“യഹോവ മാത്രമാണ് ദൈവമെന്നും” (2രാജാ, 19:15; 19:19; സങ്കീ, 86:10; യെശ, 37:16; 37:20; 44:24). ”പിതാവായ ഏകദൈവമേ നമുക്കുള്ളുവെന്നും” (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 17:1-3; മലാ, 2:10; യെശ, 63:16; 64:8) പഴയപുതിയനിയമങ്ങൾ ആവർത്തിച്ചു പറയുന്നു. ത്രിത്വത്തിൽ പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന മൂന്ന് വ്യത്യസ്ത വ്യക്തികളാണുള്ളത്. പിതാവായ ഏകദൈവമേ നമുക്കുള്ളുവെന്ന് ബൈബിൾ ഖണ്ഡിതമായി പറയുമ്പോൾ; ദൈവം ത്രിത്വമാണെന്നു പറയുന്നവർ അറിഞ്ഞോ അറിയാതെയോ പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും ദൈവത്വമാണ് നിഷേധിക്കുന്നത്; ഒപ്പം തങ്ങൾ നിത്യജീവന് അയോഗ്യരാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.

നിത്യജീവൻ എന്താണെന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” (യോഹ, 3:36). യേശു, നിത്യപിതാവും (യെശ, 9:6), ദൈവപുത്രനുമാണ്. (ലൂക്കൊ, 1:32, 35). ഒപ്പം, ദൈവവും (യോഹ, 20:28; മഹാദൈവവും (തീത്തൊ, 2:12), വീരനാം ദൈവവും (യെശ, 9:6), സത്യദൈവവും (1യോഹ, 5:20) സർവ്വത്തിനു മീതെ ദൈവവും (റോമ, 9:6) ആണ്. സകലത്തിൻ്റെയും സൃഷ്ടിതാവും പരിപാലകനുമെന്ന നിലയിൽ ദൈവത്തിൻ്റെ നിത്യമായ പദവിയാണ് പിതാവെന്നത്. യേശു, ത്രിത്വത്തിൽ ഒരാളാണെന്നു പറയുന്നവരും, നിത്യപിതാവല്ലെന്നു പറയുന്നവരും, നിത്യപുത്രനാണെന്നു പറയുന്നവരും യേശുവെന്ന മഹാദൈവത്തിൻ്റെ പിതൃത്വവും ദൈവത്വവും ഒരുപോലെ നിഷേധിക്കുകയാണ്. അങ്ങനെയുള്ളവർക്ക് നിത്യജീവൻ എങ്ങനെ കിട്ടും???…

യെഹൂദന്മാർ യേശുവിനോടു: നിന്റെ പിതാവു എവിടെ എന്നു ചോദിച്ചതിന്നു യേശു: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” എന്നു ഉത്തരം പറഞ്ഞു.