യെഹോവാഹാസ് (Jehoahaz)
പേരിനർത്ഥം — യഹോവ പിടിച്ചിരിക്കുന്നു
വിഭക്തയിസ്രായേൽ രാജ്യത്തിലെ പതിനൊന്നാമത്തെ രാജാവ്. ഭരണകാലം ബി.സി. 814-798. (2രാജാ, 10:35). പിതാവായ യേഹൂ ഭരണം അവസാനിപ്പിക്കുമ്പോൾ യോർദ്ദാനു കിഴക്കുള്ള ചില ഭാഗങ്ങൾ അരാം രാജാവു പിടിച്ചടക്കിയിരുന്നു. യെഹോവാഹാസിന്റെ കാലത്തു അരാം രാജാവായ ഹസായേലിന്റെ ശക്തി വർദ്ധിക്കുകയും യിസ്രായേൽ ക്ഷയിക്കുകയും ചെയ്തു. അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറാതെ അവയിൽ തന്നേ നടന്നു. 2രാജാ, 13:2). യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവൻ അവരെ അരാംരാജാവായ ഹസായേലിന്റെ കയ്യിലും ഹസായേലിന്റെ മകനായ ബെൻ-ഹദദിന്റെ കയ്യിലും നിരന്തരം വിട്ടുകൊടുത്തു. (2രാജാ, 13:3). ഒടുവിൽ യെഹോവാഹാസ് യഹോവയോടു കൃപെക്കായി അപേക്ഷിക്കുകയും; യഹോവ ഒരു രക്ഷകൻ മുഖാന്തരം വിടുവിക്കുകയും ചെയ്തു. (2രാജാ, 13:4,5). അവൻ 17 വർഷം ഭരിച്ചു : 2 രാജാ, 13:1-7). അവൻ്റെ മകനായ യോവാശ് അവനു പകരം രാജാവായി.