അന്തിപത്രിസ് (Antipatris)
പേരിനർത്ഥം — പിതാവിനു പകരം
പിതാവിന്റെ സ്മാരകമായി മഹാനായ ഹെരോദാവ് ബി.സി. 9-ൽ പുതുക്കിപ്പണിത പട്ടണം. രാജപാതയിൽ കൈസര്യയ്ക്ക് 42 കി.മീറ്റർ തെക്കാണ് ഇതിന്റെ സ്ഥാനം. ഇന്നത്തെ പേര് റാസ് എൽ-അയിൻ (Ras el-Ain). ശാരോൻ സമതലത്തിലെ ഫലപുഷ്ടിയുള്ള പ്രദേശമാണിത്. പൗലൊസിനെ ബദ്ധനാക്കി റോമൻ സൈന്യം യെരൂശലേമിൽ നിന്നു കൈസര്യയിലേക്കു കൊണ്ടുപോകുമ്പോൾ 64 കി.മീറ്ററോളം സഞ്ചരിച്ചു അന്തിപത്രിസിലെത്തി. “പടയാളികൾ കല്പനപ്രകാരം പൗലൊസിനെ കൂട്ടി രാത്രിയിൽ അന്തിപത്രിസോളം കൊണ്ടു ചെന്നു. പിറ്റെന്നാൾ കുതിരച്ചേവകരെ അവനോടു കൂടെ അയച്ചു കോട്ടയിലേക്കു മടങ്ങിപ്പോന്നു.” (പ്രവൃ, 23:31).