അസാധാരണ സംഭവങ്ങൾ

ബൈബിളിലെ അസാധാരണ സംഭവങ്ങൾ

1. അദൃശ്യലോകത്തിൻ്റെ സൃഷ്ടി (നെഹെ, 9:6; കൊലൊ, 1:16).

2. ദൃശ്യലോകത്തിൻ്റെ സൃഷ്ടി (ഉല്പ, 1:1-31).

3. ദൈവം ആദ്യമനുഷ്യനെ തൻ്റെ കൈകൊണ്ടു മെനഞ്ഞു (ഉല്പ, 2:7).

4. ദൈവം ആദിമനുഷ്യരുമായി സംസാരിച്ചു (ഉല്പ, 3:9-13).

5. ഹാനോക്ക് ദൈവത്താൽ എടുക്കപ്പെട്ടു (ഉല്പ, 5:19-24).

6. മെഥൂശലഹ് 969 വർഷം ജീവിച്ചിരുന്നു (ഉല്പ, 5:27).

7. നോഹയുടെ കാലത്തെ ജലപ്രളയം (ഉല്പ, 7:9-24).

8. ദൈവം മനുഷ്യൻ്റെ ഭാഷ കലക്കി (ഉല്പ, 11:9).

9. യഹോവയും രണ്ടു ദൂതന്മാരും അബ്രാഹാമിനു പ്രത്യക്ഷനായി (ഉല്പ, 18:1-33).

10. സോദോമ്യരെ ദൂതന്മാർ അന്ധരാക്കി (ഉല്പ, 19:1-11).

11. സോദോം ഗൊമോരയുടെ നാശം (ഉല്പ, 19:15-29).

12. ലോത്തിൻ്റെ ഭാര്യ ഉപ്പുതൂണായി (ഉല്പ, 19:24-26).

13. യിസ്ഹാക്കിൻ്റെ ജനനം (ഉല്പ, 21:1-8).

14. ദൈവം അബ്രാഹാമിനെ പേർചൊല്ലി വിളിച്ചു (ഉല്പ, 22:1,11).

15. യാക്കോബ് കല്ലു തലയണയാക്കി ഉറങ്ങി (ഉല്പ, 28:11).

16. സ്വർഗ്ഗത്തോളമെത്തുന്ന ഗോവേണിയുടെ സ്വപ്നം (ഉല്പ, 28:12).

17. ദൈവം യാക്കോബിനെ പേർചൊല്ലി വിളിച്ചു (ഉല്പ, 46:2).

18. ദൈവം മോശെയെ പേർചൊല്ലി വിളിക്കുന്നു (പുറ, 3:4).

19. മുൾപ്പടർപ്പു കത്തിയിട്ടും; വെന്തുപോയില്ല (പുറ, 3:1-15).

20. മോശെയുടെ വടി സർപ്പമായി (പുറ, 4:1-5).

21. മോശെയുടെ കയ്യിൽ കുഷ്ഠം വന്നു; ശുദ്ധമായി (പുറ, 4:6-7).

22. അഹരോൻ്റെ വടി സർപ്പമായി (പുറ, 7:10).

23. അഹരോൻ്റെ സർപ്പം മന്ത്രവദികളുടെ സർപ്പത്തെ വിഴുങ്ങി (പുറ, 7:12).

24. മിസ്രയീം നദിയിലെ വെള്ളം രക്തമായി (പുറ, 7:19-24).

25. മിസ്രയീമിൽ തവള നിറഞ്ഞു (പുറ, 8:5-7).

26. നിലത്തെ പൊടി പേൻ ആയി (പുറ, 8:16-18).

27. മിസ്രയീമ്യ ഭവനങ്ങളിൽ നായീച്ച നിറഞ്ഞു (പുറ, 8:20-24).

28. മിസ്രയീമിലെ മൃഗങ്ങളെല്ലാം ചത്തു (പുറ, 9:1-7).

29. പൊടിമൂലം പുണ്ണു വന്നു (പുറ, 8:11).

30. മിസ്രയീമ്യരുടെ മേൽ കല്മഴ പെയ്യിച്ചു (പുറ, 22-26).

31. രാജ്യം മുഴുവൻ വെട്ടുക്കിളി നിറഞ്ഞു (പുറ, 10:3-19).

32. ദേശം മുഴുവൻ ഇരുട്ടായി (പുറ, 10:21-23).

33. മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചു (പുറ, 12:29,30).

34. മേഘസ്തംഭത്തിലും അഗ്നിസ്തംഭത്തിലും യഹോവ വഴികാട്ടി (പുറ, 13:21,22).

35. ദൈവദൂതൻ മിസ്രയീമ്യരിൽനിന്നു യിസ്രായേല്യരെ രക്ഷിച്ചു (പുറ, 14:19,20).

36. ചെങ്കടൽ വിഭാഗിച്ചു (പുറ, 14:21-29).

37. മാറായിലെ കയ്പുവെള്ളം മധുരമാക്കി (പുറ, 15:23-25).

38. കാടകൾ പാളയത്തെ മൂടി (പുറ, 16:12,13).

39. ആകാശത്തുനിന്നു മന്ന വർഷിപ്പിച്ചു (പുറ, 16:14-16).

40. രെഫീദീമിലെ പാറയിൽനിന്ന് വെള്ളം കൊടുത്തു (പുറ, 17:5,6).

41. മോശെ കൈ ഉയർത്തി പിടിച്ചപ്പോൾ യുദ്ധം ജയിച്ചു (പുറ, 17:8-16).

42. ദൈവം സീനായി മലയിൽ പ്രത്യക്ഷനായി (പുറ, 19:16-18).

43. ദൈവം പർവ്വതത്തിൽ നിന്ന് മോശെയോട് സംസാരിച്ചു (പുറ, 19:19-25).

44. പത്തു കല്പനകൾ നൽകി (പുറ, 20:1-17).

45. യഹോവയുടെ സന്നിധിയിൽനിന്ന് തീ പുറപ്പെട്ട് ഹോമയാഗം ദഹിപ്പിച്ചു (ലേവ്യ, 9:23-24).

46. അന്യാഗ്നി കത്തിച്ചതിനാൽ അഹരോൻ്റെ പുത്രന്മാർ മരിച്ചു (ലേവ്യ, 10:1-3).

47. തബേരായിൽ ജനത്തിൻ്റെ പിറുപിറുപ്പു മൂലം യഹോവയുടെ തീ കത്തി (സംഖ്യാ, 11:1,2).

48. മിർയ്യാമിനു കുഷ്ഠം വന്നു; സൗഖ്യമായി (സംഖ്യാ, 12:10-15).

49. കോരെഹ് പുത്രന്മാരെ ഭൂമി വിഴുങ്ങി (സംഖ്യാ, 16:28-33).

50. ധൂപം കാട്ടിയ 250 പേർ സംഹരിക്കപ്പെട്ടു (സംഖ്യാ, 16:35).

51. ധൂപം കാട്ടിയപ്പോൾ ബാധ അടങ്ങി (സംഖ്യാ, 16:46-48).

52. ബാധയാൽ 14,700 പേർ മരിച്ചു (സംഖ്യാ, 16:49).

53. അഹരോൻ്റെ വടി തളിർത്തു, ബദാം ഫലം കായ്ച്ചു (സംഖ്യാ, 17:8).

54. മെരീബായിൽ പാറയെ അടിച്ചു; വെള്ളം പുറപ്പെട്ടു (സംഖ്യാ, 20:7-11).

55. താമ്രസർപ്പത്തെ നോക്കി ജനം രക്ഷ പ്രാപിച്ചു (സംഖ്യാ, 21:6-9).

56. ബിലെയാമിൻ്റെ കഴുത സംസാരിച്ചു (സംഖ്യാ, 22:21-35).

57. ഉടുത്തിരുന്ന വസ്ത്രം ജീർണ്ണിക്കാതെയും, കാലിലെ ചെരിപ്പു പഴകാതെയും നാല്പതു സംവത്സരം മരുഭൂമിയിൽ സഞ്ചരിച്ച ഒരു ജനത. (ആവ, 29:4).

58. യോർദ്ദാൻ നദി വിഭജിച്ചു (യോശു, 3:14-17).

59. യഹോവയുടെ സൈന്യത്തിൻ്റെ അധിപതിയെ യോശുവ കണ്ടു (യോശു, 5:13-15).

60. കാഹളം ഊതിയപ്പോൾ യെരിഹോ മതിൽ വീണു (യോശു, 6:1-27).

61. ആകാശത്തുനിന്നു കല്മഴ പെയ്യിച്ചു (യോശു, 10:11).

62. യഹോവയോടു സംസാരിച്ച ഒരു മനുഷ്യൻ (യോശു, 10:12).

63. സൂര്യനോടും ചന്ദ്രനോടും നിശ്ചലമാകാൻ കല്പിച്ച ഒരാൾ (യോശു, 10:12).

64. സൂര്യൻ അസ്തമിക്കാത്ത ഒരു ദിവസം (യോശു, 10:13).

65. യഹോവ ഒരു മനുഷ്യൻ്റെ വാക്കു കേട്ടനുസരിച്ച ദിവസം (യോശു, 10:14).

66. എഴുപത് രാജാക്കന്മാരുടെ കൈകാലുകൾ മുറിച്ച് അടിമയിക്കിയിരുന്ന ഒരു രാജാവ്. (ന്യായാ, 1:7).

67. യഹോവയുടെ ദൂതൻ യിസ്രായേൽ ജനത്തിനു പ്രത്യക്ഷനയി (ന്യായാ, 2:1-5).

68. യഹോവയുടെ ആത്മാവിനാൽ ഒത്നീയേൽ യുദ്ധം ജയിച്ചു (ന്യായാ, 3:8-11).

69. ശങ്കർ ഒരു മുടിങ്കോൽ കൊണ്ടു 600 ഫെലിസ്ത്യരെ കൊന്നു (ന്യായാ, 3:31).

70. യഹോവയുടെ ദൂതൻ ഗിദെയോനു പ്രത്യക്ഷനായി (ന്യായാ, 6:11-24).

71. ഗിദെയോനു നൽകുന്ന അടയാളം (ന്യായാ, 6:36-40).

72. പട്ടി നക്കിക്കുടിക്കുന്നതുപോലെ 300 പേർ വെള്ളം കുടിച്ചു (ന്യായാ, 7:5-7).

73. കാഹളം ഊതി മിദ്യാനരെ കീഴടക്കി (ന്യായാ, 7:15-25).

74. തൻ്റെ മുപ്പതു പുത്രിമാരെ കെട്ടിച്ചയക്കുകയും തന്റെ മുപ്പതു പുത്രന്മാർക്കു മുപ്പതു കന്യകമാരെ കൊണ്ടുവരികയും ചെയ്ത ഒരു ന്യായാധിപൻ. (ന്യായാ, 12:9).

75. മനോഹയ്ക്കും ഭാര്യയ്ക്കും യഹോവ പ്രത്യക്ഷനായി (ന്യായാ, 13:1-25).

76. ശിംശോൻ ബാലസിംഹത്തെ ആട്ടിൻ കുട്ടിയെപ്പോലേ കീറിക്കളഞ്ഞു (ന്യായാ, 14:5,6).

77. ശിംശോൻ മുന്നൂറു കുറുക്കന്മാരെ കൊണ്ട് ഫെലിസ്ത്യരുടെ വിളവു നശിപ്പിച്ചു (ന്യായാ, 15:4,5).

78. ശിംശോൻ്റെ കയ്യിൽ കെട്ടിയ കയർ തീകൊണ്ടെന്ന പോലെ കരിഞ്ഞുപോയി (ന്യായാ, 15:15).

79. ശിംശോൻ കഴുതയുടെ പച്ചത്താടിയെല്ലു കൊണ്ടു 1,000 ഫെലിസ്ത്യരെ കൊന്നു (ന്യായാ, 15:16-17).

80. ലേഹിയിൽ ഒരു കുഴി പിളരുമാറാക്കി (ന്യായാ, 15:18,19).

81. ശിംശോൻ പട്ടണവാതിലിൻ്റെ കതകും കട്ടിളക്കാലും പിഴുതെടുത്തു (ന്യായാ, 16:3).

82. ശിംശോൻ ദാഗോൻ്റെ ക്ഷേത്രം മറിച്ചിട്ടു 3,000 പേരെ കൊന്നു (ന്യായാ, 16:27-31).

83. ദൈവം പേർചൊല്ലി ശമൂവേലിനെ വിളിച്ചു (1ശമൂ, 3:1-10).

84. യഹോവയുടെ പെട്ടകത്തിൻ്റെ മുമ്പിൽ ഫെലിസ്ത്യരുടെ ദേവനായ ദാഗോൻ കവിണ്ണുവീണു (1ശമൂ, 5:1-5).

85. ഫെലിസ്ത്യർക്കു മൂലരോഗം ബാധിച്ചു (1ശമൂ, 5:6-12).

86. പെട്ടകത്തിൽ നോക്കുകകൊണ്ട് ബേത്ത്-ശേമെശ്യർ സംഹാരിക്കപ്പെട്ടു (1ശമൂ, 6:19).

87. യഹോവ ഇടിമുഴക്കി ഫെലിസ്ത്യ സൈന്യത്തെ പരിഭ്രമിപ്പിച്ചു (1ശമൂ, 7:10).

88. കൊയ്ത്തുകാലത്ത് ഇടിയും മഴയും (1ശമൂ, 12:17,18).

89. കിന്നരം വായനയാൽ ദുരാത്മാവ് വിട്ടുമാറി (1ശമൂ, 16:23).

90. കല്ലും കവിണയും കൊണ്ട് ഫെലിസ്ത്യമല്ലനെ ജയിച്ചു (1ശമൂ, 17:48-50).

91. ഭ്രാന്ത് നടിച്ച് രക്ഷപെട്ട ഒരു രാജാവ് (1ശമൂ, 21:12-15).

92. ബാഖാവൃക്ഷങ്ങളുടെ ഒച്ച (2ശമൂ, 5:23-25).

93. ദൈവത്തിൻ്റെ പെട്ടകം പിടിച്ചതുകൊണ്ടു ഉസ്സാ മരിച്ചു (2ശമൂ, 6:6,7).

94. കൈക്കും കാലിനും ആറാറു വിരലുവീതം 24 വിരലുകൾ ഉണ്ടായിരുന്ന ഗത്ത്യമല്ലൻ (2ശമൂ, 21:20).

95. ദൈവം ശലോമോനു കൊടുത്ത ജ്ഞാനം (1രാജാ, 3:3-28).

96. യൊരോബെയാമിൻ്റെ കൈ വരണ്ടുപോയി (1രാജാ, 13:4).

97. 700 ഭാര്യമാരും 300 വെപ്പാട്ടികളുമുള്ള ഒരു രാജാവ് (1രാജാ, 11:1-3).

98. മൂന്നര വർഷം മഴ പെയ്യാതെവണ്ണം ആകാശം അടച്ചു (1രാജാ, 17:1).

99. ഏലീയാവിനെ കാക്കയാൽ പോഷിപ്പിച്ചു (1രാജാ, 17:2-6).

100. വിധവയുടെ മാവും എണ്ണയും വർദ്ധിപ്പിച്ചു (1രാജാ, 17:8-16).

101. വിധവയുടെ മകനെ ഉയിർപ്പിച്ചു (1രാജാ, 17:17-24).

102. കർമ്മേലിൽ തീയിറക്കി (1രാജാ, 18:17-38).

103. പ്രാർത്ഥിച്ചു മഴ പെയ്യിച്ചു (1രാജാ, 18:41-46).

104. ഏലീയാവിന് ദൂതൻ ഭക്ഷണം കൊടുത്തു (1രാജാ, 19:5-8).

105. അഫേക് പട്ടണമതിൽ 27,000 അരാമ്യരുടെമേൽ വീണു (1രാജാ, 20:30).

106. രണ്ടാമതും ആകാശത്തുനിന്നു തീയിറക്കി 2രാജാ, 1:10).

107. മൂന്നാമതും തീയിറക്കി (2രാജാ, 1:12).

108. ഏലീയാവ് യോർദ്ദാൻ വിഭജിച്ചു (2രാജാ, 2:7,8).

109. ഏലീയാവ് ചുഴലീക്കാറ്റിൽ സ്വർഗ്ഗത്തേക്കു പോയി (2രാജാ, 2:11).

110. എലീശാ യോർദ്ദാൻ വിഭജിച്ചു (2രാജാ, 2:13,14).

111. യെരീഹോവിലെ വെള്ളം പഥ്യമാക്കി (2രാജാ, 2:18:22).

112. നാല്പത്തിരണ്ടു ബാലന്മാരെ രണ്ടു പെൺകരടികൾ കീറിക്കളഞ്ഞു (2രാജാ, 2:23,24).

113. ദേശത്തെ വെള്ളംകൊണ്ടു നിറച്ചു (2രാജാ, 3:15-20).

114. വിധവയുടെ എണ്ണ വർദ്ധിപ്പിച്ചു (2രാജാ, 4:1-7).

115. എലീശയുടെ പ്രവചനത്താൽ ശൂനേംകാരത്തിക്കു കുഞ്ഞു ജനിച്ചു (2രാജാ, 4:16,17).

116. ശൂനേംകാരത്തിയുടെ മകനെ ഉയിർപ്പിച്ചു (2രാജാ, 4:32-37).

117. വിഷം കലർന്ന പായസം പഥ്യമാക്കി (2രാജാ, 4:38-41).

118. ഇരുപതു യവത്തപ്പംകൊണ്ട് 100 പേരെ പോഷിപ്പിച്ചു (2രാജാ, 4:42-44).

119. നയമാൻ്റെ കുഷ്ഠരോഗം ശുദ്ധമാക്കി (2രാജാ, 5:1-14).

120. ഗേഹസിക്ക് കുഷ്ഠരോഗിയായി (2രാജാ, 5:27).

121. കോടാലി വെള്ളത്തിൽ പൊങ്ങിവന്നു (2രാജാ, 6:5-7).

122. ബാല്യക്കാരൻ്റെ കണ്ണു തുറന്നു (2രാജാ, 6:15-17).

123. അരാം സൈന്യത്തിനു അന്ധത പിടിപ്പിച്ചു (2രാജാ, 6:18).

124. സൈന്യത്തിൻ്റെ അന്ധത മാറ്റി (2രാജാ, 6:19,20).

125. ക്ഷാമം മൂലം സ്വന്തം കുഞ്ഞിനെ പുഴുങ്ങിത്തിന്ന ഒരു സ്ത്രീ (2രാജാ, 6:29).

126. മഹാസൈന്യത്തിൻ്റെ ആരവം കേൾപ്പിച്ച് അരാം സൈന്യത്തെ തുരത്തുന്നു (2രാജാ, 7:6).

127. എലീശയുടെ അസ്ഥിയിൽ സ്പർശിച്ച ശവശരീരം ജീവൻ പ്രാപിച്ചു (2രാജാ, 13:20,21).

128. യഹോവയുടെ ദൂതൻ അശ്ശൂർ പാളയത്തിൽ 1,85,000 പേരെ സംഹരിച്ചു (2രാജാ, 19:35).

129. പ്രാർത്ഥിച്ചതിനാൽ 15 വർഷം ആയുസ്സ് നീട്ടിക്കിട്ടിയ രാജാവ് (2രാജാ, 20:1-6, യെശ, 38:1-5).

130. ആഹാസിൻ്റെ സൂര്യഘടികാരത്തിൽ നിഴൽ പത്തുപടി പിന്നോക്കം പോയി (2രാജാ, 20:9-11).

131. എൺപത്തിയെട്ട് മക്കളുണ്ടായിരുന്ന ഒരു രാജാവ് (2ദിന, 11:21).

132. ധൂപം കാട്ടുകയാൽ ഉസ്സിയാവു കുഷ്ഠരോഗിയായി (2ദിന, 26:19:20).

133. യഹോവ ചുഴലിക്കാറ്റിൽ ഇയ്യോബിനോടു സംസാരിച്ചു (ഇയ്യോ, 38:1).

134. യെശയ്യാവിൻ്റെ ദിവ്യദർശനം (യെശ, 6:1-13).

135. യെഹെസ്ക്കേൽ കണ്ട ദൈവമഹത്വം (യെഹെ, 1:1-28).

136. നെബുഖദ്നേസറിൻ്റെ സ്വപ്നം ദാനീയേലിനു വെളിപ്പെട്ടു (ദാനീ, 2:26-45).

137. മൂന്നു യെഹൂദാ പുരുഷന്മാർ തീയിൽ നിന്നു രക്ഷ പ്രാപിച്ചു (ദാനീ, 3:14-30).

138. ശൂശൻ രാജധാനിയിൽ അദൃശ്യമനുഷ്യൻ്റെ ചുവരെഴുത്ത് (ദാനീ, 5:5).

139. ദാനീയേൽ സിംഹഗുഹയിൽ നിന്നും രക്ഷ പ്രാപിച്ചു (ദാനീ, 6:16-23).

140. ദാനീയേലിൻ്റെ ദർശനങ്ങൾ (ദാനീ, 7:1-8:14).

Next Page —->

One thought on “അസാധാരണ സംഭവങ്ങൾ”

Leave a Reply

Your email address will not be published. Required fields are marked *