ന്യായപ്രമാണകല്പനകൾ
യഹോവയായ ദൈവം മോശെ മുഖാന്തരം ഈജിപ്തില്‍നിന്ന് വിടുവിച്ചു കൊണ്ടുവന്ന സ്വന്തജനമായ യിസ്രായേലിനു കൊടുത്ത ചട്ടങ്ങളെയും വിധികളെയുമാണ് പൊതുവേ ‘ന്യായപ്രമാണം’ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരു യിസ്രായേല്യനു ദൈവത്തോടും മനുഷ്യരോടുമുള്ള ബന്ധം എങ്ങനെയായിരിക്കണം എന്ന് ന്യായപ്രമാണം വിശദീകരിക്കുന്നു. മൊത്തം 613 കല്പനകളാണ് ന്യായപ്രമാണത്തില്‍ ഉള്ളതെങ്കിലും പത്ത് കല്പനകളാണ് ഏറെ പ്രസിദ്ധം. ഈ പത്തു കല്പനകളില്‍ ആദ്യത്തെ നാലെണ്ണം ദൈവത്തോടുള്ള ഒരു യിസ്രായേല്യന്‍റെ ബന്ധവും ബാക്കി ആറെണ്ണം മനുഷ്യരോടുള്ള അവന്‍റെ ബന്ധവും എങ്ങനെയായിരിക്കണമെന്ന് വിവരിക്കുന്നു. ഈ പത്തു കല്പനകളുടെ വിശദീകരണമാണ് പുറകെ വരുന്ന 613 കല്പനകൾ. ഈ 613 കല്പനകളില്‍ ഏതെങ്കിലും ഒന്ന് ലംഘിച്ചാലും അവന്‍ സകലത്തിലും കുറ്റക്കാരനായി പരിഗണിക്കപ്പെടും. (യാക്കോ, 2:10).
613 കല്പനകൾ
റബ്ബിമാരുടെ പാരമ്പര്യം അനുസരിച്ച് ന്യായപ്രമാണത്തിലെ കല്പനകള്‍ 613 ആണ്. സീനായി പര്‍വ്വതത്തില്‍ വെച്ച് ഈ കല്പനകള്‍ എല്ലാം യഹോവ മോശെയ്ക്കു വെളിപ്പെടുത്തിക്കൊടുത്തു എന്ന് വിശ്വസിക്കപ്പെടുന്നു. ഈ 613 കല്പനകള്‍ രണ്ടു ഗണമായിട്ട് യെഹൂദാ റബ്ബിമാര്‍ വിഭജിച്ചിട്ടുണ്ട്. വിധികളും നിഷേധങ്ങളും (ചെയ്യേണ്ടതും ചെയ്യരുതാത്തതും). 613 കല്പനകളില്‍ 248 എണ്ണം വിധികളും 365 എണ്ണം നിഷേധങ്ങളും ആണ്.
വിധികൾ
I. ദൈവം
1. ദൈവം ഉണ്ട് എന്ന് വിശ്വസിക്കണം. (പുറ.20:2).
2. ദൈവത്തിന്‍റെ ഏകത്വം ഏറ്റു പറയണം. (ആവ.6:4).
3. ദൈവത്തെ സ്നേഹിക്കണം. (ആവ.6:5).
4. ദൈവത്തെ ഭയപ്പെടണം. (ആവ.6:13).
5. ദൈവത്തെ സേവിക്കണം. (പുറ.23:25; ആവ.11:13).
6. ദൈവത്തോട് ചേര്‍ന്ന് ഇരിക്കണം. (ആവ.10:20).
7. അവന്‍റെ നാമത്തില്‍ സത്യം ചെയ്യണം. (ആവ.10:20).
8. അവന്‍റെ വഴികളില്‍ നടക്കണം. (ആവ.28:9).
9. യഹോവയുടെ നാമം വിശുദ്ധീകരിക്കണം. (ലേവ്യാ.22:32).
II. ന്യായപ്രമാണം.
10. രാവിലേയും വൈകുന്നേരവും ഷേമ ഉരുവിടണം. (ആവ. 6:7).
11. ന്യായപ്രമാണം പഠിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും വേണം. (ആവ. 6:7).
12. നെറ്റിയില്‍ മന്ത്രപ്പട്ട കെട്ടണം: (ആവ 6:8).
13. ഭുജത്തിലും അത് കെട്ടണം: (ആവ. 6:8).
14. വസ്ത്രത്തിന്‍റെ കോണ്‍ തലയ്ക്കല്‍ പൊടിപ്പു ഉണ്ടാക്കണം: (സംഖ്യാ. 15:38).
15. അതിനെ കട്ടിളകളിന്മേല്‍ ഉറപ്പിക്കണം: (ആവ.6:9).
16. ഏഴേഴു വര്‍ഷം കൂടുമ്പോള്‍ വിമോചനസംവത്സരത്തിലെ കൂടാരപ്പെരുന്നാളില്‍ ന്യായപ്രമാണം കേള്‍ക്കുന്നതിനു എല്ലാവരും കൂടി വരണം: (ആവ.31:11).
17. രാജാവ് ന്യായപ്രമാണത്തിന്‍റെ ഒരു പകര്‍പ്പ് എഴുതിയെടുക്കേണ്ടതാണ്: (ആവ.17:18).
18. ഓരോ യെഹൂദനും ന്യായപ്രമാണത്തിന്‍റെ ചുരുള്‍ ഉണ്ടായിരിക്കേണ്ടതാണ്. (ആവ.31:19).
19. ഭക്ഷണത്തിന് ശേഷം ദൈവത്തിനു സ്തോത്രം ചെയ്യണം. (ആവ. 8:10).
III. ദൈവാലയവും പുരോഹിതനും
20. യെഹൂദന്മാര്‍ ഒരു വിശുദ്ധ മന്ദിരം നിര്‍മ്മിക്കേണം: (പുറ. 25:8).
21. വിശുദ്ധ മന്ദിരത്തോട് ഭയഭക്തി കാണിക്കണം. (ലേവ്യ. 19:30).
22. അതിനെ എല്ലായ്പ്പോഴും സൂക്ഷിക്കണം: (സംഖ്യാ. 18:4)
23. ലേവ്യര്‍ അതിലെ പ്രത്യേക ചുമതലകള്‍ നിര്‍വ്വഹിക്കണം: സംഖ്യാ. 18:23).
24. വിശുദ്ധ മന്ദിരത്തില്‍ പ്രവേശിക്കയോ, അതിലെ ശുശ്രൂഷകളില്‍ പങ്കെടുക്കുകയോ ചെയ്യുന്നതിന് മുന്‍പ് പുരോഹിതന്മാര്‍ തങ്ങളുടെ കൈകളും കാലുകളും കഴുകണം: (പുറ. 30:19).
25. പുരോഹിതന്മാര്‍ ദിവസവും നിലവിളക്ക് കത്തിക്കണം: (പുറ. 27:20,221).
26. പുരോഹിതന്മാര്‍ യിസ്രായേലിനെ അനുഗ്രഹിക്കണം: (സംഖ്യാ. 6:23)
27. പുരോഹിതന്മാര്‍ ധൂപപീഠത്തിന്‍റെ മുന്‍പില്‍ കാഴ്ചയപ്പവും കുന്തുരുക്കവും വെക്കണം: (പുറ. 25:30).
28. സ്വര്‍ണ്ണധൂപ പീഠത്തില്‍ ദിവസം രണ്ടു പ്രാവശ്യം സുഗന്ധ ധൂപം കത്തിക്കണം: (പുറ. 30:7,8).
29. യാഗപീഠത്തില്‍ തീ നിരന്തരം കത്തിക്കൊണ്ടിരിക്കണം: (ലേവ്യ. 6:13).
30. വെണ്ണീര്‍ ദിവസവും മാറ്റണം: (ലേവ്യ. 6:10,11).
31. കാര്‍മ്മികമായി അശുദ്ധി ബാധിച്ചവരെ വിശുദ്ധ മന്ദിരത്തിനു പുറത്താക്കണം: (സംഖ്യാ. 5:2).
32. യിസ്രായേല്‍ മക്കള്‍ പുരോഹിതന്മാരെ ബഹുമാനിക്കണം: (ലേവ്യ.21:8).
33. പുരോഹിതന്മാര്‍ വിശേഷ പൌരോഹിത്യ വസ്ത്രം ധരിക്കണം: (പുറ.28:2).
34. പുരോഹിതന്മാര്‍ നിയമപ്പെട്ടകം തോളില്‍ ചുമക്കണം: (സംഖ്യാ. 7:9).
35. അഭിഷേക തൈലം പ്രത്യേക വിധിയനുസരിച്ച് തയ്യാറാക്കണം: (പുറ. 30:31).
36. പുരോഹിത കുടുംബങ്ങള്‍ ക്രമം അനുസരിച്ച് പൌരോഹിത്യ ശുശ്രൂഷ ചെയ്യണം: (ആവ. 18:6-8).
37. മരിച്ചു പോയ ഉറ്റ ചാര്‍ച്ചക്കാര്‍ക്ക് വേണ്ടി പുരോഹിതന്മാര്‍ക്ക് കാര്‍മ്മികമായി അശുദ്ധരാകാം: (ലേവ്യ.21:2,3).
38. മഹാപുരോഹിതന്‍ കന്യകയെ മാത്രമേ വിവാഹം ചെയ്യാവൂ: (ലേവ്യ. 21:13).
IV. യാഗങ്ങള്‍
39. ദിവസവും രണ്ടു പ്രാവശ്യം നിരന്തര ഹോമയാഗം അര്‍പ്പിക്കണം: (സംഖ്യാ. 28:3).
40. മഹാപുരോഹിതന്‍ ദിവസവും രണ്ടു പ്രാവശ്യം ഭോജനയാഗം അര്‍പ്പിക്കണം: (ലേവ്യ.6:14).
41. ശബ്ബത്തു തോറും മറ്റൊരു ഹോമയാഗം കൂടെ കഴിക്കേണ്ടതാണ്: (സംഖ്യാ. 28:9).
42. മാസാരംഭങ്ങളില്‍ ഒരു ഹോമയാഗം കൂടെ അര്‍പ്പിക്കേണ്ടതാണ്: (സംഖ്യാ. 28:11).
43. പെസഹയുടെ ഏഴു ദിവസങ്ങളില്‍ ഓരോ ദിവസവും ദഹനയാഗം അര്‍പ്പിക്കണം: (ലേവ്യ. 23:36).
44. പെസഹയുടെ രണ്ടാം ദിവസം ആദ്യത്തെ യവം കൊണ്ടുള്ള ഭോജനയാഗം കൊണ്ടുവരേണ്ടതാണ്: (ലേവ്യ.23:10).
45. ആദ്യഫല ദിവസത്തില്‍ ഹോമയാഗം അര്‍പ്പിക്കണം: (സംഖ്യാ. 28:26,27).
46. നീരാജനാര്‍പ്പണമായി പുളിപ്പുള്ള രണ്ടു അപ്പങ്ങളെ അര്‍പ്പിക്കണം. (ലേവ്യ.23:17).
47. കാഹളനാദോത്സവത്തിനു (റോഷ്ഹഷാന) ഒരു ഹോമയാഗം കൂടുതലായി അര്‍പ്പിക്കണം. (സംഖ്യാ.29:1,2).
48. പാപപരിഹാരദിവസത്തില്‍ ഒരു പ്രത്യേക യാഗം അര്‍പ്പിക്കേണ്ടതാണ്. (സംഖ്യാ.29:7,8).
49. പാപപരിഹാര ദിവസത്തില്‍ ദഹനയാഗം അര്‍പ്പിക്കേണം. +ലേവ്യ.16:3).
50. കൂടാരപ്പെരുന്നാളില്‍ ദിവസവും ദഹനയാഗം കഴിക്കണം. (സംഖ്യാ.29:13).
51. എട്ടാം ദിവസവും ഹോമയാഗം അര്‍പ്പിക്കണം. (സംഖ്യാ.29:36).
52. സകല യിസ്രായേല്യ പുരുഷന്മാരും വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം ദൈവാലയത്തില്‍ വരണം. (പുറ.23:14).
53. മൂന്നു വാർഷിക മഹോത്സവങ്ങളിലും യിസ്രായേല്യ പുരുഷന്മാര്‍ ദൈവസന്നിധിയില്‍ എത്തണം: (പുറ.34:23; ആവ.16:16). പെസഹ, പെന്തെക്കൊസ്ത്, കൂടാരപ്പെരുന്നാള്‍ എന്നിവയാണ് മഹോത്സവങ്ങള).
54. ഈ ഉത്സവങ്ങളില്‍ എല്ലാവരും സന്തോഷിക്കണം. (ആവ.16:14).
55 നീസാന്‍ മാസം പതിനാലാം തിയ്യതി പെസഹക്കുഞ്ഞാടിനെ അറുക്കണം: (പുറ.12:6).
56. കുഞ്ഞാടിനെ ചുട്ടു അതിന്‍റെ മാംസം രാത്രി ഭക്ഷിക്കണം: (പുറ.12:8).
57. നീസാന്‍ മാസത്തില്‍ കാര്‍മ്മികമായി അശുദ്ധരായവര്‍ ഈയ്യാര്‍ മാസം പതിനാലാം തിയ്യതി പെസഹാക്കുഞ്ഞാടിനെ അറുക്കണം: (സംഖ്യാ.9:11).
58. അത് പുളിപ്പില്ലാത്ത അപ്പത്തോടും കയ്പ്പു ചീരയോടും കൂടെ കഴിക്കേണ്ടതാണ്: (സംഖ്യാ.9:11).
59. ഉത്സവയാഗങ്ങളിലും ഉപദ്രവകാലത്തും കാഹളം ധ്വനിപ്പിക്കേണ്ടതാണ്: (സംഖ്യാ. 10:10).
60. യാഗമായി അര്‍പ്പിക്കപ്പെടുന്ന കന്നുകാലികള്‍ക്ക് കുറഞ്ഞത് എട്ടു ദിവസം പ്രായമുണ്ടായിരിക്കണം: (ലേവ്യ.22:27).
61. ആവ ഊനമില്ലാത്തവ ആയിരിക്കണം: (ലേവ്യ.22:21).
62. എല്ലാ വഴിപാടുകളിലും ഉപ്പ് ചേര്‍ക്കണം: (ലേവ്യ.2:13).
63. ഹോമയാഗാര്‍പ്പണം ഒരു കല്പനയാണ്: (ലേവ്യ.1:2).
64. പാപയാഗവും കല്പനയാണ്: (ലേവ്യ.6:8).
65. അകൃത്യയാഗവും കല്പനയാണ്: (ലേവ്യ.7:1).
66. സമാധാനയാഗവും കല്പനയാണ്: (ലേവ്യ.3:1).
67. ഭോജനയാഗവും കല്പനയാണ്: (ലേവ്യ.2:1; 6:7).
68. ന്യായാധിപ സഭ ഏതെങ്കിലും തീരുമാനത്തില്‍ തെറ്റിയാല്‍ അതിലെ അംഗങ്ങള്‍ പാപയാഗം കൊണ്ടുവരണം: (ലേവ്യ.4:13).
69. ഒരു സാധാരണക്കാരന്‍ അറിയാതെ ലംഘനം ചെയ്‌താല്‍ അവനും ഈ യാഗം അര്‍പ്പിക്കണം: (ലേവ്യ.4:27).
70. ഏതെങ്കിലും വിലക്കുകളെ അറിയാതെ ലംഘിച്ചാലും അറിയുമ്പോള്‍ അവന്‍ അകൃത്യയാഗം അര്‍പ്പിക്കണം: (ലേവ്യ.5:17,18).
71. മോഷ്ടിക്കുകയോ, കള്ളസത്യം ചെയ്യുകയോ, അതുപോലുള്ള മറ്റു പാപങ്ങള്‍ ചെയ്കയോ ചെയ്‌താല്‍ അകൃത്യയാഗം അര്‍പ്പിക്കണം: (ലേവ്യ.5:15; 19:20; 21:21-25).
72. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ ശേഷി അനുസരിച്ച് പാപയാഗം ചെയ്യേണ്ടതാണ്: (ലേവ്യ.5:1-11).
73. പാപം ദൈവസന്നിധിയില്‍ ഏറ്റുപറയുകയും അനുതപിക്കുകയും വേണം: (സംഖ്യാ.5:6,7).
74. സ്രവക്കാരന്‍ യാഗം കൊണ്ടുവരേണ്ടതാണ്: (ലേവ്യ.15:13-15).
75. സ്രവക്കാരി യാഗം കൊണ്ടുവരേണ്ടതാണ്: (ലേവ്യ.15:28,29).
76. പ്രസവത്തിനു ശേഷം സ്ത്രീ യാഗം അര്‍പ്പിക്കണം: (ലേവ്യ.12:6).
77. കുഷ്ഠരോഗി ശുദ്ധനായ ശേഷം യാഗം അര്‍പ്പിക്കണം: (ലേവ്യ.14:10).
78. കന്നുകാലികളുടെ ദശാംശം കൊടുക്കണം: (ലേവ്യ.27:32).
79. ശുദ്ധിയുള്ള കന്നുകാലികളില്‍ കടിഞ്ഞൂലുകളെ യാഗം കഴിക്കണം: (പുറ.13:2).
80. മനുഷ്യരിലെ ആദ്യജാതന്മാരെ വീണ്ടെടുക്കേണ്ടാതാണ്: (പുറ.22:28; സംഖ്യാ. 18:15).
81. കഴുതയുടെ കടിഞ്ഞൂലിനെ വീണ്ടെടുക്കേണം: (പുറ.34:20).
82. അല്ലെങ്കില്‍ അതിന്‍റെ കഴുത്തു ഒടിച്ചു കളയണം: (പുറ.13:13).
83. യാഗത്തിനായി വേര്‍തിരിച്ച മൃഗങ്ങളെ വൈകാതെ യെരുശലേമില്‍ കൊണ്ടുവരേണ്ടതാണ്: (ആവ.12:5,6).
84. അവയെ വിശുദ്ധ മന്ദിരത്തില്‍ മാത്രമേ യാഗം അര്‍പ്പിക്കാവൂ: (ആവ.12:14).
85. യിസ്രായേല്‍ ദേശത്തിന് വെളിയിലുള്ള വഴിപാടുകളും വിശുദ്ധ മന്ദിരത്തിലേക്ക് കൊണ്ടുവരേണ്ടതാണ്: (ആവ.12:26).
86. വിശുദ്ധീകരിക്കപ്പെട്ട മൃഗങ്ങള്‍ക്ക് ഊനമുണ്ടായാല്‍ അവയെ വീണ്ടെടുക്കേണ്ടതാണ്: (ആവ.12:15).
87. വഴിപാടായി വെച്ചു മാറിയ മൃഗവും വിശുദ്ധമാണ്: (ലേവ്യ.27:33).
88. ഭോജനയാഗത്തിന്‍റെ ശേഷിപ്പ് പുരോഹിതന്മാര്‍ ഭക്ഷിക്കേണം: (ലേവ്യ.6:16).
89. പാപ, അകൃത്യ യാഗങ്ങളുടെ മാംസവും അവര്‍ ഭക്ഷിക്കണം: (പുറ.29:33).
90. വിശുദ്ധീകരിക്കപ്പെട്ട മാംസം കാര്‍മ്മികമായി അശുദ്ധമായാല്‍ അതിനെ ദഹിപ്പിക്കേണ്ടതാണ്: (ലേവ്യ.7:19).
91. നിശ്ചിത സമയത്തിനുള്ളില്‍ ഭക്ഷിക്കാത്ത മാംസത്തെ ചുട്ടുകളയണം: (ലേവ്യ.7:17).
V. നേര്‍ച്ചകള്‍
92. നാസീര്‍ വ്രതസ്ഥന്‍ വ്രതകാലം മുഴുവന്‍ തലമുടി വളര്‍ത്തണം: (സംഖ്യാ.6:5).
93. വ്രതകാലം പൂര്‍ത്തിയാകുമ്പോള്‍ അവന്‍ തല ക്ഷൌരം ചെയ്കയും വഴിപാടു കൊണ്ടുവരികയും ചെയ്യണം: (സംഖ്യാ.6:18).
94. നേര്‍ച്ചകളും ആണകളും നിവര്‍ത്തിക്കേണ്ടതാണ്: (ആവ.23:21-32).
95. നിയമാനുസൃതമായി മാത്രമേ ഇവ റദ്ദാക്കാവൂ: (സംഖ്യാ.30:3).
VI. കാര്‍മ്മികമായ വിശുദ്ധി
96. പിണം തൊടുന്നവന്‍ കാര്‍മ്മികമായി അശുദ്ധനാണ്: (ലേവ്യ.11:8,24).
97. എട്ടിനം ഇഴ ജന്തുക്കളെ തൊടുന്നവന്‍ കാര്‍മ്മികമായി അശുദ്ധനാണ്: (ലേവ്യ.11:29-31).
98. അശുദ്ധവസ്തുവിന്‍റെ സ്പര്‍ശനം കൊണ്ട് ഭക്ഷണപദാര്‍ത്ഥങ്ങള്‍ അശുദ്ധമാകും: (ലേവ്യ.11:34).
99. ഋതുവായ സ്ത്രീ കാര്‍മ്മികമായി അശുദ്ധയാണ്: (ലേവ്യ.15:19)?
100. പ്രസവത്തിനു ശേഷം ഏഴു ദിവസത്തേക്ക് സ്ത്രീകള്‍ കാര്‍മ്മികമായി അശുദ്ധകളാണ്: (ലേവ്യ.12:2).
101. കുഷ്ഠരോഗി കാര്‍മ്മികമായി അശുദ്ധനാണ്: (ലേവ്യ.13:3).
102. കുഷ്ഠബാധിതമായ വസ്ത്രം കാര്‍മ്മികമായി അശുദ്ധമാണ്: (ലേവ്യ.13:51).
103. കുഷ്ഠം ബാധിച്ച വീട് കാര്‍മ്മികമായി അശുദ്ധമാണ്: (ലേവ്യ.14:44).
104. സ്രവക്കാരന്‍ അശുദ്ധനാണ്: (ലേവ്യ.15:2).
105. ബീജം അശുദ്ധമാണ്: (ലേവ്യ.15:16).
106. രക്തസ്രവക്കാരി അശുദ്ധയാണ്: (ലേവ്യ.15:19).
107. മനുഷ്യശവം അശുദ്ധമാണ്: (സംഖ്യാ.19:14).
108. ശുദ്ധീകരണ ജലം അശുദ്ധനെ ശുദ്ധിയാക്കുന്നു. എന്നാല്‍ അത് ശുദ്ധനെ കാര്‍മ്മികമായി അശുദ്ധിയാക്കുന്നു: (സംഖ്യാ.19:13,21).
109. കാര്‍മ്മികമായ സ്നാനം കൊണ്ട് കാര്‍മ്മികമായി ശുദ്ധനാകണം എന്നത് കല്പനയാണ്: (ലേവ്യ.15:16).
110. കുഷ്ഠശുദ്ധീകരണത്തിന് പ്രത്യേക നടപടി ക്രമം പിന്തുടരേണ്ടതാണ്: (ലേവ്യ.14:2).
111. കുഷ്ഠരോഗി സകല രോമവും ക്ഷൌരം ചെയ്യണം: (ലേവ്യ.14:9).
112. ശുദ്ധീകരിക്കപ്പെടുന്നത് വരെ കുഷ്ഠരോഗി തിരിച്ചറിയും വിധം തലമൂടാതിരിക്കുകയും വസ്ത്രം കീറിക്കളയുകയും വേണം: (ലേവ്യ.13:45).
113. കാര്‍മ്മികമായ ശുദ്ധീകരണത്തിന് ചുവന്ന പശുക്കിടാവിന്‍റെ ഭസ്മം ഉപയോഗിക്കേണ്ടതാണ്: (സംഖ്യാ.19:2-9).
VII. വിശുദ്ധ മന്ദിരത്തിലേക്കുള്ള സംഭാവനകൾ
114. ഒരാള്‍ തന്‍റെ മതിപ്പ് വില വിശുദ്ധ മന്ദിരത്തിലേക്ക് കൊടുക്കുവാന്‍ നേരുകയാണെങ്കില്‍ അവന്‍ അപ്രകാരം ചെയ്യണം: (ലേവ്യ.27:2-8).
115. ഒരുവന്‍ അശുദ്ധ മൃഗത്തെ വിശുദ്ധ മന്ദിരത്തിലേക്ക് നേരുകയാണെങ്കില്‍ പുരോഹിതന്‍റെ മതിപ്പ് അനുസരിച്ച് മൃഗത്തിന്‍റെ വില പണമായി കൊടുക്കണം: (ലേവ്യ.27:11,12).
116. വീടിനെ സംബന്ധിച്ച് ഇത് തന്നെ ചെയ്യണം: (ലേവ്യ.27:14).
117. അവകാശ നിലത്തെ സംബന്ധിച്ചും ഇത് പോലെ ചെയ്യണം: (ലേവ്യ.27:16,22,23).
118. ഒരുവന്‍ അറിയാതെ വിശുദ്ധ മന്ദിരത്തിന്‍റെ വസ്തുക്കളില്‍ നിന്ന് എന്തെങ്കിലും എടുക്കുകയാണെങ്കില്‍ പൂര്‍ണ്ണമായ നഷ്ടപരിഹാരവും അഞ്ചില്‍ ഒന്നും ചേര്‍ത്തു കൊടുക്കണം: (ലേവ്യ.5:16).
119. നാലാം വര്‍ഷത്തിലെ വൃക്ഷഫലം വിശുദ്ധമാണ്. അത് യെരുശലേമില്‍ വെച്ചു ഭക്ഷിക്കണം: (ലേവ്യ.19:24).
120. നിലം കൊയ്യുമ്പോള്‍ അതിലെ അരികുകള്‍ സാധാരണക്കാര്‍ക്ക് വേണ്ടി കൊയ്യാതെ വിടണം: (ലേവ്യ.19:9).
121. കൊയ്ത്തിന്‍റെ കാലായും വിടേണ്ടതാണ്: (ലേവ്യ.19:9).
122. വയലില്‍ മറന്നു പോയ കറ്റയും ദരിദ്രന് വേണ്ടി ഉപേക്ഷിക്കണം: (ആവ.24:19).
123. വീണു കിടക്കുന്ന മുന്തിരിപ്പഴവും വിട്ടു കളയണം: (ലേവ്യ.19:10).
124. മുന്തിരിത്തോട്ടത്തിലെ കാലായും വിട്ടുകളയണം: (ലേവ്യ.19:10).
125. ആദ്യഫലം വേര്‍തിരിച്ചു ആലയത്തില്‍ കൊണ്ടുവരണം: (പുറ.23:19).
126. ഉദച്ചാര്‍പ്പണം വിശുദ്ധീകരിച്ച് ആലയത്തില്‍ കൊണ്ടുവരണം: (ആവ.18:3,4).
127. ഉല്‍പ്പന്നങ്ങളുടെ ദശാംശം ലേവ്യര്‍ക്ക് നല്‍കണം: (ലേവ്യ.27:30; സംഖ്യാ.18:24).
128. രണ്ടാമത്തെ ദശാംശം വേര്‍തിരിച്ച് യെരുശലേമില്‍ മാത്രം വെച്ചു ഭക്ഷിക്കേണ്ടതാണ്: (ആവ.14:22,23).
129. ലേവ്യര്‍ തങ്ങളുടെ ദശാംശത്തിന്‍റെ ദശാംശം പുരോഹിതന്മാര്‍ക്ക് നല്‍കണം: (സംഖ്യാ.18:26).
130. സപ്തവത്സരചക്രത്തില്‍ മൂന്നും ആറും വര്‍ഷങ്ങളില്‍ ദരിദ്രന്മാര്‍ക്ക് വേണ്ടി രണ്ടാമതൊരു ദശാംശം കൂടി വേര്‍തിരിക്കേണ്ടതാണ്: (ആവ.14:28).
131. ദശാംശങ്ങള്‍ വേര്‍തിരിക്കുമ്പോള്‍ ഒരു പ്രഖ്യാപനം ഉരുവിടേണ്ടതാണ്: (ആവ.26:13).
132. ആദ്യഫലം ആലയത്തില്‍ കൊണ്ടുവരുമ്പോഴും ഇത് ചെയ്യണം: (ആവ.26:5).
133. ആദ്യത്തെ തിരിമാവുകൊണ്ടുള്ള വട പുരോഹിതന് കൊടുക്കണം: (സംഖ്യാ.15:20).
VIII. ശബ്ബത്താണ്ട്
134. ഏഴാം വര്‍ഷം വളരുന്നവയ്ക്ക് ഉടമസ്ഥരില്ല, അത് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്: (പുറ.23:11).
135. ഏഴാം വര്‍ഷം നിലം കൃഷി ചെയ്യാതെ തരിശിടേണ്ടതാണ്: (പുറ.34:21).
136. യോബേല്‍ സംവത്സരത്തെ (50-ം വര്‍ഷം) വിശുദ്ധീകരിക്കണം: (ലേവ്യ.25:10).
137. പാപപരിഹാര ദിവസത്തില്‍ കാഹളം ഊതി എബ്രായ അടിമകളെ സ്വതന്ത്രമാക്കണം: (ലേവ്യ.25:9).
138. യോബേല്‍ സംവത്സരത്തില്‍ മുഴുവന്‍ ഭൂമിയും ഉടമസ്ഥര്‍ക്ക് മടക്കികൊടുക്കണം: (ലേവ്യ.25:24).
139. മതിലുള്ള പട്ടണത്തില്‍ ഒരു വീട് വിറ്റാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അത് വീണ്ടെടുക്കണം: (ലേവ്യ.25:29,30).
140. യിസ്രായേല്‍ ദേശത്ത് പ്രവേശിക്കുന്നതു മുതല്‍ യോബേല്‍ സംവത്സരം എണ്ണി വിളംബരം ചെയ്യണം: (ലേവ്യ.25:8).
141. ഏഴാം വര്‍ഷം എല്ലാ കടവും റദ്ദാക്കണം: (ആവ.15:3).
142. എന്നിരുന്നാലും അന്യ\ജാതിക്കാരനോട് കടം മടക്കി വാങ്ങാം: (ആവ.15:3).
IX. ഭക്ഷണത്തിനുള്ള മൃഗങ്ങളെ സംബന്ധിച്ച്
143. അറുക്കപ്പെട്ട മൃഗത്തിന്‍റെ ഓഹരി പുരോഹിതന് കൊടുക്കണം: (ആവ.18:3).
144. ആടുകളെ കത്രിക്കുന്ന ആദ്യരോമവും അവനു കൊടുക്കണം: (ആവ.18:4).
145. ശപഥാര്‍പ്പിതത്തില്‍ വിശുദ്ധ മന്ദിരത്തിനുള്ളതും പുരോഹിതന്മാര്‍ക്കുള്ളതും തമ്മില്‍ വേര്‍പെടുത്തണം: (ലേവ്യ.27:21,28).
146. ഭക്ഷ്യയോഗ്യമാകേണ്ടതിനു മൃഗവും പറവയും നിയമാനുസൃതം അറുക്കപ്പെടണം: (ആവ.12:21).
147. അവ ഗാര്‍ഹിക ജന്തുക്കള്‍ അല്ലെങ്കില്‍ കൊന്നതിനു ശേഷം അവയുടെ രക്തം മണ്ണിട്ട് മൂടേണ്ടതാണ്: (ലേവ്യ.17:13).
148. പക്ഷിക്കൂടില്‍ നിന്ന് കുഞ്ഞുങ്ങളെ എടുത്താല്‍ തള്ളയെ വിടണം: (ആവ.22:7).
149. മൃഗങ്ങള്‍ ഭക്ഷ്യയോഗ്യമാണോ എന്ന് പരിശോധിക്കേണ്ടതാണ്: (ലേവ്യ.11:2)
150. പക്ഷികളെക്കുറിച്ചും അപ്രകാരം ചെയ്യണം: (ആവ.14:11).
151. വെട്ടുക്കിളികളെക്കുറിച്ചും അപ്രകാരം ചെയ്യണം: (ലേവ്യ.11:21).
152. മത്സ്യങ്ങളെ പക്ഷികളെക്കുറിച്ചും അപ്രകാരം ചെയ്യണം: (ലേവ്യ.11:9).
153. ന്യായാധിപ സഭ മാസത്തിലെ ആദ്യദിവസം വിശുദ്ധീകരിച്ച് വര്‍ഷങ്ങളേയും കാലങ്ങളെയും കണക്ക് കൂട്ടേണ്ടതാണ്: (പുറ.12:2; ആവ.16:1).
X. ഉത്സവങ്ങൾ
154. ശബ്ബത്തുനാളില്‍ സ്വസ്ഥമായിരിക്കണം: (പുറ.23:12).
155. ശബ്ബത്തു നാളിന്‍റെ ആരംഭവും അവസാനവും വിശുദ്ധം എന്ന് പ്രഖ്യാപിക്കണം: (പുറ.20:8).
156. നീസാന്‍ മാസം 14-ം തിയ്യതി പുളിച്ച മാവ് വീടുകളില്‍ നിന്ന് മാറ്റണം: (പുറ.12:15).
157. നീസാന്‍ മാസം 15-ം തിയ്യതി പുറപ്പാടിന്‍റെ വിവരണം നല്‍കണം: (പുറ.13:8).
158. 15-ം തിയ്യതി പുളിപ്പില്ലാത്ത അപ്പം തിന്നണം: (പുറ.12:18).
159. പെസഹയുടെ ആദ്യ നാളില്‍ വിശ്രമിക്കണം: (പുറ.12:16).
160. പെസഹയുടെ ഏഴാം നാളിലും വിശ്രമിക്കണം: (പുറ.12:16).
161. കൊയ്ത്തിലെ ആദ്യത്തെ കറ്റ (നീരാജനക്കറ്റ) കൊണ്ടുവന്ന ദിവസം മുതല്‍ (നീസാന്‍ 16-ം തിയ്യതി) 49 ദിവസം എണ്ണണം: (ലേവ്യ.23:15).
162. സഭായോഗം കൂടുന്ന നാളില്‍ വിശ്രമിക്കണം: (ലേവ്യ.23).
163. കാഹളനാദോത്സവത്തിനു (റോഷ്ഹഷാന=പുതുവത്സരം) വിശ്രമിക്കണം: (ലേവ്യ.23:24).
164. പാപപരിഹാര ദിവസത്തില്‍ ആത്മതപനം ചെയ്യണം: (ലേവ്യ.16:29).
165. പാപപരിഹാരദിവസത്തില്‍ സ്വസ്ഥമായിരിക്കണം: (ലേവ്യ.16:29,31).
166. കൂടാരപ്പെരുന്നാളിന്‍റെ ആദ്യ ദിവസത്തില്‍ സ്വസ്ഥമായിരിക്കണം: (ലേവ്യ.23:35).
167. കൂടാരപ്പെരുന്നാളിന്‍റെ എട്ടാം നാളില്‍ സ്വസ്ഥമായിരിക്കണം: (ലേവ്യ.23:36).
168. കൂടാരപ്പെരുന്നാളിന്‍റെ കാലത്ത് യിസ്രായേല്‍ കൂടാരങ്ങളില്‍ പാര്‍ക്കണം: (ലേവ്യ.23:43).
169. കൂടാരങ്ങള്‍ നിര്‍മ്മിക്കുന്നതിന് നാല് തരത്തിലുള്ള വൃക്ഷങ്ങള്‍ ഉള്‍പ്പെടുത്തണം: (ലേവ്യ.23:40).
170. കാഹളനാദോത്സവത്തിനു (റോഷ്ഹഷാന) കാഹളം ഊതണം: (സംഖ്യാ.29:1).
XI. സാമുദായിക നിയമങ്ങൾ
171. ഓരോ പുരുഷനും വര്‍ഷം തോറും അര ശേക്കല്‍ ആലയത്തില്‍ കൊടുക്കണം: (പുറ.30:12,13).
172. ഒരു പ്രവാചകനെ അനുസരിക്കണം: (ആവ.18:15)
173. ഒരു രാജാവിനെ നിയമിക്കണം: (ആവ.17:15).
174. ന്യായാധിപസഭയെ (സന്‍ഹെദ്രീം) അനുസരിക്കണം: (ആവ.17:11).
175. അഭിപ്രായവ്യത്യാസം ഉണ്ടായാല്‍ ഭൂരിപക്ഷാഭിപ്രായം സ്വീകരിക്കണം: (പുറ.23:2).
176. ഓരോ പട്ടണത്തിലും ന്യായാധിപതിമാരേയും പ്രമാണികളെയും നിയമിക്കേണം: (ആവ.16:18).
177. അവര്‍ നിഷ്പക്ഷമായി ന്യായം വിധിക്കണം: (ലേവ്യ.19:15).
178. ഒരു സംഭവത്തിനു സാക്ഷിയായവന്‍ കോടതിയില്‍ നിന്ന് സാക്ഷ്യം പറയണം: (ലേവ്യ.5:1).
179. സാക്ഷികളെ സൂക്ഷ്മമായി പരിശോധിക്കണം: (ആവ.13:15).
180. കള്ളസാക്ഷി കുറ്റം ആരോപിക്കപ്പെട്ടവന് വരുത്തുവാന്‍ ആഗ്രഹിച്ചത് അവനോടു ചെയ്യണം: (ആവ.19:19). കുറ്റം ആരോപിക്കപ്പെട്ടവന് നല്‍കേണ്ട ശിക്ഷ കള്ളസാക്ഷിക്ക് നല്‍കണം)
181. തെളിയാത്ത കൊലപാതകത്തിനു ചുവന്ന പശുക്കിടാവിന്‍റെ യാഗം അര്‍പ്പിക്കണം: (ആവ.21:4).
182. ആറു സാങ്കേതനഗരങ്ങള്‍ വേര്‍തിരിക്കണം: (ആവ.19:3).
183. ലേവ്യര്‍ക്ക് വസിക്കുന്നതിന് പട്ടണങ്ങള്‍ നല്‍കണം: (സംഖ്യാ.35:2).
184. അപകടം ഒഴിവാക്കുവാന്‍ വീടിന്‍റെ മുകളില്‍ കൈമത്തില്‍ നിര്‍മ്മിക്കണം: (ആവ.22:8).
XII. വിഗ്രഹാരാധന
185. വിഗ്രഹാരാധനയും അതുമായി ബന്ധപ്പെട്ടവയും നശിപ്പിച്ചു കളയണം: (ആവ.7:5; 12:2).
186. വിഗ്രഹാരാധനയിലേക്ക് മറിക്കപ്പെട്ട പട്ടണത്തോടു നിയമാനുസൃതം പ്രവര്‍ത്തിക്കണം: (ആവ.13:17).
187. ഏഴു കനാന്യജാതികളെ സംഹരിക്കണം: (ആവ.20:17).
188. അമാലേക്കിന്‍റെ ഓര്‍മ്മയെ മായിച്ചു കളയണം: (ആവ.25:19).
189. അമാലേക്കിന്‍റെ പ്രവൃത്തികളെ മായിച്ചു കളയണം: (ആവ.25:17).
XIII. യുദ്ധം
190. യുദ്ധത്തെ സംബന്ധിക്കുന്ന നിയമങ്ങള്‍ എല്ലാം അനുസരിക്കണം: (ആവ.20:10-12).
191. യുദ്ധകാലത്ത് പ്രത്യേക ചുമതലകള്‍ നല്‍കി ഒരു പുരോഹിതനെ നിയമിക്കണം: (ആവ.20:2).
192. സൈനിക പാളയം ശുചിയായി സൂക്ഷിക്കണം: (ആവ.23:14,15).
193. ഓരോ പടയാളിക്കും അതിനു ആവശ്യമായ ഉപകരണങ്ങള്‍ ഉണ്ടായിരിക്കണം: (ആവ.23:13).
XIV. സാമൂഹിക നിയമങ്ങള്‍
194. മോഷ്ടിച്ച വസ്തു ഉടമസ്ഥന് മടക്കിക്കൊടുക്കണം: (ലേവ്യ.6:4).
195. ദരിദ്രനോട് ഔദാര്യം കാണിക്കണം: ലേവ്യ.25:35,36; (ആവ.15:8).
196. ഒരു എബ്രായ അടിമയെ സ്വതന്ത്രമാക്കുമ്പോള്‍ ഔദാര്യ ദാനങ്ങള്‍ കൊടുക്കേണ്ടതാണ്: (ആവ.15:14).
197. പലിശ കൂടാതെ ദരിദ്രന് വായ്പ കൊടുക്കണം: (പുറ.22:25).
198. അന്യന് പലിശക്ക് കടം കൊടുക്കാം: (ആവ.23:30).
199. ഉടമസ്ഥന് ആവശ്യമാണെങ്കില്‍ പണയവസ്തു മടക്കിക്കൊടുക്കണം: (പുറ. 22:26; ആവ.24:13).
200. കൂലിക്കാരന് കൂലി യഥാസമയം കൊടുക്കണം: (ആവ.24:15).
201. വേലക്കാരന് ഉത്പന്നങ്ങളില്‍ നിന്ന് ഭക്ഷിക്കാം: (ആവ.23:24,25).
202. ആവശ്യസമയത്തു മൃഗത്തിന്‍റെ ചുമലിലുള്ള ചുമട് മാറ്റുന്നതിന് സഹായിക്കേണ്ടതാണ്. (പുറ.23:5).
203. ആവശ്യപ്പെട്ടാല്‍ ചുമടില്‍ സഹോദരനെ സഹായിക്കണം: (ആവ.22:4)?
204. നഷ്ടപ്പെട്ട വസ്തുവിനെ യജമാനന്‍റെ പക്കല്‍ എത്തിച്ചു കൊടുക്കേണ്ടതാണ്: (പുറ.23:4; ആവ.22:1).
205. പാപിയെ ശാസിക്കണം: (ലേവ്യ.19:17).
206. കൂട്ടുകാരനെ തന്നെപ്പോലെ തന്നെ സ്നേഹിക്കണം: (ലേവ്യ.19:18).
207. പരദേശിയെ സ്നേഹിക്കണം: (ആവ.10:19).
208. അളവുകളും തൂക്കങ്ങളും കൃത്യമായിരിക്കണം: (ലേവ്യ.19:36).
XV. കുടുംബം
209. ജ്ഞാനിയെ ബഹുമാനിക്കണം: (ലേവ്യ.19:32).
210. അപ്പനേയും അമ്മയേയും ബഹുമാനിക്കണം: (പുറ.20:12).
(211. അമ്മയേയും അപ്പനേയും ഭയപ്പെടണം: ലേവ്യ.19:3).
212. മനുഷ്യവര്‍ഗ്ഗത്തിന്‍റെ നിലനില്‍പ്പിന് വേണ്ടി വിവാഹം കഴിക്കണം: (ഉല്പ.1:28).
213. വിവാഹം നിയമാനുസരണം ആയിരിക്കണം: (ആവ.24:1).
214. വരന്‍ വധുവിനോടൊപ്പം ഒരു വര്‍ഷം സന്തോഷിക്കേണ്ടതാണ്: (ആവ.24:5).
215. ആണ്‍മക്കളെ പരിച്ഛേദനം ചെയ്യേണ്ടതാണ്: (ഉല്പ.17:10; ലേവ്യ.12:3).
216. ഒരുവന്‍ പുത്രനില്ലാതെ മരിച്ചാല്‍ അവന്‍റെ സഹോദരന്‍ മരിച്ചവന്‍റെ വിധവയെ വിധവയെ വിവാഹം കഴിക്കണം: (ആവ.25:5).
217. ദേവരന്‍ വിവാഹം ചെയ്തില്ലെങ്കില്‍ അവന്‍ അവളെ സ്വതന്ത്രയായി വിടേണ്ടതാണ്: (ആവ.25:9).
218. ഒരു കന്യകയെ വഷളാക്കുന്നവന്‍ അവളെ വിവാഹം കഴിക്കുകയും പിന്നീട് ഒരിക്കലും അവളെ വിവാഹമോചനം ചെയ്യാതിരിക്കുകയും വേണം: (ആവ.22:29).
219. ഭാര്യയില്‍ അന്യായമായി വിവാഹ പൂര്‍വ്വ ദൂഷ്യം ആരോപിക്കുന്നവനെ ദണ്ഡിക്കണം; അവന്‍ ഒരിക്കലും അവളെ വിവാഹമോചനം ചെയ്യുവാന്‍ പാടില്ല: (ആവ.22:18,19).
220. കന്യകയെ വശീകരിക്കുന്നവനെ നിയമാനുസൃതം ശിക്ഷിക്കണം: (പുറ.22:16).
221. ഒരു ബദ്ധയോട് പ്രത്യേക നിയമം അനുസരിച്ച് പെരുമാറേണ്ടതാണ്: (ആവ.21:11).
222. ഉപേക്ഷണപത്രം മുഖേന മാത്രമേ വിവാഹമോചനം ചെയ്യാവൂ: (സംഖ്യാ.24:1).
223. വ്യഭിചാരം സംശയിക്കപ്പെട്ട സ്ത്രീയെ നിയമാനുസൃതമുള്ള പരിശോധനക്ക് വിധേയമാക്കണം: (സംഖ്യാ.5:15-27).
XVI. ശിക്ഷാസംബന്ധമായ നിയമങ്ങൾ
224. ദണ്ഡനം നല്‍കേണ്ടത് നിയമാനുസരണം ആയിരിക്കണം: (ആവ.25:2).
225. യാദൃശ്ചികമായി കൊലപാതകം ചെയ്തവനെ സാങ്കേതനഗരത്തില്‍ ഒളിപ്പിക്കണം: (സംഖ്യാ.35:25).
226. വധശിക്ഷ വാളാല്‍ ആകാം: (പുറ.21:20).
227. അത് കഴുത്തു ഞെരിച്ചും ആകാം: (പുറ..21:16)
228. അത് അഗ്നിയില്‍ ദഹിപ്പിച്ചും ആകാം: (ലേവ്യ.20:14).
229. അത് കല്ലെറിഞ്ഞും ആകാം: (ആവ.22:24).
230. ചില കുറ്റങ്ങളില്‍ വധത്താല്‍ ശിക്ഷിക്കപ്പെട്ടവന്‍റെ ശവത്തെ മരത്തില്‍ തൂക്കാം: (ആവ.21:22).
231. മരത്തില്‍ തൂക്കപ്പെട്ട ശരീരം അന്ന് തന്നെ കുഴിച്ചിടണം: (ആവ.21:23).
XVII. അടിമകള്‍
232. എബ്രായ അടിമകളോട് അവര്‍ക്കുള്ള പ്രത്യേക നിയമം അനുസരിച്ച് പെരുമാറണം: (പുറ.21:2).
233. എബ്രായ ദാസിയെ യജമാനന് വിവാഹം ചെയ്യാം: (പുറ.21:8).
234. അല്ലെങ്കില്‍ അവളെ സ്വതന്ത്രയായി വിട്ടയക്കണം: (പുറ.21:8).
235. അന്യ അടിമകളോട് അവര്‍ക്കുള്ള പ്രത്യേക നിയമം അനുസരിച്ച് പെരുമാറണം: (ലേവ്യ.25:46).
XVIII. നഷ്ടപരിഹാരം
236. ഒരു മനുഷ്യന്‍ ദോഷം സംഭവിച്ചവന് നഷ്ടപരിഹാരം അനുയോജ്യമായ നിയമം അനുസരിച്ച് ചെയ്യണം: (പുറ.21:18).
237. മൃഗത്താല്‍ ദോഷം സംഭവിച്ചാലും നിയമാനുസരണം ചെയ്യേണ്ടതാണ്: (പുറ.21:28).
238. കുഴിയില്‍ വീണു ദോഷം സംഭവിച്ചാലും നഷ്ടപരിഹാരം ചെയ്യേണ്ടതാണ്: (പുറ.21:33,34).
239. കള്ളന്മാരെ ശിക്ഷിക്കണം: (പുറ.22:1-4).
240. കന്നുകാലികള്‍ അതിക്രമിച്ചു കയറി ദോഷം വരുത്തിയാല്‍ പകരം കൊടുക്കേണ്ടതാണ്: (പുറ.22:5).
241. തീവെയ്പ്പു നിമിത്തം നഷ്ടം സംഭവിച്ചു എങ്കില്‍ തീ കത്തിച്ചവന്‍ നഷ്ടപരിഹാരം ചെയ്യണം: (പുറ.22:6).
242. കൂലി കൂടാതെ സൂക്ഷിപ്പാന്‍ ഏല്പിച്ച മുതല്‍ നഷ്ടപ്പെട്ടാല്‍ നിയമാനുസരണം ചെയ്യേണ്ടതാണ്: (പുറ.22:7-9).
243. കൂലിക്ക് അല്ലാതെ സൂക്ഷിക്കാന്‍ ഏല്പിച്ച മുതലിനെ സംബന്ധിച്ചും നിയമാനുസരണം ചെയ്യേണ്ടതാണ്: (പുറ.22:10-13).
244. കൂലിക്ക് വാങ്ങിയവയുടെയും കടം വാങ്ങിയവയുടെയും മേലുള്ള അവകാശവാദത്തിന്‍മേലും നിയമാനുസരണം ചെയ്യേണ്ടതാണ്: (പുറ.22:14).
245. ക്രയവിക്രയം സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ക്കും ഈ നിയമം ബാധകമാണ്: (ലേവ്യാ.25:14).
246. അവകാശത്തര്‍ക്കങ്ങള്‍ക്കും ഇത് ബാധകമാണ്: (പുറ.22:9).
247. ഇതുപോലുള്ള മറ്റെല്ലാ വ്യവഹാരങ്ങള്‍ക്കും ഇത് ബാധകമാണ്: (ആവ.25:12).
248. പീഡകനെ കൊന്നാണെങ്കില്‍ പോലും പീഡിതരെ രക്ഷിക്കേണ്ടതാണ്. (പുറ, 22:11).
2 thoughts on “ന്യായപ്രമാണ കല്പനകൾ (613)”