ശെഖേം (Shechem)
പേരിനർത്ഥം – തോൾ
ഹമോരിന്റെ മകൻ. (ഉല്പ, 33:19). യാക്കോബ് ഹമോരിനോടു സ്ഥലം വാങ്ങി യാഗപീഠം പണിതു. അതിനു ഏൽ-എലോഹേ-യിസ്രായേൽ എന്നു പേരിട്ടു. (ഉല്പ, 33:19,20). ശെഖേം യാക്കോബിന്റെ മകളായ ദീനയെ പിടിച്ചു കൊണ്ടുപോയി അവളോടു കൂടെ ശയിച്ചു. അവന്റെ ഹൃദയം ദീനയിൽ രമിക്കുകകൊണ്ട് പിതാവിനെ യാക്കോബിന്റെ അടുക്കൽ അയച്ചു വിവാഹാഭ്യർത്ഥന നടത്തി. ശെഖേമ്യർ പരിച്ഛേദനം ഏല്ക്കണമെന്ന വ്യവസ്ഥയിൽ യാക്കോബ് ദീനയെ വിവാഹം ചെയ്തു കൊടുക്കാമെന്നു സമ്മതിച്ചു. ശെഖേമ്യർ പരിച്ഛേദനം ഏറ്റു വേദന അനുഭവിച്ചു കൊണ്ടിരിക്കുമ്പോൾ ശിമെയോനും ലേവിയും പട്ടണത്തിൽ ചെന്നു പുരുഷന്മാരെയൊക്കെയും കൊന്നുകളഞ്ഞു. ഹമോരും ശെഖേമും വധിക്കപ്പെട്ടു. (ഉല്പ, 34;1-26; ന്യായാ, 9:28; പ്രവൃ, 7:16).