യാഫെത്ത്

യാഫെത്ത് (Japheth)

പേരിനർത്ഥം – അവൻ വർദ്ധിപ്പിക്കും

നോഹയുടെ മൂന്നു പുത്രന്മാരിലൊരാൾ. (ഉല്പ, 5:32; 6:10; 7:13; 9:18; 10:1; 1ദിന, 1:4,5). വംശാവലിപ്പട്ടികകളിൽ മൂന്നാമതാണ് യാഫെത്തിന്റെ പേരു കാണപ്പെടുന്നതെങ്കിലും മൂന്നു പേരിലും മൂത്തയാളാണ്. ഉല്പത്തി10-ലും 1ദിനവൃത്താന്തം 1:5-28-ലും യാഫെത്തിന്റെ വംശാവലിയാണ് ആദ്യം ചേർത്തിരിക്കുന്നത്. യാഫെത്തും ഭാര്യയും ജലപ്രളയത്തിൽ നിന്നും സംരക്ഷിക്കപ്പെട്ടു. (ഉല്പ, 7:7; 1പത്രൊ, 3:20). യാഫൈത്തിന് ഏഴു പുത്രന്മാർ ഉണ്ടായിരുന്നു: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബൽ, മേശെക്, തീരാസ്. (ഉല്പ, 10:2; 1ദിന, 1:5). യാഫെത്തിന്റെ സന്തതികൾ ജാതികളുടെ ദ്വീപുകളിൽ വസിച്ചു. (ഉല്പ, 10:5). യാഫെത്തിന്റെ സന്തതികളുടെ പേരുകൾ പലതും ഇൻഡോ-യുറോപ്യൻ ജനതയെ കുറിക്കുന്നു. അപ്പനായ നോഹ വീഞ്ഞുകുടിച്ചു നഗ്നനായി കിടന്നപ്പോൾ ശേമും യാഫെത്തും പിതാവിന്റെ നഗ്നത മറച്ചു. തന്മൂലം നോഹ യാഫൈത്തിനെ അനുഗ്രഹിച്ചു. (ഉല്പ, 9:21-27).

Leave a Reply

Your email address will not be published.