Category Archives: Uncategorized

യഹോവ/യേശുക്രിസ്തു

യഹോവ/യേശുക്രിസ്തു

യഹോവ തന്നെയാണ് യേശുക്രിസ്തു. പഴയനിയമത്തിൽ അവൻ്റെ പേര് യഹോവ അഥവാ യാഹ്വെ എന്നായിരുന്നു. “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്ന യഹോവയുടെ വാഗ്ദത്തത്തിൻ്റെ ഫലമാണ് പുതിയനിയമം: (യിരെ, 31:31-34; എബ്രാ, 8:8-13. ഒ.നോ: യെഹെ, 11:19,20). പഴയനിയമം അഥവാ ന്യായപ്രമാണം നല്കുന്നതിനു മുന്നോടിയായാണ് ദൈവം തൻ്റെ യഹോവ എന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്: (പുറ, 3:14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്കുപോലും ആ നാമം വെളിപ്പെടുത്തിയിരുന്നില്ല: (പുറ, 6:3). അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് ജീവനുള്ള ദൈവമായ യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യനു യേഹ്ശുവാ അഥവാ യേശു എന്ന പേർ നല്കിയത്: (മത്താ, 1:21; ലൂക്കൊ, 1:31; 1തിമൊ, 3:15,16). ദൈവത്തിൻ്റെ വാഗ്ദത്തംപോലെ (യിരെ, 31:31-34) തൻ്റെ വെളിപ്പാടായ ക്രിസ്തുവിൻ്റെ രക്തംമൂലം പുതിയനിയമം സ്ഥാപിതമായപ്പോൾ (ലൂക്കൊ, 22:20; എബ്രാ, 8:8-13) പിതാവ് (യോഹ, 5:43; 17:11,12) പുത്രൻ (മത്താ, 1:23) പരിശുദ്ധാത്മാവ് (യോഹ, 14:26) എന്ന ഏകദൈവത്തിൻ്റെ നാമം യേശുക്രിസ്തു എന്നായി: (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). സുവിശേഷചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു: (യോഹ, 8:16-18; 8:29; 16:32). ദൈവമല്ല നമുക്കുവേണ്ടി ക്രൂശിൽ മരിച്ചത്; ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യനായിരുന്നു: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:5,6; 3:14-16). പ്രത്യക്ഷനായവൻ തൻ്റെ ശുശ്രൂഷ തികച്ച് അപ്രത്യക്ഷനായാൽ ആ പദവിയല്ലാതെ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയില്ല. ആരാണോ മനുഷ്യനായി പ്രത്യക്ഷനായത്, അവനാണ് ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും മഹാദൈവവുമായ യഹോവ അഥവാ യേശുക്രിസ്തു: (ആവ, 10:17; തീത്തൊ, 2:12; എബ്രാ, 13:8). ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ രക്ഷയ്ക്കായി യേശുക്രിസ്തുവെന്ന ഏകനും ഏകനാവുമല്ലാതെ മറ്റൊരു നാമമില്ലെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് വിളിച്ചുപറഞ്ഞതോർക്കുക: (പ്രവൃ, 4:12). പഴയനിയമത്തിൽ സകലജാതികൾക്കും രക്ഷയ്ക്കായുള്ള ഏകദൈവവും നാമവും യഹോവയായിരുന്നു എന്നതുമോർക്കുക: (യെശ, 45:5,6,22).

യഹോവ തന്നെയാണോ മനുഷ്യനായി വെളിപ്പെട്ട് ക്രൂശിൽ മരിച്ചതെന്നു പലർക്കും സംശയമുണ്ടാകാം: ദൈവഭക്തിയെക്കുറിച്ചുള്ള മർമ്മത്തിൽ “God was manifest in the flesh” എന്നാണ് കെ.ജെ.വി ഉൾപ്പെടെയുള്ള പല ഇംഗ്ലീഷ് പരിഭാഷകളിലും കാണുന്നത്; എന്നാൽ അത് പൂർണ്ണമായും ശരിയല്ല; ഭാഷയുടെ വ്യാകരണം അറിയാവുന്നവർ “അവൻ ജഡത്തിൽ വെളപ്പെട്ടു” എന്നതിലെ ‘അവൻ’ എന്ന ‘സർവ്വനാമം’ മാറ്റിയിട്ട് തൽസ്ഥാനത്ത് ‘നാമം’ ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നു കിട്ടും.” (1തിമൊ, 3:14-16) ജീവനുള്ള ദൈവം യഹോവയാണ്: (യിരെ, 10:19). ഇനി യഹോവയായ ദൈവം പറയുന്നത് കേൾക്കുക: “And I will pour upon the house of David, and upon the inhabitants of Jerusalem, the spirit of grace and of supplications: and they shall look upon me whom they have pierced, and they shall mourn for him, as one mourneth for his only son, and shall be in bitterness for him, as one that is in bitterness for his firstborn.” “അവർ കുത്തിയ എന്നെ നോക്കും” (സെഖ, 12:10. KJV). എന്നെയാണ് അവർ കുത്തിത്തുളച്ചതെന്ന് യഹോവ പറയുമ്പോൾ വിശ്വസിക്കാതെ പറ്റില്ലല്ലോ? മലയാളം പരിഭാഷയും കാണുക:  “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും, യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെ പ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10. വി.ഗ്ര). അടുത്തത്; യഹോവ ഒലിവുമലയിൽ വരും; ഒലിവുമല കിഴക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകുമെന്നു സെഖര്യാവു പറയുന്നു: (14:3,4). ഒലിവുമലയിൽ നിന്നു യേശുക്രിസ്തു സ്വർഗ്ഗാരോഹണം ചെയ്തശേഷം രണ്ടു ദൂതന്മാർ വന്നു പറയുന്നു: യേശു പോയപോലെ വീണ്ടും വരും: (പ്രവൃ, 1:10,11). എവിടെ വരും? ഒലിവുമലയിൽ. ആരുവരും? യഹോവ അഥവാ യേശുക്രിസ്തു വരും.

1. ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. (ഉല്പ, 1:1 = എബ്രാ, 1:10) കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.

2. യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു. (ഉല്പ< 2:7 = യോഹ 20:22) ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ.

3. ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു. (ഉല്പ, 17:1 = വെളി, 19:6) ഹല്ലെലൂയ്യാ! സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏറ്റിരിക്കുന്നു. 

4. അബ്രാഹാം ആ സ്ഥലത്തിന്നു യഹോവ-യിരേ എന്നു പേരിട്ടു. യഹോവയുടെ പർവ്വതത്തിൽ അവൻ പ്രത്യക്ഷനാകും എന്നു ഇന്നുവരെയും പറഞ്ഞുവരുന്നു. (ഉല്പ, 22:14 = 1തിമൊ, 3:16) ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു.  

5. ഇതാ, ഭൂമിയിൽ വെച്ചിരിക്കുന്ന ഒരു കോവണി; അതിന്റെ തല സ്വർഗ്ഗത്തോളം എത്തിയിരുന്നു; …. അതിന്മീതെ യഹോവ നിന്നു അരുളിച്ചെയ്തതു. (ഉല്പ, 28:12,13 = യോഹ, 1:51) സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെ അടുക്കൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും.

6. യഹോവ: മിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു കണ്ടു. (പുറ, 3:7 = വെളി, 2:9) ഞാൻ നിന്റെ കഷ്ടതയും ദാരിദ്ര്യവും …. അറിയുന്നു.

7. ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു. (പുറ, 3:14 = യോഹ, 8:24) ഞാനാകുന്നവന്‍ ഞാന്‍തന്നെ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും. (സ.വേ.പു.നൂ.പ)

8. ഞാൻ നിന്നെ സൌഖ്യമാക്കുന്ന യഹോവ ആകുന്നു എന്നു അരുളിച്ചെയ്തു. (പുറ, 15:26 = മത്താ, 4:23) യേശുക്രിസ്തു ജനത്തിലുള്ള സകലദീനത്തെയും വ്യാധിയെയും സൌഖ്യമാക്കി.

9. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. (പുറ, 20:3 = യോഹന്നാൻ 20:28 തോമാസ് യേശുവിനോടു: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ.

10. യഹോവെക്കു മാത്രമല്ലാതെ വേറെ ദൈവങ്ങൾക്കു യാഗം കഴിക്കുന്നവനെ നിർമ്മൂലമാക്കേണം. (പുറ, 22:20 = മത്താ, 28:9) സ്ത്രീകൾ അടുത്തുചെന്നു യേശുവിന്റെ കാൽ പിടിച്ചു അവനെ നമസ്കരിച്ചു.

11. യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം ഇതാ എന്നു പറഞ്ഞു. (പുറ, 24:8 = ലൂക്കോ, 22:20) ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയ നിയമം ആകുന്നു.

12. ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു. (ലേവ്യ, 20:8 = എബ്രാ, 10:14) ഏകയാഗത്താൽ ക്രിസ്തു വിശുദ്ധീകരിക്കപ്പെടുന്നവർക്കു സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു.

13. നിങ്ങൾ എന്റെ ശബ്ബത്തുകൾ ആചരിക്കയും എന്റെ വിശുദ്ധമന്ദിരം ബഹുമാനിക്കയും വേണം; ഞാൻ യഹോവ ആകുന്നു. (ലേവ്യ, 26:2 = മത്താ, 12:8) മനുഷ്യപുത്രനോ ശബ്ബത്തിന്നു കർത്താവാകുന്നു.

14. ഞാൻ നിങ്ങളുടെ ഇടയിൽ സഞ്ചരിച്ചുകൊണ്ടിരിക്കും; ഞാൻ നിങ്ങൾക്കു ദൈവവും നിങ്ങൾ എനിക്കു ജനവും ആയിരിക്കും. (ലേവ്യ, 26:12 = യോഹ, 15:4) യേശു: എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും.

15. യഹോവ തിരുമുഖം നിന്റെ മേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ. (സംഖ്യാ, 6:26 = എഫെ, 2:14) അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി.

16. നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവൻ നമുക്കു അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളു? (ആവ, 4:7 = മത്താ, 18:20) രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും ഞാൻ നിങ്ങളോടു പറയുന്നു.

17. ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല. (ആവ, 4:39 = മത്താ, 28:18) യേശു: സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.

18. ജീവനുള്ള ദൈവമായ യഹോവ. (ആവ, 5:26 = 1തിമൊ, 3:16) ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു.

19. നിന്റെ ദൈവമായ യഹോവ തന്നേ ദൈവം; അവൻ തന്നേ സത്യദൈവം. (ആവ, 7:9 = 1യോഹ, 5:20) യേശുക്രിസ്തു സത്യദൈവവും നിത്യജീവനും ആകുന്നു.

20. നിങ്ങളുടെ ദൈവമായ യഹോവ  കർത്താധികർത്താവു. (ആവ, 10:17 = വെളി, 17:14) കർത്താധികർത്താവും രാജാധിരാജാവും.

21. നിങ്ങളുടെ ദൈവമായ യഹോവ  മഹാദൈവം. (ആവ, 10:17 = തീത്തൊ, 2:12) മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തു. 

22. നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവെക്കു മക്കൾ ആകുന്നു. (ആവ, 14:1 = എബ്രാ, 2:14) മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.

23. യഹോവ: ഞാൻ ഈ വചനങ്ങൾ അവരെ പറഞ്ഞു കേൾപ്പിച്ചു അവരുടെ നേരെ ആകാശത്തെയും ഭൂമിയെയും സാക്ഷിവെക്കും. (ആവ, 31:28 = മത്താ, 24:35) യേശു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.

24. യഹോവ: ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ. (ആവ, 32:39 = തീത്തൊ, 2:12) മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തു.

25. യഹോവ: ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൌഖ്യമാക്കുന്നു; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ഇല്ല. (ആവ, 32:39 = യോഹ, 6:35 വെളി, 1:18) യേശു: ഞാൻ ജീവന്റെ അപ്പം ആകുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.

26. നിന്റെ സഹായത്തിന്നായി യഹോവ ആകാശത്തുടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു. (ആവ, 33:26 = വെളി, 1:7) ഇതാ, യേശു മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും.

27. ഗിദെയോൻ അവിടെ യഹോവെക്കു ഒരു യാഗപീഠം പണിതു അതിന്നു യഹോവ ശലോം (സമാധാനം) എന്നു പേരിട്ടു. (ന്യായാ, 6:24 = എഫെ, 2:14) യേശു നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി.

28. ഇങ്ങനെ യഹോവ ശീലോവിൽ വെച്ചു ശമൂവേലിന്നു യഹോവയുടെ വചനത്താൽ വെളിപ്പെട്ടു. (1ശമൂ, 3:21 = യോഹ, 1:14) വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു.

29. യഹോവയുടെ ജനമായ യിസ്രായേൽ. (2ശമൂ, 6:21 = മത്താ, 1:21) യേശു തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കും. 

30. യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല. (2ശമൂ,12:13 = മത്താ, 9:2) യേശു: മകനേ, ധൈര്യമായിരിക്ക; നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു.

31. സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും. (2ശമൂ, 22:4 = 1കൊരി, 1:2) നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന.

32. യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു? (2ശമൂ, 22:32 = 1കൊരി, 10:4) അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു.

33. യഹോവയെ മാത്രം ഭജിക്കയും അവനെ മാത്രം നമസ്കരിക്കയും അവന്നു മാത്രം യാഗംകഴിക്കയും വേണം. (2രാജാ,  17:36 = കൊലൊ, 3:24) അവകാശമെന്ന പ്രതിഫലം കർത്താവു തരും എന്നറിഞ്ഞു കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ.

34. യഹോവ സർവ്വഹൃദയങ്ങളെയും പരിശോധിക്കയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു. (1ദിന, 28:9 = വെളി, 2:23) ഞാൻ ഉൾപൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവൻ എന്നു സകലസഭകളും അറിയും.

35. യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. (1ദിന, 29:11 = മത്താ, 28:18) യേശു: സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.

36. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു. (1ദിന, 29:11 = യോഹ, 1:49) റബ്ബീ, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവു.

37. എസ്രാ മഹാദൈവമായ യഹോവയെ സ്തുതിച്ചു. (നെഹെ, 8:6 = തീത്തൊ, 2:12) മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തു.

38. ദൈവം തനിച്ചു (alone) ആകാശത്തെ വിരിക്കുന്നു; (ഇയ്യോ, 9:8 = എബ്രാ, 1:10; സങ്കീ, 102:25) കർത്താവേ (യേശു), നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.

39. സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു. (ഇയ്യോ, 9:8 = മത്താ, 14:25) “രാത്രിയിലെ നാലാം യാമത്തിൽ യേശു കടലിന്മേൽ നടന്നു അവരുടെ അടുക്കൽ വന്നു.”

40. എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു. (ഇയ്യോ, 19:25 = യോഹ, 1:14; 1യോഹ, 1:1,2) വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. 

41. നിന്റെ വൈരികൾനിമിത്തം, ശത്രുവിനെയും പകയനെയും മിണ്ടാതാക്കുവാൻ തന്നേ, നീ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു ബലം നിയമിച്ചിരിക്കുന്നു. (സങ്കീ, 7:2 = മത്താ, 21:16) യേശു അവരോടു: “ഉവ്വു: ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽ നിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചിട്ടല്ലയോ” എന്നു ചോദിച്ചു.

42. യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കു അവൻ സിംഹാസനം ഒരുക്കിയിരിക്കുന്നു. (സങ്കീ, 9:7 = ലൂക്കോ, 1:33; യോഹ, 5:27) യേശു യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധിനടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു.

43. യഹോവ എന്നെന്നേക്കും രാജാവാകുന്നു. (സങ്കീ, 10:16 = എബ്രാ, 1:8) ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു.

44. യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ടു; യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിൽ ആകുന്നു. (സങ്കീ, 11:4 = വെളി, 7:17) സിംഹാസനത്തിന്റെ മദ്ധ്യേ ഉള്ള കുഞ്ഞാടു.

45. യഹോവയുടെ വിധികൾ സത്യമായവ; അവ ഒട്ടൊഴിയാതെ നീതിയുള്ളവയാകുന്നു. (സങ്കീ, 19:9 = യോഹ, 14:6) യേശു: ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു.

46. എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ. (സങ്കീ, 19:14 = 1കൊരി, 10:4) അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു.

47. എന്റെ വസ്ത്രം അവർ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവർ ചീട്ടിടുന്നു. (സങ്കീ, 22:18 = മത്താ, 27:35) അവനെ ക്രൂശിൽ തറെച്ചശേഷം അവർ ചീട്ടിട്ടു അവന്റെ വസ്ത്രം പകുത്തെടുത്തു,

48. അവർ വന്നു, ജനിപ്പാനുള്ള ജനത്തോടു അവൻ (യഹോവ) നിവർത്തിച്ചിരിക്കുന്നു എന്നു അവന്റെ നീതിയെ വർണ്ണിക്കും. (സങ്കീ, 22:31 = യോഹ, 19:30) യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: ”നിവൃത്തിയായി” എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.

49. യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല. (സങ്കീ, 23:1 = യോഹ, 10:11) യേശു: ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.

50. യഹോവ എന്റെ വെളിച്ചം ആകുന്നു. (സങ്കീ, 27:1 = യോഹ, 8:12) യേശു: ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു.

51. യഹോവ എന്റെ രക്ഷ ആകുന്നു. (സങ്കീ, 27:1 = ലൂക്കോ, 2:31) നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷ.

52. യഹോവ എന്നേക്കും രാജാവായി ഇരിക്കുന്നു. (സങ്കീ, 29:10 = ലൂക്കൊ, 1:33) യേശു യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവൻ്റെ രാജ്യത്തിനു അവസാനം ഉണ്ടാകയില്ല.

53. യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും. (സങ്കീ, 29:11 = യെശ, 9:6) സമാധാന പ്രഭു.

54. യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി. (സങ്കീ, 33:6 = യോഹ, 1:3) സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.

55. ഞാൻ യഹോവയോടു അപേക്ഷിച്ചു; അവൻ എനിക്കു ഉത്തരമരുളി. (സങ്കീ, 34:4 = യോഹ, 14:14) നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും.

56. യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ. (സങ്കീ, 34:8 = 1പത്രൊ, 2:3) കർത്താവു ദയാലു എന്നു നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ.

57. യഹോവ തന്റെ ദാസന്മാരുടെ പ്രാണനെ വീണ്ടുകൊള്ളുന്നു; അവനെ ശരണമാക്കുന്നവരാരും ശിക്ഷ അനുഭവിക്കയില്ല. (സങ്കീ, 34:22 = റോമ, 8:1) അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല.

58. ദാവീദു യഹോവയോടു: എന്റെ ദൈവവും എന്റെ കർത്താവുമായുള്ളോവേ. (സങ്കീ, 35:23 = യോഹ, 20:28) തോമാസ് യേശുവിനോടു: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ.

58. ദൈവമേ, നിന്റെ ദയ എത്ര വിലയേറിയതു! മനുഷ്യപുത്രന്മാർ നിന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു. സങ്കീ, 36:7 = മത്താ, 23:37) കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല.

59. യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ. (സങ്കീ, 41:13 = റോമ, 9:5) ക്രിസ്തു സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ.

60. ദൈവം ജയഘോഷത്തോടും യഹോവ കാഹളനാദത്തോടും കൂടെ ആരോഹണം ചെയ്യുന്നു. (സങ്കീ, 47:5 = പ്രവൃ, 1:9) ഇതു പറഞ്ഞശേഷം അവർ കാൺകെ അവൻ ആരോഹണം ചെയ്തു. 

61. ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവമാകുന്നു; അവൻ നമ്മെ ജീവപര്യന്തം വഴിനടത്തും. (സങ്കീ, 48:14 = മത്താ, 28:19) ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.

62. നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും. (സങ്കീ, 55:22 = മത്താ, 11:28) അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.

63. ദൈവം നമുക്കു ഉദ്ധാരണങ്ങളുടെ ദൈവം ആകുന്നു; മരണത്തിൽനിന്നുള്ള നീക്കുപോക്കുകൾ കർത്താവായ യഹോവെക്കുള്ളവ തന്നേ. (സങ്കീ, 68:20 = എബ്രാ, 2:14) മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.

64. ദൈവത്തിന്നു പാടുവിൻ, അവന്റെ നാമത്തിന്നു സ്തുതി പാടുവിൻ; മരുഭൂമിയിൽകൂടി വാഹനമേറി വരുന്നവന്നു വഴി നിരത്തുവിൻ; യാഹ് എന്നാകുന്നു അവന്റെ നാമം; അവന്റെ മുമ്പിൽ ഉല്ലസിപ്പിൻ. (സങ്കീ, 68:4 = മത്താ, 21:4) സീയോൻ പുത്രിയോടു: ഇതാ, നിന്റെ രാജാവു സൌമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്റെ കുട്ടിയുടെ പുറത്തും കയറി നിന്റെ അടുക്കൽ വരുന്നു എന്നു പറവിൻ.

65. നീ ഉയരത്തിലേക്കു കയറി, ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി. (സങ്കീ, 68:18 = എഫെ, 4:8) യേശു ബദ്ധന്മാരെ പിടിച്ചുകൊണ്ടു പോയി ഉയരത്തിൽ കയറി മനുഷ്യർക്കു ദാനങ്ങളെ കൊടുത്തു.

66. ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ് തുറക്കും; പുരാതനകടങ്കഥകളെ ഞാൻ പറയും.(സങ്കീ, 78:2 = മത്താ, 13:35) ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ്തുറക്കും; ലോകസ്ഥാപനം മുതൽ ഗൂഢമായതു ഉച്ചരിക്കും.

67. അത്യുന്നതനായ ദൈവം തങ്ങളുടെ വീണ്ടെടുപ്പുകാരൻ. (സങ്കീ, 78:35 = 1കൊരി, 1:30) ക്രിസ്തുയേശു നമുക്കു ദൈവത്തിങ്കൽ നിന്നു വീണ്ടെടുപ്പുമായിത്തീർന്നു.

68. യഹോവ: നിന്റെ ജനത്തിന്റെ അകൃത്യം നീ മോചിച്ചു; അവരുടെ പാപം ഒക്കെയും നീ മൂടിക്കളഞ്ഞു. (സങ്കീ, 85:2 = മത്തായി 9:2) യേശു: മകനേ, ധൈര്യമായിരിക്ക; നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു.

69. നീ സമുദ്രത്തിന്റെ ഗർവ്വത്തെ അടക്കിവാഴുന്നു. അതിലെ തിരകൾ പൊങ്ങുമ്പോൾ നീ അവയെ അമർത്തുന്നു. (സങ്കീ, 89:9 = മത്താ, 8:26) യേശു: എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോൾ വലിയ ശാന്തതയുണ്ടായി.

70. പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു. (സങ്കീ, 90:2 = യോഹ, 1:1) ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.

71. യഹോവ മഹാദൈവമല്ലോ; അവൻ സകലദേവന്മാർക്കും മീതെ മഹാരാജാവു തന്നേ. (സങ്കീ, 95:3 = തീത്തൊ, 2:12; എബ്രാ, 7:26) മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തു; സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ.

72. യഹോവെക്കു അവന്റെ നാമത്തിന്നു തക്കമഹത്വം കൊടുപ്പിൻ; തിരുമുൽകാഴ്ചയുമായി അവന്റെ പ്രാകാരങ്ങളിൽ ചെല്ലുവിൻ. (സങ്കീ, 96:8 = മത്താ, 2:11) ആ വീട്ടിൽ ചെന്നു, ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു, വീണു അവനെ (യേശുവിനെ) നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു.

73. പൂർവ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു. (സങ്കീ, 102:25 = എബ്രാ, 1:10) കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.

74. നീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല. (സങ്കീ, 102:27 = എബ്രാ, 13:8) യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ.

75. യഹോവ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു. (സങ്കീ, 103:3 = പ്രവൃ, 9:34) യേശുക്രിസ്തു നിന്നെ സൌഖ്യമാക്കുന്നു; എഴുന്നേറ്റു താനായി തന്നേ കിടക്ക വിരിച്ചുകൊൾക.

76. യഹോവ തന്റെ മാളികകളുടെ തുലാങ്ങളെ വെള്ളത്തിന്മേൽ നിരത്തുന്നു; മേഘങ്ങളെ തന്റെ തേരാക്കി, കാറ്റിൻ ചിറകിന്മേൽ സഞ്ചരിക്കുന്നു. (സങ്കീ, 104:3 = മത്താ, 26:64) ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും.

77. യഹോവ തന്റെ വചനത്തെ അയച്ചു അവരെ സൌഖ്യമാക്കി. (സങ്കീ, 107:20 = മത്താ, 4:25) യേശു അവരെ സൌഖ്യമാക്കി.

78. യഹോവ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ അടങ്ങി. (സങ്കീ, 107:29 = ലൂക്കോ, 8:24) യേശു എഴുന്നേറ്റു ചുഴലിക്കാറ്റിനെയും വെള്ളത്തിന്റെ കോപത്തെയും ശാസിച്ചു; അവ അമർന്നു ശാന്തത ഉണ്ടായി.

79. സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; ഭൂമിയെ അവൻ മനുഷ്യർക്കു കൊടുത്തിരിക്കുന്നു. (സങ്കീ, 115:16 = മത്താ, 28:18) യേശു: സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.

80. വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു. (സങ്കീ, 118:22 = പ്രവൃ, 4:11) വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ തന്നേ.

81. യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു. (സങ്കീ, 118:26 = മത്താ, 21:9) മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് പുത്രന്നു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.

82. യഹോവ തന്നേ ദൈവം; അവൻ നമുക്കു പ്രകാശം തന്നിരിക്കുന്നു. (സങ്കീ, 118:27 = യോഹ, 8:12) ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു.

83. യഹോവേ, നിന്റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ. (സങ്കീ, 119:33 = യോഹ, 14:6) ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു.

84. ഏകനായി മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു. (സങ്കീ, 136:4 = യെശ, 9:6) അത്ഭുതമന്ത്രി.

85. യഹോവേ, നീ എന്നെ ശോധന ചെയ്തു അറിഞ്ഞിരിക്കുന്നു; ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും നീ അറിയുന്നു. എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു. (സങ്കീ, 139:1,2 = യോഹ, 16:30( നീ സകലവും അറിയുന്നു എന്നും ആരും നിന്നോടു ചോദിപ്പാൻ നിനക്കു ആവശ്യം ഇല്ല എന്നും ഞങ്ങൾ ഇപ്പോൾ അറിയുന്നു.

86. യഹോവ കുരുടന്മാർക്കു കാഴ്ച കൊടുക്കുന്നു. (സങ്കീ, 146:8 = മത്താ, 11:4) യേശു: കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർക്കുന്നു. 

87. യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു. (സങ്കീ, 146:8 = ലൂക്കോ, 13:11,12) പതിനെട്ടു സംവത്സരമായി ഒരു രോഗാത്മാവു ബാധിച്ചിട്ടു ഒട്ടും നിവിരുവാൻ കഴിയാതെ കൂനിയായോരു സ്ത്രീ ഉണ്ടായിരുന്നു. യേശു അവളെ കണ്ടു അടുക്കെ വിളിച്ചു: “സ്ത്രിയേ, നിന്റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു.

88. മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുതു; അവന്റെ ശാസനയിങ്കൽ മുഷികയും അരുതു. അപ്പൻ ഇഷ്ടപുത്രനോടു ചെയ്യുന്നതുപോലെ യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു. (സദൃ, 3:11,12 = വെളി, 3:19) യേശു: എനിക്കു പ്രിയമുള്ളവരെ ഒക്കെയും ഞാൻ ശാസിക്കയും ശിക്ഷിക്കയും ചെയ്യുന്നു; ആകയാൽ നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക.

89. യഹോവയുടെ കണ്ണു എല്ലാടവും ഉണ്ടു; ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു. (സദൃ, 15:3 = മത്താ, 28:19) ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു. 

90. അനേകവംശങ്ങളും ചെന്നു: വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കു, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും. സീയോനിൽനിന്നു ഉപദേശവും യെരൂശലേമിൽനിന്നു യഹോവയുടെ വചനവും പുറപ്പെടും.(യെശ, 2:3 = ലൂക്കോ, 24:47) യേശുവിന്‍റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.

91. യാക്കോബ് ഗൃഹമേ, വരുവിൻ; നമുക്കു യഹോവയുടെ വെളിച്ചത്തിൽ നടക്കാം. (യെശ, 2:5 = യോഹ, 8:12) യേശു പിന്നെയും അവരോടു സംസാരിച്ചു: ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും.

92. യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും. (യെശ, 2:11, 17 = എബ്രാ, 7:26) സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്ന ക്രിസ്തു.

93. എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ. (യെശ, 6:1-5 = യോഹ, 12:41) യെശയ്യാവു യേശുവിന്റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു. 

94. സൈന്യങ്ങളുടെ യഹോവയെ ശുദ്ധീകരിപ്പിൻ. (യെശ, 8:13 = 1പത്രൊ, 3:14) ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ.

95. എന്നാൽ യഹോവ ഒരു വിശുദ്ധമന്ദിരമായിരിക്കും; എങ്കിലും യിസ്രായേൽഗൃഹത്തിന്നു രണ്ടിന്നും അവൻ ഒരു ഇടർച്ചക്കല്ലും തടങ്ങൽപാറയും യെരൂശലേം നിവാസികൾക്കു ഒരു കുടുക്കും കണിയും ആയിരിക്കും. (യെശ, 8:14 = 1പത്രൊ, 2:7) വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു തന്നേ മൂലക്കല്ലും ഇടർച്ചക്കല്ലും തടങ്ങൽ പാറയുമായിത്തീർന്നു.

96. വീരനാം ദൈവം. (യെശ, 10:21 = യെശ, 9:6; തീത്തൊ, 2:12) വീരനാം ദൈവം. 

97. ഇതാ, ദൈവം എന്റെ രക്ഷ; യഹോവയായ യാഹ് എന്റെ ബലവും എന്റെ ഗീതവും ആയിരിക്കകൊണ്ടും അവൻ എന്റെ രക്ഷയായ്തീർന്നിരിക്കകൊണ്ടും ഞാൻ ഭയപ്പെടാതെ ആശ്രയിക്കും. (യെശ, 12:2 = ലൂക്കോ, 2:11) കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.

98. അന്നാളിൽ നിങ്ങൾ പറയുന്നതു: യഹോവെക്കു സ്തോത്രം ചെയ്‍വിൻ. (യെശ, 12:4 = 1തിമൊ, 1:12) നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ ഞാന്‍ സ്തുതിക്കുന്നു.

99. അന്നാളിൽ നിങ്ങൾ പറയുന്നതു: അവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ. (യെശ, 12:4 = 1കൊരി 1:2) നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന.

100. അന്നാളിൽ നിങ്ങൾ പറയുന്നതു: ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിപ്പിൻ. (യെശ, 12:4 = 1തിമൊ, 3:16) ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു.

101. അന്നാളിൽ നിങ്ങൾ പറയുന്നതു: അവന്റെ നാമം ഉന്നതമായിരിക്കുന്നു എന്നു പ്രസ്താവിപ്പിൻ. (യെശ, 12:4 = ഫിലി, 2:9; എബ്രാ, 7:26) സകലനാമത്തിന്നും മേലായ നാമം; സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ. 

102. സീയോൻ നിവാസികളേ, യിസ്രായേലിന്റെ പരിശുദ്ധൻ നിങ്ങളുടെ മദ്ധ്യേ വലിയവനായിരിക്കയാൽ ഘോഷിച്ചുല്ലസിപ്പിൻ. (യെശ, 12:6 = മത്താ, 12:6; 12:41,42) ദൈവാലയത്തെക്കാൾ വലിയവൻ; യോനയിലും വലിയവൻ; ശലോമോനിലും വലിയവൻ. 

103. അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കും. (യെശ, 25:8 = എബ്രാ, 2:14,15) മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു. 

104. അന്നാളിൽ: ഇതാ, നമ്മുടെ ദൈവം; അവനെയത്രേ നാം കാത്തിരുന്നതു; അവൻ നമ്മെ രക്ഷിക്കും; അവൻ തന്നേ യഹോവ; അവനെയത്രേ നാം കാത്തിരുന്നതു; അവന്റെ രക്ഷയിൽ നമുക്കു ആനന്ദിച്ചു സന്തോഷിക്കാം എന്നു അവർ പറയും. (യെശ, 25:9 = ലൂക്കോ, 1:68) യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.

105. ഈ ജനം അടുത്തു വന്നു വായ്കൊണ്ടും അധരംകൊണ്ടും എന്നെ ബഹുമാനിക്കുന്നു; എങ്കിലും തങ്ങളുടെ ഹൃദയത്തെ അവർ എങ്കൽനിന്നു ദൂരത്തു അകറ്റി വെച്ചിരിക്കുന്നു; എന്നോടുള്ള അവരുടെ ഭക്തി, മനഃപാഠമാക്കിയ മാനുഷകല്പനയത്രെ. (യെശ, 29:13 = മത്താ, 15:8,9) “ഈ ജനം അധരം കൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു. മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിക്കുന്നതുകൊണ്ടു എന്നെ വ്യർത്ഥമായി ഭജിക്കുന്നു” എന്നിങ്ങനെ പ്രവചിച്ചതു ഒത്തിരിക്കുന്നു.

106. അന്നാളിൽ ചെകിടന്മാർ പുസ്തകത്തിലെ വചനങ്ങളെ കേൾക്കുകയും കരുടന്മാരുടെ കണ്ണുകൾ ഇരുളും അന്ധകാരവും നീങ്ങി കാണുകയും. (യെശ, 29:18 = മത്താ, 11:4) യേശു അവരോടു: കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർക്കുന്നു; ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു.

107. പക്ഷി ചുറ്റിപ്പറന്നു കാക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ യെരൂശലേമിനെ കാത്തുകൊള്ളും. അവൻ അതിനെ കാത്തുരക്ഷിക്കും; നശിപ്പിക്കാതെ അതിനെ പരിപാലിക്കും. (യെശ, 31:5 = മത്താ, 23:37) കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല.

108. യഹോവ നമ്മുടെ ന്യായാധിപൻ; യഹോവ നമ്മുടെ ന്യായദാതാവു. (യെശ, 33:22 = പ്രവൃ, 10:42) ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ അവൻ തന്നേ.

109. അവർ യഹോവയുടെ മഹത്വവും നമ്മുടെ ദൈവത്തിന്റെ തേജസ്സും കാണും. (യെശ, 35:2 = ലൂക്കോ, 2:30-33) ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി …. എന്റെ കണ്ണു കണ്ടുവല്ലോ.

110. ഭയപ്പെടേണ്ട: ഇതാ, നിങ്ങളുടെ ദൈവം! … അവൻ (യഹോവ) വന്നു നിങ്ങളെ രക്ഷിക്കും. (യെശ, 35:4-6 = ലൂക്കൊ, 1:68) അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.

111. യഹോവയ്ക്ക് വഴിയൊരുക്കുവിൻ. (യെശ, 40:3; മലാ, 3:1 = മത്താ, 3:3) കർത്താവിനു (യേശുവിനു) വഴി ഒരുക്കുവിൻ.

112. എല്ലാ താഴ്വരയും നികന്നും എല്ലാമലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുർഘടങ്ങൾ സമമായും തീരേണം. (യെശ, 40:4 = ലൂക്കോ, 3:5) എല്ലാതാഴ്വരയും നികന്നുവരും; എല്ലാമലയും കുന്നും താഴും; വളഞ്ഞതു ചൊവ്വായും ദുർഘടമായതു നിരന്ന വഴിയായും തീരും.

113. യഹോവയുടെ മഹത്വം വെളിപ്പെടും, സകലജഡവും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു. (യെശ, 40:5 = ലൂക്കോ, 2:30-32) ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി; നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ. 

114. ഇതാ, യഹോവയായ കർത്താവു ബലശാലിയായി വരുന്നു; അവന്റെ ഭുജം അവന്നു വേണ്ടി ഭരണം ചെയ്യുന്നു; ഇതാ, കൂലി അവന്റെ പക്കലും പ്രതിഫലം അവന്റെ കയ്യിലും ഉണ്ടു. (യെശ, 40:10 = വെളി, 22:12) ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.

115. യഹോവയായ ഞാൻ ആദ്യനും അന്ത്യന്മാരോടുകൂടെ അനന്യനും ആകുന്നു. (യെശ, 41:4 = വെളി, 1:17) യേശു വലങ്കൈ എന്റെ മേൽ വെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു.

116. ഞാൻ യഹോവ അതുതന്നേ എന്റെ നാമം. (യെശ, 42:8 = യോഹ, 5:43; 17:11) ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമം.

117. ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല. (യെശ, 43:11 = പ്രവൃ, 4:12) മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.

118. യഹോവ: നിങ്ങൾ ഭയപ്പെടേണ്ടാ; പേടിക്കയും വേണ്ടാ; പണ്ടുതന്നേ ഞാൻ നിന്നോടു പ്രസ്താവിച്ചു കേൾപ്പിച്ചിട്ടില്ലയോ? നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു; ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.(യെശ, 44:8 = പ്രവൃ, 1:8) യേശു: പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തിലഭിച്ചിട്ട് യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും.

119. യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ. (യെശ, 44:6 = യോഹ, 1:49; കൊലൊ, 1:14) റബ്ബീ, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവു; യേശുവിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.

120. ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല. (യെശ, 44:8 = 1കൊരി, 10:4) അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു.

121. യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു? (യെശ, 44:24 = കൊലൊ, 1:16) സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

122. ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല. (യെശ,  45:5 = യോഹ, 20:28) തോമാസ് യേശുവിനോടു: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ.

123. ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല എന്നറിയേണ്ടതിന്നു തന്നേ; ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല. (യെശ, 45:6 = 1യോഹ, 5:20) യേശുക്രിസ്തു സത്യദൈവവും നിത്യജീവനും ആകുന്നു.

124. സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. (യെശ, 45:22 = (പ്രവൃ, 4:12) മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.

125. എന്നാണ എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു. (യെശ, 45:23 = ഫിലി, 2:10) യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും. 

126. യഹോവയിൽ മാത്രം നീതിയും ബലവും ഉണ്ടു എന്നു ഓരോരുത്തൻ പറഞ്ഞുകൊണ്ടു അവന്റെ അടുക്കൽ ചെല്ലും; അവനോടു കോപിക്കുന്നവരൊക്കെയും ലജ്ജിച്ചുപോകും. (യെശ, 45:24 = പ്രവൃ, 13:39) മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.

127. നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നേ; നിങ്ങൾ നരെക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കയും ഞാൻ ചുമന്നു വിടുവിക്കയും ചെയ്യും. (യെശ, 46:4 = മത്താ, 28:20) ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു

128. ഞങ്ങളുടെ വീണ്ടെടുപ്പുകാരനോ സൈന്യങ്ങളുടെ യഹോവ, യിസ്രായേലിന്റെ പരിശുദ്ധൻ എന്നാകുന്നു അവന്റെ നാമം. (യെശ, 47:4 = പ്രവൃ, 3:14) പരിശുദ്ധനും നീതിമാനുമായവനെ നിങ്ങൾ തള്ളിപ്പറഞ്ഞു, 

129. യാക്കോബേ, ഞാൻ വിളിച്ചിരിക്കുന്ന യിസ്രായേലേ, എന്റെ വാക്കു കേൾക്ക; ഞാൻ അനന്യൻ; ഞാൻ ആദ്യനും ഞാൻ അന്ത്യനും ആകുന്നു. (യെശ, 48:12 = എബ്രാ, 13:8; വെളി, 22:13) യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ; ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു.

130. യഹോവയായ ഞാൻ നിന്റെ രക്ഷിതാവു. (യെശ, 49:26 = ലൂക്കോ, 2:11) കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു.

131. അതുകൊണ്ടു എന്റെ ജനം എന്റെ നാമത്തെ അറിയും; അതുകൊണ്ടു ഞാൻ‍, ഞാൻ തന്നെയാകുന്നു പ്രസ്താവിക്കുന്നവൻ എന്നു അവർ‍ അന്നു അറിയും. (യെശ, 52:6 = യോഹ, 17:11, 26) നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമം; ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും. 

132. അതുകൊണ്ടു എന്റെ ജനം എന്റെ നാമത്തെ അറിയും; അതുകൊണ്ടു ഞാൻ‍, ഞാൻ തന്നെയാകുന്നു പ്രസ്താവിക്കുന്നവൻ എന്നു അവർ‍ അന്നു അറിയും. (യെശ, 52:6 = യോഹ, 8:28) മനുഷ്യപുത്രനെ നിങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ഞാനാകുന്നവന്‍ ഞാന്‍ തന്നെ ആണെന്നു നിങ്ങള്‍ക്കു മനസ്സിലാകും. 

133. യഹോവ സീയോനിലേക്കു മടങ്ങിവരുമ്പോൾ അവർ‍ അഭിമുഖമായി കാണും. (യെശ, 52:8 = 1യോഹ, 1:1-3) ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു.

134. സകല ജാതികളും കാൺകെ യഹോവ തന്റെ വിശുദ്ധഭുജത്തെ നഗ്നമാക്കിയിരിക്കുന്നു; ഭൂമിയുടെ അറ്റങ്ങളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷയെ കാണും. (യെശ, 52:10 = ലൂക്കോ, 2:31) നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ എൻ്റെ കണ്ണു കണ്ടുവല്ലോ.

135. ഞങ്ങൾ കേൾപ്പിച്ചതു ആർ‍ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർ‍ക്കു വെളിപ്പെട്ടിരിക്കുന്നു? (യെശ, 53:1 = യോഹ, 12:38) കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു? 

136. നിന്റെ സ്രഷ്ടാവാകുന്നു നിന്റെ ഭർ‍ത്താവു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം. (യെശ, 54:5 = എഫെ, 5:31,32) മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും. ഈ മർമ്മം വലിയതു; ഞാൻ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നതു.

137. നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും. (യെശ, 54:13 = യോഹ, 6:45) എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവർ ആകും എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവൻ എല്ലാം എന്റെ അടുക്കൽ വരും.

138. യഹോവയെ സേവിച്ചു, അവന്റെ നാമത്തെ സ്നേഹിച്ചു, അവന്റെ ദാസന്മാരായിരിക്കേണ്ടതിന്നു യഹോവയോടു ചേർ‍ന്നുവരുന്ന അന്യജാതിക്കാരെ, ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കയും എന്റെ നിയമം പ്രമാണിച്ചു നടക്കയും ചെയ്യുന്നവരെ ഒക്കെയും തന്നേ, (യെശ, 56:6 = ഗലാ, 3:27) ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.

139. എഴുന്നേറ്റു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു. (യെശ, 60:1 = എഫെ, 5:14) അതുകൊണ്ടു: “ഉറങ്ങുന്നവനേ, ഉണർന്നു മരിച്ചവരുടെ ഇടയിൽ നിന്നു എഴുന്നേൽക്ക; എന്നാൽ ക്രിസ്തു നിന്റെ മേൽ പ്രകാശിക്കും” എന്നു ചൊല്ലുന്നു.

140. ഇനി പകൽനേരത്തു നിന്റെ വെളിച്ചം സൂര്യനല്ല; നിനക്കു നിലാവെട്ടം തരുന്നതു ചന്ദ്രനുമല്ല; യഹോവ നിനക്കു നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ തേജസ്സും ആകുന്നു. (യെശ, 60:19 = വെളി, 21:23) നഗരത്തിൽ പ്രകാശിപ്പാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സു അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാടു അതിന്റെ വിളക്കു ആകുന്നു.

141. എന്നെ ആഗ്രഹിക്കാത്തവർ‍ എന്നെ അന്വേഷിപ്പാൻ ഇടയായി; എന്നെ അന്വേഷിക്കാത്തവർ‍ക്കു എന്നെ കണ്ടെത്തുവാൻ സംഗതി വന്നു. (യെശ, 65:1 = റോമ, 10:20) യെശയ്യാവോ: “എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവർക്കു ഞാൻ പ്രത്യക്ഷനായി” എന്നു ധൈര്യത്തോടെ പറയുന്നു.

142. യഹോവ അഗ്നിജ്വാലയിൽ പ്രത്യക്ഷമാകും. (യെശ, 66:14-16 = 2തെസ്സ, 1:6,7) യേശു അഗ്നിജ്വാലയിൽ പ്രത്യക്ഷനാകും. 

143. അവർ ജീവജലത്തിന്റെ ഉറവായ എന്നെ ഉപേക്ഷിച്ചു, വെള്ളമില്ലാത്ത കിണറുകളെ, പൊട്ടക്കിണറുകളെ തന്നേ, കുഴിച്ചിരിക്കുന്നു. (യിരെ, 2:13 = യോഹ, 7:38) എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും.

144. ഇതാ, അവൻ മേഘങ്ങളെപ്പോലെ കയറിവരുന്നു. (യിരെ, 4:13 = വെളി, 1:7) ഇതാ, അവൻ മേഘാരൂഢനായി വരുന്നു. 

145. യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ. (യിരെ, 10:10 = 1തിമൊ, 3:16) ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു.

146. യഹോവയായ ഞാൻ ഹൃദയത്തെ ശോധനചെയ്തു അന്തരംഗങ്ങളെ പരീക്ഷിച്ചു ഓരോരുത്തന്നു അവനവന്റെ നടപ്പിന്നും പ്രവൃത്തിയുടെ ഫലത്തിന്നും തക്കവണ്ണം കൊടുക്കുന്നു. (യിരെ, 17:10 = വെളി, 2:23) ഞാൻ ഉൾപൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവൻ എന്നു സകലസഭകളും അറിയും; നിങ്ങളുടെ പ്രവൃത്തിക്കു തക്കവണ്ണം ഞാൻ നിങ്ങൾക്കു ഏവർക്കും പകരം ചെയ്യും.

147. അവന്നു യഹോവ നമ്മുടെ നീതി എന്നു പേർ പറയും എന്നു യഹോവയുടെ അരുളപ്പാടു. (യിരെ, 23:6 = 2കൊരി, 5:21) പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.

148. ഞാൻ യഹോവ എന്നു എന്നെ അറിവാൻ തക്കഹൃദയം ഞാൻ അവർക്കു കൊടുക്കും; അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായുമിരിക്കും; അവർ പൂർണ്ണഹൃദയത്തോടെ എങ്കലേക്കു തിരിയും. (യിരെ, 24:7 = 1യോഹ, 5:20) ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.

149. ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. (യിരെ, 31:31 = ലൂക്കോ, 22:20) യേശു: ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയ നിയമം ആകുന്നു.

150. യഹോവ: ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു. (യിരെ, 31:33 = വെളി, 21:7) യേശു: ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും.

151. ഇതു യഹോവയുടെ പ്രതികാരകാലമല്ലോ; അതിന്റെ പ്രവൃത്തിക്കു തക്കവണ്ണം അവൻ അതിനോടു പകരം ചെയ്യും. (യിരെ, 51:6 = വെളി, 22:12) ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.

152. അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിന്നു മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു. (യെഹെ, 1:26 = വെളി, 1:13) ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.

153. യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു. (യെഹെ, 1:28 = വെളി, 1:17) അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു. അവൻ വലങ്കൈ എന്റെ മേൽ വെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു.

154. അന്നാളിൽ ഞാൻ യിസ്രായേൽഗൃഹത്തിന്നു ഒരു കൊമ്പു മുളെക്കുമാറാക്കി അവരുടെ നടുവിൽ നിനക്കു തുറന്ന വായ് നല്കും; ഞാൻ യഹോവ എന്നു അവർ അറിയും. (യെഹെ, 29:21 =  യോഹ 8:28) മനുഷ്യപുത്രനെ നിങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ഞാനാകുന്നവന്‍ ഞാന്‍ തന്നെ ആണെന്നു നിങ്ങള്‍ക്കു മനസ്സിലാകും.

155. യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ തന്നേ എന്റെ ആടുകളെ തിരഞ്ഞുനോക്കും. (യെഹെ, 34:11 = ലൂക്കോ, 19:10) കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു.

156. അപ്പോൾ യിസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സു കിഴക്കു വഴിയായി വന്നു; അതിന്റെ മുഴക്കം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെ ആയിരുന്നു. (യെഹെ, 43:2 = വെളി, 1:15) കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും ആയിരുന്നു.

157. ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു. (ദാനീ, 7:9 = വെളി, 1:14) അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും.

158. ഞങ്ങുടെ ദൈവമായ കർത്താവിന്റെ പക്കൽ കരുണയും മോചനവും ഉണ്ടു; ഞങ്ങളോ അവനോടു മത്സരിച്ചു. (ദാനീ, 9:9 = ലൂക്കൊ, 24:47) യേശുവിന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും.

159. “എന്നാൽ യെഹൂദാഗൃഹത്തോടു ഞാൻ കരുണ കാണിച്ചു, അവരെ വില്ലുകൊണ്ടോ വാൾകൊണ്ടോ യുദ്ധംകൊണ്ടോ കുതിരകളെക്കൊണ്ടോ കുതിരച്ചേവകരെക്കൊണ്ടോ രക്ഷിക്കാതെ അവരുടെ ദൈവമായ യഹോവയെക്കൊണ്ടു അവരെ രക്ഷിക്കും എന്നു അരുളിച്ചെയ്തു.” (ഹോശേ, 1:7 = മത്താ, 1:21) “അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.”

160. അന്നാളിൽ നീ എന്നെ ബാലീ (ഉടയവനേ) എന്നല്ല ഈശീ (ഭർത്താവേ) എന്നു വിളിക്കും എന്നു യഹോവയുടെ അരുളപ്പാടു. (ഹോശേ, 2:16 = (2കൊരി, 11:2) ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.

161. ഞാൻ നിന്നെ സദാകാലത്തേക്കും എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും; അതേ, നീതിയോടും ന്യായത്തോടും ദയയോടും കരുണയോടുംകൂടെ നിന്നെ എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും. ഞാൻ വിശ്വസ്തതയോടെ നിന്നെ എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും; നീ യഹോവയെ അറികയും ചെയ്യും. (ഹോശേ, 2:19,20 = 2കൊരി, 11:2) ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.

162. യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിലും ഞാൻ പ്രസാദിക്കുന്നു. (ഹോശേ, 6:6 = മത്താ, 9:13) യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു പോയി പഠിപ്പിൻ.

162. ഞാൻ യിസ്രായേലിന്റെ നടുവിൽ ഉണ്ടു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല എന്നു നിങ്ങൾ അറിയും; എന്റെ ജനം ഒരു നാളും ലജ്ജിച്ചുപോകയുമില്ല. (യോവേ, 2:27 = മത്താ, 18:20) രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും ഞാൻ നിങ്ങളോടു പറയുന്നു.

163. എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും. (യോവേ, 2:32 = പ്രവൃ, 2:21) എന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.

164. അതുകൊണ്ടു ഞാൻ സാക്ഷിയായി എഴുന്നേല്ക്കുന്ന ദിവസംവരെ എനിക്കായി കാത്തിരിപ്പിൻ എന്നു യഹോവയുടെ അരുളപ്പാടു. (സെഫ, 3:8 = യോഹ, 18:37) സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.

165. സീയോൻ പുത്രിയോടു: ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു. (സെഖ, 9:9 = മത്താ, 21:4) സീയോൻ പുത്രിയോടു: ഇതാ, നിന്റെ രാജാവു സൌമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്റെ കുട്ടിയുടെ പുറത്തും കയറി നിന്റെ അടുക്കൽ വരുന്നു എന്നു പറവിൻ.

166. നീയോ–നിന്റെ നിയമരക്തം ഹേതുവായി ഞാൻ നിന്റെ ബദ്ധന്മാരെ വെള്ളമില്ലാത്ത കുഴിയിൽനിന്നു വിട്ടയക്കും. (സെഖ, 9:11 = മർക്കോ, 14:24( ഇതു അനേകർക്കു വേണ്ടി ചൊരിയുന്നതായി നിയമത്തിന്നുള്ള എന്റെ രക്തം.

167. യഹോവ അവർക്കു മീതെ പ്രത്യക്ഷനാകും; അവന്റെ അസ്ത്രം മിന്നൽ പോലെ പുറപ്പെടും; യഹോവയായ കർത്താവു കാഹളം ഊതി തെക്കൻ ചുഴലിക്കാറ്റുകളിൽ വരും. (സെഖ, 9:14 = 1തെസ്സ, 4:16) കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരും.

168. അന്നാളിൽ അവരുടെ ദൈവമായ യഹോവ അവരെ തന്റെ ജനമായ ആട്ടിൻ കൂട്ടത്തെപ്പോലെ രക്ഷിക്കും. (സെഖ, 9:16 = യോഹ, 10:28) ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല. 

169. അതുകൊണ്ടു അവർ ആടുകളെപ്പോലെ പുറപ്പെട്ടു ഇടയൻ ഇല്ലായ്കകൊണ്ടു വലഞ്ഞിരിക്കുന്നു. (സെഖ, 10:2 = മത്താ, 9:36) അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു,

170. അവർ എന്നെ (യഹോവയെ) മതിച്ചിരിക്കുന്ന മനോഹരമായോരു വില … ഞാൻ ആ മുപ്പതു വെള്ളിക്കാശു വാങ്ങി. (സെഖ, 11:13 = മത്താ, 26:15; 27:9,10) ഞാൻ യേശുവിനെ കാണിച്ചുതരാം എന്നു പറഞ്ഞു: അവർ അവന്നു മുപ്പതു വെള്ളിക്കാശു തൂക്കിക്കൊടുത്തു.

171. അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെ പ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും. (സെഖ, 12:10. വി.ഗ്ര = യോഹ, 19:32, 37) എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു; ‘അവർ കുത്തിയവങ്കലേക്കു നോക്കും’ എന്നു മറ്റൊരു തിരുവെഴുത്തും പറയുന്നു.

172.  വാളേ, എന്റെ ഇടയന്റെ നേരെയും എന്റെ കൂട്ടാളിയായ പുരുഷന്റെ നേരെയും ഉണരുക എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; ആടുകൾ ചിതറിപ്പോകേണ്ടതിന്നു ഇടയനെ വെട്ടുക; ഞാൻ ചെറിയവരുടെ നേരെ കൈ തിരിക്കും. (സെഖ, 13:7 = മത്താ, 26:31) യേശു: ഈ രാത്രിയിൽ നിങ്ങൾ എല്ലാവരും എങ്കൽ ഇടറും; ഞാൻ ഇടയനെ വെട്ടും; കൂട്ടത്തിലെ ആടുകൾ ചിതറിപ്പോകും എന്നു എഴുതിയിരിക്കുന്നുവല്ലോ.

173. എന്നാൽ യഹോവ പുറപ്പെട്ടു, താൻ യുദ്ധദിവസത്തിൽ പൊരുതതുപോലെ ആ ജാതികളോടു പൊരുതും. (സെഖ, 14:3 = വെളി, 19:11) അനന്തരം സ്വർഗ്ഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു.

174. അന്നാളിൽ യഹോവയുടെ കാൽ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവു മലയിൽ നില്ക്കും. (സെഖ, 14:4 = പ്രവൃ, 1:11) ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും. 

175. എന്റെ ദൈവമായ യഹോവയും തന്നോടുകൂടെ സകലവിശുദ്ധന്മാരും വരും. (സെഖ, 14:5 = മത്താ, 25:31) മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും.

176. യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും. (സെഖ, 14:9 = വെളി, 19:6) ഹല്ലെലൂയ്യാ! സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏറ്റിരിക്കുന്നു.

177. നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു. (മലാ, 2:10 = യെശ, 9:6) നിത്യപിതാവു.

178. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ (മലാ, 3:1 = മത്താ, 11:29) ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ.

179. യഹോവയായ ഞാൻ മാറാത്തവൻ; അതുകൊണ്ടു യാക്കോബിന്റെ പുത്രന്മാരേ, നിങ്ങൾ മുടിഞ്ഞുപേകാതിരിക്കുന്നു. (മലാ, 3:6 = എബ്രാ, 13:8( യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ.

180. യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിന്നു മുമ്പെ ഞാൻ നിങ്ങൾക്കു ഏലീയാപ്രവാചകനെ അയക്കും. (മലാ, 4:5 = ലൂക്കൊ, 1:17) ജനത്തെ കർത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും. 

181. “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും. (ലൂക്കോ, 1:68 = മത്താ, 1:21) അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.”

182. ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. (യോഹ, 4:24 = 2കൊരി, 3:17) കർത്താവു ആത്മാവാകുന്നു; കർത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു.

സ്വർഗ്ഗസ്ഥനായ പിതാവിനോടാണ് ക്രിസ്തു പ്രാർത്ഥിച്ചതും (മത്താ, 14:23; 26:36) പ്രാർത്ഥിക്കാൻ പഠിപ്പിച്ചതും. (മത്താ, 6:9-13; ലൂക്കൊ, 11:1-4). തൻ്റെ നാമത്തിൽ പിതാവിനോട് അപേക്ഷിക്കുവാനും (യോഹ, 14:13; 15:16; 16:23,24), തൻ്റെ നാമത്തിൽ തന്നോടുതന്നെ അപേക്ഷിക്കുവാനും ക്രിസ്തു പറഞ്ഞു. (യോഹ, 14:14). ‘എൻ്റെ നാമത്തിൽ പിതാവിനോടും/എന്നോടും അപേക്ഷിപ്പിൻ’ എന്നു പറയുന്നതുതന്നെ താനും പിതാവും നിത്യമായ അർത്ഥത്തിൽ ഭിന്നവ്യക്തികളല്ല എന്നതിൻ്റെ തെളിവാണ്. എന്നാൽ മാളികമുറിയിൽവെച്ച് ശിഷ്യന്മാരോടുള്ള അവസാന പ്രഭാഷണത്തിൽ ക്രിസ്തു അത് തെളിച്ചുപറഞ്ഞു: “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:26). എന്താണർത്ഥം? താൻ പൂർണ്ണമനുഷ്യൻ മാത്രമായി ഭൂമിയിൽ ശുശ്രൂഷയോടുള്ള ബന്ധത്തിൽ പ്രത്യക്ഷനായി നില്ക്കുമ്പോഴാണ് തൻ്റെ നാമത്തിൽ പിതാവിനോട് അപേക്ഷിക്കാൻ പറയുന്നത്. ‘അന്നു’ അഥവാ തൻ്റെ ഐഹിക ശുശ്രൂഷ പൂർത്തിയായി കഴിഞ്ഞാൽ പിതാവ് പുത്രനെന്ന വേർതിരിവില്ല. എന്തെന്നാൽ പ്രത്യക്ഷനായവൻ അപ്രത്യക്ഷമായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയില്ല. അതിനാലാണ് ആദിമസഭ പിതാവിനെ വിളിച്ചപേക്ഷിക്കാതെ യേശുക്രിസ്തുവിൻ്റെ നാമം മാത്രം വിളിച്ചപേക്ഷിച്ചത്. (പ്രവൃ, 9:24,21; 7:59; 22:16; 1കൊരി, 1:2; 2കൊരി, 12:8; 2തിമൊ, 2:22; വെളി, 22:20). ഞാനും പിതാവും ഒന്നാകുന്നു. (യോഹ, 10:30), നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു. (യോഹ, 14:7). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ? (യോഹ, 14:9). യോഹന്നാനിൽ യേശു പറയുന്ന ഇക്കാര്യത്തിൻ്റെ സ്ഥിരീകരണമാണ് സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ട കാഴ്ച. (പ്രവൃ, 7:55-59). അവിടെ അദൃശ്യനായ ദൈവത്തിൻ്റെ തേജസ്സും യേശുക്രിസ്തുവിനെയുമാണ് അവൻ കണ്ടത്. പഴയനിയമഭക്തന്മാർ യഹോവയെ കണ്ട സ്ഥാനത്താണ് യേശുക്രിസ്തുവിനെ സ്തെഫാനോസ് കണ്ടത്; ആത്മാക്കളുടെ ഉടയവനായ യഹോവയുടെ കയ്യിൽത്തന്നെയാണ് അവൻ തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്തതും. (സംഖ്യാ, 16:22; 27:17; സങ്കീ, 31:5; 42:1,2; സഭാ, 12:7; ലൂക്കൊ, 23:46; പ്രവൃ, 7:59; എബ്രാ, 12:9; 1പത്രൊ, 4:19)  

“മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പം പോലെ പൂക്കും. അതു മനോഹരമായി പൂത്തു ഉല്ലാസത്തോടും ഘോഷത്തോടും കൂടെ ഉല്ലസിക്കും; ലെബാനോന്റെ മഹത്വവും കർമ്മേലിന്റെയും ശാരോന്റെയും ശോഭയും അതിന്നു കൊടുക്കപ്പെടും; അവർ യഹോവയുടെ മഹത്വവും നമ്മുടെ ദൈവത്തിന്റെ തേജസ്സും കാണും. തളർന്ന കൈകളെ ബലപ്പെടുത്തുവിൻ; കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിപ്പിൻ. മനോഭീതിയുള്ളവരോടു: ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ടാ; ഇതാ, നിങ്ങളുടെ ദൈവം! പ്രതികാരവും ദൈവത്തിന്റെ പ്രതിഫലവും വരുന്നു! അവൻ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിൻ. അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും; മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.” (യെശ, 1-5)

ദൈവശ്വാസീയത

ദൈവശ്വാസീയത (inspiration of God) 

“എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ” (2തിമൊ, 3:16). തെയൊപ്ന്യൂസ്റ്റോസ് (theopneustos) എന്ന ഗ്രീക്കു പദത്തിന്റെ പരിഭാഷയാണ് ദൈവശ്വാസീയം. ദൈവത്താൽ ശ്വസിക്കപ്പെട്ടതു (God – breathed) എന്നർത്ഥം. ജീവിക്കുന്ന ദൈവമാണ് തിരുവെഴുത്തുകളുടെ കർത്താവെന്നും ദൈവത്തിന്റെ സർഗ്ഗാത്മക ശ്വാസത്തിന്റെ ഉത്പന്നമാണ് തിരുവെഴുത്തുകളെന്നും വ്യക്തമാക്കുകയാണ് ദൈവശ്വാസീയം എന്ന പ്രയോഗം. പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ട് എന്നു പ്രസ്താവിച്ചശേഷം “തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല എന്നു ആദ്യം തന്നെ അറിഞ്ഞുകൊള്ളണം. പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.” (2പത്രൊ, 1:20-21) എന്നു പത്രാസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നു. പഴയനിയമ രേഖയെ ദൈവത്തിന്റെ അരുളപ്പാടുകളായി പൗലൊസ് സ്വീകരിച്ചു. തിരുവെഴുത്തുകൾ ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉണ്ടായതല്ല. വിശുദ്ധന്മാർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചു സംസാരിച്ചതാണ് തിരുവെഴുത്തുകൾ. 

മറ്റുള്ളവർക്കു മനസ്സിലാകുന്ന ഭാഷയിൽ സത്യം സംപ്രേഷണം ചെയ്യുന്നതിന്റെ മേലുളള ദൈവിക പ്രഭാവമാണ് ദൈവശ്വാസീയത. തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്കു അപ്രമാദിത്വം നല്കി തെറ്റുകൂടാതെ തിരുവെഴുത്തുകൾ രേഖപ്പെടുത്തുവാൻ ദൈവശ്വാസീയത സഹായിച്ചു. സങ്കീർത്തന കർത്താക്കൾ, പ്രവാചകന്മാർ, അപ്പൊസ്തലന്മാർ എന്നിവർക്കു വെളിപ്പാടും ദൈവശ്വാസീയതയും ലഭിച്ചു. എന്നാൽ ചിലർക്കു ദൈവശ്വാസീയത ലഭിച്ചെങ്കിലും വെളിപ്പാടു ലഭിച്ചില്ല. അതിന് ഉദാഹരണമാണ് ചരിത്രപുസ്തക കർത്താക്കൾ. (ലൂക്കൊ, 1:1-4). ദൈവശ്വാസീയത വ്യക്തികളെ അപ്രമാദിതരാക്കുന്നു. എന്നാൽ അതു ആരെയും വിശുദ്ധീകരിക്കുകയോ അവരുടെ ജീവിതത്തെ സ്വാധീനിക്കുകയോ ചെയ്യുന്നില്ല. ബിലെയാം, ശൗൽ രാജാവ്, കയ്യഫാവ് എന്നിവർ ഉദാഹരണങ്ങളാണ്. ബിലെയാം ദൈവശ്വാസീയത പ്രാപിച്ചു; ശൗൽ പ്രവാചകഗണത്തിൽ ഉൾപ്പെട്ടിരുന്നു; കയ്യഫാവ് പ്രവചിച്ചു. (യോഹ, 11:51). 

ദൈവശ്വാസീയതയെക്കുറിച്ചു വ്യത്യസ്തധാരണകൾ നിലവിലുണ്ട്. സ്വാഭാവികമനുഷ്യൻ്റെ ഉന്നതമായ അന്തർജ്ഞാനം മാത്രമാണ് ദൈവശ്വാസീയത എന്നു ചിലർ കരുതുന്നു. ഈ വാദം അംഗീകരിച്ചാൽ പല നല്ല ക്രൈസ്തവ ഗാനങ്ങളും തിരുവെഴുത്തുകൾക്കു തുല്യമായി മാറും. ഭാഗികമായി ദൈവശ്വാസീയത അംഗീകരിക്കുന്ന വരും, ബൈബിളിൽ ചിന്തകൾ മാത്രമാണ് ദൈവശ്വാസീയം എന്നു കരുതുന്നവരും ഉണ്ട്. ബൈബിൾ ദൈവവചനം ഉൾക്കൊളളുന്നു എന്ന ധാരണയാണ് മറ്റു ചിലർക്ക്. തിരുവെഴുത്തുകൾ ദൈവം ചൊല്ലിക്കൊടുത്തു എന്നു കരുതുന്നവരും കുറവല്ല. ദൈവശ്വാസീയതയെക്കുറിച്ചു തിരുവെഴുത്തുകൾ നല്കുന്ന വിശദീകരണം ഇപ്രകാരം സംഗ്രഹിക്കാം: 

1. ദൈവശ്വാസീയത അവ്യാഖ്യേയമാണ്. അതു പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനം എപ്രകാരമാണെന്ന് നമുക്കു അറിഞ്ഞുകൂടാ. ഈ ആശയത്തിൽ തിരുവെഴുത്തുകളുടെ എഴുത്തുകാർക്കു മാത്രമേ ദൈവശ്വാസീയത ഉളളു. 

2. ദൈവശ്വാസീയത മാർഗ്ഗദർശനമാണ്. പ്രയോജനപ്പെടുത്തേണ്ട വസ്തുതകളും പദാവലിയും തിരഞ്ഞെടുക്കുന്നതിനു പരിശുദ്ധാത്മാവ് മാർഗ്ഗദർശനം നല്കി. 

3. തെറ്റുകളിൽ നിന്നും ഒഴിവാക്കലുകളിൽ നിന്നും പരിശുദ്ധാത്മാവ് എഴുത്തുകാരെ കാത്തുസൂക്ഷിച്ചു. 

4. ചിന്തകളിലും ധാരണകളിലും മാത്രമല്ല പദാവലിയിലും ദൈവശ്വാസീയത ഉണ്ടായിരുന്നു. ചുരുക്കത്തിൽ തിരുവെഴുത്തുകൾ പൂർണ്ണമായും (2തിമൊ, 3:16) പദാനുപദമായും (1കൊരി, 2:13) ദൈവനിശ്വസ്തമാണ്. 

5. തിരുവെഴുത്തുകളുടെ മൗലികരൂപങ്ങൾ മാത്രമാണ് നിശ്വസ്തം. പരിഭാഷകളോ കൈയ്യെഴുത്തു പ്രതികളോ അല്ല. 

ക്രിസ്തുവിന്റെ സാക്ഷ്യം: ബൈബിളിന്റെ ദൈവശ്വാസീയതയെ കുറിച്ചുളള പരമമായ തെളിവ് ക്രിസ്തുവിൻറ വാക്കുകളാണ്. ‘തിരുവെഴുത്തിനു നീക്കം വന്നു കൂടായല്ലോ’ എന്നു ക്രിസ്തു പ്രഖ്യാപിച്ചു. (യോഹ, 10:35). “ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിനു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രേ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞു പോകും വരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽ നിന്നു ഒരു വളളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞു പോകയില്ല.” (മത്താ, 5:17-18. ഒ.നോ: ലൂക്കൊ, 16:17). ന്യായപ്രമാണത്തിലും പ്രവാചക പുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതായി ക്രിസ്തു വ്യക്തമാക്കി. (ലൂക്കൊ, 24:25-27). ഇരുപതോളം പഴയനിയമ വ്യക്തികളെ ക്രിസ്തു പരാമർശിക്കുന്നുണ്ട്. പത്തൊമ്പതു പുസ്തകങ്ങളിൽ നിന്നും ഉദ്ധരിക്കുന്നുണ്ട്. മനുഷ്യസൃഷ്ടി, വിവാഹവ്യവസ്ഥാപനം എന്നിവയുടെയും, നോഹ, അബ്രാഹാം, ലോത്ത് എന്നിവരുടെയും, സൊദോം ഗൊമോറയുടെ നാശത്തിൻ്റെയും ചരിത്രം ക്രിസ്തു ഉല്പത്തിയിൽ നിന്നുദ്ധരിച്ചു. മുൾപ്പടർപ്പിൽ മോശയ്ക്കു ദൈവം പ്രത്യക്ഷപ്പെട്ടത്, മന്ന, പത്തുകല്പനകൾ എന്നിവ പുറപ്പാടു പുസ്തകത്തിൽ നിന്നും ക്രിസ്തു എടുത്തുപറഞ്ഞു. നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കേണം എന്ന കല്പനയും, കുഷ്ഠരോഗികളുടെ ശുദ്ധീകരണ നിയമവും ക്രിസ്തു പരാമർശിച്ചതു ലേവ്യപുസ്തകത്തിൽ നിന്നായിരുന്നു. സംഖ്യാപുസ്തകത്തിൽ നിന്നു വ്രതങ്ങളെ സംബന്ധിക്കുന്ന നിയമവും, പിച്ചളസർപ്പത്തെയും ക്രിസ്തു ഉദ്ധരിച്ചു. പരീക്ഷയിൽ യേശു പിശാചിനെ പരാജയപ്പെടുത്തിയതു ആവർത്തന പുസ്തകത്തിൽ (8:3; 6:13,14,16) നിന്നുള്ള മൂന്നുദ്ധരണികൾ കൊണ്ടായിരുന്നു. യെശയ്യാ പ്രവചനത്തിലെ (61:1-2) വാക്കുകൾ ഉദ്ധരിച്ചുകൊണ്ടു നസറേത്തിലെ പളളിയിൽ വച്ചു യേശുക്രിസ്തു തന്റെ പരസ്യ ശുശ്രൂഷ ഉദ്ഘാടനം ചെയ്തു. (ലൂക്കൊ, 4:16-21). യോനായുടെ അനുഭവം സത്യമാണെന്നു ക്രിസ്തു സാക്ഷ്യപ്പെടുത്തി. (മത്താ, 12:39). യെശയ്യാ പ്രവചനത്തിന്റെ ഐക്യം ക്രിസ്തു അംഗീകരിച്ചു. (മത്താ, 8:17; ലൂക്കൊ, 4:17). ജഡത്തിൽ വെളിപ്പെട്ട മഹാദൈവമാര യേശുക്രിസ്തുവിന്റെ വാക്കുകൾ തിരുവെഴുത്തുകളുടെ ദൈവശ്വാസീയതയെ സംബന്ധിച്ചിടത്തോളം പരമമായ അംഗീകാരവും തെളിവും അത്രേ.

ബൈബിളിന്റെ സാക്ഷ്യം: 

1. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. യഹോവ അരുളിച്ചെയ്യുന്നു (യെശ, 1:2), യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായി (യിരെ, 1:11), യെഹെസ്ക്കേൽ പുരോഹിതനു യഹോവയുടെ അരുളപ്പാടുണ്ടായി (യെഹ, 1:3) തുടങ്ങിയ സവിശേഷ പ്രയോഗങ്ങൾ പഴയനിയമത്തിൽ 3808 പ്രാവശ്യം ഉണ്ട്. 

2. ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാൽ (1കൊരി, 2:13), കർത്താവിന്റെ കല്പന (1കൊരി, 14:37), സാക്ഷാൽ ആകുന്നതു പോലെ ദൈവവചനമായിട്ടു (1തെസ്സ, 2:13) എന്നിങ്ങനെയുളള പ്രയോഗങ്ങൾ പുതിയ നിയമത്തിലുണ്ട്. 

3. ന്യായപ്രമാണത്തിന്റെയും സാക്ഷ്യങ്ങളുടെയും പൂർണ്ണതയെയും അധികാരത്തെയും എഴുത്തുകാർ ഊന്നിപ്പറഞ്ഞു. (ആവ, 27:26; 2രാജാ, 17:13; സങ്കീ, 19:7; 33:4; 119:89; യെശ, 8:20; ഗലാ, 3:10). 

4. ഒരു പുസ്തകത്തിന്റെ ഉപദേശം പരമവും അന്തിമവും ആണെന്നു അപരഗ്രന്ഥം അംഗീകരിക്കുന്നു. (യോശു, 1:7; 8:31; എസ്രാ, 3:2; നെഹെ, 8:1; ദാനീ, 9:2, 11, 13; സെഖ, 7:12; മലാ, 4:4; പ്രവൃ, 1:16; 28:25; 1പത്രൊ, 1:10).

5. പൗലൊസിന്റെ എഴുത്തുകളെ മറ്റു തിരുവെഴുത്തുകൾക്കു തുല്യമായി മറ്റൊരപ്പൊസ്തലൻ പറയുന്നു. (2പത്രൊ, 3:15). 

6. പഴയനിയമം ദൈവശ്വാസീയമെന്നു പൗലൊസും പത്രൊസും രേഖപ്പെടുത്തുന്നു. (2തിമൊ, 3:16; 2പത്രൊ, 1:20).

ദൈവപുത്രന്മാരും മനുഷ്യപുത്രിമാരും

ദൈവപുത്രന്മാരും മനുഷ്യപുത്രിമാരും 

ഭൂമിയിൽ മനുഷ്യർ പെരുകി. ദൈവപുത്രന്മാർ മനുഷ്യപുത്രിമാരെ വിവാഹം കഴിച്ചു. (ഉല്പ, 6:1-4). ഈ ദൈവപുത്രന്മാരും മനുഷ്യപുത്രിമാരും ആരെന്നതിനെക്കുറിച്ചു പ്രധാനമായി മുന്നഭിപ്രായങ്ങളുണ്ട്: l. ദൈവപുത്രന്മാർ പ്രഭുകുമാരന്മാരും മനുഷ്യപുത്രന്മാർ നീചകുലജാതകളും. ll. ദൈവപുത്രന്മാർ ദൂതന്മാരും മനുഷ്യപുത്രിമാർ സാധാരണ മനുഷ്യപുത്രിമാരും. lll. ദൈവപുത്രന്മാർ ശേത്തിന്റെ സന്തതി അഥവാ, ഭക്തിയുള്ള പുരുഷന്മാരും മനുഷ്യപുത്രിമാർ കയീന്റെ സന്തതി അഥവാ, അഭക്തകളും ആണ്. 

l. യാഥാസ്ഥിതിക റബ്ബിമാരാണ് ഒന്നാമത്തെ അഭിപ്രായത്തിന്റെ വക്താക്കൾ. ഉന്നത കുലജാതന്മാരാണ് ദൈവപുത്രന്മാർ. നീചകുല സ്ത്രീകളാണ് മനുഷ്യപുത്രിമാർ. ഭാഷാപ്രയോഗം അനുകൂലിക്കാത്തതു കൊണ്ടും തിരുവെഴുത്തുകളുടെ പിൻബലം ഇല്ലാത്തതുകൊണ്ടും ഈ വാദം അപ്രസക്തമായിത്തീർന്നു. 

ll. ദൈവപുത്രന്മാർ ദൂതന്മാരാണ്. വീഴ്ച സംഭവിച്ച ദൂതന്മാരാണ് ദൈവപുത്രന്മാർ. ഇവർ താത്ക്കാലികമായി മനുഷ്യരൂപം സ്വീകരിച്ചു മനുഷ്യസ്ത്രീകളോടു സഹവസിച്ചു. ഈ മിശ്രവിവാഹത്തിൽ നിന്നുണ്ടായവരാണ് മല്ലന്മാർ. ഈ ചിന്താഗതിക്ക് അനുകൂലമായ പറയുന്ന വാദമുഖങ്ങൾ: 

1. ഉല്പത്തി 6-നു വെളിയിൽ ദൈവപുത്രന്മാർ എന്ന പ്രയോഗം (ബൈനേ എലോഹീം) ദൈവദൂതന്മാരെ കുറിക്കുവാൻ മാത്രമേ ഉപയോഗിച്ചിട്ടുള്ളു. (ഇയ്യോ, 1:6; 2:1; 38:6). ആവർത്തനം 14:1; യെശയ്യാവാ 43:6; ഹോശേയ 1:10; 11:1 എന്നിവിടങ്ങളിൽ ‘ബൈനേ എലോഹീം’ എന്നല്ല പ്രയോഗം. 

2. സന്ദർഭത്തിൽ നിന്നും ദൈവപുത്രന്മാരുടെയും മനുഷ്യപുത്രിമാരുടെയും സഹവാസം അസ്വാഭാവികവും അസാധാരണവും എന്നു വ്യക്തമാകുന്നു. ജല പ്രളയത്തിന്റെ കാരണങ്ങളിലൊന്ന് അതായിരിക്കണം.

3. മനുഷ്യപുത്രിമാരെ അഭക്തകൾ എന്നു വ്യാഖ്യാനിക്കുന്നതിനു ഒരു ന്യായീകരണവുമില്ല. സ്ത്രീവർഗ്ഗത്തെ മുഴുവൻ കുറിക്കുന്ന ഒരു പ്രയോഗം മാത്രമാണിത്; ദൈവപുത്രന്മാർ ദൈവദൂതന്മാരെ കുറിക്കുന്നതു പോലെ. 

4. ഈ സംയോഗത്തിലുണ്ടായവരെ നെഫിലീം (മല്ലന്മാർ) എന്നാണ് വിളിച്ചിരിക്കുന്നത്. ഗിഗാൻ്റെസ് എന്ന പദമാണ് സെപ്റ്റ്വജിന്റിൽ. ഭീമാകാരത്തെ കുറിക്കുന്ന വാക്കല്ലത്. ഭൂജാതർ (ഗെഗെനെസ്) എന്ന അർത്ഥമാണുളളത്. അർദ്ധഭൗമവും അർദ്ധ സ്വർഗ്ഗീയവുമായ ടൈറ്റന്മാരെ കുറിക്കുവാൻ ഈ പദം പ്രയോഗിച്ചിട്ടുണ്ട്. നെഫിലീം എന്ന എബ്രായ പദത്തിനു വീണുപോയവർ എന്നർത്ഥം. അവിശുദ്ധ സംയോഗത്തിലുണ്ടായ അസാധാരണ സന്തതിയെ കുറിക്കുകയാണത്. കനാനിലെ അനാക്കിന്റെ പുത്രന്മാരെ കുറിക്കുവാൻ ഈ പദം തന്നെ സംഖ്യാപുസ്തകം 13:33-ൽ പ്രയോഗിച്ചിട്ടുണ്ട്. അവർ ഭീമാകാരന്മാരായിരുന്നു. എന്നാൽ മിശ്രപ്രകൃതിയോടു കൂടിയ രാക്ഷസന്മാരാകണം ഉല്പത്തി 6-ലെ വിവക്ഷ. 

5. വിചിത്രമായ പാപം ചെയത് ബന്ധിക്കപ്പെട്ട ഒരു വിഭാഗം ദൂതന്മാരെക്കുറിച്ചു 2പത്രൊസ് 2:4-5; യൂദാ 6-7 എന്നിവിടങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. അവരുടെ ശിക്ഷാവിധിയുടെ കാരണത്തെക്കുറിച്ചു നമുക്കു ഊഹിക്കാവുന്ന തെളിവ് ഇതു മാത്രമാണ്. ഇവരുടെ പാപത്തെ സൊദോമിലും ഗൊമോറയിലും സംഭവിച്ച ലൈംഗിക ഭ്രംശത്തോടാണ് പത്രൊസും യൂദയും താരതമ്യം ചെയ്തിരിക്കുന്നത്. 

6. അന്യജഡം മോഹിച്ചു എന്നാണ് കാണുന്നത്. ഇതു ദൂതന്മാർക്കില്ലാത്ത ജഡത്തെ കാണിക്കുന്നു. ഈ ദൂതന്മാർ തങ്ങളുടെ വാഴ്ച കാത്തുകൊണ്ടില്ല. മാത്രവുമല്ല, അവർ തങ്ങളുടെ വാസസ്ഥലം വിട്ടുപോകുകയും ചെയ്തു. ഈ അസാധാരണ പാപത്തിനു വിധേയരായ ദൂതന്മാരെ സ്ഥിരമായി അന്ധകൂപത്തിൽ അടച്ചിരിക്കുകയാണ്. അവിടെ അവർ അഗ്നിപൊയ്കയിലേക്കുളള വിധികാത്തു കഴിയുന്നു. (മത്താ, 25:41; 2പത്രൊ, 2:4; യൂദാ, 6; വെളി, 20:10).

lll. ദൈവപുത്രന്മാർ ശേത്തിന്റെ സന്തതികളാണ്. ഉല്പത്തി 6:1-4 സൂക്ഷ്മമായി പഠിക്കുന്നവർക്കു അവർ ശേത്തിന്റെ സന്തതിയാണെന്നു മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ല. തെളിവുകൾ: 

1. ഉല്പത്തി 6-നു വെളിയിൽ ‘ബൈനേ എലോഹീം’ ദൂതന്മാരെ കുറിക്കുവാൻ മാത്രമേ പ്രയോഗിച്ചിട്ടുള്ളൂ. അതിനാൽ ഉല്പത്തി 6-ലും ദൈവപുത്രന്മാർ ദൂതന്മാരാണു എന്ന വാദം കഴമ്പില്ലാത്തതാണ്. ഇയ്യോ, 1:6; 2:1; 38:6 എന്നിവിടങ്ങളിലാണ് പ്രസ്തുത പ്രയോഗം വരുന്നത്. അവിടെ ദൂതന്മാരെന്ന് മനസ്സിലാക്കുന്നത് ഏകപക്ഷീയമാണ്. തിരുവെഴുത്തുകളിലൊരേടത്തും ദൈവപുത്രന്മാർ ദൈവ ദൂതന്മാരാണെന്ന ധ്വനി ലഭിക്കുന്നില്ല. ദൈവവുമായി ബന്ധമുള്ള ദൂതന്മാരെയും മനുഷ്യരെയും ദൈവപുത്രന്മാരെന്നു വിവക്ഷിക്കുന്നതു യുക്തമാണ്. ആവർത്തനം 14:1; യെശയ്യാവ് 43:6; ഹോശേയ 1:10; 11:1 എന്നിവിടങ്ങളിൽ ‘ദൈവപുത്രന്മാർ’ ദൈവഭക്തന്മാരെ കുറിക്കുവാൻ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ അവിടെ ‘ബൈനേ എലോഹീം’ അല്ല പ്രയോഗം എന്നാണു പ്രതിവാദം. ആവർത്തനം 14:1 ബാനീം അത്തം ല യഹോവ എലോഹേക്കേം ‘നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവെക്കു മക്കൾ ആകുന്നു.’ (അടിവരയിട്ട പദങ്ങൾ ബൈനേ എലോഹീമിന്റെ രൂപങ്ങൾ തന്നെയാണ്) യെശയ്യാവ് 43:6-ൽ ‘എന്റെ പുത്രന്മാർ’ എന്നു ദൈവം പറയുമ്പോൾ വിവക്ഷ ദൈവപുത്രന്മാർ എന്നല്ലേ? ഹോശയ 11:1-ലും ‘എന്റെ മകൻ’ എന്നാണ് പ്രയോഗം. ഹോശേയ 1:10-ൽ ‘ജീവനുള്ള ദൈവത്തിന്റെ മക്കൾ’ എന്നു കാണാം. സങ്കീർതനം 73:15-ൽ ‘നിന്റെ മക്കളുടെ തലമുറ’ എന്നു ഭക്തന്മാരെയും ആവർത്തനം 32:5-ൽ ‘ദൈവത്തിന്റെ മക്കളെന്നു’ യിസ്രായേല്യരെയും പറയുന്നു. ദൈവപുത്രന്മാർ എന്ന പ്രയോഗം ഭൗതിക ജനനത്തെ വിവക്ഷിക്കായ്കയാൽ ദൈവസാദൃശ്യം വഹിക്കുന്ന എല്ലാ ജീവികൾക്കും ചേരും. ന്യായാധിപന്മാരെ എലോഹീം (ദേവന്മാർ) എന്നും, ബെനേ എല്യോൻ (അത്യുന്നതന്റെ പുത്രന്മാർ) എന്നും സങ്കീർത്തനം 82:6-ൽ വിളിച്ചിട്ടുണ്ട്. ദൈവപുത്രന്മാർ ദൂതന്മാരല്ലെന്നു തെളിയിക്കാൻ ഒരു സാമാന്യയുക്തി മതിയാകും. 

2. ദൈവപുത്രന്മാർ ദൂതന്മാരാണെങ്കിൽ വിശുദ്ധ ദൂതന്മാരോ വീണുപോയ ദൂതന്മാരോ ആയിരിക്കണം. ദൈവദൂതന്മാർ അനുസരണമുള്ളവരും ദൈവഹിതം നിറവേറ്റുന്നതിനും തിരുനാമം മഹത്വപ്പെടുത്തുന്നതിനും സദാ ജാഗരൂകരുമാണ്. യുവതികളുമായി ദുർന്നടപ്പു ആചരിക്കുകയോ വഷളത്തം പ്രവർത്തിക്കുയോ ചെയ്യുക എന്നതു അവരുടെ സ്വഭാവവുമായി പൊരുത്തപ്പെടുന്നതല്ല. (മത്താ, 22:30). മാത്രമല്ല, വീണുപോയ ദൂതന്മാരെ ഒരിക്കലും ദൈവപുത്രന്മാർ എന്നു വിളിക്കുകയില്ല. 

3. ദൈവപുത്രന്മാർക്കു വിപര്യായമായ പ്രയോഗമാണ് മനുഷ്യപുത്രിമാർ. ഈ പ്രയോഗം ഒരിക്കലും ദൈവപുത്രന്മാരെ ദൂതന്മാരാക്കുകയില്ല. ഒന്നാം വാക്യത്തിലെ മനുഷ്യന്റെ (ഹാ ആദാം) രണ്ടു ഉപവിഭാഗങ്ങളാണ് ദൈവപുത്രന്മാരും മനുഷ്യപുത്രിമാരും. ശേത്തിൻ്റെയും കയീൻ്റെയും സന്തതികളെ മുൻ അദ്ധ്യായങ്ങളിൽ വ്യാവർത്തിപ്പിച്ചിട്ടുണ്ട്. (ഉല്പ, 4:16-24; 4:25-5:32). വിശ്വാസികളും അവിശ്വാസികളും തമ്മിലുളള മിശ്രവിവാഹത്തിന്റെ ആദ്യരേഖയാണ് ഉല്പത്തി 6:1-4. ശേത്തിന്റെ സന്തതികളും കയീന്റെ സന്തതികളും തമ്മിലുള്ള മിശ്രവിവാഹം ജലപ്രളയകാലത്തു നടന്നിരുന്നു. (ഉല്പ, 27:46; 28:1). 

4. ഉല്പത്തി 6:2-ൽ ദൈവപുത്രന്മാർ മനുഷ്യപുത്രിമാരെ സൗന്ദര്യമുള്ളവരെന്നു കണ്ടിട്ട് തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു എന്നു കാണാം. സൃഷ്ടിയുടെ കാലത്തു ദൈവം ഏർപ്പെടുത്തിയ വിവാഹത്തെ കുറിക്കുന്ന പദമാണ് ഭാര്യമാരായി എടുത്തു എന്നതിനു എബ്രായയിൽ (ലാക്കഹ് ഇഷ്ഷാഹ്). ഒരിക്കലും വെറും ശാരീരിക ബന്ധത്തെക്കുറിക്കുന്ന പദം അല്ല. താൽക്കാലിക ഭോഗസിദ്ധിക്കു വേണ്ടി സുന്ദരികളെ വശീകരിച്ചു ആവശ്യാനന്തരം ഉപേക്ഷിക്കു കയായിരുന്നില്ല; മറിച്ച്, സ്ഥിരമായ വിവാഹ ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു അവർ. വിശുദ്ധവേദപുസ്തകം കൃത്യമായിത്തന്നെ പരിഭാഷപ്പെടുത്തുന്നു. “ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യവതികൾ എന്നു കണ്ടു തങ്ങൾക്കു ഇഷ്ടമുളളവരെ വിവാഹം ചെയ്തു.” പി.ഒ.സി.യിൽ: “ഇഷ്ടപ്പെടവരെയെല്ലാം ഭാര്യമാരായി സ്വീകരിച്ചു.” ദൈവദൂതന്മാർക്കു വിവാഹം ചെയ്യുവാൻ കഴിയുകയില്ലെന്നു ക്രിസ്തു തന്നെ വെളിപ്പെടുത്തി. (മത്താ, 22:30).

5. മാനുഷിക വിവാഹത്തിൽ ഏർപ്പെടുവാൻ കഴിയുന്ന ദേഹസാന്നിദ്ധ്യം ദൂതന്മാർക്കില്ല. ദൈവത്തിനെതിരെ മത്സരിച്ചു മുമ്പില്ലാത്ത ഒരു ശക്തിയോ അവയവമോ ദൂതന്മാർക്കു നേടാൻ കഴിയുകയുമില്ല. മനുഷ്യരൂപം സ്വീകരിച്ചു ദൂതന്മാർ മനുഷ്യരുടെ മറ്റുള്ള പ്രവൃത്തികൾ (നടക്കുക, ഇരിക്കുക, ഭക്ഷിക്കുക, സംസാരിക്കുക തുടങ്ങിയവ) ചെയ്തിട്ടുണ്ട്. അതുപോലെ മാത്രമേ ലൈംഗിക പ്രക്രിയയിൽ ഏർപ്പെടുന്നതും എന്ന വാദം വിചിത്രമാണ്. അബ്രാഹാമിനെ സന്ദർശിച്ച ദൂതന്മാർ ഭക്ഷിച്ചു. ദൈവം അനുവദിച്ചതു കൊണ്ടാണു അവർ ഭക്ഷിച്ചത്. രണ്ടാമതായി, ദൈവദൂതന്മാർ ഭക്ഷണം കഴിക്കുന്നതും പാപം ചെയ്ത ദൂതന്മാർ ഭാര്യമാരെ സ്വീകരിച്ചു കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിനും തമ്മിൽ വലിയ അന്തരമുണ്ട്. 

6. 2പത്രൊസ് 2:4ഉം യൂദാ 6-ഉം ദൂതവിവാഹത്തിനു തെളിവു നല്കുന്നില്ല. പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിച്ചില്ലെന്നേ പറയുന്നുള്ളൂ. തങ്ങളുടെ വാഴ്ച കാത്തുകൊളളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെന്നേ യൂദായും പറയുന്നുള്ളൂ. മനുഷ്യപുത്രിമാരെ വിവാഹം ചെയ്തുവെന്നോ സന്തത്യുത്പാദനം നടത്തിയെന്നോ ഒന്നും രേഖപ്പെടുത്തുന്നില്ല. അവർക്കു സമമായി ദുർന്നടപ്പു ആചരിച്ചു (വാ, 7) എന്നതു ദൂതന്മാരെ കുറിക്കുന്നതായി മനസ്സിലാക്കിയാൽ പോലും ദുർന്നടപ്പു വിവാഹമല്ല. വ്യാകരണപരമായി അവർക്കു (ടൂടൊയ്സ്) എന്നതു സൊദോം ഗൊമോറ അഥവാ പ്രസ്തുത പട്ടണങ്ങളിലെ നിവാസികളെ കുറിക്കുന്നു. ടൂടൊയ്സ് എന്നതു 4-ാം വാക്യത്തിലെ ‘ദൈവത്തിന്റെ കൃപയെ ദുഷ്ക്കാമവൃത്തിക്കു ഹേതുവാക്കിയ അഭക്തരായ ചിലരോടും’ എന്നതിനോടും അന്വയിച്ചു കൂടായ്കയില്ല. 

7. ദൈവപുത്രന്മാരുടെ മേൽ ദൈവം ഉച്ചരിച്ച വിധിയും മനുഷ്യർക്കു മാത്രം ചേരുന്നതാണ്. “മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നെയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്നു അരുളിച്ചെയ്തു.” (ഉല്പ, 6:3).

8. ഈ അസ്വാഭാവികമായ വിവാഹം മനുഷ്യവർഗ്ഗത്തെ മുഴുവൻ ദുഷിപ്പിച്ചതിനു കാരണക്കാർ ദൂതന്മാർ ആയിരുന്നുവെങ്കിൽ മനുഷ്യരെയാണോ ശിക്ഷിക്കേണ്ടത്? മനുഷ്യർ വഞ്ചിക്കപ്പെടുക മാത്രമായിരുന്നല്ലോ. ദൈവിക ശിക്ഷാവിധിയിൽ ഇമ്മാതിരി പക്ഷപാതം ദൃശ്യമല്ല. ഇവിടെ വർണ്ണിക്കപ്പെടുന്ന ചരിത്രം മനുഷ്യന്റേതാണെന്നു വ്യക്തമാണ്. ദൈവപുത്രന്മാർ ദൂതന്മാരാണങ്കിൽ ഈ ആഖ്യാനം മനുഷ്യരെക്കുറിച്ചു മാത്രമുള്ളതല്ല, ദൈവദൂതന്മാരുടേതും ആയിരിക്കുമായിരുന്നു. പരീക്ഷിതനും പരീക്ഷകനും ഒരുപോലെ ശിക്ഷിക്കപ്പെടുകയാണു തിരുവെഴുത്തുകളിൽ. 

9. ദൂതന്മാരും മനുഷ്യസ്ത്രീകളും തമ്മിലുള്ള അവിശുദ്ധ സംയോഗത്തിലുണ്ടായ അസാധാരണ സന്തതിയെ കുറിക്കുകയാണ് നെഫിലീം. ഗിഗാൻ്റെസ് എന്ന പദമാണ് സെപ്റ്റ്വജിന്റിൽ. ദൈവപുത്രന്മാരും (മനുഷ്യരോ ദൂതന്മാരോ ആയിക്കൊള്ളട്ടെ) മനുഷ്യപുത്രിമാരും തമ്മിലുള്ള വേഴ്ചയിൽ നിന്നു നെഫിലീം (മല്ലന്മാർ) ജനിച്ചു എന്നു പറഞ്ഞിട്ടില്ല. രണ്ടാം വാക്യത്തിൽ വിവാഹം കഴിച്ചു എന്നേ പറഞ്ഞിട്ടുള്ളു. നാലാം വാക്യത്തിൽ അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു. അതിൻ ശേഷവും (ദൈവം താക്കീതു നല്കിയതിനു ശേഷവും) ദൈവത്തിന്റെ പുത്രന്മാർ മനുഷ്യപുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെ പ്രസവിച്ചു, ഇവരാകുന്നു പുരാതന കാലത്തെ വീരന്മാർ (ഹഗ്ഗി ബോറീം). ദൈവപുത്രന്മാർ മനുഷ്യപുത്രിമാരെ വിവാഹം കഴിക്കുന്നതിനു മുമ്പുതന്നെ മല്ലന്മാർ ഉണ്ടായിരുന്നു. ‘നാഫൽ’ എന്ന ധാതുവിനു വീഴുക, ചാടിവീഴുക എന്നർത്ഥം. നെഫിലീമിനു ആക്രമണകാരികൾ എന്ന അർത്ഥമാണ് യുക്തം. ജനത്തിന്റെ മേൽ ചാടിവീണു അവരെ പീഡിപ്പിച്ചതിനാലാണു നെഫിലീം എന്നു അവരെ വിളിക്കുന്നത്. ‘സ്വർഗ്ഗത്തിൽ നിന്നു വീണ’ എന്ന ധാരണ തെറ്റാണ്; പുരാണത്തിൽ നിന്നു കടമെടുത്ത പദം കൊണ്ടാണ് സെപ്റ്റ്വജിന്റിൽ നെഫിലീമിനെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ദേവന്മാർ ഭൂമിയിൽ വന്നു മനുഷ്യസ്ത്രീകളുമായി വേഴ്ച നടത്തിയതായി പുരാണകഥകളുമായി ഈ സംഭവത്തെ ബന്ധിപ്പിക്കുക മാത്രമേ ഗിഗാൻ്റെസ് എന്ന പദം ചെയ്യുന്നുള്ളൂ. ഭൂമിയുടെ ദേവിയായ ‘ഗയെ’യുടെയും (Gaea), ദ്യോവിന്റെ ദേവനായ ‘ഉരാണസി’ൻ്റെയും (Uranus) മക്കളാണ് ഗിഗാൻ്റെസ്. ഇവർ ദേവന്മാരോടു പോരാടി സൂയസിനോടൊപ്പം വീണു ഒളിമ്പസിൽ സ്ഥിരവാസമാക്കി. യവന പുരാണകഥയിൽ നിന്നു കടംകൊണ്ട ഈ പദം ബൈബിൾ വൃത്താന്തത്തെ ആ നിലയിലാക്കുകയാണ്. പരിഭാഷാപദം അവലംബമാക്കി സിദ്ധാന്തസ്ഥാപനം നടത്തുന്നതു ഒരിക്കലും ശരിയല്ല. 

10. മനുഷ്യവർഗ്ഗത്തെ (നോഹയും കുടുംബവും ഒഴികെ) പൂർണ്ണമായി നശിപ്പിച്ച ജലപ്രളയത്തിനു ഉപപത്തി കണ്ടെത്താൻ കഴിയുന്നതു ദൂതവിവാഹത്തെ അംഗീകരിക്കുന്നതിലൂടെ ആണെന്ന വാദവും തെറ്റാണ്. അതിനെ തിരുവെഴുത്തുകൾ അനുകൂലിക്കുന്നില്ല. ദൂതമനുഷ്യ സംയോഗത്തിലുണ്ടായ വർഗ്ഗം മാത്രമല്ല, മനുഷ്യവർഗ്ഗം മുഴുവൻ വഷളായതായി തിരുവെഴുത്തുകൾ പ്രസ്താവിക്കുന്നു. ദൂതന്മാരായ പിതാക്കന്മാരുടെ സന്തതി മുഴുവൻ പ്രളയത്തിൽ നശിച്ചു. തന്മൂലം പ്രളയശേഷം ദുഷ്ടത ഉണ്ടാകാൻ പാടില്ലായിരുന്നു. എന്നാൽ മനുഷ്യന്റെ വഷളത്തം പ്രളയത്തിനു മുമ്പുണ്ടായിരുന്നതു പോലെ തന്നെ തുടരുകയാണ് പ്രളയശേഷവും. ഉല്പത്തി 6:5-ഉം 8:21-ഉം ഒത്തുനോക്കുക. ദൈവം ഭൂമിയെ നശിപ്പിക്കാത്തതിനു കാരണം “ഞാൻ ചെയ്തതു പോലെ സകല ജീവികളെയും ഇനി നശിപ്പിക്കയില്ല” എന്ന ദൈവത്തിന്റെ വാഗ്ദാനമാണ്.

ദൈവവും കർത്താവും

ദൈവവും കർത്താവും (God and Lord)

പഴയനിയമത്തിൽ ദൈവത്തെ കുറിക്കുന്ന ഒരു പ്രധാന പദമാണ് ഏലോഹീം (Elohiym). 2350-ലധികം പ്രാവശ്യം ഈ പദം സത്യദൈവത്തെ കുറിക്കുന്നു. ലോകത്തിന്റെ സ്രഷ്ടാവും പരിപാലകനും പരമോന്നത ന്യായാധിപനുമാണെന്ന് തന്റെ പ്രവൃത്തികളാൽ കാണിക്കുന്ന നിത്യനും സർവ്വശക്തനുമായ ദൈവമായിട്ടാണ് എലോഹീമിനെ ബൈബിൾ വെളിപ്പെടുത്തുന്നത്. തൻ്റെ സൃഷ്ടിയോടുള്ള ബന്ധത്തിൽ ആദ്യം പറഞ്ഞിരിക്കുന്ന പദവും ഇതുതന്നെ: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു:” (ഉല്പ, 1:1. ഒ.നോ: 2,3,4,5,6,7,8,9,10). എലോഹിം എന്നതു ഒരു പേരല്ല; പദവിനാമമാണ്. ഈ സ്ഥാനപ്പേരിന് ഉന്നതൻ, ബലവാൻ, ശക്തൻ എന്നൊക്കെ അർത്ഥം കല്പിക്കാം. എന്നാൽ, പഴയനിയമത്തിൽ നമ്മുടെ എലോഹീമിനു ഒരു പേർ പറഞ്ഞിട്ടുണ്ട്. നമുക്കറിയാം, അസ്തിത്വദ്യോതകമാണ് പേര്. അഥവാ, അസ്തിത്വത്തെ മാത്രം ആശ്രയിച്ചു നില്ക്കുന്നതാണ് പേര്. പേർകൂടാതെ ഒന്നും നിലനില്ക്കുന്നില്ല. ആകാശ സൈന്യങ്ങളെയൊക്കെയും സൃഷ്ടിക്കുകയും സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെയെല്ലാം പേർചൊല്ലി വിളിക്കയും ചെയ്യുന്ന (യെശ, 40:26) ദൈവത്തിനൊരു പേരില്ലാതെ വരുമോ? ആദിയിൽ സൃഷ്ടിയൊക്കെയും പൂർത്തിയാക്കിയശേഷം, സൃഷ്ടിയുടെ മകുടമായി താൻ കൈകൊണ്ട് മെനഞ്ഞ മനുഷ്യനെക്കൊണ്ട് സകല പക്ഷിമൃഗാദികൾക്കും പേരിടുവിച്ചവനുമായ ദൈവത്തിനു (ഉല്പ, 2:19) നിശ്ചയമായും ഒരു പേരുണ്ട്. കത്തിക്കൊണ്ടിരുന്ന മുൾപ്പടർപ്പിൽ പ്രത്യക്ഷപ്പെട്ടു യിസ്രായേൽ ജനത്തെ വീണ്ടെടുക്കുവാൻ മോശെയ്ക്കു നിയോഗം നല്കിയപ്പോൾ സർവ്വശക്തൻ തൻ്റെ നാമംകൂടി വെളിപ്പെടുത്തി: “ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു. ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു:” (പുറ, 3:14,15). ‘ഞാൻ ആകുന്നവൻ ഞാൻ ആകുന്നു’ എന്നതു എബ്രായയിൽ എഹ്യെഹ് അഷെർ എഹ്യെഹ് (ehyeh aser ehyeh) ആണ്. എഹ്യെഹ് (ഞാനാകുന്നു) യ്ഹ്വ്ഹ് (YHVH=യാഹ്വേ, യഹോവ) എന്നീ നാമങ്ങളുടെ ധാത്വാർത്ഥം ‘സ്വയം നിലനില്ക്കുന്നവൻ’ (Self Existence) അഥവാ, തൻ്റെ അസ്ഥിത്വത്തിനു കാരണം തന്നിൽ തന്നെയാണ് മറ്റൊന്നിലല്ല. ഞാൻ ആകുന്നത് ഞാൻ ആകുന്നതിനാലാണ്. യാഹ്വേ അഥവാ, യഹോവ എന്ന തൻ്റെ നാമം ദൈവം ആദ്യമായി വെളിപ്പെടുത്തിയത് മോശെയ്ക്കാണ്. (പുറ, 6:3). പഴയനിയമത്തിൽ 6600-റോളം പ്രാവശ്യം യഹോവയെന്ന നാമമുണ്ട്. ആദ്യപ്രയോഗം ഉല്പത്തി 2:4-ൽ

പുതിയനിയമത്തിൽ എലോഹീമിന് തത്തുല്യമായ പദം തിയൊസ് (Theos) ആണ്. 1325-ലേറെ പ്രാവശ്യം ദൈവത്തെ കുറിക്കുന്നു. പുതിയനിയമത്തിലും സൃഷ്ടിയോടുള്ള ബന്ധത്തിൽ പലയിടത്തും ഈ പദം പറഞ്ഞിട്ടുണ്ട്: (മർക്കൊ, 10:6; 13:19; റോമ, 1:20; 1:25). പിതാവിനെയും പുത്രനെയും അഭിന്നമായിട്ട് ഇതു പ്രയോഗിച്ചിട്ടുണ്ട്. എങ്കിലും, അധികം സ്ഥാനങ്ങളിലും പിതാവിനെയാണ് ഈ പദം സൂചിപ്പിക്കുന്നത്. പഴയനിയമത്തിൽ ദൈവത്തിൻ്റെ ഏകനാമം ‘യഹോവ’ എന്നാണെന്ന് നാം കണ്ടതാണ്. “നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു” (പുറ, 20:7) എന്ന മൂന്നാം കല്പനയോടുള്ള ഭയംനിമിത്തം ‘യഹോവ’ എന്നെഴുതിയിട്ടുള്ള സ്ഥാനങ്ങളിൽ യെഹൂദന്മാർ ‘അദോനായി (Adonay) അഥവാ, കർത്താവു’ എന്നു വായിക്കും. പഴയനിയമത്തിൻ്റെ ഗ്രീക്കു സപ്തതിയിൽ (Septuagint) ‘യഹോവ’ എന്ന നാമത്തെ ‘കുറിയോസ് (kyrios) അഥവാ, കർത്താവു’ എന്നാണു തർജ്ജമ ചെയ്തിരിക്കുന്നത്. പുതിയനിയമത്തിൽ കുറിയോസ് 670-ലേറെ പ്രാവശ്യം പിതാവിനെയും പുത്രനെയും അഭിന്നമായിട്ട് വിളിച്ചിട്ടുണ്ട്. ഏറ്റവും അധികം പ്രാവശ്യം കുറിയോസ് പുത്രനെയാണ് സൂചിപ്പിക്കുന്നത്. പഴയനിയമത്തിലെ ‘യഹോവ’യെന്ന സംജ്ഞാനാമത്തെയാണ് ‘കുറിയൊസെ’ന്ന് പരിഭാഷ ചെയ്തതെന്നു നാം കണ്ടതാണ്. പഴയനിയമത്തിലെ പ്രധാന വ്യക്തി ‘യഹോവയെന്ന അതിപരിശുദ്ധ നാമമുള്ളവൻ’ ആണെങ്കിൽ, പുതിയനിയമത്തിൽ കുറിയോസ് എന്നു വിളിക്കപ്പെട്ടിരിക്കുന്ന യേശുക്രിസ്തുവാണ്. ഇത് യഹോവയുടേയും യേശുക്രിസ്തുവിൻ്റെയും അഭിന്നത്വത്തിന് ശക്തമായ തെളിവാണ്. ഈ വസ്തുത സുവിശേഷങ്ങളിൽ നിന്നു തെളിയിച്ചശേഷം വിഷയത്തിലേക്ക് കടക്കാം: നമ്മൾ സാധാരണ പറയുന്നത്; യോഹന്നാൻ്റെ സുവിശേഷമാണ് യേശുവിൻ്റെ ദൈവത്വം വെളിപ്പെടുത്തിയിരിക്കുന്നത് എന്നാണ്. എന്നാൽ, പുതിയനിയമത്തിലെ ഒന്നാം പുസ്തകത്തിലെ ഒന്നാം അദ്ധ്യായത്തിൽത്തന്നെ ജഡത്തിൽ വെളിപ്പെട്ടവൻ ആരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്: കന്യകയായ മറിയയുടെ ഗർഭത്തിൽ സംശയാലുവായ യോസേഫ് അവളെ ഗൂഢമായി ഉപേക്ഷിക്കാൻ ഭാവിക്കുമ്പോൾ, അവളുടെ ഉദരത്തിൽ ഉരുവായിരിക്കുന്നത് ആരാകുന്നുവെന്ന് ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷനായി അവനോടു പറയുന്നുണ്ട്: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). ജനിക്കുവാനുള്ള ശിശുവിനെക്കുറിച്ചാണ് പറയുന്നത്; ‘അവൻ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കും.’ ജനം യിസ്രായേലാണെങ്കിൽ, ഉടയവൻ യഹോവയാണ്. ‘യഹോവയുടെ ജനമായ യിസ്രായേൽ’ (2ശമൂ, 6:21; 2രാജാ, 9:6) എന്നു ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. അപ്പോൾ, ജനിച്ചവൻ മറ്റാരുല്ല; യഹോവയാണ്. കൂടാതെ, സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം തൻ്റെ ശുശ്രൂഷ ആരംഭിക്കുന്നതിനു മുമ്പുതന്നെ യേശുവെന്ന സംജ്ഞാനാമത്തിലും, പുത്രനെന്ന സ്ഥാനനാമത്തിലും ജഡത്തിൽ വെളിപ്പെട്ടവൻ ആരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്: “കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ:” (യെശ, 40:3. ഒ.നോ: മലാ, 3:1). എന്നിങ്ങനെ യെശയ്യാവും, മലാഖിയും പ്രവചിച്ച യഹോവ തന്നെയാണ് യേശുവെന്ന് മത്തായിയും (3:3), മർക്കൊസും (1:2,3), ലൂക്കൊസും (3:4,5) ഖണ്ഡിതമായിത്തന്നെ എഴുതിവെച്ചിട്ടുണ്ട്. എന്നാൽ, യോഹന്നാനാകട്ടെ; ഒന്നാം അദ്ധ്യായത്തിൻ്റെ ഒന്നാം വാക്യത്തിൽത്തന്നെ ജഡത്തിൽ വെളിപ്പെട്ടവൻ്റെ ദൈവത്വം അനാവരണം ചെയ്യുകയും, അവസാനംവരെ അതൂന്നിപ്പറയുകയും ചെയ്യുന്നു എന്നതാണ് പ്രത്യേകത. “ആദിയിൽ വചനം (പുത്രൻ/യേശു) ഉണ്ടായിരുന്നു; വചനം (പുത്രൻ/യേശു) ദൈവത്തോടു (പിതാവ്/യഹോവ) കൂടെ ആയിരുന്നു; വചനം (പുത്രൻ/യേശു) ദൈവം (പിതാവ്/യഹോവ) ആയിരുന്നു.” (യോഹ, 1:1. ഒ.നോ: 1:3,4; 1:18; 3:13; 3:15-18; 5:17-34; 6:35; 6:39,40; 6:54; 6:58; 8:12; 8:24; 8:28; 8:58 10:9; 10:11; 10:30; 11:25,26; 12:44; 14:6; 14:7; 14:9; 15:4; 16:9; 16:23,24; 20:29). പൗലൊസ് തിമൊഥെയൊസിനു എഴുതുമ്പോൾ ‘ജീവനുള്ള ദൈവമായ യഹോവ’യാണ് ജഡത്തിൽ വെളിപ്പെട്ടവനെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കിയിട്ടുമുണ്ട്: (1തിമൊ, 3:15,16). 

നമുക്കു പുതിയനിയമത്തിൽ ദൈവവും കർത്താവും എന്നു പറഞ്ഞിരിക്കുന്നത് ഏതർത്ഥത്തിലാണെന്ന് നോക്കാം. പിതാവായ ദൈവമെന്നും കർത്താവായ യേശുക്രിസ്തുവെന്നും അനേകം വാക്യങ്ങളിൽ പറയുന്നുണ്ട്. ഉദാ: “നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.” (റോമ, 1:4. ഒ.നോ: റോമ, 15:5; 1കൊരി, 1:3; 2കൊരി, 1:2; ഗലാ, 1:3,4; എഫെ, 1:1; 6:23; ഫിലി, 1:2; 1തെസ്സ, 1:1; 2തസ്സ, 1:1; 1:2; 2:16; 1തിമൊ, 1:2; 2തിമൊ, 1:2; തീത്തൊ, 1:4; ഫിലെ, 1:3; 2യോഹ, 1:3) തുടങ്ങിയവ. ഇത് സൃഷ്ടിതാവായ ദൈവത്തെയും രക്ഷിതാവായ ക്രിസ്തുവിനെയും അഥവാ, യഹോവയുടെ ദൈവത്വവും മനുഷ്യത്വവും വേർതിരിച്ചു കാണിക്കുന്ന പ്രയോഗമാണ്. ദൈവത്തിൽ മൂന്നു വ്യക്തികളുണ്ടെന്നു പറയുന്നവരും, ക്രിസ്തു ദൈവമല്ല; അയക്കപ്പെട്ടവൻ മാത്രമാണ്, മദ്ധ്യസ്ഥനാണ്, മറുവിലയാണ് എന്നൊക്കെ പറയുന്നവരും നമുക്കു ചുറ്റുമുണ്ട്. ഇവർക്കു രണ്ടുകൂട്ടർക്കും മറുപടി ആവശ്യമുണ്ട്: വിശ്വാസത്താലുള്ള നീതീകരണത്തോടുള്ള ബന്ധത്തിൽ പലൊസ് ഗലാത്യർക്കെഴുതുമ്പോൾ (3:1-4:7), വാഗ്ദത്തവും ന്യായപ്രമാണവും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്നുണ്ട്. അബ്രാഹാമിനോടുള്ള ദൈവത്തിൻ്റെ ഉടമ്പടി അനുഗ്രഹത്തിൻ്റെ നിരുപാധികമായ വാഗ്ദത്തമായിരുന്നു. മനുഷ്യൻ യഥാർത്ഥമായി അനുഗ്രഹിക്കപ്പെടണമെങ്കിൽ അത് ദൈവത്തിൻ്റെ കൃപയാൽ മാത്രമായിരിക്കണം. വാഗ്ദത്തസന്തതി ക്രിസ്തുവാണ്: (3:16). ക്രിസ്തുവിലാണ് സകല ജാതികളും നിരുപാധികം അനുഗ്രഹിക്കപ്പെടുന്നത്: (3:8). അങ്ങനെയെങ്കിൽ ന്യായപ്രമാണത്തിൻ്റെ ഉദ്ദേശമെന്താണ്? കാലസമ്പൂർണ്ണതയിൽ (5:4) വാഗ്ദത്തസന്തതി വരുവോളം ‘ന്യായപ്രമാണം’ ലംഘനം എന്ന നിലയിൽ പാപത്തെ അതിൻ്റെ ശരിയായ സ്വഭാവത്തിൽ വെളിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നു. ന്യായപ്രമാണം നല്കുന്നതിനുമുമ്പേ പാപം നിലനിന്നിരുന്നു. എന്നാൽ, ന്യായപ്രമാണം വരുന്നതുവരെ അതു നിയമലംഘനമാണെന്ന് വേർതിരിച്ചു മനസ്സിലാക്കിയിരുന്നില്ല. അറിയപ്പെടുന്ന നിയമത്തെ അതിക്രമിക്കുന്നതാണ് ലംഘനം: (3:19). “ന്യായപ്രമാണത്താൽ അല്ലാതെ ഞാൻ പാപത്തെ അറിഞ്ഞില്ല” (റോമ, 7:7) എന്ന പൗലൊസിൻ്റെ പ്രസ്താവനയും നോക്കുക. തുടർന്നു, 19-ാം വാക്യത്തിൽ: “എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ.” രണ്ടു കക്ഷികൾ തമ്മിലുള്ള കരാറിലാണ് (ദൈവവും, യിസ്രായേലും) ഒരു മദ്ധ്യസ്ഥൻ അഥവാ, ഇടനിലക്കാരൻ ആവശ്യമായി വരുന്നത്. ന്യായപ്രമാണം എന്നത്; രണ്ടു ഉഭയകക്ഷികളെ ഉൾപ്പെടുത്തി അഥവാ, യഹോവയ്ക്കും യിസ്രായേലിനും മദ്ധ്യേ മോശെ മദ്ധ്യസ്ഥനായി സേവചെയ്തു. എന്നാൽ, ക്രിസ്തുവിലൂടെ നിവർത്തിയായിരിക്കുന്നത് മോശെയുടെ ന്യായപ്രമാണമല്ല; അബ്രാഹാമിനോടുള്ള വാഗ്ദത്തമാണ്. അതിനു, മദ്ധ്യസ്ഥൻ ഇല്ലെന്നു മാത്രമല്ല; ഉപാധികളില്ലാത്ത കൃപയാകയാൽ, മദ്ധ്യസ്ഥൻ്റെ ആവശ്യവുമില്ല: “ഒരുത്തൻ മാത്രം എങ്കിൽ മദ്ധ്യസ്ഥൻ വേണ്ടിവരികയില്ല; ദൈവമോ ഒരുത്തൻ മാത്രം:” (ഗലാ, 3:20). അബ്രാഹാമിനോടു ദൈവം വാഗ്ദത്തം ചെയ്യുമ്പോൾ ഏകകക്ഷി യഹോവ ഒരുത്തൻ മാത്രമാകയാൽ, അഥവാ, ദൈവത്തിൻ്റെ സ്വാപാധിക നിർണ്ണയമാകയാൽ മറ്റൊരു മദ്ധ്യസ്ഥൻ ഇല്ലായിരുന്നു. അർത്ഥാൽ, വാഗ്ദത്തം നിവർത്തിക്കുവാനും ഒരിടനിലക്കാരൻ്റെ ആവശ്യമില്ല. 26-ാം വാക്യം: “ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു:” (ഗലാ, 3:26). ദൈവം ഒരുത്തൻ മാത്രമാണ്, മദ്ധ്യസ്ഥനില്ലെങ്കിൽ, ക്രിസ്തുയേശുവിലെ വിശ്വാസത്താൽ എങ്ങനെ ദൈവമക്കളാകും??? അവൻ തന്നെ ഇവൻ; യഹോവയായ ദൈവംതന്നെ ജഡത്തിൽ വെളിപ്പെട്ടതാണ് മനുഷ്യനായ ക്രിസ്തുയേശു: “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ:” (തിമൊ, 2:5). ഇവിടെ വ്യക്തമല്ലേ? ദൈവവും മദ്ധ്യസ്ഥനും ഒരു വ്യക്തിയാണെന്ന്. കൃപയാലുള്ള ദൈവത്തിൻ്റെ ദാനമാണ് (എഫെ, 2:8) അബ്രാഹാമിനോടുള്ള വാഗ്ദത്തമായ ക്രിസ്തുവിലൂടെയുള്ള രക്ഷ. അതിനു, ദൈവത്തിൽനിന്ന് വ്യതിരിക്തനായ ഒരു ദൈവമോ, മറ്റൊരു മദ്ധ്യസ്ഥനോ ആവശ്യമില്ല. രക്ഷ ആസൂത്രണം ചെയ്യുന്ന ദൈവവും, അതു നിവർത്തിക്കുന്ന കർത്താവും ക്രിസ്തുവുമായ മനുഷ്യനും ഒരുവനത്രേ. യേശുവിൻ്റെ പുനരുത്ഥാനത്തിൽ വിശ്വസിക്കാതിരുന്ന വിശ്വാസത്തിൽ അല്പം ബലഹീനനായ തോമാസ് പിന്നത്തേതിൽ പശ്ചാത്താപ വിവശനായി യേശുവിനെ വിളിച്ചത്: “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ (യോഹ, 20:28) എന്നാണ്. യോഹന്നാൻ ഇത് രേഖപ്പെടുത്തുമ്പോൾ സൃഷ്ടിതാവായ ദൈവവും രക്ഷിതാവായ ക്രിസ്തുവും ഒരുവൻ തന്നെയാണെന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ അടിവരയിടുകയാണ്.

ദൈവവും കർത്താവും യേശുക്രിസ്തൂ തന്നെയാണെന്നതിനു അനവധി തെളിവുകൾ പൂതിയനിയമത്തിൽ ഉണ്ട്; ‘ദൈവമായ കർത്താവു’ എന്ന പ്രയോഗം പുതിയനിയമത്തിൽ ഇരുപതു പ്രാവശ്യമുണ്ട്: (മത്താ, 47; 4:10; 22:37; മർക്കൊ, 12:29; 12:30; ലൂക്കൊ, 1:16; 1:68; 4:8; 4:12; 10:27; പ്രവൃ, 2:39; 3:22; വെളി, 1:8; 15:3; 16:7; 18:8; 19:6; 21:22; 22:5; 22:6). ഇതിൽ ചില വാക്യങ്ങൾ കാണിക്കാം: “എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു:” (മർക്കൊ, 12:29). ഇവിടെ, ദൈവവും കർത്താവുമായി ഏകനെയുള്ളുവെന്ന് യേശുക്രിസ്തുവിൻ്റെ വാക്കുകളാൽ മർക്കൊസ് സാക്ഷ്യപ്പെടുത്തുന്നു. യോഹന്നാൻ സ്നാപകനെക്കുറിച്ചുള്ള ദർശനം സെഖര്യാവിന് ദൂതൻ മുഖാന്തരം ഉണ്ടായപ്പോൾ, ദൂതൻ യോഹന്നാനെക്കുറിച്ചു പറയുന്നു: “അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും:” (ലൂക്കോ, 1:16). ഇവിടെ ദൂതൻ പറയുന്ന ‘അവൻ’ ഏലീയാവിൻ്റെ ആത്മാവോടും ശക്തിയോടും കൂടെ വന്ന യോഹന്നാൻ സ്നാപകനാണ്. ഈ വാക്യത്തിലെ ‘അവരുടെ ദൈവമായ കർത്താവു’ ആരാണ്? യിസ്രായേലിൻ്റെ ദൈവം യഹോവയാണ്. (പുറ, 5:1). അപ്പോൾ, ജഡത്തിൽ വെളിപ്പെട്ടതാരാണ്? അതിൻ്റെ ഉത്തരം യോഹന്നാൻ ജനിച്ചുകഴിയുമ്പോൾ, പരിശുദ്ധാത്മാവു നിറഞ്ഞവനായി സെഖര്യാവ് പ്രവചിക്കുന്നുണ്ട്: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും. (ലൂക്കോ, 1:68). യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അടുത്തഭാഗം: അവൻ ഒരാളെ അയച്ചു ജനത്തിനു ഉദ്ധാരണം നല്കുമെന്നാണോ? അല്ലെങ്കിൽ, അവൻ തൻ്റെ പുത്രനെ അയച്ച് ഉദ്ധാരണം നല്കുമെന്നോ? രണ്ടുമല്ലല്ലോ, പിന്നെന്താണ്??? “അവൻ തൻ്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും. ഒന്നുകൂടി പറഞ്ഞാൽ; യിസ്രായേലിന്റെ ദൈവമായ കർത്താവു തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” വന്നതാരാണ്? ജഡത്തിൽ വെളിപ്പെട്ടവനായി തൻ്റെ ജനത്തെ സന്ദർശിച്ചു അവരുടെ പാപങ്ങളെ ചുമന്നൊഴിച്ചവനാരാണോ? അവനാണ് യിസ്രായേലിൻ്റെ ദൈവവും കർത്താവും. സ്നാപകനെക്കുറിച്ചു സെഖര്യാവിൻ്റെ ഒരു പ്രവചനം കൂടിയുണ്ട്: “നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും: (ലൂക്കോ, 1:76). ‘അത്യുന്നതന്റെ പ്രവാചകൻ’ എന്നു വിളിക്കപ്പെടും. യോഹന്നാൻ ആരെക്കുറിച്ചാണ് പ്രവചിച്ചത്? തൻ്റെ പിന്നാലെവരുന്ന ബലവാനെക്കുറിച്ചാണ്? യോഹന്നാൻ്റെ പിന്നാലെ സ്വന്തംജനത്തെ സന്ദർശിക്കാൻ വന്നവനാരാണോ അവനാണ് അത്യുന്നതൻ. വെളിപ്പാടിലെ വാക്യങ്ങളും നോക്കുക: “ഞാൻ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള ദൈവമായ കർത്താവു അരുളിച്ചെയ്യുന്നു:” (വെളി, 1:8). “അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടതു; ഹല്ലെലൂയ്യാ! സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏറ്റിരിക്കുന്നു:” (വെളി, 19:6). “മന്ദിരം അതിൽ കണ്ടില്ല; സർവ്വശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു:” (വെളി, 21:22). മേല്പറഞ്ഞ വാക്യങ്ങളിൽ യേശുവിനെ സ്പഷ്ടമായി ‘ദൈവമായ കർത്താവു’ എന്നു വിളിച്ചിരിക്കുന്നു. പുതിയ യെരൂശലേമിനെക്കുറിച്ചു പറയുമ്പോൾ; ‘സൂര്യനും ചന്ദ്രനും ആവശ്യമില്ല; കുഞ്ഞാടു അതിന്റെ വിളക്കു ആകുന്നു’ (വെളി, 21:23) എന്നു പറയുന്നു. 22:5-ൽ: “ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല” എന്നും പറയുന്നു. ലോകത്തിൻ്റെ പാപങ്ങൾ ചുമന്നോഴിച്ചുകളഞ്ഞ കുഞ്ഞാടു തന്നെയാണ് ‘ദൈവവും കർത്താവും’ എന്നു അസന്ദിഗ്ധമായി പ്രഖ്യാപിച്ചുകൊണ്ടാണ് പുതിയനിയമം അവസാനിക്കുന്നതും.

ദൈവവും കർത്താവും ഒരുവൻ തന്നെയാണെന്നുള്ളതിൻ്റെ അഥവാ, സൃഷ്ടിതാവായ ദൈവത്തെയും കർത്താവും രക്ഷിതാവുമായ മനുഷ്യനെയും വേർതിരിച്ചുകാണിക്കുന്ന സുദൃഢമായ തെളിവാണ് 1കൊരിന്ത്യർ 8:6-ൽ: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” പിതാവായ ഏകദൈവമേ നമുക്കള്ളൂവെങ്കിൽ, ആ ദൈവത്തിൽനിന്ന് വ്യതിരിക്തനായ മറ്റൊരു ദൈവം ആകാശത്തിലോ ഭൂമിയിലോ ഉണ്ടാകുക സാദ്ധ്യമല്ല. എന്നാൽ, സകലത്തിൻ്റെയും മുഖാന്തരവും സകലത്തിനും കാരണഭൂതനുമായ ഒരു കർത്താവു നമുക്കുണ്ടുതാനും. നമ്മുടെ പാപങ്ങളെപ്രതി തന്നെത്താൻ ഏല്പിച്ചുകൊടുത്തിട്ടു മരിച്ചുയിർത്തെഴുന്നേറ്റ മനുഷ്യനായ യേശുക്രിസ്തു. പിതാവായ ഏകദൈവവും മനുഷ്യപുത്രനായ കർത്താവും. ഏകസത്യദൈവമായ യഹോവയുടെ ദൈവത്വവും മനുഷ്യത്വവുമാണ് ദൈവവും കർത്താവും എന്ന പ്രയോഗം. ചില പ്രയോഗങ്ങൾ നോക്കാം: “നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ:” (റോമ, 1:4. ഒ.നോ: റോമ, 16:20; 1കൊരി, 1:3; 2കൊരി, 1:2; ഗലാ, 1:3,4; എഫെ, 1:1; 6:23; ഫിലി, 1:2; 1തിമൊ, 1:2; 2തെസ്സ, 1:2; 1:11; 2:16; 2തിമൊ, 1:2; ഫിലേ, 1:3; 2പത്രൊ, 1:2). “നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം:” (റോമ, 5:1).  “ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ:” (റോമ, 6:23). “കർത്താവായ യേശുക്രിസ്തുമുഖാന്തരം ഞാൻ ദൈവത്തിന്നു സ്തോത്രം; (റോമ, 7:25). “കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹം:” (റോമ, 8:39). “കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും:” (1കൊരി, 6:11). “കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവം:” (1കൊരി, 15:57). “ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലൻ:” (എഫെ, 1:1; കൊലൊ, 1:1). “യേശുക്രിസ്തു കർത്താവു എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറയും:” (ഫിലി, 2:11). “കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു സ്തോത്രം:” (എഫെ, 5:20). “കർത്താവിൽ ധൈര്യം പൂണ്ടു ദൈവത്തിന്റെ വചനം പ്രസ്താവിച്ചു:” (ഫിലി, 1:14). “എല്ലാ നാവും ‘യേശുക്രിസ്തു കർത്താവു’ എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറയേണ്ടിവരും:” (ഫിലി, 2:11). “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം:” (കൊലൊ, 3:17). “പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലും ഉള്ള സഭ:” (1തെസ്സ, 1:1; 2തെസ്സ, 1:1). “കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രത്യാശയുടെ സ്ഥിരതയും നമ്മുടെ ദൈവവും പിതാവുമായവന്റെ സന്നിധിയിൽ:” (1തെസ്സ, 1:3). “ദൈവവും പിതാവുമായവനും നമ്മുടെ കർത്താവായ യേശുവും:’ (1തെസ്സ, 3:11). “കർത്താവായ യേശു തന്റെ സകലവിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷതയിൽ നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ വിശുദ്ധീകരണത്തിൽ അനിന്ദ്യരായി വെളിപ്പെടുംവണ്ണം:” (1തെസ്സ, 3:13). “കർത്താവു താൻ ഗംഭീരനാദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരും:” (1തെസ്സ, 4:16). സമാധാനത്തിന്റെ ദൈവം തന്നേ ….. യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ” (1തെസ്സ, 5:23). “കർത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തു:” (2തെസ്സ, 2:13). “ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസൻ:” (യാക്കോ, 1:1). “ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തർ:” (യൂദാ, 1:4). “കർത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ:” (യൂദാ, 1:21). “കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു:” (യൂദാ, 1:24). ദൈവവും കർത്താവും ആത്മാവും എന്നു പറയുന്ന വേദഭാഗങ്ങളുമുണ്ട്: “കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും:” (2കൊരി, 13:14). “കർത്താവു താൻ പറഞ്ഞുതുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധവീര്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും:” (എബ്രാ, 2:3). “പിതാവായ ദൈവത്തിന്റെ മുന്നറിവിന്നു ഒത്തവണ്ണം ആത്മാവിന്റെ വിശുദ്ധീകരണം പ്രാപിച്ചു അനുസരണം കാണിപ്പാനും യേശുക്രിസ്തുവിന്റെ രക്തത്താൽ തളിക്കപ്പെടുവാനുമായി:” (1പത്രൊ, 1:2). ഇവിടെയൊക്കെയും ദൈവവും കർത്താവും ആത്മാവും ഒരുവൻ തന്നെയാണെന്നു മനസ്സിലാക്കാവുന്നതാണ്. 

ദൈവത്വവും മനുഷ്യത്വവും വേർതിരിച്ചു കാണിക്കുമ്പോൾത്തന്നെ, പിതാവും പുത്രനും ഏകദൈവവും ഏകവ്യക്തിയുമാണെന്നു സ്പഷ്ടമായി മനസ്സിലാക്കാവുന്ന വാക്യങ്ങളും അനവധിയുണ്ട്: “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു:” (യോഹ, 1:18). ഇവിടെ ‘മടിയിൽ’ എന്ന പരിഭാഷ തെറ്റാണ് bosam എന്ന പദത്തിനു നെഞ്ച്, മനസ്സ്, മാറിടം, വക്ഷസ്, ഹൃദയം ഏന്നൊക്കെയാണർത്ഥം. “എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നുകൊടുത്തിരിക്കുന്നു:” (യോഹ, 5:22). “പുത്രനെ ബഹുമാനിക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല:” (യോഹ, 5:23). “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു:” (യോഹ, 8:19). “എന്നിൽ വിശ്വസിക്കുന്നവൻ എന്നിലല്ല എന്നെ അയച്ചവനിൽ തന്നേ വിശ്വസിക്കുന്നു:” (യോഹ, 12:44). “ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും അവനിൽ മഹത്വപ്പെട്ടിരിക്കുന്നു;” (യോഹ, 13:31). “നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു:” (യോഹ, 14:7). “എന്നെ പകെക്കുന്നവൻ എന്റെ പിതാവിനെയും പകെക്കുന്നു:” (യോഹ, 15:23). “ഇപ്പോഴോ അവർ എന്നെയും എന്റെ പിതാവിനെയും കാൺകയും പകെക്കുകയും ചെയ്തിരിക്കുന്നു:” (യോഹ, 15:24). “അവർ പിതാവിനെയും എന്നെയും അറിയായ്കകൊണ്ടു ഇങ്ങനെ ചെയ്യും:” (യോഹ, 16:3). “ഏകസത്യദൈവമായ നിന്നെയും (പിതാവ്) നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു:” (1യോഹ, 2:22). “ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു:” (2യോഹ, 1:9). 

വേദപുസ്തകത്തിൽ പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നും, ദൈവം ക്രിസ്തു ആത്മാവെന്നും പറഞ്ഞിരിക്കുന്നതാണ് ത്രിത്വമായിട്ട് അഥവാ, സമനിത്യരായ മൂന്നു വ്യക്തികളായിട്ട് പണ്ഡിതന്മാർ മനസ്സിലാക്കുന്നത്. അനേകം വേദഭാഗങ്ങളിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരുമിച്ചു പറയപ്പെട്ടിട്ടുണ്ട്: “പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും:” (ലൂക്കോ, 1:35). “യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു; ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി: (മത്താ, 3:1617; മർക്കൊ, 1:9-11; ലൂക്കൊ, 3:22,23; യോഹ, 1:32,33). “ഞാൻ (പുത്രൻ) പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും:” (യോഹ, 14:16. ഒ.നോ: മത്താ, 28:19; യോഹ, 14:26; പ്രവൃ, 1:4; 2:33; 7:55; 10:38; 11:7; 20:28; റോമ, 8:8-10; 8:11; 14:17,18; 1കൊരി, 12:4-6; 2കൊരി, 1:12,22; 13:14; ഗലാ, 3:11-14; 4:6; എഫെ, 2:18; 3:14-17; 4:4-6; 2തെസ്സ, 2:13; തീത്തൊ, 3:6,7; എബ്രാ, 2:3,4; 6:4-6; 1പത്രൊ, 1:2; 1യോഹ, 5:7; യൂദാ, 1:20,21) തുടങ്ങിയവ. പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് ഏകസത്യദൈവമായ യഹോവയുടെ അല്ലെങ്കിൽ, യേശുക്രിസ്തുവിൻ്റെ മൂന്നു പദവികൾ അഥവാ, പ്രത്യക്ഷതകൾ മാത്രമാണ്. (യെഹെ, 1:28; 1തിമൊ, 3:16; പ്രവൃ, 2:3). അത് മത്തായി 28:19-ൽ മൂന്നു സ്ഥാനപ്പേരുകളും ചേർത്തു ‘നാമം’ എന്നു ഏകവചനത്തിൽ പറഞ്ഞിരിക്കുന്നതിനാൽ സ്ഫടികസ്ഫുടം വ്യക്തമാണ്: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.

പഴയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമം യഹോവയാണ്: “എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും; യഹോവ അരുളിച്ചെയ്തതുപോലെ സിയോൻ പർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും: (യോവേ 2:32). എന്നാൽ പുതിയനിയമത്തിൽ ആ നാമം കർത്താവായ യേശുക്രിസ്തുവാണ്: “എന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.” (പ്രവൃ, 2:21. ഒ.നോ:4:12; 10:43; റോമ, 10:9, 13). പഴയനിയമത്തിൽ യിസ്രായേൽജനം വിളിച്ചപേക്ഷിച്ചിരുന്ന നാമവും യഹോവയുടേതാണ്: “നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവൻ നമുക്കു അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളു? (ആവ, 4:7). “സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും; എന്റെ ശത്രുക്കളിൽനിന്നു താൻ എന്നെ രക്ഷിക്കും:” (2ശമൂ, 22:4). എന്നാൽ, പുതിയനിയമത്തിൽ ആദിമസഭയിലെ എബ്രായ ക്രിസ്ത്യാനികളും ജാതീയ ക്രിസ്ത്യാനികളും വിളിച്ചപേക്ഷിച്ച നാമം കർത്താവായ യേശുക്രിസ്തുവിൻ്റേതാണ്: “ഇവിടെയും നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ ഒക്കെയും പിടിച്ചുകെട്ടുവാൻ അവന്നു മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ടു എന്നു ഉത്തരം പറഞ്ഞു:” (പ്രവൃ, 9:14). “ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ, എഴുതുന്നതു;” (1കൊരി, 1:2). യഹോവയും യേശുക്രിസ്തുവും അഥവാ, ദൈവും കർത്താവും ഒരാൾ തന്നെയാണെന്ന് മനസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ???

പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളല്ല പ്രത്യുത, ഏകവ്യക്തിത്വത്തിനു ഉടമയാണെന്നതിനു ആന്തരികവും ബാഹ്യവുമായ ശക്തമായ ഓരോ തെളിവുകൂടി നല്കാം. ആന്തരികം: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും” (മത്താ, 28:19). പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യതിരിക്തരായ വ്യക്തികളാണെങ്കിൽ ‘പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം’ എന്ന വാക്യാംശം (phrase) വ്യാകരണ നിയമപ്രകാരം തെറ്റാണ്. ഉദാഹരണമായി: ‘പത്രൊസിൻ്റെയും പൗലൊസിൻ്റെയും യോഹന്നാൻ്റെയും നാമം’ എന്നു പറയാൻ കഴിയുമോ? ഇല്ല. കാരണം, അവർ വ്യത്യസ്തരായ മൂന്നു വ്യക്തികളാണ്. ആകയാൽ, ‘നാമം’ എന്ന ഏകവചനമല്ല; പ്രത്യുത, ‘നാമങ്ങൾ’ എന്ന ബഹുവചനമാണ് ശരി. മത്തായി 28:19-ൽ “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം” എന്നു പറഞ്ഞിരിക്കയാൽ, മൂന്നു പദവികളും ഏകവ്യക്തിയുമാണെന്നു തെളിയുന്നു. ആ വ്യക്തിയുടെ നാമം ‘കർത്താവായ യേശുക്രിസ്തു’ എന്നാണെന്ന് പ്രവൃത്തികളിൽ (2:38; 8:16; 10:48; 19:5) അപ്പൊസ്തലന്മാർ സ്നാനം കഴിപ്പിച്ചതിൽനിന്ന് സ്ഫടികസ്ഫുടമായി തെളിയുന്നു. ബൈബിൾ അബദ്ധരഹിതമാണെന്നു വിശ്വസിക്കുന്നവർക്ക് പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരൊറ്റ വ്യക്തിയാണെന്ന് മനസ്സിലാക്കാൻ മേൽവിവരിച്ച ഒരു തെളിവു മാത്രം മതിയാകും. ബാഹ്യം: അസ്തിത്വദ്യോതകമാണ് പേര്. പേർകൂടാതെ ഒന്നും നിലനില്ക്കുന്നില്ല. അഥവാ, അസ്തിത്വമുള്ള ഏതിൻ്റെയെങ്കിലും കൂടെയല്ലാതെ (വസ്തു, വ്യക്തി) പേരിനു സ്വതന്ത്രമായി നിലനില്ക്കാൻ കഴിയില്ല. പുതിയനിയമത്തിലെ പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് ഒരു പേരല്ല; സ്ഥാനപ്പേരാണ്. പേർ ഒരു വ്യക്തിയെ തിരിച്ചറിയാനുള്ള ഉപാധിയും, സ്ഥാനപ്പേർ ആ വ്യക്തി അലങ്കരിക്കുന്ന പദവി അഥവാ, സ്ഥാനത്തെ കുറിക്കുന്നതുമാണ്. പുതിയനിയമത്തിൽ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നതിൽ, പുത്രനു മാത്രമേ ഒരു പേർ പറഞ്ഞിട്ടുള്ളൂ. ഇതു ബൈബിൾ വെളിപ്പെടുത്തുന്ന ഏകസത്യദൈവം ഏക വ്യക്തിത്വത്തിനു ഉടമയാണെന്നു അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയാണ്. ഭാഷാപരവും, യുക്തിസഹവും, ശാസ്തീയവുമായ ശക്തമായൊരു തെളിവുകൂടിയാണിത്.

പഴയനിയമത്തിൽ; അബ്രാഹാമിനു കനാനിൽവെച്ചും (ഉല്പ, 17:1-3), മമ്രേയുടെ തോപ്പിൽവെച്ചും പ്രത്യക്ഷനായ യഹോവയും (18:1,2), മോശെയും അഹരോനും നാദാബും അബീഹൂവും എഴുപതു മൂപ്പന്മാരും കണ്ട ദൈവവും (പുറ, 24:9-11), മാനോഹയുടെ കയ്യാൽ യാഗം സ്വീകരിച്ചിട്ട് യാഗാഗ്നിക്കൊപ്പം കയറിപ്പോയ യഹോവയും (ന്യായാ, 13:19-22), ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ യെശയ്യാവ് കണ്ട, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്ന കർത്താവും (യെശ, 6:1,2), കെബാർ നദീതീരത്തുവെച്ച് യെഹെസ്ക്കേൽ കണ്ട യഹോവയും (1:26-28), ഊലായി തീരത്തുവെച്ചു ദാനീയേൽ കണ്ട മനുഷ്യസദൃശനും (8:16-18), ദമസ്കൊസിനു സമീപത്തുവെച്ചു സൂര്യനെ വെല്ലുന്ന പ്രകാശത്തോടെ പൗലൊസിനോടു സംസാരിച്ചവനും (പ്രവൃ, 9:3-5; 26:13), പത്മോസിൽവെച്ചു യോഹന്നാനു വെളിപ്പെട്ടവനും (വെളി, 1:12-17) ഒരുവൻ തന്നെയാണ്. ഇവിടെയൊക്കെയും മഹാദൈവത്തെ ദർശിച്ചവർ സ്രാഷ്ടാംഗം വീഴുകയോ, മരിച്ചവരെപ്പോലെ ആകുകയോ ചെയ്തിട്ടുണ്ട്. ജഡത്തിൽ വെളിപ്പെട്ട മനുഷ്യപുത്രനെ (1തിമൊ, 3:16) തിരിച്ചറിഞ്ഞവരും അവനെ കുമ്പിട്ടാരാധിച്ചതായി കാണാം: (മത്താ, 2:2; 2:8; 2:11; 8:2; 9:18; 14:33; 15:25; 18:26; 20:20; 28:9; 28:17; മർക്കൊ, 5:6; ലൂക്കൊ, 24:52; യോഹ, 9:38; എബ്രാ, 1:6). ഈ യാഥാർത്ഥ്യം ബൈബിളിൽനിന്ന് മനസ്സിലാക്കി ഹൃദയപൂർവ്വം അംഗീകരിക്കുമ്പോഴാണ് നാമോരോരുത്തരും ഉത്തമ വിശ്വാസികളായി മാറുന്നത്. 

പൗലൊസ് കൊരിന്ത്യരോടു പറയുന്ന ഒരു വസ്തുതയുണ്ട്: “ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മർമ്മമായി ഞങ്ങൾ പ്രസ്താവിക്കുന്നു. അതു ഈ ലോകത്തിന്റെ പ്രഭുക്കന്മാർ ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു:” (1കൊരി, 2:7,8). ലോകത്തിൻ്റെ രക്ഷയെക്കരുതി ക്രിസ്തു യഥാർത്ഥത്തിൽ ആരാണെന്നുള്ളത് യെഹൂദന്മാർക്ക് മറയ്ക്കപ്പെട്ടിരുന്നു. അറിഞ്ഞിരുന്നുവെങ്കിൽ അവർ അവനെ ക്രൂശിക്കയില്ലായിരുന്നു. അവരുടെ കണ്ണു കുരുടാക്കിയിരുന്നു: (യോഹ, 12:40). രണ്ടായിരം വർഷങ്ങക്കിപ്പുറവും ദൈവമക്കളായ നമ്മിൽ പലരുടേയും കണ്ണുകൾക്ക് ഹ്രസ്വദൃഷ്ടിയും, തിമിരവും, കൂരിരുട്ടും ബാധിച്ചിരിക്കയാണ്. വിവിദോപദേശങ്ങൾ മുറുകെപ്പിടിക്കുന്ന നൂറുകണക്കിനു ക്രൈസ്തവ വിഭാഗങ്ങൾ ഇന്നു ലോകത്തുണ്ട്. യേശു ദൈവമാണെന്നും അല്ലെന്നും വിശ്വസിക്കുന്നവർ ഇക്കൂട്ടത്തിലുണ്ട്. ഇവർക്കെല്ലാവർക്കും പൊതുവായിട്ടുള്ള സാമ്യമെന്താണെന്നു ചോദിച്ചാൽ; യേശുവാണ് ഏകരക്ഷകൻ അഥവാ, രക്ഷയ്ക്കായുള്ള ഏകനാമം ‘കർത്താവായ യേശുക്രിസ്തു’ ആണെന്ന് ഏകദേശം എല്ലാവരുംതന്നെ വിശ്വസിക്കുന്നുണ്ട് എന്നുള്ളതാണ്. എന്നാൽ, ‘യേശു ഏകരക്ഷകൻ’ എന്നുള്ളത് ഒരു സാമാന്യ അറിവ് മാത്രമാണ്. എബ്രായലേഖകൻ്റെ ഭാഷയിൽ പറഞ്ഞാൽ, ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം മാത്രമാണത്. ക്രിസ്തുവിൽ പരിജ്ഞാനപൂർത്തി പ്രാപിച്ചവർക്ക് സവിശേഷമായ ഒരു തിരിച്ചറിവുകൂടിയുണ്ട്; “ഏകരക്ഷകൻ മാത്രമല്ല, ഏകസത്യദൈവവും കർത്താവായ യേശുക്രിസ്തുവാണ്. അഥവാ, പഴയനിയമത്തിൽ വെളിപ്പെട്ട യഹോവ എന്ന അതിപരിശുദ്ധ നാമമുള്ളവൻ തന്നെയാണ് പുതിയനിയമത്തിൽ യേശു എന്ന പേരിലും പുത്രൻ എന്ന സ്ഥാനപ്പേരിലും വെളിപ്പെട്ടവൻ.” ഈ തിരിച്ചറിവ് എല്ലാവർക്കുമുണ്ടാകാൻ ദൈവമായ കർത്താവ് സഹായിക്കട്ടെ!

“മോശെയുടെ പുസ്തകം വായിക്കുമ്പോൾ മൂടുപടം ഇന്നേയോളം അവരുടെ ഹൃദയത്തിന്മേൽ കിടക്കുന്നു. കർത്താവിങ്കലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും:” (2കൊരി, 3:15-16).

ദൈവം ഏകൻ

 ദൈവം ഏകൻ

“അക്ഷയനും ആദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമായ ഏകദൈവം (monos theos) ആണ് നമുക്കുള്ളത്:” (1തിമൊ, 1:17; യോഹ, 4:24; യിരെ, 23:23,24; യോഹ, 1:18; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6). ദൈവം അദൃശ്യനാണെന്നു മൂന്നുവട്ടവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുവട്ടവും (യോഹ, 1:18; 1യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുവട്ടവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). താൻ ആകാശങ്ങളും ഭൂമിയും അഥവാ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുന്നവനാണെന്ന് യഹോവയും (യിരെ, 23:23,24), ദൈവത്തെ ഒളിക്കാൻ കഴിയില്ലെന്നും സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നാൽ അവിടെയും ദൈവമുണ്ടെന്നു ദാവീദും (139:7-10), ദൈവം സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അടങ്ങുകയില്ലെന്ന് ജ്ഞാനികളിൽ ജ്ഞാനിയായിരുന്ന ശലോമോനും (1രാജാ, 8:27), “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്നു” എന്ന് പൗലൊസും പറയുന്നു: (പ്രവൃ, 7:28). അവനിലാണ് നാം ചരിക്കയും ഇരിക്കുകയും ചെയ്യുന്നതെന്നു പറഞ്ഞാൽ; ദൈവം പ്രപഞ്ചത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നത് എന്നല്ല; സകലതും അഥവാ പ്രപഞ്ചംമുഴുവൻ ദൈവത്തിലുള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചം മുഴുവനുണ്ടെങ്കിലും ദൈവം പ്രപഞ്ചത്തിനുള്ളിലല്ല വസിക്കുന്നത്; ദൈവത്തിനുള്ളിലാണ് സകലവും സ്ഥിതിചെയ്യുന്നത്. ദൈവം പ്രപഞ്ചത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നതെന്ന് പറഞ്ഞാലുള്ള കുഴപ്പം എന്താണെന്നറിയാമോ? സ്രഷ്ടാവായ ദൈവം സൃഷ്ടിയെ ആശ്രയിച്ചാണ് നില്നില്ക്കുന്നതെന്ന് വരും. എന്നാൽ അങ്ങനെയല്ല; ദൈവം ഒന്നിൽനിന്നും ഒന്നും ആദേയം ചെയ്യുന്നവനോ, ആരെയും ആശ്രയിക്കുന്നവനോ അല്ല; സ്വയം നിലനില്ക്കുന്നവനാണ്. സർവ്വപ്രപഞ്ചവും സ്ഥിതിചെയ്യുന്നതും സകലവും ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതും പ്രപഞ്ചത്തെക്കാൾ വലിയവനായ ദൈവത്തിനുള്ളിലാണ്. അതായത്, സകലത്തിനും കാരണഭൂതനായ ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല നിലനില്ക്കുന്നത്; സൃഷ്ടികൾ അവനെ ആശ്രയിച്ചാണ് നിലനില്ക്കുന്നവനാണ്. “ത്രിത്വത്തിന് ദൈവം ഒന്നല്ല; മൂന്നുപേരാണ്. മൂന്നുപേരുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഈ പ്രപഞ്ചത്തെക്കുറിച്ച് നിങ്ങളൊന്ന് ചിന്തിച്ചു നോക്കിക്കേ. ദൈവാത്മാവുള്ളവർ മാത്രം ചിന്തിച്ചാൽ മതി. അല്ലാതുള്ളവർക്ക് മൂന്നല്ല, മുന്നൂറ് പേരുടെ ഉള്ളിലാണ് പ്രപഞ്ചം സ്ഥിതിചെയ്യുന്നതെന്ന് പറഞ്ഞാലും വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. ഒപ്പം, പ്രപഞ്ചത്തെക്കാൾ വലിയവനും അദൃശ്യനുമായ മൂന്നു ദൈവങ്ങളിൽ അല്ലെങ്കിൽ വ്യക്തികളിൽ ഒരാളാണ് ഭൂമിയിൽവന്ന് ക്രൂശിൽ മരിച്ചതെന്നുകൂടി ചിന്തിച്ചാൽ ത്രിത്വവിശ്വാസം അതോടെ തകരും.” പൗലൊസ് പറയുന്നത് ശ്രദ്ധിക്കണം: “അവരിലല്ലോ എന്നല്ല; അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നിങ്ങനെ ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. ഭാഷയ്ക്കൊരു വ്യാകരണവും അതുപയോഗിക്കാൻ ഒരു നിയമവുമുണ്ട്; അതിനെ അതിലംഘിക്കുമ്പോഴാണ് ദുരുപദേശമാകുന്നത്. അദൃശ്യനായ ഏകദൈവം മനുഷ്യരെപ്പോലെ വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല; അതൊക്കെ ദുരുപദേശത്തിൻ്റെ ഭാഗമായി പലരും മെനഞ്ഞെടുത്ത സങ്കല്പങ്ങളാണ്. ദൈവത്തിന് വെളിപ്പാടുകൾ (manifestations) അഥവാ പ്രത്യക്ഷതകളാണുള്ളത്.

യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും (2രാജാ, 19:15) ദൈവത്തിനു സദൃശനായോ സമനായോ മറ്റൊരുത്തനും ഇല്ലെന്നും ദൈവത്തിന്റെ വചനം അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. ‘എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല’ (യെശ, 43:10) ‘ഞാൻ ഒരുത്തനെയും അറിയുന്നില്ലെന്നു’ (യെശ, 44:8) യഹോവ തന്നെ പറയുന്നു. “യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). ഏകസത്യദൈവത്തിന് ബഹുത്വമുണ്ടെന്നു പഠിപ്പിക്കുന്ന എല്ലാ ദുരുപദേശങ്ങളിൽനിന്നും ഒഴിഞ്ഞുനില്ക്കുവാൻ തെളിവുകളെല്ലാം ചുവടെ ചേർക്കുന്നു:

1. ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ; (പുറ, 8:10)

2. സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു ഈ പ്രാവശ്യം ഞാൻ എന്റെ ബാധകളൊക്കെയും നിന്റെ മേലും നിന്റെ ഭൃത്യന്മാരുടെ മേലും നിന്റെ ജനത്തിന്മേലും അയക്കും. (പുറ, 9:14)

3. യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ? വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്കു തുല്യൻ ആർ? (പുറ, 15:11)

4. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. (പുറ, 20:3)

5. യഹോവെക്കു മാത്രമല്ലാതെ വേറെ ദൈവങ്ങൾക്കു യാഗം കഴിക്കുന്നവനെ നിർമ്മൂലമാക്കേണം. (പുറ, 22:20). [Jehovah only]

6. കർത്താവായ യഹോവേ, നിന്റെ മഹത്വവും നിന്റെ ഭുജവിര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്റെ ക്രിയകൾപോലെയും നിന്റെ വീര്യപ്രവൃത്തികൾപോലെയും ചെയ്‍വാൻ കഴിയുന്ന ദൈവം സ്വർഗ്ഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളു? (ആവ, 3:24)

7. നിനക്കോ ഇതു കാണ്മാൻ സംഗതിവന്നു; യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ. (ആവ, 4:35)

8. ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക. (ആവ, 4:39)

9. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. (ആവ, 5:7)

10. യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. (ആവ, 6:4)

11. യഹോവ തനിയേ അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല. (ആവ, 32:12). [Jehovah alone]

12. ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ. ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൌഖ്യമാക്കുന്നു; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ഇല്ല. (ആവ, 32:39)

13. യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്റെ സഹായത്തിന്നായി അവൻ ആകാശത്തുടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു. (ആവ, 33:26)

14. ഞങ്ങൾ മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കും; നിന്റെ ദൈവമായ യഹോവ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരുന്നാൽ മതി. (Only the LORD thy God be with thee, as he was with Moses – മോശെയോടുകൂടി ഇരുന്നതുപോലെ ദൈവമായ യഹോവ മാത്രം നിൻ്റെകൂടെ ഇരുന്നാൽമതി). (യോശു, 1:17)

15. കേട്ടപ്പോൾ തന്നേ ഞങ്ങളുടെ ഹൃദയം ഉരുകി; നിങ്ങളുടെ നിമിത്തം എല്ലാവർക്കും ധൈര്യം കെട്ടുപോയി; നിങ്ങളുടെ ദൈവമായ യഹോവ തന്നേ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു. (യോശു, 2:11)

16. യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല. (1ശമൂ, 2:2)

17. അപ്പോൾ ശമൂവേൽ എല്ലാ യിസ്രായേൽ ഗൃഹത്തോടും: നിങ്ങൾ പൂർണ്ണഹൃദയത്തോടെ യഹോവയിങ്കലേക്കു തിരിയുന്നു എങ്കിൽ അന്യദൈവങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളഞ്ഞു നിങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്കു തിരിക്കയും അവനെ മാത്രം സേവിക്കയും ചെയ്‍വിൻ; എന്നാൽ അവൻ നിങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു വിടുവിക്കും എന്നു പറഞ്ഞു. (1ശമൂ, 7:3). [Jehovah only]

18. അങ്ങനെ യിസ്രായേൽമക്കൾ ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞു യഹോവയെ മാത്രം സേവിച്ചു. (1ശമൂ, 7:4). [Jehovah only]

19. യഹോവയെ (മാത്രം) ഭയപ്പെട്ടു പൂർണ്ണഹൃദയത്തോടും പരമാർത്ഥതയോടുംകൂടെ സേവിക്കമാത്രം ചെയ്‍വിൻ; അവൻ നിങ്ങൾക്കു എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്നു ഓർത്തുകൊൾവിൻ. (1ശമൂ, 12:24). [only fear the Jehovah]

20. അതുകൊണ്ടു കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല. (2ശമൂ, 7:22)

21. യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു? (2ശമൂ, 22:32)

22. യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്ന നിന്നെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല. (1രാജാ, 8:23)

23. യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്നു ഭൂമിയിലെ സകല ജാതികളും അറിയേണ്ടതിന്നു. (1രാജാ, 8:59)

24. ജനം എല്ലാം അതു കണ്ടു കവിണ്ണുവീണു: യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം എന്നു പറഞ്ഞു. (1രാജാ, 18:39)

25. കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.(2രാജാ, 19:15). [Jehovah alone]

26. ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ. (2രാജാ, 19:19). [Jehovah only]

27. ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല. (1ദിന, 17:20)

28. യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല. (2ദിന, 6:14)

29. ആസാ തന്റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചു: യഹോവേ, ബലവാന്നും ബലഹീനന്നും തമ്മിൽ കാര്യം ഉണ്ടായാൽ സഹായിപ്പാൻ നീയല്ലാതെ മറ്റാരുമില്ല; ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ, സഹായിക്കേണമേ; നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു; നിന്റെ നാമത്തിൽ ഞങ്ങൾ ഈ പുരുഷാരത്തിന്നു നേരെ പുറപ്പെട്ടുവന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മർത്യൻ നിന്റെ നേരെ പ്രബലനാകരുതേ എന്നു പറഞ്ഞു. (2ദിന, 14:11)

30. എന്നാൽ ജനം പൂജാഗിരികളിൽ യാഗം കഴിച്ചുപോന്നു; എങ്കിലും തങ്ങളുടെ ദൈവമായ യഹോവെക്കു അത്രേ (മാത്രം). (2ദിന, 33:17). [Jehovah God only]

31. നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു. (നെഹെ, 9:6). [Jehovah alone]

32. അവനോ അനന്യൻ; അവനെ തടുക്കുന്നതു ആർ? തിരുവുള്ളത്തിന്റെ താല്പര്യം അവൻ അനുഷ്ഠിക്കും. (ഇയ്യോ, 23:13)

33. ദൈവം തനിച്ചു (alone) ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.

33. ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു; അവന്നു തുല്യനായ ഉപദേശകൻ ആരുള്ളു? (ഇയ്യോ, 36:22)

34. ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നു. (സങ്കീ, 4:8). [‘യഹോവ മാത്രം (Jehovah only) എന്നെ നിർഭയം വസിക്കുമാറാക്കുന്നു‘ എന്നു പരിഭാഷ]

35. യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു? (സങ്കീ, 18:31)

36. ഗർഭപാത്രത്തിൽനിന്നു ഞാൻ നിങ്കൽ ഏല്പിക്കപ്പെട്ടു; എന്റെ അമ്മയുടെ ഉദരംമുതൽ നീ എന്റെ ദൈവം. കഷ്ടം അടുത്തിരിക്കയാൽ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിപ്പാൻ മറ്റാരുമില്ലല്ലോ. (സങ്കീ, 22:10,11)

37. യഹോവേ, നിനക്കു തുല്യൻ ആർ? എളിയവനെ തന്നിലും ബലമേറിയവന്റെ കയ്യിൽനിന്നും എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്റെ കയ്യിൽനിന്നും നീ രക്ഷിക്കുന്നു എന്നു എന്റെ അസ്ഥികൾ ഒക്കെയും പറയും. (സങ്കീ, 35:10)

38. എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശൻ ആരുമില്ല; ഞാൻ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു. (സങ്കീ, 40:5)

39. ഞാൻ യഹോവയായ കർത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടെ വരും; നിന്റെ നീതിയെ മാത്രം ഞാൻ കീർത്തിക്കും. (സങ്കീ, 71:16). [Jehovah only]

40. ദൈവമേ, നിന്റെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങളെ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യൻ ആരുള്ളു? (സങ്കീ, 71:19)

41. താൻ മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. (സങ്കീ, 72:18). [Jehovah only]

42. സ്വർഗ്ഗത്തിൽ എനിക്കു ആരുള്ളു? ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല. (സങ്കീ, 73:25)

43. ദൈവമേ, നിന്റെ വഴി വിശുദ്ധമാകുന്നു; നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു? (സങ്കീ, 77:13)

44. അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും. (സങ്കീ, 83:18). [Jehovah alone]

45. കർത്താവേ, ദേവന്മാരിൽ നിനക്കു തുല്യനായവനില്ല; നിന്റെ പ്രവൃത്തികൾക്കു തുല്യമായ ഒരു പ്രവൃത്തിയുമില്ല. (സങ്കീ, 86:8)

46. വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു. (സങ്കീ, 86:10). [God alone]

47. സ്വർഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവെക്കു തുല്യനായവൻ ആർ? (സങ്കീ, 89:6)

48. സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളു? യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു. (സങ്കീ, 89:8)

49. യഹോവ തന്നേ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി, നാം അവന്നുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ. (സങ്കീ, 100:3)

50. നീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല. (സങ്കീ, 102:27)

51. ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു? (സങ്കീ, 113:5)

52. ഏകനായി മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു — അവന്റെ ദയ എന്നേക്കുമുള്ളതു. (സങ്കീ, 136:4). [Jehovah alone]

53. ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്റെ നാമം മാത്രം ഉയർന്നിരിക്കുന്നതു. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിന്നും മേലായിരിക്കുന്നു. (സങ്കീ, 148:13). [Jehovah alone]

54. മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും. (യെശ, 2:11). [Jehovah alone]

55. അപ്പോൾ മനുഷ്യന്റെ ഗർവ്വം കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും. (യെശ, 2:17). [Jehovah alone]

56. ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറെ കർത്താക്കന്മാർ ഞങ്ങളുടെമേൽ കർത്തൃത്വം നടത്തീട്ടുണ്ടു; എന്നാൽ നിന്നെ മാത്രം, നിന്റെ നാമത്തെ തന്നേ, ഞങ്ങൾ സ്വീകരിക്കുന്നു. (യെശ, 26:13). [Jehovah only]

57. യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. (യെശ, 37:16). [Jehovah alone]

58. ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ. (യെശ, 37:20). [Jehovah only]

59. ആകയാൽ നിങ്ങൾ ദൈവത്തെ ആരോടു ഉപമിക്കും? ഏതു പ്രതിമയെ നിങ്ങൾ അവനോടു സദൃശമാക്കും? (യെശ, 40:18)

60. ആകയാൽ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു. (യെശ, 40:25)

61. ആർ അതു പ്രർത്തിക്കയും അനുഷ്ഠിക്കയും ചെയ്തു? ആദിമുതൽ തലമുറകളെ വിളിച്ചവൻ; യഹോവയായ ഞാൻ ആദ്യനും അന്ത്യന്മാരോടുകൂടെ അനന്യനും ആകുന്നു. (യെശ, 41:4)

62. ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല. (യെശ, 42:8)

63. നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. (യെശ, 43:10)

64. ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല. (യെശ, 43:11)

65. ഇന്നും ഞാൻ അനന്യൻ തന്നേ; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല; ഞാൻ പ്രവർത്തിക്കും; ആർ അതു തടുക്കും? (യെശ, 43:13)

66. യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല. (യെശ, 44:6)

67. നിങ്ങൾ ഭയപ്പെടേണ്ടാ; പേടിക്കയും വേണ്ടാ; പണ്ടുതന്നേ ഞാൻ നിന്നോടു പ്രസ്താവിച്ചു കേൾപ്പിച്ചിട്ടില്ലയോ? നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു; ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല. (യെശ, 44:8)

68. നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ (മാത്രം) ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു? (യെശ, 44:24). [Jehovah alone]

69. ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാൻ നിന്റെ അര മുറുക്കിയിരിക്കുന്നു. (യെശ, 45:5)

70. സൂര്യോദയത്തിങ്കലും അസ്തമാനത്തിങ്കലും ഉള്ളവർ ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല എന്നറിയേണ്ടതിന്നു തന്നേ; ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല. (യെശ, 45:6)

71. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീമിന്റെ അദ്ധ്വാനഫലവും കൂശിന്റെ വ്യാപാരലാഭവും ദീർഘകായന്മാരായ സെബായരും നിന്റെ അടുക്കൽ കടന്നുവന്നു നിനക്കു കൈവശമാകും; അവൻ നിന്റെ പിന്നാലെ നടക്കും; ചങ്ങലയിട്ടവരായി അവർ കടന്നുവരും; അവർ നിന്നെ വണങ്ങി; നിന്റെ മദ്ധ്യ മാത്രമേ ദൈവമുള്ളു; അവനല്ലാതെ വേറൊരു ദൈവവും ഇല്ല എന്നിങ്ങനെ പറഞ്ഞു നിന്നോടു യാചിക്കും. (യെശ, 45:14)

72. ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു — അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു:– ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല. (യെശ, 45:18)

73. നിങ്ങൾ പ്രസ്താവിച്ചു കാണിച്ചുതരുവിൻ; അവർ കൂടി ആലോചിക്കട്ടെ; പുരാതനമേ ഇതു കേൾപ്പിക്കയും പണ്ടു തന്നേ ഇതു പ്രസ്താവിക്കയും ചെയ്തവൻ ആർ? യഹോവയായ ഞാൻ അല്ലയോ? ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല. (യെശ, 45:21)

74. സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലകൂ തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. (യെശ, 45:22)

75. യഹോവയിൽ മാത്രം നീതിയും ബലവും ഉണ്ടു എന്നു ഓരോരുത്തൻ പറഞ്ഞുകൊണ്ടു അവന്റെ അടുക്കൽ ചെല്ലും; അവനോടു കോപിക്കുന്നവരൊക്കെയും ലജ്ജിച്ചുപോകും. (യെശ, 45:24)

76. നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നേ; നിങ്ങൾ നരെക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കയും ഞാൻ ചുമന്നു വിടുവിക്കയും ചെയ്യും. (യെശ, 46:4)

77. നിങ്ങൾ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും? (യെശ, 46:5)

78. പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊൾവിൻ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. (യെശ, 46:9)

79. എന്റെ നിമിത്തം, എന്റെ നിമിത്തം തന്നേ, ഞാൻ അതു ചെയ്യും; എന്റെ നാമം അശുദ്ധമായ്തീരുന്നതെങ്ങനെ? ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല. (യെശ, 48:11)

80. യാക്കോബേ, ഞാൻ വിളിച്ചിരിക്കുന്ന യിസ്രായേലേ, എന്റെ വാക്കു കേൾക്ക; ഞാൻ അനന്യൻ; ഞാൻ ആദ്യനും ഞാൻ അന്ത്യനും ആകുന്നു. (യെശ, 48:12)

81. നീയല്ലാതെ ഒരു ദൈവം തന്നേ കാത്തിരിക്കുന്നവന്നു വേണ്ടി പ്രവർ‍ത്തിക്കുന്നതു പണ്ടുമുതൽ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ടു കണ്ടിട്ടുമില്ല. (യെശ, 64:4)

82. യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തിൽ വലിയതും ആകുന്നു. (യിരേ, 10:6)

83. ജാതികളുടെ രാജാവേ, ആർ നിന്നെ ഭയപ്പെടാതെയിരിക്കും? അതു നിനക്കു യോഗ്യമല്ലോ; ജാതികളുടെ സകല ജ്ഞാനികളിലും അവരുടെ സകലരാജ്യങ്ങളിലും നിന്നോടു തുല്യനായവൻ ആരും ഇല്ല. (യിരേ, 10:7)

84. യോർദ്ദാന്റെ വൻ കാട്ടിൽനിന്നു ഒരു സിംഹം എന്നപോലെ അവൻ എപ്പോഴും പച്ചയായിരിക്കുന്ന മേച്ചൽപുറങ്ങളിലേക്കു കയറിവരുന്നു; ഞാൻ അവരെ പെട്ടന്നു അതിൽനിന്നു ഓടിച്ചുകളയും; ഞാൻ തിരഞ്ഞെടുക്കുന്ന ഒരാളെ അതിന്നു നിയമിക്കും; എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നിൽക്കാകുന്ന ഇടയൻ ആർ? (യിരേ, 49:19)

85. എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നിൽക്കാകുന്ന ഇടയൻ ആർ? (യിരേ, 50:44)

86. ഈ വിധത്തിൽ വിടുവിപ്പാൻ കഴിയുന്ന മറ്റൊരു ദൈവവും ഇല്ലായ്കകൊണ്ടു ഏതു ജാതിക്കാരിലും വംശക്കാരിലും ഭാഷക്കാരിലും ആരെങ്കിലും ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവത്തിന്നു വിരോധമായി വല്ല തെറ്റും പറഞ്ഞാൽ അവനെ കഷണംകഷണമായി ശകലിക്കയും അവന്റെ വീടു കുപ്പക്കുന്നാക്കുകയും ചെയ്യുമെന്നു ഞാൻ ഒരു വിധി കല്പിക്കുന്നു. (ദാനീ, 3:29)

87. ഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല; (ഹോശേ, 13:4)

88. ഞാനല്ലാതെ ഒരു രക്ഷിതാവു ഇല്ലല്ലോ. ഞാൻ മരുഭൂമിയിൽ ഏറ്റവും വരണ്ട ദേശത്തു തന്നേ നിന്നെ മേയിച്ചു. (ഹോശേ, 13:5)

89. ഞാൻ യിസ്രായേലിന്റെ നടുവിൽ ഉണ്ടു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല എന്നു നിങ്ങൾ അറിയും; എന്റെ ജനം ഒരു നാളും ലജ്ജിച്ചുപോകയുമില്ല. (യോവേ, 2:27)

90. അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു? അവൻ എന്നേക്കും കോപം വെച്ചുകൊള്ളുന്നില്ല; ദയയിലല്ലോ അവന്നു പ്രസാദമുള്ളതു. (മീഖാ, 7:18)

91. യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും. (സെഖ, 14:9)

92. “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളത്; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്‍ടിച്ചത്; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിനു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്? യെഹൂദാ ദ്രോഹം ചെയ്തു.” (മലാ, 2:10)

93. യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; ‘നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു’ എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു. (മത്താ, 4:10) 

94. നല്ലവൻ ഒരുത്തനേ ഉള്ളു. ജീവനിൽ കടപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക. (മത്താ, 19:17)

95. ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല. (മത്താ, 24:36)

96. ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു. (മർക്കൊ, 2:7)

97. അതിന്നു യേശു: എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല. (മർക്കൊ, 10:18)

98. എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29)

99. ശാസ്ത്രി അവനോടു: നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല. (മർക്കൊ, 12:32)

100. ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വർഗ്ഗത്തിലെ ദൂതന്മാരും, പുത്രനും കൂടെ അറിയുന്നില്ല. (മർക്കൊ, 13:32)

101. യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു. (ലൂക്കോ, 4:8)

102. ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി. (ലൂക്കോ, 5:21)

103. അതിന്നു യേശു: എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല. (ലൂക്കോ, 18:19)

104. തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും? (യോഹ, 5:44)

105. ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു. (യോഹ, 17:3)

106. ദൈവം ഏകനല്ലോ; അവൻ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താൽ അഗ്രചർമ്മികളെയും നീതീകരിക്കുന്നു. (റോമർ 3:30)

107. യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവു ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു. (റോമ, 10:12)

108. ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ. (റോമ, 16:26)

109. വിഗ്രഹാർപ്പിതങ്ങളെ തിന്നുന്നതിനെക്കുറിച്ചോ, ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ. (1കൊരി, 8:4)

110. പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു. (1കൊരി, 8:6).

111. വീര്യപ്രവൃത്തികളിൽ വ്യത്യാസം ഉണ്ടു; എങ്കിലും എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻ തന്നേ. (1കൊരി 12:6)

112. ഒരുത്തൻ മാത്രം എങ്കിൽ മദ്ധ്യസ്ഥൻ വേണ്ടിവരികയില്ല; ദൈവമോ ഒരുത്തൻ മാത്രം. (ഗലാ, 3:20)

113. എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ. (എഫെ, 4:6)

114. നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ. (1തിമൊ, 1:17)

115. ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: (1തിമൊ, 2:5)

116. ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും (1തിമൊ, 6:15)

117. താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ. (1തിമൊ, 6:16)

118. നാം ഭാഗ്യകരമായ പ്രത്യാശയ്ക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതയ്ക്കായിട്ടും കാത്തുകൊണ്ട്. (തീത്തൊ, 2:12)

119. കർത്താവേ, നീ പൂർവകാലത്തു ഭൂമിക്ക് അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു. (എബ്രാ, 1:10)

120. ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു. (എബ്രാ, 1:12)

121. യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ. (എബ്രായർ 13:8)

122. ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു. (യാക്കോ, 2:19)

123. ഏകനായി കർത്താവായ ദൈവത്തെയും, നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ഉപേക്ഷിക്കുകയും ചെയ്യുന്നവരായി.” (യൂദാ, 1:4).

124. വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ. (യൂദാ, 1:24)

125. ഞാൻ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള ദൈവമായ കർത്താവു അരുളിച്ചെയ്യുന്നു. (വെളി, 1:8)

126. ഉടനെ ഞാൻ ആത്മവിവശനായി സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു. (വെളി, 4:2)

127. കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകല ജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും. (വെളി, 15:4).

128. പിന്നെയും അവൻ എന്നോടു അരുളിച്ചെയ്തതു: സംഭവിച്ചുതീർന്നു; ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാൻ ജിവനീരുറവിൽ നിന്നു സൌജന്യമായി കൊടുക്കും. (വെളി, 21:6)

129. ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു. (വെളി, 22:13)

മേല്പറഞ്ഞ തെളിവുകൾ കൂടാതെ ഞാൻ, എനിക്ക്, എന്നെ, എന്നോട്, എൻ്റെ എന്നിങ്ങനെ ഉത്തമപുരുഷ സർവ്വനാമത്തിലും ഏകവചനത്തിലും ദൈവം തന്നെത്തന്നെ വിശേഷിപ്പിക്കുന്നതും; നീ, നിനക്ക്, നിന്നെ, നിന്നോടു, നിൻ്റെ എന്നിങ്ങനെ മധ്യമപുരഷ സർവ്വനാമത്തിലും ഏകവചനത്തിലും അവൻ, അവന്, അവനെ, അവനോടു, അവൻ്റെ എന്നിങ്ങനെ പ്രഥമപുരുഷ സർവ്വനാമത്തിലും ഏകവചനത്തിലും ഭക്തന്മാർ ദൈവത്തെ വിശേഷിപ്പിക്കുന്നതും പതിനായിരത്തോളം പ്രാവശ്യമെങ്കിലും ഉണ്ടാകും. അതുകൂടി കണക്കാക്കിയാൽ പതിനായിരത്തിലധികം പ്രാവശ്യം ദൈവം ഏകനാണ് അഥവാ ഒരുത്തൻ മാത്രമാണെന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്.

ഞാൻ, എനിക്ക്, എന്നെ, എന്നോട്, എൻ്റെ

“ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായക്കുന്ന സകലവൃക്ഷങ്ങളും ഇതാ, ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു; അവ നിങ്ങൾക്കു ആഹാരമായിരിക്കട്ടെ.” (ഉല്പ, 1:29)

എനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു.” (ഉല്പ, 17:2)

“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക.” (പുറ, 8:20)

“അതിന്നു അവൻ അരുളിച്ചെയ്തതു. നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽ നിന്നു എന്നോടു നിലവിളിക്കുന്നു.” (ഉല്പ, 4:10)

“അപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല.” (ഉല്പ, 6:3).

നീ, നിനക്ക്, നിന്നെ, നിന്നോടു, നിൻ്റെ,

“അതിന്നു മനുഷ്യൻ: എന്നോടു കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു എന്നു പറഞ്ഞു.” (ഉല്പ, 3:12)

“ഞാൻ തൂണായി നിർത്തിയ ഈ കല്ലു ദൈവത്തിന്റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും എന്നു പറഞ്ഞു.” (ഉല്പ, 28:22).

“തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നു ഉത്തരം പറഞ്ഞു.” (ഇയ്യോ, 1:11)

“യിസ്രായേൽ മക്കൾ യഹോവയോടു നിലവിളിച്ചു: ഞങ്ങൾ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാൽ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ടു നിന്നോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.” (ന്യായാ, 10:10)

“തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവൻ പറഞ്ഞു.” (ഉല്പ, 3:10).

അവൻ, അവന്, അവനെ, അവനോടു, അവൻ്റെ

“ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.” (ഉല്പ, 3:24)

“ഇതാ, സ്വദാസന്മാരിലും അവന്നു വിശ്വാസമില്ല; തന്റെ ദൂതന്മാരിലും അവൻ കുറ്റം ആരോപിക്കുന്നു.” (ഇയ്യോ, 4:18)

“അവൻ എന്റെ അരികെ കൂടി കടക്കുന്നു; ഞാൻ അവനെ കാണുന്നില്ല; അവൻ കടന്നുപോകുന്നു; ഞാൻ അവനെ അറിയുന്നതുമില്ല.” (ഇയ്യോ, 9:11)

“അവൻ ജ്ഞാനിയും മഹാശക്തനുമാകുന്നു; അവനോടു, ശഠിച്ചിട്ടു ഹാനിവരാത്തവൻ ആർ?” (ഇയ്യോ, 9:4)

“ദൈവത്തിന്റെ ശ്വാസത്താൽ അവർ നശിക്കുന്നു; അവന്റെ കോപത്തിന്റെ ഊത്തിനാൽ മുടിഞ്ഞുപോകുന്നു.” (ഇയ്യോ, 4:9).

ദൈവം നാല് വാക്യങ്ങളിലായി അഞ്ചുപ്രാവശ്യം ദൂതന്മാരെയും ചേർത്ത് നാം, നമ്മുടെ, നമുക്കു എന്നിങ്ങനെ ബഹുവചനം പറയുന്നതിനാൽ ദൈവത്തിന് ബഹുത്വമുണ്ടെന്ന് ബൈബിൾ വിരുദ്ധമായി വാദിക്കുന്നവർക്ക്, പതിനായിരത്തില്പരം പ്രാവശ്യം ദൈവം ഏകനാണെന്ന് പറഞ്ഞിരിക്കുന്നത് കാണ്മാൻ കഴിയാത്തവിധം ആത്മീകാന്ധത ബാധിച്ചിരിക്കുന്നു.

എഹാദ്, യാഖീദ്, മോണോസ്

പഴയനിയമത്തിൽ ദൈവം ഏകൻ എന്ന് പറഞ്ഞിരിക്കുന്നത് ഒന്നിനെ കുറിക്കുന്ന എഹാദ് കൊണ്ടാണ്. എന്നാൽ, ഒറ്റയെ കുറിക്കുന്ന യാഖീദ് ദൈവത്തിന് ഉപയോഗിച്ചിട്ടില്ല, അതുകൊണ്ട് ദൈവത്തിന് ബഹുത്വമുണ്ടെന്നാണ് ത്രിത്വപണ്ഡിതന്മാരുടെ വാദം. ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന എബ്രായ പദമാണ് യാഖീദ്. ആ പദം പന്ത്രണ്ട് പ്രാവശ്യം പഴയനിയമത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ആദ്യപ്രയോഗം അബ്രാഹാമിൻ്റെ ആദ്യജാതനായ യിസ്ഹാക്കിനെ കുറിക്കാൻ ഉല്പത്തി 22:2-ൽ കാണാം.. ആ പദം ദൈവത്തിന് ഒരിക്കൽപോലും ഉപയോഗിച്ചിട്ടില്ലെന്നത് സത്യമാണ്. എന്നാൽ, കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ, only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന ബാദ്, ബദാദ്, റാഖ്, അഖ്, തുടങ്ങിയ നാല് എബ്രായ പദങ്ങൾ 24 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (പുറ, 22:20; ആവ, 32:12; യോശു, 1ൻ:17; 1ശമൂ, 12:24). എന്നാൽ, അതിൽ ശ്രദ്ധേയമായ ഒരുകാര്യമുണ്ട്. ബാദ്, ബദാദ് തുടങ്ങിയ എബ്രായ പദങ്ങൾ ഉപയോഗിച്ചിരിക്കുന്ന സ്ഥാനത്ത്, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ, സെപ്റ്റ്വജിൻ്റിൽ 20 പ്രാവശ്യം മോണോസ് (monos) ആണ് കാണുന്നത്. (പുറ, 22:20; ആവ, 33:12; 1ശമൂ, 7:3; 7:4; 12:24; 2രാജാ, 19:15; 19:19; നെഹെ,  9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11; 2:17; 26:13; 37:16; 37:20; 44:24). ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. അതായത്, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ, ഖണ്ഡിതമായ അർത്ഥത്തിൽ ദൈവം ഒരുത്തൻ മാത്രമാണെന്ന്, 20 പ്രാവശ്യം മോണോസ് ഉപയോഗിച്ച് എഴുതിവെച്ചിട്ടുണ്ട്. യാഖീദ് എന്ന പദം പഴയനിയമത്തിൽ ആകെയുള്ളത് പന്ത്രണ്ട് പ്രാവശ്യമാണ്. ആ പദം ദൈവത്തിന് ഉപയോഗിക്കാത്തതുകൊണ്ട്, ദൈവം ഏകനല്ല ത്രിത്വമാണെന്ന് പറയുന്നവർക്ക്, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ബൈബിളിൽ, തത്തുല്യമായ മോണോസ് 20 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിരിക്കുന്നതിനെ കുറിച്ച് വല്ലതും പറയാനുണ്ടോ? കഴിഞ്ഞില്ല ഇനിയുമുണ്ട്:

പുതിയനിയമത്തിൽ ദൈവം മോണോസ് ആണെന്ന് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം മോണോസ് ആണെന്ന് നമ്മുടെ കർത്താവായ യേശുക്രിസ്തുതന്നെ സ്ഫടികസ്ഫുടം വ്യക്തമാക്കിയിട്ടുണ്ട്. ഏക ദൈവത്തിൽ നിന്നുള്ള ബഹുമാനം (യോഹ, 5:44). ഏകസത്യദൈവമായ നിന്നെയും (യോഹ, 17:3). നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ച് അവനെ മാത്രമേ ആരാധിക്കാവു (മത്താ, 4:10; ലൂക്കൊ, 4:8). പിതാവ് മാത്രമല്ലാതെ പുത്രനുംകൂടി അറിയുന്നില്ല (മത്താ, 24:36). അതായത്, ദൈവം ഒരുത്തൻ മാത്രമാണെന്നും, ആ ദൈവം പിതാവ് മാത്രമാണെന്നും, അവനെ മാത്രം ആരാധിക്കണമെന്നും, അവൻ മാത്രമാണ് സകലവും അറിയുന്നതെന്നും ക്രിസ്തു അഞ്ചുപ്രാവശ്യം പറഞ്ഞിരിക്കുന്നത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ടാണ്. അപ്പൊസ്തലന്മാരുടെ വചനങ്ങളും നോക്കുക: ദൈവം ഒരുവൻ (ലൂക്കോ, 5:21), ഏകജ്ഞാനിയായ ദൈവം (റോമ, 16:26), അക്ഷയനും അദൃശ്യനുമായ ഏകദൈവം 1തിമൊ, 1:17, ധന്യനായ ഏകാധിപതി (1തിമൊ, 6:15, താൻ മാത്രം അമർത്യതയുള്ളവൻ (1തിമൊ, 6:16), ഏകനാഥൻ (യൂദാ, 1:4), രക്ഷിതാവായ ഏകദൈവം (യൂദാ, 1:24), നീയല്ലോ ഏകപരിശുദ്ധൻ (വെളി, 15:14). എന്നിങ്ങനെ, ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാർ എട്ടുപ്രാവശ്യം പറഞ്ഞിരിക്കുന്നതും ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ടാണ്. അതായത്, ഒറ്റയെ കുറിക്കുന്ന യാഖീദ് എന്ന എബ്രായപദം ദൈവത്തിന് ഉപയോഗിച്ചിട്ടില്ലാത്തതിനാൽ, ദൈവം ത്രിത്ത്വമാണെന്ന് പണ്ഡിതന്മാർ വാദിക്കുമ്പോൾ, യാഖീദ് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നതിൻ്റെ രണ്ടിരിട്ടി പ്രാവശ്യം അഥവാ 33 പ്രാവശ്യം തത്തുല്യമായ മോണോസ് കൊണ്ട്, ദൈവം ഒരേയൊരുത്തൻ മാത്രമാണെന്ന്, ദൈവാത്മാവ് എഴുതിവെച്ചിട്ടുണ്ട്. ത്രിത്വദുരുപദേശം തിരിച്ചറിയുക, ഏകസത്യദൈവത്തിൽ വിശ്വസിക്കുക. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ!

സത്യദൈവം പുത്രനോ, പിതാവോ❓

സത്യദൈവം ഒന്നേ ആകാവൂ. ഒന്നിലധികം സത്യദൈവം എന്നത് യുക്തിവിരുദ്ധവും വചനവിരുദ്ധവും ആണ്. എന്നാൽ, ബൈബിളിലെ ഒരു വേദഭാഗം തെറ്റായി മനസ്സിലാക്കുകവഴി പിതാവും പുത്രനും രണ്ടുപേരും സത്യദൈവമാണെന്ന് അനേകരും വിശ്വസിക്കുന്നു. ആ വാക്യം ഇപ്രകാരമാണ്: “ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.” (1യോഹ, 5:20). സത്യവേദപുസ്തകത്തിൽ, സത്യദൈവം എന്ന പ്രയോഗം മൂന്ന് പ്രാവശ്യമുണ്ട്. എന്നാൽ, ഗ്രീക്കിലും ഇംഗ്ലീഷിലും ഒരിക്കൽ മാത്രമാണ് സത്യദൈവം എന്ന പ്രയോഗം ഉള്ളത്. മലയാളത്തിലെ, പി.ഒ.സി, ബെഞ്ചമിൻ ബെയ്‌ലി, മലയാളബൈബിൾ നൂതനപരിഭാഷ, മാണിക്കത്തനാർ, വിശുദ്ധഗ്രന്ഥം, ഹെർമ്മൻ ഗുണ്ടർട്ട് തുടങ്ങിയ പരിഭാഷകളും കാണുക. 1യോഹന്നാൻ 5:20-ൻ്റെ വിശുദ്ധഗ്രന്ഥം പരിഭാഷയിലെ വാക്യം ചേർക്കുന്നു: “ദൈവത്തിന്‍റെ പുത്രന്‍ വന്നുവെന്നും, സത്യവാനെ അറിയുവാന്‍ നമുക്ക് ബോധം തന്നുവെന്നും നാം ആ സത്യവാനില്‍ അവന്‍റെ പുത്രനായ യേശു മശീഹായില്‍ ആയിരിക്കുമെന്നും നാം അറിയുന്നു. അവന്‍ സത്യദൈവവും നിത്യ ജീവനുമാകുന്നു.” ഇതാണ് ശരിയായ പരിഭാഷ. ഇത്, യോഹന്നാൻ അപ്പോസ്തലൻ ഏതെങ്കിലും വ്യക്തികൾക്ക് എഴുതുന്ന ലേഖനമല്ല; സഭയ്ക്ക് പൊതുവായി എഴുതുന്ന ലേഖനമാണ്. മലയാളത്തിൽ അർധവിരാമവും പൂർണ്ണ വിരാമവും ഇട്ടുകൊണ്ട്, വാക്യത്തെ മൂന്ന് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അതിൻ്റെ ആദ്യ രണ്ടുഭാഗത്ത്, മൂന്നുപേരെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ദൈവപുത്രനായ യേശു, സത്യവാനായ അഥവാ, സത്യദൈവമായ പിതാവ്, നമുക്ക്, നാം എന്നിങ്ങനെ എഴുത്തുകാരൻ ഉൾപ്പെടുന്ന സഭ. അവസാന ഭാഗത്ത്, “അവൻ സത്യദൈവവും നിത്യജീവനും ആകുന്നു” എന്നും പറഞ്ഞിട്ടുണ്ട്. അതായത്, അവസാനഭാഗത്ത് പറഞ്ഞിരിക്കുന്ന “അവൻ” പിതാവാണോ, പുത്രനാണോ എന്നാണ് നമുക്ക് കണ്ടെത്താനുള്ളത്.

സാധാരണനിലയിൽ അത് കണ്ടെത്താൻ ഭാഷയിൽ ഒരു മാർഗ്ഗമുണ്ട്. “അവൻ സത്യദൈവവും നിത്യജീവനും ആകുന്നു” എന്നതിലെ, “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമത്തിൻ്റെ ഉടയവനെ കണ്ടെത്തിയാൽ മതി. എന്നാൽ ഈ വേദഭാഗത്ത്, പുത്രനെയും പിതാവിനെയും പ്രഥമപുരുഷനിലാണ് പറഞ്ഞിരിക്കുന്നത്. നാമത്തിന് പകരം ഉപയോഗിക്കുന്ന പദങ്ങളാണ് സർവ്വനാമങ്ങൾ. അഥവാ, നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. മൂന്നുവിധത്തിലുള്ള സർവ്വനാമങ്ങളാണ് ഉള്ളത്. ഉത്തമപുരുഷൻ, മധ്യമപുരുഷൻ, പ്രഥമപുരുഷൻ. സംസാരിക്കുന്ന ആളാണ് ഉത്തമപുരുഷൻ.. ആരോട് സംസാരിക്കുന്നുവോ, ആ വ്യക്തിയാണ് മധ്യമപുരുഷൻ. ആരെക്കുറിച്ച് സംസാരിക്കുന്നുവോ, ആ വ്യക്തിയാണ് പ്രഥമപുരുഷൻ. എന്നാൽ ഈ വേദഭാഗത്ത്, ഉത്തമപുരുഷനായ യോഹന്നാൻ ഏതെങ്കിലും വ്യക്തികളോടല്ല സംസാരിക്കുന്നത്; സഭയോടാണ് പറയുന്നത്. അഥവാ, സഭയുടെ പ്രതിനിധിയായി നിന്നുകൊണ്ട്, നാം, നമുക്ക് എന്നിങ്ങനെ പൊതുവായി പറയുകയാണ്. എന്താണ് പറയുന്നത്: ദൈവത്തിൻ്റെ പുത്രൻ വന്ന് സത്യവാനെ അറിവാൻ അഥവാ, ദൈവത്തെ അറിവാൻ നമുക്ക് വിവേകം തന്ന കാര്യമാണ് പറയുന്നത്. അതായത്, ദൈവപുത്രനായ ക്രിസ്തു മുഖാന്തരം സത്യവാനായ പിതാവിനെക്കുറിച്ചറിയാൻ സഭയ്ക്ക് വിവേകം ലഭിച്ചതിനെക്കുറിച്ചാണ് പറയുന്നത്. (യോഹ, 1:18). അതിനാൽ, ഈ വേദഭാഗത്ത്, ഉത്തമപുരുഷനും മധ്യമപുരുഷനും യോഹന്നാൻ ഉൾപ്പെടുന്ന സഭയാണ്. പുത്രനും പിതാവും പ്രഥമപുരുഷനാണെന്നും മനസ്സിലാക്കാം. പുത്രനെയും പിതാവിനെയും പ്രഥമപുരുഷനിൽ പറഞ്ഞിരിക്കയാൽ, പ്രസ്തുതവാക്യത്തിലെ സത്യദൈവം പിതാവാണോ, പുത്രനാണോ എന്ന് ചിലർക്കെങ്കിലും സംശയം തോന്നാം. എന്നാൽ, ഈ വാക്യത്തിൽത്തന്നെ അതിനുള്ള പ്രതിവിധിയും യോഹന്നാൻ വ്യക്തമായി നല്കിയിട്ടുണ്ട്. വാക്യത്തിൻ്റെ രണ്ടാം ഭാഗം സത്യവേദപുസ്തകത്തിൽ ഇപ്രകാരമാണ്: നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. വിശുദ്ധഗ്രന്ഥത്തിൽ: നാം ആ സത്യവാനില്‍ അവന്‍റെ പുത്രനായ യേശു മശീഹായില്‍ ആയിരിക്കും എന്നും കാണാം. രണ്ട് പരിഭാഷയിലും, പിതാവിന്, അവൻ എന്ന പ്രഥമപുരുഷ സർവ്വനാമം ആദ്യഭാഗത്തുതന്നെ ഉപയോഗിച്ചിട്ടുണ്ട്. എന്നിട്ടാണ്, അവൻ സത്യദൈവവും നിത്യജീവനും എന്ന് അവസാനഭാഗത്ത് പറയുന്നത്. തന്മൂലം, സത്യദൈവവും നിത്യജീവനും പിതാവാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. ഇവിടെ ശ്രദ്ധേയമായ മറ്റൊരു കാര്യം കാണാം: വാക്യത്തിൻ്റെ ആദ്യഭാഗങ്ങളിൽ, പുത്രനെ രണ്ടുപ്രാവശ്യം എഴുത്തുകാരൻ പ്രതിപാദിച്ചിട്ടുണ്ട്. എന്നാൽ, സർവ്വനാമം ഉപയോഗിക്കാതിരിക്കാൻ; ആദ്യഭാഗത്ത് ദൈവപുത്രനെന്ന സ്ഥാനനാമവും, രണ്ടാംഭാഗത്ത് യേശുക്രിസ്തു എന്ന സംജ്ഞാനാമവും ആണ് ഉപയോഗിച്ചിരിക്കുന്നത്. അതായത്, പിതാവിനെയും പുത്രനെയും പ്രഥമപുരുഷനിൽ പരാമർശിക്കുന്ന യോഹന്നാൻ, പുത്രന് പ്രഥമപുരുഷ സർവ്വനാമം ഉപയോഗിക്കിതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചുകൊണ്ട്, പിതാവാണ് സത്യദൈവം എന്ന് സ്ഫടികസ്ഫുടം വ്യക്തമാക്കിയിരിക്കയാണ്.

പി.ഒ.സി. പരിഭാഷ ചെയ്തിരിക്കുന്ന ഒരു വഞ്ചനയുണ്ട്: “ദൈവപുത്രന്‍ വന്നെന്നും സത്യസ്വരൂപനെ അറിയാനുള്ള കഴിവു നമുക്കു നല്‍കിയെന്നും നാം അറിയുന്നു. നാമാകട്ടെ സത്യസ്വരൂപനിലും അവിടുത്തെ പുത്രനായ യേശുക്രിസ്‌തുവിലും ആണ്‌. ഇവനാണു സത്യദൈവവും നിത്യജീവനും.” (1യോഹ, 5:20). ഈ വേദഭാഗം ശ്രദ്ധിക്കുക: ആദ്യഭാഗത്ത്, അവിടുത്തെ എന്ന് പിതാവിനെ വിശേഷിപ്പിച്ചിട്ട്, അവസാന ഭാഗത്ത്, സത്യദൈവം പുത്രനാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ,  ഇവനാണു സത്യദൈവവും എന്നാക്കി മാറ്റി. അതായത്, പിതാവിനെ കുറിക്കുന്ന “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമത്തെ, പുത്രനാണെന്ന് തെറ്റിദ്ധരിക്കത്തവണ്ണം, “ഇവൻ” എന്നാക്കിമാറ്റി. വത്തിക്കാൻ്റെ ഔദ്യോഗിക പരിഭാഷ നോക്കുക: “We also know that the Son of God has come and has given us discernment to know the one who is true. And we are in the one who is true, in his Son Jesus Christ. He is the true God and eternal life.” എന്നാണ് വത്തിക്കാൻ പരിഭാഷയിൽ. ഈ വേദഭാഗം ശ്രദ്ധിക്കുക: his Son Jesus Christ എന്ന് പറഞ്ഞശേഷം, He is the true God എന്ന് പറയുന്നതു നോക്കുക. ആരെയാണോ his എന്ന പ്രഥമപുരുഷ സർവ്വനാമത്താൽ വിശേഷിപ്പിച്ചിരിക്കുന്നത്, അവൻതന്നെയാണ് അവസാനഭാഗത്ത് പറയുന്ന He.  തന്മൂലം, പിതാവാണ് സത്യദൈവമെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. പിതാവാണ് സത്യദൈവം എന്നതിനു് അനേകം തെളിവുകൾ വേറെയുമുണ്ട്; ചില തെളിവുകൾ നോക്കാം:

1. സത്യദൈവം ആരാണെന്ന് പഴയപുതിയ നിയമങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ.” (യിരെ, 10:10. ഒ.നോ: 2ദിന, 15:3; യെശ, 65:16). മേല്പറഞ്ഞ വേദഭാഗങ്ങളിൽനിന്ന് യഹോവയാണ് സത്യദൈവമെന്ന് മനസ്സിലാക്കാം. യഹോവയായ ഏകദൈവമാണ് പിതാവെന്നും പഴയനിയമത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;” (യെശ, 64:8. ഒ.നോ: ആവ, 32:6; 1ദിന, 29:10; യെശ, 63:16; യിരെ, 31:9; മലാ, 2:10). അപ്പോൾ, പിതാവാണ് സത്യദൈവം എന്ന് പഴയനിയമത്തിൽ നിന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. ഇനി പുതിയനിയമത്തിൽനിന്ന് കാണിക്കാം: “ഞങ്ങൾക്കു നിങ്ങളുടെ അടുക്കൽ എങ്ങനെയുള്ള പ്രവേശനം സാധിച്ചു എന്നും ജീവനുള്ള സത്യദൈവത്തെ സേവിപ്പാനും അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച തന്റെ പുത്രനും വരുവാനുള്ള കോപത്തിൽനിന്ന് നമ്മെ വിടുവിക്കുന്നവനുമായ.” (1തെസ്സ, 1:9). ഈ വേദഭാഗത്ത് രണ്ട് കാര്യങ്ങൾ കാണാം. ഒന്നാമത്, സത്യദൈവത്തെയും ദൈവപുത്രനെയും വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. രണ്ടാമത്. ദൈവപുത്രനല്ല സത്യദൈവം; അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചവനാണ് സത്യദൈവം. തന്നെയുമല്ല, ദൈവത്തിനു് മരണമില്ലെന്ന് ബൈബിൾ വ്യക്തമാക്കുന്നു. (1തിമൊ, 6:16). തന്മൂലം, ദൈവപുത്രനല്ല; അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച പിതാവാണ് സത്യദൈവമെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. രണ്ടുമൂന്ന് സത്യദൈവം എന്നത്, ബൈബിൾ വിരുദ്ധ ദുരുപദേശം മാത്രമാണ്.

2. യോഹന്നാൻ 17:3-ഉം 1യോഹന്നാൻ 5:20-ഉം താരതമ്യം ചെയ്ത് നോക്കിയാൽത്തന്നെ സത്യദൈവം ആരാണെന്ന് ഭാഷണവും വാക്കുകളും കൂടാതെ ആർക്കും മനസ്സിലാകും. ഒരേ എഴുത്തുകാരൻ ഒരേ ആശയത്തിൽ ഏഴുതിയിരിക്കുന്നതാണ് രണ്ട് വാക്യങ്ങളും. സുവിശേഷത്തിൽ, പിതാവാണ് ഏകസത്യദൈവം (Father, the only ture God)  അഥവാ, പിതാവാണ് ഒരേയൊരു സത്യദൈവം എന്ന ദൈവപുത്രൻ്റെ വാക്കുകൾ തൻ്റെ സുവിശേഷത്തിൽ അക്ഷരംപ്രതി യോഹന്നാൻ എഴുതിവെച്ചിട്ടുണ്ട്. അതിന് കടകവിരുദ്ധമായി പുത്രനാണ് സത്യദൈവമെന്ന് അവൻ തൻ്റെ ലേഖനത്തിൽ എഴുതുമോ? എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ്. (2തിമൊ, 3:16). അല്ലാതെ, ആരും സ്വന്തബുദ്ധിയിൽ എഴുതിയതല്ല എന്ന് ആദ്യം മനസ്സിലാക്കുക. തന്മൂലം, അവിടെപ്പറഞ്ഞിരിക്കുന്ന സത്യദൈവവും നിത്യജീവനും പിതാവാണെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം.

3. പുത്രൻ മുഖാന്തരമാണ് അഥവാ, പുത്രനിൽ വിശ്വസിക്കുന്നവനാണ് നിത്യജീവൻ ലഭിക്കുന്നത് എന്ന കാര്യത്തിൽ ആർക്കും തർക്കമൊന്നുമില്ല. (യോഹ, 3:16,36; 4:14; 6:40; 6:68; റോമ, 5:21; 6:23). പുത്രന് നിത്യജീവൻ നല്കാനുള്ള അധികരവും ദൈവം നല്കിയിട്ടുണ്ട്. (യോഹ, 10:28; 17:2). എന്നാൽ പുത്രനല്ല; പിതാവാണ് നിത്യജീവദാതാവ്. “ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ട് എന്നുള്ളതുതന്നെ.” (1യോഹ, 5:11). ഈ വേദഭാഗത്ത് ദൈവമാണ് നമുക്ക് നിത്യജീവൻ തന്നതെന്ന് വ്യക്തമാണല്ലോ? ദൈവത്തിൻ്റെ വാഗ്ദത്തമാണ് നിത്യജീവൻ: ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിനും മുമ്പേ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശ ഹേതുവായി.” (തീത്തൊ, 1:2. ഒ.നോ: 3:6; 1യോഹ, 2:25). ക്രിസ്തു പറയുന്നത് നോക്കുക: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.” (യോഹ, 5:24). നിത്യജീവൻ ലഭിക്കാൻ പിതാവായ ഏകദൈവത്തിലുള്ള വിശ്വാസം അത്യന്താപേക്ഷിതമാണ്. എന്തെന്നാൽ, ഏകദൈവമാണ് തൻ്റെ ക്രിസ്തുവിലൂടെ നിത്യജീവൻ നല്കുന്നത്. തന്മൂലം, അവിടെപ്പറയുന്ന സത്യദൈവവും നിത്യജീവനും പിതാവാണെന്ന് വ്യക്തമായി മനസ്സിലാക്കാം.

4. സത്യദൈവം ആരാണെന്ന് ദൈവപുത്രനായ ക്രിസ്തു വ്യക്തമായി പറഞ്ഞിട്ടുണ്ട്: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവമായ പിതാവ് ഗ്രീക്കിൽ, പാറ്റിർ ടോൺ മോണോൻ അല്തിനോൻ തിയോൻ (Patir ton monon alithinon theon) ആണ്. ഇംഗ്ലീഷിൽ, Father. the only true God ആണ്. Father, the only true God എന്ന് പറഞ്ഞാൽ; പിതാവാണ് ഒരേയൊരു സത്യദൈവം അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ് അർത്ഥം. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, മറ്റൊരു സത്യദൈവം ഉണ്ടാകുക സദ്ധ്യമല്ല. ഇവിടെ സിംഗിളിനെ (single) കുറിക്കുന്ന മോണോസ് (monos) കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ദൈവപുത്രൻ ഖണ്ഡിതമായിട്ടാണ് പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ, പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ, സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ്, ഭാഷയുടെ നിയമം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). അതിനാൽ, പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് പറഞ്ഞാൽ; പുത്രൻ പറഞ്ഞത് വ്യാജം ആണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് മോണോസ് കൊണ്ട് ഖണ്ഡിതമായി പറയുകവഴി, താനും മറ്റാരും സത്യദൈവം അല്ലെന്ന് ദൈവപുത്രൻ സ്ഫടികസ്ഫുടം വ്യക്തമാക്കി. താൻ മനുഷ്യനാണെന്നും ക്രിസ്തുതന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40. ഒ.നോ: മത്താ, 11:19, ലൂക്കൊ, 7:34).

താൻ സത്യദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറയുമ്പോൾ, പിന്നെയും അവനെ ദൈവമാക്കാൻ നോക്കിയാൽ, അവൻ വ്യാജദൈവമാണെന്നേ വരൂ. ഒരു വ്യാജദൈവത്തിൻ്റെ സ്ഥാനം, ദൈവപുത്രനെ ഒറ്റിക്കൊടുത്തിട്ട് തൂങ്ങിച്ചത്ത നാശയോഗ്യനായ യൂദായെക്കാൾ താഴെയാണ്. എന്നാൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ, പിതാവായ ഏകദൈവത്തെക്കാൾ താഴ്ന്നവനും സ്വർഗ്ഗത്തെക്കാൾ ഉന്നതനാത്തീർന്നവനും ആണ്. (യോഹ, 14:28; എബ്രാ, 7:26). വചനവിരുദ്ധമായി ദൈവപുത്രനെ സത്യദൈവമാക്കുന്നവർ അവനെ വ്യാജദൈവം ആക്കുകവഴി, സ്വർഗ്ഗത്തെക്കാൾ ഉന്നതനായവനെ പാതാളത്തോളം താഴ്ത്തുകയാണ് ചെയ്യുന്നത്. തന്മൂലം, ദൈവപുത്രൻ്റെ വാക്കിനാൽത്തന്നെ അവിടെപ്പറയുന്ന സത്യദൈവം പിതാവാണെന്നും ദൈവം ത്രിത്വമല്ലെന്നും താൻ സത്യദൈവമല്ലെന്നും അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം. പുത്രനെ അനുസരിക്കാത്തവൻ ജീവനെ കാണുകയില്ലെന്നാണ് വചനം പറയുന്നത്. (യോഹ, 3:36). ക്രിസ്തു പീലാത്തൊസിനോട് ഇപ്രകാരം പറയുന്നതായി കാണാം: “സത്യത്തിനു സാക്ഷിനില്ക്കേണ്ടതിനു ഞാൻ ജനിച്ചു; അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കു കേൾക്കുന്നു.” (യോഹ, 18:37). സത്യത്തിനു് സാക്ഷി നില്ക്കാൻ ജനിച്ചവനെപ്പിടിച്ച് സത്യദൈവം ആക്കിയവരാണ് ക്രിസ്ത്യാനികൾ.

5. “യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്ക് സമനായും സദൃശനായും ആരുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 40:25; 43:10; 44:8; 45:5). “യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും, അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും” പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:15,19; നെഹെ, 9:6; സങ്കീ, 40:5). “ദൈവം ഒരുത്തൻ മാത്രമാണെന്നും (monou theou), സത്യദൈവം പിതാവ് മാത്രമാണെന്നും (Father, the only true God)” ക്രിസ്തു ഖണ്ഡിതമായി പറഞ്ഞിരിക്കുന്നു. (യോഹ, 5:44; 17:3). “ദൈവം ഒരുത്തൻ മാത്രമാണെന്നും (monos o theos – ലൂക്കൊ, 5:21; mono theo – യൂദാ, 1:24), പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും” അപ്പൊസ്തലന്മാർ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14). യഹോവയല്ലാതെ മറ്റൊരു ദൈവമില്ല എന്ന ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ 130 പ്രാവശ്യം ബൈബിളിൽ എഴുതിവെച്ചിട്ടുണ്ട്. ഒന്നാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ല. അതിൻ്റെ തെളിവാണ് രണ്ടാം കല്പന ലംഘിക്കുന്നവരും ദുഷ്പ്രവൃത്തിക്കാരും ദൈവരാജ്യം അവകാശമാക്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്. (1കൊരി, 5:11; 6:9-10; 10:7; 10:14; ഗലാ, 5:19-21; എഫെ, 5:5; കൊലൊ, 3:5-6; 1പത്രൊ, 4:3). ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും ഒന്നാം കല്പന ലംഘിപ്പിച്ചുകൊണ്ട്, എല്ലാവനെയും നരകത്തിലേക്ക് കെട്ടിയെടുക്കാനുമായി നാലാം നൂറ്റാണ്ടിൽ ഉപായിയായ സർപ്പം സഭയിൽ നുഴയിച്ച് കയറ്റിയതാണ് ത്രിമൂർത്തി ബഹുദൈവവിശ്വാസം.

ദൈവപുത്രനായ ക്രിസ്തു ആരാണെന്ന് അനേകർക്കും അറിയില്ല എന്നതാണ് യഥാർത്ഥ വസ്തുത. അതുകൊണ്ടാണ്, പുത്രൻ സത്യദൈവമാണെന്ന് അനേകരും വിശ്വസിക്കുന്നത്. ദൈവപുത്രനായ യേശു ആരാണെന്ന് ചോദിച്ചാൽ, അവൻ ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:14-16; യിരെ, 10:10). അഥവാ, ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ്. അവൻ്റെ പ്രകൃതി അഥവാ, സ്വരൂപം എന്താണെന്ന് ചോദിച്ചാൽ, അവൻ പാപമറിയാത്ത അഥവാ, പരിശുദ്ധമനുഷ്യനാണ്. (യോഹ, 6:69; 8:40,46; 2കൊരി, 5:21). ദൈവപുത്രൻ, മനുഷ്യപുത്രൻ, ക്രിസ്തു തുടങ്ങിയവയെല്ലാം അവൻ്റെ അഭിധാനങ്ങൾ അഥവാ, സ്ഥാനപ്പേരുകളാണ്. നമ്മുടെ ഏകദൈവം മനുഷ്യനല്ല; ആത്മാവാണ് .(ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24; 1തിമൊ, 1:17), എന്നാൽ, നമ്മുടെ മദ്ധ്യസ്ഥനും മറുവിലയുമായ ക്രിസ്തു ദേഹവും ദേഹിയും ആത്മാവുമുള്ള മനുഷ്യനുമാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40). ഇനി നമുക്ക് വിശദമായി അറിയാം: കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. (എബ്രാ, 2:9). അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ ആദ്യജാതനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അവൻ ജെൻ്ററില്ലാത്ത ദൈവം ആയിരുന്നെങ്കിൽ, എന്തിന് അവനെ പരിച്ഛേദന കഴിക്കണം? ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെ പരിച്ഛേദന കഴിക്കാനുള്ള പ്രമാണമേതാണ്? അബ്രാഹാമിൻ്റെ സന്തതികളും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (ലൂക്കൊ, 2:22-24; ലേവ്യ, 12:2-6). ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ വീണ്ടെടുക്കാൻ പ്രമാണമില്ല. ദൈവമാണെങ്കിൽ എന്തിന് വീണ്ടെടുക്കണം? ദൈവത്തെ ഏത് ദൈവത്തിൽ നിന്ന് വീണ്ടെടുക്കും? മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമാണ് വീണ്ടെടുക്കേണ്ടത്. (സംഖാ, 18:5). ക്രിസ്തു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യായപ്രമാണത്തെ നിവൃത്തിക്കാൻ വന്ന ക്രിസ്തു മൂലം പഴയപുതിയനിയമങ്ങൾ തമ്മിൽ ഛിദ്രിച്ചുപോയെന്ന് പറയേണ്ടിവരും. (മത്താ, 5:17-18). അനന്തരം, ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് യേശുവെന്ന മനുഷ്യനാണ്. (ലൂക്കൊ, 2:40; 2:52). ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ മനുഷ്യരുടെ കൃപയിൽ വളർന്നു വന്നു എന്നുപറഞ്ഞാൽ എങ്ങനെയിരിക്കും? അവന്, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിയായി; താൻ ക്രിസ്തു ആയത്, യോർദ്ദാനിൽ വെച്ചാണെന്ന്; യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:20-21). അനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അതിനുശേഷമാണ് ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; 7:14; 9:6). ബൈബിൾ വെളിപ്പെടുത്തുന്ന സത്യദൈവം മരണമില്ലാത്തവനും (1തിമൊ, 6:16) മാറാത്തവനും (മലാ, 3:6) മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവനും (യാക്കോ, 1:17) അനാദിയായും ശാശ്വതമായും ഉള്ളവനാണ്. (സങ്കീ, 90:2; യെശ, 57:15). ദൈവത്തിന് ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ ഒന്നുമില്ല. ദൈവപുത്രന് ഇതെല്ലാമുണ്ട്. തന്മൂലം, പുത്രനല്ല; പിതാവാണ് സത്യദൈവം എന്ന് മനസ്സിലാക്കാം.

താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുവും അവനോടുകൂടി മൂന്നര വർഷം ഉണ്ടായിരുന്ന അവൻ്റെ ശിഷ്യന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണ് (The only God), പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവം, അവനെ മാത്രം ആരാധിക്കണം, പിതാവ് മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ പറഞ്ഞുകൊണ്ട്, താൻ ദൈവമല്ലെന്നാണ് പുത്രനായ ക്രിസ്തു പറഞ്ഞത്. (യോഹ, 5:44; 17:3; മത്താ, 4:10; 24:36; ലൂക്കൊ, 4:8). പിതാവ് എല്ലാവരെക്കാളും എന്നെക്കാളും വലിയവനാണ്, തനിക്കൊരു പിതാവും ദൈവവും ഉണ്ടെന്ന് പുത്രൻ പറഞ്ഞു. (യോഹ, 10:29; 14:28; 20:17). താൻ മനുഷ്യനാണെന്നും ക്രിസ്തു പറഞ്ഞു: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). ദൈവം ഒരുത്തൻ മാത്രമാണെന്നും (ലൂക്കൊ, 5:21; റോമ, 6:16; 1തിമൊ, 1:17; യൂദാ, 1:4,24). ദൈവപുത്രനു ഒരു പിതാവും ദൈവവും ഉണ്ടെന്നും (2കൊരി, 1:3; എഫെ, 1:3,17), പുത്രൻ മനുഷ്യനാണെന്നും അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15ൻ്റെ21, 1തിമൊ, 2:6;). താനും തന്നോടുകൂടെ മൂന്നരവർഷം ഉണ്ടായിരുന്ന അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), ശമര്യാസ്ത്രീയും (യോഹ, 4:29), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും (യോഹ, 11:50), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പുത്രൻ മനുഷ്യനാണെന്ന് 35 വാക്യങ്ങളിൽ അക്ഷരംപ്രതി പറഞ്ഞിട്ടുണ്ട്. സത്യദൈവം മനുഷ്യനല്ല. (ഇയ്യോ, 9:32; ഹോശേ, 11:9). ബൈബിൾ വെളിപ്പെടുത്തുന്ന മാറ്റമില്ലാത്തവനായ സത്യദൈവത്തിനു മനുഷ്യനായി മാറ്റം വരാനോ, മനുഷ്യനു സത്യദൈവം ആകാനോ കഴിയുകയുകയില്ല.. തന്മൂലം, പുത്രനല്ല; പിതാവാണ് സത്യദൈവമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട.

ഇനി അറിയാനുള്ളത്, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചവൻ, കേവലം മനുഷ്യൻ ആയിരുന്നോ എന്നാണ്. കന്യകയുടെ ആദ്യജാതനായി ലോകത്തിൽ വെളിപ്പെട്ട യേശുവെന്ന മനുഷ്യന്, ഒരു പൂർവ്വാസ്തിത്വം ഉള്ളതായി ബൈബിൾ വ്യക്തമാക്കുന്നു. യോഹന്നാൻ സ്നാപകൻ പറയുന്നു: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല. യേശുവെന്ന മനുഷ്യനു ജനനത്തിനു മുമ്പെ ഉണ്ടാകാൻ സാദ്ധ്യമല്ല. ആരാണോ പൂർണ്ണമനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് താൻ പറയുന്നത്. “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ” എന്നാണ് പൗലൊസ് പറയുന്നത്. (1കൊരി, 15:47). എന്നുവെച്ചാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്ക് വന്നുവെന്നല്ല. ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പത്രൊസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, manifest ചെയ്തത് അന്ത്യകാലത്താണ്. ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറയുന്ന ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ മനുഷ്യശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. എന്നാൽ, മാറ്റമില്ലാത്തവനും മരണമില്ലാത്തവനും ശാശ്വതവാനുമായ സത്യദൈവത്തിന് തൻ്റെ സ്വഭാവമോ, സ്വരൂപമോ ത്യജിച്ചുകൊണ്ടോ, അല്ലാതെയോ തനിക്ക് അവതാരമെടുക്കാൻ കഴിയില്ല. (മലാ, 3:6; യാക്കോ, 1ൻ്റെ17; സങ്കീ, 90:2; യെശ, 57:15; 1തിമൊ, 6:16). അതായത്, യേശുവെന്ന മനുഷ്യനു ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). അതെങ്ങനെ ശരിയാകും? അതിൻ്റെ ഉത്തരമാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16).

ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നാണ് കാണുന്നത്. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണ നിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിച്ച തിമൊഥെയൊസാണ്. അടുത്തവാക്യം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? പൗലൊസുമല്ല, തിമൊഥെയൊസുമല്ല ജഡത്തിൽ വെളിപ്പെട്ടത്. “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവം യഹോവയാണെന്ന്; ആവർത്തനപ്പുസ്തകം മുതൽ ആവർത്തിച്ചു കാണാൻ കഴിയും. യിരെമ്യാവ് 10:10-ൽ, ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണെന്ന് പറഞ്ഞിട്ടുണ്ട്. അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിൽ കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതായത്, യഹോവയായ ദൈവം കന്യകയിലൂടെ എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന ദേഹവം ദേഹിയും ആത്മാവുമുള്ള പരിശുദ്ധമനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40,6; 6:69). അതാണ്, ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് സത്യദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ ലോകത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; 1തിമൊ, 3:14-16; എബ്രാ, 2:14-15). തന്മൂലം, പുത്രനല്ല; പിതാവാണ് സത്യദൈവമെന്ന് വ്യക്തമായി മനസ്സിലാക്കാം.

യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത പുതിയ അസ്തിത്വമാണ്, യേശു എന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യൻ. (റോമ, 5:15; 1പത്രൊ, 1:24; മത്താ, 26:38; ലൂക്കൊ, 23:46). അതായത്, പ്രവചനംപോലെ ദൈവം തൻ്റെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പരിശുദ്ധമനുഷ്യനാണ് യേശു. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; സങ്കീ, 40:6; എബ്രാ, 10:5; ലൂക്കൊ, 1:35; യോഹ, 6:69; 8:40). അതിനെയാണ് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. “ഗതിഭേദത്താൽ ആഛാദനമില്ലാത്ത അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിലും, അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്.” യഹോവ മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ കൃത്യമായ തെളിവ് പഴയനിയമത്തിലുമുണ്ട്. (ഉല്പ, 18:1-19-1). അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷനായ മൂന്ന് മനുഷ്യരിൽ ഒരാളെ, യഹോവയെന്ന് പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (ഉല്പ, 18:1,13). രണ്ടുപേർ ദൂതന്മാരാണെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. (18:16,22; 19:1). തൻ്റെ അടുക്കൽ ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായാണ് അബ്രാഹാം അവരെ മനസ്സിലാക്കിയത്. ഏഴെട്ടുനാഴിക അവനോടുകൂടെ ചിലവഴിച്ച്, അവൻ ഒരുക്കിക്കൊടുത്ത വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച്, അവനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം പുതുക്കിയശേഷമാണ്, ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ മടങ്ങിപ്പോയത്. (ഉല്പ, 18:4-19). ആബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യനായി പ്രത്യക്ഷനായ യഹോവ തന്നെയാണ്, പുതിയനിയമത്തിൽ മനുഷ്യരുടെ പാപപരിഹാരാർത്ഥം; യേശുവെന്ന സംജ്ഞാനാമത്തിൽ; ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. പഴയനിയമ പ്രവചനം ഉദ്ധരിച്ചുകൊണ്ട്, എബ്രായലേഖകൻ പറയുന്നു: “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” (10:5. ഒ.നോ: സങ്കീ, 40:6, LXX). “എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” അതായത്, പുതിയ നിയമത്തിൽ, മനുഷ്യരുടെ രക്ഷയ്ക്കായി; ദൈവം ഒരുക്കിയ ശരീരം അഥവാ, ദൈവം എടുത്ത പ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുള്ള പാപമറിയാത്ത മനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 2കൊരി, 5:21). പുതിയനിയമത്തിൽ മനുഷ്യരുടെ നിത്യരക്ഷയ്ക്കായി മാത്രം വെളിപ്പെട്ട യേശുവെന്ന പാപമറിയാത്ത മനുഷ്യൻ, സത്യദൈവമാണെന്ന് എങ്ങനെ പറയും? തന്മൂലം, പുത്രനല്ല; പിതാവാണ് സത്യദൈവമെന്ന് സംശയലേശമന്യേ തെളിയുന്നു.

സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6. ഒ.നോ: 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 16:32. ഒ.നോ: 3:2; 8:16; 8:29; 14:10; പ്രവൃ, 10:38). യേശുവിൻ്റെ കൂടെ ഇരുന്ന ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചത്. (മത്താ, 12:28; യോഹ, 3:2; പ്രവൃ, 2:22; 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്ന് ബഹുവചനത്തിൽ പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). തന്നെയും പിതാവിനെയും ചേർത്ത്, നമ്മെപ്പോലെ ഒന്നാകേണ്ടതിനു എന്ന് ബഹുവചനത്തിൽ പറഞ്ഞിട്ടുണ്ട്.. (യോഹ, 17:11). നാം ഒന്നായിരിക്കുന്നതുപോലെ എന്ന് പിന്നെയും ബഹുവചനത്തിൽ പറഞ്ഞിട്ടുണ്ട്. (യോഹ, 17:23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി ദൈവത്തിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല. (യോഹ, 20:17). അവൻ ദൈവത്തിൽ മറഞ്ഞിരിക്കയാണ്. (കൊലൊ, 3:3). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26. ഒ.നോ: യോഹ, 12:48). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14; യോഹ, 20:28). അവനെയാണ് തോമാസ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ (1തിമൊ, 3:14-16). പൂർവ്വാസ്തിത്വത്തിലും (ലൂക്കൊ, 1:68; യെശ, 25:8-9; 35:3-6; 40:3) സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിലും പിതാവും പുത്രനും ഒന്നുതന്നെയാണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28; 13:19). അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള “എഗോ എയ്മി” ആണെന്ന് പറഞ്ഞത്. (യോഹ, 8:58). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. അഥവാ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നുതന്നെയാണ്. തന്മൂലം, മനുഷ്യരുടെ രക്ഷയ്ക്കായി ദൈവം എടുത്ത മനുഷ്യപ്രത്യക്ഷതയായ ദൈവപുത്രനല്ല; ദൈവപിതാവാണ് സത്യദൈവം എന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു. ഇതാണ് ബൈബിൾ വെളിപ്പെടുത്തുന്ന വസ്തുത. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

നാം നമ്മുടെ സ്വരൂപത്തിൽ

നാം നമ്മുടെ സ്വരൂപത്തിൽ

“അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” (ഉല്പത്തി 1:26,27)

ഉല്പത്തി പുസ്തകത്തിൽ ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിനു മുമ്പ് “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്നു പറഞ്ഞതായി കാണാം. ഉല്പത്തിയിൽ മൂന്നു വാക്യങ്ങളിലായി നാലുപ്രാവശ്യവും യെശയ്യാവിൽ ഒരുപ്രാവശ്യവും, ഇങ്ങനെ ബൈബിളിൽ അഞ്ചുപ്രാവശ്യം ദൈവം ബഹുവചനം ഉപയോഗിക്കുന്നതായി കാണാം. (ഉല്പ, 1:26; 3:22; 11:7; യെശ, 6:8). ദൈവം തന്നോടുതന്നെയാണ് ബഹുവചനം പറഞ്ഞതെന്നും അതിനാൽ, ദൈവത്തിന് ബഹുത്വമുണ്ടെന്നും ട്രിനിറ്റി വാദിക്കുന്നു. ഇവരുടെ വാദം ശുദ്ധ അസംബന്ധമാണെന്ന് ബൈബിൾ വ്യക്തമാക്കുന്നു. മാത്രമല്ല, ബഹുവചമെന്നാൽ അതിന് മൂന്നെന്ന ഖണ്ഡിതമായ അർത്ഥമില്ല; അത് രണ്ടാകാം, അഞ്ചാകാം, പത്താകാം, നൂറാകാം, മില്യനോ, ബില്യനോ, ട്രില്യനോ ആകാം; വേണമെങ്കിൽ മൂന്നുമാകാം എന്നേയുള്ളു. പിന്നെങ്ങനെ അത് ത്രിത്വമാണെന്ന് പറയും???… ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവത്തിൻ്റെ പ്രകൃതിയറിയാതെ, ബഹുവചനമെന്ന നിങ്ങളുടെ ബാലിശമായ വ്യാഖ്യാനംപോലെ, ഹൈന്ദവ സഹോദരങ്ങൾക്കു വേണമെങ്കിൽ അവരുടെ മപ്പത്തിമുക്കോടി ദൈവങ്ങൾ ബൈബിളിലുണ്ടെന്ന് വാദിച്ചുകൂടെ???… അതുതന്നെയല്ലേ നിങ്ങളുടെയും വാദവും???… യഹോവയായ ദൈവവും അവൻ്റെ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ അപ്പോസ്തലന്മാരും ദൈവം ഒരുത്തൻ മാത്രമാണെന്ന് ബൈബിളിൽ ആദിയോടന്തം പറഞ്ഞുവെച്ചിരിക്കെയാണ് ഏകസത്യദൈവത്തിൽ പലരും ബഹുത്വം ആരോപിക്കുന്നത്. എന്നാൽ, എന്താണതിലെ വസ്തുതയെന്ന് നമുക്കു നോക്കാം:

നാം നമ്മുടെ സ്വരൂപത്തിൽ: “അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.” (ഉല്പ, 1:26). ഇതാണ് ത്രിത്വം എടുത്തുകാണിക്കുന്ന ഒന്നാമത്തെ വാക്യം. ദൈവം ആരോടാണ് ബഹുവചനം പറയുന്നതെന്ന് ഇയ്യോബിൻ്റെ പുസ്തകത്തിലുണ്ട്: “ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക. അതിന്റെ അളവു നിയമിച്ചവൻ ആർ? നീ അറിയുന്നുവോ? അല്ല, അതിന്നു അളവുനൂൽ പിടിച്ചവനാർ? പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആർ?” (ഇയ്യോ, 38:4-7). ആറാം വാക്യത്തിൽ ദൈവം സൃഷ്ടി നടത്തുമ്പോൾ; ഘോഷിച്ചുല്ലസിക്കയും സന്തോഷിച്ചാർക്കുകയും ചെയ്ത പ്രഭാതനക്ഷത്രങ്ങളും ദൈവപുത്രന്മാരും ദൂതന്മാരാണ്. ദൈവപുത്രന്മാരെ ഗ്രീക്കു സെപ്റ്റ്വജിൻ്റിലും (LXX), NIV-യിലും ദൂതന്മാർ (Angels) എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. ABP, CEV, CVB, NCV, NLT തുടങ്ങിയവയും കാണുക. ദൈവപുത്രന്മാർ ദൂതന്മാരാണെന്ന് ഇയ്യോബിൽത്തന്നെ പറഞ്ഞിട്ടുണ്ട്: (1:6; 2:1). അനാദിയിൽ സ്വർഗ്ഗവും ദൂതന്മാരുമുൾപ്പെടുന്ന അദൃശ്യലോകത്തിൻ്റെ സൃഷ്ടിയാണ് ദൈവം ആദ്യം നടത്തിയത്. (നെഹെ, 9:6; കൊലൊ, 1:16). അതെപ്പോഴാണെന്ന് ബൈബിളിൽ പറഞ്ഞിട്ടില്ല. അതിനുശേഷമാണ് ആകാശവും ഭൂമിയും മനുഷ്യനെയും സൃഷ്ടിക്കുന്നത്. അപ്പോൾ ദൂതന്മാരും ദൈവത്തോടൊപ്പം ഉണ്ടായിരുന്നുവെന്ന് ന്യായമായും മനസ്സിലാക്കാമല്ലോ? ഇയ്യോബിനോട് ദൈവമത് സ്പഷ്ടമായി പറയുകയും ചെയ്യുന്നു.

ഉല്പത്തിയിൽ ‘നാം നമ്മുടെ’ എന്നു ദൈവം ദൂതന്മാരോടാണ് പറയുന്നതെന്നതിന് വേറെയും തെളിവുണ്ട്: യഹോവ കെരൂബുകൾക്ക് മദ്ധ്യേയും (1ശമൂ, 4:4; 1ദിന, 13:6; സങ്കീ, 80:1), കെരൂബുകൾക്ക് മീതെ അധിവസിക്കുന്നവനും (2ശമൂ, 6:2; 2രാജാ, 19;15; യെശ, 37:16), കെരൂബുകളെ വാഹനമാക്കി സഞ്ചരിക്കുന്നവനുമാണ്. (2ശമൂ, 22:11; സങ്കീ, 18:10). മീഖായാവും (1രാജാ, 22:19–2ദിന, 18:18), യെശയ്യാവും (6:1-3), ദാനീയേലും (7:9-10), യോഹന്നാനും (വെളി, 4:1-4) യഹോവയെ കാണുന്നത് കെരൂബുകൾക്ക് മദ്ധ്യേയാണ്. യെഹെസ്ക്കേൽ ദൈവത്തിൻ്റെ സിംഹാസനവും മഹത്വവും കാണുന്നതും കെരൂബുൾക്ക് മീതെയാണ്. (യെഹെ, 10:1, 5, 18,19,20; 11:22). യഹോവ പ്രത്യക്ഷമാകുന്നിടത്തൊക്കെയും ഒരു ദൂതസാന്നിദ്ധ്യം കാണാൻ കഴിയും. (ഉല്പ, 3:22-24; 18:1-19:1; യെശ, 6:1-5), ദൂതൻ മുഖാന്തരം പ്രത്യക്ഷനായതായും പല വേദഭാഗങ്ങളിലും കാണാം. (ഉല്പ, 6:7-14; 21:17,18; 22:1-3; 31:11-13; 32:24:30; പുറ, 3:2-6). ആകയായാൽ ദൈവത്തോടൊപ്പം ദൂതന്മാരാണ് ഉണ്ടായിരുന്നതെന്ന് മനസ്സിലാക്കാം. മറ്റു വേദഭാഗങ്ങളിൽ നിന്ന് കൂടുതൽ മനസ്സിലാക്കാം:

വിശ്വാസയോഗ്യമായ ചില തെളിവുകൾ:

1. ഒന്നാം പ്രമാണം: ഉല്പത്തി 1:26-ൽ സൃഷ്ടി നടത്തുമ്പോൾ ദൈവത്തിനു തന്നിൽത്തന്നെ ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, പത്തു കല്പനകളിൽ ഒന്നാമത്തെ കല്പന തെറ്റാണെന്നു പറയേണ്ടിവരും: “യഹോവയായ ദൈവം ഞാനാകുന്നു; ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുതു.” (പുറ, 20:2,3; ആവ, 56,7). ഇതാണ് ഒന്നാമത്തെ കല്പന. ത്രിത്വത്തിൻ്റെ വ്യാജംപോലെ സൃഷ്ടിയിങ്കൽ ദൈവത്തിനൊരു ബഹുത്വമുണ്ടായിരുന്നെങ്കിൽ പത്തുകല്പനകൾ നല്കുമ്പോൾ എന്തുകൊണ്ടാണ് ദൈവം ബഹുവചനം പറയാതിരുന്നത്? ദൈവം മൂന്നു വ്യക്തിയായിരുന്നെങ്കിൽ, “ഞങ്ങൾ അല്ലാതെ അന്യദൈവങ്ങൾ ഉണ്ടാകരുതു” എന്നു പറയില്ലായിരുന്നോ? മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ബഹുത്വമുണ്ടായിരുന്ന ദൈവത്തിന് കല്പന നല്കിയപ്പോൾ ബഹുത്വം ആവിയായിപ്പോയോ? പഴയനിയമത്തിൽ ദൈവം മാറാത്തവൻ ആണെന്നും (മലാ, 3:6) പുതിയനിയമത്തിൽ ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ ആണെന്നും പറഞ്ഞിട്ടുണ്ട്: (യാക്കോ, 1:17). അതായത്, ദൈവം ഏകനായിക്കോട്ടെ, ത്രിത്വമായിക്കോട്ടെ രണ്ടായാലും സാഹചര്യങ്ങൾക്കനുസരിച്ച് തൻ്റെ പ്രകൃതിക്ക് വ്യതിയാനം സംഭവിക്കുന്ന സ്ഥിരതയില്ലാത്തവനല്ല. ചിലപ്പോൾ ഏകനും മറ്റു ചിലപ്പോൾ ത്രിത്വമാകാനും മായവിയല്ല ദൈവം. എന്നുവെച്ചാൽ, ഒന്നാം കല്പനയ്ക്കുതന്നെ പണികൊടുത്ത ഉപദേശമാണ് ത്രിത്വം!

2. ക്രിസ്തുവിൻ്റെ സാക്ഷ്യം: മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ദൈവത്തിനു തന്നിൽത്തന്നെ ബഹുത്വമുണ്ടായിരുന്നു എന്നാണ് പണ്ഡിതന്മാരുടെ വാദം. അവരുടെ വാദം വഞ്ചനാപരമാണെന്ന് ദൈവത്തിൻ്റെ ക്രിസ്തു സാക്ഷ്യപ്പെടുത്തുന്നു: “അതിന്നു ക്രിസ്തു: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4. ഒ.നോ: മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ രണ്ടുകാര്യങ്ങൾ പറയാം: ഒന്ന്; ക്രിസ്തു പറഞ്ഞത്: സൃഷ്ടിച്ച ‘അവൻ‘ (he wich made) എന്നാണ്. ഉല്പത്തിയിൽ സ്രഷ്ടാവായ ദൈവത്തിനു തന്നിൽത്തന്നെ ബഹുത്വം ഉണ്ടായിരുന്നെങ്കിൽ ക്രിസ്തു ‘സൃഷ്ടിച്ചവൻ’ എന്ന ഏകവചനമല്ല, ‘സൃഷ്ടിച്ചവർ‘ (they which made) എന്ന ബഹുവചനം പറയുമായിരുന്നു. രണ്ട്; ത്രിത്വവ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു വ്യക്തിചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു വ്യക്തിയെയാണ് ഉണ്ടാക്കിയത്. എന്നാൽ ക്രിസ്തു പറഞ്ഞത്: ‘സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു’ എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ‘അവരെ‘ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു വ്യക്തിയെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് മൂന്നു വ്യക്തിയായിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? അതിൻ്റെ ഉത്തരമാണ്; സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; യെശ, 44:24). ക്രിസ്തു ഷ്മാ പ്രാർത്ഥന ഉദ്ധരിച്ചതും നോക്കുക: “എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” മർക്കോ, 12:29). ഭാഷയ്ക്കൊരു വ്യാകരണവും അതുപയോഗിക്കാനൊരു നിയമവും ഉണ്ട്; അതിനെ അതിലംഘിച്ചാൽ ദുരുപദേശമായി മാറും. ഉല്പത്തി 1:26-ൽ ദൈവത്തിനു ബഹുത്വമുണ്ടെന്നു പറയുന്നവർ രണ്ടുപാപം ഒരുപോലെ ചെയ്യുന്നു: 1. ഏകസത്യദൈവത്തെ ബഹുദൈവമാക്കുന്നു. 2. വായിൽ വഞ്ചനയില്ലാത്ത ക്രിസ്തുവിനെ നുണയനും വഞ്ചകനുമാക്കുന്നു. അതാണ് ഉപായിയായ സർപ്പം നിഖ്യാസുനഹദോസിലൂടെ സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയ ത്രിത്വോപദേശം.

3. എഴുത്തുകാരനായ മോശെയുടെ സാക്ഷ്യം: ട്രിനിറ്റി പഠിപ്പിക്കുന്നത്; യഹോവ ഒറ്റയ്ക്കല്ല സൃഷ്ടിച്ചത്; പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളായി യഹോവയ്ക്കൊപ്പം ഉണ്ടായിരുന്നു; മൂന്നുപേരും കൂടിയാണ് സൃഷ്ടി നടത്തിയത്. 26-ാം വാക്യത്തിൽ സംസാരിക്കുന്നത് അഥവാ ഉത്തമപുരുഷൻ യഹോവയാണ്: “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക.” ത്രിത്വം പറയുന്നതുപോലെ ദൈവത്തിൻ്റെ കൂടെയുള്ളത് പുത്രനും പരിശുദ്ധാത്മാവും അല്ലെന്നതിൻ്റെ തെളിവാണ് അടുത്തവാക്യം: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു , ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. (ഉല്പ, 1:27). ദൈവം അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു എന്നല്ല, തൻ്റെ (his) അഥവാ അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു എന്ന് ഏകവചനത്തിലാണ് മോശെ പറഞ്ഞിരിക്കുന്നത്. ത്രിത്വപണ്ഡിതന്മാരെ, മോശെ കള്ളം പറയുകയാണോ? 26-ാം വാക്യത്തിൽ ദൈവം ത്രിത്വമായിരുന്നെങ്കിൽ അടുത്ത വാക്യത്തിൽ വന്നപ്പോൾ ത്രിത്വം ആവിയായിപ്പോയോ? നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക എന്ന് പറഞ്ഞത് ദൈവമാണ്. ആ വാക്യത്തിൽ “നാം, നമ്മുടെ” ബഹുവചനമാണ്; കൂടെയുള്ളത് ദൂതന്മാരാണെന്നും മുകളിൽ നാം കണ്ടതാണ്. അടുത്തവാക്യം എഴുത്തുകാരനായ മോശെ പറയുന്നതാണ്. ഇനി, ത്രിത്വം പറയുന്നതുപോലെ പുത്രനും പരിശുദ്ധാത്മാവുമാണ് ദൈവത്തിൻ്റെ കൂടെയുള്ളതെങ്കിൽ: ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു എന്ന് ഏകവചനത്തൽ അല്ലല്ലോ, ദൈവം അവരുടെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു എന്ന് ബഹുവചനത്തിലല്ലേ മോശെ പറയേണ്ടത്? അതായത്, തൻ്റെകൂടെ ഉണ്ടായിരുന്ന ദൂതന്മാരെയും ചേർത്ത് ബഹുവചനം പറഞ്ഞശേഷം, യഹോവയായ ദൈവം ഒറ്റയ്ക്കാണ് മനുഷ്യനെ സൃഷ്ടിക്കുന്നതെന്ന് വ്യക്തം. ഭാഷയുടെ വ്യാകരണ നിയമത്തെയെല്ലാം അതിലംഘിക്കുന്ന പക്കാ ദുരുപദേശമാണ് ത്രിത്വം. ഉപായിയായ സർപ്പം എത്രയൊക്കെ ശ്രമിച്ചാലും ഏകദൈവത്തെ ബഹുത്വമാക്കാൻ സിംഗിൾ തെളിവുപോലും ബൈബിളിൽ നിന്ന് ലഭിക്കില്ലെന്ന് ഓർത്തുകൊള്ളുക.

4. സമാന്തരവാക്യങ്ങൾ: ബൈബിളിലെ ഒരു വാക്യംകൊണ്ട് ഒരുപദേശവും സ്ഥാപിക്കാൻ സമാന്തരവാക്യങ്ങൾ സമ്മതിക്കില്ലെന്ന് ദുരുപദേശകർക്ക് അറിയില്ല. സൃഷ്ടിയെക്കുറിക്കുന്ന ആ ഒരു വാക്യം മാത്രമല്ല; അനേകം വാക്യങ്ങളുണ്ട്; അവിടെയൊന്നും ബഹുവചനമില്ല; ഏകവചനമാണുള്ളത്: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” (ഉല്പ, 1:27). “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.” (ഉല്പ, 2:7). “അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8). “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24. ഒ.നോ: 2രാജാ, 19:15; നെഹെ, 9:6; യെശ, 37:16). മേല്പറഞ്ഞ വാക്യങ്ങളിലൊക്കെ യഹോവ ഒറ്റയ്ക്ക് സൃഷ്ടി നടത്തിയെന്നാണ്. പിതാവ് ഒറ്റയ്ക്കാണ് സൃഷ്ടിച്ചതെന്നതിനും വാക്യമുണ്ട്: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;” (യെശ, 64:8). “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;” (മലാ, 2:10). “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു” എന്ന ക്രിസ്തുവിൻ്റെ വാക്കുകളും ഓർക്കുക: (മത്താ, 19:4; മർക്കൊ, 10:6). കർത്താവായ യേശുവിൻ്റെ വാക്കുകളെങ്കിലും ത്രിത്വദുരുപദേശകർ വിശ്വസിച്ചിരുന്നെങ്കിൽ….!

നമ്മിൽ ഒരുത്തനെപ്പോലെ: “മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു.” (ഉല്പ, 3:22). ഈ വാക്യത്തിൻ്റെ ആദ്യഭാഗത്തു ദൈവത്തിൻ്റെ പ്രസ്താവനയും രണ്ടാംഭാഗത്ത് കല്പനയുമാണ് കാണുന്നത്. ‘അമർ’ (amar) എന്ന പദത്തെ ‘കല്പന’ (command – പുറ, 8:27; 1ശമൂ, 16:16; commandment – 1ദിന, 14:12; 2ദിന, 24:8) എന്നു 30 പ്രാവശ്യം ബൈബിളിൽ പരിഭാഷ ചെയ്തിട്ടുണ്ട്. അവിടെ ‘നമ്മിൽ ഒരുത്തനെപ്പോലെ’ എന്നു യഹോവ പറയുന്നത് തൻ്റെയൊപ്പമുള്ള കെരൂബുകളോടാണെന്നും, അവരോട് തന്നെയാണ് കല്പന എന്നതിനും തെളിവാണ് തുടർന്ന് കെരൂബുകളെ തോട്ടം കാവൽ ചെയ്യാൻ ദൈവം നിർത്തിയത്: “ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.” (ഉല്പ, 3:24). തോട്ടം കാവൽ ചെയ്യാൻ പുത്രനെയും പരിശുദ്ധാത്മാവിനെയുമാണ് യഹോവ നിർത്തിയതെന്ന് ത്രിത്വം സമ്മതിക്കുമോ? യഹോവയ്ക്കൊപ്പം ദൂതന്മാരാണ് ഉണ്ടായിരുന്നതെന്ന് ഈ വാക്യത്തിൽ വ്യക്തമല്ലേ? കെരൂബുകൾക്ക് മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്നവനും (വെളി, 4:6-8) കെരൂബുകളെ വാഹനമാക്കി സഞ്ചരിക്കുന്നവനുമായ (2ശമൂ, 22:11; സങ്കീ, 18:10) യഹോവയോടൊപ്പം സൃഷ്ടിയിങ്കൽ ഉണ്ടായിരുന്നത് ദൂതന്മാരല്ലെന്ന് ആർക്ക് പറയാൻ കഴിയും???…

ഒരു ചോദ്യം: ദൈവത്തോടൊപ്പം ഉണ്ടായിരുന്നത് ദൂതന്മാരാണെന്ന് തെളിഞ്ഞുകഴിഞ്ഞു. അപ്പോൾ ഒരു ചോദ്യംവരും; “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്നാണല്ലോ പറയുന്നത്; ദൂതന്മാരുടെയും ദൈവത്തിൻ്റെയും സ്വരൂപവും സാദൃശ്യവും ഒന്നാണോ? ഉത്തരം: ദൂതന്മാർ അഥവാ സ്വർഗ്ഗീയ ജീവികളെയും ദൈവപുത്രന്മാർ എന്നാണ് വിളിച്ചിരിക്കുന്നത്. (ഇയ്യോ, 1:6; 2:1; 38:6; സങ്കീ, 8:5; ദാനീ, 3:25). ദൈവപുത്രന്മാർക്ക് ദൈവത്തിൻ്റെ ഛായയല്ലെന്ന് പറയാൻ എന്ത് ന്യായമാണുള്ളത്? ആകാശവും ഭൂമിയും ആദ്യമനുഷ്യനായ ആദാമിനെയും സൃഷ്ടിക്കുന്നതിനു മുമ്പാണ് അദൃശ്യലോകത്തെയും ദൂതന്മാരെയും ദൈവം സൃഷ്ടിക്കുന്നത്. (നെഹെ, 9:6; കൊലൊ, 1:16). താൻ സൃഷ്ടിച്ച ആദാമിനെ ദൈവത്തിൻ്റെ പുത്രനെന്ന് വിളിച്ചിട്ടുണ്ട്. (ലൂക്കൊ, 3:38). ആദാമിനെ തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ച ദൈവം തൻ്റെ സ്വർഗ്ഗീയ പുത്രന്മാരെ തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമല്ല സൃഷ്ടിച്ചിരിക്കുന്നതെന്ന് ആർക്കും പറയാൻ കഴിയില്ല. എങ്കിലും കൂടുതൽ തെളിവുകൾ നോക്കാം:

ദൈവത്തിൻ്റെയും ദൂതന്മാരുടെയും സാദൃശ്യം: സ്വരൂപവും (image) സാദൃശ്യവും (likeness) പര്യായങ്ങളാണ്. പ്രതിബിംബം, പ്രതിച്ഛായ, പ്രതിമ, പ്രതിരൂപം, സ്വരൂപം, തത്സ്വരൂപം, സമാനത, സാദൃശ്യം, സാമ്യം എല്ലാം ഒന്നുതന്നെയാണ്. യെഹെസ്ക്കേൽ സ്വർഗ്ഗസിംഹാസനത്തിൽ കണ്ട ദൈവത്തിന് മനുഷ്യസാദൃശ്യമാണുള്ളത്: “അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിന്നു മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു.” (യെഹെ, 1:26). എട്ടാം അദ്ധ്യായത്തിലും മനുഷ്യസാദൃശ്യത്തിലാണ് കാണുന്നത്: “അപ്പോൾ ഞാൻ മനുഷ്യസാദൃശത്തിൽ ഒരു രൂപം കണ്ടു; അവന്റെ അരമുതൽ കീഴോട്ടു തീപോലെയും അരമുതൽ മേലോട്ടു ശുക്ളസ്വർണ്ണത്തിന്റെ പ്രഭപോലെയും ആയിരുന്നു.” (യെഹെ, 8:2. ഒ..നോ: 1:26,27). ദാനീയേൽ ദൈവത്തെ കാണുന്നതും മനുഷ്യരൂപത്തിലാണ്: ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.” (ദാനീ, 7:9). ഇവിടെ ദൈവത്തെ വയോധികൻ എന്ന് പറഞ്ഞിരിക്കുന്നത് വയസ്സായവൻ എന്നർത്ഥത്തിലല്ല; പുരാതനനായവൻ എന്നർത്ഥത്തിലാണ്. യഹോവയ്ക്കു ചുറ്റുമുള്ള ജീവികൾക്കും മനുഷ്യസാദൃശ്യമായിരുന്നു: “അതിന്റെ നടുവിൽ നാലു ജീവികളുടെ സാദൃശ്യം കണ്ടു; അവയുടെ രൂപമോ: അവെക്കു മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു.” (യെഹെ, 1:5. ഒ.നോ: 8:2; 10:2). ദാനീയേൽ ഊലായിതീരത്തുവെച്ചു കണ്ട ദർശനത്തിലെ ദൂതന് മനഷ്യരൂപമായിരുന്നു: “എന്നാൽ ദാനീയേലെന്ന ഞാൻ ഈ ദർശനം കണ്ടിട്ടു അർത്ഥം ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പുരുഷരൂപം എന്റെ മുമ്പിൽ നില്ക്കുന്നതു കണ്ടു.” (ദാനീ, 8:15). കേട്ട ശബ്ദം മനുഷ്യൻ്റെയായിരുന്നു: “ഗബ്രീയേലേ, ഇവന്നു ഈ ദർശനം ഗ്രഹിപ്പിച്ചുകൊടുക്ക എന്നു ഊലായിതീരത്തുനിന്നു വിളിച്ചുപറയുന്ന ഒരു മനഷ്യന്റെ ശബ്ദം ഞാൻ കേട്ടു.” (ദാനീ, 8:16). ഹിദ്ദെക്കേൽ മഹാനദീതീരത്ത് ഇരിക്കുമ്പോൾ കണ്ട ദൂതനു മനുഷ്യസാദൃശനായിരുന്നു: “അപ്പോൾ മനുഷ്യരോടു സദൃശനായ ഒരുത്തൻ എന്റെ അധരങ്ങളെ തൊട്ടു; ഉടനെ ഞാൻ വായ്തുറന്നു സംസാരിച്ചു:” (ദാനീ, 10:16. ഒ.നോ: 10:18). ഇതിൽനിന്ന് ദൈവത്തിൻ്റെയും ദൂതന്മാരുടെ സാദൃശ്യം ഒന്നാണെന്ന് മനസ്സിലാക്കാമല്ലോ.

സ്രഷ്ടാവ് ഒരുത്തൻ മാത്രം: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” (ഉല്പ, 1:27). സൃഷ്ടിയിൽ കൂടെയുണ്ടായിരുന്നത് ദൂതന്മാരാണെന്ന് തെളിവു കൊടുക്കുമ്പോൾ, ദൂതന്മാരുടെയും ദൈവത്തിൻ്റെയും സാദൃശ്യം ഒന്നാണോ, ദൂതന്മാരും ദൈവവും ചേർന്നാണോ മനുഷ്യനെ സൃഷ്ടിച്ചത്? എന്നൊക്കെയുള്ള വെളിവില്ലാത്ത ചോദ്യമാണ് ട്രിനിറ്റി ചോദിക്കുന്നത്. ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നത് ദൂതന്മാരുടെ സാദൃശ്യത്തിലും സഹായത്താലുമല്ല. ദൈവത്തിൻ്റെയും തൻ്റെ ആദ്യസൃഷ്ടികളായ ദൂതന്മാരുടെയും സാദൃശ്യം ഒന്നാണെന്നല്ലാതെ, സൃഷ്ടിയിൽ ദൂതന് യാതൊരു പങ്കുമില്ലെന്ന് മേല്പറഞ്ഞ വാക്യം തെളിവു നല്കുന്നു. സൃഷ്ടിനടത്തിയത് താൻ ഒറ്റയ്ക്കാണെന്നതിന് അനേകവാക്യങ്ങൾ മുകളിൽ കാണിച്ചതാണ്: യഹോവ ഒരു വെല്ലുവിളിയോടെ ചോദിക്കുന്ന ഒരു ഭാഗമുണ്ട്: “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ (alone) ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24. ഒ.നോ: 2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; 64:8; മലാ, 2:10). താൻ ഒറ്റയ്ക്ക് സൃഷ്ടിച്ചു; തൻ്റെകൂടെ സഹായത്തിന് ആരുണ്ടായിരുന്നു എന്ന് യഹോവ ഒരു വെല്ലുവിളിയോടെ ചോദിക്കുമ്പോൾ; പ്രത്യുത്തരമായി ട്രിനിറ്റി പറയുന്നു: യഹോവേ, നിനക്കറിയില്ല നിൻ്റെകൂടെ പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്തവ്യക്തികളായി ഉണ്ടായിരുന്നു. യഹോവയെ പഠിപ്പിക്കുന്ന ത്രിമൂർത്തി ബഹുദൈവിശ്വാസികൾ!

വരുവിൻ നാം ഇറങ്ങിച്ചെല്ലാം: “വരുവിൻ; നാം ഇറങ്ങിച്ചെന്നു, അവർ തമ്മിൽ ഭാഷതിരിച്ചറിയാതിരിപ്പാൻ അവരുടെ ഭാഷ കലക്കിക്കളക എന്നു അരുളിച്ചെയ്തു.” (ഉല്പ, 11:7). ബാബേലിലെ ഭാഷ കലക്കുന്നതിനോടുള്ള ബന്ധത്തിലും യഹോവ ബഹുവചനം പറയുന്നതായി കാണാം. ദൂതന്മാരാണ് എല്ലായിപ്പോഴും ദൈവത്തോടൊപ്പം ഉള്ളതെങ്കിൽ സ്വാഭാവികമായും അത് ദൂതന്മാരോടാണ് പറയുന്നതെന്ന് മനസ്സിലാക്കാമല്ലോ? ദൂതന്മാരാണ് യഹോവയോടൊപ്പം ഉണ്ടായിരുന്നത് എന്നതിനു വേറെയും തെളിവുകളുണ്ട്: അബ്രാഹാമിനു മമ്രേയുടെ തോപ്പിൽവെച്ചു യഹോവ പ്രത്യക്ഷനായപ്പോഴും രണ്ടു ദൂതന്മാർ കൂടെയുണ്ടായിരുന്നു. (18:1,2). യഹോവ അബ്രാഹാമിൻ്റെ സന്നിധിൽ നില്ക്കുമ്പോൾ രണ്ടു ദൂതന്മാർ സോദോമിലേക്ക് പോകുന്നതായി 18:22-ലും, 19:1-ലും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. 

ആർ നമുക്കുവേണ്ടി പോകും: “അനന്തരം ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം കേട്ടിട്ടു: അടിയൻ ഇതാ അടിയനെ അയക്കേണമേ എന്നു ഞാൻ പറഞ്ഞു.” (യെശ, 6:8). സ്വർഗ്ഗത്തിൽ സാറാഫുകളുടെ മദ്ധ്യേയാണ് യഹോവയെ യെശയ്യാവ് കണ്ടത്. ആറാറു ചിറകുകളുള്ള സാറാഫുകൾ രണ്ടുകൊണ്ടു മുഖംമൂടിയും രണ്ടുകൊണ്ടു പാദം മൂടിയും രണ്ടുകൊണ്ട് പറന്നുനിന്നും പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് നിത്യം ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കുകയാണ്. (വെളി, 4:1-8). അനന്തരം 8-ാം വാക്യത്തിൽ ആർ നമുക്കുവേണ്ടി പോകും എന്ന് യഹോവ യെശയ്യാവിനോടു ചോദിക്കുന്നത് ബഹുവചനത്തിലാണ്. അവിടെയും നമുക്കുവേണ്ടിയെന്ന ബഹുവചനം യഹോവ ഉപയോഗിക്കുന്നത് ദൂതന്മാരെയും ചേർത്താണ്. അവിടെ ദൂതന്മാരോടാണ് യഹോവ പറയുന്നതെന്ന് കൃത്യമായി മനസ്സിലാക്കാം. യെശയ്യാവ് സ്വർഗ്ഗത്തിൽ യഹോവയെയും ദൂതന്മാരെയുമല്ലാതെ പുത്രനെയും പരിശുദ്ധാത്മാവിനെയും കാണുന്നില്ലല്ലോ? ത്രിത്വം പറയുന്നതുപോലെ, പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളായി യഹോവയോടുകൂടെ ഉണ്ടായിരുന്നെങ്കിൽ സ്വർഗ്ഗത്തിൽ കാണേണ്ടതല്ലേ? യെശയ്യാവ് മാത്രമല്ല; മീഖായാവും (1രാജാ, 22:19), യെഹെസ്ക്കേലും (1:26-28), ദാനീയേലും (7:9,10) യഹോവയെയും ദൂതന്മാരെയുമല്ലാതെ; പുത്രനെയും പരിശുദ്ധാത്മാവിനെയും കാണുന്നില്ല. മാത്രമല്ല യോഹന്നാൻ സ്വർഗ്ഗത്തിൽ ഒരു ദൈവസിംഹാസനമാണ് കാണുന്നത്: “സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടത്. (വെളി, 4:2). അതിൽനിന്ന് സ്വർഗ്ഗത്തിൽ ഒരു ദൈവസിംഹാസനം ഏകദൈവവും മാത്രമേയുള്ളെന്ന് സ്ഫടികസ്ഫുടം തെളിയുന്നു. അടുത്തത്: മോശെയ്ക്ക് ദൈവം ന്യായപ്രമാണം കൊടുത്തത് നേരിട്ടല്ല; ദൂതന്മാർ മുഖാന്തരമാണ്. (പ്രവൃ, 7:53; ഗലാ, 3:19; എബ്രാ, 2:2). അതായത് സ്വർഗ്ഗത്തിൽ കെരൂബുകളുടെ മദ്ധ്യേ വസിക്കുന്ന ദൈവം ഭൂമിയിൽ പ്രത്യക്ഷനായി മനുഷ്യരോട് ഇടപെടുമ്പോഴെല്ലാം ഒരു ദൂതസാന്നിദ്ധ്യം ദൃശ്യമാണ്. അപ്പോൾ ദൈവം ”നാം, നമ്മുടെ, നമ്മിൽ, നമുക്കുവേണ്ടി” എന്നൊക്കെ ബഹുവചനത്തിൽ പറയുന്നതു ദൂതന്മാരെയും ചേർത്താണെന്ന് വ്യക്തമല്ലേ? എത്ര കൃത്യമായിട്ടാണ് ബൈബിളിൽ എഴുതിവെച്ചിരിക്കുന്നത്.

ഒരു മനോഹരമായ ദുരുപദേശം: “അനന്തരം ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം കേട്ടിട്ടു: അടിയൻ ഇതാ അടിയനെ അയക്കേണമേ എന്നു ഞാൻ പറഞ്ഞു.” (യെശ, 6:8). ഈ വാക്യത്തിൽ ‘ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും?‘ എന്നു യഹോവ ചോദിക്കുമ്പോൾ ‘അടിയൻ ഇതാ അടിയനെ അയക്കേണമേ‘ എന്ന് പ്രത്യുത്തരം പറയുന്നത് യെശയ്യാവാണ്. അതിനെ ട്രിനിറ്റി പഠിപ്പിക്കുന്നത്; യേശുക്രിസ്തുവാണ് ‘അടിയൻ ഇതാ അടിയനെ അയക്കേണമേ’ എന്ന് പറയുന്നതെന്നാണ്. ആ വേദഭാഗം വായിച്ചാൽ ‘അടിയനെ അയക്കേണമേ’ എന്നു പറയുന്നത് യെശയ്യാവാണെന്ന് ഏതൊരാൾക്കും മനസ്സിലാകും. അവിടെ ഉത്തമപുരുഷ സർവ്വനാമത്തിൽ സംസാരിക്കുന്നത് രണ്ടുപേരാണ്: യെശയ്യാവും യഹോവയും. ഒന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട്, പതിനൊന്ന് വാക്യങ്ങളിലെ ഉത്തമപുരുഷൻ യെശയ്യാവാണ്; എട്ടാം വാക്യത്തിലെ ആദ്യത്തെ ഉത്തമപുരുഷ്യൻ യഹോവയായ കർത്താവാണ്. രണ്ടാമത്തേത്, ‘എന്നു ഞാൻ പറഞ്ഞു‘ എന്നിങ്ങനെ പറയുന്നത് യെശയ്യാവാണ്. ശുദ്ധിയില്ലാത്ത അധരങ്ങളുള്ള മനുഷ്യനായ താൻ യഹോവയെ കണ്ടതുകൊണ്ട് നശിച്ചുപോകുമെന്ന് വിലപിച്ച യെശയ്യാവിനെ ബലപ്പെടുത്തുന്നത് ദൂതനാണ്. (6:5-7). തുടക്കംമുതൽ ഞാൻ, എൻ്റെ എന്നിങ്ങനെ സംസാരിക്കുന്നത് യെശയ്യാവാണ്. യേശുക്രിസ്തുവാണ് സംസാരിക്കുന്നതെങ്കിൽ, ‘എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ’ എന്നൊക്കെ പറയുന്നതും യേശുക്രിസ്തുവാണെന്ന് സമ്മതിക്കണം. ഓരോരോ ഉപദേശങ്ങൾ! ഇനി, ജനത്തോട് പോയി അറിയിക്കാൻ പറഞ്ഞകാര്യം, ‘അടിയനെ അയക്കേണമേ’ എന്നു പറഞ്ഞത് യേശുവാണെങ്കിൽ അവൻതന്നെ പോയി അറിയിക്കണ്ടേ? എന്നാൽ യോഹന്നാൻ അപ്പൊസ്തലൻ പറയുന്നത്; യെശയ്യാവാണ് അക്കാര്യം ജനത്തോടറിയിച്ചതെന്നു പറഞ്ഞിരിക്കുന്നു. (യോഹ, 12:38-41). പേരോ, പദവിയോ, വിശേഷണമോ ഒരിക്കലെങ്കിലും പറയാതെ എഴുത്തുകാരനല്ലാതെ ആർക്കും സർവ്വനാമം ഉപയോഗിക്കാൻ കഴിയില്ലെന്ന് അറിയാൻ കഴിയാതെവണ്ണം പണ്ഡിതന്മാരുടെ ഹൃദയത്തെ സാത്താൻ കുരുടാക്കിക്കളഞ്ഞു. (യെശ, 6:10; യോഹ, 12:40). ത്രിത്വമെന്ന ദുരുപദേശം വിശ്വസിക്കുന്നവർ ബൈബിളെന്നല്ല, ബാലമംഗളം വായിച്ചാലും ഇതുതന്നെയായിരിക്കും അവസ്ഥ. സിംഹാസനത്തിൽ ഇരിക്കുന്നതായി യെശയ്യാവ് കണ്ട സൈന്യങ്ങളുടെ യഹോവയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം യേശുവെന്ന നാമത്തിൽ ജഡത്തിൽ പ്രത്യക്ഷനായി മരണം വരിച്ചത്. (മത്താ, 1:21; ലൂക്കൊ, 1;68; ഫിലി, 2:6-8; 1തിമൊ, 2:5,6; 3:15,16; എബ്രാ, 2:14-15)). സകല പ്രവാചകന്മാരെയും യേശുക്രിസ്തു ആക്കിയാലും നടപടിയാകുന്ന ഒരു ഉപദേശമേയല്ല ട്രിനിറ്റി. ജീവനുള്ള ദൈവത്തിൻ്റെ കയ്യിൽ വീഴുന്നത് ഭയങ്കരമാണെന്ന് ഓർത്തുകൊൾക. (എബ്രാ, 10:31).

ഒരു മാരണ വ്യാഖ്യാനം: ¹ “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ² ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്‍റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു. ³ വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.” (ഉല്പ, 1:1-3). ഉല്പത്തി ഒന്നാം അദ്ധ്യായത്തിലെ ആദ്യ മൂന്നു വാക്യങ്ങളിൽത്തന്നെ ത്രിത്വത്തിനു തെളിവുണ്ടെന്ന് പണ്ഡിതന്മാർ പറയുന്നു. ‘ഒന്നാം വാക്യത്തിൽ ദൈവം, രണ്ടാം വാക്യത്തിൽ ആത്മാവ്, മൂന്നാം വാക്യത്തിൽ ദൈവത്തിൻ്റെ കല്പന’ ഇതാണവരുടെ ത്രിത്വം. ‘കല്പിച്ചു’ എന്നു പറഞ്ഞിരിക്കുന്നത് ദൈവത്തിൻ്റെ വചനംകൊണ്ടാണല്ലോ, വചനം പുത്രനാണെന്നു യോഹന്നാൻ പറഞ്ഞിട്ടുണ്ടെന്നാണ് ത്രിത്വവാദം. മൂന്നാം വാക്യത്തിൽ ‘വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു’ എന്നാണ് കാണുന്നത്. കല്പിച്ചു (said) എന്നതിന് ‘അമർ’ (amar) എന്ന എബ്രായ വാക്കാണ് മൂന്നാം വാക്യത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കല്പന, അരുളപ്പാട്, പറഞ്ഞു, എന്നിത്യാദി അർത്ഥങ്ങളിൽ ‘അമർ’ 5,000-ലധികം പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ വചനം അഥവാ വാക്കിനെ കുറിക്കുന്ന എബ്രായപദം ‘ദവാർ’ (dabar) ആണ്. ആ പദം 1,500-ലധികം പ്രാവശ്യമുണ്ട്. ദവാർ ‘വാക്കു’ എന്നർത്ഥത്തിൽ ആദ്യം ഉപയോഗിച്ചിരിക്കുന്നത് ഉല്പത്തി 11:1-ലാണ്: “ഭൂമിയിൽ ഒക്കെയും ഒരേ ഭാഷയും ഒരേ വാക്കും (ദവാർ) ആയിരുന്നു.” ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെടുന്ന വചനമാണ് ദവാർ: (യെശ, 55:11; യെശ, 45:23; യിരെ, 9:20; യെഹെ, 3:17; 33:17; സെഖ, 7:12). മൂന്നാം വാക്യത്തിലുള്ളത് ദവാർ അഥവാ വചനമല്ല; അമർ അഥവാ കല്പനയാണ്. മൂന്നാം വാക്യത്തിൽ ഇല്ലാത്ത ‘വചനത്തെ’ പുത്രനെന്ന് വ്യാഖ്യാനിക്കുന്ന ത്രിത്വകുതുകികളോട് ചോദിക്കട്ടെ; ഉല്പത്തി മൂന്നാം അദ്ധ്യായത്തിൽ പാമ്പും ഇയ്യോബിൻ്റെ പുസ്തകത്തിൽ സാത്താനും ‘പറഞ്ഞു’ (said) എന്നതിനെ ‘അമർ’ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്; അതും പുത്രനാണെന്നു സമ്മതിക്കുമോ? (ഉല്പ, 3:1,4; ഇയ്യോ, 1:7,9; 2:2,4). ഇവിടെ രസകരമായ ഒരു കാര്യമുണ്ട്: അവരുടെ വ്യാഖ്യാനപ്രകാരം ആദ്യത്തെ 1, 2, 3 വാക്യങ്ങളിൽ ദൈവവും ആത്മാവും പുത്രനും വേറിട്ടു നില്ക്കുകയാണ്. എന്നിട്ടു അവർതന്നെ പറയുന്നു: ഒന്നാം വാക്യത്തിലെ ദൈവം അഥവാ എലോഹീം ബഹുവചനമാണ്; അതുകൊണ്ട് ദൈവത്തിനു ബഹുത്വമുണ്ട്. ദൈവം അഥവാ എലോഹീം ബഹുവചനമായതുകൊണ്ട് ദൈവത്തിനു ബഹുത്വമുണ്ടെന്ന ഇവരുടെ വാദം അംഗീകരിച്ചാൽ, ഒന്നാം വാക്യത്തിൽത്തന്നെ അവർക്ക് ത്രിത്വമുണ്ട്; അപ്പോൾ രണ്ടാം വാക്യത്തിൽ വേറിട്ടു നില്ക്കുന്ന ആത്മാവും മൂന്നാം വാക്യത്തിൽ ഉണ്ടെന്നു വ്യാജമായി പറയുന്ന പുത്രനെയും ചേർത്താൽ, മൂന്നും രണ്ടും അഞ്ചു വ്യക്തികളായി; അപ്പോൾ അവരുടെ ദൈവം ത്രിത്വം പോയി പഞ്ചത്വമായി. ഇനി, ഒന്നാം വാക്യത്തിലുള്ള എലോഹീമിനു ബഹുത്വമില്ല; ഒന്നുംരണ്ടുംമൂന്നും വാക്യങ്ങളിൽ ത്രിത്വം വേർപെട്ട് നില്ക്കുകയാണെന്ന് പറഞ്ഞാലോ, 26-ാം വാക്യത്തിൽ പിന്നെയും കുടുങ്ങും: അവിടെ സാരാംശത്തിലൊന്നായ ദൈവം തന്നൊടുതന്നെ ബഹുവചനം പറയുന്നു. മാരണ വ്യാഖ്യാനംതന്നെ!

അനുബന്ധം: ഏകദൈവത്തെക്കുറിച്ച് രണ്ടു കാര്യങ്ങൾകൂടി പറയാം: ഒന്ന്: ബൈബിൾ വെളിപ്പെടുത്തുന്ന അക്ഷയനും അദൃശ്യനുമായ ‘ഏകദൈവം’ ഗ്രീക്കിൽ മോണോസ് തെയോസ്’ (monos theos – μόνος Θεός – The only God) ആണ്. പുതിയനിയമത്തിൽ ‘ഒറ്റ’ എന്ന ഖണ്ഡിതമായ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദമാണ് മോണോസ് (μόνος – monos). കേവലമായ ഒന്നിനെ (single/olny/alone) കുറിക്കുന്ന മോണോസ് എന്ന ഗ്രീക്കുപദം പതിമൂന്നു പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്: (മത്താ, 4:10; 24:36; ലൂക്കൊ, 4:8; 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 6:15; 6:16; യൂദാ, 1:4; 1:24; വെളി, 15:4). പഴയനിയമത്തിൽ ഒറ്റയെ (single/only/alone) കുറിക്കുന്ന യാഖീദ് (yahid) എന്ന എബ്രായപദത്തിനു തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. പുതിയനിയമത്തിൽ മോണോസ് ഉപയോഗിച്ച് ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിൽ ആദ്യം പറഞ്ഞിരിക്കുന്നത് നമ്മുടെ കർത്താവായ ക്രിസ്തുയേശുവാണ്. “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (monos) ആരാധിക്കാവു: (മത്താ, 4:10: ലൂക്കൊ, 4:8). പിതാവു മാത്രമല്ലാതെ (monos) പുത്രന്നുംകൂടി അറിയുന്നില്ല: (മത്താ, 24:36). ഏക(monos)ദൈവത്തിൽ നിന്നുള്ള ബഹുമാനം: (യോഹ, 5:44). ഏക(monos)സത്യദൈവമായ നിന്നെയും (യോഹ, 17:3) തുടങ്ങിയവ. ദൈവം ഒരുത്തൻ മാത്രമാണെന്ന ക്രിസ്തുവിൻ്റെ വാക്കുകളെ അംഗീകരിക്കാത്തവർ എങ്ങനെ ക്രിസ്ത്യാനികളാകും? “എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു:” (ലൂക്കൊ, 10:16). പിതാവിനെയും പുത്രനെയും ഒരുപോലെ തള്ളിയ ഉപദേശമാണ് ത്രിത്വം. അപ്പൊസ്തലന്മാരുടെ വചനങ്ങളും നോക്കുക: ഏക(monos)ജ്ഞാനിയായ ദൈവം: (റോമ, 16:26). അക്ഷയനും അദൃശ്യനുമായ ഏക(monos)ദൈവം: 1തിമൊ, 1:17). ധന്യനായ ഏക(monos)അധിപതി: (1തിമൊ, 6:15). താൻ മാത്രം (monos) അമർത്യതയുള്ളവൻ: (1തിമൊ, 6:16). ഏക(monos)നാഥൻ: (യൂദാ, 1:4). രക്ഷിതാവായ ഏക(monos)ദൈവം: (യൂദാ, 1:24). നീയല്ലോ ഏക (monos) പരിശുദ്ധൻ: (വെളി, 15:4). ക്രിസ്തു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാരുടെ വാക്കുകൾ എങ്ങനെ തള്ളാൻ കഴിയും? “നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു” (ലൂക്കോ,10:16. ഒ.നോ: മത്താ, 10:40; യോഹ, 13:20). പിതാവിനെയും പുത്രനെയും തള്ളിയവർക്ക് എന്ത് അപ്പൊസ്തലന്മാർ!

പഴയനിയമത്തിലും കേവലമായ ഒന്നിനെ അഥവാ ഒറ്റയെ കുറിക്കുന്ന (only/alone) ‘ബാദ് (bad), ബാദാദ് (badad), റാഖ് (raq), അക് (ak) എന്നീ പദങ്ങൾ ഇരുപത്തഞ്ചു പ്രാവശ്യം ദൈവത്തിനു ഉപയോഗിച്ചിട്ടുണ്ട്: (പുറ, 22:20; ആവ, 32:12; യോശു, 1:17; 1ശമൂ, 7:3; 7:4; 12:24; 2രാജാ, 19:15; 19:19; 2ദിന, 33:17; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11; 2:17; 26:13; 37:16; 37:20; 44:24; 45:24). ആകാശവും ഭൂമിയും ഞാൻ ഒറ്റയ്ക്കാണ് (badad) സൃഷ്ടിച്ചതെന്ന് യഹോവയായ ദൈവം നുണ പറയുകയായിരുന്നോ? (യെശ, 44:24). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് (LORD God, even thou only) പഴയനിയമ ഭക്തന്മാരും നുണ പറയുകയായിരുന്നോ? (2രാജാ, 19:15; 19:19;  നെഹെ, 9:6; യെശ, 37:16; 37:20). യഹോവയായ ദൈവവും അവൻ്റെ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ അപ്പൊസ്തലന്മാരും പഠിപ്പിച്ച ദൈവം മോണോതിയോസാണ്. അക്ഷയനും അദൃശ്യനുമായ മോണോതിയോസ് അഥവാ ഏകദൈവം ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനാകയാൽ അവൻ്റെ ഏകത്വം (oneness) വിഭജിക്കാനോ വേർപെടുത്താനോ കഴിയുന്നതല്ല. (മലാ, 3:6; 2തിമൊ, 2:13; യാക്കോ, 1:17). ഇത് ബൈബിൻ്റെ ബാലപാഠമാണ്. ഏകദൈവവിശ്വസികളെ ഒറ്റയാൻ വാദികളെന്നു വിളിച്ചു പരിഹസിക്കുന്നവർ ഒരിക്കൽപ്പോലും ബൈബിൾ വായിച്ചിട്ടുള്ളവരല്ലെന്ന് മേല്പറഞ്ഞ വാക്യങ്ങളെല്ലാം തെളിവുനല്കുന്നു. 

രണ്ട്; ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവ, 6:4. ഒ.നോ: 6:5-9). “അന്യദൈവങ്ങൾ നിനക്കുണ്ടാകരുതു” എന്ന കല്പനയ്ക്ക് അടിസ്ഥാനമിതാണ്: (പുറ, 20:3). ദൈവം അല്ലാതെ ദൈവങ്ങളോ വ്യക്തികളോയില്ലെന്ന് സ്പഷ്ടമാക്കുന്നു. “ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.” (യെശ, 44:6). മറ്റൊന്നിൽ നിന്നും ഞാനൊന്നും ആദാനം ചെയ്തിട്ടില്ലായ്കയാൽ ഞാൻ ആദ്യനാണ്. എനിക്കു പങ്കാളി ഇല്ലായ്കയാൽ ഞാനല്ലാതെ വേറെ ദൈവമില്ല. എൻ്റെ പരമാധികാരം മറ്റൊന്നിന് ഒരിക്കലും പകർന്നു കൊടുക്കായ്കയാൽ ഞാൻ അന്ത്യന്മാരോടുകൂടെ അനന്യനൂം ആകുന്നു: (യെശ, 41:4). ഇതും കാണുക: യഹോവ ഒരുത്തൻ മാത്രം ദൈവം: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). പിതാവായ ഏകദൈവമേയുള്ളു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; എബ്രാ, 2:11; മലാ, 2:10; യെശ, 63:16; 64:8). യഹോവയല്ലാതെ ദൈവമില്ല: (ആവ, 32:39; യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8). യഹോവയല്ലാതെ രക്ഷിതാവില്ല: (യെശ, 43:11; 45:21, 22; ഹോശേ, 13:5). യഹോവയല്ലാതെ മറ്റൊരുത്തനുമില്ല: (ആവ, 4:35; 4:39; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). യഹോവയ്ക്ക് സമനില്ല: (പുറ, 15:11; സങ്കീ, 35:10; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18). യഹോവയ്ക്ക് സദൃശനില്ല: (സങ്കീ, 40:5; 89:6; 113:5; യെശ, 40:25; 46:5). യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്: (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; 44:24). യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല: (യെശ, 43:10). യഹോവയും (യെശ, 44:8) യിസ്രായേലും (ഹോശേ, 13:4) ദൈവത്തിൻ്റെ ക്രിസ്തുവും (യോഹ, 17:3) അവൻ്റെ അപ്പൊസ്തലന്മാരും മറ്റൊരു ദൈവവ്യക്തിയെ അറിയുന്നുമില്ല. (1കൊരി, 8:6). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: ആവ, 4:39; 32:39; യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). “സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.”

ദൈവം ഏകനാണെന്ന വസ്തുത വിശ്വസിക്കയും വിറെക്കയും ചെയ്യുന്നവനാണ് പിശാച്: (യാക്കോ, 2:19). എന്നാൽ ഭോഷ്ക്കു പറയുന്നവനും അതിൻ്റെ അപ്പനും ലക്ഷ്യം തെറ്റിക്കുന്നവനുമായ പിശാച്, ദൈവം ഏകനല്ലെന്നു പറഞ്ഞുകൊണ്ട് അനേകരെ വഞ്ചിച്ചുകളഞ്ഞു.

വചനം ദൈവത്തോടുകൂടെ ആയിരുന്നു

വചനം ദൈവത്തോടുകൂടെ ആയിരുന്നു

“എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ ദബാർ ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11). “ആദിയിൽ ലോഗോസ് ഉണ്ടായിരുന്നു, ലോഗോസ് ദൈവത്തോടുകൂടെ ആയിരുന്നു, ലോഗോസ് ദൈവം ആയിരുന്നു. ലോഗോസ് ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു, സകലവും ലോഗോസ് മുഖാന്തരം ഉളവായി, ഉളവായതു ഒന്നും ലോഗോസിനെ കൂടാതെ ഉളവായതല്ല.” (യോഹ, 1:1-3).

യോഹന്നാൻ്റെ സുവിശേഷം ഒന്നാം അദ്ധ്യായം 1-മുതൽ 14-വരെയുള്ള വാക്യങ്ങൾ സുവിശേഷ ചരിത്രത്തിൻ്റെ ആമുഖം (introduction) ആണ്. 15-ാം വാക്യം തുടങ്ങിയാണ് സുവിശേഷ ചരിത്രം ആരംഭിക്കുന്നത്. 1-മുതൽ 18-ാം വാക്യംവരെ ഇങ്ങനെ സംഗ്രഹിക്കാം:⬇️

1,2 വാക്യങ്ങൾ: വചനം ആരായിരുന്നു അഥവാ, ജഡമായിത്തീർന്ന വചനത്തിൻ്റെ പൂർവ്വാസ്തിത്വം വ്യക്തമാക്കുന്നു. (1യോഹ, 1:2)

3-ാം വാക്യം: സൃഷ്ടിയിൽ വചനത്തിൻ്റെ പങ്ക് വ്യക്തമാക്കുന്നു. (സങ്കീ, 33:6; 2പത്രൊ, 3:5)

4,5 വാക്യങ്ങൾ: വചനവും ലോകവുമായുള്ള ബന്ധം വെളിപ്പെടുത്തുന്നു. (യോഹ, 6:63,68; എബ്രാ, 4:12; 119:105)

6-ാം വാക്യം: യോഹന്നാൻ സ്നാപകനെക്കുറിച്ച് പറഞ്ഞിരിക്കുന്നു.

7-9 വാക്യങ്ങൾ: ലോകത്തിൻ്റെ വെളിച്ചമായ ക്രിസ്തുവിനെക്കുറിച്ചുള്ള യോഹന്നാൻ്റെ സാക്ഷ്യവും സത്യവെളിച്ചമായ ക്രിസ്തുവിൻ്റെ ലോകത്തിലേക്കുള്ള ആഗമനത്തെക്കുറിച്ചും പറഞ്ഞിരിക്കുന്നു. (യോഹ, 1:26-34; 3:19; 8:12; 9:5; യോഹ, 1:14)

10-ാം വാക്യം: ലോകത്തിൽ ഉണ്ടായിരുന്നതും സകലതും ഉളവാക്കിയതുമായ വചനത്തെക്കുറിച്ച് വീണ്ടും പറയുന്നു. (സങ്കീ, 33:6)

11-ാം വാക്യം: സ്വന്തജനം (യെഹൂദന്മാർ) ജീവദായകമായ ദൈവത്തിൻ്റെ വചനത്തെ തള്ളിയ കാര്യം പറഞ്ഞിരിക്കുന്നു. (യോഹ, 1:4,5; 6:63; എബ്രാ, 4:12)

12-ാം വാക്യം: വചനത്തിലൂടെ സകല ജാതികൾക്കുമുള്ള രക്ഷ വെളിപ്പെടുത്തുന്നു. (പ്രവൃ, 15:7)

13-ാം വാക്യം: വചനത്തിൽ അഥവാ സുവിശേഷത്തിൽ വിശ്വസിക്കുന്നവരുടെ വീണ്ടും ജനനം. (1കൊരി, 4:15; ഗലാ, 3:2,5; യാക്കോ, 1:18; 1പത്രൊ, 1:23)

14-ാം വാക്യം: വചനം ജഡമായിത്തീർന്നു; മനുഷ്യരോടുകൂടി വസിക്കുന്നു. (1യോഹ, 1,2)

15-ാം വാക്യം: ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വം. (1തിമൊ, 3:14-16)

16-ാം വാക്യം: ക്രിസ്തുവിലൂടെയുള്ള ദൈവകൃപ. (തീത്തൊ, 2:11)

17-ാം വാക്യം: ന്യായപ്രമാണവും കൃപയും. (2കൊരി, 3:15-18)

18-ാം വാക്യം: വചനം ജഡമായവനും ദൈവവുമായുള്ള അഭേദ്യമായ ബന്ധം. ദൈവവത്തിൻ്റെ ‘മടിയിലിരിക്കുന്നതല്ല; മാർവ്വിൽ അഥവാ, ഹൃദയത്തിലെ വചനമാണ് ജഡമായിത്തിർന്നു എന്ന് യോഹന്നാൻ പറയുന്നത്. അതാണ്, ഏകജാതനായ പുത്രൻ’ എന്ന പ്രയോഗത്തിനാധാരം: (യോഹ, 17:5). ക്രിസ്തുവിൻ്റെ നിസ്തുല്യതയെ വിഷശേഷിപ്പിക്കാൻ യോഹന്നാൻ മാത്രം ഉപയോഗിക്കുന്ന പ്രയോഗമാണ്, ഏകജാതൻ: (യോഹ, 1:14; 1:18; 3:16; 3:18; 1യോഹ, 4:9)

യോഹന്നാൻ ഒന്നാം വാക്യത്തിലെ വചനം, അക്ഷരാർത്ഥത്തിൽ ക്രിസ്തു ആണെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. അതിനാൽ ഒന്നാം വാക്യം ക്രിസ്തുവിൻ്റെ നിത്യാസ്തിത്വത്തിൻ്റെ തെളിവായിട്ടും, അവനെ ദൈവത്തോടു കൂടെയുള്ള മറ്റൊരു ദൈവം അല്ലെങ്കിൽ വ്യക്തിയായിട്ടും ട്രിനിറ്റി മനസ്സിലാക്കുന്നു. എന്നാൽ, അതിലെ വസ്തുത എന്താണെന്നാണ് നാം പരിശോധിക്കുന്നത്. 1യോഹന്നാൻ 1ൻ്റെ1ൽ ക്രിസ്തുവിനെ ‘ജീവൻ്റെ വചനം’ എന്ന് യോഹന്നാൻ വിശേഷിപ്പിച്ചിരിക്കുന്നത് കാണാം. അതിനാലാണോ എന്നറിയില്ല, ക്രിസ്തു അക്ഷരാർത്ഥത്തിൽ വചനമാണെന്ന് കരുതുന്നവരാണ് അധികവും. എന്നാൽ, ജീവൻ്റെ വചനം എന്നത് ക്രിസ്തുവിൻ്റെ അഭിധാനം അഥവാ സ്ഥാനപ്പേരാണ്. ക്രിസ്തുവിലൂടെയാണ് നിത്യജീവൻ ലഭിക്കുന്നത് എന്നതിനാലാണ് അവനെ ജീവൻ്റെ വചനം എന്ന് അവനെ വിശേഷിപ്പിച്ചിരിക്കുന്നത്. (യോഹ, 3:15-16; 20:31). അല്ലാതെ, ക്രിസ്തു സാക്ഷാൽ വചനമല്ല, വചനം ജഡമായവൻ അഥവാ മനുഷ്യനായവനാണ്. വചനം ജഡമായത് 14-ാം വാക്യത്തിലാണ്. അതായത്, ഒന്നുമുതൽ പന്ത്രണ്ടാം വാക്യംവരെ പറഞ്ഞിരിക്കുന്നതാണ് സാക്ഷാൽ വചനത്തെക്കുറിച്ചാണ്. പതിമൂന്നാം വാക്യത്തിൽ വചനത്താലുള്ള വ്യക്തികളുടെ വീണ്ടും ജനനത്തെക്കുറിച്ചാണ്: 1കൊരി, 4:15; ഗലാ, 3:2; യാക്കോ, 1:18; 1പത്രൊ, 1:23). പതിനാലാം വാക്യത്തിൽ: “വചനം ജഡമായിത്തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി മനുഷ്യരുടെ ഇടയിൽ പാർത്തതാണ് യേശുവെന്ന ക്രിസ്തു.” വചനം മനുഷ്യനായവൻ എങ്ങനെയാണ് യഥാർത്ഥത്തിൽ വചനമാകുന്നത്? ക്രിസ്തുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ മത്തായിയും ലൂക്കോസും പറയുന്നത്, അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിനാൽ ആകുന്നു എന്നാണ്: (മത്താ, 1:20. ഒ.നോ: 1:18; ലൂക്കോ, 1:35). അതായത്, യേശു മറിയയിൽ ഉരുവായത് പരിശുദ്ധാത്മാവിലാണ്. അതിൻ്റെ വേറൊരു പ്രയോഗമാണ് യോഹന്നാൻ പറയുന്ന, വചനം ജഡമായിത്തീർന്നു എന്നത്. പരിശുദ്ധാത്മാവിൽ ഉല്പാദിതമായതും വചനം ജഡമായതും സ്വർഗ്ഗത്തിലല്ല, മറിയയുടെ ഉദരത്തിലാണ്. പരിശുദ്ധാന്മാവിനാൽ ഉല്പാദിതമായതുകൊണ്ട് അവൻ സാക്ഷാൽ പരിശുദ്ധാത്മാവ് ആകില്ലെങ്കിൽ, വചനം ജഡമായവൻ എങ്ങനെയാണ് സാക്ഷാൽ വചനമാകുന്നത്? പരിശുദ്ധാവിൽ ഉല്പാദിതമായി എന്നതും വചനം ജഡമായിത്തീർന്നു എന്നതും യേശുവിൻ്റെ ഐഹിക ജനനത്തോടുള്ള ബന്ധത്തിലെ വ്യത്യസ്ത പ്രയോഗങ്ങൾ മാത്രമാണ്. യഥാർത്ഥത്തിൽ ക്രിസ്തു വചനമല്ല, ഏകസത്യദൈവത്തിൻ്റെ അഥവാ, ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലുള്ള വെളിപ്പെടാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം:1തിമൊ, 3:14-16).

അങ്ങനെയാണെങ്കിൽ, സമവീക്ഷണ സുവിശേഷങ്ങളിൽനിന്ന് വ്യത്യസ്തമായി, വചനം ജഡമായിത്തീർന്നു, എന്ന് യോഹന്നാൻ പറഞ്ഞിരിക്കുന്നത് എന്താണ്? അതിന്, പ്രധാനമായും രണ്ട് കാരണങ്ങളാണ് കാണാൻ കഴിയുന്നത്. ഒന്ന്; നാലു സുവിശേഷകന്മാരും വ്യത്യസ്ത വീക്ഷണകോണുകളിലൂടെയാണ് യേശുവിൻ്റെ ഐഹികചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. അതിൽ, സമവീക്ഷണ സുവിശേഷകന്മാർ എടുക്കാതിരുന്ന, യേശുവിൻ്റെ ജീവചരിത്രത്തിലെ പ്രത്യേകവിഷയങ്ങളെയും പ്രഭാഷണങ്ങളെയും കോർത്തിണക്കിയാണ് യോഹന്നാൻ സുവിശേഷം രചിച്ചിരിക്കുന്നത്. തനിക്ക് ലഭിച്ച വിഷയങ്ങളോടുള്ള ബന്ധത്തിൽ, തൻ്റെ സുവിശേഷത്തിൻ്റെ പൂർണ്ണതയ്ക്കുവേണ്ടി ക്രിസ്തുവിനെ ദൈവത്തോടു കൂടെയുണ്ടായിരുന്ന വചനമെന്ന നിലയിലാണ് യോഹന്നാൻ അവതരിപ്പിക്കുന്നത്. ഉദാഹരണത്തിന്, ഞാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നു എന്നും, ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു എന്നും അഭിന്നമായി പറഞ്ഞിരിക്കുന്നത് കാണാം: (യോഹ, 3:13,17). “ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ” എന്നു ക്രിസ്തു പിതാവിനോട് പ്രാർത്ഥിക്കുന്നതായും കാണാം: (യോഹ, 17:5). എന്നാൽ, സമവീക്ഷണ സുവിശേഷങ്ങളിലൊന്നും ഇതുപോലുള്ള പ്രയോഗങ്ങൾ കാണാൻ കഴിയില്ല. എന്തെന്നാൽ, മത്തായിയുടെയും ലൂക്കോസിൻ്റെയുൽ ക്രിസ്തു കന്യകയായ മറിയയിൽ ജനിച്ചിട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന പാപമറിയാത്ത മനഷ്യനാണ്. (മത്താ, 1:18,25; ലൂക്കോ, 1:35; 2:52. മർക്കൊസിൻ്റെ ക്രിസ്തു വംശാവലിയില്ലാത്ത ദാസനാണ്. അതായത്, സമവീക്ഷണ സുവിശേഷങ്ങളിലെ ക്രിസ്തുവിന് ജനനമെന്നൊരു ഉത്ഭവമുണ്ട്: (ലൂക്കോ, 1:35). വിശേഷാൽ, മത്തായിയും ലൂക്കോസും ക്രിസ്തുവിൻ്റെ  വംശാവലിയും പറഞ്ഞിട്ടുണ്ട്. വംശാവലിയോടെ ഉത്ഭവിച്ചവൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു എന്നൊക്കെ പറഞ്ഞാൽ, അത് പരസ്പരവിരുദ്ധമാകും. അതുകൊണ്ടാണ് യോഹന്നാനിലെ പ്രത്യേക പ്രയോഗങ്ങളൊന്നും ആദ്യ സുവിശേഷങ്ങളിൽ കാണാത്തത്. യഥാർത്ഥത്തിൽ യോഹന്നാൻ്റെ ക്രിസ്തുവും പരിശുദ്ധാത്മാവിനാൽ കന്യകയായ മറിയയിലൂടെ ജനിച്ചവൻ തന്നെയാണ്. എന്നാൽ, ക്രിസ്തുവിൻ്റെ ജീവിതത്തിൽനിന്ന് താൻ തിരഞ്ഞെടുത്ത പ്രത്യേക പ്രഭാഷണങ്ങളോടുള്ള ബന്ധത്തിൽ, കന്യകാജനനമെന്ന വിഷയം പറയാതെ, വചനം ജഡമായവനായി ക്രിസ്തുവിനെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.

രണ്ട്. അക്കാലത്തെ ഗ്രേക്കർക്ക് സുപരിചിതമായ ഒരു പദമാണ് വചനം അഥവാ ലോഗോസ്. എന്തെന്നാൽ, ഒരാളുടെ ഹൃദയം ആവിഷ്കരിക്കുവാൻ അഥവാ ഹൃയത്തിലുള്ളത് വെളിപ്പെടുത്തുവാൻ ഏറ്റവും നല്ല മാർഗ്ഗം അയാളുടെ ഉള്ളിലുള്ള അഥവാ വായിൽനിന്നു വരുന്ന വചനമാണ്. പഴയനിയമത്തിലെ വചനം അഥവാ ദബാർ ദൈവത്തിൻ്റെ വായിൽനിന്നു വരുന്നതാണ്: (യെശ, 55:11). ദൈവത്തിൻ്റെ വായിലെ വചനം ജഡമായിത്തീർന്നവൻ എന്ന നിലയിലാണ്, പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു എന്ന് യോഹന്നാൻ 1:18-ൽ പറഞ്ഞിരിക്കുന്നത്. ആ വാക്യത്തിലെ, മടിയിൽ എന്ന പ്രയോഗം കൃത്യമല്ല. Bosom, എന്ന പദത്തിന് നെഞ്ച്, ഹൃദയം, മാറിടം, മനസ്സ് എന്നൊക്കെയാണ് അർത്ഥം. അതേപദത്തെ യോഹന്നാൻ 13:23-ൽ, മാർവ്വിടം എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. അതായത്, ദൈവത്തിൻ്റെ മടിയിലല്ല വചനമിരിക്കുന്നത്, മാർവ്വിൽ അഥവാ ഹൃദയത്തിലാണ് ഇരിക്കുന്നത്. ദൈവവും വചനവുമായുള്ള അഭേദ്യമായ ബന്ധം മൂലമാണ്, വചനം ജഡമായ ക്രിസ്തുവിനെ, മാർവ്വിലിരിക്കുന്ന പുത്രൻ, ഏകജാതനായ പുത്രൻ എന്നൊക്കെ വിശേഷിപ്പിച്ചിരിക്കുന്നത്. ഏകജാതനെന്ന പ്രയോഗം യോഹന്നാനിൽ മാത്രമേ കാണാൻ കഴികയുള്ളു എന്നകാര്യവും ശ്രദ്ധിക്കണം. അതായത്, ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു, എന്ന് യോഹന്നാൻ പറഞ്ഞിരിക്കുന്നത്, പിതാവിൻ്റെ ഉള്ളിൽനിന്ന് അഥവാ ഹൃദയത്തിൽനിന്ന് പുറപ്പെട്ട വചനം മനുഷ്യനായതിനാലാണ്: (യോഹ, 1:14). ദൈവത്തിൻ്റെ ഉള്ളിലെ വചനം ജഡമായിത്തീർന്നു എന്ന് പറഞ്ഞിരിക്കുന്നതിലൂടെ, സ്നേഹമായ ദൈവത്തിൻ്റെ ഹൃദയത്തെയാണ് സ്നേഹത്തിൻ്റെ അപ്പൊസ്തലൻ തൻ്റെ സുവിശേഷത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. “ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നതു” എന്ന് ക്രിസ്തുവും പറഞ്ഞിട്ടുണ്ട്: (മത്താ, 12:34). അതായത്, ദൈവത്തിൻ്റെ ഉള്ളിലുള്ള മാനവരാശിയോടുള്ള സ്നേഹമാണ് തൻ്റെ ഹൃദയത്തിലെ വചനം ജഡമായ പുത്രനിലൂടെ യോഹന്നാൻ വരച്ചുകാട്ടുന്നത്. ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ടു എന്ന ദൈവഭക്തിയുടെ മർമ്മത്തിലൂടെ, പൗലൊസ് പാപികളായ മനുഷ്യരോടുള്ള ദൈവത്തിൻ്റെ കരുണ വെളിപ്പെടുത്തുമ്പോൾ, യോഹന്നാൻ വചനം ജഡമായിത്തീർന്ന പുത്രനിലൂടെ ദൈവത്തിൻ്റെ ഹൃദയത്തെയാണ് ആവിഷ്കരിച്ചിരിക്കുന്നത്. അഥവാ ദൈവത്തിൻ്റെ ഹൃദയത്തിലെ മനുഷ്യരോടുള്ള സ്നേഹമാണ് ലോകത്തിന് വെളിപ്പെടുത്തുന്നത്. ദൈവത്തെയും അവൻ്റെ ഉള്ളിലെ വചനത്തെയും ആർക്കെങ്കിലും വേർപെടുത്താൻ കഴിയുമോ? അപ്പോൾ, അവൻ്റെ വായിലെ വചനം അവനിൽ നിന്നും വിഭിന്നനായ വ്യക്തിയാണെന്നു പറഞ്ഞാൽ എങ്ങനെയിരിക്കും?

ആദിയിൽ വചനം ഉണ്ടായിരുന്നു: സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ, ആദിയിൽത്തന്നെ വചനം ഉണ്ടായിരുന്നു എന്നും, ഇ.ആർ.വിയിൽ, ലോകാരംഭത്തിനു മുമ്പ് വചനം ഉണ്ടായിരുന്നു എന്നും, വിശുദ്ധ ഗ്രന്ഥത്തിൽ, വചനം ആദിയിലേ ഉണ്ടായിരുന്നു എന്നും കാണാവുന്നതാണ്. നിത്യനായ ദൈവത്തിൻ്റെ വചനവും നിത്യമാണ്. വചനത്തിന് ആരംഭമോ അവസാനമോ ഇല്ല. സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നതാണ് ദൈവത്തിൻ്റെ വചനം: (സങ്കീ, 119:89). അതിനാൽ, ആദിമുതലെ ദൈവത്തിൻ്റെ വചനം ഉണ്ടായിരുന്നു. ദൈവത്തിൻ്റെ വചനം അഥവാ പഴയനിയമത്തിലെ ദബാർ, ദൈവത്തിൻ്റെ വായിൽനിന്നു വരുന്നതാണ്. “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും, അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11. ഒ.നോ: ആവ, 8:3; 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; യെശ, 45:23; 59:21; യിരെ, 9:20; യെഹെ, 3:17; 33:7). ദൈവം തൻ്റെ വായിലെ വചനത്താലാണ് ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചത്: “യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി.” (സങ്കീ, 33:6). “ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്‍റെ വചനത്താൽ അഥവാ ലോഗോസിനാൽ ഉണ്ടായി” എന്ന് പത്രോസ് അപ്പൊസ്തലൻ പറയുന്നു: (2പത്രോ, 3:5). അതായത്, ദൈവത്തിൻ്റെ ഉള്ളിലുള്ള അഥവാ വായിൽനിന്നു പുറപ്പെടുന്ന വചനത്താലാണ് ആദിയിൽ സകലവും സൃഷ്ടിച്ചത്. ആ വചനം തന്നെയാണ് കാലസമ്പൂർണ്ണതയിൽ ജഡമായിത്തീർന്നു എന്ന് യോഹന്നാൻ പറയുന്നത്. (1:14; ഗലാ, 4:4). അതിനാലാണ്, സകലവും അവൻ മുഖാന്തരം അഥവാ വചനം മുഖാന്തരം ഉളവായി, ഉളവായത് ഒന്നും അവനെ കൂടാതെ ഉളവായതല്ല” എന്ന് 1-3-ൽ പറഞ്ഞിരിക്കുന്നത്. അതായത്, യോഹന്നാൻ ഒന്നേ ഒന്നിലെ വിഷയം ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വമല്ല. പ്രത്യുത, കാലസമ്പൂർണ്ണതയിൽ ജഡമായിത്തീർന്ന വചനത്തിൻ്റെ പൂർവ്വാസ്തിത്വമാണ്. അതുകൊണ്ടാണ്, ആദിയിൽ വചനം ഉണ്ടായിരുന്നു എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്. അല്ലാതെ, യേശുവെന്ന ക്രിസ്തു അഥവാ പാപമറിയാത്ത മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല അവിടെ പറഞ്ഞിരിക്കുന്നത്. ആദിയിൽ സൃഷ്ടികൾക്കെല്ലാം മുഖാന്തരമായ ദൈവത്തിൻ്റെ വായിലെ വചനം തന്നേയാണ് കാലസമ്പൂർണ്ണതയിൽ മനുഷ്യനായി തീർന്നത്.

വചനം ദൈവത്തോടുകൂടെ ആയിരുന്നു: ദൈവത്തിൻ്റെ വായിലെ വചനം അഥവാ ഉള്ളിലെ വചനം ദൈവത്തോടു കൂടെത്തന്നെ ആയിരിക്കും. ദൈവത്തെയും അവന്റെ വചനത്തെയും ആർക്കും വേർപിരിക്കാൻ കഴിയില്ല. എന്നാൽ, എഴുത്തുകാരൻ ജീവനും ചൈതന്യവുമുള്ള ദൈവത്തിൻ്റെ വചനത്തിന് വ്യക്തിത്വം അല്ലെങ്കിൽ മനുഷ്യത്വാരോപണം (personification) കല്പിച്ചുകൊണ്ട്, വചനം ദൈവത്തോടു കൂടെയായിരുന്നു എന്ന് ആലങ്കാരികമായി പറയുന്നതാണ്. ഈ വേദഭാഗത്തിന് കൃത്യമായൊരു തെളിവ് സദൃശ്യവാക്യങ്ങളിലുണ്ട്. അവിടെ ശലോമോൻ ജ്ഞാനത്തിന് വ്യക്തിത്വം കൊടുത്തിരിക്കുന്നതായി കാണാൻ കഴിയും. എന്നാൽ അവിടെ, ദൈവം സകലവും സൃഷ്ടിക്കുമ്പോൾ ഒരു ശില്പിയായി താൻ ദൈവത്തോടുകൂടെ ഉണ്ടായിരുന്നു, എന്ന് പറയുന്നത് ജ്ഞാനമാണ്: (സദൃ, 8:27-30). രണ്ടും തമ്മിൽ ഒരു വ്യത്യാസമേയുള്ളു; സദൃശ്യവാക്യത്തിൽ ജ്ഞാനം ഉത്തമപുരുഷനാണ്; സുവിശേഷത്തിൽ വചനം പ്രഥമപുരുഷനാണ്. അതായത്, അവിടെ എഴുത്തുകാരനായ ശലോമോൻ ജ്ഞാനത്തിന് വ്യക്തിത്വം കല്പിച്ചുകൊടുത്തിട്ട്, ജ്ഞാനമാണ് സംസാരിക്കുന്നത്. ഇവിടെ എഴുത്തുകാരനായ യോഹന്നാൻ വചനത്തിന് വ്യക്തിത്വം കൊടുത്തിട്ട്, താൻതന്നെയാണ് പ്രഥമപുരുഷനിൽ വചനത്തെക്കുറിച്ച് പറയുന്നത്. എന്തെന്നാൽ, യഹോവ തൻ്റെ വചനത്താലും ജ്ഞാനത്താലുമാണ് ആകാശഭൂമികൾ സൃഷ്ടിച്ചതെന്ന് അഭിന്നമായി പഴയനിയമത്തിൽ പറഞ്ഞിട്ടുണ്ട്: “യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി.” (സങ്കീ, 33:6). “ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു, വിവേകത്താൽ അവൻ ആകാശത്തെ ഉറപ്പിച്ചു.” (സദൃ, 3:19; യിരെ, 10:12; 51:15). സദൃശ്യവാക്യങ്ങളിൽ ജ്ഞാനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതും, യോഹന്നാനിൽ വചനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതും ഒരേ കാര്യമാണ്. ആകാശത്തെ സൃഷ്ടിച്ചപ്പോൾ ജ്ഞാനം ദൈവത്തോടുകൂടെ ഉണ്ടായിരുന്നു: (സദൃ, 8:27). വചനത്തെക്കുറിച്ചു പറയുന്നു; അവൻ അഥവാ വചനം ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു: (യോഹ, 1:2). ജ്ഞാനത്തെ കണ്ടെത്തുന്നവർ ജീവനെ കണ്ടെത്തുന്നു: (8:35). വചനത്തെക്കുറിച്ചു പറയുന്നു; അവനിൽ ജീവൻ ഉണ്ടായിരുന്നു: (1:4). ജ്ഞാനം പറയുന്നു; ആഴങ്ങളും ഉറവുകളും ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചു: (8:24). ത്രിത്വവിശ്വാസത്തിൻ്റെ അടിസ്ഥാനമായ നിഖ്യാവിശ്വാസപ്രമാണം പറയുന്നത്; പുത്രൻ സർവ്വകാലങ്ങൾക്കും മുമ്പെ പിതാവിൽനിന്നു ജനിച്ചു. തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളത്? വചനം ദൈവത്തോടു കൂടെയായിരുന്ന മറ്റൊരു വ്യക്തിയാണെന്ന് പറയുന്നവർ, ജ്ഞാനം മറ്റൊരു വ്യക്തിയാണെന്ന് പറയാത്തതെന്താണ്? ജ്ഞാനത്തെ സ്തീലിംഗത്തിലാണ് ശലോമോൻ അവതരിപ്പിച്ചിരിക്കുന്നത്. ദൈവത്തിൻ്റെ വചനം, ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്ന് വിശ്വസിക്കുകയും അങ്ങനെ പഠിപ്പിക്കുകയും ചെയ്യുന്നവർ, ജ്ഞാനമെന്നൊരു പുത്രികൂടി ദൈവത്തിനുണ്ടെന്ന് വിശ്വസിക്കുകയും അങ്ങനെ പഠിപ്പിക്കുകയും ചെയ്യാത്തതെന്താണ്? രസകരമായ കാര്യം അതൊന്നുമല്ല. ട്രിനിറ്റിയുടെ വിശ്വാസത്തിന് ആധാരമായ നിഖ്യാ വിശ്വാസപ്രമാണത്തിൽ ക്രിസ്തുവിനെക്കുറിച്ച് പറയുന്നത്, പിതാവിന്‍റെ ഏകപുത്രനും സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്ന് ജനിച്ചവനും എന്നാണ്. വചനമായ പുത്രൻ ദൈവത്തിൽനിന്ന് ജനിക്കണമെങ്കിൽ, വചനത്തിനൊരു ആരംഭമുണ്ടാകണം. ജ്ഞാനത്തെ അഥവാ ക്രിസ്തുവിനെ ദൈവം സൃഷ്ടിച്ചുവെന്നാണ് യഹോവസാക്ഷികളുടെ വിശ്വാസം: (സദൃ, 8:22). ബൈബിൾ പ്രകാരവും ലോകപ്രകരവും സൃഷ്ടിച്ചു എന്ന് പറഞ്ഞാലും, ജനിപ്പിച്ചു എന്ന് പറഞ്ഞാലും ആരംഭമുണ്ടെന്നാണ് അർത്ഥം. “ദൈവം ആദാമിനെ സൃഷ്ടിച്ചു, ആദാം നൂറ്റിമുപ്പത് വയസ്സായപ്പോൾ ശേത്തിനെ ജനിപ്പിച്ചു. സൃഷ്ടിക്കുന്നതിന് മുമ്പ് ആദാമും ഇല്ലായിരുന്നു, ജനിക്കുന്നതിന് മുമ്പ് ശേത്തുമില്ലായിരുന്നു.” (ഉല്പ, 5:1,3). ഫലത്തിൽ, സൃഷ്ടിവാദികളും ജനനവാദികളും ഒരേ തൂവൽപ്പക്ഷികളാണ്. ദൈവം തൻ്റെ ജ്ഞാനത്തെയും വചനത്തെയും മറ്റു സവിശേഷ ഗുണങ്ങളെയെല്ലാം ഓരോന്നായി സൃഷ്ടിച്ചും ജനിപ്പിച്ചും എടുത്തിട്ട്, കാലക്രമേണയാണ് പൂർണ്ണദൈവമായത് എന്നാണോ നിങ്ങൾ വിശ്വസിക്കുന്നത്? ഇതുപോലെയുള്ള ദുരന്തവിശ്വാസങ്ങൾ ലോകത്താർക്കും ഉണ്ടാകാതിരിക്കട്ടെ.

വചനം ദൈവം ആയിരുന്നു. വചനം മാത്രമല്ല, ദൈവത്തിൻ്റെ എല്ലാ അംശങ്ങളും ദൈവം തന്നെയാണ്. ദൈവത്തിൻ്റെ വചനവും, ജ്ഞാനവും, ഭുജവും, വിവേകവും, ശക്തിയുമെല്ലാം ദൈവം തന്നെയാണ്. ദൈവത്തിൻ്റെ വചനത്തെയും സവിശേഷ ഗുണങ്ങളെയൊന്നും ദൈവത്തിൽനിന്ന് വേർപെടുത്താൻ കഴിയില്ല. എല്ലാ ഗുണഗണങ്ങളും ചേർന്ന സമ്പൂർണ്ണസത്തയാണ് ദൈവം. ഉല്പത്തി 2:4-ൽ, യഹോവ ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്ന് പറഞ്ഞിട്ടുണ്ട്. അപ്രകാരം തന്നെ, ദൈവത്തിൻ്റെ വചനത്താൽ സഷ്ടിച്ചു എന്നും (സങ്കീ, 33:6), യഹോവയുടെ ജ്ഞാനത്താൽ സൃഷ്ടിച്ചു എന്നും (സദൃ, 3:19), യഹോവയുട ഭുജത്താൽ സൃഷ്ടിച്ചു എന്നും (യിരെ, 27:5), യഹോവയുടെ വിവേകത്താൽ സൃഷ്ടിച്ചു എന്നും (യിരെ, 10:12), യഹോവയുടെ ശക്തിയാൽ സൃഷ്ടിച്ചു എന്നും പറഞ്ഞിട്ടുണ്ട്: (യിരെ, 51:15). ദൈവത്തിൻ്റെ സവിശേഷ ഗുണങ്ങൾക്കെല്ലാം പ്രത്യേകം പ്രത്യേകം വ്യക്തിത്വം കൊടുത്താൽ, ജ്ഞാനം സംസാരിക്കുന്നതുപോലെ, ദൈവം സകലവും സൃഷ്ടിക്കുമ്പോൾ ഞാൻ അവൻ്റെ അടുക്കൽ ശില്പിയായിരുന്നു എന്ന് ഓരോ ഗുണങ്ങൾക്കും പറയാൻ കഴിയും. അല്ലെങ്കിൽ, യോഹന്നാൻ വചനത്തെക്കുറിച്ച് പറയുന്നതുപോലെ, ദൈവത്തോടു കൂടെയായിരുന്നെന്നും,  സകലവും അവൻ മുഖാന്തരം ഉളവായി, എന്നിങ്ങനെ ദൈവത്തിൻ്റെ ഓരോ ഗുണങ്ങളെക്കുറിച്ചും പറയാൻ കഴിയും. എന്തെന്നാൽ, ദൈവത്തിൻ്റെ വചനവും ജ്ഞാനവും തുടങ്ങി പ്രദേയവും അപ്രദേയവുമായ ഗുണഗണങ്ങളെയൊന്നും ദൈവത്തിൽനിന്ന് വേർപെടുത്താൻ കഴിയില്ല. ദൈവത്തിൻ്റെ വചനം മറ്റൊരു വ്യക്തിയാണെന്ന് പറയുന്നവർ, ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ച, ജ്ഞാനവും, ഭുജവും, വിവേകവും, ശക്തിയുമെല്ലാം വെവ്വേറെ വ്യക്തികളാണെന്ന് പറയാത്തതെന്താണ്?

എന്നാൽ, ഈ വേദഭാഗത്ത് ഒരു ചോദ്യമുണ്ട്: ഏകദൈവത്തിൻ്റെ വചനം ആ ദൈവം തന്നെയാണെങ്കിൽ, വചനം ദൈവം ആയിരുന്നു എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത് എന്താണ്. യോഹന്നാൻ ഒന്നേ ഒന്നിൻ്റെ വിഷയം പൂർവ്വാസ്തിത്വം ആണ്. ഭാഷയിൽ അല്പമായി ജ്ഞാനമുള്ള ആർക്കും അതിൽ തർക്കമൊന്നും ഉണ്ടാകാനിടയില്ല. അതിനാലാണ്, വചനം ഉണ്ടായിരുന്നു, ദൈവത്തോടു കൂടെയായിരുന്നു, ദൈവം ആയിരുന്നു എന്നൊക്കെ ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്. അതുപക്ഷെ, ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വമല്ല, കാലസമ്പൂർണ്ണതയിൽ ജഡമായിത്തീർന്ന വചനത്തിൻ്റെ പൂർവ്വാസ്തിത്വമാണ്. ഒന്നുകൂടി വ്യക്തമാക്കിയാൽ, വചനം ജഡമായിത്തീർന്നവൻ ആരാകുന്നു അഥവാ അവൻ്റെ അസ്തിത്വം എന്താണെന്ന് ചോദിച്ചാൽ, അവൻ പാപമറിയാത്ത മനുഷ്യനാകുന്നു: (യോഹ, 1:14. 8:40; 1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:6). എന്നാൽ, ജഡമായിത്തീർന്ന വചനം മുമ്പേ ആരായിരുന്നു അഥവാ മനുഷ്യനായിത്തീർന്ന വചനത്തിൻ്റെ അസ്തിത്വം എന്തായിരുന്നു എന്ന് ചോദിച്ചാൽ, അവൻ ദൈവം ആയിരുന്നു. അതായത്, യേശുവിൻ്റെ അസ്തിത്വമല്ല, യേശുവെന്ന മനുഷ്യനായിത്തീർന്ന വചനത്തിൻ്റെ പൂർവ്വാസ്തിത്വമാണ് യോഹന്നാൻ ഒന്നേ ഒന്നിലെ വിഷയം. അതുകൊണ്ടാണ്, വചനം ഉണ്ടായിരുന്നു, വചനം ദൈവത്തോടു കൂടെയായിരുന്നു, വചനം ദൈവമായിരുന്നു എന്നൊക്കെ ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിന് ഭൂതമോ, ഭാവിയോ ഇല്ല, വർത്തമാനം മാത്രമേയുള്ളു. എന്തെന്നാൽ, ദൈവം മാറാത്തവൻ അഥവാ ഗതിഭേദത്താൽ ആഛാദനമില്ലാത്തവനാണ്: (മലാ, 3:6; യാക്കോ, 1:17). ഏതൊരു കാരണം ചൊല്ലിയും ദൈവത്തിന് തൻ്റെ സ്ഥായിയായ അസ്തിത്വം ത്യജിച്ചുകൊണ്ട് തനിക്ക് മനുഷ്യനോ, മറ്റൊന്നോ ആയിത്തീരാൻ കഴിയില്ല. അപ്പോൾ, ജഡമായിത്തീർന്നു എന്ന് യോഹന്നാൻ പറഞ്ഞിരിക്കുന്നത് ആരാണ്? ദൈവത്തിൻ്റെ ആജ്ഞയാൽ അതിവേഗം ഓടുന്ന വചനമാണ് ജഡമായിത്തീർന്നത്: (സങ്കീ, 147:15). ജീവനും ചൈതന്യവുമുള്ള ദൈവത്തിൻ്റെ വചനത്തിന് സകലവും സാദ്ധ്യമാണ്: (എബ്രാ, 4:12; സങ്കീ, 107:20; 119:105; 147:18,19; യെശ, 9:8; യിരെ, 23:29). ട്രിനിറ്റിക്ക് ഇപ്പോഴും മറവായിരിക്കുന്ന, അല്ലെങ്കിൽ അവർ അന്ധത നടിക്കുന്ന ഒരു വിഷയമുണ്ട്. ട്രിനിറ്റിക്ക് യേശു ദൈവത്തോടുകൂടെയുള്ള നിത്യവചനവും നിത്യദൈവവുമാണ്. അപ്പോൾ, വചനം ദൈവം ആയിരുന്നു എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത് ആരെക്കുറിച്ചാണെന്ന് ചോദിച്ചാൽ, അതും യേശുവാണെന്ന് അവർ പറയും. അപ്പോൾ, ത്രിത്വത്തിൻ്റെ ദൈവം ഒരു ഭൂതകാലം ഉള്ളവനും, ഗതിഭേദത്താൽ ആഛാദനം ഉള്ളവനുമാണെന്നുവരും. എങ്ങനെയായാലും ഏകസത്യദൈവത്തെ ബഹുദൈവമാക്കണമെന്നാണ് ത്രിമൂർത്തികളുടെ ചിന്ത. ദൈവത്തിൻ്റെ പ്രകൃതിപോലും അറിയാത്തവരാണ് ത്രിത്വത്തിൽ വിശ്വസിക്കുന്നത്. ട്രിനിറ്റിയെ സംബന്ധിച്ച് ബൈബിൾ വായിക്കുകയോ, പഠിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. വന്നതും നിന്നതും പോയതും വരാനുള്ളതുമെല്ലാം ഓരോരോ ദൈവങ്ങളാണെന്ന് ആശെക്ക് വിരോധമായി ആശയോടെ വിശ്വസിച്ചാൽ മാത്രംമതി.

വചനം ദൈവത്തോടു കൂടെയായിരുന്നു എന്ന ആമുഖ വാക്യത്തിൻ്റെ അടിസ്ഥാനത്തിലാണ് യോഹന്നാൻ്റെ സുവിശേഷവും ലേഖനങ്ങളും പുരോഗമിക്കുന്നത്. ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചു, എന്നു പറഞ്ഞിരിക്കയാൽ യേശു ദൈവത്തോടൊപ്പം മറ്റൊരു വ്യക്തിയായി ഉണ്ടായിരുന്നു എന്നാണ് ത്രിത്വം വിശ്വസിക്കുന്നത്. എന്നാൽ ദൈവം അയച്ചത്, അതിവേഗം ഓടുന്നതും ജീവദായകവുമായ വചനത്തെയാണ്: (സങ്കീ, 147:15; യെശ, 55:11; എബ്രാ, 4:12; 1പത്രോ, 1:23). ആ വചനമാണ് ജഡമായിത്തീർന്നത്: (യോഹ, 1:14). അപ്പോൾ, അയച്ചു എന്ന പ്രയോഗത്തിൻ്റെ അർത്ഥമെന്താണ്? ദൈവത്തിൻ്റെ കൂടെയുണ്ടായിരുന്ന ഒരാളെ, ദൂതന്മാരെ അയക്കുന്നപോലെ അയച്ചുവെന്നാണോ? അല്ല. ദൈവം അയച്ചുവെന്ന് പറയുമ്പോലെതന്നെ, ഞാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നു എന്ന് ക്രിസ്തുവും പറയുന്നതായി കാണാം: (യോഹ, 3:13; 6:38). ദൈവം അയച്ചിട്ട് ദൂതന്മാർ വന്നപോലെയോ, ക്രിസ്തു മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെയോ സ്വർഗ്ഗത്തിൽനിന്ന് നേരിട്ട് ഇറങ്ങിവരികയോ ആയിരുന്നില്ല. പിന്നെങ്ങനെയാണ് ക്രിസ്തുവിൻ്റെ ലോകപ്രവേശം? പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉത്ഭവിക്കുകയായിരുന്നു: (മത്താ, 1:18,20; ലൂക്കൊ, 1:35). അഥവാ, ദൈവത്തിൻ്റെ വചനം കന്യകയുടെ ഉദരത്തിൽ ജഡമാകുകയായിരുന്നു: (സങ്കീ, 147:15; യോഹ, 1:14). പരിശുദ്ധാത്മാവിൽ ഉല്പാദിതമായി എന്നതിൻ്റെ മറ്റൊരു പ്രയോഗമാണ്, ദൈവത്തിൻ്റെ അതിവേഗമോടുന്ന വചനം ജഡമായിത്തീർന്നു എന്നത്. ദൈവം തൻ്റെ വചനത്തെ അയക്കുന്നതായി പഴയപുതിയ നിയമങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “അവൻ തന്റെ വചനത്തെ അയച്ചു അവരെ സൌഖ്യമാക്കി; അവരുടെ കുഴികളിൽനിന്നു അവരെ വിടുവിച്ചു.” (സങ്കീ, 107:20; 147:18; യെശ, 9:8; സെഖ, 7:12). തൻ്റെ ലോഗോസിനെ അയച്ചതായി പുതിയനിയമത്തിൽ പറഞ്ഞിട്ടുണ്ട്: “അവൻ എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽ മക്കൾക്കു അയച്ച വചനം (ലോഗോസ്). (പ്രവൃ, 10:36). “സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോടു ചേർന്ന ദൈവഭക്തന്മാരുമായുള്ളാരേ, നമുക്കാകുന്നു ഈ രക്ഷാവചനം (ലോഗോസ്) അയച്ചിരിക്കുന്നതു.” (പ്രവൃ, 13:26). അതിനെയാണ് അയച്ചു, ഇറങ്ങിവന്നു എന്നൊക്കെ പറയുന്നത്. ക്രിസ്തുവിനെ ദൈവം അയച്ചു, എന്ന് പറഞ്ഞിരിക്കുന്നപോലെ, ദൈവം അയച്ചിട്ടുവന്ന മനുഷ്യനാണ് യോഹന്നാൻ സ്നാപകൻ. യോഹന്നാൻ: (1:6). യോഹന്നാൻ മാത്രമല്ല, സകല പ്രവാചകന്മാരും ദൈവം അയച്ചിട്ട് വന്നതാണ്. അവരാരും സ്വർഗ്ഗത്തിൽ ദൈവത്തോടൊപ്പം ഉണ്ടായിരുന്നതല്ല. ദൈവനിയോഗപ്രകാരം ഭൂമിയിൽ ജനിച്ചവരാണ്. അതിൽനിന്ന് വ്യത്യസ്തമായി ദൈവത്തിൻ്റെ വചനം മനുഷ്യനായിത്തീർന്നു എന്നാണ്, ക്രിസ്തുവിനെക്കുറിച്ച് യോഹന്നാൻ പറയുന്നത്. വചനം ജഡമായി പിന്നെയും മുപ്പതുവർഷം കഴിഞ്ഞാണ് ദൈവദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെട്ടത്. അവനെങ്ങനെ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവത്തോട് കൂടെയുള്ള നിത്യദൈവവുമാകും? (ലൂക്കോ, 1:32,35; 3:22).

ഇനി, ട്രിനിറ്റി വിചാരിക്കുന്നപോലെ; ക്രിസ്തു ദൈവത്തോടു കൂടെയുള്ള വചനവും ദൈവത്തോടു സമനായ മറ്റൊരു വ്യക്തിയുമാണെങ്കിൽ അവൻ ദൈവം തന്നെയായിരിക്കുമല്ലോ? അത് ബൈബിൾ സമ്മതിക്കുമോ? “ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുതു” എന്ന ഒന്നാം കല്പനതുടങ്ങി, “ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല” എന്നിങ്ങനെ യഹോവയായ ദൈവം ആവർത്തിച്ചു പറഞ്ഞിരിക്കുന്നു: (പുറ, 20:2-3; ആവ, 32:39). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പഴയനിയമ ഭക്തന്മാരും പറഞ്ഞിരിക്കുന്നു: 2രാജാ, 19:15,19; നെഹെ, 9:6). ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും ക്രിസ്തുവും അപ്പൊസ്തലന്മാരും ഒരുപോലെ പറഞ്ഞിരിക്കുന്നു: (ലൂക്കൊ, 5:21; യോഹ, 5:44; 8:41; 17:3; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). യഹോവയായ ദൈവവും അവന്റെ ഭക്തന്മാരും, ക്രിസ്തുവും അവൻ്റെ ശിഷ്യന്മാരും ദൈവം ഏകനാണ് അഥവാ ഒരുത്തൻ മാത്രമാണ് (The one and only God – monos theos) ഖണ്ഡിതമായി പറഞ്ഞിരിക്കെ, ക്രിസ്തു ദൈവതോടുകൂടെയുള്ള മറ്റൊരു വ്യക്തിയോ, ദൈവമോ ആണെന്നു പറഞ്ഞാൽ ശരിയാകുമോ? യഹോവയായ ദൈവം പറയുന്നത്; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നാണ്: (യെശ, 43:10; 44:8). യഹോവയ്ക്കുപോലും അറിയാത്ത മറ്റൊരു ദൈവമാണ് ക്രിസ്തുവെന്നാണോ ട്രിനിറ്റി വിശ്വസിക്കുന്നത്? യഹോവ അഥവാ, പിതാവായ ഏകദൈവമേ നമുക്കുള്ളെങ്കിൽ, വചനം എങ്ങനെയാണ് ദൈവത്തോടു കൂടെയുള്ള മറ്റൊരു ദൈവമാകുന്നത്? വചനം ഏത് ദൈവത്തിൻ്റെ കൂടെയായിരുന്നോ, ആ ദൈവം തന്നെയാണ്, അല്ലാതെ മറ്റൊരു ദൈവമല്ല. ഏകദൈവമല്ലാതെ ദൈവമില്ല എന്ന് നാം അറിയുന്നു, എന്നാണ് പൗലോസ് പറയുന്നത്: (1കൊരി, 8:6). അതിനാൽ, അവിടെ പറയുന്ന വചനം മറ്റൊരു ദൈവമല്ല, ഏകദൈവം തന്നെയാണ്. RNKJV പരിഭാഷയിൽനിന്ന് അത് വ്യക്തമായി മനസ്സിലാക്കാം. In the beginning was the Word. and the Word was with Jehovah. and the Word was Jehovah എന്നാണ് അതിൽ കാണുന്നത്. അതായത്, ആദിയിൽ വചനമുണ്ടായിരുന്നു, വചനം യഹോവയോടുകൂടെ ആയിരുന്നു, വചനം യഹോവ ആയിരുന്നു. വചനം യഹോവയായ ദൈവം തന്നെയായിരുന്നു എന്ന് ഈ പരിഭാഷയിൽ വ്യക്തമാണല്ലോ? ഇനി, മൂന്ന് യഹോവ ഉണ്ടെന്ന് പറഞ്ഞ് ആരും വരണ്ട. യഹോവ ഒരുത്തൻ മാത്രമാണ് ഉള്ളതെന്ന് പഴയനിയമത്തിൽ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്: (2രാജാ, 19:19; നെഹ, 9:6; സങ്കീ, 83:18, യെശ, 37:20). ട്രിനിറ്റി വിശ്വസിക്കുന്നതുപോലെ, വചനത്തിന് ദൈവത്തിൽനിന്നും സ്വതന്ത്രമായ അസ്തിത്വവും ദൈവത്വവും ഉണ്ടായിരുന്നെങ്കിൽ, വചനം ദൈവം ആയിരുന്നു, എന്ന് ഭൂതകാലത്തിൽ പറയാതെ, വചനം ദൈവം ആകുന്നു, എന്ന് വർത്തമാനകാലത്തിൽ പറയുമായിരുന്നു. എന്തെന്നാൽ, ദൈവം ആയിരുന്നവൻ അല്ല, ആകുന്നവൻ ആണ്. ദൈവത്തിന് ഭൂതവും ഭാവിയുമില്ല. ഞാൻ ആകുന്നവൻ ഞാൻ ആകുന്നു, എന്നാണ് ദൈവം അരുളിച്ചെയ്യുന്നത്: (പറ, 3:14). ദൈവത്തിന് മാറ്റമോ, മാറ്റത്തിൻ്റെ നിഴലോപോലും ഉള്ളവനല്ല: (മലാ, 3:6; യാക്കോ, 1:17). അതായത്, വചനം ദൈവം ആകുന്നു എന്നോ, വചനവും, ദൈവം ആകുന്നു എന്നോ പറഞ്ഞിരുന്നെങ്കിൽ, വചനം മറ്റൊരു വ്യക്തിയും ദൈവവും ആണെന്ന് മനസ്സിലാക്കാമായിരുന്നു. എന്നാൽ അങ്ങനെ പറയാത്തതിൻ്റെ കാരണം, വചനം മറ്റൊരു വ്യക്തിയല്ലാത്തതുകൊണ്ടും, അത് ഏകദൈവമെന്ന ബൈബിളിൻ്റെ മൗലിക ഉപദേശത്തിന് വിരുദ്ധമായതിനാലും ആണ്.

യോഹന്നാൻ്റെ ക്രിസ്തു: യോഹന്നാനിലെ ക്രിസ്തു ദൈവം ആണെന്ന് പൊതുവേ പറഞ്ഞുകേൾക്കാറുണ്ട്. എന്നാൽ, യോഹന്നാൻ്റെ ക്രിസ്തു യഥാർത്ഥത്തിൽ ദൈവവുമല്ല, വചനവുമല്ല. വചനം ജഡമായി തീർന്നവനാണ്, അഥവാ ദൈവത്തിൻ്റെ വചനം മനുഷ്യനായി തീർന്നവനാണ്: (യോഹ, 1:14). സമവീക്ഷണ സുവിശേഷങ്ങളിൽ നിന്ന് യോഹന്നാൻ്റെ സുവിശേഷത്തെ വ്യത്യസ്തമാക്കുന്ന ഘടകവും അതുതന്നെയാണ്. നമുക്കറിയാം യേശുവിൻ്റെ ജീവചരിത്രം ഉൾക്കൊള്ളുന്ന നാല് സുവിശേഷങ്ങളും വ്യത്യസ്ത വീക്ഷണകോണിൽ കൂടിയാണ് രചിക്കപ്പെട്ടിരിക്കുന്നത്. അതിൽ യോഹന്നാൻ്റെ സുവിശേഷത്തിലും ലേഖനത്തിലുമൊക്കെ സമവീക്ഷണ സുവിശേഷങ്ങളിൽ കാണാത്ത അനേകം പ്രയോഗങ്ങൾ കാണാൻ കഴിയും. ഉദാഹരണത്തിന്, ഞാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നു. ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ, തുടങ്ങിയവ. സമവീക്ഷണ സുവിശേഷത്തിലൊന്നും അങ്ങനെയൊന്നും കാണാത്തതിൻ്റെ കാരണമെന്താണെന്ന് ആദ്യമറിയണം. ബൈബിളിലെ പുസ്തകങ്ങളായാലും, മറ്റേതു പുസ്തകമായാലും, ആമുഖം പ്രാധാന്യമർഹിക്കുന്നതാണ്. ഏതൊരു പുസ്തകത്തിൻ്റെയും തുടക്കത്തിൽത്തന്നെ കേന്ദകഥാപാത്രത്തിൻ്റെ പ്രകൃതി എന്താണെന്ന് ഏറെക്കുറെ മനസ്സിലാക്കാൻ കഴിയും. മത്തായിയുടെ ക്രിസ്തു കന്യകാജാതനായ രാജാവാണ്. അതിനാൽ, അബ്രാഹാമിൻ്റെ സന്തതിയായ ദാവീദ് മുതലുള്ള രാജകീയ വംശാവലിയിൽ ജനിച്ച മനുഷ്യനാണ് ക്രിസ്തു: (മത്ത, 1:1,16). ലൂക്കൊസിൻ്റെ ക്രിസ്തു കന്യകാജാതനായ മനുഷ്യനാണ്. അതായത്, ആദാമ്യപാപത്തിന് പരിഹാരം വരുത്താൻ അവൻ്റെ വംശാവലിയിൽ കന്യകയായ മറിയയിൽ ജനിച്ച്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നവന്ന മനുഷ്യനാണ് ക്രിസ്തു: (ലൂക്കോ, 2:7,52). മർക്കൊസിൻ്റെ ക്രിസ്തു വംശാവലിയില്ലാത്ത ദാസനാണ്. യെഹൂദന്മാരുടെ ഇടയിൽ ദാസന്മാരുടെ വംശാവലി രേഖപ്പെടുത്താറില്ല. അതുകൊണ്ട് വംശാവലിയില്ലാത്ത മർക്കൊസിൻ്റെ ക്രിസ്തു ദാസനായ മനുഷ്യനാണെന്ന് മനസ്സിലാക്കാം. അതിനാൽ, സമവീക്ഷണ സുവിശേഷങ്ങളിലെ ക്രിസ്തുവിന് താൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു, എന്നൊന്നും പറയാൻ കഴിയില്ല. എന്നാൽ, യോഹന്നാൻ ക്രിസ്തുവിനെ അവതരിപ്പിക്കുന്നത്, ദൈവത്തിൻ്റെ വചനം ജഡമായൻ ആയിട്ടാണ്: (യോഹ, 1:14). അതിനർത്ഥം, യോഹന്നാൻ്റെ ക്രിസ്തു കന്യകയിൽനിന്ന് ജനിച്ചവനേ അല്ലെന്നാണോ? അങ്ങനെയല്ല. ക്രിസ്തു ഭൂമിയിൽ വെളിപ്പെട്ടത് അഥവാ മാനിഫെസ്റ്റ് ചെയ്തത് കന്യകയായ മറിയയുടെ ഉദരത്തിലൂടെ തന്നെയാണ്. അഥവാ, വചനം ജഡമായത് കന്യകയുടെ ഉദരത്തിലാണ്. എന്നാൽ, യോഹന്നാൻ തനിക്ക് ലഭിച്ച സുവിശേഷങ്ങളുടെ വിഷയങ്ങളോടുള്ള ബന്ധത്തിൽ കന്യകാജനനം പറയാതെ, വചനം ജഡമായവനായിട്ടാണ് ക്രിസ്തുവിനെ അവതരിപ്പിക്കുന്നത്. അതായത്, മത്തായിയും ലൂക്കോസും പരിശുദ്ധാത്മാവിനാൽ മറിയ ഗർഭിയായി അഥവാ, മറിയയുടെ ഉദരത്തിൽ യേശു പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നു പറയുന്നതിനെ, വചനത്താൽ ക്രിസ്തു ഉരുവായി എന്നാണ് യോഹന്നാൻ പറയുന്നത്. അതായത്,  നമുക്കറിയാം യോഹന്നാനാണ് അവസാനം സുവിശേഷം രചിക്കുന്നത്. ആദ്യസുവിശേഷകന്മാർ എടുക്കാഞ്ഞ, ക്രിസ്തുവിൻ്റെ ശുശ്രൂഷയിലെ പ്രധാനപ്പെട്ട സംഭവങ്ങളെയും, പ്രഭാഷണങ്ങളെയും കോർത്തിണക്കിയാണ് താൻ സുവിശേഷം രചിച്ചത്. തൻ്റെ സുവിശേഷങ്ങളുടെ പൂർണ്ണതയ്ക്കായിട്ടാണ്, കന്യകാജനനം പറയാതെ, ദൈവത്തോടുകൂടെയായിരുന്ന വചനം ജഡമായിത്തീർന്നു എന്ന് പറഞ്ഞിരിക്കുന്നത്. അതുകൊണ്ടാണ്, യോഹന്നാൻ്റെ ക്രിസ്തു ദൈവമാണെന്ന് പലരും ധരിച്ചുവെച്ചിരിക്കുന്നത്.

യേശുവെന്ന ക്രിസ്തു അഥവാ അഭിഷിക്തൻ: ക്രിസ്തു അഥവാ അഭിഷിക്തൻ ദൈവമല്ല, മനുഷ്യനാണ്. അഭിഷേകദാതാവാണ് ദൈവം. ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത പാപമറിയാത്ത മനുഷ്യനാണ് യേശു. (ലൂകൊ, 3;22; യോഹ, 1:32, പ്രവൃ, 10:38). താൻ മനുഷ്യനാണെന്ന് ക്രിസ്തുതന്നെയും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്: (യോഹ, 8:40; 1കൊരി, 15:21; 1തിമൊ, 2:6). മനുഷ്യനെന്ന നിലയിൽ ക്രിസ്തുവിനൊരു ഉത്ഭവമുണ്ട്. അതിനെയാണ്, വചനം ജഡമായിത്തീർന്നു (യോഹ, 1:14), പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായി (മത്താ, 1:18), കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിച്ചു (മത്താ, 1:22), അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു (ലൂക്കോ, 2:7), ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചു (യോഹ, 3:17), യിസ്രായേലിൽനിന്നു ഉത്ഭവിച്ചു, (റോമ, 9:5). കാലസമ്പൂർണ്ണതയിൽ സ്ത്രീയിൽനിന്നു ജനിച്ചു (ഗലാ, 4:4). ന്യായപ്രമാണത്തിൽ കീഴ് ജനിച്ചു (ഗലാ, 4:4) ദൈവസമാനത മുറുകെപ്പിടിക്കാതെ ദാസരൂപമെടുത്തു (ഫിലി, 6:7), ജഡത്തിൽ വെളിപ്പെട്ടു (1തിമൊ, 3ൻ്റെ16), പിതാവ് പുത്രനെ ലോകരക്ഷിതാവായിട്ട് എന്നൊക്കെ പറഞ്ഞിരിക്കുന്നത്: അയച്ചു (1യോഹ, 4:14). ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ, ഇല്ലാതിരിക്കെ, വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തത് സർവ്വശക്തിയുള്ള ദൈവമാണെന്ന് വിശ്വസിക്കുന്നവരാണ് ട്രിനിറ്റി. “താൻ മാത്രമാണ് അമർത്യതയുള്ളവൻ”  എന്നാണ് ദൈവത്തെക്കുറിച്ച് വചനം പറയുന്നത്: (1തിമൊ, 6:16). അമർത്യതയുള്ളവൻ എന്നാൽ, മരണമില്ലാത്തവൻ എന്നാണ്. ഇ.ആർ.വി. പരിഭാഷയിൽ: ഒരിക്കലും മരിക്കാത്തവൻ ദൈവം മാത്രമാണെന്നും, പി.ഒ.സി. പരിഭാഷയിൽ: അവിടുന്ന് മാത്രമാണ് മരണമില്ലാത്തവൻ എന്നും, ഓശാന നൂതനപരിഭാഷയിൽ: അവിടുന്ന് മാത്രമാണ് മരണരഹിതൻ എന്നും കാണാവുന്നതാണ്. മരണമില്ലാത്ത ദൈവമല്ല, മനുഷ്യനായ യേശുവാണ് മരിച്ചതെന്നും, ദൈവമാണ് അവനെ മൂന്നാൽ ദിവസം ഉയിർപ്പിച്ചതെന്നും ബൈബിളിൽ അക്ഷരംപ്രതി എഴുതിവെച്ചിരിക്കുമ്പോൾ, ദൈവമാണ് മരിച്ചുയിർത്തതെന്ന് വിശ്വസിക്കുന്നവരെ എങ്ങനെ തിരുത്താൻ കഴിയും? (1തിമൊ, 2:6, പ്രവൃ, 10:40). ക്രിസ്തുവും മറ്റൊരു ദൈവമാണെന്ന ട്രിനിറ്റിയുടെ വിശ്വാസപ്രകാരം, പാപത്തിൻ്റെ ശമ്പളം മരണം, പാപം ചെയ്യുന്ന ദേഹി മരിക്കും എന്ന ദൈവനീതി നിവൃത്തിക്കാൻ, ത്രിത്വത്തിലെ മൂന്ന് ദൈവങ്ങളുംകൂടി ഗൊൽഗോഥായിൽ ഒരു മരണനാടകം അവതരിപ്പിക്കുകയായിരുന്നു. അതായത്, മരിക്കാൻ കഴിയാത്ത ദൈവത്തെ മരിച്ചതായി അഭിനയിപ്പിച്ചു എന്നുവരും. ബഹുദൈവവിശ്വാസത്തെ ഞങ്ങൾ എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് ദൈവാത്മാവുള്ളവർ ചിന്തിച്ചുകൊള്ളുക. മനുഷ്യൻ്റെ രക്ഷയ്ക്കുപോലും പാലംവലിക്കുന്ന ഉപദേശമാണ് ത്രിത്വം.

മനുഷ്യനായ ക്രിസ്തുയെശു: “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6). ക്രിസ്തുവിനെ സംബന്ധിച്ച വസ്തുത ഇതാണ്: കാലസമ്പൂർണ്ണതയിൽ വചനം ജഡമാകുന്നതിന് മുമ്പേ അഥവാ, കന്യകയായ മറിയയിൽ ഉരുവാകുന്നതിനു മുമ്പെ യേശു എന്നൊരു പാപമറിയാത്ത മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ സ്നാനാനന്തരം ദൈവം തൻ്റെ പരിശുദ്ധാത്മാവിലും ശക്തിയാലും അവനെ അഭിഷേകം ചെയ്യുന്നതുവരെ യേശുവെന്ന് പേരുള്ള ഒരു അഭിഷിക്തൻ അഥവാ ക്രിസ്തു ഇല്ലായിരുന്നു. യേശു എന്ന പേർപോലും, താൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. അതായത്, കന്യകയായ മറിയ പ്രസവിച്ചത്, ദൈവത്തെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. ഒരു വിശുദ്ധപ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യനെയാണ്: (ലൂക്കൊ, 1:35; 2കൊരി, 5:21). അനന്തരം, ആത്മാവിനാൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യനെ ഏകദേശം മുപ്പതു വയസ്സുള്ളപ്പോൾ, യോർദ്ദാനിലെ സ്നാനാനന്തരം ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും, അഭിഷേകം ചെയ്തപ്പോഴാണ്, യേശുവെന്ന മനുഷ്യൻ ക്രിസ്തു അഥവാ അഭിഷിക്തനായത്: (ലൂക്കോ, 2:40,52; മത്താ, 3:16; പ്രവൃ, 10:38. ഒ.നോ: ലൂക്കൊ, 4:18:21). അനന്തരം, ഗബ്രീയേൽ ദൂതൻ്റെ പ്രവചനങ്ങളുടെ നിവൃത്തിയായിട്ട്, ഇവൻ എൻ്റെ പ്രിയപുത്രൻ, എന്ന് സ്വർഗ്ഗത്തിൽനിന്ന്, ദൈവപിതാവ് അരുളിച്ചെയ്തപ്പോഴാണ്, യേശുവെന്ന പാപമറിയാത്ത മനുഷ്യൻ ദൈവത്തിൻ്റെ പുത്രനായത്: (ലൂക്കൊ, 1:32,35, 3:22). അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെടുമെന്ന, രണ്ട് പ്രവചനങ്ങളാണ്, യോർദ്ദാനിൽ നിവൃത്തിയായത്. പ്രവചനമെന്നാൽ, മേലാൽ അഥവാ, ഭാവിയിൽ സംഭവിപ്പാനുള്ളത് എന്നാണ്: (ദാനീ, 2:45). ആരംഭത്തിങ്കൽ തന്നേ അവസാനവും, പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും പ്രസ്താവിക്കുന്നത് ദൈവമാണ്: (യെശ, 46;10). ദൈവത്തിന് ഭോഷ്ക്ക് പറയാൻ കഴിയില്ല: (എബ്രാ, 6:18). എന്തെന്നാൽ, വ്യാജം പറവാൻ അവൻ മനുഷ്യനല്ല: (സംഖ്യാ, 23:9). പ്രവചനംപോലെ, മറിയയുടെ ഉദരത്തിൽനിന്ന് ജനിച്ച്, 30 വർഷങ്ങൾക്കുശേഷം, ദൈവപിതാവിനാൽ, പുത്രനെന്ന് വിളിക്കപ്പെട്ടവൻ, ആദിമുതൽ ദൈവത്തോടൊപ്പം എങ്ങനെയുണ്ടാകും? അതായത്, യേശുവെന്ന ക്രിസ്തുവും, ദൈവപുത്രനും ജനിക്കുന്നത്, നിഖ്യാസുനഹദോസ് പഠിപ്പിക്കുന്ന പോലെ സർവ്വലോകങ്ങൾക്ക് മുമ്പേയുമല്ല, മറിയയുടെ ഉദരത്തിൽ നിന്നുമല്ല. എ.ഡി. ഇരുപത്തൊൻപതിൽ യോർദ്ദാനിൽ വെച്ചാണ്. പിന്നെങ്ങനെ, അവൻ നിത്യപുത്രനും, ദൈവത്തോടു കൂടെയുള്ള ദൈവവുമാകും?

ജനനത്തിനു മുമ്പെ ഉണ്ടായിരുന്നത് ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്; (ലൂക്കൊ, 22:37; 24:44; യോഹ, 5:46; എബ്രാ, 10:7). അതുകൊണ്ടാണ് പഴയനിയമ പ്രവാചകന്മാർ അവരിലുള്ള ക്രിസ്തുവിൻ്റെ അഥവാ അഭിഷിക്തൻ്റെ ആത്മാവിനാൽ യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് അഥവാ രക്ഷയെക്കുറിച്ച് ആരാഞ്ഞ് അന്വേഷിച്ചിരുന്നത്: (1പത്രോ, 1:11). മുമ്പേയുള്ള ഒരാളെക്കുറിച്ച് ആരാഞ്ഞ് അന്വേഷിക്കേണ്ടതില്ലല്ലോ? അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രോസ് പറയുന്നത്, അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു എന്നാണ്: (1പത്രോ, 1:20). യേശുവെന്ന ക്രിസ്തു ലോകസ്ഥാപനത്തിന് മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രോസ് പറയുന്നത്, മുന്നറിയപ്പെട്ടവൻ അഥവാ മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവൻ അഥവാ മാനിഫെസ്റ്റ് ചെയ്തവനും ആകുന്നു എന്നാണ്. അന്ത്യകാലത്ത് വെളിപ്പെട്ടവൻ ആദിയിൽ എങ്ങനെയാണ് ദൈവത്തോടൊപ്പം ഉണ്ടായിരിക്കുന്നത്?

അതായത്, യേശുവിന് പൂർവ്വാസ്തിത്വം ഇല്ലെന്നല്ല, പറഞ്ഞതിൻ്റെ സാരം. മനുഷ്യരുടെ പാപപരിഹാരാർത്ഥം അന്ത്യകാലത്ത് ലോകത്തിൽ വെളിപ്പെട്ട യേശുവെന്ന പാപമറിയാത്ത മനുഷ്യന് പൂർവ്വാസ്തിത്വം ഉണ്ട്. എന്നാൽ, അനേകർ കരുതുന്നപോലെ, ദൈവത്തോടു സമനായ മറ്റൊരു വ്യക്തിയായിട്ടോ, ദൈവത്തോടു കൂടെയായിരുന്നു എന്ന് യോഹന്നാൻ പറയുന്ന വചനമായിട്ടോ ഒന്നുമല്ല. പ്രത്യുത, അവൻ പൂവ്വാസ്തിത്വത്തിൽ ഏകസത്യദൈവം തന്നെയാണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ പിതാവ് എന്നും, ഞാനും പിതാവും ഒന്നാകുന്നു എന്നും, എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പറയുന്നത്. (യോഹ, 8ൻ്റെ24,28, 10ൻ്റെ30, 14ൻ്റെ9. പൗലോസിന് ദൈവം വെളിപ്പെടുത്തിക്കോടുത്ത ദൈവഭക്തിയുടെ മർമ്മം അതാണ്. 1തിമൊഥെയോസ് 3ൻ്റെ14-16. അവടെ, അവൻ ജഡത്തിൽ വെളിപ്പെട്ടു എന്നതിലെ, അവൻ എന്ന സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത് നാമം ചേർത്താൽ, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്ന് കിട്ടും. ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്. യിരെമ്യാവ് 10:10. അതായത്, മനുഷ്യരെല്ലാം പാപികളായതുകൊണ്ട്, മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ, ഏകസത്യദൈവം തന്നെയാണ് യേശു എന്ന സംജ്ഞാനാമത്തിലും പുത്രൻ എന്ന സ്ഥാനനാമത്തിലും പാപമറിയാത്ത, പൂർണ്ണമനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തിയിട്ട് സ്വർഗ്ഗേകരേറി അപ്രത്യക്ഷമായത്. ഇയ്യോബ് 15ൻ്റെ14, റോമർ 3ൻ്റെ23, സങ്കീർത്തനം 49ൻ്റെ7-9, റോമർ 6ൻ്റെ23, യെഹെസ്ക്കേൽ 18ൻ്റെ4, എബ്രായർ 9:22, മത്തായി 1ൻ്റെ21, ലൂക്കൊസ് 1ൻ്റെ32,35,68, 2കൊരിന്ത്യർ 5:21, ഫിലിപ്പിയർ 2ൻ്റെ6-8, 1തിമൊഥെയോസ് 2ൻ്റെ6, 3ൻ്റെ14-16, എബ്രായർ 2ൻ്റെ14-15).

ഇനി നമുക്ക് വചനത്തെക്കുറിച്ച് നോക്കാം. പഴയനിയമത്തിൽ വചനത്തെ കുറിക്കുന്ന എബ്രായപദം ദബാർ ആണ്. വാക്ക്, അരുളപ്പാട്, പറയുക, കല്പന, വചനം എന്നൊക്കെ സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു: (ഉല്പ, 11:1; 15:1; 20:8; 47:30; പുറ, 4:28). പുതിയനിയമത്തിൽ വചനത്തെ കുറിക്കുന്ന ലോഗൊസ്, ഹ്റെമാ (hraymah) എന്നിങ്ങനെ രണ്ട് ഗ്രീക്കുപദങ്ങളുണ്ട്. ലോഗൊസ് എന്ന പദത്തെ പറയുക, വാക്ക്, വചനം എന്നൊക്കെ പരിഭാഷ ചെയ്തിട്ടുണ്ട്: (മത്താ, 5:37; 7;24; 7:28). ഹ്റെമാ എന്ന പദത്തെയും വചനം, പറയുക, വാക്ക്, എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു: (മത്താ, 4:4; 12:36; 27:14). യോഹന്നാന്നാൻ തൻ്റെ സുവിശേഷത്തിൽ യേശുവിനെ വെളിപ്പെടുത്തുന്നത്, വചനം അഥവാ ലോഗൊസ് ജഡമായിത്തീർന്നൻ ആയിട്ടാണ്: (യോഹ, 1:14). 1യോഹന്നാൻ 1ൻ്റെ1ൽ ക്രിസ്തുവിനെ ജീവൻ്റെ വചനം അഥവാ ലോഗോ തിസോയിസ് എന്ന് വിശേഷിപ്പിച്ചിട്ടുമുണ്ട്. അല്ലാതെ, ത്രിത്വം വിശ്വസിക്കുന്നതുപോലെ സവിശേഷമായ മറ്റൊരർത്ഥവും യോഹന്നാൻ്റെ ലോഗൊസിനില്ല. കാരണം പറയാം: പഴയനിയമത്തിലെ ദൈവത്തിൻ്റെ വചനം അഥവാ ദബാറിനു തത്തുല്യമായ രണ്ടു പദങ്ങളാണ്,: ലോഗൊസും (Logos), ഹ്റെമായും (hraymah). ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെടുന്ന വചനമാണ് എബ്രായയിൽ ‘ദവാർ’ (dabar). “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11. ഒ.നോ: ആവ, 8:3; യെശ, 45:23; യിരെ, 9:20; യെഹെ, 3:17; 33:7). തൻ്റെ വായിൽനിന്നു പുറപ്പെടുന്ന ഈ വചനത്താലാണ് ദൈവം ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചത്: “യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി.” (സങ്കീ, 33:6). എന്നാൽ പുതിയനിയമത്തിൽ എബ്രായലേഖകൻ, ദൈവത്തിൻ്റെ റീമാ കൊണ്ട് ആകാശവും ഭൂമിയും സൃഷ്ടിച്ചുവെന്നും (എബ്രാ, 11:3), പത്രൊസ് അപ്പൊസ്തലൻ, ദൈവത്തിൻ്റെ ലോഗൊസ് കൊണ്ട് ആകാശവും ഭൂമിയും സൃഷ്ടിച്ചുവെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നു. (2പത്രാ, 3:5). ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ ലോഗോസിനാൽ തീക്കായി സൂക്ഷിച്ചിരിക്കയുമാണ്. (2പത്രൊ, 3:7). എന്ത് വ്യത്യാസമാണ് ലോഗോസിനും ഹ്റെമായ്ക്കും തമ്മിലുള്ളത്? ലോഗോസ് അക്ഷരാർത്ഥത്തിൽ ക്രിസ്തുവാണെന്ന് പറയുന്നവർ, ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ച ഹ്റെമാ ആരാണെന്ന് പറയും? ഹ്റെമാ ദൈവത്തിൻ്റെ മറ്റൊരു പുത്രനാണെന്ന് പറയുമോ? ഇനി, ഏറ്റവും ശ്രദ്ധേയമായ മറ്റൊന്ന് കാണിക്കാം. ദൈവത്തിൻ്റെ വചനം അഥവാ ലോഗൊസിനെയും യേശുക്രിസ്തുവിനെയും വേർതിരിച്ചും പറഞ്ഞിട്ടുണ്ട്. “സൌഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ ലോഗോസ് പൂർണ്ണധൈര്യത്തോടും കൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ.” (പ്രവൃ, 4:30). അടുത്തവാക്യം: “അവൻ എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽ മക്കൾക്കു അയച്ച ലോഗോസ്.” (പ്രവൃ, 10:36. ഒ.നോ: യോഹ, 5:38; 8:55; 17;6,14,20; പ്രവൃ, 10:36; 1തിമൊ, 1:15; 2തിമൊ, 1:13; വെളി, 1:2,9). യഥാർത്ഥത്തിൽ ലോഗോസ് ക്രിസ്തു ആയിരുന്നെങ്കിൽ, ക്രിസ്തുവിനെയും ലോഗോസിനെയും വേർതിരിച്ച് പറയുമായിരുന്നോ?

യഥാർത്ഥത്തിൽ ലോഗോസ് ക്രിസ്തുവാണെന്ന് വിശ്വസിക്കുന്നവർ ലോഗോസും ഹ്റെമായും തമ്മിൽ ഒന്ന് താരതമ്യം ചെയ്ത് പഠിച്ചാൽ മതിയാകും. യോഹന്നാൻ്റെ സുവിശേഷത്തിൽത്തന്നെ പിതാവിൻ്റെ അഥവാ ദൈവത്തിൻ്റെ വചനത്തെ: ലോഗൊസെന്നും (5:38; 8:55; 10:35; 14:24; 17:6; 17:14; 17:17); ഹ്റെമായെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നു: (3:34; 8:47). ക്രിസ്തുവിൻ്റെ വചനത്തെയും: ലോഗൊസെന്നും (4:41; 4:50; 5:24; 8:31; 8:37; 8:43; 8:51; 8:52; 12:48; 14:23; 14:24), ഹ്റെമായെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നു: ((5:47; 12:47; 12:48; 15:7). ലൂക്കോസിൽ ദൂതൻ്റെ വചനത്തെയും ലോഗൊസെന്നും (ലൂക്കൊ, 1:20; 1:29) ഹ്റെമായെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നു: (ലൂക്കൊ, 1:38). മനുഷ്യരുടെ വചനത്തെയും: ലോഗൊസെന്നും (മത്താ, 5:37; 10:14; 12:32,37; കൊലൊ, 4:6) ഹ്റെമായെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നു: (മത്താ, 12:36; 18:16; 27:14). ക്രിസ്തു പ്രസ്താവിച്ച വചനത്തെയും ലോഗൊസെന്നും (2:22; 6:60; 7:35; 7:40; 10:19; 12:48: 15:3; 18:9; 18:32; 20:21) ഹ്റെമായെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്: (6:63; 6:68; 8:20; 10:21; 14:10). പുതിയനിയമത്തിൽ, ആദിയിൽ ഉണ്ടായിരുന്നത് ലോഗൊസാണെങ്കിൽ (1:1); ദൈവത്തിൻ്റെ വായിൽനിന്നു വരുന്നത് ഹ്റെമായാണ്: (മത്താ, 4:4; ലൂക്കൊ, 4:4). ദൈവത്തിൻ്റെ കൂടെയായിരുന്നത് ലോഗാസാണെങ്കിൽ (1:1); യേശുവിൻ്റെ പക്കലുള്ളത് നിത്യജീവൻ്റെ ഹ്റെമായാണ്: (യോഹ, 6:68). ദൈവം ആയിരുന്നത് ലോഗൊസാണെങ്കിൽ (1:1); ദൈവം പുത്രനിൽ വസിച്ചുകൊണ്ട് സംസാരിച്ചത് ഹ്റെമായാണ്: (14:10). ക്രിസ്തുവിൻ്റെ വചനത്തെ ഒരു വാക്യത്തിൽത്തെന്നെ ഹ്റെമായെന്നും ലോഗൊസെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്: “എന്റെ ഹ്റെമാ കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച ലോഗൊസ് തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.” (യോഹ, 12:48). ഇങ്ങനെ ലോഗൊസിനെയും ഹ്റെമായെയും അഭിന്നമായിട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെയും ദൂതൻ്റെയും മനുഷ്യരുടെയും വചനം അഥവാ ലോഗൊസും ഹ്റെമായും ഒന്നായിരിക്കെ, ക്രിസ്തുവിൻ്റെ സ്ഥാനപ്പേരാണ് വചനമെന്നല്ലാതെ, യേശു അക്ഷരാർത്ഥത്തിൽ ദൈവത്തിൻ്റെ വചനമാണെന്ന് പറയുന്നവർ ഏതാത്മാവിന് അധീനരാണെന്ന് സ്വയം പരിശോധിക്കുക.

യേശുക്രിസ്തു അക്ഷരാർത്ഥത്തിൽ ദൈവത്തിൻ്റെ വചനമാണെങ്കിൽ; ക്രിസ്തുവിൻ്റെ വചനം അഥവാ ലോഗോസ് ആരാണ്? (കൊലൊ, 3:16). ക്രിസ്തുവിൻ്റെ ശക്തിയുള്ള വചനമാരാണ്? (എബ്രാ, 1:3). ലോഗോസിനെ ‘എൻ്റെ വചനം‘ എന്ന് ക്രിസ്തുവും (മത്താ, 7:24; 7:26; 24:35; മർക്കൊ, 8:38; 13:31; ലൂക്കൊ, 4:32; 6:47; 9:26; 21:33; യോഹ, 5:24; 8:31; 8:37; 8:51; 8:52; 12:47; 12:48; 14:23; 14:24; 15:20; വെളി, 3:8), ‘ക്രിസ്തുവിൻ്റെ വചനം‘ എന്നു അപ്പൊസ്തലന്മാരും പറയുന്നു. (ലൂക്കൊ, 4:32; 10:39; യോഹ, 4:41; 5:38; കൊലൊ, 3:16; 1യോഹ, 1:10; 2:5). ക്രിസ്തു പ്രസംഗിച്ചതും (ലൂക്കൊ, 5:1; 8:21; 11:28), പറഞ്ഞതും (യോഹ, 12:48; 15:3), പ്രമാണിച്ചതും ദൈവത്തിൻ്റെ ലോഗൊസാണ്. (യോഹ, 8:55). ലോഗൊസ് പിതാവിൻ്റെ വചനമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 17:6,14,17). ത്രിത്വം വിശ്വസിക്കുന്ന കാര്യങ്ങൾക്ക് എന്തെങ്കിലുമൊരു വചനത്തെളിവ് വേണ്ടേ? യഹോവ വചനത്തെ (ദവാർ) അയച്ചു സൗഖ്യമാക്കിയെന്നും (സങ്കീ, 107:20), യേശു തൻ്റെ വാക്കു അഥവാ വചനം (ലോഗൊസ്) കൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാർക്കും സൌഖ്യം വരുത്തിയെന്നും പറഞ്ഞിരിക്കുന്നു. (മത്താ, 8:16). ദൈവത്തിൻ്റെ വചനം അഥവാ ലോഗൊസിനെയും യേശുക്രിസ്തുവിനെയും വേർതിരിച്ചും പറഞ്ഞിട്ടുണ്ട്. (വെളി, 1:2,9; 20:4). ക്രിസ്തു യഹോവയുടെ പ്രത്യക്ഷതയായ വ്യക്തിയായിരുന്നു എന്നല്ലാതെ വചനമായ മറ്റൊരു വ്യക്തിയായിരുന്നു എന്ന് ഏത് കാരണത്താൽ പറയും? ക്രിസ്തു അക്ഷരാർത്ഥത്തിൽ ലോഗൊസാണെങ്കിൽ അവൻ പറഞ്ഞതും പ്രമാണിച്ചതും പ്രസംഗിച്ചതുമായ ലോഗൊസ് ആരാണ്? തൻ്റെ ലോഗൊസും പിതാവിൻ്റെ ലോഗൊസും ഒന്നാണെന്നും ക്രിസ്തു പറഞ്ഞിരിക്കുന്നു: “എന്നെ സ്നേഹിക്കാത്തവൻ എന്റെ ലോഗോസ് പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന ലോഗോസ് എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 14:24). ദൈവത്തിൻ്റെ വചനവും മനുഷ്യർ പ്രസംഗിച്ച വചനവും ലോഗോസാണെന്ന് അഭിന്നമായി പറഞ്ഞിട്ടുണ്ട്: “ഞങ്ങൾ പ്രസംഗിച്ച ദൈവവചനം (ലോഗോസ്) നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല (ലോഗോസ്) സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു (ലോഗോസ്) തന്നേ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അതു വ്യാപരിച്ചുകൊണ്ടിരിക്കുന്നു.” (1തെസ്സ, 2:13). ദൈവത്തിൻ്റെ വചനവും (ലൂക്കൊ, 11:28; ഫിലി, 1:14; എബ്രാ, 4:12), യേശുക്രിസ്തുവിൻ്റെ വചനവും (യോഹ, 5:24; 8:43; കൊലൊ, 3:16), ദൂതൻ്റെ വചനവും (ലൂക്കൊ, 1:20; 1:29), മനുഷ്യരുടെ വചനവും (മത്താ, 5:37; 10:14; 12:32,37; കൊലൊ, 4:6) ലോഗൊസാണ്. അതിനാൽ വചനം അഥവാ ലോഗൊസ് എന്നത് ജഡത്തിൽ വെളിപ്പെട്ട ക്രിസ്തുവിൻ്റെ അഭിധാനം മാത്രമാണെന്ന് ആർക്കും മനസ്സിലാകും; എന്നിട്ടും അനേകർ അജ്ഞത നടിക്കുകയാണ്.

പഴയനിയമത്തിലെ ദവാർ: ശമൂവേലിനു വെളിപ്പെട്ട വചനം. (1ശമൂ, 3:17). സത്യവചനം. (2ശമൂ, 7:28). നിർമ്മല വചനങ്ങൾ. (സങ്കീ, 12:6). നേരുള്ള വചനം. (സങ്കീ, 33:4). ആകാശവും ഭൂമിയും സൃഷ്ടിച്ച വചനം. (സങ്കീ, 33:6). സൃഖ്യമാക്കുന്ന വചനം. (സങ്കീ, 107:20). നീതിയുടെ വചനം. (സങ്കീ, 119:123). അതിവിശുദ്ധ വചനം. (സങ്കീ, 119:140). സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്ന വചനം. (സങ്കീ, 119:89). കാലിന്നു ദീപവും എന്റെ പാതയ്ക്കു പ്രകാശവും നല്കുന്ന വചനം. (സങ്കീ, 119:105). ദൈവത്തിൻ്റെ ആജ്ഞയാൽ അതിവേഗം ഓടുന്ന വചനം. (സങ്കീ, 147:15). മഞ്ഞുകട്ടയെ ഉരുക്കുന്ന വചനം. (സങ്കീ, 147:18). യാക്കോബിനു വെളിപ്പെടുത്തിയ വചനം. (സങ്കീ, 147:19). ന്യായവിധിയുടെ വചനം. (യെശ, 9:8). എന്നേക്കും നിലനില്ക്കുന്ന ദൈവത്തിന്നെ വചനം. (യെശ, 40:8). ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെടുന്ന വചനം. (യെശ, 55:11). തീ പോലെയും പാറയെ തകർക്കുന്ന ചുറ്റികപോലെയുമുള്ള വചനം. (യിരെ, 23:29). 

പുതിയനിയമത്തിലെ വചനം: ദൈവവചനം (മർക്കൊ, 7:13; ലൂക്കൊ, 5:1; യോഹ, 10:35), ആത്മാവും ജീവനുമായ വചനം (യോഹ, 6:63), ജീവൻ്റെ വചനം/നിത്യജീവൻ്റെ വചനം: (യോഹ, 6:68; പ്രവൃ, 5:20; ഫിലി, 2:15; 1യോഹ, 1:2), സത്യവചനം: (യോഹ, 17:17; 2കൊരി, 6:6; എഫെ, 1:13; കൊലൊ, 1:3; 2തിമൊ, 2:15; യാക്കോ, 1:18; വെളി, 19:9), കർത്താവിൻ്റെ വചനം: (പ്രവൃ, 8:35; 13:48; 15:34,35), രക്ഷാവചനം: (പ്രവൃ, 13:26), കൃപയുടെ വചനം: (പ്രവൃ, 14:3; 20:32), സുവിശേഷവചനം: (പ്രവൃ, 15:7), വാഗ്ദത്തവചനം: (റോമ, 9:9), ക്രൂശിൻ്റെ വചനം: (1:കൊരി, 1:18), ജ്ഞാനത്തിൻ്റെ വചനം: (1കൊരി, 12:8), പരിജ്ഞനത്തിൻ്റെ വചനം: (1കൊരി, 12:8), നിരപ്പിൻ്റെ വചനം: (2കൊരി, 5:19), ക്രിസ്തുവിൻ്റെ വചനം: (കൊലൊ, 3:16), വിശ്വാസവചനം: (1തിമൊ, 4:6), സദുപദേശത്തിൻ്റെ വചനം: (1തിമൊ, 4:6), അംഗീകരിക്കാൻ യോഗ്യമായ വചനം: (1തിമൊ, 4:9), പത്ഥ്യവചനം: (1തിമൊ, 6:3), വിശ്വാസ്യവചനം: (തീത്തൊ, 1:8), ക്രിസ്തുവിൻ്റെ ശക്തിയുള്ള വചനം: (എബ്രാ, 1:3), നീതിയുടെ വചനം: (എബ്രാ, 5:13), ആണയുടെ വചനം: (എബ്രാ, 7:28), ആകാശവവും ഭൂമിയും സൃഷ്ടിച്ച വചനം (എബ്രാ, 11:3; 2പത്രൊ, 3:5), വീണ്ടും ജനിപ്പിക്കുന്ന വചനം (യാക്കോ, 1:18; 1പത്രൊ, 1:23), ഉൾനട്ട വചനം: (യാക്കോ, 1:21), എന്നേക്കും നിലനില്ക്കുന്ന വചനം (മത്താ, 24:35; 1പത്രൊ, 1:25), ന്യായവിധിയുടെ വചനം (യോഹ, 12:48; 2പത്രൊ, 3:7), സാക്ഷ്യവചനം: (വെളി, 12:11). “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.” (എബ്രാ, 4:12). വചനം ദൈവത്തിൽനിന്നും വ്യതിരിക്തനായ വ്യക്തിയാണെന്ന് വിശ്വസിക്കുന്നവർ പഴയപുതിയ നിയമങ്ങളിലുള്ള മേല്പറഞ്ഞ വചനങ്ങൾക്കൊക്കെ എന്ത് സമാധാനം പറയും?

ലോഗോസ് മറ്റൊരു വ്യക്തിയും, മറ്റൊരു ദൈവവുമാണെന്ന് ട്രിനിറ്റി തങ്ങളുടെ വിശ്വാസികളെ പഠിപ്പിക്കുന്നു. ഇനിയും അജ്ഞത നടിക്കുന്നവർ താഴെയുള്ള ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:

1. പരിശുദ്ധാന്മാവിനാൽ ഉല്പാദിതമായതുകൊണ്ട്, അവൻ സാക്ഷാൽ പരിശുദ്ധാത്മാവ് ആകില്ലെങ്കിൽ, വചനം ജഡമായതുകൊണ്ട് എങ്ങനെ സാക്ഷാൽ വചനമാകും?
2. യഥാർത്ഥത്തിൽ ക്രിസ്തു ദൈവത്തോടു കൂടെയുള്ള വചനവും ദൈവവുമാണെങ്കിൽ, വചനം ദൈവമായിരുന്നു എന്ന്, ഭൂതകാലത്തിൽ എങ്ങനെ പറയും? ത്രിത്വദൈവത്തിന് ഭൂതകാലമുണ്ടോ?
3. ഏകദൈവത്തിൻ്റെ വായിലെ വചനമെന്ന നിലയിൽ ജഡമായിത്തീർന്ന വചനത്തെ, വചനം ദൈവമായിരുന്നു എന്നല്ലാതെ, വചനം ദൈവം ആകുന്നു, എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല,. പിന്നെ, ഏത് കാരണത്താൽ വചനം ദൈവത്തിൽനിന്ന്, വിഭിന്നനായ വ്യക്തിയും ദൈവവുമാണെന്ന് പറയും?
4. യഥാർത്ഥത്തിൽ ക്രിസ്തു ലോഗോസ് ആണെങ്കിൽ, ക്രിസ്തുവിനെയും ലോഗോസിനെയും പത്തിലേറെ വാക്യങ്ങളിൽ വേർതിരിച്ച് പറയുമായിരുന്നോ?
5. ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ച ദബാർ, യഥാർത്ഥത്തിൽ ക്രിസ്തു ആയിരുന്നെങ്കിൽ, ലോഗോസ് കൊണ്ട് ആകാശവും ഭൂമിയും സൃഷ്ടിച്ചുവെന്നും ഹ്റെമാ കൊണ്ട് ആകാശവും ഭൂമിയും സൃഷ്ടിച്ചുവെന്നും അഭിന്നമായി പറയുമായിരുന്നോ?
6. ദൈവത്തോടു കൂടെയായിരുന്നു എന്ന് യോഹന്നാൻ പറഞ്ഞിരിക്കുന്ന വചനം, മറ്റൊരു വ്യക്തിയാണെങ്കിൽ, ദൈവത്തോടു കൂടെയുണ്ടായിരുന്ന ജ്ഞാനത്തെ, മറ്റൊരു വ്യക്തിയും ദൈവത്തിൻ്റെ പുത്രിയുമായി, എന്തുകൊണ്ട് നിങ്ങൾ അംഗീകരിക്കുന്നില്ല?
7. ക്രിസ്തു ലോഗോസായ മറ്റൊരു വ്യക്തിയാണെങ്കിൽ, ക്രിസ്തുവിൻ്റെ ലോഗോസ് ആരാണ്? ക്രിസ്തു പ്രസംഗിച്ചതും പ്രമാണിച്ചതുമായ, ലോഗോസ് ആരാണ്?ദൈവാത്മാവുള്ളവർ ചിന്തിക്കുക. സത്യം അറികയും സത്യം ഏവരേയും സ്വതന്ത്രന്മാരാക്കുകയും ചെയ്യട്ടെ..

ദൈവപുത്രൻ ദൈവത്തിൻ്റെ വായിലെ വചനം ജഡമായവനാണ്. വചനം മനുഷ്യനായത് സ്വർഗ്ഗത്തിലല്ല; ഭൂമിയിൽ കന്യകയായ മറിയയുടെ ഉദരത്തിലാണ്. വചനം ജഡമായി പിന്നെയും മുപ്പത് വർഷം കഴിഞ്ഞാണ് പ്രവചനംപോലെ അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെട്ടത്. അവനെങ്ങനെ ദൈവത്തിൻ്റെ നിത്യപുത്രനാകും? എല്ലാം ത്രിത്വത്തിൻ്റെ വികലമായ ഭാവന മാത്രം!

ദൈവം ഏകനോ ത്രിത്വമോ?

ത്രിത്വമെന്ന പദം ബൈബിളിൽ ഇല്ലെങ്കിലും ത്രിത്വമെന്ന ആശയം ബൈബിളിലുണ്ടെന്നാണ് ട്രിനിറ്റിയുടെ വാദം. ത്രിത്വക്കാർ അവകാശപ്പെടുന്നതുപോലെ ഒരാശയവും ബൈബിളിലില്ല. എങ്കിലും, ഒരു വാദത്തിനുവേണ്ടി അതു സമ്മതിച്ചാൽത്തന്നെ, ദൈവം ത്രിത്വമാണെന്ന അവകാശവാദം എപ്പോഴാണ് ന്യായീകരിക്കപ്പെടുന്നത്? ത്രിത്വമെന്ന പദം ഇല്ലാതിരിക്കുമ്പോൾത്തന്നെ, ഏകൻ എന്ന പദവും ബൈബിളില്ലെങ്കിൽ, ത്രിത്വമെന്ന ആശയം മുൻനിർത്തി ദൈവം ത്രിത്വമാണെന്ന് വാദിക്കുന്നതിൽ ഒരു ന്യായമുണ്ട്. എന്നാൽ, ത്രിത്വമെന്ന പദം മാത്രമേ ബൈബിളിൽ ഇല്ലാതുള്ളു; ഏകൻ എന്ന പദം ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ഒന്നല്ല, പത്തല്ല, നൂറല്ല, നൂറ്റിമുപ്പത് പ്രാവശ്യമുണ്ട്. ‘ഏകൻ, ഒരുവൻ, ഒരുത്തൻ മാത്രം, ഏകസത്യദൈവം, പിതാവായ ഏകദൈവം, യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ല, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല എന്നിങ്ങനെ, ദൈവത്തിൻ്റെ ആത്മാവിനാൽ ആവർത്തിച്ച് എഴുതിവെച്ചിരിക്കെ, ദൈവം ഏകനല്ല, ത്രിത്വമാണെന്ന് പറയാൻ എങ്ങനെ കഴിയും?
ഈ പ്രയാസവശത്തെ തരണം ചെയ്യാനാണ്, ദൈവത്തെ കുറിക്കുന്ന ‘എലോഹീം’ എന്ന പദത്തിലും, ‘ഏകൻ’ എന്നതിനെ കുറിക്കുന്ന എഖാദ്, ഹെയ്സ് എന്നീ എബ്രായഗ്രീക്കു പദങ്ങളിലും പണ്ഡിതന്മാർ ബഹുത്വം ആരോപിക്കുന്നത്. ഒറ്റയെ അഥവാ, Single-നെ കുറിക്കുന്ന യാഖീദ് (only) എന്ന എബ്രായപദം ദൈവത്തോടു ചേർത്ത് പറഞ്ഞിട്ടില്ലെന്നോർത്തും അവർ ആശ്വസം കൊള്ളുന്നു. എന്നാൽ, ദൈവത്തിൻ്റെ ആത്മാവുള്ള ഒരു പണ്ഡിതനും തൻ്റെ മനസ്സാക്ഷിയെ വഞ്ചിക്കാതെ ഇക്കാര്യങ്ങളൊന്നും ദൈവത്തിൻ്റെ വചനത്തിൽനിന്ന് തെളിയിക്കാനും ആശ്വസിക്കാനും സാദ്ധ്യമല്ല. നമുക്ക് ബൈബിൾ എന്തുപറയുന്നു എന്നുനോക്കാം:

പഴയനിയമത്തിൽ ദൈവം എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദമാണ് എലോഹീം. ഉല്പത്തി 1:1 മുതൽ മലാഖി 3:18 വരെ 2600 പ്രാവശ്യം ആ പദമുണ്ട്. എലോഹീം ഒരു ബഹുവചന പ്രയോഗമാണ്. അതിനാൽ, ദൈവം ഏകനല്ല, ദൈവത്തിന് ബഹുത്വമുണ്ടെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. എലോഹീം 2346 പ്രാവശ്യം സത്യദൈവത്തെയാണ് സൂചിപ്പിക്കുന്നത്. അപ്പോൾത്തന്നെ, ജാതികളുടെ ദേവീ ദേവന്മാരെയും, മനുഷ്യരെയും, ദൂതന്മാരെയും ഏകവചനത്തിലും ബഹുവചനത്തിലും പ്രയോഗിച്ചിട്ടുണ്ട്. ചില കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാൽ, എലോഹീം എന്ന പദത്തെ ത്രിത്വപണ്ഡിതന്മാർ ദുർവ്യാഖ്യാനം ചെയ്തിരിക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാൻ കഴിയും.

1. ത്രിത്വത്തിനു തെളിവായിട്ടാണ് എലോഹീം എന്ന പദത്തെ പണ്ഡിതന്മാർ കാണുന്നത്. ബഹുവചനമെന്നാൽ, ഒന്നിലധികമെന്നാണ്. അതിനു മൂന്നെന്ന ഖണ്ഡിതമായ അർത്ഥമില്ല. അത് രണ്ടാകാം, അഞ്ചാകാം, പത്താകാം, നൂറാകാം, മില്യനോ, ബില്യനോ, ട്രില്യനോ ആകാം, വേണമെങ്കിൽ മൂന്നുമാകാം എന്നേയുള്ളു. അതിനാൽ, എലോഹീം എന്ന പദം ബഹുവചനമായതുകൊണ്ട് ദൈവത്തിന് ബഹുത്വമുണ്ടെന്നോ, ത്രിത്വമാണെന്നോ പറയുന്നത് ഒരു ബാലിശമായ വാദം മാത്രമാണ്. ലോകത്തുള്ള എല്ലാ ബഹുദൈവ വിശ്വാസികൾക്കും ഈ വാദം ഉന്നയിക്കാവുന്നതാണ്. ഉദാഹരണത്തിന്, നിങ്ങളുടെ ബൈബിളിൽ ഞങ്ങളുടെ ദൈവമുണ്ട്, എലോഹീം എന്ന പദം ബഹുവചനമാണ്; അത് ഞങ്ങളുടെ മുപ്പത്തിമുക്കോടി ദൈവങ്ങളെ കുറിക്കുന്നതാണു” എന്നൊരു ഹൈന്ദവ സഹോദരൻ വാദിച്ചാൽ, ട്രിനിറ്റി അതെങ്ങനെ നിഷേധിക്കും? ആ വാദം തന്നെയല്ലേ നിങ്ങളും മുന്നോട്ട് വെയ്ക്കുന്നത്?

2. ദൈവത്തെ കുറിക്കാൻ പല എബ്രായപദങ്ങൾ ബൈബിളിൽ ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന്: എലോഹ, എലോഹീം, ഏൽ തുടങ്ങിയവ. അതിൽത്തന്നെ എലോഹീം, എന്നത് ഒരു സവിശേഷ പദമല്ല, സാധാരണ പദമാണ്. ഉന്നതൻ, ശക്തൻ, ബലവാൻ എന്നൊക്കെ അർത്ഥം കല്പിക്കാം. ഈ പദം സത്യദൈവത്തെ കുറിക്കാൻ മാത്രമല്ല ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത്. ദൂതന്മാരെയും (ന്യായാ, 13:22 – സങ്കീ, 82:1), മനുഷ്യരെയും (പുറ, 4:16; 7:1 – സങ്കീ, 82:6), ദേവന്മാരേയും (ന്യായാ, 11:24 – ഉല്പ, 35:2)  ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്. മോശെയെന്ന മനുഷ്യനെ രണ്ടുവട്ടം എലോഹീം എന്ന് വിശേഷിപ്പിപ്പിച്ചിട്ടുണ്ട്. (പുറ, 4:16; 7:1). എലോഹീം ബഹുവചനം ആയതുകൊണ്ട് ദൈവത്തിന് ബഹുത്വമുണ്ടാകുകയോ, ദൈവം ത്രിത്വമാകുയോ ചെയ്യുമെങ്കിൽ, എലോഹീമായ മോശെയും അതേ കാരണത്താൽ ത്രിത്വമാകണ്ടേ?

3. ട്രിനിറ്റിയുടെ ഭാഷയിൽ എലോഹീം എന്ന ബഹുവചനം ദൈവത്തിന് ഉപയോഗിച്ചിരിക്കയാൽ, ദൈവത്തിന് ബഹുത്വമുണ്ടെന്നാണ്. എന്നാൽ, അതേ ദൈവത്തെ കുറിക്കാൻ: എലോഹ, എന്ന ഏകവചനം 52 പ്രാവശ്യവും ഏൽ എന്ന മറ്റൊരു പദം 213 പ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (ഉല്പ, 14:18; ആവ, 32:15). എലോഹീം എന്ന ബഹുവചനം ഉപയോഗിച്ചിരുന്ന കാരണത്താൽ ദൈവത്തിന് ബഹുത്വമുണ്ടെങ്കിൽ; എലോഹ, ഏൽ എന്നീ ഏകവചനങ്ങൾ ഉപയോഗിച്ചിരുന്ന കാരണത്താൽ ദൈവം ഏകനുമാകണം. അതായത്, ചിലപ്പോൾ ദൈവം ഏകനും, മറ്റുചിലപ്പോൾ ത്രിത്വവും എന്ന നിലയിയിൽ സത്യദൈവം ചഞ്ചലനായിരിക്കണം. അഥവാ, ദൈവത്തിൻ്റെ പ്രകൃതി അടിക്കടി മാറിക്കൊണ്ടിരിക്കണം. എന്നാൽ, സത്യദൈവത്തെക്കുറിച്ച്, അവൻ മാറാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ എന്നാണ് പറയുന്നത്. (മലാ, 3:6; യാക്കോ, 1:17). ഇംഗ്ലീഷിലും മലയാളത്തിലെ മറ്റുചില പരിഭാഷകളിലും, മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവൻ എന്നാണ്. മാറ്റത്തിൻ്റെ നിഴൽപോലും ഏശാത്ത ദൈവത്തിനു് എങ്ങനെയാണ്, ചിലപ്പോൾ ഏകനും മറ്റുചിലപ്പോൾ ത്രിത്വവുമായി സ്ഥിരതയില്ലാത്തൻ ആകാൻ കഴിയും? അതിനാൽ, ദൈവത്തിൻ്റെ ബഹുത്വമെന്നത് ട്രിനിറ്റിയുടെ മൂഢസങ്കല്പം ആണെന്ന് മനസ്സിലാക്കാം.

4. ട്രിനിറ്റിയുടെ ഉപദേശപ്രകാരം, അനേകം ത്രിത്വത്തെ ബൈബിളിൽ കാണാൻ കഴിയും? ദൈവം (ഉല്പ, 1:1), മോശെ (പുറ, 4:16; 7:1), ദൂതൻ (ന്യായാ, 13:22), യിസ്രായേൽ (സങ്കീ, 82:6), കനാന്യദേവനായ ബാൽ (ന്യായാ, 6:31), ശേഖേമിലെ ദേവനായ ബാൽബെരീത്ത് (ന്യായാ, 8:33), മോവാബ്യദേവനായ കെമോശ് (ന്യായാ, 11:24), ഫെലിസ്ത്യദേവനായ ദാഗോൻ (ന്യായാ, 16:23), സീദോന്യദേവിയായ അസ്തോരെത്ത് (1രാജാ, 11:5, 33), അമ്മോന്യദേവനായ മിൽക്കോം (1രാജാ, 11:33). എക്രോനിലെ ദേവനായ ബാൽസെബൂബ് (2രാജാ, 1:2), അശ്ശൂര്യ ദേവനായ നിസ്രോക്ക് (2രാജാ, 19:37), നക്ഷത്രദേവനായ കീയൂൻ (ആമോ, 5:26). ഇനിയും വിശഷപ്പെട്ട ത്രിത്വമുണ്ട്: കല്ദയരുടെ സ്വന്ത ശക്തിയെയും എലോഹീം എന്നാണ് പറഞ്ഞിരിക്കുന്നത്. (ഹബ, 1:11). അതായത്, ട്രിനിറ്റിയുടെ ഭാഷയിൽ, ദൈവം മാത്രമല്ല, ബൈബിളിലെ എല്ലാ കഥാപാത്രങ്ങളും ത്രിത്വമാണ്. എന്തൊരു ദുരന്ത വിശ്വാസമാണ്.

5. ട്രിനിറ്റിക്ക് ദൈവം ഏകനല്ല, സമനിത്യരും വ്യത്യസ്തരുമായ മൂന്നുപേരാണ്. അതിൽ, ഒന്നാമത്തെയാൾ പിതാവ് അഥവാ, യഹോവയാണ്. രണ്ടാമത്തെയാൾ പുത്രൻ അഥവാ യേശുക്രിസ്തു ആണ്. മൂന്നാമത്തെയാൾ ദൈവത്തിൻ്റെ ആത്മാവ് അഥവാ പരിശുദ്ധാത്മാവാണ്. എന്നാൽ, യഹോവയായ ദൈവം/ദൈവമായ യഹോവ അഥവാ, യഹോവ എലോഹീം (Yehovah Elohiym – Lord God) എന്ന പ്രയോഗം ഉല്പത്തി 2:4 മുതൽ മലാഖി 2:16-വരെ അഞ്ചൂറിലേറെ പ്രാവശ്യം ബൈബിളിലുണ്ട്. ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം, ത്രിത്വത്തിലെ ഒരു വ്യക്തിയാണ് യഹോവ. ആ യഹോവയെ അഞ്ചൂറിലേറെ പ്രാവശ്യം എലോഹീം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. മൂന്നുപേരിൽ ഒരാളായ യഹോവതന്നെ എലോഹീം അഥവാ, ത്രിത്വമായാൽ, ബാക്കി രണ്ടുപേരെ എന്തുചെയ്യും? മൊത്തത്തിൽ നിങ്ങൾക്ക് എത്ര ദൈവമുണ്ട്; മൂന്നുപോയി അഞ്ചായോ? യഹോവയെന്ന നാമത്തിൽ ഒരുത്തൻ മാത്രമേയുള്ളെന്നും (നെഹെ, 9:6; സങ്കീ, 83:18), യഹോവയായ ദൈവം ഒരുത്തൻ മാത്രമാണെന്നും ബൈബിൾ ഖണ്ഡിതമായി പറഞ്ഞിരിക്കെയാണ്, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കാൻ, ഇവർ ഈ ദൂഷണ ഉപദേശം ഉണ്ടാക്കിയിരിക്കുന്നത്. (2രാജാ, 19:15; 19:19; ഇയ്യോ, 9:8; സങ്കീ, 86:10; യെശ, 37:16; 36:20; 44:24).

6. എലോഹീം എന്ന പദത്തിൻ്റെ ‘വചനം’ ചികഞ്ഞുനോക്കി ദൈവത്തിൽ ബഹുത്വം ആരോപിക്കുന്നവർക്ക് ആത്മാവിനെ കുറിക്കുന്ന എബ്രായ പദമായ റുവഹ് (ruwach) സ്ത്രീലിംഗ രൂപവും, ഗ്രീക്കുപദമായ പ്ന്യൂമാ (pneuma) നപുംസക രൂപമാണെന്നും അറിയാമോ? പദത്തിൻ്റെ ‘വചനവും, ലിംഗവും’ നോക്കി ദൈവത്തിൻ്റെ പ്രകൃതി വിലയിരുത്തുന്നവർ, പഴയനിയമത്തിലെ നിങ്ങളുടെ പരിശുദ്ധാത്മാവ് സ്ത്രീയാണെന്നും, പുതിയനിയമത്തിലെ ആത്മാവ് നപുസകമാണെന്നും സമ്മതിക്കുമോ? ഇല്ല. അവൻ ആത്മാവിനെതിരെ ദൂഷണം പറഞ്ഞുവെന്ന് പറയില്ലേ? എന്നാൽ, ഏകസത്യദൈവത്തെ ബഹുദൈവമാക്കാൻ അതേ ദൂഷണമാർഗ്ഗം തന്നെയല്ലേ നിങ്ങളും ഉപയോഗിക്കുന്നത്? ഏകദൈവത്തെ കുറിക്കുന്ന അനേക പദങ്ങളിൽ ഒരു പദം ബഹുവചനമായതുകൊണ്ട് ഏകദൈവത്തിനു ബഹുത്വമുണ്ടെന്ന് പറയുന്ന നിങ്ങളല്ലേ യഥാർത്ഥ ദൈവദൂഷകർ?

7. എലോഹീം എന്നപദം ബൈബിളിൽ ഉപയോഗീച്ചിരിക്കുന്നത് രണ്ടുവിധത്തിലാണ്. യഹോവയെ കുറിക്കാൻ ദൈവം (God) എന്ന് ഏകവചനത്തിലും, ജാതികളുടെ ദേവന്മാരെ കുറിക്കാൻ ദൈവങ്ങൾ (gods) എന്ന് ബഹുവചനത്തിലും. (ഉല്പ, 1:1; പുറ, 20:3). തന്നെയുമല്ല, എലോഹീം എന്ന പദത്തിനു് ഐക്യത്തിൽ ഒന്ന് അഥവാ, ബഹുത്വത്തിൽ ഏകത്വം എന്നൊരു അർത്ഥം ഒരിടത്തും കാണാൻ കഴിയില്ല. ദൈവമെന്നും ദൈവങ്ങളെന്നും ഏകവചനത്തിലും ബഹുവചനത്തിലും മാത്രമാണ് എലോഹീം ഉപയോഗിച്ചിട്ടുള്ളത്, എലോഹീമിന് അഥവാ, നിങ്ങൾ വിശ്വസിക്കുന്ന ദൈവത്തിന് ബഹുത്വമുണ്ടെന്ന് വിശ്വസിക്കുന്നത് നിഷ്പക്ഷമായിട്ടാണെങ്കിൽ, ദൈവം എന്ന ഏകവചനം തള്ളിയിട്ട്, ദൈവങ്ങൾ എന്ന ബഹുവചനമല്ലേ നിങ്ങൾ സ്വീകരിക്കേണ്ടത്? അങ്ങനെ നിങ്ങൾ ഏകദൈവവിശ്വാസികളല്ല; ബഹുദൈവവിശ്വാസികൾ ആണെന്ന് ധൈര്യത്തോടെ സമ്മതിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ, ദൈവത്തിന് ബഹുത്വമുണ്ടെന്ന് വാദിക്കുകയും, ഞങ്ങളുടെ ദൈവം ഏകനാണെന്ന് പറയുകയും ചെയ്താൽ എങ്ങനെ ശരിയാകും? ബൈബിളിൽ എലോഹീമിനെ ദൈവം, ദൈവങ്ങൾ എന്നല്ലാതെ, വ്യക്തി (person), വ്യക്തികൾ (persons) എന്ന് ഒരിടത്തും പരിഭാഷ ചെയ്തിട്ടില്ല. എലോഹീമിന് ബഹുത്വമുണ്ടെന്ന് വാദിക്കുന്ന നിങ്ങൾ ബഹുദൈവ വിശ്വാസികളാണ്. അല്ലാതെ, ഏകദൈവവിശ്വാസികൾ ആകുന്നത് എങ്ങനെയാണ്?

8. എലോഹീം ബഹുവചനമായതുകൊണ്ട്, ദൈവത്തിനു് ബഹുത്വമുണ്ടെന്ന് പറയുന്നത് ട്രിനിറ്റിയുടെ വഞ്ചന മാത്രമാണ്. എലോഹീം എന്ന എബ്രായ പദത്തെക്കുറിച്ച് Jewish Encyclopedia-യിലും, Names of God in Judaism-ത്തിലും, Hebrew grammar and meaning-ലും, Encyclopaedia Britannica-യിലുമൊക്കെ പറഞ്ഞിരിക്കുന്നത്, “എലോഹീം ബഹുവചനരൂപമാണെങ്കിലും സത്യദൈവത്തെ കുറിക്കാൻ ഏകവചനമായിട്ടാണ് പ്രയോഗം അഥവാ, ഏകവചനത്തിലാണ് അത് മനസ്സിലാക്കേണ്ടത്” എന്നാണ്. ദൈവത്തിൻ്റെ വചനം ഭരമേൽപിക്കപ്പെട്ടവരും എബ്രായഭാഷ വ്യാഖ്യാനിക്കാൻ അധികാരമുള്ളവരും സത്യദൈവത്തെ കുറിക്കാൻ എലോഹീം ഏകവചനമായിട്ടാണ് ഉപയോഗിച്ചിരിക്കുന്നതെന്നു പറഞ്ഞിട്ടും, ത്രിത്വപണ്ഡിതന്മാർ എന്തിനാണ് എലോഹീമിൽ ഒരു ബഹുത്വം ആരോപിക്കുന്നത്? ഒന്നാം കല്പനയെ മറിച്ചുകളയാനും ഏകസത്യദൈവത്തെ ബഹുദൈവമാക്കി എല്ലാവനെയും നരകത്തിലേക്ക് നയിക്കുവായി നാലാം നൂറ്റാണ്ടിൽ ഉപായിയായ സർപ്പം സഭയിൽ നുഴയിച്ചുകയറ്റിയ ദുരുപദേശത്തിൻ്റെ വക്താക്കളാണ് ത്രിത്വപണ്ഡിതന്മാർ. സഭയെ വഞ്ചിക്കുകയെന്ന സാത്താൻ്റെ തന്ത്രമാണ് ട്രിനിറ്റി പണ്ഡിതന്മാരിലൂടെ അവൻ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ബൈബിളിൽ മുഹമ്മദുണ്ടെന്ന് പറയുന്ന മുഹമ്മദീയരുടെ വാദത്തെക്കാൾ ബലഹീനമാണ് ദൈവം ത്രിത്വമാണെന്ന് പറയുന്ന ക്രൈസ്തവ നാമധാരികളുടെ വാദം. [തെളിവുകൾ കാണാൻ ലിങ്കിൽ പോകുക: (1) NAMES OF GOD – JewishEncyclopedia.com (2) Elohim | Hebrew god | Britannica (3) Hebrew-grammar-and-meaning, Names of God in Judaism]

9. “യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്ക് സമനായും സദൃശനായും ആരുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 40:25; 43:10; 44:8; 45:5). “യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും, അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും” പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:15,19; നെഹെ, 9:6; സങ്കീ, 40:5). “ദൈവം ഒരുത്തൻ മാത്രമാണെന്നും (monou theou), സത്യദൈവം പിതാവ് മാത്രമാണെന്നും (Father, the only true God)” ക്രിസ്തു ഖണ്ഡിതമായി പറഞ്ഞിരിക്കുന്നു. (യോഹ, 5:44; 17:3). “ദൈവം ഒരുത്തൻ മാത്രമാണെന്നും (monos o theos – ലൂക്കൊ, 5:21; mono theo – യൂദാ, 1:24), പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും” അപ്പൊസ്തലന്മാർ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14). യഹോവയല്ലാതെ മറ്റൊരു ദൈവമില്ല എന്ന ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ 130 പ്രാവശ്യം ബൈബിളിൽ എഴുതിവെച്ചിട്ടുണ്ട്. ഒന്നാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ല. അതിൻ്റെ തെളിവാണ് രണ്ടാം കല്പന ലംഘിക്കുന്നവരും ദുഷ്പ്രവൃത്തിക്കാരും ദൈവരാജ്യം അവകാശമാക്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്. (1കൊരി, 5:11; 6:9-10; 10:7; 10:14; ഗലാ, 5:19-21; എഫെ, 5:5; കൊലൊ, 3:5-6; 1പത്രൊ, 4:3).

10. “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു.” (2രാജാ, 19:15). പഴയനിയമത്തിൽ കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന അക് (ak), റാഖ് (raq), ബാദ് (bad), ബദാദ് (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 24 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ബാദ് ഉപയോഗിച്ചിരിക്കുന്ന 20 വാക്യങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ മോണോസ് ആണ് കാണുന്നത്. (പുറ, 22:20; ആവ, 32:12; 1ശമൂ, 7:3,4; 12:24; 2രാജാ, 19:15,19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11,17; 26:13; 37:16,20; 44:24). ഒറ്റയെ അഥവാ, സിംഗിളിനെ (Single) കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 20 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. (മത്താ, 4:10; 24:36; ലൂക്കോ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17;6:15,16; യൂദാ, 1:4,24; വെളി, 15:14). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് (yahid) തത്തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശവും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ, ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല. ട്രിനിറ്റിയുടെ വ്യാജവാദംപോലെ, എലോഹീം ബഹുവചനമായതുകൊണ്ട് ദൈവത്തിനു് ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, പഴയപുതിയനിയമങ്ങളിൽ ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന പദങ്ങൾകൊണ്ട് ദൈവം ഒരുത്തൻ മാത്രമാണെന്ന് പറയുമായിരുന്നില്ല. പരിശുദ്ധാത്മാവ് ആലേഖനംചെയ്ത് വെച്ചിരിക്കുന്നതിനു് വിരുദ്ധമായി, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവം ആക്കുന്നത്, പരിശുദ്ധാത്മാവിനു് എതിരെയുള്ള ദൂഷണമാണ്.

രസകരമായ കാര്യം ഇതൊന്നുമല്ല: എലോഹീം ബഹുവചനമായതുകൊണ്ട് ദൈവത്തിന് ബുഹുത്വമുണ്ടെന്നു വാദിക്കുന്ന ത്രിമൂർത്തികൾ തങ്ങൾ ബഹുദൈവവിശ്വാസികളല്ല, ഏകദൈവവ വിശ്വാസികളാണെന്നു പറയുന്നതുപോലൊരു ഇരട്ടത്താപ്പ് സ്വപ്നങ്ങളിൽപ്പോലും കാണാൻ കഴിയില്ല.

മറ്റൊരു വാദം:  ഉല്പത്തി പുസ്തകത്തിൽ ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിനു മുമ്പ് “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്ന് പറഞ്ഞിരിക്കയാൽ ദൈവത്തിനൊരു ബഹുത്വമുണ്ടെന്ന് ത്രിത്വവിശ്വാസികൾ കരുതുന്നു. കന്യകാമറിയമിൽ ഉരുവാകുന്നതിനു മുമ്പെ യേശുവെന്ന പരിശുദ്ധമനുഷ്യൻ ഇല്ലായിരുന്നെന്നും, യോർദ്ദാനിലെ സ്നാനത്തിനു മുമ്പെ യേശുവെന്ന ക്രിസ്തുവോ, ദൈവത്തിൻ്റെ പുത്രനോ ഇല്ലായിരുന്നെന്നും, പിതാവും പിതാവിൻ്റെ ആത്മാവായ പരിശുദ്ധാത്മാവും ഒന്നുതന്നെയാണെന്നും ബൈബിൾ പറയുന്നത് വിശ്വസിക്കാതെ സൃഷ്ടിയിങ്കൽ മൂന്നു വ്യക്തികൾ ഉണ്ടായിരുന്നെന്നു പറയുന്ന നിങ്ങളെ ആർക്കെങ്കിലും ബോധംവരുത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്: “അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8. ഒ.നോ: 2രാജാ, 19:15; നെഹെ, 9:6; യെശ, 37:16; 44:24). സ്രഷ്ടാവിൻ്റെ കൂടെയുണ്ടായിരുന്നത് സൃഷ്ടികളായ ദൂതന്മാരാണ്. (കാണുക: ‘നാം നമ്മുടെ സ്വരൂപത്തിൽ‘). 

എബ്രായ സംഖ്യകൾ: 1 മുതൽ 10 വരെ
ഗ്രീക്ക് സംഖ്യകൾ: 1 മുതൽ 10 വരെ

ഒന്നിനെ കുറിക്കുന്ന എഖാദ് (echad) എന്ന എബ്രായ പദത്തിനും, ഹെയ്സ് (heis) എന്ന ഗ്രീക്കുപദത്തിനും ബഹുത്വമുണ്ടെന്നാണ് പണ്ഡിതന്മാരുടെ മറ്റൊരവകാശവാദം: അതായത്; യഹോവ ഏകൻ (ആവ, 6:4), ദൈവമായ കർത്താവു ഏക കർത്താവു (മർക്കൊ, 12:29), ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല (മർക്കൊ, 12:32), ഏകദൈവം (യോഹ, 5:44), ഏകസത്യദൈവം (യോഹ, 17:3), ദൈവം ഏകനല്ലോ (റോമർ 3:30), ഏകദൈവമല്ലാതെ ദൈവമില്ല (1കൊരി, 8:4), പിതാവായ ഏക ദൈവമേ നമുക്കുള്ളു (1കൊരി, 8:6), ദൈവം ഒരുവൻ തന്നേ (1കൊരി 12:6), ദൈവമോ ഒരുത്തൻ മാത്രം (ഗലാ, 3:20), ദൈവവും പിതാവുമായവൻ ഒരുവൻ (എഫെ, 4:6)  തുടങ്ങിയ വേദഭാഗങ്ങളിലെ ഏകൻ, ഒരുവൻ, ഒരുത്തൻ എന്നൊക്കെ പറഞ്ഞിരിക്കുന്ന ‘ഒന്നിനു’ ഏകത്വമല്ല; ബഹുത്വമാണുള്ളതത്രേ. ഒന്ന് (1) എന്നാൽ എണ്ണൽ സംഖ്യകളിൽ (1,2,3,4,5…..) ആദ്യത്തേതാണ്. 1 എന്ന സംഖ്യയ്ക്ക് ആദ്യത്തേത്. ഒരു വസ്തുവിനെയോ, വ്യക്തിയെയോ കുറിക്കുന്ന സംഖ്യ, എണ്ണൽസംഖ്യകളിൽ ആദ്യത്തേത്, രണ്ടല്ലാത്തത് എന്നൊക്കെയാണർത്ഥം. എന്നാൽ, നമ്മുടെ പണ്ഡിതന്മാരുടെ ഭാഷയിൽ ‘ എബ്രായയിലെ ഒന്നും (എഖാദ്), ഗ്രീക്കിലെ ഒന്നും (ഹെയ്സും) ക്ലിപ്തമായ അഥവാ, ഖണ്ഡിതമായ ഒന്നിനെ കുറിക്കുന്നതല്ല. ബഹുത്വമുള്ള ഒന്നാണ്. അതുകൊണ്ടാണ്, ‘ദൈവം ഏകൻ’ എന്നത് വിശ്വസിക്കാതെ മൂന്ന് വ്യക്തികളാണെന്ന് പറയുന്നത്. എല്ലാ ശാസ്ത്രങ്ങളുടേയും റാണിയായിട്ടാണ് ഗണിതശാസ്ത്രം അറിയപ്പെടുന്നത്. എബ്രായയിലും ഗ്രീക്കിലും ഒന്നിനു ഖണ്ഡിതമായൊരു സംഖ്യാവിലയില്ലെങ്കിൽ ഒന്നും ഒന്നും (1+1) എത്രയാണെന്ന് അവർ എങ്ങനെ കണ്ടെത്തും? ഒന്നു ഖണ്ഡിതമായ ഒന്നല്ലെങ്കിൽ അവർ കണക്കുകൾ എങ്ങനെ കൂട്ടും? വിശേഷാൽ, എബ്രായർ ലോകത്തിലെ ഏറ്റവും ബുദ്ധിരാക്ഷസരാണ്. ലോകത്തെ ഏറ്റവും ഉയർന്ന പുരസ്‌കാരമായ നോബൽ സമ്മാനങ്ങളിൽ അധികവും കരസ്ഥമാക്കിയിരിക്കുന്നത് അവരാണ്. ഒന്നും ഒന്നും കൂട്ടിയാൽ എത്രകിട്ടുമെന്ന് ക്ലിപ്തമായി പറയാൻ കഴിയാത്തവർക്ക് ആരാണീ പുരസ്ക്കാരങ്ങളൊക്കെ കൊടുക്കുന്നത്. എന്നുവെച്ചാൽ, ഇത് ക്രൈസ്തവ പണ്ഡിതന്മാരുടെ വഞ്ചന മാത്രമാണ്. ലോകത്തിലെ എല്ലാ ഭാഷകളിലുമുള്ള എണ്ണൽ സംഖ്യകൾ പോലെതന്നെയാണ് എബ്രായഗ്രീക്ക് എണ്ണൽ സംഖ്യകളും. അല്ലാതെ, അവരുടേതിനുമാത്രം ബഹുത്വമൊന്നുമില്ല. 

ത്വിത്വപണ്ഡിതന്മാരുടെ ഇരട്ടത്താപ്പ് കാണിച്ചുതരാം. ദൈവത്തെക്കുറിച്ച് പറയുമ്പോൾ മാത്രമേ, എഖാദിനും, ഹെയ്സിനും ബഹുത്വം വരുന്നുള്ളൂ. ഒന്നെന്ന സംഖ്യയെക്കുറിച്ച് പ്രത്യേകമായി എഴുതുമ്പോൾ അത് ഖണ്ഡിതമായ ഒന്നു തന്നെയാണ്. വ്യവസ്ഥിത ദൈവശാസ്ത്രത്തിൽ (Systematic Theology) നിന്നുള്ള തെളിവിതാ: “ഒന്ന് (One) എ: എഖാദ്; ഗ്രീ: ഹെയ്സ് (പു) മിയ (സ്ത്രീ) ഹെൻ (നപു). ഗണനാസൂചകസംഖ്യ എന്ന നിലയിൽ ഒന്ന് ഏകത്വത്തെയും ക്രമസൂചകസംഖ്യ എന്ന നിലയിൽ പ്രാഥമ്യത്തെയും സൂചിപ്പിക്കുന്നു. എബ്രായ ഭാഷയിലെ ആലേഫിന്റെയും ഗ്രീക്കിലെ അല്ഫയുടെയും സംഖ്യാവില ഒന്നാണ്. സംഖ്യാപരമായ വീക്ഷണത്തിൽ അവിഭാജ്യതയുടെ സൂചകമാണ് ഒന്ന്. അതൊരു പൂർണ്ണമായ ഏകകമാണ്. അതിനാലാണ് ദൈവത്തെക്കുറിക്കുവാൻ ഒന്ന് ഉപയോഗിക്കുന്നത്. “യിസ്രായേലേ, കേൾക്ക, യഹോവ നമ്മുടെ ദൈവമാകുന്നു. യഹോവ ഏകൻ തന്നെ:” (ആവ, 6:4). “അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു” എന്ന കല്പനയ്ക്ക് അടിസ്ഥാനമിതാണ്. ദൈവം സ്വയം പൂർണ്ണനാണെന്നും ദൈവം അല്ലാതെ ദൈവങ്ങളില്ല എന്നും ഈ കല്പന സ്പഷ്ടമാക്കുന്നു: (യെശ, 41:4; 43:10,11; 44:6; 48:12,13). എന്തു മനസ്സിലായി; ഒന്നിനെക്കുറിച്ച് പ്രത്യേകമായി എഴുതിയപ്പോൾ, ‘ഗണനാസൂചകസംഖ്യ എന്ന നിലയിൽ അഥവാ, കണക്കുകൂട്ടുമ്പോൾ ഒന്നിന് ഏകത്വമാണുള്ളത്; ബഹുത്വമല്ല.’ ‘ക്രമസൂചകസംഖ്യ എന്ന നിലയിൽ പ്രാഥമ്യം’ അഥവാ, ക്രമായി എണ്ണുമ്പോൾ, ഒന്നിന് ഒന്നാമത്തെ നിലയാണുള്ളത്; രണ്ടും മൂന്നും നിലയതിനില്ല. ‘സംഖ്യാപരമായ വീക്ഷണത്തിൽ അവിഭാജ്യതയുടെ സൂചകമാണ് ഒന്നു’ അഥവാ, ഒന്നിനെ വിഭജിക്കാൻ കഴിയില്ല. ‘ഒന്നൊരു പൂർണ്ണമായ ഏകകമാണു’ അഥാവാ, കൃത്യമായ സംഖ്യയാണ് അല്ലെങ്കിൽ അളവാണ് എന്നർത്ഥം. ഒന്ന് മാറ്റംവരാത്തതും വിഭജിക്കാൻ കഴിയാത്തതുമായ ഏകത്വത്തെയാണ് കുറിക്കുന്നതെന്ന് പറഞ്ഞിട്ട്, ദൈവത്തിനു ഉപയോഗിക്കുമ്പോൾ മാത്രം ബഹുത്വം വരുന്നതെങ്ങനെ???…

ഏകസത്യദൈവത്തെ (The only true God) ത്രിമൂർത്തി ബഹുദൈവമാക്കാൻ ദൈവശാസ്ത്രമെന്ന അബദ്ധശാസ്ത്രം പറയുന്ന ഉടായിപ്പ് വ്യാഖ്യാനങ്ങൾക്കുള്ള മറുപടി പറഞ്ഞശേഷം, ക്രിസ്തു ത്രിമൂർത്തികളുടെ ദുർവ്യാഖ്യാനത്തെ തേച്ചോട്ടിക്കുന്നതു കാണാം. തുടർന്ന്, ബൈബിളിലെ മറ്റു തെളിവുകളും കാണാം:

1. ഒന്നാം ദിവസം: (ഉല്പ, 1:5). ഒന്നാം ദിവസം എന്നത് സൃഷ്ടിയുടെ ഏഴ് ദിവസങ്ങളിൽ ഒന്നാണ്; അതുകൊണ്ട്, ഒന്ന് ഒന്നല്ല; ഐക്യത്തിൽ ഒന്നാണത്രേ! ബെസ്റ്റ് വ്യാഖ്യാനം, ഉപ്പിലിട്ട് വെക്കാൻ കൊള്ളാം.

ഏഴു ദിവസങ്ങളിൽ ഒന്ന് എന്നൊരു പ്രയോഗം ബൈബിളിൽ ഇല്ല. ഒരു വാദത്തിനുവേണ്ടി ഉണ്ടെന്ന് സമ്മതിച്ചാലും; ഒന്നിന് എങ്ങനെയാണ് ബഹുത്വം വരുന്നത്? ഏഴെന്ന ബഹുത്വത്തിൽ നിന്ന് ഒന്നിനെ അഥവാ, ഒരു ദിവസത്തെ സൃഷ്ടി വേർപെടുത്തി കാണിക്കുകയല്ലേ ചെയ്യുന്നത്? അതായത്, ഏഴുദിവസത്തെയും ചേർത്തല്ല ഒന്നാം ദിവസം എന്നു അവിടെ പറയുന്നത്; സൃഷ്ടിയുടെ ആദ്യത്തെ ദിവസത്തെ മാത്രമാണ്. ആ ഒരു ദിവസം എങ്ങനെ ഐക്യത്തിൽ ഒന്നാകും? തിമൂർത്തികളുടെ ദുർവ്യാഖ്യാനപ്രകാരം, ഒരു കുട്ടി ഒന്നാം ക്ലാസ്സിൽ പഠിക്കുകയാണെങ്കിൽ; അവൻ ഒന്നാം ക്ലാസ്സിൽ അല്ല; ഐക്യത്തിൽ ഒന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. എന്തെന്നാൽ, ആ സ്കൂളിൽ അവൻ പത്താം ക്ലാസ്സുവരെ പഠിക്കാനുള്ളതാണ്. തന്മൂലം, പത്തിലൊന്നിലാണ് ഇപ്പോൾ പഠിക്കുന്നത്, അതുകൊണ്ട്, അവൻ ഐക്യത്തിൽ ഒന്നിലാണ് പഠിക്കുന്നത് എന്നല്ലേ പറയേണ്ടത്? എന്തൊരു ദുരന്ത വ്യാഖ്യാനമാണിത്!

2. ഒന്നാമത്തേതിന്നു പീശോൻ എന്നു പേർ: (ഉല്പ, 2:11). പീശോൻ എന്ന നദി നാല് ശാഖകളിൽ ഒന്നാമത്തേതാണ്; അതുകൊണ്ട്, അത് ഐക്യത്തിൽ ഒന്നാണത്രേ!

ഏദെനിൽനിന്ന് പുറപ്പെടുന്ന ഒരു നദിയുടെ നാല് ശാഖകളിൽ ഒന്നിൻ്റെ കാര്യമാണ് പറയുന്നത്. അതായത്, ഒരു നദി നാലു ശാഖകളായി അഥവാ, നാല് നദികളായി പിരിഞ്ഞുപോകുന്നതിൽ ഒരു നദിയെക്കുറിച്ചാണ് പരാമർശം. നാലു നദിയെന്ന് പറഞ്ഞാൽ, നദികളിൽ ഒരു ബഹുത്വമുണ്ട്. ആ ബഹുത്വത്തിൽ നിന്ന് ഒന്നാമത്തെ നദിയായ പീശോൻ ഒഴുകി ഹവീലാദേശമൊക്കെയും ചുറ്റുന്നു എന്നു പറഞ്ഞാൽ, ആ ഒരു നദിക്കെങ്ങനാ ബഹുത്വമുണ്ടാകുന്നത്? അവിടെ പീശോനെന്ന ഒറ്റ നദിയേ ആണ് ഒന്നാമത്തേത് എന്ന് പറയുന്നത്; ആ നദി എങ്ങനെ ഐക്യത്തിൽ ഒന്നാകും? ദൈവവചനത്തെ ദുർവ്യാഖ്യാനം ചെയ്ത്, മനുഷ്യൻ്റെ യുക്തിയെയും ബുദ്ധിയെയും എങ്ങനെ ദുരുപദേശത്തിന് അടിമപ്പെടുത്താം എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ത്രിമൂത്തി വ്യഖ്യാനം.

3. വാരിയെല്ലുകളിൽ ഒന്ന്: (ഉല്പ, 2:21). ആദാമിൻ്റെ പല വാരിയെല്ലുകളിൽ ഒന്നാണ് ദൈവം എടുത്തത്. അതുകൊണ്ട്, ആ ഒന്ന് ഒന്നല്ല; ഐക്യത്തിലുള്ള ഒന്നാണത്രേ! സമ്മതിച്ചിരിക്കുന്നു!

ആദാമിൻ്റെ ഒരു വാരിയെല്ലെടുത്താണ് ദൈവം ഹവ്വായെ സൃഷ്ടിച്ചത്. മനുഷ്യശരീരത്തിൽ 24 വാരിയെല്ലുകളാണുള്ളത്. അതിൽനിന്ന് ഒരെണ്ണം മാത്രമാണ് ദൈവം എടുത്തത്. അതായത്, 24-ലെന്ന ബഹുത്വത്തിൽ നിന്ന് ഒന്നെടുത്താൽ, ആ എടുത്ത ഒന്നിന് എങ്ങനെ ബഹുത്വമുണ്ടാകും? 24-ൽ നിന്ന് രണ്ടോ, മൂന്നോ, പത്തോ ദൈവം എടുത്തില്ല; ഒന്ന് മാത്രമാണ് എടുത്തത്. ആ ഒന്നിന് ബഹുത്വമുണ്ടാകുമോ? ദുർവ്യാഖ്യാനമാണെങ്കിലും ഒരു മര്യാദ വേണ്ടേ?

4. അവർ ഏക ദേഹമായി തീരും: (ഉല്പ, 2:24). അവർ ഏകദേഹമായിത്തീരും എന്ന് പറഞ്ഞിരിക്കയാൽ; അവിടെപ്പറയുന്ന ഒന്ന് ഐക്യത്തിൽ ഒന്നാണത്രേ!

ആദാമും ഹവ്വായും ഒരു ദേഹമായിത്തീരും എന്നുപറഞ്ഞാൽ, രണ്ടു വ്യക്തികളുംകൂടി അക്ഷരാർത്ഥത്തിൽ ഒന്നായിത്തീരുമെന്നോ, ഒരു ശരീരമായി തീരുമെന്നോ, ഒരു വ്യക്തിയായി തീരുമെന്നോ, ഒരു മനുഷ്യനായി തീരുമെന്നോ ആണോ അതിനർത്ഥം? അല്ല. ‘ഏകദേഹം’ എന്നത് അവരുടെ ദാമ്പത്യത്തെ കുറിക്കുകയാണ്. ആദാമും ഹവ്വായും എന്ന വ്യക്തികളല്ല ഒന്നാകുന്നത്; അവരുടെ ദാമ്പത്യമാണ്. അഥവാ, ദാമ്പത്യമെന്ന സംവിധാനമാണ് അവിടെ ഏകം എന്നു വിവക്ഷിച്ചിരിക്കുന്നത്. ആദാമും ഹവ്വായും ഒരു ശരീരത്തിലായിരുന്നു എന്നു പഠിപ്പിക്കുന്നവരും, പുനരുത്ഥാനശേഷം ഭാര്യയും ഭർത്താവും ഒരു ശരീരത്തിലായിരിക്കും എന്നൊക്കെ പഠിപ്പിക്കുന്നവരുണ്ട്. ആ ഉപദേശം നിങ്ങളുടെ കയ്യിൽത്തന്നെ വെച്ചാൽ മതി. ഇനി, അവർ രണ്ടു വ്യക്തികൾ ചേർന്ന് അക്ഷരാർത്ഥത്തിൽ ഒന്നായിത്തീർന്നാലും ഒന്നിന് എങ്ങനെ ബഹുത്വം വരും; പിന്നെ ബഹുത്വമില്ലല്ലോ, ഏകം മാത്രമല്ലേയുള്ളു? ഇക്കാര്യം ദൈവത്തിൻ്റെ ക്രിസ്തു പറയുന്നുണ്ട്; അപ്പോൾ, ത്രിമൂർത്തികളുടെ ദൂർവ്യാഖ്യാനത്തിൻ്റെയും ദൂരുപദേശത്തിൻ്റെയും പൂച്ച് പുറത്തുചാടും.

5. ഇതാ, ജനം ഒന്നു അവർക്കെല്ലാവർക്കും ഭാഷയും ഒന്നു: (ഉല്പ, 11:6). ജനം ഒന്ന് ഭാഷയും ഒന്ന് എന്ന് പറഞ്ഞാൽ ഒന്നിന് ബഹുത്വമുത്രേ!

ബാബേൽ ഗോപുരം നശിപ്പിക്കുന്നതിനോടുള്ള ബന്ധത്തിൽ ദൈവം പറയുന്നതാണിത്. ജനം ഒന്നെന്നു പറഞ്ഞാൽ, ഒരു നേതാവിൻ്റെ കീഴിൽ അവർ ഐക്യത്തോടെ നില്ക്കുന്നുവെന്നാണ്. അവിടെ ‘ജനം’ എന്ന ബഹുത്വം പറഞ്ഞശേഷമാണ് ഒന്നെന്ന ഏകത്വം പറയുന്നത്. അതാണ്, ശരിക്കും ഐക്യത്തിൽ ഒന്നെന്ന് പറയുന്നത്. എന്നാൽ, അവിടെ പലരായ ജനമെല്ലാം ചേർന്ന് ഒരു മനുഷ്യനാകുകയോ, ഒരു വ്യക്തിയാകുകയോ ചെയ്തിട്ടില്ല; പലരായ അവരുടെ ഏക കൂട്ടായ്മയെ അഥവാ, ഐക്യത്തെയാണ് ഒന്നെന്ന് വിവക്ഷിച്ചിരിക്കുന്നത്. ഒന്നെന്ന് പറയുമ്പോൾത്തന്നെയും അവർ തികച്ചും വ്യത്യസ്തരായ പല മനുഷ്യരാണ്; അല്ലാതെ, ഒരു മനുഷ്യനിലുള്ള പല വ്യക്തികളല്ല. അതുപോലാണോ, നിങ്ങൾ ത്രിത്വത്തെ നിർവ്വചിക്കുന്നത് നിങ്ങൾ സമനിത്യരും വ്യത്യസ്തരുമെന്ന് പറയുന്ന പിതാവും പുത്രനും പരിശുദ്ധാത്മാവും മൂവരും പൂർണ്ണ ദൈവമാണ്. മൂന്ന് പൂർണ്ണദൈവം ഐക്യത്തിൽ ഒരു ദൈവമാകുന്ന കഥയാണ് നിങ്ങൾ പറയുന്നത്. എന്നാൽ, ജനം ഒന്നെന്ന് പറയുമ്പോൾ അഥവാ, പലരായ മനുഷ്യർ ഒന്നെന്ന് അവിടെ പറയുമ്പോൾ, അവർ ഒരു മനുഷ്യൻ ആകുകയല്ല ചെയ്യുന്നത്; അവരുടെ കൂട്ടായ്മ അഥവാ, ഐക്യത്തെ മാത്രമാണ് ഒന്നെന്ന് പറയുന്നത്. അടുത്തത്; ഭാഷ ഒന്നെന്നു പറഞ്ഞാൽ; എല്ലാവരും സംസാരിക്കുന്നത് ഒരേ ഭാഷയാണെന്നാണ്. ഇവിടെയും, ഒന്നിന് എവിടെയാണ് ബഹുത്വം? അല്പം കഴിഞ്ഞപ്പോൾ ഭാഷയും കലങ്ങി, ജനത്തിൻ്റെ ഒരുമയും കഴിഞ്ഞു; പിന്നെ, അവരെ ഒന്നെന്നു പറഞ്ഞിട്ടുമില്ല. ഐക്യത്തിൽ ഒന്നെന്ന ഒരു ഭാഷയെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? മൂന്നരക്കോടി ജനങ്ങൾ സംസാരിക്കുന്നത്, മലയാളം എന്ന ഒരു ഭാഷയാണ്. അതിനെ ഐക്യത്തിലുള്ള ഒരു ഭാഷയെന്ന് ആരെങ്കിലും പറയുമോ? ത്രിമൂർത്തികൾ പറയുമായിരിക്കും; അതാണല്ലോ നിങ്ങളുടെയും വ്യാഖ്യാന രീതി.

6. ഇരുവരും ഒരു ദേഹമായി തീരും. (മത്താ, 19:5). ഇരുവരും ഒരു ദേഹമായിത്തീരുമെന്ന് പറഞ്ഞിരിക്കയാൽ, ഒന്നിന് ബഹുത്വമുണ്ടത്രേ; സമ്മതിച്ചു! ഇനി, യേശു പറയുന്നത് കേൾക്കുക:

ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ, എന്ന് ചോദിച്ച പരീശന്മാരോട് ക്രിസ്തു പറയുന്നത് നോക്കുക: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു. അതുനിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ?” (മത്താ, 19:4-5. ഒ.നോ: മർക്കൊ, 10:6-7). 5-ാം വാക്യത്തിൽ, ഇരുവരും ഒരു ദേഹമായിത്തീരും എന്നത്; വിവാഹബന്ധം അഥവാ, ദാമ്പത്യത്തെക്കുറിച്ചാണ്. വിവാഹത്തിനു മുമ്പുവരെ അപ്പനോടും അമ്മയോടും പറ്റിയിരുന്ന പുരുഷൻ വിവാഹശേഷം ഭാര്യയോടു പറ്റിച്ചേർന്ന് ശരീരവും മനസ്സുംകൊണ്ട് ദാമ്പത്യത്തിൽ മാത്രമാണവർ ഒന്നാകുന്നത്. അതും ശാശ്വതമായ ഒന്നല്ല; അവർ തമ്മിൽ പിരിഞ്ഞാൽ പിന്നെ ഒന്നല്ല; രണ്ടാണ്. കൂടാതെ, അവർ വിവാഹബന്ധത്തിൽ ഒന്നാണെന്നു പറഞ്ഞാലും; ബുദ്ധിയിലോ, ശക്തിയിലോ, നിറത്തിലോ, ഗുണത്തിലോ തുല്യതയില്ലാത്ത രണ്ടു വ്യത്യസ്ത വ്യക്തികൾ തന്നെയാണ്. അർത്ഥാൽ, ഇരുവരും ഒരു ദേഹമായിത്തീരും എന്നു പറഞ്ഞാലും, ഇരുവർ എന്ന രണ്ട് വ്യക്തികൾ അഥവാ, രണ്ട് മനുഷ്യർ യഥാർത്ഥത്തിൽ ഒന്നാകുന്നില്ല; അവരുടെ ദാമ്പത്യ ജീവിതം മാത്രമാണ് ഒരു ദേഹമാത്തീരും എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. അതുകൊണ്ടാണ്, ഉപേക്ഷണപത്രം കൊടുത്ത് അവളെ ഉപേക്ഷിക്കാമെന്ന് പറഞ്ഞിരിക്കുന്നത്. (മത്താ, 19:7). അതായത്, രണ്ടു മനുഷ്യരുടെ ഐക്യത്തിലുള്ള ദാമ്പത്യമെന്ന ഏക സംവിധാനത്തെയാണ് ഏക ദേഹം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. എന്നാൽ, ദൈവം ഒരു സംവിധാനമല്ല സൽഗുണപുർണ്ണനായ ഒരു സത്തയാണ്.

എന്നാൽ, രസകരമായ കാര്യം അതൊന്നുമല്ല. ഏകനായ ദൈവത്തെ ത്രിമൂർത്തികൾ ഐക്യത്തിൽ ഏകനാക്കിയത് ക്രിസ്തുവിനെ സ്രഷ്ടാവായ ദൈവം ആക്കാനാണ്. അതിനാണ്, ആദത്തെയും ഹവ്വയെയും സൃഷ്ടിച്ചത് പിതാവും പുത്രനും പരിശുദ്ധാത്മാവും കൂടിയാണെന്ന വ്യാജവും ട്രിനിറ്റി പറഞ്ഞുണ്ടാക്കിയത്. എന്നാൽ, അതിൻ്റെ 4-ാം വാക്യം ഇപ്രകാരമാണ്: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” ഈ വാക്യത്തോടുള്ള ബന്ധത്തിൽ ക്രിസ്തു പറയുന്ന മൂന്നുകാര്യങ്ങൾ വ്യക്തമാക്കാം: 1. ക്രിസ്തു പറഞ്ഞത്: സൃഷ്ടിച്ച ‘അവൻ‘ (he wich made) എന്നാണ്. സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ‘സൃഷ്ടിച്ച അവൻ’ എന്ന ഏകവചനമല്ല, ‘സൃഷ്ടിച്ച ഞങ്ങൾ‘ (we which made) എന്ന ബഹുവചനം പറയുമായിരുന്നു. 2. ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന്, ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. എന്നാൽ ക്രിസ്തു പറഞ്ഞത്: ‘സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു’ എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ‘അവരെ‘ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? എന്തെന്നാൽ, സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (നെഹെ, 9:6; യെശ, 44:24). 3. സൃഷ്ടിച്ച ‘അവൻ‘ എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, യഹോവയായ ഏകദൈവത്തെ പ്രഥമപുരുഷനിൽ അഥവാ, മൂന്നാമനായും ഏകവചനത്തിലും വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, സൃഷ്ടിയിൽ തനിക്ക് പങ്കുണ്ടായിരുന്നെങ്കിലോ, ദൈവം ഐക്യത്തിൽ ഒന്നായിരുന്നെങ്കിലോ സൃഷ്ടിച്ച അവൻ (he) എന്ന് പറയാതെ, സൃഷ്ടിച്ച ഞങ്ങൾ (we) എന്ന് പറയുമായിരുന്നില്ലേ? അതാണ് ഭാഷ. വചനത്തെയും ഭാഷയെയും വ്യഭിചരിച്ചുകൊണ്ടാല്ലാതെ, ഒരു ത്രിമൂർത്തി ദൈവം ബൈബിളിൽ ഉണ്ടെന്ന് പറയാൻപോലും ആർക്കും കഴിയില്ല. അതായത്, ദൈവം ഏകനല്ല; ഐക്യത്തിൽ ഏകനാണെന്ന ത്രിമൂർത്തികളുടെ ദുർവ്യാഖ്യാനത്തെയും ദുരുപദേശത്തെയും ദൈവപുത്രനായ ക്രിസ്തുതന്നെ തേച്ചൊട്ടിച്ചുകളഞ്ഞു. ത്രിമൂർത്തികൾക്ക് സന്തോഷമായില്ലേ!

ഒന്നിനെ കുറിക്കുന്ന എബ്രായ പദമായ എഹാദ് (echad) 952 പ്രാവശ്യവും, ഗ്രീക്കുപദമായ ഹെയ്സ് (heis) 272 പ്രാവശ്യവുമുണ്ട്. ത്രിമൂർത്തികൾ എടുത്തിരിക്കുന്ന ഉദാഹരണങ്ങൾ അല്ലാതെ, ‘ഒന്നിനെ’ കുറിക്കുന്ന വേറെയും വാക്യങ്ങളുണ്ടല്ലോ, അതുംകൂടി പരിശോധിച്ചു കഴിയുമ്പോൾ പണ്ഡിതന്മാരുടെ ത്രിത്വതന്ത്രം താനേ പൊളിഞ്ഞടുങ്ങുന്നത് കാണാം:

1. ലാമെക്ക് രണ്ടു ഭാര്യമാരെ എടുത്തു: ഒരുത്തിക്കു (എഹാദ്) ആദാ എന്നും മറ്റവൾക്കു സില്ലാ എന്നും പേർ: (ഉല്പ, 4:19). ആദായെന്നു പറയുന്നവൾ ഒരുത്തി അഥവാ, എഹാദ് ആണെന്ന് ബൈബിൾ പറയുന്നു. നിങ്ങളുടെ ഭാഷയിൽ അവൾക്കും ബഹുത്വമുണ്ട്. അതായത്, ആദ്യത്തെ ഭാര്യ ഐക്യത്തിൽ ഒരുവൾ അഥവാ, ബഹുത്വമുള്ളവളും അടുത്ത ഭാര്യ ഏകയും. അപ്പോൾ ശരിക്കും ലാമെക്ക് എത്ര ഭാര്യമാരെയാണ് എടുത്തത്? രണ്ടു ഭാര്യമാരെന്ന് എഴുതിപ്പിച്ച ദൈവാത്മാവിന് തെറ്റുപറ്റിയോ?

2. ഏബെരിന്നു രണ്ടു പുത്രന്മാർ ജനിച്ചു: ഒരുത്തുന്നു (എഹാദ്) പേലെഗ് എന്നു പേർ; സഹോദരന്നു യൊക്താൻ എന്നു പേർ: (ഉല്പ, 10:25). ഇതിൽ പേലെഗ് എഹാദ് അഥവാ, ഐക്യത്തിൽ ഒരുവനാണ്. അപ്പോൾ ഏബെരിനു ശരിക്കും എത്ര മക്കളുണ്ട്? രണ്ട് പുത്രന്മാരെന്ന് ബൈബിൾ പറയുന്നത് തെറ്റാണോ?

3. ഭൂമിയിൽ ഒക്കെയും ഒരേ (എഹാദ്) ഭാഷയും ഒരേ (എഹാദ്) വാക്കും ആയിരുന്നു: (ഉല്പ, 11:1).  ജലപ്രളയത്തിനു ശേഷം ബാബേലിൽ ദൈവം ഭാഷ കലക്കുന്നതുവരെ ഒരേ ഭാഷയും വാക്കുമാണ് അവർ സംസാരിച്ചിരുന്നതെന്ന് ബൈബിൾ ആവർത്തിച്ചു പറയുന്നു. നിങ്ങൾ പറയുന്നു; ഒന്ന് ഒന്നല്ല; ഒന്നിന് ബഹുത്വമുണ്ട്. അപ്പോൾ, അവർ പലഭാഷകൾ സംസാരിച്ചിരിക്കും. അതിനർത്ഥം, വേദപുസ്തകം തെറ്റാണെന്നല്ലേ നിങ്ങൾ പറയുന്നത്?

4. തുരുത്തിയിലെ വെള്ളം ചെലവായശേഷം അവൾ കുട്ടിയെ ഒരു (എഹാദ്) കുറുങ്കാട്ടിൻ തണലിൽ ഇട്ടു: (ഉല്പ, 21:15). ഹാഗാർ തൻ്റെ കുഞ്ഞിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച കാര്യമാണ് പറയുന്നത്. ഒരു അഥവാ, എഹാദ് കുറ്റിക്കാടെന്ന് ബൈബിൾ പറയുന്നു. ഒന്ന് ഒന്നല്ല; ഐക്യത്തിലുള്ള ഒന്നാണെങ്കിൽ,, ഒന്നിലധികം കുറ്റിക്കാടായി. ഒരു കുഞ്ഞിനെ ഒന്നിലധികം കുറ്റിക്കാട്ടിൽ ഉപേക്ഷിക്കാൻ എങ്ങനെ കഴിയും?

5. അപ്പോൾ ദൈവം: നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാൻ നിന്നോടു കല്പിക്കുന്ന ഒരു (എഹാദ്) മലയിൽ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു: (ഉല്പ, 22:2). അബ്രാഹാം യിസ്ഹാക്കിനെ യാഗം കഴിക്കാൻ ശ്രമിച്ചതു മോരിയയിലെ ഒരു മലയിലാണ്. അവിടെത്തന്നെയാണ് ശലോമോൻ ദൈവാലയം പണിതതും: (2ദിന, 3:1). ത്രിമൂർത്തികളുടെ ഭാഷയിൽ എഹാദിന് ബഹുത്വമുണ്ട്. അപ്പോൾ, യാഗംകഴിച്ചത് ഒന്നിലധികം മലകളിലാണോ? ശലോമോൻ ദൈവാലയം പണികഴിപ്പിച്ചത് ഒന്നിലധികം മലകളിലാണോ? ദുരപദേശമാണെങ്കിലും, പറയുന്ന ചാര്യങ്ങൾക്ക് ഒരു ചേർച്ചവേണ്ടേ?

6. ഞങ്ങൾ ഒരു (എഹാദ്) അപ്പന്റെ മക്കൾ; പന്ത്രണ്ടു സഹോരന്മാരാകുന്നു; ഒരുത്തൻ ഇപ്പോൾ ഇല്ല; ഇളയവൻ കനാൻ ദേശത്തു ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ടു എന്നു പറഞ്ഞു: (ഉല്പ, 42:32). മിസ്രയീമിലെ മന്ത്രി തങ്ങളുടെ സഹോദരനാണെന്നറിയാതെ, യാക്കോബിൻ്റെ മറ്റു മക്കൾ യോസേഫിനോട് പറയുന്ന കാര്യമാണിത്. ‘ഞങ്ങൾ ഒരു അപ്പൻ്റെ മക്കൾ.’ ഒന്നിന് ബഹുത്വമുണ്ടെങ്കിൽ, യാക്കോബിനും ബഹുത്വമുണ്ട്. അല്ലയോ ത്രിത്വപണ്ഡിതന്മാരെ നിങ്ങളോടൊന്നു ചോദിച്ചോട്ടെ; ഗോത്രപിതാക്കന്മാർക്ക് എത്ര അപ്പന്മാരുണ്ട്? ഈ വെളിവില്ലാത്ത വ്യാഖ്യാനം യെഹൂദന്മാർ കേൾക്കണ്ട.

6. നമുക്കെല്ലാവർക്കും ഒരു (എഹാദ്) പിതാവല്ലോ ഉള്ളതു; ഒരു (എഹാദ്) ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിന്നു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്നു? (മലാ, 2:10). നമുക്കെല്ലാവർക്കും ഒരു പിതാവും ഒരു ദൈവവുമാണ് ഉള്ളതെന്ന് മലാഖി പറയുന്നു. ‘ഒരു ദൈവം’ എന്നു പറഞ്ഞാൽ; ഒന്നിനു ബഹുത്വമുണ്ട്, അതിനാൽ ദൈവത്തിൽ ഒന്നിലധികം വ്യക്തികളുണ്ടെന്ന് നിങ്ങൾ പറയും. ‘ഒരു പിതാവു’ എന്നു പറയുമ്പോൾ ഒന്നിനു ബഹുത്വം വരില്ലേ? അതോ ത്രിമൂർത്തികൾക്ക് ഒന്നിലധികം പിതാവുണ്ടോ?

ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കാനും, ഒന്നാം കല്പനയെ ലംഘിപ്പിച്ചുകൊണ്ട് എല്ലാവനെയും തൻ്റെയൊപ്പം നരകത്തിലേക്ക് ആനയിക്കാനുമാണ് ഉപായിയായ സർപ്പം നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിലൂടെ ത്രിത്വവിശ്വാസം സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയത്. അതിനാൽ, ദൈവം ഏകനാണ്, ഒരുവനാണ് എന്നൊന്നും പറഞ്ഞാൽ ത്രിമൂർത്തികൾ ആരും വിശ്വസിക്കില്ല. അതിൻ്റെ കാരണം എന്താണെന്നു ചോദിച്ചാൽ; ഉപായിയായ സർപ്പം, ഒരു മുഴം മുമ്പെ എറിഞ്ഞുവെച്ചിരിക്കയാണ്. തന്മൂലം, തിരുവചനം തിരിച്ചറിയാത്തവിധം ത്രിമൂർത്തികളുടെ കണ്ണ് സാത്താൻ കുരുടാക്കിയിരിക്കയാണ്. അതിൻ്റെ ഒരു വ്യക്തമായ തെളിവ് കാണിച്ചുതരാം: ഐക്യത്തിലുള്ള ഒന്ന് അഥവാ, ബഹുത്യമുള്ള ഏകത്വമെന്ന് ട്രിനിറ്റി അവകാശപ്പെടുന്ന പദം ഏഹാദ് ആണ്. എന്നാൽ, എണ്ണൽ സംഖ്യകളിൽ ആദ്യത്തേത് അഥവാ, ഒന്നിനെക്കുറിക്കുന്ന എഹാദ് എന്ന പദത്തിന് ബഹുത്വമില്ല; ബഹുത്വമുണ്ടാകാൻ പാടില്ല. എന്നാൽ, എഹാദ് എന്ന പദത്തിൻ്റെ ഏകദേശം അതേ ഉച്ചാരണമുള്ള യഹാദ് എന്ന മറ്റൊരു പദമുണ്ട്. യഹാദ് എന്ന പദത്തിന് ഒന്നെന്ന അർത്ഥമല്ല; ഇംഗ്ലീഷിലെ together ആണത്. ഒന്നിച്ച്, ഒരുമിച്ച്‌, ഒത്തൊരുമിച്ച്‌, യോജിച്ച്‌ എന്നൊക്കെയാണ് അതിൻ്റെ അർത്ഥം. അതാണ്, യഥാർത്ഥത്തിൽ ഇവർ പറയുന്ന ബഹുത്വമുള്ള ഏകത്വം അഥവാ, ഐക്യത്തിലുള്ള ഒന്ന്. സത്യവേദപുസ്തകത്തിൽ അതിനെ, ഒന്നിച്ചു (ഉല്പ, 13:6), ചേർന്നു (26:24), ഒരുപോലെ (ആവ, 12:22), കൂടിക്കലർന്ന (ആവ, 22:11), കുടിയ അഥവാ ഒന്നിച്ചുകൂടിയ (ആവ, 33:5), യോജിച്ചു (യോശു, 9:2), ഒരുമിച്ചു (ന്യായാ, 19:6) എന്നിങ്ങനെ തർജ്ജമ ചെയ്തിട്ടുണ്ട്. അതായത്, ദൈവത്തെ കുറിക്കാൻ യഹാദ് ബൈബിളിൽ ഒരിക്കൽപ്പോലും ഉപയോഗിച്ചിട്ടുമില്ല; ദൈവത്തെ കുറിക്കുന്ന എഹാദിന് ബഹുത്വവുമില്ല. ഈ എബ്രായ പദങ്ങൾ തമ്മിൽ മാറിപ്പോയത് അബദ്ധത്തിൽ ആണെന്ന് കരുതരുത്. ഏകദൈവത്തെ ത്രിത്വമാക്കാനുള്ള സാത്താൻ്റെ കുടിലതന്ത്രത്തിൻ്റെ ഫലമാണ്. ബൈബിൾ വായിക്കാതെയും പഠിക്കാതെയും, നിഖ്യാവിശ്വാസപ്രമാണവും ദൈവശാസ്ത്രമെന്ന അബദ്ധശാസ്ത്രവും വിശ്വസിക്കുന്നവരെല്ലാം ലവൻ്റെ അടിമകളാണ്.

ഇനി, പുതിയനിയമത്തിൽ നോക്കാം:

1. അവർ ഭക്ഷിക്കുമ്പോൾ അവൻ: ‘നിങ്ങളിൽ ഒരുവൻ (ഹെയ്സ്) എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു’ എന്നു പറഞ്ഞു: (മത്താ, 26:21). 👉 ഒരുവൻ കാണിച്ചു കൊടുക്കുമെന്നാണ് യേശു പറഞ്ഞത്. ഒന്നിനു അഥവാ, ഹെയ്സിന് ബഹുത്വമുണ്ടെങ്കിൽ, എത്രപേർ യേശുവിനെ കാണിച്ചുകൊടുത്തിരിക്കും❓ അപ്പൊസ്തലന്മാർ എല്ലാവരും കൂടിയാണോ ക്രിസ്തുവിനെ കാണിച്ചുകൊടുത്തത്❓

2. അവൻ സംസാരിക്കുമ്പോൾ തന്നേ ഇതാ, ഒരു പുരുഷാരം; പന്തിരുവരിൽ ഒരുവനായ (ഹെയ്സ്) യൂദാ അവർക്കു മുന്നടന്നു യേശുവിനെ ചുംബിപ്പാൻ അടുത്തുവന്നു: (ലൂക്കോ, 22:47). പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ യൂദായാണ് യേശുവിനെ കാണിച്ചു കൊടുത്തതെന്ന് ബൈബിൾ പറയുന്നു. ഒരുവനിൽ അഥവാ, ഹെയ്സിൽ ബഹുത്വമുണ്ടെന്ന് ത്രിമൂർത്തികൾ പറയുന്നു. ഒറ്റുകൊടുക്കാൻ ഒന്നിലധികം യൂദാമാരുണ്ടായിരുന്നോ? അതോ, അപ്പൊസ്തലന്മാർ എല്ലാവരും ചേർന്നാണോ യേശുവിനെ ഒറ്റിയത്?

3. അപ്പോൾ യേശുവിനോടു കൂടെയുള്ളവരിൽ ഒരുവൻ (ഹെയ്സ്) കൈ നീട്ടി വാൾ ഊരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാതു അറുത്തു: (മത്താ, 26:51). പത്രൊസാണ് വാളൂരി മഹാപുര്യോഹിതൻ്റെ ദാസനെ വെട്ടിയത്. ഇവിടെയും, ‘ഒരുവനു’ ബഹുത്വമുണ്ടെങ്കിൽ ഒന്നിലധികം പത്രൊസുമാരായിരുന്നോ വെട്ടിയത്. അതോ, പത്രൊസും മറ്റു ശിഷ്യന്മാരും ചേർന്നാണോ വെട്ടിയത്?

4. ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽ(ഹെയ്സ്)നിന്നു മനഷ്യജാതിയെ ഒക്കെയും ഉളവാക്കി: (പ്രവൃ, 17:26). ആദാമാണ് ദൈവം ആദ്യം സൃഷ്ടിച്ച മനുഷ്യൻ; ഭൂമിയിലെ ആദ്യസ്ത്രീയായ ഹവ്വാപോലും ആദമിൽ നിന്നാണ് ജനിച്ചത്: (ഉല്പ, 2:21,22; 1തിമൊ, 2:13,14). നിങ്ങളുടെ ദുർവ്യാഖ്യാനപ്രകാരം, ഒരുത്തന് അഥവാ, ഹെയ്സിന് ബഹുത്വമുണ്ട്. അപ്പോൾ, ഒരുത്തനിൽ നിന്നാണ് മനുഷ്യജാതി മുഴുവൻ ഉളവായതെന്ന് പറയുന്ന ദൈവവചനം തെറ്റാണോ? ത്രിമൂർത്തികളുടെ ഭാഷയിൽ എത്രപേരിൽ നിന്നാണ് മനുഷ്യജാതി മുഴുവൻ ഉളവായത്?

5. അത്രയുമല്ല, റിബെക്കയും നമ്മുടെ പിതാവായ യിസ്ഹാൿ എന്ന ഏകനാൽ (ഹെയ്സ്) ഗർഭം ധരിച്ചു: (റോമ, 9:10). റിബെക്ക ഗർഭംധരിച്ചത് അവളുടെ ഭർത്താവായ യിസ്ഹാക്കെന്ന ഏകനാൽ ആണെന്ന് ബൈബിൾ പറയുന്നു. ഏകന് അഥവാ, ഹെയ്സിന് ബഹുത്വമുണ്ടെന്ന് പറയുന്ന നിങ്ങൾ പറയുന്നു. അപ്പോൾ, ഒന്നിലധികം ഭർത്താക്കന്മാരാലാണോ റിബെക്കാ ഗർഭം ധരിച്ചത്? എന്തൊരു ദുരന്തമാണ് നിങ്ങൾ!

6. ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ (ഹെയ്സ്) വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ: (1കൊരി, 9:24). ഗ്രീസിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും ഓട്ടക്കാരുടെ കൂട്ടത്തിൽ ഒരാൾക്കു മാത്രമേ ഒന്നാംസ്ഥാനം (വിരുതു) കിട്ടുകയുള്ളൂ. പണ്ഡിതന്മാർ പറയുന്നതുപോലെ ഒരുവനു ബഹുത്വമുണ്ടെങ്കിൽ, ഇവിടെ പൗലൊസ് പറയുന്ന ഒന്നിലധികംപേർ വിരുതു പ്രാപിക്കുന്ന ലോകമേതാണ്?

7. അബ്രാഹാമിന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; ഒരുവൻ (ഹെയ്സ്) ദാസി പ്രസവിച്ചവൻ, ഒരുവൻ സ്വതന്ത്ര പ്രസവിച്ചവൻ എന്നു എഴുതിയിരിക്കുന്നുവല്ലോ: (ഗലാ, 4:22). അബ്രാഹാമിന് ദാസിയായ ഹാഗാറിൽ ജനിച്ച യിശ്മായേലിനെ ഒരുവൻ എന്നാണ് പറഞ്ഞിരിക്കുന്നത്. ഒരുവൻ ബഹുത്വമുള്ള വാക്കാണെങ്കിൽ, യിശ്മായേലിനെയും യിസ്ഹാക്കിനെയും ചേർത്ത് രണ്ടു പുത്രന്മാർ എന്നു പറഞ്ഞിരിക്കുന്നത് ബൈബിളിൻ്റെ അബദ്ധമാണോ? ഒന്നും പറയാനില്ല.

8. ലാസറോ പന്തിയിൽ ഇരുന്നവരിൽ ഒരുവൻ (ഹെയ്സ്): (യോഹ, 12:2). ലാസർ ദ്വൈതമോ അതോ, ത്രിത്വമോ? പന്തിരുവരിൽ ഒരുവനായ (ഹെയ്സ്) ദിദിമൊസ്: (യോഹ, 20:24). ദിദിമൊസിനു ബഹുത്വമുണ്ടെങ്കിൽ പന്തിരുവരെന്ന പ്രയോഗം തെറ്റല്ലേ? ഏഴുവരിൽ ഒരുവനായ (ഹെയ്സ്) ഫിലിപ്പൊസ് (പ്രവൃ, 21:8). ഒരുവനായ ഫിലിപ്പൊസിനു ബഹുത്വമുണ്ടെങ്കിൽ, ഏഴുപേർ എന്നല്ലല്ലോ പറയേണ്ടത്, എട്ടെന്നോ, ഒമ്പതെന്നോ, നൂറെന്നോ അല്ലേ പറയേണ്ടത്? അദ്ധ്യക്ഷനും (1തിമൊ, 3:2), ശുശ്രൂഷകനും (1തിമൊ, 3:12), മൂപ്പനും (തീത്തൊ, 1:6) ഏക(മിയ)ഭാര്യയുടെ ഭർത്താവായിരിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ‘ഏക’യെന്ന പദത്തിന് ബഹുത്വമുണ്ടെങ്കിൽ, ഇവർക്കൊക്കെ എത്ര ഭാര്യമാർവീതം ആകാമെന്ന് ത്രിത്വപണ്ഡിതന്മാർ പറയുമോ?

ത്രിത്വോപദേശം എന്നു പറയുന്ന നിങ്ങളുടെ അബദ്ധോപദേശത്തിനു നൂറുകണക്കിന് തെളിവ് നിരത്താൻ കഴിയും. വിസ്തര ഭയത്താൽ മറ്റൊരു ഭാഗത്തേക്കു കടക്കുന്നു. ‘ഏകൻ, ഒരുവൻ’ എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്ന എബ്രായഗ്രീക്കു പദങ്ങൾ ദൈവത്തോടു ചേർത്തു പറയുമ്പോൾ മാത്രമേ ബഹുത്വമുണ്ടാകു; അല്ലാത്തപ്പോൾ ഏകനാണെന്ന് പറഞ്ഞാലും രക്ഷയില്ല. തിരുവചനം നിങ്ങളെ തലങ്ങും വിലങ്ങും പെരുമാറും. തെളിവുകൾ കാണുക:

1. ശാസ്ത്രി അവനോടു: നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; (ഹെയ്സ്) അവനല്ലാതെ മറ്റൊരുത്തനുമില്ല: (മർക്കൊ, 12:32). 👉 മുഖ്യകല്പന ഏതെന്ന ചോദ്യത്തിന് യേശു ആവർത്തനം 6:4 ചൊല്ലിക്കഴിയുമ്പോൾ, ശാസ്ത്രി ദൈവപിതാവിനെക്കുറിച്ച് യേശുവിനോട് പറയുന്നതാണ് മേല്പറഞ്ഞത്. ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: ദൈവം ഏകനേയുള്ളൂ അഥവാ, ഹെയ്സ് ആണെന്ന് പറഞ്ഞശേഷം, അവൻ അല്ലാതെ മറ്റൊരുത്തനുമില്ല എന്ന് രണ്ട് ഏകവചന സർവ്വനാമങ്ങൾകൊണ്ട്; ഖണ്ഡിതമായിട്ടാണ് അവൻ പറഞ്ഞത്. അതായത്, ഉത്തമപുരുഷനായ ശാസ്ത്രി, മധ്യമപുരുഷനായ യേശുവിനോട് പ്രഥമപുരുഷ സർവ്വനാമത്തിൽ അഥവാ, മൂന്നാമനായ യഹോവയെക്കുറിച്ചാണ്; അവൻ അല്ലാതെ മറ്റൊരുത്തനുമില്ല എന്ന് ഏകവചനത്തിൽ പറഞ്ഞത്. അതിനെ അംഗീകരിച്ചുകൊണ്ട്, “നീ ദൈവരാജ്യത്തോടു അകന്നവനല്ല” എന്നായിരുന്നു ക്രിസ്തുവിൻ്റെ പ്രത്യുത്തരം. (മർക്കൊ, 12:34). അതായത്, എഹാദ് എന്ന പദത്തിനോ, ഹെയ്സ് എന്ന പദത്തിനോ ബഹുത്വമില്ലെന്നും ദൈവം ഒരുത്തൻ മാത്രമാണെന്നും ക്രിസ്തു അംഗീകരിക്കുകയായിരുന്നു. ദൈവം ഐക്യത്തിൽ ഒരുവനാണെങ്കിലോ അഥവാ, ദൈവത്തിനൊരു ബഹുത്വമുണ്ടെങ്കിലോ ശാസ്ത്രി അത് പറയുകയോ, ക്രിസ്തു അതിനെ അംഗീകരിക്കുകയോ ചെയ്യുമായിരുന്നോ?സത്യത്തിൽ, ത്രിമൂർത്തികൾ ക്രിസ്തുവിനെപ്പോലും വിശ്വസിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നവരല്ല.

2. ഏക (ഹെയ്സ്) മനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ (ഹെയ്സ്) അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും: (റോമ, 5:19). ഇവിടെ, ആദാമിനും ബഹുത്വമുണ്ട്; ക്രിസ്തുവിനും ബഹുത്വമുണ്ട്. ആദാമും ഹവ്വായും ഒരു ശരീരത്തിലായിരുന്നെന്ന് നിങ്ങൾ പറയുന്നതുകൊണ്ട് അവൻ്റെ ബഹുത്വം കണക്കാക്കണ്ട. ക്രിസ്തുവിൻ്റെ ബഹുത്വം എങ്ങനാ? ക്രിസ്തുവെന്ന ഏകൻ്റെ അനുസരണത്താലാണ് അനേകർ നീതിമാന്മാരായിത്തീരുന്നതെന്ന് വചനം പറയുന്നു. ഹെയ്സിന് ബഹുത്വമുണ്ടെന്ന നിങ്ങളുടെ വ്യാഖ്യാനപ്രകാരം, പലരുടെ അനുസരണത്താലാണ് അനേകർ നീതിമാന്മാരാകുന്നത്. അപ്പോൾ, നമ്മുടെ നീകരണത്തിൻ്റെ കാരകൻ ക്രിസ്തു മാത്രമല്ലെന്ന സാത്താന്യ ഉപദേശമല്ലേ നിങ്ങൾ വിശ്വസിക്കുന്നത്?

3. പിതാവായ ഏക (ഹെയ്സ്) ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക (ഹെയ്സ്) കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു: (1കൊരി 8:6). ഇവിടെ പിതാവിനും ബഹുത്വമുണ്ട്; പുത്രനും ബഹുത്വമുണ്ട്. അപ്പോൾ, നിങ്ങൾക്ക് ആകെ എത്ര പിതാക്കന്മാരുണ്ട്; എത്ര കർത്താക്കന്മാരുണ്ട്; എത്ര ദൈവങ്ങളുണ്ട്? ഏകപിതാവിനാൽ വീണ്ടുംജനിച്ചവരെ പല തന്തയ്ക്ക് ജനിച്ചവരാക്കുന്ന മാരക ഉപദേശമാണ് ട്രിനിറ്റി. ഒരു കോത്താഴത്തെ ഉപദേശം തന്നെ!

4. ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു; എല്ലാവർക്കും വേണ്ടി ഒരുവൻ (ഹെയ്സ്) മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും: (2കൊരി, 5:14).  മനുഷ്യനായി വെളിപ്പെട്ട ക്രിസ്തു എന്ന ഏകൻ അഥവാ, ഹെയ്സ് മാത്രമാണ് മരിച്ചതെന്നാണ് ബൈബിൾ പറയുന്നത്. ഏകന് ബഹുത്വമുണ്ടെങ്ങിൽ, മരിച്ച ക്രിസ്തുവിനും ബഹുത്വമുണ്ട്. ഏകദൈവവിശ്വാസികളുടെ പാപത്തിനായി ക്രിസ്തു എന്ന ഏകൻ മാത്രമാണ് മരിച്ചത്. അപ്പോൾ, ത്രിമൂർത്തികളുടെ പാപപരിഹാരാർത്ഥം എത്രപേർ മരിച്ചു? ലജ്ജയായ ദുരുപദേശത്തിൽ മാനം കൊള്ളുന്ന ത്രീമൂർത്തികൾ!

5. ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏക (ഹെയ്സ്) പുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു: (2കൊരി, 11:2). ക്രിസ്തുവെന്ന ഏകപുരുനുമായാണ് സഭയുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്നത്. ഏകന് അഥവാ, ഹെയ്സിന് ബഹുത്വമുണ്ടെങ്കിൽ, നിർമ്മലകന്യകയായ സഭയ്ക്ക് ക്രിസ്തുവിനെക്കൂടാതെ ജാരന്മാരും ഉണ്ടെന്നാണോ നിങ്ങൾ പറയുന്നത്?നിങ്ങളെ അന്ധം ത്രിമൂർത്തികളെന്ന് ആളുകൾ വിളിക്കുന്നത് വെറുതെയല്ല.

6. ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏക (ഹെയ്സ്) ശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ: (എഫെ, 2:16). ക്രിസ്തുവിൻ്റെ ഏകശരീരത്തിലാണ് ക്രൂശിൽ പാപരിഹാരം വരുത്തിയത്. ഏകന് അഥവാ, ഹെയ്സിന് ബഹുത്വമുണ്ടെങ്കിൽ, ത്രിമൂർത്തികളെ എത്ര ശരീരങ്ങളാണ് ദൈവത്തോട് നിരപ്പിച്ചത്? ത്രിമൂർത്തികൾക്കു വേണ്ടിയാണോ രണ്ട് കള്ളന്മാരും ക്രൂശിൽ മരിച്ചത്? നിങ്ങൾ, ശരിക്കും അന്ധം ത്രിമൂർത്തികൾ തന്നെ!

7. നിങ്ങളെ വിളിച്ചപ്പോൾ ഏക (ഹെയ്സ്) പ്രത്യാശെക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്നു (ഹെയ്സ്), ആത്മാവു ഒന്നു (ഹെയ്സ്), കർത്താവു ഒരുവൻ (ഹെയ്സ്), വിശ്വാസം ഒന്നു (ഹെയ്സ്), സ്നാനം ഒന്നു (ഹെയ്സ്), എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ (ഹെയ്സ്): (എഫെ, 4:4). ക്രൈസ്തവസഭയുടെ പ്രത്യാശ, ശരീരം, ആത്മാവ്, കർത്താവ്, വിശ്വാസം, സ്നാനം, പിതാവായ ദൈവം ഇതൊക്കെ ഏകമാണ്. ഒന്നിനെ കുറിക്കുന്ന ഹെയ്സ് എന്ന പദത്തിനു ബഹുത്വമാണ്ടെന്ന് വ്യാജമായി പറയുന്ന നിങ്ങൾക്ക് ഒന്നിലധികം പ്രത്യാശയും ഒന്നിലധികം ശരീരവും ഒന്നിലധികം ആത്മാവും ഒന്നിലധികം കർത്താവും ഒന്നിലധികം വിശ്വാസവും ഒന്നിലധികം സ്നാനവും ഒന്നിലധികം പിതാവുമുണ്ടോ?ഏകസത്യദൈവത്തിനും ദൈവത്തിൻ്റെ ക്രിസ്തുവിനും ക്രിസ്തീയ വിശ്വാസത്തിനും പാലംവലിക്കുന്ന ഉപദേശമാണ് ട്രിനിറ്റി.

8. ദൈവം ഒരുവനല്ലോ (ഹെയ്സ്). ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ (ഹെയ്സ്): എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ: (1തിമൊ, 2:5). നിങ്ങളുടെ ദുർവ്യാഖ്യാനപ്രകാരം. ഈ വേദഭാഗത്ത് ദൈവത്തിനും ക്രിസ്തുവിനും ബഹുത്വമുണ്ട്. ‘ഒരുവൻ’ എന്ന പദത്തിനു ബഹുത്വമുണ്ടെന്ന് വ്യാജമായി വിശ്വാസികളെ പഠിപ്പിച്ചപ്പോൾ, ഇത്രവലിയ കോടാലിയൊന്നും പ്രതീക്ഷിച്ചില്ലല്ലേ?സത്യത്തിൽ നിങ്ങൾ ക്രിസ്തുവിൻ്റെ അനുയായികളോ; എതിർക്രിസ്തുവിൻ്റെ അനുയായികളോ?

9. വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ (ഹെയ്സ്) പിതാവു; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കാതെ: (എബ്രാ, 2:11). ഒരുവനല്ലോ ഹെയ്സ് അല്ലോ പിതാവ്. ത്രിമൂർത്തികളുടെ ഒരുവന് അഥവാ, ഹെയ്സിന് ബഹുത്വമുണ്ടെങ്കിൽ, നിങ്ങൾക്ക് മൊത്തത്തിൽ എത്ര പിതാവുണ്ടെന്ന് പറയാമോ?പല അപ്പന്മാരുണ്ടെന്ന് പറയുന്നത് അഭിമാനമല്ല; അപമാനമാണെന്ന് തിരിച്ചറിയുക.

10. യേശുവോ പാപങ്ങൾക്കു വേണ്ടി ഏക(മിയ)യാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തു ഭാഗത്തു ഇരുന്നുകൊണ്ടു: (എബ്രാ, 10:12). ഏകന് ബഹുത്വമുണ്ടെങ്കിൽ, യേശുക്രിസ്തു ഏകദേശം എത്രയാഗം കഴിച്ചിരിക്കും ത്രിത്വപണ്ഡിതന്മാരെ? ത്രിമൂർത്തി ബഹുദൈവ ഉപേശം പൈശാചികമാണെന്ന് നിങ്ങളുടെ ദുർവ്യാഖ്യാനവും ദുരുപദേശവം വ്യക്തമാക്കുന്നു.

ബൈബിൾ പഠിപ്പിക്കുന്ന ഏകദൈവം ത്രിത്വമാണെന്നു വരുത്തിത്തീർക്കാൻ, പണ്ഡിതന്മാർ മേല്പറഞ്ഞതിലും വലിയൊരു വഞ്ചന വിശ്വാസികളോട് ചെയ്തിട്ടുണ്ട്. പഴയനിയമത്താൽ ഏകജാതനെ കുറിക്കുവാൻ ‘ഏക’ എന്നയർത്ഥത്തിൽ ‘യാഖീദും’ (yachiyd), ജാതൻ അഥവാ, ജനിച്ചൻ (പുത്രൻ) എന്നയർത്ഥത്തിൽ ബെൻ’-ഉം (ben) പ്രയോഗിച്ചിട്ടുണ്ട്. യാഖീദ് പന്ത്രണ്ട് പ്രാവശ്യമാണുള്ളത്. (ഉല്പ, 22:2; 22:12; 22:16; ന്യായാ, 11:34; സങ്കീ, 22:20; 25:16; 35:17; 68:6; സദൃ, 4:3; യിരെ, 6:26; ആമോ, 8:10; സെഖ, 12:10). പണ്ഡിതന്മാരുടെ വാദമെന്താണെന്നു വെച്ചാൽ, “യാഖീദാണ് ഒറ്റയെ അഥവാ ഖണ്ഡിതമായ ഒന്നിനെക്കുറിക്കുന്ന പദം. ഈ പദം ദൈവത്തിൻ്റെ ഏകത്വത്തെ കുറിക്കാൻ ഉപയോഗിച്ചിട്ടില്ല; പകരം, എഖാദ് ആണ് ഉപയോഗിക്കുന്നത്. അതിനാൽ, ദൈവത്തിന് ഏകത്വമല്ല; ബഹുത്വമാണുള്ളത്.” എന്നാൽ, പുതിയനിയമത്തിൽ ഏകജാതനെ കുറിക്കുന്ന തത്തുല്യമായ മോണോജെനസ് (monogenes) എന്നപദം ഒൻപത് പ്രാവശ്യമുണ്ട്. (ലൂക്കൊ, 7:12; 8:42; 9:38; യോഹ, 1:14; 1:18; 3:16; 3:18; എബ്രാ, 11:17; 1യോഹ, 4:9). അതിൽ മോണോസ് (monos) എന്നാൽ ഏകമാത്രമായ, ഒന്നുമാത്രമായ, ഒരേയൊരു, ഒറ്റയായ, കേവലമായ (only) അഥവാ, ഖണ്ഡിതമായ ഒന്നിനെ കുറിക്കുന്നതാണ്. ഈ പദം 47 പ്രാവശ്യമുണ്ട്. അതിൽ പതിമൂന്ന് പ്രാവശ്യം ദൈവത്തോട് ചേർത്താണ് ഈ പദം പറഞ്ഞിരിക്കുന്നത്: (മത്താ, 4:10; 24:36; ലൂക്കൊ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17; 6:15; 6:16; യൂദാ, 1:4; 1:25; വെളി, 15:4). 

1. യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; ‘നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (മോണോസ്) ആരാധിക്കാവു‘ എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു: (മത്താ, 4:10). ആരാധനയ്ക്ക് യോഗ്യനായ ദൈവം ഏകൻ മാത്രമാണ്; ബഹുതമില്ല. ദൈവത്തിന് ബഹുത്വമുണ്ടെന്ന് പറയുന്ന നിങ്ങൾതന്നെ പറയു; ത്രിത്വത്തിൽ ആരാധനയ്ക്ക് യോഗ്യനല്ലാത്ത രണ്ടുപേർ ആരൊക്കെ???…

2. ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രം (മോണോസ്) അല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല: (മത്താ, 24:36). സമനിത്യന്മാരാണ് പിതാവും പരിശുദ്ധാത്മാവും എന്നു സ്ഥാപിക്കാനാണല്ലോ ഏകത്വത്തിൽ ബഹുത്വമുണ്ടാക്കിയത്. ഇവിടെ പറയുന്നു; പുത്രൻ്റെ മഹത്വപ്രത്വപ്രത്യക്ഷത പിതാവിനും മാത്രമേ അറിയു; പുത്രനുംകൂടെ അറിയില്ല. അപ്പോൾ പുത്രൻ സർവ്വജ്ഞനും, ദൈവവും അല്ലേ???…

3. യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (മോണോസ്) ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു: (ലൂക്കോ, 4:8). ഇവിടെയും ബഹുത്വമില്ലാത്ത ഒറ്റയൊരുത്തനാണ് ആരാധനയ്ക്ക് യോഗ്യനെന്നല്ലേ തെളിയുന്നത്???…

4. ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ (മോണോസ്) പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി: (ലൂക്കോ, 5:21). ദൈവമെന്ന ഏകനു മാത്രമേ പാപം മോചിക്കാൻ കഴിയു; യേശു പാപം മോചിക്കുകയും ചെയ്തു. ദൈവം മൂന്നു വ്യക്തിയാണെങ്കിൽ ദൈവമല്ലാത്തത് ആരൊക്കെയാണ്; പിതാവും പരിശുദ്ധാത്മാവും ദൈവമല്ലേ???…

5. തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏക (മോണോസ്) ദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും? (യോഹ, 5:44). ഇവിടെയും ദൈവം ഏകനാണെന്ന് ഖണ്ഡിതമായിത്തന്നെ പറയുന്നത് മറ്റാരുമല്ല; യേശുക്രിസ്തുവാണ്. ദൈവം ത്രിത്വമാണെങ്കിൽ മൂവരിൽ ആരാണ് ശരിക്കും ദൈവം???…

6. ഏക(മോണോസ്) സത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു: (യോഹ, 17:3). ഇവിടെ യേശു, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ് പറയുന്നത്. നിത്യരായ മൂന്നു വ്യക്തികളാണ് ദൈവമെന്ന് പറയുന്ന നിങ്ങൾക്ക് എന്തു മറുപടിയാണ് ഇതിനു പറയാനുള്ളത്? ആ ഏകസത്യദൈവംതന്നെ ജഡത്തിൽ വെളിപ്പെട്ടതല്ല പുത്രനെങ്കിൽ, പുത്രൻ ദൈവമല്ലെന്നല്ലേ നിങ്ങൾ പറയുന്നത്???…

7. ഏക(മോണോസ്)ജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ: (റോമ, 16:26). ഇവിടെ പൗലൊസ് പറയുന്നു; ദൈവം ഒരുത്തൻ മാത്രമാണ് ജ്ഞാനി, ആ ദൈവത്തിന് യേശുക്രിസ്തു മുഖാന്തരം മഹത്വം കരേറ്റുന്നു. നിങ്ങളുടെ സമനിത്യത  പ്രകാരം യേശുവിൻ്റെ പിതാവു മാത്രമാണ് ജ്ഞാനി അഥവാ, ദൈവം. അപ്പോൾ, യേശുവും പരിശുദ്ധാത്മാവും ദൈവമല്ലേ???…

8. നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏക (മോണോസ്) ദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ: (1തിമൊ, 1:17). നിത്യരാജാവാവ് അക്ഷയനും അദൃശ്യനായ ദൈവം ഒരുത്തൻ മാത്രമാണ്. യേശു എല്ലാവർക്കും ദൃശ്യനായവനാണ്. അതേ ദൈവമാണ് മനുഷ്യനായി വെളിപ്പെട്ടിരിക്കുന്നതെന്ന് സമ്മതിച്ചാൽ ഓക്കെ, അല്ലെങ്കിൽ യേശു ദൈവമല്ല. പിന്നെയവൻ ആരാണെന്ന് നിങ്ങൾ പറയു???… 

9. ധന്യനായ ഏക (മോണോസ്) അധിപതിയും രാജാധിരാജാവും കർത്താധികർത്താവും: (1തിമൊ, 6:15). ധന്യനായ പരമാധികാരിയും രാജാധിരാജാവും കർത്താധികർത്താവും ഒരുവൻ മാത്രമേയുള്ളൂ. വെളിപ്പാടിൽ ക്രിസ്തുവിനെയും ഇതു പറയുന്നുണ്ട്: (വെളി, 17:14; 19:16). പുതാവും പുത്രനും വ്യത്യസ്ഥരാണെങ്കിൽ, ഇതിൽ ആരാണ് ശരിക്കും പരമാധികാരിയായ ദൈവം???…

10. താൻ മാത്രം (മോണോസ്) അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ: (1തിമൊ, 6:16). ആർക്കും കാണാൻ കഴിയാത്തവനും മരണമില്ലാത്തവനും ദൈവം ഒരുത്തൻ മാത്രമാണ്. ക്രിസ്തുവാകട്ടെ, എല്ലാവരും കണ്ടവനും, ഒരിക്കൽ മരിച്ചവനുമാണ്. ക്രിസ്തു അതേ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടല്ലെങ്കിൽ, പിന്നെങ്ങനെ ക്രിസ്തു ദൈവമാകും???…

11. നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏക (മോണോസ്) നാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞു വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടു തന്നേ എഴുതിയിരിക്കുന്നു: (യൂദാ 1:4). ഇവിടെ, ക്രിസ്തുവിനെ മാത്രമാണ് ഏകനാഥൻ അഥവാ, രക്ഷിതാവെന്ന് പറയുന്നത്. ദൈവം മൂന്ന് വ്യക്തികളാണെങ്കിൽ, പിതാവിനും പരിശുദ്ധാത്മാവിനും പിന്നെന്താ റോൾ???…

12. വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏക (മോണോസ്) ദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ: (യൂദാ 1:24). ഇവിടെ വരുമ്പോൾ രക്ഷിതാവ് പിതാവ് മാത്രമാണ്. ദൈവം ഏകവ്യക്തിയും, ആ ദൈവത്തിൻ്റെ മൂന്നു വെളിപ്പാടുകളാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും എന്നുവന്നാലല്ലേ ഇതെക്കെ ശരിയാകു. അല്ലെങ്കിൽ ബൈബിൾ തന്നിൽത്തന്നെ ഛിദ്രിച്ചുപോയെന്ന് പറയേണ്ടി വരില്ലേ???…

13. കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏക (മോണോസ്) പരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകല ജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും: (വെളി, 15:4). ഒരേയൊരു പരിശുദ്ധൻ മാത്രമേയുള്ളുവെന്ന് ഖണ്ഡിതമായ ഭാഷയിലാണ് പറഞ്ഞിരിക്കുന്നത്. പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ഥരായ മൂന്നു വ്യക്തികളാണെങ്കിൽ, അതിൽ ഒരാൾ മാത്രമാണ് പരിശുദ്ധൻ. അതാരാണെന്ന് ത്രിത്വപണ്ഡിതന്മാർ ഒന്നു കണ്ടുപിടിച്ചു തരണം? പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് ഏകദൈവത്തിൻ്റെ മൂന്ന് പദവികൾ അഥവാ, സ്ഥാനങ്ങളും ദൈവം ഏകവ്യക്തിയും ആണെങ്കിലല്ലേ ‘ഏകപരിശുദ്ധൻ’ എന്ന് ഖണ്ഡിതമായി ദൈവത്തെ വിളിക്കാൻ കഴിയു???…

ദൈവം നിത്യനും (യെശ, 40:28) സർവ്വജ്ഞാനിയും (യെശ, 46:10) സർവ്വവ്യാപിയും (യിരെ, 23:23,24) സർവ്വശക്തനും (ഉല്പ, 17:1) ആണ്. നിത്യൻ അഥവാ, അനാദ്യന്ത്യൻ എന്നാൽ, ആദിയും അന്ത്യവുമില്ലാത്തവൻ എന്നാണ്. സർവ്വജ്ഞാനി അഥവാ, സകലവും അറിയുന്നവനെന്നാൽ, ആദിയിൽത്തന്നെ അവസാനവും കാണുന്നവൻ എന്നാണ്. സർവ്വവ്യാപി അഥവാ, സർവ്വസന്നിഹിതൻ എന്നാൽ, സർവ്വ പ്രപഞ്ചവും നിറഞ്ഞുനില്ക്കുന്നവൻ, സകലയിടത്തും തൻ്റെ സാന്നിധ്യമുള്ളവൻ എന്നാണ്. സർവ്വശക്തൻ അഥവാ, മഹാബലവാനെന്നാൽ, സകലവും സാദ്ധ്യമാക്കാൻ കഴിവുള്ളവൻ, ഒന്നിനും ആരെയും ആശ്രയിക്കാൻ ആവശ്യമില്ലാത്തവൻ എന്നൊക്കെയാണ്. ഇത്ര മഹാശ്രേഷ്ഠരായ മൂന്നു ദൈവങ്ങൾ അഥവാ, വ്യക്തികളുടെ ആവശ്യമെന്താണ്???… ദൈവം ഏകൻ മാത്രമായിരുന്നാൽ പറ്റില്ലേ???… മൂന്നു ദൈവങ്ങൾ അല്ലെങ്കിൽ, മൂന്നു വ്യക്തികൾ എന്നു ബൈബിളിൽ എവിടെയാണുള്ളത്. പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന ഏകദൈവത്തിൻ്റെ മൂന്നു പദവിനാമങ്ങളെ, ജനിപ്പിച്ച ദൈവമെന്നും, ജനിച്ച ദൈവമെന്നും, പുറപ്പെട്ട ദൈവമെന്നും മൂന്നു ദൈവങ്ങളാക്കിയത് ബൈബിളല്ല; നിഖ്യാവിശ്വാസപ്രമാണമാണ്. ബൈബിൾ സ്വതന്ത്രമായും നിഷ്പക്ഷമായും വായിക്കുകയും പഠിക്കുകയും ചെയ്യുന്നൊരാൾക്ക് ഏകസത്യദൈവത്തെ മാത്രമേ കാണാൻ കഴിയു. ആ ദൈവം പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്നു സ്ഥാനങ്ങളിൽ അഥവാ, വിശേഷണങ്ങളിൽ വെളിപ്പെട്ടിരിക്കുന്നു എന്നുമാത്രം. 

യെഹൂദന്മാരുടെ രാവിലെയും വൈകിട്ടുമുള്ള ‘ഷെമാ യിസ്രായേൽ’ എന്ന പ്രാർത്ഥനയുടെ ആദ്യഭാഗമായ “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ: (ആവ 6:4) എന്നതിൻ്റെ നിങ്ങളുടെ വ്യാഖ്യാനം വഞ്ചനാപരമല്ലേ? അതിലെ, എലോഹീം (ദൈവം), എഖാദ് (ഏകൻ) എന്നീ പദങ്ങൾ ബഹുവചനമാണെന്നും, അതിൽ, മൂന്നു പ്രാവശ്യം ദൈവം (യഹോവ, ദൈവം, യഹോവ) എന്നു പറഞ്ഞിരിക്കയാൽ ദൈവം ത്രിത്വമാണെന്നും പഠിപ്പിക്കുന്നില്ലേ? കൂടാതെ, ബഹുദേവാരാധയുടെ ഇടയിൽ ഉറപ്പിക്കപ്പെടേണ്ട ഒന്നായിരുന്നു ദൈവത്തിൻ്റെ ഏകത്വം. തന്മൂലം, പഴയനിയമ വെളിപ്പാടിൽ ദൈവത്തിൻ്റെ ഏകത്വത്തിനാണ് പ്രാധാന്യം നല്കിയിട്ടുള്ളതെന്നും നിങ്ങൾ പറയുന്നു. അതായത്, പലസ്തീൻ്റെ ചുറ്റുമുള്ള ജാതികളെല്ലാം ബഹുദൈവവിശ്വാസികൾ ആയതുകൊണ്ട് അവരുടെ വിശ്വാസവുമായി യിസ്രായേൽജനം ഇടകലരാതിരിക്കാൻ, അക്ഷരാർത്ഥത്തിൽ ബഹുദൈവമായ യഹോവ മോശയെക്കൊണ്ട് താൻ ‘ഏകൻ’ അഥവാ, ഏകസത്യദൈവമാണെന്ന് ജനത്തോടു നുണ പറയിക്കുക്കുകയായിരുന്നു. എന്നുവെച്ചാൽ, ഭോഷ്കു പറയാൻ കഴിയാത്ത, വ്യാജം പറവാൻ മനുഷ്യനല്ലാത്ത പരമപരിശുദ്ധനായ യഹോവ ചതിയനും, നുണയനും, വഞ്ചകനുമാണെന്നു സ്ഥാപിക്കുകയല്ലേ നിങ്ങൾ ചെയ്യുന്നത്???… സാത്താനല്ലാതെ മറ്റാരാണ് യഹോവയ്ക്കെതിരായി നിങ്ങളെക്കൊണ്ട് ഈ വ്യാജം പറയിക്കുന്നത്???…

ത്രിത്വപണ്ഡിതന്മാരെ, ഏകദൈവത്തെ ത്രിത്വമാക്കാൻ നിങ്ങൾ ദൈവവചനത്തെ ദുർവ്യാഖ്യാനം ചെയ്ത് ദൈവത്തോടും അവൻ്റെ വചനത്തോടും മത്സരിക്കുകയാണ് ചെയ്യുന്നതെന്ന് അറിയാത്തതെന്തേ? “നിങ്ങൾ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും?” (യെശ, 46:5). “ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (യെശ, 44:8). ദൈവത്തിന് സമനോ സാമ്യനോ ഇല്ലെന്ന് ദൈവവചനം ആവർത്തിച്ചു പറഞ്ഞിട്ടും, സമനിത്യന്മാരായ മൂന്നു വ്യക്തികളുണ്ടെന്ന് പഠിപ്പിക്കുന്നത് സാത്താന്യവഞ്ചനയല്ലേ???… ബൈബിൾ വായിക്കുവാനും വസ്തുനിഷ്ഠമായി പഠിക്കുവാനും മനസ്സുവെയ്ക്കാതെ, പണ്ഡിതന്മാരിലും പാസ്റ്റർന്മാരിലും ആശ്രയിക്കുന്നതാണ് വിശ്വാസസമൂഹത്തിൻ്റെ കുഴപ്പം. ത്രിത്വപണ്ഡിതന്മാരുടെ വ്യവസ്ഥയില്ലാത്ത വേദപുസ്തക വ്യാഖ്യാനം കാരണം, ദൈവത്തെക്കുറിച്ചാണ് കൂടുതൽ ദുരുപദേശങ്ങൾ ഇന്നുള്ളത്. ദൈവം ഏകനാണെന്ന് പഴയനിയമത്തിലും പുതിയനിയമത്തിലുമായി നൂറിലേറെ വാക്യങ്ങളിൽ പറഞ്ഞുവെച്ചിട്ടും, അത് വിശ്വസിക്കാൻ കഴിയാത്തതാണ് മഹാഭൂരിപക്ഷം വരുന്ന ക്രൈസ്തവരുടെ പ്രശ്നം. “ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ” എബ്രായലേഖകൻ ഉദ്ബോധിപ്പിക്കുന്നു. ആദ്യവചനമെന്നാൽ, അവൻ്റെ ‘പുത്രത്വം അഥവാ, ജഡത്തിലുള്ള വെളിപ്പാടും വേലയുമാണ്. എന്നാൽ, അവൻ്റെ അസ്തിത്വം അതിലൊതുങ്ങുന്നതല്ല. അവനാണ് സകലത്തിൻ്റെയും ഉടയവനും സൃഷ്ടിതാവും രക്ഷിതാവുമായ ഏകസത്യദൈവം. ബൈബിളിൽ നിന്നു ഇത് ഗ്രഹിക്കുകയെന്നതാണ് പരിജ്ഞാനപൂർത്തി. അതിനായി ദൈവം എല്ലാവരെയും സഹായിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

“നമുക്കെല്ലാവർക്കും ഒരു (echad) പിതാവല്ലോ ഉള്ളതു; ഒരു (echad) ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിന്നു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്നു?” (മലാ, 2:10). “പിതാവായ ഏക (heis) ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക (heis) കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:6. ഒ.നോ: എഫെ, 4:6; എബ്രാ, 2:11). പിതാവായ ഏകദൈവമേ നമുക്കുള്ളെന്നു പഴയപുതിയനിയമങ്ങളിൽ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ഒന്നിനെ കുറിക്കുന്ന എഖാദ് (echad) എന്ന പദത്തിനും ഹെയ്സ് (heis) എന്ന പദത്തിനും ബഹുത്വമുണ്ടെന്ന് പറയുന്ന നിങ്ങൾക്ക് ഒന്നിലധികം അപ്പന്മാരുണ്ടെന്ന് സമ്മതിക്കുമോ???… യേശുക്രിസ്തു എന്ന പേരിൽ ഒന്നിലധികം കർത്താവുണ്ടെന്ന് സമ്മതിക്കുമോ???… പണ്ഡിതന്മാരെ, എബ്രായഗ്രീക്കു ഭാഷകളിലുള്ള പ്രാവീണ്യവും നിങ്ങളുടെ വാക്ചാതുര്യവും കൊണ്ട് കുറച്ചു വിശ്വാസികളെ നിങ്ങൾക്ക് എല്ലാക്കാലവും വഞ്ചിക്കാൻ കഴിഞ്ഞേക്കാം; എന്നാൽ ദൈവത്തിൻ്റെ ന്യായവിധിയുടെ വചനം ഡമോക്ലീസിൻ്റെ വാളുപോലെ നിങ്ങളുടെ തലമേൽ തൂങ്ങിനില്പുണ്ടെന്നോർക്കുക!

ഏകനെ കുറിക്കുന ഏഖാദ് എന്ന പദം ബഹുത്വത്തിൽ എകത്വമാണ് അഥവാ ഐക്യത്തിലുള്ള ഒന്നാണെന്ന് വ്യാജമായി പ്രചരിപ്പിക്കുന്നവർ, ചബാദ് (Chabad) റബ്ബി മോയിഷെ ന്യൂവിൻ്റെ (Rabbi Moishe New) വാക്കുകൾ കേൾക്കുക: ഏഖാദ് എന്ന പദം ഒറ്റയെ കുറിക്കുന അഥവാ ഖണ്ഡിതമായ ഒന്നിനെക്കുറിക്കുന്ന യാഖീദിന് തുല്യമാണെന്ന് അദ്ദേഹം പറയുന്നു:

എഖാദ് (വിഡിയോ)

പെന്തെക്കൊസ്ത് സഭയിലെ (AG) ഒരു പാസ്റ്റർ മൂന്നു ദൈവങ്ങളുണ്ടെന്നു വെല്ലുവിളിച്ചു പറയുന്ന വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക:

👇

മൂന്നു ദൈവങ്ങൾ ഉണ്ടെന്നു പറയാൻ ധൈര്യംവേണം

സംഖ്യാപരമായി ദൈവം ഒന്നല്ല; മൂന്നാണ് എന്ന് പറയുന്ന ബ്രദ്റെൻ പണ്ഡിതൻ്റെ വോയ്സ് സന്ദേശം കേൾക്കാൻ:

👇

സംഖ്യാപരമായി മൂന്നു ദൈവം

ദൂതന്മാർ

ദൂതന്മാർ (angels)

ദൈവത്തിൽ നിന്നും മനുഷ്യ സാമാന്യത്തിൽനിന്നും വിഭിന്നമായ ഒരു ഗണം സ്വർഗ്ഗീയ ജീവികളാണ് ദൈവദൂതന്മാർ. പഴയനിയമത്തിൽ 108 പ്രാവശ്യം ദൂതന്മാരെക്കുറിച്ചു പറയുന്നുണ്ട്. മോശെയുടെ എഴുത്തുകളിൽ 32 പ്രാവശ്യം ദൂതൻ എന്ന പദം കാണപ്പെടുന്നു. ദൈവദൂതന്മാരുടെ പ്രവർത്തനം ഏറ്റവും അധികം പ്രത്യക്ഷപ്പെടുന്നത് വെളിപ്പാടു പുസ്തകത്തിലാണ്. ദൈവദൂതന്മാരെ കുറിക്കുന്ന 65 പരാമർശങ്ങൾ സ്പഷ്ടമായി ഉണ്ട്. എട്ടു സ്ഥാനങ്ങളിൽ ‘ദൂതൻ’ എന്ന പ്രയോഗം മാനുഷിക ദൂതന്മാരെയും കുറിക്കാവുന്നതാണ്. മനുഷ്യവർഗ്ഗത്തിൽ മൂന്നു ഗണം (ജാതികൾ, യെഹൂദന്മാർ, സഭ) ഉളളതുപോലെ ദൂതന്മാരിൽ രണ്ടു ഗണങ്ങൾ ഉണ്ട്; വിശുദ്ധ ദൂതന്മാരും വീണുപോയ ദൂതന്മാരും. വിശുദ്ധ ദൂതന്മാർ ദൈവത്തിന്റെ ദൂതവാഹികളും വീണുപോയ ദൂതന്മാർ സാത്താന്റെ ദൂതവാഹികളുമാണ്. 

ദൂതന്മാരുടെ സൃഷ്ടി: ദൈവത്തെപ്പോലെ ദൂതന്മാർ നിത്യരല്ല; അവർ സൃഷ്ടിക്കപ്പെട്ടവരാണ്. (കൊലൊ, 1:16). ഓരോ ദൂതനും ദൈവത്തിന്റെ നേരിട്ടുള്ള സൃഷ്ടിയാണ്. മനുഷ്യർക്കുളളതുപോലെ പ്രത്യുത്പാദനം അവർക്കില്ല. (മത്താ, 22:28-30). തന്മൂലം ദൂതന്മാരുടെ എണ്ണത്തിൽ കൂടുതലോ കുറവോ ഉണ്ടാകുന്നില്ല. ദൂതന്മാരുടെ സൃഷ്ടിയുടെ കാലവും അജ്ഞാതമാണ്. ഭൂമിയെ സൃഷ്ടിച്ചപ്പോൾ ദൈവപുത്രന്മാർ സന്തോഷിച്ചാർത്തു എന്നു കാണുന്നു. (ഇയ്യോ, 38:4-7). ഉല്പത്തി 3-ൽ സാത്താൻ പ്രത്യക്ഷപ്പെടുന്നുണ്ട്. തന്മൂലം ഭൂമിയുടെ സൃഷ്ടിക്കു മുമ്പായിരുന്നു ദൂതസൃഷ്ടി എന്നു മനസ്സിലാക്കാം. സങ്കീർതനം 148:2-ൽ മറ്റു സൃഷ്ടികളോടൊപ്പം ദൂതന്മാരെയും പറഞ്ഞിരിക്കുന്നു. ദൂതന്മാർ ക്രിസ്തുവിനു വേണ്ടി സൃഷ്ടിക്കപ്പെട്ടു. (കൊലൊ, 1:16). ആർക്കും എണ്ണാൻ കഴിയാത്ത മഹാഗണങ്ങളാണ് ദൂതന്മാർ. ആകാശസൈന്യം നക്ഷത്രങ്ങളോ ദൂതന്മാരോ ആകാം. ദൈവത്തിന്റെ രഥങ്ങൾ ആയിരമായിരവും കോടി കോടിയുമാണെന്ന് ദാവീദു പറഞ്ഞു. (സങ്കീ, 68:17). എലീശാ പ്രവാചകന്റെ സംരക്ഷണത്തിനു വേണ്ടി അയക്കപ്പെട്ട അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ട് മലനിറഞ്ഞു. (2രാജാ, 6:17). യേശു ജനിച്ചപ്പോൾ സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൈവത്തെ പുകഴ്ത്തി. (ലൂക്കൊ, 2:13). തന്റെ അരികെ നിക്കേണ്ടതിന് പന്ത്രണ്ട് ലെഗ്യോനിലും അധികം ദൂതന്മാരെ തനിക്ക് ആവശ്യപ്പെടാവുന്നതേയുള്ളൂ എന്നു യേശു പ്രസ്താവിച്ചു. (മത്താ, 26:53. ഒ.നോ: 1രാജാ, 22:19; ദാനീ, 7:10; വെളി, 5:11). 

ദൂതന്മാരുടെ ആളത്തം: ദൈവദൂതന്മാരിൽനിന്ന് അല്പം താഴ്ത്തിയാണ് മനുഷ്യനെ സൃഷ്ടിച്ചത്. (സങ്കീ, 8:4-5; എബ്രാ, 2:6-7). പദവിയിലും സഹജഗുണങ്ങളിലും ദൂതന്മാർ മനുഷ്യരെക്കാൾ ഉന്നതരാണ്. മനുഷ്യൻ ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടു. എന്നാൽ, ദൂതന്മാരെക്കുറിച്ചു അപ്രകാരം പറഞ്ഞിട്ടില്ലാത്തതിനാൽ അവർ മനുഷ്യരെക്കാൾ താഴെയാണെന്നു വാദിക്കുന്നവരുമുണ്ട്. ആളത്തത്തിന്റെ ലക്ഷണങ്ങളായ ബുദ്ധി, വികാരം, ഇച്ഛാശക്തി എന്നിവ ദൂതന്മാർക്കുണ്ട്. 1.ബുദ്ധി: ക്രിസ്തുവിലൂടെയുള്ള രക്ഷയെക്കുറിച്ചു പഠിക്കുന്നതിന് അവർ ആഗ്രഹിക്കുന്നു. (1പത്രൊ, 1:12). ബുദ്ധിപൂർവ്വം കാര്യം വെളിപ്പെടുത്തിക്കൊടുക്കുവാൻ ദൂതന്മാർക്കു കഴിവുണ്ട്. (മത്താ, 28:5). കെരൂബ് ജ്ഞാന സമ്പൂർണ്ണനായിരുന്നു എന്നും ജ്ഞാനം വഷളാക്കിയെന്നും കാണുന്നു. (യെഹെ, 28:12, 17). ഭൂതങ്ങൾക്കു പോലും യേശു ദൈവപുത്രനാണെന്ന് അറിയാം. (മർക്കൊ, 1:24, 34). പക്ഷെ, ദൂതന്മാരുടെ ജ്ഞാനം പരിമിതമാണ്. മനുഷ്യന്റെ വീണ്ടെടുപ്പ്, ജഡധാരണത്തിലും മരണത്തിലും ക്രിസ്തുവിനു നേരിട്ട താഴ്ച എന്നിവ അവർക്ക് അജ്ഞാതമായിരുന്നു. (1പത്രൊ, 1:11,12). ക്രിസ്തുവിന്റെ രണ്ടാം വരവിൽ ദൈവദൂതന്മാർ ഭാഗഭാക്കുകളാകുന്നു എങ്കിലും ആ നാളിനെക്കുറിച്ചോ, നാഴികയെക്കുറിച്ചോ അവർ അറിയുന്നില്ല. (മത്താ, 24:36). 2. വികാരം: ദൂതന്മാർക്കു വികാരം ഉണ്ട്. ദൈവം സൃഷ്ടിക്കുന്ന സമയത്ത് ദൈവദൂതന്മാർ സന്തോഷിച്ചാർത്തു. (ഇയ്യോ, 38:7). അവർ ഭയാദരങ്ങളോടുകൂടി ദൈവത്തെയും കുഞ്ഞാടിനെയും വാഴ്ത്തുന്നു. (യെശ, 6:3). മാനസാന്തരപ്പെടുന്ന പാപിയെക്കുറിച്ചു ദൈവദൂതന്മാർ സന്തോഷിക്കുന്നു. (ലൂക്കൊ, 15:10). 3. ഇച്ഛാശക്തി: ദൈവത്തിന്നെതിരെ മത്സരിക്കുവാൻ ലൂസിഫറിനു കഴിഞ്ഞത് ഇച്ഛാശക്തി ഉളളതുകൊണ്ടായിരുന്നു. (യെശ, 14:12-15). അവിശ്വാസികളിൽ പ്രവർത്തിക്കുന്നത് സാത്താൻ ഇച്ഛാശക്തിയാണ്. (എഫെ, 2:1-2). മനുഷ്യർക്കുള്ളതു പോലെ ഭൗതികശരീരം ദൂതന്മാർക്കില്ല. അവർ ആത്മജീവികളാണ്. എബ്രായർ 1:14-ൽ ദൂതന്മാരെ സേവകാത്മാക്കൾ എന്നു വിളിക്കുന്നു. സർവ്വവ്യാപികൾ അല്ലാത്തതു കൊണ്ട് ദൂതന്മാർക്കു ഒരിടത്തു നിന്നും മറ്റൊരിടത്തേയ്ക്കു സഞ്ചരിക്കേണ്ടിവരുന്നു. (ദാനീ, 9:21-23; 10-14). 

ദൂതന്മാരുടെ ശക്തി: ദൂതന്മാർ ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവരും ദൈവത്തിൽ നിന്ന് ശക്തിപ്രാപിച്ചവരും ആണ്. (വെളി, 4:11). സൊദോമിനെയും ഗൊമോറയെയും നശിപ്പിക്കാൻ ദൈവം രണ്ടു ദൂതന്മാരെ അയച്ചു. അവർ ന്യായവിധിയിൽ നിന്നു ലോത്തിനെ വിടുവിച്ചു. (ഉല്പ, 19:12-16). വെളിപ്പാടു പുസ്തകത്തിലെ ബാധകളെല്ലാം വരുത്തുന്നത് ദൂതന്മാരാണ്. ബലവാനായ ദൂതൻ, ശക്തനായ ദൂതൻ എന്നീ പ്രയോഗങ്ങൾ വെളിപ്പാടു പുസ്തകത്തിൽ കാണാം. ഒരു ദൂതൻ മൂന്നുദിവസം കൊണ്ട് 70,000 പേരെ കൊന്നു. (2ശമൂ, 24:14-17). മറ്റൊരു ദൂതൻ ഒരു രാത്രികൊണ്ട് അശ്ശൂർ രാജാവായ സൻഹേരീബിൻ്റെ 1,85,000 പടയാളികളെ കൊന്നു. (2രാജാ, 19:35). ഒരു ദൂതൻ ഒറ്റ രാത്രികൊണ്ട് ഈജിപ്റ്റിലെ ആദ്യജാതന്മാരെ ഒക്കെയും നശിപ്പിച്ചു. (പുറ, 12:29). വെളിപ്പാടു പുസ്തകത്തിൽ ദൂതൻ ആകാശത്തിലെ നാലു കാറ്റുകളെയും പിടിച്ചുകൊണ്ട് ഭൂമിയുടെ നാലു കോണിൽ നില്ക്കുന്നു. ക്രിസ്തുവിൻ്റെ പുനരാഗമനത്തിൽ വിശ്വാസികളെ കൂട്ടിച്ചേർക്കുന്നത് ദൈവദൂതന്മാരാണ്. (മത്താ, 24:30-31). അടയ്ക്കപ്പെട്ടിരുന്ന കാരാഗൃഹത്തിൽ ഒരു ദൂതൻ പ്രവേശിച്ച് ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരുന്ന പത്രൊസിനെ മോചി പ്പിച്ചു. (പ്രവൃ, 12:7-11). ദൂതന്മാർ വീരന്മാരാണ്. (സങ്കീ, 103:20). ശക്തിയും ബലവും ഏറിയവരാണ്. (2പത്രൊ, 2:11). 

ദൂതഗണങ്ങൾ: സ്വരൂപവും ശുശ്രൂഷയും അടിസ്ഥാനമാക്കി ദൂതന്മാരെ വിവിധ ഗണങ്ങളായി പറഞ്ഞിട്ടുണ്ട്. കാനോനികമായ തിരുവെഴുത്തുകളിൽ രണ്ടു ദൂതന്മാരെ മാത്രമേ നാമകരണം ചെയ്തിട്ടുള്ളു: ഗ്രബീയേലും മീഖായലും. ബാബിലോന്യ പ്രവാസംവരെ ഈ പേരുകൾ ഒന്നും പറയപ്പെട്ടിട്ടില്ല. ദൂതുവാഹികളിൽ ശ്രേഷ്ഠൻ ഗ്രബീയേലും സൈന്യാധിപന്മാരിൽ ശ്രേഷ്ഠൻ മീഖായേലും ആണ്. സങ്കീർത്തനം 103:20,21-ൽ ദൂതന്മാരെക്കുറിക്കുന്ന മൂന്നു പദങ്ങളുണ്ട്: മലാഖീം (ദൂതന്മാർ), മിഷ്റഥീം (ശുശ്രൂഷക്കാർ), റ്റ്സാവ (സൈന്യം). അധികാരം നടത്തുന്ന പ്രധാന ദൂതന്മാരുടെ അഞ്ചു സ്ഥാനപ്പേരുകൾ ശ്രദ്ധേയമാണ്: സിംഹാസനങ്ങൾ (ത്രോണായി), കർതൃത്വങ്ങൾ (കുറിയോട്ടീറ്റെസ്), വാഴ്ചകൾ (ആർഖായ്), അധികാരങ്ങൾ (എക്സുസിയായ്), ശക്തികൾ (ഡുനാമൈസ്). അവർണ്യമായ ശക്തിയോടും സൗന്ദര്യത്തോടും കൂടെ സൃഷ്ടിക്കപ്പെട്ട ദൂതസഞ്ചയമാണ് കെരൂബുകൾ. 

ദൂതന്മാരെക്കുറിച്ചുള്ള ആദ്യപരാമർശം തന്നെ കെരൂബുകളെ ക്കുറിച്ചുള്ളതാണ്. (ഉല്പ, 3:24). ദൈവതേജസ്സുമായി ബന്ധപ്പെട്ട ദൂതഗണമാണ് സാറാഫുകൾ. നിരന്തരമായ ആരാധനയുടെയും ശുദ്ധീകരണ ശുശ്രൂഷയുടെയും വിനയത്തിന്റെയും വിശിഷ്ട ദൃഷ്ടാന്തമാണ് സാറാഫുകൾ. (യെശ, 6:1-3(. യെഹെസ്ക്കേൽ പ്രവചനത്തിലെ ജീവികൾ (ഹയോത്ത്) കെരൂബുകളാണ്. (യെഹെ, 1:28; 10:4,18-21). വെളിപ്പാടു പുസ്തകത്തിലെ നാലു ജീവികളും കെരൂബുകൾ ആണോ എന്നതു സംശയമാണ്. (വെളി, 6:4-9). ഔദ്യോഗിക നാമങ്ങളാൽ അറിയപ്പെടുന്ന ചില ദൂതന്മാരുണ്ട്. ന്യായവിധിയുടെ ദൂതൻ അഥവാ 

സംഹാരദൂതൻ. (ഉല്പ, 19:13; 2ശമൂ, 24:16;  2രാജാ, 19:35; യെഹെ, 9:1, 5, 7; സങ്കീ, 78:49), അഗാധദൂതൻ. (വെളി, 9:11),  തീയുടെമേൽ അധികാരമുള്ള ദൂതൻ. (വെളി, 14:18), ജലാധിപതിയായ ദൂതൻ. (വെളി, 16:5). അഗാധത്തിൻ്റെ താക്കോലും ചങ്ങലയും പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽ നിന്നിറങ്ങുന്ന ദൂതനാണ് സഹസ്രാബ്ദ വാഴ്ചയ്ക്ക് മുമ്പായി സാത്താനെ ബന്ധിക്കുന്നത്. ‘യഹോവയുടെ ദൂതൻ’ എന്ന പ്രത്യേക ദൂതനെക്കുറിച്ചുള്ള പരാമർശം പഴയനിയമത്തിൽ സുലഭമാണ്. (ഉല്പ, 16:7-13; 22:11-18; പുറ, 3:2; ന്യായാ, 6:12; സെഖ, 3:1). 

ദൂതന്മാരുടെ ശുശ്രൂഷകൾ: സ്വർഗ്ഗത്തിലും ഭൂമിയിലും വിവിധ ശുശ്രൂഷകൾ നിർവഹിച്ചുകൊണ്ട് ദൈവദൂതന്മാർ ദൈവത്തിന്റെ ആജ്ഞാനുവർത്തികളായി നിലകൊള്ളുന്നു. ദൈവദൂതന്മാരെക്കുറിച്ചുള്ള 273 പരാമർശങ്ങളിൽ അധികവും അവരുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരണമാണ്. ദൈവോന്മുഖമായി അവർ ചെയ്യുന്ന ശുശ്രൂഷയാണ് പ്രധാനം. ദൈവത്തിന്റെ അവാച്യമായ മഹത്വവും പ്രതാപവും വെളിപ്പെടുത്തിക്കൊണ്ട് അവർ രാപ്പകൽ വിശ്രമംകൂടാതെ ദൈവത്തെ ആരാധിക്കുന്നു. (യെശ, 6:1-4; സങ്കീ, 148:2; വെളി, 4:8). ദൈവസന്ദേശം അവർ എത്തിക്കുന്നത് തിടുക്കത്തിലാണ്. (സങ്കീ, 103:20). മനുഷ്യർക്കെത്തിക്കേണ്ട സന്ദേശവും കാത്ത് ദൈവസന്നിധിയിൽ നില്ക്കുന്ന ദൂതനാണ് ഗ്രബീയേൽ. (ലൂക്കൊ, 1:19, 26-33). ദൈവികഭരണത്തിൽ പങ്കാളികളായ ദൂതന്മാരുണ്ട്. അവർ കാറ്റിനെയും കടലിനെയും ഉഷ്ണത്തെയും നിയന്ത്രിക്കുന്നു. (വെളി, 7:1; 16:3, 8-9). സാത്താനെയും സാത്താൻ സൈന്യത്തെയും എതിർക്കുന്നു. (ദാനീ, 10:13, 21; 12:1). ദൈവജനത്തെ സംരക്ഷിക്കുകയും ശത്രുക്കളിൽ നിന്നു രക്ഷിക്കുകയും ചെയ്യുന്നു. (സങ്കീ, 34:7; 35:4-5; യെശ, 63:9). ദൈവത്തിന്റെ ശിക്ഷാവിധി നടപ്പാക്കുന്നതും ദൂതന്മാരാണ്. (ഉല്പ, 19:1-13; സങ്കീ, 78:43, 49; പുറ, 12:13-23; 2രാജാ, 19:35). ന്യായപ്രമാണം ദൂതന്മാർ മുഖേനയാണ് മദ്ധ്യസ്ഥനെ ഏല്പിച്ചത്. (ഗലാ, 3:19; പ്രവൃ, 7:53). 

ദൂതന്മാർ ക്രിസ്തുവിനു ചെയ്യുന്ന ശുശ്രൂഷ: യേശുവിന്റെ ജനനം മറിയയെ അറിയിച്ചതും യോസേഫിന് ഉറപ്പു നല്കിയതും ദൂതനാണ്. (ലൂക്കൊ, 1:26,28; മത്താ, 1:18-23). ഹെരോദാവിന്റെ ക്രോധത്തിൽ നിന്നു രക്ഷപ്പെടാനുളള നിർദ്ദേശം നല്കിയത് ദൂതനാണ്. (മത്താ, 2:13 15,19-21). സാത്താനാൽ പരീക്ഷിക്കപ്പെട്ട യേശുവിനെ ദൂതന്മാർ ശുശ്രൂഷിച്ചു. (മത്താ, 4:11). ഗെത്ത്ശെമന തോട്ടത്തിൽ വച്ച് ഒരു ദൂതൻ യേശുവിനെ ശക്തിപ്പെടുത്തി. (ലൂക്കൊ, 22:43). കല്ലറയ്ക്കൽ നിന്നു കല്ല് ഉരുട്ടി മാറ്റിയത് ദൂതനായിരുന്നു. (മത്താ, 28:1-2(. ക്രിസ്തുവിന്റെ പുനരാഗമനം ദൂതന്മാർ ശിഷ്യന്മാരോടു പ്രഖ്യാപിച്ചു. (പ്രവൃ, 1:11). ക്രിസ്തു തേജസ്സിൽ വരുമ്പോൾ വിശുദ്ധ ദൂതന്മാർ അവനെ അനുഗമിക്കുകയും ആരാധിക്കുകയും ചെയ്യും. (മത്താ, 25:31; എബ്രാ, 1:6; യൂദാ, 14). ഭൂമിയുടെ നാലുകോണിൽനിന്നും അവർ വൃതന്മാരെ കൂട്ടിച്ചേർക്കും. (മത്താ, 24:31). 

ദൂതന്മാർ മനുഷ്യർക്കു നല്കുന്ന സംരക്ഷണം: മനുഷ്യർക്കു മാർഗ്ഗനിർദ്ദേശം നല്കുന്നതിന് ദൈവം ദൂതന്മാരെ നിയോഗിക്കുന്നു. (മത്താ, 1:20,21). രണ്ടുപേരുടെ മാനസാന്തരത്തിന് (ഷണ്ഡൻ, കൊർണേല്യാസ്) ദൈവദൂതന്മാരെ ഉപയോഗിച്ചു. (പ്രവൃ, 8:26; 10:1-8; 11:13,14). ഈ രണ്ടു സംഭവങ്ങളിലും പൊതുവായ നിർദ്ദേശം മാത്രമാണ് ദൂതനിൽ നിന്നു ലഭിച്ചത്. കൃത്യമായ പ്രബോധനം നല്കിയത് പരിശുദ്ധാത്മാവാണ്. (പ്രവൃ, 8:29; 10:19; 11:12). ദൈവദൂതന്മാർ വൃതന്മാരെ സംരക്ഷിക്കുന്നു. (സങ്കീ, 91:11-12; എബ്രാ, 1:14). ഭൗതികമായ അപകടങ്ങളിൽ നിന്നും ദൂതന്മാർ മനുഷ്യരെ രക്ഷിക്കും. (ഉല്പ, 21:17-20; 32:1-32). ദാനീയേലിനെ സിംഹഗുഹയിൽ നിന്നും ശ്രദക്, മേശെക്, അബേദ്നെഗോ എന്നിവരെ തീച്ചൂളയിൽ നിന്നും വിടുവിച്ചു. (ദാനീ, 6:20-23; 3:24-28). ദൂതസൈന്യം എലീശയ്ക്കു കാവലായിരുന്നു. (2രാജാ, 6:13-17). അപ്പൊസ്തലന്മാരെ ദൂതന്മാർ കാരാഗൃഹത്തിൽ നിന്നും വിടുവിച്ചു. (പ്രവൃ, 5:17-20; 12:5-10). മരിച്ച ലാസറിന്റെ ആത്മാവിനെ ദൈവദൂതന്മാർ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി. (ലൂക്കൊ, 16:22). ഈ യുഗത്തിൽ നമുക്കു വരുവാനിരുന്ന ദൈവകൃപയെക്കുറിച്ച് മനസ്സിലാക്കുന്നതിനു ദൈവദൂതന്മാർ കുനിഞ്ഞു നോക്കുന്നു. (1പത്രൊ, 1:10-12). പ്രാദേശികസഭയിലെ ആരാധനയും ക്രമവും ദൈവദൂതന്മാർ നിരീക്ഷിക്കുന്നു. (1കൊരി, 11:1-10). ദൂതന്മാർ എല്ലാവരും രക്ഷ പ്രാപിക്കുവാനുള്ളവരുടെ സേവകാത്മക്കളാണ്. (എബ്രാ, 1:14). മനുഷ്യരുടെ മുമ്പിൽ ആരെങ്കിലും ക്രിസ്തുവിനെ ഏറ്റുപറഞ്ഞാൽ അവനെ ക്രിസ്തു ദൈവദൂതന്മാരുടെ മുമ്പാകെ ഏറ്റുപറയും. (ലൂക്കൊ, 12:8).

.