ബൈബിൾ പുസ്തകങ്ങളും വിഷയവും

ബൈബിൾ പുസ്തകങ്ങളും വിഷയവും

1. ഉല്പത്തി — സകലത്തിൻ്റെയും ആരംഭം; എബായജാതിയുടെ ഉത്ഭവം. 

2. പുറപ്പാട് — എബ്രായജാതിയുടെ വീണ്ടെടുപ്പ് 

3. ലേവ്യർ — പൗരോഹിത്യം 

4. സംഖ്യാ — വാഗ്ദത്ത നാട്ടിലേക്കുള്ള മരുഭൂയാത്ര 

5. ആവർത്തനം — കനാനിൽ പ്രവേശനത്തിനുള്ള ഒരുക്കം. 

6. യോശുവ — കനാൻ അധിനിവേശം 

7. ന്യായാധിപന്മാർ — കനാനിലെ ആദ്യത്തെ 400 സംവത്സരം 

8. രൂത്ത് — ദാവീദിന്റെ കുടുംബത്തിന് അടിസ്ഥാനം ഇടുന്നു

9. 1ശമൂവേൽ — യിസ്രായേലിൽ രാജഭരണത്തിന്റെ ആരംഭം; ശൗൽ രാജാവ്

10. 2ശമൂവേൽ —  ദാവീദ് രാജാവിന്റെ ആധിപത്യം 

11. 1രാജാക്കന്മാർ — ശലോമോനും പിൻഗാമികളും; രാജ്യവിഭജനം 

12. 2രാജാക്കന്മാർ — വിഭജിത രാജ്യം 

13. 1ദിനവൃത്താന്തം — ദാവീദിന്റെ ഭരണം 

14. 2ദിനവൃത്താന്തം — തെക്കേ രാജ്യത്തിന്റെ ചരിത്രം 

15. എസ്രാ — പ്രവാസത്തിൽനിന്നുള്ള മടങ്ങിവരവ് 

16. നെഹെമ്യാവ് — ദൈവാലയം പുതുക്കിപ്പണിയുന്നു 

17. എസ്ഥേർ —  യിസ്രായേലിനു വേണ്ടിയുള്ള ദൈവത്തിന്റെ മുൻകരുതൽ 

18. ഇയ്യോബ് — കഷ്ടതയിൽ ചെയ്യുന്ന ദൈവസേവ 

19. സങ്കീർത്തനങ്ങൾ — യിസ്രായേലിന്റെ കീർത്തനങ്ങൾ 

20. സദൃശവാക്യങ്ങൾ — ശലോമോന്റെ ജ്ഞാനം 

21. സഭാപ്രസംഗി — മായയാകും ലോകജീവിതം 

22. ഉത്തമഗീതം — യഥാർത്ഥ പ്രേമത്തിന്റെ മഹിമ 

23. യെശയ്യാവ് — മഹത്തായ മശീഹാ പ്രവചനം 

24. യിരെമ്യാവ് — യെരുശലേമിനെ രക്ഷിക്കുന്നതിനുള്ള അന്ത്യശ്രമം 

25. വിലാപങ്ങൾ — യെരുശലേമിന്റെ കഷ്ടത കണ്ടുകൊണ്ടുള്ള ദുഖം 

26. യെഹെസ്ക്കേൽ — ന്യായവിധിയും മഹത്വവും 

27. ദാനീയേൽ — ലോകരാജ്യങ്ങളുടെ ഉയർച്ചയും പതനവും 

28. ഹോശേയ — യിസ്രായേലിന്റെ പിന്മാറ്റ അനുഭവം 

29. യോവേൽ — യിസ്രായേലിന്റെ ന്യായവിധിയും പിന്നീടുള്ള അനുഗ്രഹവും 

30. ആമോസ് — ജാതികളുടെയും യിസ്രായേലിന്റെയും ന്യായവിധിയും; യിസ്രായേലിന്റെ യഥാസ്ഥാപനവും 

31. ഓബദ്യാവ് — ഏദോമിന്മേലുള്ള ന്യായവിധി 

32. യോനാ — നിനവെ പട്ടണത്തിന്മേലുള്ള ന്യായവിധിയും അനുതാപവും 

33. മീഖാ — ബേത്ലഹേം മശിഹായുടെ ജന്മസ്ഥലം ആയിരിക്കും 

34. നഹൂം — നിനവെയുടെ ന്യായവിധി 

35. ഹബക്കൂക് — നീതിമാൻ വിശ്വാസത്താൽ ജീവിക്കും 

36. സെഫന്യാവ് — യിസ്രായേലിന്റെ ശേഷിപ്പിനുള്ള ന്യായവിധിയും അനുഗ്രഹങ്ങളും 

37. ഹഗ്ഗായി — ദൈവാലയം വീണ്ടും പണിയുന്നു 

38. സെഖര്യാവ് — യിസ്രായേലിന്റെ അന്ത്യസമയങ്ങൾ 

39. മലാഖി — യിസ്രായേലിനോടുള്ള അന്ത്യസന്ദേശം 

40. മത്തായി — യേശു രാജാവാണെന്ന് (മശിഹ) കാണിക്കുന്നു 

41. മർക്കൊസ് — യേശുവിനെ ദാസനായി കാണിക്കുന്നു 

42. ലൂക്കൊസ് — യേശുവിനെ മനുഷ്യപുത്രനായി കാണിക്കുന്നു 

43. യോഹന്നാൻ — യേശുവിനെ ദൈവപുത്രനായി കാണിക്കുന്നു 

44. പ്രവൃത്തികൾ — ക്രിസ്തീയ സഭാ സ്ഥാപനവും വളർച്ചയും 

45. റോമർ — വിശ്വാസത്താലുള്ള നീതീകരണം 

46. 1കൊരീന്ത്യർ — സഭയിൽ വരുത്തേണ്ട ക്രമീകരണങ്ങൾ 

47. 2കൊരീന്ത്യർ — ക്രിസ്തീയ ജീവിതത്തിൽ വചനവുമായുള്ള ബന്ധം 

48. ഗലാത്യർ — ക്രിസ്തുവിലുള്ള സ്വാതന്ത്യം 

49. എഫെസ്യർ — സഭയുടെ ഐക്യം 

50. ഫിലിപ്പിയർ — ക്രിസ്തുവിലുള്ള സന്തോഷം 

51. കൊലൊസ്സ്യർ — ക്രിസ്തുവിന്റെ ദൈവത്വവും സഭയുടെ മഹത്വവും 

52. 1തെസലൊനിക്യർ —  കർത്താവിന്റെ രണ്ടാം വരവ് 

53. 2തെസ്സലൊനിക്യർ — കർത്താവിന്റെ രണ്ടാം  വരവ് 

54. 1തിമൊഥെയൊസ് — സഭയുടെ ഭരണക്രമം 

55. 2തിമൊഥെയൊസ് — തിമൊഥയോസിനുള്ള പ്രബോധനം 

56. തീത്തൊസ് — പ്രാദേശിക സഭയ്ക്കുള്ള ദൈവിക ക്രമീകരണം 

57. ഫിലേമോൻ — ഓടിപ്പോയ ഒരുവൻ മടങ്ങിവരുന്നു 

58. എബ്രായർ — പുതിയനിയമത്തിന്റെ അപ്പൊസ്തലനും മഹാപുരോഹിതനുമായ ക്രിസ്തു 

59. യാക്കോബ് — ഒരു ക്രിസ്ത്യാനി പാലിക്കേണ്ടതായ സദാചാര നിയമങ്ങൾ 

60. 1പത്രൊസ് — കഷ്ടത അനുഭവിക്കുന്ന സഭ 

61. 2പത്രൊസ് – സഭയുടെ പിന്മാറ്റ അനുഭവം 

62. 1യോഹന്നാൻ — ദൈവത്തിന്റെ സ്നേഹം 

63. 2യോഹന്നാൻ — ദുരുപദേശക്കാരെ സുക്ഷിക്കുക 

64. 3യോഹന്നാൻ — വിശുദ്ധന്മാരെ സല്ക്കരിക്കുക 

65. യൂദാ — തന്നെത്താൻ സൂക്ഷിക്കുക 

66. വെളിപ്പാട് — അന്ത്യകാല സംഭവങ്ങൾ വെളിപ്പാടിലൂടെ

Leave a Reply

Your email address will not be published. Required fields are marked *