മിതുലേന (Mitylene)
ഈജിയൻ കടലിലെ ലെമ്പോസ് ദ്വീപിലെ പധാനപട്ടണം. സമ്പത്തിനും സാഹിത്യത്തിനും പ്രസിദ്ധിയാർജ്ജിച്ച നഗരം. സാഫോ, അൽക്കേയുസ്, പിറ്റാക്കൂസ്, തെയോഫ്രാസ്റ്റസ് (Sappho, Alcaeus, Pittacus, Theo phrastus) എന്നിവർ മിതുലേനക്കാരാണ്. പൗലൊസ് മിതുലേനവഴി കപ്പലിൽ സഞ്ചരിച്ചതല്ലാതെ അവിടെ ഇറങ്ങിയതായി പറയുന്നില്ല. (പ്രവൃ, 20:14). മുഴുവൻ ദ്വീപിനെയും മിതുലേന എന്നു പറഞ്ഞിരിക്കുന്നു. ആധുനിക നാമം മെറ്റലിൻ അത്രേ.