ദൈവപുത്രനായ ക്രിസ്തു യഹോവയായ ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:16). “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്ന ദൈവഭക്തിയുടെ മർമ്മത്തിലെ, “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, “നാമം” ചേർത്താൽ, “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God Manifest in the flesh) എന്നുകിട്ടും: (1തിമൊ, 3:15-16. ഒ.നോ:NMV). ക്രിസ്തുവിൻ്റെ പ്രകൃതി: ക്രിസ്തുവിൻ്റെ പ്രകൃതി എന്താണെന്നു ചോദിച്ചാൽ: ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) പൂർണ്ണമനുഷ്യനാണ്: (റോമ, 5:15). എന്നാൽ മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6), ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാകയാൽ പൂർവ്വാസ്തിത്വത്തിലും (pre-existence) സുവിശേഷചരിത്രകാലമൊഴികെ നിത്യാസ്തിത്വത്തിലും (eternal existence) യഹോവയായ ഏകദൈവം തന്നെയാണ്: (1തിമൊ, 3:14-16 – യിരെ, 10:10. ഒ.നോ: യെശ, 25:8 → എബ്രാ, 2:14-15; യെശ, 35:4-6 → മത്താ, 11:3-5 → ലൂക്കൊ, 7:21-22; യെശ, 40;3; മലാ, 3:1 → ലൂക്കൊ, 1:75-77; സെഖ, 12:10 → യോഹ, 19:37; ലൂക്കൊ, 1:68; യോഹ, 1:30; 1കൊരി, 15:47; ഫിലി, 2:6-8). അതാണ്, ദൈവഭക്തിയുടെ മർമ്മം അല്ലെങ്കിൽ, പിതാവും പുത്രനുമെന്ന ദൈവമർമ്മം: (1തിമൊ, 3:16; കൊലൊ, 3:2; NKJV). ദൈവം ലോകസൃഷ്ടിക്കു മുമ്പെ മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ഈ മർമ്മം ലോകത്തിന്റെ പ്രഭുക്കന്മാരായ യെഹൂദന്മാർ അറിഞ്ഞിരുന്നില്ല; അറിഞ്ഞിരുന്നുവെങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു: (1കൊരി, 2:7-8; പ്രവൃ, 2:23). യഹോവയും അവൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവും നിത്യമായ അസ്തിത്വത്തിൽ ഒന്നുതന്നെ ആയതുകൊണ്ടാണ്, “ഞാൻതന്നെ അവൻ” (I am he) അഥവാ, “എഗോ എയ്മി” (ἐγώ εἰμι – ego eimi) എന്നും (യോഹ, 8:24; യോഹ, 8:28. ഒ.നോ: പുറ, 3:14 LXX), താൻ അബ്രാഹാം ജനിച്ചതിനു് മുമ്പേയുള്ള “എഗോ എയ്മി” (I AM) ആണെന്നും (യോഹ, 8:58), “ഞാനും പിതാവും ഒന്നാകുന്നു” എന്നും (യോഹ, 10:30), “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെ ക്രിസ്തു പറഞ്ഞത്: (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം: “കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം” എന്നായിരുന്നു: (യോഹ, 14:8). യേശുവിൻ്റെ മറുചോദ്യം: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” എന്നാണ്: (യോഹ, 14:9). അപ്പോൾ ഞാനാരാണ്? “ഞാനും പിതാവും ഒന്നാകുന്നു.” (യോഹ, 10:30).“ഞാനും പിതാവും ഒന്നാകുന്നു” എന്ന പ്രയോഗം ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; ലോകത്തിലെ ഒരു പുസ്തകങ്ങളിലും അങ്ങനെയൊരു പ്രയോഗം കാണാനും കഴിയില്ല. അതു് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. [കാണുക: ഞാനും പിതാവും ഒന്നാകുന്നു]. പിതാവും പുത്രനും ഐക്യത്തിൽ ഒന്നായിരിക്കുന്ന പ്രയോഗവും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 8:16; യോഹ, 14:23; യോഹ, 16:32; യോഹ, 17:11; യോഹ, 17:21; യോഹ, 23). രണ്ടും അജഗാജാന്തരമുള്ള പ്രയോഗങ്ങളാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ, സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, “ഞാനും പിതാവും” എന്ന് വേർതിരിച്ചു പറഞ്ഞത്: (1തിമൊ, 2:6). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ “പിതാവും പുത്രനും ഒന്നുതന്നെ” ആകയാലാണ് “ഞാനും പിതാവും ഒന്നാകുന്നു” എന്നുപറഞ്ഞത്: (മത്താ, 18:19). മറ്റൊരു മനുഷ്യനും അത് പറയാൻ കഴിയില്ല; പറഞ്ഞാൽ അബദ്ധമാണ്. ക്രിസ്തു പിതാവിൻ്റെ മനുഷ്യപ്രത്യക്ഷതയല്ലെങ്കിൽ, “പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി” എന്നുപറഞ്ഞ ഫിപ്പോസിനോട്: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” എന്ന് യേശുക്രിസ്തു ചോദിക്കുമോ? (യോഹ, 14:8-9). സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പുത്രൻ പിതാവിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല അഥവാ, പിതാവ് മാത്രമേ ഉണ്ടായിരിക്കയുള്ളു. അതുകൊണ്ടാണ്, “The only God (പിതാവ് മാത്രമാണ് ദൈവം), “Father, the only true God” (പിതാവ് മാത്രമാണ് സത്യദൈവം) എന്നൊക്കെ ക്രിസ്തുവും (യോഹ, 5:44; യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും പറയുന്നത്: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും “ജ്ഞാനം” എന്ന നിലയിലോ (സദൃ, 8:22-30), “വചനം” എന്ന നിലയിലോ (യോഹ, 1:1), “സൃഷ്ടി” എന്ന നിലയിലോ, മറ്റേതെങ്കിലും വിധത്തിലോ പിതാവിൽനിന്ന് വ്യത്യസ്തമാണെങ്കിൽ, പഴയപുതിയനിയമങ്ങൾ ഭോഷ്ക്കും, “ഞാനും പിതാവും ഒന്നാകുന്നു” എന്നും “എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെപ്പറഞ്ഞ ക്രിസ്തു കള്ളനുമാകും. സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്; പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മവിൻ്റെയും നാമവും (യേശുക്രിസ്തു) ഒന്നുതന്നെയാണ്: [മത്താ, 28:19 → മത്താ, 1:21; യോഹ, 14:26; 17:11; പ്രവൃ, 2:28; 8:16; 10:48; 19:5; കൊലൊ, 3:16). അല്ലെങ്കിൽ കർത്താവിൻ്റെ കല്പന അബദ്ധവും “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം”എന്ന പ്രയോഗം വ്യാകരണവിരുദ്ധവും “യേശുക്രിസ്തുവിൻ്റെ” നാമത്തിൽ സ്നാനം കഴിപ്പിച്ച അപ്പൊസ്തലന്മാരുടെ പ്രവൃത്തി കല്പനാലംഘനവും ആകുമായിരുന്നു. [കാണുക:പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?]. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്. അല്ലാതെ ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവമോ, വ്യക്തിയോ അല്ല. പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്നതിനു് അനേകം തെളിവുകൾ ഉണ്ട്. [കാണുക: ദൈവഭക്തിയുടെ മർമ്മം; പരിശുദ്ധാത്മാവ് ആരാണ്?]
[മുകളിൽ പച്ചക്കളറിൽ കാണുന്നത് ബൈബിൽ വാക്യങ്ങളുടെ ലിങ്കുകളാണ്; അതിൽ ക്ലിക്ക് ചെയ്താൽ വാക്യങ്ങൾ കാണാം. സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യട്ടെ]
“ഞാനും പിതാവും ഒന്നാകുന്നു” എന്ന വേദഭാഗം ഉദ്ധരിച്ചുകൊണ്ട്, “പിതാവും പുത്രനും ഒരു വ്യക്തിയാണെന്ന് നമുക്കറിയാം”എന്ന് ട്രിനിറ്റിയുടെ ദൈവശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. (കാണുക:Systematic theology, പേജ്, 159). വ്യവസ്ഥിത ദൈവശാസ്ത്രത്തിൻ്റെ രചയിതാവായ “ജീ. സുശീലൻ” ത്രിത്വവിശ്വാസിയാണെങ്കിലും, അദ്ദേഹം ഭാഷാപണ്ഡിതനാകയാൽ; “ഞാനും പിതാവും ഒന്നാകുന്നു” എന്ന പ്രയോഗം ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണെന്ന് പുള്ളിക്കറിയാം. പള്ളിയുടെ വിശാസത്തിന് വിരുദ്ധമാണെങ്കിലും, ഇതുപോലെ പല സത്യങ്ങളും പുള്ളി ദൈവശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. ഉദാ: “സ്നാനം “യേശുവിൻ്റെ” നാമത്തിലാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.” അതും ത്രിത്വവിശ്വാസത്തിന് എതിരാണ്. (കാണുക:പേജ്, 630). അതായത്, “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന വാക്യാംശം ഒരു സംജ്ഞാനാമത്തെ (proper noun) കുറിക്കുന്നതാണെന്ന് പുള്ളിക്കറിയാം. [കാണുക:ഒനോമയും (Name) ഒനോമാട്ടയും (Names)]
പഴയനിയമവും, പുതിയനിയമവും പിതാവായ ഏകദൈവത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. പഴയനിയമം: “അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.” (ആവ, 32:6).“നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു;” (യെശ, 63:16). “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;” (യെശ, 64:8). “മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കേണ്ടതല്ലോ. ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ എന്നു സൈന്യങ്ങളുടെ യഹോവ.” (മലാ, 1:6). “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;” (മലാ, 2:10). പുതിയനിയമത്തിൽ യേശുക്രിസ്തു: “പിതാവേ, നാഴിക വന്നിരിക്കുന്നു; …………. ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:1-3). പൗലൊസ്: “പിതാവായ ഏകദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6). “എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:6). യെഹൂദന്മാർ: ഞങ്ങൾക്കു ഒരു പിതാവേയുള്ളു; ദൈവം തന്നേ എന്നു പറഞ്ഞു.” (യോഹ, 8:41). യഹോവ ഒരുത്തൻ മാത്രം ദൈവം: “കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു.” (2രാജാ, 19:15. ഒ.നോ: 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). യഹോവയല്ലാതെ ദൈവമില്ല: “ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ. ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൌഖ്യമാക്കുന്നു; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ഇല്ല.” (ആവ, 32:39. ഒ.നോ: യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8). ദൈവത്തിന് സമനായോ സദൃശനായോ മറ്റൊരാളില്ല: ‘എനിക്കു സമനായവൻ ആർ?’ (യിരെ, 50:44). ‘നിന്നോടു സമനായ ദൈവം ആരുള്ളു?’ (മീഖാ, 7:18). ‘യഹോവേ, നിനക്കു തുല്യൻ ആർ?’ (സങ്കീ, 35:10). ‘നിന്നോടു സദൃശൻ ആരുമില്ല’ (സങ്കീ, 40:5). “സ്വർഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവെക്കു തുല്യനായവൻ ആർ?” (സങ്കീ, 89:6). ദൈവത്തെ ആരോടും ഉപമിക്കാനും കഴിയില്ല: “നിങ്ങൾ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും?” (യെശ, 46:5). ദൈവത്തിന് മുമ്പനോ പിമ്പനോ ആയി മറ്റൊരാളുമില്ല: “എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.” (യെശ, 43:10). ദൈവം തൻ്റെ മഹത്വവും ശക്തിയും മറ്റൊരുത്തനുമായി പങ്കുവെയ്ക്കുന്നുമില്ല: ‘ഞാൻ എൻ്റെ മഹത്വം മറ്റൊരുത്തനും കൊടുക്കയില്ല’ (യെശ, 42:8, 48:11), ‘ഞാനല്ലാതെ ഒരു ദൈവമില്ല; മറ്റൊരുത്തനുമില്ല’ (യെശ, 45:5,6). “എന്നെപ്പോലെ മറ്റൊരുത്തനുമില്ല (പുറ, 9:14), ഞാൻ ഒരുത്തനെയും അറിയുന്നില്ല” (യെശ, 44:8) എന്നു ദൈവംതന്നെ അരുളിച്ചെയ്യുന്നു. പിതാവായ ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ബൈബിൾ അടിവരയിട്ട് പറയുന്നു. ഇത്രയ്ക്ക് സ്ഫടികസ്ഫുടമായി ബൈബിളിൽ എഴുതിവെച്ചിട്ടും, പിതാവിൽനിന്നു വ്യതിരിക്തനായ മറ്റൊരു വ്യക്തിയാണ് യേശു എന്നു വിളിച്ചുകൂവുന്നവർ, അറിഞ്ഞോ അറിയാതെയോ യേശു ദൈവമല്ലെന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്.
മർക്കൊസിൻ്റെ സുവിശേഷത്താൽ ഒരു ശാസ്ത്രി വന്നിട്ട് ‘എല്ലാറ്റിലും മുഖ്യകല്പന ഏതു’ എന്നു യേശുവിനോടു ചോദിക്കുമ്പോൾ (12:28), യെഹൂദൻ്റെ ഷ്മാ (shama – שׁמע) ആണ് യേശു ഉദ്ധരിക്കുന്നത്. “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (12:29). “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവ, 6:4). അവിടെ ശാസ്ത്രിയുടെ മറുപടി ശ്രദ്ധേയമാണ്: “നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” (12:32). ശാസ്ത്രി ഇത് പറയുന്നത് ആരോടാണ്; യേശുവിനോട്. ഉത്തമപുരുഷനായ (first person) ശസ്ത്രി, മധ്യമപുരുഷനായ (second person) യേശുവിനോട്, പ്രഥമപുരുഷനായ (third person) പിതാവിനെക്കുറിച്ചാണ് പറയുന്നത്; “ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” ചിലർ കരുതുന്നതുപോലെ ദൈവം സമനിത്യരായ മൂന്ന് വ്യക്തികളായിരുന്നെങ്കിൽ യേശു എന്തു പറയുമായിരുന്നു: “നീ പറഞ്ഞത് ശരിയല്ല; ‘അവൻ മാത്രമല്ല, ഞാനും ചേർന്നാലേ ദൈവമാകു’ അല്ലെങ്കിൽ, ‘ഞാനും പരിശുദ്ധാത്മാവും കൂടി ചേരുമ്പോഴെ ദൈവമാകു’ എന്നല്ലേ പറയേണ്ടത്. എന്നാൽ യേശു പറഞ്ഞതോ; “അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു.” (മർക്കൊ, 12:34). അപ്പോൾ, ദൈവകാര്യത്തിൽ ബുദ്ധിയുള്ളവരും, ദൈവരാജ്യത്തോട് അടുത്തുനില്ക്കുന്നവരും, ദൈവരാജ്യത്തിൽ പ്രവേശനം സിദ്ധിച്ചവരും അറിയേണ്ട പരമപ്രധാനമായ വസ്തുത ഇതാണ്; “ദൈവത്തിൽ സമനിത്യരായ മൂന്നു വ്യക്തികളില്ല പ്രത്യുത, പിതാവായ ഏകദൈവം മാത്രമേ നമുക്കുള്ളൂ.” (1കൊരി, 8:6). ഇക്കാര്യം പിശാചുക്കൾക്കുപോലും അറിയാം. (യാക്കോ, 2:19). എന്നിട്ടും പല വിശ്വാസികളും അംഗീകരിക്കുന്നില്ല.
പിതാവായ ഏകദൈവം മാത്രമേ നമുക്കുള്ളുയെങ്കിൽ, യേശുക്രിസ്തു ആരാണെന്നതാണ് അടുത്തചോദ്യം. യഹോവസാക്ഷികളും, ക്രിസ്റ്റാഡെൽഫിയൻസും, മോർമോൺസും തുടങ്ങി, യേശുവിൻ്റെ ദൈവത്വം നിഷേധിക്കുന്നവരൊക്കെ പറയുന്നത്; “യേശു താൻ ദൈവമാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല” എന്നാണ്. ശരിയാണത്, യേശു ഒരിക്കലും ‘ഞാൻ ദൈവമാണെന്നു’ പറഞ്ഞിട്ടില്ല. എന്നാൽ, അപ്പൊസ്തലന്മാർ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്, അതവർക്ക് സ്വീകാര്യമല്ല. പഴയനിയമത്തിൽ ‘വീരനാം ദൈവമെന്നും, നിത്യപിതാവെന്നും’ (യെശ, 9:6) യേശുവിനെ വിളിച്ചിട്ടുണ്ട്. പുതിയനിയമത്തിൽ ‘ദൈവമെന്നും’ (യോഹ, 20:28), ‘സർവ്വത്തിനും മീതെ ദൈവമെന്നും’ (റോമ, 9:5), ‘മഹാദൈവമെന്നും’ (തീത്തൊ, 2:12), ‘സത്യദൈവമെന്നും’ (1യോഹ, 5:20) യേശുവിനെ വിളിച്ചിട്ടുണ്ട്. ഇനി, താൻ ദൈവമാണെന്ന് യേശു പറയാഞ്ഞതെന്താണ്? താൻ ജഡത്തിൽ ദൈവമല്ലായിരുന്നു; ജീവനുള്ള ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യനായിരുന്നു. (2കൊരി, 5:21; 1തിമൊ, 2:5,6: 3:14-16). (കാണുക: യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ)
യേശു എന്ന പേരിനർത്ഥം തന്നെ ‘ദൈവം നമ്മോടുകൂടെ’ എന്നാണ്. (മത്താ, 1:21,22). തൻ്റെ നാമം പിതാവിൻ്റെ നാമമാണെന്നും താൻ വ്യക്യമാക്കി: ‘ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു’ (യോഹ, 5:43). ‘എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ’ (യോഹ, 10:25). “യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ” (യോഹ, 12:13). ‘പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ’ (യോഹ, 12:28) എന്നും, ‘പുത്രനെ മഹത്വപ്പെടുത്തേണമേ’ (യോഹ, 17:1) എന്നും പറഞ്ഞിരിക്കുന്നു. ‘ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു’ (യോഹ, 17:6). ‘നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ’ (യോഹ, 17:11). ‘നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ’ (യോഹ, 17:12). ‘ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു’ (യോഹ, 17:26). ‘ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു’ എന്ന് രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്. (യോഹ, 17:6; 26). യേശു വെളിപ്പെടുത്തിയ പിതാവിൻ്റെ നാമമേതാണ്. ഒരു നാമവും വെളിപ്പെടുത്തിയില്ല. പ്രത്യുത, തന്നെത്തന്നെയാണ് വെളിപ്പെടുത്തിയത്. മോശെയോടുള്ള ബന്ധത്തിൽ ദൈവത്തിൻ്റെ നാമം അവൻ്റെ പ്രത്യക്ഷത തന്നെയാണെന്ന് മനസ്സിലാക്കാം. (പുറ, 33:18;19). താൻതന്നെയാണ് പിതാവ് അഥവാ നിത്യമായ അസ്തിത്വത്തിൽ താനും പിതാവും ഒരു വ്യക്തിയാണെന്നും പറഞ്ഞിട്ടുണ്ട്: “ഞാനും പിതാവും ഒന്നാകുന്നു. (യോഹ, 10:30). ഇതിന് പല വ്യാഖ്യാനവും ആളുകൾ നല്കുന്നുണ്ട്. എന്നാൽ, ബൈബിളിൻ്റെ വ്യാഖ്യാനം ആരും കാണുന്നില്ല. കല്ലെറിയാൻ തുനിഞ്ഞ യെഹൂദന്മാർതന്നെ അതു പറയും: “നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.” യോഹ, 10:33). യെഹൂദന് ഒരുപാട് ദൈവങ്ങളില്ല; യഹോവ മാത്രമാണവരുടെ ദൈവം. താൻ പിതാവായ യഹോവയാണ് അഥവാ നിത്യമായ അസ്തിത്വത്തിൽ താനും പിതാവും ഒന്നാണെന്ന് അവകാശപ്പെട്ടതിനാണ് അവർ കല്ലെടുത്തത്. “പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം” എന്ന ഫിലിപ്പോസിൻ്റെ ചോദ്യത്തിന് മറുപടിയായി യേശു പറഞ്ഞതു: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” (യോഹ, 14:8,9). ഫിലിപ്പോസിൻ്റെ ആവശ്യം: ‘പിതാവിനെ കാണണം‘ യേശുവിൻ്റെ നറുപടി: ‘നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നാണ്.“ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു.” (യോഹ, 14:10). എന്നുകൂടി യേശുപറയുമ്പോൾ കാര്യങ്ങൾ സ്പഷ്ടമല്ലേ? പിതാവിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ്റെകൂടെ സ്നാനം മുതൽ പിതാവ് വസിക്കുകയായിരുന്നു. (മത്താ, 3:16; പ്രവൃ, 10:38). താൻ ഏകനല്ലെന്നും (യോഹ, 8:16: 16:32) പിതാവിനെയും ചേർത്ത് ഞങ്ങളെന്നും പറഞ്ഞിരിക്കുന്നത് നോക്കുക. (യോഹ, 14:23). യോഹന്നാൻ 15:24-ൽ “ഇപ്പോഴോ അവർ എന്നെയും എന്റെ പിതാവിനെയും കാൺകയും പകെക്കുകയും ചെയ്തിരിക്കുന്നു” എന്നാണ് യേശു പറയുന്നത്. എവിടെയാണ് യെഹൂദന്മാർ പിതാവിനെ കാണുകയും പകക്കുകയും ചെയ്തത്. തൻ്റെകൂടെ അദൃശ്യനായി വസിച്ചിരുന്ന പിതാവിനെയും ചേർത്താണ് യേശുവത് പറയുന്നത്. (യോഹ, 14:20; 17:11, 21,23). പഴയനിയമത്തിലും പുതിയനിയമത്തിലും ഓരോ വാക്യങ്ങളിലായി യേശുവിനെ പിതാവെന്ന് സ്പഷ്ടമായി വിളിച്ചിട്ടുണ്ട്. യെശയ്യാവ് 9:6-ൽ ‘നിത്യപിതാവു’ എന്നു വിളിച്ചിട്ടുണ്ട്. “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും (യേശു) അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15). മക്കൾ അഥവാ, മനുഷ്യർ ജഡശരീരത്തിൽ ആയതുകൊണ്ട് പിതാവ് അഥവാ, സൃഷ്ടിതാവായ ദൈവം നമ്മെപ്പോലെ ജഡശരീരത്തിൽ വെളിപ്പെട്ട് പാപപരിഹാരം വരുത്തിയ കാര്യമാണ് എബ്രായലേഖകൻ പറയുന്നത്. (കാണുക: ഞാനും പിതാവും ഒന്നാകുന്നു)
യേശു യെഹൂദന്മാരോട് പറയുന്നത്; “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” (യോഹ, 8:19) എന്നും, “അവർ പിതാവിനെയും എന്നെയും അറിയായ്കകൊണ്ടു ഇങ്ങനെ ചെയ്യും” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 16:3). ശിഷ്യന്മാരോട് ഇത് പറയുമ്പോൾ പിതാവും പുത്രനും ആരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്: “നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു എന്നു പറഞ്ഞു.” (യോഹ, 14:7). ശിഷ്യന്മാർ പുത്രനെയല്ലാതെ, പിതാവിനെ എവിടെയാണ് കണ്ടിരിക്കുന്നത്? പിതാവായ ദൈവംതന്നെ ജഡത്തിൽ പ്രത്യക്ഷനായി നില്ക്കുന്നതാണ് പുത്രൻ. മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (റോമ, 3:23; 5:12; സഭാ, 7:20) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9). യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി വെളിപ്പെട്ട് തൻ്റെ മരണത്താൽ പാപപരിഹാരം വരുത്തുകയായിരുന്നു. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). യോഹന്നാൻ 14:9-ൽ പിന്നെയും സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്: “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” 1യോഹന്നാൻ 2:23-ഉം പിതാവും പുത്രനും വ്യതിരിക്തരല്ലെന്ന് തെളിവ് നൽകുന്നതാണ്: “പുത്രനെ നിഷേധിക്കുന്നവന്നു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവനു പിതാവും ഉണ്ടു.” പിതാവായ ദൈവം മനുഷ്യൻ്റെ പാപപരിഹാരാർത്ഥം പൂർണ്ണമനുഷ്യൻ മാത്രമായി പ്രത്യക്ഷനായി നില്ക്കുമ്പോൾ, ദൈവും മനുഷ്യനുമെന്ന രണ്ടു വ്യക്തികളാണ്. പ്രത്യക്ഷനായവൻ അപ്രത്യക്ഷനായാൽ ആ മനുഷ്യവ്യക്തി പിന്നെയില്ല; ആരോണോ മനുഷ്യനായി പ്രത്യക്ഷനായത് അവൻ മാത്രമേ ഉണ്ടാകയുള്ളു. അതിനാണ്, “ഞാനും പിതാവും ഒന്നാകുന്നു: എന്നെ കണ്ടവർ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെ പറഞ്ഞിരിക്കുന്നത്. ലോകത്തിൽ ദൈവത്തിൻ്റെ ക്രിസ്തുവിനു മാത്രം പറയാൻ കഴിയുന്ന ഒരു പ്രയോഗമാണ്: ‘ഞാനും പിതാവും ഒന്നാകുന്നു.’ (കാണുക: ഞാനും പിതാവും ഒന്നാകുന്നു)
“പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (കൊരി, 1 8:6). ‘പിതാവായ ഏക ദൈവമേ നമുക്കുള്ളു’ എന്നു പറഞ്ഞശേഷം, ‘യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു’ എന്ന് പറഞ്ഞിരിക്കയാൽ; ആ വാക്യത്തിൽ പിതാവും പുത്രനും ദൈവമാണെന്ന് വിചാരിക്കുന്നവരുണ്ട്. ബൈബിളിൽ ഒരേയൊരു ദൈവവ്യക്തി മാത്രമേയുള്ളു; അത് പിതാവ് മാത്രമാണ്. ഈ വസ്തുത യേശുതന്നെ പലയാവർത്തി പറഞ്ഞിട്ടുണ്ട്: ‘അവനെ മാത്രമേ (Him only) ആരാധിക്കാവു’ (മത്താ, 4:10 ലൂക്കൊ, 4:8), പിതാവു മാത്രമല്ലാതെ (Father only) പുത്രനുംകൂടി അറിയുന്നില്ല. (മത്താ, 24:36), ഏകദൈവത്തിൽ (God only) നിന്നുള്ള ബഹുമാനം (യോഹ, 5:44), ഏകസത്യദൈവം (the only true God) (യോഹ, 17:3) എന്നൊക്കെ പറയുന്നത് ക്രിസ്തുവാണ്. ത്രിത്വവിശ്വാസപ്രകാരം: ദൈവം സമനിത്യരായ മൂന്നു വ്യക്തികളാണ്; അതിൽ പുത്രൻ പൂർണ്ണദൈവവും പൂർണ്ണ മനുഷ്യനുമായാണ് ഭൂമിയിൽ വന്നത്. പിതാവ് മാത്രം ദൈവമാണെന്ന് പുത്രൻ ആവർത്തിച്ചു പറയുമ്പോൾ, വ്യത്യസ്തവ്യക്തിയും താൻ ജഡത്തിലും ദൈവവുമാണെങ്കിൽ പുത്രനെങ്ങനെ ദൈവമാകും? മൂന്നു വ്യക്തിയാണ് ദൈവമെങ്കിൽ, പിതാവ് മാത്രമാണ് ദൈവമെന്ന് ക്രിസ്തു പറയുമ്പോൾ പുത്രനും പരിശുദ്ധാത്മാവും ഒരുപോലെ ദൈവമല്ലാതായി മാറുകയാണ്. “പിതാവ് മാത്രമാണ് ദൈവമെന്നും പിതാവ് മാത്രമാണ് ആരാധനയ്ക്കു യോഗ്യനെന്നും ക്രിസ്തുതന്നെ പറയുമ്പോൾ, ദൈവം മൂന്നു വ്യക്തികളാണെന്ന് പറയുന്നവർ; ദൈവമല്ലാത്തവരും ആരാധനയ്ക്കു യോഗ്യരല്ലാത്തവരുമായ രണ്ടു വ്യക്തികൂടി ഉൾപ്പെട്ടതാണ് ത്രിത്വദൈവമെന്നാണോ പറയുന്നുത്?” അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും. പിതാവായ ദൈവമെന്നല്ലാതെ, പുത്രനായ ദൈവമെന്നോ, പരിശുദ്ധാത്മദൈവമെന്നോ ഒരു പ്രയോഗംപോലും ബൈബിളിൽ ഇല്ലാത്തത്, പുത്രനും പരിശുദ്ധാത്മാവും ദൈവമല്ലാഞ്ഞിട്ടല്ല; പിതാവിൽനിന്ന് വ്യതിരിക്തരല്ലാത്തതുകൊണ്ടാണ്. (കാണുക: യേശുവിൻ്റെ സ്നാനം വ്യക്തികളും വസ്തുതകളും)
‘പിതാവായ ഏക ദൈവമേ നമുക്കുള്ളു’ എന്നും, യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു’ (1കൊരി, 8:6) എന്നു പൗലൊസ് പറയുമ്പോൾ, യേശുവിൻ്റെ ഉയിർപ്പിൽ അവിശ്വസിച്ച വിശ്വാസത്തിൽ ബലഹീനനായ തോമാസ് പിന്നെത്തേതിൽ യേശുവിനെ “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ” (യോഹ, 20:28) എന്നു വിളിക്കുമ്പോൾ, പിതാവായ ദൈവം തന്നെയാണ് ജഡത്തിൽ പ്രത്യക്ഷനായി ക്രൂശിൽ മരിച്ചുയിർത്ത കർത്താവായ ക്രിസ്തുവും ഒരാൾ തന്നെയാണെന്ന് അടിവരയിട്ടു പ്രസ്താവിക്കുകയാണ്. “എന്റെ ദൈവവും എന്റെ കർത്താവുമായുള്ളോവേ” എന്നു ദാവീദ് വിളിക്കുന്നത് യഹോവയെയാണ്. (സങ്കീ, 35:23). യഹോവയല്ലാതെ മറ്റൊരു ദൈവം യെഹൂദന്മാർക്കില്ല. ദൈവം ഏകനാണെന്നുള്ളതും യഹോവ മാത്രം ദൈവമാണെന്നുള്ളതും യെഹൂദനെ സംബന്ധിച്ച് കേവലം അറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്; വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും അടയാളമായി കൈമേലോ, പട്ടമായി നെറ്റിമേലോ ഇരിക്കേണ്ടതാണ്. (ആവ, 6:4-8). അപ്പോൾ, പുതിയനിയമത്തിൽ “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ” എന്ന് തോമാസ് അപ്പൊസ്തവൻ വിളിക്കുന്ന യേശുക്രിസ്തു യഹോവ തന്നെയല്ലേ? (യോഹ, 20:28). മറ്റൊരു വ്യക്തിയെ എൻ്റെ ദൈവമേ എന്ന് വിളിക്കാൻ യെഹൂദനായ തോമാസിന് കഴിയുമോ? സത്യദൈവത്തെ അറിവാൻ വിവേകം തന്ന ദൈവപുത്രനും സത്യദൈവവും ഒരാൾ തന്നെയാണെന്ന് യോഹന്നാനും സാക്ഷ്യപ്പെടുത്തുന്നു: “ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.” (1യോഹ, 5:20).
പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരാൾ തന്നെയാണ്: ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ സാറാഫുകളുടെ മദ്ധ്യത്തിൽ, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്ന യഹോവയുടെ മഹത്വമാണ് യെശയ്യാവ് ദർശിച്ചത്. (6:1-5). അനന്തരം “ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും?” എന്നു ചോദിക്കുന്ന യഹോവയുടെ ശബ്ദവും കേൾക്കുകയുണ്ടായി. (6:8-10). യോഹന്നാൻ പറയുന്നത്; യേശുവിൻ്റെ മഹത്വമാണ് യെശയ്യാവ് ദർശിച്ചതെന്നാണ്: “യെശയ്യാവു അവന്റെ (യേശു) തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു.” (യോഹ, 12:40,41). പ്രവൃത്തികളിൽ പൗലൊസ് പറയുന്നത് പരിശുദ്ധാത്മാവാണ് യെശയ്യാപ്രവാചകൻ മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോടു സംസാരിച്ചതെന്നാണ്. (28:26,27; യെശ, 6:8-10). പിതാവ് അഥവാ യഹോവ തന്നെയാണ് യേശുവെന്നും, യഹോവ തന്നെയാണ് പരിശുദ്ധാത്മാവെന്നും ഇതിനാൽ അസന്ദിഗ്ധമായി തെളിയുന്നു.
ദൈവത്തിൽ സമനിത്യരും വ്യതിരിക്കരുമായ മൂന്നു വ്യക്തിയുണ്ടെന്നാണ് ത്രിത്വവിശ്വാസം. ഗതിഭേദത്താൽ ആഛാദനമില്ലാത്ത അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്ത ദൈവത്തിന് ചിലപ്പോൾ മൂന്നുവ്യക്തിയായും മറ്റുചിലപ്പോൾ ഒരു വ്യക്തിയുമായി അവസ്ഥാദേദം വരാൻ കഴിയില്ല. (യാക്കോ, 1:17; മലാ, 3:6). അതിനാൽ ദൈവം മൂന്നു വ്യക്തിയാണെങ്കിൽ എല്ലായിപ്പോഴും അങ്ങനെതന്നെ ആയിരിക്കണം. അപ്പോൾ, പിതാവായ ദൈവം (യോഹ, 6:27), പിതാവായ ഏകദൈവം (1കൊരി, 8:6), ദൈവവും പിതാവുമായവൻ ഒരുവൻ (എഫെ, 4:6) എന്നിത്യാദി പ്രയോഗങ്ങൾ അബദ്ധവും ബൈബിൾ പരസ്പരവിരുദ്ധവുമാകും. അതാണ് നിഖ്യാസുന്നഹദോസിലൂടെ ഉപായിയായ സർപ്പം ലക്ഷ്യംവെച്ചതും. ദൈവം സമനിത്യരായ മൂന്നു വ്യക്തികളാണെന്ന ഉപദേശം അനേകം ദുരുപദേശങ്ങൾക്ക് കാരണമായിട്ടുണ്ട്. ഒരു പ്രദേശിക സഭയുടേയും പിൻബലമില്ലാതെ, നിഷ്പക്ഷ ബുദ്ധിയോടെ ബൈബിൾ വായിക്കുന്ന ഒരുത്തനും സമനിത്യരായ മൂന്ന് വ്യക്തികളെ കണ്ടെത്താൻ കഴിയില്ല. കാരണം, ബൈബിൾ ദൈവത്തിൻ്റെ ഏകത്വത്തെക്കുറിച്ചാണ് പറയുന്നത്. ‘ദൈവം ഏകനാണെന്നും, തനിക്ക് പങ്കാളികളില്ലെന്നും, താനൊരുത്തനേം അറിയുന്നില്ലെന്നും യഹോവതന്നെ പറയുന്നു.’ ദൈവത്തിൻ്റെ ഏകത്വത്തിന് അധാരമായിട്ട് പഴയപുതിയ നിയമങ്ങളിൽ നൂറ്ംമ്പതോളം വാക്യങ്ങളുണ്ട്. സമനിത്യവാദികളുടെ പ്രധാന പ്രശ്നം; ദൈവം ഏകനാണെന്ന് സമ്മതിക്കാനും നിവൃത്തിയില്ല; സമനിത്യരായ മൂന്ന് വ്യക്തികളുണ്ടെന്ന് തെളിയിക്കാനും കഴിയുന്നില്ല. അതിൻ്റെ കാരണം, ഇവർ ബൈബിളും നിഖ്യാവിശ്വാസപ്രമാണവും ഒരുപോലെ അംഗീകരിക്കുന്നു. ‘രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല.’ ഒന്നിനെ തള്ളുകയും മറ്റൊന്നിനെ കൊള്ളുകയും ചെയ്യാതെ, ഇവർ ഒരിക്കലും ഒരുപദേശ സ്ഥിരതയിൽ എത്താൻ പോണില്ല.
ദൈവം മൂന്ന് വ്യക്തികളെന്ന സമനിത്യവാദം ബൈബിളിനെതിരും, യുക്തിക്കും ബുദ്ധിക്കും നിരക്കാത്തതാണ്. അതൊടുവിൽ എത്തിച്ചേരുന്നത് മൂന്ന് ദൈവങ്ങളെന്ന പാഷാണ്ഡതയിലോ അല്ലെങ്കിൽ, യേശുവിൻ്റെ ദൈവത്വ നിഷേധത്തിലോ ആയിരിക്കും. രണ്ടും ഒരുപോലെ നാശം വിളിച്ചുവരുത്തും. “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം.” (മത്താ, 28:19). എന്ന വാക്യാംശം തന്നെയാണ് ഏകദൈവം ഏകവ്യക്തിത്വത്തിനു ഉടമയാണെന്ന് ശക്തമായി തെളിയിക്കുന്ന പുതിയനിയമഭാഗം. അഥവാ, പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരേയൊരു വ്യക്തിയാണെന്നു ആ വേദഭാഗം വ്യക്തമാക്കുന്നു. മൂന്ന് സ്ഥാനീയർ ഏക നാമം അഥവാ, ഏകവ്യക്തി. ഒന്നുകൂടി പറഞ്ഞാൽ; ഏകദൈവം പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് സ്ഥാനങ്ങളിൽ അഥവാ, സ്ഥാനനാമങ്ങളിൽ വെളിപ്പെട്ടിരിക്കുന്നു, ബൈബിൾ പഠിപ്പിക്കുന്നത് ഏകദൈവ വിശ്വാസമാണ്. അതാണ് ഏറ്റവും ഉത്തമവും യുക്തിഭദ്രവും. ലോകത്തിൽ ഇന്ന് മൂന്നുവിധം ആളുകളാണുള്ളത്; യെഹൂദൻ, ജാതികൾ, ദൈവസഭ. (1കൊരി, 10:32). അതിൽത്തന്നെ ദൈവസഭയിൽ ഇനിയുമൊരു തിരഞ്ഞെടുപ്പ് ശേഷിക്കുന്നു എന്ന് മത്തായി 13-ാം അദ്ധ്യായം വ്യക്തമാക്കുന്നു. “വിളിക്കപ്പെട്ടവർ അനേകർ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.” (മത്താ, 22:14). ഈ തിരഞ്ഞെടുപ്പിൽ ദൈവത്തെക്കുറിച്ചുള്ള അറിവ് മാനദണ്ഡമാകുമോ അറിയില്ല; എങ്കിലും പേടിക്കേണ്ടിയിരിക്കുന്നു. പഴയനിയമത്തിൽ സകല ഭൂവാസികൾക്കും രക്ഷയ്ക്കായുള്ളതും, ഏതു മുഴങ്കാലും മടങ്ങുന്നതും യഹോവയുടെ നാമത്തിലാണെങ്കിൽ; പുതിയനിയമത്തിൽ ആ നാമം കർത്താവായ യേശുക്രിസ്തു ആണ്. “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12). “അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും ‘യേശുക്രിസ്തു കർത്താവു’ എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും. (ഫിലി, 2:10,11). പിതാവിൻ്റെ മഹത്വത്തിനാണ് യേശുക്രിസ്തു കർത്താവെന്ന് ഏറ്റുപറയുന്നതെങ്കിൽ ആ നാമം പിതാവിൻ്റെ തന്നെയാണ്. ഞാനിത് പറഞ്ഞതിൻ്റെ താല്പര്യം; ഇന്ന് മൂന്നുവിധം ആളുകൾ ലോകത്തിലുണ്ടെങ്കിലും കാലാന്ത്യത്തിൽ അത് രണ്ടുവിധമായി ചുരുങ്ങും. ദൈവത്തോടെപ്പം നിത്യജീവനിൽ വാഴുന്നവരും, സാത്താനോടൊപ്പം നിത്യനരകത്തിൽ പോകുന്നവരും. ഫിലിപ്പിയർ 2:11-ൽ “യേശുക്രിസ്തു കർത്താവ് എന്ന് ഏറ്റുപറകയും ചെയ്യേണ്ടിവരും” എന്ന് ഭാവികാലത്തിലാണ് പറഞ്ഞിരിക്കുന്നത്. അതായത്, ഒന്നാമത് മുട്ടുകുത്തി യേശുവിനെ നമസ്കരിക്കുന്നവർ; യേശുവാണ് ഏകസത്യദൈവവും കർത്താവായ ക്രിസ്തുവും എന്ന് തിരിച്ചറിഞ്ഞവരായിരിക്കും. രണ്ടാമത്തെ കൂട്ടരിൽ രക്ഷിക്കപ്പെടാത്തവർ എന്തായാലം യേശുവിനെ നമസ്കരിച്ചശേഷം നരകത്തിലേക്ക് പോകേണ്ടിവരും. രക്ഷിക്കപ്പെട്ടവർ തങ്ങളുടെ ദൈവത്തെ അന്നുമാത്രം തിരിച്ചറിഞ്ഞാൽ മതിയാകുമോ? എനിക്കറിയില്ല. രണ്ടാമത്തെ കൂട്ടത്തിൽ ആരും പെടാതിരിക്കട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു.
“എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ” (2തിമൊ, 3:16). തെയൊപ്ന്യൂസ്റ്റോസ് (theopneustos) എന്ന ഗ്രീക്കു പദത്തിന്റെ പരിഭാഷയാണ് ദൈവശ്വാസീയം. ദൈവത്താൽ ശ്വസിക്കപ്പെട്ടതു (God – breathed) എന്നർത്ഥം. ജീവിക്കുന്ന ദൈവമാണ് തിരുവെഴുത്തുകളുടെ കർത്താവെന്നും ദൈവത്തിന്റെ സർഗ്ഗാത്മക ശ്വാസത്തിന്റെ ഉത്പന്നമാണ് തിരുവെഴുത്തുകളെന്നും വ്യക്തമാക്കുകയാണ് ദൈവശ്വാസീയം എന്ന പ്രയോഗം. പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ട് എന്നു പ്രസ്താവിച്ചശേഷം “തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല എന്നു ആദ്യം തന്നെ അറിഞ്ഞുകൊള്ളണം. പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.” (2പത്രൊ, 1:20-21) എന്നു പത്രാസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നു. പഴയനിയമ രേഖയെ ദൈവത്തിന്റെ അരുളപ്പാടുകളായി പൗലൊസ് സ്വീകരിച്ചു. തിരുവെഴുത്തുകൾ ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉണ്ടായതല്ല. വിശുദ്ധന്മാർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചു സംസാരിച്ചതാണ് തിരുവെഴുത്തുകൾ.
മറ്റുള്ളവർക്കു മനസ്സിലാകുന്ന ഭാഷയിൽ സത്യം സംപ്രേഷണം ചെയ്യുന്നതിന്റെ മേലുളള ദൈവിക പ്രഭാവമാണ് ദൈവശ്വാസീയത. തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്കു അപ്രമാദിത്വം നല്കി തെറ്റുകൂടാതെ തിരുവെഴുത്തുകൾ രേഖപ്പെടുത്തുവാൻ ദൈവശ്വാസീയത സഹായിച്ചു. സങ്കീർത്തന കർത്താക്കൾ, പ്രവാചകന്മാർ, അപ്പൊസ്തലന്മാർ എന്നിവർക്കു വെളിപ്പാടും ദൈവശ്വാസീയതയും ലഭിച്ചു. എന്നാൽ ചിലർക്കു ദൈവശ്വാസീയത ലഭിച്ചെങ്കിലും വെളിപ്പാടു ലഭിച്ചില്ല. അതിന് ഉദാഹരണമാണ് ചരിത്രപുസ്തക കർത്താക്കൾ. (ലൂക്കൊ, 1:1-4). ദൈവശ്വാസീയത വ്യക്തികളെ അപ്രമാദിതരാക്കുന്നു. എന്നാൽ അതു ആരെയും വിശുദ്ധീകരിക്കുകയോ അവരുടെ ജീവിതത്തെ സ്വാധീനിക്കുകയോ ചെയ്യുന്നില്ല. ബിലെയാം, ശൗൽ രാജാവ്, കയ്യഫാവ് എന്നിവർ ഉദാഹരണങ്ങളാണ്. ബിലെയാം ദൈവശ്വാസീയത പ്രാപിച്ചു; ശൗൽ പ്രവാചകഗണത്തിൽ ഉൾപ്പെട്ടിരുന്നു; കയ്യഫാവ് പ്രവചിച്ചു. (യോഹ, 11:51).
ദൈവശ്വാസീയതയെക്കുറിച്ചു വ്യത്യസ്തധാരണകൾ നിലവിലുണ്ട്. സ്വാഭാവികമനുഷ്യൻ്റെ ഉന്നതമായ അന്തർജ്ഞാനം മാത്രമാണ് ദൈവശ്വാസീയത എന്നു ചിലർ കരുതുന്നു. ഈ വാദം അംഗീകരിച്ചാൽ പല നല്ല ക്രൈസ്തവ ഗാനങ്ങളും തിരുവെഴുത്തുകൾക്കു തുല്യമായി മാറും. ഭാഗികമായി ദൈവശ്വാസീയത അംഗീകരിക്കുന്ന വരും, ബൈബിളിൽ ചിന്തകൾ മാത്രമാണ് ദൈവശ്വാസീയം എന്നു കരുതുന്നവരും ഉണ്ട്. ബൈബിൾ ദൈവവചനം ഉൾക്കൊളളുന്നു എന്ന ധാരണയാണ് മറ്റു ചിലർക്ക്. തിരുവെഴുത്തുകൾ ദൈവം ചൊല്ലിക്കൊടുത്തു എന്നു കരുതുന്നവരും കുറവല്ല. ദൈവശ്വാസീയതയെക്കുറിച്ചു തിരുവെഴുത്തുകൾ നല്കുന്ന വിശദീകരണം ഇപ്രകാരം സംഗ്രഹിക്കാം:
1. ദൈവശ്വാസീയത അവ്യാഖ്യേയമാണ്. അതു പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനം എപ്രകാരമാണെന്ന് നമുക്കു അറിഞ്ഞുകൂടാ. ഈ ആശയത്തിൽ തിരുവെഴുത്തുകളുടെ എഴുത്തുകാർക്കു മാത്രമേ ദൈവശ്വാസീയത ഉളളു.
2. ദൈവശ്വാസീയത മാർഗ്ഗദർശനമാണ്. പ്രയോജനപ്പെടുത്തേണ്ട വസ്തുതകളും പദാവലിയും തിരഞ്ഞെടുക്കുന്നതിനു പരിശുദ്ധാത്മാവ് മാർഗ്ഗദർശനം നല്കി.
3. തെറ്റുകളിൽ നിന്നും ഒഴിവാക്കലുകളിൽ നിന്നും പരിശുദ്ധാത്മാവ് എഴുത്തുകാരെ കാത്തുസൂക്ഷിച്ചു.
4. ചിന്തകളിലും ധാരണകളിലും മാത്രമല്ല പദാവലിയിലും ദൈവശ്വാസീയത ഉണ്ടായിരുന്നു. ചുരുക്കത്തിൽ തിരുവെഴുത്തുകൾ പൂർണ്ണമായും (2തിമൊ, 3:16) പദാനുപദമായും (1കൊരി, 2:13) ദൈവനിശ്വസ്തമാണ്.
5. തിരുവെഴുത്തുകളുടെ മൗലികരൂപങ്ങൾ മാത്രമാണ് നിശ്വസ്തം. പരിഭാഷകളോ കൈയ്യെഴുത്തു പ്രതികളോ അല്ല.
ക്രിസ്തുവിന്റെ സാക്ഷ്യം: ബൈബിളിന്റെ ദൈവശ്വാസീയതയെ കുറിച്ചുളള പരമമായ തെളിവ് ക്രിസ്തുവിൻറ വാക്കുകളാണ്. ‘തിരുവെഴുത്തിനു നീക്കം വന്നു കൂടായല്ലോ’ എന്നു ക്രിസ്തു പ്രഖ്യാപിച്ചു. (യോഹ, 10:35). “ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിനു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രേ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞു പോകും വരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽ നിന്നു ഒരു വളളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞു പോകയില്ല.” (മത്താ, 5:17-18. ഒ.നോ: ലൂക്കൊ, 16:17). ന്യായപ്രമാണത്തിലും പ്രവാചക പുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതായി ക്രിസ്തു വ്യക്തമാക്കി. (ലൂക്കൊ, 24:25-27). ഇരുപതോളം പഴയനിയമ വ്യക്തികളെ ക്രിസ്തു പരാമർശിക്കുന്നുണ്ട്. പത്തൊമ്പതു പുസ്തകങ്ങളിൽ നിന്നും ഉദ്ധരിക്കുന്നുണ്ട്. മനുഷ്യസൃഷ്ടി, വിവാഹവ്യവസ്ഥാപനം എന്നിവയുടെയും, നോഹ, അബ്രാഹാം, ലോത്ത് എന്നിവരുടെയും, സൊദോം ഗൊമോറയുടെ നാശത്തിൻ്റെയും ചരിത്രം ക്രിസ്തു ഉല്പത്തിയിൽ നിന്നുദ്ധരിച്ചു. മുൾപ്പടർപ്പിൽ മോശയ്ക്കു ദൈവം പ്രത്യക്ഷപ്പെട്ടത്, മന്ന, പത്തുകല്പനകൾ എന്നിവ പുറപ്പാടു പുസ്തകത്തിൽ നിന്നും ക്രിസ്തു എടുത്തുപറഞ്ഞു. നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കേണം എന്ന കല്പനയും, കുഷ്ഠരോഗികളുടെ ശുദ്ധീകരണ നിയമവും ക്രിസ്തു പരാമർശിച്ചതു ലേവ്യപുസ്തകത്തിൽ നിന്നായിരുന്നു. സംഖ്യാപുസ്തകത്തിൽ നിന്നു വ്രതങ്ങളെ സംബന്ധിക്കുന്ന നിയമവും, പിച്ചളസർപ്പത്തെയും ക്രിസ്തു ഉദ്ധരിച്ചു. പരീക്ഷയിൽ യേശു പിശാചിനെ പരാജയപ്പെടുത്തിയതു ആവർത്തന പുസ്തകത്തിൽ (8:3; 6:13,14,16) നിന്നുള്ള മൂന്നുദ്ധരണികൾ കൊണ്ടായിരുന്നു. യെശയ്യാ പ്രവചനത്തിലെ (61:1-2) വാക്കുകൾ ഉദ്ധരിച്ചുകൊണ്ടു നസറേത്തിലെ പളളിയിൽ വച്ചു യേശുക്രിസ്തു തന്റെ പരസ്യ ശുശ്രൂഷ ഉദ്ഘാടനം ചെയ്തു. (ലൂക്കൊ, 4:16-21). യോനായുടെ അനുഭവം സത്യമാണെന്നു ക്രിസ്തു സാക്ഷ്യപ്പെടുത്തി. (മത്താ, 12:39). യെശയ്യാ പ്രവചനത്തിന്റെ ഐക്യം ക്രിസ്തു അംഗീകരിച്ചു. (മത്താ, 8:17; ലൂക്കൊ, 4:17). ജഡത്തിൽ വെളിപ്പെട്ട മഹാദൈവമാര യേശുക്രിസ്തുവിന്റെ വാക്കുകൾ തിരുവെഴുത്തുകളുടെ ദൈവശ്വാസീയതയെ സംബന്ധിച്ചിടത്തോളം പരമമായ അംഗീകാരവും തെളിവും അത്രേ.
ബൈബിളിന്റെ സാക്ഷ്യം:
1. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. യഹോവ അരുളിച്ചെയ്യുന്നു (യെശ, 1:2), യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായി (യിരെ, 1:11), യെഹെസ്ക്കേൽ പുരോഹിതനു യഹോവയുടെ അരുളപ്പാടുണ്ടായി (യെഹ, 1:3) തുടങ്ങിയ സവിശേഷ പ്രയോഗങ്ങൾ പഴയനിയമത്തിൽ 3808 പ്രാവശ്യം ഉണ്ട്.
2. ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാൽ (1കൊരി, 2:13), കർത്താവിന്റെ കല്പന (1കൊരി, 14:37), സാക്ഷാൽ ആകുന്നതു പോലെ ദൈവവചനമായിട്ടു (1തെസ്സ, 2:13) എന്നിങ്ങനെയുളള പ്രയോഗങ്ങൾ പുതിയ നിയമത്തിലുണ്ട്.
ഭൂമിയിൽ മനുഷ്യർ പെരുകി. ദൈവപുത്രന്മാർ മനുഷ്യപുത്രിമാരെ വിവാഹം കഴിച്ചു. (ഉല്പ, 6:1-4). ഈ ദൈവപുത്രന്മാരും മനുഷ്യപുത്രിമാരും ആരെന്നതിനെക്കുറിച്ചു പ്രധാനമായി മുന്നഭിപ്രായങ്ങളുണ്ട്: l. ദൈവപുത്രന്മാർ പ്രഭുകുമാരന്മാരും മനുഷ്യപുത്രന്മാർ നീചകുലജാതകളും. ll. ദൈവപുത്രന്മാർ ദൂതന്മാരും മനുഷ്യപുത്രിമാർസാധാരണ മനുഷ്യപുത്രിമാരും. lll. ദൈവപുത്രന്മാർ ശേത്തിന്റെ സന്തതി അഥവാ, ഭക്തിയുള്ള പുരുഷന്മാരും മനുഷ്യപുത്രിമാർ കയീന്റെ സന്തതി അഥവാ, അഭക്തകളും ആണ്.
l. യാഥാസ്ഥിതിക റബ്ബിമാരാണ് ഒന്നാമത്തെ അഭിപ്രായത്തിന്റെ വക്താക്കൾ. ഉന്നത കുലജാതന്മാരാണ് ദൈവപുത്രന്മാർ. നീചകുല സ്ത്രീകളാണ് മനുഷ്യപുത്രിമാർ. ഭാഷാപ്രയോഗം അനുകൂലിക്കാത്തതു കൊണ്ടും തിരുവെഴുത്തുകളുടെ പിൻബലം ഇല്ലാത്തതുകൊണ്ടും ഈ വാദം അപ്രസക്തമായിത്തീർന്നു.
ll. ദൈവപുത്രന്മാർ ദൂതന്മാരാണ്. വീഴ്ച സംഭവിച്ച ദൂതന്മാരാണ് ദൈവപുത്രന്മാർ. ഇവർ താത്ക്കാലികമായി മനുഷ്യരൂപം സ്വീകരിച്ചു മനുഷ്യസ്ത്രീകളോടു സഹവസിച്ചു. ഈ മിശ്രവിവാഹത്തിൽ നിന്നുണ്ടായവരാണ് മല്ലന്മാർ. ഈ ചിന്താഗതിക്ക് അനുകൂലമായ പറയുന്ന വാദമുഖങ്ങൾ:
1. ഉല്പത്തി 6-നു വെളിയിൽ ദൈവപുത്രന്മാർ എന്ന പ്രയോഗം (ബൈനേ എലോഹീം) ദൈവദൂതന്മാരെ കുറിക്കുവാൻ മാത്രമേ ഉപയോഗിച്ചിട്ടുള്ളു. (ഇയ്യോ, 1:6; 2:1; 38:6). ആവർത്തനം 14:1; യെശയ്യാവാ 43:6; ഹോശേയ 1:10; 11:1 എന്നിവിടങ്ങളിൽ ‘ബൈനേ എലോഹീം’ എന്നല്ല പ്രയോഗം.
2. സന്ദർഭത്തിൽ നിന്നും ദൈവപുത്രന്മാരുടെയും മനുഷ്യപുത്രിമാരുടെയും സഹവാസം അസ്വാഭാവികവും അസാധാരണവും എന്നു വ്യക്തമാകുന്നു. ജല പ്രളയത്തിന്റെ കാരണങ്ങളിലൊന്ന് അതായിരിക്കണം.
3. മനുഷ്യപുത്രിമാരെ അഭക്തകൾ എന്നു വ്യാഖ്യാനിക്കുന്നതിനു ഒരു ന്യായീകരണവുമില്ല. സ്ത്രീവർഗ്ഗത്തെ മുഴുവൻ കുറിക്കുന്ന ഒരു പ്രയോഗം മാത്രമാണിത്; ദൈവപുത്രന്മാർ ദൈവദൂതന്മാരെ കുറിക്കുന്നതു പോലെ.
4. ഈ സംയോഗത്തിലുണ്ടായവരെ നെഫിലീം (മല്ലന്മാർ) എന്നാണ് വിളിച്ചിരിക്കുന്നത്. ഗിഗാൻ്റെസ് എന്ന പദമാണ് സെപ്റ്റ്വജിന്റിൽ. ഭീമാകാരത്തെ കുറിക്കുന്ന വാക്കല്ലത്. ഭൂജാതർ (ഗെഗെനെസ്) എന്ന അർത്ഥമാണുളളത്. അർദ്ധഭൗമവും അർദ്ധ സ്വർഗ്ഗീയവുമായ ടൈറ്റന്മാരെ കുറിക്കുവാൻ ഈ പദം പ്രയോഗിച്ചിട്ടുണ്ട്. നെഫിലീം എന്ന എബ്രായ പദത്തിനു വീണുപോയവർ എന്നർത്ഥം. അവിശുദ്ധ സംയോഗത്തിലുണ്ടായ അസാധാരണ സന്തതിയെ കുറിക്കുകയാണത്. കനാനിലെ അനാക്കിന്റെ പുത്രന്മാരെ കുറിക്കുവാൻ ഈ പദം തന്നെ സംഖ്യാപുസ്തകം 13:33-ൽ പ്രയോഗിച്ചിട്ടുണ്ട്. അവർ ഭീമാകാരന്മാരായിരുന്നു. എന്നാൽ മിശ്രപ്രകൃതിയോടു കൂടിയ രാക്ഷസന്മാരാകണം ഉല്പത്തി 6-ലെ വിവക്ഷ.
5. വിചിത്രമായ പാപം ചെയത് ബന്ധിക്കപ്പെട്ട ഒരു വിഭാഗം ദൂതന്മാരെക്കുറിച്ചു 2പത്രൊസ് 2:4-5; യൂദാ 6-7 എന്നിവിടങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. അവരുടെ ശിക്ഷാവിധിയുടെ കാരണത്തെക്കുറിച്ചു നമുക്കു ഊഹിക്കാവുന്ന തെളിവ് ഇതു മാത്രമാണ്. ഇവരുടെ പാപത്തെ സൊദോമിലും ഗൊമോറയിലും സംഭവിച്ച ലൈംഗിക ഭ്രംശത്തോടാണ് പത്രൊസും യൂദയും താരതമ്യം ചെയ്തിരിക്കുന്നത്.
6. അന്യജഡം മോഹിച്ചു എന്നാണ് കാണുന്നത്. ഇതു ദൂതന്മാർക്കില്ലാത്ത ജഡത്തെ കാണിക്കുന്നു. ഈ ദൂതന്മാർ തങ്ങളുടെ വാഴ്ച കാത്തുകൊണ്ടില്ല. മാത്രവുമല്ല, അവർ തങ്ങളുടെ വാസസ്ഥലം വിട്ടുപോകുകയും ചെയ്തു. ഈ അസാധാരണ പാപത്തിനു വിധേയരായ ദൂതന്മാരെ സ്ഥിരമായി അന്ധകൂപത്തിൽ അടച്ചിരിക്കുകയാണ്. അവിടെ അവർ അഗ്നിപൊയ്കയിലേക്കുളള വിധികാത്തു കഴിയുന്നു. (മത്താ, 25:41; 2പത്രൊ, 2:4; യൂദാ, 6; വെളി, 20:10).
lll. ദൈവപുത്രന്മാർ ശേത്തിന്റെ സന്തതികളാണ്. ഉല്പത്തി 6:1-4 സൂക്ഷ്മമായി പഠിക്കുന്നവർക്കു അവർ ശേത്തിന്റെ സന്തതിയാണെന്നു മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ല. തെളിവുകൾ:
1. ഉല്പത്തി 6-നു വെളിയിൽ ‘ബൈനേ എലോഹീം’ ദൂതന്മാരെ കുറിക്കുവാൻ മാത്രമേ പ്രയോഗിച്ചിട്ടുള്ളൂ. അതിനാൽ ഉല്പത്തി 6-ലും ദൈവപുത്രന്മാർ ദൂതന്മാരാണു എന്ന വാദം കഴമ്പില്ലാത്തതാണ്. ഇയ്യോ, 1:6; 2:1; 38:6 എന്നിവിടങ്ങളിലാണ് പ്രസ്തുത പ്രയോഗം വരുന്നത്. അവിടെ ദൂതന്മാരെന്ന് മനസ്സിലാക്കുന്നത് ഏകപക്ഷീയമാണ്. തിരുവെഴുത്തുകളിലൊരേടത്തും ദൈവപുത്രന്മാർ ദൈവ ദൂതന്മാരാണെന്ന ധ്വനി ലഭിക്കുന്നില്ല. ദൈവവുമായി ബന്ധമുള്ള ദൂതന്മാരെയും മനുഷ്യരെയും ദൈവപുത്രന്മാരെന്നു വിവക്ഷിക്കുന്നതു യുക്തമാണ്. ആവർത്തനം 14:1; യെശയ്യാവ് 43:6; ഹോശേയ 1:10; 11:1 എന്നിവിടങ്ങളിൽ ‘ദൈവപുത്രന്മാർ’ ദൈവഭക്തന്മാരെ കുറിക്കുവാൻ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ അവിടെ ‘ബൈനേ എലോഹീം’ അല്ല പ്രയോഗം എന്നാണു പ്രതിവാദം. ആവർത്തനം 14:1 ബാനീം അത്തം ല യഹോവ എലോഹേക്കേം ‘നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവെക്കു മക്കൾ ആകുന്നു.’ (അടിവരയിട്ട പദങ്ങൾ ബൈനേ എലോഹീമിന്റെ രൂപങ്ങൾ തന്നെയാണ്) യെശയ്യാവ് 43:6-ൽ ‘എന്റെ പുത്രന്മാർ’ എന്നു ദൈവം പറയുമ്പോൾ വിവക്ഷ ദൈവപുത്രന്മാർ എന്നല്ലേ? ഹോശയ 11:1-ലും ‘എന്റെ മകൻ’ എന്നാണ് പ്രയോഗം. ഹോശേയ 1:10-ൽ ‘ജീവനുള്ള ദൈവത്തിന്റെ മക്കൾ’ എന്നു കാണാം. സങ്കീർതനം 73:15-ൽ ‘നിന്റെ മക്കളുടെ തലമുറ’ എന്നു ഭക്തന്മാരെയും ആവർത്തനം 32:5-ൽ ‘ദൈവത്തിന്റെ മക്കളെന്നു’ യിസ്രായേല്യരെയും പറയുന്നു. ദൈവപുത്രന്മാർ എന്ന പ്രയോഗം ഭൗതിക ജനനത്തെ വിവക്ഷിക്കായ്കയാൽ ദൈവസാദൃശ്യം വഹിക്കുന്ന എല്ലാ ജീവികൾക്കും ചേരും. ന്യായാധിപന്മാരെ എലോഹീം (ദേവന്മാർ) എന്നും, ബെനേ എല്യോൻ (അത്യുന്നതന്റെ പുത്രന്മാർ) എന്നും സങ്കീർത്തനം 82:6-ൽ വിളിച്ചിട്ടുണ്ട്. ദൈവപുത്രന്മാർ ദൂതന്മാരല്ലെന്നു തെളിയിക്കാൻ ഒരു സാമാന്യയുക്തി മതിയാകും.
2. ദൈവപുത്രന്മാർ ദൂതന്മാരാണെങ്കിൽ വിശുദ്ധ ദൂതന്മാരോ വീണുപോയ ദൂതന്മാരോ ആയിരിക്കണം. ദൈവദൂതന്മാർ അനുസരണമുള്ളവരും ദൈവഹിതം നിറവേറ്റുന്നതിനും തിരുനാമം മഹത്വപ്പെടുത്തുന്നതിനും സദാ ജാഗരൂകരുമാണ്. യുവതികളുമായി ദുർന്നടപ്പു ആചരിക്കുകയോ വഷളത്തം പ്രവർത്തിക്കുയോ ചെയ്യുക എന്നതു അവരുടെ സ്വഭാവവുമായി പൊരുത്തപ്പെടുന്നതല്ല. (മത്താ, 22:30). മാത്രമല്ല, വീണുപോയ ദൂതന്മാരെ ഒരിക്കലും ദൈവപുത്രന്മാർ എന്നു വിളിക്കുകയില്ല.
3. ദൈവപുത്രന്മാർക്കു വിപര്യായമായ പ്രയോഗമാണ് മനുഷ്യപുത്രിമാർ. ഈ പ്രയോഗം ഒരിക്കലും ദൈവപുത്രന്മാരെ ദൂതന്മാരാക്കുകയില്ല. ഒന്നാം വാക്യത്തിലെ മനുഷ്യന്റെ (ഹാ ആദാം) രണ്ടു ഉപവിഭാഗങ്ങളാണ് ദൈവപുത്രന്മാരും മനുഷ്യപുത്രിമാരും. ശേത്തിൻ്റെയും കയീൻ്റെയും സന്തതികളെ മുൻ അദ്ധ്യായങ്ങളിൽ വ്യാവർത്തിപ്പിച്ചിട്ടുണ്ട്. (ഉല്പ, 4:16-24; 4:25-5:32). വിശ്വാസികളും അവിശ്വാസികളും തമ്മിലുളള മിശ്രവിവാഹത്തിന്റെ ആദ്യരേഖയാണ് ഉല്പത്തി 6:1-4. ശേത്തിന്റെ സന്തതികളും കയീന്റെ സന്തതികളും തമ്മിലുള്ള മിശ്രവിവാഹം ജലപ്രളയകാലത്തു നടന്നിരുന്നു. (ഉല്പ, 27:46; 28:1).
4. ഉല്പത്തി 6:2-ൽ ദൈവപുത്രന്മാർ മനുഷ്യപുത്രിമാരെ സൗന്ദര്യമുള്ളവരെന്നു കണ്ടിട്ട് തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു എന്നു കാണാം. സൃഷ്ടിയുടെ കാലത്തു ദൈവം ഏർപ്പെടുത്തിയ വിവാഹത്തെ കുറിക്കുന്ന പദമാണ് ഭാര്യമാരായി എടുത്തു എന്നതിനു എബ്രായയിൽ (ലാക്കഹ് ഇഷ്ഷാഹ്). ഒരിക്കലും വെറും ശാരീരിക ബന്ധത്തെക്കുറിക്കുന്ന പദം അല്ല. താൽക്കാലിക ഭോഗസിദ്ധിക്കു വേണ്ടി സുന്ദരികളെ വശീകരിച്ചു ആവശ്യാനന്തരം ഉപേക്ഷിക്കു കയായിരുന്നില്ല; മറിച്ച്, സ്ഥിരമായ വിവാഹ ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു അവർ. വിശുദ്ധവേദപുസ്തകം കൃത്യമായിത്തന്നെ പരിഭാഷപ്പെടുത്തുന്നു. “ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യവതികൾ എന്നു കണ്ടു തങ്ങൾക്കു ഇഷ്ടമുളളവരെ വിവാഹം ചെയ്തു.” പി.ഒ.സി.യിൽ: “ഇഷ്ടപ്പെടവരെയെല്ലാം ഭാര്യമാരായി സ്വീകരിച്ചു.” ദൈവദൂതന്മാർക്കു വിവാഹം ചെയ്യുവാൻ കഴിയുകയില്ലെന്നു ക്രിസ്തു തന്നെ വെളിപ്പെടുത്തി. (മത്താ, 22:30).
5. മാനുഷിക വിവാഹത്തിൽ ഏർപ്പെടുവാൻ കഴിയുന്ന ദേഹസാന്നിദ്ധ്യം ദൂതന്മാർക്കില്ല. ദൈവത്തിനെതിരെ മത്സരിച്ചു മുമ്പില്ലാത്ത ഒരു ശക്തിയോ അവയവമോ ദൂതന്മാർക്കു നേടാൻ കഴിയുകയുമില്ല. മനുഷ്യരൂപം സ്വീകരിച്ചു ദൂതന്മാർ മനുഷ്യരുടെ മറ്റുള്ള പ്രവൃത്തികൾ (നടക്കുക, ഇരിക്കുക, ഭക്ഷിക്കുക, സംസാരിക്കുക തുടങ്ങിയവ) ചെയ്തിട്ടുണ്ട്. അതുപോലെ മാത്രമേ ലൈംഗിക പ്രക്രിയയിൽ ഏർപ്പെടുന്നതും എന്ന വാദം വിചിത്രമാണ്. അബ്രാഹാമിനെ സന്ദർശിച്ച ദൂതന്മാർ ഭക്ഷിച്ചു. ദൈവം അനുവദിച്ചതു കൊണ്ടാണു അവർ ഭക്ഷിച്ചത്. രണ്ടാമതായി, ദൈവദൂതന്മാർ ഭക്ഷണം കഴിക്കുന്നതും പാപം ചെയ്ത ദൂതന്മാർ ഭാര്യമാരെ സ്വീകരിച്ചു കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിനും തമ്മിൽ വലിയ അന്തരമുണ്ട്.
6. 2പത്രൊസ് 2:4ഉം യൂദാ 6-ഉം ദൂതവിവാഹത്തിനു തെളിവു നല്കുന്നില്ല. പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിച്ചില്ലെന്നേ പറയുന്നുള്ളൂ. തങ്ങളുടെ വാഴ്ച കാത്തുകൊളളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെന്നേ യൂദായും പറയുന്നുള്ളൂ. മനുഷ്യപുത്രിമാരെ വിവാഹം ചെയ്തുവെന്നോ സന്തത്യുത്പാദനം നടത്തിയെന്നോ ഒന്നും രേഖപ്പെടുത്തുന്നില്ല. അവർക്കു സമമായി ദുർന്നടപ്പു ആചരിച്ചു (വാ, 7) എന്നതു ദൂതന്മാരെ കുറിക്കുന്നതായി മനസ്സിലാക്കിയാൽ പോലും ദുർന്നടപ്പു വിവാഹമല്ല. വ്യാകരണപരമായി അവർക്കു (ടൂടൊയ്സ്) എന്നതു സൊദോം ഗൊമോറ അഥവാ പ്രസ്തുത പട്ടണങ്ങളിലെ നിവാസികളെ കുറിക്കുന്നു. ടൂടൊയ്സ് എന്നതു 4-ാം വാക്യത്തിലെ ‘ദൈവത്തിന്റെ കൃപയെ ദുഷ്ക്കാമവൃത്തിക്കു ഹേതുവാക്കിയ അഭക്തരായ ചിലരോടും’ എന്നതിനോടും അന്വയിച്ചു കൂടായ്കയില്ല.
7. ദൈവപുത്രന്മാരുടെ മേൽ ദൈവം ഉച്ചരിച്ച വിധിയും മനുഷ്യർക്കു മാത്രം ചേരുന്നതാണ്. “മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നെയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്നു അരുളിച്ചെയ്തു.” (ഉല്പ, 6:3).
8. ഈ അസ്വാഭാവികമായ വിവാഹം മനുഷ്യവർഗ്ഗത്തെ മുഴുവൻ ദുഷിപ്പിച്ചതിനു കാരണക്കാർ ദൂതന്മാർ ആയിരുന്നുവെങ്കിൽ മനുഷ്യരെയാണോ ശിക്ഷിക്കേണ്ടത്? മനുഷ്യർ വഞ്ചിക്കപ്പെടുക മാത്രമായിരുന്നല്ലോ. ദൈവിക ശിക്ഷാവിധിയിൽ ഇമ്മാതിരി പക്ഷപാതം ദൃശ്യമല്ല. ഇവിടെ വർണ്ണിക്കപ്പെടുന്ന ചരിത്രം മനുഷ്യന്റേതാണെന്നു വ്യക്തമാണ്. ദൈവപുത്രന്മാർ ദൂതന്മാരാണങ്കിൽ ഈ ആഖ്യാനം മനുഷ്യരെക്കുറിച്ചു മാത്രമുള്ളതല്ല, ദൈവദൂതന്മാരുടേതും ആയിരിക്കുമായിരുന്നു. പരീക്ഷിതനും പരീക്ഷകനും ഒരുപോലെ ശിക്ഷിക്കപ്പെടുകയാണു തിരുവെഴുത്തുകളിൽ.
9. ദൂതന്മാരും മനുഷ്യസ്ത്രീകളും തമ്മിലുള്ള അവിശുദ്ധ സംയോഗത്തിലുണ്ടായ അസാധാരണ സന്തതിയെ കുറിക്കുകയാണ് നെഫിലീം. ഗിഗാൻ്റെസ് എന്ന പദമാണ് സെപ്റ്റ്വജിന്റിൽ. ദൈവപുത്രന്മാരും (മനുഷ്യരോ ദൂതന്മാരോ ആയിക്കൊള്ളട്ടെ) മനുഷ്യപുത്രിമാരും തമ്മിലുള്ള വേഴ്ചയിൽ നിന്നു നെഫിലീം (മല്ലന്മാർ) ജനിച്ചു എന്നു പറഞ്ഞിട്ടില്ല. രണ്ടാം വാക്യത്തിൽ വിവാഹം കഴിച്ചു എന്നേ പറഞ്ഞിട്ടുള്ളു. നാലാം വാക്യത്തിൽ അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു. അതിൻ ശേഷവും (ദൈവം താക്കീതു നല്കിയതിനു ശേഷവും) ദൈവത്തിന്റെ പുത്രന്മാർ മനുഷ്യപുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെ പ്രസവിച്ചു, ഇവരാകുന്നു പുരാതന കാലത്തെ വീരന്മാർ (ഹഗ്ഗി ബോറീം). ദൈവപുത്രന്മാർ മനുഷ്യപുത്രിമാരെ വിവാഹം കഴിക്കുന്നതിനു മുമ്പുതന്നെ മല്ലന്മാർ ഉണ്ടായിരുന്നു. ‘നാഫൽ’ എന്ന ധാതുവിനു വീഴുക, ചാടിവീഴുക എന്നർത്ഥം. നെഫിലീമിനു ആക്രമണകാരികൾ എന്ന അർത്ഥമാണ് യുക്തം. ജനത്തിന്റെ മേൽ ചാടിവീണു അവരെ പീഡിപ്പിച്ചതിനാലാണു നെഫിലീം എന്നു അവരെ വിളിക്കുന്നത്. ‘സ്വർഗ്ഗത്തിൽ നിന്നു വീണ’ എന്ന ധാരണ തെറ്റാണ്; പുരാണത്തിൽ നിന്നു കടമെടുത്ത പദം കൊണ്ടാണ് സെപ്റ്റ്വജിന്റിൽ നെഫിലീമിനെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ദേവന്മാർ ഭൂമിയിൽ വന്നു മനുഷ്യസ്ത്രീകളുമായി വേഴ്ച നടത്തിയതായി പുരാണകഥകളുമായി ഈ സംഭവത്തെ ബന്ധിപ്പിക്കുക മാത്രമേ ഗിഗാൻ്റെസ് എന്ന പദം ചെയ്യുന്നുള്ളൂ. ഭൂമിയുടെ ദേവിയായ ‘ഗയെ’യുടെയും (Gaea), ദ്യോവിന്റെ ദേവനായ ‘ഉരാണസി’ൻ്റെയും (Uranus) മക്കളാണ് ഗിഗാൻ്റെസ്. ഇവർ ദേവന്മാരോടു പോരാടി സൂയസിനോടൊപ്പം വീണു ഒളിമ്പസിൽ സ്ഥിരവാസമാക്കി. യവന പുരാണകഥയിൽ നിന്നു കടംകൊണ്ട ഈ പദം ബൈബിൾ വൃത്താന്തത്തെ ആ നിലയിലാക്കുകയാണ്. പരിഭാഷാപദം അവലംബമാക്കി സിദ്ധാന്തസ്ഥാപനം നടത്തുന്നതു ഒരിക്കലും ശരിയല്ല.
10. മനുഷ്യവർഗ്ഗത്തെ (നോഹയും കുടുംബവും ഒഴികെ) പൂർണ്ണമായി നശിപ്പിച്ച ജലപ്രളയത്തിനു ഉപപത്തി കണ്ടെത്താൻ കഴിയുന്നതു ദൂതവിവാഹത്തെ അംഗീകരിക്കുന്നതിലൂടെ ആണെന്ന വാദവും തെറ്റാണ്. അതിനെ തിരുവെഴുത്തുകൾ അനുകൂലിക്കുന്നില്ല. ദൂതമനുഷ്യ സംയോഗത്തിലുണ്ടായ വർഗ്ഗം മാത്രമല്ല, മനുഷ്യവർഗ്ഗം മുഴുവൻ വഷളായതായി തിരുവെഴുത്തുകൾ പ്രസ്താവിക്കുന്നു. ദൂതന്മാരായ പിതാക്കന്മാരുടെ സന്തതി മുഴുവൻ പ്രളയത്തിൽ നശിച്ചു. തന്മൂലം പ്രളയശേഷം ദുഷ്ടത ഉണ്ടാകാൻ പാടില്ലായിരുന്നു. എന്നാൽ മനുഷ്യന്റെ വഷളത്തം പ്രളയത്തിനു മുമ്പുണ്ടായിരുന്നതു പോലെ തന്നെ തുടരുകയാണ് പ്രളയശേഷവും. ഉല്പത്തി 6:5-ഉം 8:21-ഉം ഒത്തുനോക്കുക. ദൈവം ഭൂമിയെ നശിപ്പിക്കാത്തതിനു കാരണം “ഞാൻ ചെയ്തതു പോലെ സകല ജീവികളെയും ഇനി നശിപ്പിക്കയില്ല” എന്ന ദൈവത്തിന്റെ വാഗ്ദാനമാണ്.
പഴയനിയമത്തിൽ ദൈവത്തെ കുറിക്കുന്ന ഒരു പ്രധാന പദമാണ് ഏലോഹീം (Elohiym). 2350-ലധികം പ്രാവശ്യം ഈ പദം സത്യദൈവത്തെ കുറിക്കുന്നു. ലോകത്തിന്റെ സ്രഷ്ടാവും പരിപാലകനും പരമോന്നത ന്യായാധിപനുമാണെന്ന് തന്റെ പ്രവൃത്തികളാൽ കാണിക്കുന്ന നിത്യനും സർവ്വശക്തനുമായ ദൈവമായിട്ടാണ് എലോഹീമിനെ ബൈബിൾ വെളിപ്പെടുത്തുന്നത്. തൻ്റെ സൃഷ്ടിയോടുള്ള ബന്ധത്തിൽ ആദ്യം പറഞ്ഞിരിക്കുന്ന പദവും ഇതുതന്നെ: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു:” (ഉല്പ, 1:1. ഒ.നോ: 2,3,4,5,6,7,8,9,10). എലോഹിം എന്നതു ഒരു പേരല്ല; പദവിനാമമാണ്. ഈ സ്ഥാനപ്പേരിന് ഉന്നതൻ, ബലവാൻ, ശക്തൻ എന്നൊക്കെ അർത്ഥം കല്പിക്കാം. എന്നാൽ, പഴയനിയമത്തിൽ നമ്മുടെ എലോഹീമിനു ഒരു പേർ പറഞ്ഞിട്ടുണ്ട്. നമുക്കറിയാം, അസ്തിത്വദ്യോതകമാണ് പേര്. അഥവാ, അസ്തിത്വത്തെ മാത്രം ആശ്രയിച്ചു നില്ക്കുന്നതാണ് പേര്. പേർകൂടാതെ ഒന്നും നിലനില്ക്കുന്നില്ല. ആകാശ സൈന്യങ്ങളെയൊക്കെയും സൃഷ്ടിക്കുകയും സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെയെല്ലാം പേർചൊല്ലി വിളിക്കയും ചെയ്യുന്ന (യെശ, 40:26) ദൈവത്തിനൊരു പേരില്ലാതെ വരുമോ? ആദിയിൽ സൃഷ്ടിയൊക്കെയും പൂർത്തിയാക്കിയശേഷം, സൃഷ്ടിയുടെ മകുടമായി താൻ കൈകൊണ്ട് മെനഞ്ഞ മനുഷ്യനെക്കൊണ്ട് സകല പക്ഷിമൃഗാദികൾക്കും പേരിടുവിച്ചവനുമായ ദൈവത്തിനു (ഉല്പ, 2:19) നിശ്ചയമായും ഒരു പേരുണ്ട്. കത്തിക്കൊണ്ടിരുന്ന മുൾപ്പടർപ്പിൽ പ്രത്യക്ഷപ്പെട്ടു യിസ്രായേൽ ജനത്തെ വീണ്ടെടുക്കുവാൻ മോശെയ്ക്കു നിയോഗം നല്കിയപ്പോൾ സർവ്വശക്തൻ തൻ്റെ നാമംകൂടി വെളിപ്പെടുത്തി: “ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു. ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു:” (പുറ, 3:14,15). ‘ഞാൻ ആകുന്നവൻ ഞാൻ ആകുന്നു’ എന്നതു എബ്രായയിൽ എഹ്യെഹ് അഷെർ എഹ്യെഹ് (ehyeh aser ehyeh) ആണ്. എഹ്യെഹ് (ഞാനാകുന്നു) യ്ഹ്വ്ഹ് (YHVH=യാഹ്വേ, യഹോവ) എന്നീ നാമങ്ങളുടെ ധാത്വാർത്ഥം ‘സ്വയം നിലനില്ക്കുന്നവൻ’ (Self Existence) അഥവാ, തൻ്റെ അസ്ഥിത്വത്തിനു കാരണം തന്നിൽ തന്നെയാണ് മറ്റൊന്നിലല്ല. ഞാൻ ആകുന്നത് ഞാൻ ആകുന്നതിനാലാണ്. യാഹ്വേ അഥവാ, യഹോവ എന്ന തൻ്റെ നാമം ദൈവം ആദ്യമായി വെളിപ്പെടുത്തിയത് മോശെയ്ക്കാണ്. (പുറ, 6:3). പഴയനിയമത്തിൽ 6600-റോളം പ്രാവശ്യം യഹോവയെന്ന നാമമുണ്ട്. ആദ്യപ്രയോഗം ഉല്പത്തി 2:4-ൽ
പുതിയനിയമത്തിൽ എലോഹീമിന് തത്തുല്യമായ പദം തിയൊസ് (Theos) ആണ്. 1325-ലേറെ പ്രാവശ്യം ദൈവത്തെ കുറിക്കുന്നു. പുതിയനിയമത്തിലും സൃഷ്ടിയോടുള്ള ബന്ധത്തിൽ പലയിടത്തും ഈ പദം പറഞ്ഞിട്ടുണ്ട്: (മർക്കൊ, 10:6; 13:19; റോമ, 1:20; 1:25). പിതാവിനെയും പുത്രനെയും അഭിന്നമായിട്ട് ഇതു പ്രയോഗിച്ചിട്ടുണ്ട്. എങ്കിലും, അധികം സ്ഥാനങ്ങളിലും പിതാവിനെയാണ് ഈ പദം സൂചിപ്പിക്കുന്നത്. പഴയനിയമത്തിൽ ദൈവത്തിൻ്റെ ഏകനാമം ‘യഹോവ’ എന്നാണെന്ന് നാം കണ്ടതാണ്. “നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു” (പുറ, 20:7) എന്ന മൂന്നാം കല്പനയോടുള്ള ഭയംനിമിത്തം ‘യഹോവ’ എന്നെഴുതിയിട്ടുള്ള സ്ഥാനങ്ങളിൽ യെഹൂദന്മാർ ‘അദോനായി (Adonay) അഥവാ, കർത്താവു’ എന്നു വായിക്കും. പഴയനിയമത്തിൻ്റെ ഗ്രീക്കു സപ്തതിയിൽ (Septuagint) ‘യഹോവ’ എന്ന നാമത്തെ ‘കുറിയോസ് (kyrios) അഥവാ, കർത്താവു’ എന്നാണു തർജ്ജമ ചെയ്തിരിക്കുന്നത്. പുതിയനിയമത്തിൽ കുറിയോസ് 670-ലേറെ പ്രാവശ്യം പിതാവിനെയും പുത്രനെയും അഭിന്നമായിട്ട് വിളിച്ചിട്ടുണ്ട്. ഏറ്റവും അധികം പ്രാവശ്യം കുറിയോസ് പുത്രനെയാണ് സൂചിപ്പിക്കുന്നത്. പഴയനിയമത്തിലെ ‘യഹോവ’യെന്ന സംജ്ഞാനാമത്തെയാണ് ‘കുറിയൊസെ’ന്ന് പരിഭാഷ ചെയ്തതെന്നു നാം കണ്ടതാണ്. പഴയനിയമത്തിലെ പ്രധാന വ്യക്തി ‘യഹോവയെന്ന അതിപരിശുദ്ധ നാമമുള്ളവൻ’ ആണെങ്കിൽ, പുതിയനിയമത്തിൽ കുറിയോസ് എന്നു വിളിക്കപ്പെട്ടിരിക്കുന്ന യേശുക്രിസ്തുവാണ്. ഇത് യഹോവയുടേയും യേശുക്രിസ്തുവിൻ്റെയും അഭിന്നത്വത്തിന് ശക്തമായ തെളിവാണ്. ഈ വസ്തുത സുവിശേഷങ്ങളിൽ നിന്നു തെളിയിച്ചശേഷം വിഷയത്തിലേക്ക് കടക്കാം: നമ്മൾ സാധാരണ പറയുന്നത്; യോഹന്നാൻ്റെ സുവിശേഷമാണ് യേശുവിൻ്റെ ദൈവത്വം വെളിപ്പെടുത്തിയിരിക്കുന്നത് എന്നാണ്. എന്നാൽ, പുതിയനിയമത്തിലെ ഒന്നാം പുസ്തകത്തിലെ ഒന്നാം അദ്ധ്യായത്തിൽത്തന്നെ ജഡത്തിൽ വെളിപ്പെട്ടവൻ ആരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്: കന്യകയായ മറിയയുടെ ഗർഭത്തിൽ സംശയാലുവായ യോസേഫ് അവളെ ഗൂഢമായി ഉപേക്ഷിക്കാൻ ഭാവിക്കുമ്പോൾ, അവളുടെ ഉദരത്തിൽ ഉരുവായിരിക്കുന്നത് ആരാകുന്നുവെന്ന് ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷനായി അവനോടു പറയുന്നുണ്ട്: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). ജനിക്കുവാനുള്ള ശിശുവിനെക്കുറിച്ചാണ് പറയുന്നത്; ‘അവൻ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കും.’ ജനം യിസ്രായേലാണെങ്കിൽ, ഉടയവൻ യഹോവയാണ്. ‘യഹോവയുടെ ജനമായ യിസ്രായേൽ’ (2ശമൂ, 6:21; 2രാജാ, 9:6) എന്നു ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. അപ്പോൾ, ജനിച്ചവൻ മറ്റാരുല്ല; യഹോവയാണ്. കൂടാതെ, സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം തൻ്റെ ശുശ്രൂഷ ആരംഭിക്കുന്നതിനു മുമ്പുതന്നെ യേശുവെന്ന സംജ്ഞാനാമത്തിലും, പുത്രനെന്ന സ്ഥാനനാമത്തിലും ജഡത്തിൽ വെളിപ്പെട്ടവൻ ആരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്: “കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ:” (യെശ, 40:3. ഒ.നോ: മലാ, 3:1). എന്നിങ്ങനെ യെശയ്യാവും, മലാഖിയും പ്രവചിച്ച യഹോവ തന്നെയാണ് യേശുവെന്ന് മത്തായിയും (3:3), മർക്കൊസും (1:2,3), ലൂക്കൊസും (3:4,5) ഖണ്ഡിതമായിത്തന്നെ എഴുതിവെച്ചിട്ടുണ്ട്. എന്നാൽ, യോഹന്നാനാകട്ടെ; ഒന്നാം അദ്ധ്യായത്തിൻ്റെ ഒന്നാം വാക്യത്തിൽത്തന്നെ ജഡത്തിൽ വെളിപ്പെട്ടവൻ്റെ ദൈവത്വം അനാവരണം ചെയ്യുകയും, അവസാനംവരെ അതൂന്നിപ്പറയുകയും ചെയ്യുന്നു എന്നതാണ് പ്രത്യേകത. “ആദിയിൽ വചനം (പുത്രൻ/യേശു) ഉണ്ടായിരുന്നു; വചനം (പുത്രൻ/യേശു) ദൈവത്തോടു (പിതാവ്/യഹോവ) കൂടെ ആയിരുന്നു; വചനം (പുത്രൻ/യേശു) ദൈവം (പിതാവ്/യഹോവ) ആയിരുന്നു.” (യോഹ, 1:1. ഒ.നോ: 1:3,4; 1:18; 3:13; 3:15-18; 5:17-34; 6:35; 6:39,40; 6:54; 6:58; 8:12; 8:24; 8:28; 8:58 10:9; 10:11; 10:30; 11:25,26; 12:44; 14:6; 14:7; 14:9; 15:4; 16:9; 16:23,24; 20:29). പൗലൊസ് തിമൊഥെയൊസിനു എഴുതുമ്പോൾ ‘ജീവനുള്ള ദൈവമായ യഹോവ’യാണ് ജഡത്തിൽ വെളിപ്പെട്ടവനെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കിയിട്ടുമുണ്ട്: (1തിമൊ, 3:15,16).
നമുക്കു പുതിയനിയമത്തിൽ ദൈവവും കർത്താവും എന്നു പറഞ്ഞിരിക്കുന്നത് ഏതർത്ഥത്തിലാണെന്ന് നോക്കാം. പിതാവായ ദൈവമെന്നും കർത്താവായ യേശുക്രിസ്തുവെന്നും അനേകം വാക്യങ്ങളിൽ പറയുന്നുണ്ട്. ഉദാ: “നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.” (റോമ, 1:4. ഒ.നോ: റോമ, 15:5; 1കൊരി, 1:3; 2കൊരി, 1:2; ഗലാ, 1:3,4; എഫെ, 1:1; 6:23; ഫിലി, 1:2; 1തെസ്സ, 1:1; 2തസ്സ, 1:1; 1:2; 2:16; 1തിമൊ, 1:2; 2തിമൊ, 1:2; തീത്തൊ, 1:4; ഫിലെ, 1:3; 2യോഹ, 1:3) തുടങ്ങിയവ. ഇത് സൃഷ്ടിതാവായ ദൈവത്തെയും രക്ഷിതാവായ ക്രിസ്തുവിനെയും അഥവാ, യഹോവയുടെ ദൈവത്വവും മനുഷ്യത്വവും വേർതിരിച്ചു കാണിക്കുന്ന പ്രയോഗമാണ്. ദൈവത്തിൽ മൂന്നു വ്യക്തികളുണ്ടെന്നു പറയുന്നവരും, ക്രിസ്തു ദൈവമല്ല; അയക്കപ്പെട്ടവൻ മാത്രമാണ്, മദ്ധ്യസ്ഥനാണ്, മറുവിലയാണ് എന്നൊക്കെ പറയുന്നവരും നമുക്കു ചുറ്റുമുണ്ട്. ഇവർക്കു രണ്ടുകൂട്ടർക്കും മറുപടി ആവശ്യമുണ്ട്: വിശ്വാസത്താലുള്ള നീതീകരണത്തോടുള്ള ബന്ധത്തിൽ പലൊസ് ഗലാത്യർക്കെഴുതുമ്പോൾ (3:1-4:7), വാഗ്ദത്തവും ന്യായപ്രമാണവും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്നുണ്ട്. അബ്രാഹാമിനോടുള്ള ദൈവത്തിൻ്റെ ഉടമ്പടി അനുഗ്രഹത്തിൻ്റെ നിരുപാധികമായ വാഗ്ദത്തമായിരുന്നു. മനുഷ്യൻ യഥാർത്ഥമായി അനുഗ്രഹിക്കപ്പെടണമെങ്കിൽ അത് ദൈവത്തിൻ്റെ കൃപയാൽ മാത്രമായിരിക്കണം. വാഗ്ദത്തസന്തതി ക്രിസ്തുവാണ്: (3:16). ക്രിസ്തുവിലാണ് സകല ജാതികളും നിരുപാധികം അനുഗ്രഹിക്കപ്പെടുന്നത്: (3:8). അങ്ങനെയെങ്കിൽ ന്യായപ്രമാണത്തിൻ്റെ ഉദ്ദേശമെന്താണ്? കാലസമ്പൂർണ്ണതയിൽ (5:4) വാഗ്ദത്തസന്തതി വരുവോളം ‘ന്യായപ്രമാണം’ ലംഘനം എന്ന നിലയിൽ പാപത്തെ അതിൻ്റെ ശരിയായ സ്വഭാവത്തിൽ വെളിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നു. ന്യായപ്രമാണം നല്കുന്നതിനുമുമ്പേ പാപം നിലനിന്നിരുന്നു. എന്നാൽ, ന്യായപ്രമാണം വരുന്നതുവരെ അതു നിയമലംഘനമാണെന്ന് വേർതിരിച്ചു മനസ്സിലാക്കിയിരുന്നില്ല. അറിയപ്പെടുന്ന നിയമത്തെ അതിക്രമിക്കുന്നതാണ് ലംഘനം: (3:19). “ന്യായപ്രമാണത്താൽ അല്ലാതെ ഞാൻ പാപത്തെ അറിഞ്ഞില്ല” (റോമ, 7:7) എന്ന പൗലൊസിൻ്റെ പ്രസ്താവനയും നോക്കുക. തുടർന്നു, 19-ാം വാക്യത്തിൽ: “എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ.” രണ്ടു കക്ഷികൾ തമ്മിലുള്ള കരാറിലാണ് (ദൈവവും, യിസ്രായേലും) ഒരു മദ്ധ്യസ്ഥൻ അഥവാ, ഇടനിലക്കാരൻ ആവശ്യമായി വരുന്നത്. ന്യായപ്രമാണം എന്നത്; രണ്ടു ഉഭയകക്ഷികളെ ഉൾപ്പെടുത്തി അഥവാ, യഹോവയ്ക്കും യിസ്രായേലിനും മദ്ധ്യേ മോശെ മദ്ധ്യസ്ഥനായി സേവചെയ്തു. എന്നാൽ, ക്രിസ്തുവിലൂടെ നിവർത്തിയായിരിക്കുന്നത് മോശെയുടെ ന്യായപ്രമാണമല്ല; അബ്രാഹാമിനോടുള്ള വാഗ്ദത്തമാണ്. അതിനു, മദ്ധ്യസ്ഥൻ ഇല്ലെന്നു മാത്രമല്ല; ഉപാധികളില്ലാത്ത കൃപയാകയാൽ, മദ്ധ്യസ്ഥൻ്റെ ആവശ്യവുമില്ല: “ഒരുത്തൻ മാത്രം എങ്കിൽ മദ്ധ്യസ്ഥൻ വേണ്ടിവരികയില്ല; ദൈവമോ ഒരുത്തൻ മാത്രം:” (ഗലാ, 3:20). അബ്രാഹാമിനോടു ദൈവം വാഗ്ദത്തം ചെയ്യുമ്പോൾ ഏകകക്ഷി യഹോവ ഒരുത്തൻ മാത്രമാകയാൽ, അഥവാ, ദൈവത്തിൻ്റെ സ്വാപാധിക നിർണ്ണയമാകയാൽ മറ്റൊരു മദ്ധ്യസ്ഥൻ ഇല്ലായിരുന്നു. അർത്ഥാൽ, വാഗ്ദത്തം നിവർത്തിക്കുവാനും ഒരിടനിലക്കാരൻ്റെ ആവശ്യമില്ല. 26-ാം വാക്യം: “ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു:” (ഗലാ, 3:26). ദൈവം ഒരുത്തൻ മാത്രമാണ്, മദ്ധ്യസ്ഥനില്ലെങ്കിൽ, ക്രിസ്തുയേശുവിലെ വിശ്വാസത്താൽ എങ്ങനെ ദൈവമക്കളാകും??? അവൻ തന്നെ ഇവൻ; യഹോവയായ ദൈവംതന്നെ ജഡത്തിൽ വെളിപ്പെട്ടതാണ് മനുഷ്യനായ ക്രിസ്തുയേശു: “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ:” (തിമൊ, 2:5). ഇവിടെ വ്യക്തമല്ലേ? ദൈവവും മദ്ധ്യസ്ഥനും ഒരു വ്യക്തിയാണെന്ന്. കൃപയാലുള്ള ദൈവത്തിൻ്റെ ദാനമാണ് (എഫെ, 2:8) അബ്രാഹാമിനോടുള്ള വാഗ്ദത്തമായ ക്രിസ്തുവിലൂടെയുള്ള രക്ഷ. അതിനു, ദൈവത്തിൽനിന്ന് വ്യതിരിക്തനായ ഒരു ദൈവമോ, മറ്റൊരു മദ്ധ്യസ്ഥനോ ആവശ്യമില്ല. രക്ഷ ആസൂത്രണം ചെയ്യുന്ന ദൈവവും, അതു നിവർത്തിക്കുന്ന കർത്താവും ക്രിസ്തുവുമായ മനുഷ്യനും ഒരുവനത്രേ. യേശുവിൻ്റെ പുനരുത്ഥാനത്തിൽ വിശ്വസിക്കാതിരുന്ന വിശ്വാസത്തിൽ അല്പം ബലഹീനനായ തോമാസ് പിന്നത്തേതിൽ പശ്ചാത്താപ വിവശനായി യേശുവിനെ വിളിച്ചത്: “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ (യോഹ, 20:28) എന്നാണ്. യോഹന്നാൻ ഇത് രേഖപ്പെടുത്തുമ്പോൾ സൃഷ്ടിതാവായ ദൈവവും രക്ഷിതാവായ ക്രിസ്തുവും ഒരുവൻ തന്നെയാണെന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ അടിവരയിടുകയാണ്.
ദൈവവും കർത്താവും യേശുക്രിസ്തൂ തന്നെയാണെന്നതിനു അനവധി തെളിവുകൾ പൂതിയനിയമത്തിൽ ഉണ്ട്; ‘ദൈവമായ കർത്താവു’ എന്ന പ്രയോഗം പുതിയനിയമത്തിൽ ഇരുപതു പ്രാവശ്യമുണ്ട്: (മത്താ, 47; 4:10; 22:37; മർക്കൊ, 12:29; 12:30; ലൂക്കൊ, 1:16; 1:68; 4:8; 4:12; 10:27; പ്രവൃ, 2:39; 3:22; വെളി, 1:8; 15:3; 16:7; 18:8; 19:6; 21:22; 22:5; 22:6). ഇതിൽ ചില വാക്യങ്ങൾ കാണിക്കാം: “എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു:” (മർക്കൊ, 12:29). ഇവിടെ, ദൈവവും കർത്താവുമായി ഏകനെയുള്ളുവെന്ന് യേശുക്രിസ്തുവിൻ്റെ വാക്കുകളാൽ മർക്കൊസ് സാക്ഷ്യപ്പെടുത്തുന്നു. യോഹന്നാൻ സ്നാപകനെക്കുറിച്ചുള്ള ദർശനം സെഖര്യാവിന് ദൂതൻ മുഖാന്തരം ഉണ്ടായപ്പോൾ, ദൂതൻ യോഹന്നാനെക്കുറിച്ചു പറയുന്നു: “അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും:” (ലൂക്കോ, 1:16). ഇവിടെ ദൂതൻ പറയുന്ന ‘അവൻ’ ഏലീയാവിൻ്റെ ആത്മാവോടും ശക്തിയോടും കൂടെ വന്ന യോഹന്നാൻ സ്നാപകനാണ്. ഈ വാക്യത്തിലെ ‘അവരുടെ ദൈവമായ കർത്താവു’ ആരാണ്? യിസ്രായേലിൻ്റെ ദൈവം യഹോവയാണ്. (പുറ, 5:1). അപ്പോൾ, ജഡത്തിൽ വെളിപ്പെട്ടതാരാണ്? അതിൻ്റെ ഉത്തരം യോഹന്നാൻ ജനിച്ചുകഴിയുമ്പോൾ, പരിശുദ്ധാത്മാവു നിറഞ്ഞവനായി സെഖര്യാവ് പ്രവചിക്കുന്നുണ്ട്: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും. (ലൂക്കോ, 1:68). യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അടുത്തഭാഗം: അവൻ ഒരാളെ അയച്ചു ജനത്തിനു ഉദ്ധാരണം നല്കുമെന്നാണോ? അല്ലെങ്കിൽ, അവൻ തൻ്റെ പുത്രനെ അയച്ച് ഉദ്ധാരണം നല്കുമെന്നോ? രണ്ടുമല്ലല്ലോ, പിന്നെന്താണ്??? “അവൻ തൻ്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും. ഒന്നുകൂടി പറഞ്ഞാൽ; യിസ്രായേലിന്റെ ദൈവമായ കർത്താവു തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” വന്നതാരാണ്? ജഡത്തിൽ വെളിപ്പെട്ടവനായി തൻ്റെ ജനത്തെ സന്ദർശിച്ചു അവരുടെ പാപങ്ങളെ ചുമന്നൊഴിച്ചവനാരാണോ? അവനാണ് യിസ്രായേലിൻ്റെ ദൈവവും കർത്താവും. സ്നാപകനെക്കുറിച്ചു സെഖര്യാവിൻ്റെ ഒരു പ്രവചനം കൂടിയുണ്ട്: “നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും: (ലൂക്കോ, 1:76). ‘അത്യുന്നതന്റെ പ്രവാചകൻ’ എന്നു വിളിക്കപ്പെടും. യോഹന്നാൻ ആരെക്കുറിച്ചാണ് പ്രവചിച്ചത്? തൻ്റെ പിന്നാലെവരുന്ന ബലവാനെക്കുറിച്ചാണ്? യോഹന്നാൻ്റെ പിന്നാലെ സ്വന്തംജനത്തെ സന്ദർശിക്കാൻ വന്നവനാരാണോ അവനാണ് അത്യുന്നതൻ. വെളിപ്പാടിലെ വാക്യങ്ങളും നോക്കുക: “ഞാൻ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള ദൈവമായ കർത്താവു അരുളിച്ചെയ്യുന്നു:” (വെളി, 1:8). “അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടതു; ഹല്ലെലൂയ്യാ! സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏറ്റിരിക്കുന്നു:” (വെളി, 19:6). “മന്ദിരം അതിൽ കണ്ടില്ല; സർവ്വശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു:” (വെളി, 21:22). മേല്പറഞ്ഞ വാക്യങ്ങളിൽ യേശുവിനെ സ്പഷ്ടമായി ‘ദൈവമായ കർത്താവു’ എന്നു വിളിച്ചിരിക്കുന്നു. പുതിയ യെരൂശലേമിനെക്കുറിച്ചു പറയുമ്പോൾ; ‘സൂര്യനും ചന്ദ്രനും ആവശ്യമില്ല; കുഞ്ഞാടു അതിന്റെ വിളക്കു ആകുന്നു’ (വെളി, 21:23) എന്നു പറയുന്നു. 22:5-ൽ: “ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല” എന്നും പറയുന്നു. ലോകത്തിൻ്റെ പാപങ്ങൾ ചുമന്നോഴിച്ചുകളഞ്ഞ കുഞ്ഞാടു തന്നെയാണ് ‘ദൈവവും കർത്താവും’ എന്നു അസന്ദിഗ്ധമായി പ്രഖ്യാപിച്ചുകൊണ്ടാണ് പുതിയനിയമം അവസാനിക്കുന്നതും.
ദൈവവും കർത്താവും ഒരുവൻ തന്നെയാണെന്നുള്ളതിൻ്റെ അഥവാ, സൃഷ്ടിതാവായ ദൈവത്തെയും കർത്താവും രക്ഷിതാവുമായ മനുഷ്യനെയും വേർതിരിച്ചുകാണിക്കുന്ന സുദൃഢമായ തെളിവാണ് 1കൊരിന്ത്യർ 8:6-ൽ: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” പിതാവായ ഏകദൈവമേ നമുക്കള്ളൂവെങ്കിൽ, ആ ദൈവത്തിൽനിന്ന് വ്യതിരിക്തനായ മറ്റൊരു ദൈവം ആകാശത്തിലോ ഭൂമിയിലോ ഉണ്ടാകുക സാദ്ധ്യമല്ല. എന്നാൽ, സകലത്തിൻ്റെയും മുഖാന്തരവും സകലത്തിനും കാരണഭൂതനുമായ ഒരു കർത്താവു നമുക്കുണ്ടുതാനും. നമ്മുടെ പാപങ്ങളെപ്രതി തന്നെത്താൻ ഏല്പിച്ചുകൊടുത്തിട്ടു മരിച്ചുയിർത്തെഴുന്നേറ്റ മനുഷ്യനായ യേശുക്രിസ്തു. പിതാവായ ഏകദൈവവും മനുഷ്യപുത്രനായ കർത്താവും. ഏകസത്യദൈവമായ യഹോവയുടെ ദൈവത്വവും മനുഷ്യത്വവുമാണ് ദൈവവും കർത്താവും എന്ന പ്രയോഗം. ചില പ്രയോഗങ്ങൾ നോക്കാം: “നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ:” (റോമ, 1:4. ഒ.നോ: റോമ, 16:20; 1കൊരി, 1:3; 2കൊരി, 1:2; ഗലാ, 1:3,4; എഫെ, 1:1; 6:23; ഫിലി, 1:2; 1തിമൊ, 1:2; 2തെസ്സ, 1:2; 1:11; 2:16; 2തിമൊ, 1:2; ഫിലേ, 1:3; 2പത്രൊ, 1:2). “നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം:” (റോമ, 5:1). “ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ:” (റോമ, 6:23). “കർത്താവായ യേശുക്രിസ്തുമുഖാന്തരം ഞാൻ ദൈവത്തിന്നു സ്തോത്രം; (റോമ, 7:25). “കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹം:” (റോമ, 8:39). “കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും:” (1കൊരി, 6:11). “കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവം:” (1കൊരി, 15:57). “ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലൻ:” (എഫെ, 1:1; കൊലൊ, 1:1). “യേശുക്രിസ്തു കർത്താവു എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറയും:” (ഫിലി, 2:11). “കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു സ്തോത്രം:” (എഫെ, 5:20). “കർത്താവിൽ ധൈര്യം പൂണ്ടു ദൈവത്തിന്റെ വചനം പ്രസ്താവിച്ചു:” (ഫിലി, 1:14). “എല്ലാ നാവും ‘യേശുക്രിസ്തു കർത്താവു’ എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറയേണ്ടിവരും:” (ഫിലി, 2:11). “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം:” (കൊലൊ, 3:17). “പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലും ഉള്ള സഭ:” (1തെസ്സ, 1:1; 2തെസ്സ, 1:1). “കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രത്യാശയുടെ സ്ഥിരതയും നമ്മുടെ ദൈവവും പിതാവുമായവന്റെ സന്നിധിയിൽ:” (1തെസ്സ, 1:3). “ദൈവവും പിതാവുമായവനും നമ്മുടെ കർത്താവായ യേശുവും:’ (1തെസ്സ, 3:11). “കർത്താവായ യേശു തന്റെ സകലവിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷതയിൽ നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ വിശുദ്ധീകരണത്തിൽ അനിന്ദ്യരായി വെളിപ്പെടുംവണ്ണം:” (1തെസ്സ, 3:13). “കർത്താവു താൻ ഗംഭീരനാദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരും:” (1തെസ്സ, 4:16). സമാധാനത്തിന്റെ ദൈവം തന്നേ ….. യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ” (1തെസ്സ, 5:23). “കർത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തു:” (2തെസ്സ, 2:13). “ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസൻ:” (യാക്കോ, 1:1). “ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തർ:” (യൂദാ, 1:4). “കർത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ:” (യൂദാ, 1:21). “കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു:” (യൂദാ, 1:24). ദൈവവും കർത്താവും ആത്മാവും എന്നു പറയുന്ന വേദഭാഗങ്ങളുമുണ്ട്: “കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും:” (2കൊരി, 13:14). “കർത്താവു താൻ പറഞ്ഞുതുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധവീര്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും:” (എബ്രാ, 2:3). “പിതാവായ ദൈവത്തിന്റെ മുന്നറിവിന്നു ഒത്തവണ്ണം ആത്മാവിന്റെ വിശുദ്ധീകരണം പ്രാപിച്ചു അനുസരണം കാണിപ്പാനും യേശുക്രിസ്തുവിന്റെ രക്തത്താൽ തളിക്കപ്പെടുവാനുമായി:” (1പത്രൊ, 1:2). ഇവിടെയൊക്കെയും ദൈവവും കർത്താവും ആത്മാവും ഒരുവൻ തന്നെയാണെന്നു മനസ്സിലാക്കാവുന്നതാണ്.
ദൈവത്വവും മനുഷ്യത്വവും വേർതിരിച്ചു കാണിക്കുമ്പോൾത്തന്നെ, പിതാവും പുത്രനും ഏകദൈവവും ഏകവ്യക്തിയുമാണെന്നു സ്പഷ്ടമായി മനസ്സിലാക്കാവുന്ന വാക്യങ്ങളും അനവധിയുണ്ട്: “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു:” (യോഹ, 1:18). ഇവിടെ ‘മടിയിൽ’ എന്ന പരിഭാഷ തെറ്റാണ് bosam എന്ന പദത്തിനു നെഞ്ച്, മനസ്സ്, മാറിടം, വക്ഷസ്, ഹൃദയം ഏന്നൊക്കെയാണർത്ഥം. “എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നുകൊടുത്തിരിക്കുന്നു:” (യോഹ, 5:22). “പുത്രനെ ബഹുമാനിക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല:” (യോഹ, 5:23). “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു:” (യോഹ, 8:19). “എന്നിൽ വിശ്വസിക്കുന്നവൻ എന്നിലല്ല എന്നെ അയച്ചവനിൽ തന്നേ വിശ്വസിക്കുന്നു:” (യോഹ, 12:44). “ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും അവനിൽ മഹത്വപ്പെട്ടിരിക്കുന്നു;” (യോഹ, 13:31). “നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു:” (യോഹ, 14:7). “എന്നെ പകെക്കുന്നവൻ എന്റെ പിതാവിനെയും പകെക്കുന്നു:” (യോഹ, 15:23). “ഇപ്പോഴോ അവർ എന്നെയും എന്റെ പിതാവിനെയും കാൺകയും പകെക്കുകയും ചെയ്തിരിക്കുന്നു:” (യോഹ, 15:24). “അവർ പിതാവിനെയും എന്നെയും അറിയായ്കകൊണ്ടു ഇങ്ങനെ ചെയ്യും:” (യോഹ, 16:3). “ഏകസത്യദൈവമായ നിന്നെയും (പിതാവ്) നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു:” (1യോഹ, 2:22). “ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു:” (2യോഹ, 1:9).
വേദപുസ്തകത്തിൽ പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നും, ദൈവം ക്രിസ്തു ആത്മാവെന്നും പറഞ്ഞിരിക്കുന്നതാണ് ത്രിത്വമായിട്ട് അഥവാ, സമനിത്യരായ മൂന്നു വ്യക്തികളായിട്ട് പണ്ഡിതന്മാർ മനസ്സിലാക്കുന്നത്. അനേകം വേദഭാഗങ്ങളിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരുമിച്ചു പറയപ്പെട്ടിട്ടുണ്ട്: “പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും:” (ലൂക്കോ, 1:35). “യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു; ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി: (മത്താ, 3:1617; മർക്കൊ, 1:9-11; ലൂക്കൊ, 3:22,23; യോഹ, 1:32,33). “ഞാൻ (പുത്രൻ) പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും:” (യോഹ, 14:16. ഒ.നോ: മത്താ, 28:19; യോഹ, 14:26; പ്രവൃ, 1:4; 2:33; 7:55; 10:38; 11:7; 20:28; റോമ, 8:8-10; 8:11; 14:17,18; 1കൊരി, 12:4-6; 2കൊരി, 1:12,22; 13:14; ഗലാ, 3:11-14; 4:6; എഫെ, 2:18; 3:14-17; 4:4-6; 2തെസ്സ, 2:13; തീത്തൊ, 3:6,7; എബ്രാ, 2:3,4; 6:4-6; 1പത്രൊ, 1:2; 1യോഹ, 5:7; യൂദാ, 1:20,21) തുടങ്ങിയവ. പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് ഏകസത്യദൈവമായ യഹോവയുടെ അല്ലെങ്കിൽ, യേശുക്രിസ്തുവിൻ്റെ മൂന്നു പദവികൾ അഥവാ, പ്രത്യക്ഷതകൾ മാത്രമാണ്. (യെഹെ, 1:28; 1തിമൊ, 3:16; പ്രവൃ, 2:3). അത് മത്തായി 28:19-ൽ മൂന്നു സ്ഥാനപ്പേരുകളും ചേർത്തു ‘നാമം’ എന്നു ഏകവചനത്തിൽ പറഞ്ഞിരിക്കുന്നതിനാൽ സ്ഫടികസ്ഫുടം വ്യക്തമാണ്: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.
പഴയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമം യഹോവയാണ്: “എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും; യഹോവ അരുളിച്ചെയ്തതുപോലെ സിയോൻ പർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും: (യോവേ 2:32). എന്നാൽ പുതിയനിയമത്തിൽ ആ നാമം കർത്താവായ യേശുക്രിസ്തുവാണ്: “എന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.” (പ്രവൃ, 2:21. ഒ.നോ:4:12; 10:43; റോമ, 10:9, 13). പഴയനിയമത്തിൽ യിസ്രായേൽജനം വിളിച്ചപേക്ഷിച്ചിരുന്ന നാമവും യഹോവയുടേതാണ്: “നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവൻ നമുക്കു അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളു? (ആവ, 4:7). “സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും; എന്റെ ശത്രുക്കളിൽനിന്നു താൻ എന്നെ രക്ഷിക്കും:” (2ശമൂ, 22:4). എന്നാൽ, പുതിയനിയമത്തിൽ ആദിമസഭയിലെ എബ്രായ ക്രിസ്ത്യാനികളും ജാതീയ ക്രിസ്ത്യാനികളും വിളിച്ചപേക്ഷിച്ച നാമം കർത്താവായ യേശുക്രിസ്തുവിൻ്റേതാണ്: “ഇവിടെയും നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ ഒക്കെയും പിടിച്ചുകെട്ടുവാൻ അവന്നു മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ടു എന്നു ഉത്തരം പറഞ്ഞു:” (പ്രവൃ, 9:14). “ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ, എഴുതുന്നതു;” (1കൊരി, 1:2). യഹോവയും യേശുക്രിസ്തുവും അഥവാ, ദൈവും കർത്താവും ഒരാൾ തന്നെയാണെന്ന് മനസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ???
പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളല്ല പ്രത്യുത, ഏകവ്യക്തിത്വത്തിനു ഉടമയാണെന്നതിനു ആന്തരികവും ബാഹ്യവുമായ ശക്തമായ ഓരോ തെളിവുകൂടി നല്കാം. ആന്തരികം: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും” (മത്താ, 28:19). പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യതിരിക്തരായ വ്യക്തികളാണെങ്കിൽ ‘പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം’ എന്ന വാക്യാംശം (phrase) വ്യാകരണ നിയമപ്രകാരം തെറ്റാണ്. ഉദാഹരണമായി: ‘പത്രൊസിൻ്റെയും പൗലൊസിൻ്റെയും യോഹന്നാൻ്റെയും നാമം’ എന്നു പറയാൻ കഴിയുമോ? ഇല്ല. കാരണം, അവർ വ്യത്യസ്തരായ മൂന്നു വ്യക്തികളാണ്. ആകയാൽ, ‘നാമം’ എന്ന ഏകവചനമല്ല; പ്രത്യുത, ‘നാമങ്ങൾ’ എന്ന ബഹുവചനമാണ് ശരി. മത്തായി 28:19-ൽ “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം” എന്നു പറഞ്ഞിരിക്കയാൽ, മൂന്നു പദവികളും ഏകവ്യക്തിയുമാണെന്നു തെളിയുന്നു. ആ വ്യക്തിയുടെ നാമം ‘കർത്താവായ യേശുക്രിസ്തു’ എന്നാണെന്ന് പ്രവൃത്തികളിൽ (2:38; 8:16; 10:48; 19:5) അപ്പൊസ്തലന്മാർ സ്നാനം കഴിപ്പിച്ചതിൽനിന്ന് സ്ഫടികസ്ഫുടമായി തെളിയുന്നു. ബൈബിൾ അബദ്ധരഹിതമാണെന്നു വിശ്വസിക്കുന്നവർക്ക് പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരൊറ്റ വ്യക്തിയാണെന്ന് മനസ്സിലാക്കാൻ മേൽവിവരിച്ച ഒരു തെളിവു മാത്രം മതിയാകും. ബാഹ്യം: അസ്തിത്വദ്യോതകമാണ് പേര്. പേർകൂടാതെ ഒന്നും നിലനില്ക്കുന്നില്ല. അഥവാ, അസ്തിത്വമുള്ള ഏതിൻ്റെയെങ്കിലും കൂടെയല്ലാതെ (വസ്തു, വ്യക്തി) പേരിനു സ്വതന്ത്രമായി നിലനില്ക്കാൻ കഴിയില്ല. പുതിയനിയമത്തിലെ പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് ഒരു പേരല്ല; സ്ഥാനപ്പേരാണ്. പേർ ഒരു വ്യക്തിയെ തിരിച്ചറിയാനുള്ള ഉപാധിയും, സ്ഥാനപ്പേർ ആ വ്യക്തി അലങ്കരിക്കുന്ന പദവി അഥവാ, സ്ഥാനത്തെ കുറിക്കുന്നതുമാണ്. പുതിയനിയമത്തിൽ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നതിൽ, പുത്രനു മാത്രമേ ഒരു പേർ പറഞ്ഞിട്ടുള്ളൂ. ഇതു ബൈബിൾ വെളിപ്പെടുത്തുന്ന ഏകസത്യദൈവം ഏക വ്യക്തിത്വത്തിനു ഉടമയാണെന്നു അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയാണ്. ഭാഷാപരവും, യുക്തിസഹവും, ശാസ്തീയവുമായ ശക്തമായൊരു തെളിവുകൂടിയാണിത്.
പഴയനിയമത്തിൽ; അബ്രാഹാമിനു കനാനിൽവെച്ചും (ഉല്പ, 17:1-3), മമ്രേയുടെ തോപ്പിൽവെച്ചും പ്രത്യക്ഷനായ യഹോവയും (18:1,2), മോശെയും അഹരോനും നാദാബും അബീഹൂവും എഴുപതു മൂപ്പന്മാരും കണ്ട ദൈവവും (പുറ, 24:9-11), മാനോഹയുടെ കയ്യാൽ യാഗം സ്വീകരിച്ചിട്ട് യാഗാഗ്നിക്കൊപ്പം കയറിപ്പോയ യഹോവയും (ന്യായാ, 13:19-22), ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ യെശയ്യാവ് കണ്ട, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്ന കർത്താവും (യെശ, 6:1,2), കെബാർ നദീതീരത്തുവെച്ച് യെഹെസ്ക്കേൽ കണ്ട യഹോവയും (1:26-28), ഊലായി തീരത്തുവെച്ചു ദാനീയേൽ കണ്ട മനുഷ്യസദൃശനും (8:16-18), ദമസ്കൊസിനു സമീപത്തുവെച്ചു സൂര്യനെ വെല്ലുന്ന പ്രകാശത്തോടെ പൗലൊസിനോടു സംസാരിച്ചവനും (പ്രവൃ, 9:3-5; 26:13), പത്മോസിൽവെച്ചു യോഹന്നാനു വെളിപ്പെട്ടവനും (വെളി, 1:12-17) ഒരുവൻ തന്നെയാണ്. ഇവിടെയൊക്കെയും മഹാദൈവത്തെ ദർശിച്ചവർ സ്രാഷ്ടാംഗം വീഴുകയോ, മരിച്ചവരെപ്പോലെ ആകുകയോ ചെയ്തിട്ടുണ്ട്. ജഡത്തിൽ വെളിപ്പെട്ട മനുഷ്യപുത്രനെ (1തിമൊ, 3:16) തിരിച്ചറിഞ്ഞവരും അവനെ കുമ്പിട്ടാരാധിച്ചതായി കാണാം: (മത്താ, 2:2; 2:8; 2:11; 8:2; 9:18; 14:33; 15:25; 18:26; 20:20; 28:9; 28:17; മർക്കൊ, 5:6; ലൂക്കൊ, 24:52; യോഹ, 9:38; എബ്രാ, 1:6). ഈ യാഥാർത്ഥ്യം ബൈബിളിൽനിന്ന് മനസ്സിലാക്കി ഹൃദയപൂർവ്വം അംഗീകരിക്കുമ്പോഴാണ് നാമോരോരുത്തരും ഉത്തമ വിശ്വാസികളായി മാറുന്നത്.
പൗലൊസ് കൊരിന്ത്യരോടു പറയുന്ന ഒരു വസ്തുതയുണ്ട്: “ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മർമ്മമായി ഞങ്ങൾ പ്രസ്താവിക്കുന്നു. അതു ഈ ലോകത്തിന്റെ പ്രഭുക്കന്മാർ ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു:” (1കൊരി, 2:7,8). ലോകത്തിൻ്റെ രക്ഷയെക്കരുതി ക്രിസ്തു യഥാർത്ഥത്തിൽ ആരാണെന്നുള്ളത് യെഹൂദന്മാർക്ക് മറയ്ക്കപ്പെട്ടിരുന്നു. അറിഞ്ഞിരുന്നുവെങ്കിൽ അവർ അവനെ ക്രൂശിക്കയില്ലായിരുന്നു. അവരുടെ കണ്ണു കുരുടാക്കിയിരുന്നു: (യോഹ, 12:40). രണ്ടായിരം വർഷങ്ങക്കിപ്പുറവും ദൈവമക്കളായ നമ്മിൽ പലരുടേയും കണ്ണുകൾക്ക് ഹ്രസ്വദൃഷ്ടിയും, തിമിരവും, കൂരിരുട്ടും ബാധിച്ചിരിക്കയാണ്. വിവിദോപദേശങ്ങൾ മുറുകെപ്പിടിക്കുന്ന നൂറുകണക്കിനു ക്രൈസ്തവ വിഭാഗങ്ങൾ ഇന്നു ലോകത്തുണ്ട്. യേശു ദൈവമാണെന്നും അല്ലെന്നും വിശ്വസിക്കുന്നവർ ഇക്കൂട്ടത്തിലുണ്ട്. ഇവർക്കെല്ലാവർക്കും പൊതുവായിട്ടുള്ള സാമ്യമെന്താണെന്നു ചോദിച്ചാൽ; യേശുവാണ് ഏകരക്ഷകൻ അഥവാ, രക്ഷയ്ക്കായുള്ള ഏകനാമം ‘കർത്താവായ യേശുക്രിസ്തു’ ആണെന്ന് ഏകദേശം എല്ലാവരുംതന്നെ വിശ്വസിക്കുന്നുണ്ട് എന്നുള്ളതാണ്. എന്നാൽ, ‘യേശു ഏകരക്ഷകൻ’ എന്നുള്ളത് ഒരു സാമാന്യ അറിവ് മാത്രമാണ്. എബ്രായലേഖകൻ്റെ ഭാഷയിൽ പറഞ്ഞാൽ, ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം മാത്രമാണത്. ക്രിസ്തുവിൽ പരിജ്ഞാനപൂർത്തി പ്രാപിച്ചവർക്ക് സവിശേഷമായ ഒരു തിരിച്ചറിവുകൂടിയുണ്ട്; “ഏകരക്ഷകൻ മാത്രമല്ല, ഏകസത്യദൈവവും കർത്താവായ യേശുക്രിസ്തുവാണ്. അഥവാ, പഴയനിയമത്തിൽ വെളിപ്പെട്ട യഹോവ എന്ന അതിപരിശുദ്ധ നാമമുള്ളവൻ തന്നെയാണ് പുതിയനിയമത്തിൽ യേശു എന്ന പേരിലും പുത്രൻ എന്ന സ്ഥാനപ്പേരിലും വെളിപ്പെട്ടവൻ.” ഈ തിരിച്ചറിവ് എല്ലാവർക്കുമുണ്ടാകാൻ ദൈവമായ കർത്താവ് സഹായിക്കട്ടെ!
“മോശെയുടെ പുസ്തകം വായിക്കുമ്പോൾ മൂടുപടം ഇന്നേയോളം അവരുടെ ഹൃദയത്തിന്മേൽ കിടക്കുന്നു. കർത്താവിങ്കലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും:” (2കൊരി, 3:15-16).
താൻ ആകാശങ്ങളും ഭൂമിയും അഥവാ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുന്നവനാണന്നും സ്വർഗ്ഗം എൻ്റെ സിംഹാനവും ഭൂമി എൻ്റെ പാദപീഠം ആണെന്നും ദൈവം പറയുന്നു: (യിരെ, 23:23,24; യെശ, 66:1). ദൈവത്തെ ഒളിച്ച് എവിടെയും പോകാൻ കഴിയില്ലെന്നും സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നാൽ അവിടെയും ദൈവമുണ്ടെന്നു ദാവീദ് പറയുന്നു: (139:7-10). ദൈവം സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അടങ്ങുകയില്ലെന്നു ജ്ഞാനികളിൽ ജ്ഞാനിയായിരുന്ന ശലോമോൻ പറയുന്നു: (1രാജാ, 8:27; 2ദിന, 2:6; 6:18). “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ് പൗലൊസ് അഥേനരോട് പറയുന്നത്: (പ്രവൃ, 7:28). അവനിലാണ് നാം ചരിക്കയും ഇരിക്കുകയും ചെയ്യുന്നതെന്നു പറഞ്ഞാൽ; ദൈവം പ്രപഞ്ചത്തിൽ ഉള്ളിൽ നിറഞ്ഞുനില്ക്കുന്നവനാണ് എന്നല്ല; സകലതും അഥവാ, പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ്. ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. മൂന്നു വ്യത്യസ്ത വ്യക്തികളുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? മനുഷ്യരുടെ ബുദ്ധിയെയും യുക്തയെയും വെല്ലുവിളിക്കുന്ന ദുരുപദേശങ്ങളാണ് പലരും പഠിപ്പിക്കുന്നത്. “അവരിൽ (in their) എന്നല്ല; അവനിൽ (in him) അല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. ദൈവം മൂന്നു വ്യത്യസ്ത വ്യക്തികളാണെങ്കിൽ, അവരിൽ ആരുമൊരുനാളും കാണാത്ത കാണ്മാൻ കഴിയാത്ത സർവ്വവ്യാപിയായ ദൈവം ആരാണെന്നു പറയും
ദൈവം പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കയാണ് അഥവാ പ്രപഞ്ചത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നതെന്ന് പറഞ്ഞാലുള്ള കുഴപ്പം എന്താണെന്നറിയാമോ? സ്രഷ്ടാവായ ദൈവം സൃഷ്ടിയെ ആശ്രയിച്ചാണ് നില്നില്ക്കുന്നതെന്ന് വരും. എന്നാൽ അങ്ങനെയല്ല; ദൈവം ഒന്നിൽനിന്നും ഒന്നും ആദേയം ചെയ്യുന്നവനോ, ആരെയും ആശ്രയിക്കുന്നവനോ അല്ല; സ്വയം നിലനില്ക്കുന്നവനാണ്. സർവ്വപ്രപഞ്ചവും സ്ഥിതിചെയ്യുന്നതും സകലവും ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതും പ്രപഞ്ചത്തെക്കാൾ വലിയവനായ ദൈവത്തിനുള്ളിലാണ്; അവനെ ആശ്രയിച്ചാണ് സകലവും നില്ക്കുന്നത്. “ട്രിനിറ്റിയുടെ വിശ്വാസത്തിൽ ദൈവമെന്നു പറഞ്ഞാൽ സമനിത്യരും വ്യതിരിക്തരുമായ മൂന്നുപേരാണ്. പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്. സമനിത്യരും വ്യത്യസ്തരുമായ മൂന്നുപേരുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഇക്കാണുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ചു നിങ്ങളൊന്നു ചിന്തിച്ചുനോക്കിക്കേ. ദൈവാത്മാവുള്ളവർ മാത്രം ചിന്തിച്ചാൽ മതി. അല്ലാതുള്ളവർക്ക് മൂന്നല്ല, മുന്നൂറ് പേരുടെ ഉള്ളിലാണ് പ്രപഞ്ചം സ്ഥിതിചെയ്യുന്നതെന്ന് പറഞ്ഞാലും പൊട്ടന്മാരെപ്പോലെ അംഗീകരിക്കും. ഒപ്പം, പ്രപഞ്ചത്തെക്കാൾ വലിയവനും അദൃശ്യനുമായ മൂന്നു ദൈവങ്ങളിൽ അല്ലെങ്കിൽ വ്യക്തികളിൽ ഒരാളാണ് ഭൂമിയിൽവന്ന് ക്രൂശിൽ മരിച്ചതെന്നുകൂടി ചിന്തിച്ചാൽ അതോടെ ത്രിത്വവിശ്വാസം പൂർണ്ണമാകും.” അദൃശ്യനായ ഏകദൈവം മനുഷ്യരെപ്പോലെ വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല; അതൊക്കെ ദുരുപദേശത്തിൻ്റെ ഭാഗമായി പലരും മെനഞ്ഞെടുത്ത സങ്കല്പങ്ങളാണ്. ദൈവത്തിന് വെളിപ്പാടുകൾ (manifestations) അഥവാ പ്രത്യക്ഷതകളാണുള്ളത്. അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളെയാണ് പഴയപുതിയനിയമങ്ങളിൽ ഭക്തന്മാർ കണ്ടത്. “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17).
യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും (2രാജാ, 19:15) ദൈവത്തിനു സദൃശനായോ സമനായോ മറ്റൊരുത്തനും ഇല്ലെന്നും ദൈവത്തിന്റെ വചനം അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. ‘എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല’ (യെശ, 43:10) ‘ഞാൻ ഒരുത്തനെയും അറിയുന്നില്ലെന്നു’ (യെശ, 44:8) യഹോവ തന്നെ പറയുന്നു. “യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). ഏകസത്യദൈവത്തിന് ബഹുത്വമുണ്ടെന്നു പഠിപ്പിക്കുന്ന എല്ലാ ദുരുപദേശങ്ങളിൽനിന്നും ഒഴിഞ്ഞുനില്ക്കുവാൻ തെളിവുകളെല്ലാം ചുവടെ ചേർക്കുന്നു:
1. ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ; (പുറ, 8:10)
2. സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു ഈ പ്രാവശ്യം ഞാൻ എന്റെ ബാധകളൊക്കെയും നിന്റെ മേലും നിന്റെ ഭൃത്യന്മാരുടെ മേലും നിന്റെ ജനത്തിന്മേലും അയക്കും. (പുറ, 9:14)
5. യഹോവെക്കു മാത്രമല്ലാതെ (only) വേറെ ദൈവങ്ങൾക്കു യാഗം കഴിക്കുന്നവനെ നിർമ്മൂലമാക്കേണം. (പുറ, 22:20). bad
6. യഹോവയോടു നിങ്ങൾ മത്സരിക്കമാത്രം (only) അരുതു; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുതു; അവർ നമുക്കു ഇരയാകുന്നു; അവരുടെ ശരണം പോയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ടു അവരെ ഭയപ്പെടരുതു. (സംഖ്യാ, 14:9). [യഹോവയ്ക്ക് വിരോധമായി മാത്രം മത്സരിക്കരുത്: ബെ.ബെ] ak
7. കർത്താവായ യഹോവേ, നിന്റെ മഹത്വവും നിന്റെ ഭുജവിര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്റെ ക്രിയകൾപോലെയും നിന്റെ വീര്യപ്രവൃത്തികൾപോലെയും ചെയ്വാൻ കഴിയുന്ന ദൈവം സ്വർഗ്ഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളു? (ആവ, 3:24)
8. നിനക്കോ ഇതു കാണ്മാൻ സംഗതിവന്നു; യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ. (ആവ, 4:35)
9. ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക. (ആവ, 4:39)
11. യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. (ആവ, 6:4)
12. യഹോവ തനിയേ (alone) അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല. (ആവ, 32:12). badad
13. ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ. ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൌഖ്യമാക്കുന്നു; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ഇല്ല. (ആവ, 32:39)
14. യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്റെ സഹായത്തിന്നായി അവൻ ആകാശത്തുടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു. (ആവ, 33:26)
15. ഞങ്ങൾ മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കും; നിന്റെ ദൈവമായ യഹോവ (only) മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരുന്നാൽ മതി. (Only the LORD thy God be with thee, as he was with Moses – മോശെയോടുകൂടി ഇരുന്നതുപോലെ ദൈവമായ യഹോവ മാത്രം നിൻ്റെകൂടെ ഇരുന്നാൽമതി). (യോശു, 1:17) raq
16. കേട്ടപ്പോൾ തന്നേ ഞങ്ങളുടെ ഹൃദയം ഉരുകി; നിങ്ങളുടെ നിമിത്തം എല്ലാവർക്കും ധൈര്യം കെട്ടുപോയി; നിങ്ങളുടെ ദൈവമായ യഹോവ തന്നേ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു. (യോശു, 2:11)
17. യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല. (1ശമൂ, 2:2)
18. അപ്പോൾ ശമൂവേൽ എല്ലാ യിസ്രായേൽ ഗൃഹത്തോടും: നിങ്ങൾ പൂർണ്ണഹൃദയത്തോടെ യഹോവയിങ്കലേക്കു തിരിയുന്നു എങ്കിൽ അന്യദൈവങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളഞ്ഞു നിങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്കു തിരിക്കയും അവനെ മാത്രം (only) സേവിക്കയും ചെയ്വിൻ; എന്നാൽ അവൻ നിങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു വിടുവിക്കും എന്നു പറഞ്ഞു. (1ശമൂ, 7:3). bad
19. അങ്ങനെ യിസ്രായേൽമക്കൾ ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞു യഹോവയെ മാത്രം (only) സേവിച്ചു. (1ശമൂ, 7:4). bad
20. യഹോവയെ (only) ഭയപ്പെട്ടു പൂർണ്ണഹൃദയത്തോടും പരമാർത്ഥതയോടുംകൂടെ സേവിക്കമാത്രം ചെയ്വിൻ; അവൻ നിങ്ങൾക്കു എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്നു ഓർത്തുകൊൾവിൻ. (1ശമൂ, 12:24). [only fear the Jehovah] ak
21. അതുകൊണ്ടു കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല. (2ശമൂ, 7:22)
22. യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു? (2ശമൂ, 22:32)
23. യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്ന നിന്നെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല. (1രാജാ, 8:23)
24. “ഞങ്ങളുടെ പിതാക്കന്മാർക്കു നീ കൊടുത്ത ദേശത്തു അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്നെ ഭയപ്പെടേണ്ടതിന്നു നീ ഓരോരുത്തന്റെ ഹൃദയത്തെ അറിയുന്നതുപോലെ ഓരാരുത്തന്നു അവനവന്റെ നടപ്പുപോലെയൊക്കെയും ചെയ്തരുളേണമേ; നീ മാത്രമല്ലോ (only) സകലമനുഷ്യപുത്രന്മാരുടെയും ഹൃദയത്തെ അറിയുന്നതു.” (1രാജാ, 8:40) bad
25. യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്നു ഭൂമിയിലെ സകല ജാതികളും അറിയേണ്ടതിന്നു. (1രാജാ, 8:59)
26. ജനം എല്ലാം അതു കണ്ടു കവിണ്ണുവീണു: യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം എന്നു പറഞ്ഞു. (1രാജാ, 18:39)
27. കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.(2രാജാ, 19:15). bad
28. ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (only) യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ. (2രാജാ, 19:19). bad
29. ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല. (1ദിന, 17:20)
30. യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല. (2ദിന, 6:14)
31. “നീ മാത്രമല്ലോ (only) മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്നതു.” (2ദിന, 6:31) bad
32. ആസാ തന്റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചു: യഹോവേ, ബലവാന്നും ബലഹീനന്നും തമ്മിൽ കാര്യം ഉണ്ടായാൽ സഹായിപ്പാൻ നീയല്ലാതെ മറ്റാരുമില്ല; ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ, സഹായിക്കേണമേ; നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു; നിന്റെ നാമത്തിൽ ഞങ്ങൾ ഈ പുരുഷാരത്തിന്നു നേരെ പുറപ്പെട്ടുവന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മർത്യൻ നിന്റെ നേരെ പ്രബലനാകരുതേ എന്നു പറഞ്ഞു. (2ദിന, 14:11)
33. എന്നാൽ ജനം പൂജാഗിരികളിൽ യാഗം കഴിച്ചുപോന്നു; എങ്കിലും തങ്ങളുടെ ദൈവമായ യഹോവെക്കു അത്രേ (only). (2ദിന, 33:17). raq
34. നീ, നീ മാത്രം (alone) യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു. (നെഹെ, 9:6). bad
35. “അവൻ തനിച്ചു (alone) ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8) bad
36. അവനോ അനന്യൻ; അവനെ തടുക്കുന്നതു ആർ? തിരുവുള്ളത്തിന്റെ താല്പര്യം അവൻ അനുഷ്ഠിക്കും. (ഇയ്യോ, 23:13)
37. ദൈവം തനിച്ചു (alone) ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു. (ഇയ്യോ, 9:8) bad
38. ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു; അവന്നു തുല്യനായ ഉപദേശകൻ ആരുള്ളു? (ഇയ്യോ, 36:22)
39. ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ (only), എന്നെ നിർഭയം വസിക്കുമാറാക്കുന്നു. (സങ്കീ, 4:8). badad
40. യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു? (സങ്കീ, 18:31)
41. ഗർഭപാത്രത്തിൽനിന്നു ഞാൻ നിങ്കൽ ഏല്പിക്കപ്പെട്ടു; എന്റെ അമ്മയുടെ ഉദരംമുതൽ നീ എന്റെ ദൈവം. കഷ്ടം അടുത്തിരിക്കയാൽ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിപ്പാൻ മറ്റാരുമില്ലല്ലോ. (സങ്കീ, 22:10,11)
42. യഹോവേ, നിനക്കു തുല്യൻ ആർ? എളിയവനെ തന്നിലും ബലമേറിയവന്റെ കയ്യിൽനിന്നും എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്റെ കയ്യിൽനിന്നും നീ രക്ഷിക്കുന്നു എന്നു എന്റെ അസ്ഥികൾ ഒക്കെയും പറയും. (സങ്കീ, 35:10)
43. എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശൻ ആരുമില്ല; ഞാൻ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു. (സങ്കീ, 40:5)
44. നിന്നോടു തന്നേ (only) ഞാൻ പാപം ചെയ്തു: [Against thee, thee only, have I sinned]. (സങ്കീ, 51:4) bad
45. അവൻ തന്നേ (only) എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; [He only is my rock and my salvation]. (സങ്കീ, 62:2) ak
46. എന്റെ ഉള്ളമേ, ദൈവത്തെ (only) നോക്കി മൌനമായിരിക്ക; [My soul, wait thou only upon God]. (സങ്കീ, 62:5). ak
47. അവൻ തന്നേ (only) എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; (സങ്കീ, 62:6) ak
48. ഞാൻ യഹോവയായ കർത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടെ വരും; നിന്റെ നീതിയെ മാത്രം (only) ഞാൻ കീർത്തിക്കും. (സങ്കീ, 71:16). bad
57. സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളു? യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു. (സങ്കീ, 89:8)
58. യഹോവ തന്നേ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി, നാം അവന്നുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ. (സങ്കീ, 100:3)
59. നീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല. (സങ്കീ, 102:27)
60. ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു? (സങ്കീ, 113:5)
61. ഏകനായി (alone) മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു — അവന്റെ ദയ എന്നേക്കുമുള്ളതു. (സങ്കീ, 136:4). bad
62. ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്റെ നാമം മാത്രം (alone) ഉയർന്നിരിക്കുന്നതു. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിന്നും മേലായിരിക്കുന്നു. (സങ്കീ, 148:13). bad
63. മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം (alone) അന്നാളിൽ ഉന്നതനായിരിക്കും. (യെശ, 2:11). bad
64. അപ്പോൾ മനുഷ്യന്റെ ഗർവ്വം കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം (alone) അന്നാളിൽ ഉന്നതനായിരിക്കും. (യെശ, 2:17). bad
65. ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറെ കർത്താക്കന്മാർ ഞങ്ങളുടെമേൽ കർത്തൃത്വം നടത്തീട്ടുണ്ടു; എന്നാൽ നിന്നെ മാത്രം (only), നിന്റെ നാമത്തെ തന്നേ, ഞങ്ങൾ സ്വീകരിക്കുന്നു. (യെശ, 26:13). bad
66. യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. (യെശ, 37:16). bad
67. ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (only) യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ. (യെശ, 37:20). bod
68. ആകയാൽ നിങ്ങൾ ദൈവത്തെ ആരോടു ഉപമിക്കും? ഏതു പ്രതിമയെ നിങ്ങൾ അവനോടു സദൃശമാക്കും? (യെശ, 40:18)
69. ആകയാൽ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു. (യെശ, 40:25)
70. ആർ അതു പ്രർത്തിക്കയും അനുഷ്ഠിക്കയും ചെയ്തു? ആദിമുതൽ തലമുറകളെ വിളിച്ചവൻ; യഹോവയായ ഞാൻ ആദ്യനും അന്ത്യന്മാരോടുകൂടെ അനന്യനും ആകുന്നു. (യെശ, 41:4)
71. ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല. (യെശ, 42:8)
72. നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. (യെശ, 43:10)
73. ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല. (യെശ, 43:11)
74. ഇന്നും ഞാൻ അനന്യൻ തന്നേ; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല; ഞാൻ പ്രവർത്തിക്കും; ആർ അതു തടുക്കും? (യെശ, 43:13)
75. യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല. (യെശ, 44:6)
76. നിങ്ങൾ ഭയപ്പെടേണ്ടാ; പേടിക്കയും വേണ്ടാ; പണ്ടുതന്നേ ഞാൻ നിന്നോടു പ്രസ്താവിച്ചു കേൾപ്പിച്ചിട്ടില്ലയോ? നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു; ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല. (യെശ, 44:8)
77. നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ (only) ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു? (യെശ, 44:24). bad
78. ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാൻ നിന്റെ അര മുറുക്കിയിരിക്കുന്നു. (യെശ, 45:5)
79. സൂര്യോദയത്തിങ്കലും അസ്തമാനത്തിങ്കലും ഉള്ളവർ ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല എന്നറിയേണ്ടതിന്നു തന്നേ; ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല. (യെശ, 45:6)
80. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീമിന്റെ അദ്ധ്വാനഫലവും കൂശിന്റെ വ്യാപാരലാഭവും ദീർഘകായന്മാരായ സെബായരും നിന്റെ അടുക്കൽ കടന്നുവന്നു നിനക്കു കൈവശമാകും; അവൻ നിന്റെ പിന്നാലെ നടക്കും; ചങ്ങലയിട്ടവരായി അവർ കടന്നുവരും; അവർ നിന്നെ വണങ്ങി; നിന്റെ മദ്ധ്യ മാത്രമേ ദൈവമുള്ളു; അവനല്ലാതെ വേറൊരു ദൈവവും ഇല്ല എന്നിങ്ങനെ പറഞ്ഞു നിന്നോടു യാചിക്കും. (യെശ, 45:14)
81. ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു — അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു:– ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല. (യെശ, 45:18)
82. നിങ്ങൾ പ്രസ്താവിച്ചു കാണിച്ചുതരുവിൻ; അവർ കൂടി ആലോചിക്കട്ടെ; പുരാതനമേ ഇതു കേൾപ്പിക്കയും പണ്ടു തന്നേ ഇതു പ്രസ്താവിക്കയും ചെയ്തവൻ ആർ? യഹോവയായ ഞാൻ അല്ലയോ? ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല. (യെശ, 45:21)
83. സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലകൂ തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. (യെശ, 45:22)
84. യഹോവയിൽ മാത്രം നീതിയും ബലവും ഉണ്ടു എന്നു ഓരോരുത്തൻ പറഞ്ഞുകൊണ്ടു അവന്റെ അടുക്കൽ ചെല്ലും; അവനോടു കോപിക്കുന്നവരൊക്കെയും ലജ്ജിച്ചുപോകും. (യെശ, 45:24)
85. നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നേ; നിങ്ങൾ നരെക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കയും ഞാൻ ചുമന്നു വിടുവിക്കയും ചെയ്യും. (യെശ, 46:4)
86. നിങ്ങൾ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും? (യെശ, 46:5)
87. പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊൾവിൻ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. (യെശ, 46:9)
88. എന്റെ നിമിത്തം, എന്റെ നിമിത്തം തന്നേ, ഞാൻ അതു ചെയ്യും; എന്റെ നാമം അശുദ്ധമായ്തീരുന്നതെങ്ങനെ? ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല. (യെശ, 48:11)
89. യാക്കോബേ, ഞാൻ വിളിച്ചിരിക്കുന്ന യിസ്രായേലേ, എന്റെ വാക്കു കേൾക്ക; ഞാൻ അനന്യൻ; ഞാൻ ആദ്യനും ഞാൻ അന്ത്യനും ആകുന്നു. (യെശ, 48:12)
90. ഞാൻ ഏകനായി (alone) മുന്തിരിച്ചക്കു ചവിട്ടി; ജാതികളിൽ ആരും എന്നോടുകൂടെ ഉണ്ടായിരുന്നില്ല. (യെശ, 63:3) bad
91. നീയല്ലാതെ ഒരു ദൈവം തന്നേ കാത്തിരിക്കുന്നവന്നു വേണ്ടി പ്രവർത്തിക്കുന്നതു പണ്ടുമുതൽ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ടു കണ്ടിട്ടുമില്ല. (യെശ, 64:4)
92. യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തിൽ വലിയതും ആകുന്നു. (യിരേ, 10:6)
93. ജാതികളുടെ രാജാവേ, ആർ നിന്നെ ഭയപ്പെടാതെയിരിക്കും? അതു നിനക്കു യോഗ്യമല്ലോ; ജാതികളുടെ സകല ജ്ഞാനികളിലും അവരുടെ സകലരാജ്യങ്ങളിലും നിന്നോടു തുല്യനായവൻ ആരും ഇല്ല. (യിരേ, 10:7)
94. യോർദ്ദാന്റെ വൻ കാട്ടിൽനിന്നു ഒരു സിംഹം എന്നപോലെ അവൻ എപ്പോഴും പച്ചയായിരിക്കുന്ന മേച്ചൽപുറങ്ങളിലേക്കു കയറിവരുന്നു; ഞാൻ അവരെ പെട്ടന്നു അതിൽനിന്നു ഓടിച്ചുകളയും; ഞാൻ തിരഞ്ഞെടുക്കുന്ന ഒരാളെ അതിന്നു നിയമിക്കും; എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നിൽക്കാകുന്ന ഇടയൻ ആർ? (യിരേ, 49:19)
95. എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നിൽക്കാകുന്ന ഇടയൻ ആർ? (യിരേ, 50:44)
96. ഈ വിധത്തിൽ വിടുവിപ്പാൻ കഴിയുന്ന മറ്റൊരു ദൈവവും ഇല്ലായ്കകൊണ്ടു ഏതു ജാതിക്കാരിലും വംശക്കാരിലും ഭാഷക്കാരിലും ആരെങ്കിലും ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവത്തിന്നു വിരോധമായി വല്ല തെറ്റും പറഞ്ഞാൽ അവനെ കഷണംകഷണമായി ശകലിക്കയും അവന്റെ വീടു കുപ്പക്കുന്നാക്കുകയും ചെയ്യുമെന്നു ഞാൻ ഒരു വിധി കല്പിക്കുന്നു. (ദാനീ, 3:29)
97. ഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല; (ഹോശേ, 13:4)
98. ഞാനല്ലാതെ ഒരു രക്ഷിതാവു ഇല്ലല്ലോ. ഞാൻ മരുഭൂമിയിൽ ഏറ്റവും വരണ്ട ദേശത്തു തന്നേ നിന്നെ മേയിച്ചു. (ഹോശേ, 13:5)
99. ഞാൻ യിസ്രായേലിന്റെ നടുവിൽ ഉണ്ടു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല എന്നു നിങ്ങൾ അറിയും; എന്റെ ജനം ഒരു നാളും ലജ്ജിച്ചുപോകയുമില്ല. (യോവേ, 2:27)
100. അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു? അവൻ എന്നേക്കും കോപം വെച്ചുകൊള്ളുന്നില്ല; ദയയിലല്ലോ അവന്നു പ്രസാദമുള്ളതു. (മീഖാ, 7:18)
101. യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും. (സെഖ, 14:9)
102. “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളത്; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചത്; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിനു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്? യെഹൂദാ ദ്രോഹം ചെയ്തു.” (മലാ, 2:10)
103. യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; ‘നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു’ എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു. (മത്താ, 4:10)
105. ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല. (മത്താ, 24:36)
106. ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു. (മർക്കൊ, 2:7)
107. അതിന്നു യേശു: എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല. (മർക്കൊ, 10:18)
108. എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29)
109. ശാസ്ത്രി അവനോടു: നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല. (മർക്കൊ, 12:32)
110. ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വർഗ്ഗത്തിലെ ദൂതന്മാരും, പുത്രനും കൂടെ അറിയുന്നില്ല. (മർക്കൊ, 13:32)
111. യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു. (ലൂക്കോ, 4:8)
112. ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി. (ലൂക്കോ, 5:21)
113. അതിന്നു യേശു: എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല. (ലൂക്കോ, 18:19)
114. തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും? (യോഹ, 5:44)
115. ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു. (യോഹ, 17:3)
116. ദൈവം ഏകനല്ലോ; അവൻ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താൽ അഗ്രചർമ്മികളെയും നീതീകരിക്കുന്നു. (റോമർ 3:30)
117. യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവു ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു. (റോമ, 10:12)
119. വിഗ്രഹാർപ്പിതങ്ങളെ തിന്നുന്നതിനെക്കുറിച്ചോ, ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ. (1കൊരി, 8:4)
120. പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു. (1കൊരി, 8:6).
121. വീര്യപ്രവൃത്തികളിൽ വ്യത്യാസം ഉണ്ടു; എങ്കിലും എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻ തന്നേ. (1കൊരി 12:6)
122. ഒരുത്തൻ മാത്രം എങ്കിൽ മദ്ധ്യസ്ഥൻ വേണ്ടിവരികയില്ല; ദൈവമോ ഒരുത്തൻ മാത്രം. (ഗലാ, 3:20)
123. എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ. (എഫെ, 4:6)
127. താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ. (1തിമൊ, 6:16)
128. നാം ഭാഗ്യകരമായ പ്രത്യാശയ്ക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതയ്ക്കായിട്ടും കാത്തുകൊണ്ട്. (തീത്തൊ, 2:12)
129. കർത്താവേ, നീ പൂർവകാലത്തു ഭൂമിക്ക് അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു. (എബ്രാ, 1:10)
130. ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു. (എബ്രാ, 1:12)
131. യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ. (എബ്രായർ 13:8)
132. ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു. (യാക്കോ, 2:19)
133. ഏകനായി കർത്താവായ ദൈവത്തെയും, നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ഉപേക്ഷിക്കുകയും ചെയ്യുന്നവരായി.” (യൂദാ, 1:4).
134. വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ. (യൂദാ, 1:24)
135. ഞാൻ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള ദൈവമായ കർത്താവു അരുളിച്ചെയ്യുന്നു. (വെളി, 1:8)
136. ഉടനെ ഞാൻ ആത്മവിവശനായി സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു. (വെളി, 4:2)
137. കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകല ജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും. (വെളി, 15:4).
138. പിന്നെയും അവൻ എന്നോടു അരുളിച്ചെയ്തതു: സംഭവിച്ചുതീർന്നു; ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാൻ ജിവനീരുറവിൽ നിന്നു സൌജന്യമായി കൊടുക്കും. (വെളി, 21:6)
139. ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു. (വെളി, 22:13)
മേല്പറഞ്ഞ തെളിവുകൾ കൂടാതെ ഞാൻ, എനിക്ക്, എന്നെ, എന്നോട്, എൻ്റെ എന്നിങ്ങനെ ഉത്തമപുരുഷ സർവ്വനാമത്തിലും ഏകവചനത്തിലും ദൈവം തന്നെത്തന്നെ വിശേഷിപ്പിക്കുന്നതും; നീ, നിനക്ക്, നിന്നെ, നിന്നോടു, നിൻ്റെ എന്നിങ്ങനെ മധ്യമപുരഷ സർവ്വനാമത്തിലും ഏകവചനത്തിലും അവൻ, അവന്, അവനെ, അവനോടു, അവൻ്റെ എന്നിങ്ങനെ പ്രഥമപുരുഷ സർവ്വനാമത്തിലും ഏകവചനത്തിലും ഭക്തന്മാർ ദൈവത്തെ വിശേഷിപ്പിക്കുന്നതും പതിനായിരത്തോളം പ്രാവശ്യമെങ്കിലും ഉണ്ടാകും. അതുകൂടി കണക്കാക്കിയാൽ പതിനായിരത്തിലധികം പ്രാവശ്യം ദൈവം ഏകനാണ് അഥവാ ഒരുത്തൻ മാത്രമാണെന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്.
ഞാൻ, എനിക്ക്, എന്നെ, എന്നോട്, എൻ്റെ
“ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായക്കുന്ന സകലവൃക്ഷങ്ങളും ഇതാ, ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു; അവ നിങ്ങൾക്കു ആഹാരമായിരിക്കട്ടെ.” (ഉല്പ, 1:29)
“എനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു.” (ഉല്പ, 17:2)
“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക.” (പുറ, 8:20)
“അതിന്നു അവൻ അരുളിച്ചെയ്തതു. നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽ നിന്നു എന്നോടു നിലവിളിക്കുന്നു.” (ഉല്പ, 4:10)
“അപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല.” (ഉല്പ, 6:3).
നീ, നിനക്ക്, നിന്നെ, നിന്നോടു, നിൻ്റെ,
“അതിന്നു മനുഷ്യൻ: എന്നോടു കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു എന്നു പറഞ്ഞു.” (ഉല്പ, 3:12)
“ഞാൻ തൂണായി നിർത്തിയ ഈ കല്ലു ദൈവത്തിന്റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും എന്നു പറഞ്ഞു.” (ഉല്പ, 28:22).
“തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നു ഉത്തരം പറഞ്ഞു.” (ഇയ്യോ, 1:11)
“യിസ്രായേൽ മക്കൾ യഹോവയോടു നിലവിളിച്ചു: ഞങ്ങൾ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാൽ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ടു നിന്നോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.” (ന്യായാ, 10:10)
“തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവൻ പറഞ്ഞു.” (ഉല്പ, 3:10).
അവൻ, അവന്, അവനെ, അവനോടു, അവൻ്റെ
“ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.” (ഉല്പ, 3:24)
“ഇതാ, സ്വദാസന്മാരിലും അവന്നു വിശ്വാസമില്ല; തന്റെ ദൂതന്മാരിലും അവൻ കുറ്റം ആരോപിക്കുന്നു.” (ഇയ്യോ, 4:18)
“അവൻ എന്റെ അരികെ കൂടി കടക്കുന്നു; ഞാൻ അവനെ കാണുന്നില്ല; അവൻ കടന്നുപോകുന്നു; ഞാൻ അവനെ അറിയുന്നതുമില്ല.” (ഇയ്യോ, 9:11)
“ദൈവത്തിന്റെ ശ്വാസത്താൽ അവർ നശിക്കുന്നു; അവന്റെ കോപത്തിന്റെ ഊത്തിനാൽ മുടിഞ്ഞുപോകുന്നു.” (ഇയ്യോ, 4:9).
ദൈവം നാല് വാക്യങ്ങളിലായി അഞ്ചുപ്രാവശ്യം ദൂതന്മാരെയും ചേർത്ത് നാം, നമ്മുടെ, നമുക്കു എന്നിങ്ങനെ ബഹുവചനം പറയുന്നതിനാൽ ദൈവത്തിന് ബഹുത്വമുണ്ടെന്ന് ബൈബിൾ വിരുദ്ധമായി വാദിക്കുന്നവർക്ക്, പതിനായിരത്തില്പരം പ്രാവശ്യം ദൈവം ഏകനാണെന്ന് പറഞ്ഞിരിക്കുന്നത് കാണ്മാൻ കഴിയാത്തവിധം ആത്മീകാന്ധത ബാധിച്ചിരിക്കുന്നു.
എഹാദ്, യാഖീദ്, മോണോസ്
പഴയനിയമത്തിൽ ദൈവം ഏകൻ എന്ന് പറഞ്ഞിരിക്കുന്നത് ഒന്നിനെ കുറിക്കുന്ന എഹാദ് കൊണ്ടാണ്. എന്നാൽ, ഒറ്റയെ കുറിക്കുന്ന യാഖീദ് ദൈവത്തിന് ഉപയോഗിച്ചിട്ടില്ല, അതുകൊണ്ട് ദൈവത്തിന് ബഹുത്വമുണ്ടെന്നാണ് ത്രിത്വപണ്ഡിതന്മാരുടെ വാദം. ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന എബ്രായ പദമാണ് യാഖീദ്. ആ പദം പന്ത്രണ്ട് പ്രാവശ്യം പഴയനിയമത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ആദ്യപ്രയോഗം അബ്രാഹാമിൻ്റെ ആദ്യജാതനായ യിസ്ഹാക്കിനെ കുറിക്കാൻ ഉല്പത്തി 22:2-ൽ കാണാം.. ആ പദം ദൈവത്തിന് ഒരിക്കൽപോലും ഉപയോഗിച്ചിട്ടില്ലെന്നത് സത്യമാണ്. എന്നാൽ, കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ, only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന ബാദ്, ബദാദ്, റാഖ്, അഖ്, തുടങ്ങിയ നാല് എബ്രായ പദങ്ങൾ 24 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (പുറ, 22:20; ആവ, 32:12; യോശു, 1ൻ:17; 1ശമൂ, 12:24). എന്നാൽ, അതിൽ ശ്രദ്ധേയമായ ഒരുകാര്യമുണ്ട്. ബാദ്, ബദാദ് തുടങ്ങിയ എബ്രായ പദങ്ങൾ ഉപയോഗിച്ചിരിക്കുന്ന സ്ഥാനത്ത്, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ, സെപ്റ്റ്വജിൻ്റിൽ 20 പ്രാവശ്യം മോണോസ് (monos) ആണ് കാണുന്നത്. (പുറ, 22:20; ആവ, 33:12; 1ശമൂ, 7:3; 7:4; 12:24; 2രാജാ, 19:15; 19:19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11; 2:17; 26:13; 37:16; 37:20; 44:24). ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. അതായത്, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ, ഖണ്ഡിതമായ അർത്ഥത്തിൽ ദൈവം ഒരുത്തൻ മാത്രമാണെന്ന്, 20 പ്രാവശ്യം മോണോസ് ഉപയോഗിച്ച് എഴുതിവെച്ചിട്ടുണ്ട്. യാഖീദ് എന്ന പദം പഴയനിയമത്തിൽ ആകെയുള്ളത് പന്ത്രണ്ട് പ്രാവശ്യമാണ്. ആ പദം ദൈവത്തിന് ഉപയോഗിക്കാത്തതുകൊണ്ട്, ദൈവം ഏകനല്ല ത്രിത്വമാണെന്ന് പറയുന്നവർക്ക്, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ബൈബിളിൽ, തത്തുല്യമായ മോണോസ് 20 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിരിക്കുന്നതിനെ കുറിച്ച് വല്ലതും പറയാനുണ്ടോ? കഴിഞ്ഞില്ല ഇനിയുമുണ്ട്:
പുതിയനിയമത്തിൽ ദൈവം മോണോസ് ആണെന്ന് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം മോണോസ് ആണെന്ന് നമ്മുടെ കർത്താവായ യേശുക്രിസ്തുതന്നെ സ്ഫടികസ്ഫുടം വ്യക്തമാക്കിയിട്ടുണ്ട്. ഏക ദൈവത്തിൽ നിന്നുള്ള ബഹുമാനം (യോഹ, 5:44). ഏകസത്യദൈവമായ നിന്നെയും (യോഹ, 17:3). നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ച് അവനെ മാത്രമേ ആരാധിക്കാവു (മത്താ, 4:10; ലൂക്കൊ, 4:8). പിതാവ് മാത്രമല്ലാതെ പുത്രനുംകൂടി അറിയുന്നില്ല (മത്താ, 24:36). അതായത്, ദൈവം ഒരുത്തൻ മാത്രമാണെന്നും, ആ ദൈവം പിതാവ് മാത്രമാണെന്നും, അവനെ മാത്രം ആരാധിക്കണമെന്നും, അവൻ മാത്രമാണ് സകലവും അറിയുന്നതെന്നും ക്രിസ്തു അഞ്ചുപ്രാവശ്യം പറഞ്ഞിരിക്കുന്നത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ടാണ്. അപ്പൊസ്തലന്മാരുടെ വചനങ്ങളും നോക്കുക: ദൈവം ഒരുവൻ (ലൂക്കോ, 5:21), ഏകജ്ഞാനിയായ ദൈവം (റോമ, 16:26), അക്ഷയനും അദൃശ്യനുമായ ഏകദൈവം 1തിമൊ, 1:17, ധന്യനായ ഏകാധിപതി (1തിമൊ, 6:15, താൻ മാത്രം അമർത്യതയുള്ളവൻ (1തിമൊ, 6:16), ഏകനാഥൻ (യൂദാ, 1:4), രക്ഷിതാവായ ഏകദൈവം (യൂദാ, 1:24), നീയല്ലോ ഏകപരിശുദ്ധൻ (വെളി, 15:14). എന്നിങ്ങനെ, ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാർ എട്ടുപ്രാവശ്യം പറഞ്ഞിരിക്കുന്നതും ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ടാണ്. അതായത്, ഒറ്റയെ കുറിക്കുന്ന യാഖീദ് എന്ന എബ്രായപദം ദൈവത്തിന് ഉപയോഗിച്ചിട്ടില്ലാത്തതിനാൽ, ദൈവം ത്രിത്ത്വമാണെന്ന് പണ്ഡിതന്മാർ വാദിക്കുമ്പോൾ, യാഖീദ് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നതിൻ്റെ രണ്ടിരിട്ടി പ്രാവശ്യം അഥവാ 33 പ്രാവശ്യം തത്തുല്യമായ മോണോസ് കൊണ്ട്, ദൈവം ഒരേയൊരുത്തൻ മാത്രമാണെന്ന്, ദൈവാത്മാവ് എഴുതിവെച്ചിട്ടുണ്ട്. ത്രിത്വദുരുപദേശം തിരിച്ചറിയുക, ഏകസത്യദൈവത്തിൽ വിശ്വസിക്കുക. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ!
സത്യദൈവം ഒന്നേ ആകാവൂ. ഒന്നിലധികം സത്യദൈവം എന്നത് യുക്തിവിരുദ്ധവും വചനവിരുദ്ധവും ആണ്. എന്നാൽ ബൈബിളിലെ ഒരു വേദഭാഗം തെറ്റായി മനസ്സിലാക്കുകവഴി പിതാവും പുത്രനും രണ്ടുപേരും സത്യദൈവമാണെന്ന് അനേകരും വിശ്വസിക്കുന്നു. ആ വാക്യം ഇപ്രകാരമാണ്: “ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.” (1യോഹ, 5:20). സത്യവേദപുസ്തകത്തിൽ, സത്യദൈവം എന്ന പ്രയോഗം മൂന്ന് പ്രാവശ്യമുണ്ട്. എന്നാൽ, ഗ്രീക്കിലും ഇംഗ്ലീഷിലും ഒരിക്കൽ മാത്രമാണ് സത്യദൈവം എന്ന പ്രയോഗം ഉള്ളത്. മലയാളത്തിലെ, പി.ഒ.സി, ബെഞ്ചമിൻ ബെയ്ലി, മലയാളബൈബിൾ നൂതനപരിഭാഷ, മാണിക്കത്തനാർ, വിശുദ്ധഗ്രന്ഥം, ഹെർമ്മൻ ഗുണ്ടർട്ട് തുടങ്ങിയ പരിഭാഷകളും കാണുക. വിശുദ്ധഗ്രന്ഥം പരിഭാഷയിലെ വാക്യം ചേർക്കുന്നു: “ദൈവത്തിന്റെ പുത്രന് വന്നുവെന്നും, സത്യവാനെ അറിയുവാന് നമുക്ക് ബോധം തന്നുവെന്നും നാം ആ സത്യവാനില് അവന്റെ പുത്രനായ യേശു മശീഹായില് ആയിരിക്കുമെന്നും നാം അറിയുന്നു. അവന് സത്യദൈവവും നിത്യ ജീവനുമാകുന്നു.” (കാണുക:1യോഹ, 5:20). ഇതാണ് ശരിയായ പരിഭാഷ. ഇത് യോഹന്നാൻ അപ്പോസ്തലൻ ഏതെങ്കിലും വ്യക്തികൾക്ക് എഴുതുന്ന ലേഖനമല്ല; സഭയ്ക്ക് പൊതുവായി എഴുതുന്നതാണ്. മലയാളത്തിൽ അർധവിരാമവും പൂർണ്ണ വിരാമവും ഇട്ടുകൊണ്ട്, വാക്യത്തെ മൂന്ന് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അതിൻ്റെ ആദ്യ രണ്ടുഭാഗത്ത്, മൂന്നുപേരെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ദൈവപുത്രനായ യേശു, “സത്യവാനായ അഥവാ, സത്യദൈവമായ പിതാവ്, നമുക്ക്, നാം” എന്നിങ്ങനെ എഴുത്തുകാരൻ ഉൾപ്പെടുന്ന സഭ. അവസാന ഭാഗത്ത്, “അവൻ സത്യദൈവവും നിത്യജീവനും ആകുന്നു” എന്നും പറഞ്ഞിട്ടുണ്ട്. അതായത്, അവസാനഭാഗത്ത് പറഞ്ഞിരിക്കുന്ന “അവൻ” പിതാവാണോ, പുത്രനാണോ എന്നാണ് നമുക്ക് കണ്ടെത്താനുള്ളത്.
സാധാരണനിലയിൽ അത് കണ്ടെത്താൻ ഭാഷയിൽ ഒരു മാർഗ്ഗമുണ്ട്. “അവൻ സത്യദൈവവും നിത്യജീവനും ആകുന്നു” എന്നതിലെ, “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമത്തിൻ്റെ ഉടയവനെ കണ്ടെത്തിയാൽ മതി. ഈ വേദഭാഗത്ത്, പുത്രനെയും പിതാവിനെയും പ്രഥമപുരുഷനിലാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ ഒരുത്തനു് മാത്രമാണ് “അവൻ” എന്ന സർവ്വനാമം ഉപയോഗിച്ചിരിക്കുന്നത്. അതാരാണെന്ന് കണ്ടെത്തണം. നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ് സർവ്വനാമം. അഥവാ, നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. മൂന്നുവിധത്തിലുള്ള സർവ്വനാമങ്ങളാണ് ഉള്ളത്. ഉത്തമപുരുഷൻ, മധ്യമപുരുഷൻ, പ്രഥമപുരുഷൻ. സംസാരിക്കുന്ന ആളാണ് ഉത്തമപുരുഷൻ.. ആരോട് സംസാരിക്കുന്നുവോ, ആ വ്യക്തിയാണ് മധ്യമപുരുഷൻ. ആരെക്കുറിച്ച് സംസാരിക്കുന്നുവോ, ആ വ്യക്തിയാണ് പ്രഥമപുരുഷൻ. എന്നാൽ ഈ വേദഭാഗത്ത്, ഉത്തമപുരുഷനായ യോഹന്നാൻ ഏതെങ്കിലും വ്യക്തികളോടല്ല സംസാരിക്കുന്നത്; സഭയോടാണ് പറയുന്നത്. അഥവാ, സഭയുടെ പ്രതിനിധിയായി നിന്നുകൊണ്ട്, “നാം, നമുക്കു” എന്നിങ്ങനെ പൊതുവായി പറയുകയാണ്. എന്താണ് പറയുന്നത്: ദൈവത്തിൻ്റെ പുത്രൻ വന്ന് സത്യവാനെ അറിവാൻ അഥവാ, ദൈവത്തെ അറിവാൻ നമുക്ക് വിവേകം തന്ന കാര്യമാണ് പറയുന്നത്. അതായത്, ദൈവപുത്രനായ ക്രിസ്തു മുഖാന്തരം സത്യവാനായ പിതാവിനെക്കുറിച്ചറിയാൻ സഭയ്ക്ക് വിവേകം ലഭിച്ചതിനെക്കുറിച്ചാണ് പറയുന്നത്. (യോഹ, 1:18). അതിനാൽ, ഈ വേദഭാഗത്ത്, ഉത്തമപുരുഷനും മധ്യമപുരുഷനും യോഹന്നാൻ ഉൾപ്പെടുന്ന സഭയാണ്. പുത്രനും പിതാവും പ്രഥമപുരുഷൻ ആണെന്നും മനസ്സിലാക്കാം. പുത്രനെയും പിതാവിനെയും പ്രഥമപുരുഷനിൽ പറഞ്ഞിരിക്കയാൽ, പ്രസ്തുതവാക്യത്തിലെ “സത്യദൈവം” പിതാവാണോ, പുത്രനാണോ എന്ന് ചിലർക്കെങ്കിലും സംശയം തോന്നാം. എന്നാൽ ഈ വാക്യത്തിൽത്തന്നെ അതിനുള്ള പ്രതിവിധിയും യോഹന്നാൻ വ്യക്തമായി നല്കിയിട്ടുണ്ട്. വാക്യത്തിൻ്റെ രണ്ടാം ഭാഗം സത്യവേദപുസ്തകത്തിൽ ഇപ്രകാരമാണ്: “നാം സത്യദൈവത്തിൽ “അവന്റെ” പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു.” വിശുദ്ധഗ്രന്ഥത്തിൽ: “നാം ആ സത്യവാനില് “അവന്റെ” പുത്രനായ യേശു മശീഹായില് ആയിരിക്കും” എന്നും കാണാം. (കാണുക: 1യോഹ, 5:20). രണ്ട് പരിഭാഷയിലും: പിതാവിന്, “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമം വാക്യത്തിൻ്റെ രണ്ടാംഭാഗത്ത് ഉപയോഗിച്ചിട്ടുണ്ട്. എന്നിട്ടാണ്, “അവൻ” സത്യദൈവവും നിത്യജീവനും എന്ന് അവസാനഭാഗത്ത് പറയുന്നത്. തന്മൂലം, സത്യദൈവവും നിത്യജീവനും പിതാവാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. ഈ വാക്യത്തിൽ ശ്രദ്ധേയമായ ഒരുകാര്യം കാണാം: വാക്യത്തിൻ്റെ ആദ്യഭാഗങ്ങളിൽ, പുത്രനെ രണ്ടുപ്രാവശ്യം എഴുത്തുകാരൻ പ്രഥമപുരുഷനിൽ പ്രതിപാദിച്ചിട്ടുണ്ട്. എന്നാൽ സർവ്വനാമം ഉപയോഗിക്കാതിരിക്കാൻ ആദ്യഭാഗത്ത്, “ദൈവപുത്രൻ” എന്ന സ്ഥാനനാമവും, രണ്ടാംഭാഗത്ത്, “യേശുക്രിസ്തു” എന്ന സംജ്ഞാനാമവും ആണ് ഉപയോഗിച്ചിരിക്കുന്നത്. അതായത്, പിതാവിനെയും പുത്രനെയും പ്രഥമപുരുഷനിൽ പരാമർശിക്കുന്ന യോഹന്നാൻ, പുത്രനു് പ്രഥമപുരുഷ സർവ്വനാമം ഉപയോഗിക്കിതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചുകൊണ്ട്, പിതാവാണ് സത്യദൈവം എന്ന് “അവൻ” എന്ന സർവ്വനാമം ഉപയോഗിച്ചുകൊണ്ട് സ്ഫടികസ്ഫുടം വ്യക്തമാക്കിയിരിക്കയാണ്.
ഇംഗ്ലീഷിലെ, The New Messianic Version of the Bible-ൽ പ്രസ്തുതവാക്യത്തിലെ സത്യദൈവവും നിത്യജീവനും പിതാവാണെന്ന് വ്യക്തമായി മനസ്സിലാക്കാം: “And we know that the Son of God-The Father is come, and has given us an understanding, that we may know him that is true, and we are in him that is true, [even] in his Son Yeshua [God is Salvation] Moshiach [Messiah]. This is the true God-The Father, and eternal life.” (കാണുക:1John 5:20). സത്യദൈവവും നിത്യജീവനും പിതാവാണെന്ന് ഈ വാക്യത്തിലും അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ഈ പരിഭാഷയെ സംബന്ധിച്ച്ശ്രദ്ധേയമായൊരു കാര്യമുണ്ട്: “Dr. James C. O. Haig” ആണ് “The New Messianic Version” (NMV) പരിഭാഷയുടെ ഉപജ്ഞാതാവ്. 1990-കളിലാണ് ഈ പരിഭാഷ ആദ്യം പ്രസിദ്ധീകരിച്ചത്. മെസ്സിയാനിക് യെഹൂദർക്കും യെഹൂദ പശ്ചാത്തലമുള്ള ക്രിസ്ത്യാനികൾക്കും വേണ്ടിയാണ് ഈ പരിഭാഷ ഉണ്ടാക്കിയത്. “മെസ്സിയാനിക് യെഹൂദർ” (Messianic Jews) എന്നു പറഞ്ഞാൽ, യേശുവിനെ മശീഹയായി അംഗീകരിക്കുന്നവരും അപ്പോൾത്തന്നെ യെഹൂദാമതത്തിലെ ചില ആചാരങ്ങൾ [പെസഹ (Passover), ഹനുക്ക (Hanukkah) അഥവാ, പ്രതിഷ്ഠോത്സവം മുതലായവ] അനുഷ്ഠിക്കുന്നവരും യേശുവിൻ്റെ സുവിശേഷം പ്രസംഗിക്കുന്നവരുമാണ്. മെസ്സിയാനിക് യെഹൂദർക്കും യെഹൂദ ക്രിസ്ത്യാനികളും ഉപയോഗിക്കുന്ന പരിഭാഷയിലാണ്, “പിതാവായ ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നു കാണുന്നത്. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട ഒരേയൊരു ജാതിയാണ് യെഹൂദന്മാർ എന്നതും കുറിക്കൊള്ളുക.
പി.ഒ.സി. പരിഭാഷ ചെയ്തിരിക്കുന്ന ഒരു വഞ്ചനയുണ്ട്: “ദൈവപുത്രന് വന്നെന്നും സത്യസ്വരൂപനെ അറിയാനുള്ള കഴിവു നമുക്കു നല്കിയെന്നും നാം അറിയുന്നു. നാമാകട്ടെ സത്യസ്വരൂപനിലും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിലും ആണ്. ഇവനാണു സത്യദൈവവും നിത്യജീവനും.” (കാണുക:1യോഹ, 5:20). ഈ വേദഭാഗം ശ്രദ്ധിക്കുക: ആദ്യഭാഗത്ത്, “അവിടുത്തെ” എന്ന് പിതാവിനെ വിശേഷിപ്പിച്ചിട്ട്, അവസാന ഭാഗത്ത്, സത്യദൈവം പുത്രനാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ, “ഇവനാണു സത്യദൈവവും നിത്യജീവനും” എന്നാക്കി മാറ്റി. അതായത്, പിതാവിനെ കുറിക്കുന്ന “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമത്തെ, പുത്രനാണെന്ന് തെറ്റിദ്ധരിക്കത്തവണ്ണം, “ഇവൻ” എന്നാക്കിമാറ്റി. എന്നാൽ വത്തിക്കാൻ്റെ ഔദ്യോഗിക പരിഭാഷ നോക്കുക: “We also know that the Son of God has come and has given us discernment to know the one who is true. And we are in the one who is true, in his Son Jesus Christ. He is the true God and eternal life.” ഈ വേദഭാഗം ശ്രദ്ധിക്കുക: “his Son Jesus Christ” എന്ന് പറഞ്ഞശേഷം, “He is the true God” എന്ന് പറയുന്നതു നോക്കുക. ആരെയാണോ “his” എന്ന പ്രഥമപുരുഷ സർവ്വനാമത്താൽ ആദ്യം വിശേഷിപ്പിച്ചിരിക്കുന്നത്, അവൻ തന്നെയാണ് അവസാനഭാഗത്ത് പറയുന്ന “He.” തന്മൂലം, പിതാവാണ് സത്യദൈവമെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. പരിഭാഷയിൽ കൃത്രിമം നടത്തിയാൽ പിടിക്കപ്പെടും എന്നതിൻ്റെ തെളിവാണിത്. പിതാവാണ് സത്യദൈവം എന്നതിനു് അനേകം തെളിവുകൾ വേറെയുമുണ്ട്; ചില തെളിവുകൾ നോക്കാം:
1. സത്യദൈവം ആരാണെന്ന് പഴയപുതിയ നിയമങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ.” (യിരെ, 10:10. ഒ.നോ: 2ദിന, 15:3; യെശ, 65:16). മേല്പറഞ്ഞ വേദഭാഗങ്ങളിൽനിന്ന് യഹോവയാണ് സത്യദൈവമെന്ന് മനസ്സിലാക്കാം. യഹോവയായ ഏകദൈവമാണ് പിതാവെന്നും പഴയനിയമത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;” (യെശ, 64:8. ഒ.നോ: ആവ, 32:6; 1ദിന, 29:10; യെശ, 63:16; യിരെ, 31:9; മലാ, 2:10). അപ്പോൾ, പിതാവാണ് സത്യദൈവം എന്ന് പഴയനിയമത്തിൽ നിന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. ഇനി പുതിയനിയമത്തിൽനിന്ന് കാണിക്കാം: “ഞങ്ങൾക്കു നിങ്ങളുടെ അടുക്കൽ എങ്ങനെയുള്ള പ്രവേശനം സാധിച്ചു എന്നും ജീവനുള്ള സത്യദൈവത്തെ സേവിപ്പാനും അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച തന്റെ പുത്രനും വരുവാനുള്ള കോപത്തിൽനിന്ന് നമ്മെ വിടുവിക്കുന്നവനുമായ.” (1തെസ്സ, 1:9). ഈ വേദഭാഗത്ത് രണ്ട് കാര്യങ്ങൾ കാണാം. ഒന്നാമത്, സത്യദൈവത്തെയും ദൈവപുത്രനെയും വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. രണ്ടാമത്, ദൈവപുത്രനല്ല സത്യദൈവം; അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചവനാണ് സത്യദൈവം. തന്നെയുമല്ല, ദൈവത്തിന് മരണമില്ലെന്ന് ബൈബിൾ വ്യക്തമാക്കുന്നു. (1തിമൊ, 6:16). തന്മൂലം ദൈവപുത്രനല്ല; അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച പിതാവാണ് സത്യദൈവമെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. രണ്ടുമൂന്ന് സത്യദൈവം എന്നത്, ബൈബിൾ വിരുദ്ധ ദുരുപദേശം മാത്രമാണ്.
2. യോഹന്നാൻ 17:3-ഉം 1യോഹന്നാൻ 5:20-ഉം താരതമ്യം ചെയ്ത് നോക്കിയാൽത്തന്നെ സത്യദൈവം ആരാണെന്ന് ഭാഷണവും വാക്കുകളും കൂടാതെ ആർക്കും മനസ്സിലാകും. ഒരേ എഴുത്തുകാരൻ ഒരേ ആശയത്തിൽ ഏഴുതിയിരിക്കുന്നതാണ് രണ്ട് വാക്യങ്ങളും. സുവിശേഷത്തിൽ, പിതാവ് മാത്രമാണ് ഏകസത്യദൈവം (Father, the only ture God) അഥവാ, പിതാവാണ് ഒരേയൊരു സത്യദൈവം എന്ന ദൈവപുത്രൻ്റെ വാക്കുകൾ തൻ്റെ സുവിശേഷത്തിൽ അക്ഷരംപ്രതി യോഹന്നാൻ എഴുതിവെച്ചിട്ടുണ്ട്. അതിന് കടകവിരുദ്ധമായി പുത്രനാണ് സത്യദൈവമെന്ന് അവൻ തൻ്റെ ലേഖനത്തിൽ എഴുതുമോ? എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ്. (2തിമൊ, 3:16). അല്ലാതെ, ആരും സ്വന്തബുദ്ധിയിൽ എഴുതിയതല്ല എന്ന് ആദ്യം മനസ്സിലാക്കുക. അതിനാൽ, അവിടെപ്പറഞ്ഞിരിക്കുന്ന സത്യദൈവവും നിത്യജീവനും പിതാവാണെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം.
3. പുത്രൻ മുഖാന്തരമാണ് അഥവാ, പുത്രനിൽ വിശ്വസിക്കുന്നവനാണ് നിത്യജീവൻ ലഭിക്കുന്നത് എന്ന കാര്യത്തിൽ ആർക്കും തർക്കമൊന്നുമില്ല. (യോഹ, 3:16,36; 4:14; 6:40; 6:68; റോമ, 5:21; 6:23). പുത്രനു് നിത്യജീവൻ നല്കാനുള്ള അധികാരവും ദൈവം നല്കിയിട്ടുണ്ട്. (യോഹ, 10:28; 17:2). എന്നാൽ പുത്രനല്ല; പിതാവാണ് നിത്യജീവദാതാവ്. “ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ട് എന്നുള്ളതുതന്നെ.” (1യോഹ, 5:11). ഈ വേദഭാഗത്ത് ദൈവമാണ് നമുക്ക് നിത്യജീവൻ തന്നതെന്ന് വ്യക്തമാണല്ലോ? ദൈവത്തിൻ്റെ വാഗ്ദത്തമാണ് നിത്യജീവൻ: ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിനും മുമ്പേ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശ ഹേതുവായി.” (തീത്തൊ, 1:2. ഒ.നോ: 3:6; 1യോഹ, 2:25). ക്രിസ്തു പറയുന്നത് നോക്കുക: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.” (യോഹ, 5:24). നിത്യജീവൻ ലഭിക്കാൻ പിതാവായ ഏകദൈവത്തിലുള്ള വിശ്വാസം അത്യന്താപേക്ഷിതമാണ്. എന്തെന്നാൽ, ഏകദൈവമാണ് തൻ്റെ ക്രിസ്തുവിലൂടെ നിത്യജീവൻ നല്കുന്നത്. തന്മൂലം, അവിടെപ്പറയുന്ന സത്യദൈവവും നിത്യജീവനും പിതാവാണെന്ന് വ്യക്തമായി മനസ്സിലാക്കാം.
4. സത്യദൈവം ആരാണെന്ന് ദൈവപുത്രനായ ക്രിസ്തു വ്യക്തമായി പറഞ്ഞിട്ടുണ്ട്: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവം പിതാവാണ്. ഗ്രീക്കിൽ, “se (pater) ton monon alethinon theon – σὲ (πατήρ) τὸν μόνον ἀληθινὸν θεὸν” ആണ്. ഇംഗ്ലീഷിൽ Father, the only true God ആണ്: [കാണുക: Bible Hub]. Father, the only true God എന്ന് പറഞ്ഞാൽ; “ഒരേയൊരു സത്യദൈവം പിതാവാണ് അഥവാ, പിതാവ് മാത്രം സത്യദൈവം എന്നാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, മറ്റൊരു സത്യദൈവം ഉണ്ടാകുക സാദ്ധ്യമല്ല. ഇവിടെ, പഴയനിയമത്തിലെ “യാഹീദിന്” (יָחִיד – yahid) തുല്യമായ “മോണോസ്” (μόνος – Mónos) കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ഖണ്ഡിതമായിട്ടാണ് ക്രിസ്തു പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ് ഭാഷയുടെ നിയമം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). അതിനാൽ പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് പറഞ്ഞാൽ; പുത്രൻ പറഞ്ഞത് വ്യാജം ആണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് “Mónos” കൊണ്ട് ഖണ്ഡിതമായി പറയുകവഴി, താൻ സത്യദൈവം അല്ലെന്ന് ദൈവപുത്രൻ സ്ഫടികസ്ഫുടം വ്യക്തമാക്കി. ദൈവം ത്രിത്വമാണെന്നോ, ദൈവത്തിൽ ഒന്നിലധികംപേർ ഉണ്ടെന്നോ പറയുന്നവർ ഏകസത്യദൈവത്തെ ബഹുദൈവമാക്കുകയും ക്രിസ്തു പഠിപ്പിച്ചത് നുണയനാണെന്ന് സ്ഥാപിക്കാനുമാണ് ശ്രമിക്കുന്നത്. ക്രിസ്ത്യാനികളെന്ന് പലർക്കും പേർ മാത്രമേയുള്ളു; പലരും ക്രിസ്തുവിനെ അനുഗമിക്കുന്നവരോ, അനുസരിക്കുന്നവരോ, വിശ്വസിക്കുന്നവരോ അല്ല. “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” (യോഹ, 3:36). അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് “മോണോസ്” കൊണ്ട് ഖണ്ഡിതമായി പറയുകവഴി, താനും മറ്റാരും സത്യദൈവം അല്ലെന്ന് ദൈവപുത്രൻ സ്ഫടികസ്ഫുടം വ്യക്തമാക്കി. താൻ മനുഷ്യനാണെന്നും ക്രിസ്തുതന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40. ഒ.നോ: മത്താ, 11:19, ലൂക്കൊ, 7:34).
താൻ സത്യദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറയുമ്പോൾ, പിന്നെയും അവനെ ദൈവമാക്കാൻ നോക്കിയാൽ, അവൻ വ്യാജദൈവമാണെന്നേ വരൂ. ഒരു വ്യാജദൈവത്തിൻ്റെ സ്ഥാനം, ദൈവപുത്രനെ ഒറ്റിക്കൊടുത്തിട്ട് തൂങ്ങിച്ചത്ത നാശയോഗ്യനായ യൂദായെക്കാൾ താഴെയാണ്. എന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ, പിതാവായ ഏകദൈവത്തെക്കാൾ താഴ്ന്നവനും സ്വർഗ്ഗത്തെക്കാൾ ഉന്നതനാത്തീർന്നവനും ആണ്. (യോഹ, 14:28; എബ്രാ, 7:26). വചനവിരുദ്ധമായി ദൈവപുത്രനെ സത്യദൈവമാക്കുന്നവർ അവനെ വ്യാജദൈവം ആക്കുകവഴി, സ്വർഗ്ഗത്തെക്കാൾ ഉന്നതനായവനെ പാതാളത്തോളം താഴ്ത്തുകയാണ് ചെയ്യുന്നത്. അതിനാൽ, ദൈവപുത്രൻ്റെ വാക്കിനാൽത്തന്നെ അവിടെപ്പറയുന്ന സത്യദൈവം പിതാവാണെന്നും ദൈവം ത്രിത്വമല്ലെന്നും താൻ സത്യദൈവമല്ലെന്നും അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം. ക്രിസ്തു പീലാത്തൊസിനോട് ഇപ്രകാരം പറയുന്നതായി കാണാം: “സത്യത്തിനു സാക്ഷിനില്ക്കേണ്ടതിനു ഞാൻ ജനിച്ചു; അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കു കേൾക്കുന്നു.” (യോഹ, 18:37). സത്യത്തിനു് സാക്ഷി നില്ക്കാൻ ജനിച്ചവനെപ്പിടിച്ച് സത്യദൈവം ആക്കിയവരാണ് ത്രിത്വവിശ്വാസികൾ.
5. “യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്ക് സമനായും സദൃശനായും ആരുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 40:25; 43:10; 44:8; 45:5). “യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും, അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും” പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:15,19; നെഹെ, 9:6; സങ്കീ, 40:5). “ദൈവം ഒരുത്തൻ മാത്രമാണെന്നും (The only God), സത്യദൈവം പിതാവ് മാത്രമാണെന്നും (Father, the only true God)” ക്രിസ്തു ഖണ്ഡിതമായി പറഞ്ഞിരിക്കുന്നു. (യോഹ, 5:44; 17:3). “ദൈവം ഒരുത്തൻ മാത്രമാണെന്നും (monos o theos – ലൂക്കൊ, 5:21; mono theo – യൂദാ, 1:24), പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും” അപ്പൊസ്തലന്മാർ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14). യഹോവയല്ലാതെ മറ്റൊരു ദൈവമില്ല എന്ന ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ 140 പ്രാവശ്യം ബൈബിളിൽ എഴുതിവെച്ചിട്ടുണ്ട്. ഒന്നാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ല. അതിൻ്റെ തെളിവാണ് രണ്ടാം കല്പന ലംഘിക്കുന്നവരും ദുഷ്പ്രവൃത്തിക്കാരും ദൈവരാജ്യം അവകാശമാക്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്. (1കൊരി, 5:11; 6:9-10; 10:7; 10:14; ഗലാ, 5:19-21; എഫെ, 5:5; കൊലൊ, 3:5-6; 1പത്രൊ, 4:3). ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും ഒന്നാം കല്പന ലംഘിപ്പിച്ചുകൊണ്ട്, എല്ലാവനെയും നരകത്തിലേക്ക് കെട്ടിയെടുക്കാനുമായി നാലാം നൂറ്റാണ്ടിൽ ഉപായിയായ സർപ്പം സഭയിൽ നുഴയിച്ച് കയറ്റിയതാണ് ത്രിമൂർത്തി ബഹുദൈവവിശ്വാസം.
ക്രിസ്തു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്നറിയാത്തവരാണ് ദൈവപുത്രനായ ക്രിസ്തുവിനെ സത്യദൈവമാക്കാനും ഏകലത്യദൈവത്തെ ബഹുദൈവമാക്കി തങ്ങൾക്കുതന്നെ ശീഘ്രനാശം വരുത്താനും നോക്കുന്നത്. ക്രിസ്തു ആരാണെന്നറിയാൻ കാണുക:ദൈവഭക്തിയുടെ മർമ്മം.
“അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” (ഉല്പത്തി 1:26-27)
ഉല്പത്തി പുസ്തകത്തിൽ ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിനു മുമ്പ് “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്നു പറഞ്ഞതായി കാണാം. ഉല്പത്തിയിൽ മൂന്നു വാക്യങ്ങളിലായി അഞ്ചുപ്രാവശ്യവും യെശയ്യാവിൽ ഒരുപ്രാവശ്യവും, ഇങ്ങനെ ബൈബിളിൽ ആറുപ്രാവശ്യം ദൈവം ബഹുവചനം ഉപയോഗിക്കുന്നതായി കാണാം. (ഉല്പ, 1:26; 3:22; 11:7; യെശ, 6:8). ദൈവം ബഹുവചനം പറഞ്ഞിരിക്കയാൽ, അത് ദൈവത്തിന്റെ ബഹുത്വമാണെന്നും ദൈവം ത്രിത്വമാണെന്നും ട്രിനിറ്റി പണ്ഡിതന്മാർ വാദിക്കുന്നു. ഇവരുടെ വാദം ശുദ്ധ അസംബന്ധമാണെന്ന് ബൈബിളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. രസകരമായ കാര്യം അതൊന്നുമല്ല: ബഹുവചനമെന്നാൽ അതിന് മൂന്നെന്ന ഖണ്ഡിതമായ അർത്ഥമില്ല; അത് രണ്ടാകാം, അഞ്ചാകാം, പത്താകാം, നൂറാകാം, മില്യനോ, ബില്യനോ, ട്രില്യനോ ആകാം; വേണമെങ്കിൽ മൂന്നുമാകാം എന്നേയുള്ളു. പിന്നെങ്ങനെ അത് ത്രിത്വമാണെന്ന് പറയും? ബൈബിളിൽ ദൈവം മാത്രമല്ല ബഹുവചനം പറഞ്ഞിരിക്കുന്നത്. പ്രവാചകന്മാരും (യെശ, 1:9; 2:3; 9:6; യിരെ, 4:13; 8:14) ക്രിസ്തുവും (മത്താ, 17:27; 20:18; 26:46; മർക്കൊ, 1:38; 4:35) അപ്പോസ്തലന്മാരും (മത്താ, 17:4; പ്രവൃ, 4:12; 14:22; 17:28; 17:29) ലൂക്കൊസും (16:10,11,12,13,16; 20:7) ആവർത്തിച്ചു ബഹുവചനം പറഞ്ഞിട്ടുണ്ട്. സ്വർഗ്ഗത്തിലെ ദൂതനും ഇരുപത്തിനാലു മൂപ്പന്മാരും ബഹുവചനം പറഞ്ഞിട്ടുണ്ട്: (വെളി, 7:3; 11:17). ഇവർക്കാർക്കും ബഹുവചനം പറയാൻ തടസ്സമില്ല; ഇവർക്കാർക്കും തന്നിൽത്തന്നെ ബഹുത്വവുമില്ല; അവരുടെകൂടെ മറ്റാരെങ്കിലും ഉള്ളതുകൊണ്ടാണ് ബഹുവചനം പറയുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലാകും. എന്നാൽ ദൈവം ബഹുവചനം പറഞ്ഞാൽ ഞങ്ങൾ സമ്മതിക്കില്ല; അത് ദൈവത്തിൻ്റെ ബഹുത്വമാണ്. ഇതെവിടുത്തെ ബൈബിൾ വ്യാഖ്യാനമാണെന്ന് മനസ്സിലാകുന്നില്ല! ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ പ്രകൃതിയറിയാതെ, ബഹുവചനമെന്ന നിങ്ങളുടെ ബാലിശമായ വ്യാഖ്യാനംപോലെ, ഹൈന്ദവ സഹോദരങ്ങൾക്കു വേണമെങ്കിൽ അവരുടെ മപ്പത്തിമുക്കോടി ദൈവങ്ങൾ ബൈബിളിലുണ്ടെന്ന് വാദിച്ചുകൂടെ? അതുതന്നെയല്ലേ നിങ്ങളുടെ വാദവും? യഹോവയായ ദൈവവും അവൻ്റെ മശീഹമാരും ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ അപ്പോസ്തലന്മാരും ദൈവം ഒരുത്തൻ മാത്രമാണെന്ന് ബൈബിളിൽ ആദിയോടന്തം എഴുതിവെച്ചിരിക്കെയാണ് ഏകസത്യദൈവത്തിൽ പലരും ബഹുത്വം ആരോപിക്കുന്നത്. എന്നാൽ എന്താണതിലെ വസ്തുതയെന്ന് നമുക്കു നോക്കാം:
നാം നമ്മുടെ സ്വരൂപത്തിൽ: “അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.” (ഉല്പ, 1:26). ഇതാണ് ത്രിത്വം എടുത്തുകാണിക്കുന്ന ഒന്നാമത്തെ വാക്യം. ദൈവം ആരോടാണ് ബഹുവചനം പറയുന്നതെന്ന് ഇയ്യോബിൻ്റെ പുസ്തകത്തിലുണ്ട്: “⁴ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക. ⁵അതിന്റെ അളവു നിയമിച്ചവൻ ആർ? നീ അറിയുന്നുവോ? അല്ല, അതിന്നു അളവുനൂൽ പിടിച്ചവനാർ? ⁶പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ ⁷അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആർ?” (ഇയ്യോ, 38:4-7). ആറാം വാക്യത്തിൽ ദൈവം സൃഷ്ടി നടത്തുമ്പോൾ; ഘോഷിച്ചുല്ലസിക്കയും സന്തോഷിച്ചാർക്കുകയും ചെയ്ത പ്രഭാതനക്ഷത്രങ്ങളും ദൈവപുത്രന്മാരും ദൂതന്മാരാണ്. യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളായ തനക്കിൻ്റെ ഇംഗ്ലീഷ് പരിഭാഷ ഇപ്രകാരമാണ്: “When the morning stars sing together, and all the angels of God shout?” (The Complete Jewish Bible). ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ഗ്രീക്ക് സെപ്റ്റ്വജിൻ്റിൽ (LXX) ദൈവപുത്രന്മാരെ ദൂതന്മാർ (Angels) എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. (Greek Septuagint). ABP, BST, CEV, CVB, LB, NCV, NIV, NLT തുടങ്ങിയവയും കാണുക. Amplified Bible-ൽ Angels എന്ന് ബ്രാക്കറ്റിൽ കാണാം. ദൈവപുത്രന്മാർ ദൂതന്മാരാണെന്ന് ഇയ്യോബിൽത്തന്നെ പറഞ്ഞിട്ടുണ്ട്: (1:6; 2:1. ഒ.നോ: ദാനീ, 3:25,28). അനാദിയിൽ സ്വർഗ്ഗവും ദൂതന്മാരുമുൾപ്പെടുന്ന അദൃശ്യലോകത്തിൻ്റെ സൃഷ്ടിയാണ് ദൈവം ആദ്യം നടത്തിയത്. (നെഹെ, 9:6; കൊലൊ, 1:16). അതെപ്പോഴാണെന്ന് ബൈബിളിൽ പറഞ്ഞിട്ടില്ല. അതിനുശേഷമാണ് ആകാശവും ഭൂമിയും മനുഷ്യനെയും സൃഷ്ടിക്കുന്നത്. അപ്പോൾ ദൂതന്മാരും ദൈവത്തോടൊപ്പം ഉണ്ടായിരുന്നുവെന്ന് ന്യായമായും മനസ്സിലാക്കാമല്ലോ? ഇയ്യോബിനോട് ദൈവമത് സ്പഷ്ടമായി പറയുകയും ചെയ്യുന്നു.
ഉല്പത്തിയിൽ ‘നാം നമ്മുടെ’ എന്നു ദൈവം ദൂതന്മാരോടാണ് പറയുന്നതെന്നതിന് വേറെയും തെളിവുണ്ട്: യഹോവ കെരൂബുകൾക്ക് മദ്ധ്യേയും (1ശമൂ, 4:4; 1ദിന, 13:6; സങ്കീ, 80:1), കെരൂബുകൾക്ക് മീതെയും അധിവസിക്കുന്നവനും (2ശമൂ, 6:2; 2രാജാ, 19;15; യെശ, 37:16), കെരൂബുകളെ വാഹനമാക്കി സഞ്ചരിക്കുന്നവനുമാണ്. (2ശമൂ, 22:11; സങ്കീ, 18:10). മീഖായാവും (1രാജാ, 22:19–2ദിന, 18:18), യെശയ്യാവും (6:1-3), ദാനീയേലും (7:9-10), യോഹന്നാനും (വെളി, 4:1-4) യഹോവയെ കാണുന്നത് കെരൂബുകൾക്ക് മദ്ധ്യേയാണ്. യെഹെസ്ക്കേൽ ദൈവത്തിൻ്റെ സിംഹാസനവും മഹത്വവും കാണുന്നതും കെരൂബുൾക്ക് മീതെയാണ്. (യെഹെ, 10:1, 5, 18,19,20; 11:22). യഹോവ പ്രത്യക്ഷമാകുന്നിടത്തൊക്കെയും ഒരു ദൂതസാന്നിദ്ധ്യം കാണാൻ കഴിയും. (ഉല്പ, 3:22-24; 18:1-19:1; യെശ, 6:1-5), ദൂതൻ മുഖാന്തരം പ്രത്യക്ഷനായതായി പല വേദഭാഗങ്ങളിലും കാണാം. (ഉല്പ, 6:7-14; 21:17,18; 22:1-3; 31:11-13; 32:24:30; പുറ, 3:2-6). ആകയായാൽ ദൈവത്തോടൊപ്പം ദൂതന്മാരാണ് ഉണ്ടായിരുന്നതെന്ന് മനസ്സിലാക്കാം. മറ്റു വേദഭാഗങ്ങളിൽ നിന്ന് കൂടുതൽ മനസ്സിലാക്കാം:
അല്പവിശ്വാസികൾക്കുപോലുംബോധംവരുത്താൻ കഴിയുന്ന ചില തെളിവുകൾ:
1. ഒന്നാം പ്രമാണം: “യഹോവയായ ഞാൻ നിൻ്റെ ദൈവം ആകുന്നു; ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുതു.” (പുറ, 20:2,3; ആവ, 5:6-7). ഇതാണ് ഒന്നാമത്തെ കല്പന. സ്രഷ്ടാവ് ഒന്നിലധികംപേർ ആയിരുന്നെങ്കിൽ, അഥവാ, ക്രിസ്തുവും പരിശുദ്ധാത്മാവും ദൈവത്തോടൊപ്പം വിഭിന്നരായി സൃഷ്ടിയിങ്കൽ ഉണ്ടായിരുന്നെങ്കിൽ പത്തു കല്പനകളിൽ ഒന്നാമത്തെ കല്പന തെറ്റാണെന്നു പറയേണ്ടിവരും. ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ നൂറ്റിയിപത്തഞ്ചോളം പ്രാവശ്യം ബൈബിളിൽ ആവർത്തിച്ചിട്ടുണ്ട്. യഹോവതന്നെ ഒന്നാംകല്പന 25 പ്രാവശ്യം ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല; ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല; ഞാനല്ലാതെ വേറൊരു ദൈവമില്ല; എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 9:14; 20:2-3; ആവ, 32:39; യെശ, 40:25, 43:10; 44:8; 45:5; 46:9). ത്രിത്വത്തിൻ്റെ വ്യാജംപോലെ സൃഷ്ടിയിങ്കൽ ദൈവത്തിനൊരു ബഹുത്വമുണ്ടായിരുന്നെങ്കിൽ പത്തുകല്പനകൾ നല്കുമ്പോൾ എന്തുകൊണ്ടാണ് ദൈവം ബഹുവചനം പറയാതിരുന്നത്? ദൈവം മൂന്നു വ്യക്തിയായിരുന്നെങ്കിൽ, “ഞങ്ങൾ അല്ലാതെ അന്യദൈവങ്ങൾ ഉണ്ടാകരുതു” എന്നു പറയില്ലായിരുന്നോ? മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ബഹുത്വമുണ്ടായിരുന്ന ദൈവത്തിന്റെ ബഹുത്വം കല്പന നല്കിയപ്പോൾ ആവിയായിപ്പോയോ? ദൈവം മാറാത്തവൻ ആണെന്നു പഴയനിയമത്തിലും (മലാ, 3:6) ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ ആണെന്നു പഴയനിയമത്തിലും പറഞ്ഞിട്ടുണ്ട്: (യാക്കോ, 1:17). ദൈവം ഏകനായിക്കോട്ടെ, ത്രിത്വമായിക്കോട്ടെ രണ്ടായാലും സാഹചര്യങ്ങൾക്കനുസരിച്ച് തൻ്റെ പ്രകൃതിക്ക് വ്യതിയാനം സംഭവിക്കുന്ന അഥവാ, സ്ഥിരതയില്ലാത്തവനല്ല. ചിലപ്പോൾ ഏകനും മറ്റു ചിലപ്പോൾ ത്രിത്വമാകാനും മായവിയല്ല ദൈവം. എന്നുവെച്ചാൽ, ഒന്നാം കല്പനയ്ക്കുതന്നെ പണികൊടുത്ത ഉപദേശമാണ് ത്രിത്വം!
2.താൻ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് യഹോവ പറയുന്നു: ട്രിനിറ്റിയിലെ സമനിത്യരായ മൂന്നുപേർ ചേർന്നാണ് സകലവും സൃഷ്ടിച്ചതെന്ന് പണ്ഡിതന്മാർ പഠിപ്പിക്കുന്നു. എന്നാൽ, യഹോവ ഒരു വെല്ലുവിളിയെന്നവണ്ണം ചോദിക്കുന്നത് ഇപ്രകാരമാണ്: “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). ഈ വേദഭാഗത്ത്, ഞാൻ തന്നേ ആകാശത്തെയു ഭൂമിയെയും സൃഷ്ടിച്ചു എന്നിടത്ത്, ഞാൻ ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ്. സത്യവേപുസ്തകം സമകാലിക പരിഭാഷയിലെ വാക്യം ചേർക്കുന്നു: “എല്ലാറ്റിനെയും സൃഷ്ടിച്ച സര്വേശ്വരനാണു ഞാന്. ഞാന് തനിയെയാണ് ആകാശത്തെ നിവര്ത്തിയത്. ഭൂമിക്കു രൂപം നല്കിയതും ഞാന് തന്നെ. അപ്പോള് എന്റെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ?” Thus saith the LORD, thy redeemer, and he that formed thee from the womb, I am the LORD that maketh all things; that stretcheth forth the heavens alone; that spreadeth abroad the earth by myself. (KJV) ഞാൻ തനിയെ അഥവാ, ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ് ശരിയായ പരിഭാഷ. തനിയെ എന്നതിന്, എബ്രായയിൽ കേവലമായ ഒന്നിനെ (The absolute one) കുറിക്കുന്ന ബാദ് (bad) ആണ്. ഇംഗ്ലീഷിൽ എലോൻ (alone) ആണ്. താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് യഹോവ ഖണ്ഡിതമായിട്ടാണ് പറയുന്നത്. ട്രിനിറ്റി വിചാരിക്കുന്നപോലെ, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ സ്രഷ്ടാവായ ദൈവമാണെങ്കിലോ താൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് യഹോവ പറയുമോ? താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് യഹോവ പറയുമ്പോൾ അങ്ങനെയല്ല, വേറെ രണ്ടുപേർകൂടി നിൻ്റെകൂടെ ഉണ്ടായിരുന്നു എന്ന് പറയാൻ സാത്താനും അവൻ്റെ അനുയായികൾക്കും അല്ലാതെ ആർക്ക് കഴിയും? ഭോഷ്കില്ലാത്ത ഏകസത്യദൈവത്തെ ഭോഷ്ക്ക് പറയുന്നവൻ ആക്കാനാണ്, സാത്താൻ സഭയ്ക്കകത്ത് ത്രിമൂർത്തി ബഹുദൈവ ഉപദേശം നുഴയിച്ചുകയറ്റിയത്. നിഖ്യാ കോൺകോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസുകളിലൂടെ സാത്താൻ സഭയുടെ അസ്ഥിവാരം തകർക്കാനാണ് നോക്കിയത്. ത്രിത്വോപദേശം ഉണ്ടാക്കിയ കത്തോലിക്കർതന്നെ ബൈബിൾ പരിഭാഷ ചെയ്യപ്പെടാതിരിക്കാൻ പരാമാവധി ശ്രമിച്ചതാണ്. ദൈവത്തിൻ്റെ കരുണയാൽ, ബൈബിൾ പരിഭാഷ ചെയ്യപ്പെട്ടില്ലായിരുന്നെങ്കിൽ ഏകദൈവ വിശ്വാസംതന്നെ ഇല്ലാതായിപ്പോകുമായിരുന്നു. യെഹൂദന്മാർക്കല്ലാതെ ഭൂമിയിലെ മറ്റെല്ലാ ജാതികൾക്കും രക്ഷ അന്യമായിത്തീരുകയും ചെയ്യുമായിരുന്നു.
3. ക്രിസ്തുവിൻ്റെ സാക്ഷ്യം: മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ദൈവത്തിനു തന്നിൽത്തന്നെ ബഹുത്വമുണ്ടെന്നും അഥവാ, ക്രിസ്തുവും പരിശുദ്ധാത്മാവും വിഭിന്ന വ്യക്തികളായി ദൈവത്തോടു കൂടെയുണ്ടായിരുന്നു എന്നാണ് പണ്ഡിതന്മാരുടെ വാദം. അവരുടെ വാദം വഞ്ചനാപരമാണെന്ന് ദൈവത്തിൻ്റെ ക്രിസ്തു സാക്ഷ്യപ്പെടുത്തുന്നു: ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ, എന്ന് ചോദിച്ച പരീശന്മാരോട് അവൻ പറയുന്നത് നോക്കുക: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4. ഒ.നോ: മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: 1. ക്രിസ്തു പറഞ്ഞത്: “സൃഷ്ടിച്ചഅവൻ” (he wich made) എന്നാണ്. സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, “സൃഷ്ടിച്ച അവൻ” എന്ന ഏകവചനമല്ല, “സൃഷ്ടിച്ച ഞങ്ങൾ” (we which made) എന്ന ബഹുവചനം പറയുമായിരുന്നു. 2. ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. എന്നാൽ ക്രിസ്തു പറഞ്ഞത്: “സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു” എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് “അവരെ” (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്: (ഉല്പ, 1:27; 2:7; 5:1; 5:1; 9:6; യെശ, 44:24; 64:8; മലാ, 2:10). 3. സൃഷ്ടിച്ച “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട് ഏകദൈവത്തെ പ്രഥമപുരുഷനിൽ അഥവാ, മൂന്നാമനായും ഏകവചനത്തിലും വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, സൃഷ്ടിയിൽ തനിക്ക് പങ്കുണ്ടായിരുന്നെങ്കിലോ “സൃഷ്ടിച്ച അവൻ” (he wich made) എന്ന് പറയാതെ, “സൃഷ്ടിച്ച ഞങ്ങൾ” (we which made) എന്ന് പറയുമായിരുന്നു. മർക്കൊസിൽ പറയുന്നതും ദൈവം അവരെ സൃഷ്ടിച്ചു (God made them) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6. ഒ.നോ: 13:19). സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, സൃഷ്ടിച്ച ഞങ്ങൾ എന്നോ, ദൈവവും ഞാനുകൂടി സൃഷ്ടിച്ചു എന്നോ പറയുമായിരുന്നു. അതാണ് ഭാഷ. വചനത്തെയും ഭാഷയെയും വ്യഭിചരിച്ചുകൊണ്ടല്ലാതെ, ഒരു ത്രിത്വദൈവം ബൈബിളിൽ ഉണ്ടെന്ന് പറയാൻപോലും ആർക്കും കഴിയില്ല. ഉല്പത്തി 1:26-ൽ ദൈവത്തിനു ബഹുത്വമുണ്ടെന്നു പറയുന്നവർ രണ്ടുപാപം ഒരുപോലെ ചെയ്യുന്നു: 1. ഏകസത്യദൈവത്തെ ബഹുദൈവമാക്കുന്നു. 2. വായിൽ വഞ്ചനയില്ലാത്ത ക്രിസ്തുവിനെ നുണയനും വഞ്ചകനുമാക്കുന്നു. അതാണ് ഉപായിയായ സർപ്പം നിഖ്യാസുനഹദോസിലൂടെ സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയ ത്രിത്വോപദേശം.
4. പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനായ മോശെയുടെ സാക്ഷ്യം: ട്രിനിറ്റി പഠിപ്പിക്കുന്നത്; യഹോവ ഒറ്റയ്ക്കല്ല സൃഷ്ടിച്ചത്; പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളായി യഹോവയ്ക്കൊപ്പം ഉണ്ടായിരുന്നു; മൂന്നുപേരും കൂടിയാണ് സൃഷ്ടി നടത്തിയത്. 26-ാം വാക്യത്തിൽ സംസാരിക്കുന്നത് അഥവാ, ഉത്തമപുരുഷൻ യഹോവയാണ്: “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക.” ത്രിത്വം പറയുന്നതുപോലെ ദൈവത്തിൻ്റെ കൂടെയുള്ളത് പുത്രനും പരിശുദ്ധാത്മാവും അല്ലെന്നതിൻ്റെ തെളിവാണ് അടുത്തവാക്യം: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു , ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. (ഉല്പ, 1:27). ബെറ്റ്സൽമോ – b’tzalmo – בְּצַלְמוֹ എന്ന എബ്രായ പദത്തിന് “അവൻ്റെ ഛായയിൽ അഥവാ, അവൻ്റെ സ്വരൂപത്തിൽ” എന്നാണ് അർത്ഥം. ഇംഗ്ലീഷിലും അവൻ്റെ സ്വരൂപത്തിൽ (his own image) എന്നാണ്. വാക്യം ശ്രദ്ധിക്കുക: ദൈവം മനുഷ്യനെ അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു എന്ന് ബഹുവചനത്തിലല്ല; ദൈവം മനുഷ്യനെ അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു (God created man in his own image) എന്ന് ഏകവചനത്തിലാണ് മോശെ പറഞ്ഞിരിക്കുന്നത്. ആദ്യവാക്യത്തിൽ പറയുന്നത് സ്രഷ്ടാവായ ദൈവത്തിന്റെ ബഹുത്വത്തെക്കുറിച്ചാണെങ്കിൽ അഥവാ, സൃഷ്ടിയിങ്കൽ ദൈവപുത്രനായ ക്രിസ്തുവും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളായി ദൊവത്തോടൊപ്പം ഉണ്ടായിരുന്നെങ്കിൽ, ദൈവം മനുഷ്യനെ അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു (God created man in their own image) എന്ന് ബഹുവചനത്തിൽ പറയാതെ, ദൈവം മനുഷ്യനെ അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു (God created man in his own image) എന്ന് ഏകവചനത്തിൽ എഴുത്തുകാരൻ എങ്ങനെ പറയും? ത്രിത്വപണ്ഡിതന്മാരെ, മോശെ കള്ളം പറയുകയാണോ?26-ാം വാക്യത്തിൽ ദൈവം ത്രിത്വമായിരുന്നെങ്കിൽ അടുത്ത വാക്യത്തിൽ വന്നപ്പോൾ ത്രിത്വം ആവിയായിപ്പോയോ? നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക എന്ന് പറഞ്ഞത് ദൈവമാണ്. ആ വാക്യത്തിൽ “നാം, നമ്മുടെ” എന്നത് ബഹുവചനമാണെന്നും കൂടെയുള്ളത് ദൂതന്മാരാണെന്നും മുകളിൽ നാം കണ്ടതാണ്. അടുത്തവാക്യം എഴുത്തുകാരനായ മോശെ പറയുന്നതാണ്. ത്രിത്വം വിചാരിക്കുന്നപോലെ പുത്രനും പരിശുദ്ധാത്മാവുമാണ് ദൈവത്തിൻ്റെ കൂടെയുള്ളതെങ്കിൽ, അടുത്തവാക്യത്തിൽ “അവൻ്റെ സ്വരൂപത്തിൽ” എന്ന് ഏകവചനത്തിൽ പറയാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. അത് പൂർവ്വാപരവൈരുദ്ധ്യമാകും. ബൈബിളിലെന്നല്ല; ബാലമംഗളത്തിൽപ്പോലും അങ്ങനെ പറയാൻ പറ്റില്ല. സ്രഷ്ടാവായ ദൈവം ത്രിത്വമായിരുന്നെങ്കിൽ, അവരുടെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു എന്ന് ബഹുവചനത്തിൽ മോശെ പറയുമായിരുന്നു. അതായത്, തൻ്റെകൂടെ ഉണ്ടായിരുന്ന ദൂതന്മാരെയും ചേർത്ത് ബഹുവചനം പറഞ്ഞശേഷം, യഹോവയായ ദൈവം ഒറ്റയ്ക്കാണ് മനുഷ്യനെ സൃഷ്ടിക്കുന്നതെന്ന് വ്യക്തം. വചനത്തെയും ഭാഷയെയും വ്യഭിചരിച്ചുകൊണ്ടാണോ ഉപദേശം ഉണ്ടാക്കുന്നത്? ഉപായിയായ സർപ്പം എത്രയൊക്കെ ശ്രമിച്ചാലും ഏകദൈവത്തെ ബഹുദൈവമാക്കാൻ സിംഗിൾ തെളിവുപോലും ബൈബിളിൽ നിന്ന് ലഭിക്കില്ലെ. ഉല്പത്തിയിലെ മറ്റു വാക്യങ്ങളും നോക്കുക: നോക്കുക: (ഉല്പ, 2:7; 5:1). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും യഹോവയ്ക്ക് തുല്യനായി ആരുമില്ലെന്നും മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം മറ്റൊരുത്തനുമില്ലെന്നും ആവർത്തിച്ചു സാക്ഷ്യം പറഞ്ഞവനാണ് മോശെ: (പുറ, 8:10; 15:11; 22:20; ആവ, 3:24; 4:35,39; 6:4; 32:12; 33:26). യഹോവയ്ക്ക് സൃഷ്ടിയിങ്കൽ ബഹുത്വമുണ്ടായിരുന്നെങ്കിൽ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്നും മോശെയ്ക്ക് എങ്ങനെ പറയാൻ കഴിയും?
5. പഴയനിയമത്തിലെ മശീഹമാരുടെയും ഭക്തന്മാരുടെയും സാക്ഷ്യം: “ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞതു എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. Hezekiah prayed before the LORD, and said, O LORD God of Israel, which dwellest between the cherubims, thou art the God, even thou alone, of all the kingdoms of the earth; thou hast made heaven and earth.” (2രാജാ, 19:15). ഈ വേദഭാഗത്ത് ആദ്യം പറയുന്നത്: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു” എന്നാണ്. ഈ വേദഭാഗത്ത്, നീ (thou) എന്ന ഏകവചനവും കേവലമായ ഒന്നിനെ കുറിക്കുന്ന ബാദ് (bad – alone) എന്ന പദവും ഒരുപോലെ ഉപയോഗിച്ചിട്ടുണ്ട്. അടുത്തഭാഗം: നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി (thou hast made heaven and earth). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പറഞ്ഞശേഷം, “നീ (thou) ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി” എന്ന് വീണ്ടും ഏകവചനത്തിലാണ് പറയുന്നത്. യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് സ്ഫടികസ്ഫുടം വ്യക്തമല്ലേ?അടുത്തവാക്യം: “നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.” (നെഹെ, 9:6). ഈ വേദഭാഗത്തും കേവലമായ ഒന്നിനെ കുറിക്കുന്ന ബാദ് (bad – alone) എന്ന പദംകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണെന്ന് പറഞ്ഞശേഷമാണ്; നീ (thou) സകലത്തെയും സൃഷ്ടിച്ചു എന്ന് ഏകവചനത്തിലാണ് പറയുന്നത്. ദൈവത്തിന് ബഹുത്വമുണ്ടെങ്കിൽ അഥവാ, സൃഷ്ടി നടത്തിയത് മൂന്നുപേരാണെങ്കിൽ യഹോവ ഒറ്റയ്ക്ക് സകലവും സൃഷ്ടിച്ചു എന്ന് പറയുമായിരുന്നോ?അടുത്തവാക്യം: “അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8). ഈ വേദഭാഗത്തും കേവലമായ ഒന്നിനെ കുറിക്കുന്ന ബാദ് (bad – alone) എന്ന പദംകൊണ്ട് യഹോവ ഒറ്റ്ക്കാണ് സകലവും സൃഷ്ടിച്ചതെന്നാണ് പറഞ്ഞിരിക്കുന്നത്. അടുത്തവാക്യം: “യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (യെശ, 37:16). ഹിസ്കീയാവിൻ്റെ പ്രാർത്ഥന യെശയ്യാവ് എടുത്ത് ഉദ്ധരിക്കുമ്പോഴും, കേവലമായ ഒന്നിനെ കുറിക്കുന്ന ബാദ് (bad – alone) എന്ന പദംകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും അവൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്നാണ് പറയുന്നത്. അടുത്തവാക്യം: “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;” (മലാ, 2:10). പിതാവായ യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ഈ വേദഭാഗത്തും വ്യക്തമാണല്ലോ. അടുത്തവാക്യം: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ.” (യെശ, 64:8). ഈ വേദഭാഗവും ശ്രദ്ധിക്കുക: “യഹോവേ, നീ ഞങ്ങളുടെ പിതാവു” എന്ന് പറഞ്ഞശേഷം, നീ (thou) ഞങ്ങളെ മനയുന്നവൻ എന്ന് ഏകൊചനത്തിൽ പറഞ്ഞുകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് അസന്ദിഗ്ധമായിട്ടാണ് പറയുന്നത്.ഒ.നോ: (പുറ, 20:11; 1ദിന, 16:26; ഇയ്യോ, 38:4; സങ്കീ, 8:3; 33:6; 95:6-7; 90:2; 96:5; 102:25; 104:24,30; 115:15; 121:2; 124:8; 134:3; 136:5; 139:13; 146:6; സദൃ, 3:19; 16:4; 40:26,28; 42:5; 45:18; 53:13,16; യിരെ, 10:2; 32:17; 51:15; സെഖ, 12:1; മലാ, 2:10; മർക്കൊ, 13:19; പ്രവൃ, 4:24; 14:15; 17:24; 1കൊരി, 8:6; എഫെ, 3:19; എബ്രാ, 1:10; 3:14; 2പത്രൊ, 3:5; വെളി, 4:11; 14:7)
6. അപ്പൊസ്തലന്മാരുടെ സാക്ഷ്യം: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6. ഒ.നോ: 11:12; എബ്രാ, 2:10). പിതാവായ ഏകദൈവമാണ് സകലത്തിന്നും കാരണഭൂതൻ അഥവാ, സൃഷ്ടികർത്താവ് എന്നാണ് അപ്പൊസ്തലൻ പറയുന്നത്. അടുത്തവാക്യം: “തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.” (കൊലൊ, 3:10). ഈ വാക്യം ശ്രദ്ധിക്കുക: “തന്നെ സൃഷ്ടിച്ച അവൻ്റെ പ്രതിമപ്രകാരം” (the image of him that created him) എന്നാണ്. സൃഷ്ടാവ് അവർ അല്ല; അവൻ അഥവാ, ഒരുത്തൻ മാത്രമാണ്.അടുത്തവാക്യം: കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.” (വെളി, 4:11. ഒ.നോ: വെളി, 10:7). ഈ വാക്യവും ശ്രദ്ധിക്കുക: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചു” (O Lord, thou hast created all things). പലർ ചേർന്നല്ല; നീ (thou) അഥവാ, ഒരുത്തൻ മാത്രമാണ് സൃഷ്ടിച്ചത്. അടുത്തഭാഗം: “എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായി” (thy pleasure they are and were created). പലരുരുടെ ഇഷ്ടത്താലല്ല; നിൻ്റെ (thy) അഥവാ, ഒരുത്തൻ്റെ ഇഷ്ടത്താലാണ് സകലവും ഉണ്ടായത്. ഈ വേദഭാഗങ്ങളിലൂടെ സ്രഷ്ടാവ് ഒരുത്തൻ മാത്രമാണെന്ന് അസന്ദിഗ്ധമായാണ് അപ്പൊസ്തലന്മാർ പറയുന്നത്. സൃഷ്ടിക്കുമാത്രമല്ല; പുതുസൃഷ്ടിക്കും കാണഭൂതൻ യഹോവയായ പിതാവ് ഒരുത്തൻ മാത്രമാണ്. മനുഷ്യരുടെ വീണ്ടുംജനനത്തിനും (2കൊരി, 5:17-18) പുതുവാനഭൂമിക്കും കാരണഭൂതനാണ് പിതാവു്: (യെശ, 65:17; 66:22; വെളി, 2:15).
7. വചനപരമായ മറ്റൊരു തെളിവ്: “വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ.” (സങ്കീ, 95:6-7). എന്തു മിത്ഥ്യാത്വത്തിന്നായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?” (സങ്കീ, 89:47). “നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു, എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു.” (സങ്കീ, 139:13). അവൻ, നീ, നീയല്ലോ എന്നിങ്ങനെയുള്ള മധ്യമപുരുഷ, പ്രഥമപുരുഷ ഏകവചന സർവ്വനാമങ്ങളാണ് (2nd, 3rd Person Singular Pronouns) ഭക്തന്മാർ എലോഹീമിനു് ഉപയോഗിച്ചിരിക്കുന്നത്. വേറെയും വാക്യങ്ങളുണ്ട്: (ഉല്പ, 1:27; 2:3; ഇയ്യോ, 37:7; സങ്കീ, 89:12; 94:9; 119:73; യെശ, 27:11; 40:26,28; 45:9,12,18; യിരെ, 10:12,16; 14:22; 51:15,19). സ്രഷ്ടാവായ ദൈവത്തിനു് അഥവാ, എലോഹീമിനു് ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, ബഹുവചനത്തിലാണ് ഉപയോഗിച്ചിരുന്നതെങ്കിൽ എകവചന സർവ്വനാമങ്ങൾ (Singular Pronouns) ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. അടുത്ത തെളിവ്: “ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽ നിന്നു നശിപ്പിച്ചുകളയും.” (ഉല്പ, 6:7). “ഞാൻ എനിക്കു വേണ്ടി നിർമ്മിച്ചിരിക്കുന്ന ജനം എന്റെ സ്തുതിയെ വിവരിക്കും.” (യെശ, 43:21). “ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്ടിച്ചു; എന്റെ കൈ തന്നേ ആകാശത്തെ വിരിച്ചു അതിലെ സകലസൈന്യത്തെയും ഞാൻ കല്പിച്ചാക്കിയിരിക്കുന്നു.” (യെശ, 45:12). ഈ വേദഭാഗങ്ങളിൽ ഞാൻ, എൻ്റെ, എനിക്കു എന്നിങ്ങനെ സ്രഷ്ടാവായ ദൈവം ഉത്തമപുരുഷ ഏകവചന സർവ്വനാമങ്ങളാണ് (1st Person Singular Pronouns) പറഞ്ഞിരിക്കുന്നത്. ഒ.നോ: (2രാജാ, 19:15; യേശ, 37:26; 43:1; 44:2; 43:1,7; 44:21; 45:8,12; 54:16; 57:16; യിരെ, 38:16). എലോഹീം ബഹുവചനത്തിലാണ് ദൈവത്തിനു് ഉപയോഗിച്ചിരുന്നതെങ്കിൽ സ്രഷ്ടാവായ എലോഹീം ഏകവചന സർവ്വനാമങ്ങൾ (Singular Pronouns) ഒരിക്കലും ഉപയോഗിക്കുമായിരുന്നില്ല. നാമത്തിനു പകരം ഉപയോഗിക്കുന്ന പദമാണ് സർവ്വനാമങ്ങൾ. അഥവാ, നാമം ആവർത്തിച്ചു ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമങ്ങൾ ഉപയോഗിക്കുന്നത്. ഏകവചന നാമപദങ്ങൾക്ക് ഏകവചന സർവ്വനാമവും ബഹുവചന നാമപദങ്ങൾക്ക് ബഹുവചന സർവ്വനാമവുമാണ് ഉപയോഗിക്കേണ്ടത്. അല്ലെങ്കിൽ അത് പൂർവ്വാപരവൈരുദ്ധ്യമായി മാറും. ഭാഷ അറിയാവുന്നവരും വചനം ദൈവശ്വാസീയമാണെന്ന് വിശ്വസിക്കുന്നവരും സത്യേകദൈവത്തിന് ബഹുത്വമുണ്ടെന്ന് പറയാൻ ധൈര്യപ്പെടില്ല. അതായത്, വചനത്തെയും ഭാഷയെയും വ്യഭിചരിക്കുന്ന ദൈവദൂഷകർക്കല്ലാതെ ഈവിധം ദുരുപദേശം ഉണ്ടാക്കാൻ കഴിയില്ല.
8. മോണോതീയിസം (Monotheism): ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം “ട്രിനിറ്റിയും” (Trinity) അല്ല, “വൺനെസ്സും” (Oneness) അല്ല; “മോണോതീയിസം” (Monotheism) ആണ്. ദൈവം ട്രിനിറ്റിയാണെന്നോ, വൺനെസ്സ് ആണെന്നോ ബൈബിളിൽ എവിടെയും കാണാൻ കഴിയില്ല. എന്നാൽ മോണോസ് തെയോസ് (μόνος θεός – Mónos Theós – The only God) ആണെന്ന് ആവർത്തിച്ച് കാണാൻ കഴിയും. Mónos Theos-ൽ ഉള്ള വിശ്വാസമാണ്, “മോണോതീയീസം” (Monotheism) അഥവാ, ഏകദൈവവിശ്വാസം: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു – O LORD God of Israel, thou art the God, even thou alone, of all the kingdoms of the earth:” (2രാജാ, 19:15). ഈ വേദഭാഗത്ത്, “ദൈവം ഒരുത്തൻ മാത്രം” എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം “ഒന്നിനെ” കുറിക്കുന്ന (One) “എഹാദ്” (ehad – אֶחָד) അല്ല; “ഒറ്റയെ” (alone/only) കുറിക്കുന്ന “ബാദ്” (bad – בַּד) ആണ്. പഴയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ അഥവാ, അദ്വിതീയതയെ (uniqueness) കുറിക്കാൻ ഏകമാത്രമായ, ഒന്നുമാത്രമായ, ഒറ്റയായ, ഒരുത്തൻ മാത്രം, കേവലമായ, മാത്രം (only, alone) എന്നീ അർത്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന “അക്” (ak), “റാഖ്” (raq), “ബാദ്” (bad), “ബദാദ്” (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 45 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അതിൽ “ബാദ്” (bad) ഉപയോഗിച്ചിരിക്കുന്ന 24 വാക്യങ്ങളിൽ 21 വാക്യത്തിലും “ബദാദ്” (badad) ഉപയോഗിച്ചിരിക്കുന്ന 2 വാക്യത്തിലും പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (Septuagint) “മോണോസ്” (μόνος – Mónos) ആണ് കാണുന്നത്. (പുറ, 22:20; ആവ, 32:12; 1ശമൂ, 7:3; 1ശമൂ, 7:4; 1രാജാ, 8:40; 2രാജാ, 19:15; 2രാജാ, 19:19; 2ദിന, 6:31; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; സങ്കീ, 51:4; സങ്കീ, 71:16; സങ്കീ, 72:18; സങ്കീ, 83:18; സങ്കീ, 86:10; സങ്കീ, 136:4; സങ്കീ, 148:13; യെശ, 2:11; യെശ, 2:17; യെശ, 37:16; യെശ, 37;20; യെശ, 44:24). പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (only) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദ്” (yahid – יָחִיד) എന്ന പദത്തിന് തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. അതിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് “മോണോസ്” (Mónos) ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 23 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ (uniqueness) കുറിക്കാൻ “മോണോസ്” (Mónos) 13 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: “ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കൊ, 5:21). ഈ വേദഭാഗത്ത് ഗ്രീക്കിൽ, “മോണോസ് ഹോ തെയോസ്” (μόνος ὁ θεός – Mónos ho Theós) അഥവാ, “ദൈവം ഒത്തൻ മാത്രം” (The only God) ആണ്. ഈ വേദഭാഗത്തും, “ദൈവം ഒരുവൻ” എന്നു പറയാൻ ഉപയോഗിച്ചിരിക്കുന്ന പദം “ഒന്നിനെ” (One) കുറിക്കുന്ന “ഹെയ്സ്” (εἷς – heis) അല്ല; “ഒറ്റയെ” (alone/only) കുറിക്കുന്ന “മോണോസ്” (Mónos – μόνος) ആണ്. പുതിയനിയമത്തിൽ “ദൈവം ഒരുത്തൻ മാത്രം” ആണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് “മോണോസ്” കൊണ്ടാണ്. (മത്താ, 4:10; മത്താ, 24:36; ലൂക്കോ, 4:8; ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 1തിമൊ, 6:15; 1തിമൊ, 6:16; യൂദാ, 1:4; യൂദാ, 1:24; വെളി, 15:14). അതായത്, ദൈവത്തിൻ്റെ അദ്വിതീയതയെ (uniqueness) കുറിക്കാൻ “യാഹീദിന്” (yahid) തുല്യമായ “മോണോസ്” (monos) പഴയപുതിയനിയമങ്ങളിൽ 36 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 23 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവം മാത്രമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശങ്ങളും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല. ട്രിനിറ്റിയുടെ വ്യാജവാദംപോലെ, “എഹാദിനും (ehad), ഹെയ്സിനും (heis)” ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, പഴയപുതിയനിയമങ്ങളിൽ ഖണ്ഡിതമായ അർത്ഥത്തിൽ “ഒറ്റയെ” (alone/only) കുറിക്കുന്ന “യാഹീദിനു” (yahid) തുല്യമായ “മോണോസ്” (Mónos) കൊണ്ട്, “ദൈവം ഒരുത്തൻ മാത്രം” (The only God) ആണെന്ന് പറയുമായിരുന്നില്ല. പരിശുദ്ധാത്മാവ് ആലേഖനംചെയ്ത് വെച്ചിരിക്കുന്നതിന് വിരുദ്ധമായി, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവം ആക്കുന്നത്, പരിശുദ്ധാത്മാവിനു് എതിരെയുള്ള ദൂഷണമാണ്. ആത്മാവിനെതിരെയുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമിക്കപ്പെടാത്ത പാപമാണ്: (മത്താ, 12:32). [കാണുക:മോണോതീയിസം (Monotheism) തെളിവുകൾ]. യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെങ്കിൽ, സ്രഷ്ടാവ് പലരാകുന്നത് എങ്ങനെയാണ്?
ഒരു ചോദ്യം: ദൈവത്തോടൊപ്പം ഉണ്ടായിരുന്നത് ദൂതന്മാരാണെന്ന് തെളിഞ്ഞുകഴിഞ്ഞു. അപ്പോൾ ഒരു ചോദ്യംവരും; “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്നാണല്ലോ പറയുന്നത്; അപ്പോൾ ദൂതന്മാരുടെയും ദൈവത്തിൻ്റെയും സ്വരൂപവും സാദൃശ്യവും ഒന്നാണോ?ഉത്തരം: ദൂതന്മാർ അഥവാ, സ്വർഗ്ഗീയ ജീവികളെയും ദൈവപുത്രന്മാർ എന്നാണ് വിളിച്ചിരിക്കുന്നത്. (ഇയ്യോ, 1:6; 2:1; 38:6; സങ്കീ, 8:5; ദാനീ, 3:25,28). ദൈവപുത്രന്മാർക്ക് ദൈവത്തിൻ്റെ ഛായയല്ലെന്ന് പറയാൻ എന്ത് ന്യായമാണുള്ളത്? ആകാശവും ഭൂമിയും ആദ്യമനുഷ്യനായ ആദാമിനെയും സൃഷ്ടിക്കുന്നതിനു മുമ്പാണ് അദൃശ്യലോകത്തെയും ദൂതന്മാരെയും ദൈവം സൃഷ്ടിക്കുന്നത്. (നെഹെ, 9:6; കൊലൊ, 1:16). താൻ സൃഷ്ടിച്ച ആദാമിനെ ദൈവത്തിൻ്റെ പുത്രനെന്ന് വിളിച്ചിട്ടുണ്ട്. (ലൂക്കൊ, 3:38). ആദാമിനെ തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ച ദൈവം തൻ്റെ സ്വർഗ്ഗീയ പുത്രന്മാരെ തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമല്ല സൃഷ്ടിച്ചിരിക്കുന്നതെന്ന് ആർക്കും പറയാൻ കഴിയില്ല. എങ്കിലും കൂടുതൽ തെളിവുകൾ നോക്കാം:
ദൈവത്തിൻ്റെയും ദൂതന്മാരുടെയും സാദൃശ്യം: ദൈവത്തിൻ്റെ സ്വരൂപം (Own image) അഥവാ, സ്വന്തരൂപം എന്നത് ആത്മസ്വരൂപമാണ്. ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:25). സാദൃശ്യം (likeness) എന്നത്, സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തിൻ്റെ മനുഷ്യ സാദൃശ്യത്തെയുമാണ് സൂചിപ്പിക്കുന്നത്. (യെഹെ, 1:26; 8:2; 10:1). ദൈവത്തിൻ്റെ ആത്മസ്വരൂപത്തിലാണ് മനുഷ്യൻ്റെ ഉള്ളിലെ ആത്മാവിനെ അഥവാ, ആന്തരിക മനുഷ്യനെ നിർമ്മിച്ചിരിക്കുന്നത്: (സെഖ, 12:1; യോഹ, 4:24). സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തിൻ്റെ മനുഷ്യസാദൃശ്യത്തിൽ അഥവാ, ബാഹ്യപ്രകൃതിയിലാണ് മനുഷ്യൻ്റെ ശരീരത്തെ അഥവാ, ബാഹ്യമനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്.. യെഹെസ്ക്കേൽ സ്വർഗ്ഗസിംഹാസനത്തിൽ കണ്ട ദൈവത്തിന് മനുഷ്യസാദൃശ്യമാണുള്ളത്: “അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിന്നു മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു.” (യെഹെ, 1:26). എട്ടാം അദ്ധ്യായത്തിലും മനുഷ്യസാദൃശ്യത്തിലാണ് കാണുന്നത്: “അപ്പോൾ ഞാൻ മനുഷ്യസാദൃശത്തിൽ ഒരു രൂപം കണ്ടു; അവന്റെ അരമുതൽ കീഴോട്ടു തീപോലെയും അരമുതൽ മേലോട്ടു ശുക്ളസ്വർണ്ണത്തിന്റെ പ്രഭപോലെയും ആയിരുന്നു.” (യെഹെ, 8:2. ഒ..നോ: 1:26,27). ദാനീയേൽ ദൈവത്തെ കാണുന്നതും മനുഷ്യരൂപത്തിലാണ്: ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.” (ദാനീ, 7:9). ഇവിടെ ദൈവത്തെ വയോധികൻ എന്ന് പറഞ്ഞിരിക്കുന്നത് വയസ്സായവൻ എന്നർത്ഥത്തിലല്ല; പുരാതനനായവൻ എന്നർത്ഥത്തിലാണ്. യഹോവയ്ക്കു ചുറ്റുമുള്ള ജീവികൾക്കും മനുഷ്യസാദൃശ്യമായിരുന്നു: “അതിന്റെ നടുവിൽ നാലു ജീവികളുടെ സാദൃശ്യം കണ്ടു; അവയുടെ രൂപമോ: അവെക്കു മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു.” (യെഹെ, 1:5. ഒ.നോ: 8:2; 10:2; ദാനീ, 8:16; വെളി, 4:2). ദാനീയേൽ ഊലായിതീരത്തുവെച്ചു കണ്ട ദർശനത്തിലെ ദൂതന് മനഷ്യരൂപമായിരുന്നു: “എന്നാൽ ദാനീയേലെന്ന ഞാൻ ഈ ദർശനം കണ്ടിട്ടു അർത്ഥം ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരുപുരുഷരൂപം എന്റെ മുമ്പിൽ നില്ക്കുന്നതു കണ്ടു.” (ദാനീ, 8:15). കേട്ട ശബ്ദം മനുഷ്യൻ്റെയായിരുന്നു: “ഗബ്രീയേലേ, ഇവന്നു ഈ ദർശനം ഗ്രഹിപ്പിച്ചുകൊടുക്ക എന്നു ഊലായിതീരത്തുനിന്നു വിളിച്ചുപറയുന്ന ഒരു മനുഷ്യന്റെ ശബ്ദം ഞാൻ കേട്ടു.” (ദാനീ, 8:16). അടുത്തവാക്യം: “ഞാൻ എന്റെ പ്രാർത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ, ആദിയിങ്കൽ ഞാൻ അത്യന്തം ക്ഷീണിച്ചിരുന്ന സമയം ദർശനത്തിൽ കണ്ട ഗബ്രീയേൽ എന്ന പുരുഷൻ (Man) ഏകദേശം സന്ധ്യായാഗത്തിന്റെ നേരത്തു എന്നോടു അടുത്തുവന്നു.” (ദാനീ, 9:21). ഹിദ്ദെക്കേൽ മഹാനദീതീരത്ത് ഇരിക്കുമ്പോൾ കണ്ട ദൂതനു മനുഷ്യസാദൃശനായിരുന്നു: “അപ്പോൾ മനുഷ്യരോടു സദൃശനായ ഒരുത്തൻ എന്റെ അധരങ്ങളെ തൊട്ടു; ഉടനെ ഞാൻ വായ്തുറന്നു സംസാരിച്ചു:” (ദാനീ, 10:16. ഒ.നോ: 10:18). ഇതിൽനിന്ന് ദൈവത്തിൻ്റെയും ദൂതന്മാരുടെ സാദൃശ്യം ഒന്നാണെന്ന് മനസ്സിലാക്കാമല്ലോ. അതായത്, സ്വർഗ്ഗീയ സിംഹാസനത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തിൻ്റെയും ദൂതന്മാരുടെയും സ്വരൂപവും സാദൃശ്യവും ഒന്നുതന്നെയാണ്. അതുകൊണ്ടാണ്, “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്ന് പറഞ്ഞത്: (1:26). എന്നാൽ അടുത്തവാക്യത്തിൽ, ദൈവം തൻ്റെ അഥവാ, അവൻ്റെ സ്വരൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചത് (God created man in his own image). അഥവാ, യഹോവ ഒറ്റയ്ക്കാണ് മനുഷ്യനെ സൃഷ്ടിച്ചത്.
പ്രധാനപ്പെട്ട മറ്റൊരു തെളിവ്: യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളായ തനക്കിൽ (Tanakh) വാക്യങ്ങളുടെമവ്യാഖാനവും കൊടുത്തിട്ടുണ്ട്. അതിൽ ദൈവം ദൂതന്മാരോടാണ് ആലോചിച്ചതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: [Genesis 1:26. കാണുക: The Complete Tanakh]. പഞ്ചഗ്രന്ഥങ്ങളുടെ (Pentateuch) അഥവാ, തോറയുടെ (Torah) ആരാമ്യ പരിഭാഷയായ തർഗൂമിൽ (Targum) വാക്യം ഇപ്രകാരമാണ്: “And the Lord said to the angels who ministered before Him, who had been created in the second day of the creation of the world, Let us make man in Our image, in Our likeness; and let them rule over the fish of the sea, and over the fowl which are in the atmosphere of heaven, and over the cattle, and over all the earth, and over every reptile creeping upon the earth.” (Genesis 1:26). വാക്യം ശ്രദ്ധിക്കുക: “കർത്താവ് തൻ്റെ മുമ്പിൽ ശുശ്രൂഷ ചെയ്ത ദൂതന്മാരോട് പറഞ്ഞു” (And the Lord said to the angels who ministered before Him) എന്നാണ്. [Palestinian/Jerusalem Targum]. തർഗൂമുകൾ കേവലം പരിഭാഷ മാത്രമല്ല; ആധികാരിക വ്യാഖ്യാനങ്ങളും ഉൾപ്പെടുന്നതാണ്. യഹൂദ മതപഠനത്തിനും ബൈബിൾ വ്യാഖ്യാനത്തിനും വളരെ പ്രധാനപ്പെട്ട ഒന്നാണ് തർഗൂമുകൾ. ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതി യിസ്രായേലാണ്: (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; 9:4). പൂർവ്വപിതാക്കന്മാരും അവരുടേതാണ്; ജഡപ്രകാരം ക്രിസ്തു ജനിച്ചതും യെഹൂദന്മാരിൽ നിന്നാണ്: (റോമ, 9:5). രക്ഷ വന്നതും യെഹൂദന്മാരുടെ ഇടയിൽ നിന്നാണ്: (യോഹ, 4:22). ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടുവാൻ കാരണമായ ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും (ഉല്പ, 22:18; 28:14; പ്രവൃ, 3:25), ദൈവം പഴയപുതിയ നിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും യിസ്രായേലാണ്: (പുറ, 20:18; യിരെ, 31:31-34; എബ്രാ, 8:8-12). അതിനാൽ യെഹൂദന്മാരുടെ വ്യാഖ്യാനം 100% വിശ്വസനീയമാണ്.
നമ്മിൽ ഒരുത്തനെപ്പോലെ: “മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു.” (ഉല്പ, 3:22). ഈ വാക്യത്തിൻ്റെ ആദ്യഭാഗത്തു ദൈവത്തിൻ്റെ പ്രസ്താവനയും രണ്ടാംഭാഗത്ത് കല്പനയുമാണ് കാണുന്നത്. ‘അമർ’ (amar) എന്ന പദത്തെ ‘കല്പന’ (command – പുറ, 8:27; 1ശമൂ, 16:16; commandment – 1ദിന, 14:12; 2ദിന, 24:8) എന്നു 30 പ്രാവശ്യം ബൈബിളിൽ പരിഭാഷ ചെയ്തിട്ടുണ്ട്. അവിടെ “നമ്മിൽഒരുത്തനെപ്പോലെ” എന്നു യഹോവ പറയുന്നത് തൻ്റെയൊപ്പമുള്ള കെരൂബുകളോടാണെന്നും അവരോട് തന്നെയാണ് കല്പന എന്നതിനും തെളിവാണ്, കെരൂബുകളെ തോട്ടം കാവൽ ചെയ്യാൻ ദൈവം നിർത്തിയത്: “ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.” (ഉല്പ, 3:24). തോട്ടം കാവൽ ചെയ്യാൻ പുത്രനെയും പരിശുദ്ധാത്മാവിനെയുമാണ് യഹോവ നിർത്തിയതെന്ന് ത്രിത്വം സമ്മതിക്കുമോ? യഹോവയ്ക്കൊപ്പം ദൂതന്മാരാണ് ഉണ്ടായിരുന്നതെന്ന് ഈ വാക്യത്തിൽ വ്യക്തമല്ലേ? കെരൂബുകൾക്ക് മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്നവനും (വെളി, 4:6-8) കെരൂബുകളെ വാഹനമാക്കി സഞ്ചരിക്കുന്നവനുമായ (2ശമൂ, 22:11; സങ്കീ, 18:10) യഹോവയോടൊപ്പം സൃഷ്ടിയിങ്കൽ ഉണ്ടായിരുന്നത് ദൂതന്മാരല്ലെന്ന് ആർക്ക് പറയാൻ കഴിയും?
വരുവിൻ നാം ഇറങ്ങിച്ചെല്ലാം: “വരുവിൻ; നാം ഇറങ്ങിച്ചെന്നു, അവർ തമ്മിൽ ഭാഷതിരിച്ചറിയാതിരിപ്പാൻ അവരുടെ ഭാഷ കലക്കിക്കളക എന്നു അരുളിച്ചെയ്തു.” (ഉല്പ, 11:7). ബാബേലിലെ ഭാഷ കലക്കുന്നതിനോടുള്ള ബന്ധത്തിലും യഹോവ ബഹുവചനം പറയുന്നതായി കാണാം. ദൂതന്മാരാണ് എല്ലായിപ്പോഴും ദൈവത്തോടൊപ്പം ഉള്ളതെങ്കിൽ സ്വാഭാവികമായും അത് ദൂതന്മാരോടാണ് പറയുന്നതെന്ന് മനസ്സിലാക്കാമല്ലോ? ദൂതന്മാരാണ് യഹോവയോടൊപ്പം ഉണ്ടായിരുന്നത് എന്നതിനു വേറെയും തെളിവുകളുണ്ട്: അബ്രാഹാമിനു മമ്രേയുടെ തോപ്പിൽവെച്ചു യഹോവ പ്രത്യക്ഷനായപ്പോഴും രണ്ടു ദൂതന്മാർ കൂടെയുണ്ടായിരുന്നു. (18:1,2). യഹോവ അബ്രാഹാമിൻ്റെ സന്നിധിൽ നില്ക്കുമ്പോൾ രണ്ടുപേർ സോദോമിലേക്ക് പോകുന്നതായി 18:22-ലും, 19:1-ൽ സോദോമിൽ ചെന്നത് രണ്ട് ദൂതന്മാരാണെന്നും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ആർ നമുക്കുവേണ്ടി പോകും: “അനന്തരം ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം കേട്ടിട്ടു: അടിയൻ ഇതാ അടിയനെ അയക്കേണമേ എന്നു ഞാൻ പറഞ്ഞു.” (യെശ, 6:8).സ്വർഗ്ഗത്തിൽ സാറാഫുകളുടെ മദ്ധ്യേയാണ് യഹോവയെ യെശയ്യാവ് കണ്ടത്. ആറാറു ചിറകുകളുള്ള സാറാഫുകൾ രണ്ടുകൊണ്ടു മുഖംമൂടിയും രണ്ടുകൊണ്ടു പാദം മൂടിയും രണ്ടുകൊണ്ട് പറന്നുനിന്നും പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് നിത്യം ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കുകയാണ്. (വെളി, 4:1-8). അനന്തരം 8-ാം വാക്യത്തിൽ ആർ നമുക്കുവേണ്ടി പോകും എന്ന് യഹോവ യെശയ്യാവിനോടു ചോദിക്കുന്നത് ബഹുവചനത്തിലാണ്. അവിടെയും നമുക്കുവേണ്ടിയെന്ന ബഹുവചനം യഹോവ ഉപയോഗിക്കുന്നത് ദൂതന്മാരെയും ചേർത്താണ്. അവിടെ ദൂതന്മാരോടാണ് യഹോവ പറയുന്നതെന്ന് കൃത്യമായി മനസ്സിലാക്കാം. യെശയ്യാവ് സ്വർഗ്ഗത്തിൽ യഹോവയെയും ദൂതന്മാരെയുമല്ലാതെ പുത്രനെയും പരിശുദ്ധാത്മാവിനെയും കാണുന്നില്ലല്ലോ? ത്രിത്വം വിചാരിക്കുന്നപോലെ, പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളായി യഹോവയോടുകൂടെ ഉണ്ടായിരുന്നെങ്കിൽ സ്വർഗ്ഗത്തിൽ കാണേണ്ടതല്ലേ? യെശയ്യാവ് മാത്രമല്ല; മീഖായാവും (1രാജാ, 22:19), യെഹെസ്ക്കേലും (1:26-28), ദാനീയേലും (7:9,10) യഹോവയെയും ദൂതന്മാരെയുമല്ലാതെ; പുത്രനെയും പരിശുദ്ധാത്മാവിനെയും കാണുന്നില്ല. മാത്രമല്ല യോഹന്നാൻ സ്വർഗ്ഗത്തിൽ ഒരു ദൈവസിംഹാസനമാണ് കാണുന്നത്: “സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതുമാണ് കണ്ടത്. (വെളി, 4:2). അതിൽനിന്ന് സ്വർഗ്ഗത്തിൽ ഒരു ദൈവസിംഹാസനം ഏകദൈവവും മാത്രമേയുള്ളെന്ന് സ്ഫടികസ്ഫുടം തെളിയുന്നു. അടുത്തത്: മോശെയ്ക്ക് ദൈവം ന്യായപ്രമാണം കൊടുത്തത് നേരിട്ടല്ല; ദൂതന്മാർ മുഖാന്തരമാണ്. (പ്രവൃ, 7:53; ഗലാ, 3:19; എബ്രാ, 2:2). അതായത് സ്വർഗ്ഗത്തിൽ കെരൂബുകളുടെ മദ്ധ്യേ വസിക്കുന്ന ദൈവം ഭൂമിയിൽ പ്രത്യക്ഷനായി മനുഷ്യരോട് ഇടപെടുമ്പോഴെല്ലാം ഒരു ദൂതസാന്നിദ്ധ്യം ദൃശ്യമാണ്. അപ്പോൾ ദൈവം ”നാം, നമ്മുടെ, നമ്മിൽ, നമുക്കുവേണ്ടി” എന്നൊക്കെ ബഹുവചനത്തിൽ പറയുന്നതു ദൂതന്മാരെയും ചേർത്താണെന്ന് വ്യക്തമല്ലേ? എത്ര കൃത്യമായിട്ടാണ് ബൈബിളിൽ എഴുതിവെച്ചിരിക്കുന്നത്.
ഒരു മനോഹരമായ ദുരുപദേശം: “അനന്തരം ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം കേട്ടിട്ടു: അടിയൻ ഇതാ അടിയനെ അയക്കേണമേ എന്നു ഞാൻ പറഞ്ഞു.” (യെശ, 6:8). ഈ വാക്യത്തിൽ ‘ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും?‘ എന്നു യഹോവ ചോദിക്കുമ്പോൾ ‘അടിയൻ ഇതാ അടിയനെ അയക്കേണമേ‘ എന്ന് പ്രത്യുത്തരം പറയുന്നത് യെശയ്യാവാണ്. അതിനെ ട്രിനിറ്റി പഠിപ്പിക്കുന്നത്; യേശുക്രിസ്തുവാണ് “അടിയൻ ഇതാ അടിയനെ അയക്കേണമേ” എന്ന് പറയുന്നതെന്നാണ്. ആ വേദഭാഗം വായിച്ചാൽ “അടിയനെ അയക്കേണമേ” എന്നു പറയുന്നത് യെശയ്യാവാണെന്ന് ഏതൊരാൾക്കും മനസ്സിലാകും. അവിടെ ഉത്തമപുരുഷ സർവ്വനാമത്തിൽ സംസാരിക്കുന്നത് രണ്ടുപേരാണ്: യെശയ്യാവും യഹോവയും. ഒന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട്, പതിനൊന്ന് വാക്യങ്ങളിലെ ഉത്തമപുരുഷൻ യെശയ്യാവാണ്; എട്ടാം വാക്യത്തിലെ ആദ്യത്തെ ഉത്തമപുരുഷ്യൻ യഹോവയായ കർത്താവാണ്. രണ്ടാമത്തേത്, ‘എന്നു ഞാൻ പറഞ്ഞു‘ എന്നിങ്ങനെ പറയുന്നത് യെശയ്യാവാണ്. ശുദ്ധിയില്ലാത്ത അധരങ്ങളുള്ള മനുഷ്യനായ താൻ യഹോവയെ കണ്ടതുകൊണ്ട് നശിച്ചുപോകുമെന്ന് വിലപിച്ച യെശയ്യാവിനെ ബലപ്പെടുത്തുന്നത് ദൂതനാണ്. (6:5-7). തുടക്കംമുതൽ ഞാൻ, എൻ്റെ എന്നിങ്ങനെ സംസാരിക്കുന്നത് യെശയ്യാവാണ്. യേശുക്രിസ്തുവാണ് സംസാരിക്കുന്നതെങ്കിൽ, ‘എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ’ എന്നൊക്കെ പറയുന്നതും യേശുക്രിസ്തുവാണെന്ന് സമ്മതിക്കണം. ഓരോരോ ഉപദേശങ്ങൾ! ഇനി, ജനത്തോട് പോയി അറിയിക്കാൻ പറഞ്ഞകാര്യം, “അടിയനെ അയക്കേണമേ” എന്നു പറഞ്ഞത് യേശുവാണെങ്കിൽ അവൻതന്നെ പോയി അറിയിക്കണ്ടേ? എന്നാൽ യോഹന്നാൻ അപ്പൊസ്തലൻ പറയുന്നത്; യെശയ്യാവാണ് അക്കാര്യം ജനത്തോടറിയിച്ചതെന്നു പറഞ്ഞിരിക്കുന്നു. (യോഹ, 12:38-41). പേരോ, പദവിയോ, വിശേഷണമോ ഒരിക്കലെങ്കിലും പറയാതെ എഴുത്തുകാരനല്ലാത്ത ആർക്കും സർവ്വനാമം ഉപയോഗിക്കാൻ കഴിയില്ലെന്ന് അറിയാൻ കഴിയാതെവണ്ണം പണ്ഡിതന്മാരുടെ ഹൃദയത്തെ സാത്താൻ കുരുടാക്കിക്കളഞ്ഞു. (യെശ, 6:10; യോഹ, 12:40). ത്രിത്വമെന്ന ദുരുപദേശം വിശ്വസിക്കുന്നവർ ബൈബിളെന്നല്ല, ബാലമംഗളം വായിച്ചാലും ഇതുതന്നെയായിരിക്കും അവസ്ഥ.
ഒരു മാരണ വ്യാഖ്യാനം:¹ “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ² ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു. ³ വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.” (ഉല്പ, 1:1-3). ഉല്പത്തി ഒന്നാം അദ്ധ്യായത്തിലെ ആദ്യ മൂന്നു വാക്യങ്ങളിൽത്തന്നെ ത്രിത്വത്തിനു തെളിവുണ്ടെന്ന് പണ്ഡിതന്മാർ പറയുന്നു. ‘ഒന്നാം വാക്യത്തിൽ ദൈവം, രണ്ടാം വാക്യത്തിൽ ആത്മാവ്, മൂന്നാം വാക്യത്തിൽ ദൈവത്തിൻ്റെ കല്പന’ ഇതാണവരുടെ ത്രിത്വം. ‘കല്പിച്ചു’ എന്നു പറഞ്ഞിരിക്കുന്നത് ദൈവത്തിൻ്റെ വചനംകൊണ്ടാണല്ലോ, വചനം പുത്രനാണെന്നു യോഹന്നാൻ പറഞ്ഞിട്ടുണ്ടെന്നാണ് ത്രിത്വവാദം. മൂന്നാം വാക്യത്തിൽ ‘വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു’ എന്നാണ് കാണുന്നത്. കല്പിച്ചു (said) എന്നതിന് ‘അമർ’ (amar) എന്ന എബ്രായ വാക്കാണ് മൂന്നാം വാക്യത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കല്പന, അരുളപ്പാട്, പറഞ്ഞു, എന്നിത്യാദി അർത്ഥങ്ങളിൽ ‘അമർ’ 5,000-ലധികം പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ വചനം അഥവാ, വാക്കിനെ കുറിക്കുന്ന എബ്രായപദം ‘ദബാർ’ (dabar) ആണ്. ആ പദം 1,500-ലധികം പ്രാവശ്യമുണ്ട്. ദബാർ ‘വാക്കു’ എന്നർത്ഥത്തിൽ ആദ്യം ഉപയോഗിച്ചിരിക്കുന്നത് ഉല്പത്തി 11:1-ലാണ്: “ഭൂമിയിൽ ഒക്കെയും ഒരേ ഭാഷയും ഒരേ വാക്കും (ദവാർ) ആയിരുന്നു.” ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെടുന്ന വചനമാണ് ദബാർ: (യെശ, 55:11; യെശ, 45:23; യിരെ, 9:20; യെഹെ, 3:17; 33:17; സെഖ, 7:12). മൂന്നാം വാക്യത്തിലുള്ളത് ദബാർ അഥവാ, വചനമല്ല; അമർ അഥവാ കല്പനയാണ്. മൂന്നാം വാക്യത്തിൽ ഇല്ലാത്ത ‘വചനത്തെ’ പുത്രനെന്ന് വ്യാഖ്യാനിക്കുന്ന ത്രിത്വകുതുകികളോട് ചോദിക്കട്ടെ; ഉല്പത്തി മൂന്നാം അദ്ധ്യായത്തിൽ പാമ്പും ഇയ്യോബിൻ്റെ പുസ്തകത്തിൽ സാത്താനും ‘പറഞ്ഞു’ (said) എന്നതിനെ ‘അമർ’ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്; അതും പുത്രനാണെന്നു സമ്മതിക്കുമോ? (ഉല്പ, 3:1,4; ഇയ്യോ, 1:7,9; 2:2,4). ഇവിടെ രസകരമായ ഒരു കാര്യമുണ്ട്: അവരുടെ വ്യാഖ്യാനപ്രകാരം ആദ്യത്തെ 1, 2, 3 വാക്യങ്ങളിൽ ദൈവവും ആത്മാവും പുത്രനും വേറിട്ടു നില്ക്കുകയാണ്. എന്നിട്ടു അവർതന്നെ പറയുന്നു: ഒന്നാം വാക്യത്തിലെ ദൈവം അഥവാ, എലോഹീം ബഹുവചനമാണ്; അതുകൊണ്ട് ദൈവത്തിനു ബഹുത്വമുണ്ട്. ദൈവം അഥവാ, എലോഹീം ബഹുവചനമായതുകൊണ്ട് ദൈവത്തിനു ബഹുത്വമുണ്ടെന്ന ഇവരുടെ വാദം അംഗീകരിച്ചാൽ, ഒന്നാം വാക്യത്തിൽത്തന്നെ അവർക്ക് ത്രിത്വമുണ്ട്; അപ്പോൾ രണ്ടാം വാക്യത്തിൽ വേറിട്ടു നില്ക്കുന്ന ആത്മാവും മൂന്നാം വാക്യത്തിൽ ഉണ്ടെന്നു വ്യാജമായി പറയുന്ന പുത്രനെയും ചേർത്താൽ, മൂന്നും രണ്ടും അഞ്ചുപേരാകും. ശരിക്കും നിങ്ങൾ ബഹുദൈവവിശ്വാസികളാണ്. ഇനി, ഒന്നാം വാക്യത്തിലുള്ള എലോഹീമിനു ബഹുത്വമില്ല; ഒന്നുംരണ്ടുംമൂന്നും വാക്യങ്ങളിൽ ത്രിത്വം വേർപെട്ട് നില്ക്കുകയാണെന്ന് പറഞ്ഞാലോ, 26-ാം വാക്യത്തിൽ പിന്നെയും കുടുങ്ങും: അവിടെ സാരാംശത്തിലൊന്നായ ദൈവം തന്നൊടുതന്നെ ബഹുവചനം പറയുന്നു. മാരണ വ്യാഖ്യാനംതന്നെ!
ദൈവം ഏകനാണെന്ന വസ്തുത വിശ്വസിക്കയും വിറെക്കയും ചെയ്യുന്നവനാണ് പിശാച്: (യാക്കോ, 2:19). എന്നാൽ ഭോഷ്ക്കു പറയുന്നവനും അതിൻ്റെ അപ്പനും ലക്ഷ്യം തെറ്റിക്കുന്നവനുമായ പിശാച്, ദൈവത്തിനു് ബഹുത്വമുണ്ടെന്ന് വിശ്വസിപ്പിച്ചുകൊണ്ട് അനേകരെ വഞ്ചിച്ചുകളഞ്ഞു.
ബൈബിളിൻ്റെ പഴയനിയമത്തിൽ ദൈവത്തിൻ്റെ പേര് (Name) അഥവാ, സംജ്ഞാനാമമായി (proper noun) പറഞ്ഞിരിക്കുന്നത് “യഹോവ” (Jehovah) എന്നാണ്: “ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.” (പുറ, 3:15). “യഹോവ” എന്ന അതിപരിശുദ്ധനാമം എബ്രായയിൽ 6,800 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. പഴയനിയമത്തിൻ്റെ മൂലകൃതികളിൽ സ്വരാക്ഷരങ്ങൾ ഉപയോഗിക്കാറില്ലായിരുന്നു. “യോദ്” (י – Yod), “ഹേ” (ה – Heh), “വൌ” (ו – Waw), “ഹേ” (ה – Heh) എന്നു പേരുള്ള നാലു വ്യജ്ഞനാക്ഷരങ്ങൾ (יהוה) കൊണ്ടു മാത്രമാണ് ദൈവനാമം എഴുതിയിരുന്നത്. [കാണുക:Masoretic Text]. വ്യജ്ഞനാക്ഷരങ്ങളുടെ ശബ്ദം/ഉച്ചാരണം ഇംഗ്ലീഷിൽ, YHVH എന്ന അക്ഷരങ്ങൾക്ക് തുല്യമാണ്. എബ്രായ വ്യജ്ഞനാക്ഷരങ്ങളെ മലയാളത്തിൽ, “യ്ഹ്വ്ഹ്” (יהוה) എന്നാണ് “ലിപ്യന്തരണം” (Transliteration) ചെയ്യുന്നത്. മലയാളത്തിലെ ശരിയായ വ്യജ്ഞനാക്ഷരം “യഹവഹ” എന്നതാണ്. എന്നാൽ എബ്രായ വ്യജ്ഞനാക്ഷരങ്ങളുടെ “ഉച്ചാരണവുമായി” (pronunciation) യോജിക്കാത്തതുകൊണ്ടാണ്, “യ്ഹ്വ്ഹ്” എന്ന് ലിപ്യന്തരണം ചെയ്യേണ്ടിവരുന്നത്. [കാണുക:The Hebrew Letters, Hebrew Alphabet Chart]. എബ്രായഭാഷ ഇടത്തുനിന്ന് വലത്തോട്ടാണ് വായിക്കേണ്ടത്). ഇംഗ്ലീഷിൽ “YHWH” എന്ന നാല് അക്ഷരങ്ങളെ “ടെട്രാഗ്രാമറ്റൺ” (Tetragrammaton) എന്നു പറയുന്നു. “Tetragrammaton” (Τετραγράμματον) എന്ന പദം “ടെട്രാ” (Τετρα – Tetra), “ഗ്രാമ” (γράμμα – Gramma) എന്നീ ഗ്രീക്ക് പദങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞതാണ്; അതിനർത്ഥം “ചതുരക്ഷരി” (നാല് അക്ഷരങ്ങൾ) എന്നാണ്.
പേരിൻ്റെ അർത്ഥം: മോശെ ദൈവത്തോട് പേർ ചോദിക്കുമ്പോൾ ദൈവം പറയുന്നത് ഇപ്രകാരമാണ്: “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു.” (പുറ, 3:14). ഈ വേദഭാഗത്തെ, “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു” (I AM THAT I AM) എന്നത് “യഹോവ” എന്ന പേരിൻ്റെ അർത്ഥമായിട്ടാണ് മനസ്സിലാകുന്നത്. “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു” എന്നത് ദൈവത്തിൻ്റെ അനന്തവും സ്വയം നിലനിൽക്കുന്ന സ്വഭാവത്തെയാണ് കാണിക്കുന്നത്. എബ്രായ വീക്ഷണപ്രകാരം ഒരുത്തൻ്റെ പേർ ചോദിക്കുന്നത് അവൻ്റെ അസ്തിത്വത്തെ ചോദിക്കുന്നതിനു തുല്യമാണ്. സ്വഭാവവും സത്തയും പേരിൽ ഉണ്ടെന്നാണ് അവർ കരുതുന്നത്. അതിൻ്റെ കാരണം ആ വേദഭാഗത്തു നിന്നുതന്നെ മനസ്സിലാക്കാം: അവിടെ മോശെ, “നിന്നെ ഞാൻ എന്തു വിളിക്കണം” എന്ന അർത്ഥത്തിലല്ല പ്രത്യുത, “നീ ആരാണ്” എന്ന അർത്ഥത്തിലാണ് ചോദിക്കുന്നത്. ദൈവത്തിന്റെ മറുപടിയിൽ നിന്ന് അത് വ്യക്തമാണ്. കേവലം തൻ്റെയൊരു “സംജ്ഞാനാമം” (proper noun) എന്ന നിലയിലല്ല ദൈവം അവനു് മറുപടി കൊടുക്കുന്നത്. “താൻ നിത്യനാണെന്നും, പൂർവ്വപിതാക്കന്മാരുടെ ദൈവമാണെന്നും, നിങ്ങളുടെ കഷ്ടതകൾ ഞാൻ അറിയുന്നുവെന്നും, അടിമത്തത്തിൽ നിന്ന് നിങ്ങളെ മോചിപ്പിക്കും” എന്നൊക്കെയാണ് ദൈവം മറുപടി നല്കുന്നത്: (പുറ, 3:13-22). അതായത്, ദൈവത്തിൻ്റെ “സ്വയാസ്തിത്വം” (Self-existence), “നിത്യത്വം” (Eternality), “മാറ്റമില്ലായ്മ” (Unchangeability), “സർവ്വശക്തിത്വം” (Omnipotence) “വാഗ്ദത്തത്തിലുള്ള വിശ്വസ്തത” (Faithfulness in promise) എന്നിവയെയാണ് അത് സൂചിപ്പിക്കുന്നത്: (ഉല്പ, 15:13-14; 17:1; 18:4; യെശ, 40:28; 43:10). ദൈവം യാദൃശ്ചികമായി അവനു് വെളിപ്പെട്ടതല്ല; തൻ്റെ സ്നേഹിതനായ അബ്രാഹാമിനോട് ചെയ്ത വാഗ്ദത്തം നിവൃത്തിക്കാനാണ് മോശെയ്ക്ക് വെളിപ്പെട്ടത്: (ഉല്പ, 15:13-14; 2ദിന, 20:7). “ഞാൻ നിന്നോടുകൂടെ ഉണ്ടു” എന്നത് ദൈവത്തിൻ്റെ സാന്നിധ്യത്തെയും (ഉല്പ, 26:24), “ഞാൻ നിന്നോടുകൂടെ പോരും” എന്നത് അവൻ്റെ ദയയെയും (ഉല്പ, 46:4), “ഞാൻ നിന്നോടുകൂടെ ഇരിക്കും” എന്നത് അവൻ്റെ കൃപയെയും (പുറ, 3:12), “ഞാൻ നിന്നെ കൈ വിടുകയില്ല, ഉപേക്ഷിക്കയും ഇല്ല” എന്നത് അവൻ്റെ വാഗ്ദത്തത്തെയും കാണിക്കുന്നു (യോശു, 1:5). എബ്രായയിൽ, “എഹ്യേഹ് ആഷേർ എഹ്യേഹ്” (אֶֽהְיֶ֖ה אֲשֶׁ֣ר אֶֽהְיֶ֑ה – Ehyeh asher ehyeh) എന്നും ഇംഗ്ലീഷിൽ “I AM WHO I AM, I AM THAT I AM, I AM THAT WHICH I AM, I WILL BE WHAT I WILL BE, I SHALL BE THAT I SHALL BE” എന്നിങ്ങനെ കാണാം. മലയാളത്തിൽ “ഞാൻ ആകുന്നു ഞാൻ, ഞാൻ ഞാൻ തന്നെയാണ്, ഞാൻ ആകുന്നവൻ ഞാൻ ആകുന്നു, ഞാൻ ആകുന്നവൻ ആകുന്നു ഞാൻ, ഞാൻ ആകുന്നത് തന്നെയാണ് ഞാൻ, ഞാൻ എന്തായിരിക്കുന്നുവോ അത് ഞാൻ ആകുന്നു, ഞാൻ ആകേണ്ടത് ആകും, ഞാൻ ആവുന്നവൻ ഞാൻ ആവും, ഞാൻ എന്താകുമോ അത് തന്നെ ആകും, ഞാൻ എന്തായിരിക്കുമോ അത് തന്നെ ആയിരിക്കും, ഞാൻ എങ്ങനെ ആകണമോ അങ്ങനെയായിരിക്കും” എന്നൊക്കെ അർത്ഥമുണ്ട്. സത്യവേദപുസ്തകം സമകാലികപരിഭാഷയിൽ: “ഞാന് ആകുന്നവന് ഞാന് തന്നെ” എന്നും പി.ഒ.സിയിൽ: “ഞാൻ ഞാൻ തന്നെ” എന്നും ബെഞ്ചമിൻ ബെയ്ലിയിൽ: “ഇരിക്കുന്നവൻ ഞാൻ ഇരിക്കുന്നു” എന്നുമാണ്.
പദത്തിൻ്റെ നിഷ്പത്തി: “എഹ്യേഹ്“ (אֶֽהְיֶ֖ה – Ehyeh) എന്നൻ്റെയും “യഹോവ” (יְהֹוָ֞ה – Yehova) എന്നതിൻ്റെയും മൂലപദം (Root Word) “ഹയാ“ (הָיָ֤ה – haya) എന്ന ക്രിയാപദമാണ്: (ഉല്പ, 3:15). “ഹയാ“ (haya) എന്ന ക്രിയാപദത്തിനു് “to be” എന്നാണർത്ഥം. “to be” എന്നത് ഇംഗ്ലീഷിലെ ഒരു “മൗലിക ക്രിയ” (basic verb) ആണ്. സന്ദർഭം അനുസരിച്ച് അതിൻ്റെ അർത്ഥത്തിന് വ്യത്യാസം വരും. “ആകുക, ആയിരിക്കുക, ഇടവരിക, ഇരിക്കുക, ഒരേ നിലയിൽ തുടരുക, ഉണ്ടാകുക, ഉണ്ടായിരിക്കുക, ജീവിക്കുക, ജീവനോടിരിക്കുക, നടക്കുക, നിലകൊള്ളുക, നിലനില്ക്കുക, നിലവിലിരിക്കുക, മാറ്റമില്ലാതെ തുടരുക, സംഭവിക്കുക“ എന്നീ അർത്ഥങ്ങളുണ്ട്. “ഹയാ“ (הָיָ֤ה – haya) എന്ന പദത്തിൻ്റെ മുമ്പിൽ എബ്രായയിലെ ആദ്യത്തെ അക്ഷരമായ “അലഫ്” (א – alef) എന്ന വ്യജ്ഞനാക്ഷരം ഉപസർഗ്ഗം (prefix) ആയിട്ടും “നിക്കൂദ്” (נִקּוּד – Nikkud) എന്നറിയപ്പെടുന്ന സ്വരാക്ഷരങ്ങളും ചിഹ്നങ്ങളും ചേർത്തപ്പോഴാണ്, “ഹയാ” (הָיָ֤ה) എന്ന പദം “എഹ്യേഹ്” (אֶֽהְיֶ֖ה) ആയത്. “ഹയാ“ (הָיָ֤ה – haya) എന്ന പദത്തിൻ്റെ മുമ്പിൽ എബ്രായയിലെ പത്താമത്തെ അക്ഷരമായ “യോദ്” (י – Yod) എന്ന വ്യജ്ഞനാക്ഷരം ഉപസർഗ്ഗമായും (prefix) “ഹയാ“ (הָיָ֤ה) എന്ന പദത്തിൻ്റെ മദ്ധ്യത്തിലെ “യോദ്” (י) എന്ന അക്ഷരത്തിനു പകരം “വാവ്” (ו) എന്ന അക്ഷരം ചേർത്തും “നിക്കൂദ്” (נִקּוּד – Nikkud) എന്നറിയപ്പെടുന്ന സ്വരാക്ഷര ചിഹ്നങ്ങളും ചേർത്തപ്പോഴാണ്, “ഹയാ” (הָיָ֤ה) എന്ന പദം “യഹോവ” (יְהֹוָ֞ה – Yehova) എന്നായത്.
ദൈവനാമത്തിലെ നിക്കൂദും താമീമും: പഴയനിയമത്തിൻ്റെ മൂലകൃതികളിൽ “യോദ്” (י – Yod), “ഹേ” (ה – Heh), “വൌ” (ו – Waw), “ഹേ” (ה – Heh) ഉച്ചാരണം – “യ്ഹ്വ്ഹ് – יהוה – YHWH” എന്ന നാല് വ്യജ്ഞനാക്ഷരങ്ങൾ കൊണ്ടു മാത്രമാണ് നാമം എഴുതിയിരുന്നത്. വായനക്കാരൻ സ്വരാക്ഷരങ്ങൾ ചേർത്ത് വായിക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ ആധുനിക പരിഭാഷകളിൽ സ്വരാക്ഷര ചിഹ്നങ്ങളും മാർക്കുകളും ചേർത്തിട്ടുണ്ട്. എബ്രായ വ്യജ്ഞനാക്ഷരങ്ങളിൽ ചേർക്കുന്ന “സ്വരാക്ഷര ബിന്ദുക്കളെ” (Vowel Points) അഥവാ, സ്വരാക്ഷരങ്ങൾക്ക് പകരമായി ഉപയോഗിക്കുന്ന കുത്തുകളെയും ചിഹ്നങ്ങളെയുമാണ് “നിക്കൂദ്” (נִקּוּד – Nikkud) എന്ന് പറയുന്നത്. പദങ്ങളുടെ “ഉച്ചാരണം” (pronunciation) നിർണ്ണയിക്കുന്നത് വൗവൽ പോയിൻ്റുകളാണ്. തിരുവെഴുത്തുകൾ ശ്രുതിമധുരമായി പാരായണം ചെയ്യാൻ സഹായിക്കുന്ന “ജപ അടയാളങ്ങൾ” (Cantillation Marks/Diacritics) അഥവാ, “വിരാമചിഹ്നങ്ങൾ, ഊന്നലിന്റെ സൂചനകൾ” എന്നിവയ്ക്കാണ് “താമീം” (טעמים – Ta’amim) എന്നു പറയുന്നത്. പാഠങ്ങളുടെ സ്വരലയവും (rhythm) സ്വരമാധുര്യവും (melody) അഥവാ, പാരായണ രീതിയും സംഗീതപരമായ താളവും നിർണ്ണയിക്കുന്നത് “കാന്റിലേഷൻ മാർക്സ്” ആണ്. ഉല്പത്തി 3:15-ലെ നിക്കൂദും താമീമും ചേർന്നുള്ള “യഹോവ” എന്ന ദൈവനാമം യഥാക്രമം: ടെട്രാഗ്രാമറ്റൺ → יהוה + വൗവൽ പോയിൻ്റുകൾ → יְהֹוָה + കാന്റിലേഷൻ മാർക്ക് → יְהֹוָ֖ה എന്നിങ്ങനെയാണ്. [കാണുക: Hebrew Alphabet; Hebrew Alphabet Sound, and Vowels]
ദൈവനാമത്തിൻ്റെ ഉച്ചാരണം: “നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല” എന്ന മൂന്നാം കല്പനയെ മാനിച്ച് (പുറ, 20:7; ആവ, 5:11; ലേവ്യ, 24:16), ദൈവത്തിൻ്റെ വിശുദ്ധനാമം വൃഥാ ഉപയോഗിക്കാതിരിക്കാനും മൂന്നാം കല്പന ലംഘിക്കാതിരിക്കാനും ദൈവത്തെ പരാമർശിക്കേണ്ടി വരുമ്പോൾ, യെഹൂദന്മാർ സാധാരണയായി “അദോനായ്” (Adonai), “ഹഷേം” (HaShem) എന്നീ പദങ്ങളാണ് തൽസ്ഥാനത്ത് ബഹുമാനപൂർവ്വം ഉപയോഗിച്ചുവരുന്നത്. വിശുദ്ധനാമം നേരിട്ട് ഉച്ചരിക്കുന്നത് ഒഴിവാക്കാൻ, പ്രാർത്ഥനയിലും സിനഗോഗ് ശുശ്രൂഷകളിലും “എന്റെ കർത്താവ്” (My Lord) എന്നർത്ഥമുള്ള “അദോനായ്” (Adonai) എന്ന പദവും, ദൈനംദിന സംഭാഷണങ്ങളിലും അനൗപചാരിക സന്ദർഭങ്ങളിലും “ആ പേര്” (The Name) എന്നർത്ഥമുള്ള “ഹഷേം” (HaShem) എന്ന പദവുമാണ് പുരാതനകാലം മുതൽ അവർ ഉപയോഗിച്ചുപോരുന്നത്. അതിനാൽ, ദൈവനാമത്തിൻ്റെ യഥാർത്ഥ ഉച്ചാരണം (pronunciation) എന്താണെന്ന് യെഹൂദാ റബ്ബിമാർക്കുപോലും അറിയില്ല. 19-20 നൂറ്റാണ്ടുമുതൽ ഏറെക്കുറെ എല്ലാവരും അംഗീകരിച്ചിരിക്കുന്നത്, “യാഹ്വേ” (Yahweh) എന്നാണ്. എന്നാൽ നിലവിലുള്ള സ്വരാക്ഷര ബിന്ദുക്കൾ അഥവാ, വൗവൽ പോയിൻ്റ്സ് (Vowel Points) പ്രകാരം, “യ്ഹ്വ്ഹ്” (YHWH) എന്ന ചതുരക്ഷരിയുടെ (Tetragrammaton) ഉച്ചാരണം അതുതന്നെയാണോ എന്നകാര്യം സന്ദിഗ്ദ്ധമാണ്. നമുക്കതൊന്ന് പരിശോധിക്കാം:
Strong’s Concordance-ലും Tanakh-ലും ദൈവനാമത്തിൽ ചെറിയ വ്യത്യാസമുണ്ട്. ഉദാ: പുറപ്പാട് 3:15-ലെ ദൈവനാമം Concordance-ൽ ഇങ്ങനെയാണ് → יְהוָ֞ה കാണുന്നത്. [കാണുക: Bible Hub]. Masoretic Text-ലും അപ്രകാരം → יְהוָה തന്നെയാണ്. [കാണുക: Masoretic Text]. എന്നാൽ എബ്രായരുടെ ഔദ്യോഗിക ബൈബിളിൽ ഇപ്രകാരമാണ് → יְהֹוָ֞ה കാണുന്നത്: [കാണുക:The Complete Tanakh]. Concordance-ലും Tanakh-ലും കാന്റിലേഷൻ മാർക്ക് ഒന്നുതന്നെയാണ്. എന്നാൽ എബ്രായ ബൈബിളിൽ “ഹേ” (ה – Heh) എന്ന രണ്ടാമത്തെ അക്ഷരത്തിനു് മുകളിൽ ഒരു “വൗവൽ പോയിൻ്റ്” അധികമുണ്ട്. അത് ഉച്ചാരണത്തെ ബാധിക്കും. ഉല്പത്തി 9:26-ൻ്റെ Concordance-ൽ יְהֹוָ֖ה വൗവൽ പോയിൻ്റ് കൃത്യമാണ്. അവിടെ കാന്റിലേഷൻ മാർക്കിൽ മാത്രമാണ് ചെറിയ വ്യത്യാസമുള്ളത്; അത് ഉച്ചാരണത്തെ ബാധിക്കുന്നതുമല്ല: [കാണുക: Bible Hub]. നമുക്ക് പുറപ്പാട് 3:15-ലെ രണ്ടിൻ്റെയും ഉച്ചാരണം പരിശോധിക്കാം. ആദ്യം Concordance-ലെ ഉച്ചാരണം നോക്കാം: ഒന്നാമത്തെ വ്യജ്ഞാനാക്ഷരമായ “യോദ്” (י – Yod) അഥവാ, “യ്” (Y)-ടെ അടിയിൽ ലംബമായി വരുന്ന രണ്ട് ബിന്ദു അഥവാ, വൗവൽ പോയിൻ്റിൻ്റെ പേര് “ഷെവാ” (שְׁוָא – sheva) എന്നാണ്. “ഷെവാ” രണ്ട് തരത്തിലുണ്ട്: 1. “ഷെവാ നാഹ്” (sheva nach): ഇത് നിശ്ശബ്ദമായ “ഷെവാ” ആണ്. 2. “ഷെവാ നാ” (sheva na): ഇത് “എ” (e) എന്ന ശബ്ദത്തിന് സമാനമായ ഒരു ചെറിയ സ്വരം നൽകുന്നു. അതിനാൽ, ആദ്യാക്ഷരത്തോടൊപ്പം സ്വരാക്ഷരം ചേരുമ്പോൾ, മലയാളത്തിൽ “യ് + എ = യ” എന്നും ഇംഗ്ലീഷിൽ “Ye” എന്നും ഉച്ചാരണം ലഭിക്കുന്നു. രണ്ടാമത്തെ അക്ഷരമായ “ഹേ” (ה – Heh) അഥവാ, “ഹ്” (H)-യോടൊപ്പം വൗവൽ പോയിൻ്റോ, കാന്റിലേഷൻ മാർക്കോ ഇല്ല. അതിനാൽ, ഇവിടെ “ഹ്” (H) എന്ന വ്യജ്ഞനാക്ഷരത്തിൻ്റെ അതേ ഉച്ചാരണം തന്നെയാണുള്ളത്. മൂന്നാമത്തെ അക്ഷരമായ “വാവ് ” (ו – Waw) അഥവാ, “വ്” (W) എന്ന അക്ഷരത്തോടൊപ്പം ചേർന്നിരിക്കുന്ന വൗവൽ പോയിൻ്റ് “കൊമെറ്റ്സ്” (Komets) ആണ്. അതിനു് മലയാളത്തിലെ “ആ” ശബ്ദമാണ്. ഇംഗ്ലീഷിൽ Father-ൻ്റെ നീണ്ട “a” ശബ്ദമാണ്. അക്ഷരത്തോടൊപ്പം ചേർന്നിരിക്കുന്ന കാന്റിലേഷൻ മാർക്ക് (മുകളിൽ കാണുന്ന വലത്തോട്ട് വളഞ്ഞ രണ്ട് വരകൾ) “പഷ്ത” (פַּשְׁטָא – pashta) എന്നും “മുനാച്ച്” (מֻנַּח – munach) എന്നും അറിയപ്പെടുന്നു. അത് “തോറ” (Torah) പാരായണത്തിലെ സംഗീതവുമായി ബന്ധപ്പെട്ടതാണ്. അതിനാൽ, മൂന്നാമത്തെ അക്ഷരത്തിൻ്റെ ഉച്ചാരണം “വ് + ആ” (W/V + a) = “വാ” (Wa/Va) ആണെന്ന് മനസ്സിലാക്കാം. നാലാമത്തെ അക്ഷരമായ “ഹേ” (ה – Heh) അഥവാ, “ഹ്” (H) എന്ന അക്ഷരത്തോടൊപ്പവും വൗവൽ പോയിൻ്റോ, കാന്റിലേഷൻ മാർക്കോ ഇല്ല. അതിനാൽ, അതിൻ്റെ ഉച്ചാരണം “ഹ്” (H) എന്നുതന്നെയാണ്. തന്മൂലം, ഉല്പത്തി 3:15-ലെ Concordance-ൻ്റെയും Masoretic Text-ൻ്റെയും ഉച്ചാരണം: “യ+ഹ്+വാ+ഹ് = യഹ്വാഹ്” (Yehvah) എന്ന ഉച്ചാരണം ലഭിക്കുന്നു. അതിനാലായിരിക്കും, 19–20-നൂറ്റാണ്ടിലെ പണ്ഡിതന്മാർ “യാഹ്വേ – Yahweh” എന്ന് മനസ്സിലാക്കാൻ കാരണം.
Tanakh-ലെ ഉച്ചാരണം നോക്കാം: ഇവിടെ, ഒന്നാമത്തെ അക്ഷരത്തോടൊപ്പം വൗവൽ പോയിൻ്റ് ചേർന്നപ്പോൾ, “യ” (Ye) എന്നു ഉച്ചാരണം ലഭിക്കുന്നു. ഇവിടെ, രണ്ടാമത്തെ അക്ഷരത്തിൻ്റെ മുകളിൽ “ഹോലം” (חֹלֶם – Holam) എന്ന ഒരു വൗവൽ പോയിൻ്റുണ്ട്. “ഹോലം” ഒരു നീണ്ട “ഓ” (o) ശബ്ദമാണ്. അതിനാൽ, ഇവിടുത്തെ രണ്ടാമത്തെ അക്ഷരത്തിനു്, “ഹ് + ഓ” (H+o) = “ഹോ” (Ho) എന്ന ഉച്ചാരണമാണ്. ഇവിടെയും മൂന്നാമത്തെ അക്ഷരത്തിൻ്റെ ഉച്ചാരണം, “വ് + ആ” (W/V + a) = “വാ” (Wa/Va) ആണ്. നാലാമത്തെ അക്ഷരത്തിൻ്റെ ഉച്ചാരണം, “ഹ്” എന്നുതന്നെയാണ്. തന്മൂലം, Tanakh-ൻ്റെ ഉച്ചാരണം: “യഹോവാഹ്” എന്നു ലഭിക്കും. ഇംഗ്ലീഷിൽ “Yehovah” എന്നും കിട്ടും. Blue Letter Bible-ൻ്റെ Concordance-ൽ ദൈവനാമത്തിൻ്റെ ഒറിജിനൽ പദം അല്ലെങ്കിൽ, അടിസ്ഥാന രൂപമായി കാണുന്നത് Tanakh-ൽ പറഞ്ഞിരിക്കുന്ന അതേ രൂപം → “יְהֹוָה” ആണ്. (അവിടെ ഒരു വ്യത്യാസം തോന്നും; എന്നാൽ അതൊന്ന് Copy paste ചെയ്ത് നോക്കിയാൽ വ്യക്തമാകും). [കാണുക: ഉല്പത്തി 9:26 → Blue Letter Bible, Bible Hub]. അതിനാൽ, ദൈവനാമത്തിൻ്റെ കൃത്യമായ ലിപ്യന്തരണം (Transliteration) യാഹ്വേ (Yahweh) എന്നല്ല; യഹോവാഹ് (Yehovah) എന്നാണ്. ദൈവനാമം യഹോവാഹ് എന്നാണ് ലിപ്യന്തരണം ചെയ്യേണ്ടത് എന്നതിന് മറ്റൊരു തെളിവുണ്ട്: ദൈവനാമം മൂലകൃതിയിൽ എഴുതിയിരുന്നത് ചതുരക്ഷരിയിൽ (Tetragrammaton) അഥവാ, നാലു വ്യജ്ഞനാക്ഷരം കൊണ്ടാണെന്ന് തുടക്കത്തിൽത്തന്നെ നാം കണ്ടതാണ്. എന്നാൽ “യാഹ്വേ അഥവാ, യാ,ഹ്,വേ” എന്നെഴുതിയാലും “യഹോവ” എന്നെഴുതിയാലും, മൂന്നു വ്യജ്ഞനാക്ഷരം മാത്രമേ ഉണ്ടാകയുള്ളു. തന്മൂലം, അത് വചനവിരുദ്ധമായ ലിപ്യന്തരണമാണ്. നാലു വ്യജ്ഞാനാക്ഷരങ്ങളും സ്വരാക്ഷരങ്ങളും കൃത്യമായി ചേരുമ്പോൾ, യഹോവാഹ് (Yehovah) എന്നുവരും. അതായത്, മലയാളത്തിൽ എഴുതേണ്ടത് യഹോവാഹ് എന്നാണ്. എന്നാൽ എബ്രായയിലെ “ഹേ” (ה – Heh) എന്ന വ്യജ്ഞനാക്ഷരത്തിൻ്റെ ശബ്ദമായ ഹ് (h) വാക്കുകളുടെ അവസാനം വരുമ്പോൾ അതിൻ്റെ ഉച്ചാരണം നിശബ്ദമായിരിക്കും. അതിനാൽ, യഹോവാഹ് എന്നെഴുതിയാലും ദൈവനാമത്തിൻ്റെ “ഉച്ചാരണം” (Pronunciation) “യഹോവാ” (Yehova) എന്നായിരിക്കും കേൾക്കുക. [കാണുക: Hebrew Alphabet, കേൾക്കുക:Pronunciation]
യഹോവാഹ് എന്ന ദൈവനാമത്തിൻ്റെ സവിശേഷത: ബൈബിളിലെ സകല കല്പനകൾക്കും അനുഗ്രഹങ്ങൾക്കും വാഗ്ദത്തങ്ങൾക്കും അടിസ്ഥാനമാണ് പത്ത് കല്പന. യഹോവയായ ഏകദൈവം അരുളിച്ചെയ്തതും രണ്ട് കല്പലകളിന്മേൽ തന്റെ വിരൽ കൊണ്ട് എഴുതി മോശെയെ ഏല്പിച്ചതുമാണ് പത്ത് കല്പന. (പുറ, 31:18; 32:15-6). പത്തുകല്പനകൾ രണ്ടിടത്ത് പട്ടികയായി പറഞ്ഞിട്ടുണ്ട്. (പുറ, 20:1-17; ആവ, 5:6-21). പത്തുകല്പനകളിലെ, പ്രഥമവും പ്രധാനവുമായ കല്പന ഇപ്രകാരമാണ്: “യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.” (പുറ, 20:2-3; ആവ, 5:6-7). പത്തു കല്പനകളിൽ എട്ടുപ്രാവശ്യം ദൈവം തൻ്റെ നാമം പ്രസ്താവിച്ചിട്ടുണ്ട്: [Masoretic Text കാണുക: പുറ, 20:2; 20:5; 20:7; 20:7; 20:10; 20:11; 20:11; 20:12]. ദൈവം കല്പനകൾ എല്ലാം നല്കിയശേഷമാണ് മോശെ മരുഭൂമിയിൽവെച്ച് പഞ്ചഗ്രന്ഥങ്ങൾ എഴുതിത്തുടങ്ങിയതെന്ന് നമുക്കറിയാം. അപ്പോൾ, നാലു വ്യജ്ഞനാക്ഷരങ്ങളുള്ള “יהוה” (യ്ഹ്വ്ഹ്) എന്ന തൻ്റെ നാമം തൻ്റെ വിരലുകൾകൊണ്ട് ആദ്യം കല്പലകകളിൽ എഴുതിയത് ദൈവം തന്നെയാണ്. അതിനാൽ, ആ നാമം ഏത് ഭാഷയിലേക്ക് ലിപ്യന്തരണം ചെയ്താലും നാലു വ്യജ്ഞനാക്ഷരങ്ങൾ കൃത്യമായിട്ട് ഉണ്ടാകണം. യഹോവ, യാഹ്വേ എന്നീ നാമങ്ങളിൽ അതില്ല. ദൈവം തൻ്റെ വിരലുകൾകൊണ്ട് എഴുതിക്കൊടുത്ത പേരിലെ അക്ഷരങ്ങളെ കൂട്ടുവാനോ, കുറയ്ക്കുവാനോ മനുഷ്യർക്ക് അധികാരമില്ല. ഭാഷ മാറുന്നതിനനുസരിച്ച് ഉച്ചാരണത്തിൽ ചെറിയ വ്യത്യാസം വരുന്നത് സ്വാഭാവികമാണ്. എന്നാൽ വ്യജ്ഞനാക്ഷരങ്ങൾ കുറയുകയോ, കൂടുകയോ ചെയ്യുന്നത് എങ്ങനെയാണ്? അതിനാൽ, യഹോവാഹ് (Yehovah) എന്നാണ് മലയാളത്തിൽ ലിപ്യന്തരണം ചെയ്യേണ്ടതെന്ന് അസന്ദിഗ്ദ്ധമായി തെളിയുന്നു.
മറ്റൊരു തെളിവ്:The New Messianic Version ബൈബിളിൽ, പഴയനിയമത്തിലും പുതിയനിയമത്തിലും ദൈവനാമം വരുന്ന സ്ഥാനങ്ങളിലെല്ലാം “Yehovah” എന്നാണ് കാണുന്നത്: (കാണുക: ഉല്പ, 2:7; മത്താ, 4:7). “Dr. James C. O. Haig” ആണ് “The New Messianic Version” (NMV) പരിഭാഷയുടെ ഉപജ്ഞാതാവ്. 1990-കളിലാണ് ഈ പരിഭാഷ ആദ്യം പ്രസിദ്ധീകരിച്ചത്. മെസ്സിയാനിക് യെഹൂദർക്കും യെഹൂദ പശ്ചാത്തലമുള്ള ക്രിസ്ത്യാനികൾക്കും വേണ്ടിയാണ് ഈ പരിഭാഷ ഉണ്ടാക്കിയത്. “മെസ്സിയാനിക് യെഹൂദർ” (Messianic Jews) എന്നു പറഞ്ഞാൽ, യേശുവിനെ മശീഹയായി അംഗീകരിക്കുന്നവരും അപ്പോൾത്തന്നെ യെഹൂദാമതത്തിലെ ചില ആചാരങ്ങൾ [പെസഹ (Passover), പ്രതിഷ്ഠോത്സവം (Hanukkah)] മുതലായവ അനുഷ്ഠിക്കുന്നവരും യേശുവിൻ്റെ സുവിശേഷം പ്രസംഗിക്കുന്നവരുമാണ്. “യെഹൂദന്നു എന്തു വിശേഷത? സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.” (റോമ, 3:1-2). “പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതിയാണ് യിസ്രായേൽ.” (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4). പൂർവ്വപിതാക്കന്മാരും അവരുടേതാണ്; ജഡപ്രകാരം ക്രിസ്തു ജനിച്ചതും അവരിൽ നിന്നാണ്: (റോമ, 9:5). ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടുവാൻ കാരണമായ ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും (ഉല്പ, 22:18; ഉല്പ, 28:14→പ്രവൃ, 3:25), ദൈവം പഴയപുതിയ നിയമങ്ങൾ ചെയ്തിരിക്കുന്ന ഏകസമൂഹവും യിസ്രായേലാണ്: (പുറ, പുറ, 20:1-18; പുറ, 24:3-11→യിരെ, 31:31-34; എബ്രാ, 8:8-12). സകല ജാതികൾക്കും രക്ഷ വന്നതും യെഹൂദന്മാരുടെ ഇടയിൽ നിന്നാണ്: (യോഹ, 4:22). അതിനാൽ, യെഹൂദന്മാരുടെ ബൈബിൾ പരിഭാഷകൾ വിശ്വസയോഗ്യമാണ്.
കാൻ്റിലേഷൻ മാർക്കുകൾ പാരായണത്തിൻ്റെ ഈണത്തിനനുസരിച്ച് വ്യത്യാസം വരുന്നതുകൊണ്ട് Tanakh-ഉം Concordance-ഉം പരിശോധിച്ചാൽ; ദൈവനാമത്തിൻ്റെ അക്ഷര ഘടനയിൽ ചെറിയ വ്യത്യാസങ്ങൾ കാണാൻ കഴിയും. അത് വൗവൽ പോയിൻ്റ്സിൻ്റെ വ്യത്യാസമല്ല; കാൻ്റിലേഷൻ മാർക്സിൻ്റെ വ്യത്യാസമാണ്. കാൻ്റിലേഷൻ മാർക്ക് ദൈവനാമത്തിൻ്റെ ഉച്ചാരണത്തിനു് കാര്യമായ വ്യത്യാസം വരുത്തുന്നില്ല; പാരായണത്തിന്റെ സ്വരത്തെയും താളത്തെയുമാണ് സ്വാധീനിക്കുന്നത്. ഉദാ: ഉല്പത്തി രണ്ടാമദ്ധ്യായത്തിൽ “യഹോവയായ ദൈവം” (The Lord God) എന്ന് പറയുന്നിടത്ത് തനക്കിൽ ദൈവനാമത്തിൻ്റെ അടിസ്ഥാനരൂപം → “יְהֹוָ֥ה” ആണ് കാണുന്നത്: (ഉല്പ, 2:4; 2:5; 2:7). [കാണുക:The Complete Tanakh]. എന്നാൽ നാലം അദ്ധ്യായത്തിൽ “യഹോവ” (Lord) എന്ന് പറയുന്നിടത്ത്, ദൈവനാമത്തിൻ്റെ ഘടനയിൽ ചെറിയ വ്യത്യാസം → “יְהֹוָ֔ה” കാണാം: (ഉല്പ, 4:4; 4:15; 6:3). [കാണുക:The Complete Tanakh]. സ്ട്രോങ്ങിലും ആ വ്യത്യാസം മനസ്സിലാക്കാം: [കാണുക: ഉല്പത്തി 2:4, ഉല്പത്തി 4:4]. അതായത്, “വാ” (וָ֔ – Va) എന്ന അക്ഷരത്തിൻ്റെ മുകളിൽ ലംബമായി കാണുത്ത രണ്ട് ബിന്ദു കാൻ്റിലേഷൻ മാർക്കാണ്. തന്മൂലം, അവിടെയും ദൈവനാമത്തിൻ്റെ ഉച്ചാരണത്തിന് കാര്യമായ മാറ്റം സംഭവിക്കുന്നില്ല.
KJV പോലുള്ള ഇംഗ്ലീഷ് ബൈബിളിൽ കാണുന്ന “ജെഹോവ” JEHOVAH) എന്നത് തെറ്റായ ഉച്ചാരണമാണ്: [Exodus 6:3]. എബ്രായ ബൈബിളിന്റെ മൂലപാഠം പുനർനിർമ്മിക്കാൻ ഏകദേശം 6-മുതൽ 10-വരെ നൂറ്റാണ്ടുകളിൽ പ്രവർത്തിച്ചത് മസോറെറ്റുകൾ (Masoretes) ആണ് “YHWH” എന്ന ചതുരക്ഷരിയിലേക്ക് (Tetragrammaton) “അദോനായി” (Adonai) അല്ലെങ്കിൽ എലോഹിം (Elohim) എന്ന എബ്രായ പദത്തിൻ്റെ സ്വരാക്ഷര ചിഹ്നങ്ങൾ ചേർത്തത്. എന്നാൽ ലാറ്റിൻ സംസാരിക്കുന്ന ക്രിസ്ത്യൻ പണ്ഡിതന്മാർ “Y” ലാറ്റിനിൽ നിലവിലില്ലാത്തത്തിനാൽ പകരം “I” അല്ലെങ്കിൽ “J” ഉപയോഗിച്ചു. (ഇതിന്റെ രണ്ടാമത്തെത് I-യുടെ ഒരു വകഭേദമായി ലാറ്റിനിൽ നിലവിലുണ്ട്) അങ്ങനെ, ടെട്രാഗ്രാമറ്റൺ കൃത്രിമ ലാറ്റിനൈസ് ചെയ്ത നാമമായ “ജെഹോവ” (JeHoWaH) ആയി മാറി. മധ്യകാല യൂറോപ്പിലുടനീളം പേരിന്റെ ഉപയോഗം വ്യാപിച്ചതോടെ, ലാറ്റിൻ ഭാഷയേക്കാൾ പ്രാദേശിക ഭാഷയനുസരിച്ച് “J” എന്നത് പ്രാരംഭ അക്ഷരമായി ഉച്ചരിക്കപ്പെട്ടു: [കാണുക: YHWH Meaning & Facts Britannica]. KJV-യുടെ 1611-ലെ ഒറിജിനൽ പരിഭാഷയിൽ “IEHOVAH” എന്ന് കാണാൻ കഴിയും. [കാണുക: KJV 1611 Original, Exodus 6:3]
Jewish Virtual Library-ലും മറ്റൊരു രൂപത്തിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്: “ചില ക്രിസ്തീയ പണ്ഡിതന്മാർ ചതുരക്ഷരി (four-letter) നാമത്തെ “ജെഹോവ” (Jehovah) എന്ന് വിവർത്തനം ചെയ്യുന്നു, എന്നാൽ ഈ ഉച്ചാരണം പ്രത്യേകിച്ച് ഉണ്ടാവാനിടയില്ല. പുരാതന ജൂത ഗ്രന്ഥങ്ങൾ YHVH എന്ന് എഴുതിയിരിക്കുന്നതുപോലെ ഉച്ചരിക്കരുതെന്ന് ആളുകളെ ഓർമ്മിപ്പിക്കാൻ, “Adonai” (YHVH എന്നതിന് പകരം ഉപയോഗിക്കുന്ന സാധാരണ പദം) എന്ന നാമത്തിന്റെ സ്വരാക്ഷരങ്ങൾ YHVH എന്ന അക്ഷരത്തിന്റെ കീഴിൽ ചേർത്തിരുന്നു എന്ന വസ്തുതയിൽ നിന്നാണ്, “ജെഹോവ” (Jehovah) എന്ന വാക്ക് ഉണ്ടായത്. പതിനാറാം നൂറ്റാണ്ടിലെ ഒരു ജർമ്മൻ ക്രിസ്ത്യൻ എഴുത്തുകാരൻ, പോപ്പിനായി ബൈബിൾ ലാറ്റിനിലേക്ക് ലിപ്യന്തരണം (Transliteration) ചെയ്യുമ്പോൾ, തന്റെ ഗ്രന്ഥങ്ങളിൽ കാണുന്നതുപോലെ, YHVH എന്ന വ്യഞ്ജനാക്ഷരങ്ങളും അദോനായിയുടെ (Adonai) സ്വരാക്ഷരങ്ങളും ഉപയോഗിച്ച് നാമം എഴുതി, “JeHoVaH” എന്ന വാക്ക് കണ്ടുപിടിച്ചു, അങ്ങനെ YHVH എന്ന പേര് നിലച്ചു. [കാണുക: Jewish Virtual Library]
ദൈവനാമത്തിലെ ഉപസർഗ്ഗങ്ങൾ (Prefixes): എബ്രായ വ്യാകരണത്തിൽ “വിഭക്തികൾ” (cases) കാണാൻ കഴിയില്ല. എന്നാൽ പ്രത്യയങ്ങളും (suffixes) ഉപസർഗ്ഗങ്ങളും (prefixes) ഉണ്ട്. എബ്രായയിലും ഗ്രീക്കിലും ലാറ്റിനിലും സംസ്കൃതത്തിലും മലയാളത്തിലും വിഭക്തികളും പ്രത്യയങ്ങളും ഉപസർഗ്ഗങ്ങളുമുണ്ട്. പദങ്ങളുടെ “മുന്നിൽ” അതിൻ്റെ അർത്ഥത്തിന് രൂപഭേദം വരത്തക്കവിധം ചേർന്നുനില്ക്കുന്ന അക്ഷരം അല്ലെങ്കിൽ, അക്ഷരങ്ങളെയാണ് “ഉപസർഗ്ഗം” (Prefix) എന്നു പറയുന്നന്നത്.” എന്നാൽ ഗ്രീക്കിലോ, മലയാളത്തിലോ നാമപദങ്ങൾക്ക് രൂപഭേദം വരുത്താൻ ഉപസർഗ്ഗം ഒരിക്കലും ചേർക്കില്ല. അതായത്, മലയാളത്തിൽ “യഹോവ, യേശു, ദൈവം, പിതാവ്, പുത്രൻ” എന്നീ നാമങ്ങളുടെ മുമ്പിൽ ഒരിക്കലും ഉപസർഗ്ഗം കാണാൻ കഴിയില്ല; എന്നാൽ പിന്നിൽ പ്രത്യയം (suffix) കാണാൻ കഴിയും: ഉദാ: “പിതാവിനെ, പിതാവിനോട്, പിതാവിന്“ ഇവിടെ പിതാവ് എന്ന നാമത്തിനൊപ്പം “എ, ഓട്, ഉ്” എന്നീ അക്ഷരങ്ങൾ പ്രത്യയമായി ചേർന്നപ്പോൾ, “പിതാവ്” എന്ന നാമപദത്തിന് രൂപഭേദം വന്നു. ഗ്രീക്കിലും അങ്ങനെ കാണാൻ കഴിയും: “തെയോസ്” (θεός – theos) എന്ന പദത്തോടൊപ്പം “ഓൻ” (on – ὸν) എന്ന രണ്ടക്ഷരം പ്രത്യയമായി ചേർന്നപ്പോൾ, “ദൈവം” (θεός) എന്ന നാമപദം “ദൈവത്തെ” എന്നർത്ഥമുള്ള “തെയോൻ” (theon – θεὸν) എന്നായി: (ലൂക്കൊ, 5:26). യേശു എന്ന പേരിനു പിന്നിലും പ്രത്യയം ചേർന്നിട്ടുണ്ട്. [കാണുക: ഗ്രീക്ക് ഗ്രാമർ (വിഭക്തി, പ്രത്യയം, ഉപസർഗ്ഗം)]. എന്നാൽ എബ്രായയിൽ നേരെ തിരിച്ചാണ്. നാമത്തിനു് പിന്നിൽ പ്രത്യയം (suffix) ആയിട്ടല്ല; മുന്നിൽ ഉപസർഗ്ഗം (Prefix) ആയിട്ടാണ് അക്ഷരങ്ങൾ ചേർന്ന് നാമത്തിനു് രൂപഭേദം വരുന്നത്. ചില ഉദാഹരണങ്ങൾ കാണാം: 1. “യഹോവയ്ക്ക്” (to LORD) എന്നർത്ഥത്തിൽ “לַֽיהוָֽה” (la-Yehovah – ല-യഹോവ) എന്ന് ആവർത്തിച്ചു കാണാൻ കഴിയും. [ഉല്പത്തി 4:3; ഉല്പത്തി 8:20; ഉല്പത്തി 12:7]. 2. “യഹോവയിൽ” (In LORD) എന്നർത്ഥതിൽ “בַּֽיהוָ֑ה” (be-Yehovah – ബി-യഹോവ) എന്നും കാണാം: [ഉല്പത്തി 15:6; ഉല്പത്തി 24:3]. 3. യഹോവയാൽ (For Yehovah) എന്നർത്ഥത്തിൽ “מֵיְהוָ֖ה” (me-Yehova – മെ-യഹോവ) എന്നും കാണാം: [ഉല്പത്തി 18:14; ഉല്പത്തി 24:50]. 4. “പിന്നെ യഹോവ” (Then Yehovah) എന്നർത്ഥത്തിൽ “וַֽיהוָ֗ה” (va-Yehova – വാ- യഹോവ) എന്നും കാണാം: [ഉല്പത്തി 19:24; ഉല്പത്തി 21:1; ഉല്പത്തി 24:1]. 5. “യഹോവയെപ്പോലെ” (Like Yehovah) എന്നർത്ഥത്തിൽ “כַּיהוָ֥ה” “ka-Yehovah – കാ-യഹോവ) എന്നും കാണാം: [പുറപ്പാട് 8:10]. ഇതുപോലെ അനവധിയുണ്ട്. ഇതൊക്കെ സന്ദർഭം അനുസരിച്ച് “യഹോവാഹ്” (Yehovah) എന്ന ദൈവനാമത്തിന് രൂപഭേദം വരുത്തുന്ന ഉപസർഗ്ഗങ്ങളാണ്. അതിനാൽ പ്രത്യേകം ഓർക്കുക: “യഹോവാഹ്” എന്നാണ് പഴയനിയമത്തിൽ ദൈവത്തിൻ്റെ പേര് അല്ലെങ്കിൽ, ദൈവനാമത്തിൻ്റെ അടിസ്ഥാന രൂപം. ആ നാമത്തോടൊപ്പം പുതിയ “വ്യജ്ഞനാക്ഷരങ്ങളും വൗവൽ പോയിൻ്റ്സും” ഉപസർഗ്ഗമായി ചേർന്ന് ദൈവനാമത്തിന് സന്ദർഭം അനുസരിച്ച് രൂപഭേദം വരുന്നതായി വചനത്തിൽ കാണാം. അപ്പോഴും, ദൈവത്തിൻ്റെ നാമം (Name) യഹോവാഹ് (Yehovah) എന്നുതന്നെയാണ്.
യാഹ് എന്ന ദൈവനാമം: “Yehovah” എന്ന ദൈവനാമത്തിൻ്റെ ചുരുക്കെഴുത്തായ “יָ֔הּ” (യാഹ് – JAH) എന്ന നാമം എബ്രായയിൽ നാല്പത്താറു വാക്യങ്ങളിലായി അൻപതു പ്രാവശ്യം കാണാം: [BiBle Hub]. തനഖിൽ (Tanakh) “സ്തുതിക്കുക” (Praise ye) എന്നർത്ഥമുള്ള “ഹല്ലേലൂ” (הַֽלְלוּ – Hallelu) എന്ന പദം ഉപസർഗ്ഗമായി (Prefix) ചേർത്തുകൊണ്ട്, “ഹല്ലേലൂയാഹ്” (הַֽלְלוּיָ֨הּ – Hallelujah) എന്നു ഇരുപത്തിനാലു വാക്യങ്ങളിൽ കാണാം: ഏഴു സങ്കീർത്തനങ്ങളിൽ ഓരോ പ്രാവശ്യം വീതവും (104:35; 105;45; 111:1; 112:1; 115:18; 116;19; 117:2) ഏഴു സങ്കീർത്തനങ്ങളിൽ രണ്ടു പ്രാവശ്യം വീതവും (106:1,48; 113:1; 113:9; 146:1,10; 147:1,20; 148:1,14, 149:1,9; 150:1,6) ഒരു സങ്കീർത്തനത്തിൽ മൂന്നുപ്രാവശ്യവും കാണാം (135:1; 135:3; 135:21). Tanakh-ൻ്റെ ഇംഗ്ലീഷ് പരിഭാഷയിൽ ബാക്കി സ്ഥാനങ്ങളിൽ “The Eternal” എന്നും (പുറ, 15:2; 17:16; യെശ, 38:12), “God” എന്നും പരിഭാഷ (Translation) ചെയ്തും (118:5,14,17,18,19), ചിലയിടത്ത്, “Yah” എന്നു ലിപ്യന്തരണം (Transliteration) ചെയ്തുമാണ് ചേർത്തിരിക്കുന്നത്. (സങ്കീ, 68:5; 68:19; 77:12; 89:9; യെശ, 26:4). KJV-യിൽ “Hallelujah” എന്ന പദത്തെ പിരിച്ചു “Praise ye the LORD” എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്: (104:35). സത്യവേദപുസ്തകത്തിൽ “ഹല്ലേലൂയാ“ എന്നത് പിരിച്ചു “യഹോവ” (יְהֹוָ֞ה) എന്ന പൂർണ്ണ നാമവും ചേർത്ത്, “യഹോവയെ സ്തുതിപ്പിൻ” എന്നാണ് കാണുന്നത്: (104:35). KJV-യിലും സത്യവേദപുസ്തകത്തിലും “Aallelujah” (Ἁλληλουϊά) എന്ന പൂർണ്ണപ്രയോഗം പഴയനിയമത്തിലില്ല; വെളിപ്പാടിലാണുള്ളത്: (19:1,3,4,6). അതായത്, “Hallelujah” (הַֽלְלוּ) എന്ന എബ്രായപദത്തെ പഴയനിയമത്തിൽ പരിഭാഷ (Translation) ചെയ്തും പുതിയനിയമത്തിൽ ലിപ്യന്തരണം (Transliteration) ചെയ്തുമാണ് ചേർത്തിരിക്കുന്നത്. “JAH” എന്നു KJV-യിൽ ഒരു പ്രാവശ്യവും ബാക്കി സ്ഥാനങ്ങളിൽ “The Lord” എന്നുമാണ് പരിഭാഷ ചെയ്തിരിക്കുന്നത്: (സങ്കീ, 68:4). മലയാളത്തിൽ “യാഹ്” എന്നു നാലു പ്രാവശ്യവും ബാക്കി സ്ഥാനങ്ങളിൽ “യഹോവ” എന്നുമാണ്: (സങ്കീ, 68:4; 68:18; യെശ, 12:2; 26:4).
ചുരുക്ക ദൈവനാമത്തിൻ്റെ ഉച്ചാരണം: “Yehovah” എന്ന ദൈവനാമത്തിൻ്റെ ചുരുക്കെഴുത്തായ “Yah” (യാഹ്) എന്ന നാമത്തിൻ്റെ രണ്ടു വ്യജ്ഞനാക്ഷരം ഇപ്രകാരം → ”יהּ” ആണ്. ദൈവനാമമായ ചതുരക്ഷരിയുടെ “יהוה” (Tetragrammaton) ആദ്യത്തെ രണ്ടക്ഷരങ്ങളാണ് ഇത്. ആദ്യത്തെ അക്ഷരം “യോദ്” (י – Yod) അഥവാ, “യ്” (Y) ആണ്. രണ്ടാമത്തെ അക്ഷരം “ഹേ” (ה – Heh) അഥവാ, “ഹ്” (H) ആണ്. വ്യജ്ഞനാക്ഷരങ്ങളോടു കൂടെ വൗവൽ പോയ്ൻ്റ്സ് ചേർത്ത നാമം ഇപ്രകാരം → “יָהּ” ആണ്. ആദ്യ അക്ഷരത്തിൽ മാത്രമാണ് വൗവൽ പൊയിൻ്റുള്ളത്. അത്, “കൊമെറ്റ്സ്” (Komets) ആണ്. അതിനു് മലയാളത്തിലെ “ആ” ശബ്ദമാണ്. ഇംഗ്ലീഷിൽ Father-ൻ്റെ നീണ്ട “a” ശബ്ദമാണ്. അതായത്, “യ് + ആ” ചേരുമ്പോൾ, “യാ” എന്നും ഇംഗ്ലീഷിൽ “Ya” എന്നും ആകും. രണ്ടാമത്തെ അക്ഷരമായ യോദിൻ്റെ ഉള്ളിൽ കാണുന്ന ബിന്ദു → ”הּ”, “ദാഗേഷ്” (דָּגֵשׁ – dagesh) എന്നു പേരുള്ള ഒരു ഡയാക്രിറ്റിക്കൽ ചിഹ്നം (diacritical mark) ആണ്. ഇത്, വൗവൽ പോയിൻ്റ്സിൽനിന്നും കാൻ്റിലേഷൻ മാർക്സിൽനിന്നും വിഭിന്നമാണ്. “ദാഗേഷ്” എബ്രായയിൽ അക്ഷരങ്ങളോടു ചേർക്കുന്ന ഒരു പ്രത്യേക സൂചനാടയാളമാണ്. “ഹേ” (ה – Heh) അഥവാ, “ഹ്” (h) എന്ന വ്യജ്ഞനാക്ഷരത്തിൻ്റെ ഉച്ചാരണം മൂദുവാണെന്ന് മുകളിൽ പറഞ്ഞതാണ്. എന്നാൽ ഇവിടെ “ദാഗേഷ്” എന്ന ഒരു ബിന്ദു അക്ഷരത്തിൻ്റെ ഉള്ളിൽ വരുന്നതിനാൽ, “ഹ്” (הּ) എന്ന അക്ഷരത്തിൻ്റെ ഉച്ചാരണം ശക്തിപ്പെടുന്നു. അപ്പോൾ, “യാ + ഹ്” (Ya+h) അഥവാ, “യാഹ് (Yah) എന്നാകും. “Yah” എന്ന ദൈവനാമത്തോടൊപ്പം കാൻ്റിലേഷൻ മാർക്കും ചേർന്നാൽ ഇപ്രകാരം → “יָ֔הּ” ആണ്. കാൻ്റിലേഷൻ മാർക്സ് ഉച്ചാരണത്തിനു് കാര്യമായ വ്യത്യാസം വരുത്തുന്നില്ലെന്ന് മുകളിൽ നാം കണ്ടതാണ്. തന്മൂലം, “Yehovah” എന്ന ദൈവനാമത്തിൻ്റെ ചുരുക്കെഴുത്തിനു് മലയാളത്തിൽ “യാഹ്” എന്നും ഇംഗ്ലീഷിൽ “Yah” എന്നും ലഭിക്കും. “ഹേ” (ה – Heh) എന്ന രണ്ടാമത്തെ അക്ഷരത്തിൻ്റെ ഹ് എന്ന ഉച്ചാരണം ശക്തിയുള്ളതാകയാൽ “יָהּ” എന്ന ചുരുക്ക ദൈവനാമത്തിൻ്റെ “ലിപ്യന്തരണവും” (Transliteration) ഉച്ചാരണവും (Pronunciation) “യാഹ്” (Yah) എന്നുതന്നെയാണ്. യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളിൻ്റെ ഇംഗ്ലീഷ് പരിഭാഷയിൽ “Yah” എന്നാണ് ലിപ്യന്തരണം ചെയ്തിരിക്കുന്നത്. [കാണുക:Psalms 68:5; 68:19;77:12; 89:9; Psalms 26:4]. സത്യവേദപുസ്തകത്തിലെ “യാഹ്” എന്ന ലിപ്യന്തരണം കൃത്യമാണ്. ചില Concordance-ൽ “യാഹ്” എന്ന് ശക്തമായ ഉച്ചാരണം ലഭിക്കാൻ, ഇംഗ്ലീഷിലെ “h” എന്ന അക്ഷരം ഒരെണ്ണം അധികമായി ചേർത്ത്, “Yahh” എന്ന് ലിപ്യന്തരണം ചെയ്തിരിക്കുന്നത് കാണാം. [കാണുക: Bible Hub]. യാഹ് എന്ന ദൈവനാമത്തിൻ്റെ ഉച്ചാരണം കേൾക്കുക: (pronunciation).
“യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു.” (സദൃശ്യവാക്യം 18:10) “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും; യഹോവ അരുളിച്ചെയ്തതുപോലെ സിയോൻ പർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും.” (യോവേൽ 2:32)
യേശു: “യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.” (മത്താ, 1:16). നമ്മുടെ കർത്താവും രക്ഷിതാവമായ ക്രിസ്തുവിൻ്റെ “യേശു” (Jesus) എന്ന പേരിനു് എബ്രായ, ഗ്രീക്ക്, ലാറ്റിൻ ഭാഷകളിലൂടെ കടന്നുവന്ന സമ്പന്നമായ ഒരു പദോത്ഭവ പശ്ചാത്തലമുണ്ട്. 1. എബ്രായയിൽ “യെഹോശൂവാ” (יְהוֹשֻׁ֥עַ – Yehoshua) എന്ന നാമം 218 പ്രാവശ്യം കാണാം. പേരിനർത്ഥം: “യഹോവ രക്ഷയാകുന്നു” (Yehovah is salvation) എന്നാണ്. [കാണുക: Blue Letter Bible]. “യെഹോശൂവാ” (Yehoshua) എന്ന നാമത്തെ, KJV-യിൽ “Jehoshua, Joshua” എന്നിങ്ങനെ അഭിന്നമായിട്ടാണ് ലിപ്യന്തരണം (Transliteration) ചെയ്തിരിക്കുന്നത്: [കാണുക:Numbers 13:16; Exodus 17:10]. “യെഹോശൂവാ” (Yehoshua) എന്ന പൂർണ്ണനാമം ഇംഗ്ലീഷിൽ രണ്ടു പ്രാവശ്യവും (Numbers 13:16; 1Chronicles 7:27) മലയാളത്തിൽ ഒരിക്കൽ മാത്രവുമാണുള്ളത്: (1ദിനവൃത്താന്തം 7:27). ബാക്കി എല്ലായിടത്തും “യോശുവ” (Yoshua) എന്നാണ് കാണുന്നത്. നൂൻ്റെ മകനും മോശെയുടെ ശുശ്രൂഷകനുമായ “ഹോശേയെക്ക്” മോശെ കൊടുത്ത പേരാണ്, “യെഹോശൂവ അഥവാ, യോശുവ.” (സംഖ്യാ, 11:28; 13:16). എബ്രായരുടെ ഔദ്യോഗിക ബൈബിളായ തനഖിൻ്റെ (Tanakh) ഇംഗ്ലീഷ് പരിഭാഷയിൽ “Yehoshua” എന്ന നാമത്തെ എല്ലായിടത്തും “Joshua” എന്നാണ് ലിപ്യന്തരണം ചെയ്തിരിക്കുന്ന്. ഉദാ: [Numbers 13:16, 1Chronicles 7:27]. പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ രണ്ടിടത്തും “യീസൂസ്” (Iesous) എന്നാണ് കാണുന്നത്: (പുറ, 17:10; 1ദിന, 7:27). 2. “അവൻ (യഹോവ) രക്ഷിക്കുന്നു” (He saves) എന്നർത്ഥമുള്ള “യേശുവ” (יֵשׁ֡וּעַ – Yeshua) എന്ന പേര് ഇരുപത്തൊൻപത് പ്രാവശ്യം കാണാം: [Bible Hub; എസ്രാ 2:2]. യേശുവയും സെപ്റ്റ്വജിൻ്റിൽ “യീസൂസ്” (Iesous) ആണ്: (എസ്രാ, 2:2). 3. “രക്ഷയെ” (Salvation) കുറിക്കുന്ന “യേശുവാ” (יְשׁוּעָה – Yeshuah) എന്ന സ്ത്രീലിംഗ നാമപദം 77 പ്രാവശ്യമുണ്ട്: [Bible Hub, സങ്കീർത്തനം 119:155]. രക്ഷയെ കുറിക്കുന്ന “യേശുവാ” (Yeshuah) എന്ന എബ്രായപദം സെപ്റ്റ്വജിൻ്റിൽ “സോറ്റീറിയ” (σωτηρία – soteria), “സോറ്റീറിയൊസ്” (σωτήριος – soterios) എന്നിങ്ങനെയാണ് പരിഭാഷ ചെയ്തിരിക്കുന്നത്: [കാണുക:Bible Hub 1, Bible Hub 2]. “സീയോനിൽനിന്നു യിസ്രായേലിന്റെ രക്ഷ (יְשׁוּעָה – soterios) വന്നെങ്കിൽ!” എന്നാണ് സങ്കീർത്തകനായ ദാവീദിൻ്റെ പ്രാർത്ഥനയും പ്രത്യാശയും: [സങ്കീർത്തനം 14:7; 53:6]. ഈ വേദഭാഗത്ത്, “സീയോൻ” ആത്മീയമായി സ്വർഗ്ഗത്തെയാണ് സൂചിപ്പിക്കുന്നത്: (സങ്കീ, 20:2; 57:3; 121:1-2; എബ്രാ, 12:22). സ്വർഗ്ഗത്തിൽനിന്നുവന്ന “രക്ഷയെ” (יְשׁוּעָה – σωτήριος) ആണ് ശിമ്യോൻ സ്വന്ത കണ്ണാൽ കണ്ടത്: [ലൂക്കൊസ് 2:31-32]. “സകല ജഡവും ദൈവത്തിൻ്റെ രക്ഷയെ (יְשׁוּעָה – σωτήριος) കാണും” എന്നു യേശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുവിനെക്കുറിച്ച് ലൂക്കൊസ് പറയുന്നത് സെപ്റ്റ്വജിൻ്റിൽ നിന്നാണ്: [കാണുക:യെശയ്യാവ് 40:5; ലൂക്കൊസ് 3:6]. എബ്രായ ബൈബിളിൽ ഈ പ്രവചനം കാണാൻ കഴിയില്ല. “മറ്റൊരുത്തനിലും രക്ഷ (יְשׁוּעָה – σωτηρία) ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12). ഇവിടെ, യേശു “സോറ്റീറിയ” (σωτηρία – soteria) ആണ്. ഇതും കാണുക: (ലൂക്കൊ, 1:70-71). അതായത്, പുതിയനിയമത്തിൽ “യേശുവാ” (יְשׁוּעָה – Yeshuah) അഥവാ, “സോറ്റീറിയൊസും, സോറ്റീറിയയും” (Salvation ) യേശുവാണ്. 4. “രക്ഷിക്കുക” (Save) എന്നർത്ഥമുള്ള “യാഷാ” ( יָשַׁע – Yasha) എന്ന ക്രിയാപദം 206 പ്രാവശ്യമുണ്ട്: [Bible Hub, ഇയ്യോബ് 5:15]. “യാഷാ” എന്ന എബ്രായപദം പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിലും പുതിയനിയമ ഗ്രീക്കിലും “സോസോ” (σῴζω – sózó) എന്നാണ്: [Psalms 16:7; Bible Hub]. “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” [മത്തായി 1:2]. ഈ വേദഭാഗത്ത്, “രക്ഷിക്കുക” (Save) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത്, എബ്രായയിലെ “യാഷാ” (יָשַׁע – Yasha) എന്ന പദത്തിനു് തുല്യമായ സെപ്റ്റ്വജിൻ്റിലെയും പുതിയനിയമത്തിലെയും “സോസോ” (σῴζω – sózó) ആണ്. പുതിയനിയമത്തിൽ ക്രിസ്തുവാണ് രക്ഷയും രക്ഷയുടെ കൊമ്പും രക്ഷിതാവും രക്ഷാനായകനും ലോകരക്ഷിതാവും.
പേരിൻ്റെ നിഷ്പത്തി: “യഹോവ” (יְהֹוָה – Yehovah) എന്ന ദൈവനാമവും “രക്ഷിക്കുക” എന്നർത്ഥമുള്ള “യാഷാ” (יָשַׁע – Yasha) എന്ന ക്രിയാപദവും സംയോജിച്ചാണ്, “യഹോവ രക്ഷയാകുന്നു” (Yehovah is salvation) എന്നർത്ഥമുള്ള “യെഹോശൂവാ” അഥവാ, യോശുവ” എന്ന പേരുണ്ടായത്. “യെഹോശൂവാ” (Yehoshua) “യോശുവ” (Yoshua) എന്നീ പേരുകളുടെ പിൽക്കാല രൂപമാണ്, “യേശുവ” (יֵשׁ֡וּעַ – Yeshua) എന്ന പേര്: (എസ്രാ, 2:2). “യെഹോശൂവയുടെ” അരാമിക്, ഹ്രസ്വ എബ്രായ പതിപ്പാണ് “യേശുവ” (Jeshua). “രക്ഷയെ” (Salvation) കുറിക്കുന്ന “യേശുവാ” (יְשׁוּעָה – Yeshuah) എന്ന സ്ത്രീലിംഗ നാമപദവും “യാഷാ” (יָשַׁע – Yasha) എന്ന ക്രിയാപദത്തിൽനിന്ന് ഉരുത്തിരിഞ്ഞതാണ്. “യാഷാ” (Yasha) എന്ന ക്രിയാപദമാകട്ടെ, ഒരു പരാതന റൂട്ടാണ് (A primitive root).
Yehoshua-Yoshua-Yeshua-Iesous-Eshu-Iesus-Jhesus-Jesus-IESVS-Jeſus-Ieſus-Jesus-Yesu-Yeshu: “യഹോവ രക്ഷയാകുന്നു” (Yehovah is salvation) എന്നർത്ഥമുള്ള എബ്രായയിലെ യെഹോശൂവാ, യോശുവ, യേശുവ എന്നീ പേരുകളുടെ സെപ്റ്റ്വജിൻ്റിലെ (Septuagint) രൂപമാണ് “യീസൂസ്” (Ἰησοῦς – Iesous) എന്നത്. “യീസൂസ്” എന്ന പേരിൻ്റെ ലിപ്യന്തരണമാണ് (Transliteration) യേശു. 1. “യഹോശൂവ – יְהוֹשׁוּע – Yehoshua” [Hebrew – Septuagint] “യീസൂസ് – Ἰησοῦς- Iesous.” (1Chronicles 7:27: 1ദിനവൃത്താന്തം 7:27). ഈ വേദഭാഗത്ത്, “യീസോയി” (Ιησοῖ – Iesoee) എന്നാണ് കാണാൻ കഴിയുക. “യീസൂസ്” (Ἰησοῦς – Iesous) എന്ന നാമം നിർദ്ദേശികാവിഭക്തി (Nominative Case) ആണ്. “യീസോയി“ എന്നത്, അതിൻ്റെ ഉദ്ദേശികാവിഭക്തി (Dative Case) ആണ്. “യോശുവയോടു” (to Joshua) എന്നാണ് അതിൻ്റയത്ഥം. വിഭക്തിയിലുള്ള വ്യത്യാസം മാത്രമേയുള്ളു; പേരിന് വ്യത്യാസമൊന്നുമില്ല. 2. “യോശുവ – יְהוֹשֻׁעַ – Yoshua” [Hebrew – Septuagint] “യീസൂസ് – Ἰησοῦς- Iesous.” (Joshua 1:10 – യോശുവ 1:10). 3. “യേശുവ – יֵשׁ֡וּע – Yeshua” [Hebrew – Septuagint] “യീസൂസ് – Ἰησοῦς- Iesous” (Ezra 3:2 – എസ്രാ, 3:2). പഴയനിയമത്തിൻ്റെ മൂലകൃതിയിൽ നിന്നുള്ള ആദ്യത്തെ ആധികാരികമായ ഗ്രീക്കുപരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്നതും പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുത്തിരിക്കുന്നതും സെപ്റ്റ്വജിൻ്റിൽ നിന്നാണ്. അതിലാണ്, നമ്മുടെ കർത്താവായ ക്രിസ്തുവിൻ്റെ “യേശു അഥവാ, യീസൂസ്” (Ἰησοῦς) എന്ന പേര് 248 പ്രാവശ്യം കാണുന്നത്. ഉദാ: (പുറ, 17:10; പുറ, 17:13 → 2ദിന, 31:15; എസ്രാ, 2:2). “യഹോവ രക്ഷയാകുന്നു” എന്നർത്ഥമുള്ള “യോഹോശൂവാ അല്ലെങ്കിൽ യേശുവാ” എന്ന നാമം പഴയനിയമത്തിൽ ആവർത്തിച്ചു കാണുന്നുണ്ടെങ്കിലും, ആ പേരിൻ്റെ അർത്ഥം സാക്ഷാത്കരിക്കപ്പെട്ടത് നമ്മുടെ കർത്താവായ യേശുവിലൂടെയാണ്: [മത്തായി 1:21].
ഒന്നാം നൂറ്റാണ്ടിൽ പരിഭാഷ ചെയ്യപ്പെട്ടു എന്നു വിചാരിക്കുന്ന അരാമ്യ (Aramaic) ബൈബിൾ വന്നപ്പോൾ, “യീസൂസ്” (Ἰησοῦς) എന്ന നാമം “യേശു” (ܝܫܘܥ – Eshu) എന്നായി: [Matthew 1:16]. മൂന്നാം നൂറ്റാണ്ടിലെ ജെറോമിൻ്റെ ലത്തീൻ പരിഭാഷയായ “വുൾഗാത്തയിൽ” (Latin Vulgate) വന്നപ്പോൾ, “യേസുസ്” (Iesus – Yesus) എന്നായി: [Matthew 1:16]. 1526-ൽ ഗ്രീക്കിൽനിന്നും ഇംഗ്ലീഷിലേക്ക് ആദ്യം പരിഭാഷ ചെയ്തതും അച്ചടിയെന്ത്രത്തിൽ ആദ്യമായി അച്ചടിച്ചതുമായ “വില്യം ടിൻഡേൽ” (William Tyndale) പുതിയനിയമത്തിൽ, “ജീസസ്” (Jhesus) എന്നും (Matthew 1:1), 1535-ലെ പരിഭാഷയിൽ “ജീസസ്” (Jesus) എന്നുമായി: [Matthew 1:1]. 1582-ൽ ലത്തീൻ വുൾഗാത്തയിൽനിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തപ്പോൾ, ലത്തിൻ പേര് നിലനിർത്താനായി “യേസ്വ്സ്” (IESVS – Yesvs) എന്നാക്കി: [NT Rheims]. 1560-ൽ മൂലഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്ക് നേരിട്ട് വിവർത്തനം ചെയ്ത ജനീവ ബൈബിളിലും (Geneva bible) “യേസ്വ്സ്” (IESVS – Yesvs) എന്ന ലത്തീൻ പേരാണ് കാണുന്നത്: [Matthew 1:1]. 1568-ൽ പരിഭാഷ ചെയ്ത ബിഷപ്പ്സ് ബൈബിളിൽ (Bishops Bible) “ജീസസ്” (Jeſus) എന്നാണ് കാണുന്നത്: [Matthew 1:1]. Jeſus-ൻ്റെ നടുക്ക് കാണപ്പെടുന്ന ഈ → ſ അക്ഷരം, മദ്ധ്യകാലഘട്ടത്തിലും നവോത്ഥാനകാലത്തിലും ഉപയോഗിച്ചിരുന്ന “long s” എന്ന് അറിയപ്പെട്ടിരുന്ന ഒരു അക്ഷരമാണ്. ഇംഗ്ലീഷ് ഉൾപ്പെടെയുള്ള പല യൂറോപ്യൻ ഭാഷകളിലും 18-ാം നൂറ്റാണ്ടുവരെ ഇത് ഉപയോഗിച്ചിരുന്നു. വാക്കുകളുടെ തുടക്കത്തിലോ, മദ്ധ്യത്തിലോ ആണ് ഇത് ഉപയോഗിക്കുന്നത്. അതേസമയം സാധാരണ “s” അവസാനം ഉപയോഗിക്കുന്നു. രണ്ടിൻ്റെയും ഉച്ചാരണത്തിൽ വ്യത്യാസമൊന്നുമില്ല. 1599-ൽ പുതിയനിയമത്തിൻ്റെ എബ്രായ പരിഭാഷ ഉണ്ടായപ്പോൾ അതിൽ “”യേശുവാ” (יֵשׁוּעַ – Yeshua) എന്നായി: [Matthew 1:1]. 1611-ലെ കിംഗ് ജെയിംസ് ബൈബിൾ (The Authorized King James Bible) വന്നപ്പോൾ വീണ്ടും, “യീസസ്/യീസുസ് (Ieſus) എന്നായി. KJV-ടെ ഒന്നാം വാക്യം ഇപ്രകാരമാണ്: “The booke of the generation of Ieſus Chriſt, the ſonne of Dauid, the ſonne of Abraham.” [Matthew 1:1]. 1611-ലെ King James Version (KJV) ബൈബിളിന്റെ പരിഷ്കരിച്ച പതിപ്പായ കിംഗ് ജെയിംസ് ഓക്സ്ഫോർഡ് (King James Bible Oxford 1769) പരിഭാഷ തുടങ്ങിയാണ് ഇന്നുകാണുന്ന “ജീസസ്” (Jefus/Jesus) എന്ന പേര് സ്ഥിരമായതെന്ന് പറയാം. 1611-ലെ ആദ്യപതിപ്പിൽ നിരവധി അച്ചടി പിഴവുകളും ഭാഷാപരമായ അസ്ഥിരതകളും ഉണ്ടായിരുന്നു. 1769-ൽ ഓക്സ്ഫോർഡ് സർവകലാശാല ഈ പതിപ്പ് പരിഷ്കരിച്ച്, അച്ചടി പിഴവുകൾ ശരിയാക്കുകയും ഭാഷയെ കൂടുതൽ സ്ഥിരതയുള്ളതും ഏകീകൃതവുമാക്കുകയും ചെയ്തു. 1769-ലെ ഈ പരിഷ്കരിച്ച പതിപ്പാണ് ഇന്ന് King James Version (KJV) എന്ന പേരിൽ പൊതുവെ അറിയപ്പെടുന്നത്. ഇത് ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട രചനകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു, ഒന്നാം വാക്യം ഇതാണ്: “The book of the generation of Jefus Chrift, the fon of David, the fon of Abraham.” [Matthew 1:1]. 1714-ൽ “ബാർത്തലോമസ് സീഗൻബാൽഗ്” (Bartholomaus Ziegenbalg, 1682–1719) എന്ന ജർമ്മൻ മിഷനറിയുടെ തമിഴ് വിവർത്തനമാണ് ഏഷ്യൻ ഭാഷയിലെ ആദ്യത്തെ ബൈബിൾ. അതിൽ മത്തായി, മർക്കൊസ്, ലൂക്കൊസ്, അപ്പൊസ്തലപ്രവൃത്തികൾ എന്നീ അഞ്ച് പുസ്തകങ്ങളാണ് ഉണ്ടായിരുന്നത്. അതിൻ്റെ പേരും “അഞ്ച് പുസ്തകങ്ങൾ” (Anju poshthagam) എന്നായിരുന്നു. അതിൽ നമ്മുടെ കർത്താവിൻ്റെ പേര്, “യേസു” (யேசு- Yesu) എന്നാണ്: [Matthew 1:1]. 1829-ൽ ബെഞ്ചമിൻ ബെയ്ലിയുടെ (Benjamin Bailey) മലയാളം പരിഭാഷ വന്നപ്പോൾ, നമ്മുടെ കർത്താവിൻ്റെ പേരിൻ്റെ ഉച്ചാരണം, “യെശു” (Yeshu) എന്നായി: [മത്തായി 1:1]. ബെഞ്ചമിൽ ബെയ്ലിയുടെ മൂന്നു പരിഭാഷകളുണ്ട്: ഒന്നാമത്തേതിലും 1843-ലുള്ള രണ്ടാമത്തേതിലും “യെശു” എന്നാണ്: [മത്തായി 1:1]. 1876-ലുള്ള പരിഭാഷയിലാണ്, നാം ഇപ്പോൾ കാണുന്ന രൂപമായ, “യേശു” (Yeshu) എന്നായത്: [മത്തായി 1:1]. 1910-ൽ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ (Bible Society of India) പരിഭാഷ ചെയ്ത സത്യവേദപുസ്തകത്തിലും “യേശു” (Yeshu) എന്നാണ്: [മത്തായി 1:1]. ഇങ്ങനെയാണ്, നമ്മുടെ കർത്താവും രക്ഷിതാവുമായ ക്രിസ്തുവിൻ്റെ “യേശു” എന്ന പേര് ഇന്നുകാണുന്ന രൂപത്തിലായത്.
ക്രിസ്തു: “ഖ്രിസ്റ്റോസ്” (Χριστός – christos) എന്ന ഗ്രീക്കുപദത്തിനു് അഭിഷിക്തൻ എന്നാണർത്ഥം. “മശീയാഹ്” (מָשִׁיחַ – masiah) എന്ന എബ്രായ പദത്തിൻ്റെ ഗ്രീക്കുരൂപമാണ് “ഖ്രിസ്റ്റോസ് അഥവാ, ക്രിസ്തു” (Christ), മശീയാഹ് അഥവാ, മശീഹ (Messiah) എന്ന പദം 39 പ്രാവശ്യം പഴയനിയമത്തിൽ കാണാം. KJV-യിൽ രണ്ടുപ്രാവശ്യം “Messiah” എന്ന് ലിപ്യന്തരണം (Transliteration) ചെയ്തും (ദാനീ, 9:25-26), ബാക്കി സ്ഥാനങ്ങളിൽ “അഭിഷിക്തൻ” (Anointed) എന്ന് പരിഭാഷ (Translation) ചെയ്തുമാണ് ചേർത്തിരിക്കുന്നത്. (ലേവ്യ, 4:3). മലയാളത്തിൽ എല്ലായിടത്തും “അഭിഷിക്തൻ” എന്നാണ് പരിഭാഷ. “അഭിഷേകം” (Anoint) അഥവാ, “മശാഹ്” (מָשַׁח – maടhaḥ) എന്ന പദം 66 പ്രാവശ്യമുണ്ട്. (ഉല്പ, 31:13). മശീയാഹ് (masiah) എന്ന എബ്രായപദത്തിനും ഖ്രിസ്റ്റോസ് (christos) എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണർത്ഥം. ദൈവം തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ മനുഷ്യരെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തുന്ന കർമ്മമാണ് അഭിഷേകം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ദൈവം തൻ്റെ ശുശ്രൂഷകരായി തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് കൊടുക്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം. പഴയനിയമത്തിൽ പുരോഹിതന്മാരും (ലേവ്യ, 4:3), പ്രവാചകന്മാരും (1രാജാ, 19:16), രാജാക്കന്മാരും (1ശമൂ, 12:3) അഭിഷേകം ചെയ്യപ്പെട്ടിരുന്നു. പുതിയനിയമത്തിലെ പ്രധാന അഭിഷിക്തൻ യേശുവാണ്. അവനു് ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ പ്രവചനംപോലെ യോർദ്ദാനിൽവെച്ച് ദൈവം അവനെ പരിശുദ്ധാത്മാവനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ്, അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്: (യെശ, 61:1-2; ലൂക്കൊ, 3:22; പ്രവൃ, 10:38). യോർദ്ദാനിൽവെച്ചാണ് താൻ ക്രിസ്തു ആയതെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ പറഞ്ഞിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). അതായത്, എ.ഡി. 30-ലാണ് അവൻ ക്രിസ്തു ആയത്. “ഖ്രിസ്റ്റോസ് അഥവാ, ക്രിസ്തു” എന്ന പദം 569 പ്രാവശ്യമുണ്ട്. അതിൽ 560-പതോളം പ്രാവശ്യം “ഖ്രിസ്റ്റോസ്” യേശുവിനെയാണ് സൂചിപ്പിക്കുന്നത്. [കാണുക: മശീഹമാർ]
യേശുക്രിസ്തു: “യേശു” എന്നത് ദൈവപുത്രൻ്റെ പേര് (Name) അഥവാ, സംജ്ഞാനാമവും (Proper noun) “ക്രിസ്തു” എന്നത് അവൻ്റെ പദവിയും (Title) ആണ്. “യേശു” എന്ന പേരിനൊപ്പം ക്രിസ്തു എന്ന പദവി ചേർക്കപ്പെട്ട് “യീസൂസ് ഖ്രിസ്റ്റോസ് അഥവാ, യേശു ക്രിസ്തു” (Ἰησοῦς Χριστός – Iesoús Christós) എന്നായത് പിൽക്കാലത്താണ്: (മത്തായി 1:1;1:16]. യേശുക്രിസ്തു എന്ന പേരിൻ്റെ ലളിതമായ അർത്ഥം “അഭിഷിക്തനായ രക്ഷകൻ” (The Anointed Savior) എന്നാണ്. “Jesus Christ” (യേശുക്രിസ്തു) എന്ന പൂർണ്ണനാമം KJV-യിൽ 197 പ്രാവശ്യമുണ്ട്. മലയാളത്തിൽ 150-തോളം പ്രാവശ്യമുണ്ട്. മലയാളത്തിൽ നിന്ന് വ്യത്യസ്തമായി എബ്രായ (יֵשׁוּעַ הַמָּשִׁיחַ), ഗ്രീക്ക് (Ἰησοῦς ὁ Χριστός), അരാമ്യ (ܝܫܘܥ ܡܫܝܚܐ), ലാറ്റിൻ (Iesus Christus), ഇംഗ്ലീഷ് (Jesus Christ) ഭാഷകളിൽ. “യേശുക്രിസ്തു” എന്ന പേര് രണ്ടു പദങ്ങളായിട്ടാണ് കാണുന്നത്. സുവിശേഷങ്ങളിൽ അഞ്ചുപ്രാവശ്യമാണ് യേശുക്രിസ്തു എന്ന പൂർണ്ണനാമമുള്ളത്: (മത്താ, 1:1; 1:18; മർക്കൊ, 1:1; യോഹ, 1:17; 17:3). “യേശുക്രിസ്തു (Iesoús Christós) എന്ന പൂർണ്ണമായ പേര് മഹാപൗരോഹിത്യ പ്രാർത്ഥനയിൽ കർത്താവുതന്നെയാണ് ആദ്യം വെളിപ്പെടുത്തിയത്. നിത്യജീവൻ്റെ നിർവ്വചനം എന്നനിലയിലാണ് ആ വേദഭാഗം കാണുന്നത്: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). അടുത്തതായി, പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവിൽ നിറഞ്ഞ പത്രൊസ് അപ്പൊസ്തലനും വെളിപ്പെടുത്തി: “നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.” (പ്രവൃ, 10:38. ഒ;നോ: 10:48). അതുകൊണ്ടാണ്, മത്തായിയും മർക്കൊസും തങ്ങളുടെ സുവിശേഷത്തിൻ്റെ ആമുഖത്തിൽത്തന്നെ “യേശുക്രിസ്തു” എന്ന പേര് പറഞ്ഞിരിക്കുന്നത്: (മത്തായി 1:1; മർക്കൊസ് 1:1].
പുതിയനിയമത്തിൽ പിതാവിൻ്റെ പേര്: പുതിയനിയമത്തിൽ പിതാവിനു് പേര് പറഞ്ഞിട്ടില്ലെന്നാണ് പലരും വിചാരിക്കുന്നത്. പുതിയനിയമത്തിൽ പിതാവിനു് പേരുണ്ട്. “യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ” എന്ന പഴയനിയമ പ്രവചനം നിവൃത്തിയായതായി, നാലു സുവിശേഷകന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. (സങ്കീ, 118:26. ഒ.നോ: മത്താ, 21:9; 23:38; മർക്കൊ, 11:9; ലൂക്കൊ, 13:33; 19:38; യോഹ, 12:13). പിതാവിനു് പഴയനിയമത്തിൽ ഒരേയൊരു സംജ്ഞാനാമമാണ് പറഞ്ഞിരിക്കുന്നത്; ആ നാമം “യഹോവ” എന്നാണ്: (പുറ, 3:15; 6:3). യഹോവയെന്ന നാമം പുതിയനിയമത്തിൽ ഒരിടത്തും പറഞ്ഞിട്ടില്ല. പകരം, കർത്താവ് എന്ന് അർത്ഥമുള്ള “കുറിയോസ്” (κύριος – kurios) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്: [Bible Hub; യെശയ്യാവ് 40:3 → മത്തായി 3:3;യോവേൽ 2:38 → പ്രവൃത്തികൾ 2:21]. “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു” എന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്: [യോഹന്നാൻ 5:43]. അപ്പോൾ, പിതാവിൻ്റെ ഏത് നാമത്തിലാണ് ക്രിസ്തു വന്നത്? ശിഷ്യന്മാർ ദൈവപുത്രനായ യേശുവിൻ്റെ നാമത്തിലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്: “ആ എഴുപതുപേർ സന്തോഷത്തേടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു.” (ലൂക്കോ, 10:17. ഒ:നോ: മർക്കൊ, 9:38: ലൂക്കൊ, 9:49). ദൈവപുത്രനാകട്ടെ; പിതാവിൻ്റെ നാമത്തിലാണ് പ്രവർത്തിച്ചത്: “എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു.” (യോഹ, 10:25). പുതിയനിയമത്തിൽ യേശു അല്ലെങ്കിൽ, യേശുക്രിസ്തു എന്ന സംജ്ഞാനാമത്തിലാണ് (Proper noun) അത്ഭുതങ്ങളും അടയാളങ്ങളും നടക്കുന്നത്: (പ്രവൃത്തികൾ 3:6; 3:16; 4:10; 4:30; 16:18). മറ്റൊരു സംജ്ഞാനാമത്തെക്കുറിച്ച് സൂചനപോലുമില്ല. അപ്പോൾ, യേശു പിതാവിൻ്റെ ഏത് നാമത്തിലാണ് പ്രവർത്തിച്ചത്? മഹാപൗരോഹിത്യപ്രാർത്ഥനയിൽ ക്രിസ്തുതന്നെ അതു പറഞ്ഞിട്ടുണ്ട്: “പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.” (യോഹ, 17:11). പിതാവു് പുത്രനു് കൊടുത്തത്, “യേശു” എന്ന തൻ്റെ നാമമാണ്. അടുത്തവാക്യത്തിൽ പിന്നെയും പറയുന്നു: “അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ “നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു.” (യോഹ, 17:12). പിതാവു് പുത്രനുകൊടുത്ത തൻ്റെ നാമമാണ് യേശു അല്ലെങ്കിൽ യേശുക്രിസ്തു എന്നത്: (മത്തായി 1:21; യോഹന്നാൻ 17:3). അതുകൊണ്ടാണ്, “നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല” എന്ന് പത്രോസ് പറയുന്നത്: (പ്രവൃ, 4:12). അല്ലെങ്കിൽ, “യഹോവയുടെ അഥവാ, കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും” എന്ന് ആവർത്തിച്ചു പറഞ്ഞിരിക്കുന്ന ബൈബിൾ പരസ്പരവിരുദ്ധമാകില്ലേ? (യോവേ, 2:32; പ്രവൃ, 2:21; റോമ, 10:23). [കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?]
പുതിയനിയമത്തിൽ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം യേശു അല്ലെങ്കിൽ യേശുക്രിസ്തു എന്നാണ്: (മത്താ, 1:21; യോഹ, 17:11; 14:26). “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം (onoma – Name)” എന്ന പ്രയോഗം ഒരു “സംജ്ഞാനാമത്തെയാണ്” (Proper Noun) സൂചിപ്പിക്കുന്നത്. വ്യാകരണത്തിൽ വ്യത്യസ്ത വ്യക്തികളുടെ പേരുകളെയോ, അവരുടെ പദവികളെയോ സൂചിപ്പിക്കുമ്പോൾ, “നാമം” (onoma – Name) എന്ന ഏകവചനമല്ല; “നാമങ്ങൾ” (onomata – Names) എന്ന ബഹുവചനമാണ് ഉപയോഗിക്കേണ്ടത്. പലരും വിചാരിക്കുന്നപോലെ, പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരും വ്യതിരിക്തരുമായ മൂന്നു വ്യക്തി ആയിരുന്നെങ്കിൽ, “നാമം അഥവാ, പേര്” (Name) എന്ന ഏകവചനം ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. അത് അബദ്ധമാകുമായിരുന്നു. ഇനി വചനത്തിലെ തെളിവ് നോക്കുക: “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാൻ” കർത്താവ് അപ്പൊസ്തലന്മാരോട് അവരുടെ ഭാഷയിലാണ് കല്പിച്ചത്: (മത്തായി 28:19). കർത്താവ് കല്പിച്ചതെന്താണെന്ന് അപ്പൊസ്തലന്മാർക്ക് മനസ്സിലായതിൽ അധികമായി മറ്റാർക്കും മനസ്സിലാകില്ല. കർത്താവിൻ്റെ കല്പന ശിരസ്സാവഹിച്ച അപ്പൊസ്തലന്മാർ പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവിൽ നിറഞ്ഞശേഷം, “യേശുക്രിസ്തുവിൻ്റെ” നാമത്തിലാണ് സ്നാനം കഴിപ്പിച്ചത്: (പ്രവൃത്തികൾ, 2:38. ഒ.നോ: 8:16; 10:48; 19:5; കൊലൊ, 3:17). യേശുക്രിസ്തു എന്നത് പുത്രൻ്റെ നാമം മാത്രമാണെങ്കിൽ, പിതാവിൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എവിടെ? [കാണുക: ഒനോമയും ഒനോമാട്ടയും]
ദൈവത്തിനു് ഒരു പേര് വേണമോ? “ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.” (പുറ, 3:15). ദൈവം പറയുന്നത് ശ്രദ്ധിക്കുക: “യഹോവ” എന്നത് എന്നേക്കും എൻ്റെ “നാമവും അഥവാ, സംജ്ഞാനാമവും” (Proper Noun) തലമുറ തലമുറയായി എന്റെ ജ്ഞാപകവും അഥവാ, സ്മരണാർത്ഥമുള്ളതും (memorial) ആകുന്നു. അതിനാൽ, യഹോവ എന്ന നാമം നിത്യമാണ് എന്ന് കരുതുന്നവരുണ്ട്. എന്നാൽ ദൈവത്തിൻ്റെ പേരിനെക്കുറിച്ച് ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്: 1. പേർ (Name) എന്നത് വ്യക്തികളെയും മറ്റു ജീവജാലങ്ങളെയും വസ്തുക്കളെയും തിരിച്ചറിയാനുള്ള ഉപാധിയാണ്. അല്ലാതെ, ദൈവത്തെ തിരിച്ചറിയാനുള്ള ഉപാധിയല്ല. ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പറയുന്നില്ല. “ദൈവം ഒരുത്തൻ മാത്രം അഥവാ, ഒരേയൊരു ദൈവം” (The one and only God) ആണ്: (ആവ, 4:35; 4:39; 2രാജാ, 19:15; ലൂക്കൊ, 5:21; യോഹ, 5:45; 17:3). “ദൈവം” (സത്യദൈവം) എന്ന സംജ്ഞയിൽത്തന്നെ അവനെ തിരിച്ചറിയാം. “അസ്തിത്വദ്യോതകമാണ് പേര്; പേർ കൂടാതെ ഒന്നും നിലനില്ക്കുന്നില്ല” എന്നാണ് പറയുന്നത്. സ്വതന്ത്രമായി നിലനിൽപ്പില്ലാത്തതും വാചകത്തെ മാത്രം ആശ്രയിച്ച് നിൽക്കുന്നതുമായ ശബ്ദത്തെയാണ് മലയാള വ്യാകരണത്തിൽ “ദ്യോതകം” എന്ന് പറയുന്നത്. അതുപോലെ, പേരിനും സ്വയമായി നിലനല്ക്കാൻ കഴിയില്ല; ഏതെങ്കിലും ഒരു അസ്തിത്വത്തോടുകൂടി (വ്യക്തിയോ, വസ്തുവോ) മാത്രമേ പേരിന് നിലനില്ക്കാൻ കഴിയുകയുള്ളു. എന്നാൽ അത് ഭൗമികമായ വിഷയമാണ്. സകലത്തിൻ്റെയും സ്രഷ്ടാവായ ദൈവത്തിനു് അത് ബാധകമല്ല. അതുകൊണ്ടാണല്ലോ, സൃഷ്ടി മുതൽ പൂർവ്വപിതാക്കന്മാർവരെ ദൈവത്തിനു് ഒരു “പേർ” (Nane) അല്ലെങ്കിൽ, ഒരു “സംജ്ഞാനാമം” (Proper noun) ഇല്ലാതിരുന്നത്: “ഞാൻ അബ്രാഹാമിന്നു യിസ്ഹാക്കിന്നും യാക്കോബിന്നും സർവ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്കു വെളിപ്പെട്ടില്ല.” (പുറ, 6:3). “സർവ്വശക്തൻ” (ഉല്പ, 17:1), “നിത്യൻ” (ഉല്പ, 21:33) തുടങ്ങിയ സത്യദൈവത്തിൻ്റെ സവിശേഷമായ വിശേഷണങ്ങളാൽത്തന്നെ സകല ജാതീയ ദൈവങ്ങളിൽ നിന്നും അവൻ ഉന്നതനും വ്യതിരിക്തനും ആയിരിക്കെ, ദൈവത്തിനു് “യഹോവ” എന്ന ഒരു സംജ്ഞാനാമത്തിൻ്റെ ആവശ്യമെന്താണ്? [ട്രിനിക്ക് ദൈവം ഒന്നല്ല; മൂന്നു വ്യക്തിയാണ്. അവരുടെ മൂന്നു ദൈവത്തിനു് അല്ലെങ്കിൽ മൂന്നു വ്യക്തിക്കു നിശ്ചയമായും ഓരോ പേരു വേണം. അല്ലെങ്കിൽ ആരാ…, എന്താ… എങ്ങനെ തിരിച്ചറിയും? നിർഭാഗ്യവശാൽ മൂന്നുപേർക്കും പേരില്ല എന്നതാണ് ശ്രദ്ധേയമായ വസ്തുത. കുറഞ്ഞപക്ഷം മൂന്നുപേർക്കും ഓരോ പേരെങ്കിലും ഉണ്ടായിരുന്നെങ്കിൽ, വ്യത്യസ്ത വ്യക്തികളാണെന്ന വാദത്തിന് ഒരു താങ്ങാകുമായിരുന്നു]
2. ദൈവത്തിനു് എന്തിനാണ് പേര്? ദൈവത്തിനു് എന്തിനാണ് പേര് എന്ന് നാം ചന്തിച്ചു തുടങ്ങുമ്പോഴാണ്, “യഹോവ” (Yohova) എന്ന നാമം ദൈവത്തിൻ്റെ ശാശ്വതനാമം ആയിരുന്നില്ല എന്ന് നാം തിരിച്ചറിയുന്നത്. ദൈവത്തിനു് സ്കൂളിൽ പോകണ്ട, ആധാർകാർഡ് എടുക്കണ്ട, തിരഞ്ഞെടുപ്പിൽ മത്സരിക്കണ്ട, മനുഷ്യരെപ്പോലെ പേർ തിരിച്ചറിയാൻ ആവശ്യമുള്ള ഒന്നും ദൈവത്തിനില്ല. പിന്നെന്തിനാണ് പേര്? തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേൽ ജനത്തെ മിസ്രയീമ്യ ദാസിത്തിനിന്ന് വിടുവിക്കുന്നതിനോടുള്ള ബന്ധത്തിലാണ്, മോശെയുടെ ആവശ്യപ്രകാരം ദൈവം തനിക്ക് “യഹോവ” (Yohova) എന്ന സംജ്ഞാനാമം ആദ്യമായി എടുത്തത്. (പുറ, 3:13-15). മോശെ ദൈവത്തിൻ്റെ നാമം ചോദിക്കാൻ ഒരു കാരണമുണ്ട്. മിസ്രയീമ്യരുടെ നൂറു കണക്കിനു ദൈവങ്ങളുടെ മദ്ധ്യേയാണ് ദൈവജനത്തിൻ്റെ വാസം. ഉദാ: റാ (Ra), ഓസിറിസ് (Osiris), ഐസിസ് (Isis), ഹോറസ് (Horus), സെത്ത് (Set), അനൂബിസ് (Anubis), തോത്ത് (Thoth), ഹാതോർ (Hathor), ബാസ്റ്ററ്റ് (Bastet), മാ’അറ്റ് (Ma’at), പ്താ (Ptah), അമുൻ (Amun) മുതലായവർ. നാന്നൂറ് വർഷമായി അടിമത്വത്തിൽ കിടക്കുന്ന ദൈവജനം, പിതാക്കന്മാരുടെ ദൈവത്തെ അതിനോടകം മറക്കുകയും ചെയ്തു. തന്മൂലം, പിതാക്കന്മാരുടെ ദൈവമാണ് എന്നെ അയച്ചതെന്ന് മോശെ പറഞ്ഞാൽ; നിന്നെ അയച്ച ദൈവത്തിൻ്റെ പേരെന്താണെന്ന് അവർ നിശ്ചയമായും ചോദിക്കും. (പുറ, 3:13). സത്യദൈവത്തിൻ്റെ ഏതെങ്കിലും സവിശേഷഗുണം പറഞ്ഞാൽപ്പോര; മിസ്രയീമ്യ ദൈവങ്ങളിൽനിന്നും തികച്ചും വിഭിന്നമായ ഒരു സംജ്ഞാനാമം അവർ പിതാക്കന്മാരുടെ ദൈവത്തിനു് പ്രതീക്ഷിക്കും. അതറിയാവുന്ന ദൈവം, ആദ്യമായി തനിക്കൊരു നാമം എടുക്കുന്നതും വെളിപ്പെടുത്തുന്നതും മോശെയുടെ ആവശ്യപ്രകാരം ഹോരേബിൽ വെച്ചാണ്. (പുറ, 3:15). മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ച് കൊണ്ടുവന്ന യിസ്രായേൽ ജനത്തിന്, ന്യായപ്രമാണം നല്കുന്നതും ദൈവത്തിൻ്റെ പർവ്വതമായ ഹോരേബിൽ അഥവാ, സീനായി പർവ്വതത്തിൽ വെച്ചുതന്നെയാണ്. (പുറ, 3:1,12; 19:1,12). അതായത്, മിസ്രയീമ്യ അടിമത്വത്തിൽ നിന്ന് തൻ്റെ ജനത്തെ വിടുവിച്ച് ന്യായപ്രമാണം അഥവാ, പഴയനിയമം നൽകുന്നതിനു മുന്നോടിയായിട്ടാണ്, ദൈവം തനിക്കൊരു “നാമം” ആദ്യമായി എടുത്തത്. അതേ ദൈവം, സത്താൻ്റെ അടിമത്വത്തിൽ നിന്ന് തൻ്റെ ജനത്തെ രക്ഷിച്ച് പുതിയൊരു നിയമം നല്കുന്നതിന് മുന്നോടിയായി എടുത്ത തൻ്റെ പുതിയ നാമമാണ് “യേശു.” ആ നാമമാണ് ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടായ പുത്രനു കൊടുത്തത്. (മത്താ, 1:21; യോഹ, 17:11,12; 1തിമൊ, 3:14-16).
3. പുതിയനിയമവും ക്രിസ്തുവും: പുതിയനിയമം എന്താണെന്നും ക്രിസ്തു ആരാണെന്നും അറിയാത്തതുകൊണ്ടാണ് പഴയനിയമം അപ്രസക്തമാണെന്ന് പലരും കരുതുന്നത്. പുതിയനിയമം ആകാശത്തുനിന്ന് പൊട്ടിവീണതല്ല; ഒരു പഴയനിയമം ഉള്ളതുകൊണ്ടാണ് പുതിയനിയമം ഉണ്ടായത്. അല്ലെങ്കിൽ. ഒരു നിയമം പോരായോ? പുതിയനിയമം എന്തിനാണ്? പഴയനിയമത്തിൻ്റെ ബാക്കിയോ, കുറവ് തീർക്കുന്നതോ അല്ല; പഴയനിയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. ആകാശഭൂമികൾ മാറിപ്പോയാലും ഒരു വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ ന്യായപ്രമാണത്തെ നിവൃത്തിക്കാനാണ് ക്രിസ്തു വന്നത്. (മത്താ, 5:17-18; ലൂക്കൊ, 16:17). പഴയനിയമം നന്നായി പഠിക്കാത്ത ഒരാൾക്ക് പുതിയനിയമം ഒന്നും മനസ്സിലാകാൻ പോകുന്നില്ല. തൻ്റെ സ്നേഹിതനായ അബ്രാഹാം മുഖാന്തരം, യിസ്രായേലിനോട് ദൈവം ചെയ്ത വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. (ഉല്പ, 22:18 → പ്രവൃ, 3:25;, പ്രവൃ, 13:32-35 → എബ്രാ, 2:14-16; എബ്രാ, 8:8-13). മിസ്രയീമ്യ ദാസ്യത്തിൽ നിന്ന് തൻ്റെ പുത്രനും ആദ്യജാതനുമാ യിസ്രായേലിനെ വിടുവിക്കാൻ യഹോവ എന്ന നാമം എടുത്തപോലെ, പിശാചിൻ്റെ അടിമത്വത്തിൽ നിന്നും അവനെ വിടുവിച്ച് ശാശ്വതമായ രക്ഷനല്കാൻ യഹോവ എടുത്ത തൻ്റെ പുതിയ നാമമാണ് യേശു. തൻ്റെ പുത്രനോടുള്ള വാഗ്ദത്തം നിവൃത്തിക്കാൻ, വാഗ്ദത്ത ദാതാവായ ദൈവം തന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും തൻ്റെ പുത്രനായ യിസ്രായേലിൻ്റെ പ്രകൃതിയിലും ദൂതന്മാരെക്കാൾ തഴ്ചവന്ന ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. അതാണ്, പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മം അല്ലെങ്കിൽ, ദൈവഭക്തിയുടെ മർമ്മം: (കൊലൊ, 2:2; 1തിമൊ, 3:14-16; എബ്രാ, 2:9; എബ്രാ, 2:14-16; 1പത്രൊ, 1:20). ദൈവഭക്തിയുടെ മർമ്മത്തിൽ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് കാണുന്നത്. “അവൻ” എന്നത് പ്രഥമപുരുഷ സർവ്വനാമമാണ്. ആ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത് നാമം ചേർത്താൽ ‘ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നുകിട്ടും: (1തിമൊ, 3:14-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതാണ്, പിതാവും പുത്രനുമെന്ന ദൈവമർമ്മം: (കൊലൊ, 2:2). അതായത്, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിപ്പിച്ച (മത്താ, 1:18; മത്താ, 1;20; ലൂക്കൊ, 2:21) ദേഹവും (1പത്രൊ, 2:22) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) മനുഷ്യനാണ് യേശു: (യോഹ, 8:40). യേശുവിൻ്റെ ജനനത്തിനുമുമ്പെ സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചത് അതാണ്: യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കൊ, 1:68. ഒ.നോ: യെശ, 25:8 → എബ്രാ, 2:14-15; യെശ, 35:4-6 → മത്താ, 11:3-5 → ലൂക്കൊ, 7:21-22; യെശ, 40;3; മലാ, 3:1 → ലൂക്കൊ, 1:75-77; സെഖ, 12:10 → യോഹ, 19:37; യേശ, 7:14 → മത്താ, 1:21-23; സങ്കീ, 40:6 → എബ്രാ, 10:5). യിസ്രായേലിൻ്റെ ദൈവമായ കർത്താവ് അഥവാ, യഹോവ തൻ്റെ ജനത്തെ സന്ദർശിച്ച് രക്ഷിക്കാൻ യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുക്കുകയായിരുന്നു. (ലൂക്കൊ, 1:68; മത്താ, 1:21-23). തന്റെ പിന്നാലെ മനുഷ്യനായി വരുന്നവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആണെന്ന് സെഖര്യാവിൻ്റെ മകനായ യോഹന്നാൻ പ്രവാചകനും അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 1:30- 33. ഒ.നോ:ലൂക്കോ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയായ ക്രിസ്തുവിൻ്റെ ദൗത്യം കഴിഞ്ഞാൽ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്; പിതാവിൻ്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമവും ഒന്നുതന്നെയാണ്. [കാണുക:ദൈവഭക്തിയുടെ മർമ്മം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?]
4. ന്യായപ്രമാണകാലം: “ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു.” (ലൂക്കോ, 16:16). ന്യായപ്രമാണത്തോടുള്ള ബന്ധത്തിൽ നിത്യമെന്ന് പറയുന്നതൊക്കെ ന്യായപ്രമാണകാലംവരെ മാത്രമേയുള്ളു. ഉദാ: പരിച്ഛേദന നിത്യനിയമാണ്: (ഉല്പ, 17:3). പുതിയനിയമത്തിൽ ശരീരത്തിലുള്ള പരിച്ഛേദന ആവശ്യപ്പെടുന്നില്ല; ഹൃദയപരിച്ഛേദനയാണ് വേണ്ടത്: (പ്രവൃ, 15:28; റോമ, 2:29). “നിങ്ങൾ പരിച്ഛേദന ഏറ്റാൽ ക്രിസ്തുവിനെക്കൊണ്ടു നിങ്ങൾക്കു ഒരു പ്രയോജനവുമില്ല” എന്നാണ് പൗലൊസ് ഗലാത്യരോട് പറയുന്നത്: (ഗലാ, 5:2). ശബ്ബത്ത് നിത്യനിയമമായിരുന്നു: (2ദിന, 2:4). പുതിയനിയമ ഉപദേശത്തിൽ ശബ്ബത്ത് ആചരിക്കണം എന്നൊരു കല്പന പറഞ്ഞിട്ടില്ല. യാഗങ്ങളും പെരുനാളുകളും നിത്യനിയമമായിരുന്നു: (പുറ, 12:12-14: 12:16-17; 12:21-24; ലേവ്യ, 24:4-8; 2ദിന, 2:4). പെരുനാളുകളും യാഗങ്ങളും നടത്താൻ ഇന്ന് ദൈവാലയംപോലും ഇല്ല. ശബ്ബത്തും പെരുനാളുകളും വാവും വരുവാനിരുന്നവയുടെ നിഴലായിരുന്നു: (കൊലൊ, 2:16-17). അതുപോലെ ന്യായപ്രമാണം നല്കുന്നതിനു മുന്നോടിയായി ദൈവം എടുത്ത തൻ്റെ “യഹോവ” നാമവും ന്യായപ്രമാണകാലത്തേക്ക് മാത്രമുള്ളതായിരുന്നു.
5. യഹോവയും കുറിയോസും: “യഹോവ” (Yehovah) എന്ന ദൈവനാമം എബ്രായ ബൈബിളിൽ 6,800 പ്രാവശ്യം കാണാം. അത് ദൈവം യിസ്രായേലിൻ്റെ രക്ഷയ്ക്കായി എടുത്ത തൻ്റെ സംജ്ഞാനാമം ആണെന്നും നാം മുകളിൽ കണ്ടതാണ്. എബ്രായ മൂലഭാഷയിൽ ഉള്ള “യഹോവ” എന്ന ദൈവനാമം, ഇപ്പോൾ യെഹൂദന്മാർ ഉപയോഗിക്കുന്ന ഔദ്യോഗിക പരിഭാഷയിലും ഉണ്ട്. എന്നാൽ ആ നാമം ആണ്ടിലൊരിക്കൽ പാപപരിഹാദിവസം തിരുനിവാസത്തിൻ്റെ ഉള്ളിൽവെച്ച് മഹാപുരോഹിതൻ ഉച്ചരിക്കുന്നതല്ലാതെ, മറ്റാരും നാവിൽ എടുക്കാറില്ല. യഹോവയുടെ നാമം വൃഥാ എടുക്കരുത് എന്ന മൂന്നാം കല്പനയിൽ ഭയപ്പെടുന്ന യെഹൂദന്മാർ, ആ നാമം ഉച്ചരിക്കാതെ, പകരം അദോനായി എന്നാണ് അതിനെ വായിക്കുന്നത്. എങ്കിലും എബ്രായ മൂലഭാഷയിലും സത്യവേദപുസ്തകത്തിലും ആ നാമം ഉണ്ടെന്നുള്ളത് വസ്തുതയാണ്. എന്നാൽ പുതിയനിയമത്തിൽ എന്തുകൊണ്ടാണ് “യാഹോവ” എന്ന ദൈവനാമം ഇല്ലാത്തത്? പുതിയനിയമത്തിലും ദൈവത്തിൻ്റെ പേര് “യാഹോവ” എന്നുതന്നെ ആണെങ്കിൽ, ആ നാമം ഉണ്ടാകേണ്ടതല്ലേ? ഭാഷ മാറുന്നതോ, പരിഭാഷ മാറുന്നതോ അനുസരിച്ച് ആരുടെയും “പേര് അഥവാ, സംജ്ഞാനാമത്തിന്” മാറ്റം വരില്ല; മാറ്റം വാരാൻ പാടില്ല. പുതിയനിയമത്തിലും ദൈവത്തിൻ്റെ പേര് “യഹോവ” എന്നുതന്നെ ആയിരുന്നെങ്കിൽ, പുതിയനിയമത്തിൽ പിതാവിൻ്റെ നാമം “യഹോവ” എന്ന് വ്യക്തമായി രേഖപ്പെടുത്തുമായിരുന്നു. അല്ലെങ്കിൽ പഴയനിയമത്തിൽനിന്ന് എടുത്ത ഉദ്ധരണികളിലെങ്കിലും ആ പേർ നിലനിർത്തുമായിരുന്നു. ഉദ്ധരണികൾ ഗ്രീക്ക് സെപ്റ്റ്വജിൻ്റിൽ നിന്നാണ് എടുത്തിരിക്കുന്നത്. അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ: ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിൽ ദൈവനാമമായ “യഹോവയ്ക്ക് പകരം കുറിയോസ്” (Kurios) അഥവാ, കർത്താവ് എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. “പേര് അഥവാ, സംജ്ഞാനാമം” ഭാഷ മാറുന്നതിനനുസരിച്ച് മാറുന്നതല്ല. “യഹോവ” എന്ന നാമം നിത്യമായിരുന്നെങ്കിൽ, സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ ആ നാമം ഉപയോഗിക്കുമായിരുന്നു. അല്ലെങ്കിൽ, “ദൈവനാമം” ഉപയോഗിക്കാത്ത സെപ്റ്റ്വജിൻ്റ് പരിഭാഷ ക്രിസ്തുവും അപ്പൊസ്തലന്മാരും ഒരിക്കലും ഉപയോഗിക്കില്ലായിരുന്നു. അതിൽനിന്ന് ഉദ്ധരണികളും എടുക്കില്ലായിരുന്നു. അതിനാൽ നാലുകാര്യങ്ങൾ മനസ്സിലാക്കാം: 1. “യഹോവ” എന്ന നാമം ദൈവത്തിൻ്റെ നിത്യമായ നാമം ആയിരുന്നില്ല; ന്യായപ്രമാണകാലത്തേക്ക് മാത്രം ഉള്ളതായിരുന്നു. സ്ഥിരമായ നാമം ആയിരുന്നെങ്കിൽ പുതിയനിയമത്തിൽ ആ നാമം ഉണ്ടാകുമായിരുന്നു. 2. മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ അല്ലാതെ “ഒരേയൊരു ദൈവത്തിനു്” (The one and only God) ഒരു നിത്യമായ പേരിൻ്റെ ആവശ്യവുമില്ല. 3. “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും” എന്നാണ് പഴയനിയമം പറയുന്നത്. (യോവേ, 2:32). പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം (മത്താ, 5:17-18; യിരെ, 31:31; എബ്രാ, 8:8-12). പുതിയനിയമത്തിൽ പിതാവിൻ്റെ നാമം യഹോവാ എന്നായിയുന്നെങ്കിൽ, നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ “യേശുക്രിസ്തു” എന്ന നാമമല്ലാതെ, മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ലെന്ന് പതൊസ് പറയില്ലായിരുന്നു. (പ്രവൃ, 4:10-12). 4. പുതിയനിയമതിൽ ദൈവത്തിൻ്റെ നാമം “യേശു അഥവാ, യേശുക്രിസ്തു” എന്നാണ്. അതുകൊണ്ടാണ്, പുതിയനിയമത്തിൽ “യഹോവ” എന്ന നാമം ഉപയോഗിക്കാത്തതും, ആകാശത്തിനു കീഴിൽ മനുഷ്യരുടെ രക്ഷയ്ക്കായി മറ്റൊരു നാമമില്ലെന്ന് പറഞ്ഞിരിക്കുന്നതും, ആദിമസഭ യേശുക്രിസ്തുവിൻ്റെ നാമം വിളിച്ചപേക്ഷിച്ചതും: ‘ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ, എഴുതുന്നതു.” (1കൊരി, 1:2. ഒ.നോ: പ്രവൃ, 9:14; 9:21).
6. യേശുക്രിസ്തു എന്ന നാമം: പുതിയനിയമത്തിൽ ഒന്നൊഴിയാതെ എല്ലാക്കാര്യങ്ങളും യേശുവിൻ്റെ നാമത്തിലാണ്. പ്രവചനം: (മത്താ, 7:22), ജാതികളുടെ പ്രത്യാശ: (മത്താ, 12:20), കൂടിവരുന്ന നാമം: (മത്താ, 18:20), ഭൂതോച്ചാടനം: (മർക്കൊ, 9:38), വീര്യപ്രവൃത്തികൾ: (മർക്കൊ, 9:39), മാനസാന്തരവും, പാപമോചനവും പ്രസംഗിക്കേണ്ടത്: (ലൂക്കൊ, 24:47), പിതാവിനോട് അപേക്ഷിക്കുന്നത്: (യോഹ, 14:13), പരിശുദ്ധാത്മാവ് വന്നത്: (യോഹ, 14:26), പ്രാർത്ഥനയ്ക്കു മറുപടി ലഭിക്കുന്നത്: (യോഹ, 16:23), നിത്യജീവൻ ലഭിക്കുന്നത്: (യോഹ, 20:31; 1യോഹ, 5:13), സ്നാനം ഏല്ക്കുന്നത്: (പ്രവൃ, 2:38), രോഗസൗഖ്യം: (പ്രവൃ, 4:10), രക്ഷിക്കപ്പെടുന്നത്: (പ്രവൃ, 4:12), അടയാളങ്ങൾ, അത്ഭുതങ്ങൾ നടക്കുന്നത്: (പ്രവൃ, 4:30), സുവിശേഷം: (പ്രവൃ, 8:12. ഒ.നോ:പ്രവൃ, 4:17; പ്രവൃ, 4:18; പ്രവൃ, 5:40; പ്രവൃ, 9:27; പ്രവൃ, 9:28), പാപമോചനം ലഭിക്കുന്നത്: (പ്രവൃ, 10:43), ശുദ്ധീകരണവും നീതീകരണവും പ്രാപിക്കുന്നത്: (1കൊരി, 6:11), ദൈവവും പിതാവുമായവന്നു എല്ലായ്പോഴും സ്തോത്രം ചെയ്യുന്നത്: (എഫെ, 5:20), രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കേണ്ടത്: (യാക്കോ, 5:14), സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ മടങ്ങുന്നത്: (ഫിലി, 2:10). പിതാവിൻ്റെ നാമത്തിൽ ഒന്നും ചെയ്യാൻ കല്പിച്ചിട്ടില്ലെന്ന് മാത്രമല്ല; പുത്രനിലൂടെ വെളിപ്പെടുത്തപ്പെട്ട “യേശു” എന്ന സംജ്ഞാനാമം അല്ലാതെ, പിതാവിനു് പ്രത്യേകമായൊരു പേരുപോലും പുതിയനിയമത്തിൽ പറഞ്ഞിട്ടില്ല. യേശുക്രിസ്തു എന്നത് പുത്രൻ്റെ നാമം മാത്രമായിരുന്നെങ്കിലോ, “യഹോവ” എന്ന പിതാവിൻ്റെ നാമം നിത്യമായിരുന്നെങ്കിലോ യഹോവായെന്ന നാമവും പുതിയനിയമത്തിൽ കാണുമായിരുന്നു; വിശേഷാൽ ആ നാമത്തിൽത്തന്നെ എല്ലാക്കാര്യങ്ങളും ചെയ്യാൻ കല്പിക്കുമായിരുന്നു. തന്മൂലം, യേശുക്രിസ്തു എന്നത് പിതാവ് പുത്രനുകൊടുത്ത തൻ്റെ നാമംതന്നെയാണെന്ന് മനസ്സിലാക്കാം.
7. ക്രിസ്തുവിന്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്യവും: സുവിശേഷങ്ങളിൽ കാണുന്ന ദൈവപുത്രനായ യേശുക്രിസ്തു യഥാർത്ഥത്തിൽ യഹോവയായ ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:16). അവൻ്റെ പ്രകൃതി എന്താണെന്നു ചോദിച്ചാൽ: ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രായർ 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) പൂർണ്ണമനുഷ്യനാണ്: (റോമ, 5:15). എന്നാൽ മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6), ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാകയാൽ പൂർവ്വാസ്തിത്വത്തിലും (pre-existence) സുവിശേഷചരിത്രകാലമൊഴികെ നിത്യാസ്തിത്വത്തിലും (eternal existence) യഹോവയായ ഏകദൈവം തന്നെയാണ്: (1തിമൊ, 3:14-16 – യിരെ, 10:10. ഒ.നോ: യെശ, 25:8 – എബ്രാ, 2:14-15; യെശ, 35:4-6 – മത്താ, 11:3-5 – ലൂക്കൊ, 7:21-22; യെശ, 40;3 – ലൂക്കൊ, 1:75-77; സെഖ, 12:10 – യോഹ, 19:37; ലൂക്കൊ, 1:68; യോഹ, 1:30; 1കൊരി, 15:47; ഫിലി, 2:6-8). [കാണുക: ദൈവഭക്തിയുടെ മർമ്മം]. അതാണ്, ദൈവഭക്തിയുടെ മർമ്മം അല്ലെങ്കിൽ, പിതാവും പുത്രനുമെന്ന ദൈവമർമ്മം: (1തിമൊ, 3:16; കൊലൊ, 3:2; NKJV). ദൈവം ലോകസൃഷ്ടിക്കു മുമ്പെ മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ഈ മർമ്മം ലോകത്തിന്റെ പ്രഭുക്കന്മാരായ യെഹൂദന്മാർ അറിഞ്ഞിരുന്നില്ല; അറിഞ്ഞിരുന്നുവെങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു: (1കൊരി, 2:7-8; പ്രവൃ, 2:23). യഹോവയും അവൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവും നിത്യമായ അസ്തിത്വത്തിൽ ഒന്നുതന്നെ ആയതുകൊണ്ടാണ്, “ഞാൻതന്നെ അവൻ” (I am he) അഥവാ, “എഗോ എയ്മി” (ἐγώ εἰμι – ego eimi) എന്നും (യോഹ, 8:24; യോഹ, 8:28. ഒ.നോ: പുറ, 3:14 LXX), താൻ അബ്രാഹാം ജനിച്ചതിനു് മുമ്പേയുള്ള “എഗോ എയ്മി” (I AM) ആണെന്നും (യോഹ, 8:58), “ഞാനും പിതാവും ഒന്നാകുന്നു” എന്നും (യോഹ, 10:30), “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെ ക്രിസ്തു പറഞ്ഞത്: (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം: “കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം” എന്നായിരുന്നു: (യോഹ, 14:8). യേശുവിൻ്റെ മറുചോദ്യം: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” എന്നായിരുന്നു: (യോഹ, 14:9). അപ്പോൾ ഞാനാരാണ്? “ഞാനും പിതാവും ഒന്നാകുന്നു.” (യോഹ, 10:30).“ഞാനും പിതാവും ഒന്നാകുന്നു” എന്ന പ്രയോഗം ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; ലോകത്തിലെ ഒരു പുസ്തകങ്ങളിലും അങ്ങനെയൊരു പ്രയോഗം കാണാനും കഴിയില്ല. അതു് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. [കാണുക: ഞാനും പിതാവും ഒന്നാകുന്നു]. പിതാവും പുത്രനും ഐക്യത്തിൽ ഒന്നായിരിക്കുന്ന പ്രയോഗവും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 8:16; യോഹ, 14:23; യോഹ, 16:32; യോഹ, 17:11; യോഹ, 17:21; യോഹ, 23). രണ്ടും അജഗാജാന്തരമുള്ള പ്രയോഗങ്ങളാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, “ഞാനും പിതാവും” എന്ന് വേർതിരിച്ചു പറഞ്ഞത്: (1തിമൊ, 2:6). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ “പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ് “ഞാനും പിതാവും ഒന്നാകുന്നു” എന്നുപറഞ്ഞത്: (മത്താ, 18:19). മറ്റൊരു മനുഷ്യനും അത് പറയാൻ കഴിയില്ല; പറഞ്ഞാൽ അബദ്ധമാണ്. അതായത്, സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പുത്രൻ പിതാവിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല അഥവാ, പിതാവ് മാത്രമേ ഉണ്ടായിരിക്കയുള്ളു. അതുകൊണ്ടാണ്, “The only God (പിതാവ് മാത്രമാണ് ദൈവം), “Father, the only true God” (പിതാവ് മാത്രമാണ് സത്യദൈവം) എന്നൊക്കെ ക്രിസ്തുവും (യോഹ, 5:44; യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും പറയുന്നത്: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും “വചനം” എന്ന നിലയിലോ, “ജ്ഞാനം” എന്ന നിലയിലോ, “സൃഷ്ടി” എന്ന നിലയിലോ, മറ്റേതെങ്കിലും വിധത്തിലോ പിതാവിൽനിന്ന് വ്യത്യസ്തമാണെങ്കിൽ, പഴയപുതിയനിയമങ്ങൾ ഭോഷ്ക്കും, “ഞാനും പിതാവും ഒന്നാകുന്നു” എന്നും “എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നുംപറഞ്ഞ ക്രിസ്തു കള്ളനുമാകും. സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്; പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മവിൻ്റെയും നാമവും (യേശുക്രിസ്തു) ഒന്നുതന്നെയാണ്: [മത്താ, 28:19 → മത്താ, 1:21; യോഹ, 14:26; 17:11; പ്രവൃ, 2:28; 8:16; 10:48; 19:5; കൊലൊ, 3:16). അല്ലെങ്കിൽ കർത്താവിൻ്റെ കല്പന അബദ്ധവും “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം”എന്ന പ്രയോഗം വ്യാകരണവിരുദ്ധവും “യേശുക്രിസ്തുവിൻ്റെ” നാമത്തിൽ സ്നാനം കഴിപ്പിച്ച അപ്പൊസ്തലന്മാരുടെ പ്രവൃത്തി കല്പനാലംഘനവും ആകുമായിരുന്നു. [കാണുക:പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?]. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്. അല്ലാതെ ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവമോ, വ്യക്തിയോ അല്ല. പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്നതിനു് അനേകം തെളിവുകൾ ഉണ്ട്. [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]