ഉപായിയായ സർപ്പത്തിൻ്റെ വഞ്ചനയാൽ ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട്, സഭ വഷളായിപ്പോകുമോ എന്നുള്ള പൗലൊസിൻ്റെ ആശങ്കപോലെ, ദൈവസഭ സ്ഥാപിതമായി ഏകദേശം മൂന്ന് നൂറ്റാണ്ടാക്കുകൾക്കശേഷം, ഉപായിയായ സർപ്പത്താൽ ഉണ്ടാക്കപ്പെട്ട ഉപദേശമാണ് ത്രിത്വം. തെളിവുകൾ നോക്കാം:
ട്രിനിറ്റിയുടെ ദൈവശാസ്ത്രത്തിൽ ഇപ്രകാരം കാണാം: “സഭ നാലാം നൂറ്റാണ്ടിൽ ത്രിത്വോപദേശം രൂപപ്പെടുത്താൻ തുടങ്ങി. നിഖ്യാസുനഹദോസ് (A.D. 325) പുത്രന് പിതാവിനോടുള്ള സത്താസമത്വവും, കോൺസ്റ്റാൻഡിനോപ്പിൾ സുനഹദോസ് (A.D. 381) പരിശുദ്ധാത്മാവിൻ്റെ ദൈവത്വവും അംഗീകരിച്ചു. പിതാവ് പുത്രനെ ജനിപ്പിക്കുന്നതായും പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതായും ഔദ്യോഗികമായി അംഗീകരിച്ചു.” (ദൈവം–ത്രിയേകത്വം, Systematic theology, പേജ്, 147)
ആദ്യഭാഗം: “സഭ നാലാം നൂറ്റാണ്ടിൽ ത്രിത്വോപദേശം രൂപപ്പെടുത്താൻ തുടങ്ങി.” രൂപപ്പെടുത്താൻ തുടങ്ങി എന്നു പറഞ്ഞാൽ; പുതുതായൊന്ന് നിർമ്മിക്കുവാൻ/ഉണ്ടാക്കുവാൻ അഥവാ, മെനയുവാൻ തുടങ്ങി എന്നാണർത്ഥം. ഉണ്ടായിരുന്ന ഉപദേശത്തെ പരിഷ്കരിച്ചുവെന്നോ, സ്ഥിരീകരിച്ചുവെന്നോ, എടുത്തുപറഞ്ഞുവെന്നോ അല്ല പറയുന്നത്; ഇല്ലാത്ത ഒരു ഉപദേശത്തെ രൂപപ്പെടുത്താൻ തുടങ്ങി എന്നാണ്. മുമ്പേ ഉണ്ടായിരുന്ന ഒരു ഉപദേശത്തെ രൂപപ്പെടുത്താൻ തുടങ്ങേണ്ട ആവശ്യമില്ലല്ലോ?
അടുത്തഭാഗം: “പിതാവ് പുത്രനെ ജനിപ്പിക്കുന്നതായും പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതായും ഔദ്യോഗികമായി അംഗീകരിച്ചു.” ബൈബിളിൽ ട്രിനിറ്റിയെന്ന ഉപദേശം ഉണ്ടായിരുന്നെങ്കിൽ അത് ഔദ്യോഗികം തന്നെയായിരിക്കുമല്ലോ; പിന്നെ, സുനഹദോസ് എന്തിനാണ് ട്രിനിറ്റിയെ ഔദ്യോഗികമായി അംഗീകരിക്കുന്നത്? എന്നുവെച്ചാൽ, നാലാം നൂറ്റാണ്ടിനുമുമ്പ് അങ്ങനെയൊരു ഉപദേശം സഭയ്ക്കകത്ത് ഉണ്ടായിരുന്നില്ല; പുതുതായി ഒരു ഉപദേശം ഉണ്ടാക്കിയശേഷം, അതിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സഭയ്ക്കകത്ത് നുഴയിച്ചുകയറ്റുകയാണ് ചെയ്തതെന്നു അസന്ദിദ്ധമായി തെളിയുന്നു.
അതായത്, നിഖ്യാ സുനഹോദോസിൽ വെച്ച് ത്രിത്വവിശ്വസം പൂർണ്ണമായി രൂപപ്പെടുത്താൻ കഴിഞ്ഞില്ല. ത്രിത്വത്തിലെ രണ്ടാമനായ പുത്രൻ “സത്യദൈവത്തിൽ നിന്ന് ജനിച്ച സത്യദൈവം” ആണെന്ന് സുനഹോദോസ് പ്രഖ്യാപിച്ചുകൊണ്ട്, ത്രിത്വത്തിൻ്റെ പകുതി നിഖ്യായിലെ വിശ്വസപ്രമാണത്തിലൂടെ രൂപപ്പെടുത്തി. പിന്നെയും 56 വർഷം കഴിഞ്ഞ് 381-ൽ കോൺസ്റ്റാൻ്റിനോപ്പിളിൽ കൂടിയ മറ്റൊരു സൂനഹദോസിൽ വെച്ചാണ് മൂന്നാമനായ, “പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുറപ്പെടുന്നതായി” പ്രഖ്യാപിച്ചുകൊണ്ട്, പരിശുദ്ധാവിനെ ദൈവമായി അംഗീകരിച്ചത്. ഒരു സത്യദൈവത്തിൽ മറ്റൊരു സത്യദൈവം ജനിച്ചു എന്നും മറ്റൊരു സത്യദൈവം പുറപ്പെട്ടു എന്നും പറഞ്ഞാൽ എങ്ങനെയിരിക്കും?
ഈ ഉപദേശത്തിൻ്റെ ഹൈലൈറ്റ് എന്താണെന്ന് ചോദിച്ചാൽ: പിന്നെയും ഏകദേശം 700 വർഷം പാശ്ചാത്യ പൗരസ്ത്യ സഭകൾ തമ്മിൽ പരിശുദ്ധാത്മാവിൻ്റെ പേരിൽ അടികൂടിയിട്ടാണ്, ത്രിത്വോപദേശം ഒരു പരുവത്തിൽ എത്തിച്ചത്. പിതാവിൽനിന്നു മാത്രമാണോ, പുത്രനിൽനിന്നുകൂടിയാണോ പരിശുദ്ധാത്മാവ് പുറപ്പെട്ടത് എന്നതായിരുന്നു തർക്കത്തിനുകാരണം. ഒടുവിൽ “പിതാവില്‍നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്നവനും” എന്നു തീരുമാനമാനമാക്കി. അതാണ് ഫിലിയോക്ക് (Filioque) വിവാദം അഥവാ, പരിശുദ്ധാത്മാവിൻ്റെ ഇരട്ടപ്പുറപ്പാട് എന്ന് അറിയപ്പെടുന്നത്. അതുകൊണ്ടാണ് നാലാം നൂറ്റാണ്ടിലാണ് ഈ ഉപദേശം ഉണ്ടാക്കാൻ തുടങ്ങിയതെന്ന് ചരിത്രം പറയുന്നത്. അതായത്, സഭ സ്ഥാപിതമായി ഏകദേശം 1,000 വർഷം കഴിഞ്ഞാണ് ഈ ബൈബിൾവിരുദ്ധ ഉപദേശം പൂർണ്ണമായി ഉണ്ടാക്കിയെടുത്തത്. പൗലൊസിൻ്റെ ഭയംപോലെ, ദൈവസഭ സ്ഥാപിതമായി മൂന്ന് നൂറ്റാണ്ടാക്കുകൾക്കശേഷം, ഉപായിയായ സർപ്പം ഏകദേശം 750 വർഷം മിനക്കിട്ടിരുന്ന് ഉണ്ടാക്കിയ ഉപദേശമാണ് ട്രിനിറ്റി.
ഈ വിശ്വാസത്തിൻ്റെ വൈകല്യം കാണുക: ഒരു ജനിപ്പിച്ച സത്യദൈവം, ഒരു ജനിച്ച സത്യദൈവം, ജനിപ്പിച്ച സത്യദൈവത്തിൽനിന്നും ജനിച്ച സത്യദൈവത്തിൽനിന്നും പുറപ്പെട്ട മറ്റൊരു സത്യദൈവം. എത്ര മനോഹരമായ ദുരുപദേശം! ഇതൊക്കെ ബൈബിളിൽ എങ്ങനാനും ഉള്ളതാണോ? എന്നിട്ട്, അനുയായികളുടെ മസ്തിഷ്ക പ്രക്ഷാളനം (brainwash) നടത്തി തങ്ങൾ ഏകദൈവവിശ്വാസികൾ ആണെന്ന പച്ചക്കള്ളം ഉപായത്താൽ വിശ്വസിപ്പിക്കുന്നു.
ശ്രദ്ധേയമായ കാര്യം അതൊന്നുമല്ല: യഹോവയായ ഏകദൈവത്തിനോ, ദൈവത്തിൻ്റെ ക്രിസ്തുവിനോ, പഴയനിയമത്തിലെ മശീഹമാർക്കോ, ഭക്തന്മാർക്കോ, അപ്പൊസ്തലന്മാർക്കോ, പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതിയായ യിസ്രായേൽ ജനത്തിനോ ഇങ്ങനെയോരു ഉപദേശത്തെക്കുറിച്ച് യാതൊരു അറിവുമില്ല:
യഹോവ: “യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല; ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല; ഞാനല്ലാതെ വേറൊരു ദൈവമില്ല; എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല;;എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 9:14; 20:2-3; ആവ, 32:39; യെശ, 40:25, 43:10; 44:8; 45:5; 46:9)
ദൈവത്തിൻ്റെ ക്രിസ്തു: “ദൈവം ഒരുത്തൻ മാത്രമാണെന്നും (monou theou – God alone – യോഹ, 5:44), പിതാവ് മാത്രമാണ് സത്യദൈവമെന്നും (pater ton monon alethinon theon – Father, the only true God – യോഹ, 17:3), അവനെ മാത്രം ആരാധിക്കണം (Worship Him only – മത്താ, 4:10; ലൂക്കൊ, 4:8), ആ നാളും നാഴികയും എൻ്റെ പിതാവ് മാത്രം (My Father only) അല്ലാതെ പുത്രനുംകൂടി അറിയുന്നില്ല (മത്താ, 24:36) എന്നൊക്കെ ക്രിസ്തു പറഞ്ഞത്, പഴയനിയമത്തിൽ മാത്രം/ഒരുത്തൻ മാത്രം എന്നത്ഥമുള്ള യാഹീദിന് (yahid) തുല്യമായ മോണോസ് (monos) കൊണ്ട് ഖണ്ഡിതമായിട്ടാണ്.
പഴയനിയമത്തിലെ മശിഹമാർ: “യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും, അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും” പഴയനിയമത്തിലെ അഭിഷിക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:15,19; സങ്കീ, 40:5; ശെശ, 37;16,20)
ഭക്തന്മാർ: യഹോവ ഒരുത്തൻ മാത്രമാണെന്നും യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്നും പഴയനിയമത്തിലെ ഭക്തന്മാർ പറയുന്നു: (നെഹെ, 9:6; ഇയ്യോ, 9:8)
അപ്പൊസ്തലന്മാർ: “ദൈവം ഒരുത്തൻ മാത്രമാണെന്നും (ലൂക്കൊ, 5:21; റോമ, 16:24; 1തിമൊ, 1:17; യൂദാ, 1:4,24), പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും” അപ്പൊസ്തലന്മാർ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6)
യിസ്രായേൽ ജനം: “ഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല; ഞാനല്ലാതെ ഒരു രക്ഷിതാവു ഇല്ലല്ലോ. ഞാൻ മരുഭൂമിയിൽ ഏറ്റവും വരണ്ട ദേശത്തു തന്നേ നിന്നെ മേയിച്ചു.” (ഹോശ, 13:4-5). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: 1രാജാ, 8:23; യോശു, 2:11; 2ദിന, 6:14).
വഷളായിപ്പോയ കാന്ത: നിഖ്യാസുനഹദോസിനു് മുമ്പും പിമ്പുമുള്ള സഭയുടെ ആത്മീയവും ധാർമ്മികവുമാ നിലവാരം പരിശോധിച്ചാൽ; പൗലൊസ് പറഞ്ഞ നിർമ്മല കന്യകയെയും വഷളായിപ്പോയ കന്യകയെയും വേർതിരിച്ച് കാണാൻ കഴിയും. “ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനില്ക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തനും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവനോ പിതാവും പുത്രനും ഉണ്ടു.” (2യോഹ, 1:9). ക്രിസ്തുവിൻ്റെ ഉപദേശത്തിൽ നിലനില്ക്കാതെ വഷളായിപ്പോയ (വ്യഭിചാരിണി) കാന്തയാണ് ട്രിനിറ്റി.
ത്രിത്വവിശ്വാസം ഉത്ഭവിച്ച വഴി: പുത്രൻ പിതാവിൻ്റെ സൃഷ്ടിയാണെന്ന് പഠിപ്പിച്ച പാഷാണ്ഡകനായ അറിയൂസിൻ്റെ ഉപദേശത്തെ ഖണ്ഡിക്കാനെന്ന പേരിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ (എ.ഡി. 272 – 337) നേതൃത്വത്തിൽ ബിഥുന്യയിലെ നിഖ്യായിൽ ചേർന്ന സുനഹദോസ്, അതേ ഉപദേശത്തെ വെള്ളപൂശി എടുത്തതാണ് ത്രിത്വോപദേശം. അറിയൂസ് സൃഷ്ടിച്ച പുത്രനെ നിഖ്യായിലൂടെ ശവപിതാക്കന്മാർ ജനിപ്പിച്ചെടുത്തു. ദൈവത്തിൻ്റെ ജഡത്തിലെ അഥവാ, മനുഷ്യനായിട്ടുള്ള വെളിപ്പാടാണ് ക്രിസ്തു എന്ന് ബൈബിൾ അസന്ദിദ്ധമായി വ്യക്തമാക്കുമ്പോൾ (1തിമൊ, 3:14-16. ലൂക്കൊ, 1:68; യെശ, 25:8-9; 35:3-6; 40:3; സെഖ, 12:10), ദൈവം ജനിപ്പിച്ച മറ്റൊരു ദൈവമാണ് ക്രിസ്തു എന്ന് പഠിപ്പിക്കുന്ന ഉപദേശം ദൈവികമോ? [കാണുക: ദൈവഭക്തിയുടെ മർമ്മം]
സത്യത്തിൽ ഇതൊക്കെ ദുരുപദേശമല്ല; ശപിക്കപ്പെട്ട ഉപദേശമാണ്: “ഞങ്ങൾ നിങ്ങളോട് അറിയിച്ചതിനു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗത്തിൽനിന്ന് ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ. ഞങ്ങൾ മുൻപറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈക്കൊണ്ട സുവിശേഷത്തിനു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.” (ഗലാ, 1:8-9).
സാത്താൻ്റെ തന്ത്രം: ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കാനും ഒന്നാം കല്പനയെ ലംഘിപ്പിച്ചുകൊണ്ട് എല്ലാവനെയും നരകത്തിലേക്ക് കെട്ടിയെടുക്കാനുമായി, നാലാം നൂറ്റാണ്ടിൽ സത്യസഭയ്ക്ക് സമാന്തരമായി സാത്താൻ തുടങ്ങിയ വ്യാജസഭയാണ് ത്രിത്വസഭ.
ത്രിത്വോപദേശം പിൽക്കാലത്ത് ഉണ്ടാക്കിയതാണെന്നതിന് വേറെയും തെളിവുണ്ട്: “ബഹുദൈവ വിശ്വാസത്തിനെതിരായി പരിശുദ്ധാത്മാവ് വേദത്തിൽ എഴുതിയിട്ടുള്ള ‘ദൈവം ഒരുവൻ’ മുതലായ വേദവാക്യങ്ങളാണെന്നു കാണാം: (ആവ, 6:4; യെശ, 45:5 ,6; 1രാജാ, 8:59; മലാ, 2:10; മർക്കോ 10:18 മുതലായവ നോക്കുക). ഈ സൂക്തങ്ങൾ ജാതികളുടെ ബഹുദൈവവിശ്വാസത്തെ തകർക്കുവാനുള്ള പ്രസ്താവനകളെന്നല്ലാതെ, ത്രിയേകവിശ്വാസത്തെ തകർപ്പാൻ പ്രയോഗിച്ചിട്ടുള്ളവയല്ല. കാരണം, വാക്യങ്ങൾ എഴുതി വളരെനാൾ കഴിഞ്ഞ ശേഷമാണ് ത്രിയേകത്വം ക്രൈസ്തവരുടെ പൊതു വിശ്വാസമായിത്തീർന്നത്.” [ത്രിത്വപ്രബോധിക, അദ്ധ്യായം 3, പേജ് 44]
പുത്രനു പിതാവിനോടു സത്താസമത്വം ഉണ്ടന്നാണ് ഈ ഉപദേശം പറയുന്നത്: എന്നാൽ ദൈവം ഒരുത്തൻ മാത്രമാണെന്നും (യോഹ, 5:44) പിതാവ് മാത്രമാണ് സത്യദൈവമെന്നും (യോഹ, 17:3) അവനെ മാത്രം ആരാധിക്കണമെന്നും (മത്താ, 4:10; ലൂക്കൊ, 4:8) പിതാവ് മാത്രമാണ് സകലവും അറിയുന്നതെന്നും (മത്താ, 24:36) താൻ മനുഷ്യനാണെന്നും പുത്രൻ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്:(യോഹ, 8:40. ഒ.നോ: മത്താ, 11:19; ലൂക്കൊ, 7:34). ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24). എന്നാൽ പുത്രൻ ആത്മാവായ ദൈവമല്ല; അബ്രാഹാമെന്ന മനുഷ്യൻ്റെയും ദാവീദെന്ന മനുഷ്യൻ്റെയും വംശപരമ്പരയിൽ മറിയയെന്ന കന്യകയുടെ മൂത്തപുത്രനായി (ലൂക്കൊ, 2:7) പരിശുദ്ധാവിനാൽ ഉല്പാദിതമായ (മത്താ, 1:20; ലൂക്കൊ, 2:21), ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:35) അഥവാ, പാപരഹിതനായ മനുഷ്യനാണ്. (യോഹ, 8:40; 1യോഹ, 3:5). ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട് ദൈവത്തിന് മറുവിലയായി തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ചത് ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശു ആണ്: (1തിമൊ, 2:5-6; എബ്രാ, 9:14. ഒ.നോ: റോമ, 5:15; 1കൊരി, 15:21). വചനത്തിൽ സ്ഫടികസ്ഫുടമായി എഴുതിവെച്ചിരിക്കുന്ന കാര്യങ്ങളെ ദുർവ്യാഖ്യാനം ചെയ്യുന്നവർ ആരെയാണ് സേവിക്കുന്നത്?
പിതാവ് എന്നെക്കാളും എല്ലാവരിലും വലിയവൻ:
1. “പിതാവു എന്നെക്കാൾ വലിയവനല്ലോ” (യോഹ, 14:28).
2. “എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല.” (യോഹ, 10:29)
3. “പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല.” (യോഹ, 5:19)
4. “പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു.” (യോഹ, 5:26)
5. “എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു.” (യോഹ, 5:30)
6. പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.” (8:28)
7. “ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.” (യോഹ, 12:49)
8. “ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.” (യോഹ, 12:50)
9. ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.” (യോഹ, 15:10)
10. ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല. (മത്താ 24:36)
11. “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല.” (മർക്കൊ, 10:18)
12. “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു.” (യോഹ, 20:17).
മേല്പറഞ്ഞതെല്ലാം ക്രിസ്തുവിൻ്റെ വാക്കുകളാണ്. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ എനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല, ഞാൻ ഇന്നത് സംസാരിക്കണമെന്ന് കല്പന തന്നിരിക്കുന്നു, പിതാവ് എന്നെക്കാൾ വലിയൻ, പിതാവ് എല്ലാവരിലും വലിയവൻ, പിതാവ് എൻ്റെ ദൈവം എന്നൊക്കെ പുത്രൻ പറയുമായിരുന്നോ? പിതാവ് ഉപദേശിക്കുന്നതും ചെയ്തു കാണുന്നതും അല്ലാതെ തനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ക്രിസ്തുതന്നെ പറയുമ്പോൾ, ഏത് വകയിലാണ് പിതാവിനോട് പത്രന് സത്താസമത്വം ഉണ്ടാകുന്നത്? പുത്രനെ കള്ളനാക്കുന്ന ഉപദേശമാണ് ത്രിത്വം. അവനെ പിതാവിനോട് സമനായ ദൈവം ആക്കാൻ നോക്കുന്നവർ ഏത് ആത്മാവിന് അധീനരാണെന്ന് സ്വയം പരിശോധിക്കുക. പിതാവ് എന്നെക്കാൾ വലിയവനാണെന്ന് ക്രിസ്തുതന്നെ ഖണ്ഡിതമായി പറയുമ്പോൾ, അവനെ ദൈവത്തോട് സമനായ ദൈവം ആക്കുന്നവർ ഉപായിയായ സർപ്പത്തിൻ്റെ അനുയായി അല്ലതെ ആരാണ്? പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.
കൂടുതൽ അറിവുകൾക്കായി കാണുക: