☛ ❝സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും. അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു; പൂർണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും.❞ (1കൊരി, 13:8-10). ➟ഈ വേദഭാഗത്ത് പറയുന്ന ➤❛പൂർണ്ണമായ അതു❜ കർത്താവാണെന്നും അവൻ്റെ വരവിലാണ് അംശമായ വരങ്ങൾ നിന്നുപോകുന്നതെന്നും പെന്തെക്കൊസ്തുകാർ വിശ്വസിക്കുന്നു. ➟എന്നാൽ കർത്താവല്ല; അംശമായ അറിവിൻ്റെയും അംശമായ പ്രവചനത്തിൻ്റെയും പൂർണ്ണതയായ ദൈവവചനം (ബൈബിൾ) ആണെന്ന് വചനം പറയുന്നു.
➦ പ്രവചനവും ഭാഷാവരവും ജ്ഞാനവും നിന്നും നീങ്ങിയും പോകുമെന്ന് 𝟖-ാം വാക്യത്തിൽ പറയുന്നു. 𝟗-ാം വാക്യത്തിൽ: ❛അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു❜ എന്നു പറഞ്ഞശേഷം അതിൻ്റെ തുർച്ചയായിട്ടാണ് 𝟏𝟎-ാം വാക്യം പറയുന്നത്.
➦ 𝟏𝟎-ാം വാക്യം ശ്രദ്ധിക്കുക: ➤❛പൂർണ്ണമായ ‘അതു’ വരുമ്പോഴോ❜ (𝐰𝐡𝐞𝐧 𝐭𝐡𝐚𝐭 𝐰𝐡𝐢𝐜𝐡 𝐢𝐬 𝐩𝐞𝐫𝐟𝐞𝐜𝐭 𝐢𝐬 𝐜𝐨𝐦𝐞) അംശമായതു നീങ്ങിപ്പോകും (𝐭𝐡𝐚𝐭 𝐰𝐡𝐢𝐜𝐡 𝐢𝐬 𝐢𝐧 𝐩𝐚𝐫𝐭 𝐬𝐡𝐚𝐥𝐥 𝐛𝐞 𝐝𝐨𝐧𝐞 𝐚𝐰𝐚𝐲). ➟പ്രയോഗം ശ്രദ്ധിക്കുക: ➤❛പൂർണ്ണനായ അവൻ വരുമ്പോഴോ❜ എന്ന് പുല്ലിംഗത്തിലല്ല; ➤❛പുർണ്ണമായ അതു വരുമ്പോഴോ❜ എന്ന് നപുംസക ലിംഗത്തിലാണ് (𝐍𝐞𝐮𝐭𝐞𝐫) പറഞ്ഞിരീക്കുന്നത്.
☛ ❛പൂർണ്ണമായ അതു❜ (𝐭𝐡𝐚𝐭 𝐰𝐡𝐢𝐜𝐡 𝐢𝐬 𝐩𝐞𝐫𝐟𝐞𝐜𝐭) എന്നുപറയാൻ കൊയ്നേ ഗ്രീക്കിൽ ➤❛തോ ടെലിയോൻ❜ (𝐓𝐨 𝐭𝐞𝐥𝐞𝐢𝐨𝐧) എന്ന രണ്ട് പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟ഇവ രണ്ടും പ്രതിഗ്രാഹിക വിഭക്തിയിലും (𝐀𝐜𝐜𝐮𝐬𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) നപുംസക ലിംഗത്തിലും (𝐍𝐞𝐮𝐭𝐞𝐫) ഉള്ളതാണ്. ➟ഇതിലെ ➤❜അതു❜ (𝐭𝐡𝐚𝐭 𝐰𝐡𝐢𝐜𝐡) എന്നർത്ഥമുള്ള ആദ്യപദം ഗ്രീക്കിലെ ➤❛നിശ്ചയോപപദം❜ (𝐝𝐞𝐟𝐢𝐧𝐢𝐭𝐞 𝐚𝐫𝐭𝐢𝐜𝐥𝐞) ആണ്.
☛ തോ ടെലിയോൻ:
➦ ഇവിടെപ്പറയുന്ന രണ്ട് പദവും ഗീക്കിൽ മൂന്ന് ലിംഗത്തിലും കാണാം:
❶ ❛ഹോ❜ (𝐇𝐨) 𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞 (Joh, 1:21)
❷ ❛ഹേ❜ (𝐇𝐞) 𝐅𝐞𝐦𝐢𝐧𝐢𝐧𝐞 (Luk, 7:50)
❸ ❛തോ❜ (𝐓𝐨) 𝐍𝐞𝐮𝐭𝐞𝐫 (1Cor, 13:10).
➦ പുർണ്ണതയെ കുറിക്കുന്ന പദവും മൂന്ന് ലിംഗത്തിലും കാണാം:
❶ ❛ടെലിയോസ്❜ (𝐭𝐞𝐥𝐞𝐢𝐨𝐬) 𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞 (Jam, 3:2)
❷ ❛ടെലിയ❜ (𝐭𝐞𝐥𝐞𝐢𝐚) 𝐅𝐞𝐦𝐢𝐧𝐢𝐧𝐞 (1Joh, 4:18)
❸ ❛ടെലിയോൻ❜ (𝐭𝐞𝐥𝐞𝐢𝐨𝐧) 𝐍𝐞𝐮𝐭𝐞𝐫 (Jam, 1:4, Jam, 1:17)
➦ അതായത്, ➤❛ഹോ ടെലിയോസ്❜ (𝐇𝐨 𝐭𝐞𝐥𝐞𝐢𝐨𝐬) എന്നാൽ, ➤❛പൂർണ്ണനായ പുരുഷൻ❜ (𝐓𝐡𝐞 𝐏𝐞𝐫𝐟𝐞𝐜𝐭 𝐌𝐚𝐧) എന്നും, ➤❛ഹേ ടെലിയ❜ (Ἡ 𝐭𝐞𝐥𝐞𝐢𝐚) എന്നാൽ, ➤❛പൂർണ്ണയായ സ്ത്രീ❜ (𝐓𝐡𝐞 𝐏𝐞𝐫𝐟𝐞𝐜𝐭 𝐖𝐨𝐦𝐚𝐧) എന്നും, ➤❛തോ ടെലിയോൻ❜ (𝐓𝐨 𝐭𝐞𝐥𝐞𝐢𝐨𝐧) എന്നാൽ, ➤❛പൂർണ്ണമായ അതു❜ (𝐓𝐡𝐚𝐭 𝐰𝐡𝐢𝐜𝐡 𝐢𝐬 𝐩𝐞𝐫𝐟𝐞𝐜𝐭) എന്നുമാണ് അർത്ഥം. ➤❛അതു❜ എന്നത് ദൈവവും ക്രിസ്തുവും പുരുഷനും സ്ത്രീയുമല്ലാത്ത എന്തുമാകാം.
☛ പൂർണ്ണത:
➦ ❛ടെലിയോൻ❜ എന്ന നപുംസക ലിംഗത്തിലുള്ള (𝐍𝐞𝐮𝐭𝐞𝐫) പദത്തിൻ്റെ പുല്ലിംഗരൂപം പിതാവായ ദൈവത്തിൻ്റെ പൂർണ്ണതയെ കുറിക്കാൻ ഏകവചന പുല്ലിഗത്തിലും വിശ്വാസികളുടെ പൂർണ്ണതയെ ബഹുവചന പുല്ലിഗത്തിലും ഉപയോഗിച്ചിട്ടുണ്ട്: ➤❝ആകയാൽ നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ.❞ (മത്താ, 5:48). ➟ഈ വേദഭാഗത്ത്, പിതാവിനെ ➤❛സൽഗുണപൂർണ്ണൻ❜ (𝐏𝐞𝐫𝐟𝐞𝐜𝐭) എന്നുപറയാൻ, ➤❛ടെലിയോസ്❜ (𝐭𝐞𝐥𝐞𝐢𝐨𝐬) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟അത് നിർദ്ദേശിക വിഭക്തിയിലുള്ള (𝐍𝐨𝐦𝐢𝐧𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) പുല്ലിംഗ ഏകവചനം (𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞) ആണ്. ➟വിശ്വാസികളെ ➤❛സൽഗുണപൂർണ്ണർ❜ (𝐏𝐞𝐫𝐟𝐞𝐜𝐭) എന്നുപറയുന്നത്, ➤❛ടെലിയോയി❜ (𝐭𝐞𝐥𝐞𝐢𝐨𝐢) എന്ന പദം നിർദ്ദേശിക വിഭക്തിയിലുള്ള (𝐍𝐨𝐦𝐢𝐧𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) പുല്ലിംഗ ബഹുവചനം (𝐏𝐥𝐮𝐫𝐚𝐥 𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞) ആണ്. [കാണുക: Mat, 5:48]. ➟പിതാവിനെയും വിശ്വാസികളെയും കുറിക്കാൻ പുല്ലിഗം ഉപയോഗിച്ചിരിക്കുന്ന ബൈബിൾ, ➟കൊരിന്ത്യരിലെ ➤❛പൂർണ്ണത❜ (𝐏𝐞𝐫𝐟𝐞𝐜𝐭) കർത്താവിനെക്കുറിച്ച് ആയിരുന്നെങ്കിൽ ➤❛പൂർണ്ണമായ അതു❜ എന്ന നപുംസകലിഗം (𝐍𝐞𝐮𝐭𝐞𝐫) ഉപയോഗിക്കുമായിരുന്നോ❓
☛ വിശ്വാസം, പ്രത്യാശ, സ്നേഹം:
➦ ❝സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും.❞ (1കൊരി, 13:8). ➤❛സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല❜ എന്ന് പറഞ്ഞശേഷമാണ്, പ്രവചനവും ഭാഷാവരവും ജ്ഞാനവരവും നീങ്ങിയും നിന്നും പോകുമെന്ന് പറയുന്നത്. ➤❛സ്നേഹം❜ നിലനില്ക്കുന്ന വരങ്ങളിൽ പെട്ടതാണ്. അതുകോണ്ടാണ്, അത് ഉതിർന്നുപോകാത്തത്: ➤❝ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ.❞ (1കൊരി, 13:13). ➟ഇവിടെപ്പറയുന്ന വിശ്വാസവും പ്രത്യാശയും സ്നേഹവും കൃപാവരങ്ങളാണ്: (1കൊരി, 12:9; റോമ, 8:24; എഫെ, 2:8). ➟ഇവ, പൂർണ്ണമായത് വന്നശേഷം നിലനില്ക്കുന്ന മൂന്ന് വരങ്ങളാണ്. ➤❛പൂർണ്ണമായ അതു❜ എന്ന പ്രയോഗം കർത്താവിനെ കുറിക്കുന്നതാണെങ്കിൽ, അവൻ വന്ന് സഭ എടുക്കപ്പെട്ടശേഷം വരങ്ങൾ എങ്ങനെ നിലനിൽക്കും❓ ➟അടുത്തവാക്യത്തിൽ നീങ്ങിപ്പോകുന്ന വരങ്ങളെ അംശമെന്നും പറഞ്ഞിട്ടുണ്ട്. ➟അതിനാൽ, പൂർണ്ണമായതു കർത്താവല്ലെന്നും പ്രവചനം അന്യഭാഷ ജ്ഞാനം എന്നിവ ആസന്നഭാവിയിൽത്തന്നെ നീങ്ങിപ്പോകേണ്ട വരങ്ങളാണെന്നും മനസ്സിലാക്കാം.
☛ പൂർണ്ണമായത്:
➦ ❛പൂർണ്ണമായ അതു❜ എന്ന നപുംസകലിംഗത്തിലുള്ള പ്രയോഗം പുരുഷനായ കർത്താവിനെ കുറിക്കുന്നതല്ല (പ്രവൃ, 2:23); ➟ദൈവവചനമായ ബൈബിനെ സൂചിപ്പിക്കുന്നതാണ്. അതിനു് പല തെളിവുകളുമുണ്ട്.
❶ 𝟏𝟑:𝟖-ൽ മൂന്ന് വരങ്ങൾ നിന്നു നീങ്ങിയും പോകുമെന്ന് പറഞ്ഞശേഷം, അടുത്തവാക്യം ഇപ്രകാരമാണ്: ➤❝അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു;❞ (1കൊരി, 13:8). ➟അനേകം വരങ്ങളുള്ളതിൽ ഈ മൂന്ന് വരങ്ങളെ മാത്രമാണ് അംശം എന്ന് പറഞ്ഞിരിക്കുന്നത്. ➟ഗീക്കിൽ ➤❛മെറോസ്❜ (𝐦𝐞𝐫𝐨𝐬) എന്ന നാമപദത്തിനു് ➤❛അംശം/ഭാഗം❜ (𝐏𝐚𝐫𝐭) എന്നാണർത്ഥം. ➟അതിൻ്റെ സംബന്ധിക വിഭക്തിയിലുള്ള (𝐆𝐞𝐧𝐢𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) ➤❛മേറൂസ്❜ (merous) എന്ന പദമാണ് ഇവിടെ രണ്ടുപ്രാവശ്യം ഉപയോഗിച്ചിരിക്കുന്നത്. ➟ഒരു വലിയ ഭാഗത്തിൻ്റെ ❛ഒരംശം/ഭാഗം❜ എന്നാണ് പദത്തിൻ്റെ ശരിയായ അർത്ഥം. ➟അടുത്തവാക്യം: ➤❝പൂർണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും.❞ (1കൊരി, 13:8-10). ➟പ്രവചനവരവും ഭാഷവരവും ജ്ഞാനവും അംശമാണെന്ന് രണ്ടുപ്രാവശ്യം പറഞ്ഞശേഷമാണ്, പൂർണമായതു വരുമ്പോൾ അംശമായതു നീങ്ങിപ്പോകും എന്ന് പറയുന്നത്. ➟അപ്പോൾ, ഏതാണോ അംശമായത്, അതിൻ്റെ പൂർണ്ണതയാണ് വരുവാനുള്ളതെന്ന് മനസ്സിലാക്കാം. ➟അല്ലെങ്കിൽ, ഏതൊന്നാണോ വരുവാനുള്ള ➤❛പൂർണ്ണമായ അതു❜ അതിൻ്റെ അംശമായവയാണ് പ്രവചനവും അന്യഭാഷയും ജ്ഞാനവും. ➟അംശമായ അറിവിൻ്റെയും അംശമായ പ്രവചനത്തിൻ്റെയും അംശമായ ജ്ഞാനത്തിൻ്റെയും പൂർണ്ണതയായ ദൈവവചനമാണ് ബൈബിൾ. ➟പൗലൊസ് ലേഖനം എഴുതുന്ന കാലത്തൊന്നും. പൂർണ്ണമായ വചനം (ബൈബിൾ) സഭയ്ക്ക് ഇല്ലായിരുന്നു. ➟അതുകൊണ്ടാണ്, അന്യഭാഷകളിലൂടെയും ദൈവികജ്ഞാനത്തിലൂടെയും പ്രവാചകന്മാരിലൂടെയും അംശം അംശമായി ദൈവം സംസാരിച്ചിരുന്നത്. (പ്രവൃ, 2:11; പ്രവൃ, 15:32; 1കൊരി, 13:9). ➟തന്മൂലം, ➤❛പൂർണ്ണമായ അതു❜ ദൈവത്തിൻ്റെ വചനമാണെന്ന് മനസ്സിലാക്കാം.
☛ ബൈബിളിൽ കാണുന്ന കൃപാവരങ്ങളിൽ പലതും സഭയുടെ ആരംഭകാലത്ത് നല്കിയിരുന്ന അംശമായ വരങ്ങളാണ്. ➟അതുകൊണ്ടാണ്, വിശ്വാസം പ്രത്യാശ സ്നേഹം ഇവ മൂന്നും നിലനില്ക്കും എന്ന് പറയുന്നത്: (1കൊരി, 13:13). ➟കർത്താവിൻ്റെ പ്രത്യക്ഷതവരെ നിലനില്ക്കുന്ന മൂന്ന് വരങ്ങൾ ഇവ മാത്രമാണ്. ➟ബാക്കിയുള്ളവയൊക്കെ അതതുകാലത്ത് നിന്നുപോയവയും നിന്നുപോകുന്നവയുമാണ്. ➟അന്ത്യകാലത്ത് വിശ്വാസംപോലും കണ്ടെത്താൻ പ്രയാസമായിരിക്കും എന്നാണ് ക്രിസ്തു പറഞ്ഞത്: (ലൂക്കൊ, 18:8).
❷ ജീവൻ്റെ വചനത്തെ ➤❛അതു❜ എന്ന് നപുസകലിംഗത്തിൽ വിശേഷിപ്പിച്ചിട്ടുണ്ട്: ➤❝ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു.❞ (1യോഹ, 1:1). ➟ഈ വാക്യത്തിൽ ➤❛ജീവൻ്റെ വചനത്തെ❜ (𝐭𝐨𝐮 𝐋𝐨𝐠𝐨𝐮 𝐳𝐨𝐞𝐬 ⁃⁃ 𝐓𝐡𝐞 𝐖𝐨𝐫𝐝 𝐨𝐟 𝐥𝐢𝐟𝐞) സംബന്ധിച്ച നാല് പ്രയോഗങ്ങൾ നപുംസകലിഗത്തിലാണ്: 𝟭.❛ആദിമുതലുള്ളതു ⁃⁃𝐓𝐡𝐚𝐭 𝐰𝐡𝐢𝐜𝐡 𝐰𝐚𝐬 𝐟𝐫𝐨𝐦 𝐭𝐡𝐞 𝐛𝐞𝐠𝐢𝐧𝐧𝐢𝐧𝐠❜ 𝟮.❛ഞങ്ങൾ കേട്ടതു ⁃⁃ 𝐰𝐡𝐢𝐜𝐡 𝐰𝐞 𝐡𝐚𝐯𝐞 𝐡𝐞𝐚𝐫𝐝❜ 𝟯.❛ഞങ്ങളുടെ സ്വന്ത കണ്ണുകൊണ്ടു കണ്ടതു❜ ⁃⁃ 𝐰𝐡𝐢𝐜𝐡 𝐰𝐞 𝐡𝐚𝐯𝐞 𝐬𝐞𝐞𝐧 𝐰𝐢𝐭𝐡 𝐨𝐮𝐫 𝐞𝐲𝐞𝐬❜ 𝟰.❛ഞങ്ങൾ നോക്കിയതു❜ ⁃⁃ 𝐰𝐡𝐢𝐜𝐡 𝐰𝐞 𝐡𝐚𝐯𝐞 𝐥𝐨𝐨𝐤𝐞𝐝 𝐮𝐩𝐨𝐧.❜ ➟ഇതിൽ ആവർത്തിച്ചു വരുന്ന ➤❛അതു❜ (𝐓𝐡𝐚𝐭 𝐰𝐡𝐢𝐜𝐡, 𝐰𝐡𝐢𝐜𝐡) എന്നർത്ഥമുള്ള ➤❛ഹൊ❜ (𝐎 ⁃⁃ 𝐇𝐨) എന്ന പദം നപുംസകലിംഗത്തിലുള്ള (𝐍𝐞𝐮𝐭𝐞𝐫) ➤❛ആപേക്ഷിക സർവ്വനാമം❜ (𝐑𝐞𝐥𝐚𝐭𝐢𝐯𝐞 𝐏𝐫𝐨𝐧𝐨𝐮𝐧) ആണ്. ➤❛ആപേക്ഷിക സർവ്വനാമം❜ എന്നാൽ ആരെക്കുറിച്ചാണോ, അല്ലെങ്കിൽ എന്തിനെക്കുറിച്ചാണോ പറയുന്നത് അതിനെ സംബംന്ധിക്കുന്ന ❛സർവ്വനാമം❜ എന്നാണർത്ഥം. ➟അതൊരു പുരുഷനായ വ്യക്തിയെ കുറിക്കുന്നതാണെങ്കിൽ ➤❛ഹൊസ്❜ (𝐡𝐨𝐬) എന്ന പുല്ലിംഗത്തിലുള്ള (𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞) ആപേക്ഷിക സർവ്വനാമമാണ് (Relative Pronou) ഉപയോഗിക്കേണ്ടത്: (Mat, 5:19). ➟സ്ത്രീയെ കുറിക്കുന്നതാണെങ്കിൽ ➤❛ഹേ❜ (𝐡𝐞) എന്ന സ്ത്രീലിംഗത്തിലുള്ള (𝐅𝐞𝐦𝐢𝐧𝐢𝐧𝐞) ആപേക്ഷിക സർവ്വനാമം ഉപയോഗിക്കും: (Luk, 2:37). ➟വചനത്തെയോ, വസ്തുക്കളെയോ, സവിശേഷ ഗുണങ്ങളെയോ, പക്ഷിമൃഗാദികളെയോ കുറിക്കാനാണെങ്കിൽ ➤❛ഹൊ❜ (𝐇𝐨) എന്ന നപുംസകലിംഗത്തിലുള്ള ആപേക്ഷിക സർവ്വനാമം ഉപയോഗിക്കും. ➟അതിനാൽ, പ്രസ്തുത വാക്യത്തിൽ പറയുന്നത് ➤❛ജീവൻ്റെ വചനത്തെ❜ (𝐓𝐡𝐞 𝐖𝐨𝐫𝐝 𝐨𝐟 𝐥𝐢𝐟𝐞) കുറിച്ചാണെന്ന് മനസ്സിലാക്കാം. ➤[കാണുക: ജീവൻ്റെ വചനം യേശുവാണോ?]
☛ ക്രിസ്തുവിൻ്റെ പക്കൽ ഉണ്ടായിരുന്നത് നിത്യജീവൻ്റെ വചനങ്ങളാണ്: (യോഹ, 6:68). ➟പത്രൊസും കൂട്ടരും പ്രസംഗിച്ചത് ജീവൻ്റെ വചനമാണ്: (പ്രവൃ, 5:20). ➟വിശ്വാസികൾ പ്രമാണിക്കേണ്ടത് ജീവൻ്റെ വചനമാണ്: (ഫിലി, 2:15). ➟ഈ വചനങ്ങളുടെയെല്ലാം പൂർണ്ണതയായ ബൈബിളാണ് പൂർണ്ണമായത്.
❸ ❛പൂർണ്ണമായ അതു❜ (𝐓𝐨 𝐭𝐞𝐥𝐞𝐢𝐨𝐧) എന്ന നപുസകലിംഗപ്രയോഗം വരുവാനുള്ള ബൈബിളിനെയാണ് സൂചിപ്പിക്കുന്നത് എന്നതിൻ്റെ വ്യക്തമായ തെളിവും വചനത്തിലുണ്ട്:
𝟭. ❝ഞാൻ ത്രോവാസിൽ കർപ്പൊസിന്റെ പക്കൽ വെച്ചേച്ചു പോന്ന പുതപ്പും പുസ്തകങ്ങളും വിശേഷാൽ ചർമ്മലിഖിതങ്ങളും നീ വരുമ്പോൾ കൊണ്ടുവരിക.❞ (2തിമൊ, 4:13). ➟ഈ വേദഭാഗത്ത്, ➤❛പുസ്തകങ്ങൾ❜ (𝐓𝐡𝐞 𝐁𝐨𝐨𝐤𝐬) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത് ➤❛താ ബിബ്ലിയ❜ (𝐓𝐚 𝐁𝐢𝐛𝐥𝐢𝐚) എന്നാണ്. ➟ഇതിൽ ഉപയോഗിച്ചിരിക്കുന്ന രണ്ട് പദങ്ങളും കൊരിന്ത്യരിലെപ്പോലെ പ്രതിഗ്രാഹിക വിഭക്തിയിലും (𝐀𝐜𝐜𝐮𝐬𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) നപുംസക ലിംഗത്തിലും (𝐍𝐞𝐮𝐭𝐞𝐫) ഉള്ളവയാണ്. ഇതിലെ ആദ്യപദം അതുപോലെതന്നെ ❛നിശ്ചയോപപദം❜ (𝐝𝐞𝐟𝐢𝐧𝐢𝐭𝐞 𝐚𝐫𝐭𝐢𝐜𝐥𝐞) ആണ്. ➟അവിടെ ഉപോയിഗിച്ചിരിക്കുന്നത് ➤❛തോ❜ (𝐓𝐨) എന്ന ഏകവചന ആർട്ടിക്കളും ഇവിടെ അതിൻ്റെതന്നെ ➤❛താ❜ (𝐓𝐚) എന്ന ബഹുവചന ആർട്ടിക്കിളും ആണെന്നുമാത്രം. ➟പ്രസ്തുത വേദഭാഗത്ത്, പൗലൗസിൻ്റെ പുസ്തകങ്ങളെയാണ് സൂചിപ്പിക്കുന്നതെങ്കിലും ബൈബിളിനെ മൊത്തത്തിൽ ഉപയോഗിക്കാനും ഈ പദമാണ് ഉപയോഗിക്കുന്നത്. ➟ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ഗ്രീക്ക് സെപ്റ്റ്വജിൻ്റിലും പുതിയനിയമത്തിലും ഒരുപോലെയുള്ള പദമാണ് ➤❛താ ബിബ്ലിയ❜ (𝐓𝐚 𝐁𝐢𝐛𝐥𝐢𝐚). അതിൽനിന്നാണ് ➤❛ബൈബിൾ❜ (𝐓𝐇𝐄 𝐁𝐈𝐁𝐋𝐄) എന്ന പദമുണ്ടായത്: [കാണുക: 2Kin, 19:14 ⁃⁃ 2Tim, 4:13). ➤[കാണുക: ബൈബിൾ എന്ന പദം വചനത്തിലില്ലേ?]
𝟮. ❝ആ പുസ്തകം തുറപ്പാനും അതിന്റെ മുദ്ര പൊട്ടിപ്പാനും യോഗ്യൻ ആരുള്ളു എന്നു അത്യുച്ചത്തിൽ ഘോഷിക്കുന്ന ശക്തനായോരു ദൂതനെയും കണ്ടു.❞ (വെളി, 5:2). ➟ഈ വേദഭാഗത്ത്, ➤❛തോ ബിബ്ലിയോൻ❜ (𝐓𝐨 𝐁𝐢𝐛𝐥𝐢𝐨𝐧) എന്ന ഏകവചനമാണ്. അതിൻ്റെ അർത്ഥം ➤❛പുസ്തകം❜ (𝐓𝐡𝐞 𝐁𝐨𝐨𝐤) എന്നാണ്. [കാണുക: Rev, 5:2]. കൊരിന്ത്യരിൽ പറയുന്ന അതേ നപുംസക ലിംഗത്തിലുള്ള ആർട്ടിക്കിൾ ഉപയോഗിച്ചുകൊണ്ടാണ്, ➤❛The Book❜ എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത്. [ഇതും കാണുക: Rev, 5:3, Rev, 5:4, Rev, 5:5, Rev, 5:7, Rev, 5:8, Rev, 5:9].
𝟯. ❝എന്നാൽ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയിൽ ആശ്രയിക്കുന്ന ഏവരും ശാപത്തിൻ കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്‍വാൻ തക്കവണ്ണം അതിൽ നിലനിൽക്കാത്തവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്നു എഴുതിയിരിക്കുന്നുവല്ലോ.❞ (ഗലാ, 3:10). ➟ഇവിടെ ➤❛പുസ്തകം❜ (𝐓𝐡𝐞 𝐁𝐨𝐨𝐤) എന്നു പറയാൻ, ➤❛തോ ബിബ്ലിയോ❜ (𝐓𝐨 𝐁𝐢𝐛𝐥𝐢𝐨) എന്ന ഉദ്ദേശിക വിഭക്തിയിലുള്ള (𝐃𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) നപുംസകലിംഗം (𝐍𝐞𝐮𝐭𝐞𝐫) ആണ്. ➟ഇത് ബൈബിലെ പഴയനിയമത്തെ സൂചിപ്പിക്കുന്നതാണ്. ➟അതായത്, പഴയപുതിയ നിയമങ്ങളെ കുറിക്കാനും ബൈബിളിനെ മൊത്തമായി കുറിക്കാനും ഉപയോഗിക്കുന്നത്, നപുംസകലിംഗ (Neuter) ആർട്ടിക്കിളും നപുംസകലിഗ പദവുമാണ്. ➟അതിനാൽ, ➤❛പൂർണ്ണമായ അതു❜ എന്ന നപുംസകലിഗത്തിലുള്ള പ്രയോഗം കർത്താവിനയല്ല; ബൈബിളിനെയാണ് സൂചിപ്പിക്കുന്നതെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
𝟰. ബൈബിൾ പൂർണ്ണമാണെന്നും അതിനോടൊന്നും കൂട്ടുവാനും കുറയ്ക്കുവാനും ആവശ്യമില്ലെന്നും ➤ചരിത്രഭാഗത്തും (ആവ, 4:2) ➤ഉപദേശഭാഗത്തും (സദൃ, 30:6) ➤പ്രവചനഭാഗത്തും (വെളി, 22:18-19) അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. ➟അതിനാൽ, ➤❝പൂർണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും❞ എന്ന പൗലൊസിൻ്റെ പ്രവചനം, പൂർണ്ണമായ ദൈവവചനം ഉൾക്കൊള്ളുന്ന ബൈബിൾ വരുമ്പോൾ, അംശമായ വരങ്ങളായ പ്രവചനവും ഭാഷവരവും ജ്ഞനവും നിന്നും നീങ്ങിയും പോകുന്നതിനെക്കുറിച്ച് ആയിരുന്നെന്ന് മനസ്സിലാക്കാം. ➟എ.ഡി. 𝟗𝟔-ൽ യോഹന്നാൻ പത്മോസിൽവെച്ച് അവസാനത്തെ പുസ്തകമായ വെളിപ്പാട് പുസ്തകം എഴുതി അവസാനത്തെ കുത്തിട്ടപ്പോൾ, പൂർണ്ണമായതു വരികയും അംശമായ വരങ്ങൾ നീങ്ങിപ്പോകുകയും പൗലൊസിൻ്റെ പ്രവചനം അന്നേ നിവൃത്തിയാകുകയും ചെയ്തു.
☛ കണ്ണാടിയിൽ കടമൊഴിയായി കാണുന്നു:
➦ ❝ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെതന്നെ അറിയും.❞ (1കൊരി, 13:12). ➟ഈ വേദഭാഗത്ത് ➤❛മുഖാമുഖമായി കാണും❜ എന്ന് പറഞ്ഞിരിക്കയാൽ, കർത്താവിൻ്റെ മുഖമാണ് കാണുന്നതെന്ന് വിചാരിക്കുന്നവരുണ്ട്. ➟എന്നാൽ അങ്ങനെയല്ല; ഇപ്പോൾ എന്താണോ കടമൊഴിയായി അഥവാ, ഇരുണ്ടതായി (𝐝𝐚𝐫𝐤𝐥𝐲) കാണുന്നത്; അതിനെ മുഖാമുഖമായി അഥവാ, വ്യക്തമായി കാണുന്നതാണ് വിഷയം. ➟അതിൻ്റെ തെളിവാണ് അടുത്തഭാഗം: ➤❝ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെതന്നെ അറിയും.❞ ➟അപ്പോൾ, കർത്താവല്ല; അറിവാണ് വിഷയം. ➤❝അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു❞ എന്നാണ് 𝟗-ാം വാക്യത്തിൽ പറയുന്നത്. ➟അതായത്, അംശമായ വരങ്ങളിലൂടെ ലഭിച്ചിരുന്ന അംശമായ അറിവിൻ്റെ പൂർണ്ണതയായ ബൈബിനെയാണ് മുഖാമുഖം കാണുന്നത്. ➟അന്നത്തെ കണ്ണാടികൾ ലോഹം മിനുക്കി ഉണ്ടാക്കിയതായിരുന്നു. ➟അതിലെ കാഴ്ച അവ്യക്തമായിരുന്നു. ➟കൊരിന്ത്യപട്ടണം ഇത്തരം കണ്ണാടികൾക്ക് പ്രസിദ്ധമായിരുന്നു. ➟അതുകൊണ്ടാണ് പൗലൊസ് അപ്പൊസ്‌തലൻ ഇങ്ങനെയൊരു ഉപമ എഴുതിച്ചേർത്തത്. ➟അല്ലാതെ, കർത്താവിൻ്റെ മുഖമാണ് കാണുന്നതെങ്കിൽ ഇത്രമാത്രം ഉപമകളെന്തിനാണ്; നമ്മുടെ കർത്താവിൻ്റെ മുഖം കാണുമെന്ന് പറഞ്ഞാൽപ്പോരെ❓
➦ ഗ്രീക്കിൻ്റെ ശരിയായ അർത്ഥം ഇപ്രകാരമാണ്: ➤❝ഇപ്പോൾ നാം ഒരു കണ്ണാടിയിലൂടെ അവ്യക്തമായി കാണുന്നു; അപ്പോഴോ മുഖാമുഖമായി [കാണുന്നു]; ഇപ്പോൾ ഞാൻ ഭാഗികമായി അറിയുന്നു; അപ്പോഴോ ഞാൻ പൂർണ്ണമായി അറിയും, ഞാൻ പൂർണ്ണമായി അറിയപ്പെട്ടതുപോലെ തന്നെ.❞ ➟ഗ്രീക്കിൽ കാഴ്ചയെക്കുറിച്ചും അറിവിനെക്കുക്കുറിച്ചും രണ്ട് വ്യത്യസ്ത കാലങ്ങളിലാണ് പറഞ്ഞിരിക്കുന്നത്. ➟ആദ്യഭാഗത്തെ, ➤❛നാം കാണുന്നു❜ (𝐖𝐞 𝐬𝐞𝐞) എന്നർത്ഥമുള്ള ➤❛ബ്ലപ്പോമെൻ❜ (𝐛𝐥𝐞𝐩𝐨𝐦𝐞𝐧) എന്ന ക്രിയാപദം (𝐕𝐞𝐫𝐛) വർത്തമാനകാലത്തിൽ (𝐏𝐫𝐞𝐬𝐞𝐧𝐭 𝐓𝐞𝐧𝐬𝐞) ഉള്ളതാണ്. ➟എന്നാൽ അടുത്തഭാഗത്തെ, ➤❛ഞാൻ പൂർണ്ണമായി അറിയും❜ (𝐈 𝐬𝐡𝐚𝐥𝐥 𝐤𝐧𝐨𝐰 𝐟𝐮𝐥𝐥𝐲) എന്നർത്ഥമുള്ള ➤❛എപ്പിഗ്നോസോമായി❜ (𝐞𝐩𝐢𝐠𝐧𝐨𝐬𝐨𝐦𝐚𝐢) എന്ന പദം ഭാവികാലത്തെ (𝐅𝐮𝐭𝐮𝐫𝐞 𝐓𝐞𝐧𝐬𝐞) സൂചിപ്പിക്കുന്നതാണ്. ➟എന്താണ് തമ്മിലുള്ള വ്യത്യാസമെന്ന് ചോദിച്ചാൽ: ഇപ്പോൾ കാഴ്ചയുണ്ട്; പക്ഷേ അത് മങ്ങിയതാണ്. ➤❛അപ്പോൾ❜ അഥവാ, പൂർണ്ണമായത് (ബൈബിൾ) വരുമ്പോഴും കാഴ്ചയുണ്ട്; അല്ലെങ്കിൽ മുഖാമുഖം കാണുകയാണ്. പക്ഷെ, എൻ്റെ അറിവ് അപ്പോൾത്തന്നെ പൂർണ്ണമാകുന്നില്ല. ➟ആ കാഴ്ചയുടെ ഫലമായി, അല്ലെങ്കിൽ വചനം പഠിച്ച് എൻ്റെ അറിവ് പൂർണ്ണമാകും. കഴ്ചയെപ്പോലെ അറിവ് ഒറ്റയടിക്ക് ലഭിക്കുന്നതല്ല; കാലക്രമേണ ലഭിക്കുന്നതാണ്. അതുകൊണ്ടാണ്, അറിവിനെ ഭാവികാലത്തിൽ പറഞ്ഞിരിക്കുന്നത്. കർത്താവിൻ്റെ വരവിൽ ഒരിക്കലായി സംഭവിക്കുന്ന ഒരു കാര്യമാണ് അവിടുത്തെ വിഷയമെങ്കിൽ, അത് ഒരേ കാലത്തിലേ പറയുമായിരുന്നുള്ളൂ. ഇങ്ങനെയാണ് കാര്യങ്ങളുടെ വസ്തുതയെന്നിരിക്കെ, പെന്തെക്കൊസ്തുകാർ ഇല്ലാത്ത അന്യഭാഷ പറയുന്നതും പ്രവചിക്കുന്നതും ഏത് ആത്മാവിലായിരിക്കും❓
പൂർണ്ണമായത് ഒന്നേയുള്ളൂ. യേശു യേശുവുള്ളവരിൽപോലും പൂർണ്ണമായതുണ്ടാവില്ല ഉണ്ടായാൽ യേശു അപൂർണ്ണനായി. അതിനാൽ യേശുവിനോടൊപ്പമുള്ളവർ പോലും യേശുവിന്റെ അംശമായേ കാണൂ.
1 കോരിന്ത്യർ 15:51 – 52 കർത്താവിന്റെ വരവിനെക്കുറിച്ചാണ് അപ്പോസ്തലൻ പറയുന്നത് ഈ ലേഖനത്തിൽ കർത്താവിന്റെ വരവിനെ കുറിച്ച് ഇല്ല എന്ന് താങ്കൾ പറഞ്ഞത് നുണയാണ്.
സാറെ, ലേഖനം സാറ് മുഴുവൻ വായിച്ചോ? കൊരിന്ത്യരിൽ കർത്താവിൻ്റെ വരവിനെക്കുറിച്ച് പറഞ്ഞിട്ടില്ലെന്ന് ഞാനെഴുതിയിട്ടില്ല. അവിടെ ലിസ്റ്റു ചെയ്ത് എഴുതിയിരിക്കുന്നത് കർത്താവിൻ്റെ വരവിനെക്കുറിച്ചുള്ള പ്രയോഗങ്ങളാണ്. 1കൊരിന്ത്യർ 15:51,52-ൻ്റെ വിഷയം കർത്താവിൻ്റെ വരവാണ്. എന്നാൽ വരവിനെക്കുറിക്കുന്ന ഒരു പ്രയോഗം അവിടെയില്ല. കർത്താവിൻ്റെ വരവിനെ കുറിക്കുന്ന വ്യത്യസ്ത പ്രയോഗങ്ങളാണ് ഞാനവിടെ ലിസ്റ്റുചെയ്ത് എഴുതിയിരിക്കുന്നത്. അല്ലാതെ ഏതെങ്കിലും പുസ്തകത്തിൽ കർത്താവിൻ്റെ വരവ് പ്രതിപാദിച്ചിട്ടുണ്ടോ, ഇല്ലയോ എന്നതല്ല വിഷയം. മുൻവിധിയോടെ വായിക്കാതെ, വായിച്ചശേഷം കമൻ്റുചെയ്യുക. ദൈവം അനുഗ്രഹിക്കട്ടെ!