ശേം

ശേം (Shem)

പേരിനർത്ഥം – പേര്

നോഹയുടെ മൂന്നു പുത്രൻമാരിലൊരാൾ. (ഉല്പ, 5:32). നോഹയ്ക്ക് 500 വയസ്സായശേഷമാണ് മക്കൾ ജനിച്ചതാ. നോഹയോടൊപ്പം ഭാര്യയും പുത്രന്മാരും പുത്രഭാര്യമാരും ജീവരക്ഷയ്ക്കായി പെട്ടകത്തിൽ പ്രവേശിച്ചു. (ഉല്പ, 7:7). ജലപ്രളയത്തിനുശേഷം താൻ നട്ടുവളർത്തിയ മുന്തിരിയിൽ നിന്നുഉള വീഞ്ഞുകുടിച്ചു നോഹ നഗ്നനായി കിടന്നു. ഇളയ മകനായ ഹാം പിതാവിന്റെ നഗ്നത മറയ്ക്കുവാൻ കൂട്ടാക്കിയില്ല. പിതാവിന്റെ നഗ്നത മറയ്ക്കുന്നതിനു ശേം യാഫെത്തിനെ സഹായിച്ചു. നോഹ ഹാമിനെ ശപിക്കുകയും ശേമിനെയും യാഫെത്തിനെയും അനുഗ്രഹിക്കുകയും ചെയ്തു. (ഉല്പ, 9:21-27). ജലപ്രളയത്തിനു രണ്ടു വർഷം കഴിഞ്ഞ് ശേമിനു 100 വയസ്സുള്ളപ്പോൾ അർപ്പക്ഷാദ് ജനിച്ചു; അനന്തരം മറ്റു മക്കളും. (ഉല്പ, 11:10,11; 10:22). ശേമിന്റെ ആയുഷ്ക്കാലം 600 വർഷം. (ഉല്പ, 11:11). ശേം യാഫെത്തിന്റെയും ജ്യേഷ്ഠനാണെന്നു ഉല്പത്തി 10:21 വ്യക്തമാക്കുന്നു. എന്നാൽ യാഫെത്തിന്റെ ജ്യേഷഷ്ഠത്വത്തെക്കുറിച്ചു വാദിക്കുന്നവർ അനേകരാണ്. അബ്രാഹാമും യേശുക്രിസ്തുവും ശേമിന്റെ വംശപാരമ്പര്യത്തിലാണ് ജനിച്ചത്. ശേമിന്റെ സന്തതികൾ കുടിപാർത്ത പ്രദേശങ്ങളുടെ വിവരണം ഉല്പത്തി 10:21-31-ലുണ്ട്. അതു മെഡിറ്ററേനിയൻ സമുദ്രം മുതൽ ഇൻഡ്യാ മഹാസമുദ്രം വരെ വ്യാപിച്ചു കിടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *