ആത്മാവിൽ ദരിദ്രർ

ആത്മാവിൽ ദരിദ്രർ (poor in spirit)

ആത്മികമായി തികഞ്ഞ പാപ്പരത്വം അനുഭവിക്കുന്നവർ. ശിഷ്യന്മാരെ അഭിസംബോധന ചെയ്ത ക്രിസ്തു പ്രസ്താവിച്ചതാണ്; “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.” (മത്താ, 5:3). ലൂക്കൊസിൽ ഇതേസ്ഥാനത്ത്; “ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ സ്വർഗ്ഗരാജ്യം നിങ്ങൾക്കുള്ളതു” (6:20) എന്നാണ്. ശിഷ്യന്മാർ ഭൗതികമായും ആദ്ധ്യാത്മികമായും ഒന്നുമില്ലാത്തവരാണ്. ആത്മീയമായി സമ്പന്നത അഭിമാനിക്കുന്നവരാണ് യെഹൂദന്മാരും അവരുടെ പുരോഹിതന്മാരും പ്രമാണിമാരും. എന്നാൽ ക്രിസ്തുവിനെ പിൻപറ്റിയതോടുകൂടി ശിഷ്യന്മാർക്ക് യെഹൂദ മതത്തിലുണ്ടായിരുന്ന നില നഷ്ടപ്പെട്ടു; അവർ ആത്മാവിൽ ദരിദ്രരായിത്തീർന്നു. തങ്ങളുടെ ദാരിദ്ര്യത്തിലൂടെ അവർ സ്വർഗ്ഗരാജ്യത്തിന് അവകാശികളായിത്തീർന്നു. തന്മൂലം, ദൈവരാജ്യം അതിന്റെ സർവ്വമഹത്വത്തിലും ദർശിക്കുവാനും അതിലെ ഭരണാധിപന്മാരായി തീരുവാനും പോകയാണ് ക്രിസ്തു ശിഷ്യന്മാർ.

3 thoughts on “ആത്മാവിൽ ദരിദ്രർ”

  1. ദൈവം അനുഗ്രഹിക്കട്ടെ… ബൈബിൾ വായിക്കുമ്പോൾ ഉണ്ടാകുന്ന ഒരുപാട്‌ സംശയങ്ങൾക്ക് മറുപടി ബൈബിൾ വിജ്ഞാനത്തിൽ നിന്നു ലഭിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *