ബൈബിളും ത്രിത്വവും താരതമ്യം

ബൈബിളും ത്രിത്വവും താരതമ്യം

1. ബൈബിൾ ദൈവം ഏകനെന്ന് പറയുമ്പോൾ, അല്ല; ദൈവം ത്രിത്വമാണെന്ന് സഭകൾ പഠിപ്പിക്കുന്നു.

2. ദൈവമോ ഒരുത്തൻ മാത്രമെന്നു ബൈബിൾ പറയുമ്പോൾ, അല്ല; ദൈവം മൂന്നു വ്യത്യസ്ത വ്യക്തികളെന്നു ത്രിത്വം പഠിപ്പിക്കുന്നു.

3. ദൈവം മനുഷ്യനായി വന്നുവെന്നു ബൈബിൾ പഠിപ്പിക്കുമ്പോൾ, അല്ല; ദൈവപുത്രൻ മനുഷ്യനായി വന്നുവെന്നു ത്രിത്വം പഠിപ്പിക്കുന്നു.

4. ദൈവം ജഡത്തിൽ വെളിപ്പെട്ടുവെന്നു ബൈബിൾ പറയുമ്പോൾ, അല്ല; ദൈവം അവതരിച്ചുവെന്നു ത്രിത്വം പഠിപ്പിക്കുന്നു.

5. ജഡത്തിൽ വെളിപ്പെട്ടവൻ മനുഷ്യനാണെന്നു ബൈബിൾ പറയുമ്പോൾ, അല്ല; വന്നവൻ ദൈവവുമാണെന്നു ത്രിത്വം പഠിക്കുന്നു.

6. ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥത വഹിച്ചത് മനുഷ്യനാണെന്ന് ബൈബിൾ പറയുമ്പോൾ, അല്ല; പൂർണ്ണദൈവവും ആണെന്നു ത്രിത്വം പഠിപ്പിക്കുന്നു.

7. ജഡത്തിൽ വന്നവൻ നിത്യപിതാവാണെന്നു ബൈബിൾ പറയുമ്പോൾ, അല്ല; അവൻ നിത്യപുത്രനാണെന്നു ത്രിത്വം പഠിപ്പിക്കുന്നു.

8. ജഡത്തിൽ വെളിപ്പെട്ടത് യഹോവയാണെന്ന് ബൈബിൾ പറയുമ്പോൾ, അല്ല; യഹോവയുടെ പുത്രനാണെന്ന് ത്രിത്വം പഠിപ്പിക്കുന്നു. 

9. ഞാനും പിതാവും ഒന്നാകുന്നുവെന്നു യേശു പറയുമ്പോൾ, അല്ല; പുത്രനും പിതാവും വ്യത്യസ്ത വ്യക്തികളാണെന്നു ത്രിത്വം പഠിപ്പിക്കുന്നു.

10. ജീവനുള്ള ദൈവവും ജീവനുള്ള ദൈവത്തിൻ്റെ പുത്രനും ഒരാളാണെന്നു ബൈബിൾ പറയുമ്പോൾ, അല്ല; ക്രിസ്തു ജീവനുള്ള ദൈവത്തിൻ്റെ പുത്രൻ മാത്രമാണെന്ന് ത്രിത്വം പഠിപ്പിക്കുന്നു.

11. ദൈവവും കർത്താവും ഒരാളാണെന്നു ബൈബിൾ പറയുമ്പോൾ, അല്ല; ദൈവവും കർത്താവും രണ്ടു വ്യക്തികളാണെന്നു ത്രിത്വം പഠിപ്പിക്കുന്നു.

12. നിത്യപിതാവെന്നു വിളിക്കപ്പെട്ടവനും ദൈവപുത്രനെന്നു വിളിക്കപ്പെട്ടവനും ഒരാളാണെന്നു ബൈബിൾ പറയുമ്പോൾ, അല്ല; പിതാവും പുത്രനും വ്യത്യസ്തരാണെന്നു ത്രിത്വം പഠിപ്പിക്കുന്നു.

എന്നിട്ട് ഓരോ സഭകളും നെഞ്ചിൽത്തല്ലി അവകാശപ്പെടുന്നു: ഞങ്ങളാണ് അപ്പൊസ്തലിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്നത്. എന്തു പാരമ്പര്യം! ആരുടെ പാരമ്പര്യം! ആര് സൂക്ഷിക്കുന്നു! ഭയങ്കര സൂക്ഷിപ്പാണ്; ഓരോരുത്തർക്കും പ്രതിഫലം കിട്ടുകയും ചെയ്യും. ഏകസത്യദൈവത്തെ ബഹുദൈവമാക്കി ജാതികളുടെ ദൈവത്തോടു സമമാക്കുകയും ലോകത്തിനു മുമ്പിൽ പരിഹാസപാത്രമാക്കുകയും ചെയ്തവർക്കുള്ള പുരസ്കാരങ്ങൾ ദൈവസന്നിധിയിൽ ഓരോരോത്തരേയും കാത്തിരിപ്പുണ്ട്.

ന്യായപ്രമാണം അരച്ചുകലക്കി കുടിച്ചവരെന്ന് അഭിമാനിച്ചിരുന്ന പരീശന്മാരും ശാസ്ത്രിമാരും ക്രിസ്തുവിനെ ദാവീദിൻ്റെ പുത്രനെന്നു മനസ്സിലാക്കി. എങ്കിലും അവൻ ദാവീദിൻ്റെ കർത്താവാണെന്നു അവർ ഗ്രഹിച്ചിരുന്നില്ല. രണ്ടായിരം വർഷത്തെ പാരമ്പര്യമുണ്ടെന്നു അവകാശപ്പെടുന്ന കത്തോലിക്കാ സഭയും അവരിൽനിന്നു വേർപെട്ടവരെന്ന് പറയപ്പെടുന്നവരും ക്രിസ്തു ദൈവത്തിൻ്റെ പുത്രനാണെന്നു മനസ്സിലാക്കി. എങ്കിലും അവൻ നിത്യപുത്രനല്ല; സർവ്വത്തിൻ്റെയും സൃഷ്ടാവായ നിത്യപിതാവാണെന്നു ഗ്രഹിക്കുന്നില്ല. ഒരേ തൂവൽപ്പക്ഷികൾ!

പിതാവായദൈവം എന്നല്ലാതെ; പുത്രനായ ദൈവമെന്നൊ, പരിശുദ്ധാത്മ ദൈവമെന്നോ ഒരു പ്രയോഗം ബൈബിളിലില്ല. എന്താണ് കാരണം? പുത്രനും പരിശുദ്ധാത്മാവും ദൈവമല്ലാഞ്ഞിട്ടല്ല; പ്രത്യുത പിതാവിൽനിന്നു വ്യത്യസ്തരായ ദൈവമോ വ്യക്തികളോ അല്ലാത്തതുകൊണ്ടാണ്. ”പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6). 

Leave a Reply

Your email address will not be published. Required fields are marked *