ശേത്ത്

ശേത്ത് (Seth)

പേരിനർത്ഥം – നിയമിച്ചു

ആദാമിന്റെ മൂന്നാമത്തെ മകൻ. ആദാമിനു 130 വയസ്സുള്ളപ്പോഴാണ് ശേത്ത് ജനിച്ചത്. ആദാം തന്റെ ഭാര്യയെ പിന്നെയും പരിഗ്രഹിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു: കയീൻ കൊന്ന ഹാബെലിന്നു പകരം ദൈവം എനിക്കു മറ്റൊരു സന്തതിയെ തന്നു എന്നു പറഞ്ഞു അവന്നു ശേത്ത് എന്നു പേരിട്ടു.” (ഉല്പ, 4:25). ശേത്തിനു 105 വയസ്സുള്ളപ്പോൾ ഏനോശ് ജനിച്ചു. ശേത്തിന്റെ ആയുഷ്ക്കാലം 912 സംവത്സരമായിരുന്നു. (ഉല്പ, 4:25,26; 5:3-8; 1ദിന, 1:1; ലൂക്കൊ, 3:38).

Leave a Reply

Your email address will not be published.