സിമ്രി (Zimri)
പേരിനർത്ഥം — എൻ്റെ സംഗീതം
യിസ്രായേലിലെ അഞ്ചാമത്തെ രാജാവ്. ഭരണകാലം വെറും ഏഴു ദിവസം. യിസ്രായേൽ രാജാവായ ഏലയുടെ ഭൃത്യനായിരുന്നു സിമ്രി. സിമ്രി ഏലയെ വെട്ടിക്കൊന്നശേഷം രാജാവായി. രാജാവായ ഉടൻ അയാൾ ബയെശയുടെ കുടുംബത്തിലെ എല്ലാവരെയും നിഗ്രഹിച്ചു. ഫെലിസ്ത്യ പട്ടണമായ ഗിബ്ബെദോനെ നിരോധിച്ചുകൊണ്ടിരുന്ന സൈന്യം ഏലയുടെ വധം കേട്ട ഉടൻ തന്നെ പാളയത്തിൽ വച്ചു സേനാപതിയായ ഒമ്രിയെ രാജാവായി വിളംബരം ചെയ്തു. ഒമ്രി തിർസ്സയിലേക്കു ചെന്നു പട്ടണം പിടിച്ചു. സിമ്രി കൊട്ടാരത്തിൽ കടന്നു തീ വച്ച് മരിച്ചു. (1രാജാ, 16:9-20).