മശീഹൈക പ്രവചനങ്ങൾ
യേശുക്രിസ്തുവിൽ നിറവേറിയ 360 പ്രവചനങ്ങൾ
“നിങ്ങൾ തിരുവെഴുത്തുകളെ ശോധനചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടു എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു.” (യോഹ, 5:39).
“അപ്പോൾ ഞാൻ പറഞ്ഞു; ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു;” (സങ്കീ .40:7).
“യേശുവിന്റെ സാക്ഷ്യമോ പ്രവചനത്തിന്റെ ആത്മാവു തന്നേ എന്നു പറഞ്ഞു.” (വെളി, 19:10).
”പിന്നെ യേശു അവരോടു: ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ.” (ലൂക്കോ, 24:44).
“മോശെ തുടങ്ങി സകലപ്രവാചകന്മാരിൽ നിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.” (ലൂക്കോ, 24:27).
“നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു.” (പ്രവൃ. 10:43).
1. ഉല്പത്തി 3:15 — സ്ത്രീയുടെ സന്തതി (കാലസമ്പൂർണ്ണതയിലെ സ്ത്രീ – യിസ്രായേൽ) — ഗാലാത്യർ 4:4, മീഖാ, 5:2,3.
2. ഉല്പത്തി 3:15 — അവൻ സാത്താൻ്റെ തല തകർക്കും — എബ്രായർ 2:14, 1യോഹന്നാൻ 3:8.
3. ഉല്പത്തി 9:26-27 — ശേമിന്റെ ദൈവം, ശേമിന്റെ പുത്രനാകും — ലൂക്കോസ് 3:36.
4. ഉല്പത്തി 12:3 — അബ്രഹാമിന്റെ സന്തതിയെന്ന നിലയിൽ എല്ലാ ജനതകളെയും അനുഗ്രഹിക്കും — പ്രവൃ. 3: 25,26.
5. ഉല്പത്തി 12:7 — അബ്രഹാമിന്റെ സന്തതിക്ക് നൽകിയ വാഗ്ദാനം — ഗലാത്യർ 3:16.
6. ഉല്പത്തി 14:18 — മൽക്കീസേദെക്കിനുശേഷം ഒരു പുരോഹിതൻ — എബ്രായർ 6:20.
7. ഉല്പത്തി 14:18 — അവൻ രാജാവുമാണ് — എബ്രായർ 7: 2.
8. ഉല്പത്തി 14:18 — അവസാന അത്താഴം മുൻകൂട്ടി കാണിച്ചു — മത്തായി 26:26-29.
9. ഉല്പത്തി 17:19 — അവൻ യിസ്ഹാക്കിന്റെ സന്തതിയായിരിക്കും — റോമർ. 9:7.
10. ഉല്പത്തി 21:12 — യിസ്ഹാക്കിന്റെ വാഗ്ദത്ത സന്തതി –റോമർ 9: 7, എബ്രായർ 11:18.
11. ഉല്പത്തി 22: 8 — ദൈവത്തിന്റെ വാഗ്ദത്ത കുഞ്ഞാട് — യോഹന്നാൻ 1:29.
12. ഉല്പത്തി 22:18 — യിസ്ഹാക്കിന്റെ സന്തതിയെന്ന നിലയിൽ എല്ലാ ജനതകളെയും അനുഗ്രഹിക്കും — ഗലാത്യർ 3:16.
13. ഉല്പത്തി 26:2-5 — യിസ്ഹാക്കിന്റെ സന്തതിയിലൂടെ വീണ്ടെടുപ്പുകാരൻ്റെ വാഗ്‌ദാനം — എബ്രായർ 11: 18.
14. ഉല്പത്തി 28:14 — അവൻ യാക്കോബിൻ്റെ സന്തതിയായിരിക്കും — മത്തായി 1:2.
15. ഉല്പത്തി 49:10 — അവൻ വരുന്ന സമയം — ലൂക്കോസ് 2:1-7; ഗലാത്യർ 4: 4.
16. ഉല്‌പത്തി 49:10 — യെഹൂദയുടെ സന്തതിയായി വരും — ലൂക്കോസ് 3:33.
17. ഉല്‌പത്തി 49:10 — അവൻ ‘അയക്കപ്പെട്ടവൻ’ (Shiloh) ആയിരിക്കും — യോഹന്നാൻ 17: 3.
18. ഉല്‌പത്തി 49:10 — അവൻ യെഹൂദർക്കു വേണ്ടിയും തന്നത്തന്നെ ത്യജിക്കും — യോഹന്നാൻ 11: 47-52.
19. ഉല്പത്തി 49:10 — ജാതികളുടെ അനുസരണം അവനോടാകും ആകുക — യോഹന്നാൻ 10:16.
20. പുറപ്പാടു 3:13,14 — ‘ഞാൻ ആകുന്നവൻ’ — യോഹന്നാൻ 4:26.
21. പുറപ്പാടു 12:5 — ഊനമില്ലാത്ത കുഞ്ഞാട് — 1പത്രൊസ് 1:19.
22. പുറപ്പാട് 12:13 — കുഞ്ഞാടിന്റെ രക്തം മൂലം പ്രായശ്ചിത്തം — റോമർ 3:25.
23. പുറപ്പാട് 12: 21-27 — ക്രിസ്തു നമ്മുടെ പെസഹക്കുഞ്ഞാട് — 1 കൊരിന്ത്യർ 5;7.
24. പുറപ്പാട് 12:46 — കുഞ്ഞാടിന്റെ അസ്ഥിയൊന്നും ഒടിക്കരുത് — യോഹന്നാൻ 19:31-36.
25. പുറപ്പാട് 13:2 — ആദ്യജാതൻ്റെ അനുഗ്രഹം — ലൂക്കോസ് 2:23.
26. പുറപ്പാട് 15:2 — അവന്റെ ഉയർച്ച യേശുവായി പ്രവചിക്കപ്പെടുന്നു — മർക്കൊസ് 5:20,പ്രവൃ. 7: 55,56.
27. പുറപ്പാട് 15:11– അവന്റെ സ്വഭാവം-വിശുദ്ധി — ലൂക്കോസ് 1:35; പ്രവൃത്തികൾ 4:27.
28. പുറപ്പാട് 17:6 — യിസ്രായേലിന്റെ ആത്മീയ പാറ — 1കൊരിന്ത്യർ 10;4.
29. പുറപ്പാട് 33:19 … അവൻ കരുണയുള്ളവൻ — ലൂക്കോസ് 1:72.
30. ലേവ്യർ 14:11 — കുഷ്ഠരോഗി ശുദ്ധീകരണവും പൗരോഹിത്യവും — ലൂക്കോസ് 5: 12-14; പ്രവൃ. 6:7.
31. ലേവ്യർ 16:15-17 — ക്രിസ്തുവിന്റെ മരണം ലേവ്യായാഗങ്ങളുടെ പൂർത്തികരണം — എബ്രായർ 9:7-14.
32. ലേവ്യർ 16:27 — പാളയത്തിനു പുറത്ത് കഷ്ടം — മത്തായി 27:33; എബ്രായർ 13:11,12.
33. ലേവ്യർ 17:11 — ജഡത്തിന്റെ ജീവൻ രക്തം — മത്തായി 26:28; മർക്കോസ് 10:45.
34. ലേവ്യർ 17:11 — രക്തം മൂലം പ്രായശ്ചിത്തം — റോമർ 3:25.
35. ലേവ്യർ 23:36-37 — പാനീയയാഗം: ‘ദാഹിക്കുന്നവൻ എല്ലാം എൻ്റെ അടുക്കൽ വന്നു കുടികട്ടെ’ — യോഹന്നാൻ 7:37.
36. സംഖ്യാ 9:12 — അവന്റെ അസ്ഥി ഒന്നും ഒടിയുകയില്ല — യോഹന്നാൻ 19:31-36.
37. സംഖ്യാ 21:9 — സർപ്പത്തെ ഉയർത്തിയതുപോലെ, ക്രിസ്തുവും — യോഹന്നാൻ 3:14-18.
38. സംഖ്യാപുസ്തകം 24:8 — മിസ്രയീമിൽ നിന്നു കൊണ്ടുവരുന്നു — മത്തായി 2:14.
39. സംഖ്യാ 24:17 — സമയം: ‘ഞാൻ അവനെ കാണും, ഇപ്പോൾ അല്ലതാനും’ — ഗലാത്യർ 4:4.
40. സംഖ്യാ 24:17-19 — യാക്കോബിൽ നിന്നുള്ള ഒരു നക്ഷത്രം — മത്തായി 2: 2, ലൂക്കോസ് 1:33,78, വെളിപ്പാടു 22:16.
41. ആവർത്തനം 18:15 — ‘വരുവാനുള്ള പ്രവാചകൻ ഇവൻ ആകുന്നു സത്യം’ — യോഹന്നാൻ 6:14.
42. ആവർത്തനം 18:15-16 — “നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കും. യോഹന്നാൻ 5: 45-47.
43. ആവർത്തനം 18:18 — പിതാവ് കല്പിച്ചതൊക്കെയും സംസാരിക്കും — യോഹന്നാൻ 8:28,29.
44. ആവർത്തനം 18:19 — അവൻ്റെ വചനം കേൾക്കാത്തവർ ഛേദിക്കപ്പെടും — യോഹന്നാൻ 12:15.
45. ആവർത്തനം 21:13-23 — ഒരു പ്രവാചകൻ എന്ന നിലയിൽ — യോഹന്നാൻ 6:14; 7:40, പ്രവൃ. 3:22,23.
46. ആവർത്തനം 21:23 — മരത്തിന്മേൽ തൂങ്ങുന്നവൻ ശപിക്കപ്പെട്ടവൻ — ഗലാത്യർ 3:13.
47. രൂത്ത് 4:4-9 — നമ്മുടെ സാദൃശ്യത്തിൽ വന്നു നമ്മെ വീണ്ടെടുത്തു — എബ്രായർ 2:14,15.
48. 1ശമൂവേൽ 2:10 — അവൻ അഭിഷിക്ത രാജാവാണ് — മത്തായി 28:18; യോഹന്നാൻ 12:15.
49. 1ശമൂവേൽ 2:35 — അവൻ വിശ്വസ്ത പുരോഹിതനായിരിക്കും — എബ്രായർ 2:17.
50. 2ശമൂവേൽ 7:12 — ദാവീദിന്റെ സന്തതി — മത്തായി 1: 1.
51. 2ശമൂവേൽ 7:13 — രാജ്യം ശാശ്വതമായിരിക്കും — 2പത്രൊസ് 1:11.
52. 2ശമൂവേൽ 7:14 — ദൈവപുത്രൻ — ലൂക്കോസ് 1:32.
53. 2ശമൂവേൽ 7:16 എന്നേക്കും രാജാവായിരിക്കും — ലൂക്കോസ് 1:33.
54. 2ശമൂവേൽ 23:4 — ഉദയനക്ഷത്രം — വെളിപ്പാടു 22 :16
55. 1ദിനവൃത്താന്തം 17:11 … ദാവീദിന്റെ സിംഹാസനത്തിലിരിക്കും — ലൂക്കോസ് 1:32.
56. 1ദിനവൃത്താന്തം 17:12 — സിംഹാസനം സ്ഥിരമായിരിക്കും –ലൂക്കോസ് 1:33.
57. 1ദിനവൃത്താന്തം 17:13 — ഞാൻ അവന്റെ പിതാവും, അവൻ എന്റെ പുത്രനും — എബ്രായർ 1:5.
58. ഇയ്യോബ് 19: 25-27 — പുനരുത്ഥാനത്തിൻ്റെ പ്രവചനം — യോഹന്നാൻ 5: 24-29.
59. സങ്കീർത്തനം 2:1-3 — രാജാക്കന്മാരുടെ ശത്രുത മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട് — പ്രവൃത്തികൾ 4:25-28.
60. സങ്കീർത്തനം 2:2 — ദൈവത്തിൻ്റെ അഭിഷിക്തൻ — പ്രവൃത്തികൾ 2:36.
61. സങ്കീർത്തനം 2:6 — അവന്റെ സ്വഭാം: വിശുദ്ധി — യോഹന്നാൻ 8:46; വെളി 3:7.
62. സങ്കീർത്തനം 2:6 — രാജാവ് എന്ന സ്ഥാനപ്പേര് — മത്തായി 2:2.
63. സങ്കീർത്തനം 2:7 — പ്രിയപുത്രനെ പ്രഖ്യാപിക്കുന്നു — മത്തായി 3:17.
64. സങ്കീർത്തനം 2:7,8 — ക്രൂശീകരണവും പുനരുത്ഥാനവും — പ്രവൃത്തികൾ 13:29-33.
65. സങ്കീർത്തനം 2:12 — ജീവൻ അവനിലുള്ള വിശ്വാസത്താൽ — യോഹന്നാൻ 20:31.
66. സങ്കീർത്തനം 8:2 — ശിശുക്കളുടെ വായിൽനിന്ന് പുകഴ്ച വരും — മത്തായി 21:16.
67. സങ്കീർത്തനം 8:5,6 — അവന്റെ താഴ്ചയും ബഹുമാനവും — ലൂക്കോസ് 24:50-53; 1കൊരിന്ത്യർ 15:27.
68. സങ്കീർത്തനം 16:10 — പ്രാണനെ പാതാളത്തിൽ വിടുകയില്ല — പ്രവൃത്തികൾ 2:31.
69. സങ്കീർത്തനം 16: 9-11 — മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്ല്ക്കും –യോഹന്നാൻ 20:9.
70. സങ്കീർത്തനം 17;15 — പുനരുത്ഥാനം — ലൂക്കോസ് 24:6.
71. സങ്കീർത്തനം 22:1 — ക്രുശിലെ നാലാമത്തെ മൊഴി — മർക്കോസ് 15:34.
72. സങ്കീർത്തനം 22:1 — മനുഷ്യരുടെ പാപങ്ങൾ നിമിത്തം ഉപേക്ഷിക്കപ്പെടും — 2കൊരിന്ത്യർ 5:21.
73. സങ്കീർത്തനം 22:2 — കാൽവരിയിലെ അന്ധകാരം — മത്തായി 27:45.
74. സങ്കീർത്തനം 22:7 — കാണുന്നവരൊക്കെയും പരിഹസിക്കുന്നു — മത്തായി 27:39.
75. സങ്കീർത്തനം 22:8 — ദൈവം അവനെ വിടുവിക്കട്ടെ — മത്തായി 27:43.
76. സങ്കീർത്തനം 22:9 — രക്ഷകൻ്റെ ജനനം — ലൂക്കോസ് 2:7.
77. സങ്കീർത്തനം 22:14 — തകർന്ന (വിണ്ടുകീറിയ) ഹൃദയത്താൽ മരണം — യോഹന്നാൻ 19:34.
78. സങ്കീർത്തനം 22:14,15 — കാൽവരിയിൽ കഷ്ടാനുഭവം — മർക്കോസ് 15:34-37.
79 സങ്കീർത്തനം 22:15 — അവനു ദാഹിച്ചു — യോഹന്നാൻ 19:28.
80. സങ്കീർത്തനം 22:16 — അവന്റെ കൈകളും കാലുകളും തുളച്ചു — യോഹന്നാൻ 20: 25,27.
81. സങ്കീർത്തനം 22:17 — ജനം അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു — ലൂക്കോസ് 23:35.
82. സങ്കീർത്തനം 22:18 — അവന്റെ വസ്ത്രങ്ങൾ പകുത്തെടുത്തു — യോഹന്നാൻ 19:23,24.
83. സങ്കീർത്തനം 22:20,21 — അവൻ തന്നെത്തന്നെ ദൈവത്തിനു സമർപ്പിച്ചു — ലൂക്കോസ് 23:46.
84. സങ്കീർത്തനം 22:20,21 — വീണ്ടെടുപ്പുകാരന്റെ കുതികാൽ തകർത്ത സാത്താന്യശക്തി — എബ്രായർ 2:14.
85. സങ്കീർത്തനം 22:22 — അവന്റെ പുനരുത്ഥാനം പ്രഖ്യാപിക്കുന്നു — യോഹന്നാൻ 20:17.
86. സങ്കീർത്തനം 22:27 — ജാതികളും വംശങ്ങളും അവനെ നമസ്കരിക്കും — ഫിലിപ്പിയർ 2:11.
87. സങ്കീർത്തനം 22:31 — അവൻ നിലർത്തീച്ചിരിക്കുനു — യോഹന്നാൻ 19:30.
88. സങ്കീർത്തനം 23:1 — ഞാൻ നല്ല ഇടയൻ — യോഹന്നാൻ 10:11.
89 സങ്കീർത്തനം 24:3 — അവന്റെ സ്വർഗ്ഗാരോഹണം — പ്രവൃത്തി 1:11; ഫിലിപ്പിയർ 2: 9.
90. സങ്കീർത്തനം 27:12 — അവനെതിരെ കള്ളസാക്ഷികൾ എഴുന്നേല്ക്കും — മത്തായി 26: 60,61, മർക്കോസ് 14: 56,57.
91. സങ്കീർത്തനം 30:3 — അവന്റെ പുനരുത്ഥാനം — പ്രവൃത്തികൾ 2:31,32.
92. സങ്കീർത്തനം 31:5 — എൻ്റെ ആത്മാവിനെ തൃക്കയ്യീൽ ഏല്പിക്കുന്നു — ലൂക്കോസ് 23:46.
93. സങ്കീർത്തനം 31:11 — പരിചയക്കാർ അവനിൽ നിന്ന് ഓടിപ്പോയി — മർക്കോസ് 14:50.
94 സങ്കീർത്തനം 31:13 —
അവൻ്റെ ജീവനെ എടുത്തുകളവാൻ നിരൂപിച്ചു — യോഹന്നാൻ 11:53.
95. സങ്കീർത്തനം 31:14,15 — അവൻ ദൈവത്തിൽ ആശ്രയിച്ചു, അവൻ അവനെ വിടുവിക്കട്ടെ — മത്തായി 27:43.
96. സങ്കീർത്തനം 34:20 — അവന്റെ അസ്ഥികളെല്ലാം സൂക്ഷിക്കുന്നു — യോഹന്നാൻ 19:36.
97. സങ്കീർത്തനം 35:11 — വ്യാജസാക്ഷികൾ അവന്റെ നേരെ എഴുന്നേറ്റു — മത്തായി 26:59,60.
98. സങ്കീർത്തനം 35:19 — കാരണം കൂടാതെ അവനെ പകച്ചു — യോഹന്നാൻ 15:25.
99. സങ്കീർത്തനം 38:11 — സ്നേഹിതന്മാരു കുട്ടുകാരും മാറിനിന്നു — ലൂക്കോസ് 23:49.
100. സങ്കീർത്തനം 40:2-5 — പുനരുത്ഥാനത്തിന്റെ സന്തോഷം — യോഹന്നാൻ 20:20.
101. സങ്കീർത്തനം 40:8 ദൈവത്തിൻ്റെ ഇഷ്ടം ചെയ്യാൻ വരുന്നു — യോഹന്നാൻ 4:34.
102. സങ്കീർത്തനം 40:9 — ഞാൻ മഹാസഭയിൽ നീതി പ്രസംഗിച്ചു — മത്തായി 4:17.
103. സങ്കീർത്തനം 40:14 — എതിരാളികൾ ഭ്രമിച്ചുപോകുന്നു — യോഹന്നാൻ 18:4-6.
104. സങ്കീർത്തനം 41:9 — പ്രാണസ്നേഹിതൻ വഞ്ചിച്ചു — യോഹന്നാൻ 13:18.
105. സങ്കീർത്തനം 45:2 — ലാവണ്യം അവൻ്റെ അധരങ്ങളിലുണ്ട് — ലൂക്കോസ് 4:22.
106. സങ്കീർത്തനം 45:6 — ദൈവമേ, നിൻ്റെ സിംഹാസനം എന്നേക്കുമുളത് — എബ്രായർ 1:8.
107. സങ്കീർത്തനം 45:7 — പരിശുദ്ധാത്മാവിന്റെ പ്രത്യേക അഭിഷേകം — മത്തായി 3:16; എബ്രായർ 1:9.
108. സങ്കീർത്തനം 45:7,8 — ദൈവത്തിൻ്റെ അഭിഷിക്തനാണ് — ലൂക്കോസ് 2:11.
109. സങ്കീർത്തനം 49:15 — അവന്റെ പുനരുത്ഥാനം — പ്രവൃത്തികൾ 2:27; 13:35, മർക്കോസ് 16:6.
110. സങ്കീർത്തനം 55:12-14 — സുഹൃത്ത് ഒറ്റിക്കൊടുക്കും — യോഹന്നാൻ 13:18.
111. സങ്കീർത്തനം 55:15 — വിശ്വാസവഞ്ചകന്റെ അനുതാപമില്ലാത്ത മരണം — മത്തായി 27:3-5; പ്രവൃത്തികൾ 1:16-19.
112. സങ്കീർത്തനം 68:18 — സ്വർഗ്ഗത്തിലേക്ക് കയറി — ലൂക്കോസ് 24:51.
113. സങ്കീർത്തനം 68:18 — മനീഷ്യർക്കു ദാനങ്ങളെ കൊടുതു — എഫെസ്യർ 4:8-10.
114. സങ്കീർത്തനങ്ങൾ 69:4 — കാരണമില്ലാതെ പകെച്ചു — യോഹന്നാൻ 15:25.
115. സങ്കീർത്തനം 69:8 — എൻ്റെ അമ്മയുടെ മക്കൾക്ക് അന്യനായിത്തീർന്നു — ലൂക്കോസ് 8; 20,21, യോഹന്നാൻ 7:5.
116. സങ്കീർത്തനം 69:9 — ആലത്തെക്കുറിച്ചുള്ള എരിവു — യോഹന്നാൻ 2:17.
117. സങ്കീർത്തനം 69:14-20 — ക്രൂശിക്കപ്പെടുന്നതിനു മുമ്പുള്ള വേദന — മത്തായി 26: 36-45.
118. സങ്കീർത്തനം 69:20 — ഞാൻ ഏറ്റം വിഷാദിച്ചിരിക്കുന്നു — മത്തായി 26:38.
119. സങ്കീർത്തനം 69:21 — എനിക്കു ചൊറുക്ക കുടിപ്പാൻ തന്നു — മത്തായി 27:33,34.
120. സങ്കീർത്തനം 69:26 — ദൈവം ദണ്ഡിപ്പിച്ചവൻ — യോഹന്നാൻ 17:4; 18:11.
121. സങ്കീർത്തനം 72:10,11 — രാജാക്കന്മാർ അവനെ നമസ്കരിക്കും — മത്തായി 2:1-11.
122. സങ്കീർത്തനം 72:16 — ഗോതമ്പുമണി നിലത്തു വീഴുന്നു ഫലം കായ്ക്കും — യോഹന്നാൻ 12:24.
123. സങ്കീർത്തനം 72:17 — അവന്റെ നാമത്തിൽ ദൈവത്തിന് സന്താനങ്ങൾ ഉളവാകും — യോഹന്നാൻ 1:12,13.
124. സങ്കീർത്തനം 72:17 — എല്ലാ ജാതികളും അവനാൽ അനുഗ്രഹിക്കപ്പെടും — പ്രവൃ. 2:11,12,41, ഗലാത്യർ 3:8.
125. സങ്കീർത്തനം 72:17 — സകല ജാതികളും അവനെ ഭാഗ്യവാൻ എന്നു പറയും — വെളിപ്പാട് 5:8-12.
126. സങ്കീർത്തനം 78:1.2 — അവൻ ഉപമകളാൽ സംസാരിക്കും — മത്തായി 13:34-35.
127. സങ്കീർത്തന 88:8 — എൻ്റെ പരിചയക്കാരെ എന്നോടകറ്റി — ലൂക്കോസ് 23:49.
128. സങ്കീർത്തനം 89:26 — ദൈവത്തെ പിതാവെന്ന് വിളിക്കും — മത്തായി 11:27.
129. സങ്കീർത്തനം 89:27 — ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനാകും — ലൂക്കോസ് 1:32,33.
130. സങ്കീർത്തനം 89:35-37 — ദാവീദിന്റെ സന്തതി, സിംഹാസനം, രാജ്യം എന്നേക്കും നിലനിൽക്കുന്നു — ലൂക്കോസ് 1:32,33.
131. സങ്കീർത്തനം 89:36-37 — അവന്റെ സ്വഭാവം-വിശ്വസ്തത — വെളിപ്പാട് 1:5.
132. സങ്കീർത്തനം 90:2 — അവൻ നിത്യനാണ് — യോഹന്നാൻ 1:1.
133. സങ്കീർത്തനം 91:11,12 — ക്രിസ്തുവിൻ്റെ പരീക്ഷ ലൂക്കോസ് 4;10,11.
134. സങ്കീർത്തനം 97:9 — അവൻ അത്യന്തം ഉന്നതൻ — പ്രവൃത്തികൾ 1:11; എഫെസ്യർ 1:21.
135. സങ്കീർത്തനം 100:5 — അവന്റെ സ്വഭാവം: നന്മ, വിശ്വസ്തത — മത്തായി 19:16,17.
136. സങ്കീർത്തനം 102:1-11. കാൽവരിയിലെ കഷ്ടാനുമവം യോഹന്നാൻ 19:16-30.
137. സങ്കീർത്തനം 102:16 — മനുഷ്യപുത്രൻ മഹത്വത്തിൽ പ്രത്യക്ഷനാകും — ലൂക്കോസ് 21:24,
വെളിപ്പാടു 1:7.
138. സങ്കീർത്തനം 102:25-27 — പൂർവ്വകാലത്ത് ഭുമിക്കു അടിസ്ഥാനമിടവൻ — എബ്രായർ 1:10-12.
139. സങ്കീർത്തനം 109:4 — ശത്രുക്കൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു — ലൂക്കോസ് 23:34.
140. സങ്കീർത്തനം 109:7,8 — യൂദാസിന്റെ പിൻഗാമിയായി മറ്റൊരാൾ — പ്രവൃത്തികൾ 1:16-20.
141. സങ്കീർത്തനം 109: 25 — ഞാൻ അവവക്കു നിന്ദയായിത്തീർന്നു — മത്തായി 27:39.
142. സങ്കീർത്തനം 110:1 — ദാവീദിന്റെ പുത്രൻ — മത്തായി 22:42.
143. സങ്കീർത്തനം 110:1 — പിതാവിന്റെ വലതുഭാഗത്തേക്ക് ഇരിക്കും — മർക്കോസ് 16:19.
144. സങ്കീർത്തനം 110:1 — ദാവീദിന്റെ കർത്താവ് — മത്തായി 22:44.
145. സങ്കീർത്തനം 110:4 — മൽക്കീസേദെക്കിന്റെ വിധത്തിൽ പുരോഹിതൻ — എബ്രായർ 6:20.
146. സങ്കീർത്തനം 112:5 — ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർക്കും — വെളിപ്പാട് 19:15,16.
147. സങ്കീർത്തനം 118:17,18 — മിശീഹായുടെ പുനരുത്ഥാനം — ലൂക്കോസ് 24:5-7; 1കൊരിന്ത്യർ 15:20.
148. സങ്കീർത്തനം 118:22,23 — വീടു പണിയുന്നവർ തള്ളിയ കല്ല് — മത്തായി 21:42,43.
149. സങ്കീർത്തനം 118:26 — യഹോവയുടെ നാമത്തിൽ വരുനവൻ വാഴ്ത്തപ്പെട്ടവൻ — മത്തായി 21:9.
150. സങ്കീർത്തനം 118:26 — ആലയത്തിൽ നിന്നു നിങ്ങളെ അനുഗ്രഹിക്കും — മത്തായി 21-12-14.
151. സങ്കീർത്തനം 132:11 — ദാവീദിന്റെ സന്തതി സിംഹാസനത്തിൽ ഇരിക്കും — ലൂക്കോസ് 1:32.
152. സങ്കീർത്തനം 138:4-6 — ദാവീദിന്റെ സന്തതിയുടെ മഹത്വം രാജാക്കന്മാർ അറിയും — മത്തായി 2:2-6.
153. സങ്കീർത്തനം 147:3,6 — ക്രിസ്തുവിന്റെ ഭൗമിക ശുശ്രൂഷ — ലൂക്കോസ് 4:18-20.
154. സദൃശവാക്യം 1:23 അവൻ ദൈവാത്മാവിനെ അയയ്ക്കും — യോഹന്നാൻ 16;7.
155. സദൃശവാക്യം 8:22-23 — മിശിഹാ നിത്യനായിരിക്കും യോഹന്നാൻ 17:5.
156. സദൃശവാക്യം 30:4 — ദൈവപുത്രൻ്റെ പ്രഖ്യാപനം — യോഹന്നാൻ 3:13, റോമർ 1:2-4,10; 2പത്രോസ് 1:17.
157. ഉത്തമഗീതം 5:16 — സർവ്വാംഗസുന്ദരൻ — യോഹന്നാൻ 1:16,17.
158. യെശയ്യാവ് 4:2 — മശീഹായുടെ ഭരണം — വെളിപ്പാട് 19:6,16.
158. യെശയ്യാവു 2:3 — സകല ജാതികളെയു പഠിപ്പിക്കും — യോഹന്നാൻ 4:25.
160. യെശയ്യാവ് 2:4 — സകലരെയും ന്യായം വിധിക്കും — യോഹനാൻ 5:22.
161. യെശയ്യാവു 6:1 — യെശയ്യാവു കണ്ട ക്രിസ്തുവിൻ്റെ തേജസ്സ് — യോഹന്നാൻ 12:40-41.
162. യെശയ്യാവ് 6:8 — ദൈവം അയച്ചവൻ — യോഹന്നാൻ 12:44-46.
163. യെശയ്യാവ് 6:9-10 — കാണുകയു കേൾക്കുകയും ചെയ്യാതാലും പലരു തിരിച്ചറിയില്ല — മത്തായി 13:13-15.
164. യെശയ്യാവ് 6:10 — പലരുടെയും ഹൃദയം കഠിനപ്പെട്ടിരിക്കും — യോഹന്നാൻ 12:40.
165. യെശയ്യാവ് 7:14 — കന്യകയിൽ നിന്നു ജനിക്കും — ലൂക്കോസ് 1:35.
166. യെശയ്യാവ് 7:14 — ദൈവം നമ്മോടുകൂടെ (ഇമ്മാനുവേൽ) ഇരിക്കും — മത്തായി 1:22, 1തിമൊഥെയൊസ് 3:16.
167. യെശയ്യാവ് 8:13,14 — ഇടർച്ചക്കല്ലും തടങ്കൽപ്പാറയും — 1പത്രൊ.2:8.
168. യെശയ്യാവ് 9:1,2 — അവന്റെ ശുശ്രൂഷ ഗലീലിയിൽ ആരംഭിക്കും — മത്തായി 4:12-17.
169. യെശയ്യാവ് 9:6 — ഒരു ശിശു ജനിച്ചിരിക്കുന്നു — ലൂക്കോസ് 1:31.
170. യെശയ്യാവ് 9:6 — അവൻ ദൈവത്തിൻ്റെ പുത്രനായിരിക്കും — ലൂക്കോസ് 1:32; യോഹന്നാൻ 1:14; 1തിമൊഥെയൊസ് 3:16.
171. യെശയ്യാവ് 9:6 — ആധിപത്യം അവൻ്റെ തോളിൽ ഇരിക്കും — ലൂക്കോസ് 1:32; യോഹന്നാൻ 1:49.
172. യെശയ്യാവ് 9:6 അവൻ അത്ഭുത മന്ത്രിയായിരിക്കും — യോഹന്നാൻ 20:30.
173. യെശയ്യാവ് 9:6 — ഉപദേഷ്ടാവ് ആയിരിക്കും — മത്തായി 13:53,54.
174. യെശയ്യാവ് 9:6 — അവൻ വീരനാം ദൈവം (എൽ ഗിബ്ബോർ) ആയിരിക്കും — മത്തായി 11:20; തീത്തൊസ് 2:12.
175. യെശയ്യാവ് 9:6 — അവൻ നിത്യപിതാവായിരിക്കും — യോഹന്നാൻ 8:58.
176. യെശയ്യാവ് 9:6 — അവൻ സമാധാനപ്രഭു ആയിരിക്കും — യോഹന്നാൻ 16:33.
177. യെശയ്യാവ് 9:7 — അവന്റെ സമാധാനം എന്നുമുണ്ടാകും — യോഹന്നാൻ 14:7.
178. യെശയ്യാവ് 9:7 — അവൻ്റെ രാജ്യം നിത്യമായിരിക്കും — ലൂക്കോസ് 1:32-33.
179. യെശയ്യാവ് 9:7 — അവൻ നീതിയോടെ ഭരിക്കും — യോഹന്നാൻ 5:30.
180. യെശയ്യാവ് 11:1 — അവൻ നസറായൻ (മുള) എന്നു വിളിക്കപ്പെടും — മത്താ, 2:22.
181. യെശയ്യാവു 11:1 — അവൻ യിശ്ശായിയുടെ വേരിൽ നിന്നു ജനിക്കും — മത്തായി 1:6.
182. യെശയ്യാവു 11:2 — ആത്മാവിനാൽ അഭിഷിക്തൻ — മത്തായി 3:16,17.
183. യെശയ്യാവു 11:2 — അവൻ ജ്ഞാനവും പരിജ്ഞാനവു നിറഞ്ഞവൻ — കൊലൊസ്യർ 2:3.
184. യെശയ്യാവ് 2:3 അവൻ കാണുന്നതുപോലെ വിധിക്കില്ല — വെളിപ്പാട് 2:23.
185. യെശയ്യാവു 11:4 — അവൻ നീതിയോടെ ന്യായം പാലിക്കും — പ്രവൃത്തികൾ 17:31.
186. യെശയ്യാവ് 11:4 — അവൻ വായ് എന്ന വാളുകൊണ്ട് ന്യായം നടത്തും — വെളിപ്പാട് 2:16, 19:11.
187. യെശയ്യാവ് 11:5 — അവൻ നീതിമാനും വിശ്വസ്തനും ആയിരിക്കും — വെളിപ്പാട് 19:11
188. യെശയ്യാവ് 11:10 — വിജാതീയർ അവനെ അന്വേഷിച്ചുവരും — യോഹന്നാൻ 12:20-22.
189. യെശയ്യാവ് 12:2 — ദൈവം എൻ്റെ രക്ഷ (യേശു) (രക്ഷ) എന്ന് വിളിക്കപ്പെടും — മത്തായി 1:21.
190. യെശയ്യാവ് 16:4,5 — ദാവീദിൻ്റെ സിംഹാസനം സ്ഥിരമായിരിക്കും — ലൂക്കോസ് 1: 32,33.
191. യെശയ്യാവ് 22:22 — ആരും തുറക്കാതവണ്ണം അടയ്ക്കുന്നവൻ —
വെളിപ്പാടു 3:7.
192. യെശയ്യാവ് 25:8 — അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും — കൊരിന്ത്യർ 15:54.
193. യെശയ്യാവ് 26:19 — അവനിൽ മൃതന്മാരൊക്കെയും ജീവിക്കും — യോഹന്നാൻ 11:24,25,43,44.
194. യെശയ്യാവ് 28:16 — വീടു പണിയുന്നവർ തള്ളിക്കളഞ്ഞ മൂലക്കല്ല് — പ്രവൃ. 4:11,12.
195. യെശയ്യാവ് 29:13 — അധരംകൊണ്ട് ബഹുമാനിക്കുന്നു: ഹൃദയം അകന്നിരിക്കുന്നു — മത്തായി 15:7-9.
196. യെശയ്യാവ് 29:14 — ജ്ഞാനികളുടെ ജ്ഞാനം നശിക്കും — Iകൊരിന്ത്യർ 1:9.
197. യെശയ്യാവ് 32:2 — അവൻ കാറ്റിനു മറവു സങ്കേതവും ആയിരിക്കും — മത്തായി 23:37.
198. യെശയ്യാവ് 35:4 — അവൻ വന്നു നിങ്ങളെ രക്ഷിക്കും — മത്തായി 1:21.
199. യെശയ്യാവ് 35:5 — കുരുടന്മാരുടെ കണ്ണു തുറക്കും, ചെകിടന്മാർ കേൾക്കും — മത്തായി 11:4.
200. യെശയ്യാവ് 40:3,4 — അവനു വഴിയൊരുക്കാൻ ഒരാൾ വരും — യോഹന്നാൻ 1:23.
201. യെശയ്യാവ് 40:9 — ഇതാ, നിങ്ങളുടെ ദൈവം എന്നു പറക — യോഹന്നാൻ 1:36; 20:28.
202. യെശയ്യാവ് 40:10 — അവൻ പ്രതിഫലം നല്കാൻ വരും വെളിപ്പാട് 22:12.
203. യെശയ്യാവ് 40:11 — ഒരു അനുകമ്പയുള്ള ഇടയൻ — യോഹന്നാൻ 10:14-17.
204. യെശയ്യാവ് 42:1 — ഇതാ, ഞാൻ താങ്ങുന്ന ദാസൻ; എൻ്റെ ഉള്ളം പ്രസാദിക്കുന്ന വൃതൻ — മത്തായി 12:17.
205. യെശയ്യാവ് 42:2 — അവൻ കലഹിക്കുകയില്ല, ഒച്ചയുണ്ടാക്കുകയില്ല – മത്തായി 12:18.
206. യെശയ്യാവ് 42:3 — ചതഞ്ഞ ഓട അവ ഒടിച്ചുകളയില്ല — മത്തായി 12:19.
207. യെശയ്യാവ് 42:4 — അവൻ്റെ നാമത്തിൽ ജാതികൾ പ്രത്യാശവെക്കും — യോഹന്നാൻ 12:20-22.
208. യെശയ്യാവ് 42:6 — അന്ധരുടെ കണ്ണുകൾ തുറക്കും — യോഹന്നാൻ 9:30-32.
209. യെശയ്യാവ് 42:7 — വിജാതീയരുടെ വെളിച്ചം (രക്ഷ) — ലൂക്കോസ് 2:32.
210. യെശയ്യാവു 43:11 — ഞാനല്ലാതെ ഒരു രക്ഷിതാവില്ല — പ്രവൃത്തികൾ 4:12.
211. യെശയ്യാവു 44:3 — അവൻ ദൈവാത്മാവിനെ അയയ്ക്കും — യോഹന്നാൻ 16:7,13.
212. യെശയ്യാവു 45:23 — അവൻ കർത്താവും രക്ഷിതാവുമാണ് — ഫിലിപ്പിയർ 3:20, തീത്തൊസ് 2:12.
213. യെശയ്യാവ് 45:22 — സകല ഭൂസീമാ വാസികളുമായുള്ളോരെ എങ്കലേക്കു തിരിഞ്ഞ് രക്ഷപ്പെടുവിൻ — പ്രവൃത്തികൾ 4:12.
214. യെശയ്യാവ് 45:23 — എന്നാണ എൻ്റെ മുമ്പിൽ ഏപു മുഴങ്കാലും മടങ്ങും — ഫിലിപ്പിയർ 2:10,11.
215 യെശയ്യാവ് 46:10 — ആരംഭത്തിൽ തന്നെ അവസാനവും ഞാൻ പ്രസ്താവിക്കുന്നു — യോഹന്നാൻ 13:19.
216. യെശയ്യാവ് 48:12 — ഞാൻ അനന്യൻ; ആദ്യനും ആന്ത്യനും — യോഹന്നാൻ 1:30; വെളിപ്പാട് 1:8,17.
217. യെശയ്യാവ് 48:17 — നിന്നെ അഭ്യസിപ്പിക്കയും പോകേണ്ടുന്ന വഴിയിൽ നടത്തുകയും — യോഹന്നാൻ 3:2.
218. യെശയ്യാവ് 49:1 — എൻ്റെ അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നേ പേർ പ്രസ്താവിച്ചിരിക്കുന്നു — മത്തായി 1:18-21.
219. യെശയ്യാവ് 49:5 — ഗർഭപാത്രത്തിൽ നിന്നുള്ള ഒരു ദാസൻ — ലൂക്കോസ് 1:31; ഫിലി. 2:7.
220. യെശയ്യാവ് 49:6 — അവൻ യിസ്രായേലിൻ്റെ രക്ഷയാണ് പ്രകാശവും — ലൂക്കോസ് 2:30.
221. യെശയ്യാവ് 49:6 — അവൻ ഭൂമിയുടെ അറ്റത്തോളം രക്ഷയാണ്. പ്രവൃത്തികൾ 13:47.
222. യെശയ്യാവ് 49:6 — അവൻ വിജാതീയരുടെ വെളിച്ചമാണ് — ലൂക്കോസ് 2:30.
223. യെശയ്യാവ് 49:7 — സർവ്വനിന്ദിതനും ജാതീക്കു വെറുപ്പുള്ളവനും — യോഹന്നാൻ 1:11, 8:48-49.
224. യെശയ്യാവ് 50:3 — ഞാൻ ആകാശത്തെ ഇരുട്ടു ഉടുപ്പിക്കും — ലൂക്കോസ് 23:44.
225. യെശയ്യാവ് 50:4 — തളർന്നിരിക്കുന്നവരെ വാക്കുകൊണ്ടു താങ്ങുന്നവൻ — മത്തായി 11:28,29.
226. യെശയ്യാവ് 50:6 — അടിക്കുന്നവർക്ക് എന്റെ മുതുകു കാണിച്ചുകൊടുത്തു — മത്തായി 27:26.
227. യെശയ്യാവ് 50:6 — അടിക്കുവാൻ കവിൾ കാണിച്ചുകൊടുത്തു — മത്തായി 26:67.
228. യെശയ്യാവ് 50:6 — ഏൻ്റെ മുഖം തുപ്പലിനു മറെച്ചില്ല — മത്തായി 27:30.
229. യെശയ്യാവ് 52:7 — സമാധാനവാർത്ത ദൂതൻ്റെ കാൽ പർവ്വതങ്ങളിൽ — ലൂക്കോസ് 4:14,15.
230. യെശയ്യാവ് 52:13 — എൻ്റെ ദാസൻ ഉയർന്നു പൊങ്ങി ഉന്നതനാകും — പ്രവൃത്തികൾ 1:8-10; എഫെസ്യർ 1:19-22.
231. യെശയ്യാവ് 52:14 — അവൻ്റെ രൂപം കണ്ടാൽ ആളല്ല എന്നും ആകൃതി കണ്ടാൽ — ലൂക്കോസ് 18: 31-34; മത്തായി 26:67,68.
232. യെശയ്യാവ് 52:15 — അവൻ പല ജാതികളെയും കുതിച്ചു ചാടുമാറാക്കും — റോമർ. 15:18-21.
233. യെശയ്യാവ് 53:1 — അവന്റെ ജനം അവനെ വിശ്വസിക്കുകയില്ല — യോഹന്നാൻ 12:38, 39.
234. യെശയ്യാവ് 53:2 — അവൻ ഒരു സാധാരണ കുടുബത്തിൽ വളരും — ലൂക്കോസ് 2:7.
235. യെശയ്യാവ് 53:2 — സാധാരണ മനുഷ്യനായി ജീവിക്കും — ഫിലി. 2:6-8.
236. യെശയ്യാവ് 53:3 — മനുഷ്യരാൽ നിന്ദിക്കപ്പെടും — യോഹന്നാൻ 8:49.
237. യെശയ്യാവ് 53:3 — മനുഷ്യരാൽ ത്യജിക്കപ്പെടും — ലൂക്കോസ് 4:28-30, മത്തായി 27: 21-23.
238. യെശയ്യാവ് 53:3 — അവൻ വ്യസനപാത്രമായിരിക്കും — മത്തായി 9:36, ലൂക്കോസ് 19:41-42.
239. യെശയ്യാവ് 53:3 — അവനെ കാണുന്നവരൊക്കെയു മുഖം മറെച്ചു കളയും — മർക്കോസ് 14:50-52.
240. യെശയ്യാവ് 53:4 — സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു — ലൂക്കോസ് 6:17-19.
241 യെശയ്യാവ് 53:4 — അവൻ നമ്മുടെ പാപങ്ങളെ ചുമന്നു — 1പത്രൊസ് 2:24.
242. യെശയ്യാവ് 53:4 അവൻ ദൈവത്താൽ ശിക്ഷിക്കപ്പെട്ടൻ — മത്തായി 27:41-43.
243. യെശയ്യാവ് 53:5 — നമ്മുടെ പാപങ്ങൾക്കുവേണ്ടി മുറിവേറ്റു — ലൂക്കോസ് 23:33.
244. യെശയ്യാവ് 53:5 — നമ്മുടെ സമാധാനത്തിനുള്ള ശിക്ഷ അവൻ്റെമേൽ ആയി — കൊലൊസ്സ്യർ 1:20.
245. യെശയ്യാവ് 53:5 — അവൻ്റെ അടിപ്പിണരുകളാൽ നമീക്കു സൗഖ്യം വന്നു — 1പത്രൊസ് 2:24.
246. യെശയ്യാവ് 53:6 — എല്ലാവരും തെറ്റി ഉഴലുന്ന ആടീകളെപ്പോലെ ആയിരുന്നു — 1പത്രൊസ് 2:25.
247. യെശയ്യാവ് 53:6 — നമ്മുടെ എല്ലാവരുടെയും പാപം അവൻ്റെമേൽ ചുമത്തി — ഗലാത്യർ 1:3.
248. യെശയ്യാവ് 53:7 — അവൻ തന്നെത്താൻ താഴ്ത്തി വായെ തുറക്കാതിരുന്നു — മത്തായി 27:12-14.
249. യെശയ്യാവ് 53:7 — കഠിനമായി പീഡിപ്പിക്കപ്പെട്ടു — മത്തായി 27:27-31.
250. യെശയ്യാവ് 53:7 — കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ ആയിരുന്നു — യോഹന്നാൻ 1:29.
251. യെശയ്യാവ് 53:8 — അവൻ പീഡനം അനുഭവിച്ചു എടുക്കപ്പെട്ടു — മത്തായി 26:47-27:31.
252. യെശയ്യാവ് 53:8 — അവനെ ശിക്ഷാവിധിയുണ്ടായി — യോഹന്നാൻ 18:13-22.
253. യെശയ്യാവ് 53:8 — അവൻ ജീവനുള്ളവരുടെ ദേശത്തുനിന്നു ഛേദിക്കപ്പെട്ടു — മത്തായി 27:50.
254. യെശയ്യാവ് 53:8 — നമ്മുടെ അതിക്രമങ്ങൾ നിമിത്തം ദണ്ഡനം വന്നു — 1യോഹന്നാൻ 2:2.
255. യെശയ്യാവ് 53:9 — അവൻ സാഹസമൊന്നും ചെയ്തിട്ടില്ല — ലൂക്കോസ് 23:41.
256. യെശയ്യാവ് 53:9 — അവന്റെ വായിൽ വഞ്ചനയില്ലായിരുന്നു — യോഹന്നാൻ 18:38.
257. യെശയ്യാവ് 53:9 — ധനികന്റെ ശവക്കുഴിയിൽ സംസ്‌കരിച്ചു — മത്തായി 27:57.
258. യെശയ്യാവ് 53: 10 — അവനെ തകവത്തുകളവാൻ യെഹോവ്ക്ക് ഇഷ്ടമായി — മത്തായി 20:28.
258. യെശയ്യാവ് 53:10 — അവൻ അവനു കഷ്ടം വരുത്തി — യോഹന്നാൻ 18:11.
260. യെശയ്യാവ് 53:10 — അവൻ ഉയിർത്തെഴുന്നേറ്റു എന്നേക്കും ജീവിക്കും — മർക്കോസ് 16:16.
261. യെശയ്യാവ് 53:10 — യഹോവയുടെ ഇഷ്ടം അവൻ്റെ കയ്യാൽ സാധിക്കും — യോഹന്നാൻ 17:1-5.
262. യെശയ്യാവ് 53:11 — അവൻ തൻ്റെ പ്രയത്നഫലം കണ്ടു തൃപ്തനാകും — റോമ, 1:5.
263. യെശയ്യാവ് 53:11 — ദൈവത്തിൻ്റെ നീതിമാനായ ദാസൻ — റോമർ. 5:18,19.
264. യെശയ്യാവ് 53:11 — അവൻ തൻ്റെ പരിജ്ഞാനംകൊണ്ട് മനുഷ്യരെ നീതീകരിക്കും — റോമർ. 5:8,9.
265. യെശയ്യാവാ 53:11 — എല്ലാവരുടെയും പാപം അവൻ വഹിക്കും — എബ്രായർ 9:28.
266. യെശയ്യാവ് 53:12 — ഞാൻ അവനു മഹാന്മാരോടുകൂടി ഓഹരി കൊടുക്കും — മത്തായി 28:18.
267. യെശയ്യാവ് 53:12 — അവൻ തൻ്റെ പ്രാണനെ മരണത്തിനു ഒഴുക്കിക്കളയും — ലൂക്കോസ് 23:46.
268. യെശയ്യാവ് 53:12 — അവൻ അനെകരീടെ പാപം വഹിക്കും — 2കൊരിന്ത്യർ 5:21.
269. യെശയ്യാവ് 53:12 — അവൻ അതിക്രമക്കാർക്കു വേണ്ടി ഇടനില്ക്കും — ലൂക്കോസ് 23:32.
270. യെശയ്യാവ് 53:12 — അവൻ അതിക്രമക്കാരോടു കൂടെ ഏണ്ണപ്പെട്ടു — മർക്കൊസ് 15:27,28. ലൂക്കോസ് 22:37.
271. യെശയ്യാവ് 55:1 — ദാഹിക്കുന്ന ഏവനും വന്നു കുടിക്കട്ടെ — യോഹന്നാൻ 7:37,38.
272. യെശയ്യാവ് 55:3 – ദാവീദിൻ്റെ നിശ്ചലകൃപകൾ എന്ന ശാശ്വത നിയമം — പ്രവൃത്തികൾ 13:34.
273. യെശയ്യാവ് 55:4 — ഞാൻ അവനെ ജാതികൾക്ക് സാക്ഷി ആക്കിയിരിക്കുന്നു — യോഹന്നാൻ 18:37.
274. യെശയ്യാവ് 55:4 — വംശങ്ങൾക്ക് പ്രഭുവും അധിപതിയും ആക്കിയിരിക്കുന്നു — എബ്രായർ 2:10.
275. യെശയ്യാവ് 55:5 —
അന്യജാതികൾ ദൈവത്തിലേക്കു വരും — പ്രവൃത്തികൾ 2:7-10,41.
276. യെശയ്യാവ് 55:5 — ദൈവം അവനെ മഹത്വപ്പെടുത്തും — പ്രവൃത്തികൾ 3:13.
277. യെശയ്യാവ് 59:16 — മനുഷ്യർക്കുവേണ്ടി പക്ഷവാദം ചെയ്യും — എബ്രായർ 7:25.
278. യെശയ്യാവ് 59:16 — അവൻ മനുഷ്യർക്കു രക്ഷ വരുത്തും — യോഹന്നാൻ 6:40.
279. യെശയ്യാവ് 59:20 — അവൻ വീണ്ടെടുപ്പുകാരനായി സീയോനിൽ വരും — ലൂക്കോസ് 2:38.
280. യെശയ്യാവ് 60:3 — സകല ജാതികളുടെയും വെളിച്ചം — ലൂക്കോസ് 2:31,32.
281. യെശയ്യാവ് 61: 1-2 — മിശീഹാ സുവിശേഷം പ്രസംഗിക്കും — ലൂക്കോസ് 4:17-21.
282. യെശയ്യാവ് 61:1 — ദൈവാത്മാവ് അവന്റെ മേൽ ഉണ്ടായിരിക്കും — മത്തായി 3:16-17.
283. യെശയ്യാവ് 61:1 — പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽ നിന്ന് സ്വാതന്ത്ര്യം — യോഹന്നാൻ 8:31-32.
284. യെശയ്യാവ് 61:2 — കൃപയുടെ ഒരു കാലഘട്ടം പ്രഖ്യാപിക്കുക — യോഹന്നാൻ 5:24.
285. യെശയ്യാവ് 61:2-3 — ദൂഃഖിതന്മാരെയൊക്കെയും അശ്വസിപ്പിക്കും — മത്തായി 5:4; ലൂക്കോസ് 6:21.
286. യെശയ്യാവ് 62:11 — സീയോൻ പുത്രിയേ, ഇതാ നിൻ്റെ രക്ഷ വരുന്നു — മത്തായി 21:4,5.
287. യെശയ്യാവ് 63:1-3 — രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു — വെളിപ്പാടു 19:13.
288. യെശയ്യാവ് 65:9 — തിരഞ്ഞെടുക്കപ്പെട്ടവർ അവകാശമാക്കും — റോമർ 11:5-7, എബ്രായർ 7:14, വെളിപ്പാടു 5:5.
289. യെശയ്യാവ് 65:17-25 — പുതിയ ആകാശവും പുതിയ ഭൂമിയും — 2പത്രോസ് 3:13, വെളിപ്പാടു 21:1.
290. യെശയ്യാവ് 66:18-19 — എല്ലാ ജാതികളും ദൈവത്തിലേക്കു തിരിയും — വെളിപ്പാട് 7:9.
291. യിരെമ്യാവ് 11:19 — അവനെ കൊല്ലുവാനുള്ള ഗൂഢാലോചന — മത്തായി 21:38, യോഹന്നാൻ 7:1.
292. യിരെമ്യാവ് 23:5 — ദാവീദിന്റെ സന്തതി — ലൂക്കോസ് 3:23-31.
293. യിരെമ്യാവ് 23:5-6 — മിശീഹാ ദൈവവും മനുഷ്യനും ആയിരിക്കും — യോഹന്നാൻ 13:13, 1തിമൊഥെയൊസ് 3:16.
294. യിരെമ്യാവ് 30:9 — രാജാവായി ജനനം — യോഹന്നാൻ 18:37, വെളിപ്പാടു 1:5.
295. യിരെമ്യാവ് 31:15 — ശിശുക്കളുടെ കൂട്ടക്കൊല — മത്തായി 2:16-18.
296. യിരെമ്യാവ് 31:22 — കന്യകയിലുടെ ജനനം — മത്തായി 1:18-20.
297. യിരെമ്യാവ് 31:31 — മിശീഹായിലൂടെ പുതിയനിയമം ചെയ്യും — മത്തായി 26:28.
298. യിരെമ്യാവ് 33:14-15 — ദാവീദിന്റെ സന്തതി — ലൂക്കോസ് 3:23-31.
299. യെഹെസ്‌കേൽ 21:26 — ഞാൻ താണതിനെ ഉയർത്തുകയും ഉയർന്നതിനെ താഴ്ത്തുകയും ചെയ്യും — ലൂക്കോസ് 1:52.
300. യെഹെസ്കേൽ 21:27 — അവകാശമുളവൻ വരുമ്പോൾ, അതു അവനു കൊടുക്കും — ലൂക്കോസ് 7:19.
301. യെഹെസ്‌കേൽ 34:23-24 — ദാവീദിന്റെ സന്തതി — മത്തായി 1: 1.
302. യെഹെസ്കേൽ 37:24,25 — ദാവീദിൻ്റെ സന്തതി — ലൂക്കോസ് 1:33.
303. ദാനിയേൽ 2:34 — കൈ തൊടാതെ വന്ന കല്ല് — പ്രവൃത്തികൾ 4:11.
304. ദാനിയേൽ 2:44,45 — അവന്റെ രാജ്യത്തിന്റെ വിജയം — ലൂക്കോസ് 1:33, 1കൊരിന്ത്യർ 15:24, വെളിപ്പാടു 11:15.
305. ദാനിയേൽ 7:13 — അവൻ സ്വർഗ്ഗത്തിലേക്ക് ഉയരും — പ്രവൃത്തികൾ 1:9-11.
306. ദാനിയേൽ 7:14 — അവൻ്റെ രാജത്വം ഏറ്റവും ഉയർന്നത് — എഫെസ്യർ 1:20-22.
307. ദാനിയേൽ 7:14 — അവന്റെ ആധിപത്യം ശാശ്വതമായിരിക്കും — ലൂക്കോസ് 1:31-33.
308. ദാനിയേൽ 7:27 — അവൻ്റെ വിശുദ്ധന്മാർക്കുള്ള രാജ്യം — ലൂക്കോസ് 1:33, 1കൊരിന്ത്യർ 15:24, വെളിപ്പാടു 11:15.
309. ദാനിയേ 9:24 — അകൃത്യത്തിനു പരിഹാരം വരുത്തും — ഗലാത്യർ 1:3-5.
310. ദാനിയേൽ 9:24 — അവൻ ദൈവപുത്രൻ — ലൂക്കോസ് 1:35.
311. ദാനിയേൽ 9:25 — അഭിഷിക്തനെക്കുറിച്ചുള്ള പ്രഖ്യാപനം — യോഹന്നാൻ 12: 12-13.
312. ദാനിയേൽ 9:26 — അഭിഷിക്തൻ്റെ മരണം — മത്തായി 27:50.
313. ദാനിയേൽ 9:26 — ആലയം നശിപ്പിക്കുന്നതിനുമുമ്പ് കൊല്ലപ്പെടും — മത്തായി 27:50-51.
314. ദാനിയേൽ 10:5-6 — മഹത്വവൽക്കരിക്കപ്പെട്ട മിശിഹാ — വെളിപ്പാട് 1:13-17.
315. ഹോശേയ 3:5 — യിസ്രായേൽ പുനഃസ്ഥാപനം — യോഹന്നാൻ 18:37, റോമർ 11:25-27.
316. ഹോശേയ 11:1 — മിസ്രയീമിൽ നിന്നാ ഞാൻ എൻ്റെ മകനെവിളിച്ചു — മത്തായി 2:15.
317. ഹോശേയ 13:14 — അവൻ മരണത്തെ പരാജയപ്പെടുത്തും –1കൊരിന്ത്യർ 15:55-57.
318. യോവേൽ 2:28-32 — ആത്മാവിന്റെ വാഗ്ദാനം — പ്രവൃത്തികൾ 2:17-21.
319. യോവേൽ 2:32 — വിശ്വസിക്കുന്ന ഏവർക്കും രക്ഷ — റോമർ 10:11-13.
320. ആമോസ് 8:9 — ഉച്ചയ്ക്ക് സൂര്യൻ അസ്തമിക്കും — മത്തായി 24:29, പ്രവൃ. 2:20, വെളിപ്പാടു 6:12.
321. ആമോസ് 9:11-12 — വീണുപോര കൂടാരത്തിന്റെ പുനഃസ്ഥാപനം — പ്രവൃത്തികൾ 14:16 -18.
322. യോനാ 1:17 — യേശുവിൻ്റെ മരണവും പുനരുത്ഥാനവും — മത്തായി 16:4.
323. മീഖാ 2:12-13 — യിസ്രായേലിൻ്റെ യഥാസ്ഥാപനം — റോമർ 11:26.
324. മീഖാ 4:1-8 — യിസ്രായേലിൻ്റെ രാജ്യാനുഗ്രഹം — ലൂക്കോസ് 1:33, മത്തായി 2:1, ലൂക്കോസ് 2: 4,10,11.
325. മീഖാ 5:2 — ക്രിസ്തു ബെത്‌ലഹേമിൽ ജനിക്കും — മത്തായി 2:1-2.
326. മീഖാ 5:2 – അവൻ യിസ്രായേലിൻ്റെ അധിപതിയായിരിക്കും — ലൂക്കോസ് 1:33.
327. മീഖാ 5:2 അവൻ പുരാതനനാണ് — യോഹന്നാൻ 8:58.
328. ഹഗ്ഗായി 2:7 — അവൻ രണ്ടാമത്തെ ആലയം സന്ദർശിക്കും — ലൂക്കോസ് 2:27-32.
329. ഹഗ്ഗായി 2:23 — സെരുബ്ബാബേലിന്റെ
സന്തതി — ലൂക്കോസ് 3:23-27.
330. ഹബക്കുക് 2:14 — ഭൂമി മുഴുവൻ കർത്താവിന്റെ മഹത്വംകൊണ്ടു നിറയും — റോമർ 11:26, വെളിപ്പാടു 21:23-26.
331. ഹഗ്ഗായി 2:7 — സകല ജാതികളുടെയും മനോഹര വസ്തു (മശീഹാ) — ലൂക്കോസ് 21:38, 1പത്രൊസ് 1:10.
332. സെഖര്യാവ് 2:10-13 — കുഞ്ഞാടിനെ സിംഹാസനം — വെളിപ്പാട് 5:13, 6:9, 21:24.
333. സെഖര്യാവ് 3:8 — ദൈവത്തിന്റെ ദാസൻ — യോഹന്നാൻ 17:4.
334. സെഖര്യാവ് 6:12-13 — പുരോഹിതനും രാജാവുമായവൻ — എബ്രായർ 8:1.
335. സെഖര്യാവ് 9:9 — യെരുലേമിലേക്കുള്ള ജൈത്രപ്രവേശം — മത്തായി 21:8-10.
336. സെഖര്യാവ് 9:9 — യിസ്രായേലിൻ്റേ രാജാവ് — യോഹന്നാൻ 12:12-13.
337. സെഖര്യാവു 9:9 — മശീഹാ നീതിമാനായിരിക്കും — യോഹന്നാൻ 5:30.
338. സെഖര്യാവ് 9:9 — മശീഹാ രക്ഷ നൽകും — ലൂക്കോസ് 19:10.
339. സെഖര്യാവ് 9:9 — മശീഹാ താഴ്മയുള്ളവനായിരിക്കും — മത്തായി 11:29.
340. സെഖര്യാവ് 10:4 — മൂലക്കല്ല് — എഫെസ്യർ 2:20.
341. സെഖര്യാവ് 11:4-6 — അവന്റെ വരവിൽ, യോഗ്യതയില്ലാത്ത നേതാക്കൾ ഉണ്ടായിരിക്കും — മത്തായി 23:1-4.
342. സെഖര്യാവ് 11:4-6 – മറ്റൊരു രാജാവിനുവേണ്ടി മശീഹയെ നിരസിക്കുന്നു — യോഹന്നാൻ 19:13-15.
343. സെഖര്യാവ് 11:7 — ദരിദ്രരുടെ ഇടയിലുള്ള ശുശ്രൂഷ — മത്തായി 9:35-36.
344. സെഖര്യാവ് 11:8 — അവിശ്വാസം മശീഹായെ നിരസിക്കുന്നു — മത്തായി 23:33.
345. സെഖര്യാവ് 11:8 — മശീഹായെ തള്ളുന്നു — മത്തായി 27:20.
346. സെഖര്യാവ് 11:9 — ശുശ്രൂഷ നിർത്തുന്നു — മത്തായി 13:10-12.
347. സെഖര്യാവ് 11:10-11 — ജാതികളിലേക്ക് തിരിയുന്നു — ലൂക്കോസ് 19:41-44.
348. സെഖര്യാവ് 11:10-11 — മശീഹാ ദൈവ തന്നേ — യോഹന്നാൻ 14:7.
349. സെഖര്യാവ് 11:12 — മുപ്പത് വെള്ളിക്കാശിന് ഒറ്റിക്കൊടുക്കുന്നു — മത്തായി 26:14-16.
350. സെഖര്യാവ് 11:13 — മുപ്പത് വെള്ളിക്കാശ് ആലയത്തിൽ എറിയുന്നു — മത്തായി 27:3-5.
351. സെഖര്യാവ് 12:7 — യെഹൂദാ കൂടാരങ്ങളെ ആദ്യം രക്ഷിക്കും — ലൂക്കോസ് 24:47.
352. സെഖര്യാവ് 12:10 — മശീഹായുടെ ശരീരം കുത്തിത്തുളയ്ക്കും — യോഹന്നാൻ 19:33-37.
353. സെഖര്യാവ് 13:7 ഇടയനെ വെട്ടും ആടുകൾ ചിതറും — മത്തായി 26:31-56.
354. സെഖര്യാവ് 13:7 — അവൻ മനുഷ്യവർഗ്ഗത്തിനു വേണ്ടി മരിക്കും — യോഹന്നാൻ 18:11.
355. മലാഖി 3:1 — മശീഹായുടെ വഴി ഒരുക്കാനുള്ള ദൂതൻ — മത്തായി 11:10.
356. മലാഖി 3:1 — അവൻ പെട്ടെന്ന് തൻ്റെ മന്ദിരത്തിലേക്ക് വരും — മർക്കോസ് 11:15-16.
357. മലാഖി 3:1 — പുതിയ ഉടമ്പടിയുടെ ദൂതൻ — ലൂക്കോസ് 4:43
358. മലാഖി 3:3 — അവൻ നീതിയിൽ യഹോവയ്ക്ക് വഴിപാടു കഴിക്കും — ലൂക്കോസ് 1:78, യോഹന്നാൻ 1:9; 12:46, 2പത്രോസ് 1:19, വെളിപ്പാടു 2:28; 19:11-16; 22:16.
369. മലാഖി 4:5 — ഏലിയാവിന്റെ ആത്മാവോടെ യോഹന്നാൻ വരും — മത്തായി 3:1-2.
360. മലാഖി 4:6 — യോഹന്നാൻ ഫലർക്കും നീതിമാർഗ്ഗം ഉപദേഷിക്കും — ലൂക്കോസ് 1:16- 17.