പുതിയനിയമ ഗ്രീക്കിൽ: മാത്രം, ഒറ്റയ്ക്കു, ഒരുത്തൻ മാത്രം അഥവാ, Alone, Only എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്ന മോണോസ് (Monos – μόνος) എന്ന പദത്തിൻ്റെ 9 അതുല്യമായ രൂപങ്ങൾ 45 വാക്യങ്ങളിൽ 47 പ്രാവശ്യം കാണാം: 1.μόνος (20), 2.μόνα (1), 3.μόνην (1), 4.μόνοι (4), 5.μόνοις (1), 6.μόνον (7), 7.μόνου (2), 8.μόνους (4), 9.μόνῳ (7). കൊയ്നേഗ്രീക്കിൻ്റെ വ്യാകരണത്തിൽ വിഭക്തി, പ്രത്യയം, ഉപസർഗ്ഗം, ലിംഗം (പുല്ലിംഗം, സ്ത്രീലിംഗം, നപുംസകലിംഗം), വചനം (ഏകവചനം/ബഹുവചനം), കാലം (ഭൂതം, ഭാവി, വർത്തമാനം) എന്നിവയെ ആശ്രയിച്ച് പദങ്ങൾക്ക് വ്യത്യാസം വരും. അത് ഗ്രീക്കിലെയും മലയാളത്തിലെയും വ്യാകരണത്തിൻ്റെ സ്വാഭാവിക സവിശേഷതയാണ്. [അതിനെക്കുറിച്ചറിയാൻ കാണുക: ഗ്രീക്ക് ഗ്രാമർ]. ദൈവത്തിൻ്റെ അതുല്യതയെ (uniqueness) കുറിക്കാൻ only/alone എന്ന അർത്ഥത്തിൽ “മോണോസ് – alone/only – monos” (5), “മോണോ – alone/only – mono” (5), “മോണോവ് – alone/only – monou” (1), “മോണോൻ – monon – μόνον” എന്നീ നാലു പദങ്ങൾ 13 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: വിശദമായി നോക്കാം:
1. Matthew 4:10: τότε λέγει αὐτῷ ὁ Ἰησοῦς Ὕπαγε Σατανᾶ· γέγραπται γάρ, Κύριον τὸν θεόν σου προσκυνήσεις καὶ αὐτῷ μόνῳ λατρεύσεις. [Study Bible]. Then saith Jesus unto him, Get thee hence, Satan: for it is written, Thou shalt worship the Lord thy God, and him only shalt thou serve – അപ്പോൾ യേശു അവനോടു: സാത്താനെ, ഇവിടെനിന്ന് പോക; എന്തുകൊണ്ടെന്നാൽ നീ നിൻ്റെ ദൈവമായ കർത്താവിനെ വന്ദിക്കണമെന്നും അവനെ മാത്രമേ സേവിക്കാവു എന്നും എഴുതിയിരിക്കുന്നു എന്നു പറഞ്ഞു.” ഈ വേദഭാഗത്ത്, “അവനെ മാത്രമേ ആരാധിക്കാവു” എന്ന് പറഞ്ഞിരിക്കുന്നത് “മാത്രം, ഒരേയൊരു, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം” (only/alone) എന്നൊക്കെ അർത്ഥമുള്ള മോണോ – mono – μόνῳ എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ/ഒറ്റയായ (only) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). [കാണുക: Study Bible]. മോണോസിൻ്റെ (Mónos) ഉദ്ദേശിക വിഭക്തിയാണ് (Dative Case) “മോണോ” (Móno). “ദൈവത്തെ അഥവാ, പിതാവിനെ ആരാധിക്കണം” എന്നു പറഞ്ഞാൽ, ഭാഷാപരമായി പിതാവിനും ഒപ്പം മറ്റാർക്കുവേണമെങ്കിലും ആരാധന സ്വീകരിക്കാം. എന്നാൽ “പിതാവിനെ മാത്രം ആരാധിക്കണം” എന്നുപറഞ്ഞാൽ, പിതാവല്ലാതെ സ്വർഗ്ഗത്തിലും ഭൂമിയിലും മറ്റാരും ആരാധനയ്ക്ക് യോഗ്യനല്ലെന്നാണർത്ഥം. അതാണ്, “മാത്രം അഥവാ, മോണോസ്” എന്ന പദത്തിൻ്റെ ഭാഷാപരമായ പ്രത്യേകത.”
മാത്രം, തനിച്ച്, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം (only/alone) എന്നീ അർത്ഥങ്ങളിൽ പഴയപുതിയനിയമങ്ങളിൽ ഉപയോഗിക്കുന്ന ഒറിജിനൽ പദം “മോണോസ്” (μόνος – monos) ആണ്: [Bible hub, Blue letter Bile], “μόνος” എന്ന പദത്തിലെ “ος“‘എന്നത് വ്യാകരണത്തിൽ നിർദ്ദേശിക വിഭക്തിയിലെ (Nominative Case) ഏകവചന പുല്ലിഗത്തെ (Singular Masculine) കുറിക്കുന്ന ഒരു “പ്രത്യയം” (suffix) ആണ്. അതായത്, കൊയ്നേഗ്രീക്കിലെയും (koine greek) മലയാളത്തിലെയും വ്യാകരണത്തിൽ മറ്റു പദങ്ങളുമായുള്ള സംബന്ധത്തെ കുറിക്കാൻ നാമപദങ്ങളിൽ വരുത്തുന്ന രൂപഭേദത്തെ “വിഭക്തി” (case) എന്ന് പറയുന്നു. രൂപഭേദം വരുത്താൻ ചേർക്കുന്ന പ്രത്യയങ്ങളെ “വിഭക്തിപ്രത്യയങ്ങൾ” (case suffixes) എന്ന് പറയുന്നു. വിഭക്തിപ്രത്യയങ്ങൾ കൂടാതെ, ലിംഗപ്രത്യയം: (പുല്ലിംഗം, സ്ത്രീലിംഗം, നപുംസകലിംഗം), വചനപ്രത്യയം: (ഏകവചനം, ബഹുവചനം), കാലപ്രത്യയം: (ഭൂതം, വർത്തമാനം, ഭാവി) മുതലായവയുമുണ്ട്. രൂപഭേദം വരുത്താൻ മുന്നിൽ ചേർക്കുന്ന പദത്തെ “ഉപസർഗ്ഗം” (Prefix) എന്നും പിന്നിൽ ചേർക്കുന്ന പദത്തെ “പ്രത്യയം” (suffix) എന്നും പറയുന്നു. ഈ വേദഭാഗത്ത്, “മോണോസ്” (μόνος – monos) എന്ന ഒറിജിനൽ പദത്തിലുള്ള “ഒമിക്രൊൺ” (ο – omikron) “സിഗ്മ” (ς – sigma) അഥവാ, “ഓസ്” (ος – os) എന്ന പ്രത്യയം മാറ്റിയിട്ട് തൽസ്ഥാനത്ത്, “ഒമേഗ” (ω – omega) അഥവാ, “ഓ” (ῳ – o) എന്ന പ്രത്യയം ചേർന്നപ്പോൾ, “മോണോസ്” (monos) എന്ന നിർദ്ദേശികാവിഭക്തിയിലുള്ള പദം “മോണോ” (mono) എന്ന ഉദ്ദേശിക (Dative) വിഭക്തിയായി. ഈ പദവും ഏകവചന പുല്ലിഗം (Singular Masculine) ആണ്. ഇങ്ങനെയാണ് പദങ്ങൾക്ക് രൂപഭേദം വരുന്നത്. [വിഭക്തി, ഉപസർഗ്ഗം, പ്രത്യയം എന്നിവയെക്കുറിച്ച് കൂടുതൽ അറിയാൻ: ഗ്രീക്ക് ഗ്രാമർ (വിഭക്തി, പ്രത്യയം, ഉപസർഗ്ഗം)]
“യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; ‘നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു‘ എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.” (സ.വേ.പു).
“അപ്പോള്‍ യേശു പിശാചിനോട് “സാത്താനേ, പോകൂ! ‘നിന്‍റെ ദൈവമായ കര്‍ത്താവിനെ വണങ്ങി അവിടുത്തെ മാത്രമേ ആരാധിക്കാവൂ’ എന്നും എഴുതിയിട്ടുണ്ട്” എന്നു പറഞ്ഞു.” (സ.വേ.പു.സ.പ)
2. Matthew 24:36: Περὶ δὲ τῆς ἡμέρας ἐκείνης καὶ τῆς ὥρας οὐδεὶς οἶδεν οὐδὲ οἱ ἄγγελοι τῶν οὐρανῶν εἰ μὴ ὁ πατὴρ μου μόνος. [Study Bible]. But of that day and hour knoweth no man, no, not the angels of heaven, but my Father only – എന്നാൽ ആ നാളിനെയും നാഴികയെയും കുറിച്ച് എൻ്റെ പിതാവ് മാത്രമല്ലാതെ, ഒരുത്തനും അറിയുന്നില്ല, സ്വർഗ്ഗത്തിലുള്ള ദൈവദൂതന്മാരും അറിയുന്നില്ല.” ഈ വേദഭാഗത്ത്, “പിതാവു ‘മാത്രം’ അല്ലാതെ” എന്ന് പറഞ്ഞിരിക്കുന്നത് “മാത്രം, ഒരേയൊരു, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം” (only/alone) എന്നൊക്കെ അർത്ഥമുള്ള മോണോസ് – monos – μόνος എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (monos). [കാണുക: Study Bible]. “എൻ്റെ പിതാവിന് അറിയാം” എന്നു പറഞ്ഞാൽ, ഭാഷാപരമായി പുത്രനും സ്വർഗ്ഗത്തിലെ ദൂതന്മാർക്കും അറിയുന്നതിൽ തടസ്സൊമൊന്നുമില്ല. എന്നാൽ എൻ്റെ പിതാവു മാത്രം അറിയുന്നു എന്നു പറഞ്ഞാൽ, പിതാവല്ലാതെ പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലും മറ്റൊരുത്തനും അക്കാര്യം അറിയില്ലെന്നാണർത്ഥം.” അതാണ്, മാത്രം അഥവാ, മോണോസ് എന്ന പദത്തിൻ്റെ സവിശേഷത.”
“ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.” (സ.വേ.പു).
“ആ ദിവസത്തെയും സമയത്തെയുംകുറിച്ച് എന്‍റെ പിതാവിനല്ലാതെ മറ്റാര്‍ക്കും സ്വര്‍ഗത്തിലെ ദൂതന്മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ.” (സ.വേ.പു.സ.പ)
3. Luke 4:8: καὶ ἀποκριθεὶς αὐτῷ εἶπεν ὁ Ἰησοῦς Ὑπαγε ὀπίσω μου, Σατανᾶ· Γέγραπται γὰρ προσκυνήσεις Κύριον τὸν θεόν σου καὶ αὐτῷ μόνῳ λατρεύσεις. [Study Bible]. And Jesus answered and said unto him, Get thee behind me, Satan: for it is written, Thou shalt worship the Lord thy God, and him only shalt thou serve – എന്നാറെ യേശു ഉത്തരമായിട്ടു അവനോടു, സാത്താനേ, നീ എൻ്റെ പിറകിൽ പോ: എന്തുകൊണ്ടെന്നാൽ നീ നിൻ്റെ ദൈവമായ കർത്താവിനെ വന്ദിക്കണമെന്നും, അവനെ മാത്രമേ സേവിക്കാവു എന്നും എഴുതിയിരിക്കുന്നു എന്ന് പറഞ്ഞു.” ഈ വേദഭാഗത്തും, “അവനെ ‘മാത്രമേ’ ആരാധിക്കാവു” എന്ന് പറഞ്ഞിരിക്കുന്നത് “മാത്രം, ഒരേയൊരു, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം” (only/alone) എന്നൊക്കെ അർത്ഥമുള്ള മോണോ – mono – μόνῳ എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). മോണോസിൻ്റെ (Mónos); ഉദ്ദേശിക വിഭക്തിയാണ് (Dative Case) “മോണോ” (Móno). [കാണുക: Study Bible]. ഇവിടെയും ദൈവമായ കർത്താവിനെ അഥവാ, പിതാവിനെ “മാത്രം” (only) ആരാധിക്കണം എന്ന് “മോണോസ്” കൊണ്ട് ഖണ്ഡിതമായാണ് പറയുന്നത്. “അവനെ മാത്രം അഥവാ, ദൈവത്തെ മാത്രം” ആരാധിക്കണം എന്ന് പ്രഥമപുരുഷ സർവ്വനാമത്തിൽ പറയുന്നത് ക്രിസ്തു ആണെന്നോർക്കണം. താൻ ആരാധനയ്ക്ക് യോഗ്യനായിരുന്നെങ്കിൽ, “അവനെ മാത്രം ആരാധിക്കണം” എന്ന് പ്രഥമപുരുഷനിൽ “മോണോസ്” കൊണ്ട് ക്രിസ്തു പറയുമായിരുന്നില്ല. പഴയപുതിയനിയമങ്ങളിൽ ദൈവത്തെ ആരാധിക്കുന്നതിനും മനുഷ്യരെ ആചാരപരമായി നമസ്കരിക്കുന്നതിനും ഒരേ പദങ്ങളാണ് ഉപയോഗിക്കുന്നത്. അതാണ്, ക്രിസ്തു ആരാധന സ്വീകരിച്ചു എന്ന് തെറ്റിദ്ധരിക്കാൻ കാരണം: [കാണുക: ദൈവപുത്രൻ ആരാധന സ്വീകരിച്ചോ?]
“യേശു അവനോടു: നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.” (സ.വേ.പു)
“യേശു അതിനു മറുപടിയായി: “നിന്‍റെ ദൈവമായ കര്‍ത്താവിനെ നമസ്കരിക്കുക; അവിടുത്തെ മാത്രമേ ആരാധിക്കാവൂ എന്നാണല്ലോ എഴുതിയിരിക്കുന്നത്” എന്നു പറഞ്ഞു.” (സ.വേ.പു.സ.പ)
4. Luke 5:21: καὶ ἤρξαντο διαλογίζεσθαι οἱ γραμματεῖς καὶ οἱ Φαρισαῖοι λέγοντες Τίς ἐστιν οὗτος ὃς λαλεῖ βλασφημίας τίς δύναται ἀφιέναι ἁμαρτίας εἰ μὴ μόνος ὁ θεός. [Study Bible]. And the scribes and the Pharisees began to reason, saying, Who is this which speaketh blasphemies? Who can forgive sins, but God alone? – അപ്പോൾ ഉപാദ്ധ്യയാന്മാരും പറിശന്മാരും, ദൈവദൂഷണങ്ങൾ പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ? എന്ന് വിചാരിച്ച് തുടങ്ങി.” ഈ വേദഭാഗത്ത്, “ദൈവം ‘ഒരുവൻ’ അല്ലാതെ” എന്ന് പറഞ്ഞിരിക്കുന്നത് “ഒരുത്തൻ മാത്രം, ഒറ്റയ്ക്ക്, മാത്രം, ഒരേയൊരു” (alone/only) എന്നൊക്കെ അർത്ഥമുള്ള മോണോസ് – monos – μόνος എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (monos). [കാണുക: Study Bible]. ഒരേയൊരു ദൈവത്തിനു മാത്രമാണ് പാപമോചനത്തിനുള്ള അധികാരമുള്ളു. ക്രിസ്തുവും ദൈവം കൊടുത്ത അധികാരത്താലാണ് പാപമോചനം നൽകിയത്: (മത്താ, 9:8)
“ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (സ.വേ.പു)
“അപ്പോള്‍ പരീശന്മാരും മതപണ്ഡിതന്മാരും “ദൈവദൂഷണം പറയുന്ന ഇവന്‍ ആര്? പാപങ്ങള്‍ ക്ഷമിക്കുവാന്‍ ദൈവത്തിനല്ലാതെ മറ്റാര്‍ക്കാണു കഴിയുക?” എന്നിങ്ങനെ ചിന്തിച്ചുതുടങ്ങി.” (സ.വേ.പു.സ.പ)
5. John 5:44: πῶς δύνασθε ὑμεῖς πιστεῦσαι δόξαν παρὰ ἀλλήλων λαμβάνοντες καὶ τὴν δόξαν τὴν παρὰ τοῦ μόνου θεοῦ οὐ ζητεῖτε. [Study Bible]. How can ye believe, which receive honour one of another, and seek not the honour that cometh from God only? – ദൈവത്തിൽ നിന്ന് മാത്രമുള്ള സ്തുതി അന്വേഷിക്കാതെ തമ്മിൽ തമ്മിലുള്ള സ്തുതി കൈക്കൊള്ളുന്ന നിങ്ങൾക്ക് എങ്ങിനെ വിശ്വസിപ്പാൻ കഴിയും?” ഈ വാക്യം, KJV-യുടെ പരിഭാഷയിൽ ചെറിയൊരു പ്രശ്നമുണ്ട്. ഏകദൈവത്തിൽ നിന്നുള്ള (from the only God) എന്നതിനെ “ദൈവത്തിൽനിന്നു മാത്രം” (from God only) എന്നാണ് കാണുന്നത്. എന്നാൽ NKJV-ൽ വാക്യത്തെ തിരുത്തിയിട്ടുണ്ട്: “How can you believe, who receive honor from one another, and do not seek the honor that comes from the only God?” (New King James version]. സത്യവേദപുസ്തകത്തിൻ്റെ പരിഭാഷ കൃത്യമാണ്: “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?” ഗ്രീക്കിലും “παρὰ (from) τοῦ (the) μόνου (only) Θεοῦ (God)” ഇംഗ്ലീഷിലെ മറ്റനേകം പരിഭാഷകളിലും “from the only God, from the one and only God” എന്നാണ്: [കാണുക: Bible Hub, Paralle/John5:44]. ഈ വേദഭാഗത്തു, “ഏക (only) ദൈവം” എന്ന് പറഞ്ഞിരിക്കുന്നത് “ഒരുത്തൻ മാത്രം, ഒറ്റയ്ക്ക്, മാത്രം, ഒരേയൊരു” (alone/only) എന്നൊക്കെ അർത്ഥമുള്ള മോണോവൂ – monou – μόνου എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). മോണോസിൻ്റെ സംബന്ധിക വിഭക്തിയാണ് (Genitive Case) “മോണോവൂ” (Mónou). [കാണുക: Study Bible]. ഇവിടെപ്പറയുന്ന ഒരുത്തൻ മാത്രമായ ദൈവം താനാണെന്നല്ല ക്രിസ്തു പറയുന്നത്; ഉത്തമ പുരുഷനായ താൻ, മധ്യമപുരുഷനായ യെഹൂദന്മാരോട്, പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ഒരേയൊരു ദൈവത്തെക്കുറിച്ചാണ് പറയുന്നത്.
“തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (സ.വേ.പു)
“ഏക ദൈവത്തില്‍ നിന്നുള്ള ബഹുമതി അന്വേഷിക്കാതെ അന്യോന്യം ബഹുമതി കാംക്ഷിക്കുന്ന നിങ്ങള്‍ക്കു വിശ്വസിക്കുവാന്‍ എങ്ങനെ കഴിയും?” (സ.വേ.പു.സ.പ)
6. John 17:3: αὕτη δέ ἐστιν ἡ αἰώνιος ζωή ἵνα γινώσκωσιν σὲ τὸν μόνον ἀληθινὸν θεὸν καὶ ὃν ἀπέστειλας Ἰησοῦν Χριστόν. And this is life eternal, that they might know thee the only true God, and Jesus Christ, whom thou hast sent – സത്യമായ ഏകദൈവമായ നിന്നെയും, നീ അയച്ചിട്ടുള്ള യേശു ക്രിസ്തുവിനെയും അവർ അറിഞ്ഞുകൊള്ളുന്നത് തന്നെ നിത്യജീവൻ ആകുന്നു.” ഈ വേദഭാഗത്ത്, “ഏക സത്യദൈവം” (The only true God) എന്ന് പറഞ്ഞിരിക്കുന്നത്, “മാത്രം, ഒരേയൊരു, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം” (only/alone) എന്നൊക്കെ അർത്ഥമുള്ള മോണോൻ – monon – μόνον എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). മോണോസിൻ്റെ പ്രതിഗ്രാഹിക വിഭക്തിയാണ് (Accusative Case) “മോണോവൂ” (Mónou). [കാണുക: Study Bible]. ഇതും ക്രിസ്തു പറയുന്നതാണ്. ഇവിടെയും ശ്രദ്ധിക്കുക: പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ് ഭാഷയുടെ നിയമം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39)
“ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (സ.വേ.പു)
“ഏക സത്യദൈവമായ അങ്ങയെയും അങ്ങ് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെയാണല്ലോ അനശ്വരജീവന്‍.” (സ.വേ.പു.സ.പ)
7. Romans 16:27: μόνῳ σοφῷ θεῷ διὰ Ἰησοῦ Χριστοῦ ᾧ ἡ δόξα εἰς τοὺς αἶῶνας ἆμήν πρός Ῥωμαίους ἐγράφη ἆπό Κορίνθου διὰ φοίβης τῆς διακόνου τῆς ἕν Κεγχρεαῖς ἐκκλησίας. [Study Bible]. To God only wise, be glory through Jesus Christ for ever. Amen – ഏക ജ്ഞാനിയായുള്ള ദൈവത്തിന് എന്നേക്കും യേശു ക്രിസ്തു മൂലം മഹത്വം ഉണ്ടായിവരട്ടെ. ആമേൻ.” ഈ വേദഭാഗത്ത്, “ഏക ജ്ഞാനിയായ ദൈവം” എന്ന് പറഞ്ഞിരിക്കുന്നത് “ ഒരേയൊരു, മാത്രം, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം” (only/alone) എന്നൊക്കെ അർത്ഥമുള്ള മോണോ – mono – μόνῳ എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). മോണോസിൻ്റെ (Mónos); ഉദ്ദേശിക വിഭക്തിയാണ് (Dative Case) “മോണോ” (Móno).[കാണുക: Study Bible]. ഏകജ്ഞാനിയായ ദൈവം (The only wise God) എന്ന പ്രയോഗത്തിന്, ഒരേയൊരു ജ്ഞാനിയായ ദൈവം അല്ലെങ്കിൽ, ഒരുത്തൻ മാത്രമാണ് ജ്ഞാനിയായ ദൈവം എന്നാണർത്ഥം: [കാണുക: Bible Hub]. ജ്ഞാനസമ്പൂർണ്ണൻ യഹോവ ഒരുത്തൻ മാത്രമാണ്; അതുകൊണ്ടാണ് ദൈവത്തെ ഒരേയൊരു ജ്ഞാനിയെന്ന്
“മോണോ” (only) പൗലൊസ് ഖണ്ഡിതമായി വിശേഷിപ്പിക്കുന്നത്: (ഇയ്യോ, 37:16).
16:26: “ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.” (സ.വേ.പു)
“ഏകനും സര്‍വജ്ഞനുമായ ദൈവത്തിന് യേശുക്രിസ്തുവില്‍കൂടി എന്നെന്നേക്കും മഹത്ത്വമുണ്ടാകട്ടെ! ആമേന്‍.” (സ.വേ.പു.സ.പ)
8. 1Timothy 1:17: τῷ δὲ βασιλεῖ τῶν αἰώνων ἀφθάρτῳ ἀοράτῳ μόνῳ σοφῶ θεῷ τιμὴ καὶ δόξα εἰς τοὺς αἰῶνας τῶν αἰώνων ἀμήν. [Study Bible]. Now unto the King eternal, immortal, invisible, the only wise God, be honour and glory for ever and ever. Amen – എന്നാൽ, നിത്യനും മരണമില്ലാത്തവനും, കാണപ്പെടാത്തവനുമായിരിക്കുന്ന രാജാവായി, ഏകജ്ഞാനിയായ ദൈവത്തിന് ബഹുമാനവും മഹത്വവും എന്നെന്നേക്കും ഉയിരിക്കട്ടെ. ആമേൻ.” ഈ വേദഭാഗത്തും, “ഏക’ ദൈവം” എന്ന് പറഞ്ഞിരിക്കുന്നത് “,ഒരേയൊരു, മാത്രം, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം” (only/alone) എന്നൊക്കെ അർത്ഥമുള്ള മോണോ – mono – μόνῳ എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോ” (mono). [കാണുക: Study Bible]. യഹോവ ഒരുത്തൻ മാത്രമാണ് ദൈവം എന്നതുകൊണ്ടാണ്, ഏകദൈവം അല്ലെങ്കിൽ ഏകജ്ഞാനിയായ ദൈവം” എന്ന് “മോണോ” (mono) കൊണ്ട് ഖണ്ഡിതമായി പൗലൊസ് പറയുന്നത്: (യെശ, 45:5)
“നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (സ.വേ.പു)
“നിത്യനായ രാജാവും, അനശ്വരനും, അദൃശ്യനുമായ ഏകദൈവത്തിന് ബഹുമാനവും മഹത്ത്വവും എന്നുമെന്നേക്കും ഉണ്ടാകട്ടെ. ആമേന്‍.” (സ.വേ.പു.സ.പ)
9. 1Timothy 6:15: ἣν καιροῖς ἰδίοις δείξει ὁ μακάριος καὶ μόνος δυνάστης ὁ βασιλεὺς τῶν βασιλευόντων καὶ κύριος τῶν κυριευόντων. [Study Bible]. Which in his times he shall shew, who is the blessed and only Potentate, the King of kings, and Lord of lords – ആയതിനെ അവൻ തൻ്റെ കാലങ്ങളിൽ കാണിക്കും, അവൻ ഭാഗ്യവാനും ഏക വല്ലഭനും, രാജാധിരാജാവും കർത്താധികർത്താവും,” ഈ വേദഭാഗത്തും, “ഏക’ അധിപതി” എന്ന് പറഞ്ഞിരിക്കുന്നത് “,ഒരേയൊരു, മാത്രം, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം” (only/alone) എന്നൊക്കെ അർത്ഥമുള്ള മോണോസ് – monos – μόνος എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (monos). [കാണുക: Study Bible]. സ്വർഗ്ഗത്തിനുംഭൂമിക്കും നാഥനും കർത്താവുമായ യഹോവയാണ്, ഏക വല്ലഭൻ അല്ലെങ്കിൽ ഏക അധിപതി; (ഉല്പ, 14:19; മത്താ, 11:25). അതുകൊണ്ടാണ്, ദൈവത്തെ “ഏകാധിപതി” എന്ന് “മോണോസ്” (monos) പൗലൊസ് വിശേഷിപ്പിച്ചത്.
“ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും.” സ.വേ.പു)
“വാഴ്ത്തപ്പെട്ടവനും ഏക പരമാധികാരിയും രാജാധിരാജനും, കര്‍ത്താധികര്‍ത്താവുമായ ദൈവം ഇത് യഥാസമയം വെളിപ്പെടുത്തും. അവിടുന്നു മാത്രമാണ് അമര്‍ത്യന്‍.” (സ.വേ.പു.സ.പ)
10. 1Timothy 6:16: ὁ μόνος ἔχων ἀθανασίαν φῶς οἰκῶν ἀπρόσιτον ὃν εἶδεν οὐδεὶς ἀνθρώπων οὐδὲ ἰδεῖν δύναται· ᾧ τιμὴ καὶ κράτος αἰώνιον ἀμήν. [Study Bible]. Who only hath immortality, dwelling in the light which no man can approach unto; whom no man hath seen, nor can see: to whom be honour and power everlasting. Amen – തനിക്കു മാത്രം മരണമില്ലായ്മയുള്ളൊനും, അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും, മനുഷ്യരിൽ ഒരുത്തനും കണ്ടിട്ടില്ലാത്തൊനും, കാണ്മാൻ കഴിയാത്തവനും ആകുന്നു: അഒന് ബഹുമാനവും നിത്യശക്തിയും ഉണ്ടായിരിക്കട്ടെ. ആമേൻ.” ഈ വേദഭാഗത്തും, “താൻ മാത്രം” അമർത്യതയുള്ളവൻ” എന്ന് പറഞ്ഞിരിക്കുന്നത് “മാത്രം, ഒരേയൊരു, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം” (only/alone) എന്നൊക്കെ അർത്ഥമുള്ള മോണോസ് – monos – μόνος എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (monos). [കാണുക: Study Bible]. ഏകസത്യദൈവം മാത്രമാണ് മരണമില്ലാത്തവനും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും: (യോഹ, 17:3; വെളി, 4:10). അതുകൊണ്ടാണ്, “താൻ മാത്രം അഥവാ, ദൈവം മാത്രം (only) മരണമില്ലാത്തവൻ എന്ന് “മോണോസ്” (monos) പൗലൊസ് പറയുന്നത്.
“താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.” (സ.വേ.പു)
“ആര്‍ക്കും കടന്നുചെല്ലാനാവാത്ത പ്രകാശത്തില്‍ നിവസിക്കുന്ന ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; ആര്‍ക്കും അത് സാധ്യവുമല്ല. സകല ബഹുമാനവും അനന്തമായ അധികാരവും അവിടുത്തേക്കുള്ളതുതന്നെ. ആമേന്‍.” (സ.വേ.പു.സ.പ)
11. Jude 1:4: παρεισέδυσαν γάρ τινες ἄνθρωποι οἱ πάλαι προγεγραμμένοι εἰς τοῦτο τὸ κρίμα ἀσεβεῖς τὴν τοῦ θεοῦ ἡμῶν χάριν μετατιθέντες εἰς ἀσέλγειαν καὶ τὸν μόνον δεσπότην Θεόν, καὶ κύριον ἡμῶν Ἰησοῦν Χριστὸν ἀρνούμενοι. [Study Bible]. For there are certain men crept in unawares, who were before of old ordained to this condemnation, ungodly men, turning the grace of our God into lasciviousness, and denying the only Lord God, and our Lord Jesus Christ – എന്തുകൊണ്ടെന്നാൽ ശിക്ഷാവിധിക്കു പൂർവ്വത്തിൽ തന്നെ പതിക്കപ്പെട്ടവരായി, നമ്മുടെ ദൈവത്തിൻ്റെ കൃപയെ കാമവികാരമായിട്ട് മറിച്ചുകളകയും, ഏകനായി കർത്താവായ ദൈവത്തെയും നമ്മുടെ കർത്താവായ യേശു ക്രിസ്തുവിനെയും ഉപെക്ഷിക്കയും ചെയ്യുന്നവരായി, ദൈവഭക്തിയില്ലാത്ത ചില മനുഷ്യർ നൂഴുവഴിയായി പ്രവേശിച്ചിരിക്കുന്നു,” [കാണുക: ബെ.ബെ: യൂദാ 1:4]. ഈ വേദഭാഗത്തും, “ഏകനായി’ കർത്താവായ ദൈവം” എന്ന് പറഞ്ഞിരിക്കുന്നത് “,ഒരേയൊരു, മാത്രം, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം” (only/alone) എന്നൊക്കെ അർത്ഥമുള്ള മോണോൻ – monon – μόνον എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). മോണോസിൻ്റെ പ്രതിഗ്രാഹിക വിഭക്തിയാണ് (Accusative Case) “മോണോവൂ” (Mónou).[കാണുക: Study Bible]. ഈ വേദഭാഗത്ത്, ഏക അഥവാ, ഒരേയൊരു കർത്താവായ ദൈവത്തെ (The only Lord Go) “മോണോൻ” (monon) കൊണ്ട് ദൈവപുത്രനായ കർത്താവിൽനിന്ന് വേർതിരിച്ചാണ് പറയുന്നത്. എന്തെന്നാൽ ദൈവം യഹോവ ഒരുത്തൻ മാത്രമാണ്: (യെശ, 45:5)
ഈ വാക്യം സത്യവേദപുസ്തകത്തിൽ തെറ്റായിട്ടാണ് പരിഭാഷ ചെയ്തിരിക്കുന്നത്: “നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞു വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടു തന്നേ എഴുതിയിരിക്കുന്നു.” (സ.വേ.പു)
“അഭക്തരായ ചില മനുഷ്യര്‍ നമ്മുടെ ഇടയില്‍ നുഴഞ്ഞു കയറിത്തുടങ്ങിയിട്ടുണ്ട്. നമ്മുടെ ദൈവത്തിന്റെ കൃപയെ സദാചാരവിരുദ്ധമായ പ്രവൃത്തികള്‍ക്കുവേണ്ടി അവര്‍ വിനിയോഗിക്കുന്നു. അങ്ങനെ നമ്മുടെ ഏകനാഥനും കര്‍ത്താവുമായ യേശുക്രിസ്തുവിനെ അവര്‍ നിഷേധിക്കുന്നു. അവരുടെ ശിക്ഷാവിധിയെപ്പറ്റി പണ്ടേ തിരുവെഴുത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.” (സ.വേ.പു;സ.പ)
12. Jude 1:25: μόνῳ σοφῷ θεῷ σωτῆρι ἡμῶν δόξα καὶ μεγαλωσύνη κράτος καὶ ἐξουσία καὶ νῦν καὶ εἰς πάντας τοὺς αἰῶνας ἀμήν. [Study Bible]. To the only wise God our Saviour, be glory and majesty, dominion and power, both now and ever. Amen – ഏകജ്ഞാനിയായ നമ്മുടെ രക്ഷിതാവാകുന്ന ദൈവത്തിന് പുകഴ്ചയും മഹത്വവും, ആധിപത്യവും അധികാരവും, ഇപ്പൊഴും എന്നെന്നെക്കും ഉണ്ടാകട്ടെ ആമെൻ.” ഈ വേദഭാഗത്തും, “ഏക ദൈവം” എന്ന് പറഞ്ഞിരിക്കുന്നത് “,ഒരേയൊരു, മാത്രം, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം” (only/alone) എന്നൊക്കെ അർത്ഥമുള്ള മോണോ – mono – μόνῳ എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). മോണോസിൻ്റെ (Mónos); ഉദ്ദേശിക വിഭക്തിയാണ് (Dative Case) “മോണോ” (Móno). [കാണുക: Study Bible]. ഈ വാക്യത്തിലും, ഏകദൈവത്തിനു് അഥവാ, ഏകജ്ഞാനിയായ ദൈവത്തിനാണ് (To the only wise God) മഹത്വം അർപ്പിക്കുന്നത്. എന്തെന്നാൽ യഹോവ ഒരുത്തൻ മാത്രമാണ് ദൈവം: (ആവ, 4:35).
“നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.” (സ.വേ.പു)
“നമ്മുടെ രക്ഷകനായ ഏക ദൈവത്തിനുതന്നെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം ഇപ്പോഴും എന്നെന്നേക്കും മഹത്ത്വവും പരമാധികാരവും ആധിപത്യവും ഉണ്ടാകുമാറാകട്ടെ. ആമേന്‍.” (സ.വേ.പു.സ.പ)
13. Revelation 15:4: τίς οὐ μὴ φοβηθῇ σε, κύριε καὶ δοξάσῃ τὸ ὄνομά σου ὅτι μόνος ὅσιος ὅτι πάντα τὰ ἔθνη ἥξουσιν καὶ προσκυνήσουσιν ἐνώπιόν σου ὅτι τὰ δικαιώματά σου ἐφανερώθησαν. [Study Bible]. Who shall not fear thee, O Lord, and glorify thy name? for thou only art holy: for all nations shall come and worship before thee; for thy judgments are made manifest – കർത്താവെ, ആർ നിന്നെ ഭയപ്പെടാതെയും, നിൻ്റെ നാമത്തെ സ്തുതിക്കാതെയും ഇരിക്കും? എന്തുകൊണ്ടെന്നാൽ നീ മാത്രം പരിശുദ്ധൻ ആകുന്നു: സകല ജാതികളും വന്നു നിൻ്റെ മുമ്പാകെ വന്ദിക്കും; എന്തുകൊണ്ടെന്നാൽ നിൻ്റെ നീതിന്യായങ്ങൾ പ്രസിദ്ധമാക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു.” ഈ വേദഭാഗത്തും, “നീ മാത്രം പരിശുദ്ധൻ” എന്ന് പറഞ്ഞിരിക്കുന്നത് “ ഒരേയൊരു, മാത്രം, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം” (only/alone) എന്നൊക്കെ അർത്ഥമുള്ള മോണോസ് – monos – μόνος എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (monos). [കാണുക: Study Bible]. ഒരേയൊരു ദൈവമായ പിതാവ് മാത്രമാണ് പരിശുദ്ധൻ: (യോഹ, 17:3). അതുകൊണ്ടാണ്, നീ മാത്രം പരിശുദ്ധൻ അഥവാ, ഏകപരിശുദ്ധൻ എന്ന് “മോണോസ്” (monos) കൊണ്ട് ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത്.
“കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകല ജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും.” (സ.വേ.പു)
“സര്‍വേശ്വരാ, ആര്‍ അങ്ങയെ ഭയപ്പെടാതിരിക്കും? ആര്‍ അങ്ങയുടെ നാമത്തെ പ്രകീര്‍ത്തിക്കാതിരിക്കും? അങ്ങു മാത്രമാണല്ലോ പരിശുദ്ധന്‍. അവിടുത്തെ ന്യായവിധികള്‍ വെളിപ്പെട്ടിരിക്കുന്നതിനാല്‍ സകല ജനതകളും വന്ന് അങ്ങയെ വന്ദിക്കും.” (സ.വേ.പു.സ.പ).
മോണോതീയിസം പഴയനിയമത്തിൻ്റെ തെളിവുകൾ കാണാൻ താഴെയുള്ള ലിങ്കിൽ പോകുക: