പുറപ്പാട് (The Exodus)
യഹോവ ബലമുളള കയ്യാലും നീട്ടിയ ഭുജത്താലും മഹാഭയങ്കര പ്രവൃത്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും കൂടെ യിസ്രായേൽ മക്കളെ മിസ്രയീം ദേശത്തു നിന്നു പുറപ്പെടുവിച്ച മഹാസംഭവമാണ് ‘പുറപ്പാട്.’ (പുറ, 12:51; ആവ, 26:58).
യോസേഫ് മിസ്രയീമിലെ മന്ത്രിയായി. ക്ഷാമകാലത്ത് ധാന്യം വാങ്ങുന്നതിനു മിസ്രയീമിലെത്തിയ സഹോദരന്മാർക്കു യോസേഫ് സ്വയം വെളിപ്പെടുത്തി. അനന്തരം യാക്കോബും കുടുംബവും മിസ്രയീമിൽ ചെന്നു ഗോശെൻ ദേശത്തു പാർപ്പുറപ്പിച്ചു. നൈൽ ഡെൽറ്റയുടെ പൂർവ്വഭാഗത്തുളള വാദി തുമിലാത്-നു (Wadi Tumilat) ചുറ്റുമുള്ള പ്രദേശമാണ് ഗോശെൻ ദേശം. മിസ്രയീം ദേശത്തിലെ നല്ല ഭാഗമായിരുന്നു അത്. (ഉല്പ, 47:11). അനുകൂലമായ സാഹചര്യത്തിൽ അവർ പെരുകി. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഹിക്സോസു കാലയളവിലാണ് (1700 ബി.സി) യോസേഫ് മിസ്രയീമിലെ ഭരണാധികാരി ആയത്. തദ്ദേശീയ ഭരണ കർത്താക്കളുടെ കീഴിൽ ഒരിക്കലും ഒരു ശേമ്യനു മിസ്രയീം ഭരണകർത്താവാകാൻ സാദ്ധ്യമല്ലെന്നും, വിദേശികളായ ഹിക്സോസുകളുടെ കീഴിൽ അവരും ശേമ്യരാകയാൽ അതിനു സാദ്ധ്യമാണെന്നും ഉള്ള ധാരണയാണു പ്രസ്തുത നിഗമനത്തിന്നടിസ്ഥാനം. എന്നാൽ ബി.സി. 1780-1546 മിസ്രയീമ്യ ചരിത്രത്തിൽ അന്ധകാരവൃതവും അവ്യക്തവും ആയ ഒരു കാലയളവാണ്. ഈ കുഴപ്പം പിടിച്ച കാലത്ത് യിസ്രായേല്യർ മിസ്രയീമിൽ ഉണ്ടായിരുന്നു. അനന്തരം യോസേഫിനെ അറിയാത്ത പുതിയോരു രാജാവു മിസ്രയീമിൽ ഉണ്ടായി (പുറ, 1:8) എന്നതു നവ സാമ്രാജ്യത്തിലെ (New Empire) ഫറവോന്മാരിലൊരാളെ കുറിക്കുന്നു. മിസ്രയീമിൽ നിന്നും ഹിക്സോസുകളെ തുരത്തിയശേഷമാണു നവസാമ്രാജ്യം സ്ഥാപിതമായത്. സോവാൻ വയൽ (സങ്കീ, 78:12) താനിസ് സഭൂമിയിലെ (Plain of Tanis) ഹിക്സോസുകളുടെ തലസ്ഥാനത്തിന് അടുത്തായിരുന്നു. പത്തുബാധ അയച്ചാണ് അവരെ അത്ഭുതകരമായി വിടുവിച്ചത്.
പുറപ്പാടിന്റെ മാർഗ്ഗം
പുറപ്പാടിന്റെ മാർഗ്ഗം ചെങ്കടൽ വഴിയായിരുന്നു എന്നു പരിഭാഷകളിൽ കാണുന്നു. യാംസൂഫ് എന്ന എബായ പ്രയോഗത്തിന്നർത്ഥം ചെങ്കടൽ അല്ല; ഞാങ്ങണക്കടൽ ആണ്. ചെങ്കടലിൽ ഞാങ്ങണ ഇല്ല. അവർ കടന്ന ജലരാശി സീനായി മരുഭൂമിക്കും മിസ്രയീമിനും മദ്ധ്യേ ഒരു പ്രാകൃതിക വിഘ്നമായി നിലനിന്നിരുന്നു. മറിച്ചു ചെങ്കടലിലെത്തണമെങ്കിൽ യിസ്രായേല്യർക്കു വിശാലമായ മരുഭൂമി കടക്കണമായിരുന്നു. സുക്കോത്തിനടുത്തുള്ള ഞാങ്ങണ (പാപ്പിറസ്) കടലാണ് ഇവിടെ വിവക്ഷിതം. യാത്ര തുടങ്ങിയ സ്ഥലമായ റയംസേസിൽ (അവാറിസ്-സോവൻ: പുറ, 12:37) നിന്നു ഏകദേശം 53 കി.മീറ്റർ തെക്കു കിഴക്കാണത്. താനിസിനു അടുത്തുള്ള പാപ്പിറസ് തടാകമാണ് യിസ്രായേല്യർ അത്ഭുതകരമായി കടന്ന ഞാങ്ങണക്കടൽ. തിമ്സഹ് (Timsah) തടാകത്തിന് അടുത്തുവച്ചാണ് ഈ കടക്കൽ. റയംസേസ് മുമ്പു അവാറിസ്-സോവൻ എന്നും പില്ക്കാലത്ത് താനിസ് എന്നും അറിയപ്പെട്ടു. ബി.സി. 1720-നടുത്തു നിർമ്മിക്കപ്പെട്ട ഹിക്സോസ് തലസ്ഥാനമാണ് താനിസ്.
റയംസേസ് വിട്ട യിസ്രായേല്യർ കനാനിലേക്കു യാത്രയായി. നേരിട്ടുള്ള മാർഗ്ഗം മെഡിറ്ററേനിയൻ തീരത്തിനു സമാന്തരമായി കിടക്കുന്നു. യിസ്രായേൽ നേർവ്വഴിയിലുടെ പോയിരുന്നുവെങ്കിൽ ഈജിപ്ഷ്യൻ മതിൽ (ശൂർ) കടക്കേണ്ടി വരുമായിരുന്നു. ഈ മതിലായിരുന്നു വടക്കു കിഴക്കൻ പെരുവഴിയെ സംരക്ഷിച്ചിരുന്നത്. സുരക്ഷാ സംവിധാനങ്ങളുള്ള മതിൽ കടക്കുക പ്രയാസമായിരുന്നു. അതു കടന്നാലും ഫെലിസ്ത്യരുടെ എതിർപ്പുണ്ടാകും. ശക്തരായ ശത്രുക്കളോടു നേരിട്ടു യുദ്ധത്തിൽ ഏർപ്പെടുന്നതിനു മുമ്പ് തന്റെ ജനത്തിനു മരുഭൂമിയിലെ ശിക്ഷണം ദൈവിക പരിപാടിയിൽ ഉൾപ്പെട്ടതായിരുന്നു. (പുറ, 13:17). റയംസേസിൽ നിന്നു പുറപ്പെട്ട യിസ്രായേല്യർ (പുറ, 12:37) തെക്കുകിഴക്കായി സഞ്ചരിച്ച് സുക്കോത്തിൽ (തേൽ-എൽ-മഷ്കുതാഹ്) എത്തി. പീഥോമിന് (പുറ, 1:11) ഏകദേശം 16 കി.മീറ്റർ കിഴക്കാണ് സുക്കോത്ത്. അവർ സുക്കോത്തിൽ നിന്നു പുറപ്പെട്ടു ചെങ്കടലിന്നരികെയുളള ഏഥാമിൽ പാളയമിറങ്ങി. (പുറ, 13:20). ‘മതിൽ’ എന്നർത്ഥമുള്ള ഒരു മിസ്രയീമ്യ ധാതുവിൽ നിന്നുണ്ടായ പദമാണ് ഏഥാം. ഇത് തിംസഹ് തടാകപദേശമാണ്. ഏഥാമിൽ നിന്നും യിസ്രായേല്യർ തിരിഞ്ഞു മിഗ്ദോലിനും കടലിനും മദ്ധ്യേ ബാൽഫോനു സമീപത്തുളള പീഹഹീരോത്തിന്നരികെ പാളയമിറങ്ങി. (പുറ, 14:1,2). മിസ്രയീമ്യർ പൂജിച്ചിരുന്ന ഒരു ശേമ്യദേവതയാണു് ബാൽ-സെഫോൻ. പീഹഹീരോത് മിസ്രയീമ്യ പീഹതോർ ആയിരിക്കണം. പീഹഹീരോത് കടന്നു യിസ്രായേൽ മക്കൾ ചെങ്കടലിൽ എത്തി.
പുറപ്പാടിൻ്റെ മാർഗ്ഗം പട്ടികയായി:
“ഒന്നാം മാസം പതിനഞ്ചാം തിയ്യതി അവർ രമെസേസിൽനിന്നു പുറപ്പെട്ടു; പെസഹ കഴിഞ്ഞ പിറ്റെന്നാൾ യിസ്രായേൽമക്കൾ എല്ലാമിസ്രയീമ്യരും കാൺകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു.” (സംഖ്യാ, 33:3).
1. സൂക്കോത്ത് (സംഖ്യാ, 33:5)
2. ഏഥാം (പുറ, 13:20; സംഖ്യാ, 33:6)
3. മിഗ്ദോൽ (പുറ, 14:2, സംഖ്യാ, 33:7)
4. ബാൽ-സെഫോൻ (പുറ, 14:2, 9; സംഖ്യാ, 33:7)
5. പീഹഹീരോത്ത് (പുറ, 14:2, 9; സംഖ്യാ, 33:7)
6. ചെങ്കടൽ (സംഖ്യാ, 33:10)
7. ശൂർ മരുഭൂമി (പുറ, 15:22)
8. മാറാ (പുറ, 15:23; സംഖ്യാ, 33:8)
9. ഏലീം (പുറ, 15:27; സംഖ്യാ, 33:9)
10. സീൻ മരുഭൂമി (പുറ, 16:1; സംഖ്യാ, 33:11)
11. ദൊഫ്ക്കുയിൽ (സംഖ്യാ, 33:12)
12. ആലൂശ് (സംഖ്യാ, 33:13)
13. രെഫീദീം (പുറ, 15:22; സംഖ്യാ, 33:14)
14. സീനായി മരുഭൂമി (പുറ, 19:1; സംഖ്യാ, 33:15)
15. പാറാൻ മരുഭൂമി (സംഖ്യാ, 10:12)
16. കിബ്രോൻ-ഹത്താവ (സംഖ്യാ, 11:35; 33:16)
17. ഹസേരോത്ത് (സംഖ്യാ, 11:35; 33:17)
18. പാരാൻ മരുഭൂമി (സംഖ്യാ, 12:16)
19. രിത്ത്മ (കാദേശ്-ബർന്നേയ) (സംഖ്യാ, 13:26; 33:18)
20. രിമ്മോൻ-പേരെസ് (സംഖ്യാ, 33:19)
21. ലിബ്ന (സംഖ്യാ, 33:20)
22. രിസ്സ (സംഖ്യാ, 33:21)
23. കെഹേലാഥ (സംഖ്യാ, 33:22)
24. ശാഫേർമല (സംഖ്യാ, 33:23)
25. ഹരാദ (സംഖ്യാ, 33;24)
26. മകഹേലോത്ത് (സംഖ്യാ, 33:25)
27. തഹത്ത് (സ.ഖ്യാ, 33:26)
28. താരഹ് (സംഖ്യാ, 33:27)
29. മിത്ത്ക്ക (സംഖ്യാ, 33:28)
30. ഹശ്മോന (സംഖ്യാ, 33:29)
31. മോസേരോത്ത് (സംഖ്യാ, 33:30)
32. ബെനേ-യാക്കാൻ [ബെരോത്ത്] (സംഖ്യാ, 33:31; ആവ, 10:6)
33. ഹോർ-ഹഗിദ്ഗാദ് (ഗുദ്ഗോദ)(സംഖ്യാ, 33:32; ആവ, 10:7)
34. യൊത്ബാഥ (സംഖ്യാ, 33:33; ആവ, 10:7)
35. അബ്രോന (സംഖ്യാ, 33:34)
36. എസ്യോൻ-ഗേബെർ (സംഖ്യാ, 33:35)
37. സീൻ മരുഭൂമി (കാദേശ്) (സംഖ്യാ, 20:1, 33:36)
38. ഹോർ പർവ്വതം (സംഖ്യാ, 33:37)
39. മോസര (ആവ, ആവ, 10:6)
40. സല്മോന (സംഖ്യാ, 33:41)
41. പൂനോൻ (സംഖ്യാ, 33:42)
42. ഓബാത്ത് (സംഖ്യാ, 21:10; 33:43)
43. ഈയ്യെ-അബാരീം (സംഖ്യാ, 20:11; 33:44
44. സാരോദ്, സേരെദ് (സംഖ്യാ, 21:12; ആവ, 2:13,14)
45. അർന്നോൻ (സംഖ്യാ, 21:13)
46. ബേർ (സംഖ്യാ, 21:16)
47. മത്ഥാന (സംഖ്യാ, 21:19)
48. നഹലീയേൽ (സംഖ്യാ, 21:19)
49. ബാമോത്ത് (സംഖ്യാ, 21:20)
50. പിസ്ഗമുകൾ (സംഖ്യാ, 21:20)
51. ദീബോൻ-ഗാദ് (സംഖ്യാ, 33:45)
52. അല്മോദിബ്ലാഥയീം (സംഖ്യാ, 33:46)
53. അബാരീം പർവ്വതം (സംഖ്യാ, 33:47)
54. മോവാബ് സമഭൂമി (സംഖ്യാ, 33:48)
55. ബേത്ത്-യെശീമോത്ത് (സംഖ്യാ, 33:49)
56. ആബേൽ-ശിത്തീം (സംഖ്യാ, 25:1; 33:49)
പുറപ്പാടിൽ എത്ര ജനങ്ങളുണ്ടായിരുന്നു എന്നറിയാൻ:
👇
One thought on “പുറപ്പാട്”